Saturday, October 22, 2011

ദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തിദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി .
നാട്ടുഭാഷയുടെ മധുരവും വിയര്‍പ്പിന്റെ ഗന്ധവും ചാലിച്ച് മലയാള കാവ്യശാഖയെ സമ്പുഷ്ടമാക്കിയ മുല്ലനേഴിയുടെ നിര്യാണത്തില്‍ ദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി .
Wednesday, October 19, 2011

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചനം രേഖപ്പെടുത്തി.

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചനം രേഖപ്പെടുത്തി.മലയാള നോവല്‍ -കഥാ സാഹിത്യത്തില്‍ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയായിരുന്നു കാക്കനാടന്‍ . അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരുന്നു. ശക്തമായ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളിലും പ്രതിഫലിച്ചിരുന്നത്.അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിന്ന് തീരാനഷ്ടമാണു...ദലയുടെ ആദരാജ്ഞലികള്‍.....
എന്ന്

എ അബ്ദുള്ളക്കുട്ടി
പ്രസിഡണ്ട്..
ദല ദുബായ്
055.2897914

Sunday, October 2, 2011

കേന്ദ്രവും കേരളവും ജനങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു...ഉമ്മന്‍ ചാണ്ടിയുടെ നൂറുദിനപരിപാടിയുടെ തനിനിറം കടുത്ത ജനദ്രോഹമെന്ന് ജനം തിരിച്ചറിയുന്നു...

കേന്ദ്രവും കേരളവും ജനങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു...ഉമ്മന്‍ ചാണ്ടിയുടെ നൂറുദിനപരിപാടിയുടെ തനിനിറം കടുത്ത ജനദ്രോഹമെന്ന് ജനം തിരിച്ചറിയുന്നു...


