Monday, August 30, 2010

കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം

കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം
N.P ഹാഫിസ് മുഹമ്മദ്
എന്റെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലാണ്, വെല്ലിമ്മ-ഉമ്മയുടെ ഉമ്മ-മരിച്ചത് (2005). വെല്ലിമ്മയ്ക്ക് എണ്‍പത് വയസ്സെങ്കിലും കഴിഞ്ഞിരിക്കണമപ്പോള്‍. വെല്ലിമ്മയ്ക്കോ മറ്റുള്ളവര്‍ക്കോ വെല്ലിമ്മയുടെ വയസ്സ് കൃത്യമായറിയില്ലായിരുന്നു. എന്നാല്‍ മരിക്കുന്നതുവരെയും വെല്ലിമ്മയ്ക്ക് ഒരേയൊരു വേഷമായിരുന്നു; വെളുത്ത കാച്ചിയും വെള്ളക്കുപ്പായവും വെളുത്ത പുതപ്പും. പുറത്തുപോകുമ്പോള്‍ ഇതാണ് വേഷം. കാച്ചിയ്ക്ക് നീലയോ പച്ചയോ മെറൂണോ കരയുണ്ടാകും. കുപ്പായത്തിന്റെ കഴുത്തിലും കൈയറ്റത്തും വര്‍ണനൂലുകള്‍കൊണ്ട്, വെല്ലിമ്മതന്നെ നടത്തിയ തുന്നല്‍പ്പണികളുണ്ടാവും. മൂന്നു നാല് മീറ്ററോളം നീളമുള്ള നേര്‍ത്ത പുതപ്പുകൊണ്ട് തലയും മാറിടവും കൈയറ്റംവരെയും മറയ്ക്കുന്നു. പിന്‍ഭാഗവും പുതപ്പിനുള്ളില്‍ അത്ഭുതകരമായി മറഞ്ഞിരിക്കും. കേരളത്തില്‍ മറ്റൊരിടത്തും ഈ വേഷം കണ്ടിട്ടില്ല. കോഴിക്കോട്ടെ തീരപ്രദേശമായ കുറ്റിച്ചിറ, ഇടിയങ്ങര, കുണ്ടുങ്ങല്‍, എണ്ണപ്പാടം ദേശങ്ങള്‍ ചേര്‍ന്ന തെക്കേപ്പുറത്തെ സ്ത്രീകളുടെ പൊതുവേഷമായിരുന്നു ഇത്. വിവിധ ഭൂഖണ്ഡങ്ങളിലെ യാത്രകള്‍ക്കിടയില്‍ ഒരിടത്തും ഈ മുസ്ലിംവേഷം കണ്ടിട്ടില്ല. ഒരല്‍പ്പം സമാനതയുള്ള വേഷം കണ്ടത്, ഇന്തോനേഷ്യയിലെ മിനന്‍കാബാകു സമൂഹത്തിലാണ്. കോഴിക്കോട്ടെ മുസ്ലിം സ്ത്രീകളെപ്പോലെ വീടിനകത്ത് അവര്‍ ഒരു വെളുത്ത തട്ടമാണ് മടക്കിയിട്ട് തലയിലണിഞ്ഞിരുന്നത്. ആഘോഷവേളകളില്‍പ്പോലും വെല്ലിമ്മക്കോ കോഴിക്കോട്ടെ തെക്കേപ്പുറത്തെ മറ്റു സ്ത്രീകള്‍ക്കോ വേറൊരു വേഷം കണ്ടിട്ടില്ല. ഒരേയൊരു വേഷം. ലോകത്തൊരു മുസ്ലിം സമൂഹത്തിലുമില്ലാത്ത വേഷം.
കോഴിക്കോട്ടോ പരിസരങ്ങളിലോ കേരളത്തില്‍തന്നെയുമോ സ്ത്രീകള്‍ പര്‍ദയണിഞ്ഞിരുന്നില്ല. തങ്ങള്‍ (സയ്യിദ്) വംശത്തില്‍പ്പെട്ടവരിലെ സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് കണ്ടിരുന്നു. അതും വെളുത്ത പര്‍ദ. കറുത്ത പര്‍ദ മൂന്ന് ദശാബ്ദങ്ങള്‍കൊണ്ട് ഗള്‍ഫ് കുടിയേറ്റവും പര്‍ദക്കച്ചവടക്കാരും മുസ്ലിം സംഘടനകളും കേരളത്തിലെ ചില മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടപ്പില്‍ വരുത്തിയ വേഷമാണ്. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകളില്‍ മുപ്പതുവര്‍ഷം മുമ്പ് പര്‍ദയണിഞ്ഞ ഒരൊറ്റ വിദ്യാര്‍ഥിപോലും ഉണ്ടായിരുന്നില്ല. ഇന്നും അഞ്ചോ പത്തോ ശതമാനത്തിനപ്പുറം കറുത്ത പര്‍ദക്കാരെ കാണാനുമില്ല.
കോഴിക്കോട്ടെ തീരപ്രദേശത്തുനിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല ഉള്‍പ്രദേശങ്ങളിലെ മുസ്ലിം സ്ത്രീവേഷം. കാച്ചിയുടെ നിറത്തിലോ, കുപ്പായത്തിന്റെ വലുപ്പത്തിലോ വ്യത്യാസം കണ്ടേക്കും. തലശ്ശേരിയിലും കണ്ണൂരിലുമുള്ള മുസ്ലിംസ്ത്രീകള്‍ ഇടുങ്ങിയ, ചിലപ്പോള്‍ മേലൊട്ടിയ വെള്ളക്കുപ്പായമാണ് ധരിച്ചിരുന്നത്. മലപ്പുറം ഭാഗങ്ങളില്‍ മേലൊട്ടിയ കുപ്പായവും വിവിധ നിറങ്ങളിലുള്ള കാച്ചിയും ഉടുത്തിരുന്നു. കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പൊതുവേഷം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും ഒരൊറ്റ വേഷമായിരുന്നില്ല; ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും. നിര്‍ബന്ധമല്ലാത്ത, എന്നാല്‍ മതപരമായി പ്രതിഫലം കിട്ടിയേക്കാവുന്ന, താടിപോലും ലോകത്തെ എല്ലാ മുസ്ലിം പുരുഷന്മാരും ഏകതാനവേഷമായി സ്വീകരിച്ചിരുന്നില്ല. സ്വീകരിക്കാതെ പോയതിനെ വിമര്‍ശിക്കുകയോ വിലക്കുകയോ ചെയ്തിട്ടുമില്ല. ഇങ്ങനെ ഉസ്ബക്കിസ്ഥാനിലെയും സുഡാനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും സൌദി അറേബ്യയിലെയും മുസ്ലിങ്ങള്‍, സ്ത്രീ-പുരുഷന്മാര്‍ വേഷംകൊണ്ട് മാത്രമല്ല ജീവിത രീതികള്‍കൊണ്ടും ഇണങ്ങിയും പിണങ്ങിയും കിടന്നു. ഏകദൈവത്തിലുള്ള വിശ്വാസം, അന്ത്യപ്രവാചകന്‍ മുഹമ്മദിലുള്ള വിശ്വാസം, ഖുര്‍ആന്‍ വേദഗ്രന്ഥമാണെന്നതിലുള്ള വിശ്വാസം, അഞ്ചുനേര നമസ്കാരത്തിലുള്ള ആചരണം, ഹജ്ജ്കര്‍മത്തിലുള്ള വിശ്വാസം, റമദാന്‍ വ്രതത്തിലും രണ്ടു പെരുന്നാളുകളിലുമുള്ള ആഘോഷം തുടങ്ങിയവയിലെ സമാനതകള്‍ക്കപ്പുറം, ലോകത്തുള്ള മുസ്ലിം സമൂഹങ്ങളൊക്കെയും സാമൂഹിക സാംസ്കാരിക തലങ്ങളില്‍ വേര്‍പെട്ടുകഴിഞ്ഞു. ഇപ്പോഴും അങ്ങനെതന്നെ കഴിഞ്ഞുപോരുന്നു.
മരുമക്കത്തായത്തോട് (ങമൃശഹശ്യി) ചേര്‍ന്ന പുതിയാപ്പിള സമ്പ്രദായം (്ശശെശിേഴ ഔയെമിറ ്യലോ) മറ്റൊരു ഉദാഹരണമാണ്. അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. കുടുംബഘടന, ധര്‍മങ്ങള്‍ (ടൃൌരൌൃല മിറ ളൌിരീി) എന്നിവയിലും പുരുഷകേന്ദ്രീകൃതമോ പുരുഷാധിപത്യപരമോ (ജമൃശമൃരവമഹ) ആയ സമ്പ്രദായങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോക മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം ഈ വ്യവസ്ഥയും അതിനോടു ചേര്‍ന്ന സമ്പ്രദായങ്ങളെയുമാണ് പിന്തുടരുന്നതും. ഇന്ത്യയിലെ മുസ്ലിങ്ങളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും മക്കത്തായ (ജമൃശഹശ്യി) സമ്പ്രദായം തന്നെയാണ് പിന്തുടരുന്നത്. കേരളത്തിലും ലക്ഷദ്വീപുകളിലും കര്‍ണാടകയിലെ നവായത്ത് മുസ്ലിങ്ങള്‍ക്കിടയിലും ഗുജറാത്തിലെ ചില തീരപ്രദേശ മുസ്ലിം സമൂഹങ്ങളിലുമാണ് മരുമക്കത്തായ സമ്പ്രദായം ആചരിച്ചിരുന്നത്. ഉത്തരകേരളത്തിലെ ഏതാനും ചില പ്രദേശങ്ങളിലും ലക്ഷദ്വീപുകളിലും മാത്രമേ മരുമക്കത്തായത്തിന്റെ ചില അരികുകള്‍ ഇപ്പോള്‍ പിന്തുടരുന്നുള്ളൂ. പുതിയാപ്പിള സമ്പ്രദായവും അതിനോടു ചേര്‍ന്ന ആചാരങ്ങളും ഇപ്പോഴും ലക്ഷദ്വീപ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് തെക്കേപ്പുറം ഭാഗങ്ങളില്‍ പിന്തുടരുന്നുണ്ട്. വിവാഹാനന്തരം ഇവിടങ്ങളിലെ സ്ത്രീകള്‍ ഉമ്മയോടൊപ്പമാണ് കഴിയുന്നത്. മകള്‍ക്കും ഭര്‍ത്താവിനും രാപ്പാര്‍ക്കാന്‍ കഴിവതും ഭംഗിയും ചെലവേറിയതുമായ ഒരു അറ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഭര്‍ത്താവ് രാത്രിസന്ദര്‍ശകനായി ഭാര്യവീട്ടിലെത്തുന്നു. രാവിലെ മടങ്ങുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ചിലര്‍ ഇസ്ലാമിക നിയമം പാലിക്കുമ്പോഴും, ഈ സമ്പ്രദായത്തോടു ചേര്‍ന്ന ആചാരാഘോഷങ്ങളൊക്കെയും വിടാതെ പിന്‍പറ്റുന്നുണ്ട്. പലതും അടുത്തകാലത്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുപോലുമുണ്ട്.
സൂക്ഷ്മ വിശകലനത്തില്‍ കേരളത്തിലെ മുസ്ലിം ജീവിതത്തില്‍ പ്രാദേശികമോ പ്രാചീനമോ ആയ സാമൂഹികസത്തകളുടെ സ്വാധീനം കാണാനാകും. സാമൂഹിക സാംസ്കാരികതലങ്ങളിലെ കൊടുക്കലും വാങ്ങലും വേറിട്ട് നില്ക്കുന്ന ഒരു മുസ്ലിം സമൂഹമാക്കി മാറ്റാന്‍ കാരണമാക്കിയിട്ടുമുണ്ട്. കേരളീയ വാസ്തുശില്പ കലാരീതിയില്‍ പള്ളി പണിതതും, നേര്‍ച്ചകള്‍ക്ക് രൂപവും ഭാവവും നല്കിയതും, മുണ്ടും കുപ്പായവുമണിഞ്ഞതും, ചോറും കറിയും പ്രധാന ഭക്ഷണമാക്കിയതുമെല്ലാം ഈ ആദാനപ്രദാന പ്രക്രിയകൊണ്ടുതന്നെയാണ്. പുതുവിശ്വാസത്തെ ഏറ്റുവാങ്ങുമ്പോഴും ഒരു ജനതയ്ക്കും നൂറ്റാണ്ടുകളായി വേരോടിക്കിടക്കുന്ന സാമൂഹികതലങ്ങളെ പാടെ നിരാകരിക്കാന്‍ കഴിയുന്നില്ല. കേരളീയ ജീവിതത്തില്‍ നിന്നുള്ള ഈ സ്വാംശീകരണം ഇവിടെ ഉരുത്തിരിഞ്ഞുവന്ന മുസ്ലിങ്ങള്‍ നടത്തിയതുപോലെ അറേബ്യക്ക് പുറത്തുള്ള എല്ലാ മുസ്ലിം സമൂഹങ്ങളും നടത്തിയിട്ടുണ്ട്. നിരാകരിക്കാനാവാത്ത സാമൂഹികാവസ്ഥയില്‍നിന്നാണ് ബഹുസ്വരത ലോകത്തെവിടെയും ഒരു യാഥാര്‍ഥ്യമായി നിലകൊണ്ടത്. ഇപ്പോള്‍ നിലനില്ക്കുന്നതും.
കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലും ഈ ആദാനപ്രദാന പ്രക്രിയ ഉണ്ടാക്കിയ സാമൂഹികാവസ്ഥയെ പ്രകടമാക്കിയിട്ടുണ്ട്. ആദ്യകാല ക്രൈസ്തവ സമുദായങ്ങളുടെ വേറിട്ട അവസ്ഥ യൂറോപ്പില്‍നിന്നെത്തിയ ക്രൈസ്തവര്‍ക്ക്, പറങ്കികള്‍ക്ക് പ്രത്യേകിച്ചും, അനിഷ്ടം വരുത്തിയതും 'തെക്കും ഭാഗക്കാരും വടക്കും ഭാഗക്കാരു'മായ സിറിയന്‍ ക്രിസ്ത്യാനികളെ മാറ്റിയെടുക്കാന്‍ നടത്തിയ ശ്രമം കേരളചരിത്രത്തിലുണ്ട്. പോപ്പ് ഇന്ത്യയിലേക്ക് ആര്‍ച്ച് ബിഷപ്പായി അലക്സി മെനസിസിനെ നിയമിച്ചപ്പോള്‍, 1599 ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുചേര്‍ത്ത് പോര്‍ച്ചുഗീസ് മെത്രാന്മാരുടെ നേതൃത്വത്തില്‍ കുര്‍ബാന, പ്രാര്‍ഥന തുടങ്ങിയവക്ക് ഏകമുഖസ്വഭാവം നല്കാന്‍ ശ്രമിച്ചതുമാണ്. 1653 ല്‍ മതാചാരങ്ങള്‍ക്ക് മീതെ നടത്താന്‍ ശ്രമിച്ച ആധിപത്യത്തെയും റോമന്‍ കത്തോലിക്കാസഭയുടെ മേധാവിത്വത്തെയും സുറിയാനികള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശ് സംഭവം ബഹുസ്വരതക്കുവേണ്ടിയുള്ള മുറവിളികൂടിയായിരുന്നു. മലങ്കര സുറിയാനികള്‍ ഇന്നും റോമന്‍ കത്തോലിക്കരുമായി വേര്‍പിരിഞ്ഞ് നില്‍ക്കുന്നതും കത്തോലിക്കരില്‍തന്നെ ലാറ്റിന്‍ കത്തോലിക്കര്‍ പ്രത്യേക വിഭാഗമായി കഴിയുന്നതും സാമൂഹിക യാഥാര്‍ഥ്യമാണ്. ഇസ്രയേലിലേക്ക് കപ്പല്‍ കയറുന്നതുവരെയും കേരളത്തിലെ ജൂതന്മാര്‍ക്കിടയിലും വിഭാഗീയതയുടെ വൈജാത്യഭാവങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കേരളീയ മുസ്ലിങ്ങള്‍ക്കിടയിലെ ഈ സാമൂഹികാവസ്ഥക്കെതിരെയാണ് പാന്‍ ഇസ്ലാമിസം ആക്രോശം മുഴക്കുന്നത്. പര്‍ദയിലും മീശയില്ലാതാടിയിലും നിര്‍ബന്ധം ചെലുത്തി കേരളീയ മുസ്ലിം സാമൂഹികതയെ ഏകമുഖമാക്കാന്‍ ശ്രമിക്കുന്നതിന് കാല്‍നൂറ്റാണ്ടിന്റെ ചരിത്രമേ കാണാനുള്ളൂ. മുസ്ലിം സ്ത്രീകള്‍ക്ക് ഒരാഗോളവേഷം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസം പുരുഷന്മാര്‍ക്ക് ഒരേകവേഷം നിര്‍ബന്ധിക്കുന്നില്ലെന്നത് കൌതുകകരമായ കാര്യമാണ്. പര്‍ദയെ ആഗോള മുസ്ലിം സ്ത്രീവേഷമാക്കാന്‍ ശ്രമിക്കുന്നവര്‍ അറബികളെപ്പോലെ നീളക്കുപ്പായവും ശിരോവസ്ത്രവുമിട്ട് നടക്കണമെന്നോ, പത്താന്‍കാരെപ്പോലെ വേഷംകെട്ടി കഴിയണമെന്നോ, മീശവെടിപ്പാക്കി വെട്ടിവെടിപ്പാക്കാത്ത താടിയും തലയില്‍ തൊപ്പിയുമായി ജീവിക്കണമെന്നോ വാശിപിടിക്കുന്നില്ല. ആഗോള മുസ്ലിം പുരുഷന് ഇക്കാര്യത്തില്‍ ചില ഇളവുകളനുവദിച്ചുകൊണ്ടുള്ള ഉദാരത പാന്‍ ഇസ്ലാമിസ്റ്റുകളും വച്ചുപുലര്‍ത്തുന്നുണ്ട്. കേരളീയ പുരുഷ മുസ്ലിങ്ങളുടെ മഹാഭാഗ്യം.
ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പലതാണ്: പ്രവാചക കാലത്തുതന്നെ കേരളത്തില്‍ വേരോടിയ മുസ്ലിങ്ങള്‍ താടിയും തൊപ്പിയും വേഷത്തിന്റെ ഭാഗമാക്കാത്തതിന്റെ പേരില്‍ അനിസ്ലാമിക വേഷമാണോ ധരിച്ചിരുന്നത്? പര്‍ദയണിയാത്ത കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് സ്വര്‍ഗം നിരാകരിക്കപ്പെടുമെന്നാണോ മുസ്ലിം തീവ്രപക്ഷം കരുതുന്നത്? സന്ധ്യാനേരം ദീപംകത്തിച്ച് നഫീസത്തുമാല പാടിയതുകൊണ്ട് അത് നടന്ന മുസ്ലിം വീടുകളിലന്ന് രാപ്പാര്‍ത്തവരെല്ലാം നരകത്തിലേക്ക് പാസ്പോര്‍ട്ട് ലഭിച്ചവരാണെന്നാണോ തീവ്രപക്ഷം വിധിയെഴുതുന്നത്? ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നിലനിന്ന കാലത്തും മുസ്ലിം പണ്ഡിതന്മാരും മതനേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് കേരളീയ മുസ്ലിങ്ങളെ ഏകമുഖ സാമൂഹികതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കടുത്ത വാദം പിന്‍പറ്റുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പ്പര്യം കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ സാംസ്കാരിക തലങ്ങളെ വിശ്വാസ സംഹിതയുടെ പേരില്‍ ഏകമുഖതലത്തിലെത്തിച്ച് ജീവിതത്തെ രണ്ടറ്റങ്ങളില്‍ തളച്ചിടാനാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവാദങ്ങളുടേയോ ആദാനപ്രദാന പ്രക്രിയയുടേയോ സാധ്യതകളെയും യാഥാര്‍ഥ്യങ്ങളെയും അക്കൂട്ടര്‍ നിരാകരിക്കുന്നു. വലിയ സാമൂഹിക ദുരന്തങ്ങളിലേക്കായിരിക്കും ഇത് കൊണ്ടുചെന്നെത്തിക്കുക. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട്സംഭവം മറ്റൊന്നല്ല വ്യക്തമാക്കുന്നത്.
