Friday, December 31, 2010

പോള്‍ വധം: ഗുണ്ടകള്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കുപ്രചാരകര്‍ക്ക്

പോള്‍ വധം: ഗുണ്ടകള്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കുപ്രചാരകര്‍ക്ക്

കൊച്ചി: ഗുണ്ടാത്തലവന്മാരായ പുത്തന്‍പാലം രാജേഷും ഓംപ്രകാശും പോള്‍ മുത്തൂറ്റ് വധക്കേസിലെ സിബിഐ കുറ്റപത്രത്തില്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കേസിനെച്ചൊല്ലി വിവാദംപൊലിപ്പിച്ച ഒരുപറ്റം മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും. ഇരുവര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്നും പോളിന്റെ നിര്‍ബന്ധത്തില്‍ യാത്രയില്‍ ചേരുകയായിരുന്നെന്നും സംഘട്ടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാനുള്ള സന്മനസ്സ് അവര്‍ കാണിച്ചെന്നുമാണ് സിബിഐയുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും ഗുണ്ടാത്തലവന്മാരുമായി ചേര്‍ത്ത് കഥമെനഞ്ഞ മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും സിബിഐയുടെ തീര്‍പ്പോടെ മിണ്ടാട്ടംമുട്ടി. സംസ്ഥാന പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ ത്തുടര്‍ന്ന് പുണെയില്‍ കഴിയുകയായിരുന്ന ഓംപ്രകാശിനെയും രാജേഷിനെയും പോള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2009 ആഗസ്ത് നാലിനു നാട്ടിലെത്തിയ ഇവരെ സ്വീകരിക്കാന്‍ പോള്‍ നേരിട്ട് നെടുമ്പാശേരിയിലെത്തി. പോളിന്റെ വാഹനത്തില്‍ ഇരുവരും തേവരയിലെ വൈറ്റ്വാട്ടര്‍ അപ്പാര്‍ട്മെന്റിലെത്തി ആറുദിവസം താമസിച്ചു. സല്‍ക്കാരത്തിന് സാറ, മരിയ എന്നീ യുവതികളെയും ഒരുക്കിയിരുന്നു. ഇവര്‍ പിന്നീട് ഇടുക്കി കാര്‍ഡമം റിസോര്‍ട്ടിലും പള്ളാത്തുരുത്തിയിലെ ഹൌസ്ബോട്ടിലും ഉല്ലസിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു. 17ന് ഓംപ്രകാശും രാജേഷും പോണ്ടിച്ചേരിക്കു പോയി. ഇവര്‍ തിരിച്ചുവന്നശേഷമാണ് പോളിന്റെ കൊലപാതകത്തില്‍ കലാശിച്ച യാത്രയ്ക്ക് കൊച്ചിയില്‍നിന്ന് ഒപ്പംചേര്‍ന്നത്. രാജേഷും ഓംപ്രകാശും പോളിന്റെ ഡ്രൈവര്‍ ഷിബുവിനൊപ്പം സ്കോര്‍പിയോയിലും പോള്‍ മനുവിനൊപ്പം എന്‍ഡവറിലുമാണ് യാത്രതിരിച്ചത്. പള്ളാത്തുരുത്തി-പെരുന്ന റോഡിലെ യാത്രയില്‍ പോളിന്റെ വാഹനം ബൈക്ക്യാത്രികനെ ഇടിച്ചുവീഴ്ത്തി. വാക്കുതര്‍ക്കം പോളിന്റെ കൊലപാതകത്തില്‍ കലാശിച്ചതും. പിന്നാലെ സ്ഥലത്തെത്തിയ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിനെയും പരിക്കേറ്റ മനുവിനെയും ആശുപത്രിയിലെത്തിച്ചശേഷം മുങ്ങി. പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവങ്ങള്‍ പുറത്തുവന്നെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കള്ളക്കഥകളുമായി രംഗത്തുവന്നു. പോളിന്റെ വാഹനത്തില്‍ യുവതികളുണ്ടായിരുന്നെന്നും കൊലപാതകം വ്യവസായികളുടെ കുടിപ്പകമൂലമായിരുന്നെന്നും ഗുണ്ടാത്തലവന്മാരായ രാജേഷും ഓംപ്രകാശും ആരുടെ കൂലിപ്പടയാണെന്നുമായിരുന്നു കുപ്രചാരകരുടെ ചോദ്യം. എല്‍ഡിഎഫിന്റെ സമുന്നത നേതാക്കളെയും കുടുംബാംഗങ്ങളെയുംപോലും പ്രതിചേര്‍ക്കാന്‍ ഇവര്‍ മടിച്ചില്ല. പൊലീസിന്റെ കുറ്റപത്രത്തില്‍ ഗുണ്ടാത്തലവന്മാര്‍ പ്രതിപ്പട്ടികയിലായിരുന്നു. അപ്പോഴും സംഭവത്തിലെ ഇല്ലാത്ത ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് മാധ്യമങ്ങള്‍ മുറവിളി കൂട്ടി. എന്നാലിപ്പോള്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുവരും സാക്ഷിപ്പട്ടികയിലാണ്. മാധ്യമങ്ങളുടെ കുപ്രചാരണം വിശ്വസിച്ചിരുന്നെങ്കില്‍ ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്ന് സിബിഐതന്നെ സമ്മതിക്കുന്നു.

കോണ്‍ഗ്രസ്സ് അഴിമതിയുടെ 2010


കോണ്‍ഗ്രസ്സ് അഴിമതിയുടെ 2010


ഇരുന്നൂറിലേറെ കോഗ്രസ് എംപിമാരുമായി 'കൂടുതല്‍ ഭദ്രതയോടെ' അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ 2ജി അഴിമതിയില്‍ ഉലയുന്നതാണ് വര്‍ഷാന്ത്യ കാഴ്ച. അഴിമതിയില്‍ തട്ടിയും മുട്ടിയും മന്‍മോഹന്‍സര്‍ക്കാര്‍ അധികകാലം മുന്നോട്ടുനീങ്ങില്ലെന്ന് തീര്‍ച്ച. പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിക്കുമുന്നില്‍ താനും ഹാജരുണ്ടെന്ന് പറയുന്ന ദയനീയസ്ഥിതിയിലേക്ക് രാജ്യത്തെ പ്രധാനമന്ത്രിക്ക് താഴേണ്ടി വന്നിരിക്കയാണ്. 2010 അഴിമതികളുടെ വര്‍ഷമാണ്. 2ജി, കോമവെല്‍ത്ത്, ഐപിഎല്‍, ആദര്‍ശ് ഫ്ളാറ്റ്, അരികയറ്റുമതി തുടങ്ങി കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും കോര്‍പ്പറേറ്റുകളും ബ്യൂറോക്രാറ്റുകളുമൊക്കെ ഉള്‍പ്പെട്ട അഴിമതികള്‍ നിരവധി. മന്‍മോഹന്‍സിങ് തുടക്കമിട്ട സാമ്പത്തികപരിഷ്ക്കാരങ്ങളുടെ ഫലംനുകര്‍ന്ന കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് കേന്ദ്രഭരണവും കോഗ്രസ്സും. സര്‍ക്കാര്‍ നയം നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകള്‍. രാജ്യം ഭരിക്കുന്നത് അംബാനിമാരും ടാറ്റയും. 2ജി ഇടപാടില്‍ ടെലികോം മന്ത്രി എ രാജ രാജി വെച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംശയത്തിന്റെ കരിനിഴലിലായി. കോമവെല്‍ത്ത് അഴിമതിവീരന്‍ സുരേഷ്കല്‍മാഡിക്ക് കോഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനം പോയി. പക്ഷേ ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന്‍ അധ്യക്ഷന്റെ കസേരയില്‍ കല്‍മാഡിതന്നെ. കൊച്ചി ഐപിഎല്‍ ടീമില്‍ കാമുകിക്ക് വിയര്‍പ്പ്ഓഹരി വാങ്ങികൊടുത്ത ശശി തരൂരിന് നഷ്ടമായത് വിദേശസഹമന്ത്രി സ്ഥാനം. ഫ്ളാറ്റ് അഴിമതിയില്‍പ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കസേരപോയി. കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങുകയാണ്. 2ജി ഇടപാടുകള്‍ക്ക് ചരടുവലിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരറാഡിയയുടെ ഫോസംഭാഷണങ്ങള്‍ കോഗ്രസ്-ബിജെപി നേതൃത്വങ്ങളെ വട്ടംകറക്കുകയാണ്. 2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ വെളിപ്പെടുത്തലോടെ ലോകത്തിലെ ഒന്നാംനമ്പര്‍ അഴിമതിയാണ് മറനീക്കിയത്. എല്ലാ ഉത്തരവാദിത്തവും രാജയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കോഗ്രസ് ശ്രമിക്കുകയാണ്. എന്നാല്‍ അഴിമതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് പ്രധാനമന്ത്രി നേരിടുന്നത്. മന്‍മോഹന്റെ മൌനം ആര്‍ക്കുവേണ്ടിയായിരുന്നെന്ന് കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സാധിച്ചേക്കും. ഇതൊഴിവാക്കാനാണ് ജെപിസി പറ്റില്ലെന്നും പിഎസിക്ക് മുമ്പാകെ ഹാജരാകാമെന്നും മന്‍മോഹന്‍ ആവര്‍ത്തിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഡിഎംകെയെ ദുര്‍ബലപ്പെടുത്താന്‍ ചിദംബരം ബോധപൂര്‍വ്വം ടേപ്പുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപവും ശക്തം. റാഡിയക്ക് ചാരപ്പണിയും നികുതിവെട്ടിപ്പുമുണ്ടെന്ന് 2007 നവംബറില്‍ നികുതിവകുപ്പിന് പരാതി ലഭിക്കുമ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. 2008 ആഗസ്തില്‍ ഫോചോര്‍ത്തലിന് തീരുമാനമെടുക്കുമ്പോഴും ചിദംബരം തന്നെ ധനമന്ത്രി. 2008-09 കാലയളവില്‍ വീണ്ടും ചോര്‍ത്തുമ്പോള്‍ ആഭ്യന്തരമന്ത്രി പദത്തില്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡിഎംകെ ദുര്‍ബലപ്പെട്ടാല്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ചിദംബരത്തിന്. തമിഴ്നാട്ടില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോഗ്രസില്‍ പിടിമുറുക്കി കഴിഞ്ഞു. തമിഴ്നാട്ടില്‍ മകന്റെ ഭാവി ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി നടത്തിയ എടുത്തുചാട്ടം ദേശീയതലത്തില്‍ കോഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നാണ് ചിദംബരംവിരുദ്ധ ക്യാമ്പിന്റെ പ്രചാരണം. ഒന്നൊന്നായി പുറത്തുവരുന്ന അഴിമതികള്‍ രണ്ടാംയുപിഎ സര്‍ക്കാരിന്റെ അടിത്തറയിളക്കി കഴിഞ്ഞു. ഇനി കൌണ്ട്ഡൌ തുടങ്ങാം.എം പ്രശാന്ത്

Tuesday, December 28, 2010

ലീഗിന്റെ എല്ലാ കള്ള പ്രചരണങളെയും അതിജിവിച്ച് അലിഗഡ് സര്‍‌വ്വക ലാശാല ഭൂമി കൈമാറ്റം റെക്കോഡ് വേഗത്തില്‍; സര്‍ക്കാര്‍ മാതൃകയായി

ലീഗിന്റെ എല്ലാ കള്ള പ്രചരണങളെയും അതിജിവിച്ച് അലിഗഡ് സര്‍‌വ്വക ലാശാല ഭൂമി കൈമാറ്റം റെക്കോഡ് വേഗത്തില്‍; സര്‍ക്കാര്‍ മാതൃകയായി.

പെരിന്തല്‍മണ്ണ: കുടിയൊഴിപ്പിക്കലില്ലാതെ പെരിന്തല്‍മണ്ണയില്‍ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററിന് ഭൂമി റെക്കോഡ് വേഗത്തില്‍ ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ മാതൃകയായി. ആനമങ്ങാട്, ഏലംകുളം, പാതായ്ക്കര വില്ലേജുകളില്‍നിന്നായി 334 ഏക്കര്‍ ഭൂമിയാണ് 13 മാസംകൊണ്ട് ഏറ്റെടുത്തത്. ഇതിനായി കേരള സര്‍ക്കാര്‍ 39,50,81,987 രൂപ ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ 121 ഏക്കര്‍ ഭൂമിക്ക് ഭൂവില വന്നത് 13,13,41,762 രൂപയും രണ്ടാംഘട്ടത്തില്‍ 214 ഏക്കറിന് 26,37,40,225 രൂപയുമാണ് വേണ്ടത്. ഇതിന് പുറമെ 30 മീറ്റര്‍ വീതിയില്‍ ക്യാമ്പസിലേക്കുള്ള മെയിന്‍ റോഡിന് ഏഴ് ഏക്കറോളം ഭൂമി ഇനിയും ഏറ്റെടുക്കണം. 2008 ഫെബ്രുവരി 21 നാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന റവന്യു സംഘത്തെ സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയത്. ജൂ 19ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഓഫീസ് ഉദ്ഘാടനംചെയ്തു. ആഗസ്ത് 31ന്റെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം സെപ്തംബര്‍ 18ന് സ്ഥലമെടുപ്പും തുടങ്ങി. മാര്‍ച്ചില്‍ ഒന്നാംഘട്ട സ്ഥലം കൈമാറ്റവും നടന്നു. രണ്ടാംഘട്ടമായി ഏറ്റെടുത്ത 214 ഏക്കര്‍ സ്ഥലമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസിന് കൈമാറിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ സ്ഥലമെടുപ്പില്‍ റവന്യു അധികൃതരുടെ 40 അംഗ സംഘത്തിന്റെ പ്രവര്‍ത്തനവും മാതൃകയായി. പെരിന്തല്‍മണ്ണയിലെ സ്ഥല ഉടമകളിലും ഉദ്യോഗസ്ഥരിലും തിരുവനന്തപുരത്തെ റവന്യു, വിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകളിലും വി ശശികുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലുകളും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി.

ലീഗിന്റെ എല്ലാ കുത്തിതിരിപ്പുകളെയും അതിജീവിച്ച് അലിഗഡ് സര്‍വകലാശാലാ സ്‌പെഷല്‍ സെന്റര്‍

ലീഗിന്റെ എല്ലാ കുത്തിതിരിപ്പുകളെയും അതിജീവിച്ച് അലിഗഡ് സര്‍വകലാശാലാ സ്‌പെഷല്‍ സെന്റര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ യാഥാര്‍ത്ഥ്യമായി...

സര്‍വകലാശാലയുടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന സ്‌പെഷല്‍ സെന്ററിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സര്‍വകലാശാലക്ക് കൈമാറി. മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഭൂമിയുടെ രേഖ അലിഗഡ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസിന് കൈമാറി.അതിവേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനായത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പെരിന്തല്‍മണ്ണയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദനാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു.പുതുവര്‍ഷ ആരംഭത്തില്‍തന്നെ സെന്ററില്‍ ക്ലാസ് തുടങ്ങുമെന്ന് വി.സി പറഞ്ഞു. ജനുവരി 15നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി മൂന്നാം വാരം എം.ബി.എ ക്ലാസുകള്‍ ആരംഭിക്കും. ലൈബ്രറിയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടവും മറ്റ് സൗകര്യങ്ങളും പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം വിവിധ കോഴ്‌സുകള്‍ ആരംഭിക്കാനാണ് പദ്ധതി. ദ്രുതഗതിയില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാറിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളില്‍ അനുവദിച്ച അലിഗഡ് സ്‌പെഷല്‍ സെന്ററുകളില്‍ ഒന്നാണിത്. പെരിന്തല്‍മണ്ണ താലൂക്കിലെ ചേലാമലയില്‍ ആദ്യ ഘട്ടമായി 121.76 ഏക്കര്‍ ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു. 103 കുടംബങ്ങളില്‍നിന്നാണ് ഭൂമി വിലയ്ക്കു വാങ്ങിയത്. 15.50 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഈ ഭൂമി സര്‍ക്കാര്‍ നേരത്തെ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 176 കൈവശക്കാരില്‍നിന്ന് 214.23 ഏക്കര്‍ ഏറ്റെടുത്തു. ഇതിനായി 26.37 കോടി അനുവദിച്ചു. ഇതിന്റെ കൈമാറ്റമാണ് ചൊവ്വാഴ്ച നടന്നത്. 16 മാസം കൊണ്ട് 335.99 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി സംസ്ഥാനം മാതൃകയായി. അപ്രോച് റോഡിനുള്ള ആറ് ഏക്കര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കേരളത്തിന് പുറമെ മുര്‍ശിദാബാദില്‍ ബംഗാള്‍ സര്‍ക്കാര്‍ മാത്രമാണ് സെന്ററിന് ഭൂമി ഏറ്റെടുത്ത് നല്‍കിയത്.മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം.എ. ബേബി, പാലോളി മുഹമ്മദ്കുട്ടി, കെ.പി. രാജേന്ദ്രന്‍, പെരിന്തല്‍മണ്ണ എം.എല്‍.എ വി. ശശികുമാര്‍, ഹയര്‍ എജുക്കേഷന്‍ പ്രിന്‍സിപല്‍ സെക്രട്ടറി കുരുവിള ജോണ്‍ എന്നിവര്‍ക്ക് അലിഗഡ് സര്‍വകലാശാലയുടെ ഉപഹാരങ്ങള്‍ വൈസ് ചാന്‍സലര്‍ സമ്മാനിച്ചു.ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ. അബ്ദുറബ്ബ്, കെ.ടി. ജലീല്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ബഷീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Thursday, December 23, 2010

കേരള രാഷ്ട്രീയത്തിലെ അതികായരില്‍ മുന്‍നിരക്കാരനും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ അതികായരില്‍ മുന്‍നിരക്കാരനും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചു .

തിരു: കേരള രാഷ്ട്രീയത്തിലെ അതികായരില്‍ മുന്‍നിരക്കാരനും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ നിര്യാതനായി 92 വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു മരണം. മരണസമയത്ത് മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.കോഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലീഡര്‍ എന്ന് ആദരപൂര്‍വം വിളിച്ചിരുന്ന അദ്ദേഹം കോഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രി, ലോക്സഭാ അംഗം, രാജ്യസഭാംഗം, ട്രേഡ് യൂണിയന്‍ നേതാവ്, നിയമസഭാംഗം എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കെ കരുണാകരന്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു. കോഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ സാമൂഹ്യ സാമ്പത്തികകാര്യകമ്മിറ്റി ചെയര്‍മാന്‍, രാജ്യസഭയിലെ ശാസ്ത്ര സാങ്കേതിക കമ്മിറ്റി, പരിസ്ഥിതി വനം കമ്മിറ്റികളില്‍ അംഗം, ലോക്സഭാ ഊര്‍ജവിഭാഗം കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം ഭരണവൈദഗ്ധ്യം തെളിയിച്ചു. 2005ല്‍ കോഗ്രസ് വിട്ട് പുതിയ പാര്‍ടി രൂപീകരിച്ച കരുണാകരന്‍ 2006 ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്കു മടങ്ങി. കണ്ണുര്‍ ചിറക്കല്‍ ഗ്രാമത്തില്‍ കണ്ണോത്ത് തറവാട്ടില്‍ കല്യാണി മാരസ്യാരുടെയും തെക്കേഴത്ത് രാമുണ്ണിമാരാരുടെയും മകനായി 1918 ജൂലായ് അഞ്ചിന് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ചിത്രകലാ പഠനത്തിനായി തൃശൂരിലെത്തിയ കരുണാകരന്‍ ട്രേഡ് യൂണിയന്‍- രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. ആദ്യം തൃശൂരും പിന്നീട് കേരളമാകെയും തട്ടകമാക്കിയ ലീഡര്‍ ഒരു ഘട്ടത്തില്‍ കോഗ്രസ് കേന്ദ്ര നേതൃത്വത്തില്‍തന്നെ അനിഷേധ്യനായിരുന്നു. ഗ്രുപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ച് കേരളത്തിലെ കോഗ്രസ് രാഷ്ട്രീയത്തെ കൈവെള്ളയില്‍ അമ്മാനമാടിയ കരുണാകരന്‍ അവസാനകാലത്ത് സ്വയം ഇരയായി ഒതുക്കപ്പെട്ടു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. മുന്‍ മന്ത്രിയും കെ പി സി സി മുന്‍ പ്രസിഡന്റുമായിരുന്ന കെ മുരളീധരന്‍, പത്മജാ വേണുഗോപാല്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ജ്യോതി, ഡോ: വേണുഗോപാല്‍.