കേന്ദ്രത്തിലെ മഹാരാജാക്കന്മാര്‍ പെട്രോള്‍ ,ഡിസല്‍, പാചക വാതകത്തിന്റെ വില തോന്നിയതുപോലെ വര്‍ദ്ധിപ്പിച്ച് ജനങളെ വെല്ലുവിളിക്കുമ്പോള്‍ കേരളത്തിലെ മഹാരാജാവ് വൈദ്യുതി നിരക്കും പാല്‍വിലയും ബസ്ചാര്‍ജും വര്‍ധിപ്പിച്ച് ഇവിടെ ആഹ്ലാദിച്ച് കള്ളന്മാരേയും കൊള്ളക്കാരേയും സം‌രക്ഷിച്ച് നൂറുദിനപരിപാടിയുമായി ഓടി നടക്കുകയാണു...നൂറുദിനപരിപാടിയില്‍ ഇത്രയൊക്കെ ജനങളെ ദ്രോഹിച്ചത് പോരായെന്ന് മൂപ്പര്‍ക്ക് പെട്ടൊന്നെരു ബോധോദയം....പിന്നെ വൈകിയില്ല ഇനി ജനങളെ ദ്രോഹിക്കാനുള്ള മാര്‍ഗ്ഗമേതാണെന്ന് വൈതാളിക വൃന്ദത്തൊട് ആരാഞ്ഞു ...ഒട്ടും താമസം വന്നില്ല..ജനങളുടെ കുടിവെള്ളം മുട്ടിക്കുകതന്നെ ..പിന്നെ ഒട്ടും വൈകിയില്ല..വെള്ളക്കരം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കുകതന്നെ....ജനങള്‍ക്ക് ഈ സന്തോഷ വാര്‍ത്ത ഉടനെ അറിയിക്കാനും തീരുമാനിച്ചിരിക്കുന്നു....ഭരണകക്ഷിയിലുള്ള സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പേടിക്കാനില്ലല്ലോ.ഇതൊക്കെ പ്രതിപക്ഷത്തിന്ന് മാത്രം ബാധിക്കുന്ന പ്രശ്നമാണല്ലോ????.... യു ഡി എഫുകാരുടെ വെള്ളക്കരമൊക്കെ നമ്മുടെ ഉമ്മന്‍ ചാണ്ടി സാറിന്റെ എക്കൗണ്ടില്‍ നിന്ന് നേരിട്ട് അടക്കുന്നതുകൊണ്ട് അവര്‍ക്ക് പേടിക്കാനില്ല...അതുപോലെയല്ലല്ലോ മറ്റുള്ളവര്‍....
ഇതിനൊക്കെ എതിരെ പാവപ്പെട്ട മനുഷ്യര്‍ സമരം ചെയ്യാനൊരുങിയാല്‍ അതിന്നെതിരെ തിരിയുന്ന കുറെ നപുംസകങള്‍ നമ്മുടെ നാട്ടിലുണ്ട്....ജനങളെ പറ്റി സദാസമയം ചിന്തിച്ച്കൊണ്ടിരിക്കുന്നവര്‍...എന്തു പറയുന്നു....നിങളുടെ വെള്ളക്കരവും അടക്കുന്നത് ജനദ്രോഹി മുഖ്യമന്ത്രിയുടെ എക്കൗണ്ടില്‍ നിന്നു തന്നെയാണോ??കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന ജനദ്രോഹനയങള്‍ നടപ്പാക്കുന്ന സര്‍ക്കാറുകള്‍ക്ക് എതിരെ ജനങളുടെ കൂട്ടമായ സമരങള്‍ ഉയര്‍ന്ന് വരണം...ജനങളെ കൊള്ളയടിക്കുന്ന അഴിമതി വീരന്മാരെ ജനം വെറുതെ വിടരുത്...ജനങളുടെ മൗനമാണു ഇവരെക്കൊണ്ട് ഈ തോന്നിവാസമൊക്കെ ചെയ്യിക്കുന്നത്
റിപ്പോര്‍ട്ടിലേക്ക്.....തിരുവനന്തപുരം: വൈദ്യുതി നിരക്കും പാല്‍വിലയും ബസ്ചാര്‍ജും വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരം അഞ്ചിരട്ടിവരെവര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. വാട്ടര്‍അതോറിറ്റി ബോര്‍ഡ് യോഗം നിരക്ക് വര്‍ധനാ നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇത് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കും.വിവിധ വിഭാഗങ്ങളില്‍ 20 ശതമാനം മുതല്‍ 150 ശതമാനം വരെയാണ് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുറമെ ഗാര്‍ഹികേതര ഉപഭോക്താക്കളുടെയും വ്യവസായമേഖലയുടെയും കരവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്ക് പ്രതിമാസം 20 രൂപയായിരുന്നു. ഇത് 100 രൂപയാക്കാനാണ് നിര്‍ദേശം. 20 രൂപക്ക് നിലവില്‍ അഞ്ച് കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കാമായിരുന്നു. അഞ്ചു മുതല്‍ 10കിലോലിറ്റര്‍ വരെയുള്ള നിരക്ക് നിലവില്‍ മിനിമം 20 രൂപയും പുറമെ കിലോലിറ്ററിന് നാലു രൂപ വീതവും 10 മുതല്‍ 20കിലോലിറ്റര്‍ വരെ മിനിമം 40 രൂപയും കിലോലിറ്ററിന് അഞ്ചു രൂപയും വെച്ചായിരുന്നു. 20കിലോലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ ഈ മൂന്ന് സ്ളാബുകള്‍ ഒന്നാക്കാനാണ് നിര്‍ദേശം. മിനിമം 100 രൂപയും കിലോലിറ്ററിന് 10 രൂപ വീതവും നല്‍കണം. അതായത് നിലവില്‍ നാല്, അഞ്ചു രൂപയുണ്ടായിരുന്ന കിലോലിറ്ററിന്‍െറ നിരക്ക് 10 രൂപയായി വര്‍ധിക്കും. നിലവില്‍ 10കിലോ ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബി.പി. എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം നല്‍കുന്നുണ്ട്.20-30 കിലോലിറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 200 രൂപയാക്കി ഉയര്‍ത്തും. 20കിലോലിറ്ററിന് മുകളില്‍ വരുന്ന ഉപയോഗത്തിന് കിലോലിറ്ററിന് 14 രൂപവീതം അധികം നല്‍കണം. 20 കിലോലിറ്ററിനാണ് 200 രൂപ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 90 രൂപയും കിലോലിറ്ററിന് ആറു രൂപയും വീതമായിരുന്നു ഈ സ്ളാബിലെ നിരക്ക്.30-40 കിലോലിറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 340 രൂപയും കിലോലിറ്ററിന് 18 രൂപയും (30ന് മുകളില്‍ വരുന്നത്) വീതം ഈടാക്കാനാണ് ശിപാര്‍ശ. നിലവില്‍ ഈ സ്ളാബില്‍ 150 രൂപയും കിലോലിറ്ററിന് 10 രൂപയുമായിരുന്നു. 40-50കിലോലിറ്റര്‍ ഉപയോഗത്തിന് മിനിമം 520 രൂപയും ഓരോ കിലോലിറ്ററിനും 25 രൂപയും വീതമാണ് വര്‍ധന. നിലവില്‍ 250 രൂപയും കിലോലിറ്ററിന് 14 രൂപയും വീതമാണ്. 50 കിലോലിറ്ററിന് മുകളില്‍ 770 രൂപയും പിന്നീട് ഓരോ കിലോലിറ്ററിനും 35 രൂപയുമായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. നിലവില്‍ 390 രൂപയും കിലോലിറ്ററിന് 25 രൂപയും വീതമാണ്.ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് കിലോലിറ്ററിന് 20 മുതല്‍ 35 രൂപ വരെയായി വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. നിലവില്‍ 15 കിലോലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് മിനിമം 125 രൂപയും കിലോലിറ്ററിന് 10 രൂപയും വീതമായിരുന്നു. ഇത് മിനിമം 200 രൂപയായും കിലോലിറ്ററിന് 20 രൂപയായും ഉയരും. 15-50 കിലോലിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് 300 രൂപയും കിലോലിറ്ററിന് 25 രൂപയുമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 150 രൂപയും കിലോലിറ്ററിന് 14 രൂപയും വീതമാണ്. 50 കിലോലിറ്ററിന് മുകളിലെ ഉപയോഗത്തിന് 875 രൂപയും കിലോലിറ്ററിന് 35 രൂപയും വീതം ഈടാക്കാനാണ് നിര്‍ദേശം. നിലവില്‍ ഈ വിഭാഗത്തിന് 640 രൂപയും കിലോലിറ്ററിന് 25 രൂപയുമാണ്.വ്യവസായ ഉപഭോക്താക്കള്‍ക്ക് മിനിമം 250 രൂപയും കിലോലിറ്ററിന് 25 രൂപയും വീതമായിരുന്നത് മിനിമം 300 രൂപയും കിലോലിറ്ററിന് 35 രൂപയും വീതമാക്കി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഗ്രാമീണമേഖലയിലെ ടാപ്പുകളുടെ നിരക്ക് 3500 രൂപയില്‍ നിന്ന് 4350 രൂപയും നഗര മേഖലകളില്‍ 5256 രൂപയില്‍നിന്ന് 6570 രൂപയുമാക്കാനും നിര്‍ദേശമുണ്ട്.
--------------------------------------------------------------------------------

