Thursday, June 30, 2011

കലിയിളകി കാക്കിപ്പട ജനമൈത്രിയില്‍നിന്ന് മൃഗീയതയിലേക്ക്

കലിയിളകി കാക്കിപ്പട ജനമൈത്രിയില്‍നിന്ന് മൃഗീയതയിലേക്ക്


തിരു: നിയമപാലകര്‍ ബുധനാഴ്ച തലസ്ഥാനത്ത് ഗുണ്ടകളായി മാറി. പൊലീസുകാരെ നിയന്ത്രിക്കേണ്ട സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം ഉള്‍പ്പെടെ ഗുണ്ടാനേതാവിനെപ്പോലെ കുട്ടികള്‍ക്കുനേരെ ചീറിയടുത്തു. സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കടന്നാക്രമിച്ചെന്ന് സമരത്തെ എതിര്‍ത്തുപോരുന്ന പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ക്ക് പോലും തുറന്നുപറയേണ്ടിവന്നു. തെരുവുകളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോര ചിതറിത്തെറിക്കുന്നു. ഗ്രനേഡുകളും ജലപീരങ്കിയും കണ്ണീര്‍വാതകഷെല്ലുകളുമായി ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കുട്ടികളെ വേട്ടയാടുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് സായുധ പൊലീസ്വ്യൂഹം മനുഷ്യത്വമില്ലാതെ കുട്ടികളെ വളഞ്ഞിട്ടു തല്ലി. കുട്ടികളുടെ തല അടിച്ചുതകര്‍ത്തും പല്ല് തല്ലിക്കൊഴിച്ചും കൈകള്‍ അടിച്ചൊടിച്ചും അഴിഞ്ഞാടുന്നു. തലയ്ക്കടിച്ചുവീഴ്ത്തിയശേഷം "എടുത്തുകൊണ്ടുപോടാ"യെന്ന ആക്രോശം കേട്ട് നടുങ്ങുകയാണ് കേരളം. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിക്കൊണ്ടിരിക്കെയാണ് നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുമ്പില്‍ നൂറുകണക്കിന് പൊലീസുകാര്‍ക്ക് ഭ്രാന്തിളകിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 22 ഗ്രനേഡ് പ്രയോഗിച്ചു. പെണ്‍കുട്ടികളെ തലയ്ക്കടിച്ചുവീഴ്ത്തി. ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് കോളേജിലെ ശരണ്യയുടെ തല അടിച്ചുപൊട്ടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യക്ക് ഇനിയും ബോധം വീണിട്ടില്ല. അഞ്ചുവര്‍ഷം ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന പൊലീസാണ് ഇങ്ങനെ രൂപംമാറിയത്. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് നരവേട്ടയില്‍ കുപ്രസിദ്ധരായ പൊലീസുകാരെയാണ് സമരമുഖങ്ങളില്‍ നിയോഗിക്കുന്നത്. അമ്പതെണ്ണത്തിനെയെങ്കിലും തല്ലി ചതയ്ക്കണമെന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിയോഗിക്കുന്നതിനുമുമ്പ് പൊലീസുകാര്‍ക്ക് ഡിസിപി നിര്‍ദേശം നല്‍കി. കേരളത്തിന്റെ തെരുവുകളില്‍ അഞ്ചുവര്‍ഷം മുമ്പും ഇതേ കാഴ്ചയായിരുന്നു. കോടികളുടെ കൊള്ള നടത്തുന്ന സ്വാശ്രയമാനേജ്മെന്റുകളുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഭരണസംവിധാനം പഴയപോലെ സര്‍വശക്തിയും പ്രയോഗിച്ച് വിദ്യാര്‍ഥിപ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദവും അടിച്ചമര്‍ത്താന്‍ കാക്കിപ്പടയെ കയറൂരിവിട്ടിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനമേറ്റു. നൂറോളം വിദ്യാര്‍ഥികളെ വിവിധ കേസുകളില്‍ പെടുത്തി ജയിലിലടച്ചു. രണ്ടാഴ്ചയായി തുടരുന്ന നിഷ്ഠുരമായ ആക്രമണങ്ങള്‍ സഹിച്ച് വിദ്യാര്‍ഥികള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് കീഴടക്കാനാകുന്നതല്ല യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ സമരപാരമ്പര്യം. തലസ്ഥാനത്തെ വേട്ടയ്ക്കെതിരെ മണിക്കൂറുകള്‍ക്കകം ആര്‍ത്തിരമ്പിയ ജനരോഷം അതിന്റെ തെളിവാണ്. പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിന് കളമൊരുങ്ങും. സമരത്തിനാധാരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

Monday, June 27, 2011

ഗ്രനേഡ് ഭരണം അനുവദിക്കില്ല: കോടിയേരി

ഗ്രനേഡ് ഭരണം അനുവദിക്കില്ല: കോടിയേരി






തിരു: കേരളത്തില്‍ ഗ്രനേഡ് ഭരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് പ്രയോഗിക്കാതിരുന്ന ഗ്രനേഡ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടേതുപോലെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനദ്രോഹ നടപടി സ്വീകരിച്ച മറ്റൊരു സര്‍ക്കാരില്ല. റോഡും കായലും പാട്ടത്തിനു നല്‍കുന്ന ബിഒടി സര്‍ക്കാരാണിത്. സ്വാശ്രയ മാനേജ്മെന്റുകളുടെ നയമാണ് സര്‍ക്കാരിന്റെയും നയം. മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പന ബൊഫോഴ്സ് അഴിമതിയെ കടത്തിവെട്ടി. എംബിബിഎസ് ഇടപാടില്‍ സ്വാശ്രയ മാനേജ്മെന്റുമായി 200 കോടിയുടെ അഴിമതിക്കാണ് കളമൊരുക്കിയിരിക്കുന്നത്. നയപ്രഖ്യാപനം പ്രഹസനമാക്കിയതിലൂടെ ഗവര്‍ണറെ അപഹാസ്യനാക്കി. ഒരിക്കല്‍ പറഞ്ഞത് ഗവര്‍ണര്‍ ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍സ്ഥാനംതന്നെ എന്തിനാണെന്ന് തോന്നിപ്പോവുകയാണ്. ഗവര്‍ണറെ ഇലക്ടറല്‍ കോളേജുവഴി തെരഞ്ഞെടുക്കുന്ന രീതിയാണ് വേണ്ടത്. ഇതുവരെ കേള്‍ക്കാത്ത അഴിമതിയാണ് കേന്ദ്രത്തില്‍ . അണ്ണ ഹസാരെയും രാംദേവുമെല്ലാം രംഗത്തുവരുന്നത് അതുകൊണ്ടാണ്. സുപ്രീംകോടതി ഇല്ലായിരുന്നെങ്കില്‍ രാജയും കനിമൊഴിയുമൊന്നും ജയിലില്‍ പോകുമായിരുന്നില്ല. പൗരസമൂഹത്തിന് മാന്യത നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കിയവരെ മന്ത്രിമാരാക്കിയശേഷം അഴിമതി കണ്ടെത്തിയാല്‍ പാരിതോഷികം നല്‍കുമെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോടിയേരി ചോദിച്ചു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കുന്നവര്‍ക്ക് സംവരണംചെയ്ത സീറ്റാണ് വട്ടിയൂര്‍ക്കാവിലേത്. ആരോപണം ഉന്നയിച്ച കെ കെ രാമചന്ദ്രനെയും എന്‍ കെ അബ്ദുറഹ്മാനെയും പുറത്താക്കി. മുനീറിനെതിരെയുള്ള കേസ് അന്വേഷിച്ച 42 വിജിലിന്‍സ് ഉദ്യോഗസ്ഥരില്‍ 40 പേരെയും മാറ്റി. 1131 വോട്ടിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് അധികാരത്തില്‍ വന്നിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി.









കൊച്ചി: ജനാധിപത്യവും സാമൂഹികനീതിയും പറയുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ക്രൈസ്തവ കുടുംബത്തിലെ എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുധാരണയ്ക്കെതിരായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടു സ്വീകരിച്ചപ്പോഴാണ് അതിനെ ധാര്‍ഷട്യമെന്ന് പറഞ്ഞത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വക്താവ് ഫിലിപ്പ് നെല്‍പുരപറമ്പില്‍ ആധുനിക ഷൈലോക്ക് ചമയുകയാണെന്നും പിണറായി പറഞ്ഞു. എടത്തല നൊച്ചിമയില്‍ സിപിഐ എം അംഗമായിരുന്ന സി എ സെയ്തു മുഹമ്മദിന്റെ കുടുംബത്തിനുള്ള സഹായനിധി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം മെറിറ്റ് അംഗീകരിച്ച കോളേജുകള്‍ നൂറു സീറ്റില്‍ പട്ടികജാതി-വര്‍ഗക്കാരായ അഞ്ചു വിദ്യാര്‍ഥിക്കും സാമ്പത്തികമായി പിന്നോക്കമുള്ള ഏഴുപേര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തിലെ 13 പേര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ക്രൈസ്തവ കുട്ടികളെ മാത്രം പഠിപ്പിക്കുകയെന്നതായിരുന്നില്ല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്. അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ , അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിഭ്യാഭ്യാസരംഗത്ത് ലാഭക്കണ്ണ് മാത്രമാണുള്ളത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല. സ്വന്തം നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു അവര്‍ . എന്നാല്‍ , ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ നിലപാടിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി പ്രവേശനം സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്ന 11 സ്ഥാപനങ്ങള്‍കൂടി സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ക്വാട്ടയില്‍ ലഭിക്കുമായിരുന്ന 600 സീറ്റാണ് ഇതുവഴി പാവപ്പെട്ടവരും മിടുക്കന്മാരുമായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്. പെട്ടിക്കട മുറിയുള്ളവര്‍ക്കും സിബിഎസ്ഇ അംഗീകാരത്തിന് എന്‍ഒസി നല്‍കുമെന്ന് പറയുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. പൊതു വിദ്യാഭ്യാസമേഖല തകര്‍ന്നാല്‍ സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇന്നുള്ള ഫീസ്ഘടനയാവില്ല ഉണ്ടാകുക. അന്ന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തന്നെ അപ്രാപ്യമാകും. ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണരംഗത്തും കേരളത്തിന്റെ സവിശേഷതകളെയും നേട്ടങ്ങളെയും തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി സലീം അധ്യക്ഷനായി.