Tuesday, December 21, 2010

"തന്റെ മനസ്സിലെ സുഗന്ധമാണ് പിണറായി എന്നാണ് തിരുമേനി ഇപ്പോള്‍ പറയുന്നത്. "

"തന്റെ മനസ്സിലെ സുഗന്ധമാണ് പിണറായി എന്നാണ് തിരുമേനി ഇപ്പോള്‍ പറയുന്നത്. "
കോഗ്രസ് ഐക്കും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പോരാടുന്ന രാഷ്ട്രീയ സംവിധാനമാണ് കേരളത്തിലെ എല്‍ഡിഎഫ്. ഈ അടിസ്ഥാനത്തില്‍ കേരളരാഷ്ട്രീയം കൈകാര്യംചെയ്യുമ്പോള്‍ മതസമൂഹങ്ങളോടും അവയുടെ അനുയായികളോടും ഉണ്ടാകേണ്ട മാര്‍ക്സിസ്റ്-ലെനിനിസ്റ് സമീപനം വളരെ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ ദര്‍ശനം ഭൌതികവാദപരമാണ്. അതുകൊണ്ട് വിവിധ മതങ്ങളുടെ നേതാക്കളും കമ്യൂണിസ്റുകാരുമായുള്ള ആശയപരമായ വൈരുധ്യം നിലനില്‍ക്കുന്നു. ഇതുപ്രകാരം ആശയവാദത്തിന്റെ ആശയങ്ങള്‍ക്കെതിരെ സദാ പോരാടാനുള്ള കടമ മാര്‍ക്സിസ്റ്-ലെനിനിസ്റുകള്‍ക്കുണ്ട്. പക്ഷേ, വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമല്ല കമ്യൂണിസ്റുകാരുടെ കടമ. അതിനേക്കാള്‍ പ്രധാനമാണ് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടത്തേണ്ടതും നടത്തുന്നതുമായ പ്രായോഗിക സമരം. അതിന് സഹായകരമായ നിലപാട് മതമേധാവികളില്‍ ഒരു വിഭാഗം എടുത്താല്‍ അവരുമായി സഹകരിക്കുക; ഇങ്ങനെ ആശയതലത്തിലെ സമരം ഉപേക്ഷിക്കാതെതന്നെ പ്രായോഗിക വിഷയങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്നിടങ്ങളില്‍ സഹകരിക്കുക. ഇതാണ് കമ്യൂണിസ്റ് പ്രസ്ഥാനം നേരത്തെ മുതല്‍ സ്വീകരിച്ച സമീപനം. ഈ നിലപാടിനെ നിരാകരിക്കുന്ന വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ ടിവി-വാരിക അഭിമുഖങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റുകാരെപ്പറ്റി പല സന്ദേഹങ്ങളുമുണ്ടെന്നും അതു മാറ്റണമെന്നും ആശങ്കയകറ്റാന്‍ മാന്യതയുള്ള സംവാദം നടത്തണമെന്നുമുള്ള അഭിപ്രായം കഴിഞ്ഞ ആഴ്ചത്തെ എസിവി അഭിമുഖത്തിലും ചന്ദ്രപ്പന്‍ ആവര്‍ത്തിച്ചു. കെ ദാമോദരനും ഫാദര്‍ വടക്കനും തമ്മിലുള്ള മഹത്തായ സംവാദമാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിന്റെ ചുവടുപിടിച്ച് സമകാലീന സംവാദങ്ങളുടെ നിലവാരത്തെപ്പറ്റി ചില അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട്. അതിലേക്ക് കടക്കുംമുമ്പ് 1940കള്‍ മുതല്‍ 60കള്‍ വരെ നടന്ന സംവാദങ്ങളുടെ സ്വഭാവം ഓര്‍മിക്കാം. 'ക്രിസ്തുമതവും കമ്യൂണിസവും' എന്ന പുസ്തകം എഴുതിയ കെ ദാമോദരന്റെ 'യേശുക്രിസ്തു മോസ്കോയില്‍' എന്ന ലഘുഗ്രന്ഥത്തിന് മറുപടിയായി 'ക്രിസ്തു മോസ്കോയിലോ' എന്ന ആശ്ചര്യ ചോദ്യമുള്ള ലഘുലേഖ ഫാദര്‍ വടക്കന്‍ പ്രസിദ്ധീകരിക്കുകയും അതിന് 'ക്രിസ്തു മോസ്കോയില്‍ തന്നെ' എന്നു മറുപടി വരികയുംചെയ്തു. ഈ സംവാദമാണ് ഫാദര്‍ ജോസഫ് വടക്കന്റെ മനസ്സ് മാറ്റാനും കമ്യൂണിസ്റ് സഹയാത്രികനാകാനും ഇടയാക്കിയതെന്ന് ചന്ദ്രപ്പന്‍ സൂചിപ്പിക്കുന്നു. അത് ചരിത്രത്തിന് നിരക്കുന്നതല്ല. 1950 കളില്‍ നടന്ന ഈ സംവാദാനന്തരമാണ് വടക്കനച്ചന്‍ കമ്യൂണിസ്റുകാര്‍ ക്രിസ്തുവിന്റെ ശത്രുക്കളാണെന്ന കടുത്ത ആക്രോശവുമായി 'കമ്യൂണിസ്റ് വിരുദ്ധമുന്നണി'യുമായി ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കത്തോലിക്കാവിശ്വാസികളെ തെരുവിലിറക്കിയതും റോഡില്‍ കുത്തിയിരുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ക്കായി ഞായറാഴ്ച കുര്‍ബാന നടത്തിയതും. ദാമോദരനുമായി സംവാദം തുടങ്ങിയ സമയത്ത് വടക്കനച്ചന്‍ ബ്രദര്‍ വടക്കനായിരുന്നു. അന്നത്തെ തര്‍ക്കത്തിന്റെ കേന്ദ്രവിഷയം സോവിയറ്റ് ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുണ്ടോ എന്ന വിഷയമായിരുന്നു. അതിന് ദാമോദരന്‍ നല്‍കിയ മറുപടി മര്‍ദിതരെ മോചിപ്പിക്കാന്‍ മര്‍ദകവര്‍ഗത്തിനെതിരെ പോരാടിയ യേശുവിന്റെ സ്വപ്നഭരണമാണ് സോവിയറ്റ്നാട്ടില്‍ എന്നായിരുന്നു. അന്നത്തെ ആ സംവാദത്തില്‍ ദാമോദരന്‍ മാര്‍പാപ്പയെ വിശേഷിപ്പിച്ചത് ഏറ്റവും വലിയൊരു നിലമുടമസ്ഥനെന്നും വന്‍കിട കുത്തക ബാങ്കുകളില്‍നിന്ന് ലക്ഷക്കണക്കിനുള്ള ഷെയറുകളുടെ ലാഭം വാങ്ങുന്ന ഒരു പിന്തിരിപ്പന്‍ മുതലാളിയെന്നുമായിരുന്നു. ഫ്രഞ്ച് വിപ്ളവത്തെ എതിര്‍ത്ത, ഇറ്റാലിയന്‍ സ്വാതന്ത്യ്രസമരത്തില്‍ പിന്തിരിപ്പന്‍മാരെ സഹായിച്ച, റഷ്യന്‍ വിപ്ളവത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, ഇറ്റലിയില്‍ ഫാസിസ്റ് സ്വേച്ഛാധിപതി മുസോളിനിയെ അനുഗ്രഹിച്ച മാര്‍പാപ്പയെ വെളിച്ചത്തിന്റെ നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ച ഇരുട്ടിനെ ആലിംഗനംചെയ്ത കറുത്തിരുണ്ട ഭീകരതയുടെ ചരിത്രരൂപം എന്നാണ് വിളിച്ചത്. കുരിശിന്റെ വഴി സ്വത്തുടമവര്‍ഗത്തിന്റെ അധികാരചിഹ്നമായ കിരീടം സംരക്ഷിക്കുന്നതാവരുതെന്ന അന്നത്തെ ഓര്‍മപ്പെടുത്തലിനിടയില്‍, 1950 കളുടെ ആദ്യം ലോകം ശ്രദ്ധിച്ച 'ചുവപ്പന്‍ ആര്‍ച്ച് ബിഷപ്' ഇംഗ്ളണ്ടിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഹ്യൂലറ്റ് ജോസണെ ഇ എം എസ് പരിചപ്പെടുത്തി. സി അച്യുതമേനോന്‍ ജയിലില്‍ കിടക്കവെ എഴുതിയ 'സോവിയറ്റ് നാട്- ഒരു പുതിയ ലോകം' എന്ന പുസ്തകത്തില്‍ കെട്ടുനാറിയ പൌരോഹിത്യത്തിന് എതിരെയുള്ള നിശിതപരാമര്‍ശങ്ങളുള്ള മതം എന്ന പ്രത്യേക അധ്യായമുണ്ടായിരുന്നു. ക്രൈസ്തവസഭയിലെ കമ്യൂണിസ്റ്വിരുദ്ധ പുരോഹിതരുടെ തനിനിറം പുറത്തുകാട്ടുന്ന പുരോഗമന സാഹിത്യകാരന്മാരുടെ സൃഷ്ടികളില്‍ 'അന്തോണീ, നീയുമച്ചനായോടാ' എന്ന പൊന്‍കുന്നം വര്‍ക്കി കഥയുമുണ്ടായിരുന്നു. കോഗ്രസിന് വോട്ടുചോദിക്കാന്‍ പള്ളിപ്രസംഗം ചെയ്യുന്ന ടീലര്‍ അച്ചന്റെ വഴിപിഴച്ച ജീവിതം പരിഹാസപൂര്‍വം അനാവരണംചെയ്യുന്നതാണ് ആ വര്‍ക്കിക്കഥ. ഇങ്ങനെ കമ്യൂണിസ്റ് ആശയപ്രചാരണം കെ ദാമോദരനില്‍ മാത്രമായി ഒതുങ്ങിയതല്ല. ഇതിനിടെ, ക്രിസ്തീയ സഭയോടുള്ള രാഷ്ട്രീയ വിയോജിപ്പിന് ഇ എം എസ് ഉപയോഗിക്കുന്ന ഭാഷ മോശമായിപ്പോയി എന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ക്രിസ്തീയ വിശ്വാസികളോട് ഒരു എതിര്‍പ്പും തനിക്കില്ലെന്നും എന്നാല്‍,ക്രിസ്തീയ ബഹുജനങ്ങളുടെ മതവികാരം കമ്യൂണിസ്റ്പാര്‍ടിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ക്രൈസ്തവ പൌരോഹിത്യത്തിനെതിരെ നിശിതഭാഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്നും മറുപടി നല്‍കി. ഞങ്ങളെപ്പറ്റി പരാതി പറയുന്നവര്‍ ഞങ്ങള്‍ക്കെതിരെ അവര്‍ ഉപയോഗിക്കുന്ന ഭാഷ കാണാതിരിക്കുകയാണെന്ന ഇ എം എസിന്റെ ഉത്തരം ഇന്നത്തെ കാലത്തും പ്രസക്തമാണ്. വിമോചനസമരത്തിനുശേഷം അധികാരത്തില്‍വന്ന കോഗ്രസ് സര്‍ക്കാര്‍ നടത്തിയ ചുരുളി-കീരിത്തോട് കര്‍ഷക കുടിയിറക്കിനെതിരെ കര്‍ഷകരെ രക്ഷിക്കാന്‍ എ കെ ജി മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് സമരം നടത്തിയതടക്കമുള്ള സംഭവങ്ങളാണ് കമ്യൂണിസ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കനെ കമ്യൂണിസ്റ് സഹയാത്രികനാക്കി മാറ്റിയത്. അതില്‍ നേരത്തെ നടന്ന ആശയസമരവും അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടാവും. കെ ദാമോദരന്‍- ഫാദര്‍ വടക്കന്‍ സംവാദത്തിന്റെ ഉയര്‍ന്ന രൂപമായിരുന്നു പിന്നീട് നടന്ന ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസ്- ഇ എം എസ് സംവാദം. ഇതെല്ലാം ചന്ദ്രപ്പന്റെ ശ്രദ്ധയില്‍ സാധരണഗതിയില്‍ വരേണ്ടതായിരുന്നു. അതുണ്ടായില്ല. പഴയ സംവാദങ്ങളുടെ കാലത്ത് ലാറ്റിന്‍ അമേരിക്കയില്‍ ക്യൂബയില്‍ മാത്രമായിരുന്നു ഇടതുപക്ഷ നേതൃഭരണം. ഇന്ന് ഏഴോ എട്ടോ രാഷ്ട്രങ്ങള്‍ ഇടതുപക്ഷ നേതൃഭരണത്തിലാണ്. പതിറ്റാണ്ടായി കേരളത്തിലെ മതന്യൂനപക്ഷ വിഭാഗത്തിലെ നല്ലൊരുപങ്ക് വിമോചനസമര രാഷ്ട്രീയത്തില്‍നിന്ന് മോചിതമാണ്. അത് സ്ഥായിയായിട്ടില്ല എന്നത് പോരായ്മയാണ്. എങ്കിലും മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുവമ്പാടി നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് ജയിക്കുന്നുണ്ട്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം മത്തായി ചാക്കോയുടെ വേര്‍പാടിനെത്തുടര്‍ന്ന് തിരുവമ്പാടിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് അവിടത്തെ ബിഷപ്പുമായി പ്രസംഗവേദികളില്‍ ഏറ്റുമുട്ടാന്‍ നിര്‍ബന്ധിതമായത്. കമ്യൂണിസ്റായി ജീവിച്ചുമരിച്ച മത്തായി ചാക്കോയെ പാര്‍ടി ഓഫീസ് പറമ്പില്‍ സംസ്കരിച്ചത് പൊറുക്കാനാകാത്ത അപരാധമാണെന്നും മരിക്കുംമുമ്പ് സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചയാളെ പള്ളിയില്‍ അടക്കാതിരുന്നത് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ബിഷപ് വിശ്വാസികളുടെ റാലിയില്‍ പ്രസംഗിച്ചപ്പോള്‍ അതിനെതിരെ നിശിതമായ ഭാഷയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത് സ്വാഭാവികമാണ്. എന്നാല്‍, അതിലെ പദപ്രയോഗത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കാനാണ് പിന്തിരിപ്പന്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ശ്രമിച്ചത്. ഇത്തരം വക്രീകരണംകൊണ്ട് സിപിഐ എം നേതൃത്വത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് അകറ്റാന്‍ കഴിയില്ല. ക്രൈസ്തവസഭാ പുരോഹിതശ്രേഷ്ഠരിലെ ശ്രേഷ്ഠനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയമെത്രാപോലിത്ത. അദ്ദേഹത്തിന്റെ 92-ാം പിറന്നാള്‍ച്ചടങ്ങില്‍ പിണറായി നടത്തിയ പ്രസംഗത്തെപ്പറ്റി പിന്നീട് തിരുമേനി പറഞ്ഞത് ഇങ്ങനെ: 'ഞാന്‍ വൈകാതെ സ്വര്‍ഗത്ത് ചെല്ലുമ്പോള്‍ കവാടത്തില്‍ ഒരു ചോദ്യം ഉണ്ടാകും. കൈയില്‍ പിണറായിയുടെ പ്രസംഗം ഉണ്ടാകുമോ എന്ന ചോദ്യം. അതുകൊണ്ടു ഞങ്ങളുടെ ആള്‍ക്കാരോട് ആ പ്രസംഗം എഴുതി അച്ചടിക്കാന്‍ പറഞ്ഞിട്ടുണ്ട്.' തന്റെ മനസ്സിലെ സുഗന്ധമാണ് പിണറായി എന്നാണ് തിരുമേനി ഇപ്പോള്‍ പറയുന്നത്. ഇതുപോലെ ക്രൈസ്തവസഭയിലെ നിരവധി പുരോഹിതശ്രേഷ്ഠന്മാരുമായും ആ സമുദായത്തിലെ പാവപ്പെട്ടവരുമായും പിണറായിക്കും മറ്റ് കമ്യൂണിസ്റ് നേതാക്കള്‍ക്കും നല്ല ബന്ധമാണ്. ഇത് ഒരു സമുദായത്തെ രാഷ്ട്രീയമായി പ്രീണിപ്പിക്കാനല്ല. ഒരു മതത്തോടും വിവേചനമോ അനാദരവോ കമ്യൂണിസ്റുകാര്‍ക്കില്ല. ജനങ്ങള്‍ക്ക് ദുരിതം നല്‍കുന്ന കോഗ്രസ് നേതൃഭരണം അവസാനിപ്പിക്കണം, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തണം. ലോകത്തിന്റെ രക്ഷയ്ക്കും ദരിദ്രരുടെ മോചനത്തിനും ലോകവ്യാപകമായി കമ്യൂണിസ്റുകാരും വിശ്വാസികളും കൈകോര്‍ക്കുന്നു. ഈ യോജിപ്പില്‍ കണ്ണി തീര്‍ക്കാനാണ് സിപിഐ എം യജ്ഞിക്കുന്നത്. ഇതിന്റെ വിജയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലും അലയടിച്ച എല്‍ഡിഎഫ് കുതിപ്പ്. അതിനെ തകര്‍ക്കാനാണ് കമ്യൂണിസ്റ്പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ മതവിശ്വാസികളെ ഇളക്കിവിടാന്‍ പിന്തിരിപ്പന്‍ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഈ ഗൂഢരാഷ്ട്രീയനീക്കത്തെ തുറന്നുകാട്ടുന്നതിന് പകരം ആക്കം പകരുന്ന വാചകങ്ങളോ മൌനങ്ങളോ കമ്യൂണിസ്റ് നേതാക്കളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരായ മുന്നറിയിപ്പ് പിണറായിയെപ്പോലെ ചന്ദ്രപ്പനും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രപ്പന്റെ പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന അഭ്യാസം കളരിക്ക് പുറത്തുള്ള ചാട്ടമാണ്.

ജയിലിലായ ഉന്നതരെ കൊല്ലാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍.

ജയിലിലായ ഉന്നതരെ കൊല്ലാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ തടവിലുള്ള ഗെയിംസ് സംഘാടകസമിതിയിലെ രണ്ട് ഉന്നതരെ കൊല്ലാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് ഹരിനഗര്‍ പൊലീസ് സ്റേഷന്‍ ഹൌസ് ഓഫീസറോട് നിര്‍ദേശിച്ചു. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന നിഷാന്ത്, അമിത് എന്നിവരാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജുഡീഷ്യല്‍ കസ്റഡിയിലുള്ള മൂന്ന് ഉന്നതരില്‍ രണ്ടു പേരെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഗെയിംസ് സംഘാടക സമിതി മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു, മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (അക്കൌണ്ട്സ് ആന്‍ഡ് ഫിനാന്‍സ്) എം ജയചന്ദ്രന്‍ എന്നിവരാണ് ജുഡീഷ്യല്‍ കസ്റഡിയിലുള്ളത്. ജയിലിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സാധാരണ തടവറയില്‍ കഴിഞ്ഞ തങ്ങളെ അടുത്തിടെ ഇവിടുത്തേക്ക് മാറ്റിയെന്ന് നിഷാന്തും അമിത്തും പറഞ്ഞു. ഒരുലക്ഷം കോടിയോളം രൂപ ധൂര്‍ത്തടിച്ച കോമവെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഏതുതരത്തിലും അട്ടിമറിക്കപ്പെടുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സംഘാടകസമിതിയില്‍ കല്‍മാഡിയുടെ വിശ്വസ്തരായിരുന്ന ദര്‍ബാരിയും മൊഹീന്ദ്രുവും നവംബര്‍ 15നും ജയചന്ദ്രന്‍ 21നുമാണ് അറസ്റിലായത്. ലണ്ടനില്‍ ക്യൂന്‍സ് ബാറ്റ റിലേയില്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മൂന്നുപേരെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ട് കോമവെല്‍ത്ത് സംഘാടകസമിതി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം പുറത്താക്കിയിരുന്നു. എല്ലാ അഴിമതിക്കും കൂട്ടുനിന്നശേഷം തങ്ങളെ കൈവിട്ട കല്‍മാഡിക്കെതിരെ ശക്തമായ ആരോപണവുമായി അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ടി എസ് ദര്‍ബാരി രംഗത്തെത്തിയിരുന്നു. ചെറുമീനുകളെമാത്രം ബലികൊടുത്ത് തടി രക്ഷിക്കാനുള്ള കല്‍മാഡിയുടെ ശ്രമത്തിനെതിരെയാണ് ദര്‍ബാരി തുറന്നടിച്ചത്. അറസ്റിലായ മൂന്നുപേരും ഇതേ നിലപാട് തുടരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കുമെന്ന് ചില കേന്ദ്രങ്ങള്‍ ഭയപ്പെടുന്നതായാണ് തിഹാര്‍ ജയിലിലെ സംഭവം വ്യക്തമാക്കുന്നത്. ഇതിനിടെ, കോമവെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കും. ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ഇവര്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിബിഐ കായികമന്ത്രാലയത്തെ സമീപിക്കുന്നത്. സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയിലെ രണ്ടാംനിരക്കാരെ മാത്രമാണ് ഏറെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്വേഷണസംഘം അറസ്റുചെയ്തത്. കല്‍മാഡിയും സംഘവും വെട്ടിച്ച കോടികളില്‍ നല്ലൊരു പങ്ക് കോഗ്രസിലെയും സര്‍ക്കാരിലെയും പല പ്രമുഖര്‍ക്കും എത്തിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോമവെല്‍ത്ത് ഗെയിംസിന്റെ ബാറ്റ റിലേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലണ്ടനിലെ ബക്കിങ്ഹാം പാലസില്‍ നടന്ന ചടങ്ങിന്റെ പേരില്‍ എ എം ഫിലിംസ് എന്ന കടലാസ് കമ്പനിയുടെ അക്കൌണ്ടിലേക്ക് കോടിക്കണക്കിനു രൂപ അയച്ചത് ബ്രിട്ടീഷ് റവന്യൂ അധികൃതര്‍ കണ്ടെത്തിയതോടെയാണ് അഴിമതിക്കഥകള്‍ പുറത്തുവന്നത്.

Friday, December 17, 2010

- ഗലി ഗലി മേം ശോര്‍ ഹെ, മന്‍മോഹന്‍ ചോര്‍ ഹെ.

ഗലി ഗലി മേം ശോര്‍ ഹെ, മന്‍മോഹന്‍ ചോര്‍ ഹെ.