കേരളത്തിലെ മുസ്ലിങ്ങളുടെ ചരിത്രം മറ്റൊന്നാണ്. മുസ്ലിങ്ങളുടേത് മാത്രമല്ല, ക്രൈസ്തവരുടേയും.മതേതരത്വത്തിന്റെ വേരുകളില്‍നിന്നാണ് കേരളചരിത്രത്തെ പാകപ്പെടുത്തിയെടുത്തിട്ടുള്ളത്. മതമൈത്രിയുടെ വിളക്കിച്ചേര്‍ത്ത കണ്ണികളില്‍നിന്നാണ് ക്രൈസ്തവ സമുദായവും മുസ്ലിംസമുദായവുംകേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നത്. പരസ്പര ധാരണകളുടെയും ബഹുമാനത്തിന്റെയും അന്തരീക്ഷത്തില്‍നിന്നാണ് കേരളത്തിലെ മതങ്ങള്‍ സ്വസ്ഥപൂര്‍ണമായ പൊതുജീവിതത്തിന്റെ ഗോപുരങ്ങളുയര്‍ത്തിയത്. മതമൈത്രിയുടെ അടയാളങ്ങള്‍ സാമൂഹികജീവിതത്തില്‍ ഇന്നും വേരോടിക്കിടക്കുന്നത് വ്യക്തമായി കാണാനാവും. മതമൈത്രിയിലധിഷ്ഠിതമായ ഈ സാമൂഹികതയെ അടുത്തകാലത്ത് മതവാദികളും മതത്തെ നിരാകരിക്കുന്നവരും തിരസ്കരിച്ചു തുടങ്ങിയിട്ടുണ്ട്. (മതമൈത്രിയെ തകര്‍ക്കുന്നതിലിരുപക്ഷവും ഒരുപോലെ പങ്കാളികളാണെന്ന് പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നിരീക്ഷിക്കുന്നു - അഭിമുഖം, ദേശാഭിമാനി വാരിക, ലക്കം: 8, ആഗസ്ത് 2010). കേരള മുസ്ലിം-ഹൈന്ദവ-ക്രൈസ്തവ തീവ്രപക്ഷങ്ങള്‍, ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കില്‍പ്പോലും, അപകടകരമായ ഒരവസ്ഥയിലേക്കാണ് പൊതുജീവിതത്തെ തള്ളിനീക്കിയെത്തിക്കുന്നത്.
കേരളം അറിയാതെ ശത്രുതയും പ്രതികാരവും വിചാരങ്ങളിലേക്ക് സ്വാംശീകരിക്കപ്പെടുന്നുണ്ട്. വികാരപരമായ ഒരു തള്ളിപ്പറച്ചിലോ, എടുത്തുചാട്ടമോ, ആക്രമണമോ നടത്തുംമുമ്പെ മതസമൂഹങ്ങളിലെ ചിലരുടെയെങ്കിലും വിചാരമണ്ഡലത്തില്‍ വിഷബീജങ്ങള്‍ പെരുത്തുപെരുകിയിട്ടുണ്ട്. ശത്രുതയ്ക്ക് ചരിത്രത്തിന്റെയും സിദ്ധാന്തങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിത്തറ നല്കാന്‍ ഈ തീവ്രപക്ഷം ശ്രമിക്കുന്നു. മതബന്ധങ്ങളിലെ സ്വസ്ഥതയുടെ കെട്ടുപാടുകളാണ് അവ അഴിച്ചുമാറ്റപ്പെടുന്നത്. അകല്‍ച്ചയും സംശയവും ശത്രുതയും മതസമുദായങ്ങള്‍ക്കിടയില്‍ സുസ്ഥിരപ്പെടുന്നവിധം ചിലര്‍ ശ്രമിക്കുകയും കുറേയൊക്കെ ഫലം കണ്ടെത്തുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ കൊടിയ ദുരന്തം. മാധ്യമകഥകളും പൊലീസ് സ്റ്റോറികളും വിചാരതലങ്ങളിലെ പുതുധാരണകളെ നട്ടുപിടിപ്പിക്കുന്നതിന് മാത്രം ഉതകുന്നതായിത്തീരുന്നു. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും: മൊറാദാബാദിലോ അഹമ്മദ്ബാദിലോ മുംബൈയിലോ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയെടുക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും കേരളത്തേക്കാള്‍ കുറഞ്ഞ രീതിയിലേ ബാഹ്യതലങ്ങളില്‍നിന്ന് ആന്തരികവല്‍ക്കരിക്കപ്പെടുന്നുള്ളൂ. അഹമ്മദാബാദിലെ തെരുവിലെ മുസ്ലിം ഹോട്ടലിന് മുന്നില്‍ ഇടവേളകളില്‍ ഭക്ഷണം നല്കുന്ന ഉദാരതക്ക് നന്ദിയോടെ കാത്തിരിക്കുന്ന ഹിന്ദുസഹോദരങ്ങളും അത് നല്‍കുന്ന മുസ്ലിങ്ങളും , കഴിഞ്ഞുപോയ ദുരന്തങ്ങളെ തലച്ചോറില്‍ ഏറ്റിനടക്കുന്നില്ലെന്നതിന്റെ അടയാളങ്ങളാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലേക്കും നൈവേദ്യമായര്‍പ്പിക്കുന്ന പുഷ്പഹാരങ്ങള്‍ മുസ്ലിം കരങ്ങളാല്‍ നിര്‍മിക്കപ്പെടുന്നവയാണെന്ന് അയോധ്യ വ്യക്തമാക്കിയതാണ്. കലാപാനന്തരം ഉത്തരേന്ത്യയിലെ നഗരങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ വൈകാരികാനിവാര്യതകളിലേക്ക് വൈകാതെ മടങ്ങുമ്പോള്‍, തലശേരിയുടെ ഷോക്ക് ഇന്നും ഉത്തര കേരളത്തില്‍നിന്ന് വിട്ടുപോയിട്ടില്ല. നാദാപുരത്തെ എരിയുന്ന തീക്കനലുകളെ കെടുത്തുന്നില്ല. ഫാറൂഖ്കോളേജിലെ സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കൊപ്പം, സംഘര്‍ഷത്തിനുശേഷം പലവട്ടം ഫീല്‍ഡ്വര്‍ക്ക് നടത്തിയപ്പോള്‍ മാറാട് മൌനം പറഞ്ഞുകൊണ്ടിരുന്നതും വിചാരതലങ്ങളിലേക്ക് കടന്നുകേറി കുടിയിരിപ്പ് നടത്തിയ സമുദായങ്ങള്‍ തമ്മിലെ അകല്‍ച്ചയെയാണ്. ബസ്സപകടമുണ്ടാകുമ്പോള്‍ സ്വന്തം സമുദായത്തില്‍പ്പെട്ട എത്രപേര്‍ മരിച്ചുവെന്നും എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നും ചികയുന്ന വിചാരച്ചുഴികളാണ് കേരള പൊതുജീവിതത്തിലേക്ക് കൊണ്ടു വന്നെത്തിച്ചിരിക്കുന്നത്. വിവിധ സമുദായങ്ങളുടെ അംഗങ്ങളില്‍ ഏതാനും ചിലരുടെയെങ്കിലും ധാരണകളിലും വിചാരങ്ങളിലും മലിനീകരണം നടത്താനും, സമുദായ സൌഹൃദം തകര്‍ക്കാനുതകുംവിധം വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിവിധ സമുദായങ്ങളുടെ നേതാക്കളില്‍ പലരും ഇതിനുത്തരവാദികളാണ്. രാഷ്ട്രീയ സംഘടനകള്‍ അധികാര താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ നാലഞ്ച് ദശകങ്ങളില്‍ നടത്തിയ നീക്കങ്ങളും ഈ സാമൂഹിക ദുരന്തത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. വില നല്‍കാനാവാത്ത ദുരന്തങ്ങളിലേക്കാണ് ഇക്കൂട്ടര്‍ കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത്.
ക്രൈസ്തവ മതാധ്യക്ഷന്മാര്‍ സമുദായത്തിലെ കുട്ടികള്‍ ക്രൈസ്തവ വിദ്യാലയത്തിലേ പഠിക്കാവൂ എന്ന് പ്രസ്താവനയിറക്കിയത് സമീപകാലത്താണ്. മുസ്ലിം മാനേജ്മെന്റ് നടത്തുന്ന സ്കൂളിലാണ് മുസ്ലിങ്ങള്‍ പഠിക്കേണ്ടതെന്നും, ഹൈന്ദവ സംഘടനകളുടെ സ്കൂളിലാണ് ഹിന്ദുക്കള്‍ പഠിക്കേണ്ടതെന്നുമുള്ള താല്‍പ്പര്യം വിദ്യാസമ്പന്നരിലാണ് വേരോടിക്കഴിഞ്ഞിരിക്കുന്നത്. സ്കൂളിലെ വേഷങ്ങളുടെ കാര്യത്തിലെ നിഷ്കര്‍ഷകളും വിലക്കുകളും സമീപകാല വാര്‍ത്തകളാണ്. പര്‍ദയണിഞ്ഞ് വരണമെന്ന നിബന്ധനപോലെ അപകടകരമാണ്, മഫ്ത്ത (തലമറയ്ക്കാനുള്ള വസ്ത്രം) യണിഞ്ഞ് സ്കൂളില്‍ വന്നുകൂടാ എന്ന നിരോധനവും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ കടന്നുകയറ്റം കേരളീയ പൊതുജീവിതത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന പലവിധ അസഹിഷ്ണുതകളേയാണ് വിളംബരം ചെയ്യുന്നത്. ഇത് ഉത്തരേന്ത്യന്‍ കലാപങ്ങളേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും കേരളീയ പൊതുജീവിതത്തിലുണ്ടാക്കിത്തീര്‍ക്കുക.
വിലക്കുകള്‍കൊണ്ട് മാത്രം ഒരു സമുദായത്തിനും കാലത്തെ അതിജീവിക്കാനാവില്ല. ആധുനിക വിദ്യാഭ്യാസവും ഇംഗ്ളീഷ് പഠനവും വിലക്കിയ മതനേതൃത്വം കേരള മുസ്ലിങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കര്‍ശനമായ ആ വിലക്കുകള്‍ കാലംതന്നെ തട്ടിത്തകര്‍ത്തപ്പോള്‍, വന്നുകഴിഞ്ഞ മാറ്റങ്ങള്‍ ശ്രദ്ധിക്കുക: മുസ്ലിം സമുദായ സംഘടനകള്‍ ഇംഗ്ളീഷ് മീഡിയം/സിബിഎസ്സി സ്കൂളുകള്‍ ഗ്രാമങ്ങളില്‍പോലും തുടങ്ങാനും വളര്‍ത്താനും ഇന്ന് ശ്രമിക്കുന്നു. ഇരുപത്തഞ്ച് കൊല്ലത്തിനിടയ്ക്ക് രൂപംകൊണ്ട് വേരുപിടിച്ച ഒരു മുസ്ലിം സംഘടനക്ക് കീഴെ നേരിട്ട് നടത്തുന്ന നൂറ്റമ്പതോളം സ്കൂളുകളുണ്ട്. ഇവയില്‍ മലയാളം മീഡിയം സ്കൂളുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഒരിക്കല്‍ വിലക്കുകയോ നിരാകരിക്കുകയോ ചെയ്ത വളര്‍ച്ചയുടെ പടവുകള്‍ മുസ്ലിം സമുദായം വൈകി സ്വീകരിച്ചുതുടങ്ങിയത് മറ്റ് ചില മേഖലകളിലും കാണാം. ചലച്ചിത്രത്തോടുള്ള സമീപനം മറ്റൊന്നല്ല വ്യക്തമാക്കുന്നത്. പുതിയ കാലത്തിന്റെ ശക്തമായ മാധ്യമത്തെ ഏതുവിധം പ്രയോജനപ്പെടുത്താം എന്ന് സമുദായം ചിന്തിക്കുമ്പോഴേക്ക്, കാല്‍ക്കീഴില്‍നിന്ന് കാലം കുത്തിയൊഴുകിപ്പോയിരിക്കുന്നു. അതിനിടയില്‍ വിവേകപൂര്‍വം ഇടപെടല്‍ നടത്താത്ത കാരണം, ശാസ്ത്രീയമായ സമീപനം വെച്ചുപുലര്‍ത്താത്ത കാരണം, മുസ്ലിം മതനേതാക്കള്‍ തിരസ്കരിക്കാനാഹ്വാനംചെയ്ത ചലച്ചിത്രം അവരുടെ കണ്‍മുമ്പില്‍വച്ച്തന്നെ ഇഴഞ്ഞിഴഞ്ഞ്വന്ന് മുസ്ലിം വീടുകളില്‍ കൂട്കൂട്ടി വിഷപ്പാമ്പുകളെ പെറ്റുപെരുപ്പിക്കുന്നു. ഒരു മാധ്യമത്തെ ഫലവത്തായി ഉപയോഗിക്കാനായില്ല എന്നതു മാത്രമല്ല, അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനാവുന്നുമില്ല എന്നതാണ് വസ്തുത.
മുസ്ലിമായതുകൊണ്ട് ഒരു ചലച്ചിത്ര സംവിധായകനോട് താങ്കള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തില്‍ വിഷബീജങ്ങളുണ്ട്. മതനിരപേക്ഷ പ്രമേയങ്ങള്‍ അമുസ്ലിം കഥകളാണെന്ന തെറ്റിദ്ധാരണ പരത്താനുള്ള ശ്രമംകൂടിയാണത്. സ്വസമുദായത്തിലെ പോരായ്മകളും തെറ്റുകുറ്റങ്ങളും എന്തിന് പൊതുസമക്ഷമര്‍പ്പിക്കുന്നുവെന്ന താക്കീതും അതിലടങ്ങിയിട്ടുണ്ട്. വിവാഹമോചനം ചെയ്യപ്പെട്ട ഒരു മുസ്ലിംയുവതിയെ അഭ്യുദയകാംക്ഷികള്‍തന്നെ ചൂഷണം ചെയ്യുന്നത് കഥയാക്കിയപ്പോള്‍ (ഈ നില്‍ക്കുന്ന സ്ത്രീ) എന്തിനാണ് നമ്മുടെതന്നെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നതെന്ന ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പരിചിത മണ്ഡലത്തില്‍നിന്നാണ് കലാസാഹിത്യ രചനകളുടെ വിളഭൂമി കണ്ടെത്തേണ്ടതെന്ന മര്‍മം ഈ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവര്‍ക്കറിയില്ല. സുപരിചിതമായ സാധാരണ ജീവിതത്തില്‍നിന്നാണ് അസാധാരണമായ ലോകം പണിയാനാവുക എന്ന ബഷീറിന്റെ രചനാസാഫല്യം തിരിച്ചറിഞ്ഞാല്‍ പി ടി കുഞ്ഞുമുഹമ്മദിനോട് നിങ്ങള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയം മാത്രം ചലച്ചിത്രമാക്കുന്നു എന്ന ചോദ്യം ചോദിക്കില്ല. ഹമീദ് ചേന്ദമംഗലൂരിനോടോ എന്‍ പി ഹാഫിസ് മുഹമ്മദിനോടോ എന്തിന് മലര്‍ന്നു കിടന്ന് തുപ്പുന്നു എന്ന വേവലാതി പ്രകടിപ്പിക്കില്ല. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍ പി മുഹമ്മദ്, വി പി മുഹമ്മദ്, കെ ടി മുഹമ്മദ് തുടങ്ങിയ മുഹമ്മദുമാര്‍ ചെയ്തതുതന്നെയാണ് കുഞ്ഞുമുഹമ്മദും ഹാഫിസ് മുഹമ്മദും ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് സമുദായ ദ്രോഹമല്ല, എന്ന് തിരിച്ചറിയാനുള്ള വിവേകം പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. കൈവെട്ടിലെത്തിച്ചേര്‍ന്ന യഥാര്‍ഥ സമുദായ ദ്രോഹങ്ങളെ കാണാനാവാതെ പോവുകയും ചെയ്തിരിക്കുന്നു.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം. വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്തു ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകളുടെ അഭാവവും ഇത് വ്യക്തമാക്കുന്നു. ഇസ്ലാമാണ് മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമെന്ന് ഉച്ചത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍, കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കാര്യത്തില്‍ റോക്കറ്റ്വേഗത്തില്‍ മുന്നോട്ടു പോകുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍, അകല്‍ച്ചയുടെയും ശത്രുതയുടെയും തീവ്രധ്രുവങ്ങളിലേക്കുള്ള സഞ്ചാരം, ചിലര്‍ക്കിടയിലെങ്കിലും, ത്വരിതഗതിയിലായിത്തീരുന്നുവോ എന്ന് ആത്മപരിശോധന നടത്തേണ്ടതുമുണ്ട്. സംഘടനകള്‍ ഇന്നലെകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, സമകാലീന സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടും ഫലപ്രദമായ മാര്‍ഗങ്ങളും നേടിയെടുക്കേണ്ടതാണ് ഇന്നിന്റെ ആവശ്യം. ഇന്നലെയെ പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചാല്‍ നഷ്ടക്കാര്‍ മറ്റൊരു കൂട്ടരായിരിക്കില്ല. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പു നേടാതിരുന്നാല്‍ വരാനിരിക്കുന്ന നഷ്ടം താങ്ങാനാവുന്നതുമാവില്ല.


