പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍ N R K മീറ്റ് 2011.
നാരായണന്‍ വെളിയംകോട്
പ്രവാസി പ്രശ്നങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഡിസംബര്‍ 28 ,29 തയ്യതികളില്‍ നടത്തുന്ന ഗ്ലോബല്‍ N R K മീറ്റ് 2011. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയെ പാടെ അവഗണിച്ചാണു ഈ സമ്മേളനം നടത്തുന്നത്...ഏറെ പാടുപെട്ട് പണിയെടുത്ത് കിട്ടുന്ന തുച്ഛവരുമാനത്തില്‍ മിച്ചം വെച്ച് നാട്ടിലേക്ക് പണം അയച്ച് നാടിന്റെ സാമ്പത്തിക വ്യവസ്ഥക്ക് താങും തണലുമായി നില്ല്ക്കുന്ന ഇവരുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കാര്യമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല.കേരളത്തിന്റെ വികസനത്തിന്ന് ആത്മാര്‍ത്ഥമായ സഹായം ചെയ്തിട്ടുള്ള ഈ ജനവിഭാഗത്തിന്റെ ആവശ്യങളും അവകാശങളും അധികാരി വര്‍ഗ്ഗം എന്നും അവഗണിച്ചിട്ടേയുള്ളു..ഗള്‍ഫ് മേഖലയില്‍ വര്‍ഷങളായി പണിയെടുക്കുന്ന സാധരണക്കാരായ പ്രവാസികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ഗൗരവമായ ചര്‍ച്ച നടത്തുന്നതിന്ന് കേന്ദ്ര സര്‍ക്കാറോ കേരള സര്‍ക്കാറൊ ഇതു വരെ തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണു. എന്നാല്‍ പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ലക്ഷോപല്‍ഷം പ്രവാസി മലയാളികള്‍ക്ക് നെരെ കൊഞ്ഞനം കുത്തുന്ന നടപടിയാണു സമ്പന്നരായ പ്രവാസികളെ മാത്രം വിളിച്ചിരുത്തി നടത്തുന്ന ഈ കോപ്രായങള്‍...പ്രവാസികളെ ഇവിടെയും നാട്ടിലും ചൂഷണം ചെയ്ത് തടിച്ച് കൊഴുത്തവര്‍ , അവരുടെ കീഴില്‍ പണിയെടുക്കുന്നരെ പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുപ്പിച്ച് കൃത്യമായി ശമ്പളം പോലും കോടുക്കാത്തവരാണു ഈ മീറ്റില്‍ എത്തുന്നവരില്‍ അധികപേരും. ഗള്‍ഫ് രാജ്യങളില്‍ അടക്കം ഇവരുടെ കിഴില്‍ പണിയെടുക്കുന്നവര്‍ക്ക് അതാത് രാജ്യങളിലെ ലേബര്‍ നിയമങള്‍ അടക്കം കാറ്റില്‍ പറത്തിക്കൊണ്ടാണു ക്രൂരമായ ചൂഷണത്തിന്ന് വിധേയരാക്കുന്നത്...ഹജ്ജ് പെരുന്നാള്‍ ദിവസം പോലും രാവിലെ ഒന്ന് നമസ്കരിക്കാന്‍ പോകാന്‍ അനുവാദം കൊടുക്കാത്ത മലയാളി " മൊതലാളി "മാര്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം അറിയുമ്പോഴാണു ക്രൂരതയുടെ ഗൗരവം മനസ്സിലാകുക...കേരളത്തിലെ തൊഴിലില്ലായ്മ അല്ലെങ്കില്‍ നാട്ടില്‍ തൊഴിലെടുക്കാന്‍ തയ്യാറാകാത്ത മനോഭവത്തെ ശരിക്കും ചൂഷണം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു.
കേരളത്തിലെ സമ്പദ് ഘടനയെ താങി നിര്‍ത്തുകയും വികസന പ്രക്രിയയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള ഗള്‍ഫ് മലയാളികളുടെ ജീവല്‍ പ്രശ്നങളോട് അനിഭാവപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ സ്വികരിക്കേണ്ടിയിരിക്കുന്നു
പ്രവാസി മലയാളി കാലങളായി ആവ്ശ്യപ്പെടുകയും ഇന്നും പരിഹാരം കാണാന്‍ അധികൃതരും പൊതുസമൂഹവും വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന പ്രശ്നങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണു.അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണു യാത്ര പ്രശ്നങള്‍ ,ഇമിഗ്രേഷന്‍ നിയമപ്രശ്നങള്‍, പുനരധിവാസ പ്രശ്നങള്‍ തുടങിയവ
1. ഗള്‍ഫ്കേരള സെക്ടറില്‍ മറ്റു സെക്ടറുകളെ അപേക്ഷിച്ച് ഈടാക്കുന്ന അമിത വിമാനയാത്രാ കൂലി കുറയ്ക്കുകയും, യൂസേഴ്സ് ഫീയും സര്‍വ്വീസ് നികുതിയും നിര്‍ത്തലാക്കുകയും ചെയ്യുക.