ഒന്നര വര്‍ഷം പ്രായമായ രണ്ടാം യുപിഎ സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണ ശരങ്ങളേറ്റ് സ്തംഭിച്ചുനില്‍ക്കുകയാണ്്. 1.76 ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് 2ജി സ്പെക്ട്രം ഇടപാടിലൂടെ ഉണ്ടായത്. 3.2 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 2010-11 വര്‍ഷത്തെ വാര്‍ഷികപദ്ധതി 100,25 കോടി രൂപയും 11-ാം പദ്ധതിയുടെ 5 വര്‍ഷക്കാലയളവിലെ (2007-12) സംസ്ഥാനത്തിന്റെ അടങ്കല്‍ 40,500 കോടി രൂപയും ആണെന്ന് മനസ്സിലാക്കുമ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്തി വ്യക്തമാകും. സാമ്പത്തികനേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതാണ് നമുക്കു പരിചയമുള്ള അഴിമതിയുടെ പൊതുസ്വഭാവം. ബൊഫോഴ്സ് ഉള്‍പ്പെടെയുള്ള കുപ്രസിദ്ധമായ പല അഴിമതികളും ഇത്തരത്തിലുള്ളതാണ്. എന്നാല്‍,വികസന നയത്തിന്റെ മറവിലായിരുന്നു 2ജി സ്പെക്ട്രം ഇടപാട് നടന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു വരേണ്ട 1.76 ലക്ഷം കോടി രൂപയുടെ നികുതിവരുമാനം നിയമപരമായ ലൈസന്‍സിലൂടെ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ ആസ്തിയായി. യുപിഎ സര്‍ക്കാരിന്റെ ടെലികോം നയം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മന്ത്രിയായിരുന്ന എ രാജ ആവര്‍ത്തിച്ചത് നിയമപരമായാണ് ലൈസന്‍സ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഇന്ത്യയുടെ പൊതുമുതലും പ്രകൃതിവിഭവങ്ങളും കോര്‍പറേറ്റ് കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് കോഗ്രസും ബിജെപിയും. അഴിമതിയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെ മാതൃകയാണ് 2ജി സ്പെക്ട്രം കുംഭകോണം. പൊതുമുതലും പ്രകൃതിവിഭവങ്ങളും കവര്‍ന്നെടുത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആസ്തിയാക്കി മാറ്റുന്ന പ്രാകൃത മൂലധന സഞ്ചയനമാണ് (ജൃശാശശ്േല അരരൌാൌഹമശീിേ ീള ഇമുശമേഹ) അഴിമതിയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിലൂടെ സംഭവിക്കുന്ന പ്രക്രിയ. ഉദാരവല്‍ക്കരണവാദികളായ വ്യവസായ-മാധ്യമ കോര്‍പറേറ്റ് കമ്പനികളും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിയും ചേര്‍ന്ന് ഒരു രാജ്യത്തെ വില്‍ക്കുകയാണെന്ന യാഥാര്‍ഥ്യമാണ് തെളിയുന്നത്. സുപ്രീംകോടതി 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്. സ്വാന്‍ ടെലികോം, യൂണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നീ കോര്‍പറേറ്റ് കമ്പനികളെ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ല എന്നാണ് സിബിഐയോട് സുപ്രീം കോടതി ചോദിച്ചത്. സ്വാന്‍ ടെലികോമും യൂണിടെക് വയര്‍ലെസ് ലിമിറ്റഡും കുറഞ്ഞ വിലയ്ക്കു വാങ്ങിയ ടെലികോം ലൈസന്‍സുകളുടെ നിശ്ചിതശതമാനം ഓഹരികള്‍ മറിച്ചുവിറ്റതിലൂടെ മാത്രം 9000 കോടി രൂപ ലാഭമുണ്ടാക്കി. എന്നിട്ടും സ്വാനിന്റെയും യൂണിടെക്കിന്റെയും പേരുപോലും സിബിഐ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. രാജിവച്ച മന്ത്രി രാജയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും 2ജി സ്പെക്ട്രം അഴിമതിയിലുള്ള ധാര്‍മികവും ഭരണപരവുമായ ഉത്തരവാദിത്തം സംശയരഹിതമാണ്. എങ്കിലും കോര്‍പറേറ്റ് കമ്പനികളാണ് യഥാര്‍ഥ കുറ്റവാളികളും ഗുണഭോക്താക്കളുമെന്ന വസ്തുതയാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റ് കമ്പനികളാണെന്ന യാഥാര്‍ഥ്യം നഗ്നമാക്കപ്പെട്ടതാണ് ടെലികോം കുംഭകോണത്തിന്റെ മറ്റൊരു വഴിത്തിരിവ്. കമ്പനികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ട ഒത്താശ ചെയ്തുകൊടുത്തത് ഇന്ത്യയിലെ പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരാണ്. നീര റാഡിയ എന്ന ഇടനിലക്കാരിയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകരായ വീര്‍ സാങ്വിയും ബര്‍ഖ ദത്തും സംസാരിക്കുന്ന ടേപ്പ് പുറത്തായതോടെയാണ് രാഷ്ട്രീയ-മാധ്യമ-വ്യവസായ കൂട്ടുകെട്ടിനെക്കുറിച്ച് രാജ്യമറിഞ്ഞത്. കോഗ്രസും ബിജെപിയുമടക്കമുള്ള ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ പാര്‍ടികളുടെ എംപിമാരും മന്ത്രിമാരും ആരൊക്കെ ആകണമെന്ന് നിശ്ചയിക്കുന്നതില്‍ കോര്‍പറേറ്റ് കമ്പനികള്‍ വന്‍സ്വാധീനമാണ് ചെലുത്തുന്നത്. അനില്‍ അംബാനി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനി ഉടമകളും കോടീശ്വരന്മാരും ഭൂപ്രമാണിമാരുമാണ് ഇന്ത്യന്‍ പാര്‍ലമെന്റംഗങ്ങളില്‍ ബഹുഭൂരിപക്ഷവും എന്നതില്‍ നിന്നുതന്നെ ഇന്ത്യന്‍ ഭരണരംഗത്ത് കോര്‍പറേറ്റ് സ്വാധീനം അളക്കാന്‍ കഴിയും. രാജ്യത്തെ അതീവ ഗുരുതരമായ കാര്‍ഷികപ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സമയമില്ല. എന്നാല്‍, പ്രകൃതിവാതകം പങ്കുവയ്ക്കുന്നത് സംബന്ധിച്ച അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടായി. അഴിമതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യംമൂലം ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് സെഷന്‍ പൂര്‍ണമായും സ്തംഭിച്ചിട്ടും പ്രതിസന്ധി പരിഹരിക്കാനാകാതെ കോര്‍പറേറ്റുകളുടെ സ്വാധീനത്താല്‍ നിസ്സഹായനായ പ്രധാനമന്ത്രി ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയുടെ ദൌര്‍ബല്യത്തിന്റെ പ്രതീകമാണ്. രാജ്യത്തിന് നാണക്കേടും. ആദര്‍ശ് ഫ്ളാറ്റ്, കോമവെല്‍ത്ത് ഗെയിംസ്, ഐപിഎല്‍, പൊതുമേഖലാ ധനസ്ഥാപനങ്ങളിലെ 1000 കോടി രൂപയുടെ ഭവനവായ്പ, കര്‍ണാടക ഖനി - ഭൂമി കുംഭകോണം എന്നിങ്ങനെ അടുത്തകാലത്തുണ്ടായ കുംഭകോണങ്ങളെല്ലാം ഇനിയും പുറത്തുവരാനിരിക്കുന്ന കോര്‍പറേറ്റ് അഴിമതികളുടെ ചൂണ്ടുപലകകള്‍ മാത്രമാണ്. ലോകത്താകെ വേരുകളാഴ്ത്തി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളും ഓഹരിവിപണിയുമാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ മുഖം. ആഗോളഗ്രാമമെന്ന ആശയം പ്രചരിപ്പിച്ച് തൊഴിലാളികളെയും കര്‍ഷകരെയും വ്യാവസായികോല്‍പ്പാദകരെയും ചൂഷണംചെയ്യാനും പ്രകൃതിവിഭവങ്ങളും പൊതുമുതലും കവര്‍ന്നെടുക്കാനും ബഹുരാഷ്ട്ര കുത്തക കമ്പനികളിലൂടെ സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയാണ് മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെയും കോഗ്രസിന്റെയും നയങ്ങള്‍ രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും സുപ്രീംകോടതിയും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടുപോലും സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറല്ല. 2008ല്‍ സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി 2ജി സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നതായി കത്തെഴുതിയെങ്കിലും മറുപടിപോലും നല്‍കാന്‍ തയ്യാറാകാതിരുന്നതും 2009ല്‍ സുബ്രഹ്മണ്യസ്വാമി നല്‍കിയ കത്തിന് മറുപടി പറയാതെ 16 മാസം നിശ്ശബ്ദത പാലിച്ചതും 2ജി സ്പെക്ട്രം അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെ നടന്നതാണെന്നതിന് സംസാരിക്കുന്ന തെളിവുകളാണ്. ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി നടന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സ്വീകരിച്ചതും അഴിമതിക്കാരെ സംരക്ഷിക്കുക എന്ന സമീപനമായിരുന്നു. ബൊഫോഴ്സ് അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ രാജീവ്ഗാന്ധി വിസമ്മതിച്ചപ്പോള്‍ രാജ്യത്താകെ ഒരു മുദ്രാവാക്യം അലയടിച്ചിരുന്നു. “ഗലി ഗലി മേം ശോര്‍ ഹെ, രാജീവ്ഗാന്ധി ചോര്‍ ഹെ“എന്നതായിരുന്നു ആ മുദ്രാവാക്യം. 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കില്ലെന്ന മര്‍ക്കടമുഷ്ടി മന്‍മോഹന്‍സിങ് പ്രകടിപ്പിക്കുമ്പോള്‍ വീണ്ടും അതേ മുദ്രാവാക്യമുയരുകയാണ് - ഗലി ഗലി മേം ശോര്‍ ഹെ, മന്‍മോഹന്‍ ചോര്‍ ഹെ. പി കൃഷ്ണപ്രസാദ്.... deshabhimani

Tuesday, December 14, 2010

ചരിത്രപരമായ പാര്‍ലമെന്റ് സ്തംഭനം

ചരിത്രപരമായ പാര്‍ലമെന്റ് സ്തംഭനം.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഒരു നടപടിയിലേക്കും കടക്കാനാകാതെ പിരിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടപടിയിലേക്കും കടക്കാനാകാതെ ഒരു സമ്മേളനം പരിയുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം അനുവദിക്കാനാകില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ഒന്നുകൊണ്ടുമാത്രമാണ് സമ്മേളനം പൂര്‍ണമായും സ്തംഭിച്ചത്. നേരത്തെ പലഘട്ടങ്ങളിലും പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ടിരുന്നെങ്കിലും ഒരു സമ്മേളനം മുഴുവന്‍ തടസ്സപ്പെടുന്നത് ഇതാദ്യമായാണ്. ബൊഫോഴ്സ്, ഓഹരികുംഭകോണങ്ങള്‍, തെഹല്‍ക വെളിപ്പെടുത്തല്‍, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്ന വേളയില്‍ ദിവസങ്ങളോളം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. എന്നാല്‍, അന്നൊന്നും സമ്മേളനം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നില്ല. 64 കോടി രൂപയുടേതാണ് ബൊഫോഴ്സ് അഴിമതിയെങ്കില്‍ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടേതാണ്. നവംബര്‍ ഒമ്പതിന് ശീതകാലസമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ മൂന്ന് പ്രധാനപ്പെട്ട അഴിമതികള്‍ പാര്‍ലമെന്റിനുമുമ്പില്‍ ഉണ്ടായിരുന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമവെല്‍ത്ത് ഗെയിംസ് അഴിമതി, സ്പെക്ട്രം അഴിമതി എന്നിവ. സ്പെക്ട്രം കുംഭകോണം പുറത്തുവന്നതോടെ സഭ പ്രക്ഷുബ്ധമായി. രാജയുടെ രാജിയോടെ സഭാസ്തംഭനം അവസാനിക്കുമെന്നും സ്പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വിരാമമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചു. എന്നാല്‍, മന്ത്രിയുടെ രാജികൊണ്ട് അവസാനിക്കുന്നതല്ല പ്രശ്നമെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും തുടര്‍ന്ന് പുറത്തുവന്ന നീര റാഡിയ ടേപ്പുകളും വ്യക്തമാക്കി. രാജയെ മന്ത്രിയാക്കുന്നതിന് കോര്‍പറേറ്റുകളും കോര്‍പറേറ്റ് മാധ്യമങ്ങളും ചരടുവലിച്ചുവെന്ന് വ്യക്തമായി. ജെപിസി അന്വേഷണം എന്തിനെന്ന സര്‍ക്കാരിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ സംഭവവികാസങ്ങള്‍. സര്‍ക്കാരാകട്ടെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്തംഭനം ഒഴിവാക്കാന്‍ കാര്യമായ ഒരു ശ്രമവും നടത്തിയില്ല. ലോക്സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി രണ്ടുതവണ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തെങ്കിലും അതില്‍ മൂര്‍ത്തമായ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അന്വേഷണം നടത്താമെന്ന് മാത്രമാണ് മുഖര്‍ജി ആവര്‍ത്തിച്ചത്. മന്ത്രിമാരെ വിളിച്ചുവരുത്താന്‍ അധികാരമില്ലാത്ത പിഎസി അന്വേഷണംകൊണ്ട് കാര്യമില്ലെന്നും മാനങ്ങളേറെയുള്ള സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണംതന്നെ വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. സ്പീക്കര്‍ മീരാകുമാറും അനുരഞ്ജനയോഗം വിളിച്ചെങ്കിലും അതും വിജയിച്ചില്ല. സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രിയാകട്ടെ പ്രശ്നപരിഹാരത്തിന് ഒരു മുന്‍കൈയും എടുത്തില്ല. പ്രതിപക്ഷ നേതാക്കളുമായി വ്യക്തിപരമായി കണ്ടുപോലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഞ്ചാഴ്ച നീണ്ട സഭാ സ്തംഭനത്തിനിടയില്‍ ഇരുസഭയിലും ഹാജരാകാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. പാര്‍ലമെന്റിലെ സ്തംഭനം തങ്ങള്‍ക്ക് വിഷയമല്ലെന്ന രീതിയിലായിരുന്നു സര്‍ക്കാരിന്റെ സമീപനം. പാര്‍ലമെന്ററി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഇതുവഴി പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരും നല്‍കിയത്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ ജെപിസി എന്ന അന്വേഷണ സംവിധാനമുണ്ട്. നാലുതവണ ജെപിസിക്ക് രൂപം നല്‍കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് നടന്ന ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശവുമുണ്ട്. ജെപിസി അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതിവിഭാഗം എന്നിവയുടെ അന്വേഷണം നിര്‍ത്തിവയ്ക്കേണ്ടതുമില്ല. കോര്‍പറേറ്റുകളും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും കോര്‍പറേറ്റ് മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യാപ്തി കണ്ടെത്തി അത് തടയാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുന്ന സമിതി ജെപിസിയാണ്. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്താനും പാര്‍ലമെന്റിനു കഴിയും. ഓഹരി കുംഭകോണത്തില്‍ പല നിര്‍ദേശങ്ങളും ജെപിസി മുന്നോട്ടുവയ്ക്കുകയും അവ പലതും നിയമനിര്‍മാണങ്ങളായി പാര്‍ലമെന്റിനുമുമ്പില്‍ വരികയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഈ അവകാശത്തെയാണ് ഭരണപക്ഷം അട്ടിമറിച്ചിട്ടുള്ളത്. ഭരണനിര്‍വഹണ വിഭാഗം അന്തിമമായി പാര്‍ലമെന്റിനോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, ജെപിസി അനുവദിക്കില്ലെന്ന മര്‍ക്കടമുഷ്ടി നയം സ്വീകരിക്കുകവഴി ഭരണനിര്‍വഹണവിഭാഗം പാര്‍ലമെന്റിനെത്തന്നെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ജെപിസി അന്വേഷണം ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അത്തരമൊരു ഘട്ടത്തില്‍ ഏതൊരു സര്‍ക്കാരും വൈകിയാണെങ്കിലും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാറാണ് പതിവ്. രണ്ടുതവണ തുടര്‍ച്ചയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ഹുങ്കില്‍ പ്രതിപക്ഷത്തെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോഗ്രസും സ്വീകരിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ അവകാശങ്ങളെയും കാറ്റില്‍ പറത്തി ഏകാധിപത്യത്തിന് വഴിയൊരുക്കിയ പാര്‍ടിയാണ് കോഗ്രസ് എന്നത് മറക്കാറായിട്ടില്ല. അതിനു സമാനമായ സമീപനമാണ് ഇപ്പോള്‍ കോഗ്രസ് സ്വീകരിച്ചിട്ടുള്ളത്. രണ്ടു ലക്ഷം കോടി രൂപയോളം കേന്ദ്രഖജനാവിന് നഷ്ടപ്പെടുത്തിയവരല്ല മറിച്ച് അവരെ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷമാണ് ക്രിമിനലുകളെന്നാണ് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ജല്‍പ്പനം. ജനാധിപത്യമല്ല, മറിച്ച് ഏകാധിപത്യമാണ് ഭരണപക്ഷത്തിന് പഥ്യമെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. ജെപിസി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുമെന്ന സൂചനയാണ് അവസാനദിവസവും ലഭിച്ചത്. ഇനിയുള്ള രണ്ടുമാസക്കാലം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള 11 കക്ഷി കൂട്ടുകെട്ടും രാജ്യമെമ്പാടും പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്്. ബജറ്റ്സമ്മേളനത്തിലും ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാസ്തംഭനം തുടര്‍ന്നാല്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സംജാതമാവുക. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല തെരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടാകില്ല. ഈ സാഹചര്യമൊരുക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം യുപിഎ സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന കോഗ്രസിനുമായിരിക്കും.

അലയടിക്കട്ടെ പ്രതിഷേധം

അലയടിക്കട്ടെ പ്രതിഷേധം

പാര്‍ലമെന്റിനെ മറികടന്ന് വിനാശകരമായ തീരുമാനങ്ങള്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നത് യുപിഎ സര്‍ക്കാരിന്റെ പതിവായി മാറിയിരിക്കുന്നു. ജനാധിപത്യത്തോടല്ല സാമ്രാജ്യത്വത്തോടാണ് വിധേയത്വം എന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവുമൊടുവിലത്തേതാണ് യൂറോപ്യന്‍ യൂണിയനുമായി ഒപ്പിടുന്ന സ്വതന്ത്രവ്യാപാര കരാര്‍. പാര്‍ലമെന്റിനെയും സംസ്ഥാനസര്‍ക്കാരുകളെയും രാഷ്ട്രീയപാര്‍ടികളെയും വിശ്വാസത്തിലെടുക്കാതെ രഹസ്യചര്‍ച്ചകള്‍ നടത്തിയാണ് വ്യാപാരകരാറിന്റെ കരടിന് രൂപം നല്‍കിയത്. ഇതിലൂടെ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചിരിക്കയാണ് എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആണവ കരാറിന്റെ കാര്യത്തിലായാലും ആസിയന്‍ കരാറിലായാലും ചില്ലറവ്യാപാര രംഗത്ത് വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുമതി നല്‍കുന്നതിനുള്ള ശ്രമത്തിലായാലും പാര്‍ലമെന്റിനെ മറികടന്നുള്ള നീക്കങ്ങളിലാണ് യുപിഎ ഗവമെന്റ് അഭിരമിച്ചത്; അഭിരമിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ക്ഷീര- കാര്‍ഷികമേഖലകളിലേക്ക് നിയന്ത്രണങ്ങളില്ലാതെ കൂടുതല്‍ പ്രവേശനം നല്‍കണമെന്ന് വ്യാപാര കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ആസിയന്‍ കരാറിന്റെ ഫലമായെന്നപോലെ ഇത് കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അവരുടെ അമിതലാഭേച്ഛയെ തൃപ്തിപ്പെടുത്താനുള്ള നിരവധി നിബന്ധനകള്‍ കരാറിന്റെ ഭാഗമാക്കാന്‍ സമ്മര്‍ദംചെലുത്തുകയാണ്. നിക്ഷേപ-ധന സേവനമേഖലയില്‍ വരുത്താന്‍ അവര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവ്യവസായത്തെ തകര്‍ക്കും. ചെറുകിട വില്‍പ്പനമേഖലയില്‍ വന്‍കിട കമ്പനികള്‍ കടന്നുവരുന്നതോടെ ചെറുകിടക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ധനമേഖല തുറന്നുകൊടുക്കുന്നതും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ആവശ്യമായ മേഖലയിലേക്ക് വായ്പ എത്തിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് ഇല്ലാതാകും. സംഭരണശൃംഖലയും തുറന്നുകൊടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതംഗീകരിച്ചാല്‍, സ്വതേ ദുര്‍ബലമായ നമ്മുടെ പൊതുവിതരണസമ്പ്രദായം പാടേ തകരും. ചെറുകിട വ്യാപാരരംഗത്ത് അനേകം ബ്രാന്‍ഡുകളിലുള്ള കച്ചവടത്തിന്, വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുമതി നല്‍കുന്നതിനാണ് വ്യവസായ-വ്യാപാര മന്ത്രാലയത്തിന്റെ കൊണ്ടുപിടിച്ച നീക്കം. ചെറുകിട വ്യാപാരരംഗം ഒന്നാകെ വിദേശ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരൊറ്റ ബ്രാന്‍ഡിലുള്ള സാധനങ്ങളുടെ ചെറുകിട വില്‍പ്പനയ്ക്കേ ഇപ്പോള്‍ വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുവാദമുള്ളൂ. വാള്‍മാര്‍ട്ടിനെപ്പോലെയുള്ള കമ്പനികള്‍ക്കായി ചെറുകിട വ്യാപാരരംഗം തുറന്നുകിട്ടുന്നതിന് അമേരിക്ക, ഇന്ത്യക്കുമേല്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നു. ഇവിടെയും പര്‍ലമെന്റിനെ മറികടന്ന് അമേരിക്കന്‍ ഇംഗിതത്തിനൊത്ത തീരുമാനമെടുക്കാനാണ് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശ ചെറുകിട വ്യാപാരശൃംഖലയുടെ പ്രവേശനം ഇന്നാട്ടിലെ ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗം അടയ്ക്കും. അമേരിക്കന്‍ വ്യാപാര-വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ വിപണികള്‍ മലര്‍ക്കെ തുറന്നിടുകയും കൂടുതല്‍ ദൃഢമായ സൈനിക-സുരക്ഷാബന്ധങ്ങളിലേക്ക് ഇന്ത്യയെ കൊണ്ടുവരികയും ചെയ്യുക എന്നതായിരുന്നു പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡ. സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ ഇറക്കിയ സംയുക്തപ്രസ്താവനയില്‍, ഈ ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞതാണ്. ഇന്ത്യയിലെ കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭക്ഷ്യസുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പേരില്‍ മൊസാന്റോ, വാള്‍മാര്‍ട്ട് എന്നിവയെപ്പോലെയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളലാഭത്തിനുമുന്നില്‍ ഇന്ത്യയുടെ കാര്‍ഷികമേഖലയും ചെറുകിട വ്യാപാരമേഖലയും തുറന്നിടുക എന്ന അജന്‍ഡയാണ് വ്യക്തമായത്. കോടിക്കണക്കിന് ചെറുകിട, നാമമാത്ര കൃഷിക്കാരുടെയും അസംഘടിതരായ ചെറുകിട കച്ചവടക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണിത്. സംയുക്ത പ്രസ്താവനയില്‍ ദൃഢമായ പ്രതിരോധ-സുരക്ഷാബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അമേരിക്കന്‍ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നതും മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും ആണവ നിര്‍വ്യാപനത്തെയും കുറിച്ചുള്ള അമേരിക്കയുടെ വഞ്ചനാപരവും സ്വാര്‍ഥപരവുമായ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കേണ്ടതും അതിന്റെ ഭാഗമാണ്. ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നതുവഴി, അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് സംയുക്ത പ്രസ്താവനയില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 10 സി-17 ഇനത്തിലുള്ള സൈനിക ചരക്കുകടത്ത് വിമാനങ്ങള്‍ക്ക് (മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്) 580 കോടി ഡോളറിന്റെ ഓര്‍ഡറാണ് നല്‍കാന്‍ പോകുന്നത്. എല്ലാം അമേരിക്കയ്ക്കുവേണ്ടിയെന്ന് വ്യക്തം. ഇങ്ങനെ വിവിധ കരാറുകളിലൂടെയും സ്വകാര്യനീക്കങ്ങളിലൂടെയും രാജ്യത്തെ വില്‍ക്കുകയാണ്. ആസിയനുമായി ഒപ്പിട്ട സ്വതന്ത്രവ്യാപാര കരാര്‍ ഉള്‍പ്പെടെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന കരാറുകള്‍ പാര്‍ലമെന്റുമായോ രാഷ്ട്രീയ പാര്‍ടികളുമായോ സംസ്ഥാനസര്‍ക്കാരുകളുമായോ ചര്‍ച്ചചെയ്യാതെയാണ് ഒപ്പിട്ടത് എന്ന വിമര്‍ശനം രാജ്യത്താകെ ഉയര്‍ന്നിട്ടും അതേ തെറ്റ് ആവര്‍ത്തിക്കാനാണ് പുറപ്പാട്. ഇന്ത്യ-ഇയു കരാറിലും അതേ രീതിതന്നെയാണ് തുടരുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ ശക്തമായ വികാരം രാജ്യത്താകെ ഉയരേണ്ടതുണ്ട്. എല്ലാ വിഭാഗം കച്ചവടക്കാരും കടയുടമകളും വ്യാപാരി സംഘടനകളും ഈ മുന്നേറ്റത്തില്‍ അണിനിരക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങളല്ല, രാജ്യത്തെയും ജനതയെയും അടിമുടി ബാധിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ ഇവ്വിധ നീക്കങ്ങള്‍ എന്നു മനസ്സിലാക്കിയുള്ള ജനകീയ പ്രതിരോധം ഉച്ചസ്ഥായിയിലേക്ക് ഉയരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Sunday, December 12, 2010

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാനാണു മുസ്ലിം ലീഗുകാര്‍ ശ്രമിക്കുന്നത്..

