Tuesday, March 17, 2009

സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

സുകുമാര്‍ അഴീക്കോട്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞാല്‍ അതില്‍ അസാധാരണമായിട്ട് ഒന്നുമുള്ളതായി തോന്നില്ല. 'സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്നാണ് പേരെന്നു കേള്‍ക്കുമ്പോഴും മറിച്ച് പ്രക്ഷുബ്ധമാകണമെന്നില്ല. ക്രൈസ്തവനായ, ആത്മീയസംസ്കാരം ഉള്‍ക്കൊള്ളുന്ന, ഒരു ശ്രേഷ്ഠവൈദികന്റെ വിശ്വാസത്തില്‍ സമര്‍പ്പിതമായ ജീവിതത്തിന്റെ നല്ലൊരു വിവരണം കിട്ടുമല്ലോ എന്ന് വിശ്വാസികള്‍ സന്തോഷിക്കും. പക്ഷേ, വിതയത്തില്‍ തിരുമേനിയുടെ ഉള്ളില്‍നിന്ന് ചൂടോടെ പുറത്തുവന്ന ചിന്തകളും ആശയങ്ങളും അടങ്ങുന്ന ഈ ആത്മകഥ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ എതിര്‍പ്പ് നേരിട്ടിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയകക്ഷികളോട് തെരഞ്ഞെടുപ്പുഘട്ടത്തിലും അല്ലാത്തപ്പോഴും ഏത് നിലപാട് കൈക്കൊള്ളണമെന്നതിനെപ്പറ്റി വളച്ചുകെട്ടും മൂടിവയ്പും ഒന്നും കൂടാതെ ഈ വൈദികലേഖകന്‍ തുറന്നെഴുതിയിട്ടുണ്ട്. അതിനാല്‍ പുസ്തകപ്രകാശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സഭയില്‍നിന്നും കക്ഷികളില്‍നിന്നും ഉയര്‍ന്നുവെന്നും മടികൂടാതെ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിലുള്ള നാനാ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ക്കിടയിലെ മുമ്പന്മാരില്‍ ഒരാളായ കര്‍ദിനാള്‍ വിതയത്തിലിന്റെ പൌരോഹിത്യത്തിന്റെ വിശദരേഖയായ ഈ ആത്മകഥയെക്കുറിച്ച്് അദ്ദേഹംതന്നെ പറഞ്ഞ ഈ കഥകള്‍ ഒന്നുരണ്ട് വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നു. ഒന്നാമത്, ഇന്നലെവരെ കേരളസഭകളിലെ ഏറെക്കുറെ എല്ലാ ഉന്നതസ്ഥാനീയരായ ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും മഹാ പുരോഹിതന്മാരും മാര്‍ വിതയത്തിലിനും ഇപ്പോഴത്തെ ഇടതുപക്ഷ ഭരണത്തിനും എതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിപരീതമായ നിലപാടാണ് വിതയത്തിലിന്റെ ആത്മകഥയില്‍ വെളിപ്പെടുന്നത്. ഇവര്‍ ഇടതടവില്ലാതെ ഇറക്കിക്കൊണ്ടിരുന്ന ഇടയലേഖനങ്ങളുടെ ഒന്നാകെയുള്ള സാരം ഈശ്വരനിഷേധികളും ക്രൈസ്തവ വിരുദ്ധരുമായ ഇടതുപക്ഷത്തിന് വോട്ടടക്കം ഒരു സഹായവും നല്‍കരുതെന്ന വ്യക്തമായ ആഹ്വാനമാണ്. ഒരു വശത്തേക്ക് ചാഞ്ഞുചാഞ്ഞ് ഒടുവില്‍ ഇന്ന സ്ഥലത്ത് ഇന്ന സ്ഥാനാര്‍ഥി എന്ന മട്ടില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശംവരെ ബിഷപ്പിനാകാം എന്നനില വന്നുചേര്‍ന്നു. മാര്‍ക്സിസ്റ്റ് കക്ഷി ഈ പോക്കിനെ എതിര്‍ത്തുനിന്നു; കോഗ്രസ് കണ്ണടച്ചുനിന്നു. ഇങ്ങനെ അനിയന്ത്രിതമായി തങ്ങളുടെ അതിവിശ്വാസപ്രഖ്യാപനങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ സഭാനേതൃത്വം രാഷ്ട്രീയനേതൃത്വത്തിന് വിടുപണി ചെയ്യുന്ന മോശമായ സ്ഥിതിയില്‍ സംഗതികള്‍ എത്തിച്ചേര്‍ന്നേനെ. മാത്രമല്ല, എന്‍എസ്എസും എസ്എന്‍ഡിപിയും ക്രൈസ്തവസഭകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും വരും. രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്ക് വേണ്ടത്ര അവകാശങ്ങള്‍ വച്ചുനീട്ടുന്നില്ലെന്നും തങ്ങളുടെ കാര്യത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുന്ന ജനപ്രതിനിധികള്‍ വേണമെന്നും ഉള്ള ഇവരുടെ മാറ്റൊലി മാത്രമാണ് ക്രൈസ്തവസഭകളുടെ ഇടയലേഖനങ്ങളും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്നത്. അപ്പോഴാണ് വിതയത്തില്‍ തിരുമേനിയുടെ 'സത്യനാദം' പുറത്തുവന്നതും ചില സംഗതികള്‍ അദ്ദേഹം നിഷ്കളങ്കമായി പ്രസ്താവിച്ചതും. 1. വ്യക്തികളുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ സഭ ശ്രമിക്കുന്നത് തെറ്റ്. 2. സഭയ്ക്ക് കക്ഷിരാഷ്ട്രീയം പാടില്ല, ഏതെങ്കിലും ഒരു കക്ഷിയോട് പ്രത്യേകം താല്‍പ്പര്യവുമില്ല, 3. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി സമ്മര്‍ദം ചെലുത്തുകയോ വോട്ടിന് ആവശ്യപ്പെടുകയോ ചെയ്യുന്നത് ശരിയല്ല. 4. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ് അതില്‍ ആരും ഇടപെടരുത്. മാര്‍ക്സിസത്തെയും കമ്യൂണിസ്റ്റ് കക്ഷിയെയും ഇടതുഭരണത്തെയുംകുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ കര്‍ദിനാളിനുണ്ട്. 1. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കണമെന്ന ആശയം ക്രൈസ്തവമാകയാല്‍ പാവപ്പെട്ടവരോടും മര്‍ദിതരോടും കൂറു പുലര്‍ത്തുന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടിനെ അനുകൂലിക്കുന്നു 2. കത്തോലിക്ക സഭ സ്നേഹം, ദയ, നീതി എന്നീ ആദര്‍ശങ്ങള്‍ പുലരാന്‍ എന്നും പരിശ്രമിച്ചിരുന്നെങ്കില്‍ മാര്‍ക്സിസം അപ്രസക്തമാകുമായിരുന്നു 3. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എല്ലാ പാര്‍ടിക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് മൂന്നു ദോഷങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. 1. പാര്‍ടി അടിച്ചമര്‍ത്തിയും നിര്‍ബന്ധിച്ചും തങ്ങളുടെ നയങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. 2. മാര്‍ക്സിസത്തിന്റെ നിരീശ്വരവാദപരമായ നിലപാട് അംഗീകരിക്കുന്നില്ല. 3. ദേശീയകക്ഷികളില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം. ഇടതുപക്ഷത്തിന് മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണ് സ്വാധീനമുള്ളതും. ഇന്ത്യയില്‍ ഭരണഘടന അനുശാസിച്ചുള്ള ജനാധിപത്യവ്യവസ്ഥയെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭൂതകാല ചരിത്രത്തില്‍ ചികഞ്ഞുനോക്കി രക്തരൂഷിതമായ വിപ്ളവത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി നിലവിളിക്കുന്നവരുടെ കൂട്ടത്തിലാണെന്നു തോന്നുന്നു വിതയത്തില്‍ തിരുമേനി. ലോകത്തില്‍ അന്നോളം ഉണ്ടായിട്ടില്ലാത്തത്ര നൂതനവും സമത്വനിഷ്ഠവുമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള ഭരണപരീക്ഷണമാണ്, ഒരു കൂട്ടുകെട്ടും കൂടാതെ അരനൂറ്റാണ്ടോളം മുമ്പ് സോവിയറ്റ് ജനത ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളും എതിര്. അവയുടെ സാമ്പത്തികവും വാണിജ്യപരവും മറ്റുമായ കഠിനങ്ങളായ സമ്മര്‍ദങ്ങളും നിര്‍ബന്ധങ്ങളും ഹിംസതന്നെയാണ്. പക്ഷേ, കര്‍ദിനാള്‍പോലും ആ ഹിംസയെ കണക്കില്‍പ്പെടുത്തുന്നില്ല. പാവങ്ങള്‍ സഹസ്രാബ്ദങ്ങളായി അനുഭവിച്ചുവരുന്ന യാതനകളും ഹിംസമൂലമാണെന്ന് ഇവര്‍ അറിയുന്നില്ല. ഈ ഹിംസയെ ഇല്ലാതാക്കാനാണ് ഭരണകൂടം വഴിയുള്ള നിര്‍ബന്ധം കമ്യൂണിസ്റ്റ് പാര്‍ടി ഉപയോഗിച്ചതും. അന്നത്തെ ചരിത്രത്തിനെ ഈ രീതിയില്‍ വായിച്ചെടുക്കാന്‍ തിരുമേനി തയ്യാറായാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയോടുള്ള വലിയൊര് അകല്‍ച്ച ഇല്ലാതാകും. പിന്നെ നിരീശ്വരത്വമാണ്. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഈശ്വരവിശ്വാസത്തിന് അനുവദിക്കപ്പെട്ട സ്വാതന്ത്യ്രം ഏത് വിശ്വാസത്തിനും സിദ്ധാന്തത്തിനുമുണ്ട്- നിരീശ്വരവാദത്തിനുപോലും. ക്രൈസ്തവര്‍ വോട്ട് ചെയ്യുന്നതിന്മേല്‍ ഈ ഈശ്വരവിവാദം കൊണ്ടുവരേണ്ട കാര്യമില്ല. വോട്ടറെ സ്വതന്ത്രമായി വിടണമെന്നാണല്ലോ കര്‍ദിനാളിന്റെ നില. ഇടതുപക്ഷം മൂന്ന് സംസ്ഥാനങ്ങളില്‍മാത്രം അധികാരത്തില്‍ ഉള്ളതുകൊണ്ട് ദേശീയകക്ഷിക്ക് (അതായത് കോഗ്രസിന്) അനുകൂലമായിട്ട് തിരുമേനിയുടെ ചിന്ത ചാഞ്ഞുവരുന്നു. എത്ര സംസ്ഥാനങ്ങളില്‍ ഒരു കക്ഷി വ്യാപിച്ചിരിക്കുന്നു എന്ന ന്യായം കക്ഷികളെ അംഗീകരിക്കുന്നതിന് പറ്റിയതല്ലതന്നെ. ഈ സ്ഥിതി എപ്പോഴും മാറിവരാം. കോഗ്രസ് തുടക്കത്തില്‍ സര്‍വ സംസ്ഥാനങ്ങളിലും ചെങ്കോല്‍ നാട്ടിയില്ലേ? ഇന്ന് എത്ര സംസ്ഥാനങ്ങളിലുണ്ട് ശക്തി? തിരുമേനിയെപ്പോലുള്ളവര്‍ ഇത്ര തുച്ഛമായ കാരണം പറഞ്ഞ് ജനങ്ങളുടെ രാഷ്ട്രീയചിന്തയെ ചീത്തപ്പെടുത്തരുത്. കര്‍ദിനാളിനെപ്പോലെ ഹൃദയാലുക്കളും സത്യസന്ധരും നീതിനിഷ്ഠരുമായ ഉത്തുംഗവൈദികര്‍ മാര്‍ക്സിസ്റ്റ് കക്ഷിയുടെ ദോഷദര്‍ശനത്തിന് സമയം ചെലവഴിക്കാതെ, ക്രൈസ്തവസഭയുടെ ഉള്ളില്‍ ശതവര്‍ഷങ്ങളായി പൌരോഹിത്യത്തിന്റെ കട്ടിക്കുപ്പായത്തിന്റെ മറവില്‍ നടന്നുവരുന്ന അനുഷ്ഠാനപരമായ നിര്‍ജീവതകളെയും സദാചാരപരമായ അതിലംഘനങ്ങളെയും ആദര്‍ശപരമായ പതനങ്ങളെയും സമഗ്രാവലോകനം ചെയ്ത്, ക്രിസ്തുദേവനിലേക്ക് തിരിച്ചുപോകുന്ന ഒരു നവ വിശ്വാസപ്രവാഹം ഉദ്ഘാടനം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ലോകത്തിന്റെ പുരോഗതിക്ക് അത് വലിയ സംഭാവനയായിരിക്കും. കത്തോലിക്ക സഭ സ്നേഹപ്രചോദിതരായി പാവങ്ങളുടെ മോചനത്തിനുവേണ്ടി ഉറച്ചുനിന്നിരുന്നുവെങ്കില്‍ പതിതോദ്ധാരണത്തിനും അത് മതിയാകുമായിരുന്നു എന്ന് വിതയത്തില്‍ തിരുമേനി, വിഫലമായ ചരിത്രത്തിന്റെ മുമ്പില്‍നിന്ന് സങ്കല്‍പ്പത്തിന്റെ ആശ്വാസം തേടിയല്ലോ.ആ നിഷ്ഫലത സഭയ്ക്ക് തുടര്‍ന്നുണ്ടാകരുത്. പക്ഷപാതപരങ്ങളായ സങ്കുചിത ചരിത്രാവലോകനങ്ങളെയും ക്രൈസ്തവ പാരമ്പര്യത്തില്‍ കാലഗതിയില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെയും ഒഴിവാക്കിയാല്‍മാത്രമേ സഭയ്ക്ക് പുതിയ കാല്‍വയ്പ് സാധിക്കുകയുള്ളൂ. അപ്പോഴായിരിക്കും 'സ്വര്‍ഗരാജ്യം അവര്‍ക്ക്' ലഭിക്കുക. പാവങ്ങളുടെ സ്വരാജ്യത്തെപ്പറ്റി പറയുമ്പോഴാണ് സഭ സ്വന്തം 'സത്യനാദം' പരത്തുവാന്‍ പ്രാപ്തമാവുക. കര്‍ദിനാള്‍ വിതയത്തിലിന്റെ ആത്മകഥയില്‍ ആ നാദം പലേടത്തും അലയടിക്കുന്നുണ്ടെന്ന് പത്രങ്ങളില്‍ കണ്ട ഉദ്ധാരണങ്ങളില്‍നിന്ന് മനസ്സിലാക്കിയത് അപൂര്‍വമായ സന്തോഷത്തോടെയാണ്. പുസ്തകം വായിച്ച് വീണ്ടും എഴുതാം. ഈ വേറിട്ട ചിന്തകളുടെ മഹത്വം ഉള്‍ക്കൊള്ളാനാവാതെ, ഒപ്പമെത്താന്‍ പിറകില്‍നിന്ന് പ്രയാസപ്പെടുന്ന കെസിബിസിയോട് (കേരള കാത്തലിക് ബിഷപ്സ് കൌസില്‍) ആര്‍ക്കും സഹാനുഭൂതി തോന്നിപ്പോകും.