യുഡിഎഫും മാധ്യമങ്ങളും ആടിനെ പട്ടിയാക്കുന്നു

യുഡിഎഫും മാധ്യമങ്ങളും ആടിനെ പട്ടിയാക്കുന്നു
എം വി ജയരാജന്‍
ഭരണഘടനയില്‍ കേന്ദ്രവിഷയമാണ് ലോട്ടറി. കേന്ദ്രസര്‍ക്കാരിന്റെ 98 ലെ ലോട്ടറി നിയന്ത്രണനിയമവും 2010 ലെ ചട്ടവും അനുസരിച്ചാണ് ഭാഗ്യക്കുറി നടത്തുന്ന 13 സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കേണ്ടത്. 1967 ല്‍ ആരംഭിച്ച കേരള ഭാഗ്യക്കുറി എല്ലാ നിയമവ്യവസ്ഥകളും പാലിക്കുന്നുണ്ട്. കേന്ദ്രനിയമം വരുന്നതിനു മുമ്പുതന്നെ വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് നടത്തിവന്നത്. തുടക്കത്തില്‍ 20 ലക്ഷവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 125 കോടിയും ഇപ്പോള്‍ 625 കോടിയുമാണ് പ്രതിവര്‍ഷ വിറ്റുവരവ്. കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചില്ല. 2005 ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിരോധിക്കുകപോലും ചെയ്തു. വികലാംഗരടക്കമുള്ള പതിനായിരങ്ങളുടെ ഉപജീവനമാര്‍ഗവും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം നല്‍കുന്നതുമായ കേരള ഭാഗ്യക്കുറി നിരോധനത്തിനെതിരെ ജനങ്ങളാകെ രംഗത്തിറങ്ങി. നിരോധനം പിന്‍വലിക്കേണ്ടി വന്നു. ഓലൈന്‍ ലോട്ടറി കൊണ്ടുവരാനായിരുന്നു അന്ന് പേപ്പര്‍ ലോട്ടറി നിരോധിച്ചതെന്നു പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു. ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ലോട്ടറി വിവാദവും അതിനുവേണ്ടിയാണ്. ഈ സമീപനമല്ല ഇടതുപക്ഷവും ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളും സ്വീകരിച്ചത്. ഓലൈന്‍ ലോട്ടറി നിരോധിക്കണം, നിയമവിധേയ പേപ്പര്‍ ലോട്ടറി സംരക്ഷിക്കണം, നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്്. 2006 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറി നവീകരിച്ച് സമഗ്രമായ ക്ഷേമനിധി നിയമം കൊണ്ടുവന്നു. യുഡിഎഫ് കാലത്ത് കടം കയറി ലോട്ടറി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബോണസും പെന്‍ഷനും ചികിത്സാധന സഹായവും ഉള്‍പ്പെടെയുള്ള 13 ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ പലതും ചൂതാട്ട രീതിയിലാണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്നത് തുച്ഛമായ കമീഷന്‍ മാത്രം. കേരള ഭാഗ്യക്കുറിയുടെ 10 രൂപ ടിക്കറ്റ് വിറ്റാല്‍ 3 രൂപ ശരാശരി കിട്ടുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറി വിറ്റാല്‍ 1 രൂപ പോലും കിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറിയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതിവര്‍ഷം 150 കോടി എത്തുന്നു. പിന്നെ എന്തിന് ഇടതുപക്ഷം അന്യസംസ്ഥാന ലോട്ടറിയെ പ്രോത്സാഹിപ്പിക്കണം? സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാണ്. കര്‍ണാടകത്തിലെ രാത്രികാല ഗതാഗത നിരോധനത്തിനെതിരായി കേരളത്തില്‍ ഓടുന്ന കര്‍ണാടക ബസുകള്‍ നിരോധിക്കാന്‍ നമുക്ക് കഴിയാത്തതുപോലെ സുവ്യക്തമായ കാര്യമാണ് അന്യ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ നമുക്ക് അധികാരമില്ലെന്നത്. ഈ യാഥാര്‍ഥ്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിപോലും അംഗീകരിച്ചതാണ്. അന്തര്‍സംസ്ഥാന ബന്ധങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും കരാറിന്റെയും കേന്ദ്രനിയമങ്ങളുടെയും പ്രശ്നമാണിത്. അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത്. അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ 14 കത്തുകള്‍ കേന്ദ്രത്തിനയച്ചിട്ടുണ്ട്. കേന്ദ്രം ഒന്നും ചെയ്തില്ല. കാരണം ലോട്ടറി മാഫിയത്തലവന്‍ മണികുമാര്‍ സുബ്ബ കോഗ്രസ് എംപിയും എഐസിസി അംഗവുമാണ്. 25,000 കോടി രൂപ നികുതി വെട്ടിപ്പ് മേഘാലയയിലും നാഗാലാന്‍ഡിലും നടന്നതിനെക്കുറിച്ച് തെഹല്‍ക പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മണികുമാര്‍ സുബ്ബയുടെ എംഎസ് അസോസിയേറ്റ്സ് നികുതിവെട്ടിപ്പിനു പുറമെ 5000 കോടി രൂപ സമ്മാനത്തുകയും കൊടുക്കാതിരുന്നതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായി പറയുന്നു. (2010 ഫെബ്രുവരി 13, വോള്യം 7. 6-ാം പതിപ്പ്). ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നായ ഇതിന്റെ ഗതിയെന്തായി എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. നിരവധി ലോട്ടറി തട്ടിപ്പു കേസുകളില്‍ പ്രതിയായ സുബ്ബയെ തെഹല്‍ക വിശേഷിപ്പിക്കുന്നത് ‘'പാസ്റ്മാസ്റര്‍'’എന്നാണ്. മാര്‍ട്ടിനും കോഗ്രസുമായി അടുത്ത ബന്ധമുണ്ട്. കോഗ്രസ് നേതാവും എംപിയുമായ ജെ എം അരു ലിബ്രാസ്’ എന്ന പ്രമുഖ ലോട്ടറി സ്ഥാപനത്തിന്റെ ഉടമയാണ്. കോഗ്രസ് നേതാക്കളും അവരുടെ ദത്തുപുത്രന്മാരുമാണ് അന്യസംസ്ഥാന ലോട്ടറി മുതലാളിമാരില്‍ പ്രമുഖരെന്ന് ഇതില്‍നിന്ന് വ്യക്തം. നിയമവിരുദ്ധമായി ലോട്ടറി വില്‍പ്പന നടക്കുന്ന യുപിഎ ഘടകകക്ഷി ഭരിക്കുന്ന തമിഴ്നാട്ടിലും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലും കോഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും റെയ്ഡ് പോലും നടത്താന്‍ കഴിയാത്തതെന്തേ? യുഡിഎഫ് ഭരണകാലത്ത് അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കില്ലെന്നു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ പ്രശ്നം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്റെ മറുപടി. ഇപ്പോള്‍ തോമസ് ഐസക്കിനെതിരെ ആക്ഷേപമുന്നയിച്ചവര്‍ ഇതോര്‍ക്കുന്നത് നന്നായിരിക്കും. ലോട്ടറി വീണ്ടും വിവാദമായപ്പോള്‍ 2009 ആഗസ്ത് 8 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗതീരുമാനങ്ങള്‍ ഇവയാണ്. 1)“ഓലൈന്‍ ലോട്ടറി ഒരു രൂപത്തിലും അനുവദിക്കരുത്. 2)സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഓലൈന്‍ ലോട്ടറി നിരോധനം തുടരാന്‍ സാഹചര്യം ഉണ്ടാക്കണം. 3) ഓലൈന്‍ ലോട്ടറി നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം. 4) ലോട്ടറി നിയന്ത്രണ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണം. എല്ലാവരും അംഗീകരിച്ച ഈ തീരുമാനം നിവേദനമായി പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2010 ഏപ്രില്‍ 1 മുതല്‍ ഓലൈന്‍ ലോട്ടറിയെന്ന ചൂതാട്ടം നിയമവിധേയമാക്കുകയാണ് ചെയ്തത്. പിന്നീട് സര്‍വകക്ഷി എംപിമാരുടെ സംഘം ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കണ്ട് ഓലൈന്‍ ലോട്ടറി നിരോധിക്കുന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും കേന്ദ്രം പുല്ലുവില കല്‍പ്പിച്ചില്ല. നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നറിയാവുന്നതു കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ ഐഎന്‍ടിയുസി നേതാവ് ഫിലിപ്പ് ജോസഫ് വരെ ഒപ്പിട്ട നിവേദനം കേന്ദ്രത്തിന് നല്‍കിയത്. ഇനിയെങ്കിലും സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചുള്ള പ്രതിപക്ഷത്തിന്റെ കള്ളക്കളി അവസാനിപ്പിച്ചുകൂടേ. 2010 ലെ കരട് ലോട്ടറി ചട്ടത്തിന്റെ 6-ാം വകുപ്പ് പ്രകാരം അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിന്മേല്‍ നടപടി സ്വീകരിക്കാന്‍, വേണമെങ്കില്‍ നിരോധിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ലോട്ടറി മാഫിയ ഇടപെട്ടതിനെത്തുടര്‍ന്ന് വ്യവസ്ഥ ഗസറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കാണാതായി. ചട്ടത്തിലെ 5-ാം വകുപ്പ് പ്രകാരം നിയമലംഘനത്തിനെതിരെ കത്തെഴുതാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ. 5(4) പ്രകാരമാവട്ടെ കേന്ദ്രത്തിന് മാത്രമേ നടപടി എടുക്കാന്‍ അധികാരമുള്ളൂ. കേന്ദ്രസര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിക്കാണോ മാര്‍ട്ടിനാണോ കൂടുതല്‍ സ്വാധീനം. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ സംസ്ഥാനത്തിന് അധികാരം നല്‍കുകയോ കേന്ദ്രംതന്നെ മാര്‍ട്ടിന്‍ ലോട്ടറി നിരോധിക്കുകയോ വേണം. 2005-ല്‍ കേരളഭാഗ്യക്കുറി നിരോധിച്ച് തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിച്ചവരെ ആരും മറന്നിട്ടില്ല. കേരള ഭാഗ്യക്കുറി സംരക്ഷിക്കുകയും നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളും ഓലൈന്‍ ലോട്ടറികളും നിരോധിക്കുകയുമാണ് വേണ്ടത്. അതിനായി മാര്‍ട്ടിന്മാരെയും സുബ്ബമാരെയും വിലങ്ങ് വയ്ക്കാനുള്ള നിയമം കേന്ദ്രം കൊണ്ടുവരിക തന്നെ വേണം. മാര്‍ട്ടിന് കേരളത്തില്‍ വ്യാപാരം നടത്താന്‍ രജിസ്ട്രേഷന്‍ നല്‍കിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. മാര്‍ട്ടിനോട് പ്രിയമില്ലെങ്കില്‍ നിയമം കൊണ്ടുവരാതിരിക്കാനും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ നിരോധിക്കാനും യുഡിഎഫിന് കഴിയുമായിരുന്നില്ലേ? അന്ന് 5 സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തില്‍ നടത്തിയിരുന്നു. ഇപ്പോള്‍ രണ്ട് മാത്രം. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന നികുതി നിയമത്തില്‍ 2 ലക്ഷം രൂപയായിരുന്നു പ്രതിദിന നറുക്കെടുപ്പ് നികുതി. അത് 7 ലക്ഷം രൂപയായി എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ഭൂട്ടാന്‍ ലോട്ടറി ഇന്ത്യയില്‍ നടത്താന്‍ അനുമതി നല്‍കുന്നത് രണ്ട് രാജ്യവും തമ്മില്‍ കരാറുണ്ടാക്കിയതിനെ തുടര്‍ന്നാണ്. നിയമലംഘനം കണ്ടെത്തിയാല്‍ ലോട്ടറി വ്യാപാരം റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. എന്തേ ചിദംബരം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാത്തത്? നിയമവിരുദ്ധമായ ലോട്ടറിക്കെതിരെ നിരവധി നടപടികള്‍ എല്‍ഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള നികുതി നിയമത്തില്‍ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമുണ്ടായാല്‍ നികുതി സ്വീകരിക്കാതിരിക്കാന്‍ വ്യവസ്ഥ കൊണ്ടുവരാന്‍ കഴിയുമോ എന്നു പരിശോധിക്കുകയാണ് എല്‍ഡിഎഫ്. 2005ലെ ലോട്ടറി നികുതി നിയമത്തിലെ പ്രധാന ന്യൂനത പ്രൊമോട്ടര്‍ സ്റേറ്റ്മെന്റ് സമര്‍പ്പിച്ചാല്‍ സംസ്ഥാനം നികുതി സ്വീകരിക്കാന്‍ നിയമപരമായി ബാധ്യസ്ഥമാകുന്നതാണ്. ഈ പഴുതിലൂടെയാണ് മാര്‍ട്ടിന്‍ ക്രമക്കേടുകള്‍ നടത്തിയത്. പ്രൊമോട്ടറുടെ സ്റേറ്റ്മെന്റിനോടൊപ്പം സിക്കിം സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ലോട്ടറി നിയന്ത്രണ നിയമത്തിലെ 4-ാം വകുപ്പിന്റെ ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും വേണമെന്നുള്ള വ്യവസ്ഥ കൊണ്ടുവന്ന് യുഡിഎഫ് നിയമത്തിലെ പഴുതുകള്‍ അടയ്ക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തിന് അതിന് അധികാരമില്ലെന്ന് കോടതിയില്‍ പോയി ലോട്ടറി മാഫിയാ സംഘത്തിനുവേണ്ടി വാദിക്കാതിരിക്കാനെങ്കിലും നളിനി ചിദംബരത്തോടും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരോടും സംസ്ഥാന കോഗ്രസ് നേതാക്കള്‍ പറയുമോ? ഓലൈന്‍ ചൂതാട്ടനിയമത്തിലൂടെയും നിയമലംഘനം അനുവദിക്കുകയും ചെയ്യുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് കേന്ദ്രം ചെയ്യുന്നത്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന പ്രചാരണ രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. കേരള ഭാഗ്യക്കുറി വില്‍പ്പന വര്‍ധിപ്പിക്കുകയാണ് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാനുള്ള പോംവഴി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്ന വിധം ലോട്ടറിയാകെ നിരോധിക്കണമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്്. യുഡിഎഫ് ഭരണകാലത്ത് ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തത് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സമ്പൂര്‍ണ നിരോധനമല്ല, അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുകയ

യാങ്കി ശവംതീനികളുടെ ഇറാഖി പ്രഹസനം

യാങ്കി ശവംതീനികളുടെ ഇറാഖി പ്രഹസനം
പി ഗോവിന്ദപ്പിള്ള
സൌദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എണ്ണനിക്ഷേപമുള്ള രാജ്യം ഇറാഖാണ്. രണ്ടാംലോകമഹായുദ്ധത്തിനുമുമ്പും അതിനുശേഷം കുറെ വര്‍ഷത്തേക്കും ഈ എണ്ണനിക്ഷേപം നിസ്സാര ചെലവില്‍ കൊള്ളയടിച്ചുകൊണ്ടുപോയിരുന്നത് പടിഞ്ഞാറന്‍ യൂറോപ്പിലെയും അമേരിക്കയിലെയും എണ്ണക്കമ്പനികളാണ്. എന്നാല്‍, 1950കളുടെ ആദ്യം ഈജിപ്തിലെ കേണല്‍ അബ്ദുല്‍നാസറുടെ നേതൃത്വത്തില്‍ അറബിലോകത്ത് ആഞ്ഞുവീശിയ ദേശീയസ്വാതന്ത്യ്രപ്രസ്ഥാനങ്ങള്‍ ഈ എണ്ണ ഖനനമെല്ലാം വിദേശികളില്‍നിന്ന് ഏറ്റെടുത്തു. വീണ്ടും ആ പഴയ എണ്ണക്കൊള്ള പുനഃസ്ഥാപിക്കാന്‍ പടിഞ്ഞാറന്‍ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. അവരുടെ നാട്യങ്ങള്‍ എന്തുതന്നെയായാലും ലക്ഷ്യം എണ്ണതന്നെ. എണ്ണ കമ്പോള വിലയ്ക്ക് നല്‍കാന്‍ അറബിരാഷ്ട്രങ്ങള്‍ തയ്യാറാണ്. അതിനായി 1973ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോള്‍ എക്സ്പോര്‍ട്ടിങ് കട്രീസ് (ഒപെക്) എന്നൊരു സംഘടനയും അവര്‍ രൂപീകരിച്ചു. ഈ ഒപെകിനെ പിന്തള്ളി നിസ്സാരചെലവില്‍ എണ്ണ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പൊതുവെയും അമേരിക്കന്‍ ഐക്യനാട് പ്രത്യേകിച്ചും അവരുടെ പശ്ചിമേഷ്യന്‍ നയങ്ങളും പശ്ചിമേഷ്യന്‍ ആക്രമണങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുന്നത്. എട്ടുവര്‍ഷം മുമ്പാണ് ഒസാമാ ബിന്‍ ലാദന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഇറാഖിലെ പ്രസിഡന്റ് സദ്ദാംഹുസൈന്‍ 'വെപ്പസ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍സ്' (കൂട്ടക്കൊലയ്ക്ക് ഉപകരിക്കുന്ന ആയുധശേഖരം) ശേഖരിച്ചുവച്ചിട്ടുണ്ടെന്ന് ആരോപിച്ച് കുപ്രസിദ്ധ യുദ്ധവെറിയന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് ഇറാഖിനെതിരെ ആക്രമണം നടത്തിയതും സദ്ദാംഹുസൈനെ ഹീനമാംവിധം നിയമവിരുദ്ധമായി വധിച്ചതും. ഒബാമയുടെ വാഗ്ദാനം രണ്ട് ഊഴം ബുഷ് ഭരണം നടത്തി. അനേകായിരം ഡോളര്‍ ഇതിനായി ചെലവഴിച്ചു. ടോണിബ്ളെയറുടെ ബ്രിട്ടനെപ്പോലെ ചുരുക്കം ചില സഖ്യകക്ഷികള്‍ ബുഷിനെ തുണയ്ക്കാന്‍ ആളും അര്‍ഥവും നല്‍കി. ഇത്രയൊക്കെയായിട്ടും ഇറാഖിനെ അന്തിമമായി കീഴ്പ്പെടുത്താനോ ഇറാഖില്‍ ദൈനംദിന ഭരണം സുഗമമാക്കാനോ യാങ്കികള്‍ക്ക് കഴിഞ്ഞില്ല. നൂറുകണക്കിന് യാങ്കികള്‍ ഇറാഖില്‍ ചത്തുവീണപ്പോള്‍ ആയിരക്കണക്കിന് ഇറാഖികളും മരണമടഞ്ഞു. നാശനഷ്ടങ്ങളുടെയും പരിക്കേറ്റവരുടെയും കണക്ക് തിട്ടപ്പെടുത്താനാകാത്തവിധം വലുതാണ്. ബുഷിന്റെ സര്‍വനാശക ആയുധശേഖര ആരോപണം വെറും നുണയാണെന്ന് തെളിയുകയും തനിക്ക് അക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ബുഷ് തന്നെ സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സഖ്യകക്ഷികളുടെയും ലോകപൊതുജനാഭിപ്രായത്തിന്റെയും എതിര്‍പ്പിനുപുറമെ അമേരിക്കയിലെ പൊതുജനാഭിപ്രായവും ഇറാഖി യുദ്ധത്തിന് എതിരായി. മുന്‍കാലത്തെ വിയറ്റ്നാം യുദ്ധത്തില്‍ അപമാനകരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ ഇറാഖിലും സംഭവിക്കുമെന്ന ആശങ്ക അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ പ്രബലമായി. ഈ ഘട്ടത്തിലാണ് 2008 നവംബറില്‍ അമേരിക്കയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതും പുരോഗമനവാദിയും സമാധാനപ്രിയനും എന്ന പരിവേഷത്തോടുകൂടി ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായി ബറാക് ഒബാമ മത്സരിച്ചതും ജയിച്ചതും. തന്റെ പരിവേഷത്തിന് ദീപ്തി നല്‍കാന്‍ ഒബാമ ജനങ്ങളോട് ചെയ്ത പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇറാഖില്‍നിന്ന് അമേരിക്കന്‍സേനയെ പൂര്‍ണമായി പിന്‍വലിക്കുമെന്നത്. 2009 ജനുവരിയില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ചെയ്ത പ്രസംഗത്തിലും ഈ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നു. പക്ഷേ, വര്‍ഷം ഒന്നരകഴിഞ്ഞിട്ടും ആ വഴിക്ക് നീക്കമൊന്നും ഉണ്ടായില്ല. അതോടൊപ്പം അയല്‍രാഷ്ട്രമായ അഫ്ഗാനിസ്ഥാനിലും യുദ്ധം കൊടുംപിരികൊള്ളുകയല്ലാതെ മന്ദീഭവിക്കുന്ന മട്ടില്ല. കഴിഞ്ഞ ആഗസ്ത് രണ്ടിന് ഒബാമ അറ്റ്ലാന്റയില്‍ വിളിച്ചുചേര്‍ത്ത സൈനികമേധാവികളുടെ യോഗത്തില്‍ പിന്‍വലിക്കല്‍ സംബന്ധിച്ച വാഗ്ദാനം ആവര്‍ത്തിച്ചു. ഈ വരുന്ന സെപ്തംബര്‍ ഒന്നാംതീയതി അമേരിക്കയില്‍നിന്ന് ആക്രമണസൈന്യത്തെ പിന്‍വലിച്ചുതുടങ്ങുമെന്നും 2011 ഡിസംബര്‍ ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂര്‍ത്തിയാകുമെന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍,ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത് വാഗ്ദാനം ശുദ്ധവഞ്ചനയും പ്രഹസനവുമാണെന്നാണ്. ഇറാഖി യാഥാര്‍ഥ്യങ്ങള്‍ ഇറാഖില്‍ അമേരിക്കക്കാരുടെ ദല്ലാളായ പ്രധാനമന്ത്രി നൂറി-അല്‍-മലീക്കിയെക്കൊണ്ട് അവര്‍ ഒരു പ്രസ്താവന ഇറക്കിച്ചിട്ടുണ്ട്. പെട്ടെന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്നത് ഇറാഖിന് ഗുണകരമല്ല എന്നാണ് ഈ ദല്ലാള്‍ പ്രധാനമന്ത്രിയുടെ വാദം. വാസ്തവത്തില്‍ ഇറാഖില്‍നിന്ന് 'കമ്പാറ്റ്' അഥവാ ആക്രമണസൈന്യത്തെ മാത്രമേ പിന്‍വലിക്കുന്നുള്ളൂ. അവര്‍ നോ കമ്പാറ്റുകളായി (അനാക്രമണ സൈന്യങ്ങളായി) തുടരും. ഇറാഖിന് യുദ്ധത്തില്‍ നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍മാണത്തിന് എന്നവകാശപ്പെട്ടുകൊണ്ട് ഈ നോകമ്പാറ്റ് സേനകള്‍ തുടരും. അവരുടെ എണ്ണം അരലക്ഷത്തോളം വരും. തെക്കന്‍കൊറിയയില്‍ താവളമടിച്ചിട്ടുള്ള അമേരിക്കന്‍ സൈനികസംഖ്യയുടെ രണ്ടിരട്ടിയാണിത്. കൂടാതെ അമേരിക്കന്‍ ആയുധശേഖരങ്ങള്‍ തിരികെ കൊണ്ടുപോകുന്നുമില്ല. ഇറാഖി സൈന്യത്തെ പരിശീലിപ്പിക്കാന്‍ വേണ്ടിയാണ് അവ തിരിച്ചുകൊണ്ടുപോകാതെ ഇറാഖില്‍തന്നെ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ന്യായം പറയുന്നത്. ഇവയ്ക്കുപുറമെ ഇറാഖിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷത്തോളം അമേരിക്കന്‍ കങ്കാണികളും കരാറുകാരുംകൂടി ഉണ്ടാകും. അവരില്‍ മുന്‍സൈനികരും അവധിയെടുത്ത് അധികവേതനം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ സൈനികരും ഉണ്ടാകും. അമേരിക്കയുമായി സൌഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളായ ഉഗാണ്ട, പെറു, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നാണ് ഈ കരാറുകാര്‍. ഇവയ്ക്കെല്ലാംപുറമെ ഇറാഖിലെ എണ്ണ ഖനനത്തിന്റെ അറുപത് ശതമാനത്തോളം വിദേശ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ ഇറാഖിലുള്ളത് ഏകദേശം 2700 നയതന്ത്രപ്രതിനിധികളാണ്. ഇത് 7000 ആയി വര്‍ധിപ്പിക്കണമെന്ന്് യുഎസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ളിന്റ പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇന്ത്യപോലെ അമേരിക്കയുമായി വളരെ അടുത്ത വ്യാപാരനയതന്ത്രബന്ധങ്ങളുള്ള ഒരു മഹാരാജ്യത്തില്‍പോലും ഇത്രയേറെ അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ഇവരും വേഷംമാറിയ പൂതനകളാണെന്ന് വെളിവാകുന്നത്. കൂടാതെ അവരൊന്നുകൂടി വെളിപ്പെടുത്തുകയുണ്ടായി. അതായത് അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണമായും നിഷ്ക്രമിക്കാന്‍ നാലോ അഞ്ചോ വര്‍ഷംകൂടി വേണ്ടിവരുമെന്ന്. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രസിഡന്റ് ബറാക് ഒബാമയുടെ വാഗ്ദാനം വെറും പ്രഹസനവും ആത്മവഞ്ചനയും അല്ലെന്നാണെങ്കില്‍ പിന്നെന്താണ്?

Wednesday, August 25, 2010

മനുഷ്യന്റെ ജാതി മനുഷ്യത്വം

മനുഷ്യന്റെ ജാതി മനുഷ്യത്വം


മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.


ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ആക്രോശങ്ങളാല്‍ കലുഷമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം ശ്രീനാരായണജയന്തി ഉദയംചെയ്യുന്നത്. പുണ്യാത്മാവ് ഉപദേശിച്ച ധര്‍മസംഹിതയില്‍ വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്‍മനിരതരായേ പറ്റൂ. ആ ധര്‍മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്‍കുന്നു. 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. വാക്കുകള്‍കൊണ്ടു മാത്രമല്ല, കര്‍മങ്ങള്‍കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്‍കാന്‍ ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്‍ണശാലയില്‍ ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്‍ഷിയുടെ മഹനീയ സിദ്ധികള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ പ്രകാശം അതായിരുന്നു. ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയമായും ഭൌതികമായും ഉള്ള സര്‍വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്''. സമുദായത്തിലെ അനാചാരങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്‍മം പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസംഗകര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്‍ദേവതാരാധനകളെയും നിരാകരിക്കുക'' മറ്റൊരിടത്ത്: "അര്‍ഥശൂന്യങ്ങളും അനര്‍ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്‍ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....'' കുട്ടിച്ചാത്തന്‍ കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല്‍ ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്‍ദേശം നല്‍കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്‍ക്ക് സ്കൂള്‍പ്രവേശനം നല്‍കിയത് തടയാന്‍ നായരീഴവസമുദായക്കാര്‍ ഒന്നുചേര്‍ന്നു തുനിഞ്ഞപ്പോള്‍ ആ അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അദ്ദേഹം അവര്‍ക്ക് ആജ്ഞ നല്‍കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്‍ക്ക് സര്‍വവിധമായ പിന്തുണയും ലഭിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹം സന്ദര്‍ശിക്കാന്‍ ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്‍കാനും പോരാളികള്‍ക്ക് ആശംസ അര്‍പ്പിക്കാനുമാണ്. അവര്‍ തന്റെ കഴുത്തിലണിഞ്ഞ ഖദര്‍മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്‍ഥം. ഈഴവരുടെ ദേവാലയങ്ങളില്‍ താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്‍ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വിഭിന്ന ജാതിയില്‍പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്‍മങ്ങളില്‍ ദൈവമുണ്ടല്ലോ''. ആചാരാനുഷ്ഠാനങ്ങളിലല്ല, കര്‍മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര്‍ നമുക്കിടയില്‍ എത്രയുണ്ട്? ഉത്തരം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല. ശിവഗിരിയില്‍വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര്‍ തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്‍മന്‍കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന്‍ - മാര്‍ഗരറ്റ് ദമ്പതികള്‍ ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു). ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല്‍ സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളില്‍ ജാതിമതഭേദചിന്തകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില്‍ സംഭവിച്ച ഗംഭീരമായ പരിവര്‍ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില്‍ എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള്‍ ഏറ്റവും ജാഗ്രതയോടെ ഓര്‍മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.
പ്രൊഫ. എം കെ സാനു

Tuesday, August 24, 2010

കോഗ്രസ്-ബിജെപി സംയുക്തദാസ്യം

കോഗ്രസ്-ബിജെപി സംയുക്തദാസ്യം
കോഗ്രസിന്റെ നിര്‍ലജ്ജമായ അമേരിക്കന്‍ ദാസ്യവും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യവും രാജ്യതാല്‍പ്പര്യം ബലികഴിക്കുന്നതിനുവേണ്ടി പരസ്പരം ചേരുന്നതിന്റെ അപഹാസ്യമായ ദൃഷ്ടാന്തമാണ് ആണവബാധ്യതാബില്‍ കാര്യത്തില്‍ ഇന്ത്യ ഇന്ന് കാണുന്നത്. നവംബറില്‍ യുഎസ് പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് കാഴ്ചവയ്ക്കാനായി അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഉള്ളടക്കത്തോടെ ആണവബാധ്യതാബില്‍ നിയമമാക്കിയെടുക്കണം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്. സൊഹ്റാബുദീന്‍ കേസിലെ സിബിഐ അന്വേഷണം ഗുജറാത്തില്‍ അന്ന് ആഭ്യന്തരസഹമന്ത്രിയായിരുന്ന അമിത്ഷായുടെ അറസ്റില്‍വരെ എത്തിനില്‍ക്കുകയാണ്. അന്വേഷണം ഇനി നീണ്ടാല്‍ അറസ്റിലാവുക അന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നരേന്ദ്രമോഡിയാണ്. മോഡിയെ രക്ഷിച്ചെടുക്കണം ബിജെപിക്ക്. ഈ ഇരുതാല്‍പ്പര്യങ്ങളും അവസരവാദപരമായി ഒരുമിച്ചപ്പോള്‍ കോഗ്രസും ബിജെപിയും ഒരുമിച്ചായി. ആണവബാധ്യതാബില്‍ നിയമമാവുന്നതിന് തടസ്സമില്ലെന്നായി. മോഡിയിലേക്ക് അന്വേഷണം നീളില്ലെന്ന് യുപിഎ മന്ത്രിസഭ. എങ്കില്‍ എതിര്‍പ്പുകളൊക്കെ വിഴുങ്ങി ബില്ലിനെ പിന്തുണയ്ക്കാമെന്ന് ബിജെപി. എത്ര അപഹാസ്യമാണ് ഈ രാഷ്ട്രീയനാടകം! ആണവകരാര്‍ കാര്യത്തിലോ അമേരിക്കയോടുള്ള സമീപനത്തിന്റെ കാര്യത്തിലോ അടിസ്ഥാനപരമായി കോഗ്രസിനും ബിജെപിക്കും ഇടയില്‍ വൈരുധ്യമില്ല. എന്നിട്ടും ആണവബാധ്യതാബില്ലിലെ വ്യവസ്ഥകള്‍ എങ്ങനെ ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കെതിരാവുന്നു എന്നത് ഇടതുപക്ഷം തുറന്നുകാട്ടിയപ്പോള്‍, ജനങ്ങള്‍ അത് തിരിച്ചറിയുന്നുവെന്നുവന്നപ്പോള്‍, തങ്ങളും എതിര്‍ക്കുന്നുവെന്ന ഒരു പ്രതീതി വരുത്താന്‍ ബിജെപി ശ്രമിച്ചു. ആ പ്രതീതികൂടി ഇല്ലാതായിരിക്കുന്നു ഇപ്പോള്‍. കോഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ ഒരുമിച്ചു. ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തി. അടുത്തനാളുകളില്‍തന്നെ ബില്‍ ലോക്സഭയിലും തുടര്‍ന്ന് രാജ്യസഭയിലുമെത്തും. മറ്റൊരു ബില്ലിനും നല്‍കാത്ത മുന്‍ഗണനയാണ് യുപിഎ ഭരണം അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഈ ബില്ലിന് നല്‍കുന്നത്. വര്‍ഗീയകലാപങ്ങള്‍ തടയാനുള്ള ബില്‍ ആറുവര്‍ഷമായി പൊടിപിടിച്ചുകിടക്കുന്നു. ലോക്പാല്‍ ബില്‍ ശീതസംഭരണിയില്‍ കിടക്കുന്നു. അത്തരം ഡസന്‍കണക്കിന് ബില്ലുകളെ മറികടന്ന് ആണവബാധ്യതാബില്‍ നിയമമാവാന്‍ പോകുന്നു. എന്താണ് അമേരിക്കയ്ക്ക് ഇതിലുള്ള താല്‍പ്പര്യം? ഇത് പാസായി നിയമമായാലേ, തങ്ങളുടെ ആണവകമ്പനികള്‍ നല്‍കുന്ന റിയാക്ടറുകളില്‍നിന്ന് ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അമേരിക്കയ്ക്ക് കഴിയൂ എന്നതുതന്നെ. ഇന്ത്യക്ക് റിയാക്ടറുകള്‍ നല്‍കുന്ന വെസ്റിങ് ഹൌസ്, ഇലക്ട്രിക് തുടങ്ങിയ കമ്പനികളെ പൂര്‍ണമായും നഷ്ടപരിഹാരബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യുന്ന ബില്ലാണിത്. സപ്ളയര്‍ കമ്പനികള്‍ക്ക് ബാധ്യതയില്ല, കട്രോളര്‍ കമ്പനികള്‍ക്കേ ബാധ്യതയുള്ളൂ എന്നാണ് വ്യവസ്ഥ. സപ്ളയര്‍ കമ്പനികള്‍ അമേരിക്കയുടേതാണ്; കട്രോളര്‍ കമ്പനി നമ്മുടെ പൊതുമേഖലാസ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനും. അതായത്, ദുരന്തമുണ്ടായാല്‍ ഇന്ത്യ സ്വന്തം ഖജനാവില്‍നിന്ന് നഷ്ടപരിഹാരം നല്‍കിക്കൊള്ളണം! അമേരിക്കന്‍ കമ്പനി നല്‍കുന്ന ഇന്ധനത്തിന്റെയോ റിയാക്ടറിന്റെയോ മറ്റ് സാങ്കേതികവിദ്യയുടെയോ കുഴപ്പംകൊണ്ട് ദുരന്തമുണ്ടായാല്‍, അമേരിക്കയ്ക്ക് അതില്‍ ഒരു നഷ്ടപരിഹാരബാധ്യതയുമില്ല എന്നര്‍ഥം. ആണവവൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയാല്‍ ഉപയോക്താക്കള്‍ക്കുമേല്‍ സെസ് ഏര്‍പ്പെടുത്തും. ആ സെസ്സില്‍നിന്ന് നഷ്ടപരിഹാരത്തുക ഇന്ത്യ കണ്ടെത്തിക്കൊള്ളണം. ഇതാണ് സ്ഥിതി. അമേരിക്കന്‍ കമ്പനി അമേരിക്കയില്‍ ആണവദുരന്തമുണ്ടാക്കിയാല്‍ 54,000 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിക്കൊള്ളണമെന്ന് ആ രാജ്യത്ത് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്നു ദുരന്തമുണ്ടാക്കിയാല്‍ ഒരു പൈസ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഇതാണ് മന്‍മോഹന്‍സിങ്ങിന്റെ രാജ്യതാല്‍പ്പര്യസംരക്ഷണത്തിന്റെ രീതി! ബിജെപി ഇപ്പോള്‍ ഈ ബില്ലിനെ പിന്തുണയ്ക്കാന്‍ കാരണമായി പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: സപ്ളയര്‍ കമ്പനിയും കട്രോളര്‍ കമ്പനിയും തമ്മില്‍ കരാറുണ്ടാക്കിയാല്‍ നഷ്ടപരിഹാരം കിട്ടും. രണ്ട്: കട്രോളര്‍ കമ്പനി നല്‍കേണ്ട നഷ്ടപരിഹാരം 500 കോടി എന്നത് 1500 കോടിയാക്കി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, എന്താണിതിന്റെ സത്യാവസ്ഥ? ബിജെപി പറയുംപോലുള്ള ഒരു കരാറുണ്ടാക്കാമെന്ന് ഇന്ത്യാഗവമെന്റോ അമേരിക്കന്‍ ഗവമെന്റോ പറയുന്നില്ല. എന്നുമാത്രമല്ല, മുഖ്യനിയമത്തില്‍തന്നെ നഷ്ടപരിഹാരബാധ്യതയില്ലെന്ന് എഴുതിവച്ചാല്‍, ആ നിയമത്തിനുകീഴില്‍ ആര് എന്ത് കരാറുണ്ടാക്കും? കട്രോളര്‍ കമ്പനിയുടെ നഷ്ടപരിഹാരത്തുക 1500 കോടിയായി എന്നുപറയുന്നു. കാല്‍നൂറ്റാണ്ടുമുമ്പുണ്ടായ ഭോപാല്‍ വാതകദുരന്തത്തില്‍പോലും 500 കോടിയായിരുന്നു നഷ്ടപരിഹാരം. അന്നത്തെ 500 കോടിക്ക് തുല്യമാകണമെങ്കില്‍പോലും പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അയ്യായിരം കോടിയെങ്കിലും വേണം. വാതകദുരന്തത്തേക്കാള്‍ എത്ര ശക്തവും വ്യാപ്തിയുള്ളതുമാവും ആണവദുരന്തം എന്നത് മറ്റൊരു കാര്യം. നഷ്ടപരിഹാരമായി കൊടുക്കേണ്ട 1500 കോടിയെന്ന പരിധി എത്രകാലത്തേക്ക് എന്ന് ബില്‍ പറയുന്നില്ല. ഇന്നത്തെ 1500 കോടിയുടെ വില 25 വര്‍ഷം കഴിഞ്ഞാലുള്ള 1500 കോടിക്കുണ്ടാവുമോ? ബില്‍ പറയുന്നത്, എത്ര നൂറ്റാണ്ടുകഴിഞ്ഞാലും 1500 കോടിതന്നെ എന്നാണ്. ഈ നഷ്ടപരിഹാരത്തുക, അമേരിക്കന്‍ കമ്പനി തരുന്നതല്ല. മറിച്ച് ഇന്ത്യാഗവമെന്റ് ഇവിടത്തെ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കേണ്ടതാണ് എന്ന കാര്യവും ഓര്‍മിക്കണം. ആണവദുരന്തമുണ്ടായാല്‍ അമേരിക്ക എന്ത് നിലപാടാവും എടുക്കുക എന്നതിന്റെ രുചി കഴിഞ്ഞദിവസവും ഇന്ത്യ അറിഞ്ഞു. ലോകബാങ്ക് ഫണ്ട് കിട്ടാന്‍ അമേരിക്കയുടെ സഹായം തേടി ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അയച്ച കത്തിന് യുഎസ് പ്രസിഡന്റിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അയച്ച മറുപടിയിലിതുണ്ട്. സഹായിക്കാം; പക്ഷേ ഡൌ കമ്പനിക്കെതിരെയുള്ള എല്ലാ നിയമനീക്കങ്ങളും ഇന്ത്യ മരവിപ്പിക്കണം എന്നതായിരുന്നു മറുപടി. ഭോപാലില്‍ ദുരന്തമുണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത കമ്പനിയാണ് ഡൌ. നഷ്ടപരിഹാരം ചോദിച്ച് തങ്ങളുടെ കമ്പനിയെ ബുദ്ധിമുട്ടിക്കരുതെന്ന് ചുരുക്കം! ആണവദുരന്തമുണ്ടായാല്‍ അതനുഭവിക്കുന്നവര്‍ക്ക് നടത്തിപ്പുകമ്പനി കൊടുക്കേണ്ട നഷ്ടപരിഹാരത്തിന് നിയമപരമായി അന്തിമപരിധി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യത്താണ് ദുരന്തം എത്ര ഭീകരമായാലും നഷ്ടപരിഹാരം ഇത്രമതി എന്ന് ബില്‍ വ്യവസ്ഥചെയ്യുന്നത് എന്നോര്‍ക്കണം. ഇത് ജനതാല്‍പ്പര്യത്തിലാണോ? ജര്‍മനി, ജപ്പാന്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ അന്തിമപരിധി നിശ്ചയിച്ചിട്ടില്ല. അത് മന്‍മോഹന്‍സിങ് മാതൃകയാക്കാന്‍ തയ്യാറില്ല. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര ആണവ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങിക്കൊള്ളാമെന്ന് ഡോ. മന്‍മോഹന്‍സിങ് അമേരിക്കയ്ക്ക് ഉറപ്പുകൊടുത്തതിന്റെ രേഖകള്‍ അടുത്തകാലത്ത് അമേരിക്കയില്‍ പുറത്തുവന്നു. ആ ഉറപ്പിനുതൊട്ടുപിന്നാലെയാണ് ആണവകരാര്‍ വന്നത്. ഇപ്പോഴത്തെ കരാറാവട്ടെ, റിയാക്ടറുകള്‍ വില്‍ക്കുന്ന അമേരിക്കയുടെ താല്‍പ്പര്യസംരക്ഷണത്തിനുള്ളതാണ്. ഈ വില്‍പ്പനയിലൂടെ അതിഭീമമായ ലാഭമാണ് അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടാവുക. ലാഭമൊക്കെ അമേരിക്കയ്ക്ക്, ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയൊക്കെ ഇന്ത്യന്‍ പൊതുമേഖലാസ്ഥാപനത്തിന്. ഇതാണ് ബില്ലിന്റെ സ്വഭാവം. ഈ രാജ്യദ്രോഹ-ജനദ്രോഹബില്ലിനാണ് ബിജെപി പിന്തുണയുമായെത്തുന്നത്. ഇതുവരെ ഉയര്‍ത്തിയിരുന്ന എതിര്‍പ്പുകളൊക്കെ ഒറ്റരാത്രികൊണ്ട് ഇല്ലാതായതെങ്ങനെ എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്; വിശദീകരിക്കാനാവാത്ത അപഹാസ്യമായ രാഷ്ട്രീയ ഒത്തുകളിയാണ് അതിനുപിന്നിലുള്ളതെങ്കിലും