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാനാണു മുസ്ലിം ലീഗുകാര്‍ ശ്രമിക്കുന്നത്..

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി വോട്ടുകള്‍ അട്ടിമറിച്ച് ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തെളിയിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ സൂത്രങ്ങള്‍ അത്ര തന്നെ വിജയിച്ചില്ലെങ്കിലും മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗുകാര്‍ക്ക് ഇതേ ആയുധങ്ങള്‍ തന്നെ തുണയായി. രാത്രി കാലങ്ങളില്‍ ലീഗുകാര്‍ മുസ്ളിം വീടുകളിലേക്ക് വോട്ട് അട്ടി മറിക്കാന്‍ പോയിരുന്നത് പണവുമായി മാത്രമല്ല; കൂട്ടത്തില്‍ ഒരാള്‍ ഒരു ഖുര്‍ ആന്‍ പ്രതിയും കൈവശം വയ്ക്കുമായിരുന്നു. പണം കൊടുത്തതിന് ശേഷം ഗൃഹ നാഥന്‍ വോട്ട് കോണിക്ക് ചെയ്യുമെന്ന് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തു കൊടുക്കണം. വോട്ടര്‍ മുസല്‍മാനല്ലെങ്കിലോ പണം കൊടുക്കുന്നയാളുടെ തലയില്‍ കൈവച്ച് സത്യം ചെയ്തു കൊടുക്കണം. മുമ്പൊക്കെ പണം വാങ്ങിയിട്ടും പലരും എല്‍.ഡി.എഫിന് വോട്ടു ചെയതത് കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണത്രേ ലീഗുകാര്‍ പുതിയ പരിപാടി പയറ്റിയത്.

മുസ്ലിം അവകാശങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചപ്പോഴാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത്. ലീഗിലെ ബഹുമാന്യരായ പൂര്‍വ സൂരികള്‍ ആ പാര്‍ട്ടിയെ തികച്ചും സെക്കുലറായാണ് കെട്ടിപ്പടുത്തത്. ആ നിലക്ക് ഇടതുപക്ഷ മതേതരപാര്‍ട്ടികളൊക്കെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം മുന്‍ നിറുത്തി മുസലിം ലീഗിനെ സഹായിക്കുമായിരുന്നു. മുസ്ലിം ലീഗിന്റെ സഹായമില്ലാതെ തന്നെ ആദ്യത്തെ ഇ.എം.എസ് മന്ത്രി സഭ മുസ്ലിംകളുടെ പുരോഗതിക്കായി സംവരണമടക്കമുള്ള പല ആനുകൂല്യങ്ങളും നടപ്പാക്കിയിരുന്നു. പില്‍ക്കാലങ്ങളില്‍ മുസ്ലിം ലീഗുള്‍പ്പെട്ട ഭരണമുണ്ടായിട്ടു കൂടി അന്നത്തെ നിലയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയില്ല. കോണ്‍ഗ്രസിന്റെ അവഗണനകളില്‍ നിന്ന് മുസല്‍മാനെ രക്ഷിക്കാന്‍ പലപ്പോഴും ഇടതുപക്ഷം ഇടപെടുകയും ചെയ്തതാണ്. കോണ്‍ഗ്രസിന്റേയും ഹൈന്ദവ വര്‍ഗീയ പാര്‍ട്ടിയായ ജനസംഘത്തിന്റേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇ.എം.എസ് മന്ത്രി സഭ പിന്നോക്ക പ്രദേശമായ മലപ്പുറത്തിന് ജില്ലാ പദവി നല്കിയത്. ഇടതുപക്ഷം ഭൂപരിഷ്കരണം കൊണ്ടുവന്നപ്പോള്‍ അതില്‍ ഏറ്റവും ഗുണം ലഭിച്ചത് മലപ്പുറം ജില്ലയിലെ പാവങ്ങള്‍ക്കായിരുന്നു. കോണ്‍ഗ്രസും വര്‍ഗീയ വാദികളും വര്‍ഗീയ ലഹളയാക്കി തള്ളിയ മാപ്പിള കലാപത്തെ ജന്‍മിത്തത്തിനെതിരേയുള്ള കര്‍ഷക സമരമായും രാജ്യത്തിന് വേണ്ടിയുള്ള സ്വാതന്ത്യ്ര സമരമായും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ അത് മലപ്പുറത്തുകാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

മുസ്ലിം ലീഗിനെ മുഖ്യ ശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസ് തന്നെ കേരളത്തില്‍ അവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും ജയിച്ചു കയറിയപ്പോള്‍ ലീഗിന് ഒരു മന്ത്രി പദവി പോലും കൊടുക്കാതിരിക്കുകയും ചെയ്ത കാലത്ത് ആ അപമാനത്തില്‍ നിന്ന് കരകയറാന്‍ സമുദായത്തെ സഹായിച്ചത് ഇടതുപക്ഷമായിരുന്നു. ന്യൂനപക്ഷ പ്രശ്നങ്ങളില്‍ നിന്നകന്ന് മുസ്ലിം ലീഗ് പ്രമാണിത്ത പാര്‍ട്ടിയായിത്തീരുകയും അധികാരത്തിലെത്താന്‍ എന്ത് നെറികേടുകളും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് മുസ്ലിം ലീഗുമായി മത നിരപേക്ഷ പാര്‍ട്ടികള്‍ അകലാന്‍ തുടങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മുസ്ലിം സമുദായത്തിന്റെ ആജീവനാന്ത ശത്രുക്കളായ ഹൈന്ദവ വര്‍ഗീയ വാദികളെ കൂട്ടു പിടിക്കാന്‍ പോലും ലീഗ് മടിച്ചില്ല; എന്ന് മാത്രമല്ല, ഭരണത്തിലെത്താന്‍ മതത്തേയും വര്‍ഗീയതയേയും പലപ്പോഴും കെട്ടിപ്പുണരുകയും ചെയ്തു. ബേപ്പൂരില്‍ ടി.കെ. ഹംസയെ തോല്പിക്കാന്‍ ബി.ജെ.പിയെ കൂട്ടു പിടിച്ച ലീഗിനെ കോഴിക്കോടന്‍ ജനത കൈയൊഴിക്കുകയായിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ തോല്പിക്കാന്‍ ലീഗ് വോട്ടുകള്‍ ബി.ജെ.പിക്ക് പതിച്ചു നല്കിയത് കൊണ്ടാണ് പല വാര്‍ഡുകളിലും ബി.ജെ.പി അക്കൌണ്ട് തുറന്നത് തന്നെ.

കോണിക്ക് വോട്ട് ചെയ്താല്‍ സ്വര്‍ഗം പ്രാപിക്കുമെന്നും ചെയ്യാത്തവര്‍ക്ക് മരണമാണ് വിധിയെന്നുമൊക്കെ പഴയ ഏറനാടന്‍ ഗ്രാമങ്ങളില്‍ ലീഗുകാര്‍ പ്രസംഗിച്ചു നടക്കുമായിരുന്നു. വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റുകാര്‍ ദൈവമില്ലാത്തവരാണെന്നും അവര്‍ ഭരണത്തിലേറിയാല്‍ "ദീനുല്‍ ഇസ്ലാം'' പിന്നെ ലോകത്തുണ്ടാവില്ലെന്നും പറഞ്ഞ് പാവപ്പെട്ട മുസ്ലിംകളെ പറഞ്ഞു വിശ്വസിപ്പിച്ച ലീഗ് തന്നെ, അതേ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണത്തിലേറുകയായിരുന്നു. മുസ്ലിംകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റുകാരെന്നാണ് അന്ന് ജനാബ് ബാഫഖി തങ്ങള്‍ തന്നെ പറഞ്ഞത്. ഇടത് - വലത് കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മാറി മാറി ലീഗ് ഭരണം പങ്കിട്ടപ്പോഴൊക്കെ ദൈവ നിഷേധത്തെപ്പറ്റി ലീഗ് മിണ്ടിയില്ല. ന്യൂനപക്ഷങ്ങളുടെ മതവും ജീവനും സ്വത്തും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നത്, ഹൈന്ദവ വര്‍ഗീയ വാദികള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കലാപ വേളകളില്‍ സമുദായത്തിന് അംഗീകരിക്കേണ്ടി വന്നു.

പാണക്കാട് പൂക്കോയ തങ്ങളുടെ മരണ ശേഷം മുസ്ലിംസമുദായത്തിലെ സുന്നി വിഭാഗത്തിനെതിരെ അത്യന്തം ശത്രുതാപരമായ നിലപാട് സ്വീകരിച്ചപ്പോള്‍ നീതിയും ന്യായവും ലീഗിന്റെ ചരിത്രത്തില്‍ നിന്ന് തന്നെ അസ്തമിച്ചു. എല്ലാ മത വിഭാഗങ്ങളോടും തുല്യ നീതി പുലര്‍ത്താന്‍ ബാധ്യസ്ഥരായ പാര്‍ട്ടിക്കാര്‍ മത പണ്ഡിതന്‍മാരേയും മുഅല്ലിമുകളേയും മത പ്രവര്‍ത്തകരേയും അധികാരത്തിന്റെ മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുകയായിരുന്നു. മര്‍കസ് പ്രസ്ഥാനവുമായി വന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരേയും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേയും ലീഗ് നടത്തിയ ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും എന്ത് ന്യായീകരണമാണ് ലീഗ് പാര്‍ട്ടിക്ക് പറയാനുള്ളത്? ഭരണത്തിലേറുമ്പോള്‍ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മറ്റി തുടങ്ങിയവയില്‍ നിന്ന് സുന്നി വിഭാഗത്തെ ലീഗ് പാടെ തഴയുകയായിരുന്നു. ഈ സമയത്തൊക്കെ സുന്നി മുസ്ലിംകളുടെ രക്ഷക്കെത്തിയത് ഇടതുപക്ഷമായിരുന്നു. കര്‍ഷക സമരങ്ങളുടെ ആവേശവും മുസ്ലിംകളുടെ പുണ്യവാളനുമായ മമ്പുറം തങ്ങളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന തിരൂരങ്ങാടിയിലെ മമ്പുറത്ത് പുഴക്ക് മേലെ പാലം വേണമെന്ന തീര്‍ഥാടകരുടെ നിരന്തരമായ ആവശ്യം പോലും ലീഗ് അവഗണിച്ചപ്പോള്‍, അത് സ്ഥാപിച്ച് കൊടുത്തത് പൊതു മരാമത്ത് മന്ത്രിയായി വന്ന ടി.കെ. ഹംസയായിരുന്നു.

മുസ്ലിം ലീഗ് നില നിന്നതുകൊണ്ട് സമുദായത്തിന് ഒരു ഗുണവുമില്ലെന്ന് മനസ്സിലാവും വിധമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ലീഗിന്റെ പ്രകടനം. സമുദായം നിരന്തരം ആവശ്യപ്പെട്ടിരുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ലീഗ് പകിട കളിക്കുകയാണ് ചെയ്തത്. സംവരണക്കാര്യത്തില്‍ അണിയറയില്‍ നടന്നിരുന്ന അട്ടിമറി ഇല്ലാതാക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി യോജിച്ചു കൊണ്ടുള്ള നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. യു.ഡി.എഫ് കാലത്ത് കേരളത്തില്‍ വന്ന തൊഗാഡിയ വര്‍ഗീയ വിഷം തുപ്പിയപ്പോള്‍ അതിനെതിരെ മറുത്തൊരു വാക്ക് പറയാന്‍ ലീഗ് തയ്യാറായില്ലെന്ന് മാത്രമല്ല, ശ്രീമാന്‍ ആന്റണി കാവി വര്‍ഗീയതയെ വാഴ്ത്തിയപ്പോഴും ലീഗ് നേതൃത്വം മൌനം കൊണ്ടു. മാറാട് കേസില്‍ ഹൈന്ദവ വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് ആന്റണി ഒത്തു തീര്‍പ്പുണ്ടാക്കിയപ്പോഴും ലീഗ് നാവനക്കിയില്ല. സാമുദായികതയുടെ പേരില്‍ നരകിക്കുന്ന സ്വന്തം സമുദായത്തോട് ഒരനുകമ്പയും ലീഗിന് തോന്നിയില്ല. അപ്പോഴും മുന്നണി ബന്ധത്തിന് വിള്ളല്‍ വരാതെ കോണ്‍ഗ്രസിന് ചാഞ്ഞ് കൊടുക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ആര്യാടന്‍ മുഹമ്മദിനെ ഏല്പിച്ചതോടെ ലീഗ് നേതാക്കള്‍ക്ക് മാളത്തിലൊളിക്കേണ്ടി വന്നു.

മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രാദേശിക കാര്യങ്ങള്‍ പോവട്ടെ - ആഗോള തലത്തിലും മുസ്ലിം താല്പര്യങ്ങള്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസിന് വേണ്ടി ബലി കഴിക്കുകയായിരുന്നു. ബാബ്രി പ്രശ്നത്തില്‍ സമുദായത്തിന്റെ നാവടക്കിയ പാര്‍ട്ടി ഇസ്രായേലും അമേരിക്കയും മുസ്ലിം ലോകത്തിനെതിരെ നടത്തുന്ന അക്രമങ്ങളോട് പ്രതികരിച്ചതുമില്ല. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ഇടതുപാര്‍ട്ടികള്‍ ശക്തിയായി രംഗത്ത് വന്നപ്പോഴും കോണ്‍ഗ്രസിന് വേണ്ടി ലീഗ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഇസ്രായേലുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നൊന്നായി കരാറുകളുണ്ടാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ ശക്തിയായി പ്രതികരിച്ചപ്പോഴും ലീഗ് മിണ്ടിയില്ല.

കോണ്‍ഗ്രസ് ഭരണ കാലത്ത് ബാബ്രി പള്ളി പൊളിച്ചപ്പോള്‍ അതിനെ പറ്റി മൌനം ദീക്ഷിച്ച കോണ്‍ഗ്രസിനെതിരെ ഒരു വാക്ക് പറയാന്‍ ലീഗ് തയ്യാറായില്ല. എന്തെങ്കിലും പറയാന്‍ തയ്യാറായ സേട്ടു സാഹിബിനെ ലീഗ് നിര്‍ദാക്ഷിണ്യം പുറത്താക്കുകയും ചെയ്തു. ബാബ്രി കാര്യത്തില്‍ സമുദായത്തെക്കൊണ്ട് മൌനം പാലിപ്പിച്ചതിന് ലീഗിനെ വര്‍ഗീയ വാദികള്‍ പ്രശംസിച്ചത് യുവ ലീഗ് നേതൃത്വത്തെ അസ്വാരസ്യപ്പെടുത്തിയിരുന്നു. ബാബ്രി ബാബറുടെ കാലത്തെ കാര്യമാണെന്ന് പറഞ്ഞ് മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചത്. ബാബ്രി പ്രശ്നം ലീഗിന്റെ അജണ്ടയില്‍ തന്നെ ഇല്ലാതായി. മുസ്ലിംകള്‍ക്കവകാശപ്പെട്ട ബാബ്രിയുടെ ഭൂമി ഇയ്യിടെ കോടതി വീതം വയ്ക്കുമ്പോള്‍ ആരും മിണ്ടിപ്പോകരുതെന്ന സര്‍ക്കാരിന്റെ വിളംബരം ഏറ്റു പാടിയ മുസ്ലിം ലീഗുകാര്‍ക്ക് കോണ്‍ഗ്രസിന്റേതില്‍ നിന്ന് വ്യത്യസ്തമായി എന്താണ് പറയാനുള്ളത്? അത് ന്യായമല്ല എന്ന് ന്യായമായും പറഞ്ഞത് ഇടതുപക്ഷമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ സര്‍ക്കാര്‍ വിലാസത്തില്‍ തന്നെ പൊളിച്ച പള്ളി പുനര്‍ നിര്‍മിച്ചു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് പറയാനുള്ള കൊച്ചു ധൈര്യമെങ്കിലും ലീഗു നേതൃത്വത്തിനുണ്ടായില്ല.

കേരളത്തിലേതടക്കമുള്ള ലോക മുസ്ലിം ജനത കാലങ്ങളായി ഫലസ്തീനിന്റെ കാര്യത്തില്‍ ദൈവത്തോട് ഉള്ളുതുറന്ന് പ്രാര്‍ഥിക്കുന്നവരാണ്. എന്നാല്‍ നരസിംഹവറാവുവിന്റെ കാലം തൊട്ട് ഇസ്രായേലിനോട് ഇന്ത്യ ചങ്ങാത്തം തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഫലസ്തീനില്‍ നിന്നുള്ള ലീഗിന്റെ തലയൂരല്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇസ്രായേലിനെ സ്വീകരിക്കുകയും മൊസാദിനെ ഇന്ത്യന്‍ മണ്ണില്‍ കയറൂരി വിടുകയും ചെയ്തപ്പോള്‍ ഇടതുപക്ഷം സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലപാടെടുത്തു. അമേരിക്കന്‍ - ഇസ്രായേല്‍ അധിനിവേശത്തെ ഇടതുപക്ഷം എന്നെന്നും ചെറുക്കുകയാണ്. മുസ്ലിം സംഘടനകളും ഇക്കാര്യത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേരുന്നു. എന്നാല്‍ ലീഗ് ചെയ്തതോ? മിണ്ടിയില്ലെന്ന് മാത്രമല്ല; ഫലസ്തീന്‍ ഇന്ത്യയിലല്ല എന്ന് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കാനാണ് ശ്രമിച്ചത്. ചില യൂത്ത് ലീഗ് നേതാക്കള്‍ പ്രതികരിക്കാന്‍ ശ്രമിച്ചങ്കിലും അവരുടെ നാവടക്കുകയാണ് പാര്‍ട്ടി ചെയ്തത്. ഒടുവില്‍ ലീഗ് പ്രസിഡണ്ട് പാണക്കാട് തങ്ങള്‍ ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും അദ്ദേഹത്തെപ്പോലും അപമാനിക്കുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്.