Monday, March 16, 2009

ആണവ കരാര്‍ പുനഃപരിശോധിക്കും: സിപിഐ എം പ്രകടന പത്രിക

ആണവ കരാര്‍ പുനഃപരിശോധിക്കും: സിപിഐ എം പ്രകടന പത്രിക


ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. സിപിഐ എം ആസ്ഥാനമായ എകെജി ഭവനില്‍ തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എം കെ പന്ഥെ, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള കരാര്‍ റദ്ദാക്കുമെന്നും ആണവ കരാര്‍ പുനഃപരിശോധിക്കുമെന്നും അതിലെ ദോഷകരമായ വ്യവസ്ഥകള്‍ തിരുത്തുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചു. വര്‍ഗ്ഗീയകലാപങ്ങള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മ്മാണം നടത്തും. വര്‍ഗ്ഗീയാക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ തുക വാര്‍ഷികപദ്ധതിക്ക് അനുവദിക്കും. ഇപ്പോള്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം നടത്തും. സാമ്പത്തികപ്രതിസന്ധിക്കിരയായ സാമാന്യജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളും. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതും നിര്‍ത്തും. വേതനവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് നിരോധിക്കും. നഗരപ്രദേശങ്ങളിലേക്കും ദേശീയ തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കില്ല. കള്ളപ്പണം കണ്ടെത്തും. അതിസമ്പന്നര്‍ക്കുള്ള വരുമാനനികുതി വര്‍ധിപ്പിക്കും. ആഗോളമൂലധനത്തിന്റെ വരവ് നിയന്ത്രിക്കും. ദേശീയ കാര്‍ഷിക കമ്മീഷന്റെ കര്‍ഷക അനുകൂല നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. നാല് ശതമാനം പലിശക്ക് കാര്‍ഷിക വായ്പ ഉറപ്പാക്കും. താങ്ങുവില കൂടുതല്‍ വിളകള്‍ക്ക് വ്യാപിപ്പിക്കും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി വ്യാപിപ്പിക്കും. 14 അവശ്യവസ്തുക്കള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യും. കസ്റ്റംസ്, എക്സൈസ് തീരുവ കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഭൂപരിധി എടുത്തുകളയാനുള്ള നീക്കങ്ങള്‍ തടയും. മിച്ചഭൂമി പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യും. കര്‍ഷകരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധം ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യും. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കില്ല. പൊതുമേഖലയെ ശക്തിപ്പെടുത്തും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കും. ഭരണഘടനയുടെ 355, 356 വകുപ്പുകള്‍ ദുരുപയോഗിക്കുന്നത് തടയും. സ്വതന്ത്ര വിദേശനയം നടപ്പാക്കും. തീവ്രവാദത്തെ ചെറുക്കാന്‍ ശക്തമായ സംവിധാനം രൂപപ്പെടുത്തും. കേന്ദ്രത്തില്‍ കോഗ്രസിതര, ബിജെപിയിതര ഗവമെന്റിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. യുപിഎ ഗവമെന്റിന്റെ വിദേശനയവും സാമ്പത്തികനയങ്ങളും തിരുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞു. വര്‍ഗ്ഗീയശക്തികളോട് സന്ധിചെയ്യില്ല. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കും. അഞ്ച് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്നും ഇന്ത്യയുടെ ചേരിചേരാ പാരമ്പര്യവും സാമ്രാജ്യത്വവിരുദ്ധ മുഖവും വികൃതമാക്കിയെന്നും മാനിഫെസ്റ്റോയില്‍ പറഞ്ഞു. മൂന്നാം മുന്നണി എന്താണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോഗ്രസിനും പ്രണബ് മുഖര്‍ജിക്കും മനസ്സിലാകുമെന്ന് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

Sunday, March 15, 2009

യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍ .
പി ഗോവിന്ദപ്പിള്ള

ദക്ഷിണ പശ്ചിമേഷ്യയില്‍ പാകിസ്ഥാന്‍, ഇറാന്‍ മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അഫ്ഗാനിസ്ഥാന്റെ വിസ്തീര്‍ണം 6,47,500 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ മൂന്നരക്കോടിയോളവുമാണ്. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ അല്‍പ്പം കുറവ്. വിസ്തീര്‍ണം കേരളത്തിന്റെ 39,000 ചതുരശ്ര കിലോമീറ്ററിന്റെ ഇരുപതിരട്ടിയില്‍ അല്‍പ്പം താഴെമാത്രം. ചരിത്രാതീതകാലംമുതല്‍ ഇന്ത്യ മഹാരാജ്യവും പശ്ചിമേഷ്യയും സംഗമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനമായ അഫ്ഗാനിസ്ഥാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും മഹാനായ അലക്സാണ്ടറുടെയും ഉത്തരമധ്യേഷ്യയില്‍നിന്ന് എത്തിയ തുര്‍ക്കികളുടെയും മംഗോളികളുടെയും പെരുവഴിസത്രമായിരുന്നു. ക്രിസ്തുവര്‍ഷത്തിനുതൊട്ടുമുമ്പും പിമ്പുമായി ഇന്ത്യ ഭരിച്ചിരുന്ന ഖുശാന്‍ വംശത്തിന്റെ സാമ്രാജ്യത്തില്‍ അഫ്ഗാനിസ്ഥാനും പെടുമായിരുന്നു. പ്രാചീന ബുദ്ധസംസ്കാരം ഒരുകാലത്ത് അവിടെ ആധിപത്യം വഹിച്ചിരുന്നതിന്റെ തെളിവുകള്‍ ഇപ്പോഴും നശിച്ചിട്ടില്ല. ബാമിയന്‍ കരിങ്കല്‍ ഗുഹാക്ഷേത്രങ്ങളും ബുദ്ധപ്രതിമകളും അടുത്തിടെയാണ് താലിബാന്‍ മതഭ്രാന്തന്മാര്‍ മിക്കവാറും പൂര്‍ണമായി തകര്‍ത്തത്. ക്രിസ്തുവിനുമുമ്പ് മൂവായിരാമാണ്ടിടയ്ക്ക് വളര്‍ന്നുവികസിച്ച ഹാരപ്പന്‍ നാഗരികതയും ഇന്നത്തെ ഇറാഖില്‍ വളര്‍ന്നുല്ലസിച്ചിരുന്ന മെസപ്പൊട്ടോമിയന്‍ സംസ്കാരവും തമ്മിലുള്ള വ്യാപാര- സാംസ്കാരികബന്ധങ്ങളുടെ ഇടനാഴി അഫ്ഗാനിസ്ഥാനിലൂടെയാണ് നീണ്ടുകിടന്നത്. അമൂല്യമായ രത്നഖനികള്‍കൊണ്ട് സമ്പന്നമായിരുന്ന അഫ്ഗാനിസ്ഥാനില്‍ ലാപിസ് ലസൂളി എന്ന വിലപിടിപ്പുള്ള രത്നം വിശ്വപ്രസിദ്ധമാണ്. ആ രത്നം വിദേശങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ വഴിത്താരയ്ക്ക് ചരിത്രത്തില്‍ ലാപിസ് ലസൂളി മാര്‍ഗം എന്ന പേര് വാര്‍ന്നുവീണിട്ടുണ്ട്. ഇങ്ങനെ വിശ്വനാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ശോച്യാവസ്ഥ ആരെയും നൊമ്പരപ്പെടുത്തും. അഫ്ഗാനിസ്ഥാന്റെ ആധുനിക പരിവര്‍ത്തനത്തിന്റെയും പുരോഗതിയുടെയും ചരിത്രം ആരംഭിക്കുന്നത് 1975ലാണ്. അവിടത്തെ പിന്തിരിപ്പന്‍ നാടുവാഴി- രാജാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തില്‍വന്ന മുഹമ്മദ് ദാവൂദിനോടുകൂടിയാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മുഹമ്മദ് ദാവൂദ് രാജകുടുംബാംഗമായിരുന്നു. എങ്കിലും ഒരാധുനിക റിപ്പബ്ളിക് സ്ഥാപിക്കാനാണ് മുതിര്‍ന്നത്. പക്ഷേ, അധികാരത്തില്‍ എത്തിയശേഷം പഴയ നാടുവാഴിത്ത ദുഷ്പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങി. അതോടുകൂടി ദാവൂദിന്റെ സഖ്യകക്ഷിയായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി എന്ന ഇടതുപക്ഷവുമായി സംഘര്‍ഷത്തിലായി. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയെയും മറ്റു പുരോഗമനശക്തികളെയും അടിച്ചമര്‍ത്താനുള്ള ദാവൂദിന്റെ നടപടി പരാജയപ്പെടുത്തിക്കൊണ്ട് പിഡിപി നേതാവ് നൂര്‍ മുഹമ്മദ് തരാഖി പ്രസിഡന്റുപദം ഏറ്റെടുത്തു. 1978 ഏപ്രിലിലായിരുന്നു അത്. ഈ സന്ദര്‍ഭത്തില്‍ ഇറാനില്‍ അമേരിക്കന്‍ പക്ഷപാതിയായ റേസാ ഷാ പഹലവിയുടെ ഭരണത്തിനെതിരെ അയത്തൊള്ളാ ഖൊമേനിയുടെയും 'ട്യൂഡെ പാര്‍ടി' (കമ്യൂണിസ്റ്)യുടെയും മറ്റും നേതൃത്വത്തില്‍ സമരം കൊടുമ്പിരിക്കൊണ്ട് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 1979ല്‍ പഹലവി രാജാവ് നാടുവിട്ട് ഇറാന്‍ അമേരിക്കന്‍പിടിയില്‍നിന്ന് സ്വതന്ത്രമായി. ഇറാഖ് തുടങ്ങിയ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജനാധിപത്യപ്രസ്ഥാനം ശക്തിയാര്‍ജിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലെ ദേശീയ ജനാധിപത്യപ്രസ്ഥാനങ്ങളിലെ മുഖ്യലക്ഷ്യങ്ങളിലൊന്ന് അമേരിക്ക തുടങ്ങിയ സാമ്രാജ്യവാദികളുടെ പിടിയില്‍നിന്ന് തങ്ങളുടെ എണ്ണ- പ്രകൃതിവാതക സമ്പത്തുകളുടെ ഉടമാവകാശം തിരിച്ചെടുക്കുക എന്നതായിരുന്നു. ഈ പ്രസ്ഥാനങ്ങള്‍ക്ക് സ്വാഭാവികമായും അന്നുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ പിന്തുണയും ഉണ്ടായിരുന്നു. അമേരിക്കന്‍ സാമ്രാജ്യവാദികളെ ഈ സംഭവവികാസങ്ങള്‍ വിറളിപിടിപ്പിച്ചെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന്റെ ഇടത്തോട്ടുള്ള നീക്കവും അതിന് സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും അമേരിക്കയെ പരിഭ്രാന്തിയിലാക്കി. അമേരിക്കയുടെ കമ്യൂണിസ്റുവിരുദ്ധ നീക്കങ്ങള്‍ക്ക് കൂട്ടുപിടിച്ചത് മതഭ്രാന്തന്‍ വിഭാഗങ്ങളെയാണ്. പില്‍ക്കാലത്ത് തലിബാന്‍, അല്‍ ഖായ്ദ, ലാഷ്കര്‍ ഇ തോയ്ബ, മുജാഹിദീന്‍ തുടങ്ങിയ പേരുകളില്‍ വളര്‍ന്നുവന്ന ഭീകര മതഭ്രാന്തന്‍സംഘങ്ങള്‍ക്ക് ആദ്യകാലത്ത് പണവും പിന്തുണയും നല്‍കി വളര്‍ത്തിയത് അമേരിക്കയാണ്. ഇപ്പോള്‍ അമേരിക്ക തങ്ങളുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ സൌദി അറേബ്യയില്‍നിന്ന് കൊണ്ടുവന്ന് പണവും പടക്കോപ്പും നല്‍കി അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷത്തിനെതിരെ യുദ്ധംചെയ്യാന്‍ വിട്ടത് അമേരിക്കയും സിഐഎയുമാണെന്ന് ഈ പംക്തിയില്‍ മുമ്പ് വിശദമായി വിവരിച്ചിട്ടുണ്ട്. ബിന്‍ ലാദനെപ്പോലെ മറ്റൊരാളെയും അമേരിക്കന്‍ കുരിശുയുദ്ധക്കാര്‍ വളര്‍ത്തിയെടുത്തു. അയാളുടെ പേര് ഗുള്‍ബുദീന്‍ ഹെക്മത്യാര്‍ എന്നായിരുന്നു. താലിബാന്റെ സ്ഥാപകനേതാവ് നൂര്‍ മുഹമ്മദ് തരാഖിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ബറാഖ് കമാലിനെയും അദ്ദേഹത്തെതുടര്‍ന്ന് പ്രസിഡന്റായി അധികാരമേറ്റ ഡോ. നജീബുള്ളയെയും എതിര്‍ത്ത് കലാപം സൃഷ്ടിച്ചത് പ്രധാനമായും ബിന്‍ ലാദനും ഹെക്മക്ത്യാരുമാണ്. സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവും തുടര്‍ന്ന് യട്സിനും അധികാരമേറ്റപ്പോള്‍ അമേരിക്കയുടെ ഇംഗിതപ്രകാരം അഫ്ഗാന്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത് താലിബാനും അല്‍ ഖായ്ദയ്ക്കും കൊയ്ത്തുകാലം സൃഷ്ടിച്ചുകൊടുത്തു. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ സാര്‍വദേശീയ വ്യാപാരകേന്ദ്രത്തിനും സൈനികതലസ്ഥാനമായ പെന്റഗ സമുച്ചയത്തിനുമെതിരെ നടന്ന ഭീകരാക്രമണത്തോടെയാണ് അമേരിക്കന്‍ നയത്തില്‍ മാറ്റം വന്നതും താലിബാനെയും അല്‍ ഖായ്ദയെയും ശത്രുക്കളായി കരുതാനും ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശയുദ്ധം ആരംഭിക്കാനും തുടങ്ങിയത്. ആ യുദ്ധം ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ്. താലിബാനും അല്‍ ഖായ്ദയും ഒരു ഭാഗത്തും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ മറുഭാഗത്തുമായി യുദ്ധം വെട്ടുമ്പോള്‍ നിരപരാധികളായ ജനങ്ങള്‍ ചത്തൊടുങ്ങുകയും അമേരിക്കയുടെ പാവയായ കര്‍സായിസര്‍ക്കാര്‍ മാപ്പുസാക്ഷിയായി നിന്നുകൊടുക്കുകയുമാണ് അവിടെ. പ്രസിഡന്റ് ബുഷ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ കിടന്ന് വിസ്മൃതനാകുകയും പുതിയ പ്രതീക്ഷ ഉണര്‍ത്തി പ്രസിഡന്റ് ബറാക് ഒബാമ ഭരണം തുടങ്ങുകയും ചെയ്യുമ്പോഴും അഫ്ഗാനിസ്ഥാന്‍, മതഭ്രാന്തന്മാരുടെയും യാങ്കി കൊലയാളികളുടെയും വിളയാട്ടഭൂമിയായി നശിക്കുകയാണ്. ഭീകരന്മാര്‍ക്കെതിരായി യുദ്ധംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ആക്രമണം ഭീകരന്മാരെയല്ല മറിച്ച് നിരപരാധികളെയാണ് കൊന്നുതള്ളുന്നത്. ഒരു വിദേശ സൈനികന്‍ മരിക്കുമ്പോള്‍ ആ സ്ഥാനത്ത് നാലിരട്ടി അഫ്ഗാന്‍കാരാണ് മരിക്കുന്നതെന്ന് പട്ടികയിലെ കണക്ക് വ്യക്തമാക്കുന്നുണ്ട്. ഹതഭാഗ്യയായ ഈ പ്രാചീന സാംസ്കാരികകേന്ദ്രത്തിന് എന്നാണ് യാങ്കി കൊലപാതകികളില്‍നിന്നും താലിബാന്‍ ഭീകരന്മാരില്‍നിന്നും മോചനം ലഭിക്കുക?

Friday, March 13, 2009

ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

അഡ്വ. കെ അനില്‍കുമാര്‍

15-ാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്ത്യയിലെ ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികള്‍, പ്രത്യേകിച്ച് കോഗ്രസും ബിജെപിയും ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചം പേറികൊണ്ടാണ് ജനങ്ങളുടെ മുന്നിലെത്തുന്നത്. ആഗോളവല്‍ക്കരണനയങ്ങളുടെ ഹസ്തിനപുരിയായ അമേരിക്കയുടെ പുതിയ പ്രസിഡന്റ് പറയുന്നത് 'തകര്‍ന്ന അമേരിക്കയെ പുനര്‍നിര്‍മിക്കുമെന്നാണ്. തങ്ങള്‍ തകര്‍ന്നെന്ന് അമേരിക്ക സ്വയം സമ്മതിക്കുകയാണ്. മഹാമാന്ദ്യത്തിന്റെ ഘോരപീഡയാല്‍ ചലനമറ്റുപോയ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രമാണ് ലോകത്തെ ഏറ്റവും ശക്തമെന്നു കരുതുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് നല്‍കുന്നത്. 'യുദ്ധം അവസാന വാക്കല്ല' എന്ന പ്രസിഡന്റിന്റെ പുതിയ പ്രസ്താവനയുടെ അര്‍ഥം വ്യക്തമാണ്. സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രത്തിന് എങ്ങനെയാണ് പടക്കളത്തിലേക്കു നീങ്ങാനാകുക. ഇറാഖില്‍നിന്നു പിന്‍വാങ്ങി പുതിയ യുദ്ധമുഖം തുറക്കാന്‍ മടിക്കുന്നതിനുകാരണം അമേരിക്കയുടെ ഔദാര്യമല്ല. നിസ്സഹായതയാണെന്നു വ്യക്തം. തങ്ങള്‍ ദുര്‍ബലപ്പെട്ടെന്ന് സ്വയം സമ്മതിക്കുന്നെന്ന് അമേരിക്കതന്നെ വെളിപ്പെടുത്തുമ്പോള്‍ അമേരിക്കയെ ആശ്രയിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കുന്ന കോഗ്രസിനും ബിജെപിക്കും എന്തുപറയാന്‍ കഴിയും. പ്രത്യയശാസ്ത്രപരമായി വലതുപക്ഷ രാഷ്ട്രീയം ഏറ്റവും പാപ്പരീകരിക്കപ്പെട്ടതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ സവിശേഷത. രാജ്യത്തിന്റെ വികസനം സംബന്ധിച്ച അവകാശവാദങ്ങളുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് കാണാനാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ പ്രഭാവകാലത്ത് തൊഴിലാളികളുടെ അവകാശങ്ങളെ ഞെക്കിഞെരുക്കിവന്നു. മൂലധനവും തൊഴിലും തമ്മിലുള്ള വര്‍ഗസമരത്തില്‍ മൂലധനശക്തികളുടെ മേല്‍ക്കോയ്മയായിരുന്നു ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയവ്യവസ്ഥ. അക്കാലത്ത് തൊഴിലാളികളെ ചവിട്ടിയരച്ചും കൃഷിക്കാരെ മരണത്തിലേക്ക് തള്ളിവിട്ടും പണവും സമ്പത്തും നേടിയ ആഗോളവല്‍ക്കരണ ശക്തികള്‍ ഇപ്പോള്‍ മാന്ദ്യകാലത്തും തൊഴിലാളിവിരുദ്ധ നടപടി സ്വീകരിക്കുകയാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ചയിലും തകര്‍ച്ചയിലും ആക്രമണത്തിനിരയാകുന്നത് തൊഴിലാളിവര്‍ഗവും മറ്റ് അധ്വാനിക്കുന്ന മനുഷ്യരുമാണെന്ന കാള്‍മാര്‍ക്സിന്റെ നിഗമനം കാലം ശരിവയ്ക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സത്യം കംപ്യൂട്ടേഴ്സുപോലുള്ള വമ്പന്‍ തിമിംഗലങ്ങള്‍ ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ ജനങ്ങളെ കൊള്ളയടിച്ചത് തുറന്നുകാട്ടപ്പെട്ടു. ആഗോളവല്‍ക്കരണകാലത്ത് പൊതുമേഖല വിറ്റതുവഴി കോടികള്‍ സ്വന്തമാക്കിയ സ്വകാര്യമേഖല ഓഹരിവിപണിയിലെ ചൂതാട്ടത്തിലൂടെ എത്രകോടി മനുഷ്യരെ കൊള്ളയടിക്കുന്നു. അതിന് അകമ്പടി സേവിക്കുന്ന ബിജെപിയും കോഗ്രസും അഴിമതിയെപ്പറ്റി അലമുറയിടുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കറിയാം. മനുഷ്യന്റെ വിയര്‍പ്പുമായി ബന്ധമില്ലാത്ത ഓഹരിവിപണി പകല്‍കൊള്ളക്കാരുടെ വേദിയാണ്. മുമ്പ് നാട്ടിന്‍പുറത്തുനടന്നുവന്ന സൈക്കിള്‍യജ്ഞവേദിയില്‍ കാണികള്‍ സംഭാവനയായി നല്‍കുന്ന 'കോഴിമുട്ട'പോലുള്ള ഉല്‍പ്പന്നങ്ങളുടെ ലേലം രസകരമായ പരിപാടിയായിരുന്നു. അക്കാലത്ത് 50 പൈസമാത്രം വിലയുള്ള ഒരു മുട്ട ലേലംചെയ്യപ്പെടുമ്പോള്‍ ഓരോരുത്തരം കയറ്റിക്കയറ്റി മത്സരിച്ചുവിളിക്കും. ഇരുപതോ മുപ്പതോ രൂപവരെ വിളി ഉയരാം. ഒരോരുത്തരും കൂടുതല്‍ വിളിക്കുന്ന പൈസമാത്രം കൊടുത്താല്‍ മതി. അമ്പതുപൈസയുടെ മുട്ട അമ്പതു രൂപയ്ക്ക് വിറ്റുപോകുന്ന ഇതേ മാതൃകയിലാണ് ഓഹരിവിപണിയിലെ ചൂതാട്ടവും. ഈ ചൂതാട്ടക്കാരെ പിന്താങ്ങി ആഗോളവല്‍ക്കരണത്തിന് ശക്തിപകര്‍ന്ന കോഗ്രസും ബിജെപിയും ഈ തകര്‍ച്ചയ്ക്ക് ജനങ്ങളോട് കണക്കുപറയണം. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമശിങ്കങ്ങള്‍ പ്രവചനത്തിരക്കിലാണ്.~കഴിഞ്ഞ തവണത്തെ ഉയര്‍ന്ന അംഗബലം ഇടതുപക്ഷത്തിന് കിട്ടില്ലത്രേ. കഴിഞ്ഞ ലോക്സഭയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഇടതുപക്ഷംമാത്രമാണ്. ലോക്സഭയിലെ രേഖകള്‍ സാക്ഷ്യംപറയുന്നു. ഇടതുപക്ഷം നേടിയ മാന്ത്രികസംഖ്യയുടെ മികവിലാണ് ആഗോളവല്‍ക്കരണം ഇന്ത്യയില്‍ ദുര്‍ബലപ്പെട്ടതും വര്‍ഗീയതയ്ക്ക് വേലിയിറക്കമുണ്ടായതും. കമ്യൂണിസത്തിന് മരണശിക്ഷ വിധിക്കപ്പെട്ട കഴിഞ്ഞകാലത്തു നടന്ന മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും എണ്ണവും തൂക്കവും ശക്തിയും വര്‍ധിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്. മൊറാഴ കേസില്‍ തടവറയില്‍ മരണശിക്ഷകാത്ത് കിടന്നിരുന്ന കമ്യൂണിസ്റ് നേതാവ് സ. കെ പി ആര്‍ ഗോപാലന്റെ ശരീരത്തിന്റെ തൂക്കം ദിനംതോറും കൂടിവന്നത് ജയില്‍ രേഖകളില്‍ പറയുന്നു. വധശിക്ഷ കാത്തിരിക്കുന്ന കമ്യൂണിസ്റുകാരന്റെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന ആ കഥയ്ക്കു സമാനമായി ലോകത്ത് മരണം വിധിക്കപ്പെട്ട കാലയളവില്‍ ഇന്ത്യയിലെ സിപിഐ എം അതിന്റെ കരുത്ത് വര്‍ധിപ്പിച്ചതാണ് ചരിത്രം. മുതലാളിത്തവ്യവസ്ഥകളുടെ തകര്‍ച്ചയും സോഷ്യലിസ്റ് തത്വശാസ്ത്രത്തിന്റെ ശരിയും ജനങ്ങള്‍ തിരിച്ചറിയുന്ന പുതിയ കാലത്ത് ഇടതുപക്ഷത്തിന് ശിരസ്സുയര്‍ത്തി ഈ തെരഞ്ഞെടുപ്പിനെ നേരിടാനാകും. ആഗോളവല്‍ക്കരണനയങ്ങളുടെ മൃതശരീരം പേറുന്ന അമാലന്മാരായ കോഗ്രസിനെയും ബിജെപിയെയും ജനങ്ങള്‍ നിരാകരിക്കുകതന്നെചെയ്യും.

Wednesday, March 11, 2009

പരീക്ഷകള്‍ ഇന്നു തുടങ്ങും

പരീക്ഷകള്‍ ഇന്നു തുടങ്ങും

തിരു: എസ്എസ്എല്‍സി, പ്ളസ്ടു, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി, (സ്പെഷ്യല്‍ സ്കൂള്‍സ്), എഎച്ച്എസ്എല്‍സി, ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള എസ്എസ്എല്‍സി എന്നീ പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ളസ്വ വിഭാഗത്തിന് ആദ്യമായി ഏര്‍പ്പെടുത്തിയ പൊതുപരീക്ഷയും ബുധനാഴ്ച തുടങ്ങും. ജിയോളജി, സോഷ്യല്‍ വര്‍ക്ക് പരീക്ഷകളാണ് ആദ്യദിനത്തില്‍. 12ന് സ്റാറ്റിസ്റിക്സ് പരീക്ഷയും നടക്കും. കൂടുതല്‍ കുട്ടികള്‍ എഴുതുന്ന മറ്റു പരീക്ഷകള്‍ 13ന് തുടങ്ങും. പത്താംക്ളാസ് പരീക്ഷ 26ന് അവസാനിക്കും. പകല്‍ 1.45നാണ് പരീക്ഷ തുടങ്ങുക. ആകെ 4,46,625 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,21,053 ആകുട്ടികളും 2,25,572 പെകുട്ടികളുമാണ്. പ്രൈവറ്റ് ന്യൂ സ്കീം വിഭാഗത്തില്‍ 8750 വിദ്യാര്‍ഥികളും ഇതിനുപുറമെ പരീക്ഷ എഴുതുന്നുണ്ട്. മലയാളം മാധ്യമത്തില്‍ 3,74,532 കുട്ടികളും ഇംഗ്ളീഷ് മാധ്യമത്തില്‍ 66,231 കുട്ടികളും തമിഴ് മാധ്യമത്തില്‍ 2343 കുട്ടികളും കന്നട മാധ്യമത്തില്‍ 3519 കുട്ടികളും പരീക്ഷ എഴുതുന്നു. പ്ളസ്ടു പരീക്ഷ 24ന് അവസാനിക്കും. രാവിലെ പത്തുമുതലാണ് പരീക്ഷ. പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് 12.15 വരെയും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് 12.45 വരെയുമാണ് പരീക്ഷ. ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈമാണ്. ഈ സമയത്ത് ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല. പഴയ സ്കീമില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഒരുമണിവരെയാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ പരീക്ഷ തുടങ്ങും. ആ ദിവസങ്ങളില്‍ പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്കും ഇല്ലാത്ത വിഷയങ്ങള്‍ക്കും യഥാക്രമം 11.45 വരെയും 12.15 വരെയും പഴയ സ്കീമിന് 12.30 വരെയുമാണ് പരീക്ഷ. പ്ളസ്ടുവിന് ഈ വര്‍ഷം 7,90,903 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 4,09,357 പേര്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും 3,81,546 പേര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുമാണ്. രണ്ടാംവര്‍ഷത്തില്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2,63,051 പേരും ഓപ്പ സ്കൂള്‍ വിഭാഗത്തില്‍ 90,636 പേരും കമ്പാര്‍ട്ട്മെന്റലായി 55,669 പേരും പരീക്ഷ എഴുതും. ഒന്നാംവര്‍ഷം സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2,88,145 പേരും ഓപ്പ സ്കൂള്‍ വിഭാഗത്തില്‍ 93,402 പേരും പരീക്ഷ എഴുതും. മലപ്പുറം ജില്ലയില്‍ 1,14,868 പേര്‍ പരീക്ഷയെഴുതുമ്പോള്‍ കോഴിക്കോട്ട് 80,037 പേരും തിരുവനന്തപുരത്ത് 74,937 പേരും തൃശൂരില്‍ 73,777 പേരും പരീക്ഷയെഴുതുന്നു. 1186 പേര്‍ ഗള്‍ഫിലും 2815 പേര്‍ ലക്ഷദ്വീപിലും 1138 പേര്‍ മാഹിയിലും പരീക്ഷയെഴുതുന്നു. മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. കാസര്‍കോട് 27,897, കണ്ണൂര്‍ 61,003, വയനാട് 18,759, പാലക്കാട് 61,121, എറണാകുളം 70,540, ഇടുക്കി 20,551, കോട്ടയം 46,399, ആലപ്പുഴ 49,428, പത്തനംതിട്ട 31,401, കൊല്ലം 55,644. 11,732 കേന്ദ്രത്തിലായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഇതില്‍ 810 കേന്ദ്രം ഗവ. സ്കൂളുകളും 530 കേന്ദ്രം എയ്ഡഡ് സ്കൂളുകളും 392 കേന്ദ്രം അ എയ്ഡഡ് സ്കൂളുകളുമാണ്.

മലപ്പുറത്ത് 71,467 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്ക്

മലപ്പുറത്ത് 71,467 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്ക്

മലപ്പുറം: മലപ്പുറത്ത് ഇന്നു 71,467 കുട്ടികള്‍ ഇന്നു എസ്.എസ്.എല്‍.സി പരീക്ഷാഹാളിലേക്ക്. മലപ്പുറം, വണ്ടൂര്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലകളിലായി 224 സെന്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതുന്ന ജില്ലയെന്ന പെരുമയും ഇത്തവണ മലപ്പുറത്തിനാണ്.
റഗുലര്‍ വിഭാഗത്തില്‍ 69,208 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 33,461 പേര്‍ ആണ്‍കുട്ടികളും 35, 747 പേര്‍ പെണ്‍കുട്ടികളുമാണ്. പ്രൈവറ്റായി 2,259 പേര്‍ പരീക്ഷയെഴുതുന്നുണ്ട്. ഇതില്‍ 1502 പേര്‍ ആണ്‍കുട്ടികളും 702 പേര്‍ പെണ്‍കുട്ടികളുമാണ്.
പരീക്ഷയെഴുതുമ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 34963 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. ഇവിടെ 35,284 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 17,071 ആണ്‍കുട്ടികളും 18,213 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നതു മലപ്പുറം വിദ്യാഭ്യാസജില്ലയിലെ കൊട്ടുക്കര പിടിഎംഎച്ച്എസ് ആണ്. 485 ആണ്‍കുട്ടികളും 488 പെണ്‍കുട്ടികള്‍ അടക്കം 973 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവു കുട്ടികളെ പരീക്ഷയെഴുതുന്നത് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്കൂളാണ്. 17പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത് ചേറൂര്‍ ടിപിടിഎംവൈഎച്ച്എസ് ആണ്. 957 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 22 പേര്‍ പരീക്ഷക്കിരിക്കുന്ന അതളൂര്‍ എന്‍എസ്എസ്എച്ച്എസിലാണ് കുറവ്. തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ 104 സെന്ററാണ് പരീക്ഷക്കായി ഒരുക്കിയിട്ടുള്ളത്. സ്ഥലപരിമിതി മൂലം ആലത്തിയൂര്‍ എച്ച്എസ്എസിനുവേണ്ടി ഒരു സബ് സെന്ററും അനുവദിച്ചിട്ടുണ്ട്. ചമ്രവട്ടം യുപി സ്കൂളിലാണ് സബ് സെന്റര്‍.
വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ 13,413 പരീക്ഷക്കിരിക്കുന്നത്. 656 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന മൂര്‍ക്കനാട് എസ്എസ്എച്ച്എസ് ആണ് മുന്നില്‍. 44 സെന്ററുകളിലായി റഗുലര്‍ വിഭാഗത്തില്‍ 13,162 പേരും പ്രൈവറ്റില്‍ 251 പേരും പരീക്ഷയെഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 22,770 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

Tuesday, March 10, 2009

ന്യൂനപക്ഷസംരക്ഷണം മുന്നില്‍ ഇടതുപക്ഷം

ന്യൂനപക്ഷസംരക്ഷണം മുന്നില്‍ ഇടതുപക്ഷം

തിരു: ന്യൂനപക്ഷ സംരക്ഷണത്തിന് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷ കക്ഷികളുമാണെന്ന്ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദേശിക്കില്ലെന്നും കേരള കാതലിക് ബിഷപ്സ് കൌസില്‍ ടെമ്പറന്‍സ് കമീഷന്‍ ഭാരവാഹികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സഭാ വിശ്വാസികള്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം. ഏതെങ്കിലും മുന്നണിക്കോ വ്യക്തിക്കോ വോട്ട് ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ആര്‍ക്കെങ്കിലും വോട്ട് ചെയ്തതിന്റെ പേരില്‍ സഭ ആരെയും ശിക്ഷിക്കാനുമില്ല. ഒറീസയിലടക്കം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് സിപിഐ എമ്മും ഇടതുപക്ഷകക്ഷികളും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നേതാവും സ്ഥാനാര്‍ഥികളും എപ്പോഴും തങ്ങളുടെ സമുദായത്തില്‍നിന്നുള്ളവരായിരിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. എന്നാല്‍, ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. ഇത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാതലിക് ബിഷപ്സ് കൌസില്‍ ടെമ്പറന്‍സ് കമീഷന്‍ ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മദ്യനയം തിരുത്താന്‍ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കും. കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കച്ചേരില്‍, ഭാരവാഹികളായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമഠം (തലശേരി), ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വോട്ടെടുപ്പില്‍ മെത്രാന്മാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

വോട്ടെടുപ്പില്‍ മെത്രാന്മാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാവണമെന്നോ ആര്‍ക്ക് വോട്ട് ചെയ്യണമെന്നോ പറയാന്‍ സഭക്കോ മെത്രാന്മാര്‍ക്കോ അവകാശമില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ആത്മകഥാംശമുള്ള തന്റെ പുസ്തകം 'ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്്' (സ്ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) പ്രകാശനത്തിനുശേഷം വരാപ്പുഴ ബിഷപ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വപ്രശ്നത്തില്‍ മെത്രാന്‍ ഇടപെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മെത്രാന്മാര്‍ വോട്ടു പിടിക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് വോട്ട്ചെയ്യണമെന്നുപറയാന്‍ മെത്രാന്മാര്‍ക്ക് അധികാരമില്ല. ആര്‍ക്ക് വോട്ട്ചെയ്യണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. തന്റെ സഭയ്ക്ക് ഒരിക്കലും കക്ഷിരാഷ്ട്രീയമില്ല. ഒരു സമുദായത്തില്‍പ്പെട്ടവര്‍ അതേ സമുദായക്കാര്‍ക്ക് വോട്ട്ചെയ്യണമെന്നു പറയുന്നത് ശരിയല്ല. ഒരു പ്രത്യേക പാര്‍ടിയെയും സഭ പിന്തുണയ്ക്കേണ്ട കാര്യമില്ല. തന്റെ വ്യക്തിപരമായ രാഷ്ട്രീയനിലപാട് സഭയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആത്മകഥയിലെ പല പരാമര്‍ശങ്ങളും പിന്നീട് ഒച്ചപ്പാടുണ്ടാക്കാനിടയുള്ളതാണെന്ന് ഉത്തമബോധ്യമുണ്ടെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു. പുസ്തകം പ്രകാശനംചെയ്യരുതെന്നാവശ്യപ്പെട്ട് സഭയ്ക്കുള്ളില്‍നിന്നും ചില രാഷ്ട്രീയക്കാരില്‍നിന്നും സമ്മര്‍ദമുണ്ടായിരുന്നു. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങള്‍ ഏതെങ്കിലും തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാണ്. വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ വിവാദ സിഡി കേരളത്തിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

Thursday, March 5, 2009

കേരളസര്‍ക്കാര്‍ പ്രവാസികളുടെ രക്ഷക്ക് ,കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു.