സമൃദ്ധിയുടെ ഓണം



സമൃദ്ധിയുടെ ഓണം

ഓണം മലയാളിയുടെ വികാരമാണ്. ഓണമുണ്ണുന്നതിനായി കാണം വില്‍ക്കാനും മടിയില്ലാത്തവനാണ് മലയാളി എന്നു പറയുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രര്‍ക്കും ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള സവിശേഷ ഉത്സമാണ് ഓണം എന്ന ഉദാത്തമായ സങ്കല്‍പ്പമാണ് തെളിയുന്നത്. ഇത്തവണ ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയിലും തൊഴില്‍ രംഗത്തും നടത്തിയ ഇടപെടലുകള്‍ മലയാളിയുടെ ഓണത്തെ സമൃദ്ധിയുടെ ഉത്സവമായി അക്ഷരാര്‍ഥത്തില്‍ ഉയര്‍ത്തുന്നതാണ്. അത്തരം നടപടികള്‍ എണ്ണിയെണ്ണിപ്പറയുന്നതിനുപകരം, കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന ഒരൊറ്റ പരിപാടിയെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച ചടങ്ങാണത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രതീകമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികളെയും നേട്ടങ്ങളെയും മറച്ചുപിടിക്കാനും മോശപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആ എസ്റ്റേറ്റില്‍ ഉണ്ടായ വികസനം. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന അടിമവ്യാപാരവും അടിമവേലയും അവസാനിപ്പിച്ച് അതില്‍നിന്ന് മോചിതരായ ആദിവാസികളെ പുനരധിവസിപ്പിച്ച് തൊഴില്‍ നല്‍കുന്നതിനായി സ്ഥാപിച്ചതാണ് പ്രിദര്‍ശിനി തേയിലത്തോട്ടം. 1980-82ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ് എന്ന ആശയം രൂപപ്പെട്ടത്. 1999-2000 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം താറുമാറാവുകയും 2005ല്‍ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സമീപ നാളുകളില്‍ ഈ സ്ഥാപനത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ സംബന്ധിച്ച വാര്‍ത്ത തുടരെത്തുടരെ വന്നു. അഞ്ചുകോടിയിലധികം രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരും ടീ ബോര്‍ഡും ചേര്‍ന്ന് 51.24 കോടി രൂപ പ്ളാന്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അനുവദിച്ചിരുന്നു. പക്ഷേ, ഓരോ വര്‍ഷവും സ്ഥാപനം നഷ്ടം വര്‍ധിച്ച് നശിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതിന്റെയൊക്കെ ഫലമായാണ് 2005ല്‍ ഈ ഫാക്ടറി അടച്ചുപൂട്ടിയത്. തൊഴിലാളികള്‍ക്കാണെങ്കില്‍ ശമ്പളവുമില്ല, ബോണസുമില്ല. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് തുക അടയ്ക്കാതായി. ജോലിയും കൂലിയുമില്ലാതെ പട്ടിണിയും രോഗവും ഒക്കെക്കൊണ്ട് അക്കാലത്ത് തൊഴിലാളികള്‍ നരകയാതനയാണ് അനുഭവിച്ചത്. 1984ല്‍ പണിതു നല്‍കിയ വീടുകള്‍ മിക്കതും ചോര്‍ന്നൊലിച്ച് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. പലരും സ്വന്തം വീടും തൊഴിലും ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടിപ്പോയി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഫാക്ടറി അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. 89 പുതിയ വീട് നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. 50 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പിഎഫ്, ശമ്പളം, ബോണസ് കുടിശ്ശികകള്‍ തീര്‍ക്കുന്നതിനായി 1.6 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവര്‍ഷം 10 ലക്ഷം കിലോഗ്രാം തേയില ഉല്‍പ്പാദനത്തിലൂടെ ഈ തോട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനനേട്ടം കൈവരിച്ചു. തൊഴിലാളികള്‍ക്ക് സൊസൈറ്റിതന്നെ സൌജന്യ ഉച്ചഭക്ഷണവും ചികിത്സാ സൌകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഒരു കുടുംബത്തില്‍ രണ്ടുപേര്‍ക്കുവീതം 350 കുടുംബത്തിന് ഒരു വര്‍ഷം 300 ദിവസം വീതം തൊഴില്‍ ലഭിക്കുന്നു. ഈ വര്‍ഷം 13.5 ശതമാനം ബോണസ് അനുവദിച്ചു. ഇന്ത്യക്കാകെ മാതൃകയായി മറ്റെങ്ങുമില്ലാത്ത ആദിവാസി തൊഴിലാളികളുടെ സഹകരണ മുന്നേറ്റമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ള അനേകം അനുഭവങ്ങളില്‍ ഒന്നുമാത്രമാണിത്. എല്ലാ മേഖലയിലും സമാനമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഓണക്കാലം ബോണസ് തര്‍ക്കങ്ങളുടെയും വിലക്കയറ്റത്തിന്റെയും പട്ടിണി സമരത്തിന്റെയുമൊക്കെ കാലമായി മാറുന്നതാണ് പലപ്പോഴും നമ്മുടെ അനുഭവം. അതൊന്നുമില്ലാത്ത ഒന്നാണിവിടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണക്കാലത്തെ ക്രിയാത്മകമായ ഇടപെടലുകള്‍ വിശദമായി പ്രതിപാദിക്കേണ്ട വിഷയമാണ് എന്നതിനാല്‍ അതിലേക്കു കടക്കാതെ, പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ ഉന്നമനവും അവിടത്തെ തൊഴിലാളികള്‍ക്ക് ലഭിച്ച പാര്‍പ്പിടങ്ങളും ഒരു പ്രതീകമായി ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. സംസ്ഥാനത്ത് സര്‍ക്കാരിന്റെ സഹായം ലഭിക്കാത്ത ഒരു കുടംബം പോലുമുണ്ടാവില്ല എന്ന യാഥാര്‍ഥ്യംകൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ഈ മാതൃകാപരമായ ഇടപെടലാണ് ജനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നത്. അതിന് സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം കേരളീയര്‍ക്കാകെ ഐശ്വര്യപൂര്‍ണമായ ഓണം ആശംസിക്കുന്നു.

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്‍.

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്

ഡല്‍ഹി: ആണവ റിയാക്ടറുകള്‍ നല്‍കുന്ന വിദേശ കമ്പനികളെ നഷ്ടപരിഹാരബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാകുംവിധം സംരക്ഷിച്ചും സ്വകാര്യകമ്പനികള്‍ക്ക് ആണവമേഖലയില്‍ പ്രവേശനം ഉറപ്പാക്കിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പുറത്തായതോടെ ആണവബാധ്യതാ ബില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. അപകടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നിലവാരമില്ലാത്ത ആണവഘടകങ്ങള്‍ നല്‍കിയാല്‍മാത്രമേ വിദേശകമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവൂ എന്ന പുതിയ വ്യവസ്ഥയാണ് ബില്ലിലെ പതിനേഴാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തത്. പുതിയ ഭേദഗതിപ്രകാരം റിയാക്ടറിലെ പാളിച്ച വിദേശകമ്പനി ബോധപൂര്‍വം വരുത്തിയതാണെന്ന് തെളിയിച്ചാല്‍മാത്രമേ ബാധ്യത അവകാശപ്പെടാനാവൂ. രാജ്യതാല്‍പ്പര്യം കൂടുതല്‍ അപകടപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികളെന്ന് ഇടതുപക്ഷ പാര്‍ടികള്‍ വ്യക്തമാക്കി. ബില്ലില്‍ പ്രഥമദൃഷ്ട്യാ മാറ്റം വന്നിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. ബില്ല് പൂര്‍ണമായി പരിശോധിച്ചേ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഭേദഗതികളോടെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലിലാണ് വിദേശകമ്പനികളെ സഹായിക്കുന്നതിന് പുതിയവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്്. ബില്ലില്‍ 18 ഭേദഗതിയാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വരുത്തിയത്. ഇടതുപക്ഷവും ബിജെപിയും എതിര്‍പ്പ് അറിയിച്ച ആന്‍ഡ് എന്ന പദം നീക്കംചെയ്തെങ്കിലും ബില്ലിലെ 17(ബി) വകുപ്പില്‍ വിദേശ റിയാക്ടര്‍ കമ്പനികള്‍ക്ക് അനുകൂലമായ വിധത്തില്‍ മന്ത്രിസഭ ഭേദഗതികള്‍ കൊണ്ടുവരികയായിരുന്നു. വിദേശ റിയാക്ടര്‍ കമ്പനിയുടെയോ ജീവനക്കാരുടെയോ ബോധപൂര്‍വമായ നടപടിയില്‍ ദുരന്തം സംഭവിച്ചതെങ്കില്‍മാത്രം ബാധ്യത തിരിച്ചുപിടിക്കാമെന്നാണ് 17 ബിയില്‍ കേന്ദ്രമന്ത്രിസഭ വരുത്തിയ ഭേദഗതി. ദുരന്തമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെതന്നെയായിരിക്കണം ബോധപൂര്‍വമായ നടപടിയെന്നും വ്യവസ്ഥയില്‍ പറയുന്നു. അതോടൊപ്പം സര്‍ക്കാരിന്റേതല്ലാത്ത റിയാക്ടറുകള്‍ക്ക് അപകടം സംഭവിച്ചാല്‍ ബാധ്യത ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന 7(1) വകുപ്പ് പുതിയതായി ചേര്‍ക്കുകയുംചെയ്തു. ആണവമേഖലയില്‍ ഭാവിയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി. ആണവരംഗത്ത് സ്വകാര്യകമ്പനികളെ അനുവദിക്കരുതെന്നായിരുന്നു പാര്‍ലമെന്റിന്റെ ശാസ്ത്ര- സാങ്കേതിക സ്റാന്‍ഡിങ്കമ്മിറ്റിയുടെ ശുപാര്‍ശ. ബില്ലില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്ന് ബിജെപി നേതാവ് അരുജെയ്റ്റ്ലി പറഞ്ഞു. പുതിയ ഭേദഗതികള്‍ പഠിച്ചുവരികയാണ്. സര്‍ക്കാരും പ്രതിപക്ഷവുമായി ധാരണയായ ബില്ലിന്റെ കരടില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍പ്രകാരം വിദേശകമ്പനികള്‍ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടും- ജെയ്റ്റ്ലി പറഞ്ഞു. ആണവബാധ്യതാ ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുപക്ഷം എതിര്‍പ്പ് അറിയിച്ച ആന്‍ഡ് പദം ഒഴിവാക്കിയതോടെ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന വിധത്തില്‍ ബില്ല് മാറിയെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, വിദേശകമ്പനിയും ഇന്ത്യന്‍ നിലയനടത്തിപ്പുകാരും തമ്മില്‍ കരാറുണ്ടെങ്കില്‍മാത്രം ബാധ്യത എന്ന് വ്യവസ്ഥചെയ്യുന്ന ആന്‍ഡ് ഒഴിവാക്കിയപ്പോള്‍ പകരമായി 17(ബി) വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ മാറ്റം രഹസ്യമാക്കിവച്ച് ലോക്സഭയില്‍ ബില്ലുകൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍, ഭേദഗതികള്‍ മാധ്യമങ്ങളില്‍ വന്നതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. ബിജെപി എതിര്‍പ്പില്‍ ഉറച്ചുനിന്നാല്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. അല്ലെങ്കില്‍ വിദേശകമ്പനിയുടെ ബാധ്യത ഉറപ്പാക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടി വരും. അമേരിക്ക സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടുമാറ്റത്തിന് സാധ്യത കുറവാണ്.
m.prashanth

Monday, August 23, 2010

മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന അഭിനയ പ്രതിഭ കമലഹാസനെ അപമാനിച്ച താരസംഘടനയായ ' അമ്മ'യുടെ നടപടി തികച്ചും നെറികെട്ടത്.

മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന അഭിനയ പ്രതിഭ കമലഹാസനെ അപമാനിച്ച താരസംഘടനയായ ' അമ്മ'യുടെ നടപടി തികച്ചും നെറികെട്ടത്.



താരസംഘടനക്ക് ' അമ്മ'എന്ന് നല്‍കിയിട്ടുള്ള പേരു മാറ്റണം.. ഇത് അമ്മയെപോലും അപമാനിക്കുന്ന തരത്തിലാണു അവര്‍ പെരുമാറുന്നത്.ഈ സംഘടന ഇന്ന് മലയാളികള്‍ക്കാകെ മാനക്കേടുണ്ടാക്കുന്ന രീതിയിലാണു ഓരോ കാര്യങള്‍ ചെയ്യുന്നത്...സര്‍ഗാത്മകതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ച് ഇന്ത്യന്‍സിനിമയെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയ നടനായ കമലഹാസനെ കേരളം ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ഓണംവാരാഘോഷ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ' അമ്മ' തീരുമാനിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നെറികെട്ടനടപടിയായിപ്പോയി..അമ്മയുടെ ഏറാന്‍ മൂളികളായ നേതൃത്ത്വം മലയാള സിനിമക്ക് മാത്രമല്ല മലയാളിക്കും നാണക്കേടാണു... മലയാളത്തില്‍ ഇന്ന് എല്ലാ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം നല്‍കുന്ന ഇന്നത്തെ അമ്മയുടെ നേതൃത്വത്തിലും ഉപദേശസമിതിയിലും ഉള്ളവരൊന്നും ഇല്ലാത്ത ഒരു കാലത്ത് മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന പ്രിയപ്പെട്ട നടനായിരുന്നു കമലഹാസനെന്ന് ഇവര്‍ക്ക് ഏവര്‍ക്കും അറിയാവുന്നതായിട്ടും എന്തിനു കമലഹാസനെ അപമാനിക്കാന്‍ ഇവര്‍ തയ്യാറായി മലയാളികള്‍ ചിന്തിക്കണം

Sunday, August 22, 2010

മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം


മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം

പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില് അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.
കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു.വയലേലകളില് ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു
വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകണ്‍റ്റെ കണ്ണുമായി മാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത് ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും അതീവശ്രദ്ധയാണ് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു.ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാന്‍ലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയ്യാണു ജനങള്‍. ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ ഒരൊ തിവ്രവാദി സംഘടന മതനിന്ദ ആരോപിച്ച് ഒരു അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയത് കേരളിയര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന്ന് കാറണമായിട്ടുണ്ട്.ഈ മത തിവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ കൈകൊണ്ട ശക്തമായ നടപടി ജനങളില്‍ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ കാരണമായിട്ടുണ്ട്.വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനത്തിലഅണു ജനങള്‍ എന്നുള്ളത് ആശ്വാസകരമാണു.
കാണം വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള് ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും പൂക്കളുടെയും തുമ്പികളുടെയും കിളികളുടെയും നിലാവിന്റെയും പുഴയുടെയും പാട്ടിന്റെയും കളികളുടെയും മനുഷ്യരുടെ സന്തോഷത്തിന്റെയും നിറനിലാവായി എന്നും നമ്മളില്‍ നിറഞ പുന്ചിരി വിടര്‍ത്താന്‍ ഈ ഓണസങ്കല്പത്തിന്നാകട്ടെയെന്ന് നമുക്ക് ആശിക്കാം. സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം മനുഷ്യമനസ്സുകളില്‍ നമുക്ക് വരക്കാം
Narayanan veliancode
00971506579581
kunnath@gmail.com
.