Saturday, October 1, 2011

വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്.

വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്. 1,11111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍ , ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി.രാധാകൃഷ്ണന്‍ ആധുനികതയുടെ ദുരൂഹാഖ്യാനത്തില്‍ പെടാതെ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്​പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്​പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍ . കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.
വള്ളത്തോള്‍ പുരസ്‌ക്കാരം മുന്‍ വര്‍ഷങളില്‍ ലഭിച്ചവര്‍
1991 പാലാ നാരായണന്‍ നായര്‍ 1994 പൊന്‍കുന്നം വര്‍ക്കി 1993 വൈക്കം മുഹമ്മദ് ബഷീര്‍ 1993 ബാലാമണിയമ്മ 1995 എം.പി. അപ്പന്‍ 1996 തകഴി ശിവശങ്കരപ്പിള്ള 1997 അക്കിത്തം അച്യുതന്‍ നമ്പൂതിരി 1998 ഡോ.കെ.എം. ജോര്‍ജ് 1999 പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍‌ 2000 പി. ഭാസ്ക്കരന്‍ 2001 ടി. പത്മനാഭന്‍ 2002 ഡോ.എം. ലീലാവതി 2003 സുഗതകുമാരി 2005 എം.ടി. വാസുദേവന്‍ നായര്‍ 2006 ഒ.എന്‍.വി. കുറുപ്പ് 2007 ഡോ. സുകുമാര്‍ അഴീക്കോട് 2008 പുതുശ്ശേരി രാമചന്ദ്രന്‍ 2009 കാവാലം നാരായണപണിക്കര്‍ 2010 വിഷ്ണുനാരായണന്‍ നമ്പൂതിരി