Saturday, April 30, 2011

മെയ്ദിനവും വെല്ലുവിളികളും.....

മെയ്ദിനവും വെല്ലുവിളികളും.....


വിവിധ ഭൂഖണ്ഡങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗൌരവതരമായ രാഷ്ട്രീയസംഭവവികാസങ്ങള്‍ക്ക് മധ്യേയാണ് ഇക്കൊല്ലത്തെ മെയ്ദിനം കടന്നുവരുന്നത്. ഇന്ത്യയിലാകട്ടെ, അധ്വാനവര്‍ഗത്തിനും ഇടതുപക്ഷത്തിനും നേരെ കടന്നാക്രമണം നടത്തുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരായി തൊഴിലാളിവര്‍ഗം രാഷ്ട്രീയ-സാമ്പത്തികപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടം ഈ സമരത്തിന് തീവ്രത പകരുന്നു. കഴിഞ്ഞവര്‍ഷം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ധനമൂലധനത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും വന്‍തോതിലുള്ള ആക്രമണമാണ് നേരിട്ടത്. ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം തെരുവിലിറങ്ങി. അമേരിക്കയിലും ബ്രിട്ടനിലും മറ്റു വികസിതരാജ്യങ്ങളിലും അടുത്തിടെയായി സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനെന്ന പേരില്‍ ജീവനക്കാരുടെയും പൊതുവെ സാധാരണ ജനവിഭാഗങ്ങളുടെയും വേതനവും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടക്കുന്നു. 'ദി ഇക്കണോമിസ്റ്' ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബലത്തില്‍ അമേരിക്കയില്‍ 'ടീ പാര്‍ടി' പ്രസ്ഥാനം നയിക്കുന്ന പ്രചാരണം പൊതുമേഖല തൊഴിലാളികളെയും ജീവനക്കാരെയും 'നികുതി ഭക്ഷിക്കുന്നവരായി' ചിത്രീകരിക്കുന്നു. അമേരിക്കയിലെ വിസ്കന്‍സിന്‍ സംസ്ഥാനത്ത് ജനാധിപത്യാവകാശങ്ങളും ട്രേഡ് യൂണിയന്‍ അവകാശങ്ങളും കൂട്ടായ വിലപേശലിനുള്ള അവകാശങ്ങളും നിയന്ത്രിക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നതിനെതിരെ ഈയിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഒഹിയോയും ഇന്ത്യാനയും അടക്കമുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നു; തൊഴിലാളിവര്‍ഗത്തിന്റെ വിലപേശല്‍ ശക്തി ചോര്‍ത്തിക്കളയാനാണ് ഇത്തരത്തിലുള്ള ചെലവുചുരുക്കലുകളെന്ന് നൊബേല്‍ സമ്മാനജേതാവ് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനത്തില്‍ (ഫെബ്രുവരി 22) നിരീക്ഷിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ 'സമ്പദ്ഘടനയെ സ്തംഭിപ്പിച്ചുവെന്നും ബിസിനസ് രംഗത്തെ ആത്മവിശ്വാസം രണ്ടുവര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയില്‍ എത്തിച്ചുവെന്നും' കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ക്രൂഗ്മാന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ആഗോള അസമത്വം കുറയ്ക്കണമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ഡോമിനിക് സ്ട്രൌസ് കാഹന്‍പോലും ആവശ്യപ്പെട്ടിരിക്കുന്നു. തൊഴിലില്ലായ്മ 'റെക്കോഡ്' നിലവാരത്തില്‍ എത്തിയിരിക്കുന്നതിനാല്‍ ആഗോളസാമ്പത്തിക തിരിച്ചുവരവ് 'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി അനുഭവപ്പെടുന്നില്ലെന്നും ഇതുകാരണം പല രാജ്യങ്ങളും സാമൂഹ്യപ്രതിസന്ധി നേരിടുകയാണെന്നും ഇതു ഗുരുതരമായ ധനപ്രതിസന്ധിയായി മാറിയിട്ടുണ്ടെന്നും' കാഹന്‍ പറയുന്നു. ഇത്തരത്തിലുള്ള തൊഴിലില്ലായ്മ ഒരു തലമുറയെത്തന്നെ തകര്‍ത്തേക്കാമെന്നും കാഹന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും ആഹാരം, തൊഴില്‍, സ്വാതന്ത്യ്രം എന്നിവ അടിസ്ഥാന മുദ്രാവാക്യങ്ങളായി ഉയര്‍ന്നുവന്ന പോരാട്ടങ്ങള്‍ വന്‍ രാഷ്ട്രീയമുന്നേറ്റങ്ങളായി വളര്‍ന്നു. ഈജിപ്തിലും ടുണീഷ്യയിലും ഏകാധിപതികള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. പ്രക്ഷോഭം വ്യാപിച്ച മറ്റു രാജ്യങ്ങളില്‍ കടുത്ത തോതിലുള്ള അടിച്ചമര്‍ത്തല്‍ നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്, നിരവധി പ്രക്ഷോഭകര്‍ക്ക് ജീവന്‍ നഷ്ടമായി. യമന്‍, ബഹ്റൈന്‍, ജോര്‍ദാന്‍, ഒമാന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ് എന്നീ രാജ്യങ്ങളില്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇത്തരം പോരാട്ടങ്ങളില്‍ വിഭിന്ന ശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വശക്തികള്‍ ഇടപെട്ടു, ബഹ്റൈനില്‍ സാമ്രാജ്യത്വത്തിന്റെ ഹിതപ്രകാരം പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സൈന്യത്തെ അയച്ചു. ലിബിയയില്‍ നാറ്റോസേന ജനതയെ രക്ഷിക്കാനെന്ന പേരില്‍ വന്‍തോതിലുള്ള ആക്രമണം നടത്തവേ ബഹ്റൈനില്‍ ജനങ്ങള്‍ വെറുത്ത ഭരണാധികാരികളുടെ അപേക്ഷപ്രകാരമാണ് വിദേശസേനയുടെ ഇടപെടല്‍. യമനില്‍ പാശ്ചാത്യരാജ്യങ്ങളുടെ വിശ്വസ്തനായ പ്രസിഡന്റ് അലി അബ്ദുള്ള സാലേ അടിച്ചമര്‍ത്തല്‍ തുടരുന്നു; 'ജനാധിപത്യപ്രേമി'കളായ പാശ്ചാത്യനേതാക്കള്‍ക്ക് ഇതില്‍ തെല്ലും ആശങ്കയില്ല. ലിബിയന്‍ അധിനിവേശയുദ്ധത്തിനെതിരായി ഫിദല്‍ കാസ്ട്രോ ചൂണ്ടിക്കാട്ടിയതുപോലെ 'ഉടന്‍ സമാധാനം സ്ഥാപിക്കാനും എല്ലാ പൌരന്മാരുടെയും ജീവനും അവകാശങ്ങളും സംരക്ഷിക്കാനും നാറ്റോയുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്ന വിധത്തില്‍ നീണ്ടുപോകാന്‍ സാധ്യതയുള്ള ആക്രമണത്തിന് എതിരായും' ശബ്ദം ഉയരണം. സമാധാന നൊബേല്‍ സമ്മാനജേതാവായ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെ പേരില്‍ ഒരുപരമാധികാര രാജ്യത്തിനുനേരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും അല്ലാത്തവരുമായ ഒട്ടേറെ രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈയിടെ ചൈനയില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയും ബലപ്രയോഗത്തെ എതിര്‍ത്തു. സാമ്രാജ്യത്വത്തിന്റെ കള്ളക്കളി ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വത്തിന് ഏതെങ്കിലും പരമാധികാരരാജ്യത്തെ ആക്രമിക്കാനുള്ള മാനദണ്ഡം ആ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണോ അല്ലയോ എന്നതാണ്! ഇക്കാലയളവില്‍ വിവിധ രാജ്യങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്കും നാം സാക്ഷിയായി. ഇതില്‍ ഏറ്റവും ഭയാനക സ്ഥിതി ജപ്പാനിലാണ്. അവിടെ ഭൂകമ്പത്തിനും സുനാമിക്കും പുറമെ ഫുകുഷിമ ആണവനിലയത്തിലുണ്ടായ ഇന്ധനം ഉരുകല്‍ദുരന്തം ആണവോര്‍ജനിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇവയുടെ നിര്‍മാതാക്കളും നടത്തിപ്പുകാരുമായ വന്‍കിട കമ്പനികള്‍ ജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ കാട്ടുന്ന അലംഭാവത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരം ചോദ്യങ്ങള്‍, ഇത്രയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമല്ലാതിരുന്ന മെക്സിക്കന്‍ ഉള്‍ക്കടലിലെ ബ്രിട്ടീഷ് പെട്രോളിയം എണ്ണക്കിണര്‍ അപകടസമയത്തും ഉയര്‍ന്നിരുന്നു. കോര്‍പറേറ്റുകള്‍ക്ക് ലാഭം മാത്രമാണ് വിഷയം. ജപ്പാനിലെ ആണവദുരന്തം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും പാഠമാകേണ്ടതാണ്. അമേരിക്കയുമായി ഒപ്പിട്ട കൊട്ടിഘോഷിച്ച ആണവകരാര്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ആണവകരാറും ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് ആദ്യം ആണവകരാറിനെ അനുകൂലിച്ചവര്‍ക്കുപോലും ഇപ്പോള്‍ ബോധ്യമായി. വിക്കിലീക്സ് അമേരിക്കന്‍ സാമ്രാജ്യത്വത്തെതന്നെയും അവരോട് ഇന്ത്യ പുലര്‍ത്തുന്ന വിധേയത്വവും തുറന്നുകാട്ടി. ഇന്ത്യയില്‍ അമേരിക്ക പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാത്ത ഒരു ഭരണമേഖലപോലുമില്ല. ഇന്ത്യയിലെ ഭരണരാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവികളും അമേരിക്കയുടെ ഉപകരണങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കുകയും ഈ സംഭവവികാസങ്ങളുടെ ഭവിഷ്യത്ത് തിരിച്ചറിയുകയും വേണം; അധ്വാനിക്കുന്ന ജനത വര്‍ഗപരമായ നിലപാടുകള്‍ എടുക്കുകയും പിന്തിരിപ്പന്‍-ജനവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യണം. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളില്‍ ചിലത് ഏറ്റെടുത്ത്, ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് യോജിച്ച പ്രക്ഷോഭത്തിനുള്ള ഐക്യവേദി രൂപീകരിച്ചതില്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും അഭിമാനിക്കാം. കഴിഞ്ഞ മെയ്ദിനത്തിനുശേഷം 2010 സെപ്തംബര്‍ ഏഴിന് നടന്ന പൊതുപണിമുടക്കിലും 2011 ഫെബ്രുവരി 23ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ അഭൂതപൂര്‍വമായ ജനപങ്കാളിത്തം ഇന്നത്തെ സാഹചര്യത്തില്‍ രജതരേഖയാണ്. മറ്റു പല കാര്യങ്ങളിലും തമ്മില്‍ വഴക്കിട്ട് ഭരണമുന്നണിയും 'പ്രധാന പ്രതിപക്ഷകക്ഷിയും' മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ നവഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും ഒന്നിക്കുന്നു. മാര്‍ച്ച് 23ന് പാര്‍ലമെന്റില്‍ പെന്‍ഷന്‍ പരിഷ്കരണബില്‍ (പിഎഫ്ആര്‍ഡിഎ) അവതരിച്ചപ്പോഴാണ് ഈ 'യോജിച്ചനീക്കം' ഏറ്റവും ഒടുവില്‍ ദൃശ്യമായത്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ആവശ്യപ്പെട്ടുള്ള ഡല്‍ഹിറാലി നടന്ന് കൃത്യം ഒരുമാസത്തിനുശേഷം കൊണ്ടുവന്ന ഈ ബില്‍ അസംഘടിതമേഖലയിലെ നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുത്ത് ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിനായി നല്‍കുന്നതാണ്. തൊഴിലാളിവര്‍ഗത്തിനെതിരായി നടക്കുന്ന ഈ കടന്നാക്രമണം ചെറുക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ദേശീയ ഫെഡറേഷനുകളും തമ്മില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഐക്യം കൂടുതല്‍ ശക്തമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അടിത്തട്ടില്‍ യോജിച്ച പ്രക്ഷോഭം നടക്കേണ്ടതിന്റെ പ്രാധാന്യം കുറച്ചുകാണരുത്. കൂടുതല്‍ കൂടുതല്‍ ആക്രമണങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കണം. എല്ലാ പുരോഗമനപ്രസ്ഥാനങ്ങളെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് അവരവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലെ ഐക്യനിര ശക്തിപ്പെടുത്തണം. മനുഷ്യത്വഹീനമായ ചൂഷണം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയണം. നമ്മുടെ ദൈനംദിനപ്രവര്‍ത്തനവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. മുതലാളിത്തവ്യവസ്ഥയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതനുസരിച്ച് തൊഴിലാളികള്‍ക്ക് എതിരായ കടന്നാക്രമണം വര്‍ധിക്കും. ഗ്രീസിലെ ഏഥന്‍സില്‍ നടന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ പതിനാറാം കോഗ്രസ് പ്രഖ്യാപനം ഈ സത്യത്തിന് ഒരിക്കല്‍കൂടി അടിവരയിട്ടു. തൊഴിലാളിവര്‍ഗത്തിനെതിരായ കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ ലോകമെമ്പാടും യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് കോഗ്രസ് ആഹ്വാനംചെയ്തു. സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും കിരാതമായ മുതലാളിത്ത വ്യവസ്ഥയ്ക്കും എതിരായ പോരാട്ടങ്ങളിലൂടെ ചൂഷണവിമുക്തമായ ലോകം പടുത്തുയര്‍ത്താന്‍ തൊഴിലാളികളും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളും ഒന്നിക്കണം. നമ്മുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വര്‍ഗപരമായ വീക്ഷണം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൂടുതലായി ബോധ്യപ്പെടുത്തണം. അതേസമയം, വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐക്യപ്രസ്ഥാനവും നമ്മുടെ രാജ്യത്ത് ശക്തിപ്പെടുത്തണം. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഈ സന്ദര്‍ഭത്തില്‍ അഭിവാദ്യംചെയ്യുന്നു. കടമകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും വിപ്ളവ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും ചരിത്രദിനസ്മരണയില്‍നമുക്ക് പ്രതിജ്ഞചെയ്യാം. എ കെ പത്മനാഭന്‍

Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ.











എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ.









എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദല നടത്തിയ ഐക്യദാര്ഢ്യ സമ്മേളനത്തില്‍ നൂറുകണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്ഫാന്‍ വിരുദ്ധ പ്രതിഞ്ജയെടുത്തു,ദല ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ ടി ജലീല്‍ എം എ എല്‍ മുഖ്യാഥിതിയായി പങ്കെടുത്തു.



നൂറ്റിഅറുപതില്‍ പരം പഠന റിപ്പോര്‍ട്ടറുകള്‍ എന്‍ഡൊസള്ഫാനെതിരെ പുറത്തുവന്നിട്ടുണ്ടെന്നും എന്നിട്ടും വീണ്ടും പഠനം വേണമെന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്ഡോസള്ഫാന്‍ കമ്പനിയില്‍ നിന്ന് പണം കൈപറ്റിയവരാണെന്നും കെ ടി ജലീല്‍ ആരോപിച്ചു.



പാശ്ചാത്യ രാജ്യങള്‍പോലും ഇതുവരെ പല കീടനാശിനികളും നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനന്ചു വര്ഷമായി ഇന്ത്യ ഒരു കീടനാശിനിപോലും നിരോധിച്ചിട്ടില്ലായെന്നും മറിച്ച് മനുഷ്യന്റെ നിലനില്‍പ്പിന്നുതന്നെ ഭീഷണിയാകുന്ന കീടനാശിനികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയാണു ചെയ്തത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനായി കേരളം പദ്ധതി സമര്പ്പിച്ചുവെങ്കിലും നാമമാത്രമായ സഹായം പോലും കേന്ദ്രസര്ക്കാര്‍ ഇതുവരെ അനുവദിച്ചില്ലെന്നും കോര്പ്പറേറ്റുകളുടെ വക്കിലിന്റെ സ്വരത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങളുടെ ഇടയില്‍ നിന്നും തിരെഞ്ഞെടുക്കപ്പെടാതെ നോമിനേറ്ററായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതിക്ഷിക്കാവുന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു




ദല പ്രസിഡണ്ട് എ അബ്ദുള്ളക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്ന്ന സമ്മേളനത്തില്‍ യു എ ഇയിലെ കലാസാംസ്ക്കാരിക മാധ്യമ പ്രവര്ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു. ജ്യോതികുമാര്‍ ,ബഷീര്‍ തീക്കോടി,ഇ എം ഹാഷീം ,എന്നിവര്‍ സംസാരിച്ചു. നാരായണന്‍ വെളിയംകോട് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദല ജനറല്‍ സിക്രട്ടറി കെ വി സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി

ആണവവിശ്വാസം തകരുന്നു

ആണവവിശ്വാസം തകരുന്നു...


സുകുമാര്‍ അഴീക്കോട്.....