Friday, August 20, 2010

കലാപം മോഹിച്ചവര്‍ക്ക് നിരാശ

കലാപം മോഹിച്ചവര്‍ക്ക് നിരാശ
കോടിയേരി ബാലകൃഷ്ണന്‍


ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ കേരളത്തില്‍നിന്ന് അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തില്‍ല്‍വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയവരെയും അറസ്റ് നടപ്പാക്കേണ്ടി വരുമ്പോള്‍ പോലീസ് അതിക്രമവും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയും നിരാശരാക്കി പ്രശ്നം അവധാനതയോടെ കൈകാര്യംചെയ്തു. കേരള സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടത്. 2008ല്‍ ബാംഗ്ളൂരില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മഅദ്നിയെ പ്രതിചേര്‍ക്കുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇങ്ങനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ എന്താണെന്നോ വിധിന്യായങ്ങള്‍ എന്തൊക്കെയാണെന്നോ ഒക്കെ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട സ്ഥലത്തെ കോടതികളാണ്. മറ്റൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത കേസായതുകൊണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുവാന്‍ കേരളാസര്‍ക്കാരിന് സാധിക്കുകയില്ല. എന്നാല്‍,ല്‍ ഈ വിഷയത്തില്‍ല്‍ വസ്തുതകള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്. കേസില്‍ കേരളീയനായ മഅദ്നി ഉള്‍പ്പെട്ടു എന്നന്നകാര്യം മാധ്യമങ്ങളില്‍ക്കൂടിയാണ് കേരളാ പോലീസ്് അറിഞ്ഞത്. മഅ്ദനിയെ പിടികൂടാത്തത് സംബന്ധിച്ച് കോടതിയില്‍നിന്ന് നിശിതമായ വിമര്‍ശനം വന്നപ്പോഴാണ് അദ്ദേഹത്തെ പിടികൂടുന്നതിന് കര്‍ണാടക പോലീസിന്റെ ഒരു സിഐയും രണ്ട് കോസ്റബിള്‍മാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്ഥന്മാരാകട്ടെ ആദ്യം കൊച്ചിയില്‍ വരികയും കൊച്ചി മുതല്‍ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നു. സാധാരണഗതിയില്‍ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്നന്നനടപടികളില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ഇതോടെ മഅദ്നി താമസിക്കുന്നന്നഅന്‍വാര്‍ശേരിയില്‍ല്‍ആളുകള്‍ സംഘംചേരുകയും മഅ്ദനിയെ ഒരു കാരണവശാലും വിട്ടുകൊടുക്കുകയില്ലല്ലഎന്ന പ്രതികരണമുണ്ടാകത്തക്ക വിധത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയുംചെയ്തു. മഅ്ദനിയെ പ്രതിചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴി അറിഞ്ഞ ഉടന്‍ അന്‍വാര്‍ശേരിക്കു ചുറ്റും ഇത്തരത്തില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടന്നുവരികയായിരുന്നു. ആഗസ്ത് 10ന് വൈകിട്ട് കൊല്ലം എസ്പിയെ ബന്ധപ്പെട്ട കര്‍ണാടക പോലീസ് സംഘത്തോട്, മഅ്ദനിയെ അറസ്റ് ചെയ്യുമ്പോള്‍ കേരളത്തില്‍ ചില മുന്‍കരുതല്‍ല്‍സ്വീകരിക്കേണ്ടതുണ്ടെന്നും 12 മുതല്‍ല്‍രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനം കേരളത്തില്‍ നടക്കുകയാണെന്നും അറിയിച്ചു. ആഗസ്ത് 10നുമുമ്പ് ഒരുഘട്ടത്തിലും കര്‍ണാടകത്തില്‍നിന്ന് കേരളാ പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏത് സംസ്ഥാനത്താണോ കേസ് രജിസ്റര്‍ ചെയ്തത് ആ സംസ്ഥാന പൊലീസാണ് സ്വാഭാവികമായും പ്രതിയെ അറസ്റ്ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ മഅദ്നിയെ അറസ്റ്ചെയ്യാന്‍ കര്‍ണാടക പോലീസ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എല്ലാ സഹായവും ചെയ്യുമെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. ആഗസ്ത് 12ന് കര്‍ണാടക ആഭ്യന്തരമന്ത്രി എന്നെ ബന്ധപ്പെടുകയും അറസ്റ് നടത്താനാവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനവും ആഗസ്ത് 15ന് സ്വാതന്ത്യ്രദിനത്തിന്റെ കാര്യവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആഗസ്ത് 15നു ശേഷം ഇക്കാര്യത്തില്‍ല്‍ആവശ്യമായ സഹായം നല്‍കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും കര്‍ണാടക പൊലീസിനാവശ്യമായ സഹായം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ ക്രമീകരണമുണ്ടാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഐജി പൊതുവായ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. അറസ്റിനുള്ള അന്തരീക്ഷം കര്‍ണാടക പൊലീസിന് സൃഷ്ടിച്ചുകൊടുക്കാനും അന്‍വാര്‍ശേരിയില്‍ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാകാതിരിക്കുന്നതിനും യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്പിയുടെ റിപ്പോര്‍ട്ടിനുമേല്‍ല്‍അന്‍വാര്‍ശേരിയിലും പരിസര പ്രദേശങ്ങളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അവിടെ കൂടിനിന്ന ജനങ്ങളെ പൊലീസ് പിരിച്ചുവിടുകയുംചെയ്തു. ആഗസ്ത് പതിനാലോടെ അന്‍വാര്‍ശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅദ്നി പുറത്തുപോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകള്‍ അകത്തേക്കു കടക്കാതിരിക്കുന്നതിനുമുള്ള ക്രമീകരണം ഒരുക്കി ഏത് സ്ഥിതിവിശേഷത്തെയും നേരിടാന്‍ കേരളാ പൊലീസിനെ സജ്ജമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് താന്‍ കോടതിയില്‍ല്‍കീഴടങ്ങാന്‍ തയ്യാറാണെന്ന് മഅദ്നി പ്രഖ്യാപിച്ചത്. ഇതിനായി ആഗസ്ത് 16ന് ഒരുദിവസം മഅദ്നിക്ക് അനുവദിക്കുന്നതില്‍ തെറ്റില്ല എന്നന്നനിലപാട് കര്‍ണാടക പോലീസ് സ്വീകരിച്ചു. കോടതിയില്‍മഅദ്നിയെ ഹാജരാക്കേണ്ടണ്ട ആഗസ്ത് 17ന് ഉച്ചയ്ക്കു മുമ്പ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു. 17ന് പകല്‍ പതിനൊന്നരയോടെ അന്‍വാര്‍ശേരിയില്‍നിന്ന് മഅദ്നി പുറപ്പെട്ട് കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാകുമെന്നും ഒരു മണിക്കു മുമ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇക്കാര്യം കര്‍ണാടകത്തെ അറിയിക്കാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, അന്‍വാര്‍ശേരിയില്‍ മഅദ്നി പത്രസമ്മേളനം നീട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കും പുറത്തിറങ്ങാതെ വരികയും ചെയ്തപ്പോഴാണ് 1.15ന് കര്‍ണാടക പൊലീസ് അറസ്റ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കര്‍ണാടക പൊലീസിന് അറസ്റിന് ആവശ്യമായ എല്ലാ സഹായങ്ങളും കേരളാ പൊലീസ് നല്‍കി. മഅദ്നിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കണമോ അറസ്റ്ചെയ്യണമോ എന്നതെല്ലാം തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണെന്ന് നേരത്തെതന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഒരുവിധ ആശയക്കുഴപ്പവും ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍ തമ്മിലുണ്ടായിട്ടില്ല. ഇവിടെ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നത് അന്‍വാര്‍ശേരിയിലെ യത്തീംഖാനയ്ക്കകത്തു കയറി കേരളാ പൊലീസ് മഅദ്നിയെ പിടികൂടണമെന്നായിരുന്നു. അറസ്റ് ചെയ്യേണ്ട കര്‍ണാടക പൊലീസ് അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. 17ന് ഉച്ചയോടുകൂടി മാത്രമാണ് അന്‍വാര്‍ശേരിയിലേക്ക് കര്‍ണാടക പൊലീസ് എത്തിയത്. ആ സമയത്ത് അറസ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളാ പൊലീസ് സഹായിച്ചു. ഇതിന് കേരളാ പൊലീസിന് നന്ദി പറഞ്ഞ് കര്‍ണാടക പൊലീസും കര്‍ണാടക മുഖ്യമന്ത്രിയും പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. കേരള സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യംചെയ്തത് അവധാനതയോടെയാണെന്ന് മഅ്ദനിയും പ്രസ്താവിക്കുകയുണ്ടായി. ബന്ധപ്പെട്ട രണ്ട് കക്ഷികളും കേരളാ പൊലീസിന്റെ നിലപാടിനെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ചിലര്‍ക്ക് നേരിട്ട ഇച്ഛാഭംഗത്തില്‍ല്‍നിന്നാണ് സര്‍ക്കാരിനെതിരായ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഏറ്റവും അനുയോജ്യമായ സമയത്താണ് മഅ്ദനിയുടെ അറസ്റ് നടന്നത്. കേസില്‍ല്‍മഅ്ദനി പ്രതിയായെന്ന വാര്‍ത്തയ്ക്കു ശേഷം ഏതാണ്ട് 3000 ആളുകള്‍ അന്‍വാര്‍ശേരി കേന്ദ്രീകരിച്ചുണ്ടായിരുന്നു. എന്നാല്‍,ല്‍പിന്നീട് അറസ്റ് പെട്ടെന്നുണ്ടാകാനിടയില്ലല്ലഎന്ന പ്രതീതി വന്നതോടെ ജനക്കൂട്ടം അവിടെനിന്ന്് ഒഴിഞ്ഞു. ഇതോടെയാണ് അന്‍വാര്‍ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിക്കകത്ത് ഉണ്ടായിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇങ്ങനെ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയാണ് പ്രശ്നങ്ങളില്ലാതെ ഇത്തരമൊരു അറസ്റ് നടത്താനുള്ള സാഹചര്യമൊരുക്കിയത്. യത്തീംഖാന, മദ്രസ, പള്ളി എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനകത്തു കയറി പൊലീസ് ഓപ്പറേഷന്‍ നടത്തണമെന്നാണ് പലരും ആഗ്രഹിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നതുപോലെ അതിക്രമം നടത്താന്‍ എല്‍ഡിഎഫ് തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിവഗിരിയില്‍ പൊലീസ് കടന്ന് സന്യാസിമാരുള്‍പ്പെടെയുള്ളവരെ മൃഗീയമായി മര്‍ദിച്ച സംഭവവും, തൃക്കുന്നത്ത് സെമിനാരിയില്‍ല്‍പുരോഹിതരെയും വിശ്വാസികളെയും അന്തേവാസികളെയും ക്രൂരമായി മര്‍ദിച്ചതും നാം മറന്നിട്ടില്ല. മുത്തങ്ങയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ പോയ പൊലീസ് നടത്തിയ കാര്യങ്ങള്‍ കേരളം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മുത്തങ്ങയില്‍ജോഗി എന്നന്നആദിവാസി യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍വാര്‍ശേരിയിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും കലാപവും സംഘടിപ്പിക്കാമെന്ന് കരുതിയവര്‍ക്ക് അതു നടക്കാതെ വന്നതിലുള്ള നിരാശയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ പ്രശ്നങ്ങളെ ഇതിനു മുമ്പും കൈകാര്യം ചെയ്തപ്പോള്‍ തികഞ്ഞ സമചിത്തതയോടെ പൊലീസ് സംവിധാനത്തെ ഇടപെടുത്താനാണ് ശ്രമിച്ചത്. ചെങ്ങറയില്‍ല്‍ഭൂമിപ്രശ്നം ഉയര്‍ത്തി സമരമുണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്ത് പരിഹാരമുണ്ടാക്കാനായി. വയനാട്ടിലെ ആദിവാസി ഭൂസമരത്തില്‍ കോടതിവിധി നടപ്പാക്കാന്‍ പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നപ്പോള്‍ സംയമനത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഈ വിധത്തില്‍ല്‍പ്രശ്നങ്ങളെ സമാധാനപൂര്‍വം സമീപിക്കുന്നത് കേരളാ പൊലീസിന്റെ ദൌര്‍ബല്യമല്ല, മറിച്ച് ശക്തിയും ആത്മസംയമനവും ധീരതയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമായ നിരവധിപ്പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. കോടതി പുറപ്പെടുവിച്ച അറസ്റ് വാറണ്ട് നടപ്പാക്കാന്‍ സമയം വൈകിയെന്നാണ് ചിലരുടെ വിലാപം. ഡല്‍ഹി ഇമാമിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ് വാറണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇന്നും നടപ്പാക്കാന്‍ കഴിയാതെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിയമവാഴ്ച നിലവിലുള്ള നമ്മുടെ രാജ്യത്ത് അതിന് വിധേയമായിമാത്രമേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകുകയുള്ളൂ. അതുകൊണ്ട് നിയമാനുസൃതമായി കാര്യങ്ങള്‍ നടത്തണമെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദ്നിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തത്.