കേരളസര്‍ക്കാര്‍ പ്രവാസികളുടെ രക്ഷക്ക് ,കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു.
ഇന്ത്യക്ക് കോടിക്കണക്കിന്ന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെ കേന്ദ്രസര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ് .പ്രവാസികള്‍ ഏറ്റവും പ്രയാസങള്‍ അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ബാധ്യസ്ഥരായ കേന്ദ്ര സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലായെന്ന് മാത്രമല്ല അവരെ അപമാനിക്കാന്‍ വ്യാജപദ്ധതികളെപ്പറ്റി പ്രചരണം നടത്തുകയുമാണ്. പ്രാസികാര്യവകുപ്പ് മന്ത്രിയും വിദേശകാര്യവകുപ്പ് മന്ത്രിയും പ്രവാസികള്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിച്ച് നടക്കുകയാണിന്നും ഇത് വെറും അധരവ്യായാമം മാത്രമാണ്.ഇവര്‍ക്ക് പറ്റുമെങ്കില്‍ കേരളസര്‍ക്കാറിന്റെ പ്രാവാസി ക്ഷേമ പദ്ധതികളെപ്പറ്റി പഠിക്കാനും അതേപോലുള്ള പദ്ധതികള്‍ ഇന്ത്യയിലെ മറ്റുസംസ്ഥാനങളിലും നടപ്പാക്കാനും ശ്രമിക്കുകയാണ് വേണ്ടത്.
ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാരംഭിക്കുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഉദ്ഘാടനംചെയ്ത ആ പദ്ധതിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 20 ലക്ഷം മലയാളികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കുമാണ് ലഭിക്കുക. നേരത്തെ വിദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമിനിധിയുടെ പരിരക്ഷയുണ്ടാകും. അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സാമ്പത്തികസഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളെയും അവഗണിച്ച് ഇത്തരമൊരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതാകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായി നടപ്പാക്കുന്ന അനേകം പദ്ധതികളില്‍ ഒന്നുമാത്രമല്ല വമ്പിച്ച ജനാഭിപ്രായം ഉണ്ടാക്കുന്നതുകൂടിയാണ്. പ്രവാസി മലയാളികളുടെ പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച കേരള പ്രവാസി ക്ഷേമപദ്ധതി ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊരു വലിയ അനിഗ്രഹമാണ്. പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇന്ന് അഭിമുഖീകരിക്കുന്നത് നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അതിയായ ആശങ്കയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്നോര്‍ത്ത് ഭയചകിതരായി കഴിയുന്ന അനേകലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം പകരാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാര്‍ അത്യന്തം അഭിനന്ദനം അര്‍ഹിക്കുന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേരളം ഇന്ന് ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിലൂടെ, രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി; കേരളജനതയുടെ ജീവിതനിലവാരം ഉയരുന്ന സാഹചര്യവും സംജാതമായി. ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗത്തിന്റെ തകര്‍ച്ച തടുത്തുനിര്‍ത്തുന്നതില്‍ ഗള്‍ഫ് മേഖല വലിയ പങ്കാണ് വഹിച്ചത്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള നിരവധിപേരുടെ അത്താണിയായിത്തീര്‍ന്നത് ഗള്‍ഫ് മേഖലയാണ്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സാഹചര്യമൊരുക്കി. കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ ഉയര്‍ന്ന തുക പ്രതിവര്‍ഷം നാട്ടിലെത്തിക്കുന്നവരാണ് വിദേശമലയാളികള്‍. ഇങ്ങനെ സംസ്ഥാനത്തിന്റെ നാനാതലങ്ങളിലും വന്ന മാറ്റത്തിനാണ് പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സംഭവിച്ചാല്‍ അടിയേല്‍ക്കാന്‍ പോകുന്നത്്. പ്രവാസിമലയാളികളുടെ സംരക്ഷണം നാടിന്റെ ആവശ്യമാണ്. അതു കണ്ടറിഞ്ഞുള്ള ഇടപെടലാണ് എല്‍ഡിഎഫ് ഗവമെന്റ് നടത്തിയത്. ഇക്കാലമെത്രയും അവഗണിക്കപ്പെട്ടിരുന്ന പ്രവാസികളെ ആപത്ഘട്ടത്തില്‍ സഹായിക്കാന്‍ മുന്നിട്ടിറങിയ കേരള സര്‍ക്കാറിനെ പ്രവാസികളും അവരുടെ കുടുംബങളും വളരെ സ്‌നേഹത്തോടും ബഹുമാനത്തൊടും കൂടിയാണിന്ന് വീക്ഷിക്കുന്നത്.അതോടോപ്പം പ്രവാസികള്‍ക്ക് യാതൊന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാറിനോട് ജനങള്‍ക്ക് കടുത്ത രോഷവുമുണ്ട്.
Narayanan veliancode

Tuesday, March 3, 2009

അവരെ നാറുന്നു; ഞങ്ങളുടെ നാറ്റം പരിമളം!

അവരെ നാറുന്നു; ഞങ്ങളുടെ നാറ്റം പരിമളം!

സുകുമാര്‍ അഴീക്കോട്.