കഴിഞ്ഞ സംസ്ഥാന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തുന്നതില്‍ മുസ്ലിം സംഘടനകള്‍ മുന്നിലുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ തട്ടകങ്ങളില്‍ പോലും ഇടതുപക്ഷം വിജയം കൊയ്തു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ എറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷാംഗങ്ങളെ വിജയിപ്പിച്ചത് ലീഗായിരുന്നില്ല; മാക്സിസ്റ്റ് പാര്‍ട്ടിയായിരുന്നു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന മന്ത്രി സഭ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മറ്റി ഉണ്ടാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ളിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പല പദ്ധതികളും ആവിഷ്കരിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനായി ഓരോ തീരുമാനമെടുക്കുമ്പോഴും അതിനെയൊക്കെ സമുദായത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലീഗും അതിന്റെ കുഴലൂത്തുകാരായ ചില പണ്ഡിതന്‍മാരും, മെക്ക എന്ന പേരിലുള്ള ഉദ്യോഗസ്ഥ സംഘടനയും ചെയ്തത്. പാലൊളി കമ്മറ്റിയുണ്ടാക്കിയപ്പോള്‍ അത് സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് വൈകിക്കാനാണെന്ന് പ്രചരണമുണ്ടായി. എന്നാല്‍ അദ്ഭുതമെന്നേ പറയേണ്ടു; പ്രഖ്യാപിച്ച സമയത്തിനകം തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഒരു ചര്‍ച്ചയും കൂടാതെ അതിന് പൂര്‍ണമായ അംഗീകാരവും നല്കി. സൂത്രം ഫലിക്കില്ലെന്നായപ്പോള്‍ ലീഗിന് മറ്റൊരു കച്ചിത്തുരുമ്പ് കിട്ടി - പാഠ്യ പദ്ധതി പരിഷ്കരണം. അതില്‍ മുസ്ലിംകള്‍ക്ക് ഇഷ്ടമല്ലാത്ത ചില പാഠ ഭാഗങ്ങളുണ്ടെന്ന് പണ്ഡിതന്‍മാരും മുസ്ളിം നേതാക്കളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുസ്ലിംകളുടെ താല്പര്യത്തിന് വിരുദ്ധമായി ഒരു റിപ്പോര്‍ട്ടും നടപ്പാക്കില്ലെന്ന് മന്ത്രി എം എ ബേബി ഉറപ്പ് കൊടുത്തിട്ടും അതൊന്നും കേള്‍ക്കാത്ത മട്ടില്‍ സര്‍ക്കാര്‍, മദ്രസകള്‍ അടച്ചു പൂട്ടിക്കുകയാണെന്നും പാഠപുസ്തകങ്ങളൊക്കെ മാര്‍ക്സിസ്റ്റുവത്കരിക്കുകയാണെന്നും ലീഗ് ശക്തമായി പ്രചരിപ്പിച്ചു കൊണ്ടിരുന്നു. അതിനു വേണ്ടി പള്ളികളേയും മദ്രസകളേയും ഉപയോഗപ്പെടുത്തിയെന്ന് മാത്രമല്ല; പാവപ്പെട്ടവര്‍ക്കുള്ള പാഠപുസ്തകങ്ങള്‍ റോഡിലിട്ട് ലീഗുകാര്‍ കൂട്ടമായി നേതാക്കളുടെ മുന്നിലിട്ട് കത്തിച്ചു കളഞ്ഞു. യു.ഡി.എഫ് കാലത്തെ പാഠപുസ്തകത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചെതിര്‍ക്കുന്ന പരിണാമ സിദ്ധാന്തം കുശാലായി വന്നിട്ടും ഒരു ലീഗുകാരനും പരാതിയുണ്ടായിരുന്നില്ല. വളരെ കാലമായി അവഗണിക്കപ്പെട്ടിരുന്ന മലബാറിലെ കര്‍ഷക സമരങ്ങള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ ജീവന്‍ നല്കിയതൊന്നും ലീഗ് കണ്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലിനെ അപ്പടി സ്വാഗതം ചെയ്ത ലീഗ് അതില്‍ ഭാഷാ പഠനം അവഗണിക്കപ്പെട്ട കാര്യം അറിയാഞ്ഞിട്ടൊന്നുമല്ല; കോണ്‍ഗ്രസിനെ ചൊടിപ്പിച്ചാല്‍ നില നില്പുണ്ടാവില്ല എന്ന് അറിയുന്നതുകൊണ്ടാണ്. ഇതേ പേരു പറഞ്ഞാണ് ലീഗ് തന്നെ നായനാര്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് മൂന്ന് പാവം സഹോദരന്‍മാരെ പോലീസിന് എറിഞ്ഞ് കൊടുത്തത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥക്ക് പദ്ധതികളാവിഷ്കരിക്കാനും ആവശ്യപ്പെടാനും മുസ്ലിംകള്‍ മതി; മുസ്ലിം ലീഗ് വേണ്ടെന്ന് ബോധ്യപ്പെടും വിധത്തിലാണ് പാലൊളി റിപ്പോര്‍ട്ട് ഒന്നൊന്നായി നടപ്പാക്കാന്‍ തുടങ്ങിയത്. കൊണ്ടോട്ടിയില്‍ ഹജ്ജ് സൌധം ഉയര്‍ന്ന് കാണാനും ഹജ്ജ് കേമ്പ് കൂടുതല്‍ വിപുലമായി നടത്താനും ഇടതു സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അവിടെ കുഴപ്പങ്ങളുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നാല്‍ ഇച്ഛാ ശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഞൊടിയിടയില്‍ ഹജ്ജ് സൌധം ഉയരുകയും കേമ്പുകള്‍ ലീഗുകാരില്ലാതെ തന്നെ സമുദായത്തിന്റെ പിന്തുണയോടെ വിജയകരമായി നടപ്പാവുകയും ചെയ്തു. മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള ഇടതു സര്‍ക്കാറിന്റെ തീരുമാനം മുസ്ലിം വിദ്യാഭ്യാസത്തിലെ നാഴികക്കല്ലായി. അതുവരെ മുസ്ലിം/നാടാര്‍ പെണ്‍കുട്ടികള്‍ക്ക് പത്താം ക്ളാസ് വരെ കിട്ടിക്കൊണ്ടിരുന്ന നക്കാപ്പിച്ച സര്‍ക്കാര്‍ നാലിരട്ടിയാക്കുകയും ചെയ്തു. ലീഗുകാര്‍ക്കോ കോണ്‍ഗ്രസുകാര്‍ക്കോ ഈ വക കാര്യങ്ങളില്‍ താല്പര്യമുണ്ടായില്ല. മത്സരപരീക്ഷകള്‍ക്ക് മുസ്ലിംകളെ കൂടി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് പൊന്നാനിയിലും കോഴിക്കോട്ടും സര്‍ക്കാര്‍ കേന്ദ്രങ്ങളാവിഷ്കരിച്ചപ്പോഴും കോണ്‍ഗ്രസിന് മുമ്പില്‍ ഏത്തമിട്ട് കൊടുക്കുകയായിരുന്നു ലീഗ്.

മുപ്പത് വര്‍ഷത്തോളം ലീഗുകാര്‍ ഭരിച്ചിട്ടും പരിഹരിക്കപ്പെടാതെ കിടന്ന പ്ളസ് ടു സീറ്റ് പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഇടതു ഭരണ കാലത്ത് ലീഗ് രംഗത്തിറങ്ങിയത് ആടിനെ പട്ടിയാക്കുന്ന രീതിയിലാണ്. ഇടത് സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ലീഗുകാര്‍ കൊടിയെടുത്തത്, തങ്ങളുടെ കോഴി കൂകിയിട്ടാണ് നേരം വെളുക്കുന്നതെന്ന് സമുദായത്തെ ബോധ്യപ്പെടുത്താനാണ്. പ്ളസ് ടു പ്രശ്നം തീര്‍ന്നപ്പോള്‍ ലീഗുകാരെ ഇതിന്റെ നാലയലത്ത് പോലും കണ്ടില്ല. ഇടതു സര്‍ക്കാരിന് ഒരു നന്ദി വാക്ക് പറയാന്‍ പോലും ലീഗ് മുസ്ലിം സംഘടനകളെ അനുവദിച്ചില്ല. യു.ഡി.എഫ് കാലത്ത് കോഴിക്കൂടുകള്‍ക്ക് പോലും അംഗീകാരം നല്കി പണം വാരിക്കോരിയ ലീഗുകാര്‍ ഒന്ന് മനസ്സിലാക്കണം. ഇടതു സര്‍ക്കാര്‍ പ്ളസ് ടു അനുവദിച്ചത് സ്വാശ്രയ മേഖലയിലല്ല. സ്കൂള്‍ എത് പാര്‍ട്ടിയുടേതെന്ന് നോക്കാതെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് അനുവദിച്ചത്. അതുകൊണ്ടാണ് പല ലീഗ് മാനേജ്മെന്റുകള്‍ക്കും ഹയര്‍ സെക്കന്ററി അനുവദിച്ചത്. ഇപ്രകാരം സ്കൂള്‍ കിട്ടിയ ഒരു ലീഗുകാരന്‍ പറഞ്ഞു: 'ഒരു പൈസ പോലും ചിലവായില്ല. നമ്മളെ പാര്‍ട്ടിയായിരുന്നെങ്കില്‍ വാര്‍ഡ് മെമ്പര്‍ മുതല്‍ പണം കൊടുക്കേണ്ടിയിരുന്നു.'

യുഡിഎഫ് കാലത്ത് അപമാനം പേറുകയും, അധികാരത്തിന്റേയും അഴിമതിയുടേയും ദുരാചാരത്തിന്റേയും അനീതിയുടേയും പിന്നാലെ പോവുകയും ചെയ്തതുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വര്‍ഗീയ പാര്‍ട്ടികളിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്. പഴയ കാല സിമി പ്രവര്‍ത്തകരുടെ തലയില്‍ നിന്നുണ്ടായ എന്‍.ഡി.എഫിലേക്ക് ലീഗില്‍ നിന്ന് കുത്തൊഴുക്കുണ്ടായി. ലീഗിന്റെ നയങ്ങളിലും പരിപാടികളിലും വര്‍ഗീയച്ഛായ ദൃശ്യമായി. ഹൈന്ദവരുടെ പിന്തുണ കിട്ടാന്‍ ഇന്ദിരാഗാന്ധി ബജറ്ങ് ദളിനെ പോറ്റിയത് പോലെ മുസ്ലിം പിന്തുണ പിടിച്ചു വാങ്ങാന്‍ എന്‍ ഡി എഫിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ലീഗ് നേതൃത്വം. കഴിഞ്ഞ ലോക് സഭാ തിരിഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ലീഗുകാരായിരുന്നില്ല; എന്‍. ഡി.എഫുകാരായിരുന്നു. മുസ്ലിം ലീഗുകാര്‍ കൂട്ടമായി എന്‍.ഡി.എഫില്േക്ക് കൂടൊഴിയുന്നത് കണ്ടപ്പോള്‍ ആ പാര്‍ട്ടിയെ താലോലിക്കാന്‍ ലീഗ് നിര്‍ബന്ധിതരായി. അങ്ങനെ വര്‍ഗീയതയെ പ്രത്യക്ഷമായി തന്നെ താലോലിക്കേണ്ട ഉത്തരവാദിത്തവും ലീഗിന്റെ തലയിലെത്തി. ഇതിനെതിരെ ലീഗിനോടൊപ്പം നില്‍ക്കുന്ന ചില മത സംഘടനകളും ചില നേതാക്കളും പാര്‍ട്ടി നൃേത്വത്തിന് മുന്നറിയിപ്പു കൊടുത്തിട്ടും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അതിനെ അവഗണിച്ചെന്ന് മാത്രമല്ല; മത നിരപേക്ഷ പാര്‍ട്ടികളോടൊപ്പം നില്‍ക്കുന്ന ആളുകള്‍ക്കെതിരെ ഭീഷണി ഉയര്‍ത്താനും പാര്‍ട്ടി എന്‍.ഡി.എഫിനെ ഉപയോഗപ്പെടുത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തെങ്കിലും മുസ്ലിം പ്രശ്നം എടുത്തിട്ട് അതിന്‍മേല്‍ കയറിപ്പറ്റാനാണ് ലീഗ് നേതൃത്വം ശ്രമിക്കാറ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കെതിരാണ്, മദ്രസകള്‍ പൂട്ടിക്കുകയാണ് എന്നൊക്കെ പ്രചരിപ്പിക്കുന്ന ലീഗുകാര്‍ തന്നെ തങ്ങള്‍ കൊന്ന വിശ്വാസികളുടേയും തങ്ങള്‍ തന്നെ അധികാരമുഷ്ടിയാല്‍ പൂട്ടിച്ച മദ്രസകളുടേയും കണക്കെടുക്കട്ടെ. സമുദായത്തില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ നിഷ്പക്ഷത പാലിക്കേണ്ട ലീഗ്, പക്ഷം ചേര്‍ന്ന് ഒരു വിഭാഗത്തെ സഹായിക്കുകയായിരുന്നു. എതിര്‍ വിഭാഗത്തിന്റെ മദ്രസകള്‍ പൂട്ടിക്കാനും അവരെ മര്‍ദ്ദിക്കാനും ലീഗുകാരായിരുന്നല്ലോ മുന്‍ പന്തിയില്‍. ബാബ്രി മസ്ജിദ് പൊളിച്ചതിന് കോണ്‍ഗ്രസ് പോലും മാപ്പ് പറഞ്ഞു നാണം കെട്ടല്ലോ. എന്നാല്‍ മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിനെതിരെ അധികാരത്തിന്റേയും പ്രമാണിത്തത്തിന്റേയും പിന്‍ ബലത്തോടെ ലീഗ് ചെയ്ത അക്രമങ്ങള്‍ക്ക് ഒന്ന് മാപ്പു പറയാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. ചുളുവില്‍ അവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഇവര്‍ മുമ്പും ചെയ്തിരുന്നു. പക്ഷേ അധികാരം കിട്ടിയപ്പോള്‍ പഴയ അവഗണന കൂടുതല്‍ ശക്തിയോടെ തുടരുകയായിരുന്നു ലീഗുകാര്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ വിഷയം അലിഗഡായിരുന്നു. ഒരു തരത്തിലും വരാന്‍ വകുപ്പില്ലാത്ത പാണക്കാട് തന്നെ അലിഗഡ് വരണമെന്ന ലീഗിന്റെ വാശിയുടെ പിന്നില്‍ ഇടത് ഭരണത്തില്‍ അലിഗഡ് വരരുതെന്ന് തന്നെയായിരിക്കണം. ഇടതു സര്‍ക്കാര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി സര്‍വേ തുടങ്ങിയപ്പോള്‍ അത് അക്വയര്‍ ചെയ്യാന്‍ കഴിയില്ലെന്നും അലിഗഡ് വരാന്‍ പോകുന്നില്ലെന്നുമാണ് ലീഗുകാര്‍ പ്രചരിപ്പിച്ചത്. തങ്ങളുടെ റാന്‍ മൂളികളായ മത സംഘടനകളേയും അവര്‍ കൂട്ടു പിടിച്ചു. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളോട് പ്രതിബദ്ധത കാണിച്ച സര്‍ക്കാര്‍ എത്ര പെട്ടെന്നാണ് അലിഗഡ് യാഥാര്‍ഥ്യമാക്കിയത്? അക്വിസിഷന്‍ സമയത്ത് പാര്‍ട്ടിക്കാരെക്കൊണ്ട് അതിന്റെ അതിവേഗതക്ക് തടയിടാനാണ് ലീഗ് ശ്രമിച്ചത്. അലിഗഡ് വന്നപ്പോള്‍ അങ്കലാപ്പിലായ ലീഗ് നേതൃത്വം പിന്നെ വിഷയം മാറ്റി. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വിഷയവും കിട്ടാതായപ്പോള്‍ മുഖ്യ മന്ത്രി പറഞ്ഞ എന്തോ പരാമര്‍ശങ്ങളിലാണ് ലീഗുകാര്‍ പിടിച്ചു തൂങ്ങിയത്. ഈ തട്ടിപ്പുകളൊക്കെ മലപ്പുറത്തെ സമുദായത്തിന് മനസ്സിലാക്കാന്‍ സമയമെടുക്കുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് പണവും മതവും മാത്രമല്ല ലീഗിന്റ ആയുധം. തിരഞ്ഞെടുപ്പ് അടുക്കാന്‍ തുടങ്ങുമ്പോഴാണ് ലീഗ് സ്ഥാനാര്‍ഥികള്‍ പലരും പള്ളിയിലും ദര്‍ഗകളിലും പോയിത്തുടങ്ങുക. ഒപ്പം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചില മുല്ലമാരെയും ലീഗ് രംഗത്തിറക്കും. പച്ചക്കള്ളങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കും. ഇല്ലാത്ത പള്ളി കമ്യൂണിസ്റ്റുകാര്‍ പൊളിച്ചതും നന്ദി ഗ്രാമില്‍ ഇല്ലാത്ത കൂട്ടക്കൊല നടത്തിയതും പറഞ്ഞ് ലീഗ് നേതാക്കള്‍ കണ്ണീര്‍ വാര്‍ക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബീഹാറിലെ ഒരു തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കിടത്തിയത് കാണിച്ച് അത് നന്ദിഗ്രാമില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊന്ന മുസ്ലിംകളാണെന്ന പ്രചരണമഴിച്ചു വിട്ടു. ഉത്തരേന്ത്യയില്‍ എല്ലാ മതക്കാരും തലക്കെട്ട് ഉപയോഗിക്കുന്നവരായത് കൊണ്ട് മരിച്ചു കിടക്കുന്നവര്‍ മുസ്ലിംകളാണെന്ന് പറയാന്‍ ലീഗുകാര്‍ക്ക് ഒരു പ്രയാസവുമുണ്ടായില്ല. ഗള്‍ഫില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗുകാര്‍ വാരിവിതറിയത്. ഈ പണം തന്നെയാണ് ബിജെപിക്കാര്‍ക്ക് ഓഫീസുണ്ടാക്കാനും അവരുടെ വോട്ട് തട്ടാനും വേണ്ടി ചെലവഴിച്ചത്. ഇതൊക്കെ തെറ്റല്ലേ എന്ന് മാന്യനായിപ്പോയ ഒരു ലീഗുകാരന്‍ ചോദിച്ചപ്പോള്‍ 'ലീഗിനെ രക്ഷിക്കുന്നതും റിലീഫ് പ്രവര്‍ത്തനമല്ലേ' എന്നായിരുന്നു നേതാവിന്റെ മറുപടി.

മദ്രസാ മുഅല്ലിമുകള്‍ക്ക് പെന്‍ഷന്‍ വേണമെന്നത് ആ വിഭാഗത്തിന്റേയും മത നേതൃത്വത്തിന്റേയും ചിരകാലാഭിലാഷമായിരുന്നു. പാര്‍ട്ടിയിലെ ചില വിഭാഗങ്ങളുടെ സ്വാധീനം മൂലം ഇതിന് വേണ്ടി ഇത്ര കാലം ലീഗ് ഒരക്ഷരം മിണ്ടിയില്ല. ധര്‍മം പഠിപ്പിക്കുന്ന മുഅല്ലിമുകള്‍ക്കുള്ള ഈ പെന്‍ഷന്‍ പദ്ധതി പരമാവധി പലിശ ഉള്‍പ്പെടാത്ത വിധം സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍, അത് പലിശപ്പണമാണ് 'വാങ്ങരുത്, കൊടുക്കരുത്' എന്നാണ് ലീഗ് നേതൃത്വത്തിന്റെ കീഴിലുള്ള മദ്രസാ ബോര്‍ഡുകാര്‍ സര്‍ക്കുലറിലൂടെ അറിയിച്ചത്. ഇതിന്റെ നഷ്ടം ആര്‍ക്കാണെന്ന് ലീഗിന് പറഞ്ഞു കൊടുക്കാന്‍ സമുദായമാണ് മുന്നോട്ട് വരേണ്ടത്. ഈ പദ്ധതി പൊളിച്ചു കൊടുക്കേണ്ടത് ലീഗിലെ തന്നെ ചില വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് കൂടി ആര്‍ക്കാണറിഞ്ഞു കൂടാത്തത്!

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞുെപ്പില്‍ മലപ്പുറത്തെ മുസ്ലിം സമുദായം ലീഗിനനുകൂലമായി വോട്ട് ചെയ്തതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? കേരളപ്പിറവിക്ക് ശേഷം ഒരു സര്‍ക്കാരും നടപ്പാക്കാത്ത പദ്ധതികളാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവുമൊടുവില്‍ ന്യൂനപക്ഷ മന്ത്രാലയം തന്നെ സ്ഥാപിച്ച് സര്‍ക്കാര്‍ മാതൃക കാട്ടിയിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി മറ്റേത് സര്‍ക്കാരും വകയിരുത്താത്ര തുക ഇടതുസര്‍ക്കാര്‍ നീക്കി വച്ചു. മുസ്ലിംകള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പുകളൊക്കെ കേന്ദ്രത്തിന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ലീഗുകാര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളില്‍ കേരളത്തിലേതുപോലെ സ്കോളര്‍ഷിപ്പുകള്‍ ശാസ്ത്രീയമായി വിതരണം ചെയ്യുന്നു എന്ന് പറയാമോ? കേരളത്തിലേത് പോലെ സ്കോളര്‍ഷിപ്പിന് ശാസ്ത്രീയമായ സംവിധാനം ഒരു സംസ്ഥാനത്തുമില്ല. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പോലും സ്കോളര്‍ഷിപ്പ് വിതരണകാര്യത്തില്‍ താല്പര്യമെടുക്കുന്നില്ല.

ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുസ്ലിം സംഘടനകളും തയ്യാറാവണം. മുസ്ലിം ലീഗുകാര്‍ മുസ്ലിം സംഘടനാ യോഗം വിളിക്കുമ്പോള്‍ അവിടെ ചെന്ന് ഒപ്പിടുന്ന മുസ്ലിം സംഘടനകള്‍ യാഥാര്‍ഥ്യം മനസ്സിലാക്കണം. ലീഗ് ശ്രമിക്കുന്നത് മുസ്ലിംസംഘടനകളെ പിടിച്ച് കെട്ടി തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനാണ്. മുസ്ലിം പ്രമാണിത്തത്തോട് പൊരുതി ജയിച്ച മുസ്ലിം സംഘടനകള്‍ ഇന്ന് സജീവമാണ്. അവരുടെ പിന്തുണ ഇടതു സര്‍ക്കാരിന് ലഭിച്ചതുമാണ്. അതില്‍ നിന്ന് മാറിചിന്തിക്കേണ്ട ഒരു കാര്യവും ഇപ്പോഴുണ്ടായിട്ടില്ല. സംവരണം അട്ടിമിറക്കപ്പെടുന്നു എന്ന് യു.ഡി.എഫിന്റെ കാലത്ത് നിരന്തരം ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളുടെ അറിവിലേക്കായി ചോദിക്കട്ടെ: ഇടതു ഭരണ കാലത്ത് എവിടെയെങ്കിലും സംവരണം അട്ടി മറിക്കപ്പെട്ടിട്ടുണ്ടോ? അര്‍ഹതപ്പെട്ടവര്‍ക്കൊക്കെ അവരുടെ അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. അവര്‍ മുന്നോട്ട് വച്ച ക്ഷേമ പദ്ധതികള്‍ നടപ്പാവണമെങ്കില്‍ ഇടതുപക്ഷം തന്നെ ഭരണത്തിലേറണം. അതിന് മുസ്ലിം ലീഗിന്റെ തിട്ടൂരത്തിന് കാത്ത് നില്ക്കാതെ മുസ്ലിം സംഘടനകള്‍ ഇച്ഛാ ശക്തിയോടെ സര്‍ക്കാറിനെ സഹായിക്കാന്‍ മുന്നോട്ട് വരണം. മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗല്ല, മതേതര പാര്‍ട്ടികളാണെന്ന വസ്തുതയും സമുദായ സംഘടനകള്‍ മനസ്സിലാക്കണം. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയാണ്. ആ ബാധ്യത ഇടതുപക്ഷം യഥാവിധി നിറവേറ്റുകയും ചെയ്യുന്നു. കേന്ദ്രം ഏര്‍പ്പെടുത്തിയ സച്ചാര്‍ കമ്മീഷന്‍ തന്നെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായിരുന്നല്ലോ?