Sunday, August 15, 2010

തെളിഞ്ഞത് യുപിഎയുടെ ദുര്‍മുഖം

തെളിഞ്ഞത് യുപിഎയുടെ ദുര്‍മുഖം
പി കരുണാകരന്‍
രാജ്യം നേരിടുന്ന ഗുരുതര പ്രശ്നമായ വിലക്കയറ്റത്തോട് യുപിഎ കാണിക്കുന്ന അലംഭാവവും അതിനെതിരായ പ്രതിപക്ഷത്തിന്റെ രോഷപ്രകടനവുമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യനാളുകളെ ശ്രദ്ധേയമാക്കിയത്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇടതുപക്ഷ പാര്‍ടികളും മറ്റ് ചില ജനാധിപത്യ കക്ഷികളും ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വോട്ടെടുപ്പില്ലാത്ത റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യംമുതലേ സ്വീകരിച്ചത്. ഇതിനെതിരെ ലോക്സഭയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎയും മാത്രമല്ല ഗവമെന്റിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ടികളും പ്രതിഷേധവുമായി രംഗത്തുവന്നു. ബിഎസ്പി, എസ്പി, ആര്‍ജെഡി, ജെഡിഎസ്, ജെഡിയു, ഡിഎംകെ, എഡിഎംകെ, തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളായി. ഡിഎംകെ അല്‍പ്പം മയപ്പെടുത്തി ചര്‍ച്ച വേണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഗവമെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ 27ന് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 28ന് ഇടതുപക്ഷ കക്ഷികളും മറ്റ് ജനാധിപത്യ പാര്‍ടികളും പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. ഗവമെന്റിന്റെ ജനവിരുദ്ധനയങ്ങളിലും ചര്‍ച്ച അനുവദിക്കാത്തതിലുമുള്ള പ്രതിഷേധം ശക്തിപ്പെട്ടു. ഇതേസമയം പാര്‍ലമെന്റിനകത്ത് എന്‍ഡിഎ ഘടകകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ധര്‍ണയ്ക്ക് ശേഷം ഇടതുപക്ഷ പാര്‍ടികളും മറ്റ് ജനാധിപത്യപാര്‍ടികളും പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരേപോലെ ജനകീയ പ്രക്ഷോഭത്തിന്റെ അലയടി ഉയര്‍ന്നുവന്നു. പാര്‍ലമെന്റിന്റെ ആദ്യ ആഴ്ച മറ്റ് നടപടികളൊന്നും ആരംഭിക്കാന്‍ കഴിയാതെ സഭ പിരിയേണ്ടിവന്നു. ഇതിനിടയില്‍ ഏത് വകുപ്പ് അനുസരിച്ച് ചര്‍ച്ചചെയ്യണമെന്നുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും ലോക്സഭയും രാജ്യസഭയും ഒരേപോലെ വിലക്കയറ്റവിരുദ്ധ വേദിയായി മാറുകയുമായിരുന്നു. ഇതിനിടയില്‍ ലോക്സഭയില്‍ ചര്‍ച്ച അനുവദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷിനേതാക്കളെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വാദഗതികള്‍ സമര്‍ഥിച്ച്് സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, ശരദ് യാദവ്, മുലായം സിങ്, ലാലു പ്രസാദ് യാദവ്, ഗുരുദാസ് ഗുപ്ത, തമ്പിദുരെ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ 1973, 84, 88, 2000 വര്‍ഷങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചത് സഭയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗവമെന്റിനുവേണ്ടി സഭാനേതാവു കൂടിയായ പ്രണബ് മുഖര്‍ജിയാണ് സംസാരിച്ചത്. ചര്‍ച്ചയാവാം എന്നാല്‍, അടിയന്തരപ്രമേയത്തിന്റെ വെളിച്ചത്തിലാവരുത് എന്ന് ആവര്‍ത്തിക്കുകയാണ് സഭാനേതാവ് ചെയ്തത്. പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചത്, ഗവമെന്റിനെ പരാജയപ്പെടുത്താനോ വിശ്വാസ പ്രമേയത്തിന്റെയോ അവിശ്വാസപ്രമേയത്തിന്റെയോ രീതിയിലുമല്ല പ്രമേയം കൊണ്ടുവരുന്നത് എന്നാണ്. രാജ്യത്ത് ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ഗവമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് നടപടിയെടുക്കുന്നതിനാണ്. ചര്‍ച്ചയ്ക്കൊടുവില്‍ സ്പീക്കര്‍ ഉച്ചയ്ക്ക് ശേഷം റൂളിങ് നല്‍കാമെന്ന് പറഞ്ഞ് സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷമാകട്ടെ, പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ചര്‍ച്ചയാവാമെന്നും എന്നാല്‍, ഗവമെന്റിന് ഈ കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയം സംഭവിച്ചിട്ടില്ലെന്ന പ്രണബ് മുഖര്‍ജിയൂടെ വാദഗതി അംഗീകരിച്ചാണ് സ്പീക്കര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയമല്ലാത്ത മറ്റേതെങ്കിലും വകുപ്പുകളനുസരിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യത്താകെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു. ഇതിന്റെ ശക്തമായ പ്രതികരണം തന്നെയാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും കാണാന്‍ കഴിഞ്ഞത്. സഭാനടപടികള്‍ നടക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഗവമെന്റിന് തന്നെയാണ്. ഇതിനിടയില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ പാര്‍ടി നേതാക്കളുടെ ഇടയില്‍ നടന്നു. ഇതിന്റെ ഭാഗമായി പ്രത്യേക വകുപ്പുകള്‍ പ്രതിപാദിക്കാതെ ചര്‍ച്ച ആവാമെന്നും ചര്‍ച്ചയ്ക്കുശേഷം സ്പീക്കര്‍ തീരുമാനിക്കട്ടെ എന്നും ധാരണയിലെത്തി. തുടര്‍ന്ന് ആഗസ്ത് രണ്ടിന് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. വിലക്കയറ്റത്തിന് കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയാണെന്നും വിലക്കയറ്റം തടയുന്നതില്‍ ഗവമെന്റ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ബസുദേവ് ആചാര്യയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും വിലക്കയറ്റ ചര്‍ച്ചയില്‍ സിപിഐ എമ്മിനുവേണ്ടി സംസാരിച്ചു. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ വിചിത്രമായ വാദഗതിയാണ് ധനകാര്യമന്ത്രി നിരത്തിയത്. സാമ്പത്തികരംഗത്ത് വളര്‍ച്ച വരുമ്പോള്‍ വിലക്കയറ്റമുണ്ടാവാമെന്ന അപൂര്‍വമായ സാമ്പത്തിക സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സഭയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കറുടെ റൂളിങ്ങിനുവേണ്ടി കാതോര്‍ത്തിരുന്നു. അടിയന്തര പ്രമേയം അനുവദിച്ചില്ല. എന്നാല്‍,വിലക്കയറ്റം ദുസ്സഹമാണെന്നും അത് സാധാരണ ജനങ്ങളെ ബാധിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയം അനുവദിക്കപ്പെട്ടില്ലെങ്കിലും പ്രശ്നത്തിന്റെ ഗൌരവം സഭയിലും പുറത്തും ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാണിക്കുന്നതിനും ഈ ചര്‍ച്ച ഉപകരിച്ചിട്ടുണ്ട്്. ഇരുസഭകളിലും റൂള്‍ 193 അനുസരിച്ച് ഭോപാല്‍ ദുരന്തത്തെക്കുറിച്ച് നടന്ന ചര്‍ച്ച വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുക്കി. ഗവമെന്റിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. 26000 മനുഷ്യരെ കൊന്നൊടുക്കുകയും ഒരു നാടിനെയും ജനതയെയും രോഗപീഡകളുടെ തോരാക്കണ്ണീരിലാഴ്ത്തുകയും ചെയ്ത വിഷവാതക ദുരന്തത്തിന് ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 26 കൊല്ലത്തിനു ശേഷമാണ് ഭോപാല്‍ കേസില്‍ കോടതി വിധി വന്നത്. പ്രധാന പ്രതിയായ ആന്‍ഡേഴ്സണെ ഇന്നുവരെ പിടിച്ചില്ല. രക്ഷപ്പെടുത്തിയതില്‍ കോഗ്രസിന്റെ സമുന്നതര്‍ക്ക് പങ്കുണ്ടെന്നും കേസ് നിസ്സാരവല്‍ക്കരിച്ച് പ്രതികളെ രക്ഷിച്ചത് കോഗ്രസാണെന്നുമുള്ള യാഥാര്‍ഥ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിനെ നയിച്ച ബിജെപിക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. രാജ്യസഭയില്‍ വൃന്ദ കാരാട്ടും ലോക്സഭയില്‍ ബസുദേവ് ആചാര്യയുമാണ് സിപിഐ എമ്മിനുവേണ്ടി സംസാരിച്ചത്. മംഗലാപുരം വിമാനദുരന്ത വിഷയം രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ പി രാജീവും ലോക്സഭയില്‍ പ്രത്യേക സബ്മിഷനിലൂടെ പി കരുണാകരനും അവതരിപ്പിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കെ എന്‍ ബാലഗോപാലും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് ടി എന്‍ സീമയും രാജ്യസഭയില്‍ സംസാരിച്ചു. മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി കെ ബിജുവും കേരളത്തിലേക്ക് ഓണക്കാലത്ത് കൂടുതല്‍ ട്രെയിന്‍, വിമാന സൌകര്യങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷും ലോക്സഭയില്‍ സംസാരിച്ചു. ബീഡിത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരളത്തിലെ പൊതുവിതരണ ശൃംഖലയെ സഹായിക്കണമെന്നും പി കരുണാകരന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്റേറ്റ് ബാങ്ക് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ ലോക്സഭയില്‍ എ സമ്പത്തും രാജ്യസഭയില്‍ തപന്‍സെന്നും സംസാരിച്ചു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് പി രാജീവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോഗ്രസ് അംഗീകരിക്കുന്ന നയങ്ങളും സമീപനങ്ങളും ഇരുസഭകളെയും ആഗസ്ത് 9,10 തീയതികളില്‍ പ്രക്ഷുബ്ധമാക്കി. മാവോയിസ്റ് റാലിക്ക് പിന്തുണ നല്‍കുന്ന മമതാ ബാനര്‍ജിയുടെ സമീപനത്തെ ബിജെപിയും ഇടതുപക്ഷപാര്‍ടികളും ചോദ്യം ചെയ്തു. സഭ പലപ്പോഴും നിര്‍ത്തിവക്കേണ്ടിവന്നു. തങ്ങളുടെ സമീപനത്തെ ന്യായീകരിക്കാനുള്ള ടിഎംസിയുടെ ശ്രമം പരിഹാസ്യമായി. സൈന്യത്തെ പിന്‍വലിക്കണമെന്നുളള അവരുടെ ആവശ്യം ചിദംബരത്തിന് സ്വീകാര്യമായിരുന്നില്ല. എന്നാല്‍, ടിഎംസിയുടെ സമീപനത്തില്‍ മൌനം പാലിക്കുകയാണ് കോഗ്രസ് ചെയ്തത്. രാജ്യസഭയിലും ലോക്സഭയിലും പ്രശാന്ത് ചാറ്റര്‍ജി, ബന്‍സ ഗോപാല്‍ ചൌധരി, എ സമ്പത്ത്, എം ബി രാജേഷ് എന്നിവര്‍ ടിഎംസിയുടെ സമീപനത്തെ ശക്തമായി ചോദ്യംചെയ്തു.

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്
‍കോടിയേരി ബാലകൃഷ്ണന്‍
അസംബ്ളിമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 7 മണ്ഡലം കുറയുകയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 7 മണ്ഡലം വര്‍ധിക്കുകയുംചെയ്തു. മുന്നണി അടിസ്ഥാനത്തില്‍ മത്സരം നടക്കുന്ന കേരളത്തില്‍ സീറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി തീരുന്നത് ഈ പ്രശ്നമാണ്. മുസ്ളിംലീഗിന് താരതമ്യേന സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റുവര്‍ധിക്കുകയും കോഗ്രസ്, കേരള കോഗ്രസ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ, യുഡിഎഫിലെ വിലപേശല്‍ ശക്തിയായി മുസ്ളിംലീഗിന് മുന്‍കൈ ലഭിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന് തടയിടാന്‍ കേരള കോഗ്രസുകളെ ഏകോപിപ്പിച്ച് ശക്തി സംഭരിക്കാന്‍ ഒരുവിഭാഗം മതമേലധ്യക്ഷന്മാരടക്കം രംഗത്തിറങ്ങിയതോടെയാണ് വളരെക്കാലമായി ശത്രുപക്ഷത്തു നിലകൊണ്ട കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായത്. കേരള രാഷ്ട്രീയത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട കമ്യൂണിസ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വിളിച്ചറിയിച്ച ചരിത്രസംഭവമാണ് 1957ലെ കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. ഇന്ത്യക്ക് മാതൃകയായി പ്രവര്‍ത്തിച്ച ആ ഗവമെന്റ് 5 വര്‍ഷം കേരളം ഭരിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം ദേശവ്യാപകമായി വര്‍ധിക്കുമെന്ന് ഭയന്ന ഇന്ത്യയിലെ മുതലാളിത്ത വര്‍ഗം കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികളായി പ്രവര്‍ത്തിച്ചുവന്നന്നജാതി-മത ശക്തികളെ കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നന്നസര്‍ക്കാരിനെ കേന്ദ്ര ഗവമെന്റ് പിരിച്ചുവിടുകയുംചെയ്തു. കേരളഭരണത്തില്‍ മത-ജാതി ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ച നടപടിയായിരുന്നു ഇത്. മുസ്ളിംലീഗും കേരള കോഗ്രസും ഇതിന്റെ പ്രതിരൂപങ്ങളായിത്തീര്‍ന്നു. 1980കളില്‍ ഇടതുപക്ഷം വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്, കേരള കോഗ്രസും ലീഗും മാത്രം ഉണ്ടായാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോഗ്രസിന് ബോധ്യപ്പെട്ടത്. 1982ല്‍ എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ ജാതി പാര്‍ടികള്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കി മത-ജാതിശക്തികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭരിക്കുന്നന്നസംവിധാനം അവര്‍ രൂപപ്പെടുത്തി. ഹിന്ദു-മുസ്ളിം വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെട്ടതും പൂന്തുറ, വിഴിഞ്ഞം, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതും 1982-87 കാലഘട്ടത്തിലാണെന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത ശക്തികള്‍ക്കു വീതംവച്ചു നല്‍കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഈ വിഭാഗങ്ങള്‍ വീതിച്ചെടുത്തു. ഈ ഘട്ടത്തിലാണ് ജാതി മത- വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയില്ല എന്ന് പ്രഖ്യാപിച്ച് മതേതരഭരണത്തില്‍ അടിയുറച്ച ഗവമെന്റ് രൂപീകരിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തതും ജാതി- മത പാര്‍ടികളുമായി പല ഘട്ടങ്ങളിലായി ഉണ്ടാക്കിയ ബന്ധങ്ങള്‍ വിച്ഛേദിച്ച് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഈ മുന്നണിയെ തകര്‍ക്കാനാണ് 1991ലെ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയസഭാ മണ്ഡലത്തിലും യുഡിഎഫ് ബിജെപിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കുകയും മറ്റ് അസംബ്ളിമണ്ഡലങ്ങളില്‍ല്‍വോട്ടു കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത് അവിശുദ്ധ രാഷ്ട്രീയബന്ധം വളര്‍ത്തിയെടുത്തത്. വടകരയിലും ബേപ്പൂരിലും ഈ പരസ്യ കൂട്ടുകെട്ടിനെ ജനങ്ങള്‍ തോല്‍പ്പിച്ചെങ്കിലും മറ്റു അസംബ്ളി മണ്ഡലങ്ങളില്‍ ബിജെപി വോട്ടുനേടി യുഡിഎഫ് കേരളത്തില്‍ ഭരണനേതൃത്വത്തിലെത്തി. 91-96ലെ യുഡിഎഫ് ഭരണത്തെ മുസ്ളിംലീഗിന് നേരിട്ടും ബിജെപിക്ക് പരോക്ഷമായും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഹിന്ദുതീവ്രവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിക്കാന്‍ നടത്തിയ യാത്രയ്ക്ക് എല്ലാ സഹായവും ചെയ്ത് യുഡിഎഫ് പ്രത്യുപകാരം ചെയ്തു. അദ്വാനിയുടെ രഥയാത്രയെത്തുടര്‍ന്ന് പലയിടങ്ങളിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും ഉണ്ടായി. പാലക്കാട് സിറാജുന്നീസ എന്ന പെകുട്ടിയെ വെടിവച്ചുകൊന്ന സംഭവം ഈ കാലത്താണുണ്ടായത്. വിവിധ പേരുകളില്‍ മുസ്ളിംതീവ്രവാദസംഘടനകള്‍ കേരളത്തില്‍ രൂപംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. 1996ല്‍ ഇത്തരം കൂട്ടുകെട്ടുകളെ തോല്‍പ്പിച്ചാണ് നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 1996-2001ലെ എല്‍ഡിഎഫ് ഭരണകാലത്ത് തീവ്രവാദ വര്‍ഗീയ ശക്തികള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞു. എന്നാല്‍, 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് അറുപതോളം നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി മറിച്ച് വോട്ടുകച്ചവടം അരങ്ങേറി. മുസ്ളിം വിഭാഗത്തിലെ എല്ലാ തീവ്രവാദ സംഘടനകളും ലീഗിന്റെ കൂടെ ചേര്‍ന്ന് യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ബിജെപി ഒരു ഭാഗത്തും മുസ്ളിംലീഗ്, എന്‍ഡിഎഫ് എന്നിവര്‍ മറുഭാഗത്തുമായി ചേരിതിരിവിന് നേതൃത്വം നല്‍കി. ഇതിന്റെ അനന്തരഫലമായിരുന്നു രണ്ടുഘട്ടങ്ങളിലായി മാറാട് കടപ്പുറത്ത് നടന്ന കലാപം. ഈ വര്‍ഗീയ ലഹളകളില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ അംഗവൈകല്യം സംഭവിച്ച് വീടും, തൊഴിലും നഷ്ടപ്പെട്ടവരായി തീരുകയുംചെയ്തു. ആ കാലത്ത് മൊത്തം 18 പേരാണ് വിവിധ ഇടങ്ങളില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. കേന്ദ്രഭരണം ഉപയോഗിച്ച് ബിജെപിയും കേരളഭരണം ഉപയോഗിച്ച് മുസ്ളിംലീഗ് ശക്തികളും ഈ ചേരിതിരിവിന് നേതൃത്വം നല്‍കിയതിന്റെ അനന്തരഫലമായാണ് കേരളത്തില്‍ വര്‍ഗീയശക്തികള്‍ക്ക് മാന്യത ലഭിക്കുന്ന അവസ്ഥ ഉണ്ടായത്. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും ഇത്തരം വര്‍ഗീയ ധ്രുവീകരണത്തില്‍ അസ്വസ്ഥരായിരുന്നു. ഇത് 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 18ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ മുസ്ളിംലീഗിനും കേരള കോഗ്രസിനും കേരള രാഷ്ട്രീയം തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതി നഷ്ടപ്പെടുന്നു എന്ന് ബോധ്യമായി. എ കെ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നുമാറ്റി ഉമ്മന്‍ചാണ്ടിയെ ഭരണം ഏല്‍പ്പിക്കുന്നതിനും ഇത് കാരണമായി. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ യുഡിഎഫിന് വന്‍പരാജയം സമ്മാനിച്ചു. യുഡിഎഫിലെ എല്ലാ പാര്‍ടികള്‍ക്കും തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവുംവലിയ തകര്‍ച്ച നേരിട്ടത് ലീഗിനായിരുന്നു. അതുവരെ യുഡിഎഫില്‍ രണ്ടാമത്തെ കക്ഷിയായ ലീഗ് മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടിവന്നു. കുറ്റിപ്പുറം, തിരൂര്‍, മങ്കട, പെരിന്തല്‍മണ്ണ, കൊടുവള്ളി, മഞ്ചേശ്വരം എന്നീ കുത്തക മണ്ഡലങ്ങളില്‍പോലും ലീഗിന്റെ പ്രമുഖര്‍ പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ മുസ്ളിംവിഭാഗത്തിലെ എല്ലാ സംഘടനകളെയും കൂടെ നിര്‍ത്തുക എന്ന ഏക അജന്‍ഡയോടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി മുസ്ളിംലീഗ് പ്രവര്‍ത്തിച്ചുവരുന്നത്. പാഠപുസ്തക വിവാദം സൃഷ്ടിച്ച് മുസ്ളിം സംഘടനകളെ ഏകോപിപ്പിക്കാന്‍ ലീഗ് നേതൃത്വം നല്‍കുകയും മലപ്പുറത്ത് ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ കത്തിക്കുകയും, അധ്യാപകനെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായി. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ ഈ നീക്കത്തില്‍ പങ്കാളികളായില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ല്‍ജമാഅത്തെ ഇസ്ളാമി, എന്‍ഡിഎഫ് (പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ) എന്നിവരുമായി തുടര്‍ച്ചയായി സ്ഥാപിച്ച ബന്ധമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചത്. യുഡിഎഫ് എന്ന നിലയില്‍ മത്സരിച്ചാല്‍ കേരളത്തിലെ എല്‍ഡിഎഫിനെ നേരിടാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് എല്ലാ മത-വര്‍ഗീയ ശക്തികളെയും കൂടെനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. മുസ്ളിം മതവിഭാഗത്തിലെ വിവിധ സംഘടനകളെ കൂടെ നിര്‍ത്താന്‍ മുസ്ളിംലീഗും, ക്രിസ്ത്യന്‍ വിഭാഗത്തിലെ വിവിധ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കോഗ്രസും, കേരള കോഗ്രസും നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കേരളത്തിലിന്ന്. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ എല്ലാ മേലധ്യക്ഷന്മാരും ഒറ്റ നിലപാട് സ്വീകരിക്കുന്നവരല്ല. പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിലപാട് എടുക്കുന്നവരാണ് നല്ലൊരു വിഭാഗം. ഒരു വിഭാഗം കോഗ്രസ്, കേരള കോഗ്രസ് വിഭാഗത്തിന് അനുകൂലമായി സ്വീകരിക്കുന്ന നിലപാടുകളാണ് ഇടയലേഖനങ്ങളിലൂടെ ചിലപ്പോള്‍ പുറത്തുവരുന്നത്. മുസ്ളിം ലീഗിന്റെ കുടക്കീഴില്‍ മുസ്ളിംസംഘടനകളും കോഗ്രസ്, കേരള കോഗ്രസ് കുടക്കീഴില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരുപക്ഷവും ശക്തി സംഭരിക്കാന്‍ നടത്തുന്ന ശ്രമം കേരളത്തെ 1982-87 കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ മാത്രമേ സഹായിക്കുകയുളളു. 1982-87ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനംവരെ മുസ്ളിംലീഗിനായിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തോടെ യുഡിഎഫില്‍ ആ സ്ഥിതി പുനഃസ്ഥാപിക്കാന്‍ സമയമായെന്ന് ചിന്തിക്കുന്ന ലീഗ് നേതൃത്വവും കേരള കോഗ്രസുകളെ സംയോജിപ്പിച്ച് ലീഗിന് സമാനമായ സ്ഥാനത്ത് എത്താമെന്ന് കരുതുന്ന കേരള കോഗ്രസും ചേര്‍ന്നുള്ള സംവിധാനമായി യുഡിഎഫ് മാറി. 2001-2006ലെ യുഡിഎഫ് ഭരണകാലത്ത് ബജറ്റിന്റെ 50 ശതമാനത്തോളം തുക ചെലവഴിക്കാന്‍ കഴിയുന്ന വകുപ്പുകളാണ് മുസ്ളിംലീഗിന് നല്‍കിയിരുന്നത്. കേരളത്തിലെ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും മതേതരനിലപാട് സ്വീകരിക്കുന്നവരാണ്. അതുകൊണ്ടാണ് മുന്‍പും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിനെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്. മതേതര പാര്‍ടിയായ കോഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആരുമായും കൂട്ടുകൂടാവുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. തുടര്‍ച്ചയായി അധികാരത്തില്‍നിന്നു മാറിനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോഗ്രസ് മാറി. മുസ്ളിംസംഘടനകളെ ഏകോപിപ്പിക്കാന്‍ നേതൃത്വംനല്‍കുന്ന മുസ്ളിംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോഗ്രസ് തയ്യാറല്ല. കേരളമൊഴിച്ച് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കോഗ്രസിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗുമായി സഖ്യമില്ല. സിപിഐ എം സ്വീകരിച്ചതുപോലെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികളുമായി മുന്നണി ഉണ്ടാക്കുകയില്ല എന്ന് കോഗ്രസ് തീരുമാനിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ മൌലികമായ മാറ്റംവരുത്താന്‍ കഴിയും. മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് വന്നാല്‍ മതമൌലികതയും തീവ്രവാദവും വര്‍ഗീയതയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ കഴിയും.