നമ്മുടെ കേരളത്തില്‍ രാഷ്ട്രീയാദിമാലിന്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കരും സാഹിതീദേവിയുടെ മുമ്പില്‍ ആത്മാവിനെ പറിച്ചെടുത്ത് ബലിയര്‍പ്പിച്ചവരുമായ സാഹിത്യകാരന്മാര്‍ ഇത്രയധികമുണ്ടെന്ന് ഞാന്‍, മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള്‍ പശ്ചാതാപത്തിന്റെ ആക്രമണത്തില്‍പ്പെട്ട് ഞാന്‍ ആകെ വിവശനായിരിക്കുന്നു. ഈ കൊച്ചു തൃശൂര്‍ പട്ടണത്തില്‍തന്നെ അവര്‍ എണ്ണത്തില്‍ ഒരുഡസന്‍ വരും. വണ്ണത്തില്‍ പറയുകയും വേണ്ട. ഇവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ വെറും വ്യാജസാഹിത്യകാരന്മാര്‍. സാഹിത്യവേല നടത്തി ജീവിക്കുന്നവര്‍. ഭരണകൂടത്തില്‍നിന്ന്- അര്‍ത്ഥാല്‍, ഇന്നുള്ള ഇടതുഗവമെന്റില്‍നിന്ന് വിവിധ അക്കാദമികളിലും മണ്ഡലങ്ങളിലും സര്‍വകലാശാലകളിലും പ്രസിഡന്റോ സെക്രട്ടറിയോ ആയും, വൈസ് ചാന്‍സലറോ പിവിസിയോ രജിസ്ട്രാറോ ആയും പലതരം ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പണ്ഡിതന്മാരായും മറ്റും തപ്പിനടന്ന് വല്ലതും പിടിച്ചെടുക്കാന്‍ നോമ്പുനോറ്റ് കഴിയുന്ന തീവ്രസ്വാര്‍ഥികളായ അല്‍പ്പന്മാര്‍. 'മലിനമേനികളായ കപട എഴുത്തുകാര്‍' ഈ പാപമൂര്‍ത്തികളെ ആക്ഷേപിച്ചും പരിഹസിച്ചും നിന്ദിച്ചും പുണ്യം തേടുന്നവരാണ്. മലയാളസാഹിത്യത്തില്‍ നീണ്ട ഹേമന്തങ്ങള്‍ ഉളവാക്കിയ മഞ്ഞുവീഴ്ചയും ഇല പൊഴിച്ചിലും ഗ്രീഷ്മം സൃഷ്ടിച്ച വാട്ടവും വരള്‍ച്ചയും വര്‍ഷം തുറന്നുവിട്ട വെള്ളപ്പൊക്കങ്ങളെയും മുഴുവന്‍ നിയന്ത്രിച്ച് എഴുത്തിന് ഉതകുന്ന അത്യുഗ്രമായ ഒരു കാലാവസ്ഥ ഉണ്ടാക്കുന്നത് ഇവരായിരിക്കും. ഇവരില്‍ കുറെപേരെ ഒരു സമ്മേളനത്തിന്റെ വേദിയില്‍ 'ഉപവിഷ്ടരാക്കിക്കൊണ്ട്, കേരളത്തിലെ ഒരു ചരിത്ര പ്രൊഫസര്‍, ഇവിടെ എഴുത്തുകാര്‍ ഗവമെന്റില്‍നിന്ന് കനിഞ്ഞുകിട്ടുന്ന തുച്ഛങ്ങളായ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സ്വാഭിപ്രായം വെടിഞ്ഞ് ഏറാന്‍മൂളികളാകുന്നുവെന്ന് തുറന്നുപറയുകയുണ്ടായി. വേദിയിലെ 'ഉപവിഷ്ട' സാഹിത്യകാരന്മാരില്‍ എല്ലാവരും കോഗ്രസിന്റെ മുറ്റത്തും അടുക്കളയിലും എത്രയോ കാലം നമസ്കരിച്ചു നടന്ന വെറും 'ഉപ്പും മുളകും' ഏറ്റുവാങ്ങി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരില്‍ പലരും സാഹിത്യ അക്കാദമി പ്രസിഡന്റും സെക്രട്ടറിയുമായി, കലാമണ്ഡലം സെക്രട്ടറിയായി. നമ്മുടെ ചരിത്രാധ്യാപകന്‍ 'ഉപവിഷ്ട'രുടെ പൂര്‍വചരിത്രം പരിശോധിച്ചിരുന്നെങ്കില്‍ സ്വാഭിപ്രായത്തെ പണയപ്പെടുത്തിയവരെ കൈയോടെ ചൂണ്ടിക്കാട്ടുമായിരുന്നു. തേടിയവള്ളി കാലില്‍ ചുറ്റിയിട്ടും അത് താന്‍ തേടിയ വള്ളിയാണെന്ന് മനസ്സിലായില്ല. എഴുത്തുകാര്‍ക്കിടയില്‍ മൂന്നാംതരത്തിനും ചോടെയുള്ളവരാണ് കോഗ്രസ് സ്പോസര്‍ഷിപ്പില്‍ നമ്മുടെ ഉന്നത സാംസ്കാരികരംഗങ്ങളില്‍ ആടിത്തിമിര്‍ത്തത്. എന്നോട് അക്കാദമി പ്രസിഡന്റാകാന്‍ പല സാംസ്കാരികമന്ത്രിമാരും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറിയത് മൂര്‍ച്ചയുള്ള ഒരു മറുപടിയിലൂടെയാണ്. "നേരത്തെ ഇവരൊക്കെ പ്രസിഡന്റായിരുന്നേടത്ത് ഇരിക്കാന്‍ എന്നെ ദയവായി നിര്‍ബന്ധിക്കരുത്'' എന്നുമാത്രം. ഈ ദയനീയമായ അപേക്ഷ ആര്‍ക്കാണ് തള്ളിക്കളയാന്‍ കഴിയുക! ഇപ്പോഴത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ മുകുന്ദന്‍ എന്തോ രാഷ്ട്രീയം പറഞ്ഞപ്പോള്‍ അത് നട്ടെല്ലുവളയ്ക്കലാണെന്ന പഴിചാരലുണ്ടായി. ശ്രീ മുകുന്ദന്‍ തന്റെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതല്ലാതെ മറ്റൊന്നും അപ്പറഞ്ഞതിലില്ല. കോഗ്രസിന്റെ യൂത്ത് പരിപാടികളിലും സാംസ്കാരികസമ്മേളനങ്ങളിലും രാഷ്ട്രീയയോഗങ്ങളിലും എല്ലാം ഇവര്‍ മുടങ്ങാതെ പങ്കെടുക്കുന്നത് എഴുത്തുകാരന്റെ ആശയ സ്വാതന്ത്യ്ര നിഷേധം നടക്കുന്നത് നിരീക്ഷിക്കാന്‍ ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവര്‍ കാണുന്നേയില്ല. അവരുടെ ഭാഗത്ത് നോട്ടം ചെല്ലുമ്പോള്‍ നോട്ടക്കാരുടെ കണ്ണില്‍ താല്‍ക്കാലിക തിമിരം കയറുന്നു. കെപിസിസി ഇതിനുമുമ്പ് പലതവണ തങ്ങളുടെ ആഭ്യന്തരങ്ങളായ സാഹിത്യ സാംസ്കാരിക സംഘടനയുണ്ടാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എല്ലാം കരിഞ്ഞുപോയി. സാംസ്കാരികപ്രവര്‍ത്തകരുടെ അഭിപ്രായം കോഗ്രസില്‍ വിലപിടിപ്പുള്ളതല്ല. ഇപ്പോള്‍ ഒരു സംഘടന കെപിസിസിയുടെ ചിറകിനടിയില്‍ പ്രവര്‍ത്തിക്കുന്നു- സംസ്കാരസാഹിതി. സംസ്കാരം എന്നുവച്ചാല്‍ കോഗ്രസ് സംസ്കാരം! അതിന്റെ ചെയര്‍മാനായ സംസ്കാര സാഹിതീ നായകരുടെ പേരുപറഞ്ഞാല്‍ ഒരു സാഹിത്യകാര ഡയറക്ടറിയിലും കണ്ടിട്ടില്ലാത്തവയാണെന്ന് നിങ്ങള്‍ കുറ്റം കാണും. എന്തിനെഴുതണം? ഹൃദയം നിറയെ സാഹിതീസംസ്കാരം നിറച്ചുകൊണ്ട് കേരളത്തില്‍ ഇടതുസാഹിതീ സംസ്കാരത്തിനെതിരെ കോട്ടപോലെ നില്‍ക്കുകയാണ് ആ സംഘടന. അഗ്രഗണ്യമായ ആളുകളുടെ സാഹിത്യസൃഷ്ടി എവിടെയെന്നെങ്ങാനും ചോദിക്കരുത്. ആ അപൂര്‍വ സംഘടനതന്നെ ജീവിക്കുന്ന സാഹിത്യം. ഇതിന്റെ നായകനോ? "പാലോട് തുല്യരുചി'' എന്ന് കവി പണ്ടേ പാടിയത് ഇദ്ദേഹത്തെ പറ്റിയാണെന്ന് തോന്നത്തക്കവണ്ണം ശുഭ്രകര്‍മശീലനാണ് ആള്‍. കഴിഞ്ഞകൊല്ലം മെയ്മാസം ബഷീര്‍നഗറിലും മുണ്ടശ്ശേരി ഹാളിലുംവച്ച് (രണ്ടും ഒരേസ്ഥലമാണ്) സംസ്കാരസാഹിതിയുടെ സംസ്ഥാന കലാമേള നടന്നു. പേരിന് ഒരു കാക്കനാടനെ കൊണ്ടുവരേണ്ടിവന്നെങ്കിലും തേറമ്പില്‍ രാമകൃഷ്ണന്‍, കെ പി വിശ്വനാഥന്‍, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ എണ്ണംപറഞ്ഞ സാഹിത്യകാരന്മാരുടെ സാഹിത്യംകൊണ്ട് പുളകിതമായിരുന്നു സമ്മേളനമാകെ. പത്തിരുന്നൂറോളം മഹാസാഹിത്യകാരന്മാരുടെ പേരുകള്‍ നേതൃപംക്തിയില്‍പ്പെടുത്തി അച്ചടിച്ചുകഴിഞ്ഞു. അവര്‍ രചിച്ച സാഹിത്യം ഇന്ന് അപ്രകാശിതമായിരിക്കും. പക്ഷേ, നാളെയുടെ പ്രഭാതങ്ങള്‍ പ്രകാശത്തില്‍ ആറാടിക്കുന്നത് ഈ നോട്ടീസില്‍ പേരച്ചടിച്ച അഗ്രഗണ്യന്മാരുടെ സാഹിത്യമാണ്. ഇതാണ് സംസ്കാരസാഹിതി. ഇത്തരത്തില്‍ ഇടതുചായ്വുള്ളവര്‍ നടത്തിയ ഒരു പരിപാടിയിലും പിണറായിയെയോ ജയരാജനെയോ വിളിച്ചതായി കണ്ടിട്ടില്ല. എങ്കിലും പാലോട്ടുസംഘടന പരിശുദ്ധവും രാഷ്ട്രീയകളങ്കനിര്‍മുക്തവുമാണ്. ഇക്കഴിഞ്ഞ തുഞ്ചന്‍ പരിപാടിയില്‍ പങ്കെടുത്ത പ്രഭാവര്‍മയെ തുഞ്ചന്‍വേദി രാഷ്ട്രീയവ്യഭിചാരത്തിന് രംഗമായി മാറിയെന്ന ആക്ഷേപത്തിന്റെ വലിയൊരു തെളിവായി എടുത്തുകാണിക്കുകയുണ്ടായി. പ്രഭാവര്‍മ ആധുനിക മലയാളകവിതയിലെ പ്രശസ്ത നാമധേയമാണെന്ന് സാംസ്കാരിക സാഹിതി നേതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രഭാവര്‍മ കൈരളിയില്‍ ജോലിചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൊള്ളരുതായ്മ. ഒരു തൊഴിലെടുത്ത് ഉപജീവനം നിറവേറ്റാന്‍പോലും സമ്മതിക്കാത്തത്ര രാഷ്ട്രീയമാലിന്യം കലര്‍ന്ന ഇവര്‍ക്ക് അദ്ദേഹത്തിന്റെ കവിത്വം കാണാനുള്ള സഹൃദയത്വം ഇല്ലാതെപോയി. എന്തുകൊണ്ട്? അവരുടെ ആത്മാവില്‍ കട്ടപിടിച്ചുകിടക്കുന്ന കക്ഷിരാഷ്ട്രീയംകൊണ്ട്! എന്നിട്ടും രാഷ്ട്രീയത്തിന്റെ പേരില്‍ ശകാരവും തെറിയും ഇടതുചായ്വുള്ള എഴുത്തുകാര്‍ക്കുമാത്രം. മറ്റവര്‍ക്ക് എഴുതുകപോലും ആവശ്യമില്ല, വിളിച്ചാല്‍ യോഗത്തില്‍ സന്നിഹിതരായാല്‍ മതി. പോയവര്‍ഷത്തിലെ തൃശൂര്‍ സാഹിത്യമേളയ്ക്ക് നേതൃത്വം കൊടുത്ത പ്രതിഭാശാലികളില്‍ ചിലരുടെ പേര്‍ നേരത്തെ പറഞ്ഞു. ഒരുകുടന്ന പേരുകൂടെ നല്‍കാം. അവരുടെ സാഹിത്യസേവന ചരിതം പാലാഴിയിലെ ദേവനും പാലോട് ചെയര്‍മാനും മാത്രമേ അറിയുകയുള്ളൂ. ഇതാ ആ കുടന്ന-ലതികാ സുഭാഷ്, ഇര്‍ഷാദ് ചേറ്റുവ, തിമത്തി ചിന്നന്‍, സുകു പാല്‍ക്കുളങ്ങര, ബാബുജി ഈഗോ, എച്ച് മുബാറക്ക്. ഈ മഹാ സാഹിത്യകാരന്മാരുടെ പട്ടിക കണ്ട് പ്രഭാവര്‍മയെപ്പോലുള്ള സാഹിത്യശൂന്യന്‍ ഞെട്ടിവിറയ്ക്കട്ടെ. ഈ സംസ്കാരസമ്പൂര്‍ണമായ സാഹിതീ സംഘം സാഹിത്യസംസ്കാര പുരോഗതി ലക്ഷ്യമാക്കി മഹാനായ പനമ്പിള്ളിയുടെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തി- രണ്ടാം പുരസ്കാരം. പ്രഖ്യാപിച്ചതിനുശേഷം പുരസ്കാരജേതാവിന് അതു പരസ്യമായി നിരാകരിക്കേണ്ടിവന്നു. പുരസ്കാരം നിര്‍ണയിച്ച വിധികര്‍ത്താക്കളെയും പുരസ്കാരപൂജിതനെയും പുരസ്കാര പ്രഭാവനായ മഹാനെയും ഒന്നിച്ച് അവഹേളിക്കാന്‍ ഈ നവസംസ്കാര സംഘടനയ്ക്കുമാത്രമേ ഇന്നുവരെ സാധിച്ചിട്ടുള്ളൂ. ആ കഥ അന്യത്ര പറയണമെന്നുണ്ട്. ഈ പക്ഷപാതപരമായ നിരുത്തരവാദത്തിന്റെ നടുവില്‍ പല നീചവേഷങ്ങളും തക്കം നോക്കി വന്ന് ആടുന്നുണ്ട്. സുരാനാമധാരിയായ ഒരു 'കോള'ക്കാരന്‍ (കൊക്കക്കോളയല്ല) എന്റെ അഭിപ്രായം പറയുന്നതില്‍നിന്ന് പലവഴിക്കും പലതും എനിക്ക് ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചെഴുതി. സത്യസന്ധതയും ധൈര്യവുമുണ്ടെങ്കില്‍ 'ആരില്‍നിന്ന് ഞാന്‍ എന്തുനേടി?' എന്ന് തുറന്നെഴുതാന്‍ ഞാന്‍ വെല്ലുവിളിച്ചു. ഇന്നോളം അതിന് മിണ്ടാട്ടമില്ല. പക്ഷേ, കല്ലുകൊണ്ട് ചതച്ചാലും വാലുപൊക്കി തന്റെ വിഷബലം കാട്ടുന്ന തേളിനെപ്പോലെ അങ്ങോര്‍ വേറെ മൂലയ്ക്ക് ചെന്ന് വാല്‍ പൊക്കുന്നുണ്ട്. എന്നെ ഇതിനിടെ 'അഴീക്കോടന്‍ ഗാന്ധി' എന്നു വിളിച്ചുവത്രേ. എന്നെ പരിഹസിക്കാന്‍ ഗാന്ധിജിയെ പിടികൂടേണ്ടി വന്നു. അഴീക്കോടിനെപ്പോലെ വഷളനായ ഒരുവനെ ചിത്രീകരിക്കാന്‍ ഗാന്ധിജിയുടെ പേര്‍ ഉപയോഗിക്കുമ്പോള്‍ ഗാന്ധിജിയാണ് അതില്‍ അവഹേളിക്കപ്പെടുന്നത് എന്ന് ആ വിദ്വേഷമലിനമായ മനസ്സിന് മനസ്സിലായില്ല. ഒബാമയുടെ അമേരിക്കന്‍ കോഗ്രസില്‍ ഗാന്ധിജിയുടെ മാഹാത്മ്യത്തെ ആദരിക്കുന്ന പ്രമേയം പാസാക്കിയ ആഴ്ചയില്‍ കേരളത്തില്‍ നടന്നത്, മലയാളത്തില്‍ അഞ്ചുപത്തു കഥകളെഴുതി എന്ന ഹുങ്കിന്മേല്‍ ഒരുവന്‍ ഗാന്ധിജിയുടെ നാമത്തെ തന്റെ പ്രതികാരത്തിനുള്ള ഉപകരണമാക്കുകയാണ്. ഇവരെല്ലാം ഇളംചുവപ്പുപോലും കാണാനുള്ള കഴിവില്ലാത്ത വര്‍ണാന്ധരാണ്. മറ്റുള്ളവരെല്ലാം നാറുന്നവരാണെന്ന് കൂട്ടമായി കൂവുന്ന ഇവരുടെ നാറ്റത്തെ ഇവര്‍ പരിമളം എന്നാണ് വിളിച്ചുകൂവുന്നത്! ഒടുവില്‍ കിട്ടിയതും 'അവര്‍' (കോഗ്രസിനെ വിമര്‍ശിക്കുന്നവര്‍) ചുമച്ചാല്‍ അത് ക്ഷയരോഗമാണെന്നും 'ഞങ്ങള്‍' ചുമച്ചാല്‍ അത് കണ്ഠശുദ്ധിയും ആണെന്ന് ഘോഷം കൂട്ടുന്ന കോഗ്രസുകാരുടെ തട്ടിപ്പിന് പുതിയ ഒരു ദൃഷ്ടാന്തംകൂടെ ലഭിച്ചിരിക്കുന്നത് വായനക്കാരുമായി പങ്കുവയ്ക്കട്ടെ. 