2 . സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് സൌജന്യ നിയമ സഹായ സെല്‍ തുടങ്ങുക.
3. ഇന്ത്യാ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുക.
4. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക 2000 ആയി വര്‍ദ്ധിപ്പിക്കുകയും അംഗമായി ചേരാനുള്ള പ്രായപരിധി 60 ആക്കുകയും ചെയ്യുക.
5. പൊതു വ്യവസായ വികസനത്തിന് പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തുകയും ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യുക. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉതകും വിധത്തില്‍ നിക്ഷേപ സൌഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുക.
6. വിദേശത്ത് ജോലിയന്വേഷിച്ചു പോകുന്നവര്‍ക്ക് അതാതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളും സംസ്കാരവും പരിചയപ്പെടുത്തുന്നതിന് ആവശ്യമായ വിവരങ്ങളടങ്ങുന്ന ഒരു ഒമിറ ആീീസ നല്‍കുകയും ഹ്രസ്വകാല കോഴ്സുകളില്‍ നിര്‍ബ്ബന്ധമായും പങ്കെടുപ്പിക്കുകയും ചെയ്യുക.
7. ഗള്‍ഫ് രാജ്യങളില്‍ മറണപ്പെടുന്ന മലയാളികൗടെ ശവശരീരം നാട്ടിലെത്തിക്കുന്നതിന് സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെല്‍ ആരംഭിക്കുക.
8. നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ജില്ലകള്‍തോറും സെല്ലുകള്‍ ആരംഭിക്കുകയും ഗള്‍ഫിലെ ഇടപെടല്‍ ശക്തമാക്കുകയും ചെയ്യുക.
കേരളത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ നിസ്തൂല സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കും കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിന്ന് അവസരമുണ്ടാകേണ്ടതുണ്ട്.
അതിനായി ചില ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
1. കേരള അസംബ്ളിയിലേക്ക് പ്രവാസി പ്രതിനിധികളെ (ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയെ¶ പോലെ) നോമിനേറ്റ് ചെയ്യുക.
2. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോര്‍ അക്കാദമി തുടങ്ങിയ സര്‍ക്കാര്‍ ബോഡികളിലേക്ക് പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കുക.
വിദ്യാഭ്യാസ മേഖല.
രാജ്യം വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന കുതിപ്പുകള്‍ പൊതുവില്‍, മാനവ വിഭവശേഷിയുടെ കുതിപ്പിന്ന് കുടിയേറ്റ സമൂഹത്തിന്റെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്..
എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണപരമായ നേട്ടങ്ങള്‍ പ്രവാസ ലോകത്തെ ബഹുഭൂരിപക്ഷത്തിനും കരഗതമാവുന്നില്ല.. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആഭ്യന്തര സ്രോതസ്സുകള്‍ വികാസം കൊള്ളുന്നതിനനുസൃതമായി പ്രവാസി സമൂഹത്തിനും അതിന്റെ ഗുണഫലങ്ങളും ക്രിയാത്മക തലത്തിലുള്ള പങ്കാളിത്തവും സാധ്യമാകുന്നുണ്ട്.
1. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഫലപ്രദമായ പങ്കാളിത്തം പ്രവാസി മലയാളികള്‍ക്ക് ഉറപ്പു നല്‍കുകയും മക്കളുടെ വിദ്യാഭ്യാസം, ഭാവി മൂലധന നിക്ഷേപം തുടങ്ങിയ രംഗങ്ങളില്‍ അര്‍ഹമായ സാദ്ധ്യതകള്‍ തുറന്നു നല്‍കുകയും വേണം. സര്‍ക്കാരിന്റെ നിയന്ത്രണവും സാമൂഹ്യ പ്രതിബദ്ധതയും സംരഭങ്ങളുടെ പൊതു സ്വീകാര്യതയെ വര്‍ദ്ധിപ്പിക്കും.
2. സ്കൂളുകളും പ്രൊഫഷണല്‍ കോളേജ് അടക്കം അദ്ധ്യയന മേഖലയില്‍ പ്രവാസികളുടെ നിക്ഷേപ സാദ്ധ്യതകള്‍ കണ്ടെത്തുകയും ത്വരിതപ്പെടുത്തുകയും വേണം.
3. സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ട്രസ്റ്റിന്റേയോ സഹകരണ സംഘത്തിന്റേയോ മാതൃകകള്‍ സ്വീകരിച്ചു കൊണ്ടാവാം.നിര്‍ദ്ധിഷ്ട സ്ഥാപനങ്ങളില്‍ വിശേഷിച്ചും പ്രവാസികളുടെ മക്കള്‍ക്ക് മതിയായ സംവരണം നിയമ വിധേയമാക്കണം.
4. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടുന്നവിധം നിക്ഷേപങ്ങള്‍ കണ്ടെത്തണം.
5. വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യ വല്‍ക്കരണം ഏതാണ്ടിന്ന് പൂര്‍ണ്ണമാണ്. അതിനാല്‍, വിശേഷിച്ചും ദരിദ്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തു¶തിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍ ദത്തെടുത്തു ഉച്ചഭക്ഷണം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സംവിധാനമുണ്ടാക്കണം.. ഇതിനു പ്രവാസി സംഘടനകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്താം.
6. ആധുനീകരണവും, മത്സരാധിഷ്ടിതവുമായ വിദ്യാഭാസവും, തൊഴില്‍ കമ്പോളവും, ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ കണ്ടെത്താനുള്ള ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.
അതിനാല്‍ വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി തൊഴിലധിഷ്ടിത/സാങ്കേതിക വിദ്യയിലധിഷ്ടിതമായ കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണം.
7. ഗള്‍ഫ് മേഖലയില്‍, പൊതുവില്‍, അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അതിനാല്‍ ഇന്ത്യന്‍ സിലബസുകള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകങ്ങളുടെ ലഭ്യത ഒരു വിഘ്നമാകുന്നു. കാലവിളംബം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകളെടുക്കണം.
8. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളുടെ അഫിലിയേഷനുകള്‍ എളുപ്പമാക്കുകയും, ഓപ്പണ്‍ യൂണിവേഴ്സിറ്റി സംവധാനം വിപുലപ്പെടുത്തുകയും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന ഹ്രസ്വകാല കോഴ്സുകള്‍ ഗള്‍ഫിലും സാധ്യമാക്കാന്‍ ശ്രമിക്കണം. എംബസി, കോണ്‍സുലേറ്റുകള്‍ എ¶ിവയുടെ സേവനം ഈ തുറകളില്‍ അര്‍ത്ഥവത്താകും.
9. ഗള്‍ഫ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് നാട്ടിലുള്ളപോലെ ഇന്‍സര്‍വീസ്് കോഴ്സുകള്‍ ഏര്‍പ്പാട് ചെയ്യുക. നാട്ടില്‍നിന്ന് ഇതിനായെത്തുന്ന വിദഗ്ദര്‍ക്കുള്ള യാത്രാചിലവ് ഇവിടുത്തെ മാനേജ്മെന്റുകളില്‍ നിന്ന് ഈടാക്കണം.
10. എന്‍ അഎ ഐ ക്വോട്ടയില്‍ അമിത ഫീസ് ഈടാക്കു¶ത് നിര്‍ത്തലാക്കുക.
11. ഐ ഐ ടി ,ഐ ഐ എം കോഴ്സുകള്‍ക്ക് ഗള്‍ഫില്‍ എന്‍ട്രന്‍സ് ടെസ്റ്റ് സെന്ററുകള്‍ തുടങ്ങുക.
കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കേകാര്യങ്ങള്‍
1. കേരളത്തിലെ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുക.
2. പ്രവാസി വോട്ടവകാശം ഫലപ്രദവും സാര്‍വ്വത്രികവുമാക്കുന്നതിന് ചട്ടങ്ങള്‍ ലഘൂകരിക്കുക.
3. ഭാഷാപരമായ ജനസംഖ്യാ അനുപാതത്തിനനുസരിച്ച് രാജ്യസഭയിലേക്ക് വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുക.
ഇതില്‍ ഉന്നയിച്ചിട്ടുള്ള ആവശൃങ്ങള്‍ കഴിഞ്ഞ ഫേബ്രുവരിയില്‍ ദുബായില്‍ ദല സംഘടിപ്പിച്ച പ്രവാസി സമ്മേനം ചര്‍ച്ച ചെയ്ത് കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും ഭരണത്തില്‍ വരുന്ന മുന്നണി സംസ്ഥാനത്തിന്റ അധികാരപരിധിയില്‍ വരുന്നത് നടപ്പാക്കുകയും കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നവ അവിടെ സമ്മര്‍ദ്ദം ചെലുത്തി നടപ്പില്‍വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ കൂടി കേരള സര്‍ക്കാന്റെയും കേരളിയ സമൂഹത്തിന്റെയും മുന്നില്‍ ഞങള്‍ അവതരിപ്പിക്കുന്നു....
.
നാരായണന്‍ വെളിയംകോട്.ദുബായ്. 050-6579581.kunnth12@gmail.com
Wednesday, December 28, 2011
Subscribe to:
Posts (Atom)