ഫുക്കുഷിമയില്‍ ഭീകരമായ പ്രകൃതിക്ഷോഭത്തിന്റെ ആഞ്ഞടിയില്‍പ്പെട്ട് തകര്‍ന്നുപോയ ആണവശക്തിനിര്‍മാണശാലകളുടെ കഥ പത്രങ്ങളിലൂടെ വന്നപ്പോള്‍, എല്ലാവരും ചിന്തിച്ച മട്ടിലല്ല എന്റെ മനസ്സ് ചിന്തിച്ചത്. സര്‍വരും ലോകത്തിന്റെ ഭാവി എത്രവലിയ വിപത്തിന്റെ വായിലേക്കാണ് പാഞ്ഞുപോകുന്നത് എന്ന് ദുരന്തത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ ആലോചിച്ചത്, 1945ല്‍ അമേരിക്ക ഒന്നാമത്തെ ആണവബോംബിട്ടു തകര്‍ത്ത തുറമുഖപട്ടണത്തിന്റെ പേര് ഹിരോഷിമ എന്നാണല്ലോ എന്നായിരുന്നു. കാരണം, മനുഷ്യന്‍ പ്രയോഗിച്ച ആറ്റംബോംബുകൊണ്ട് ലോകത്തില്‍ ആദ്യമായി നശിച്ച സ്ഥലവും പ്രകൃതി തകര്‍ത്ത് ആണവറിയാക്ടറുകള്‍കൊണ്ട് വികിരണംമൂലം നശിച്ചുകൊണ്ടിരിക്കുന്ന ദേശവും പേരില്‍ വളരെ സാമ്യം കണ്ടു. ഒന്ന് ഹിരോഷിമ, മറ്റേത് ഫുക്കുഷിമ. അവസാനത്തെ പദം 'ഷിമ' രണ്ടിലും ആവര്‍ത്തിക്കുന്നു. (ആ വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ തരപ്പെട്ടില്ല) പേരില്‍ ബന്ധമില്ലാത്ത എത്ര പട്ടണങ്ങള്‍ ജപ്പാനില്‍ വേറെ ഉണ്ടായിട്ടും ആണവദുരന്തം 'ഷിമ' എന്നവസാനിക്കുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളു എന്ന് തോന്നിപ്പോയി. ഇത് നേരമ്പോക്കായി പറഞ്ഞതല്ല. അറുപതാണ്ടുവര്‍ഷംമുമ്പ് അമേരിക്കയുടെ ഹൃദയരഹിതമായ ആണവ ആക്രമണത്തിന്റെ മുന്നില്‍ തറപറ്റിയ ജപ്പാന്‍ പിന്നീട് ആണവമാര്‍ഗത്തിലൂടെയല്ല മുന്നോട്ടുപോകുക എന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാലം അല്‍പ്പംകൂടി കടന്നുപോയപ്പോള്‍, അമേരിക്കയുടെ ആണവവ്യാപാരത്തിന്റെ കുടക്കീഴില്‍ യാത്രചെയ്യുന്ന ഒരു ഭീരുരാഷ്ട്രമായി ജപ്പാന്‍ മാറിപ്പോയി. ഹിരോഷിമയിലും നാഗസാക്കിയിലും പ്രാണന്‍ വെടിഞ്ഞ ലക്ഷക്കണക്കിന് ജപ്പാന്‍കാരുടെ സ്മരണയുടെ മുമ്പില്‍ നിവേദ്യമായി നവജപ്പാന്‍ സമര്‍പ്പിച്ചത് ഫുക്കുഷിമയിലെ റിയാക്ടര്‍ ശൃംഖലയാണ്. ചരിത്രത്തെയും പ്രകൃതിനിയോഗത്തെയും പുച്ഛിച്ചുതള്ളുന്ന ബുദ്ധിശൂന്യമായ ധിക്കാരമാണ് ജപ്പാന്‍ നടത്തിയത്. ഈ മൌഢ്യമാര്‍ഗത്തില്‍നിന്ന് ജപ്പാനെ പിന്തിരിപ്പിക്കുന്നതെങ്ങനെ എന്ന ശങ്ക മനസ്സില്‍ ഉദിച്ചവരെപ്പോലും ഞെട്ടിക്കുന്നതായി ഫുക്കുഷിമയിലെ അപകടം. ആണവശാസ്ത്രജ്ഞരുടെ പാഠപുസ്തകങ്ങള്‍ എല്ലാം അസാധുവായിപ്പോയി. ആണവനിലയങ്ങളില്‍ അപകടം വരുന്നത് സാങ്കേതികമായ യന്ത്രവൈകൃതം കൊണ്ടാണെന്നാണല്ലോ നമ്മളെല്ലാം പഠിച്ചുപോന്നത്. ഇവിടെ സംഭവിച്ചതോ. വെളിക്ക് എവിടെയോ ഒരു അഗ്നിപര്‍വതക്ഷോഭം, തുടര്‍ന്ന് സുനാമി-സുഭദ്രമെന്ന് കരുതപ്പെട്ട ജപ്പാന്റെ ആണവനിലയങ്ങള്‍ ഒന്നൊന്നായി, ഉടഞ്ഞ മകലംപോലെ, ചോര്‍ന്നൊലിക്കാന്‍ തുടങ്ങി! പത്രങ്ങളില്‍ അധികം ചര്‍ച്ചയ്ക്കുവരാതെ പോയ ഒരു സംഗതി ഇവിടെ അന്തര്‍ഭവിച്ചുകാണുന്നു. ഹിരോഷിമയുടെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഉടനെ സംഭവിച്ച ഫുക്കുഷിമയിലെ ഈ ദ്വിതീയ ദുരന്തത്തിന്റെ മാരകമായ ആഘാതത്തില്‍പെട്ടിട്ടും ജപ്പാനിലെ ജനങ്ങളുടെ പ്രതികരണം സ്ഥൈര്യവും സഹനശക്തിയും പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. വര്‍ണിക്കാന്‍ ആവാത്ത സങ്കടക്കടലില്‍ വീണിട്ടും ആ ജനം ഏറെ പിടഞ്ഞ് മുറവിളി കൂട്ടിയില്ല. ജപ്പാന്‍ജനങ്ങളുടെ സ്വഭാവമഹിമ വാഴ്ത്തിപ്പറയാം. സമ്മതിച്ചു. പക്ഷേ, ഈ സ്വഭാവമഹിമ പെട്ടെന്ന് എങ്ങനെ അവരില്‍ ഓടിയെത്തി? മുമ്പ് ഇത് കണ്ടില്ലല്ലോ. ഹിരോഷിമ സംഭവിച്ചപ്പോള്‍ ജപ്പാന്‍ ആകെ മൃതപ്രായമായിപ്പോയി. ചക്രവര്‍ത്തി ഹിരോഷിതോ യുദ്ധം നിര്‍ത്തി, കീഴടങ്ങി. ഇപ്പോഴാണെങ്കില്‍ ഒരു ലോകവിപത്ത് നേരിട്ടതിന്റെ ഒരു വൈകാരികലക്ഷണവും ആ നാട്ടില്‍ കാണാനില്ല. ജനങ്ങള്‍ക്ക് എങ്ങനെയോ മനസിലായതുപോലെയുണ്ട്, ഇത് പ്രകൃതി ജപ്പാനെ ശിക്ഷിച്ചതാണ് എന്ന്. ഹിരോഷിമ ആവര്‍ത്തിക്കാന്‍ ജപ്പാന്‍ ഇടം കൊടുക്കാന്‍ പാടില്ലെന്നത് പ്രകൃതിയുടെ നിയോഗമാണ്. വ്യവസായാവശ്യത്തിനുവേണ്ട 'എനര്‍ജി'യുടെ പേരിലായാലും എന്തായാലും പഴയ ആ ആണവ ദുര്‍ഭൂതത്തെയാണ് വീണ്ടും ജപ്പാന്‍ ഭരണാധികാരികള്‍ സ്വീകരിച്ചുകൊണ്ടുവന്നത്. ഈ ദുര്‍ഭൂതം മനുഷ്യവംശത്തെ സംഹരിക്കാന്‍ ഉണ്ടായ സംഹാരശക്തിയാണ്. 'ടെര്‍മിനേറ്റര്‍' എന്ന് ഇംഗ്ളീഷില്‍ പറയുമല്ലോ. ജപ്പാന്റെ ഉപബോധമനസ്സിലുള്ള കഫ്യൂഷിയസും ബുദ്ധഭഗവാനും പതുക്കെ ഒന്നുണര്‍ന്നിരിക്കണം. അല്ലാതെ ഈ വിപരീതമായ പുനര്‍വിചാരം എങ്ങനെ അവരില്‍നിന്ന് ഉണ്ടായി? ഒരു ദേശീയപ്രക്ഷോഭം ഉണ്ടായിരുന്നു, ആകെ പത്തുമൂവായിരംപേര്‍ ആണ് പങ്കെടുത്തത്! ആണവനിലയങ്ങളെ തീരെ ഉപേക്ഷിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ദുര്‍മോഹങ്ങള്‍ താലോലിച്ചുകഴിയുന്ന രാഷ്ട്രങ്ങള്‍ക്ക് എളുപ്പം സാധിക്കില്ല. ഫുക്കുഷിമയില്‍ പുനര്‍നിര്‍മാണവും നവീകരണവും എത്രകാലത്തിനകം നടത്തി സ്ഥിതി പഴയപടി ക്രമീകരിക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് സര്‍ക്കാരും വമ്പന്‍ ആണവ റിയാക്ടര്‍ വ്യാപാരികളും. ഹിറ്റാച്ചിയും തോഷിബയുമാണ് റിയാക്ടര്‍ വ്യവസായത്തില്‍ മുമ്പന്മാര്‍. അവര്‍ പത്തുമുതല്‍ മുപ്പതുവര്‍ഷംവരെ പുനഃസൃഷ്ടിക്ക് വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്ര വ്യാപകമായ നിലയനാശം സംഭവിച്ചിട്ടില്ലാത്ത ത്രീമൈല്‍ ഐലന്‍ഡിലും ചെര്‍ണോബിലും ഇനിയും പൂര്‍ത്തിയായിട്ടില്ല പുനര്‍നിര്‍മാണം. അതിനാല്‍ ജപ്പാനെപ്പറ്റിയുള്ള കാലഗണന ഇവരുടെ ഭാവന കലര്‍ന്ന വിചാരം മാത്രമാണ്. അതിനാല്‍ പ്രായോഗികബുദ്ധി പ്രവര്‍ത്തിച്ചാല്‍ ജപ്പാനിലും മറ്റും ആണവനിലയങ്ങളുടെ വര്‍ധിക്കുന്ന പ്രവര്‍ത്തനം തടയാന്‍ സാധിക്കും. ഭാവിയുടെ സുരക്ഷിതത്വം ഈ നയംകൊണ്ടേ സാധിക്കുകയുള്ളൂ. ഇന്ത്യയുടെ ആണവനിലങ്ങളുടെ സ്ഥിതിയെന്താണെന്ന് ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠ ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ജീവന്റെ പ്രശ്നമാണ്. അതുകൊണ്ട് അവരുടെ ഭയാശങ്കകളും വേവലാതികളും പരിഹരിക്കേണ്ട കടമകളും ഭരണകൂടത്തിനുണ്ട്. ജപ്പാനില്‍ ആണവമേഖല ആകെ പൊളിഞ്ഞുവീണപ്പോള്‍, ഇന്ത്യാ ഗവമെന്റിന് ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷാവ്യവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചില വിശദീകരണങ്ങള്‍ നല്‍കേണ്ട ബാധ്യതയുണ്ട്. ആ സമയത്താണ് ജയിത്പൂര്‍ സംഭവം നടക്കുന്നത്. മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയില്‍ മേല്‍പ്പറഞ്ഞ പ്രദേശത്ത് ഒരു പുതിയ ആണവനിലയം നിര്‍മിക്കാന്‍ ഗവമെന്റിന് തോന്നി. നടപടികള്‍ ആരംഭിക്കുന്ന മുഹൂര്‍ത്തം ശ്രദ്ധിച്ചല്ലോ. ജപ്പാനില്‍ മാത്രമല്ല ലോകമെങ്ങും 'ആണവം' എന്നൊക്കെ പറയാന്‍ ഭയമോ സാങ്കോചമോ ഉണ്ടായിക്കഴിഞ്ഞ ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരെണ്ണം ഉണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. ആദ്യംതന്നെ, ഒരു പരിശോധനയും കൂടാതെ, ഇന്ത്യാഗവമെന്റിന്റെ വക്താക്കള്‍, ഇവിടെ ഒരു നിലയത്തിനും കുഴപ്പമില്ലെന്ന് പ്രസ്താവിച്ചിരുന്നു. അത് ഇങ്ങനെയൊരു കടുംകൈയുടെ മുന്നോടിയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശിവസേനയുടെ നേതൃത്വത്തിലുള്ള പ്രധാന രാഷ്ട്രീയകക്ഷി ഇതിന് ആശംസ നേര്‍ന്ന് നില്‍ക്കുന്നു എന്നത് മറ്റൊരു വിസ്മയം. അധികാരം കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ എല്ലാവരും കൂറുമാറുന്നു-ജനങ്ങളോടുള്ള കൂറ് അധികാരത്തോടും പണത്തിനോടും ഉള്ള കൂറായിത്തീരാന്‍ ചെറിയൊരു മാറ്റം മതി. അമേരിക്കപോലും അന്തിച്ചുനില്‍ക്കുമ്പോഴാണ് നമുക്ക് ഒരു കൂസലുമില്ല. 'പാവങ്ങള്‍ ചത്താലെന്ത്, അവര്‍ക്കുവേണ്ടി പറയും വാക്കുകള്‍ പഴിവാക്കുകള്‍' എന്ന് പണ്ടേ മഹാകവി പാടി. നമുക്ക് അത് ആവര്‍ത്തിക്കേണ്ടിവരുന്നു. ആരുടെയെല്ലാമോ ആശങ്കകള്‍ അണിയറയില്‍നിന്ന് വരുന്നു. അവ ശ്രദ്ധിച്ചിട്ടാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞില്ലെന്ന് അഭിനയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ സംഭവം ഇത് പകല്‍പോലെ തെളിയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാനില്‍ പ്രതിഫലിച്ചുകണ്ട ജനകീയവിരുദ്ധലക്ഷ്യങ്ങള്‍ അതേപടി ഈ ആണവനിലയസ്ഥാപനത്തില്‍ ഒളിച്ചുകിടക്കുന്നു. ഇന്ത്യയുടെ 'എനര്‍ജി' പ്രശ്നത്തിന് ആണവവൈദ്യുതിയാണ് പരമപരിഹാരമാര്‍ഗം എന്ന് ഇന്ത്യ വിശ്വസിക്കുന്നുണ്ടോ? ലോകത്തിന്റെ എനര്‍ജി ആവശ്യത്തിന്റെ ചെറിയൊരു ഭാഗം നല്‍കാനേ അണുശക്തിക്ക് കഴിയുകയുള്ളൂ എന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പടിഞ്ഞാറുനിന്ന് ലോകാധിപത്യത്തിന്റെ വിശപ്പ് അടക്കാനാവാത്തതുകൊണ്ടാണ് അവര്‍ അണുവെന്ന് പറഞ്ഞുപറഞ്ഞുനടക്കുന്നത്. ഇന്ത്യ അതേ പാതയിലൂടെ പോയി, ആധുനികതയെ അന്ധമായി അനുസരിക്കാന്‍ നമുക്ക് ആരോടും ഒരു കടപ്പാടും ഇല്ല. ജയിത്പൂരില്‍നിന്ന് എത്രയും വേഗം ഗവമെന്റ് പിന്തിരിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്ന സാധ്യതകള്‍ ധാരാളമുള്ള ആണവപദ്ധതികള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ഗവമെന്റിന് അധികാരമില്ല. തങ്ങളുടെ ജീവന് നാട്ടുകാര്‍ ആണവശക്തിയേക്കാള്‍ കുറഞ്ഞവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് ഗവമെന്റിന് ബോധ്യം വന്നാലല്ലാതെ ഈ ഭീകരപദ്ധതി നടപ്പാക്കാന്‍ പാടില്ല. ഇതായിരിക്കണം ഭരണത്തിന്റെ നയം. ആണവനിലയം സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനചെലവുകള്‍ നമുക്ക് താങ്ങാനാവാത്തത്ര ഭയങ്കരമാണ്. ബഹുകോടി ഡോളര്‍! ഇതൊന്നും ആരംഭത്തില്‍ ഭരണനിപുണര്‍ പുറത്തുവിട്ടില്ല. പദ്ധതി പകുതിയോളം ആയിക്കഴിഞ്ഞാല്‍ എത്ര ചെലവെന്ന് പറഞ്ഞാലും നമുക്ക് പിന്തിരിയാനും പറ്റില്ല. ഇന്ത്യാ ഗവമെന്റിന്റെ യന്ത്രമനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ പറ്റാത്തവരാണ് നമ്മുടെ ശാസ്ത്രജ്ഞരില്‍ പലരും. ഒരു കുഴപ്പമില്ല എന്നും ഒന്നും വരില്ല എന്നും വിദഗ്ധാഭിപ്രായം പറയുന്നതില്‍ മിടുമിടുക്കന്മാരാണ് അവര്‍. ഫുക്കുഷിമയിലെ വികിരണത്തിന്റെ അലകള്‍ എത്രയോ അകലെ കിടക്കുന്ന ടോക്യോവില്‍വരെ എത്തിയിട്ടുണ്ട്. ജെയിത്പൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിലയം ഏറ്റവും കൂടുതല്‍ മെഗാവാട്ട് വൈദ്യുതി ഉളവാക്കുമെന്ന് വര്‍ണിക്കപ്പെടുന്ന ഒരു ഭീകരതയാണ്. ഒരു രാജ്യം മുഴുവന്‍ നശിപ്പിക്കാന്‍ അതിന്റെ ഒരു പിരിയാണി തെറ്റിയാല്‍ മതി. കുറെ മുമ്പ് (1991ല്‍) പെരിങ്ങോം എന്ന കണ്ണൂര്‍ജില്ലയിലെ ഉള്‍നാട്ടിലൊരിടത്ത് ഒരാണവനിലയം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വമ്പിച്ച ബഹുജനസമരം വിജയിച്ചിട്ടേ അവസാനിച്ചുള്ളൂ. ആണവവ്യവസായികളുടെ പൊള്ളവാക്കുകളും പ്രലോഭനങ്ങളും വിഴുങ്ങുന്ന ഭരണനിപുണന്മാരേക്കാള്‍ ഈ പാവപ്പെട്ട ജനങ്ങള്‍ സത്യം അറിഞ്ഞവരാണ്. ജെയിത്പൂര്‍ സമരം പെരിങ്ങോമിനെപ്പോലെ ഒരു മഹാവിജയമായിത്തീരട്ടെ! ഇന്ത്യയില്‍ ഭൂകമ്പസാധ്യത പല സ്ഥലങ്ങളിലും കൂടിവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആണവനിലയപ്രദേശങ്ങളില്‍ സൌമ്യഭൂചലനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് ഇന്ന് ആര്‍ക്കും പറയാനാവില്ല. ജപ്പാന്‍ ഭൂകമ്പദുരന്തം ഒരു ചൂണ്ടുവിരലാണ്. ആ വിരലിന്റെ താക്കീത് വകവയ്ക്കാതിരിക്കാന്‍ ഒരു ഗവമെന്റിന് അധികാരമില്ല. ജനങ്ങളുടെ ജീവന്‍ തുലാസില്‍ കിടക്കുമ്പോള്‍, പഠനറിപ്പോര്‍ട്ടെന്നും മറ്റും വങ്കത്തരങ്ങള്‍ പുലമ്പാന്‍ ഒരു മന്ത്രിക്കും പ്രധാനമന്ത്രിക്കും അവകാശമില്ല. ഇന്ത്യയില്‍ ജനിച്ചെങ്കില്‍ വളരാനും ആരോഗ്യത്തോടെ ജീവിതം നയിക്കാനും ഏത് ഇന്ത്യക്കാരനും ഉള്ള അവകാശം ഭരണഘടനതന്നെ പലവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെതിരെ നീങ്ങുന്ന ഏത് ഗവമെന്റിനും ആയുസ്സ് അധികമുണ്ടാവാന്‍ വഴിയില്ല.

