റാന്നി: കേരളത്തെ പട്ടിണിരഹിത സംസ്ഥാനമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. പട്ടിണിക്കാരായ ഒരു കുടുംബവും സംസ്ഥാനത്തില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരന് കുറഞ്ഞനിരക്കില്‍ അരി ലഭ്യമാക്കിയ സര്‍ക്കാരാണിത്. സിപിഐ എം റാന്നി താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഇട്ടിയപ്പാറയില്‍ ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ 40 ലക്ഷം പേര്‍ക്കാണ് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്നത്. മൂന്നു രൂപയ്ക്ക് സാധാരണക്കാരന് അരി നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇതേപറ്റി മിണ്ടുന്നില്ല. കുറഞ്ഞ നിരക്കില്‍ അരിയോടൊപ്പം, തലചായ്ക്കാനൊരിടവുംകൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും അവ ലഭ്യമാക്കാനുള്ള പദ്ധതി വിജയകരമായി നടന്നുവരുന്നു. ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ വീടുനല്‍കി. ഇനിയും രണ്ടുലക്ഷം പേര്‍ക്ക് കൂടി നല്‍കും. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക മാത്രമല്ല യുഡിഎഫ് ഭരണകാലത്ത് വരുത്തിയ കുടിശ്ശികയടക്കം കൊടുത്തുതീര്‍ക്കാനും സര്‍ക്കാരിന് സാധിച്ചു. കാര്‍ഷിക മേഖലയിലടക്കം എല്ലായിടത്തും വികസനം എത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. കര്‍ഷക ആത്മഹത്യ ഇല്ലാതായി. കാര്‍ഷിക ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ചതായും വി എസ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പട്ടിണിയില്ലാതാക്കിയത് ഇടതുപക്ഷം: മുഖ്യമന്ത്രി
3 comments:
കെരളത്തില്‍ പവര്‍കട്ടില്ലാതാക്കിയത് പിണറായിയാണെന്ന്
ചിത്രകാരനും വിശ്വസിക്കുന്നു.
അതുപോലുള്ള നിശ്ചയദാര്‍ഢ്യമുള്ള കരുത്താണ് ജനപ്രതിനിധികള്‍ക്ക് വേണ്ടത്.
കേരളത്തെ ഒരു കണ്‍സ്യുമര്‍ സ്റ്റേറ്റ് ആക്കിമാറ്റിയതും ഇടതുപക്ഷം തന്നെ
എല്ലാം സമ്മതിച്ചു. വിദ്യഭ്യാസത്തിന്റെ കാര്യം മാത്രം ഒന്നും പറയുന്നില്ല. ഭൂരിപക്ഷം വരുന്ന കൃസ്ത്യൻ - മുസ്ലീം (ന്യൂനപക്ഷ സമുദായങ്ങളുടെ) മാനേജ്‌മെന്റിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അവരുടെതല്ലാത്ത സമുദായത്തിലെ കുട്ടികൾക്ക് സീറ്റ് കിട്ടാത്ത വിധത്തിലാക്കിയതും ഈ ഇടതുപക്ഷം തന്നെ. ബുദ്ധിവളർച്ചയുണ്ടായാൽ വരും തലമുറ നേതൃത്ത്വത്തിനെ ചോദ്യം ചെയ്യും. അതു പാടില്ല. എന്നും അണികൾ അണികൾ തന്നെയാകണം. പാവപ്പെട്ടവൻ പാവപ്പെട്ടവനും. എങ്കിലല്ലെ പ്രവർത്തന മേഖല സ്ഥിരമായി നിലനിൽക്കുകയുള്ളൂ.
Post a Comment