അഴിമതി, അഴിമതി, സര്‍വ്വത്ര അഴിമതി

അഴിമതി, അഴിമതി, സര്‍വ്വത്ര അഴിമതി

2-ജി ഇടപാടിലെ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രോജക്ടിലെ അഴിമതി, മുംബൈ ഭൂമി ഇടപാടിലെ അഴിമതി - പട്ടിണിയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും മുക്തമായ ഒരു ജീവിതത്തിനായി ഈ രാജ്യത്തിലെ ജനങ്ങള്‍ മുറവിളികൂട്ടുന്ന കാലത്തുതന്നെയാണ്, വന്‍തോതില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നതു സംബന്ധിച്ച ലജ്ജാകരമായ ആരോപണങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ ഈ രാജ്യത്തുനിന്ന് 5.7 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ പണം പുറത്തേക്ക് ഒഴുകി എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് വളരെ അടുത്ത കാലത്താണ് ഒരു മുന്‍ ഐ.എം.എഫ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന പേരിലുള്ള അന്താരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ പണം പുറത്തേക്ക് കടത്തിക്കൊണ്ടുപോയതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ \"അത്യുന്നതരായ ചില വ്യക്തികളും സ്വകാര്യ കമ്പനികളുമാണ്.\'\'

അതേസമയം തന്നെ, മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്. താന്‍ വഹിക്കുന്ന ഉന്നതമായ അധികാരം തന്റെ പുത്രന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റിയ കര്‍ണാടക മുഖ്യമന്ത്രിയെ നിര്‍ലജ്ജം സംരക്ഷിക്കുന്ന ബി.ജെ.പിയുടെ നിലപാട് ഇതിന്റെ പ്രതിഫലനമാണ്. ഖനി മാഫിയ നിയമവിരുദ്ധമായി ഇരുമ്പയിര് ഖനനം ചെയ്യുന്നതുമായും അവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായും ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ അടിമുടി മുങ്ങിക്കിടക്കുകയാണ്.

ഇത് ഇന്ത്യ അര്‍ഹിക്കുന്നതാണോ? ഈ കൊള്ള അവസാനിപ്പിക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇതിന് ഉത്തരവാദികളായ ശക്തികള്‍ ആരെല്ലാമാണ്?

വിഷയം വ്യക്തികള്‍ക്കും അപ്പുറം

ഈ പ്രശ്നങ്ങളിലെല്ലാം, വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; അവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഈ വിഷയം ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ കുറ്റകരമായ നടപടികള്‍ക്കും അപ്പുറത്തുള്ളതാണ്. അധികാരത്തില്‍ ഒത്തുകളിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് ഈ കുംഭകോണങ്ങള്‍ വെളിച്ചം വീശുന്നത്. ഈ കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളില്‍ കോര്‍പ്പറേറ്റ് ഇന്ത്യയിലെ നിരവധി വന്‍ തോക്കുകളും അഗ്രഗണ്യരും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനു തന്നെ ഗുരുതരമായ ഭീഷണിയായിരിക്കുകയാണ്. ഈ ശക്തരായ ലോബികള്‍ ഭരണനിര്‍വ്വഹണത്തിന്റെ ഉപകരണങ്ങളെ കോര്‍പ്പറേറ്റുകളുടെയും അവരുടെ പിണിയാളുകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമായ വിധം മാറ്റിമറിക്കുകയും സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം പൊതുനയത്തിന് രൂപം നല്‍കുകയും ചെയ്യുന്നു.

തെറ്റായ നയങ്ങളെ സംരക്ഷിക്കുകയും പഴയ ഒരു അഴിമതിക്കേസില്‍ സ്വയം കുറ്റാരോപണം നേരിടുകയും ചെയ്യുന്ന അതേ ടെലികോം സെക്രട്ടറിയെ തന്നെയാണ് മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി) ആക്കിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരം അഴിമതി സംബന്ധിച്ച വിഷയങ്ങള്‍ തടയുക എന്നതാണ് കൃത്യമായും മുഖ്യ വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവാദിത്വം. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് സി.വി.സി ആയി നിയമിച്ചത് എന്ന് സുപ്രീംകോടതിക്കു തന്നെ സര്‍ക്കാരിനോട് ചോദിക്കേണ്ടിവന്നു. അങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കത്തില്‍ ഭരണനിര്‍വ്വഹണത്തിന്റെ അതേ സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുകയുമാണ്.

പല അക്കൌണ്ട് ഹെഡ്ഡുകളിലായി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിന് പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വകാര്യ കമ്പനി കൈക്കൂലി കൊടുത്തുവരുന്നതായാണ് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാബിനറ്റ് പദവിയുള്ള ഉന്നത അധികാരിയായ പ്ളാനിങ് കമ്മീഷന്‍ ചെയര്‍മാന്‍ 1000 കോടി രൂപയില്‍ ഏറെ വരുന്ന ഈ അഴിമതി \'തീരെ നിസ്സാരം\' എന്നു പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. എന്നിട്ട് ഇതേ മാന്യനാണ് \"പണം ചോര്‍ന്നുപോകുന്നു\'\' എന്ന പേരു പറഞ്ഞ് ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനായുള്ള ചെലവുകള്‍ കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. അഴിമതി \"തീരെ നിസ്സാരം\'\'; എന്നാല്‍, ദരിദ്രര്‍ക്കായുള്ള പദ്ധതികള്‍ക്ക് പണം നല്‍കുന്നതാകട്ടെ \"വലിയ\'\' അനാവശ്യച്ചെലവും!

ഇന്ത്യയില്‍ ചങ്ങാത്ത മുതലാളിത്തം തഴച്ചുവളരുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തുന്നതാണ് ഈ കുംഭകോണങ്ങള്‍. പ്രത്യേക ആനുകൂല്യം നല്‍കേണ്ട വേണ്ടപ്പെട്ടവരുടെ ഇംഗിതത്തിനനുസരിച്ച് നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളുമെല്ലാം മെരുക്കിക്കൊടുക്കുന്നതാണ് ഇതിന്റെ ഇപ്പോഴത്തെ അവതാരത്തിന്റെ മുഖമുദ്ര. ഈ വേണ്ടപ്പെട്ടവരുടെ ഗണത്തില്‍ വരുന്നത് സുഹൃത്തുക്കളാകാം; ബന്ധുക്കളാവാം; പൊതുപണം കൊള്ളയടിക്കുക എന്ന കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കുന്ന പങ്കാളിയാകാം. ചങ്ങാത്ത മുതലാളിത്തം അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലാണ്; അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ അതില്‍ നേരിട്ട് ബന്ധപ്പെടുകയാണ്. എന്നാല്‍, അതേ പ്രധാനമന്ത്രി തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിപത്തുകളെക്കുറിച്ച് നിത്യവും പ്രഭാഷണം നടത്തുന്നതാണ് വിരോധാഭാസം. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ മുതലാളിത്തവും അതിന്റെ ചങ്ങാത്ത രൂപവും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരിക്കണം അദ്ദേഹം അര്‍ത്ഥമാക്കുന്നത്. ഒരു മാര്‍ഗഭ്രംശം എന്ന നിലയില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ തികച്ചും അസ്ഥാനത്തായിരിക്കും. മുതലാളിത്ത സമൂഹത്തില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുള്ളതാണ് അവിശുദ്ധമായ ചങ്ങാത്തം. കോര്‍പ്പറേറ്റുകള്‍ക്കുമേലുള്ള നിയന്ത്രണം പരമാവധി ചുരുക്കുകയും പരമാവധി അധികം ലാഭമുണ്ടാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമായിട്ടുള്ള ഇന്നത്തെ നവലിബറല്‍ സാമ്പത്തിക ചട്ടക്കൂടില്‍ ഇത് വളരെ അധികമായിരിക്കുകയും ചെയ്യും.

2-ജി അഴിമതി

\"ഇത് ഒരു സാധാരണ അഴിമതി അല്ല. പണപരമായ വശത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇതിനെ മറ്റൊരു അഴിമതിയുമായും താരതമ്യപ്പെടുത്താനാവില്ല. കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ ഉയര്‍ത്തിക്കാട്ടുന്നതു പ്രകാരമുള്ള ഇതിന്റെ വലിപ്പവും അളവും പരിഗണിക്കുമ്പോള്‍ ഈ അഴിമതി രാജ്യത്ത് ഇതേവരെ നടന്ന എല്ലാ അഴിമതികളെയും ഒന്നിച്ചുചേര്‍ത്താല്‍പ്പോലും അവ ലജ്ജിച്ച് തലതാഴ്ത്തുന്നതാണ്.\'\'

2-ജി അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവിന്റെ വാക്കുകളല്ല ഇത്. 2-ജി അഴിമതിയെക്കുറിച്ചുള്ള ഒരു ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി നവംബര്‍ 24-ന് പറഞ്ഞതാണ് ഈ വാക്കുകള്‍.

ഇത്തരം ഒരു അഴിമതി നടന്നത് എങ്ങനെ എന്നതാണ് ഒന്നാമത്തെ കാര്യം. രാഷ്ട്രത്തിന് ഇതിന്റെ ഉത്തരം, കിട്ടിയേ പറ്റൂ. എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇതിന് നല്‍കുന്ന ഒരേയൊരു ഉത്തരം തികഞ്ഞ സത്യസന്ധനായ പ്രധാനമന്ത്രിയെ ആക്രമണ ലക്ഷ്യമാക്കിയിരിക്കുന്നത് ലജ്ജാകരമാണെന്നത്രെ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറയുന്നത് ഇങ്ങനെയാണ്: \"ഡോ. സിങ്ങിനെപ്പോലെ സംശുദ്ധമായ വ്യക്തിത്വമുള്ള ഒരാള്‍ ഇതേ വിധത്തില്‍ ആക്രമിക്കപ്പെടുന്നത് ലജ്ജാകരമാണ്.\'\'

എന്നാല്‍, സുപ്രീംകോടതി തന്നെയാണ് പിന്നെയും ഇങ്ങനെ ഒറ്റ ചോദ്യം ഉന്നയിക്കുന്നത്: \"പ്രധാനമന്ത്രി മൌനം പാലിച്ചത് എന്തുകൊണ്ട്?\'\' പ്രധാനമന്ത്രി 16 മാസം നിശ്ശബ്ദനും നിഷ്ക്രിയനും ആയിരുന്നതായി ആരോപിക്കപ്പെടുന്നത്\'\' സംബന്ധിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് നവംബര്‍ 18-ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തതാണ് അത്യുന്നത കോടതിയില്‍ നിന്നുള്ള ഈ നിര്‍ദ്ദേശം. സുപ്രീംകോടതിയുടെ ചോദ്യത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് \"ലജ്ജാകരം\'\' എന്ന് വിളിക്കുമോ?

തെറ്റായ നയങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അനുവദിച്ച അഴിമതി ഇടപാടിലൂടെ 2-ജി കുംഭകോണത്തില്‍ പൊതുഖജനാവിന് നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപ എന്ന വലിയ തുകയെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ ലജ്ജിക്കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ തുക സാര്‍വ്വത്രിക പൊതുവിതരണത്തില്‍ 35 കിലോഗ്രാം അരി കിലോയ്ക്ക് 2 രൂപ പ്രകാരം യു.പി.എ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതുവരെ അനുവദിക്കാന്‍ ആവശ്യമായ അധിക തുകയ്ക്കു തുല്യമാണ്. ആരോഗ്യമേഖലയ്ക്കായി മൊത്തം കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചിട്ടുള്ള തുകയുടെ എട്ടിരട്ടി വരും ഈ തുക; ചുരുങ്ങിയപക്ഷം വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുകയുടെ മൂന്നിരട്ടിയെങ്കിലും വരും ഇത്. എന്നിട്ടും ഈ പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാര്‍ പറയുന്നത്, സാര്‍വ്വത്രിക ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാന്‍ വേണ്ടത്ര ഫണ്ടില്ല എന്നാണ്.

സി.എ.ജി റിപ്പോര്‍ട്ട്

2008 ജനുവരിയില്‍ ഡി.എം.കെ നേതാവ് എ. രാജയുടെ ചുമതലയിലുള്ള വിവര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് യൂണിഫൈഡ് ആക്സസ് സര്‍വ്വീസി (യു.എ.എസ്)നായുള്ള 122 പുതിയ ലൈസന്‍സുകള്‍ വിതരണം ചെയ്തു. ലൈസന്‍സ് നല്‍കുന്നതിനുള്ള പൊതു ലേലം വിളിയിലൂടെ അല്ലാതെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന അടിസ്ഥാനത്തില്‍ അല്‍പ്പവും സുതാര്യമല്ലാതെ ഒരൊറ്റ ദിവസം തന്നെ ഈ ലൈസന്‍സുകള്‍ വിതരണം ചെയ്യപ്പെട്ടു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. രണ്ടാമത്, ഈ ലൈസന്‍സുകളുടെ വില നിശ്ചയിച്ചതാകട്ടെ 2001 ലെ നിരക്കിലും. നയപരമായ കാര്യങ്ങളെക്കുറിച്ചും നടപടിക്രമം സംബന്ധിച്ച വിഷയങ്ങളിലും സി.പി.ഐ (എം) ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയോട് ഇടപെടാന്‍ ആവശ്യപ്പെടുകയുമുണ്ടായി. പാര്‍ലമെന്റില്‍ വലിയ ഒച്ചയും ബഹളവും ഉണ്ടായി. ഇതാണ് പിന്നീട്, ലൈസന്‍സിങ്ങും വില നിശ്ചയിക്കലും മറ്റു ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം സി.എ.ജിയുടെ ഓഫീസ് പരിശോധന നടത്തുന്നതിലേക്കു നയിച്ചത്. ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ട് അന്തിമ രൂപത്തിലെത്തുകയും അത് പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുമ്പ് സി.പി.ഐ (എം) പറഞ്ഞ കാര്യങ്ങള്‍ തികച്ചും ശരിയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു സി.എ.ജിയുടെ പ്രധാന കണ്ടെത്തലുകള്‍.

വെട്ടിപ്പിന്റെ വ്യാപ്തി 2007 മെയ് മാസത്തിനും ഒക്ടോബര്‍ മാസത്തിനും ഇടയില്‍ ടെലികോം ബിസിനസ്സിനായി കെട്ടിട നിര്‍മ്മാണ കമ്പനികളും മറ്റു ടെലികോം ഇതര കമ്പനികളും അപേക്ഷ ഫയല്‍ ചെയ്തു.

ൃ അന്നത്തെ ടെലികോം മന്ത്രി എ. രാജ തീയതി വെട്ടിക്കുറച്ചതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

ൃ നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ട്രായ്യുടെ അഞ്ച് ശുപാര്‍ശകളില്‍ നാലും അദ്ദേഹം മാറ്റി.

ൃ മന്ത്രിസഭയെയും ടെലികോം കമ്മീഷനെയും ഇതിനായി രൂപീകരിച്ച മന്ത്രിമാരുടെ ഗ്രൂപ്പിനെയും അദ്ദേഹം മറികടന്നു.

ൃ സബ്സ്ക്രൈബര്‍മാരുടെ എണ്ണം 30 ലക്ഷത്തില്‍നിന്ന് 2008 ആയപ്പോള്‍ 3500 ലക്ഷമായി ഉയര്‍ന്നിട്ടും അങ്ങനെ ലാഭസാധ്യത ഭീമമായി വര്‍ദ്ധിച്ചിട്ടും ലൈസന്‍സുകളുടെ വില 2001 ലെ നിരക്കില്‍ത്തന്നെ അദ്ദേഹം ഉറപ്പിച്ചുനിര്‍ത്തി.

ൃആദ്യം വരുന്നവര്‍ക്ക് ആദ്യം അനുവദിക്കും എന്നതിന്റെ നിര്‍വ്വചനം, 2008 ജനുവരി 1-ന് ആദ്യം പണം അടയ്ക്കുന്നവര്‍ക്ക് ആദ്യം എന്നാക്കി അദ്ദേഹം മാറ്റി.

ൃ അപേക്ഷകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2008 ജനുവരി 9-ന് ചേരുന്നതിന് നിശ്ചയിച്ച സമ്പൂര്‍ണ്ണ ടെലികോം കമ്മീഷന്‍ യോഗം അദ്ദേഹം തടയുകയും അത് 2008 ജനുവരി 15-ലേക്ക് മാറ്റുകയും ചെയ്തു.

ൃ ഉദ്യോഗസ്ഥന്മാരുടെ ഉപദേശത്തിനു വിരുദ്ധമായി 575 അപേക്ഷകളില്‍ നിന്ന് 122 ലൈസന്‍സുകള്‍ക്ക് ജനുവരി 10-ന് അദ്ദേഹം പരിധി നിശ്ചയിച്ചു.

ൃ 2007 സപ്തംബര്‍ 25 എന്ന മാറ്റം വരുത്തിയ കട്ട് ഓഫ് ഡേറ്റിന്റെ അടിസ്ഥാനത്തില്‍, ചില വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുന്നതാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലൂടെ അറിയിപ്പ് നല്‍കുന്നു. ഇങ്ങനെ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് കഷ്ടിച്ച് അരദിവസത്തെ സമയം മാത്രമാണ് നല്‍കിയത്. ചില കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നതിനാല്‍ അവ ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെയുള്ള എല്ലാ ഫോര്‍മാലിറ്റികളും പൂര്‍ത്തീകരിച്ച് ഹാജരാകുകയും അങ്ങനെ അവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയും ചെയ്തു.

ൃ 122 ലെറ്റേഴ്സ് ഓഫ് ഇന്റന്റ് അയയ്ക്കപ്പെട്ടു.

ൃ ഈ കമ്പനികള്‍ അവയുടെ ഓഹരി വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതും അനുവദിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ റിയല്‍ എസ്റേറ്റ് കമ്പനികളായിരുന്ന, മൂന്ന് ടെലികോം ഇതര കമ്പനികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000 കോടി രൂപയിലധികം ലാഭമുണ്ടാക്കി.

മേല്‍ വിവരിച്ച വിശദാംശങ്ങള്‍ എല്ലാം സി.എ.ജി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മെസ്സേഴ്സ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിനും മെസ്സേഴ്സ് സ്വാന്‍ ടെലികോം ലിമിറ്റഡിനും നല്‍കിയ അനര്‍ഹമായ ആനുകൂല്യങ്ങളെയും ഗുണഫലങ്ങളെയും കുറിച്ച് 4.8.1 ഖണ്ഡികയിലും 4.9 ഖണ്ഡികയിലും വളരെ കൃത്യമായിത്തന്നെ സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നിന്നുതന്നെ ഉദ്ധരിക്കാം : \"വസ്തുതകള്‍ മറച്ചുവയ്ക്കുകയും അപൂര്‍ണ്ണമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തുകയും ടെലികമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ക്ക് കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുകയും അങ്ങനെ കൃത്രിമ മാര്‍ഗത്തിലൂടെ യു.എ.എസ് ലൈസന്‍സുകള്‍ കരസ്ഥമാക്കുകയും സ്പെക്ട്രം ലഭ്യത ഉറപ്പാക്കുകയും ചെയ്ത കമ്പനികള്‍ക്കാണ് 85 ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. അവിശ്വസനീയമായ വിധം കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഈ ലൈസന്‍സുകളുടെ ഉടമകള്‍ തങ്ങളുടെ കമ്പനികളുടെ ഗണ്യമായ ഭാഗം ഓഹരികള്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്ന പ്രീമിയത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും വിറ്റു. ടെലികോം മേഖലയിലേക്ക് പുതുതായി കടന്നുവന്ന ഈ കമ്പനികള്‍ക്ക് ലഭിച്ച പ്രീമിയം യഥാര്‍ത്ഥത്തില്‍ സ്പെക്ട്രത്തിന്റെ യഥാര്‍ത്ഥ വില അല്ലാതെ മറ്റൊന്നും ആയിരുന്നില്ല. ഇതാകട്ടെ, സാധാരണഗതിയില്‍ പൊതു ഖജനാവിലേക്ക് വന്നുചേരേണ്ട തുകയുമായിരുന്നു.\'\'

മുകളില്‍ പ്രസ്താവിച്ചവയുടെ അടിസ്ഥാനത്തില്‍, 2007-08 ല്‍ 35 ഇരട്ട സാങ്കേതികവിദ്യാ ലൈസന്‍സുകളും 122 പുതിയ യു.എ.എസ് ലൈസന്‍സുകളും അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സി.എ.ജി വെളിപ്പെടുത്തി.

ഇത് നാളിതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഭീമമായ അഴിമതിയാണ് എന്ന് സുപ്രീംകോടതി പറഞ്ഞതില്‍ അല്‍പ്പവും അത്ഭുതമില്ല. എന്നാല്‍, ഈ രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നത് ഇത് സംഭവിച്ചത് രഹസ്യമായിട്ടാണോ എന്നാണ്. എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് ഗവണ്‍മെന്റില്‍ ആരും അറിഞ്ഞിരുന്നില്ലേ? ഒരു മന്ത്രാലയം കൈക്കൊണ്ട നയനിലപാടുകളെയും നടപടിക്രമങ്ങളെയും കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നില്ലേ?