Saturday, August 14, 2010

സ്വാതന്ത്ര്യദിനാംസകള്‍



സ്വാതന്ത്ര്യദിനാംസകള്‍




സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും കാത്തു സൂക്ഷിക്കാനും തിവ്രവാദത്തിന്നും ഭീകരവാദത്തിന്നുമെതിരെ നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റക്കെട്ടായി പൊരുതുവാനും സാമ്രാജിത്ത ശക്തികളുടെ കടന്നുകയറ്റത്തെ ധീരമായി ചെറുക്കുവാനുമുള്ള ദൃഢമായ പ്രതിഞ്ജ ഈ 63-) സ്വാതന്ത്ര്യവാര്‍ഷിക ദിനത്തില്‍ നമുക്ക് കൈക്കൊള്ളാം..

വിദ്യാഭ്യാസം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം

വിദ്യാഭ്യാസം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം.

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ അഖിലേന്ത്യാ വിദ്യാഭ്യാസ കവന്‍ഷന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി-യുവജന-അധ്യാപക സംഘടനകളും സര്‍വകലാശാല ജീവനക്കാരും രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നാണ് കവന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഓരോ മേഖലയിലും തുടരുന്ന തനത് പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുമെന്നും കവന്‍ഷന്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കേണ്ടതെന്ന് കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പങ്ക് കവരുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് കവന്‍ഷന്‍ ആഹ്വാനംചെയ്തു. പാര്‍ലമെന്റിനും നിയമസഭകള്‍ക്കുംപോലും വിദ്യാഭ്യാസ നയരൂപീകരണത്തിലുള്ള പങ്ക് ഇല്ലാതാക്കുന്ന വിധത്തിലാണ് പരിഷ്കാരം. വിദ്യാഭ്യാസമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തെ ചെറുക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കല്‍പ്പിത സര്‍വകലാശാല പദവി നല്‍കുന്നത് ശരിയായ നീക്കമല്ലെന്നും കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പിപിപി മാതൃകയെന്നപേരില്‍ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് തടയുക, പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് അനുവദിക്കുക, വിദൂര വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി അബനി റോയ്, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി, ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍, ഡിവൈഎഫ്ഐ ട്രഷറര്‍ പുഷ്പേന്ദ്ര ത്യാഗി എന്നിവര്‍ സംസാരിച്ചു.

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

‍ന്യൂഡല്‍ഹി: ആണവബാധ്യതാ ബില്‍ അടുത്താഴ്ച ലോക്സഭയില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ ഇടതുപക്ഷവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. പാര്‍ലമെന്റ് ഹൌസില്‍ ധനമന്ത്രിയുടെ മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ (സിപിഐ എം), ഡി രാജ (സിപിഐ), അബനീറോയ് (ആര്‍എസ്പി), ഡോ. ബരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പ്രണബിനു പുറമെ പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബെന്‍സലും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസം ബിജെപി നേതാക്കളുമായി പ്രണബ് ചര്‍ച്ച നടത്തിയിരുന്നു. ആണവദുരന്തമുണ്ടായാല്‍ നടത്തിപ്പുകാര്‍ മാത്രമല്ല ആണവവസ്തുക്കള്‍ വിതരണം ചെയ്യുന്ന വിദേശകമ്പനികളെയും ബാധ്യത ഏറ്റെടുക്കാന്‍ നിയമപരമായി ബാധ്യസ്ഥമാക്കണമെന്നതാണ് ഇടതുപക്ഷം പ്രധാനമായും ആവശ്യപ്പെട്ടതെന്ന് യെച്ചൂരി പറഞ്ഞു . നടത്തിപ്പുകാര്‍ക്ക് നിശ്ചയിച്ച ബാധ്യതയുടെ പരിധി 500 കോടിയാണ്. ഇത് അപര്യാപ്തമായതിനാല്‍ പരിധി എടുത്തുകളയണം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമേ ആണവോര്‍ജ നിയന്ത്രണ സമിതിയുടെ (എഇആര്‍ബി) നിയമപരിധിയില്‍ വരുന്നുള്ളൂ. ആണവ അപകടം നഷ്ടപരിഹാരം നല്‍കേണ്ടതാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് എഇആര്‍ബിയാണ്. ബാധ്യതാബില്‍ പാസാകുന്നതോടെ സ്വകാര്യമേഖലയ്ക്കും ആണവനിലയങ്ങളില്‍ പങ്കാളിത്തം വരുന്നതിനാല്‍ എഇആര്‍ബിയുടെ നിയമപരിധിയില്‍ അവയും ഉള്‍പ്പെടുത്തണം. ആണവബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളില്‍ ഇന്ത്യ ചേരേണ്ടതില്ലെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കവന്‍ഷന്‍ ഓഫ് സപ്ളിമെന്ററി കോംപന്‍സേഷനില്‍ ഇന്ത്യ അംഗമാകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത് വേണ്ടതില്ലെന്നു മാത്രമല്ല വിയന്ന പോലുള്ള കരാറിലും ധൃതിപിടിച്ച് ഇന്ത്യ അംഗമാകേണ്ടതില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യമെന്ന് യെച്ചൂരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങളോടുള്ള സമീപനം എന്താണെന്ന് അടുത്താഴ്ച അറിയിക്കുമെന്ന് പ്രണബ് പറഞ്ഞതായി ഡി രാജ അറിയിച്ചു. തിങ്കളാഴ്ച ഇടതുപക്ഷവുമായി വീണ്ടും പ്രണബ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് ആണവബാധ്യതാ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അന്തിമയോഗം ചേരുന്നത്. തൊട്ടടുത്ത ദിവസം തന്നെ എതാനും ഭേദഗതികളോടെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനം 31 വരെ നീട്ടാനും സര്‍ക്കാരിന് ആലോചനയുണ്ട്. നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരുംമുമ്പ് ബില്‍ നിര്‍ബന്ധമായും പാസാക്കണമെന്ന വാശിയിലാണ് പ്രധാനമന്ത്രി. സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ബിഎസ്പി കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ബില്‍ പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബിജെപിയുടെ പിന്തുണയ്ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നതിനാലാണ് ഈ കക്ഷികളെ കൂടെനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്-6

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്..
പിണറായി വിജയന്‍..
കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തുകളയുന്ന തരത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കിയത്. ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചു. കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റും അഴിമതി നിറഞ്ഞ ഭരണവും കേരളത്തിന്റെ സാമ്പത്തികരംഗം അടിമുടി തകര്‍ത്തു. യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൊത്തം കടം 23,918 കോടി രൂപയായിരുന്നു. അധികാരമൊഴിയുമ്പോള്‍ 50,000 കോടിയിലേറെയായി. മാത്രമല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണംപോലും അട്ടിമറിക്കപ്പെട്ടു. ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെട്ടു. പെന്‍ഷന്‍ പദ്ധതികള്‍ കുടിശ്ശികയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാവശ്യമായ ക്രിയാത്മകമായ പദ്ധതികള്‍ ഭാവനാപൂര്‍ണമായി നടപ്പാക്കി. അടിസ്ഥാനമേഖലയില്‍ ഇടപെടുമ്പോള്‍ത്തന്നെ സാമൂഹ്യ സുരക്ഷിതത്വത്തിലും പ്രാധാന്യം നല്‍കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയത്തിനൊപ്പം ധനകാര്യ മാനേജ്മെന്റും ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഈ ഭരണ കാലയളവില്‍ ട്രഷറി പൂട്ടേണ്ടി വന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വച്ച ബദല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ റവന്യൂകമ്മി 3.3 ശതമാനത്തില്‍നിന്ന് 2009-10 ആകുമ്പോഴേക്കും 1.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വാണിജ്യനികുതിയുടെ കാര്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 ശതമാനത്തിന്റെ ശരാശരി നികുതി വളര്‍ച്ചയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. 2005-06ല്‍ 6983 കോടി രൂപ ഉണ്ടായിരുന്ന വാണിജ്യനികുതി 2009-10ല്‍ 13,194 കോടിയായി ഉയര്‍ന്നു. മൂല്യവര്‍ധിത നികുതിയിലാവട്ടെ നാലുവര്‍ഷംകൊണ്ട് 109 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 3321.9 കോടിയില്‍നിന്ന് 6945.41 കോടി രൂപയായി അത് ഉയര്‍ന്നു. ഇതിന്റെ ഭാഗമാണ് അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ ഖനനം ചെയ്തു വില്‍ക്കുന്നതിനുള്ള ഇടപെടല്‍. ധനകമ്മി 2004-05 ല്‍ 4.04 ശതമാനമായിരുന്നത് 2010-11 ലെ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നതുപോലെ 3.49 ശതമാനമായി കുറയും. 2004-05 ല്‍ 682 കോടി രൂപയുണ്ടായിരുന്ന മൂലധനച്ചെലവ് 2010-11 ആകുമ്പോഴേക്കും 4145 കോടി രൂപയായി ഉയരും. ഇത് ഒരു സര്‍വകാല റെക്കോഡ് ആയിരിക്കും. ഇവയ്ക്കു പുറമെ പുതിയ വരുമാനം കണ്ടെത്തുന്നതിനുള്ള പരിപാടികളും നടപ്പാക്കുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ മുന്നേറ്റമാണ് അധികാര വികേന്ദ്രീകരണത്തിന്റേത്. ജനകീയാസൂത്രണം കേരളത്തിന്റെ വികസന ചരിത്രത്തില്‍ കുതിപ്പ് തന്നെയായിരുന്നു. വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ സമ്പ്രദായത്തെ തകര്‍ത്തുകളയാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഒന്നിനു പുറകെ ഒന്നായി അവര്‍ വെട്ടിക്കുറച്ചു. പട്ടികവര്‍ഗ വികസന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തു. ഗ്രാമസഭകളെ കേവലം ഗുണഭോക്തൃ ലിസ്റ് അംഗീകരിക്കുന്നതിനുള്ള വേദികളായി മാറ്റുകയാണ് ചെയ്തത്. കുടുംബശ്രീയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പണവും അധികാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കോച്ച് ഫാക്ടറി തുടങ്ങിയ നിരവധി സംരംഭങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍കൊണ്ടാണ്. സാമൂഹ്യ വനവല്‍ക്കരണത്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി അവാര്‍ഡ് ലഭിച്ചു. വനനയം ആവിഷ്കരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വനമേഖലയില്‍ പണിയെടുക്കുന്ന ആദിവാസികള്‍ അടക്കമുള്ളവരുടെ വേതനത്തില്‍ 30 ശതമാനം വര്‍ധന വരുത്തി. ശബരിമലയുടെ വികസനത്തിന് വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തര്‍ക്കം പരിഹരിച്ചു. കള്ള് വ്യവസായത്തില്‍ബനിന്ന് ബിനാമികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 107 വര്‍ഷം പഴക്കമുള്ള അബ്കാരി നിയമപരിഷ്കരണത്തിന് സമിതിയുണ്ടാക്കി. സഹകരണമേഖലയില്‍ നിക്ഷേപം നാലുവര്‍ഷം കൊണ്ട് മൂന്നിരട്ടിയായി. വര്‍ഷം തോറും 5000 കോടി രൂപ വായ്പ നല്‍കാന്‍ കഴിയുന്ന വിധം സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. 46,000 വിപണന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിലക്കയറ്റം തടയുന്നതിനുള്ള ഇടപെടല്‍ നടത്തി. സ്ഥിരനിയമനങ്ങള്‍ പിഎസ്സി മുഖേന മാത്രമാക്കി. സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് 51 പട്ടയമേള നടത്തി. ഇതിലൂടെ 1,20,300 പേരെ ഭൂമിയുടെ നേരവകാശികളാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറായത്. ഭൂമിയുടെ വിതരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് ഏര്‍പ്പെടുത്തി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുതീര്‍ക്കുന്നതിനും സാധ്യമായി. പാലങ്ങളില്ലാത്ത കടവുകളില്‍ നദിക്കു കുറുകെ 495 നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിശ്വാസികളുടെ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ശബരിമലയുടെ സമഗ്രവികസനത്തിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുകൊണ്ട് ഈ മേഖലയിലെ ഉദ്യോഗ നിയമനങ്ങള്‍ സുതാര്യമാക്കി. കരിപ്പൂരില്‍ ഹജ്ജ് ഹൌസിന്റെ നിര്‍മാണം നടന്നതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഈ കാലയളവില്‍ ഏറെ ഫലപ്രദമായിരുന്നു. അതിനെ നവീകരിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 4962 പുതിയ ഷെഡ്യൂളുകള്‍ ആരംഭിച്ചു. 45 ശതമാനത്തോളം ഇന്ധനക്ഷമത നേടുന്നതിനായി പ്രകൃതിവാതകം ഉപയോഗിക്കുന്ന നിലയുണ്ടാക്കി. ഇവിടെ പത്തൊമ്പതിനായിരത്തില്‍പ്പരം സ്ഥിരം നിയമനങ്ങള്‍ നടത്തി. പര്‍ച്ചേസിങ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓപ്പ ടെന്‍ഡറിലൂടെ ഷാസികള്‍ വാങ്ങിയ വകയില്‍ ബസൊന്നിന് മുന്‍ വിലകളേക്കാള്‍ ഒന്നരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ബസുകളുടെ ബോഡിനിര്‍മാണം കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളില്‍ തന്നെ നടത്തിയതിന്റെ ഭാഗമായി ബസ് ഒന്നിന് ഒരുലക്ഷം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഗതാഗതരംഗത്ത് 13 ശതമാനമായിരുന്ന കെഎസ്ആര്‍ടിസി സാന്നിധ്യം 27 ശതമാനമായി. ഇന്ത്യയിലാദ്യമായി കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സ്പോര്‍ട്സ് ക്വോട്ട നിയമനം 20ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തി. യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ യൂത്ത് കമീഷന്‍ നടപ്പാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. വികസനത്തിനായി തുറമുഖങ്ങളെ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു. തുറമുഖ നയം തന്നെ ഈ കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. കരാറുകാരുടെ 2009 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നു. തിരുവനന്തപുരം നഗരവികസന പദ്ധതി നല്ല നിലയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന്റെ റോഡ് ഗതാഗതത്തെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ചെയ്ത നടപടികള്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടും. നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക എന്ന കാഴ്ചപ്പാടോടെയാണ് രജിസ്ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടത്. കള്ളപ്രമാണവും വ്യാജരജിസ്ട്രേഷനും തടയാന്‍ നിയമം കൊണ്ടുവന്നു. ആധാരത്തില്‍ ഫോട്ടോയും വിരലടയാളവും നിര്‍ബന്ധമാക്കുന്നതിലൂടെ തെറ്റായ രീതിയില്‍ ഭൂമി കൈമാറ്റത്തിനുള്ള സാധ്യതകളെ തടയുകയുംചെയ്തു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാത്ത ഒരു സാധാരണ പൌരനും കേരളത്തില്‍ ഉണ്ടാവില്ല എന്നത് വസ്തുതയാണ്. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ത്തെറിയുന്ന യുഡിഎഫ് നയത്തില്‍നിന്ന് സംസഥാനത്തെ രക്ഷിച്ചെടുത്തത് ഈ സര്‍ക്കാരാണ്. യുഡിഎഫിന്റെ ഭരണം തുടര്‍ന്നിരുന്നുവെങ്കില്‍ ദുരിതത്തിന്റെ ആഴക്കടലിലേക്ക് കേരളജനത നിലംപതിക്കുമായിരുന്നു. ആ അവസ്ഥയെ മാറ്റി പുരോഗതിയിലേക്കു നയിച്ച സര്‍ക്കാരെന്ന് ചരിത്രത്തില്‍ ഈ സര്‍ക്കാരിന് സ്ഥാനമുണ്ടാകും. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ക്രിയാത്മകമായ ബദല്‍ പരിമിതികള്‍ക്കകത്തുനിന്ന് മുന്നോട്ടുവച്ചു എന്ന നിലയില്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഈ സര്‍ക്കാര്‍ പഠനവിഷയമായിത്തീരും എന്നതിലും തര്‍ക്കമില്ല. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന അധ്യായം കുറിച്ചുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടുനയിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രീതിയില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജാതി-മത വികാരം ഉയര്‍ത്തിവിട്ട് അതിന് സാധിക്കുമോ എന്ന പരിശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഇതിനെ പല മാധ്യമങ്ങളും പിന്തുണയ്ക്കുന്നുണ്ട് എന്നതും നാം കാണാതിരിക്കരുത്. യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവരുന്നവരും ഈ പിന്തിരിപ്പന്മാരുടെ മുന്നണിയിലുണ്ട്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതിന് പ്രബുദ്ധരായ കേരളത്തിലെ ജനതയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസൌഹാര്‍ദത്തിന്റെ ഉന്നതമായ സന്ദേശം ലോകത്തെ പഠിപ്പിച്ച പ്രദേശങ്ങളിലൊന്നാണ് നമ്മുടെ കേരളം. സംഘപരിവാര്‍ ശക്തികള്‍ക്ക് കടന്നുവരാന്‍ അവസരം ലഭിക്കാത്ത അപൂര്‍വ നിയമസഭകളിലൊന്നാണ് കേരളത്തിന്റേത്. അതുപോലെതന്നെ വികസനത്തിന്റെ ചരിത്രത്തില്‍ കേരളാ മോഡല്‍ എന്ന അഭിമാനകരമായ നേട്ടത്തിനും നേതൃത്വം നല്‍കിയ സംസ്ഥാനമാണ് ഇത്. വികസനത്തിന്റെയും സംസ്കാരത്തിന്റെയും ഉന്നത മാതൃക തീര്‍ത്ത ഈ സംസ്ഥാനം ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ഉറച്ച പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (അവസാനിച്ചു)