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രി ഇന്ന് ഉപവസിക്കും


എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രി ഇന്ന് ഉപവസിക്കും





തിരുവനന്തപുരം: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തിങ്കളാഴ്ച ഉപവസിക്കും.

രാവിലെ 10 മുതല്‍ അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിലാണ് ഉപവാസം. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ സാമൂഹിക - സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവരും ദുരിത ബാധിതരും ഉപവാസത്തില്‍ പങ്കുചേരും. ദുരന്തത്തിനിരയായ ഷാഹിനയുടെ കൈയില്‍ നിന്നും നാരങ്ങാനീര് വാങ്ങി കുടിച്ചായിരിക്കും മുഖ്യമന്ത്രി ഉപവാസം അവസാനിപ്പിക്കുക.

എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്ന ദിവസമാണ് ഏപ്രില്‍ 25. ഈ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു കൊണ്ടാണ് കേരളത്തിലെ സമര പ്രഖ്യാപനം.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളും പങ്കെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ഉപവാസം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിഷയം രാഷ്ട്രീയവത്കരിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപവാസത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി. ഉപവാസത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തിനു പുറമേ മറ്റു ജില്ലകളിലും മന്ത്രിമാരുടെയും മറ്റും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും




എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും





തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി ജനലക്ഷങ്ങള്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കും. എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കവന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കവന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. മാരകവിഷത്തിന്റെ ഇരകളെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവന്‍ പോലും ദുരിതക്കടലിലേക്ക് എറിയരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാനമാകെ വിവിധ രൂപത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കണ്ണികളാകും. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ഉപവാസ സമരത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയും നടക്കും. മന്ത്രിമാര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ജീവനക്കാര്‍, അധ്യാപകര്‍, മഹിളകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍, ശാസ്ത്ര- ഗവേഷണ മേഖലയിലുള്ളവര്‍, സംഘടിത- അസംഘടിതമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗവും സമരത്തില്‍ കൈകോര്‍ക്കും. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ എത്തിക്കുന്നതിനുള്ള പോരാട്ടമായി പ്രതിഷേധദിനാചരണം മാറും. എന്‍ഡോസള്‍ഫാന്‍ നിരോധനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണമെന്ന് പ്രക്ഷോഭത്തില്‍ ആവശ്യമുയരും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ പെകുട്ടി ഷാഹിന വൈകിട്ട് മുഖ്യമന്ത്രിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും. ജനീവ കവന്‍ഷന്‍ തുടങ്ങുന്ന ഇന്ത്യന്‍സമയം പകല്‍ 1.30ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധാഗ്നി തെളിക്കും. കാസര്‍കോട് പട്ടണത്തില്‍ നിശ്ചലസമരം നടത്തും. പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റാണ് നിശ്ചലസമരം. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വിവിധ വര്‍ഗബഹുജന സംഘടനകള്‍ അഭ്യര്‍ഥിച്ചു.