1- കെപിസിസി പ്രസിഡന്റ് കേരള മാര്‍ച്ചിന്റെ തൃശൂര്‍ പരിപാടിയില്‍ പ്രസംഗിക്കവെ, മാര്‍ച്ചുകളെപ്പറ്റിയുള്ള എന്റെ 'ദേശാഭിമാനി' ലേഖനത്തിന് മറുപടി പറയുക എന്ന ഗതികേടില്‍ പെട്ടുപോയി. തങ്ങളെ എതിര്‍ത്തു പറയുന്നവരെ അദ്ദേഹം, കൃഷ്ണഭക്തി മൂത്തിട്ടാവാം, 'കുഴലൂത്തുകാര്‍' എന്നുവിളിച്ചാദരിച്ചു. കെപിസിസിയുടെ ഔദ്യോഗിക സാംസ്കാരികസംഘടനയായ സംസ്കാരസാഹിതി തൃശൂര്‍ സമ്മേളനത്തില്‍ പങ്കെടുത്ത നൂറ്റുക്കണക്കിനുള്ള ആള്‍ക്കൂട്ടം (ഇവരില്‍ 99 ശതമാനവും സാഹിത്യലോകത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തവരാണ്) 'കുഴലൂത്തുകാരു'ടെ കൂട്ടം ആണോ എന്ന് ഞാന്‍ ആ നേതാവിനോട് അന്വേഷിക്കുകയുണ്ടായി. മറിച്ച് സ്വാഭിപ്രായം പറയുന്ന എന്നെപ്പോലുള്ളവര്‍ കുഴലൂത്തുകാര്‍തന്നെ. അരനൂറ്റാണ്ടിലേറെ കാലത്തെ കെപിസിസി പ്രസിഡന്റുമാരെ എനിക്ക് നേരിട്ടറിയാം. അവരാരില്‍നിന്നും കേട്ടിട്ടില്ലാത്ത 'ഊത്തു'പ്രയോഗങ്ങള്‍ ഇനിയും ഈ പ്രസിഡന്റില്‍നിന്ന് ലഭിക്കുമെന്ന് കേരളത്തിന് പ്രത്യാശിക്കാന്‍ വകയുണ്ട്്. 2- മാതൃഭൂമിയില്‍ (23-2-2009) തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ പറയുന്നത്, സാഹിത്യകാരന്മാരില്‍ ഒരുവിഭാഗം 'കൂലിത്തല്ലുകാരായി' അധഃപതിച്ചിരിക്കുന്നുവെന്നാണ്. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ 'വ്യക്തിഗതമായി' പറഞ്ഞതല്ല എന്നായി ഇതിയാന്‍. എങ്കിലും മനസ്സിലുള്ള വ്യക്തികള്‍ ആരെന്ന് എഴുത്തുകാരനായ എനിക്ക് അറിയണമെന്ന് ഞാന്‍ ശഠിച്ചപ്പോഴും 'വ്യക്തിപരമല്ല' എന്ന പാട്ടേ അദ്ദേഹത്തിന് മൂളാനുണ്ടായിരുന്നുള്ളൂ. കൂലിത്തല്ലുകാരായ വ്യക്തികള്‍ ഇല്ലെങ്കില്‍, സാഹിത്യകാരന്മാരെ അങ്ങനെ നിന്ദിച്ചതിന് നടപടിയെടുക്കേണ്ട പ്രസിഡന്റ് 'കുഴലൂത്തുകാര്‍' എന്നു പറഞ്ഞ് പുലിവാല്‍ പിടിച്ച ആളുമായി! കോഗ്രസിനുവേണ്ടി കൂലിത്തല്ല് നടത്താന്‍ യുവാക്കളെ സംഘടിപ്പിച്ചുണ്ടാക്കിയ 'സംസ്കാരസാഹിതി' യുടെ തൃശൂര്‍ മഹാസമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച ഒരു കക്ഷി ഈ തേറമ്പില്‍ ആയിരുന്നു. സ്വന്തം കക്ഷിക്കുവേണ്ടി നടത്തുന്ന 'കൂലിത്തല്ല്' പരിശുദ്ധം, പ്രസ്തുതകക്ഷികളെ വിമര്‍ശിക്കുന്നവര്‍ നടത്തുന്നത് അത്യന്തം ഹീനമായ മറുപക്ഷത്തിനുവേണ്ടിയുള്ള 'കൂലിത്തല്ല്'! 'ഞാനും അളിയനും കൂടെ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ രണ്ടുപേരാണ് ഞങ്ങളെ തല്ലിയത്' എന്നു പറയാന്‍ മടിയോ ലജ്ജയോ ഇല്ലാത്ത ആളുകള്‍ കോഗ്രസ് നേതൃത്വത്തില്‍പ്പോലും നിറഞ്ഞുകാണുമ്പോള്‍ സങ്കടം തോന്നുന്നു. ആരുടെ കാലിലാണ് മന്ത് എന്ന് കോഗ്രസ് നേതൃത്വം പരിശോധിച്ചറിയണം. കക്ഷി മുന്‍കൈയെടുത്ത് സ്വന്തം പരിരക്ഷണത്തില്‍ കുറെപേരെ 'കൂലിത്തല്ലു'കാരായി എടുക്കേണ്ടിയിരുന്നോ? ജനാധിപത്യത്തില്‍ കക്ഷികള്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജനങ്ങള്‍ ഏതെങ്കിലും ഒരു കക്ഷിയോട് ചായ്വുള്ളവരാകാം. അതവരുടെ സ്വതന്ത്രമായ അവകാശമാണ്. ഇങ്ങനെയുള്ളവരെ അപമാനിച്ച് സംസാരിക്കുന്ന സ്വഭാവം ഒരു കക്ഷിക്കും ഗുണംചെയ്യുന്നതല്ല.

പ്രവാസി ക്ഷേമത്തിന് മാതൃകാ പദ്ധതി

പ്രവാസി ക്ഷേമത്തിന് മാതൃകാ പദ്ധതി

ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാരംഭിക്കുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഉദ്ഘാടനംചെയ്ത ആ പദ്ധതിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 20 ലക്ഷം മലയാളികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കുമാണ് ലഭിക്കുക. നേരത്തെ വിദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമിനിധിയുടെ പരിരക്ഷയുണ്ടാകും. അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സാമ്പത്തികസഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളെയും അവഗണിച്ച് ഇത്തരമൊരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതാകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായി നടപ്പാക്കുന്ന അനേകം പദ്ധതികളില്‍ ഒന്നുമാത്രമല്ല വമ്പിച്ച ജനാഭിപ്രായം ഉണ്ടാക്കുന്നതുകൂടിയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാകണം, മാധ്യമങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉദ്ഘാടനപ്രസംഗത്തിലെ ആനുഷംഗികമായ ചില പരാമര്‍ശങ്ങള്‍ മാത്രം വാര്‍ത്തയാക്കിയതും പദ്ധതിയിലെയും ഉദ്ഘാടന പ്രസംഗത്തിലെയും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തത്. പ്രവാസി മലയാളികളുടെ പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച കേരള പ്രവാസി ക്ഷേമപദ്ധതിയും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിന്റെ ഉള്ളടക്കവും തമ്മില്‍ പ്രകടമായ ഒരു ബന്ധവും കാണുന്നില്ല. ശനിയാഴ്ചത്തെ ചാനല്‍ ചര്‍ച്ചകളിലോ ഞായറാഴ്ച ഇറങ്ങിയ മുഖ്യധാരാ പത്രങ്ങളിലോ പ്രവാസി മലിയാളി പ്രശ്നത്തെക്കുറിച്ച് ഒന്നുമില്ല. പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇന്ന് അഭിമുഖീകരിക്കുന്നത് നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അതിയായ ആശങ്കയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്നോര്‍ത്ത് ഭയചകിതരായി കഴിയുന്ന അനേകലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം പകരാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ മാധ്യമങ്ങളൊന്നും അഭിനന്ദിക്കുന്നില്ലെന്നതോ പോകട്ടെ, ആ പദ്ധതി ഉദ്ഘാടനംചെയ്ത വാര്‍ത്ത അന്തസ്സായി പ്രസിദ്ധീകരിക്കാന്‍പോലും തയ്യാറായില്ല എന്നത് അത്ഭുതകരംതന്നെ. വിവാദങ്ങളാണ്, വാര്‍ത്തകളല്ല നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രിയം. പാല്‍ചുരത്തുന്ന അകിടില്‍നിന്ന് ചോരയൂറ്റിക്കുടിക്കാന്‍ നോമ്പുനോറ്റിരിക്കുന്ന ഇത്തരം നെറികെട്ട മനസ്സുകളാണ് ഇന്നീ നാടിന്റെ ശാപം. അല്ലെങ്കില്‍, ഉദ്ഘാടന പ്രസംഗത്തില്‍ വി എസ് പ്രവാസി മലയാളികളെക്കുറിച്ച് പറഞ്ഞ എന്തെങ്കിലുമൊരുകാര്യം അവര്‍ക്ക് വാര്‍ത്തയാകേണ്ടിയിരുന്നതല്ലേ? മാധ്യമങ്ങളെമാത്രം കുറ്റപ്പെടുത്തിയാലും തീരുന്നതല്ല പ്രശ്നം. കാള പെറ്റു എന്നുകേട്ട പാതി ഫോണുംകൊണ്ട് ചാനലുകളിലേക്കു പാഞ്ഞ വിശകലന വിദഗ്ധരുടെ സ്ഥിതി അതിനേക്കാള്‍ മോശമാണ്. യഥാര്‍ഥത്തില്‍, വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേരളം ഇന്ന് ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിലൂടെ, രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി; കേരളജനതയുടെ ജീവിതനിലവാരം ഉയരുന്ന സാഹചര്യവും സംജാതമായി. ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗത്തിന്റെ തകര്‍ച്ച തടുത്തുനിര്‍ത്തുന്നതില്‍ ഗള്‍ഫ് മേഖല വലിയ പങ്കാണ് വഹിച്ചത്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള നിരവധിപേരുടെ അത്താണിയായിത്തീര്‍ന്നത് ഗള്‍ഫ് മേഖലയാണ്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സാഹചര്യമൊരുക്കി. കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ ഉയര്‍ന്ന തുക പ്രതിവര്‍ഷം നാട്ടിലെത്തിക്കുന്നവരാണ് വിദേശമലയാളികള്‍. ഇങ്ങനെ സംസ്ഥാനത്തിന്റെ നാനാതലങ്ങളിലും വന്ന മാറ്റത്തിനാണ് പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സംഭവിച്ചാല്‍ അടിയേല്‍ക്കാന്‍ പോകുന്നത്്. പ്രവാസിമലയാളികളുടെ സംരക്ഷണം നാടിന്റെ ആവശ്യമാണ്. അതു കണ്ടറിഞ്ഞുള്ള ഇടപെടലാണ് എല്‍ഡിഎഫ് ഗവമെന്റ് നടത്തിയത്. ആ ഗവമെന്റിന്റെ നായകനാണ് വിഎസ്. ഉദ്ഘാടനപ്രസംഗത്തില്‍ വി എസ് ദീര്‍ഘമായി വിശദീകരിച്ചതും അത്തരം കാര്യങ്ങളാണ്. അതില്‍ എവിടെയോ ഒരു ബക്കറ്റ് വെള്ളത്തിന്റെയും കടലിന്റെയുമെല്ലാം കാര്യം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അത്തരമൊരു പരാമര്‍ശത്തെ വിവാദവിഷയമാക്കാതിരിക്കാനുമുള്ള സാമാന്യ മര്യാദയാണ് ജനങ്ങള്‍ക്കുവേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം. വിവാദങ്ങള്‍ ഭക്ഷിച്ചാല്‍ മാധ്യമങ്ങളുടെ വിശപ്പുമാറുമെങ്കിലും ജനങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. നേതാക്കളുടെ പ്രസംഗത്തിന്റെ ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് ഇത്തരം വിവാദമുണ്ടാക്കുകയും ചിലചില പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തോന്നുംവിധം വ്യാഖ്യാനിക്കുകയും അതാണ് നാടിന്റെ പ്രധാന കാര്യം എന്നു കല്‍പ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗണത്തിലല്ല, മൂന്നാംകിട ഏഷണിയുടെയും കൌശലത്തിന്റെയും ഗണത്തിലാണ് പെടുത്തേണ്ടത്. വിവാദങ്ങളില്‍ കുരുക്കി സംസ്ഥാനഗവമെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള ഈ ഹീനമായ നീക്കങ്ങള്‍ക്ക് ഏറ്റവും നല്ല മറുപടി അവഗണനതന്നെയാണ്. ജനങ്ങള്‍ അവഗണിച്ചുതള്ളുമ്പോള്‍ മാധ്യമങ്ങളുടെ വിവാദക്കുര താനേ അടങ്ങിക്കൊള്ളും.