Saturday, June 25, 2011

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നാളത്തെ കേരളവും

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നാളത്തെ കേരളവും


പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍




മനുഷ്യശരീരത്തിന് വിഷബാധയേറ്റാല്‍ മരണം സംഭവിച്ചില്ലെങ്കില്‍ ജീവിതാന്ത്യംവരെ വിഷത്തിന്റെ കാഠിന്യമനുസരിച്ച് അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കണം. വിഷം കരളിനെയാണ് ബാധിക്കുന്നത്. കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ എന്ന ദ്രാവകമാണ് വിഷത്തെ ദൂരീകരിക്കുന്നത്. വിഷബാധയേറ്റ കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈലിന് പ്രതിരോധശക്തി കുറയും. മറ്റു നാനാവിധങ്ങളായ അണുക്കള്‍ ശരീരത്തെ ബാധിക്കും. രോഗാതുരനായി ദീര്‍ഘനാള്‍ നരകിച്ച് ബന്ധുക്കള്‍ക്കും സമൂഹത്തിനും ഭാരമായി ആ വ്യക്തി അന്ത്യശ്വാസം വലിക്കും. അയാളുടെ സന്തതിപരമ്പരകളിലൂടെ ഭാവിസമൂഹത്തെ നരകിപ്പിച്ചുകൊണ്ടേയിരിക്കും.ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ കരളിനേറ്റ അത്തരത്തിലുള്ള ഒരു വിഷബാധയാണ് കൊളോണിയല്‍ വിദ്യാഭ്യാസം. രണ്ടുനൂറ്റാണ്ടു കഴിഞ്ഞിട്ടും അത് വിതരണംചെയ്തത് പാഷാണമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള വിവേകം ഭൂരിപക്ഷത്തിനും ഇല്ലാതായിപ്പോയിയെന്നതാണ് ആ സമ്പ്രദായത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആ സമ്പ്രദായത്തെ ചെറുതായിട്ടാണെങ്കിലും പരിഷ്കരിക്കാന്‍ ശ്രമിക്കുന്നവരെ ശത്രുക്കളായി കണ്ട് സംഹരിക്കാനുള്ള ശക്തിയും അതിനുണ്ടാകും. അതാണ് കൊളോണിയല്‍ വ്യവസ്ഥ. അത് വിദ്യാഭ്യാസത്തെ മാത്രമല്ല വിദ്യാഭ്യാസം എന്ന ഉപകരണത്തിന്റെ സഹായത്താല്‍ തൊഴിലെടുത്ത് ജീവിക്കുന്ന മുഴുവന്‍ ജനതയെയും പരോക്ഷമായി സ്വാധീനിക്കും. ജനപ്രതിനിധിമുതല്‍ ഉന്നത ബ്യൂറോക്രാറ്റും ന്യായാധിപനും വരെ ആ വ്യവസ്ഥയുടെ വക്താക്കളും സംരക്ഷകരുമായിത്തീരും. അതില്‍നിന്നും ബോധപൂര്‍വം തെന്നിമാറി ഗുണദോഷവശങ്ങള്‍ വിശകലനംചെയ്യുന്നവരെ ഭൂരിപക്ഷത്തിന്റെ മുഷ്ക് ഉപയോഗിച്ച് അടിച്ചമര്‍ത്തും. എന്നാല്‍ ഒരുനാള്‍ തങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ മുമ്പേ പറക്കുന്ന പക്ഷികള്‍ ചിറകടിച്ച് പറന്നുകൊണ്ടേയിരിക്കും. താല്‍ക്കാലികങ്ങളായ പിന്നോട്ടടികളും അതിശക്തമായ മുന്നേറ്റങ്ങളുമാണ് ചരിത്രം കാട്ടിത്തരുന്ന പാഠം.ഗണപരമായ വര്‍ധനയേക്കാള്‍ പ്രധാനം ഗുണപരമായ മാറ്റമാണെന്ന തിരിച്ചറിവാണ് കേരളം ഭരിച്ച 1957ലെ ഇ എം എസ് മന്ത്രിസഭമുതല്‍ ഇപ്പോഴത്തെ വി എസ് മന്ത്രിസഭവരെയുള്ള ഇടതുപഷ സര്‍ക്കാരുകളുടെ പ്രത്യേകത. ഈ സര്‍ക്കാരുകളെ മൊത്തത്തില്‍ പരിശോധിച്ചാല്‍ ആദ്യഘട്ടത്തില്‍ ഗണപരമായ മാറ്റത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ രണ്ടാംഘട്ടത്തില്‍ ഗുണപരമായ മാറ്റത്തിനാണ് ഊന്നല്‍ നല്‍കിയത് എന്ന് കാണാന്‍ കഴിയും.1957ലെ കാര്‍ഷികബന്ധ നിയമത്തിന്റെ ഫലമായി പത്തുലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയത്. പാതിവാരവും മിച്ചവാരവും ജന്മിക്ക് കൊടുത്ത് പട്ടിണിയെ സ്വയം വരിച്ചിരുന്ന പാട്ടക്കുടിയാന്‍ പൊടുന്നനെ ഭൂവുടമയായി, സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പ്രതിമാസം ആറുരൂപ ഫീസ് കൊടുക്കണമായിരുന്നതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസം പ്രാഥമിക ഘട്ടത്തില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരുന്നു പാട്ടക്കുടിയാന്മാര്‍. ഒരുപറ നെല്ലിന് മൂന്നുരൂപയും ഒരു നാളികേരത്തിന് രണ്ടണയുമായിരുന്നു അന്നത്തെ വില. രണ്ടുപറ നെല്ല് വിറ്റെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ഒരുമാസത്തെ ഫീസ് കൊടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ ദുരവസ്ഥയ്ക്ക് അറുതിവരുത്തിയത് കാര്‍ഷികബന്ധ ബില്ലായിരുന്നു. ഭാവികേരളത്തിന്റെ വിദ്യാഭ്യാസ വ്യാപനത്തിന്റെ അടിത്തറയിട്ടത് ഈ നിയമമായിരുന്നു. 1957-58ല്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 70311 ആയിരുന്നത് 1960-61ല്‍ 86623 ആയും 1961-62ല്‍ 96181 ആയും 1963-64ല്‍ 125225 ആയും വര്‍ധിച്ചതിനു കാരണം ജനസംഖ്യാ വര്‍ധനയല്ല, മറിച്ച് ഭൂപരിഷ്കാരത്തിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുകൊണ്ടാണെന്നു കാണാന്‍ വിഷമമില്ല. പ്രീഡിഗ്രിക്ക് 13 രൂപയും ഡിഗ്രിക്ക് 17 രൂപയും പിജിക്ക് 20 രൂപയും ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയുന്ന ഒരു ജനവിഭാഗം കേരളത്തില്‍ വളര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.ഭൂപരിഷ്കാരം ജനജീവിതത്തിന്റെ ഒരു മേഖലയില്‍ വരുത്തിയ മാറ്റത്തെ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. അത് സമഗ്രതലസ്പര്‍ശിയായ ഒരു നിയമനിര്‍മാണമായിരുന്നുവെന്നത് അരനൂറ്റാണ്ടിനുശേഷം പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കാണാന്‍ സാധിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കേരളത്തെ സഹായിച്ചത് ഭൂപരിഷ്കാരമാണ്. കേരളവികസനാനുഭവമെന്ന് അമര്‍ത്യാസെന്നിനെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ പറയാന്‍ കാരണം ഇതാണ്. ശിശുമരണനിരക്ക് കുറഞ്ഞത്, ആയൂര്‍ ദൈര്‍ഘ്യം വര്‍ധിച്ചത്, പകര്‍ച്ചവ്യാധികളെ നിര്‍മാര്‍ജനംചെയ്തത്, പിറന്നുവീഴുന്ന മുഴുവന്‍ ശിശുക്കള്‍ക്കും വിദ്യാലയപ്രവേശനത്തിന് സൌകര്യമുള്ളത്, ഹയര്‍സെക്കന്‍ഡറി തലംവരെ വിദ്യാഭ്യാസം സൌജന്യമാക്കിയത് തുടങ്ങിയ നേട്ടങ്ങളാണ് കേരളത്തിന്റെ വികസനാനുഭവങ്ങള്‍. ഇതിനെല്ലാം അടിത്തറപാകിയത് 1957ലെ ഇ എം എസ് മന്ത്രിസഭയായിരുന്നു. ആ മന്ത്രിസഭയുടെ നടപടികള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു. അങ്ങനെ നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കാന്‍ തല്‍പരകക്ഷികള്‍ക്ക് പ്രേരണയും നേതൃത്വവും നല്‍കിയത് കോണ്‍ഗ്രസും ആ കക്ഷി നേതൃത്വം നല്‍കുന്ന മുന്നണിയുമായിരുന്നു. അതുകൊണ്ടാണ് 1959ലെ വിമോചനസമരത്തില്‍ പങ്കാളികളായവര്‍ പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ ആ നേട്ടങ്ങളെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചതും ഇപ്പോള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് മോചനയാത്ര നടത്തി കേരളത്തെ പിന്നോട്ടടിപ്പിക്കാന്‍ യത്നിക്കുന്നതും.സ്വാതന്ത്യ്രലബ്ധിക്കുമുമ്പുതന്നെ തുടങ്ങിയ തര്‍ക്കമായിരുന്നു കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയായ ഇന്റര്‍മീഡിയറ്റ് കോഴ്സിന്റെ സ്ഥാനം എവിടെയായിരിക്കണമെന്നത്. രണ്ടുവര്‍ഷത്തെ ദൈര്‍ഘ്യമുള്ള ആ കോഴ്സിന്റെ ഒന്നാംവര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും രണ്ടാംവര്‍ഷത്തെ പ്രീയൂണിവേഴ്സിറ്റി കോഴ്സ് എന്ന് പുനര്‍നാമകരണംചെയ്ത് കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയുംചെയ്തു. 1964ല്‍ അത് വീണ്ടും പ്രീഡിഗ്രി എന്ന പേരില്‍ രണ്ടുവര്‍ഷത്തെ കോഴ്സാക്കി കോളേജില്‍തന്നെ നിലനിര്‍ത്തി. 1966ല്‍ കോത്താരി കമ്മീഷന്‍ ശുപാര്‍ശചെയ്തത് ആ കോഴ്സ് ഹയര്‍സെക്കന്‍ഡറിയാക്കി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമാക്കണമെന്നായിരുന്നു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രീഡിഗ്രി നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറി കോഴ്സ് ആരംഭിച്ചു. ചില സംസ്ഥാനങ്ങള്‍ പ്രീഡിഗ്രിയെ പ്രത്യേക കോഴ്സാക്കി ജൂനിയര്‍ കേളേജുകളില്‍ നിലനിര്‍ത്തി. എന്നാല്‍, കേരളം ഈ പരീക്ഷണങ്ങളെയൊക്കെ അതിജീവിച്ച് ഒരു മാറ്റവും വരുത്താതെ പ്രീഡിഗ്രിയെ കോളേജുകളില്‍ തന്നെ നിലനിര്‍ത്തി. എസ്എസ്എല്‍സി കഴിയുന്നവരുടെ എണ്ണത്തിലെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ കോളേജുകള്‍ ആരംഭിക്കുകയും 1978ല്‍ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങുകയുംചെയ്തു. ബാച്ചുകള്‍ വര്‍ധിച്ചതതിനനുസൃതമായി അധ്യാപകരുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. പ്രിഡിഗ്രിയെ കോളേജുകളില്‍നിന്ന് മാറ്റുന്നതിനെതിരെ ശക്തമായ പ്രക്ഷോഭവുമുണ്ടായി. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രീഡിഗ്രിയെ ഹയര്‍സെക്കന്‍ഡറിയാക്കി പുനഃസംവിധാനംചെയ്ത് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമാക്കിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരായിരുന്നു. 1990ല്‍ മുപ്പത്തിയൊന്ന് സര്‍ക്കാര്‍ സ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ തുടങ്ങി. 1998ല്‍ പ്രീഡിഗ്രി നിര്‍ത്തലാക്കല്‍ നിയമം നിയമസഭ പാസാക്കി. ഘട്ടംഘട്ടമായി പ്രീഡിഗ്രി കോളേജുകളില്‍നിന്ന് നിര്‍ത്തലാക്കുകയും ഹയര്‍സെക്കന്‍ഡറിയെ സ്കൂളുകളില്‍ വികസിപ്പിക്കുകയുംചെയ്തു. 2001ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോള്‍ പ്രീഡിഗ്രി പൂര്‍ണ്ണമായി ഇല്ലാതാവുകയും ഹയര്‍സെക്കന്‍ഡറി വികസിക്കുകയും ചെയ്തിരുന്നു. ബോധനരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു പരിഷ്കരണമായിരുന്നു 1990ലും 1998ലും നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.2006ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നാഥനില്ലാക്കളരിയായി അഴിഞ്ഞുലഞ്ഞുകിടക്കുകയായിരുന്നു ഹയര്‍സെക്കന്‍ഡറി വകുപ്പ്. ആ വകുപ്പിനെ കാര്യക്ഷമമാക്കുകയും മലബാര്‍ ജില്ലകളില്‍ കൂടുതല്‍ സ്കൂളുകളും ബാച്ചുകളും അനുവദിച്ച് എസ്എസ്എല്‍സി പാസ്സാകുന്ന മുഴുവന്‍പേര്‍ക്കും ആവശ്യമെങ്കില്‍ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനസൌകര്യമൊരുക്കുകയും ചെയ്യുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തല്‍ഫലമായി എസ്എസ്എല്‍സി കഴിയുന്ന മുഴുവന്‍പേര്‍ക്കും ഉപരിപഠനസാധ്യത ലഭ്യമാണ്. 1703 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മാത്രമായി 3,95,000 കുട്ടികള്‍ക്ക് പഠനസൌകര്യമുണ്ട്. ഇതിനു പുറമേ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും പോളിടെക്നിക്കുകളുമുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി എസ്എസ്എല്‍സി പാസാകുന്ന കുട്ടികളുടെ എണ്ണം ഏകദേശം നാലേകാല്‍ലക്ഷമാണ്. അത്രയും പേര്‍ക്ക് ഇന്ന് ഹയര്‍സെക്കന്‍ഡറിയില്‍ പഠനസൌകര്യമുണ്ട്.ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് കോഴവാങ്ങുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. വാസ്തവത്തില്‍ കേരളത്തില്‍ പ്രീഡിഗ്രി മാറി ഹയര്‍സെക്കന്‍ഡറി വരുന്നതിനുള്ള തടസ്സം മാനേജര്‍മാര്‍ക്കുണ്ടായിരുന്ന സീറ്റ് വില്‍പന നിലച്ചുപോകുമെന്നതുകൊണ്ടായിരുന്നു. എന്നാല്‍ പഴികേട്ടത് കോളേജ് അധ്യാപകരും സര്‍വകലാശാലാ ജീവനക്കാരുമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതും ഇടതുമുന്നണി സര്‍ക്കാരായിരുന്നു. ഒരൊറ്റ അധ്യാപകനെപോലും സ്കൂളിലേക്ക് നിര്‍ബന്ധമായി പറഞ്ഞയക്കാതെ മുഴുവന്‍പേര്‍ക്കും യുജിസി നിരക്കിലുള്ള ശമ്പളം സംസ്ഥാന ഖജനാവില്‍നിന്നു കൊടുത്തുകൊണ്ട് പരിഹാരം കണ്ടെത്താനുള്ള ഇച്ഛാശക്തി ഇടതുമുന്നണിക്കേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മാനേജര്‍മാര്‍ ആര്‍ക്കും വഴങ്ങാതെനിന്നു. കുറേപ്പേര്‍ ന്യൂനപക്ഷാവകാശം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ഭരണകൂടത്തിനും സര്‍ക്കാരിനും അതീതരാണ് തങ്ങളെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു. ജാതി-മത ശക്തികളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന യുഡിഎഫ് അവര്‍ക്ക് എരിവുപകര്‍ന്നു. ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിച്ചു.എന്തായിരുന്നു മാനേജര്‍മാരുടെ പ്രശ്നം? എണ്‍പത് സീറ്റാണ് പ്രീഡിഗ്രിക്ക്. എന്നാല്‍ ഹയര്‍സെക്കന്‍ഡറിക്ക് അമ്പതാണ്. (മാര്‍ജിനല്‍ വര്‍ധനയുണ്ടെങ്കില്‍ അറുപത്). അമ്പത് ശതമാനം കമ്യൂണിറ്റി ക്വാട്ടയായും മാനേജ്മെന്റ് ക്വാട്ടയായും മാനേജര്‍ക്ക് നികത്താം. ബാക്കി അമ്പത് ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും. ഇതില്‍ ഭൂരിപക്ഷം സീറ്റുകളും മാനേജര്‍മാര്‍ തന്നിഷ്ടപ്രകാരം നികത്തുമായിരുന്നു. ജാതി-മത-രാഷ്ട്രീയ-ഉദ്യോഗസ്ഥ-ധന പരിഗണനകള്‍ ഇതിന്റെ പിന്നിലുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് ഇത്തരത്തില്‍ കൊഴുത്ത കച്ചവടമായിരുന്നു നടന്നിരുന്നത്. എണ്‍പത് സീറ്റ് അമ്പതായി കുറഞ്ഞപ്പോള്‍ സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുവന്നു. പ്രീഡിഗ്രിക്ക് തത്തുല്യമായ ബാച്ചുകളല്ല സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. യുജിസി ശമ്പളത്തിന്റെ പേരില്‍ സമരത്തിലായിരുന്ന എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് അവര്‍ പിന്തുണ നല്‍കി. അവസാനം ഒത്തുതീര്‍പ്പ് വന്നപ്പോള്‍ തത്തുല്യമായ സീറ്റുകള്‍ അവര്‍ നേടുകയുംചെയ്തു. അവശ്യമായൊരു തിന്മ (ിലരലമ്യൃൈ ല്ശഹ) എന്ന നിലയ്ക്ക് അതംഗീകരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിബന്ധിതമായി. എന്നാല്‍, സീറ്റുകച്ചവടം അവസാനിപ്പിക്കണമെന്നത് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നു. അതാണ് 2007ല്‍ നടപ്പാക്കിയ ഏകജാലക പ്രവേശനസമ്പ്രദായം.2007-08 അധ്യയനവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഏകജാലകസമ്പ്രദായം വിജയമെന്ന് കണ്ടതിനാല്‍ അടുത്തവര്‍ഷം സംസ്ഥാനമൊട്ടാകെ അത് വ്യാപിപ്പിച്ചു. അതിശക്തമായ എതിര്‍പ്പായിരുന്നു മാനേജര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നല്‍കാനുള്ള മാനേജര്‍മാരുടെ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നയമെന്നതിനാല്‍ കോടതി ഏകജാലക സംവിധാനത്തെ അംഗീകരിച്ചു. എങ്കിലും വിശ്വാസികളെ കുത്തിയിളക്കി പ്രകടനം നടത്തിച്ചും അസംബ്ളിയില്‍ പ്രതിപക്ഷാംഗങ്ങളെ അങ്കക്കോഴികളായി അണിനിരത്തിയും ഏകജാലക പ്രവേശനത്തെ അട്ടിമറിക്കാന്‍ മാനേജര്‍മാര്‍ എല്ലാ ശ്രമങ്ങളും നടത്തി. കൂട്ടത്തില്‍ പറയട്ടെ, ചില മാനേജര്‍മാര്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കിയെന്നത് മറ്റുള്ളവര്‍ക്ക് താക്കീതാവുകയുംചെയ്തു. വിദ്യാര്‍ഥിപ്രവേശനത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കിയത്. സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഓര്‍മപ്പെടുത്തലാണ് ഏകജാലകസമ്പ്രദായം.ഇതുപോലെ അഴിമതിയുടെ കേന്ദ്രമായിരുന്നു ഹയര്‍സെക്കന്‍ഡറി പാഠപുസ്തകവിതരണം. പുസ്തക കച്ചവടക്കാരുടെ കൂത്തരങ്ങായിരുന്നു ആ മേഖല. അതിന് കൂട്ടുനില്‍ക്കുന്ന അധ്യാപകരില്‍ ചിലരും അച്ചടിക്കാരും ഉണ്ടായിരുന്നു. സാധാരണഗതിയില്‍ അധ്യാപകര്‍ ശുപാര്‍ശചെയ്യുന്ന പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ വാങ്ങുന്നത്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍. പ്രൊഫഷണല്‍ കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയെ ലക്ഷ്യമാക്കി മാത്രം ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുകയും ട്യൂഷന്‍ എടുക്കുകയുംചെയ്യുന്നവരുടെ മായാവലയത്തിലാണ് വിദ്യാര്‍ഥികളും അതിലേറെ രക്ഷിതാക്കളും. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും മനഃപൂര്‍വം താമസിപ്പിക്കാന്‍ കഴിവുള്ളവരാണ് പുസ്തക കച്ചവടക്കാര്‍. ഒരു പുസ്തകം വിറ്റാല്‍ ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ അധ്യാപകര്‍ക്ക് കിട്ടും. മറ്റു പാരിതോഷികങ്ങള്‍ വേറെയും. ഈ പ്രലോഭനത്തിന് വഴങ്ങാത്തവര്‍ വിരളം. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഈയിനത്തില്‍ ഓരോ വര്‍ഷവും നടന്നിരുന്നത്. എസ്സിഇആര്‍ടിയും എന്‍സിഇആര്‍ടിയും തയ്യാറാക്കുന്ന പുസ്തകങ്ങള്‍ ഗുണകരമല്ലെന്നും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് യോജിച്ചതല്ലെന്നുമുള്ള പ്രചരണം രക്ഷിതാക്കളിലെത്തിച്ച് ഉന്മാദികളാക്കിയാണ് ഗൈഡ് മാഫിയ അരങ്ങ് കയ്യടക്കിയത്. ഇക്കൂട്ടര്‍ സര്‍ക്കാര്‍വക പുസ്തകങ്ങള്‍ അച്ചടിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാഠപുസ്തകങ്ങളുടെ അച്ചടി മനഃപൂര്‍വം താമസിപ്പിക്കും. ഗൈഡ് പുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിയതിനുശേഷമായിരിക്കും പാഠപുസ്തകം എത്തുക. അതും ടെക്സ്റ്ബുക്ക് ഡിപ്പോ എന്ന ആമയുടെ പുറത്തുകയറിയാണ് സഞ്ചാരം.ഈ കച്ചവടത്തിന് അറുതിവരുത്താനായി 2007-08 അധ്യയനവര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകവിതരണത്തില്‍ ചില ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. സ്വാഭാവികമായും കച്ചവടക്കാര്‍ കോടതിയിലെത്തി. ആമവാതം പിടിച്ച ടെക്സ്റ്ബുക്ക് ഡിപ്പോയുടെ വിതരണശൃംഖലയുടെ നടപടിക്രമം അവര്‍ക്ക് സഹായകരമായിരുന്നു. കോടതി കച്ചവടക്കാരുടെ കൂടെയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുകൊണ്ട് കച്ചവടക്കാര്‍ക്കുണ്ടാകുന്നത് എന്നായിരുന്നു അവര്‍ പച്ചയായി കോടതിയില്‍ പറഞ്ഞത്. കച്ചവടക്കാരുടെ പിടിയില്‍നിന്നും പാഠപുസ്തകവിതരണത്തെ മോചിപ്പിക്കാന്‍ ഇടതുസര്‍ക്കാരിന്റെ നയം സഹായകരമായിരുന്നു. വിദ്യാര്‍ഥിപ്രവേശനകാര്യത്തില്‍ മാനേജര്‍മാര്‍ എന്നപോലെ പുസ്തകവിതരണത്തിന്റെ കാര്യത്തില്‍ കച്ചവടക്കാരും ഇടതുമുന്നണിക്കെതിരായി. സര്‍ക്കാരിന്റെ മുന്നില്‍ ലക്ഷക്കണക്കായ വിദ്യാര്‍ഥികളുടെ താല്‍പര്യമായിരുന്നു പ്രധാനം. എന്നാല്‍ പ്രതിപക്ഷത്തിനാകട്ടെ കച്ചവടക്കാരുടെ താല്‍പര്യവും.സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമെന്ന നിലയ്ക്കും കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയെന്ന നിലയ്ക്കും ഹയര്‍സെക്കന്‍ഡറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഇടതുമുന്നണി സര്‍ക്കാരാണ്. ഈ ഘട്ടത്തില്‍ പഠിക്കുന്ന കൌമാരപ്രായക്കാരായ വിദ്യാര്‍ഥികളില്‍ ശരിയായ മൂല്യബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പിന്നാലെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്ന ഒരു തലമുറ രാഷ്ട്രത്തിന്റെ പൊതുജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം നിര്‍ണ്ണായകമാണ്. അതിനാല്‍ പ്രൊഫഷണല്‍ കോഴ്സുകളോടൊപ്പം ശാസ്ത്ര-സാമൂഹ്യശാസ്ത്ര-മാനവികവിഷയങ്ങളിലും വിദ്യാര്‍ഥികളില്‍ താല്‍പര്യം ജനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിലേക്കുവേണ്ടിയാണ് ഹയര്‍സെക്കന്‍ഡറി സ്കോളര്‍ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തിയത്. ഒരു വിദ്യാര്‍ഥിക്ക് അയ്യായിരം രൂപ എന്ന കണക്കില്‍ പതിനായിരം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. യോഗ്യതയും അര്‍ഹതയും മാത്രമാണ് മാനദണ്ഡം. ഒരു ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം അയ്യായിരം രൂപയെന്നത് നിസ്സാരമല്ല. ഇത്രയും തുക ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കുന്ന പദ്ധതി ഇന്ത്യയിലൊരിടത്തും ഇല്ലതന്നെ. ഇതാണ് കേരളവികസനാനുഭവം

പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..

പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..


അപ്പോഴും പറഞ്ഞില്ലെ ചെയ്യണ്ടാ ചെയ്യാണ്ടാന്ന്...കോണ്‍ഗ്രസ്സിന്ന് വോട്ട് ചെയ്യാണ്ടാന്ന്.....

ബ്രക്കിംഗ് ന്യൂസ്
പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..
കോണ്‍ഗ്രസ്സിന്നും ലീഗുകാര്‍ക്കും വിലവര്‍ദ്ധനവ് ബാധകമല്ലെന്ന് ഡല്‍ഹിയില്‍ നിന്ന് സോണിയയും പാണക്കാട്ട് നിന്ന് തങളും അറിയിച്ചതിനെ തുടര്‍ന്ന് അറ്റിങള്‍ ഇമ്മിണി ബലിയ സന്തോസത്തിലാണു......



ന്യൂഡല്‍ഹി: ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുത്തനെ കൂട്ടി. ഡീസലിന് ലിറ്ററിന് മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. ക്രൂഡോയിലിന്റെയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും അഞ്ച് ശതമാനം കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 4.60 ആയിരുന്നത് രണ്ടു രൂപയായി കുറയ്ക്കാനും തീരുമാനമുണ്ട്. സംസ്ഥാനങ്ങള്‍ ആനുപാതികമായി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തരവിലകളില്‍ കേന്ദ്രം വലിയ വര്‍ധന വരുത്തിയതെന്ന വിരോധാഭാസമുണ്ട്. അന്താരാഷ്ട്രവിപണിയില്‍ വിലകുറഞ്ഞത് കണക്കിലെടുത്ത് പാകിസ്ഥാന്‍പോലുള്ള രാജ്യങ്ങള്‍ ജൂലൈ ആദ്യം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനിരിക്കെയാണ്, യുപിഎ സര്‍ക്കാരിന്റെ വിപരീതനീക്കം. ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.13ല്‍ എത്തിനില്‍ക്കെ, ഡീസല്‍വിലയും മറ്റും കൂട്ടാനുള്ള കേന്ദ്രതീരുമാനം വിലക്കയറ്റത്തിന് വീണ്ടും ആക്കംകൂട്ടും. കഴിഞ്ഞ ജൂണില്‍ ഡീസലിന് രണ്ടു രൂപയും എല്‍പിജിക്ക് 35 രൂപയും മണ്ണെണ്ണയ്ക്ക് മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ മെയ് ആദ്യം പെട്രോള്‍വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിരുന്നു. ഇത്തവണ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ട പരമാവധി വിലതന്നെ കേന്ദ്രം അംഗീകരിച്ചു. ഡീസല്‍വിലയില്‍ ലിറ്ററിന് 13.72 രൂപയും എല്‍പിജിക്ക് സിലിണ്ടറിന് 381 രൂപയും മണ്ണെണ്ണ ലിറ്ററിന് 26.16 രൂപയും നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പ്രതിവര്‍ഷം ഈ നഷ്ടം 1,70,000 കോടി വരുമെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. യഥാര്‍ഥത്തില്‍ അന്താരാഷ്ട്രവിപണിയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് ഇറക്കുമതിചെയ്യുമ്പോഴുള്ള വിലയും ആഭ്യന്തരവിലയും തമ്മിലുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ പറയുന്ന നഷ്ടം. ഇത് വരുമാനനഷ്ടമായി ചിത്രീകരിച്ച് വിലവര്‍ധനയ്ക്ക് ഒത്താശ ചെയ്തിരിക്കയാണ് കേന്ദ്രം. കസ്റ്റംസ് തീരുവ വേണ്ടെന്നുവയ്ക്കുന്നതിലൂടെ 26,000 കോടിയും ഡീസലിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ 23,000 കോടിയും സര്‍ക്കാരിന് നടപ്പുവര്‍ഷം നഷ്ടമുണ്ടാകുമെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. നികുതി ഒഴിവാക്കല്‍വഴി ആകെ 49,000 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകുമ്പോള്‍ , വിലകൂട്ടല്‍ തീരുമാനത്തിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക 21,000 കോടിമാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. നികുതി നിലനിര്‍ത്തി വിലവര്‍ധന ഒഴിവാക്കിക്കൂടേ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിലൂടെ ഇറക്കുമതിചെയ്യുന്ന ഓരോ ലിറ്റര്‍ ക്രൂഡോയിലിനും ശരാശരി ഒരു രൂപമാത്രമാണ് സര്‍ക്കാരിന് നഷ്ടംവരിക. ആകെ നികുതിവരുമാനത്തിന്റെ സിംഹഭാഗവും നിലനില്‍ക്കും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ജയ്പാല്‍ റെഡ്ഡി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസമിതി ചേര്‍ന്നാണ് വിലകൂട്ടലിന് പച്ചക്കൊടി കാട്ടിയത്. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. ഡീസല്‍വില കൂട്ടിയതിനുപുറമെ അടുത്തമാസം ആദ്യം എണ്ണക്കമ്പനികള്‍ പെട്രോള്‍വില കൂട്ടുമെന്ന സൂചനയുമുണ്ട്. എണ്ണ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കും. ചരക്ക്-യാത്ര നിരക്കുകള്‍ വര്‍ധിക്കും. വിലവര്‍ധന അനാവശ്യമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാര്‍ടികള്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

Friday, June 24, 2011

രണ്ട് രൂപയ്ക്ക് അരി നല്കാതിരിക്കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഇറക്കിയിരിക്കുന്നു

രണ്ട് രൂപയ്ക്ക് അരി നല്കാതിരിക്കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഇറക്കിയിരിക്കുന്നു .