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു

ഡോ.അംബികാസുതന്‍ മാങ്ങാട്‌



എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?
കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.
കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.
ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.
ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.
ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.
തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.
ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം .




എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം


ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581



എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി മാരകമായ വിഷമാണെന്നും ഇതിന്റെ ഉപയോഗം മനുഷ്യരാശിക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ടതാണ്. ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ 3548 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം വിവിധതരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ഇവരെല്ലാം എന്‍ഡോസള്‍ഫാന്റെ കെടുതി അനുഭവിച്ചവരാണെന്ന് ആരോഗ്യവകുപ്പുതന്നെ സ്ഥിരീകരിച്ചതുമാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം രോഗംബാധിച്ച അഞ്ഞൂറിലധികംപേര്‍ നരകയാതന അനുഭവിച്ച് മരിക്കാന്‍ ഇടയായിട്ടുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ആശ്വാസധനമായി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. രോഗബാധിതര്‍ക്ക് സൌജന്യ ചികിത്സയും ആശ്വാസമായി പെന്‍ഷനും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്നതല്ല. രോഗബാധിതരുടെ എണ്ണം നാള്‍തോറും വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. രോഗബാധിതര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. രോഗബാധിതരോട് സഹതപിച്ചതുകൊണ്ടൊന്നും ഫലമില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകമാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാല്‍, നിരോധനം അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന ലാഭക്കൊതിയന്മാര്‍ ഭരണതലത്തില്‍ വന്‍തോതില്‍ സ്വാധീനശക്തി ചെലുത്താന്‍ കഴിവുള്ളവരാണ്. രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റ് ഉടമകളാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. ഇന്ത്യ പ്രതിവര്‍ഷം 9000 ട എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അതിന്റെ പകുതി രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കാണുന്നത്. കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്നവരുടെ സംഘടന അവരുടേതായ ന്യായീകരണവുമായി രംഗത്തുവന്നിട്ടുള്ളതും കാണാതിരുന്നുകൂടാ. കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ചതും ആളുകള്‍ മരിക്കാനിടയായതും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമല്ല, മറ്റെന്തോ കാരണത്താലാണ് എന്നാണ് ഉല്‍പ്പാദകരുടെ വാദം. ഇത്തരം വാദഗതികളെല്ലാം ലാഭക്കൊതിമൂലമുള്ളതാണെന്ന് കാണാന്‍ വിഷമമില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാധീനംമൂലമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതെന്ന വാദഗതിയും ലാഭക്കൊതിയന്മാരായ ഉല്‍പ്പാദകര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനോട് കേന്ദ്രകൃഷിവകുപ്പിന് യോജിപ്പില്ലെന്നത് ആ വകുപ്പിന്റെമാത്രം കുറ്റമായി കാണേണ്ടതില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ഒരു നയപരമായ പ്രശ്നമാണ്. അതാകട്ടെ കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ കൂട്ടായി എടുക്കേണ്ടുന്ന തീരുമാനമാണ്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും തെല്ലെങ്കിലും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാരകമായ വിഷത്തിന്റെ ഉല്‍പ്പാദനവും പ്രയോഗവും നിരോധിക്കാതിരിക്കാന്‍ കഴിയുന്നതല്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നത് കേരളത്തിന്റെ ഏക അഭിപ്രായമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. കാസര്‍കോട്ട് ചേര്‍ന്ന ദേശീയ കവന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ഏകസ്വരത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിരോധനാവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാണുന്നു. രമേശ് ചെന്നിത്തല പറയുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ഇനിയും അറച്ചുനില്‍ക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ സമയം വൈകിയിരിക്കുന്നു. ഏപ്രില്‍ 25 മുതല്‍ 29 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ചേരാനിരിക്കുന്ന സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കനഡ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ന്യൂസിലന്‍ഡ്, മലേഷ്യ, തെക്കന്‍ കൊറിയ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള 27 രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ണായകമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ ജനീവാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടാകേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ജനീവാ സമ്മേളനത്തില്‍ ഇന്ത്യ ഉന്നയിക്കണം. അതിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണം. ഇന്ത്യക്കകത്ത് എന്‍ഡോസര്‍ഫാന്‍ നിരോധിക്കാന്‍ ഉടന്‍തന്നെ തീരുമാനം കൈക്കൊള്ളുകയും വേണം. ഈ ആവശ്യത്തിനുപിന്നില്‍ മനുഷ്യസ്നേഹികളായ സകലരെയും അണിനിരത്തുന്നതിനുള്ള ശ്രമം വിജയിക്കേണ്ടതുണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്നുവന്ന, ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ ആഞ്ഞുപതിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.


Friday, April 22, 2011

കോ. നേതാക്കള്‍ പുണ്യവാളന്‍ ചമയുന്നു: പിണറായി

കോ. നേതാക്കള്‍ പുണ്യവാളന്‍ ചമയുന്നു: പിണറായി





കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്ന് കോഗ്രസ് നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന ചില കോഗ്രസ് പുണ്യവാളന്മാരുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്ര നിലപാട് പിന്തുടര്‍ന്ന് കേരളത്തിലും കോഗ്രസ് ജനവിരുദ്ധ സമീപനം തന്നെയാണ് തുടരുന്നത്. തൃപ്പൂണിത്തുറ എരൂര്‍ ഷാരിപ്പടിയില്‍ ചേര്‍ന്ന ടി കെ രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഗോഡൌണുകളില്‍ അരി നല്‍കാതിരിക്കുന്നത് ഇതിനു വേണ്ടിയാണ്. ഒന്നോ രണ്ടോ ദിവസം അരിവിതരണം മുടക്കാന്‍ ഇവര്‍ക്കു കഴിഞ്ഞേക്കും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ അത്തരക്കാരുടെ പേരില്‍ റേഷന്‍കടകള്‍ ഉണ്ടാകില്ല. ശമ്പളപരിഷ്കരണത്തിന്റെ പേരിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും പടിഞ്ഞാറന്‍ ബംഗാളിലും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയെ അമേരിക്ക ഇഷ്ടപ്പെടുന്ന രീതിയില്‍ വരുതിയിലാക്കാന്‍ ഇടതുപക്ഷം മാത്രമാണ് ഇന്നു തടസ്സം. അതുകൊണ്ടാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഒപ്പംനില്‍ക്കുന്ന ഇടതുപക്ഷം ഇതിനെയെല്ലാം അതിജീവിക്കും. എന്നാല്‍ കോഗ്രസ് അനുദിനം അമേരിക്കയ്ക്ക് കൂടുതല്‍ വഴിപ്പെടുകയാണ്. ഇപ്പോള്‍ ലിബിയക്കും ഈജിപ്ത്തിനും ഇറാനുമെതിരെ കുതിരകയറുന്ന അമേരിക്കയും കൂട്ടാളികളും ലോകനിയമവും ജനാധിപത്യമൂല്യങ്ങളുമാണ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം തെമ്മാടിരാജ്യമായ ഇസ്രയേലിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. ഇസ്രയേലിനെ ഒരു രാജ്യമായി നേരത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അമേരിക്കന്‍ താല്‍പ്പര്യത്തിനു വഴങ്ങി ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി ഇസ്രയേല്‍ മാറി. ഇതില്‍നിന്നു കിട്ടുന്ന പണം ഉപയോഗിച്ചാണ് അവര്‍ പലസ്തീനില്‍ നിരപരാധികളെ കൊല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി എന്‍ സുന്ദരന്‍ അധ്യക്ഷനായി.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം വിജയിപ്പിക്കുക: എല്‍ഡിഎഫ്

എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം വിജയിപ്പിക്കുക: എല്‍ഡിഎഫ്