പ്രധാനമന്ത്രി അറിഞ്ഞിരുന്നോ?

സി.എ.ജി റിപ്പോര്‍ട്ട് പ്രകാരവും ടെലികോം മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യം ചെയ്യാത്തതുമായ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരവും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയാമായിരുന്നു.

ൃ ഉചിതവും സുതാര്യവുമായ വിധത്തില്‍ സ്പെക്ട്രം ലേലം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് 2007 നവംബര്‍ 2-ന് ടെലികോം മന്ത്രിക്ക് പ്രധാനമന്ത്രി എഴുതി.

ൃ പുതിയ ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം നല്‍കാന്‍ വേണ്ടത്ര സ്പെക്ട്രം ലഭ്യമായിരുന്നു എന്ന് അതേ ദിവസം തന്നെ മന്ത്രി മറുപടി കൊടുത്തു.

ൃ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസത്തില്‍ മാറ്റം വരുത്തുന്നതിനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അതേദിവസം തന്നെ മന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് എഴുതി.

ൃ ഇരട്ട സാങ്കേതികവിദ്യയുടെ പ്രശ്നവും പുതിയ ലൈസന്‍സുകളുടെ പ്രശ്നവും ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും അന്നത്തെ വിദേശകാര്യമന്ത്രിയുമായും (പ്രണബ് മുഖര്‍ജി) നടത്തിയ യോഗത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഡിസംബര്‍ 26-ന് മന്ത്രി എഴുതി.

ൃ ഡിസംബര്‍ 26-ന്റെ കത്ത് കിട്ടി എന്ന് മന്ത്രിയെ അറിയിക്കുക മാത്രം ചെയ്തുകൊണ്ട് 2008 ജനുവരി 3-ന്, അതായത് കുപ്രസിദ്ധമായ ലൈസന്‍സ് അനുവദിക്കലിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി രാജയ്ക്ക് കത്ത് എഴുതിയിരുന്നു.

ഈ കത്തുകള്‍ വെളിപ്പെടുത്തുന്നത്, നവംബര്‍ 2-ന്റെ കത്തിലൂടെ പ്രധാനമന്ത്രി തന്നെ ഉന്നയിച്ചിരുന്ന തടസ്സങ്ങളും ടെലികോം മന്ത്രാലയത്തിന്റെ ധനവകുപ്പിലെയും റഗുലേറ്ററി അതോറിറ്റിയിലെയും നിയമമന്ത്രാലയത്തിലെയും മറ്റും ഉദ്യോഗസ്ഥര്‍ ഉന്നയിച്ച തടസ്സവാദങ്ങളും അവഗണിച്ചുകൊണ്ട് ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന തികച്ചും തെറ്റായ നയവും വില താഴ്ത്തി നിശ്ചയിച്ചുള്ള തെറ്റായ വില നയവുമായി മന്ത്രി മുന്നോട്ടുപോവുകയായിരുന്നുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നാണ്.

ആയതിനാല്‍, ചോദ്യം ഇതാണ്: പ്രധാനമന്ത്രി ഖണ്ഡിതമായി ഇടപെടാതിരുന്നത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ \"ഐക്യമുന്നണി ധര്‍മ്മ\'\'ത്തിന്റെ പേരില്‍ പൊതു മുതല്‍ കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയിരുന്നു എന്നാണോ ഇതിനര്‍ത്ഥം?

ജെ.പി.സി വേണമെന്ന ആവശ്യം

അഴിമതിക്കുള്ള ബഹുതലസ്വഭാവം കൊണ്ടുതന്നെയാണ്, സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചു. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത്, 2001-ല്‍ പ്രതിരോധ ഇടപാടുകളെ സംബന്ധിച്ച അഴിമതി തുറന്നുകാട്ടപ്പെട്ടു. തെഹല്‍ക തുറന്നുകാണിച്ച അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം, അന്നത്തെ പ്രധാന പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പ്രണബ് മുഖര്‍ജിയും മറ്റുള്ളവരും ചേര്‍ന്നുകൊണ്ട്, രാജ്യസഭയില്‍ അക്കാലത്ത് അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ് പാര്‍ടിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. ജെ.പി.സി രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം കാരണം ഉണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് തങ്ങളാല്‍ കഴിവുള്ളതെല്ലാം ചെയ്തുവെന്ന് അന്ന് സോണിയാഗാന്ധി പ്രസ്താവിക്കുകയുണ്ടായി. \"ഞങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഗവണ്‍മെന്റ് സ്തംഭനാവസ്ഥ പരിഹരിക്കണം; സര്‍ക്കാര്‍ രാഷ്ട്രതന്ത്രജ്ഞത കാണിക്കണം\'\' എന്നാണ് അന്ന് സോണിയാഗാന്ധി പറഞ്ഞത്. തന്റെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന് അവര്‍ ഇന്ന് ഇതേ ഉപദേശം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അതെന്തായാലും, വ്യവസ്ഥയ്ക്കുള്ളിലെ ജീര്‍ണ്ണതയെ 2-ജി സ്പെക്ട്രം തുറന്നുകാണിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരിശുദ്ധിയെക്കുറിച്ചുള്ള പ്രചരണം കൊണ്ട് അത് മറച്ചുവയ്ക്കാന്‍ കഴിയുകയില്ല. ചോദ്യമിതാണ്: അദ്ദേഹം എന്തുകൊണ്ട് നടപടി എടുത്തില്ല? തക്കസമയത്ത് അദ്ദേഹം നടപടി എടുത്തിരുന്നുവെങ്കില്‍ ഖജനാവിന്റെ 1.76 ലക്ഷം കോടി രൂപ നഷ്ടം വരുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ലേ?

കോമണ്‍വെല്‍ത്ത് ഗെയിംസ്

ഒക്ടോബര്‍ 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ജനങ്ങളുടെ പൊതുവായ സ്വത്ത് കൊള്ളയടിക്കുന്നതിനുള്ള അവസരമായിത്തീരുകയാണുണ്ടായത്. ഒരിക്കല്‍ക്കൂടി, ഗവണ്‍മെന്റും അതിലെ ഉന്നതരായ അധികൃതരും അതിനു പിന്നില്‍ അനങ്ങാതിരുന്നു; അഴിമതി തടസ്സമില്ലാതെ തുടരുന്നതിന് ആരംഭിച്ചു. ഏജന്‍സികളുടെ ബാഹുല്യം, പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ ബാഹുല്യത്തിലും പ്രതിഫലിച്ചു. നഗരവികസന മന്ത്രാലയം, സ്പോര്‍ട്സ്-യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റിങ് മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളും ഡെല്‍ഹി ഗവണ്‍മെന്റും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയും എല്ലാം ഇതില്‍ ഉള്‍പ്പെട്ട ഏജന്‍സികളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, നഗ്നവും അതിവിപുലവുമായ അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. സ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും സ്പോര്‍ട്സിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ഗെയിംസിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും ഉത്തരവാദപ്പെട്ട, വിവിധ തലങ്ങളില്‍പ്പെട്ട അധികാരികള്‍, അത്യന്തം വിപുലമായ ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക കമ്പനിക്ക് സംപ്രേക്ഷണാവകാശം നല്‍കുന്നതിലും അഴിമതിയുണ്ട് എന്നാണ് (അത് ദൂരദര്‍ശനു തന്നെ ചെയ്യാമായിരുന്നു) ഏറ്റവും ഒടുവില്‍ തുറന്നുകാട്ടപ്പെട്ടത്. ആ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് പ്രസാര്‍ഭാരതിയുടെ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിക്കാണിച്ചുകൊണ്ടും ഗെയിംസ് സുഗമമായി നടക്കട്ടെ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ധിക്കാരപൂര്‍ണമായ നിലപാട് കൈക്കൊള്ളുകയാണ് ചെയ്തത്. ഗെയിംസ് സമാപിച്ചുകഴിഞ്ഞപ്പോള്‍, റിട്ടയര്‍ ചെയ്ത സി.എ.ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു. ഈ കമ്മിറ്റിക്ക് അധികാരങ്ങളൊന്നുമില്ല. പൊതുജനരോഷം ശക്തമായതിനെത്തുടര്‍ന്ന്, ഗെയിംസിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ടി നിര്‍ബന്ധിതമായി. ക്വീന്‍സ് ബാറ്റണ്‍ റിലെയുടെ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചതിന് (അതിലെ ചെലവ് രണ്ടുകോടിയോളം രൂപയാണ്) സംഘാടകസമിതിയിലെ രണ്ട് ഉദ്യോഗസ്ഥന്മാരെ അറസ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വമ്പന്‍ സ്രാവുകളുടെ കാര്യം എന്താണ്? പശ്ചാത്തല സൌകര്യങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി ചെലവഴിച്ചതിന്റെ ഒരു ചെറിയ ഭാഗമേ യഥാര്‍ത്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടിവന്നിട്ടുള്ളൂ. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെയെല്ലാം (സംഘാടകസമിതിയിലുള്ളവരായാലും ശരി, ഡെല്‍ഹി ഗവണ്‍മെന്റിലുള്ളവരായാലും ശരി, കേന്ദ്ര ഗവണ്‍മെന്റിലുള്ളവരായാലും ശരി) നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം. എല്ലാ വശങ്ങളെക്കുറിച്ചും ഒരു ബഹുമുഖ ഡിസിപ്ളിനറി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും തെറ്റു ചെയ്തവരുടെ മേല്‍ കേസ് ചാര്‍ജ് ചെയ്യുകയും പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളുകയും വേണം.

പ്രധാനമന്ത്രിക്ക് സി.പി.ഐ (എം) സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ എടുത്തുപറഞ്ഞിട്ടുള്ള, അഴിമതിയെ സംബന്ധിച്ച ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

അതിഭീമമായ ചെലവുകള്‍

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അതിഭീമമായ ധൂര്‍ത്ത് വളരെ ശ്രദ്ധേയമാണ്. ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന, താഴെ പറയുന്ന വസ്തുതകളില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്.

ൌ 2003-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന ചെലവ് 1899 കോടി രൂപയായിരുന്നു.

ൌ 2007 ഏപ്രില്‍ മാസത്തില്‍ ഗെയിംസിനായി 3,566 കോടി രൂപയുടെ ബജറ്റ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു.

ൌ 2009 ജൂലൈ മാസത്തെ സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് വേദികള്‍ ഉണ്ടാക്കുന്നതിനും നഗരപശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കും മറ്റുമായി ആകെ വേണ്ടത് 12,888 കോടി രൂപയാണ് എന്നാണ് കണക്കാക്കപ്പെട്ടത്.

ൌ എന്നാല്‍, ഗെയിംസിന്റെ ആരംഭസമയമായപ്പോഴേക്കും കണക്കാക്കപ്പെട്ട ചെലവ് 70,000 കോടി രൂപയായി ഉയര്‍ന്നു.

ൌ 2006ല്‍ മെല്‍ബോണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതിനുവേണ്ടി വന്ന ചെലവ് 5,200 കോടി രൂപയായിരുന്നു. പണപ്പെരുപ്പം കാരണം ചെലവ് 100 ശതമാനം കൂടി എന്ന് കണക്കാക്കുകയാണെങ്കില്‍ത്തന്നെയും 2010-ല്‍ ആകെ ചെലവ് 10,400 കോടി രൂപയേ വരൂ. ഗെയിംസ് ആരംഭിച്ചസമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെലവിന്റെ ഏഴിലൊന്നേ വരൂ ഇത്.


വമ്പിച്ച അഴിമതി

മതിപ്പ് ചെലവ് ഇങ്ങനെ വര്‍ദ്ധമാനമായ തോതില്‍ ഉയര്‍ന്നതില്‍നിന്നുതന്നെ, വമ്പിച്ച അഴിമതി നടന്നിട്ടുണ്ട് എന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ. താഴെപ്പറയുന്ന വസ്തുതകള്‍, അതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു:

ൌ ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റേഡിയം നിര്‍മ്മിക്കുന്നതിന് 90 കോടി രൂപയേ ചെലവ് വന്നിട്ടുള്ളൂ. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയം നവീകരിക്കുന്നതിന് വന്ന ചെലവ് 961 കോടി രൂപയാണ്!

ൌ ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തിനു പുറത്തുള്ള ഓവര്‍ബ്രിഡ്ജിന് (നടപ്പാതയാണത്) ഉദ്ദേശിച്ച ചെലവ് 10 കോടിരൂപയായിരുന്നു. എന്നാല്‍, ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുതന്നെ അത് തകര്‍ന്നുവീണു. നിര്‍മ്മാണത്തിനുപയോഗിച്ച സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെ തന്നെയും ഗുണനിലവാരം മോശമായിരുന്നുവെന്നാണ് അത് കാണിക്കുന്നത്.

ൌ കരാര്‍ അനുവദിക്കുമ്പോള്‍ തുടക്കത്തില്‍ നിശ്ചയിച്ച തുകയേക്കാള്‍ എത്രയോ കൂടിയ തുക കരാറുകാര്‍ക്ക് പിന്നീട് അനുവദിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ കാണിച്ച വെപ്രാളം, അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ 1038 കോടി രൂപയ്ക്ക്, ബഹുരാഷ്ട്ര കമ്പനിയായ ഇമാര്‍ എം.ജി.എഫിനാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് യാതൊരു വിശദീകരണവും പറയാതെ, 2009 മെയ് മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അവര്‍ക്ക് 700 കോടി രൂപയുടെ ഒരു പാക്കേജ് കൂടി അനുവദിച്ചു. അവരുടെ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആക്ഷേപമുണ്ടായിരുന്നു.

സാമൂഹ്യക്ഷേമപദ്ധതിക്കുള്ള ഫണ്ട് വകമാറ്റി ചെലവാക്കല്‍

അവശവിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചിരുന്ന ഫണ്ടില്‍നിന്ന് 700 കോടി രൂപ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് നിയമവിരുദ്ധമായി കോമണ്‍വെല്‍ത്ത് ഗെയിംസിനായി വകമാറ്റി ചെലവാക്കി. പ്രത്യേക ഘടകപദ്ധതിക്കായി മാറ്റിവച്ചിരുന്ന ഫണ്ടില്‍നിന്നാണ് ഇങ്ങനെ വകമാറ്റി ചെലവാക്കിയത്. ആഗസ്റ് 27-ന് ഇക്കാര്യം രാജ്യസഭയില്‍ ഗവണ്‍മെന്റ് സമ്മതിക്കുകയുണ്ടായി. ഡെല്‍ഹി ഗവണ്‍മെന്റ് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കാതെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തൊഴില്‍ വകുപ്പ് അന്വേഷണം നടത്തിയ 958 സംഭവങ്ങളില്‍ 86 ശതമാനത്തിലും കോണ്‍ട്രാക്ടര്‍മാര്‍ നിയമലംഘനം നടത്തിയതായി തെളിഞ്ഞു. എന്നാല്‍, അവര്‍ക്കെതിരായി ഒരു നടപടിയും കൈക്കൊണ്ടില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട എല്ലാ ഏജന്‍സികളുടെയും പങ്ക് വളരെ സൂക്ഷ്മമായി അന്വേഷിക്കണം; അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍, അവരെക്കൊണ്ട് അതിന് കണക്ക് പറയിക്കണം. എന്നാല്‍, വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത കമ്മിറ്റിയുടെ കേന്ദ്രീകൃത അന്വേഷണത്തിനു പകരം, രണ്ടംഗ കമ്മിറ്റിയെയാണ് ഗവണ്‍മെന്റ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത് - അവരുടെ പരിഗണനാ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നുമില്ലതാനും! സംഘാടകസമിതിയുടെ ചെലവുകളിലെ അഴിമതിയെക്കുറിച്ച് മാത്രം അന്വേഷിക്കുന്നതിനുള്ള കമ്മിറ്റിയാണിതെന്നും തന്റെ ഗവണ്‍മെന്റിനെക്കുറിച്ച് ആ കമ്മിറ്റി അന്വേഷിക്കുകയില്ലെന്നും അതിന്റെ വ്യാപ്തിയെ നിര്‍വ്വചിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി.

കേന്ദ്രഗവണ്‍മെന്റ്, ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ്, ഡല്‍ഹി വികസന അതോറിറ്റി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എം.സി.ഡി, ഡി.എം.ആര്‍.സി തുടങ്ങിയവയ്ക്ക് ഇതിലുള്ള പങ്ക് പരിശോധിക്കുന്നതിനെ തടയുന്നതിനുള്ള ഒരു ഒളിച്ചുകളിയാണിത്. ഇവയോരോന്നും നടത്തിയ ചെലവ്, സംഘാടകസമിതി നടത്തിയ ചെലവിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന തുകയാണ്!

ആദര്‍ശ് സൊസൈറ്റി അഴിമതി:
ഉന്നതരായ കോണ്‍ഗ്രസ്

നേതാക്കളുടെ പങ്കാളിത്തം

മഹാരാഷ്ട്രയിലെ ആദര്‍ശ് സൊസൈറ്റി കുംഭകോണം (ആ വാക്കിന്റെ അര്‍ത്ഥം ശ്രദ്ധേയമാണ്) ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അഴിമതിയാണ് തുറന്നുകാണിച്ചിരിക്കുന്നത്. അഴിമതി തുറന്നുകാട്ടപ്പെട്ടതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. എന്നാല്‍, മറ്റുള്ളവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയാണ്. യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട്, ഭരണകക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റംവരെ അധഃപതിക്കാമെന്ന് ഈ കുംഭകോണം കാണിച്ചുതരുന്നു.

കാര്‍ഗില്‍ യുദ്ധത്തിനുശേഷം, 1999-ല്‍ ആണ് ആദര്‍ശ് സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വിധവകള്‍ക്കും വീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സൊസൈറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് സൊസൈറ്റിക്കാര്‍ സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ ഔദ്യോഗിക കത്തുകളില്‍ പ്രസ്താവിച്ചിരുന്നു. അതില്‍ പിന്നീടുള്ള 11 കൊല്ലത്തിനുള്ളില്‍, ദക്ഷിണ മുംബൈയിലെ അതിസമ്പന്നര്‍ പാര്‍ക്കുന്ന കൊളാബയില്‍, കണ്ണായ സ്ഥലത്തുള്ള ഭൂമിയില്‍, എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് 31 നിലയുള്ള ഒരു കെട്ടിടം പണിതുയര്‍ത്തി. ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും എല്ലാം ലംഘനംകൊണ്ട് നിറഞ്ഞതായിരുന്നു ആദര്‍ശ് കുംഭകോണം. തീരദേശ നിയന്ത്രണ നിയമത്തിന്‍ കീഴില്‍ വരുന്ന ഭൂമിയിലാണ് കെട്ടിടം പണിതിട്ടുള്ളത്. അങ്ങനെയുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനുമുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുവാദം നേടിയിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍, ആദര്‍ശ് സൊസൈറ്റിക്ക് അത്തരം അനുവാദമൊന്നും ലഭിച്ചിട്ടില്ല. അതേ അവസരത്തില്‍ തങ്ങള്‍ക്ക് അങ്ങനെ അനുവാദം ലഭിച്ചിട്ടുണ്ട് എന്ന് അവര്‍ കള്ളപ്രസ്താവന നടത്തിയിട്ടുമുണ്ട്. സംസ്ഥാന പരിസ്ഥിതി വകുപ്പും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. തീരദേശ നിയന്ത്രണ നിയമം അനുസരിച്ച്, 30 മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം പണിയാന്‍ പാടില്ല. എന്നാല്‍, ഈ പരിധി ലംഘിച്ച് അതിന്റെ മൂന്നിരട്ടിയില്‍ അധികം ഉയരമുള്ള (103 മീറ്റര്‍) കെട്ടിടമാണ് പണിതിരിക്കുന്നത്. ആദ്യം ഉദ്ദേശിച്ചിരുന്നത് ആറ് നിലയുള്ള കെട്ടിടമായിരുന്നുവെങ്കിലും 31 നിലകളുള്ള ആകാശഗോപുരമാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.

ആദര്‍ശ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് വില്‍പ്പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരൊറ്റ എണ്ണം പോലും കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളുടെ വിധവകള്‍ക്കോ കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കോ ലഭിച്ചിട്ടില്ല എന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ഈ ഫ്ളാറ്റുകളെല്ലാം അടിച്ചെടുത്തത്, ഉന്നതരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും സായുധസേനയിലെ ഉന്നത പദവിയിലുള്ള ഓഫീസര്‍മാരുമാണ്. അവിടംകൊണ്ടും അവസാനിച്ചില്ല. ഓരോ ഫ്ളാറ്റിന്റെയും വിപണിവില 8-10 കോടി രൂപയാണെങ്കിലും, ഇവര്‍ അത് നേടിയെടുത്തത് തുച്ഛമായ 60-80 ലക്ഷം രൂപയ്ക്കാണ്.

എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു

എല്ലാ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ഈ സൊസൈറ്റിക്ക് ആവശ്യമായ അനുവാദങ്ങളെല്ലാം നല്‍കിയവരുടെ കൂട്ടത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെങ്കിലുമുണ്ട്. അവര്‍ ആര്‍ത്തിപിടിച്ച നഗരവികസന വകുപ്പുതന്നെ കൈകാര്യം ചെയ്തിരുന്നു. അവരില്‍ ചിലര്‍ അക്കാലത്ത് സംസ്ഥാനത്തെ റവന്യൂ വകുപ്പുമന്ത്രിമാരും ആയിരുന്നു. തന്റെ സ്വന്തക്കാര്‍ക്ക് മൂന്ന് ഫ്ളാറ്റുകള്‍ ആണ് ഒരു മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തത്. മറ്റൊരാളും മൂന്ന് ഫ്ളാറ്റുകള്‍ക്ക് ശുപാര്‍ശ ചെയ്തു. അങ്ങനെ പോകുന്നു അഴിമതി. ആദര്‍ശ് സൊസൈറ്റിയിലെ 103 ഫ്ളാറ്റുകളില്‍ 51 എണ്ണമാണ് മുഖ്യമന്ത്രിമാരിലൊരാള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം, ഇതു സംബന്ധിച്ച ഫയല്‍ 11 വകുപ്പുകളിലൂടെ അഭൂതപൂര്‍വ്വമായ വേഗതയില്‍ നീക്കിയെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രക്രിയയാകെ ഒരൊറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ നിലയില്‍ അതിന് നിരവധി മാസക്കാലമെടുക്കും; ചിലപ്പോള്‍ രണ്ടോ മൂന്നോ കൊല്ലംതന്നെ എടുക്കാം.