തിരുവനന്തപുരം: രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ്. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എ പി എല്‍ വിഭാഗക്കാര്‍ രണ്ട് രൂപയ്ക്കുള്ള അരി വാങ്ങണമെങ്കില്‍ യോഗ്യരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 25,000 രൂപ മാസ വരുമാനമില്ലാത്തവരോ 2500 ച.അടി വിസ്തീര്‍ണമുള്ള വീട് ഇല്ലാത്തവരോ രണ്ടര ഏക്കര്‍ വസ്തു ഇല്ലാത്തവരയോ ആണ് പദ്ധതിയുടെ ഗുണഭോക്താക്കളായി എല്‍ ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇവ തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇവ തെളിയിക്കുന്നതിനായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് ഇനി അരി നല്‍കാന്‍ കഴിയില്ലെന്ന് ടി എം ജേക്കബ് വ്യക്തമാക്കി. വരുമാനത്തിന്റെയും ഭൂമിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജാഫീസുകളില്‍ നിന്നും വീടിന്റെ വലിപ്പം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ നിന്നും വാങ്ങി നല്‍കണം. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് നിലവില്‍ 45 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ ക്രമവിരുദ്ധമായ അപേക്ഷകള്‍ ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുള്ളതിനാലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഒന്‍പത് നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കും. ഇതിനായി 2745 കടകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്ന്, മുന്‍സിപ്പാലിറ്റിയില്‍ പത്ത്, കോര്‍പ്പറേഷനുകളില്‍ ഒരു വാര്‍ഡില്‍ ഒന്ന് എന്ന ക്രമത്തിലാണ് കടകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 150 രൂപയാണ് കിറ്റുകളുടെ വില. ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ഓണത്തിന് മുമ്പ് തുടങ്ങും. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 32.29 ലക്ഷം കുടുംബങ്ങള്‍ ഇതിന് കീഴില്‍ വരും. ഈ സംഖ്യ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Thursday, June 23, 2011

രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.

രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.


അഴിമതിക്കാരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍


തിരു: രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പുതിയദിശാബോധം നല്‍കുന്ന പദ്ധതികളൊന്നുപോലും പ്രഖ്യാപിക്കാതെ മുന്‍സര്‍ക്കാരിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തിയ നയപ്രഖ്യാപനപ്രസംഗമാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെക്കൊണ്ട് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതും തത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതുമായ പദ്ധതികളുടെ വിളംബരമായിരുന്ന നയപ്രഖ്യാപനത്തിലുണ്ടായിരുന്നത്.ഭാവനാപൂര്‍ണ്ണമായ പദ്ധതികളൊന്നും അവതരിപ്പിച്ചില്ല. റോഡ്വികസനം സ്വകാര്യഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവും സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ ക്രമസമാധാനനില തകരാറിലായിരുന്നുവെന്ന് ഗവര്‍ണ്ണറെക്കൊണ്ട് കള്ളം പറയിക്കുകയും ചെയ്തു.അഴിമതിയും കെടുകാര്യസ്ഥതയും കഴിഞ്ഞസര്‍ക്കാരിന്റെ മുഖമുദ്രയായിരുന്നെന്നുമാണ് വിമര്‍ശം.വികസനത്തിന് പുതിയദിശാബോധം നല്‍കും, അഴിമതിരഹിത സുതാര്യഭരണം ലക്ഷ്യം, അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ , കേരളംനിക്ഷേപ സൗഹൃദസംസ്ഥാനമാക്കും, കാര്‍ഷികമേഖലശക്തിപ്പെടുത്തും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും, കൊച്ചി മെട്രോ കണ്ണൂര്‍ വിമാനത്താവളം വിഴിഞ്ഞം പദ്ധതികള്‍ക്ക് മുന്‍ഗണന. എന്നിവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍ . നയപ്രഖ്യാപന പ്രസംഗത്തോടെ 13ാം നിയമസഭ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനം അവസാനിച്ചു. പ്രതിഷേധിച്ചു.അഴിമതിക്കാരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍

അഴിമതിക്കാരെ സഭയിലിരുത്തി യുഡിഎഫ് അഴിമതിരഹിതഭരണം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണെന്ന് വിഎസ്

അഴിമതിക്കാരെ സഭയിലിരുത്തി യുഡിഎഫ് അഴിമതിരഹിതഭരണം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണെന്ന് വിഎസ്

തിരു: അഴിമതിക്കാരെ സഭയിലിരുത്തി യുഡിഎഫ് അഴിമതിരഹിതഭരണം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഗവര്‍ണ്ണറെക്കൊണ്ട് വിഡ്ഡിവേഷം കെട്ടിച്ചു.വിലകുറഞ്ഞ കുപ്രചരണങ്ങള്‍ ഗവര്‍ണ്ണറെക്കൊണ്ട് പറയിച്ചത് അപലപനീയമാണ്്. നൂറുദിനപരിപാടിയെന്നപേരില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ഗവര്‍ണ്ണറെക്കൊണ്ട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ആവര്‍ത്തനവിരസതകൊണ്ട് പ്രസംഗം മുഴുവന്‍ അദ്ദേഹം വായിക്കാത്തത് നന്നായി.സ്വാശ്രയനിയമം അട്ടിമറിച്ച സര്‍ക്കാര്‍ ഇപ്പോര്‍ പൂര്‍ണ്ണമൗനം പാലിക്കുകയാണ്.മലയാളം ഒന്നാംഭാഷയാക്കുമെന്ന് പറയുന്നതില്‍ ആത്മാര്‍ഥതയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് പറയുന്നത് അപഹാസ്യമാണെന്നും വിഎസ് പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍, സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍,സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി ഏറ്റെടുത്ത ദുബായ് ടീകോം കമ്പനി പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര നിയമം ബാധകമാക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യത്തിനും ബാക്കി 50 ശതമാനം ഐടി ഇതര സംരംഭങ്ങള്‍ക്കും വിനിയോഗിക്കാന്‍ ടീസ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍, സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന് തിരു: സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുകോമിന് അവസരം ലഭിക്കും. എന്നാല്‍ , സംസ്ഥാന സെസ് നിയമപ്രകാരം ഭൂമിയുടെ 70 ശതമാനം ഐടി ആവശ്യത്തിനും 30 ശതമാനം ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കണമായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുകൊടുക്കും. കിന്‍ഫ്രയുടെ സ്ഥലമാണ് കൊടുക്കുകയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം സേവന സെസ് പദവി ലഭിക്കുന്നതിനാണ് നാല് ഏക്കര്‍ കൂടി നല്‍കിയത്. നേരത്തെ നല്‍കിയത് 246 ഏക്കറാണ്.സേവനമേഖലാ സെസിന് 250 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. കേന്ദ്രനിയമത്തിനു വിരുദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ സെസ് ആനുകൂല്യം ലഭിക്കുന്നതിന് എടുത്തുകളഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കുന്ന ഭൂമി ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 10 ദിവസത്തിനകം ടീകോം വ്യവസായവകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി ഐടി വ്യവസായം മാത്രമാവില്ല. സേവനമേഖല കൂടി ഉള്‍പ്പെടുത്തും. ഇതോടെ ബാങ്ക്, ആശുപത്രി, ഭവന സമുച്ചയം, തിയറ്റര്‍ കോംപ്ലക്സ് തുടങ്ങി ഐടി ഇതര സ്ഥാപനങ്ങളും വരും. മുന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാറായിരുന്നു നല്ലതെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് കാലത്തെ കരാര്‍ പുതുക്കി പദ്ധതിക്ക് കാലതാമസമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. കരാര്‍ അതുപോലെ തുടരും. സ്മാര്‍ട്ട് സിറ്റി സേവന സെസിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഐടി വ്യവസായത്തിന്റെ വ്യാപ്തി കുറയും. അതിനാല്‍ തൊഴിലവസരം കുറയുമെന്ന ആശങ്കയുണ്ട്. 90,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന കരാര്‍ വ്യവസ്ഥയില്‍ നിന്ന് വ്യതിചലിക്കാന്‍ ടീകോമിന് അവസരം ലഭിക്കുന്നതാണ് സേവന സെസ്പദവി. ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നുതന്നെ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങും. മൂന്നരലക്ഷം ചതുരശ്ര അടിയിലെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2012 ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കും. ജൂലൈ 15നു കേന്ദ്ര സെസ് കമ്മിറ്റി സ്മാര്‍ട്ട്സിറ്റിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്സിറ്റി ചെയര്‍മാനായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയാണ് രക്ഷാധികാരി. മന്ത്രി കെ ബാബു, ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, ഇന്‍വെസ്റ്റേഴ്സ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇസ്മായില്‍ നാഖി, സ്മാര്‍ട്ട്സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്, ടീകോം ഇന്‍വെസ്റ്റ്മെന്റ് സിഇഒ അനിരുദ്ധ് ഡാംകി, സ്മാര്‍ട്ട് സിറ്റി ഗവേണിങ് ബോഡി അംഗം എം എ യൂസഫലി, ഐടിയുടെ കൂടി ചുമതലയുള്ള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Wednesday, June 22, 2011

ജനങളില്‍ നിന്ന് കോടികള്‍ വെട്ടിച്ച ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മാത്രമല്ല അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാര്‍ക്കെതിരെയും കേസ്സെടുക്കണം..

ജനങളില്‍ നിന്ന് കോടികള്‍ വെട്ടിച്ച ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മാത്രമല്ല അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാര്‍ക്കെതിരെയും കേസ്സെടുക്കണം..










മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി നിക്ഷേപകരെ ആകര്‍ഷിച്ച് ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ ജനങളില്‍ നിന്ന് കോടികളാണു തട്ടിയെടുത്തത്.ഇത്തരത്തില്‍ സിനിമയില്‍ പ്രശസ്തരായവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി ജനങളെ വഞ്ചിക്കുന്ന സാമൂഹ്യ ദ്രോഹികളെ സമൂഹം തിരിച്ചറിയണം. മാത്രമല്ല ഈ വഞ്ചകര്‍ നല്‍കുന്ന വന്‍ തുക കൈപ്പറ്റി അവര്‍ എഴുതിക്കൊടുക്കുന്നതെന്നും പറയാന്‍ തയ്യാറാവുന്ന ജനപ്രിയ താരങള്‍ അവരുടെ പേരും പ്രശസ്തിയും അവരെ ഇഷ്ടപ്പെടുന്നവരെ ആരാധിക്കുന്നരെ വഞ്ചിക്കാനാണു ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കണം ...ജനപ്രിയ നായകന്മാരോടുല്ല ആരാധനകൊണ്ട് അവര്‍ പറയുന്നതൊക്കെ വിശ്വാസിക്കുന്ന മഠയത്തരം ജനങള്‍ കൈവെടിഞ്ഞെര്‍ മതിയാകൂ...ജനങള്‍ ആരാധിക്കുന്ന സമൂഹം ബഹുമാനിക്കുന്ന മിന്നും താരങള്‍ കോടികള്‍ കൈപറ്റി നടത്തുന്ന അഭിനയം മാത്രമാണു ഈ പരസ്യങളെന്ന യാഥാര്‍ത്ഥ്യം ജനം തിച്ചറിയണം . പരസ്യ നിര്‍മ്മാതാക്കള്‍ എഴുതിക്കൊടുക്കുന്ന മനം മയക്കുന്ന ആകര്‍ഷങളായ വാക്കുകളും വാചകങളും വായിക്കുകയെന്നതുമാത്രാണിവരുടെ ജോലി..യഥാര്‍ത്ഥത്തില്‍ ഇവര്‍ ജനങളെ വഞ്ചിക്കുകയാണു.അവര്‍ വിപണനം ചെയ്യാന്‍ പോകുന്ന ഉല്പ്പന്നങളുടെ ഇല്ലാത്ത മേന്മകള്‍ വര്‍ണ്ണിക്കുന്ന ഇവര്‍ ഇതൊന്നും ഒരിക്കല്‍ പോലും കണ്ടിട്ടുപോലും ഉണ്ടാകില്ല....ആപ്പിള്‍ ഡെ പ്രോപ്പര്‍ട്ടി ഉടമകളെ പോലെ ഇവരും ജനങളെ വഞ്ചിക്കുന്നതില്‍ ഭാഗവാക്കുകളാണു...ഇവരുടേയൊക്കെ വാക്കുകളും കേട്ടിട്ടാണു വിശ്വാസിച്ചിട്ടാണു ജനങള്‍ ഈ വഞ്ചനയില്‍ പെട്ടിരിക്കുന്നത്....വഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി അവരുടെ ഉല്പ്പന്നങളുടെ ഇല്ലാക്കഥകള്‍ വര്‍ണ്ണി ക്കുന്നവര്‍ക്ക് എതിരായി ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സ് ചാര്‍ജ്ജ് ചെയ്യണം ..കടുത്ത് ശിക്ഷ കൊടുക്കുക്യും വേണം .എങ്കില്‍ മാത്രമെ ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കുന്നവര്‍ പാഠം പഠിക്കുകയുള്ളു..ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനിയും ഇത്തരത്തില്‍ സാഹസത്തിന്നൊരുങുന്നവര്‍ പിന്മാറുന്നതാണു ബുദ്ധി.....

Tuesday, June 21, 2011

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ


തിരു: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എടുത്തത്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഹമ്മദ് കമ്മിറ്റിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഫീസിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമായി. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരമാണ് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിച്ചത്. രണ്ടിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമെ അക്കാദമിക് വിദഗ്ധനും എസ്സി- എസ്ടി പ്രതിനിധിയും ഉള്‍പ്പെടെ അംഗമാണ്. ഈ കമ്മിറ്റികള്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും 2006ല്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ , പിന്നീട് കമ്മിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍നിന്ന് പിന്മാറിയത്. എങ്കിലും മറ്റ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഈ ധാരണ നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഈ ധാരണയെല്ലാം ലംഘിക്കപ്പെട്ടു. മെഡിക്കല്‍ പിജി സീറ്റുകള്‍ മുഴുവന്‍ മാനേജ്മെന്റുകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്ന് എംബിബിഎസ് പ്രവേശനവും ഫീസും നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പ്രഹസനമാക്കി. ഇക്കൊല്ലം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പ്രഖ്യാപിച്ചതോടെ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കിയെങ്കിലും ഇത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ പോലും എതിര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഈ കേസിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 24നാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പിജി സീറ്റുകളിലേക്ക് ഉള്‍പ്പെടെ 28ന് അലോട്ട്മെന്റ് നടത്തുമെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ , ഈ അലോട്ട്മെന്റ് 24ന്റെ ഹൈക്കോടതി നടപടിക്ക് വിധേയമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അടയ്ക്കേണ്ടത് എന്നും പറയുന്നു. എന്നാല്‍ , സര്‍ക്കാരാകട്ടെ ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടുമില്ല.

ഉയരട്ടെ, സന്ധിയില്ലാത്ത പോരാട്ടം



അഴിമതി തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചൂരുന്ന പ്രചാരണവും പ്രക്ഷോഭവും ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ ഏറ്റെടുക്കുന്നത് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സൂചനയാണ്. ഫലപ്രദമായ ലോക്പാല്‍ ബില്‍ പാസാക്കുക, ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനു രൂപം നല്‍കുക, 2ജി സ്പെക്ട്രം ഇടപാട് പോലെയുള്ള വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക, തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് തടയാന്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പാക്കുക, രാജ്യത്തുനിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനോടൊപ്പം വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.

കേന്ദ്ര യുപിഎ സര്‍ക്കാരിനെ അഴിമതി ആപാദചൂഡം മൂടിയിരിക്കുന്നു. എല്ലാ പരിധിയും അതിലംഘിച്ച് വന്‍കിട കോര്‍പറേറ്റുകളുമായി ചേര്‍ന്ന് ഖജനാവ് കൊള്ളയടിക്കുകയാണ് യുപിഎ നേതൃത്വം. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയണമെന്നും കള്ളപ്പണം പിടിച്ചെടുക്കണമെന്നും വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്കായി ഇതര ഇടതുപക്ഷപാര്‍ടികളുമായി ചേര്‍ന്ന് വിപുലമായ പ്രസ്ഥാനത്തിനു രൂപംനല്‍കാനും ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിനു വിരുദ്ധമായി ചില്ലറ വില്‍പ്പനമേഖലയില്‍ ബഹുരാഷ്ട്രകുത്തകകളെ അനുവദിക്കാനും സാര്‍വത്രിക പൊതുവിതരണ സംവിധാനം അട്ടിമറിക്കാനും കര്‍ഷകരെ ദ്രോഹിക്കാനുമുള്ള നീക്കങ്ങള്‍ക്കും കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കുന്ന കോര്‍പറേറ്റുകളുടെയും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരുടെയും നീക്കങ്ങള്‍ക്കും എതിരെയുള്ള പ്രക്ഷോഭത്തിനാണ് കേന്ദ്രകമ്മിറ്റി രൂപം നല്‍കിയത്. ആ തീരുമാനത്തിന്റെ പ്രായോഗികരൂപമാണ് ജൂലൈ 15 മുതല്‍ 21 വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ റാലിയും പിക്കറ്റിങ്ങും നടത്താനുള്ള ഇടതുപക്ഷ പാര്‍ടികളുടെ തീരുമാനം. ലോക്പാല്‍ ബില്ലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും "പൗര സമൂഹ" പ്രതിനിധികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നവരും നടത്തുന്ന പ്രഹസനങ്ങള്‍ മനംപിരട്ടുംവിധം അസഹ്യമായ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ പാര്‍ടികള്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പൊതുമുതല്‍ കൊള്ളയടിക്കുന്ന കോര്‍പറേറ്റുകളെയും ഭരണവര്‍ഗത്തെയും സംരക്ഷിക്കുന്ന ദൗത്യമാണ് അരാഷ്ട്രീയ മുഖംമൂടിയുമായി രംഗത്തുവന്ന ഹസാരെ-ശാന്തിഭൂഷണ്‍ പ്രഭൃതികള്‍ ഏറ്റെടുത്തിട്ടുള്ളത്.

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളെപ്പോലും അകറ്റിനിര്‍ത്തി ഇത്തരക്കാരുമായി ചര്‍ച്ച നടത്തുന്ന കേന്ദ്രസര്‍ക്കാരിന് തങ്ങളുടെ വികൃതമുഖം രക്ഷിക്കുക എന്ന ഏക അജന്‍ഡയേ ഉള്ളൂ. അതില്‍പ്പോലും ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കേന്ദ്രത്തിന് പക്ഷേ കഴിയുന്നില്ല. അത്രമേല്‍ അഴിമതിയോട് ഇഴുകിച്ചേര്‍ന്നിരിക്കയാണവര്‍ . ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുന്ന ആദ്യഘട്ടത്തില്‍തന്നെ ചര്‍ച്ച വഴിമുട്ടി. നിലവിലുള്ള അഴിമതി സാധ്യതകള്‍ അപ്പാടെ നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ അഴിമതി തടയാനുള്ള നേരിയ നീക്കങ്ങളെപ്പോലും യുപിഎ നേതൃത്വം ഭയപ്പെടുന്നു. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, എസ് ബാന്‍ഡ്, എന്‍ടിആര്‍ഒ അഴിമതി, എണ്ണ പര്യവേക്ഷണം, ഐഎസ്ആര്‍ഒ, വിമാനക്കച്ചവടം തുടങ്ങി സ്വന്തം വകുപ്പിലടക്കം നടന്ന കൂറ്റന്‍ അഴിമതികളില്‍ പ്രധാനമന്ത്രിയുടെ പേര് പ്രതിസ്ഥാനത്താണുയര്‍ന്നത്. മന്‍മോഹന്‍ സിങ്ങിനോടൊപ്പം ക്യാബിനറ്റിലിരുന്ന എ രാജ ഇന്ന് തിഹാര്‍ ജയിലിലാണെന്നുള്ളത്, കോണ്‍ഗ്രസിനും അതിന്റെ സമുന്നത നേതൃത്വത്തിനും എളുപ്പം കൈകഴുകി രക്ഷപ്പെടാനുള്ളതല്ല ഉയര്‍ന്നുവന്ന അഴിമതികള്‍ എന്ന് തെളിയിക്കുന്നു. 2 ജി സ്പെക്ട്രം സംബന്ധിച്ച അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നതും രഹസ്യമല്ല. എന്നിട്ടും പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ഒഴിവാക്കുന്നതിന് നാണംകെട്ട കളികളിലേര്‍പ്പെടുകയായിരുന്നു മന്‍മോഹനും സംഘവും.

പി ചിദംബരം, ദയാനിധി മാരന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിലെ പ്രധാനികള്‍ക്കെതിരെയും തെളിവുസഹിതമുള്ള ആരോപണങ്ങളാണ് വന്നിട്ടുള്ളത്. കള്ളപ്പണക്കാരെയും വിദേശബാങ്കുകളിലെ കള്ളനിക്ഷേപങ്ങളെയും സംരക്ഷിക്കുകയാണ് യുപിഎ സര്‍ക്കാര്‍ എന്ന് സുപ്രീംകോടതിതന്നെ ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. ഇത്തരമൊരവസ്ഥയില്‍ സ്വതന്ത്രവും നിര്‍ഭയവുമായ അഴിമതിക്കേസ് അന്വേഷണങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ഉന്നത കേന്ദ്രങ്ങളെ മാറ്റിനിര്‍ത്താനാവില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നതും നിലവില്‍ അഴിമതി ആരോപണവിധേയരായ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍നിന്നുപോലും മാറ്റിനിര്‍ത്തുന്നതുമായ ലോക്പാല്‍ നിയമത്തിന് എന്തു വില? അഴിമതി നിരോധനബില്ലിന് അര്‍ഥമുണ്ടാകണമെങ്കില്‍ അത് കുറ്റമറ്റതും ആരെയും സംരക്ഷിക്കാത്തതുമാകണം. അങ്ങനെയുള്ള ബില്ലിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെ സമരം. വൈകാരികമായ ഏതെങ്കിലും പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് കെട്ടുകാഴ്ചയിലൂടെയും പെട്ടിപ്പാട്ടിലൂടെയും അനുയായികളെ ആകര്‍ഷിക്കുന്ന അരാഷ്ട്രീയ നാടകമല്ല ഇടതുപക്ഷത്തിന്റെ പ്രക്ഷോഭം എന്നതുകൊണ്ടുതന്നെ, അഴിമതിയില്‍ മനംമടുത്തവരും വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്നവരും നവ ലിബറല്‍ നയങ്ങളുടെ കെടുതിയനുഭവിക്കുന്നവരുമായ ജനലക്ഷങ്ങള്‍ക്ക് അതില്‍ അണിചേരാനാകും. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂര്‍ത്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ആ പ്രക്ഷോഭത്തെ ജനകോടികളുടെ മഹാ പ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെയേ വിനാശകരമായ യുപിഎ നയങ്ങള്‍ തടുത്തുനിര്‍ത്താനാവുകയുള്ളൂ. ഇടതുപക്ഷ സമരം വിജയിപ്പിക്കുന്നത് അതുകൊണ്ടുതന്നെ രാജ്യസ്നേഹികളുടെയാകെ ബാധ്യതയാകുന്നു.

Sunday, June 19, 2011

50:50 തുടരണമെന്നത് അനീതി: മാര്‍ പൗവ്വത്തില്‍

50:50 തുടരണമെന്നത് അനീതി: മാര്‍ പൗവ്വത്തില്‍ .

(മുഖ്യമന്ത്രിയും ധനകാര്യമന്ത്രി ഞങളുടെ കുഞ്ഞാടുകള്‍ ഞങള്‍ അര്‍ക്കാറിനേയും ജനങളെയും വെല്ലുവിലിക്കും...ഞങള്‍ മതത്തിന്റെയും ദൈവത്തിന്റെയും പ്രതിപുരുഷന്മാര്‍..ഞങള്‍ പറയുന്നതിനെ എതിര്‍ത്താല്‍ വിവരം അറിയും)


ചങ്ങനാശേരി: 50 ശതമാനം വിദ്യാര്‍ഥികളോട് ഇരട്ടി ഫീസ് വാങ്ങി മറ്റ് 50 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ സ്വാശ്രയ നിലപാടിനെതിരെ ചിലര്‍ രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ട്. 50:50 എന്ന നിലപാട് 18 വര്‍ഷം മുമ്പ് കോടതി വിധിയില്‍ വന്ന ധാരണയാണ്. ഈ നിലപാട് സുപ്രീംകോടതി റദ്ദാക്കി. കോടതി റദ്ദാക്കിയ നിലപാട് തുടരണമെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും കോടതിയേയും വെല്ലുവിളിക്കുകയാണ്. എല്ലാ വിഭാഗങ്ങളും ചര്‍ച്ചചെയ്ത് തെറ്റിദ്ധാരണ മാറ്റി അഭിപ്രായ രൂപീകരണം സാധിക്കണമെങ്കില്‍ കാലതാമസമുണ്ടാകും. ആ സാഹചര്യത്തിലാണ് കോടതികള്‍ പരോക്ഷമായിട്ടെങ്കിലും അംഗീകരിച്ച വ്യവസ്ഥ ഈ വര്‍ഷം തുടരണമെന്ന് ധാരണയായത്. മാസങ്ങള്‍ക്കുളളില്‍ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് ദിനം മുവായിരം പ്രഖ്യാപനങള്‍,ജനവഞ്ചനയും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും സ്വാശ്രയക്കാര്‍ക്കും ഭരണത്തിലെ കുഞ്ഞാടുകളുടെ വഴിവിട്ട സഹ

മുപ്പത് ദിനം മുവായിരം പ്രഖ്യാപനങള്‍,ജനവഞ്ചനയും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും സ്വാശ്രയക്കാര്‍ക്കും ഭരണത്തിലെ കുഞ്ഞാടുകളുടെ വഴിവിട്ട സഹായങള്‍.


തിരു: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍ നേട്ടങ്ങളുടെ പട്ടിക ശൂന്യം. നൂറുദിന കര്‍മപരിപാടിയില്‍ ഒന്നുപോലും യാഥാര്‍ഥ്യമായില്ല. സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും മിന്നല്‍വേഗത്തില്‍ . രാഷ്ട്രീയലക്ഷ്യത്തോടെ ചില വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത് "നേട്ടമായി" അവകാശപ്പെടാം. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിച്ചതും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതും ഒരു മാസത്തിനുള്ളിലാണ്. അടൂര്‍ പ്രകാശിനെതിരെയുള്ള റേഷന്‍ ഡിപ്പോ അഴിമതി കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി മൂന്നാം ദിവസം. ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാനുള്ള ഫയല്‍ നീക്കം നടന്നത് ശരവേഗത്തില്‍ . മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി, മാണി ഗ്രൂപ്പിനുള്ള "സമാശ്വാസം" എന്നിവ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും രാഷ്ട്രീയമായ പോര് അനുദിനം മുറുകുകയാണ്. ഇതിനിടെ, മന്ത്രിമാര്‍ ഗൂഢലക്ഷ്യത്തോടെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുറക്കാന്‍ തീരുമാനിച്ച ബിവറേജസ് കോര്‍പറേഷന്റെ 21 വില്‍പ്പന കേന്ദ്രം റദ്ദാക്കി. ബാര്‍ ലൈസന്‍സ് തടസ്സം കൂടാതെ നല്‍കാന്‍ നടപടിയായി. കള്ള് സംഘങ്ങള്‍ക്ക് കൊലക്കയര്‍ മുറുകി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ള് സംഘങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കാന്‍ തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിന് വന്‍ തിരിച്ചടിയാണ്. മൂലമ്പള്ളി, ചെങ്ങറ പ്രശ്നങ്ങളില്‍ അവശേഷിച്ചവ തീര്‍പ്പാക്കിയത് നേട്ടമായി അവകാശപ്പെടുന്നവയില്‍പ്പെടും. ഒരു രൂപയ്ക്ക് അരി കിട്ടാന്‍ ഓണം വരെ കാത്തിരിക്കണം. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടു രൂപ അരി വിതരണം തകിടം മറിക്കുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വില കുതിച്ചുകയറുമ്പോള്‍ പെട്രോള്‍ അധിക നികുതി വേണ്ടെന്നു പറഞ്ഞ് കണ്ണില്‍പ്പൊടിയിട്ടു. മൂന്നാറില്‍ കൈയേറ്റം വ്യാപകമായപ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു. അതേസമയം, മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി നിര്‍ബാധം കൈയേറി ഹെലിപാഡ് വരെ നിര്‍മിക്കാന്‍ തുടങ്ങി. സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ അത്ഭുതവിളക്കില്ലെന്നാണ് കെഎം മാണിയുടെ നിലപാട്. അഴിമതി വിരുദ്ധ സര്‍ക്കാരെന്ന് ആവര്‍ത്തിക്കുമ്പോഴും അഴിമതി കേസില്‍ പ്രതികളായ മന്ത്രിമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം പാളി. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഐസ്ക്രീം കേസ് പുനരന്വേഷണ സംഘത്തിന് എന്തുപറ്റിയെന്ന ചോദ്യവും ഉയരുകയാണ്. മുസ്ലിംലീഗ് അധ്യക്ഷന്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയെ ചൊല്ലിയും തര്‍ക്കം പുകയുകയാണ്. മന്ത്രിയാകാന്‍ ഉടുപ്പുതയ്പിച്ച മഞ്ഞളാംകുഴി അലി, പി സി ജോര്‍ജ് എന്നിവര്‍ സ്ഥാനത്തിനായി കാത്തിരിപ്പാണ്. മറ്റൊരു മന്ത്രിമോഹിയായ വി ഡി സതീശനെതിരെ എംഎല്‍എ ഫണ്ട് വെട്ടിപ്പിന് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവായി.

മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി അഴിമതിക്കാരെ രക്ഷിക്കാന്‍

മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി അഴിമതിക്കാരെ രക്ഷിക്കാന്‍.



മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സ്ഥലംമാറ്റംവഴി നാലു കഷണമാക്കാനും തിരക്കിട്ട നീക്കം തുടങ്ങി. ഈ സംഘത്തില്‍ അംഗമായ കോഴിക്കോട് കമീഷണറെ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മാറ്റിയിരുന്നു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ 32 പേരെയും ഒഴിവാക്കി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, എമിഗ്രേഷന്‍ തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലെ മാറ്റം. വിരമിക്കാന്‍ ഏതാനും മാസം ബാക്കിയുള്ളവരെയും തലങ്ങും വിലങ്ങും മാറ്റിയിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ അനൂപ് കുരുവിള ജോണിനെ കണ്ണൂര്‍ എസ്പിയാക്കി. ഇപ്പോഴത്തെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയനാണ് സംഘത്തിലെ മറ്റൊരു എസ്പി. പി വിജയന്‍ കോഴിക്കോട് കമീഷണറും അനൂപ് കുരുവിള ജോണ്‍ തീരസംരക്ഷണസേനയില്‍ എസ്പിയുമായിരിക്കെയാണ് ഐസ്ക്രീം കേസിന്റെ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ സുദര്‍ശന്‍ ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. അടുത്ത ഘട്ടത്തില്‍ ഇവരെയും മാറ്റാനാണ് ആലോചന. അതോടെ പ്രത്യേക അന്വേഷണസംഘം ചിന്നിച്ചിതറും. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് അണിയറയില്‍ തയ്യാറാക്കിവരികയാണ്. ഫെബ്രുവരി നാലിനാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ഐസ്ക്രീം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണം വഴിത്തിരിവില്‍ എത്തിനില്‍ക്കെയാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരെ വിവിധ വഴിക്കാക്കിയത്. ഡിജിപിയുടെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിലേ ഇവര്‍ക്ക് മേലില്‍ പ്രത്യേക സംഘത്തിന്റെ ചുമതല നിറവേറ്റാന്‍ കഴിയൂ. പൊലീസുകാരെ വ്യാപകമായി സ്ഥലംമാറ്റി നിയമിച്ച് എല്ലാ ജില്ലയിലും ഉത്തരവിന്റെ പ്രളയമാണ്. എയര്‍ പോര്‍ട്ട് എമിഗ്രേഷന്‍ , ബറ്റാലിയന്‍ എന്നീ വിഭാഗങ്ങളിലെ എസ്ഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. അച്ചടക്കനടപടിക്ക് വിധേയരായവര്‍ , വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവര്‍ , സ്വഭാവദൂഷ്യമുള്ളവര്‍ എന്നിവരെ സുപ്രധാന വിഭാഗങ്ങളില്‍ നിയമിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. വിജിലന്‍സിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം നിയമനമെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം മറികടന്നാണ് പലര്‍ക്കും വിജിലന്‍സിലും ഇന്റലിജന്‍സിലും മറ്റും നിയമനം നല്‍കിയത്. കോഴിക്കോട്, കൊല്ലം സിറ്റികളിലെ കമീഷണര്‍മാര്‍ ഉള്‍പ്പെടെ 11 എസ്പിമാരെയാണ് കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്. ഡിജിപി കെ എസ് ജങ്പാംഗി, എഡിജിപി മുഹമ്മദ് യാസിന്‍ , ക്രൈംബ്രാഞ്ച് ഡിഐജി എസ് ശ്രീജിത് എന്നിവരെയും മാറ്റിനിയമിച്ചു.

Saturday, June 18, 2011

ദല-കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു




ദല-കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു





പാലക്കാട്: ഈ വര്‍ഷത്തെ ദല-കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗം-കെ.രാജേന്ദ്രന്റെ കോമണ്‍വെല്‍ത്ത്, കവിതാവിഭാഗത്തില്‍ എം.പി.പവിത്രയുടെ വീണുപോയത്, ഏകാംഗനാടക വിഭാഗത്തില്‍ എം.യു. പ്രവീണിന്റെ കനി എന്നീ രചനകളാണ് പുരസ്‌കാരത്തിനര്‍ഹമായത്. ലേഖനവിഭാഗത്തില്‍ പി.കെ.അനില്‍കുമാറും പുരസ്‌കാരം നേടി.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍.ആര്‍. ഗ്രാമപ്രകാശ്, എന്‍.രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

Narayanan veliancode.


050-6579581

Friday, June 17, 2011

സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന: വി എസ്


സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന : വി എസ്

കൊച്ചി: സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ പൂര്‍ണമായും വില്‍ക്കാനാണ് ശ്രമം. മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മന്ത്രി കെ എം മാണി മാനേജ്മെന്റ് ഫെഡറേഷഷനുമായി നടത്തിയ ചര്‍ച്ച അപഹാസ്യമാണ്. പാവപ്പെട്ടവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ അണ്‍എക്കണോമിക് ആണെന്ന് ആരോപിച്ച് സര്‍ക്കാര്‍ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. മൂന്നാറില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത് ഭരണകൂട ഭീകരതയെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ കൈയ്യേറ്റമുണ്ടെന്ന് സമ്മതിച്ച സ്ഥിതിക്ക് കൈയ്യേറ്റം ഒഴിപ്പിച്ച് കാണിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വിളിച്ചാല്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുത്ത് മാത്രമാണ് നടത്തുന്നത്. ഇതു കോടതിക്കും ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Thursday, June 16, 2011

1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...


1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...






മലപ്പുറം : ആഘോഷപ്പൊലിമകളില്ലാതെ ജില്ലക്ക് വ്യാഴാഴ്ച 42 വയസ്സ് തികയും. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളൊന്നും അധികൃതര്‍ ആസൂത്രണം ചെയ്തിട്ടില്ല. 1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാരാണ് മലപ്പുറം ജില്ലക്ക് രൂപം നല്‍കിയത്. നാല് പതിറ്റാണ്ടിനിടെ ഒട്ടേറെ മുന്നോട്ട് കുതിക്കാനായി. എങ്കിലും അര്‍ഹമായ വികസനം ജില്ലയിലെത്തിയില്ലെന്ന പരാതിയുമുണ്ട്. രാഷ്ട്രീയ മേധാവിത്തം നേടിയ മുസ്ലിംലീഗ് ജില്ലയെ മറന്നപ്പോള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് വികസന സ്വപ്നങ്ങളുടെ ചിറകുകളായിരുന്നു. ഇടതുപക്ഷം അധികാരത്തിലിരുന്ന നാളുകളിലാണ് ഇന്ന് ജില്ലയില്‍ കാണുന്ന പ്രധാനനേട്ടങ്ങള്‍ കൈവരിച്ചത്. കോഴിക്കോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അവികസിത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. ജില്ലാ രൂപീകരണത്തിന്റെ ഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഇത്തരത്തിലൊരു ജില്ല അനാവശ്യമെന്നാരോപിച്ച് രംഗത്തുവന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമിതിയുണ്ടാക്കി കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇതിന്റെ മുന്‍നിരയില്‍ . ഇ എം എസ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണ് അവര്‍ ജില്ലാ രുപീകരണത്തെ കണ്ടത്. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ജില്ലയുടെ ഭരണ സിരാകേന്ദ്രം പ്രവര്‍ത്തിച്ചത്. ജില്ല പിറന്നെന്ന് വിളിച്ചോതി കലക്ടറേറ്റില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ ഹിന്ദുത്വവാദികളും അവര്‍ക്കരുനിന്ന കോണ്‍ഗ്രസ് നേതൃത്വവും ജില്ലാ രൂപീകരണത്തിനെതിരെ റോഡുപരോധിക്കുന്ന തിരക്കിലായിരുന്നു. പാകിസ്ഥാന്റെ കേരളീയ രൂപമുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് സമരമാമാങ്കം നടത്തിയവരോട് ഐക്യപ്പെടുകയായിരുന്നു മുസ്ലിംലീഗ് എന്നത് ചരിത്രത്താളുകളില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കാത്ത സത്യമാണ്. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം എന്നീ രംഗങ്ങളിലാണ് ജില്ല ഏറെ പിന്നോക്കം പോയത്. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ക്രിയാത്മകമായ ശ്രമം നടന്നത് ഇടതുപക്ഷം അധികാരത്തില്‍വന്ന ഘട്ടത്തില്‍ മാത്രമാണ്. അതിന്റെ ഫലമായാണ് കോഴിക്കോട് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവും അലിഗഡ് യൂണിവേഴ്സിറ്റി സെന്ററുമെല്ലാം ജില്ലക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വികസനമാണ് ജില്ലയില്‍ നടന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവുമധികം നേട്ടമുണ്ടായത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളുകളില്‍പോലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍കൊണ്ടാണ്. ചമ്രവട്ടം പദ്ധതിയും പൊന്നാനി മല്‍സ്യബന്ധന തുറമുഖവും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മലപ്പുറം കരസ്ഥമാക്കിയ നേട്ടങ്ങളെയാകെ പുതിയ സര്‍ക്കാര്‍ തകിടം മറിക്കുമോയെന്ന ആശങ്കയാണ് ജില്ലയുടെ പുരോഗതി ആശിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അധികാരമേറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുന്ന നയം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

Wednesday, June 15, 2011

സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദം: അഴീക്കോട്

സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദം: അഴീക്കോട്


മലപ്പുറം: ക്രൈസ്തവ സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സഭകള്‍ ളോഹയണിഞ്ഞ പുരോഹിതരുടെ ശരണകേന്ദ്രം മാത്രമായി ചുരുങ്ങരുത്. തെരഞ്ഞെടുപ്പ് അടുത്താല്‍ ചില പുരോഹിതരുടെ പ്രധാന ജോലി ഇടയലേഖനം എഴുതലാണ്. ക്രൈസ്തവ ലോകത്ത് ഒരു ഇടയനേയുള്ളൂ, അത് ക്രിസ്തുവാണ്. പുരോഹിതര്‍ എഴുതുന്ന പീറക്കടലാസുകള്‍ ഇടയലേഖനമെന്ന് പറയരുത്. യഥാര്‍ഥ ഇടയലേഖനങ്ങള്‍ ഇവര്‍ക്കു മുമ്പെ എഴുതപ്പെട്ടുകഴിഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഭയമില്ലാതെ പറയാന്‍ കരുത്തുപകരുന്നത് ഇ എം എസിനെപ്പോലുള്ളവരാണ്. യുപിഎ എന്നത് മധുരതരമായ പദമാണ്. എന്നാല്‍ , ഒളിച്ചുവച്ച കപട ആദര്‍ശങ്ങളുടെ കൂടാരമാണത്. അഴിമതിയെ സൗന്ദര്യാര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മിനുസപ്പെടുത്താനാണ് ചിലരുടെ ശ്രമം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രയോഗിക്കാന്‍ ആളില്ലാതെ വന്നപ്പോഴാണ് സോണിയാഗാന്ധിയെ പോലുള്ളവര്‍ കോണ്‍ഗ്രസിനെ നയിക്കാനാരംഭിച്ചത്. കേരളീയ സമൂഹത്തെ ഉറങ്ങാന്‍ അനുവദിക്കാത്ത നേതാവായിരുന്നു ഇ എം എസ്. നിരന്തരമായ ചോദ്യങ്ങളും വ്യാഖ്യാനങ്ങളും വിശകലനങ്ങളുംകൊണ്ട് അദ്ദേഹം നമ്മുടെ ഉറക്കം കെടുത്തി. രാഷ്ട്രീയ നേതൃത്വം അര്‍ധസുഷുപ്തിയിലും സുഖനിദ്രയിലും അഭിരമിക്കുന്ന ഈ കാലഘട്ടത്തില്‍ നിതാന്ത ജാഗ്രതയുടെ സന്ദേശമാണ് ഇ എം എസിന്റെ ജീവിതം സമ്മാനിക്കുന്നതെന്നും അഴീക്കോട്പറഞ്ഞു.