തിരു: തിങ്കളാഴ്ചത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. മാരകവിഷമൊഴുക്കി പരിസ്ഥിതിയെയും ജനങ്ങളുടെ നിലനില്‍പ്പിനെയും തകര്‍ക്കുന്ന ബഹുരാഷ്ട്രകമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രനയത്തിനെതിരെ വന്‍ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനീവയില്‍ 25ന് നടക്കുന്ന കവന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള അപകടകരമായ കീടനാശിനികളുടെ നിരോധനം ചര്‍ച്ചയ്ക്ക് വരും. ഒക്ടോബറില്‍ വിദഗ്ധസമിതി ചേര്‍ന്നപ്പോള്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഉപയോഗത്തെതുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ കാരണം 84 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരായ അമേരിക്ക തന്നെ 2010ല്‍ നിരോധനത്തിനുള്ള നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാനു പകരം മറ്റ് കീടനാശിനികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസംഘടന സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എന്നിട്ടും ഇത് നിരോധിക്കില്ലെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍മാത്രം നാനൂറിലേറെ പേര്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ ചികിത്സയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ ദുരിതബാധിതരെ സംരക്ഷിക്കാനായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം സഹായധനം അനുവദിച്ചു. രണ്ടായിരം രൂപ പെന്‍ഷനും എല്ലാവര്‍ക്കും സൌജന്യ ചികിത്സയും ഉറപ്പുവരുത്തി. ദുരിതബാധിതര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും നടപ്പാക്കി. മനുഷ്യരെ തീരാദുരിതങ്ങളിലേക്ക് വലിച്ചെറിയുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്താകെ നിരോധിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അത്ഭുതകരമാണ്. എന്‍ഡോസള്‍ഫാനെതിരെ ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ദിനാചരണം വന്‍വിജയമാക്കാന്‍ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണം. ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം: വി എസ്


കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം: വി എസ്




തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എ കെ ആന്റണി ഉള്‍പ്പെടെ കേരളത്തില്‍നിന്ന് ആറു കേന്ദ്രമന്ത്രിമാരുണ്ട്. എന്‍ഡോസള്‍ഫാനെ പാടിപുകഴ്ത്തുന്ന കേന്ദ്രകൃഷി സഹമന്ത്രി കെ വി തോമസും കേരളക്കാരനാണ്. ശരത്പവാറിന്റെ അതേ അഭിപ്രായം പങ്കുവച്ച്് എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച കെ വി തോമസ് ബഹുജനപ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയുകയുണ്ടായി. എന്നാല്‍, അദ്ദേഹം കൂടി ഭാഗമായ കേന്ദ്ര കൃഷിമന്ത്രാലയം ഇപ്പോഴും എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുകയാണ്. കാസര്‍കോട്ടെ പതിനൊന്ന് പഞ്ചായത്തുകളില്‍ നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ആയിരക്കണക്കിനാളുകളെ മാറാരോഗികളാക്കുകയുംചെയ്ത മാരകകീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ വിവാഹങ്ങള്‍ നടക്കാതായിരിക്കുന്നു. വിവാഹിതകള്‍ ഗര്‍ഭിണികളാകാന്‍ വിസമ്മതിക്കുന്നു. ഗര്‍ഭം അലസിപ്പിക്കുന്നു. അത്യന്തം ദാരുണമായ അവസ്ഥയാണ് എന്‍ഡോസള്‍ഫാന്‍മൂലം സംഭവിച്ചത്. ഇതു കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാസര്‍കോട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ഒട്ടനേകം പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും നാശകാരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഐസിഎംആര്‍ വീണ്ടും പഠനം നടത്തിയശേഷമേ എന്‍ഡോസള്‍ഫാന്‍ ദോഷകരമാണോ എന്ന നിഗമനത്തിലെത്താനാകൂ എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്. ഒമ്പതുവര്‍ഷംമുമ്പ് ഐസിഎംആര്‍ കാസര്‍കോടുനടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആപത്കരമാണെന്ന് തെളിഞ്ഞതാണ്. ആ റിപ്പോര്‍ട്ട് കൈയ്യില്‍ വച്ചാണ് നിര്‍ണായകമായ ജനീവാകവന്‍ഷന്‍ നടക്കുന്ന ഘട്ടത്തില്‍ വീണ്ടും പഠനം വേണമെന്ന് കൃഷിമന്ത്രാലയം ശഠിക്കുന്ന ത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരായ കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ലോകത്തിനുമുമ്പില്‍ പരിഹാസ്യമാകുകയാണ്. എപത്തൊന്ന് രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറക്കാത്തത് എന്തുകൊണ്ടാണ്? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പാക്കേജ് നടപ്പാക്കാന്‍ 125 കോടി രൂപയും കേന്ദ്രമനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാന്‍ 217 കോടി രൂപയും അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതേക്കുറിച്ച് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നത് ഇന്ന് ലോക സമൂഹത്തിന്റെ പൊതുഅഭിപ്രായമായി മാറി. അതിനെ നഖശിഖാന്തം എതിര്‍ത്ത് ഇന്ത്യയെ അവഹേളനപാത്രമാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. ഈ നിലപാട് തിരുത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് കഴിയില്ലെങ്കില്‍ ജനങ്ങളോടു മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എപ്രില്‍ 25 നു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ദലയുടെ ഐക്യദാര്ഢ്യം

എപ്രില്‍ 25 നു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ദലയുടെ ഐക്യദാര്ഢ്യം




മനുഷ്യന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന എന്‍ഡൊസള്‍ഫാന്‍ എന്ന മാരക കീടനാനിനിക്കെതിരെ മുഴുവന്‍ ജനങളും മുന്നോട്ട് വരണം ,ഇത് നിരോധിക്കുന്നതുവരെ വിശ്രമമില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കണം . ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581

Tuesday, April 19, 2011

കള്ളനേയും കൊള്ളക്കാരനേയും അഴിമതിക്കാരനേയും ആദരിക്കുന്ന കാലം....നമ്മുടെ നാടിന്റെ ഒരു ഗതികേട്..

കള്ളനേയും കൊള്ളക്കാരനേയും അഴിമതിക്കാരനേയും ആദരിക്കുന്ന കാലം....നമ്മുടെ നാടിന്റെ ഒരു ഗതികേട്..





കേരളത്തിന്റെ പൊതുമുതല്‍ കൊള്ള ചെയ്തതിന്ന് സുപ്രിംകോടതി ഒരുകൊല്ലത്തെ കഠിന തടവിന്ന് ശിക്ഷിച്ച് പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു തടവ് പുള്ളി പത്ത് ദിവസത്തെ പറോളില്‍ പുറത്ത് വന്നപ്പോള്‍ ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങള്‍ വന്‍ വരവേല്‍‌പ്പാണു നല്‍കിയത്....രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നു വേണ്ടി പോരാടിയിട്ടുള്ള ഗാന്ധിജിക്കു പോലും ഇങിനെ ഒരു സ്വീകരണം ലഭിച്ചിരിക്കുകയില്ല.....കള്ളന്മാര്‍ മഹാന്മാര്‍......കള്ളനെ പിടിക്കുന്നവര്‍ , അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ വളരെ മോശക്കാര്‍......കേരളത്തിലെ ഒരു സ്ഥിതി.....


കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിച്ച് ജയിലില്‍ കഴിയുന്ന തടവുപുള്ളിയുമായി ടി വി ചാനലുകാര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങള്‍....
‎'സൌകര്യങ്ങള്‍ നിഷേധിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി അച്യുതാനന്ദനാണ്. അംഗീകരിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പോലും അച്യുതാനന്ദന്‍ ഇടപെട്ടു നിഷേധിച്ചു. സാധാരണ തടവുകാരനു ലഭിക്കേണ്ട സൌകര്യം പോലും അച്യുതാനന്ദന്റെ ശാഠ്യം മൂലം തനിക്കു നിഷേധിക്കപ്പെട്ടു. ഒരു എ ക്ളാസ് സൌകര്യവും ലഭിച്ചില്ല. ഉദ്യോഗസ്ഥരും മറ്റു തടവുകാരും വളരെ സ്നേഹത്തോടെയാണു പെരുമാറിയത്.'