desh

Monday, March 2, 2009

കരാര്‍ കേരളത്തിന് അനുകൂലമാക്കിയത് എല്‍ഡിഎഫ്

കരാര്‍ കേരളത്തിന് അനുകൂലമാക്കിയത് എല്‍ഡിഎഫ് .2 പ്രഭാവര്‍മ

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നതാണ് സിബിഐ ചൂണ്ടിക്കാട്ടുന്ന നാലാമത്തെ കുറ്റം. നൂറുകോടി രൂപയ്ക്കു മുകളിലുള്ള കരാറുകള്‍ക്കു കേന്ദ്ര അതോറിറ്റിയുടെ അംഗീകാരം വേണമെന്നു വ്യവസ്ഥയുണ്ട് എന്നാണ് സിബിഐ പറയുന്നത്. ഇവിടെ 254 കോടി രൂപയുടേതാണു കരാര്‍. ഇതു നിയമലംഘനമാണ് എന്ന് സിബിഐ. ഇവിടെ, സിബിഐക്കു കാണാന്‍ കഴിയാതെ പോയത്, പള്ളിവാസല്‍-പന്നിയാര്‍-ശെങ്കുളം എന്നത് ഒറ്റ പദ്ധതിയല്ല എന്ന കാര്യമാണ്. മൂന്നും മൂന്നു പദ്ധതികളാണ്. മൂന്നിനും വെവ്വേറെ കസള്‍ട്ടന്‍സി കരാറുമാണ്. അതില്‍ ഒരു കരാറും നൂറു കോടിക്കു മേലെയുള്ളതാവുന്നില്ല. അതുകൊണ്ടുതന്നെ വ്യവസ്ഥകളുടെ ലംഘനവുമില്ല. ഇനി, എല്‍ഡിഎഫിന്റെ കാലത്തെ അനുബന്ധ കരാറിനെക്കുറിച്ചാണു സിബിഐ ഉദ്ദേശിക്കുന്നതെങ്കില്‍, സിബിഐ അറിയേണ്ട മറ്റൊരു കാര്യമുണ്ട്. അനുബന്ധ കരാര്‍ ഒപ്പിടുന്ന ഘട്ടമായപ്പോഴേക്ക് 500 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികള്‍ക്കു മാത്രമേ കേന്ദ്രാനുമതി ആവശ്യമുള്ളൂ എന്ന ഉത്തരവ് കേന്ദ്രം ഇറക്കി കഴിഞ്ഞിരുന്നു എന്നാണത്. സിബിഐ, തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരവു മാത്രമേ ഉത്തരവായി കണക്കാക്കൂ എന്നുണ്ടോ? നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ല എന്നും അതുകൊണ്ടു സാമ്പത്തികനഷ്ടമുണ്ടായി എന്നുമാണ് സിബിഐ അഞ്ചാമത്തെ കുറ്റമായി പറയുന്നത്. നവീകരണത്തിനു മുമ്പ് ഈ പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം 355 മില്യ യൂണിറ്റായിരുന്നത് നവീകരണശേഷം 589 മില്യ യൂണിറ്റായി ഉയര്‍ന്നു. നവീകരണ പ്രവര്‍ത്തനത്തിനു ചെലവഴിച്ചത് 254 കോടിയാണെങ്കില്‍ നവീകരണത്തിലൂടെ ലഭിച്ച വൈദ്യുതി വില്‍പ്പനയിലൂടെതന്നെ 1100 കോടി രൂപ ബോര്‍ഡിനു കിട്ടിയിരിക്കുന്നു. ഈ കണക്കുകള്‍ക്കു മുമ്പില്‍ ആ വാദവും പൊളിയുന്നു. നവീകരണത്തിനു ശേഷം ഉല്‍പ്പാദനം കൂടിയെന്നും അതിലൂടെ ബോര്‍ഡിന്റെ വരവ് ഗണ്യമായി വര്‍ധിച്ചെന്നുമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. പല കാര്യങ്ങളും മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചു എന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ള ആറാമത്തെ കുറ്റം. മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചോ ഇല്ലയോ എന്ന് സിബിഐ ഡിവൈഎസ്പിക്ക് അറിയാന്‍ കഴിയില്ല. മറച്ചുവച്ചെങ്കില്‍ അത് പറയേണ്ടത് മന്ത്രിസഭയിലുണ്ടായിരുന്ന ആരെങ്കിലുമാണ്. ആ മന്ത്രിസഭയിലുണ്ടായിരുന്ന ഒരാളും അങ്ങനെ പറയുന്നില്ല. മന്ത്രിസഭയ്ക്കില്ലാത്ത പരാതി സിബിഐ ഡിവൈഎസ്പിക്ക് എങ്ങനെ ഉണ്ടാവുന്നു? ക്യാബിനറ്റ് നടപടിക്രമങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശ്രമിച്ചെങ്കില്‍ സിബിഐ ഇങ്ങനെ പറയുമായിരുന്നില്ല. മന്ത്രിസഭ അംഗീകാരം നല്‍കി എന്നതിനര്‍ഥം ആവശ്യമായ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട് ആ മന്ത്രിസഭയിലുള്ളവരെല്ലാം അത് അംഗീകരിച്ചു എന്നാണ്. ആവശ്യമായ രേഖകള്‍ പരിശോധിച്ച് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ്. അതല്ല എന്നു പറയാന്‍ സിബിഐ ആരാണ്? കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചശേഷം അപ്രകാരമുള്ള പദ്ധതിയുമായി മുമ്പോട്ടുപോയി എന്നതാണ് സി ബി ഐ കണ്ടെത്തിയ ഏഴാമത്തെ കുറ്റം. ഒരു കരാര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്നത് കരാറിലെ വ്യവസ്ഥകളാണ്. ഈ നിയമത്തിന്റെ ബാലപാഠം സിബിഐ അറിഞ്ഞ മട്ടില്ല. കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചാല്‍പ്പോലും അതുപ്രകാരം ഒപ്പുവച്ചു കഴിഞ്ഞ കരാറിലെ വ്യവസ്ഥകള്‍ അസാധുവാകുന്നില്ല. ആ കരാറില്‍നിന്നു കേരളം പിന്മാറിയിരുന്നുവെങ്കില്‍ കോടിക്കണക്കിനു ഡോളര്‍ ലാവ്ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമായിരുന്നു കേരളം. പ്രാഥമികമായ ഈ ബോധംപോലും സിബിഐക്ക് ഉണ്ടായതായി കാണുന്നില്ല. ക്യാന്‍സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ പിണറായി വിജയന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു എന്നതാണ് സിബിഐയുടെ എട്ടാമത്തെ കുറ്റാരോപണം. സംസ്ഥാനത്തു പുതുതായി ആശുപത്രി തുടങ്ങുന്നെങ്കില്‍ അത് എവിടെയായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ക്യാബിനറ്റിനല്ല, സിബിഐക്കാണ് അധികാരം എന്നുവരുമോ? ഇവിടെ ക്യാബിനറ്റാണു തീരുമാനമെടുത്തത്. ക്യാബിനറ്റ് എന്തു തീരുമാനമാണ് എടുക്കേണ്ടത്, ആശുപത്രി എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നു തീരുമാനിക്കാന്‍ ക്യാബിനറ്റിനാണ് അവകാശം. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുത്തെങ്കില്‍ അത് എങ്ങനെ കുറ്റകൃത്യമാവും? തിരുവനന്തപുരത്ത് ക്യാന്‍സര്‍ സെന്ററുണ്ട്. മലബാറില്‍ അതില്ല. വടക്കന്‍പ്രദേശങ്ങളില്‍നിന്നു നിത്യേന നൂറുകണക്കിനു രോഗികള്‍ക്കു തിരുവനന്തപുരത്തു വരേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ ക്യാന്‍സര്‍ സെന്റര്‍ തലശേരിയിലാകട്ടെ എന്നു നിശ്ചയിച്ചു, ക്യാബിനറ്റ്. അങ്ങനെ നിശ്ചയിക്കാന്‍ ക്യാബിനറ്റിന് അധികാരമില്ലെന്നു സിബിഐ പറഞ്ഞാല്‍ സിബിഐയുടെ ബുദ്ധിക്ക് അടിസ്ഥാനപരമായ എന്തോ തകരാറു പറ്റിയിട്ടുണ്ട് എന്നു വേണം കരുതാന്‍. ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പിനു കീഴിലാണു വരേണ്ടതെന്നും അതു തന്റെ വൈദ്യുതി വകുപ്പിനു കീഴിലാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നുമാണു സിബിഐ കണ്ടെത്തുന്ന ഒമ്പതാമത്തെ കുറ്റം. വൈദ്യുതി വകുപ്പിന്റെ ഒരു പദ്ധതിക്കുള്ള പ്രത്യുപകാരമായാണ് ഈ ആശുപത്രി വരുന്നത്. സ്വാഭാവികമായും അത് ആദ്യഘട്ടത്തില്‍ വൈദ്യുതിവകുപ്പിന്റെ പരിഗണനയിലേ വരൂ. പിന്നീട് അത് വേണമെങ്കില്‍ ആരോഗ്യവകുപ്പിനു വിട്ടുകൊടുക്കാം. ഇതു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. ലാവ്ലിന്‍ കരാര്‍ പ്രകാരമുള്ള പണികളും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണവും ഒരുമിച്ചു പൂര്‍ത്തിയാക്കുക എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നതാണ് സിബിഐ കണ്ടെത്തിയ പത്താമത്തെ കുറ്റം. ക്യാന്‍സര്‍ സെന്ററിനു പണം ലഭിക്കാന്‍ അതു സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ചെയ്യണമായിരുന്നു. ഒന്ന്: ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച ഒരു അപ്രൈസല്‍ റിപ്പോര്‍ട്ട് ഓരോ ആറുമാസത്തിലും അയക്കുക. രണ്ട്: ഇതുസംബന്ധിച്ച് ഒപ്പുവച്ച ധാരണപത്രം കരാറാക്കുക. എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തിലുണ്ടായിരുന്ന വേളയില്‍ ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് അയച്ചു. അതു വിലയിരുത്തി കനഡയില്‍നിന്ന് ആദ്യഗഡുക്കള്‍ അനുവദിക്കുകയുംചെയ്തു. അങ്ങനെയാണ് 98 കോടിയുടെ ഗ്രാന്റില്‍ 12 കോടി കിട്ടിയത്. യുഡിഎഫ് ഗവമെന്റ് വന്നശേഷം, കനഡ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിട്ടും ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് കൊടുത്തില്ല. അതുകൊണ്ടുതന്നെ അടുത്ത ഗഡുക്കള്‍ അവിടെനിന്നു കിട്ടിയതുമില്ല. ധാരണപത്രം കരാറാക്കാനുള്ള നടപടിയുമായി എല്‍ഡിഎഫ് ഗവമെന്റ് മുമ്പോട്ടു പോയപ്പോഴാണ് പൊക്രാന്‍ ആണവ പരീക്ഷണം നടന്നത്. അതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര കരാറുകള്‍ എല്ലാം നീട്ടിവയ്ക്കപ്പെട്ടു. ഇതിനിടെ യുഡിഎഫ് ഭരണം വന്നു. അപ്പോഴേക്കും ഇന്ത്യക്കെതിരായ സാമ്പത്തിക ഉപരോധം നീങ്ങി. അപ്പോള്‍ ധാരണപത്രം കരാറാക്കണമായിരുന്നു. അതിനുള്ള കരട് വൈദ്യുതിമന്ത്രിയായ കടവൂര്‍ ശിവദാസന്റെ മേശപ്പുറത്ത് ലാവ്ലിന്‍തന്നെ എത്തിച്ചു. എന്നാല്‍, ശിവദാസന്‍ ഒപ്പിട്ടില്ല. അതു കരാറായില്ല. അങ്ങനെയാണ് ക്യാന്‍സര്‍ സെന്ററിനുള്ള സഹായമനുവദിക്കുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് ലാവ്ലിന്‍ ഒഴിവായത്. സിബിഐ ആകട്ടെ, ഈ വീഴ്ചയിലേക്കു കണ്ണോടിക്കുന്നതേയില്ല. ഇതു മാത്രമല്ല സിബിഐ കാണാന്‍ കൂട്ടാക്കാത്തത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുളള ഗ്രാന്റ് ഇങ്ങോട്ടു വാങ്ങിയെടുക്കേണ്ട ഘട്ടത്തില്‍ അതു ചെയ്തില്ല എന്നു മാത്രമല്ല, ഇങ്ങോട്ടു പണം കിട്ടേണ്ട ഘട്ടത്തില്‍ പദ്ധതി നവീകരണത്തിന്റെ പേരില്‍ 103 കോടിരൂപ മന്ത്രിയായിരിക്കെ കടവൂര്‍ ശിവദാസന്‍ ലാവ്ലിന് അങ്ങോട്ടുകൊടുത്തു. ഇങ്ങോട്ടു കിട്ടേണ്ട പണം എവിടെ എന്നു ചോദിച്ചില്ല. ക്യാന്‍സര്‍ സെന്ററിനു സഹായം ചെയ്യുന്നില്ലെങ്കില്‍ തുക തരില്ല എന്നു പറയാമായിരുന്നു. അതും ചെയ്തില്ല. എന്തുകൊണ്ട് ഈ വീഴ്ച? സിബിഐ ഈ ചോദ്യം കടവൂര്‍ ശിവദാസനോടാണു ചോദിക്കേണ്ടത്. പക്ഷേ, ചോദിക്കുന്നില്ല. എല്‍ഡിഎഫ് ഗവമെന്റല്ല, യുഡിഎഫ് ഗവമെന്റാണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരാണ് തലശേരിയില്‍ 25 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്ത് ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങിവച്ചത്. ആ മുന്‍കൈ മൂലമാണ് നൂറുകണക്കിനു രോഗികള്‍ നിത്യേന എത്തുന്ന ക്യാന്‍സര്‍ സെന്റര്‍ ഇന്ന് അവിടെ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം. ലാവ്ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ സൌജന്യ വിദേശസഹായമാണിത്. അവര്‍ ആവശ്യപ്പെട്ടിട്ടും ധാരണപത്രം കരാറാക്കാതെ തുക ലാപ്സാക്കാനും ആ കമിറ്റ്മെന്റില്‍ നിന്നു ലാവ്ലിന് ഒഴിയാനും വഴിയൊരുക്കിക്കൊടുത്തത് യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ്. ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന 86 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. ആരുടെയും പോക്കറ്റിലേക്കു പോയതല്ല, ലാവ്ലിന്‍, യുഡിഎഫ് വീഴ്ച മൂലം തരാതിരുന്നതാണ്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചില്ല എന്നതാണ് സിബിഐ പറയുന്ന പതിനൊന്നാമത്തെ കുറ്റം. നേരത്തെ തന്നെ ഒപ്പുവച്ചു പ്രാബല്യത്തില്‍ വരുത്തിയ ഒരു കരാര്‍എന്‍എച്ച്പിസിയുടെ അഭിപ്രായം പരിഗണിച്ചു പൊളിച്ചെഴുതാന്‍ കഴിയുമായിരുന്നില്ല. പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. അതിനു കഴിയുമായിരുന്നില്ല. എന്നു മാത്രമല്ല, എന്‍എച്ച്പിസി ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ റിപ്പോര്‍ട്ട് ക്യാബിനറ്റ് തീരുമാനത്തിനു മേലേയാണോ? എന്‍എച്ച്പിസി റിപ്പോര്‍ട്ട് എഴുതിയാല്‍ അതു വള്ളിപുള്ളി വ്യത്യാസമില്ലാതെ ക്യാബിനറ്റ് അംഗീകരിച്ചുകൊള്ളണമെന്നുണ്ടോ? ഇതിനപ്പുറം ശ്രദ്ധിക്കേണ്ടത് കേരള സര്‍ക്കാര്‍ എന്‍എച്ച്പിസിയോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം പരിശോധിക്കാനാണ്. യുഡിഎഫ് ഗവമെന്റ് ഒറിജിനല്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ലാവ്ലിന്റെ യന്ത്രോപകരണങ്ങളുടെ വില അന്താരാഷ്ട്ര കമ്പോളവിലയ്ക്കു മേലേയാണോ എന്നകാര്യം. അല്ല എന്ന് അവര്‍ റിപ്പോര്‍ട്ടുചെയ്തു. അതുപ്രകാരം എല്‍ഡിഎഫ് ഗവമെന്റ് മുമ്പോട്ടു പോവുകയുംചെയ്തു. സിബിഐ ഇതും കാണുന്നില്ല. സിബിഐ കാണാന്‍ കൂട്ടാക്കാതിരുന്ന നിരവധി കാര്യങ്ങളുണ്ട്. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി നവീകരിച്ചേ മതിയാവൂ എന്ന് കേന്ദ്രവൈദ്യുതി അതോറിറ്റി തന്നെ നിര്‍ദേശിച്ചിരുന്നു എന്നതാണ് ആദ്യത്തേത്. നാല്‍പ്പതുകളില്‍ ആരംഭിച്ച പദ്ധതികളാണിവ. മൂന്നരപ്പതിറ്റാണ്ടിന്റെ ആയുസ്സേ ഇവയ്ക്കുണ്ടായിരുന്നുള്ളു. ഫലപ്രദമായി അതു നവീകരിച്ചതുകൊണ്ടാണു കേരളത്തിനു വൈദ്യുതി കൂടിയതോതില്‍ ഇന്നും അവിടെനിന്ന് ലഭിക്കുന്നത് എന്നതാണ് രണ്ടാമത്തേത്. യുഡിഎഫ് ഒപ്പിട്ട കരാര്‍ കേരളത്തിന് അനുകൂലമായ ഒരുപാടു മാറ്റത്തിനു വിധേയമാക്കി എല്‍ഡിഎഫ് ഗവമെന്റ് എന്നതാണ് അടുത്തത്. യുഡിഎഫ് നിശ്ചയിച്ചിരുന്ന കസള്‍ട്ടന്‍സി ഫീ 24 കോടി, 17 കോടിയാക്കി കുറപ്പിച്ചു. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യേണ്ട യന്ത്രസാമഗ്രികളുടെ വില, യുഡിഎഫ് നിശ്ചയിച്ചിരുന്നത് 182 കോടി എന്നായിരുന്നു. ഇത് 149 കോടിയാക്കി കുറപ്പിച്ചു. ലാവ്ലിന്‍ നിര്‍ദേശിച്ച പലിശ 7.81 ശതമാനമായിരുന്നു. ഇത് 6.8 ശതമാനമാക്കി കുറപ്പിച്ചു. 45 കോടി ഗ്രാന്റായി നല്‍കാം എന്നത് 98 കോടിയാക്കി വര്‍ധിപ്പിച്ചെടുത്തു. ഇതൊന്നും കാണാന്‍ സിബിഐക്ക് കണ്ണില്ല. എല്‍ഡിഎഫ് ഗവമെന്റ് യുഡിഎഫിന്റേതില്‍നിന്നു വ്യത്യസ്തമായി ഒരു കരാര്‍പോലും നേരിട്ട് ചര്‍ച്ചചെയ്തു ധാരണപത്ര രീതിയിലൂടെ ഉറപ്പിച്ചിട്ടില്ല. പകരം എല്ലാം ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. അതിരപ്പിള്ളി മുതല്‍ കോഴിക്കോടു ഡീസല്‍ പ്ളാന്റുവരെ ഉദാഹരണങ്ങള്‍. ഇതൊന്നും സിബിഐ കാണുന്നില്ല. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്കു നവീകരണത്തിനുശേഷം വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കൂടി. മുമ്പ് 35 മെഗാവാട്ടായിരുന്നത് ഇപ്പോള്‍ 59 മെഗാവാട്ടായി കൂടി. ഇതും സിബിഐ കാണുന്നില്ല. എന്തുകൊണ്ടു കാണുന്നില്ല? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ- രാഷ്ട്രീയമായി സൌകര്യപ്രദമല്ലാത്തതിനാല്‍ കാണുന്നില്ല. ഏതായാലൂം ഒരു കണക്കിനു സിബിഐ അന്വേഷണം വന്നതു നന്നായി. ഈ കരാറിനെ ചൂഴ്ന്ന് എന്തെല്ലാം ആരോപണങ്ങളും സംശയത്തിന്റെ പുകമറകളുമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. അത് ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. അഴിമതിയുണ്ടായി എന്നു സിബിഐക്കു പറയാനാവുന്നില്ല. സ്വകാര്യ നിക്ഷേപത്തിലേക്കു പണം പോയി എന്നും സിബിഐ പറയുന്നില്ല. ആകെ പറയുന്നതു നടപടിക്രമങ്ങളിലെ അപാകതകളെക്കുറിച്ചാണ്. എന്തായിരുന്നു ഇവിടെ കഴിഞ്ഞ മൂന്നര വര്‍ഷം നടന്ന കുപ്രചാരണങ്ങള്‍. പിണറായി വിജയന്‍ സിംഗപ്പൂരില്‍ കമ്പനി നടത്തുന്നുണ്ടെന്നും പണം അതിലേക്ക് ഒഴുകി എന്നും പറഞ്ഞു. സിബിഐ സംഘം ഖജനാവിലെ പണം ഉപയോഗിച്ച് പലതവണ സിംഗപ്പൂരില്‍ പോയി ആ കമ്പനിയെ തേടി. അവിടെ അങ്ങനെയൊരു കമ്പനിയേയില്ലെന്നു വ്യക്തമായിരിക്കുന്നു. ടെക്നിക്കാലിയ, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള കസള്‍ട്ടന്‍സി സ്ഥാപനമായിരുന്നു. ഇത് ഒരു ബിനാമി സംഘടനയാണെന്നും സിപിഐ എം നേതാവിന്റെ ബിനാമി സ്ഥാപനമാണ് എന്നും പ്രചരിപ്പിച്ചു. സത്യം ഒടുവില്‍ ഇപ്പോള്‍ തെളിഞ്ഞു. ടെക്നിക്കാലിയ പ്രശസ്തമായ കസള്‍ട്ടന്‍സി സ്ഥാപനമാണ്. അതിനെ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതു യുഡിഎഫാണ്. യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന എം വി രാഘവനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള കസള്‍ട്ടന്‍സി ടെക്നിക്കാലിയക്കായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കസള്‍ട്ടന്‍സി ജോലികള്‍ അവര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതെല്ലാം തെളിഞ്ഞു. സംശയങ്ങളുടെ പുകപടലം ഉയര്‍ത്തി സിപിഐ എം നേതൃത്വത്തെ കൊള്ളില്ലാത്തതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടന്നത്. അതെല്ലാം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ തെളിയുന്ന ചിത്രം.
(അവസാനിച്ചു)