ആപ്പിള്‍ രുചിയറിഞ്ഞ് പൊലീസും മാധ്യമങ്ങളും

ആപ്പിള്‍ രുചിയറിഞ്ഞ് പൊലീസും മാധ്യമങ്ങളും


ഐജി ബി സന്ധ്യയുടെ ബന്ധുവായ വിദേശമലയാളിസ്ത്രീ ആപ്പിളിനെതിരെ രണ്ടുവര്‍ഷം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2006ല്‍ ആറുലക്ഷം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റ് നല്‍കിയില്ലെന്നായിരുന്നു പരാതി. ആപ്പിള്‍ ഉടമകളെ സ്റ്റേഷനില്‍ വിളിപ്പിച്ച് പണം തിരികെ വാങ്ങിനല്‍കി പ്രശ്നം അവസാനിപ്പിച്ചു. അതിനു മുമ്പും രണ്ടു പരാതി പൊലീസില്‍ ലഭിച്ചു. അതും ഒത്തുതീര്‍ത്തു. അന്നേ പൊലീസ് അല്‍പ്പം ജാഗ്രത കാട്ടിയിരുന്നെങ്കില്‍ പണം നിക്ഷേപിച്ച 510 പേരുടെ 25 കോടിയിലേറെ രൂപയെങ്കിലും സംരക്ഷിക്കാമായിരുന്നു. തകര്‍ച്ചയുടെ തുടക്കത്തിലാണ് കൊച്ചി ലേ മെറിഡിയനില്‍ നടന്ന കമ്യൂണിറ്റി പൊലീസിങ് സമ്മേളനം ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് സ്പോണ്‍സര്‍ചെയ്തത്. ജീവന്‍ ടിവിയുമായി ചേര്‍ന്ന് രണ്ടുകോടിയുടെ റിയാലിറ്റിഷോ നടത്തിയതും ഇതേ കാലത്ത്. തട്ടിപ്പിനു മറയിടാന്‍ പൊലീസിനെയും മാധ്യമങ്ങളെയും ഒപ്പം നിര്‍ത്താന്‍ മുങ്ങിത്താഴുമ്പോഴും ഇവര്‍ ശ്രമിച്ചു. ആവോളം പരസ്യങ്ങള്‍ കിട്ടിയ മാധ്യമങ്ങളും കണ്ണടച്ചു. ആപ്പിളിന്റെ കാക്കനാട്ടെ പ്ലോട്ടില്‍ നിര്‍മിച്ച വീടിനു മുന്നില്‍നില്‍ക്കുന്ന മുന്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ , മുന്‍ കലക്ടര്‍ ഡോ. എം ബീന എന്നിവരുടെ ചിത്രവും പരസ്യത്തിനുപയോഗിച്ചു. ദുബായിലും മറ്റും നടത്തിയ പ്രോപ്പര്‍ട്ടി എക്സ്പോയ്ക്കും കോടികള്‍ വാരിയെറിഞ്ഞു. അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഹൈറ്റ്സ്, ആപ്പിള്‍ ടവര്‍ , ആപ്പിള്‍ ഗസ്റ്റ്ഹൗസ്, ആപ്പിള്‍ കോം ലിമിറ്റഡ് എഡിഷന്‍ , ആപ്പിള്‍ സ്യൂട്ട്, ആപ്പിള്‍ ഐസ്, ന്യൂ കൊച്ചി തുടങ്ങി 21 പദ്ധതികള്‍ പ്രഖ്യാപിച്ചു. എല്ലാത്തിനും വമ്പന്‍ പരസ്യവും നല്‍കി. ഒരോ പദ്ധതി പ്രഖ്യാപിക്കുന്നതിലും പരസ്യപ്പെടുത്തുന്നതിലും വിറ്റഴിക്കുന്നതിലും ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് അസാധാരണ മിടുക്ക് കാട്ടി. എന്നാല്‍ , സാമ്പത്തിക അച്ചടക്കം പാടെ മറന്നു. ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉണ്ടായ വഴി, തൊഴില്‍ , മലിനീകരണ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പണം വഴിതിരിച്ചുവിട്ടു. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ആഗോള സാമ്പത്തികമാന്ദ്യത്തോടെ പ്രതിസന്ധിയിലായി. 2007 അവസാനം സാമ്പത്തികസ്ഥിതി തീര്‍ത്തും മോശമായി. ഇവയില്‍നിന്നെല്ലാം കരകയറുക അല്ലെങ്കില്‍ തൂത്തുവാരി മുങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് അവസാനം ആപ്പിള്‍ ന്യൂ കൊച്ചി എന്ന പദ്ധതി വിഭാവനംചെയ്തത്. 72 ഏക്കറില്‍ നാനോ ഫ്ളാറ്റ്, 374 നാനോ പ്ലോട്ട്, 50 നാനോ വില്ല, 30 നാനോ ഹട്ട്, 200 നാനോ ഹോംസ് എന്നിവയാണ് പ്രഖ്യാപിച്ചത്. കായലിനുസമീപത്തെ 10 സെന്റ് ഭൂമിക്കും വില്ലയ്ക്കുമായി മലപ്പുറത്തെ വ്യവസായി ഒരുകോടി റൊക്കം നല്‍കി. ഈ പദ്ധതിക്ക് രണ്ടുകോടി മുടക്കി വാങ്ങിയ ഭൂമിയില്‍നിന്ന് 100 കോടിയിലേറെ സ്വരൂപിച്ച ശേഷമാണ് ഉടമകള്‍ മുങ്ങിയത്. മുങ്ങണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച രീതിയിലായിരുന്നു പ്രവൃത്തി. 72 ഏക്കറിന് അഡ്വാന്‍സ് നല്‍കിയശേഷം 10 ഏക്കറിനാണ് പോക്കുവരവു നടത്തിയത്. ബാക്കിയുള്ള 62 ഏക്കര്‍കാട്ടി നിക്ഷേപകരുടെ പണം വാരി. സാജുവിന്റെ സഹോദരന്‍ സാബുവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ചെയ്തത് തട്ടിപ്പ് മുന്‍കൂട്ടി ആസൂത്രണംചെയ്താണെന്ന സംശയം ബലപ്പെടുത്തുന്നു. ഇതിനിടെ 2010 മേയില്‍ ഫെഡറല്‍ ബാങ്കില്‍നിന്ന് 10 കോടി രൂപ വായ്പയും വാങ്ങി. ബംഗളൂരു ആസ്ഥാനമാക്കി ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ മറ്റൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയും രജിസ്റ്റര്‍ചെയ്തു. നഷ്ടം കിടപ്പാടവും കൂരയും സ്വപ്നം കണ്ട് ആപ്പിള്‍ പ്രോപ്പര്‍ട്ടീസില്‍ പണംമുടക്കിയ സാധാരണക്കാര്‍ക്കും. പൊലീസിലെത്തിയ പരാതികള്‍ എണ്ണംകൂടി 702 ആയി. തട്ടിച്ചത് 69 കോടിയും. എന്നാല്‍ , പരാതിപ്പെടാത്തവരാണ് ഭൂരിപക്ഷവുമെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍നിന്നുമാത്രം അഞ്ഞൂറിലേറെപ്പേര്‍ക്ക് അഞ്ചുമുതല്‍ 50 ലക്ഷംവരെ നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തെ പരാതി ഉണ്ടായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സുതാര്യകേരളം പരിപാടിയില്‍ വന്ന പരാതിയെത്തുടര്‍ന്നു നടന്ന അന്വേഷണമാണ് ഈ തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്. പക്ഷേ, പണം മുടക്കുന്നവനുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍ .
അതിന്റെ പ്രത്യാഘാതങ്ങളും നിക്ഷേപകനുള്ള നിര്‍ദേശങ്ങളും നാളെ

അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: എസ്ആര്‍പി

അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: എസ്ആര്‍പി

മലപ്പുറം: അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കോട്ടക്കലില്‍ ഇ എം എസ് ദേശീയ സെമിനാറില്‍ "കാലിക രാഷ്ട്രീയം-ഇടതുപക്ഷ പരിപ്രേക്ഷ്യം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ആര് ശബ്ദമുയര്‍ത്തിയാലും അത് സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍ , അഴിമതി അവസാനിപ്പിക്കാനെന്ന പേരില്‍ അണ്ണാ ഹസാരെയും രാംദേവും നടത്തുന്ന സമരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ലോക്പാല്‍ബില്ലില്‍ ഹസാരെ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഒട്ടേറെ അപകടകരമായ വ്യവസ്ഥകളുണ്ട്. ആരോടും കണക്കുപറയേണ്ടതില്ലാത്തതും ജനാധിപത്യ സംവിധാനവുമായി പരസ്പര ബന്ധമില്ലാത്തതുമായ സമിതിയാണ് ഹസാരെ നിര്‍ദേശിക്കുന്നത്. തെറ്റുപറ്റിയാല്‍ ജനങ്ങള്‍ക്ക് തിരുത്താന്‍ അവസരം നല്‍കാത്ത സമിതിയെ അംഗീകരിക്കാനാവില്ല. ലോക്പാല്‍ ബില്ലുകൊണ്ടും കള്ളപ്പണം കണ്ടുകെട്ടിയതുകൊണ്ടും അഴിമതി അവസാനിക്കില്ല. മുതലാളിത്തവും നവ ഉദാരവല്‍ക്കരണ നയങ്ങളുമാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ പൊതുമുതല്‍ അമിതമായി സ്വകാര്യവല്‍ക്കരിച്ചതാണ് അഴിമതി വളരാനിടയാക്കിയത്. ഹസാരെയും രാംദേവും നടത്തുന്ന സമരം കൊണ്ട് കോര്‍പറേറ്റുകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ ഇവരുടെ സമരത്തെ പിന്തുണയ്ക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടേറെ പോരായ്മകളുണ്ട്. ജഡ്ജിമാര്‍തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ജഡ്ജിമാരിലെ അയോഗ്യതയും സ്വജനപക്ഷപാതവും സ്ഥിരപ്പെടുത്തുകയാണ് ഇതിലൂടെ. ഒരാള്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായാല്‍ അവിടെ പരാതിക്കാരനും തെളിവുനല്‍കുന്നവനും കേള്‍വിക്കാരനും വിധി പറയുന്നവനും ഒരാളാണ്. അഴിമതി ഇല്ലാതാക്കണമെങ്കില്‍ ഈ സംവിധാനവും പൊളിച്ചെഴുതണം. ഭരണ-ഉദ്യോഗ-രാഷ്ട്രീയ രംഗങ്ങളിലെ അഴിമതിക്കൊപ്പം മാധ്യമരംഗത്തെ അഴിമതിയും അന്വേഷിക്കണം. രാജ്യത്തിന്റെ നയരൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച കാര്യം പുറത്തുവന്നു. കോര്‍പറേറ്റുകളെയും ശതകോടീശ്വരന്മാരെയും വളര്‍ത്തുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെയേ അഴിമതി തടയാനാവൂ. ജനതയുടെ പൊതുകാര്യം എന്ന നിലയില്‍ മതവിശ്വാസവും ദൈവവിശ്വാസവും സംരക്ഷിക്കപ്പെടണം. വിശ്വാസികളെ കമ്യൂണിസത്തില്‍നിന്ന് അകറ്റാന്‍ എക്കാലത്തും ഗൂഢശ്രമം നടന്നിട്ടുണ്ട്. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടുന്നത് രാജ്യത്തിന്റെ ഐക്യത്തെ ഇല്ലാതാക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

Saturday, June 11, 2011

കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം

കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം


കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം .പൊതുമുതല്‍ കൊള്ളടിച്ച് സുപ്രിം കോടതി കഠിനതടവിന്ന് ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ബാലക്ര്^ഷ്ണപിള്ളക്ക് ജയിലില്‍ എത്തിയ ഉടനെ പരോള്‍ പിന്നിട് സുപ്രിം കോടതിയെ വെല്ലുവിളിച്ച് നിരുപാധികം മോചിപ്പിക്കാന്‍ കേരളത്തിലെ അഴിമതിക്കാരുടെ കൂട്ടാളിയും അഴിമതിക്കേസില്‍ ആരോപണ വിധേയനുമായ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു...അതിന്ന് അദ്ദേഹം കണ്ടുപിടിക്കുന്ന ന്യായം എഴുപത്തിഅന്ചു വയസ്സായ തടവുകാരെ മോചിപ്പിക്കുയെന്നതായെന്നതാണു.വേണ്ടി വന്നാല്‍ സുപ്രിം കോടതിക്ക് കേരളത്തില്‍ നിന്നുള്ള എഴുപത്തിയന്ച് വയസ്സു കഴിഞ്ഞ കുറ്റവാളികളെ ശിക്ഷിക്കാന്‍ പാടില്ലായെന്ന നിര്‍ദ്ദേശം കൊടുക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിയും സര്ക്കാറും തയ്യാറാകുമ്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്ന ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു .ഇത് കേസ്സിനെ വഴി തെറ്റിക്കാനും
കേസിനെ തന്നെ അട്ടിമറിക്കാനും‍ സാഹചര്യം ഒരുക്കി കൊടുക്കലാകും.കൂടാതെ അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി നിരവധി കേസ്സുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ട് ..ഇത്തരത്തികുള്ള രാജ്യദ്രോഹികളെ പോലും .സാര്‍വീസില്‍ തിരിച്ചെടുത്ത് സാധരണക്കാര്ക്ക് എന്തു സന്ദേശമാണു ഉമ്മന്‍ ചാണ്ടി നല്കുന്നത്...എന്തു വിലകൊടുത്തും കള്ളന്മാരേയും കൊള്ളക്കാരേയും സംരക്ഷിക്കും എന്നു തന്നെയല്ലേ...ഇതാണോ കേരള ജനത ആഗ്രഹിക്കുന്നത്

Friday, June 10, 2011

ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവും: കലാരത്നം കെ ജി ജയന്‍




ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവും: കലാരത്നം കെ ജി ജയന്‍

ഗുരുവായൂര്‍ ചെമ്പൈ സംഗിതോത്സവത്തിന്നും പാലാക്കാട് പാര്‍ത്ഥ സാരഥി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗിതോത്സവത്തിന്നും പിറകെ ദൈര്ഘ്യം കൊണ്ടും നിലവാരം കൊണ്ട് മുന്നാമത്തേതാണെന്നു വിശേഷിപ്പിക്കാവുന്നതാണു ദല സംഗിതോത്സവമെന്ന് സംഗിത വിദ്വാന്‍ കലാരത്നം കെ ജി ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.ദല സംഗിതോത്സവത്തിന്ന് നേത്ര്^ത്വം നല്കുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടയിലാണു ഇങിനെ അഭിപ്രായപ്പെട്ടത്. ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു
ദുബായ് ക്രസന്‍റ്റ് ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കൌണ്‍സില്‍ എം പി സിംഗ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ചു . ദല പ്രസിഡണ്ട് ഏ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു.കെ കുമാര്‍ , റാഫി ബിഫെറി , സുനില്‍ കുമാര്‍ എന്നിവര്‍ കെ ജി ജയന്‍ ,ശങ്കരന്‍ നമ്പുതിരി ,നെടുമങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാടയണിയിച്ചു

സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ എന്നിവരടക്കം ദക്ഷേന്ത്യയിലേയും യു എ ഇ യിലെയും പ്രമുഖ സംഗിത പ്രതിഭകള്‍ പങ്കെടു ത്ത സദ്ഗുരു ത്യാഗരാജ പന്ചരത്ന കീര്‍ത്തനാലാപനം നടന്നു.ശ്രി കെ ജി ജയന്റെ സമ്ഗിത കച്ചേരിക്കു ശേഷം അഖണ്ഡസംഗിതാര്‍ച്ചന ആരംഭിച്ചു.
വൈകുന്നേരം നടന്ന ശ്രി ശങ്കരന്‍ നമ്പുതിരിയുടെ അതി ഗംഭിരമായ സംഗിതകച്ചേരി സദസ്യരെ തീര്‍ത്തും ആവേശം കൊള്ളിക്കുന്നതായിരുന്നു, .അതിന്ന് ശേഷം ലയതരംഗ് ,മംഗള ഗാനാലപനം എന്നിവയോടെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ദല സംഗിതോത്സവം സമാപിച്ചു.യു എ ഇ യിലെ സംഗിത പ്രേമികളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണു ഈ ദല സംഗിതോത്സവത്തിന്ന് ലഭിച്ചത്

Tuesday, June 7, 2011

ദല സംഗീതോത്സവവേദി ദുബായ് ക്രസന്‍റ്റ് സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു

ദല സംഗീതോത്സവവേദി ദുബായ് ക്രസന്‍റ്റ് സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു




ദല സംഗീതോത്സവവേദി ദുബായ് ക്രസന്‍റ്റ് സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു.അല്‍മുല്ല പ്ലാസക്കടുത്ത് ലൂലൂസെന്‍റ്റിന്റെ പുറകുവശത്താണു ദുബായ് ക്രസന്‍റ്റ് സ്കൂള്‍ . ജൂണ്‍ 10 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഇന്ത്യന്‍ കൌണ്‍സില്‍ എം പി സിംഗ് നിലവിളക്ക് കൊളുത്തി സംഗീതോത്സവത്തിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും .

ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ ദല സംഗീതോത്സവം നടത്തുന്നു.ജൂണ്‍ 10 വെള്ളിയാഴ്ച കാലത്ത്‌ 9 മണി മുതല്‍ രാത്രി 9 മണി വരെ (ദല സംഗീതോത്സവവേദി )ദുബായ് ക്രസന്‍റ്റ് സ്കൂളില്‍ വെച്ച് നടത്തുന്നതാണു .അല്‍മുല്ല പ്ലാസക്കടുത്ത് ലൂലൂസെന്‍റ്റിന്റെ പുറകുവശത്താണു ദുബായ് ക്രസന്‍റ്റ് സ്കൂള്‍ . രാവിലെ ഒന്‍പത് മണിക്ക് ഇന്ത്യന്‍ കൌണ്‍സില്‍ എം പി സിംഗ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വഹിക്കും ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സംഗീത അര്‍ച്ചനയില്‍ യു. എ. ഇ. യിലെ കര്‍ണ്ണാടക സംഗീത വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണു.ദുബായില്‍ ആദ്യമായിട്ടാണു ഇത്തരത്തിലുള്ള കര്‍ണ്ണാടിക് സംഗിതോത്സവം നടക്കുന്നത്. ഈ “ദല സംഗീതോത്സവ” ത്തിന് സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) നേതൃത്വം നല്‍കുന്ന പത്തംഗ സംഘം കേരളത്തില്‍ നിന്ന് എത്തും. സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്.പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 5ന് മുന്‍പ്‌ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക..www.daladubai.com./mail@daladubai.com

Narayanan Veliancode.0506579581

Sunday, June 5, 2011

പൊലീസ് നടപടി അപലപനീയം: സിപിഐ എം


പൊലീസ് നടപടി അപലപനീയം: സിപിഐ എം



ന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സമരശൈലിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിന്നവര്‍പോലും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തതെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. പൊലീസ് നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്നതിനായി പൗരസമൂഹം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പൗരസമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ഭാവി പരിപാടി സംബന്ധിച്ച് കൂടിയാലോചന നടത്തിവരികയാണ്. രാംദേവിന്റെ സമരത്തില്‍ അപാകതകളുണ്ടാകാം. എന്നാല്‍ , പ്രകോപനമൊന്നും ഇല്ലാതെ അര്‍ധരാത്രി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിക്കുന്നത് ജനാധിപത്യത്തെ മലീമസമാക്കുന്ന നടപടിയാണെന്നും ഹസാരെ പറഞ്ഞു. തിങ്കളാഴ്ച ചേരാനിരിക്കുന്ന ലോക്പാല്‍ ബില്‍ കരട് രൂപീകരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതാണോ അതോ ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതാണോ പ്രധാനമെന്ന് പൗരസമിതി അംഗങ്ങള്‍ ചിന്തിക്കണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. രാംലീല മൈതാനിയിലെ സംഭവം മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. യോഗാഭ്യാസം നടത്താനല്ല മൈതാനം ആവശ്യപ്പെടുന്നതെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അതിന് അനുമതി നല്‍കിയതെന്ന് ഹെഗ്ഡെ ചോദിച്ചു. പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. അഴിമതിവിരുദ്ധ സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാതെ അണ്ണാ ഹസാരെയും രാംദേവിനെയും പോലുള്ളവരുമായി നേരിട്ട് ഇടപെടുന്ന യുപിഎ സര്‍ക്കാര്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് രാംദേവ് സമരം നടത്തുന്നതെന്ന് തുടക്കത്തില്‍ത്തന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും രാജ ചോദിച്ചു. സമാധാനപരമായ ഉപവാസ സമരത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ അക്രമിയായി മാറിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. പൊലീസ് നടപടി നഗ്നമായ ഫാസിസമാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ നോക്കിനില്‍ക്കാതെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ തയ്യാറാകണം. ജാലിയന്‍വാലാ ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്നും അദ്വാനി പറഞ്ഞു.

Wednesday, June 1, 2011

പുതിയ അധ്യയനവര്‍ഷം

പുതിയ അധ്യയനവര്‍ഷം


പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളുമായാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്കയക്കുന്നത്. കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ച സംസ്ഥാനമാണെന്നതില്‍ നാമെല്ലാം അഭിമാനിക്കുന്നു. 12,323 വിദ്യാലയങ്ങളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1,74,978 അധ്യാപകര്‍ പഠിപ്പിക്കുന്നു. നാലുലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാംക്ലാസിലേക്ക് പ്രതീക്ഷകളോടെ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വിപുലമായ പ്രവേശനോത്സവം ഇക്കുറിയുമുണ്ട്. മിഠായിയും പാവകളും സമ്മാനപ്പൊതികളും മറ്റുമായാണ് നവാഗതരെ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ട്. ഹൈസ്കൂളില്ലാത്ത പഞ്ചായത്തുകളില്ല. മലബാറിലെ എല്ലാ പഞ്ചായത്തിലും കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ അനുവദിച്ചു. ഈ വിദ്യാലയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിച്ചത്. ഇവിടെയൊക്കെ സ്ഥിരം തസ്തികകള്‍ അനുവദിക്കേണ്ടതുണ്ട്. പ്ലസ് വണ്‍ അനുവദിച്ച വിദ്യാലയങ്ങളില്‍ സ്വാഭാവികമായും പ്ലസ് ടു ഈ വര്‍ഷം ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഈ വര്‍ഷവും തൊണ്ണൂറ് ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും പ്ലസ് വണ്‍ ക്ലാസില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ , എല്ലാവര്‍ക്കും അവരുടെ വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ പ്രവേശനം കിട്ടുമെന്നുറപ്പില്ല. പ്രാഥമിക വിദ്യാലയങ്ങള്‍ കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലുമുണ്ട്. എന്നാല്‍ , പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ വേണ്ടത്രയില്ല. പകരം അങ്കണവാടികളുണ്ട്. അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് സംശയമാണ്. പുതിയ വിദ്യാലയവര്‍ഷത്തില്‍ കുട്ടികള്‍ക്ക് പുതിയ ഉടുപ്പും പുസ്തകവും ബാഗും കുടയുമൊക്കെ നല്‍കി സ്കൂളിലയക്കുന്നത് ദരിദ്രരായ രക്ഷിതാക്കള്‍ക്ക് വലിയ പ്രാരബ്ധമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നല്ല മാതൃകയാണ് സൃഷ്ടിച്ചത്. ഒരു വര്‍ഷം 200 പ്രവൃത്തിദിവസം ഉണ്ടായിരിക്കണമെന്ന വിദ്യാഭ്യാസനിയമത്തിലെ നിബന്ധന പല കാരണങ്ങളാലും പ്രാവര്‍ത്തികമാകാറില്ല. എന്നാല്‍ , കഴിഞ്ഞ അഞ്ചുവര്‍ഷവും 200 പ്രവൃത്തിദിവസം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. അതുപോലെ പാഠപുസ്തകങ്ങള്‍ സമയത്തിന് സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ തികഞ്ഞ കാര്യക്ഷമതയാണ് കാണിച്ചത്. കെഎസ്ടിഎ പോലുള്ള പ്രമുഖ അധ്യാപക സംഘടനകള്‍ സര്‍ക്കാരുമായി നന്നായി സഹകരിച്ച് പഠനനിലവാരം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തി.

ഒഴിവു ദിവസങ്ങളിലും ഒഴിവുസമയത്തും ക്ലാസുകള്‍ നടത്തി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിച്ചു. ഇതിന്റെയെല്ലാം ഫലമായാണ് എസ്എസ്എല്‍സി പരീക്ഷാഫലം മെച്ചപ്പെടാനിടയായത്. എസ്എസ്എല്‍സി പരീക്ഷയില്‍ പിന്നോക്കമായ വിദ്യാലയങ്ങളെ പ്രത്യേകം തെരഞ്ഞെടുത്ത് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായി അത്തരം വിദ്യാലയങ്ങളെയും മറ്റ് വിദ്യാലയങ്ങളോടൊപ്പമെത്തിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷവും വിദ്യാലയങ്ങളില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അധ്യാപക-രക്ഷാകര്‍തൃസമിതി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ നല്ല പങ്കുവഹിച്ചത് കാണാതിരുന്നുകൂടാ. അതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇടപെട്ടുകൊണ്ട് വിദ്യാലയങ്ങളെ സഹായിച്ചു. വിദ്യാലയങ്ങളില്‍ കംപ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യമേര്‍പ്പെടുത്തി. വിവരസാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അക്കാര്യത്തിലും വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധ വേണ്ടതുപോലെ പതിഞ്ഞതായി കാണാം. 2001 മുതല്‍ 2006 വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ അനുഭവങ്ങള്‍ ഓര്‍ത്തുപോകുന്നത് സ്വാഭാവികമാണ്. പാഠപുസ്തകങ്ങളുടെ അച്ചടിയിലുണ്ടായ വീഴ്ച ഗുരുതരമായിരുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമൂലം പരീക്ഷ മാറ്റിവയ്ക്കേണ്ടിവന്നു. പരീക്ഷാഫലം യഥാസമയം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഉത്തരക്കടലാസ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അനുഭവമുണ്ടായി. സ്വാശ്രയവിദ്യാഭ്യാസ രംഗത്തെ കടുത്ത ചൂഷണത്തിന് എന്തെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് തികച്ചും കീഴടങ്ങുന്ന നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ സമരംചെയ്യാന്‍ നിര്‍ബന്ധിതരായി. സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ഥികളോട് ശത്രുക്കളോടെന്നപോലെയാണ് പൊലീസ് പെരുമാറിയത്. ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. അഞ്ചുവര്‍ഷവും കലാപകലുഷമായ വിദ്യാലയഅന്തരീക്ഷമാണ് അന്ന് നിലനിന്നത്. ഈ അനുഭവം ഓര്‍മിക്കുമ്പോള്‍ യുഡിഎഫ് ഭരണഭാരമേറ്റെടുത്തതിനുശേഷമുള്ള പുതിയ വിദ്യാലയവര്‍ഷത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും കടുത്ത ഉല്‍ക്കണ്ഠ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് അവയുടെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭരണത്തിന്റെ നിയന്ത്രണം മുസ്ലിംലീഗിന്റെ കൈപ്പിടിയിലൊതുക്കാനുള്ള കരുനീക്കങ്ങളാണ് ഭരണത്തിലേറി രണ്ടാഴ്ച തികയുന്നതിന് മുമ്പുതന്നെ തുടങ്ങിവച്ചത.് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവി എങ്ങനെയെല്ലാം ഉപയോഗിച്ചു എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസരംഗത്ത് ലാഭക്കൊതിയരായ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള നയവും ഇതിനകം പ്രഖ്യാപിച്ചു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ നിലനില്‍ക്കുന്ന കോഴ എന്ന പേരിലറിയപ്പെടുന്ന കൈക്കൂലി ഭാവനയില്‍പ്പോലും കാണാന്‍ കഴിയാത്ത നിലവാരത്തിലെത്തിയിരിക്കുന്നു. സ്കൂള്‍തലത്തില്‍ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പത്തുലക്ഷത്തിനുമേലെയാണ് കോഴ നല്‍കേണ്ടത്. പ്ലസ്ടു തലത്തില്‍ ഈ തുക 25 ലക്ഷംവരെ എത്തിയിട്ടുണ്ടെന്നാണറിയുന്നത്.

അധ്യാപകരുടെ മുഴുവന്‍ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നു. സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കുള്ള പണവും സര്‍ക്കാര്‍ നല്‍കുന്നു. എന്നിട്ടും എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അധ്യാപകരില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങുന്നതിനെതിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക? ഇത്തരം ദുഷ്പ്രവണതകള്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം ഇതിനെതിരെ പ്രതികരിക്കാന്‍ സമൂഹം തയ്യാറായാല്‍മാത്രമേ ദയനീയമായ ഈ അവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിയൂ. പുതിയ വിദ്യാലയവര്‍ഷത്തില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മാതൃക തുടരുന്നതിലും പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു
എന്നതിനെ ആശ്രയിച്ചാണ് സമൂഹം പ്രതികരിക്കുക.