Saturday, October 9, 2010

ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.


ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.


ബോളിവിയയിലെ നങ്കാഹുവാസുവിന്നടുത്തു ഹിഗുവേര ഗ്രമത്തില്‍ വെച്ച് അമേരിക്കന്‍ കൂലിപ്പട്ടാളം 1967ഒക്ടോബര്‍ 9ന്‍ പകല്‍ 1.10 നാണ്‍ ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത്. 43 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവാരെയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.
നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവാരെയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു.
മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവാരെ അടക്കമുള ധീരദേശാഭിമാനികളുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്.

വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനുഭൂതിയുടെയും സാന്ത്വാനത്തിന്റെയും ഒരു കരസ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണമെന്ന ആദര്‍ശപ്രചോതിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളിമൂലം വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും , ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും , ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും , സിറിന്‍ചും സ്റ്റെതക്കോപ്പുമല്ല തോക്കും പടക്കോപ്പുമാണ്‍ അതിന്റെ ഉപകരണങള്‍ എന്നും ചെഗുവേരെ അനുഭവത്തിലൂടെ കണ്ടെത്തി.
"ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥക്കുവേണ്ടി പൊരുതുവാനാണ് ‍ താന്‍ ആയുധമേന്തുന്നതെന്ന് , പകയും വിദ്വോഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ്‍ താന്‍ ആയുധമേന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.
1967 ഒക്‌ടൊബര്‍ 9 ന്‍ സി ഐ എ യുടെയും അമേരിക്കന്‍ കൂലിപ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.
ഇപ്പോഴും തുടരുന്ന ലോകവിമോചന പോരാട്ടങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മപഥത്തിലെക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജസ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ്

No comments: