Saturday, July 30, 2011

കാസര്‍കോട് പോലീസ് വെടിവെപ്പ് കേസ് കമ്മീഷനെ പിന്‍വലിച്ചത് റിട്ട. ജഡ്ജി എം.എ. നിസാര്‍ ലീഗുകാരനല്ലാത്തതുകൊണ്ട്‍.ഇത് ഞമ്മക്ക് സഹിക്കൂലാ .....

കാസര്‍കോട് പോലീസ് വെടിവെപ്പ് കേസ് കമ്മീഷനെ പിന്‍വലിച്ചത് റിട്ട. ജഡ്ജി എം.എ. നിസാര്‍ ലീഗുകാരനല്ലാത്തതുകൊണ്ട്‍.ഇത് ഞമ്മക്ക് സഹിക്കൂലാ .....



റിട്ട. ജഡ്ജി എം.എ. നിസാര്‍ ലീഗുകാരനല്ലായെന്ന്‍ ‌ ബോധ്യമായതിനാലാണ് കാസര്‍കോട് പോലീസ് വെടിവെപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ പിരിച്ചുവിട്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.


കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ കമ്മീഷനായി ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച റിട്ട. ജഡ്ജി എം.എ. നിസാര്‍ ലീഗുകാരനല്ല എന്നുമാത്രമല്ല സി.പി.എം. അനുഭാവിയുമാണു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിനെതിരെ അപ്പീല്‍ നല്‍കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് സി.ബി.ഐ. അന്വേഷണത്തെ കോടിയേരി ഭയക്കുന്നതുകൊണ്ടാണ്-മജീദ് പറഞ്ഞു.

Friday, July 29, 2011

പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്


പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്.


തലശേരി: പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. കരടു ബില്‍ ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പര്യാപ്തമല്ല. ഫലപ്രദമായ ലോക്പാല്‍ നിയമത്തിനായുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരുമെന്നും കാരാട്ട് പറഞ്ഞു. സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയത്രാജ്യത്തോടുള്ള ചതിയാണ്. അഴിമതി തടയുകയും അവസാനിപ്പിക്കുകയുമാണാവശ്യം. ലോക്പാല്‍ ഫലപ്രദവും ലക്ഷ്യം സാധ്യമാക്കുന്നതുമാവണം. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഭരണം അസ്ഥിരപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ഈ നയം ദുരൂഹമാണ്. നിലവിലുള്ള നിയമമനുസരിച്ചു പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് കടുത്ത വഞ്ചനയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പൊതുസ്വത്താണെന്നുംഎതിര്‍പ്പ് ഉയര്‍ത്തുന്നത് പാര്‍ലമെന്റിനോടുള്ള എതിര്‍പ്പാണെന്നുമുള്ള കോണ്‍ഗ്രസ്വാദം ബാലിശമാണ്. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനാലാണ് ജനവിരുദ്ധനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞത്. 1989 മുതല്‍ നാലു തവണ ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ചചെയ്തപ്പോഴും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സ്വന്തം ഭരണത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി കാണിച്ചാല്‍ വിചാരണചെയ്യാന്‍ നിയമമില്ലെന്നത് പാപ്പരത്തമാണ്. സ്ഥാനം ഒഴിഞ്ഞാലേ അഴിമതിക്ക് വിചാരണ ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണശേഷമേ കേസെടുക്കാവൂ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തതില്‍ അവരോടു നന്ദി പറയണം. ജുഡീഷ്യറിയും അഴിമതിക്ക് വശംവദമാവുകയാണ്. ഇതു തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നത് തടയാന്‍ നിയമനിര്‍മാണം വേണം. രാജ്യത്തെ കള്ളപ്പണം വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതു പിടിച്ചെടുക്കണം. നീണ്ട പോരാട്ടത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉദാരവല്‍ക്കരണം കവരുകയാണ്. സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിനപ്പുറം കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ഥി, വനിതാ വിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയാണ് സി എച്ചിന്റെ കാലഘട്ടത്തില്‍ പോരാട്ടം സംഘടിപ്പിച്ചത്. അതുവഴി നേടിയെടുത്ത സാമൂഹ്യമാറ്റങ്ങള്‍ തകിടംമറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടാന്‍ സി എച്ച് സ്മരണ കരുത്തേകുമെന്ന് കാരാട്ട് പറഞ്ഞു.

കേരളത്തിലും ഒരു യെദ്യൂരപ്പ ജന്മം കൊള്ളുന്നു..കരിമണല്‍ ഖനനവും വിദേശ കമ്പനികള്‍ക്ക് ....

കേരളത്തിലും ഒരു യെദ്യൂരപ്പ ജന്മം കൊള്ളുന്നു..കരിമണല്‍ ഖനനവും വിദേശ കമ്പനികള്‍ക്ക് ....


തിരു: കരിമണല്‍ അടക്കമുള്ള കേരളത്തിന്റെ ധാതുസമ്പത്തിന്റെ ഖനനം വിദേശകമ്പനികളുടെ നിയന്ത്രണത്തിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ധാതുസമ്പത്തിന്റെ ഖനനത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മിതിക്കും കേന്ദ്രസഹായത്തോടെ ആധുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് കരടില്‍ പറയുന്നത്്. ഈ നിര്‍ദേശത്തിനു പിന്നില്‍ ഖനനം വിദേശകമ്പനികള്‍ക്ക് കൈമാറുകയെന്ന ലക്ഷ്യമാണെന്ന് വ്യവസായ നയരൂപീകരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചവറയില്‍ സ്വകാര്യ സംരംഭകര്‍ക്ക് കരിമണല്‍ ഖനന അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ മേഖലയാകെ വിദേശകമ്പനികള്‍ക്ക് തീറെഴുതുന്നത്. ടൈറ്റാനിയം അടക്കമുള്ള ധാതുസമ്പത്തിന്റെ ഖനനമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ 2008 ജനുവരി 30ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. അന്ന് കേന്ദ്ര തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മറികടക്കാനാണ് ഖനനത്തില്‍ കേന്ദ്രഏജന്‍സികളുടെ സഹായം തേടുമെന്ന് പറയുന്നത്. ഖനനത്തിനും വേര്‍തിരിക്കലിനുമുള്ള അനുമതി കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുകയും അതിനുശേഷം കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ച് വിദേശകമ്പനികള്‍ക്ക് കൈമാറുകയുമാണ് ലക്ഷ്യം. കേന്ദ്രത്തിന് നാമമാത്ര ഓഹരിയുള്ള സ്ഥാപനങ്ങളും കേന്ദ്രഏജന്‍സികളായി കണക്കാക്കുന്നതിനാല്‍ വിദേശകമ്പനികള്‍ക്ക് എളുപ്പം കടന്നുവരാന്‍ കഴിയും. ചവറയില്‍ കെഎംഎംഎല്ലിന്റെ പാട്ടസ്ഥലത്തെ കരിമണല്‍ ഖനനത്തിനുള്ള അനുമതി സ്വകാര്യസംരംഭകര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. ഖനനാനുമതി പൊതുമേഖലയ്ക്കു മാത്രമെ നല്‍കൂവെന്ന് പ്രഖ്യാപിച്ചശേഷമായിരുന്നു ഇത്. കരട് നിര്‍ദേശത്തിന്റെ മറവില്‍ ഖനനരംഗം വിദേശകമ്പനികള്‍ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നീണ്ടകര മുതല്‍ കായംകുളംവരെ ചവറ മേഖലയിലും കായംകുളം പൊഴിമുതല്‍ തോട്ടപ്പള്ളിവരെ വടക്കന്‍ മേഖലയിലും ടൈറ്റാനിയത്തിന്റെ വന്‍ ശേഖരത്തിലാണ് വിദേശകമ്പനികള്‍ കണ്ണുവയ്ക്കുന്നത്. ഈ രണ്ടു മേഖലയില്‍ 164.2 കോടി ടണ്‍ കരിമണലുണ്ട്. ചവറയില്‍മാത്രം 140 കോടി ടണ്‍ . ഇതില്‍ 12.7 കോടി ടണ്‍ ഘനധാതുവും 8 കോടി ടണ്‍ ഇല്‍മനൈറ്റ് ശേഖരവുമാണ്. വടക്കന്‍ മേഖലയില്‍ 90 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് ശേഖരമുണ്ട്. വയനാട്ടിലെ സ്വര്‍ണ അയിര് നിക്ഷേപം, പള്ളിപ്പുറത്തെ സിലിക്കേറ്റ് ശേഖരം, മലപ്പുറത്തും കോഴിക്കോട്ടുമുള്ള ഇരുമ്പയിര് ശേഖരം, കൊല്ലത്തെ ശൂരനാട്, വടക്കുമുറി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര, തിരുവനന്തപുരത്തും കുണ്ടറയിലുമുള്ള ചൈന ക്ലേ, ചേര്‍ത്തലയിലെ സിലിക്കേറ്റ് നിക്ഷേപം എന്നിവയും വിദേശകമ്പനികളുടെ കൈകളിലെത്തും.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു


പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു

തിരു: സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു. ഓണക്കിറ്റ് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും ധനവകുപ്പ് തടയുകയായിരുന്നു. ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ഓണക്കിറ്റ് ഒഴിവാക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു രൂപയ്ക്കുള്ള അരി സെപ്തംബര്‍ ഒന്നു മുതല്‍ നല്‍കുമെന്നതിനാല്‍ മറ്റൊരു സൗജന്യ കിറ്റ് നല്‍കേണ്ട ആവശ്യമില്ലെന്നും ധനവകുപ്പ് വാദിക്കുന്നു. എന്നാല്‍ , വിപണി ഇടപെടലിന് സിവില്‍ സപ്ലൈസിന് ബജറ്റില്‍ തുക വകയിരുത്തിയതിനാല്‍ സൗജന്യ ഓണക്കിറ്റിന് പ്രത്യേക തുക ഇല്ലെങ്കിലും പണം അനുവദിക്കാം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതേ രീതിയിലാണ് ഓണക്കിറ്റ് നല്‍കിയിരുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര, കാല്‍ കിലോ മുളക്, കാല്‍ കിലോ തേയില എന്നിവയടങ്ങിയ നൂറു രൂപയുടെ കിറ്റാണ് സൗജന്യമായി നല്‍കിയിരുന്നത്. 14 കോടി രൂപ ചെലവഴിച്ച ഈ നടപടി ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ വളരെയധികം സാഹായിച്ചിരുന്നു. സിവില്‍ സപ്ലൈസിന്റെ നിര്‍ദേശം ധനവകുപ്പ് തടഞ്ഞത് സബന്ധിച്ച് മന്ത്രി ടി എം ജേക്കബ് മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അതേസമയം, സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ സിവില്‍ സപ്ലൈസ് സ്വന്തം നിലയ്ക്ക് ചില ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് തിങ്കളാഴ്ചയെങ്കിലും സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍മാത്രമെ ഈ വര്‍ഷം ഓണത്തിന് കിറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കാനാകൂ.

Thursday, July 28, 2011

വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍ ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച് ഓടി രക്ഷപ്പെടുന്നു.

വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍ ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച് ഓടി രക്ഷപ്പെടുന്നു.

കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ഭീരുത്വവും ജുഡീഷ്യറിയോടുള്ള അവജ്ഞയുമാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം ഭരണ ഇടപെടലിലൂടെ അവസാനിപ്പിക്കുന്നത്. ലീഗും യുഡിഎഫും ആവശ്യപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണമാണ് ലീഗും യുഡിഎഫുംതന്നെ അവസാനിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം മുമ്പോട്ടുപോയാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതികളാകും എന്ന ബോധ്യമാണ് ഇത്തരത്തിലുള്ള ഇടപെടലിനു പിന്നിലുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുക; അന്വേഷണത്തില്‍ തങ്ങളുടെ പങ്ക് വെളിവാകുമെന്നു വരുമ്പോള്‍ അത് അവസാനിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥിതിയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ അനുവദിച്ചുകൂടാ.

2009 നവംബര്‍ 15നാണ് കാസര്‍കോട്ടെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കുള്ള സ്വീകരണത്തിന്റെ മറവില്‍ പ്രകോപനപരമായ പ്രസംഗങ്ങളും തുടര്‍ന്നുള്ള ലീഗ് അഴിഞ്ഞാട്ടവും നടന്നത്. കടകള്‍ തകര്‍ത്തും വഴിയാത്രക്കാരെ ആക്രമിച്ചും ലീഗ് നഗരത്തെ കലാപഭൂമിയാക്കി മാറ്റി. കത്തിക്കയറിയ വര്‍ഗീയ പ്രകോപന പ്രസംഗങ്ങള്‍ വര്‍ഗീയകലാപത്തിന് തീകൊളുത്തുമെന്നുവന്നു. അക്രമം നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് വെടിവച്ചത്. അപ്പോള്‍പ്പിന്നെ പൊലീസ് വെടിവയ്പിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനായി ശ്രമം. അന്വേഷണം നടത്തണമെന്നായി ലീഗ്. വെറും അന്വേഷണം പോര, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലായിരുന്നു. ഉടന്‍തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം എ നിസാര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് അന്വേഷണം അപകടമാണെന്ന് ലീഗിന് തോന്നിയത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവരും. വര്‍ഗീയ പ്രകോപന സ്വഭാവമുള്ള പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും മറ്റും ജുഡീഷ്യല്‍ കമീഷന്റെ മുമ്പാകെ എത്തിയിരിക്കുകയാണ്.

ലീഗ് സംഘങ്ങള്‍ തെരുവിലാകെ അക്രമം പടര്‍ത്തി അഴിഞ്ഞാടുന്നതിന്റെയും അവരെ കുഞ്ഞാലിക്കുട്ടിയടക്കം പ്രസംഗത്തിലൂടെ ഇളക്കിവിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലുണ്ട്. കമീഷന്റെ റിപ്പോര്‍ട്ട് അന്തിമമായി തങ്ങള്‍ക്കുതന്നെ എതിരായി വരുമെന്ന് അവര്‍ അറിഞ്ഞു. കമീഷനെ നിയോഗിച്ചപ്പോഴോ, അതിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചപ്പോഴോ ഒരു വിയോജിപ്പുമില്ലാതിരുന്ന ലീഗ്, അന്വേഷണം ശക്തമായി നീങ്ങുന്നുവെന്നു കണ്ടപ്പോള്‍ അന്ധാളിച്ചു. കമീഷനെ ബഹിഷ്കരിക്കുമെന്നായി. അന്വേഷണം അന്തിമഘട്ടത്തോടടുക്കുകയും താമസിയാതെ റിപ്പോര്‍ട്ട് വരുമെന്നാവുകയും ചെയ്തപ്പോള്‍ പരിഭ്രാന്തി വീണ്ടും വര്‍ധിച്ചു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ആ സാധ്യത എങ്ങനെയും ഒഴിവാക്കണമെന്നായി ലീഗ്. ആ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദമായി. ഒടുവിലിതാ ജുഡീഷ്യല്‍ അന്വേഷണത്തെ അപ്പാടെ പിന്‍വലിച്ചിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ അനുവദിക്കുന്നത് ഹൈക്കോടതിയാണ്. തോന്നുമ്പോള്‍ ജഡ്ജിയെ വിട്ടുകൊടുക്കണമെന്നു പറയാനും തോന്നുമ്പോള്‍ ജഡ്ജിയെ വേണ്ടെന്നു പറയാനും സ്വാതന്ത്ര്യമുണ്ടാകാം; പക്ഷേ, ലീഗിന്റെ കളിപ്പാവയല്ല കോടതി. ഇവിടെ ഏതായാലും സിറ്റിങ് ജഡ്ജിയല്ല അന്വേഷിച്ചത്. സിറ്റിങ് ജഡ്ജിയായിരുന്നെങ്കില്‍ കോടതിയിലെ ജോലികള്‍കൂടി ഇതുകൊണ്ട് വൈഷമ്യത്തിലായേനെ. ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കിയാണ്. ലക്ഷങ്ങളുടെ ചെലവുവരും. കുറെ ലക്ഷങ്ങള്‍ ചെലവിട്ടശേഷം അന്വേഷണം നിര്‍ത്തിവയ്ക്കുന്നത് ആ തുക പാഴാക്കിക്കളയുന്നതിനു തുല്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന വിധത്തിലാണെന്ന് ഉറപ്പുനല്‍കാമെങ്കില്‍മാത്രം ജുഡീഷ്യല്‍ അന്വേഷണം തുടരാമെന്നും മറിച്ചാണെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുമെന്നുമുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ധാര്‍ഷ്ട്യം ജുഡീഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ലീഗ് എന്ന ഘടകകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കഥ കഴിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. ലീഗിന്റെ തടവിലിരുന്ന് ഭരണം നടത്തുന്നവര്‍ക്ക് അധികാരം സംരക്ഷിക്കാന്‍ ഇത്തരം കീഴടങ്ങലുകളല്ലാതെ മാര്‍ഗമില്ല. ഏതോ ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എം എ നിസാര്‍ കമീഷന്റെ അന്വേഷണം അവസാനിപ്പിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജുഡീഷ്യല്‍ കമീഷനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ ചുമതലപ്പെട്ട ഏത് ഏജന്‍സിയാണ് നമ്മുടെ ഭരണസംവിധാനത്തിലുള്ളത്. ആരുടെ റിപ്പോര്‍ട്ട് എന്നോ എന്ത് റിപ്പോര്‍ട്ട് എന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഭരണസുതാര്യത, സ്വന്തം രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന സ്ഥിതിവരുമ്പോള്‍ യുഡിഎഫ് ഇരുമ്പുമറയാക്കി മാറ്റുന്നു. ഇവിടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മുസ്ലിംലീഗ് ആസ്ഥാനത്ത് തയ്യാറാക്കിയതാകാനേ വഴിയുള്ളൂ. ആ റിപ്പോര്‍ട്ടിന് ഇന്ദിരാഭവനിലല്ലാതെ നമ്മുടെ ഭരണസംവിധാനത്തിലെവിടെയും സാധുതയില്ല. അക്കാര്യം ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നുണ്ടാകില്ല. പക്ഷേ, കേരളജനത മനസ്സിലാക്കും.

ഏതായാലും ഈ സാഹചര്യത്തില്‍ , കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് എന്തിന് എന്ന് വ്യക്തമാക്കാനെങ്കിലും ലീഗിന് ചുമതലയുണ്ട്. വെടിവയ്പ് നടന്നവേളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട അതേ ലീഗുതന്നെ, അധികാരമേറിയപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അട്ടിമറിക്കുന്നത് ലീഗില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.

Monday, July 25, 2011

HELLO

I wish to ask for your consent for a partnership project that I would want both of us to execute mutually which is beneficial. However my name is Mr. Rodney Smith Kindly get back to me to confirm the receipt of this massage so that I will give you full details of the project.

Send your reply to my private email at rodneysmith@ozu.es
I am waiting for your permission.
Warm regards
Mr. Rodney Smith
Email:rodneysmith@ozu.es

Saturday, July 23, 2011

പനി പിടിച്ച കേരളം,പനിബാധിതര്‍ കാല്‍ക്കോടി കവിഞ്ഞു; മരണം നൂറിലേറെ,സര്‍ക്കാര്‍ ഇല്ലാത്ത സ്ഥിതി

പനി പിടിച്ച കേരളം,പനിബാധിതര്‍ കാല്‍ക്കോടി കവിഞ്ഞു; മരണം നൂറിലേറെ,സര്‍ക്കാര്‍ ഇല്ലാത്ത സ്ഥിതി


സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞു. ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് 26,53,234 പേര്‍ക്ക് പനി ബാധിച്ചു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. എന്നാല്‍ , സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ ഏഴിലൊരാള്‍ക്ക് എന്ന തോതില്‍ പനി ബാധിച്ചെന്നു വ്യക്തം. സര്‍വകാല റെക്കോഡാണ് ഇത്. അതേസമയം, ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച കണക്കെടുപ്പിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപിച്ച രോഗപ്രതിരോധ-നിയന്ത്രണ സെല്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ നിര്‍ജീവമാക്കി. ഇതോടെയാണ് രോഗ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും നിലച്ചത്. എച്ച്1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം തുടങ്ങിയവ ബാധിച്ച് ഇതിനകം നൂറിലേറെ പേര്‍ സംസ്ഥാനത്ത് മരിച്ചു. വയനാട്ടില്‍ കോളറ ബാധിച്ചുമാത്രം ആറുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം മരിച്ച യുവശാസ്ത്രജ്ഞയ്ക്ക് എച്ച്1 എന്‍ 1 ആണെന്ന് സ്രവ പരിശോധനയില്‍ വ്യക്തമായി. എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളിലും എച്ച്1 എന്‍1 ബാധിച്ച് മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് വിദേശങ്ങളില്‍ നിന്നു വന്നവരായിരുന്നു. എന്നാല്‍ , നാട്ടുകാരില്‍ ഈ പനി ബാധിച്ച് ഇത്രയുംപേര്‍ മരിച്ചത് ഇതാദ്യമാണ്. കാസര്‍കോട്ട് പനി ബാധിച്ച് വെള്ളിയാഴ്ച യുവതി മരിച്ചു. വൊര്‍ക്കാടി ബേക്കറി ജങ്ഷനു സമീപത്തെ ചന്ദ്രശേഖരന്റെ ഭാര്യ ശ്രീലതയാണ് (27) മരിച്ചത്. ജില്ലയില്‍ ഒരുമാസത്തിനകം നാലാമത്തെ പനിമരണമാണ് ഇത്. തൃശൂര്‍ ജില്ലയില്‍ എട്ടുപേര്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ഒരിടത്തും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകവിയുകയാണെങ്കിലും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. മരുന്നുക്ഷാമവും രൂക്ഷമായി തുടരുകയാണ്. മിക്ക ആശുപത്രിയിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയുള്ള മരുന്നുവിതരണം താളംതെറ്റിയതാണ് പ്രശ്നം. രണ്ടാഴ്ചയ്ക്കകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മരുന്നുവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോര്‍പറേഷന്‍ എംഡി ബിജുപ്രഭാകര്‍ ദേശാഭിമാനിയോട് പറഞ്ഞു. താന്‍ രണ്ടുമാസം തമിഴ്നാട്ടില്‍ ആയതിനാലാണ് ടെന്‍ഡര്‍ നടപടി നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. 2003 മുതലാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെയുണ്ടായതിനേക്കാള്‍ പതിന്മടങ്ങാണ് ഈവര്‍ഷത്തെ പനിബാധിതരുടെ കണക്ക്. 2003ല്‍ 18,55,540 പേര്‍ക്കും 2004ല്‍ 14,11, 379 പേര്‍ക്കും 2005ല്‍ 18,02,277 പേര്‍ക്കും 2006ല്‍ 18,12,378 പേര്‍ക്കും 2007ല്‍ 35,63,585 പേര്‍ക്കും 2008ല്‍ 22,24,086 പേര്‍ക്കും 2009ല്‍ 31,46,941 പേര്‍ക്കും 2010ല്‍ 23,76,577 പേര്‍ക്കും പനിബാധിച്ചെന്നാണ് കണക്ക്. എന്നാല്‍ , ഈ വര്‍ഷം ഇതിനകം പനിബാധിതരുടെ എണ്ണം 26,53,234 കവിഞ്ഞു. ഇതേ നില തുടര്‍ന്നാല്‍ പനിബാധിതരുടെ എണ്ണം ഈവര്‍ഷം അരക്കോടി കവിയും.

Tuesday, July 19, 2011

കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു.. നേരിന്റെ ധവളപത്രം നാളെ ഡോ.തോമസ്സ് ഐസക് ഇറക്കും..


കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു.. നേരിന്റെ ധവളപത്രം നാളെ ഡോ.തോമസ്സ് ഐസക് ഇറക്കും....കള്ളക്കണക്കെഴുതി രക്ഷപ്പെടാന്‍ മാണിയെ അനുവദിക്കില്ല....



സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെ എം മാണി ചൊവ്വാഴ്ച നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടി രൂപ ട്രഷറിയില്‍ ബാക്കിയുണ്ടെന്ന് മാണി സമ്മതിച്ചു. എന്നാല്‍ ഇത് കേരളത്തിന്റെ ധനസ്ഥിതിയുടെ സൂചനയല്ലെന്ന് അവകാശപ്പെട്ട മാണി, പല ബാധ്യതകളും കൊടുക്കാനുണ്ടെന്നും കുറ്റപ്പെടുത്തി. മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഈ വര്‍ഷമുണ്ടാകുമെന്നാണ്് മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാതോത് കുറഞ്ഞു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായില്ല. വികസനേതര ചെലവ്കുതിച്ചുയര്‍ന്നു. പെന്‍ഷന്‍ , ശമ്പള പരിഷ്കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. റേഷന്‍ സബ്സിഡി കൂടിയെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം പൂര്‍ണമായി വായിച്ചശേഷംബുധനാഴ്ച നിയമസഭയില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

Monday, July 18, 2011

[´ËÓʼþ¿ÉÄÜЯ´ø²¡¶¾£¬ÇëСÐÄ´ò¿ª£¡]

I wish to ask for your consent for a partnership project that I would want both of us to execute mutually which is beneficial. However my name is Mr. Rodney Smith Kindly get back to me to confirm the receipt of this massage so that I will give you full details of the project.

Send your reply to my private email at rodneysmith@ozu.es
I am waiting for your permission.
Warm regards
Mr. Rodney Smith
Email:rodneysmith@ozu.es

Thursday, July 14, 2011

സ്വാശ്രയ കോഴ: തലസ്ഥാനത്ത് മാധ്യമവേട്ട

സ്വാശ്രയ കോഴ: തലസ്ഥാനത്ത് മാധ്യമവേട്ട






തിരു: കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയതിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചു. എല്‍എംഎസ് കോമ്പൗണ്ടിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ അക്രമികളും പൊലീസും ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സിഎസ്ഐ സഭയുടേതാണ് കോളേജ്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനും സ്ഥലത്തെത്തി. കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രണ്ടു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Tuesday, July 12, 2011

betty ingram poked you

Hey! betty ingram just poked you See it now
betty ingram uses this site to help fight human trafficking.

This message was intended for janasabdam.mail@blogger.com and was sent as a notification, invitation or reminder (digital goods subject to change in reminders) of an event initiated by betty ingram using a third-party or platform application and may contain promotional materials and/or services for sale including digital goods received.

To control messages sent to or from you, your contacts and/or FanBox, click here.
Our offices are located at: FanBox - 113 West G Street, STE 510, San Diego, CA 92101, USA

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മ


മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണ് ധനമന്ത്രി കെ എം മാണിയും. എന്നാല്‍ , മാണി നിയമസഭയില്‍ അവതരിപ്പിച്ച 2011-2012 ലെ ബജറ്റ് ചില ജില്ലകളോട് മമതയും മറ്റ് ജില്ലകളോട് അവഗണനയും കാണിച്ചതായി ഭരണകക്ഷി എംഎല്‍എമാരും ഭരണമുന്നണിയെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കടുത്ത രീതിയില്‍ വിമര്‍ശം ഉന്നയിച്ചത് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കും.

ബജറ്റ് വിവാദമാക്കിയതില്‍ മാണിക്ക് ഖേദം എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. "ബജറ്റ് അവതരിപ്പിച്ച് സീറ്റില്‍ ഇരിക്കുമ്പോള്‍ സാധാരണ ധനമന്ത്രിമാരെ അഭിനന്ദിക്കാനാണ് ഭരണപക്ഷ എംഎല്‍എമാര്‍ എത്തുക" എന്ന് മാണി യുഡിഎഫ് യോഗത്തില്‍ പരിഭവസ്വരത്തില്‍ പറഞ്ഞുപോലും. അഭിനന്ദിക്കാന്‍ തന്റെ സമീപത്ത് ആരും വന്നില്ലെന്നാണ് മാണിയുടെ പരാതി. ഒരു പ്രമുഖപത്രം മാണിബജറ്റിനെ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത് കെ എം ബജറ്റെന്നാണ്. "കെ" കോട്ടയത്തിനും "എം" മലപ്പുറത്തിനും ഉള്ളതാണുപോലും. അതായത് മാണി ബജറ്റില്‍ കോട്ടയത്തിനും മലപ്പുറത്തിനും അമിത പ്രാധാന്യവും പരിഗണനയും നല്‍കിയപ്പോള്‍ മറ്റു ജില്ലകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത് മലപ്പുറത്തിന് അര്‍ഹിക്കുന്നത് കിട്ടി എന്നാണ്. അര്‍ഹിക്കുന്നത് രണ്ട് ജില്ലകള്‍ക്കു മാത്രം കിട്ടിയാല്‍ പോരല്ലോ. മറ്റു ജില്ലകള്‍ക്കും അര്‍ഹതയുണ്ട്. അത് ലഭിച്ചില്ല എന്നതാണ് പരാതി. സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിക്കുമ്പോള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീതം വയ്ക്കാനാവില്ല. നീതിപൂര്‍വകമായായിരിക്കണം പൊതുഖജനാവിലെ പണം വിനിയോഗിക്കേണ്ടത്.

രണ്ട് ജില്ലകളോട് പ്രത്യേക മമത കാണിക്കുകയും മറ്റു ജില്ലകളെ അവഗണിക്കുകയുംചെയ്തത് പക്ഷപാതപരമാണ്. മമതയില്ലാതെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നത് പ്രതിജ്ഞയുടെ ലംഘനമാണ്. ഇത്രയും വിമര്‍ശവിധേയമായ ഒരു ബജറ്റ് കേരള നിയമസഭയില്‍ ഇതിനുമുമ്പ് ആരെങ്കിലും അവതരിപ്പിച്ചതായി ഓര്‍ക്കുന്നില്ല. ഭരണകക്ഷി എംഎല്‍എമാര്‍ ബജറ്റിനെതിരെ പരസ്യമായി വിമര്‍ശം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞ ഉടനെയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹസ്സനെ തിരുത്തിയത്. പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിച്ചാല്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംപിമാര്‍ വിമര്‍ശം ഉന്നയിക്കാറുണ്ട്. അതേപോലെ കേരളത്തിലെ എംഎല്‍എമാര്‍ക്കും വിമര്‍ശം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
നേതാക്കളുടെ വിലക്കും അച്ചടക്ക നടപടിയുടെ ഭീഷണിയും തൃണവല്‍ഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പ്രതികരിച്ചത്. കോട്ടയവും മലപ്പുറവുമെല്ലാം കേരളത്തിലാണെന്ന് ഓര്‍ക്കണമെന്നാണ് മറ്റൊരു ന്യായീകരണം. കേരളത്തിനകത്ത് വേറെയും ജില്ലകളുണ്ടെന്ന് ഓര്‍ക്കണമെന്നാണ് അതിനുള്ള ന്യായമായ മറുപടി. എല്‍ഡിഎഫ് ഭരണകാലത്ത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്തരത്തില്‍ വിമര്‍ശമുണ്ടായില്ല. മറിച്ച് അഭിനന്ദനവുമായി പ്രതിപക്ഷ എംഎല്‍എമാര്‍പോലും മന്ത്രിയെ സമീപിക്കുകയുംചെയ്തു. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചതും നവജാതശിശുക്കളുടെ പേരില്‍ 10,000 രൂപ ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള തീരുമാനവും 8 പുതിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 125 കോടി രൂപ വകയിരുത്തിയതും ഉള്‍പ്പെടെ ഒട്ടേറെ ജനക്ഷേമ നടപടികള്‍ എല്ലാവരുടെയും അഭിനന്ദനത്തിന് പാത്രമായി. മാണിയുടെ ബജറ്റ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ ക്ഷേമനടപടികളെയൊക്കെ പൂര്‍ണമായും അവഗണിച്ചു. റോഡുകളുടെ സമഗ്രമായ വികസനത്തിനായി 40,000 കോടി രൂപയുടെ പുതിയ പദ്ധതിയെപ്പറ്റി മാണിബജറ്റില്‍ ഒരു പരാമര്‍ശവുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കും ഭീഷണിയും അവഗണിച്ച് പരസ്യമായി ബജറ്റിനെതിരെ വിമര്‍ശമുന്നയിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഒരു സങ്കോചവും ഉണ്ടായില്ല.
ടി എന്‍ പ്രതാപനെപ്പോലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമായ കാര്യമാണ്. അവഗണിച്ചതില്‍ പ്രതിഷേധിക്കാന്‍ രംഗത്തുവരണമെന്ന് യുഡിഎഫിലെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദളിന്റെ മുന്‍ എംഎല്‍എയായ എം കെ പ്രേംനാഥ് പരസ്യമായി ആഹ്വാനംചെയ്തിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോള്‍ മന്ത്രിസഭയുടെ ആയുസ്സ് കുറവാണെന്നും തെരഞ്ഞെടുപ്പ് അകലെയല്ലെന്നും ധനമന്ത്രിക്ക് തോന്നലുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായിരിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്ന സ്വന്തം നിയോജകമണ്ഡലത്തിനും വേങ്ങരയ്ക്കുമൊക്കെ പ്രത്യേക പരിഗണന നല്‍കാന്‍ കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും ബജറ്റിന്റെ പൊതുചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പുതന്നെ ധനമന്ത്രി മാണി കുറ്റം ഏറ്റുപറയുകയും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യാന്‍ നിര്‍ബന്ധിതമായ സവിശേഷ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഭരണം ഏറ്റെടുത്ത് രണ്ടുമാസം തികയുന്നതിന് മുമ്പുതന്നെ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തമായിക്കഴിഞ്ഞു. നേടിയെടുത്ത ആനുകൂല്യങ്ങളൊന്നുംതന്നെ തിരിച്ചുപിടിക്കാന്‍ കേരള ജനത അനുവദിക്കില്ലെന്ന് വൈകിയ വേളയിലെങ്കിലും ധനമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി .

പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സംജാതമായിരിക്കുന്ന കലുഷിതാവസ്ഥ കേരളത്തിലെ പൊതുജീവിതത്തേയും പൊതുവിദ്യാഭ്യാസത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഒരു ചെറിയ വിഭാഗം മാത്രമാണ് പ്രൊഫഷണല്‍ രംഗം. ഇന്ത്യാ ഗവണ്‍മെന്‍റിെന്‍റ നയവ്യതിയാനം ആരംഭിക്കുന്ന തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ടതും പ്രചാരം സിദ്ധിച്ചതുമായ ഒരു പദമാണ് സ്വാശ്രയം (അണ്‍ എയിഡഡ്). അതിനുമുമ്പ് സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ അത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത് തീരെയില്ലായിരുന്നു. 1991ല്‍ കേന്ദ്രത്തില്‍ നരസിംഹറാവുവും കേരളത്തില്‍ കെ കരുണാകരനും അധികാരത്തിലെത്തുന്നത് ഒരേ സമയത്തായിരുന്നു. അവര്‍ തുടങ്ങിവച്ച നവലിബറല്‍ നയങ്ങളാണ് സാമ്പത്തികരംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയവ്യതിയാനത്തിനടിസ്ഥാനം. അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ആരംഭിക്കാന്‍ തുടങ്ങിയത് കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അതിനൊരു കുതിച്ചുചാട്ടമുണ്ടാകുന്നത് 2001ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഇന്ന് കേരളത്തിലുള്ള അണ്‍ എയിഡഡ് പ്രൊഫഷണല്‍ കോളേജുകളില്‍ മഹാഭൂരിപക്ഷവും സ്ഥാപിക്കപ്പെടുന്നത് 2001നുശേഷമാണ്. അണ്‍ എയിഡഡ് സ്ഥാപനങ്ങളുടെ ഈ പെരുപ്പമാണ് പ്രതിസന്ധിക്ക് അടിസ്ഥാനം. കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നാലുതരം കോളേജുകളുണ്ട്. സര്‍ക്കാരിെന്‍റ ഉടമസ്ഥതയിലുള്ളത്, സര്‍ക്കാര്‍ ധനസഹായം നല്‍കുന്നവ (എയിഡഡ്), പൊതുമേഖല (ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, എസ്സിടി, കേപ്പ്), അണ്‍ എയിഡഡ് എന്നിവ. ഇതില്‍ സര്‍ക്കാര്‍ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് പിരിക്കുന്നു. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സര്‍ക്കാര്‍ നല്‍കുന്നു. അവരെ നിയമിക്കുന്നതും സര്‍ക്കാര്‍ തന്നെ. എയിഡഡ് കോളേജുകളില്‍ ഒരു നിശ്ചിത ശതമാനം മാനേജ്മെന്‍റ് ക്വാട്ട ഒഴികെ ബാക്കിയുള്ള സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. അദ്ധ്യാപകരേയും ജീവനക്കാരേയും മാനേജര്‍ നിയമിക്കുന്നു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളില്‍ ഭൂരിപക്ഷം സീറ്റും മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. ബാക്കിയുള്ളവ മാനേജ്മെന്‍റ്, എന്‍ആര്‍ഐ ക്വാട്ടകളായി നികത്തുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ഉയര്‍ന്ന ഫീസ് പിരിക്കുന്നു. അദ്ധ്യാപകരേയും ജീവനക്കാരേയും മാനേജ്മെന്‍റ് നിയമിക്കുന്നു. ശമ്പളം മാനേജ്മെന്‍റ് നല്‍കുന്നു (സര്‍ക്കാര്‍ നിരക്കല്ല ശമ്പളം). അണ്‍ എയിഡഡ് കോളേജുകളില്‍ ഒരു വിഭാഗം 50:50 നിരക്കില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് പിരിക്കുന്നു. ശമ്പളം അവര്‍ നല്‍കുന്നു. (മാനേജ്മെന്‍റിന് ഇഷ്ടമുള്ളത്). മറ്റൊരു വിഭാഗം കോളേജുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതൊന്നും അനുസരിക്കാന്‍ തയ്യാറല്ല. സ്വന്തം നിലയ്ക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നു. ഇഷ്ടമുള്ള ഫീസ് പിരിക്കുന്നു. ഇഷ്ടമുള്ള ശമ്പളം നല്‍കുന്നു. ഇഷ്ടംപോലെ സ്ഥാപനം ഭരിച്ചുകൊണ്ടുപോകുന്നു. മേല്‍പ്പറഞ്ഞവയില്‍ നാലാമത്തെ വിഭാഗത്തിലെ ഒരു ചെറിയ വിഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഴുവന്‍ കാരണക്കാര്‍ . എന്തെന്നാല്‍ ആദ്യത്തെ മൂന്നു വിഭാഗങ്ങളിലും യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല. ആര്‍ക്കും അതേപ്പറ്റി പരാതിയുമില്ല. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നാലാമത്തെ വിഭാഗത്തിലെ ഒരു ചെറിയ സംഘത്തിെന്‍റ പ്രേരണയാല്‍ രണ്ടായിനിന്ന നാലാമത്തെ വിഭാഗം ഇപ്പോള്‍ ഒറ്റക്കെട്ടാവുകയും സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന ക്രൈസ്തവ സഭകളില്‍ കത്തോലിക്കാ സഭ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത്. മറ്റുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കത്തോലിക്കാസഭ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ വന്നതിനാല്‍ ന്യൂനപക്ഷാവകാശം ഉയര്‍ത്തിക്കാട്ടി മറ്റു ക്രൈസ്തവ മാനേജ്മെന്‍റുകളേയും കൂടെ നിറുത്തുകയായിരുന്നു. അങ്ങനെയാണ് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ രൂപീകൃതമാവുന്നത്. മറ്റു മാനേജ്മെന്‍റുകള്‍ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 50:50 എന്ന തത്വം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് ഘടന അംഗീകരിക്കാനും തയ്യാറാണെന്നു പറയുമ്പോള്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാത്രമാണ് ഈ വര്‍ഷം ഇത് അംഗീകരിക്കാന്‍ കഴിയില്ലായെന്നു പറയുന്നത്. ഇവിടെ വാസ്തവത്തില്‍ പ്രതിസന്ധിയെന്താണ്? കോടിക്കണക്കിന് രൂപ മുടക്കി പറമ്പ് വാങ്ങുകയും (അല്ലെങ്കില്‍ അത്രയും മൂല്യമുള്ള പള്ളിപ്പറമ്പ് ഉപയോഗപ്പെടുത്തുന്നു) കെട്ടിടം പണിയുകയും ചെയ്തിട്ട് നിറയെ പഠിതാക്കളെ കിട്ടിയില്ലെങ്കില്‍ ചെലവാക്കിയ തുക ഈടാക്കാന്‍ പറ്റുന്നില്ല. എന്നുവെച്ചാല്‍ സ്ഥാപനങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തിലായാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലായാലും മുടക്കിയ തുകയില്‍നിന്നും വരുമാനം കിട്ടുകയില്ല. ഇത് മൂലധനം നിക്ഷേപിച്ചവെന്‍റ പ്രശ്നമാണ്; മുതലാളിയുടെ പ്രശ്നമാണ്. പ്രതീക്ഷിച്ച തോതില്‍ വരുമാനം കിട്ടാത്തതിനുകാരണം സര്‍ക്കാരിെന്‍റ ഇടപെടലാണ്. യാതൊരു തരത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തിെന്‍റ ആവശ്യമായിരുന്നു. ബ്രിട്ടീഷ് അര്‍ത്ഥശാസ്ത്രകാരനായ ആദം സ്മിത്ത് തെന്‍റ "വെല്‍ത്ത് ഓഫ് നേഷന്‍സ്" എന്ന കൃതിയില്‍ ആവശ്യപ്പെടുന്നത് ഇതാണ്. അതിെന്‍റ വികസിത രൂപമാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ആവിഷ്കരിച്ച ലെസ്സേ ഫെയര്‍ (ഘമശലൈ്വ ളമശൃല) സിദ്ധാന്തം. ഇതനുസരിച്ച് വ്യവസായത്തിെന്‍റ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. മുതലാളിമാര്‍ സര്‍വതന്ത്ര സ്വതന്ത്രരായിരിക്കണം. ക്രമസമാധാനപാലനം മാത്രമാണ് ഭരണകൂടത്തിെന്‍റ ചുമതല. മറ്റു കാര്യങ്ങള്‍ മുതലാളിമാര്‍ തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകും. അത് ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനുപോലും അധികാരമില്ലഎന്നത് മുതലാളിത്ത കാഴ്ചപ്പാടാണ്. ഇവിടുത്തെ ഏറ്റുമുട്ടല്‍ മുതലാളിമാരും ഭരണകൂടവും തമ്മിലുള്ളതാണ്. ഇതില്‍ ആര്‍ക്കാണ് പരമാധികാരം (െീ്ലൃലശഴിേ്യ) എന്നതാണ് നിശ്ചയിക്കപ്പെടേണ്ടത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം പരമാധികാരം ഭരണകൂടത്തിനാണ്. അതിനെ വെല്ലുവിളിക്കുന്നതിനെയാണ് രാജ്യദ്രോഹമെന്നു പറയുന്നത്. ആ നിലയ്ക്കുനോക്കിയാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കിയിരിക്കുന്ന മുതലാളിമാര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അത് ന്യൂനപക്ഷാവകാശമെന്ന പേരിലായതുകൊണ്ടുമാത്രം കുറ്റത്തിെന്‍റ ഗൗരവം കുറയുന്നില്ല. ഇവര്‍ സ്ഥാപിച്ചിരിക്കുന്ന കോളേജുകളില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രമല്ല പ്രവേശനം നേടുന്നത്. ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന ഫീസു നല്‍കി പഠിക്കാന്‍ കഴിയുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കമായവര്‍ക്ക് അവിടെ പ്രവേശനം ലഭിക്കുന്നില്ല. ആരേയും സൗജന്യമായി പഠിപ്പിക്കുന്നില്ല. ഇക്കൂട്ടര്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിയില്ലെങ്കിലും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എയിഡഡ് കോളേജുകളില്‍ പ്രവേശനം ലഭിക്കും. സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ ഇളവുകള്‍ ലഭിക്കും. സ്കോളര്‍ഷിപ്പ് ലഭിക്കും. അല്‍പംകൂടി ഉയര്‍ന്ന ഫീസ് നിരക്കില്‍ ഐഎച്ച്ആര്‍ഡിപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കും. ചുരുക്കത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശം പൂര്‍ണമായും മേല്‍പ്പറഞ്ഞ കോളേജുകളിലൂടെ സംരക്ഷിക്കപ്പെടും. അതിനാല്‍ അതിലേക്കായി "പാവം മുതലാളിമാര്‍" കോടികള്‍ മുടക്കി പ്രൊഫഷണല്‍ കോളേജുകള്‍ നടത്തേണ്ടതില്ല. ന്യൂനപക്ഷാവകാശത്തിെന്‍റ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ട ധനവാന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ ഭാഷ, ലിപി, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ നടത്തുകയല്ല മേല്‍പറഞ്ഞ ന്യൂനപക്ഷങ്ങള്‍ ചെയുന്നത്. ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിക്കാന്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കഴിയില്ല. അവിടെ പഠിപ്പിക്കുന്നത് എഐസിടിഇയും, മെഡിക്കല്‍ കൗണ്‍സിലും, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നിഷ്കര്‍ഷിച്ചിട്ടുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ്. പരീക്ഷ നടത്തുന്നത് ആ പാഠ്യപദ്ധതിക്കനുസൃതമായിട്ടാണ്. ഫലം പ്രസിദ്ധീകരിക്കുന്നത് ആ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ബിരുദധാരികള്‍ക്ക് ജോലി കിട്ടുന്നത് അതിെന്‍റയടിസ്ഥാനത്തിലാണ്. അല്ലാതെ അവര്‍ക്ക് ഏതെങ്കിലും ഭാഷയും ലിപിയുമറിയാമോ എന്നതിെന്‍റയടിസ്ഥാനത്തിലല്ല. ന്യൂനപക്ഷാവകാശത്തിെന്‍റ പേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ചില ധനാഢ്യന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതരത്തില്‍ സുപ്രീംകോടതി പരസ്പര വിരുദ്ധമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ കേസിലും, മോഹിനി ജെയിന്‍ കേസിലും, ഇനാംദാര്‍ കേസിലും, ടിഎംഎ പൈ കേസിലും പരസ്പര വിരുദ്ധമായ വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. പ്രഗത്ഭനായ ഒരഭിഭാഷകനുപോലും ഈ എല്ലാ വിധികളുടെയും സാരാംശം പറഞ്ഞു മനസ്സിലാക്കിത്തരുവാന്‍ കഴിയുമോയെന്ന് സംശയമാണ്. ഇതിനുസമാനമായ ഒരു നിയമയുദ്ധമാണ് മൗലികാവകാശത്തിെന്‍റ ഭാഗമായിരുന്ന സ്വത്തവകാശത്തിെന്‍റ പേരില്‍ നടന്നത്. സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ഭൂപരിഷ്കാര നിയമങ്ങള്‍ പലതും സുപ്രീംകോടതി അസാധുവാക്കി. ഭൂപരിധി നിശ്ചയിക്കാന്‍ നിയമസഭകള്‍ക്കധികാരമില്ലായെന്നായിരുന്നു കോടതി വിധിയുടെ സാരാംശം. ഈ പ്രശ്നം പരിഹരിച്ചത് മൗലികാവകാശങ്ങളുടെ പട്ടികയില്‍നിന്ന് സ്വത്തവകാശത്തെ നീക്കം ചെയ്തുകൊണ്ടാണ്. അതിനുള്ള അവകാശം പാര്‍ലമെന്‍റിനാണ്. ന്യൂനപക്ഷാവകാശം എന്നതുകൊണ്ട് ഭരണഘടനാ ശില്‍പികള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ഭരണഘടനാ നിര്‍മാണസഭാ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ആ അവകാശം മൗലികാവകാശങ്ങളുടെ പട്ടികയില്‍പ്പെടുത്തുവാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് പരിശോധിക്കണം. അതിനു വിരുദ്ധമായിട്ടാണ് സുപ്രീംകോടതി വിധികള്‍ വന്നിട്ടുള്ളതെങ്കില്‍ അവയെ തിരുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടതായിവരും. അതു ചെയ്യേണ്ടത് പാര്‍ലമെന്‍റാണ്. ന്യൂനപക്ഷാവകാശങ്ങളുടെ ദുരുപയോഗം തടയുന്നതിനും അതിെന്‍റ ഗുണഫലങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കുതന്നെ ലഭിക്കുന്നതിനുംവേണ്ടിയുള്ള നിയമനിര്‍മ്മാണമാണ് വേണ്ടത്. സംസ്ഥാന നിയമസഭയ്ക്ക് അതിനുള്ള അവകാശമില്ല. രണ്ടേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരിപഠന യോഗ്യത നേടി ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കുന്നത്.അതില്‍ ഏകദേശം നാല്‍പതിനായിരം പേര്‍ക്കാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന സൗകര്യമുള്ളത്. എന്നാല്‍ , കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അണ്‍ എയിഡഡ് കോളേജുകളിലെ എഞ്ചിനീയറിംഗ് സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഉയര്‍ന്ന ഫീസായതിനാല്‍ കുട്ടികള്‍ എത്താത്തതാകാം കാരണം. മേല്‍പറഞ്ഞ നാല്‍പതിനായിരത്തില്‍ ഒരു ചെറിയ വിഭാഗത്തിെന്‍റ പ്രവേശനവും അവരുടെ ഫീസുമാണ് തര്‍ക്കവിഷയം. അതിെന്‍റ പേരിലാണ് പൊതുവിദ്യാഭ്യാസത്തെയാകെ സ്തംഭിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. മഹാഭൂരിപക്ഷത്തിേന്‍റയും താല്‍പര്യം ബലികഴിച്ചുകൊണ്ട് ഈ ചെറു ന്യൂനപക്ഷത്തിനുവേണ്ടി കുറെ മുതലാളിമാരും അവരുടെ ചരടുവലിക്കൊത്ത് തുള്ളുന്നതിന് ചില രാഷ്ട്രീയ നേതാക്കളും എത്തുന്നതാണ് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. അണ്‍എയിഡഡ് പ്രൊഫഷണല്‍ കോഴ്സുകളിലെ വിജയശതമാനം എത്രയാണെന്ന് ഇതേവരെ ആരും പഠനം നടത്തിയിട്ടില്ല. പല കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതാറില്ല. പഠിക്കാത്തതുകൊണ്ടു തന്നെയാകാം. എഴുതുന്നവരില്‍ത്തന്നെ ഭൂരിപക്ഷവും പരാജയപ്പെടുന്നതായിട്ടാണ് കാണുന്നത്. വിജയശതമാനം കുറയാന്‍ കാരണം യോഗ്യത കുറഞ്ഞ കുട്ടികളെ കിട്ടുന്നതുകൊണ്ടാണെന്ന് ചില മാനേജര്‍മാര്‍ ഈയിടെ പറയുകയുണ്ടായി. യോഗ്യതയുള്ളവര്‍ക്ക് പഠിക്കാനുള്ള സൗകര്യം അണ്‍എയിഡഡ് അല്ലാത്ത കോളേജുകളിലുണ്ട്. യോഗ്യതയില്ലാത്ത കുറെപ്പേരെ നിരന്തരം പ്രേരിപ്പിച്ച് (രക്ഷിതാക്കളും മാനേജര്‍മാരും) പഠിക്കാനയക്കുകയും പണക്കൊഴുപ്പ് അതിന് പിന്‍ബലമായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് വിജയശതമാനം കുറഞ്ഞുപോകുന്നത്. യോഗ്യത കുറവാണെങ്കിലും ശരി പണമുണ്ടെങ്കില്‍ പഠിക്കാനുള്ള അവസരമാണ് അണ്‍എയിഡഡ് മാനേജ്മെന്‍റുകള്‍ ചെയ്തുകൊടുക്കുന്നത്. ലക്ഷ്യമൊന്നേയുള്ളൂ. പണമിറക്കി പണം കൊയ്യുക. എഞ്ചിനീയറിംഗ് കോഴ്സുകളെ സംബന്ധിച്ചിടത്തോളം ക്യാമ്പസ് റിക്രൂട്ട്മെന്‍റ് ഒരു നിര്‍ണായക ഘടകമാണ്. ക്യാമ്പസ് സെലക്ഷന്‍ കിട്ടാത്തവര്‍ക്ക് പിന്നീട് ആഗ്രഹിക്കുന്ന ജോലി കിട്ടുകയില്ല. കമ്പ്യൂട്ടര്‍ സയന്‍സ്പോലുള്ള വിഷയങ്ങള്‍ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ പല കമ്പനികളും അതാതുവര്‍ഷത്തെ ബിരുദധാരികളെ മാത്രമേ തെരഞ്ഞെടുക്കാറുള്ളു. കാലഹരണപ്പെട്ടവരെ ആര്‍ക്കും വേണ്ട. അതിനാല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഗുമസ്തപ്പണിക്ക് പോകേണ്ടതായി വരുന്നു. യുപിഎസ്സിയും പിഎസ്സിയും നടത്തുന്ന നിരവധി മല്‍സരപ്പരീക്ഷകളിലെ അപേക്ഷകരില്‍ ധാരാളം എഞ്ചിനീയറിംഗ് ബിരുദധാരികളുമുണ്ട്. രക്ഷിതാക്കള്‍ ആഗ്രഹിച്ചത് എഞ്ചിനീയറിംഗ് പഠിച്ചശേഷം ഒരു സാധാരണ ബിരുദധാരിക്ക് ചെയ്യാവുന്ന ഗുമസ്തപ്പണി ലഭിക്കണമെന്നല്ലല്ലോ. നാലുകൊല്ലത്തെ പഠനം ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പാഴ്വേലയാകുന്നു. വിദ്യാഭ്യാസ ലോണെടുത്താണ് പലരും പഠിക്കുന്നത്. പഠനം പൂര്‍ത്തിയായാലുടന്‍ പണം തിരിച്ചടയ്ക്കണം. ബാങ്കിന് അതിേന്‍റതായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അത് ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇവിടെ ബാങ്കുകളും അണ്‍എയിഡഡ് മാനേജര്‍മാരും തമ്മില്‍ ഒരു രഹസ്യ ധാരണയുണ്ടെന്ന് കണ്ടെത്താന്‍ കഴിയും. ബാങ്കിലെപ്പണം വിദ്യാര്‍ത്ഥികളിലൂടെ മാനേജര്‍മാര്‍ക്ക് ലഭിക്കുന്നു. തിരിച്ചടയ്ക്കാനുള്ള ബാദ്ധ്യത വിദ്യാര്‍ത്ഥിക്കാണ്. വ്യവസായിയും ബാങ്കും തമ്മിലുള്ള ധാരണയിലൂടെ ഉപഭോക്താവിെന്‍റ പണം വ്യവസായിക്ക് ലഭിക്കുന്നതിനു സമാനമാണിത്. പാവം ഉപഭോക്താവ് കടക്കെണിയില്‍പെടുന്നു. ഇവിടെ വിദ്യാര്‍ത്ഥിയാണ് കടക്കെണിയില്‍പെടുന്നത്. കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ രക്ഷിതാവിെന്‍റ ഊഴമായിരിക്കാം. കേരളത്തിെന്‍റ ഭാവി പ്രൊഫഷണല്‍ വിദ്യാഭ്യാസമാണോ നിയന്ത്രിക്കുന്നത്? കേരളത്തിെന്‍റ നിത്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഏത് വിദ്യാഭ്യാസമാണ്? പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്‍റംഗം വരെയുള്ളവര്‍ പഠിച്ചിറങ്ങുന്നത് എവിടെനിന്ന്? സ്കൂള്‍ - കോളേജദ്ധ്യാപകരേയും വില്ലേജാഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണതലങ്ങളിലെ ഉദ്യോഗസ്ഥരേയും സൃഷ്ടിക്കുന്നത് ഏതു വിദ്യാഭ്യാസം? അഭിഭാഷകന്മാരും ന്യായാധിപന്മാരും പിറവിയെടുക്കുന്നത് ഏതു വിദ്യാഭ്യാസത്തിെന്‍റ ഗര്‍ഭപാത്രത്തില്‍ ? മേല്‍പറഞ്ഞ വിഭാഗങ്ങളാണ് കേരളത്തിെന്‍റ സദാചാരവും ധാര്‍മികതയും നിലനിറുത്തുന്നത്. അവരുടെ നിലവാരമാണ് കേരളത്തിെന്‍റ നിലവാരം. എന്നാല്‍ ഇക്കൂട്ടര്‍ പഠിക്കുന്ന ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളെപ്പറ്റി ആര്‍ക്കും വേവലാതിയില്ല. അവിടുത്തെ വിദ്യാഭ്യാസം എങ്ങനെ പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. മനുഷ്യവിഭവശേഷിയുടെ കയറ്റുമതിക്കുമാത്രം ഉതകുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു നല്‍കുന്ന മുന്‍ഗണനയുടെ ഒരംശമെങ്കിലും ബിരുദ - ബിരുദാനന്തര പഠനത്തിനുള്ള സാധാരണ കോളേജുകള്‍ക്കു നല്‍കിയിരുന്നുവെങ്കില്‍ കേരളത്തിെന്‍റ പൊതുമണ്ഡലം ശക്തിപ്പെട്ടേനെ. നിലവാരം മെച്ചപ്പെടുമായിരുന്നു. കത്തോലിക്കാസഭ നടത്തുന്ന കോളേജുകള്‍ നഷ്ടത്തിലായതിനാല്‍ മറ്റു ക്രൈസ്തവ സഭകളെക്കൂടി ഒരുമിച്ച് ചേര്‍ത്ത് അവര്‍ വിലപേശുകയാണ്. ഇത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്കും അപമാനകരമാണ്. ഏതാനും ചിലര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിെന്‍റ പേരില്‍ മുസ്ലീം സമുദായമാകെ അപമാനിതരായതുപോലെ ഇപ്പോള്‍ ഏതാനും ചിലരുടെ ദുഷ്ചെയ്തികള്‍ കാരണം ഒരു മതവിഭാഗമാകെ അപമാനിക്കപ്പെടുകയാണ്. ഇതവസാനിപ്പിക്കുന്നതിനുള്ള മുന്‍കയ്യെടുക്കേണ്ടത് ക്രൈസ്തവര്‍ തന്നെയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് ബാദ്ധ്യതയില്ല. മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിനും ബാദ്ധ്യതയില്ല. സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷ താല്‍പര്യമാണ്. അതാണ് ജനാധിപത്യം. ആ ബാദ്ധ്യതയാണ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍.


ചന്ദ്രനില്‍ ചെന്നപ്പോഴും മലയാളിയുണ്ടായിരുന്നുവെന്നത് തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണില്‍ചെന്നും പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ശീലമുള്ളവരാണ് മലയാളികള്‍ . ദമാമിലേക്കുള്ള വിമാനയാത്രയില്‍ പരിചയപ്പെട്ട പ്രായം ചെന്നയാള്‍ മൂന്നുപതിറ്റാണ്ടുകഴിഞ്ഞു മണലാരണ്യത്തിലേക്ക് വന്നിട്ടെന്നു പറഞ്ഞു. ജീവിതം തേടി വന്നിട്ട് സ്വയം ജീവിക്കാന്‍ സമയം കിട്ടാതെപോയവരാണ് നല്ലൊരു പങ്കും. പലരും വര്‍ഷങ്ങള്‍ പണിയെടുത്തുകഴിഞ്ഞായിരിക്കും വിസക്ക് നല്‍കിയ പണത്തിന്റെ കടം തീര്‍ക്കുന്നത്. പിന്നെ സഹോദരിമാരുടെ വിവാഹം തുടങ്ങി ആവശ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരും. വളരെ വൈകിയാണ് പലരും വിവാഹം കഴിക്കുന്നത്. പത്തുവര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞാല്‍ ഒട്ടകമായെന്നാണ് പറച്ചില്‍ .