ആദര്‍ശ് അഴിമതിയുടെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ്സ് ആണെങ്കിലും എന്‍.സി.പിയും ഒട്ടും പിറകിലല്ല. ഇപ്പോഴത്തെ ഗവണ്‍മെന്റിലും മുന്‍ ഗവണ്‍മെന്റുകളിലും മന്ത്രിമാരായിരുന്നവര്‍ അതില്‍ ഉള്‍പ്പെടുന്നു. ശിവസേനയും ബി.ജെ.പിയും പിറകിലാകരുതല്ലോ. അവരുടെ നേതാക്കന്മാര്‍ക്കും ചില ഫ്ളാറ്റുകള്‍ കിട്ടി. മുന്‍ കേന്ദ്രമന്ത്രി സുരേഷ്പ്രഭുവും അക്കൂട്ടത്തിലുണ്ടായിരുന്നു.

സ്വന്തം പേരില്‍ ഫ്ളാറ്റുകള്‍ സമ്പാദിച്ച, സൊസൈറ്റി അംഗങ്ങളില്‍ 40 പേര്‍ തങ്ങളുടെ മാസവരുമാനം 12,500 രൂപയില്‍ താഴെയാണെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നിട്ടും 60-80 ലക്ഷം രൂപ ഫ്ളാറ്റിനായി അവര്‍ക്ക് നല്‍കാനും കഴിവുണ്ട്! ഇതൊക്കെ ബിനാമി ഫ്ളാറ്റുകളാണെന്നും ശക്തരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണ് അവയുടെ യഥാര്‍ത്ഥ ഉടമസ്ഥരെന്നും ഉള്ള സംശയം പ്രബലപ്പെടുത്തുന്ന കാര്യങ്ങളാണിവയൊക്കെ.

ഉന്നതരായ ബ്യൂറോക്രാറ്റുകളും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്

ഉന്നതരായ ബ്യൂറോക്രാറ്റുകള്‍ക്കും (അല്ലെങ്കില്‍ അവരുടെ സ്വന്തക്കാര്‍ക്ക്) ആദര്‍ശ് സൊസൈറ്റിയില്‍ സ്ഥലം ലഭിച്ചുവെന്ന് അഭിമാനിക്കാം. നിയമവിരുദ്ധമായി അനുമതി നല്‍കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടവരാണ് അതില്‍ നിരവധിപേര്‍. അതിന് പ്രത്യുപകാരമായി അവര്‍ക്ക് നല്ല ഫ്ളാറ്റുകള്‍ ലഭിക്കുകയും ചെയ്തു.

മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍, മുന്‍ മുംബൈ ജില്ലാ ജഡ്ജിമാര്‍, മുന്‍ ബി.ഇ.എസ്.ടി ജനറല്‍ മാനേജര്‍, മുന്‍ അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിമാര്‍, മുന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, മുന്‍ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മുന്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ തുടങ്ങിയവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമായ മറ്റ് നിരവധിപേരുടെ ഉദാഹരണവും ഇനിയും ചൂണ്ടിക്കാണിക്കാനുണ്ടാവും.

രാജ്യരക്ഷാവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ആദര്‍ശ് സൊസൈറ്റിയില്‍ ഫ്ളാറ്റുകള്‍ നല്‍കിയിട്ടുണ്ട്. രണ്ട് കരസേനാ മേധാവികള്‍, നാവികസേനാ മേധാവി, മറ്റ് ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രശ്നത്തെക്കുറിച്ച് വലിയ കോലാഹലം ഉണ്ടായിക്കഴിഞ്ഞപ്പോള്‍, പ്രസ്തുത കെട്ടിടം ആകെ പൊളിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദര്‍ശ് സൊസൈറ്റിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരില്‍ ചിലര്‍ ഇപ്പോഴും കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരായി തുടരുന്നു. അന്വേഷണത്തെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയും. ഇതില്‍ ഉള്‍പ്പെട്ട ബ്യൂറോക്രാറ്റുകളില്‍ ചിലര്‍ ഇപ്പോഴും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരാന്‍ അവര്‍ക്ക് ധാര്‍മ്മികമായ എന്ത് അവകാശമാണുള്ളത്? റിട്ടയര്‍ ചെയ്ത ബ്യൂറോക്രാറ്റുകളുടെയും പ്രതിരോധ ഉദ്യോഗസ്ഥന്മാരുടെയും സ്ഥിതിയോ? ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തിക്കണം; കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണം; കര്‍ശനമായ നടപടി കൈക്കൊള്ളണം.

മറ്റ് അഴിമതികള്‍

അരി ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അരി കയറ്റുമതിക്കുമേല്‍ വ്യക്തമായ നിരോധനം നിലനില്‍ക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നടത്തിയ അരി കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു അഴിമതി ആരോപണം. അന്ന് കമല്‍നാഥിന്റെ കീഴിലായിരുന്ന വാണിജ്യമന്ത്രാലയം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സഹായം നല്‍കുന്നതിനായി ഒരു പ്രത്യേകാപേക്ഷ സമര്‍പ്പിച്ചു. ഇഷ്ടപ്പെട്ട ചില സ്ഥാപനങ്ങള്‍ക്ക് കയറ്റുമതിക്കായി ലൈസന്‍സ് നല്‍കി. ബി.പി.എല്‍ വിലയ്ക്ക് അരി നല്‍കണമെന്നാണ് നിശ്ചയിച്ചത്. എന്നാല്‍, ഈ രാജ്യങ്ങളിലുള്ള തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് അതിലും വളരെ ഉയര്‍ന്ന വിലയ്ക്കാണ് അരി നല്‍കിയത്. ഈ കച്ചവടത്തില്‍ 2500 കോടിയിലേറെ രൂപ നേടി. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവര്‍ക്ക് അരി കിട്ടിയില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് ഇക്കാര്യം വെളിച്ചം കണ്ടത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരന്വേഷണം നടത്താമെന്ന് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തിന് ഉത്തരവിടുകയോ ഇന്നേവരെ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

ഐ.പി.എല്‍ കുംഭകോണം

ബി.സി.സി.ഐ പോലുള്ള സ്പോര്‍ട്സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഭരണപാര്‍ടിയിലെയും മുഖ്യ പ്രതിപക്ഷത്തെയും കാബിനറ്റ് മന്ത്രിമാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുമാണ്. ഐ.പി.എല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ശശിതരൂരിന് രാജിവെക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ പങ്കാളി 70 കോടി രൂപയുടെ വിയര്‍പ്പോഹരി ഒരു ടീമിന്റെ ഉടമസ്ഥരില്‍നിന്ന് കൈപ്പറ്റിയെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്നാണ്. ഐ.പി.എല്ലിലെ ഒരു പ്രത്യേക വിഭാഗത്തിന് ലേലം ഉറപ്പിച്ച് കിട്ടുന്നതിനായി ശശിതരൂര്‍ ഇടപെട്ടതായി വെളിപ്പെട്ടിരുന്നു. ആ സ്ഥാപനത്തില്‍നിന്നാണ് വിയര്‍പ്പോഹരി ശശിതരൂരിന്റെ പങ്കാളിക്ക് ലഭ്യമാവുന്നത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ദുരൂഹമായ കളികളില്‍ ഭരണകക്ഷിയുടെയും സഖ്യകക്ഷികളുടെയും ഉന്നതരായ നിരവധി നേതാക്കള്‍ പങ്കാളികളായിട്ടുണ്ട്. ഈ സ്ഥിതിവിശേഷം ക്രിക്കറ്റിനെ ഒരു വ്യാപാരവും അതിലെ ടീമുകളെ നിക്ഷേപാവസരവുമാക്കിത്തീര്‍ത്തിരിക്കുന്നു. ഒരു ടീമിന്റെ മാത്രം വില അത്ഭുതകരമായ 1500 കോടി രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. സി.ബി.ഐ അന്വേഷണത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന ഉന്നതരായ പ്രൊമോട്ടര്‍മാരിലൊരാള്‍ പറഞ്ഞത് ക്രിക്കറ്റ് രംഗത്തെ അസോസിയേഷനുകള്‍ നേടുന്നസംഖ്യ 8ം ലക്ഷം ഡോളറില്‍ അധികമാണെന്നാണ്. പ്രക്ഷേപണാവകാശത്തിന്റെ ലേലം തുടങ്ങി കരാറിന്റെ മറ്റു ഘട്ടങ്ങളില്‍ നേടുന്ന തുക ഇതില്‍ ഉള്‍പ്പെടുന്നില്ല. വെളിവാക്കപ്പെട്ടതുപോലെ മറ്റു കമ്പനികളുടെ ബിനാമിമാരായാണ് പല ഉടമസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഐ.പി.എല്ലില്‍ കൂടെ നേടുന്ന ഈ വന്‍ തുകയ്ക്കൊന്നും ആദായനികുതി അടയ്ക്കുന്നില്ല. ദുരൂഹമായ സ്രോതസ്സുകളില്‍നിന്നാണ് ഈ പണമെല്ലാം വരുന്നതെന്ന് വെളിവാക്കപ്പെട്ടു. ഐ.പി.എല്ലിന്റെ വിവിധ ഭാരവാഹികള്‍ക്കിടയില്‍ നടന്ന ആഭ്യന്തര വഴക്കിനെത്തുടര്‍ന്നാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവരികയും അഴിമതി പുറത്താവുകയും ചെയ്തത്. ധനമന്ത്രി തെറ്റു ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന് ഉറപ്പുതന്നിരുന്നുവെങ്കിലും ശരിയായ അന്വേഷണം നടത്തുന്നതിനായി ഇതുവരെ ഗവണ്‍മെന്റില്‍നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

കര്‍ണാടകം:

ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

കര്‍ണാടകത്തിലെ യെദ്യൂരപ്പ ഗവണ്‍മെന്റ് നിരവധി അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നിരിക്കുന്നു. അതിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നതാവട്ടെ മുഖ്യമന്ത്രി തന്നെയാണുതാനും. സ്വന്തം ബന്ധുക്കളുടെ നേട്ടത്തിനായി തന്റെ സ്ഥാനം അദ്ദേഹം പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും ബി.ജെ.പിയിലെ ഉന്നത നേതൃത്വത്തിന്റെ സഹായത്തോടെ ഇതിനെയെല്ലാം തേച്ചുമാച്ചുകളയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമവിരുദ്ധ ഖനനത്തിന്റെ പ്രയോജകര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയിട്ടും ഗവണ്‍മെന്റില്‍ തന്നെ തുടരുകയാണ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്റെയും ആത്മവഞ്ചനയുടെയും ഉത്തമ നിദര്‍ശനമാണിത്.

കര്‍ണ്ണാടകയിലെ പ്രതിപക്ഷ പാര്‍ടികള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളതും ലോകായുക്ത മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമായ തെളിവുകള്‍ വ്യക്തമാക്കുന്നത് യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുത്തതിനുശേഷം ബാംഗ്ളൂരിന് തൊട്ടുള്ള സമ്പുഷ്ടമായതും 5000 കോടി വിലമതിക്കുന്നതുമായ ഭൂമിയുടെ വിജ്ഞാപനങ്ങള്‍ റദ്ദാക്കി അവ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ്. ഗവണ്‍മെന്റ് തന്റെ തൊഴിലില്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ലോകായുക്ത പ്രതിഷേധാത്മകമായി ഒരിക്കല്‍ രാജിവെക്കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. ഈ ഇടപാടില്‍ നിന്ന് മുഖ്യമായി നേട്ടമുണ്ടാക്കിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മക്കളും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ്. മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ല. മിറച്ച്, തന്റെ മുന്‍ഗാമികളുടെ ചെയ്തികള്‍ ചൂണ്ടിക്കാട്ടി സ്വന്തം ചെയ്തിയെ ന്യായീകരിക്കുകയാണദ്ദേഹം ചെയ്തത്.

ട വിപണി വില 15 കോടി രൂപയായിരിക്കെ അരാവതി താഴ്വരയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി. അത് ഏക്കറിന് ഒരു കോടി രൂപയ്ക്ക് അദ്ദേഹത്തിന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും കിട്ടി.

ട തന്റെ പുത്രന്മാര്‍ക്ക് കൂട്ടുടമസ്ഥതയുള്ള ഒരു സ്ഥാപനത്തിന് നേട്ടമുണ്ടാക്കാനാവുംവിധം ബനസങ്കരിയില്‍ 175 കോടി രൂപ വില വരുന്ന പുരയിടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം അദ്ദേഹം റദ്ദാക്കിക്കൊടുത്തു.

ട ഫ്ളൂയിഡ് പവര്‍ കമ്പനി എന്ന തന്റെ മകള്‍ക്കും മരുമകള്‍ക്കും ഡയറക്ടര്‍ സ്ഥാനമുള്ള സ്ഥാപനത്തിന് ആ സ്ഥാപനം രൂപീകരിച്ച് 15 ദിവസത്തിനകം വ്യവസായ നിര്‍മ്മാണം നടക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി പതിച്ചുകൊടുത്തു. വിപണി വില 8.5 കോടി രൂപയായിരിക്കെ വെറും 84 ലക്ഷം രൂപയ്ക്കാണ് ആ സ്ഥലം നല്‍കിയത്.

ട ഒരു ബി.പി.ഒ സ്ഥാപിക്കുന്നതിനുവേണ്ടി ബാംഗ്ളൂരില്‍ നിന്ന് 55 കിലോമീറ്ററിനുള്ളിലുള്ള ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി അതിന്റെ വിപണി വില 26 കോടി രൂപയായിരിക്കെ, വെറും 40 ലക്ഷം രൂപയ്ക്ക് മകള്‍ക്ക് നല്‍കി.

ട അദ്ദേഹത്തിന്റെ സഹോദരിക്കും മകനും 5 കോടി വില മതിക്കുന്ന സ്ഥലങ്ങള്‍ പതിച്ചുനല്‍കി.

ട മറ്റൊരു സംഭവത്തില്‍ 181 കോടി രൂപയിലേറെ വിലമതിക്കുന്ന 11.25 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുകയും അത് കുറഞ്ഞ വിലയ്ക്ക് റിയല്‍ എസ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ഉദാഹരണമായി മുഖ്യമന്ത്രിയുടെ ആണ്‍മക്കള്‍ പങ്കാളികളായ ഒരു സ്ഥാപനത്തിന് 39 കോടി രൂപ വിലമതിക്കുന്ന സ്ഥലം വെറും 3 കോടി രൂപയ്ക്ക് നല്‍കി.

ട 2.05 ഏക്കര്‍ വരുന്നതും 13 കോടിയിലേറെ വിലവരുന്നതുമായ മറ്റൊരു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി വെറും 2.20 കോടി രൂപയ്ക്ക് വിറ്റു. ഈ ഭൂമി അനുവദിച്ചുകിട്ടിയ സ്ഥാപനത്തിന്റെ ധനകാര്യ സ്റേറ്റുമെന്റില്‍ ഉടമ മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാപനത്തിന് 2 കോടി രൂപ കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കുംഭകോണങ്ങളൊക്കെ പുറത്തുവന്നപ്പോഴും മുഖ്യമന്ത്രി അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചത് തനിക്ക് പാര്‍ടി നേതൃത്വത്തിന്റെ 'അനുഗ്രഹാശിസ്സുകള്‍' ഉണ്ടെന്നാണ്. ഇത് നാണക്കേടുതന്നെ ബി.ജെ.പി!

എന്നാല്‍, ഈ സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ കര്‍ണ്ണാടക സംസ്ഥാനത്തിലെ ബെല്ലാരി ജില്ലയില്‍ ഖനി മാഫിയ ഉണ്ടാക്കിയ അനധികൃത സമ്പാദ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭമായിപ്പോകും. ഏവര്‍ക്കുമറിയാവുന്നതുപോലെ, ഖനിസ്ഥാപനങ്ങളുടെ ഉടമസ്ഥരായ രണ്ട് റെഡ്ഡി സഹോദരന്മാര്‍ യെദ്യൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരാണെന്നു മാത്രമല്ല, അവര്‍ക്ക് ഉന്നത ബി.ജെ.പി നേതൃത്വത്തിന്റെ സംരക്ഷണവുമുണ്ട്. പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് ഖനി കുംഭകോണം പുറത്തുവന്നതിനുശേഷവും ഈ രണ്ട് സഹോദരന്മാരെയും അനുഗ്രഹിക്കുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുന്നു. അവര്‍ക്ക് കിട്ടുന്ന പിന്തുണയുടെ രേഖാപരമായ തെളിവാണത്.

ഇരുമ്പയിരിന്റെ വില ടണ്ണിന് 5000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ന്നിട്ടും റോയല്‍റ്റി ഇനത്തില്‍ ടണ്ണിന് സര്‍ക്കാരിന് കിട്ടുന്നത് വളരെ തുച്ഛമായ 27 രൂപ മാത്രമാണ്. നിയമവിരുദ്ധമായി ഖനനം ചെയ്യപ്പെടുന്ന ഇരുമ്പയിര്‍ വന്‍ ലാഭം നേടി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു.

കര്‍ണ്ണാടകത്തിലെ ലോകായുക്തയായ ജസ്റിസ് സന്തോഷ് ഹെഗ്ഡെ അനധികൃത ഖനനത്തെക്കുറിച്ച് സ്വയം കേസ്സെടുക്കുകയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നതിനാല്‍ ഖനി മാഫിയയുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത് ശക്തമായ ഒരു ലോബി ഖനനത്തിനായി കരാറടിസ്ഥാനത്തില്‍ നിരവധി ലൈസന്‍സുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ്. ഈ ലോബി ഖനികള്‍ പാട്ടത്തിനെടുക്കുകയും ഇരുമ്പയിര്‍ കുഴിച്ചെടുക്കുകയും ചെയ്ത് 80 ശതമാനത്തിലേറെ ലാഭമുണ്ടാക്കുന്നു. ഒരു ദിവസം 39 കോടി രൂപ വരുമാനം കിട്ടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം ചെലവ് കഴിഞ്ഞ് കിട്ടുന്ന ലാഭം തന്നെ 17 കോടി രൂപ വരും. അതേസമയംതന്നെ നിയമവിരുദ്ധ ഖനനം നടത്തുന്ന ഒരു വന്‍ റാക്കറ്റും പ്രവര്‍ച്ചിച്ചുവരുന്നുണ്ട്. ഈയിടെ കര്‍ണ്ണാടകത്തിലെ ഒരു തുറമുഖത്തില്‍ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പയിര്‍ കാണാതായതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ ഇരുമ്പയിരിന്റെ വില മാത്രം 2500 കോടി രൂപ വരും.

സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പറഞ്ഞത് നിയമവിരുദ്ധമായി നടക്കുന്ന ഖനനവും കരാറുകളും മൊത്തത്തിലെടുത്താല്‍ 25,000 കോടി മുതല്‍ 30,000 കോടി രൂപവരെ വരുമെന്നാണ്.

ഇതാണ് കര്‍ണ്ണാടകത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ ചരിത്രം. എന്നാല്‍, മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കേണ്ടതുണ്ട്. അതിര്‍ത്തിക്കു പുറത്തുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. റെഡ്ഡി സഹോദരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖനന ബിസിനസ്സ് പ്രവര്‍ത്തനത്തില്‍ അവരും കക്ഷികളാണ്. ആന്ധ്രപ്രദേശില്‍ സി.പി.ഐ (എം) ഉം മറ്റു പ്രതിപക്ഷ പാര്‍ടികളും നിയമവിരുദ്ധ ഖനനത്തിന്റെയും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും ഖനി മാഫിയയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും!

സമാപനം

നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്രം പുതിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിനും ചട്ടങ്ങള്‍ മറികടന്ന് നേട്ടങ്ങളുണ്ടാക്കുന്നതിനും വേണ്ടി മുന്‍പ് വന്‍'ബിസിനസുകാര്‍ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈക്കൂലി കൊടുക്കുകയായിരുന്നുവെങ്കില്‍ ഇന്ന് വന്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും നയങ്ങള്‍ തീരുമാനിക്കുന്നവരെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മന്ത്രി ആരുതന്നെ ആയാലും നയങ്ങള്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ടെലികോം വ്യവസായത്തിലായാലും, എണ്ണ-പെട്രോളിയം മേഖലയിലായാലും, ആണവ മേഖലയിലായാലും, പ്രതിരോധത്തിലായാലും കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനായി ഇരുട്ടിവെളുക്കുംമുമ്പ് നയങ്ങള്‍ മാറ്റാമെന്ന സ്ഥിതിയാണിന്നുള്ളത്. സ്വകാര്യവല്‍ക്കരണവും നിയന്ത്രണം ഒഴിവാക്കലും നയങ്ങള്‍ തീരുമാനിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ അധികാരത്തെ വന്‍തോതില്‍ വളര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണകൂട ഏജന്‍സികളും വന്‍കിട മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയാണ്. ഉന്നതങ്ങളില്‍ വിലയ്ക്കുവാങ്ങാവുന്ന സ്ഥിതിയും അഴിമതിയും ഉദാരവല്‍ക്കരണ പ്രക്രിയ വന്‍തോതില്‍ വികസിപ്പിച്ചിരിക്കുന്നു.

അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി നിരവധി അഴിമതികളിലൂടെ ഗവണ്‍മെന്റും വന്‍ ബിസിനസ്സുകാരുമായുള്ള ഒരു അവിഹിതബന്ധം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം യു.പി.എ ആ അതിര്‍ത്തികളെയെല്ലാം ഉല്ലംഘിച്ചിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ സഖ്യശക്തികളുമെല്ലാം എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.

ഇന്നത്തെ നയങ്ങളുടെ ചട്ടക്കൂടിനകത്താണ് അഴിമതി വളരുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതെന്നതിനാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന ഈ നയങ്ങള്‍ക്കെതിരായി പോരാടുകയും അതിനെ ചെറുക്കുകയും വേണം.