ലാവ്ലിന്‍ കേസിന്റെ രാഷ്ട്രീയ പിന്നാമ്പുറം

ലാവ്ലിന്‍ കേസിന്റെ രാഷ്ട്രീയ പിന്നാമ്പുറം. 1.പ്രഭാവര്‍മ



ലാവ്ലിന്‍ കേസ് സിബിഐ രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണോ കൈകാര്യംചെയ്യുന്നത്? ഈ ചോദ്യം ആദ്യം ചോദിച്ചത് മാധ്യമപ്രവര്‍ത്തകരല്ല; സിപിഐ എം നേതാക്കളുമല്ല; കേരള ഹൈക്കോടതിയാണ്. ലാവ്ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പു വരട്ടെ എന്നു കരുതി കാത്തിരിക്കുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ കോടതിയുടെ സംശയം സ്ഥിരീകരിച്ചിരിക്കുന്നു. തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൌരവമായ ഒന്നും ഇതില്‍ ഇല്ലെന്ന് രണ്ടരവര്‍ഷംമുമ്പു പറഞ്ഞതാണ് സിബിഐ. യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചപ്പോള്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നു പറയുന്നു. ഇതു ലാവ്ലിന്‍ കേസിന്റെമാത്രം കാര്യത്തിലല്ല. കോഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍ മുലായം സിങ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മുലായം സിങ് കോഗ്രസിനെ പിന്തുണച്ചയുടന്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന അപേക്ഷയുമെത്തി. രാഷ്ട്രീയസ്വഭാവമുള്ള എല്ലാ കേസിലും സിബിഐ കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയാഭിപ്രായത്തെ പ്രതിഫലിപ്പിക്കും. അവര്‍ക്കു രാഷ്ട്രീയമായി വേണ്ടതു ചെയ്തുകൊടുക്കും. ഇതു നിര്‍ലജ്ജം കോടതിയില്‍ ചെന്ന് പറയാന്‍പോലും സിബിഐ തയ്യാറായി. മുലായം സിങ് കേസില്‍, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി ചെന്ന സിബിഐ, കോടതിയോടു പറഞ്ഞത് മുലായത്തിനെതിരായ കേസ് പിന്‍വലിക്കാനനുവദിക്കണമെന്നാണ്. കേന്ദ്ര ഗവമെന്റിന്റെ, പ്രത്യേകിച്ചും നിയമമന്ത്രാലയത്തിന്റെ അഭിപ്രായപ്രകാരമാണ് ഇതെന്നും പറഞ്ഞു. കേന്ദ്രത്തിന്റെ താല്‍പ്പര്യം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല സിബിഐ എന്നാണ് സുപ്രീംകോടതി തിരിച്ചടിച്ചത്. ഡല്‍ഹിയിലുള്ള രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്തു തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്ന് മുമ്പും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തിന് തെളിവു തരുന്ന ഒന്നാന്തരം ഉദാഹരണമാണ് ലാവ്ലിന്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട്. വസ്തുതകളും തെളിവുമല്ല രാഷ്ട്രീയമാണ് സിബിഐയെ നയിച്ചത്്. അതുകൊണ്ടുതന്നെ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് അബദ്ധപഞ്ചാംഗമാണ്. കോടതിക്കു മുന്നിലെന്നല്ല, സാമാന്യബുദ്ധിയുടെ പരിശോധനയില്‍പോലും അതു നിലനില്‍ക്കില്ല. സിബിഐ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന ഒരു വാചകം ഇതാണ്: ഠവലൃല ംമ മ രൃശാശിമഹ രീിുശൃമര്യ. അിറ വേല രീിുശൃമര്യ ംമ വമരേവലറ ശി 1995. (ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്; അത് 95ലാണ്). അന്ന് എ കെ ആന്റണിമന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനായിരുന്നു. അപ്പോള്‍ പ്രതിയാക്കേണ്ടത് ജി കാര്‍ത്തികേയനെയല്ലേ? സിബിഐതന്നെ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നത് ഏ ഗമൃവേശസല്യമി ംമ വേല ളീൌിറലൃ ീള വേല റലമഹ എന്നാണ്. ഈ ഇടപാടിന്റെ സ്ഥാപകന്‍ ജി കാര്‍ത്തികേയനാണെന്ന് സിബിഐ സ്ഥിരീകരിക്കുന്നു. സിബിഐ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നു: ഏ ഗമൃവേശസല്യമി ശ മ ാൌരവ ൃലുീിശെയഹല മ ജശിമൃമ്യശ ഢശഷമ്യമി. പിണറായി വിജയന്റെയത്രതന്നെ ഉത്തരവാദിയാണ് കാര്‍ത്തികേയനെന്ന്. ഈ ഇടപാടിന്റെ സ്ഥാപകന്‍തന്നെ ജി കാര്‍ത്തികേയനാണെങ്കില്‍, കാര്‍ത്തികേയന്റെ ഉത്തരവാദിത്തവും പിണറായി വിജയന്റെ ഉത്തരവാദിത്തവും എങ്ങനെയാണ് ഒപ്പമാകുന്നത്? സ്ഥാപകന്റെ ഉത്തരവാദിത്തം ഏതു മുഴക്കോല്‍കൊണ്ട് അളന്നാലും അല്‍പ്പമെങ്കിലും മേലെയാകേണ്ടതല്ലേ? ഒപ്പമാണ് ഉത്തരവാദിത്തമെന്നു വാദത്തിനു സമ്മതിച്ചാല്‍ അയാളും പ്രതിയാകേണ്ടതല്ലേ?. മുഖ്യമന്ത്രിയുടെ അറിവോടെയേ താന്‍ എന്തും ചെയ്തിട്ടുള്ളൂവെന്ന്കാര്‍ത്തികേയന്‍ പറഞ്ഞാല്‍ അന്വേഷണം ചെന്നെത്തുക എ കെ ആന്റണിയിലേക്കാണ്. എ കെ ആന്റണി കോഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവും പ്രതിരോധമന്ത്രിയുമാണ്. അത്തരമൊരു നേതാവിലേക്ക് അന്വേഷണത്തെ കൊണ്ടെത്തിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ക്ക് ഉദ്യോഗമുണ്ടാകില്ല. സിബിഐയുടെ ഡയറക്ടര്‍ ആരാവകണംഎന്ന് നിശ്ചയിക്കാന്‍ അധികാരമുള്ള പാര്‍ടിയാണ് കോഗ്രസ്. പിണറായി വിജയനെ വഴിവിട്ടായാലും പ്രതിയാക്കിയാല്‍ കോഗ്രസിന്റെ രാഷ്ട്രീയ ഉദ്ദേശ്യം നിറവേറ്റാം. സിബിഐ ആ വഴി തെരഞ്ഞെടുത്തു. ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനൊരു ഉദ്ദേശ്യം വേണ്ടേ? സിബിഐ അതേക്കുറിച്ചു പറയുന്നേയില്ല. അഴിമതി നടന്നതായി പറയുന്നില്ല. പണം ആരെങ്കിലും അവരുടെ സ്വകാര്യ നിക്ഷേപത്തിലേക്ക് ഒഴുക്കിയതായി പറയുന്നില്ല. അതിനു ശ്രമിച്ചതായും പറയുന്നില്ല. ഇതൊന്നുമില്ലാതെ 11 കുറ്റങ്ങള്‍ സിബിഐ ചുമത്തുന്നു. ഒന്ന്: ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ബോധപൂര്‍വം മറികടന്നു. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 97 ഫെബ്രുവരി രണ്ടിന്. കരാര്‍ ഒപ്പുവച്ചതോ? 96 ഫെബ്രുവരി 24ന്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്. കാലബോധമുള്ള ഒരാള്‍ക്കും കരാര്‍ റിപ്പോര്‍ട്ടിനെ മറികടന്നെന്നു പറയാനാകില്ല. ഒരു വര്‍ഷംമുമ്പ് ഒപ്പുവച്ച കരാര്‍, അന്നു നിലവില്‍പ്പോലുമില്ലാത്ത ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്നുകൊണ്ടുള്ളതാണെന്ന് എങ്ങനെ പറയാനാകും? മാത്രമല്ല, ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടുകളെപ്പോലും കൊള്ളാനോ തള്ളാനോ ഉള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുണ്ട്. മന്ത്രിസഭയ്ക്കു മേലെയല്ല, ഒരു കമ്മിറ്റിയും. ഇത്തരം കാര്യങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്ത് ഇ ബാലാനന്ദന്‍തന്നെ സംശയാതീതമായി പറഞ്ഞുവച്ചിട്ടുണ്ട്. ബാലാനന്ദന്‍ ഈ കരാര്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായതാണെന്നു സിപിഐ എം പിബിക്ക് കത്തയച്ചിട്ടുണ്ടെന്നു പ്രചരിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ വാക്കുക ശ്രദ്ധിക്കണം: "ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവമെന്റിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ഥനില വിജയന്‍ വിശദീകരിച്ചിട്ടുണ്ട്. പഴയ ഗവമെന്റിന്റെ കരാറില്‍നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യതവച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യംവച്ചുമാണ് എല്‍ഡിഎഫ് ഗവമെന്റ് ശ്രമിച്ചത്. അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം. ആ സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചിലതു പരിഷ്കരിച്ച് പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് ഗവമെന്റ് ശ്രമിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്നതു ന്യായമല്ല. ഇത് എല്‍ഡിഎഫ് ഗവമെന്റിന്റെ കുറ്റമാണെന്നു വ്യാഖ്യാനിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമമാണ്. കാരണമില്ലാതെ അഴിമതി ആരോപിക്കുകയാണ്. ഇത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ്''. (ഇ ബാലാനന്ദന്‍: കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍) ഇവിടെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ പദ്ധതിയെക്കുറിച്ചു പഠിക്കാനുള്ളതേ ആയിരുന്നില്ല ബാലാനന്ദന്‍ കമ്മിറ്റി എന്നതാണ്. കേരളത്തിലെ വൈദ്യുതിപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു പഠിക്കാനായിരുന്നു കമ്മിറ്റി. ആ കമ്മിറ്റി സമര്‍പ്പിച്ച 37 നിര്‍ദേശത്തില്‍ ഒന്നു മാത്രമായിരുന്നു പന്നിയാര്‍- പള്ളിവാസല്‍- ശെങ്കുളം. ആ പദ്ധതിക്കു ലാവ്ലിന്‍ വേണ്ടെന്ന് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ അത്, സത്യത്തില്‍ ചെന്നുകൊള്ളേണ്ടത് ലാവ്ലിനുമായി ഒറിജിനല്‍ കരാര്‍ ഒപ്പുവച്ച യുഡിഎഫിലാണ്. ഇക്കാര്യം ആലപ്പുഴയില്‍വച്ച് ഒരു പത്രസമ്മേളനത്തില്‍ അക്കാലത്ത് ബാലാനന്ദന്‍തന്നെ വിശദീകരിച്ചതുമാണ്. സിബിഐ അതു കാണുന്നില്ല. അതാണു സിബിഐയുടെ രാഷ്ട്രീയം. ഇനി, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടുപ്രകാരം ക്യാബിനറ്റ് തീരുമാനം ഒഴിവാക്കി എല്‍ഡിഎഫ് ഗവമെന്റ് നീങ്ങി എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍, സിപിഐ എം നേതാവിന്റെ റിപ്പോര്‍ട്ടുപ്രകാരം കരാര്‍ പൊളിച്ച് കേരളത്തിനു നഷ്ടമുണ്ടാക്കി എന്നാകുമായിരുന്നു ഇപ്പോള്‍ യുഡിഎഫിന്റെ വാദം. ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഉപകരണകരാറിനായി മന്ത്രിസഭാ തീരുമാനപ്രകാരം കനഡയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പുമാത്രമാണ്്. ഒരാഴ്ചമുമ്പല്ല, രണ്ടുവര്‍ഷംമുമ്പാണ് എന്നുവയ്ക്കുക. എങ്കിലും ഉപകരണകരാര്‍ വേണ്ടെന്നുവച്ച് ഒറിജിനല്‍കരാര്‍ പൊളിക്കാനാകുമായിരുന്നില്ല. കാരണം, കസള്‍ട്ടന്‍സി കരാറും ഉപകരണകരാര്‍ വ്യവസ്ഥകളും ഒക്കെ ചേര്‍ന്ന പാക്കേജായിട്ടായിരുന്നു 96 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ലാവ്ലിനുമായി കരാറുണ്ടാക്കിയിരുന്നത്. അത് ആ ഘട്ടത്തില്‍ പൊളിച്ചാല്‍ കസള്‍ട്ടന്‍സിയടക്കമുള്ള കാര്യങ്ങള്‍ക്കായി അതുവരെ ലാവ്ലിനു കൊടുത്ത കോടികള്‍, യുഡിഎഫ് കൊടുത്ത കോടികള്‍ പാഴാകും. കരാര്‍ ഏകപക്ഷീയമായി പൊളിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് കേസ് നടത്തേണ്ടതായി വരും. ഒടുവില്‍ അനേകം കോടികള്‍ ലാവ്ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടതായും വരും. നേര്യമംഗലം പവര്‍ പ്രോജക്ടില്‍ അആആ കമ്പനിയുമായി യുഡിഎഫ് ഗവമെന്റ് കരാര്‍ ഒപ്പുവച്ചിരുന്നു. പിന്നീട് അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചു. അആആ നാലുവര്‍ഷം കേസ് നടത്തി. ഒടുവില്‍ യുഡിഎഫിന്റെ ഭരണഘട്ടത്തില്‍ത്തന്നെ കേസില്‍ കേരളം തോറ്റു. നാം വന്‍ നഷ്ടപരിഹാരം ആ കമ്പനിക്കു കൊടുത്തു. ഉപകരണകരാര്‍ ലാവ്ലിനു നല്‍കിയതാണ് സിബിഐ കണ്ട രണ്ടാമത്തെ കുറ്റം. ഇവിടെ സിബിഐ കാണാതെ പോകുന്നത്, അഥവാ കണ്ടില്ലെന്നു നടിക്കുന്നത് 96 ഫെബ്രുവരി 24ന് യുഡിഎഫ് ഒപ്പുവച്ച ഒറിജിനല്‍കരാര്‍ പ്രകാരംതന്നെ ഉപകരണകരാര്‍ ലാവ്ലിനു നല്‍കാന്‍ കേരളം ബാധ്യസ്ഥമായി കഴിഞ്ഞിരുന്നു എന്നതാണ്. കസള്‍ട്ടന്റായി നിയോഗിക്കപ്പെട്ട ലാവ്ലിന് ഉപകരണകരാര്‍ നല്‍കാതെ നിവൃത്തിയില്ലായിരുന്നെന്നും വിവിധതലത്തിലെ ചര്‍ച്ചയ്ക്കുശേഷമാണ് അങ്ങനെ തീരുമാനിച്ചതെന്നും യുഡിഎഫിന്റെ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതു സഭാരേഖകളിലുണ്ട്. ലാവ്ലിന്‍ കമ്പനിയെ കണ്ടെത്തിയതും അവരുമായി ധാരണപത്രവും കരാറും ഒപ്പുവച്ചതും പിണറായി വിജയനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കാര്‍ത്തികേയന്റെ നിയമസഭാ രേഖകളിലെ വാക്കുകളിലുണ്ട്: ‘’"ആ പ്രോജക്ട്, ഞാന്‍ മന്ത്രി എന്ന നിലയില്‍ ഒപ്പുവച്ചതാണെന്നതു ശരിയാണ്. എന്റെ കാലത്താണ്. ഞാന്‍ സമ്മതിച്ചല്ലോ. എന്റെ കാലത്താണത്. പി എസ് ശ്രീനിവാസന്റെ കാലംമുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അഖില ലോക പ്രശസ്തമെന്ന് ഈ സഭയില്‍ എല്ലാവരും പറഞ്ഞിരുന്ന കമ്പനിയാണ് ലാവ്ലിന്‍. ഇന്റര്‍നാഷണല്‍ ലെവലില്‍ പരിഗണിക്കപ്പെടുന്ന കമ്പനിയാണത്. ഞാന്‍ മന്ത്രിയായിരിക്കെ കനേഡിയന്‍ അംബാസഡര്‍ ഇവിടെ വന്ന് മുഖ്യമന്ത്രി എ കെ ആന്റണിയും ഞാനുമായി ചര്‍ച്ച നടത്തി.'' (ജി കാര്‍ത്തികേയന്‍ നിയമസഭാ രേഖ) ഒരു പാക്കേജായാണ് കരാര്‍ വിഭാവനംചെയ്യപ്പെട്ടിരുന്നത്. കനഡയിലെ ഋഉഇ, ഇകഉഅ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയായിരുന്നു പന്നിയാര്‍- ശെങ്കുളം- പള്ളിവാസല്‍പദ്ധതിയുടെ നവീകരണത്തിനുള്ള അടിസ്ഥാനം. കനഡ വായ്പതരുന്നത് അവരുടെ കയറ്റുമതി വികസന താല്‍പ്പര്യത്തിലാണ്. അവരുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള ഉപകരണങ്ങള്‍ വാങ്ങിപ്പിക്കാനാണ്. കനഡ തരുന്ന പണം, ഫ്രാന്‍സില്‍നിന്നോ സ്വീഡനില്‍നിന്നോ ഉപകരണം വാങ്ങിക്കാനുള്ളതല്ല. യന്ത്രസാമഗ്രികള്‍ മറ്റുവല്ല രാജ്യങ്ങളില്‍നിന്നുമാണ് വാങ്ങുക എന്നുവന്നാല്‍ ആ കരാര്‍തന്നെ ഉണ്ടാകുമായിരുന്നില്ല. പദ്ധതി നവീകരണവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു പാക്കേജ് എന്നു പറഞ്ഞത്. അവരുടെ രാജ്യത്തുനിന്നുള്ള വായ്പ; അവരുടെ രാജ്യത്തുനിന്ന് ആ വായ്പ ഉപയോഗിച്ച് വാങ്ങുന്ന യന്ത്രോപകരണങ്ങള്‍. ഇത് ധാരണപത്രത്തിലും കസള്‍ട്ടന്‍സി കരാറിലും യുഡിഎഫ് എഴുതിച്ചേര്‍ത്തിരുന്നു. എന്നുമാത്രമല്ല, കനഡയിലെ നിര്‍മാതാക്കള്‍, അവയുടെ ഉപകരണങ്ങളുടെ ുലരശളശരമശീിേ, യന്ത്രോപകരണങ്ങളുടെ വില എന്നിവ അനുബന്ധമായി ചേര്‍ത്താണ് യുഡിഎഫ് ഗവമെന്റ് കരാര്‍ എല്‍ഡിഎഫ് ഗവമെന്റിനു കൈമാറിയതുതന്നെ. അതുകൊണ്ടുതന്നെ, ഏറെ വൈകിയ ആ ഘട്ടത്തില്‍ ഉപകരണകരാര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കൊടുത്താല്‍ കരാര്‍ പൊളിയുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യുമായിരുന്നു. ആഗോള ടെന്‍ഡര്‍ വിളിച്ചില്ല എന്നതാണു സിബിഐ കാണുന്ന മൂന്നാമത്തെ കുറ്റം. കനഡയില്‍നിന്നേ സാധനങ്ങള്‍ വാങ്ങാവൂ എന്ന് ഒറിജിനല്‍ കരാറില്‍ത്തന്നെ വ്യവസ്ഥചെയ്തിട്ടുള്ള സാഹചര്യത്തില്‍, ആ കരാര്‍ പ്രാബല്യത്തിലിരിക്കെ, എങ്ങനെയാണ് ആഗോള ടെന്‍ഡര്‍ വിളിക്കുക? ലാവ്ലിന്‍ പ്രശ്നം നിയമസഭയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കരാറില്‍ ഒപ്പുവച്ച മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനോട് ഒരു ചോദ്യം ഉയര്‍ന്നു- കുറ്റ്യാടിപദ്ധതിക്ക് സപ്ളൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? കരാര്‍ ഒരു പാക്കേജായാണ് വിഭാവനം ചെയ്തിരുന്നതെന്നും അത് ഇടയ്ക്കുവച്ച് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നെന്നും കാര്‍ത്തികേയന്‍ മറുപടി പറഞ്ഞു. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും യുഡിഎഫ് ഒപ്പുവച്ചശേഷം മാത്രമാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണമെങ്കില്‍ ഈ കരാറെല്ലാം റദ്ദാക്കേണ്ടിവരുമായിരുന്നു. പുതിയ വിദേശവായ്പ കണ്ടെത്തണം. ലാവ്ലിനുമായി പാരീസ് കോടതിയില്‍ കേസ് നടത്തണം. വന്‍ നഷ്ടപരിഹാരം കൊടുക്കണം. രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നിലനിന്ന ആ ഘട്ടത്തില്‍ അതൊന്നും കേരളത്തിനു താങ്ങാനാകുന്നതായിരുന്നില്ല. യുഡിഎഫ് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മുമ്പോട്ടു പോവുകയേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. കനഡയില്‍നിന്ന് വായ്പ എടുത്തിട്ട്, അവിടെനിന്നുതന്നെ യന്ത്രോപകരണങ്ങള്‍ വാങ്ങിയിട്ട്, എങ്ങനെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കും?. ധാരണപത്രരീതിക്കു മൂന്ന് ഘട്ടമുണ്ട്. കമ്പനിയെ കണ്ടെത്തല്‍, വായ്പത്തുക നിശ്ചയിക്കല്‍, വായ്പയുടെ സ്രോതസ്സ് നിശ്ചയിക്കല്‍ എന്നിവയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം കസള്‍ട്ടന്‍സികരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ്. കമ്പനിയുടെ സേവന വിശദാംശങ്ങള്‍, കമ്പനി ലഭ്യമാക്കേണ്ട യന്ത്രോപകരണങ്ങളുടെ വിവരങ്ങള്‍, അവയുടെ വില നിശ്ചയിക്കല്‍ എന്നിവ ഈ ഘട്ടത്തിലാണ്. മൂന്നാംഘട്ടം ഇതുപ്രകാരമുള്ള ഓര്‍ഡര്‍ നല്‍കലാണ്. സാങ്കേതികമായി സപ്ളൈകരാര്‍ എന്നു പറയുമെങ്കിലും, കൃത്യമായി നോക്കിയാല്‍ രണ്ടാംഘട്ടത്തിലേതിന്റെ സ്വാഭാവിക അനുബന്ധംമാത്രമാണ് ഇത്. അതുകൊണ്ട് മററലിറൌാ അഥവാ അനുബന്ധമെന്നു പറയും ഇതിന്. ഈ മൂന്നാംഘട്ടത്തില്‍ മാത്രമേ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടായിരുന്നുള്ളൂ. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കേണ്ട എന്നു തീരുമാനിച്ചതും എംഒയു റൂട്ട് സമ്പ്രദായം മതി എന്നു നിശ്ചയിച്ചതും യുഡിഎഫ് ‘ഭരണത്തിലാണ്. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ലാവ്ലിനുമായി യുഡിഎഫ് ഗവമെന്റ് ഈ മൂന്നു കരാറും ഉണ്ടാക്കിക്കൊണ്ടാണ്. പള്ളിവാസല്‍- പന്നിയാര്‍- ശെങ്കുളം പദ്ധതിയുടെ കാര്യത്തിലും അതേ മാതൃക, അതേ രീതി ആണ് അനുവര്‍ത്തിക്കപ്പെട്ടത്. ഗ്ളോബല്‍ ടെന്‍ഡര്‍ ഒഴിവായതിന് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കല്‍ അത് യുഡിഎഫ് ഗവമെന്റിനെയാണ്. 1996-2001 ഘട്ടത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റ വൈദ്യുതപദ്ധതിപോലും ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറാക്കിയിട്ടില്ല. കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി എംഒയു റൂട്ട് സമ്പ്രദായത്തിലൂടെ വേണമെന്ന് ലാവ്ലിന്‍ കമ്പനി ആവര്‍ത്തിച്ചു നിര്‍ബന്ധിച്ചിട്ടുപോലും അതു ചെയ്യാതെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനു നല്‍കുകയാണുണ്ടായത്. എന്നാല്‍, പള്ളിവാസല്‍- പന്നിയാര്‍- ശെങ്കുളം പദ്ധതിയുടെ കാര്യത്തില്‍, സിബിഐ റിപ്പോര്‍ട്ടു പറയുന്നത് ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞ് ലാവ്ലിനു കരാറുകൊടുത്തതു തെറ്റായിപ്പോയി എന്നാണ്. ഇതിന്റെ യഥാര്‍ഥനില എന്താണെന്നത് വൈദ്യുതിമന്ത്രിയായി പില്‍ക്കാലത്തു വന്ന കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഒരു മറുപടിയിലുണ്ട്. ഭെല്ലില്‍നിന്ന് ഇത്തരമൊരു ഓഫര്‍ ലഭിച്ചിരുന്നേയില്ല എന്നതാണത്. ഭെല്ലിന്റെ ഓഫര്‍ ഒരിക്കല്‍ തള്ളിയിട്ടുണ്ട്. അത് കുറ്റ്യാടിപദ്ധതിയിലാണ്. അതു ചെയ്തതാകട്ടെ യുഡിഎഫ് ഗവമെന്റാണ്.
(തുടരും)