ദമാമിലെ നവോദയ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയാണ്്. ആയിരക്കണക്കിനു മലയാളികളാണ് നവോദയയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാഭൂരിപക്ഷവും സാധാരണ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. നല്ല രീതിയില്‍ ജോലിയുള്ള ഇടത്തരക്കാരും സംഘടനയിലുണ്ട്്. മറ്റു പല സംഘടനകളും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. പൊതുപ്രശ്നങ്ങളില്‍ ഇവര്‍ തമ്മില്‍ പൊതുവെ നല്ല ഐക്യമാണുള്ളത്. നവോദയയുടെ പുതിയ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ചാണ് മുന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദമാമിലേക്കു പോയത്്. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്കുള്ള യാത്ര മരുഭൂമിക്കുള്ളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ്. മണല്‍കാറ്റ് വീശിയടിക്കുന്നുണ്ട്. റോഡില്‍ മണല്‍ പരന്നുകിടക്കുന്നു.

യൂറോപ്പിലെ യാത്രയില്‍ മഞ്ഞുവാരിവിതറിയ റോഡുകള്‍ കാണാമെങ്കില്‍ ഇവിടെ മണലിന്റെ മഞ്ഞനിറമാണ്. പത്രത്തില്‍ ഇന്ത്യോനേഷ്യക്കാരിയായ ഗദ്ദാമയുടെ വധശിക്ഷയുടെ ചെറിയ വാര്‍ത്ത യാത്രക്കിടയില്‍ കണ്ടിരുന്നു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച വീട്ടുകാരിയെ കൊലപ്പെടുത്തിയതിനു ലഭിച്ചത് വധശിക്ഷയാണ്. തുടര്‍ച്ചയായി രണ്ട് ഇന്ത്യോനേഷ്യക്കാരികളെയാണ് വധശിക്ഷക്കുവിധിച്ചത്. ഇപ്പോള്‍ ഇന്ത്യോനേഷ്യക്കാരികളും ഫിലിപ്പന്‍കാരികളുമാണ് ഗദ്ദാമമാരില്‍ കൂടുതലെന്നും കബീര്‍ പറഞ്ഞു. കബീറാണ് നവോദയയുടെ പ്രസിഡന്റ്. ഈ രണ്ടു രാജ്യങ്ങളും ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. അവര്‍ പുതിയ നിബന്ധനകളോടെ മാത്രമേ ജോലിക്കാരെ ഇങ്ങോട്ട് അയക്കുന്നുള്ളു. എന്നാല്‍ , ഇന്ത്യന്‍ എംബസിക്ക് ഇതിനൊന്നും നേരമില്ല. ഇല്ലാകമ്പനികളുടെ പേരു പറഞ്ഞ് വിസകൊടുത്ത് നാട്ടില്‍നിന്ന് കൊണ്ടുവന്നവര്‍ പലരും ജയിലിലാണ്. അവരെ രക്ഷപ്പെടുത്തുന്നതിനും തട്ടിപ്പ് ഏജന്‍സികളെ ശക്തമായി കൈകാര്യം ചെയ്യുന്നതിനും നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി മലയാളി സംഘടനകള്‍ക്ക് ശക്തമായി ഉണ്ട്. നവോദയയുടെ വെല്‍ഫെയര്‍ കാര്യങ്ങള്‍ നോക്കുന്നത് നാസ് വക്കമാണ്. ജയിലുകളും ലേബര്‍ കോടതികളും സന്ദര്‍ശിക്കലാണ് പ്രധാന പണി. ചാടിപ്പോയവരെന്ന കുറ്റം ചാര്‍ത്തിയവര്‍ക്ക് പ്രത്യേകം ഡിപോര്‍ട്ട് സെല്ലുണ്ട്്. നൂറുക്കണക്കിന് ആളുകളാണ് അതിനകത്തുള്ളത്. ഇടക്കാലത്ത് ഇതുപോലെയുള്ള സംഘത്തില്‍ ഒരാള്‍ മരണപ്പെട്ട കാര്യം കബീര്‍ പറഞ്ഞു. മരിച്ചയാളുടെ കൈയില്‍ ചുരുട്ടിവച്ച റിയാലുകളുടെ ഒരു ചെറിയ കെട്ടുണ്ടായിരുന്നു. പതിനായിരത്തോളം റിയാല്‍ . മകളുടെ വിവാഹത്തിനായി വയര്‍ മുറുക്കിക്കെട്ടി സമ്പാദിച്ച പണം. ഇങ്ങനെയുള്ള പൊള്ളുന്ന അനുഭവങ്ങള്‍ ഇവിടെ നിരവധിയാണെന്ന് ആസാദും സുരേഷും പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ എല്ലാവശങ്ങളും മന:പാഠമാണ് നയീമിന്. ഇവരോടൊത്ത് ലേബര്‍ ക്യാമ്പുകളും ജയിലും സന്ദര്‍ശിച്ചപ്പോള്‍ കുറേയെല്ലാം നേരില്‍ കണ്ടു.


സാങ്കേതിക വൈദഗ്ധ്യമുള്ള ജോലികളിലും മാര്‍ക്കറ്റിങ്ങിലും ഓഫീസുകളിലും മറ്റും ജോലിചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ട്. അവരില്‍ നല്ലൊരു പങ്കും കുടുംബമായി താമസിക്കുന്നവരാണ്. സ്ത്രീകള്‍ക്ക് ഒറ്റക്ക് പുറത്തിറങ്ങാന്‍ അവിടത്തെ നിയമം അനുവദിക്കാത്തതിനാല്‍ പുരുഷന്‍മാരുടെ ജോലി കൂടുതലാണ്. അതെല്ലാം കഴിഞ്ഞാണ് പലരും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ഇടപെടലുകള്‍ക്കും സമയം കണ്ടെത്തുന്നത്. ദമാമിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ 16000 കുട്ടികളാണ് പഠിക്കുന്നത്്. ആയിരത്തോളം സ്റ്റാഫുണ്ട്.

കോതമംഗലത്തുകാരനായ ഡോക്ടര്‍ ഷാഫിയാണ് പ്രിന്‍സിപ്പല്‍ . ഇപ്പോള്‍ സ്കൂളിന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുണ്ട്. എന്നാല്‍ , മലയാളികള്‍ നേതൃത്വത്തില്‍ വരാതിരിക്കാന്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിരന്തരം മാറ്റുകയാണെന്ന പരാതി ശക്തം. ഒരു സംസ്ഥാനത്തുനിന്ന് രണ്ടുപേര്‍ മാത്രമേ ഭരണസമിതിയില്‍ ഉണ്ടാകാവൂയെന്ന വ്യവസ്ഥ ഇതിന്റെ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 60 ശതമാനത്തിലധികം മലയാളി കുട്ടികളുള്ള സ്കൂളിലെ ഭരണസമിതിയില്‍ ഒരു കുട്ടിയും പഠിക്കാത്ത സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം ലഭിക്കും. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലും ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുണ്ട്്.


കൊച്ചി സര്‍വകലാശാലയില്‍ എംബിഎയ്ക്കുണ്ടായിരുന്ന അംബുജാക്ഷന്‍ ഭരണസമിതിയിലുണ്ട്. അവിടെയും സമിതിക്ക് അധികാരങ്ങള്‍ കൈമാറുന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഫീസ് ഏകപക്ഷീയമായി വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പരാതിയുണ്ടായിരുന്നു. മസ്ക്കറ്റിലെ കേരളവിങ് വളരെ പ്രശസ്തമായ സംഘടനയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ സമകാലികനായിരുന്ന പ്രദീപ് മേനോന്‍ ഈ സംഘടനയുടെ ഭാരവാഹിയായിരിക്കുമ്പോഴാണ് ആദ്യമായി അവിടെ പോയത്. മട്ടന്നൂരിന്റെ മേളം അവിടെ പ്രസിദ്ധമാക്കിയത് കേരള വിങ്ങാണ്. ജാബിറും രതീഷും റെജിയുമൊക്കെയടങ്ങുന്ന വലിയ സംഘം എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെടുന്നുണ്ട്്. ഇവരുമൊന്നിച്ച് ഒമാനിലെ അംബാസഡറെ കണ്ട് നേരത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഒമാനില്‍നിന്ന് വ്യത്യസ്തമായ സാഹചര്യവും പരിമിതികളുമാണ് സൗദിയിലുള്ളത്. അതിനുള്ളില്‍നിന്ന് നന്നായി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്. നവോദയയുടെ കുടുംബവേദിയും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.


സ്ത്രീകള്‍ക്ക് പ്രവര്‍ത്തനത്തിനുള്ള പരിമിതികളുണ്ടെങ്കിലും അതിനകത്തുള്ള സാധ്യതകളെ ഇവര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രവാസികളില്‍ നല്ലൊരു പങ്കും സാധാരണക്കാരാണ്. ഇവിടെയുളളവരെല്ലാം തന്നെ നാട്ടിലേക്ക് മടങ്ങുന്നവരാണ്. മറ്റു രാജ്യങ്ങളിലേതുപോലെ പൗരത്വം ലഭിക്കാത്ത പ്രശ്നമുണ്ട്. അല്ലെങ്കിലും നല്ലൊരു പങ്കും മനസുകൊണ്ട് നാട്ടിലേക്ക് മടങ്ങണമെന്നുതന്നെ ആഗ്രഹിക്കുന്നവരാണ്. പലരും രണ്ടും മൂന്നും വര്‍ഷം കുടുമ്പോള്‍ നാട്ടിലേക്ക് അവധിക്കു വന്ന് മാസങ്ങള്‍ ചെലവഴിക്കുന്നവരാണ്. അപ്പോഴാണ് അറുപതു ദിവസത്തില്‍ കുടുതല്‍ നാട്ടില്‍നിന്നാല്‍ എന്‍ആര്‍ഐ പദവി ഇല്ലാതാക്കുന്ന ഭേദഗതിയുമായി ഡയറക്ട് ടാക്സ് കോഡ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതോടെ അവിടെനിന്നുള്ള സമ്പാദ്യത്തിന് ഇവിടെയും നികുതി കൊടുക്കേണ്ടിവരും. എംബസിയില്‍ പരാതി പറയാന്‍ ചെന്നാല്‍ അവിടെ മലയാളം അറിയാവുന്ന ഒരാളുപോലുമില്ല. ഇത്രയുമധികം മലയാളികള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് നമ്മുടെ എംബസിയില്‍ രണ്ടു മൂന്നു മലയാളി ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകേണ്ടതുണ്ട്.


ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള ദമാമില്‍ ഒരു കോണ്‍സുലേറ്റ് വേണമെന്ന ആവശ്യവും സര്‍ക്കാര്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല. അറബ് മേഖലയിലെ അരക്ഷിതാവസ്ഥയും ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളും പല പരിഷ്കാരങ്ങളും വരുത്തുന്നതിനു ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ട്. അതതു രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കുന്ന ഭേദഗതി സൗദിയിലും വരികയാണ്. ഇതിനായി സ്ഥാപനങ്ങളെ നാലായി തിരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഉള്ളടക്കം പഠിക്കുന്നതിനും ഇന്ത്യക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും നവോദയപോലുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എംബസിയും നമ്മുടെ സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. റിയാദിലെ കേളിയും ജിദ്ദയിലെ നവോദയയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളാണ്. ഗള്‍ഫിലെ മലയാളി സംഘടനകള്‍ നടത്തുന്ന ദുഷ്കരമായ പ്രവര്‍ത്തനവും മനുഷ്യസ്നേഹം നിറഞ്ഞ സന്നദ്ധപ്രവര്‍ത്തനങ്ങളും നാട്ടില്‍ വേണ്ടത്ര അറിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

പി രാജീവ്

Sunday, July 10, 2011

ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്: ഫസല്‍ ഗഫൂര്‍

ഇന്റര്‍ചര്‍ച്ച് പൊതുസമൂഹത്തിന്റെ ഒന്നാംനമ്പര്‍ ശത്രു, ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്: ഫസല്‍ ഗഫൂര്‍

ഷാര്‍ജ: പൊതുജനങ്ങളുടെ വികാരം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ പൊതുസമൂഹത്തിന്റെ ഒന്നാംനമ്പര്‍ ശത്രുവാണെന്ന് എം.ഇ.എസ് പ്രസിഡന്റ്് ഡോ. ഫസല്‍ ഗഫൂര്‍. ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാവും. ഇത്തരത്തിലുള്ള ധിക്കാരം നമ്മുടെ സംസ്കാരത്തിനും കേരളത്തിനും ഗുണം ചെയ്യില്ല. 100 ശതമാനം സീറ്റുകളും കൈയടക്കി വയ്ക്കുന്നതിനോട് എം.ഇ.എസിനു യോജിക്കാന്‍ കഴിയില്ല. കത്തോലിക്കാ സഭ 4,000ത്തോളം സ്കൂളുകളാണ് നടത്തുന്നത്. മെറിറ്റ് തിരിമറി നടത്തിയതിന് ഇന്റര്‍ചര്‍ച്ച് കോളജിലെ 27 വിദ്യാര്‍ഥികള്‍ പഠിക്കാന്‍ കഴിയാതെ പുറത്തിരിക്കുകയാണ്. ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്. എല്ലാ കള്ളത്തരങ്ങളും ചെയ്യുന്ന യൂനിവേഴ്സിറ്റിയാണ് അമൃതാനന്ദമയിയുടെ ഡീംഡ് യൂനിവേഴ്സിറ്റി. എം.ഇ.എസ് കോളജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നല്‍കിയത് 70 ശതമാനവും പാവപ്പെട്ട കുട്ടികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു.എ.ഇയിലെ എം.ഇ.എസ് പ്രതിനിധികളായ ലൈജു, ഡോ. ഇബ്രാഹീം, കരീം വെങ്കിടങ്ങ്, എം എം റഷീദ് എന്നിവരും സംബന്ധിച്ചു.

Saturday, July 9, 2011

മാണിയുടെ ബജറ്റ് പ്രസംഗം വ്യാജപ്രസ്താവനകളും കള്ളക്കണക്കുകളും നിറഞ്ഞത്: തോമസ് ഐസക്ക്

മാണിയുടെ ബജറ്റ് പ്രസംഗം വ്യാജപ്രസ്താവനകളും കള്ളക്കണക്കുകളും നിറഞ്ഞത്: തോമസ് ഐസക്ക്


ആലപ്പുഴ: കെ എം മാണി ബജറ്റിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന്റെ ആമുഖം വ്യാജപ്രസ്താവനകളും കള്ളക്കണക്കുകളും നിറഞ്ഞതാണെന്നും മാണി നടത്തിയ പ്രസംഗമാണോ ശരി അതോ തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന രേഖകളാണോ ശരിയെന്ന് കെ എം മാണി വിശദീകരിക്കണമെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പ്രസംഗം ബജറ്റിന്റെ ഭാഗമാണ് ഇതേ പോലെതന്നെ സംസ്ഥാനത്തിന്റെ ഇടക്കാല സാമ്പത്തിക ഗതിയെക്കുറിച്ചുളള അലോകനവും ബജറ്റിന്റെ ഭാഗമാണ്.ബജറ്റ് പ്രസംഗത്തില്‍ മാണി പറഞ്ഞതിന്റെ ഘടകവിരുദ്ധമാണ് രേഖകളില്‍ ഉള്ളത്. കേരളം കടക്കെണിയിലല്ല സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്് കണക്കുകള്‍ വെച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് രേഖകള്‍. ഇതിനാലാണ് രേഖയാണോ പ്രസംഗമാണോ ശരിയെന്ന് വിശദീകരിക്കാന്‍ താന്‍ ആവശ്യപ്പെടുന്നത്. ഇല്ലാത്ത ആയിരം കോടി കേന്ദ്രത്തില്‍ നിന്നും കിട്ടുമെന്ന് പ്രതീക്ഷിച്ച കണക്കെഴുതി വെച്ചിട്ട് റവന്യു കമ്മികുറഞ്ഞെന്ന് പ്രഖ്യാപനം നടത്തിയിട്ട് എന്താണ് കാര്യം. ചെപ്പടി വിദ്യകളാണ് മണിയുടെ ബജറ്റില്‍ മൊത്തം ഉള്ളത്. വക്കം പുരുഷോത്തമന്‍ തന്നെ ഖജനാവ് എല്‍പ്പിക്കുമ്പോള്‍ മൈനസായിരുന്നു താന്‍ എല്‍പ്പിക്കുമ്പോള്‍ 2000 കോടിയെങ്കിലും ഉണ്ടായിരന്നല്ലോയെന്നും തോമസ് ഐസക്ക് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.മാണിക്കു പേടിയാണെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടത്.തങ്ങള്‍ ഭരിച്ചു കാണിച്ചു തരാം കേരളം അധികം താമസിയാതെ അങ്ങനെ തീരുമാനിക്കും. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. റോഡും പാലവുമൊക്കെ പണിയാമെന്ന് തങ്ങള്‍ക്കുറപ്പുണ്ട് പക്ഷേ മാണിക്കതില്ല. ചങ്കൂറ്റമില്ലെങ്കില്‍ മാറി നില്‍ക്കണമെന്നും കഴിവുള്ളവര്‍ ഭരിക്കട്ടെയെന്നും തോമസ് ഐസക്ക് പറഞ്ഞു. അതോറിറ്റികള്‍ രൂപീകരിക്കാനുള്ള അവേശം തെറ്റാണ്. ഇങ്ങനെ ഒരോന്നിനും അഥോറിറ്റകള്‍ രൂപീകരിക്കാന്‍ തുടങ്ങിയാല്‍ ഒരോ എം.എല്‍.എ മാരും ഇതിനായി അവകാശ വാദം ഉന്നയിക്കും. അതുകൊണ്ടു തന്നെയാണ് ജി രാമചന്ദ്രന്‍ കമ്മിറ്റി യുടെ റിപോര്‍ട്ടില്‍ പറയുന്നത് അഥോറിറ്റികള്‍ നിര്‍ത്തലാക്കണമെന്ന്. തദ്ദേശസ്ഥാപനങ്ങളുടെ നിലനില്‍പിനെയും അഥോറിറ്റിയുടെ പ്രവര്‍ത്തനം ബാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Saturday, July 2, 2011

ലോക്പാല്‍ : പരിധിവിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം സിപിഐ എം


ലോക്പാല്‍ : പരിധിവിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം സിപിഐ എം

ന്യൂഡല്‍ഹി: ലോക്പാല്‍ബില്ലിന്റെ പരിധി വിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറി ഉള്‍പ്പെടുത്തണമെന്നില്ല. പക്ഷേ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണം. ലോക്പാല്‍ ബില്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ അതന്വേഷിക്കാനും നടപടിയുണ്ടാവണം. അധ്യക്ഷനുള്‍പ്പടെ പത്തംഗങ്ങളില്‍ 4 പേര്‍ നിയമവ്യവസ്ഥയില്‍ നിന്നും 3 പേര്‍ ഭരണതലത്തിലും 3 പേര്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും ആവാം.വ്യവസായ-സജീവരാഷ്ട്രീയരംഗത്തുള്ളവര്‍ പാടില്ല.ലോക്പാല്‍ബില്ലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ ആരംഭിക്കണം. ലോക്പാല്‍ബില്ലിന്റെ കരട് കേന്ദ്രം പുറത്തുവിട്ടാല്‍ മാത്രമേ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എല്ലാവിഷയങ്ങളിലും പാര്‍ട്ടിക്ക് കൃത്യമായ നയവും നിലപാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കപ്പെടുന്ന സഹായങ്ങളും അഴിമതിയില്‍പ്പെടുത്തണം.രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതി തടയാന്‍ ഒറ്റയാന്‍ പോരാട്ടങ്ങളിലൂടെയോ ഉപവാസസമരങ്ങളിലൂടെയോ സാധിക്കില്ല. ശക്തമായ നിയമനിര്‍മ്മാണം മാത്രമാണ് മാര്‍ഗം. ഇതിന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കണം. എംപി മാരുടെ പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി നിയമഭേദഗതിയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ ശ്രമം എല്‍ഡിഎഫിന്റെ കരാര്‍ മറച്ചുവയ്ക്കാന്‍ : വി എസ്


മുഖ്യമന്ത്രിയുടെ ശ്രമം എല്‍ഡിഎഫിന്റെ കരാര്‍ മറച്ചുവയ്ക്കാന്‍ : വി എസ്


തിരു: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ മെറിറ്റ് സീറ്റ് സംരക്ഷിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി രേഖാമൂലം കരാറുണ്ടാക്കിയതിനാലാണെന്നത് മറച്ചുവയ്ക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമ്പത് ശതമാനം മെറിറ്റ് സീറ്റും മെറിറ്റ് സീറ്റില്‍ പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസും അംഗീകരിക്കുന്ന കോളേജുകള്‍ക്കു മാത്രമേ പിജി കോഴ്സ് അനുവദിക്കൂ എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുപ്രകാരം രേഖാമൂലം കരാറുണ്ടാക്കി. മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കേണ്ടവരുടെ ലിസ്റ്റ് നിശ്ചിത തീയതിക്കകം നല്‍കാതെ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . ലിസ്റ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് സ്വന്തം നിലയില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയപ്പോള്‍ രണ്ടു മന്ത്രിമാര്‍ അവരുടെ മക്കള്‍ക്കായി ഓരോ സീറ്റ് സംഘടിപ്പിച്ചെടുത്തു. ഈ ഒത്തുകളി പുറത്തറിയുകയും വിവാദമുയരുകയും ശക്തമായ പ്രക്ഷോഭമുയരുകയും ചെയ്തപ്പോഴാണ് മെറിറ്റ് സീറ്റ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതായി ഉത്തരവിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴ്സിന് എന്‍ഒസി നല്‍കിയത് മാനേജ്മെന്റുകളുമായി കരാറുണ്ടാക്കിയ ശേഷമാണെന്നതിനാലാണ് സര്‍ക്കാരിന് ഇങ്ങനെ ഉത്തരവിറക്കാന്‍ കഴിഞ്ഞതെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. മെറിറ്റ് സീറ്റ് തിരിച്ചെടുക്കുന്നതായി ജൂണ്‍ 7ന് ഉത്തരവിറക്കിയിട്ടും അത് നടപ്പാക്കാന്‍ ആഴ്ചകളോളം വൈകി. മെറിറ്റ് സീറ്റില്‍ പ്രവേശനത്തിനുള്ള തീയതി നീട്ടി കിട്ടുന്നതിന് സുപ്രീംകോടതിയെ സമീപിക്കാന്‍ മെയ് അവസാനം തീരുമാനിച്ച സര്‍ക്കാര്‍ അതിന് ഒരു മാസം സമയമെടുത്തു. സമാനമായ പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ ജൂണ്‍ 30വരെ സമയം നീട്ടിക്കൊടുത്ത് ജൂണ്‍ 27ന് സുപ്രീംകോടതി വിധി വന്നതിനെയും വിദ്യാര്‍ഥി പ്രക്ഷോഭത്തെയും തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് ജൂണ്‍ 28ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കാത്ത വിധി സുപ്രീംകോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും വന്നപ്പോള്‍ മുഖംരക്ഷിക്കാന്‍ ദുര്‍വ്യാഖ്യാനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. മെറിറ്റ് സീറ്റിലെ ഫീസ് നിശ്ചയിക്കാനുള്ള അവകാശം പി എ മുഹമ്മദ് കമ്മിറ്റിക്കാണെന്ന് കോടതിയില്‍ ഉറപ്പിച്ചുപറയാനും സര്‍ക്കാര്‍ തയ്യാറായില്ല. സ്വാശ്രയ മേഖലയിലെ പ്രധാന പ്രശ്നം മെഡിക്കല്‍ , എന്‍ജിനിയറിങ് ബിരുദ കോഴ്സുകളാണ്. ഈ മേഖലയില്‍ 15 മെഡിക്കല്‍ കോളേജില്‍ 11ലും എല്ലാ എന്‍ജിനിയറിങ് കോളേജുകളിലും 50 ശതമാനം മെറിറ്റ് സീറ്റും പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടനയും നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാത്രമാണ് പുറംതിരിഞ്ഞു നിന്നത്. എന്നാല്‍ , മെഡിക്കല്‍ , എന്‍ജിനിയറിങ് കോഴ്സുകളില്‍ സാമൂഹ്യനീതിയും മെറിറ്റും പൂര്‍ണമായും അട്ടിമറിക്കുകയാണിപ്പോള്‍ . ഈ കോഴ്സുകളില്‍ ഈ വര്‍ഷം തന്നെ 50 ശതമാനം മെറിറ്റ് സീറ്റും മുഹമ്മദ്കമ്മിറ്റി ഫീസും ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തയ്യാറാകേണ്ടതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

ക്രിസ്ത്യന്‍ ദര്‍ശനത്തിനു കളങ്കം: കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

ക്രിസ്ത്യന്‍ ദര്‍ശനത്തിനു കളങ്കം: കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

കോട്ടയം: ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ നടപടികള്‍ കേരളത്തിലെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലായെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസും പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യനീതി നിര്‍വഹിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും തങ്ങള്‍ വിപണിനിയമങ്ങളും തന്ത്രങ്ങളും പിന്തുടരുമെന്നുമുള്ള നിലപാട് ക്രിസ്തീയ ദര്‍ശനത്തെയും ദൗത്യത്തെയും കളങ്കപ്പെടുത്തുന്നതാണ.് നിയമസംരക്ഷണത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും അപ്പുറം ദൈവനീതിയും സ്നേഹവും ഉയര്‍ത്തിപ്പിടിക്കേണ്ട സഭാസ്ഥാപനങ്ങള്‍ പൊതുനിയമങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നിരാകരിക്കുന്നതിന് ന്യായീകരണമില്ല. ഫെഡറേഷന്റെ നടപടി മതാധിപത്യ ശാക്തീകരണങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. മതേതര പരമാധികാര വ്യവസ്ഥിതിയില്‍ ഈ സമീപനം ഒട്ടും സ്വീകാര്യമല്ല. വിദ്യാഭ്യാസം പൊതുവിഭവമാണെന്നതിനാല്‍ അതിന്റെ ചുമതല പൊതുസമൂഹത്തിലും സര്‍ക്കാരിലും നിക്ഷിപ്തമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല അവരുള്‍പ്പെട്ട സമൂഹം മുഴുവനാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് മുഴുവന്‍ വഹിക്കണമെന്നുള്ള ചിന്ത സാമൂഹ്യനീതിക്ക് ചേര്‍ന്നതല്ലെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവനയില്‍ പറഞ്ഞു