ഒരു കള്ളനു ലഭിക്കേണ്ട എല്ല സൗകര്യങളും ലഭിച്ചിട്ടുണ്ട്.അതിലും കൂടുതലും ലഭിച്ചിട്ടുണ്ട്. കൊള്ളയും പിടിച്ച് പറിയും നടത്തി അവിടെ കഴിയുന്ന മറ്റ് തടവുകാറൊട് അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങള്‍ അറിയും

Sunday, April 17, 2011

അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ.

അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ. കാസര്‍കോട്: അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ. ക്രിക്കറ്റിനുവേണ്ടി വാദിക്കുന്ന പവാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണുനീര്‍ കാണണം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതിയളിലൂടെ ഐസിസിക്ക് ലഭിച്ച തുകയെങ്കിലും ദുരിതബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കണമെന്ന് വന്ദനശിവ കാസര്‍കോട്ട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വന്ദന ശിവ. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ഡോക്ടര്‍ രവീന്ദ്ര നാഥ് ഷാന്‍ഭോഗ്, ബിനോയ് വിശ്വം, വി.എം. സുധീരന്‍, ലീലാകുമാരിയമ്മ, തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുധ സമരം, ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്, കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. സ്‌റ്റോക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ, എന്‍ഡോസള്‍ഫാന്‍ വിരുധ നിലപാട് സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരയായ ഷാഹിനയുടെ പ്രതിജ്ഞയോടെയായിരുന്നു കണ്‍വെന്‍ഷന് തുടക്കമായത്. എന്‍ഡോസള്‍ഫാനെതിരായി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. എം.എ.റഹ്മാന്റെ അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം, പുഞ്ചിരി ക്ലബ്ബിന്റെ ആഫ്റ്റര്‍ ദ സെല്യൂജ് എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

Saturday, April 16, 2011

മലപ്പുറത്ത് പോളിങ്് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ്ക

മലപ്പുറത്ത് പോളിങ്് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ്ക
മലപ്പുറം: മുസ്ളിംലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് പാര്‍ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര അടക്കം മലപ്പുറത്തെ 10 ലീഗ് മണ്ഡലങ്ങളിലും ലോക്സഭ -തദ്ദേശഭരണ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ്് കുറഞ്ഞു. മലപ്പുറം ജില്ലയില്‍ 74.25 ശതമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 76.56 ശതമാനവും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 78 ശതമാനവുമായിരുന്നു. മലപ്പുറത്ത് കോഗ്രസ് മത്സരിച്ച നാല് സീറ്റിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകവും പ്രാദേശിക നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ അടിച്ചേല്‍പ്പിച്ചതും ലീഗ് വോട്ടര്‍മാരെ നിഷ്ക്രിയരാക്കിയതായാണ് സൂചന. ജില്ലയില്‍ ലീഗ് തുടരുന്ന അവഗണനക്ക് കോഗ്രസുകാര്‍ വോട്ട് ചെയ്യാതെ പ്രതികരിച്ചോയെന്നും സംശയിക്കുന്നു. വേങ്ങരയില്‍ 68.87 ശതമാനമാണ് പോളിങ്. 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് ശതമാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 71.87 ശതമാനമായിരുന്നു. സ്ത്രീകള്‍ കുറഞ്ഞവോട്ടുചെയ്ത മൂന്ന് മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കൊണ്ടോട്ടിയില്‍ 75.48 ശതമാനമായിരുന്നു പോളിങ്. ഇവിടെ അഞ്ചുശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80.22 ശതമാനമായിരുന്നു. മഞ്ചേരിയില്‍ ഇത്തവണ 70.91 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.41 ശതമാനമായിരുന്നു പോളിങ്. എം ഉമ്മര്‍ സ്ഥാനാര്‍ഥിയായത് മഞ്ചേരിയിലെ പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ലീഗ് സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ മത്സരിക്കുന്ന മങ്കടയില്‍ ഇക്കുറി 73.6 ശതമാനം പേര്‍ വോട്ടുചെയ്തു. ലോക്സഭയില്‍ 75.3 ശതമാനമായിരുന്നു. കബീര്‍ വരുന്നതിനോട് ലീഗില്‍ കടുത്ത എതിര്‍പ്പായിരുന്നു. മലപ്പുറത്ത് 72.6 ശതമാനം പേര്‍ ഇക്കുറി വോട്ട് ചെയ്യാനെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 78.69 ആയിരുന്നു. പി കെ അബ്ദുറബ്ബ് മത്സരിക്കുന്ന തിരൂരങ്ങാടിയിലാണ് ജില്ലയിലെ കുറഞ്ഞ പോളിങ്ങ്. 65.53 ശതമാനം. ലോക്സഭയില്‍ ഇവിടെ 74.36 ശതമാനമായിരുന്നു. അബ്ദുറബ്ബിനെതിരെ ലീഗിലും കോഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. ലീഗിന്റെ പ്രധാന മേഖലകളില്‍ വോട്ട് മരവിപ്പിക്കപ്പെട്ടു. വള്ളിക്കുന്ന് 72.2 (73.93), താനൂര്‍ 75.3 (77.8) എന്നിവിടങ്ങളിലും പോളിങ്ങ് കുറഞ്ഞു. ലീഗ് സ്ഥാനാര്‍ഥി സി മമ്മൂട്ടിക്കെതിരെ തെരുവില്‍ പ്രതിഷേധമുണ്ടായ തിരൂരില്‍ ആറ് ശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭയിലേക്ക് 81.51 ശതമാനമുണ്ടായിരുന്നത് 75.85 ശതമാനമായി കുറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി മത്സരിക്കുന്ന കോട്ടക്കലില്‍ 70.53 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.53 ശതമാനമായിരുന്നു.

Wednesday, April 13, 2011

കേരളത്തിന്റെ നല്ല നാളെയ്ക്കുവേണ്ടി

കേരളത്തിന്റെ നല്ല നാളെയ്ക്കുവേണ്ടി


കേരളത്തിലെ 2,31,47,871 വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. 1,20,55,313 സ്ത്രീകളും 1,10,92,558 പുരുഷന്മാരുമടങ്ങുന്ന സമ്മതിദായകര്‍ കേരളത്തിന്റെ ഭാവി എങ്ങനെയാകണമെന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം നല്‍കാനായി ബൂത്തുകളിലെത്തുന്നു. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. വോട്ടര്‍മാരില്‍ 8862 പ്രവാസികളുണ്ട്. 20,758 പോളിങ് സ്റേഷനാണുള്ളത്. 1,25,000 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ പൊലീസിനെ കൂടാതെ കേന്ദ്രസേനയെയും വിന്യസിച്ചിരിക്കുന്നു. താരതമ്യേന അക്രമവും സമാധാനഭംഗവുമില്ലാത്ത തെരഞ്ഞെടുപ്പുകളാണ് കേരളത്തിന്റെ അനുഭവം. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്തെങ്ങും പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രചാരണം അവസാനിക്കുന്ന വേളയില്‍ അങ്ങിങ്ങായി ചില അക്രമം നടന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ സുരേന്ദ്രന്‍പിള്ള ആക്രമിക്കപ്പെട്ടു. യുഡിഎഫിന്റെ ഒരു പ്രചാരകയെ 'ചീമുട്ടയേറുകൊണ്ട് ബോധരഹിതയായി' ആശുപത്രിയിലെത്തിച്ച് യുഡിഎഫ് റോഡുതടയലും സംഘര്‍ഷം സൃഷ്ടിക്കലുമടക്കമുള്ള പ്രഹസനങ്ങള്‍ നടത്തിയശേഷമാണ് ഈ അക്രമം. വോട്ടെടുപ്പടുക്കുമ്പോള്‍ ഇത്തരം അക്രമങ്ങളും നാടകങ്ങളും യുഡിഎഫിന്റെ പതിവുശൈലിയാണ്. ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ദുരിതഫലങ്ങളില്‍നിന്ന് ആശ്വാസം ലഭിക്കാനും അഴിമതിയുടെയും മാഫിയവാഴ്ചയുടെയും നാളുകളിലേക്ക് തിരിച്ചുപോകാതിരിക്കാനുമുള്ള ജനാഭിലാഷത്തിന്റെ പ്രകടനമാകും, ഏപ്രില്‍ പതിമൂന്നിന്റെ വിധിയെഴുത്തെന്ന് പ്രചാരണരംഗത്ത് കണ്ട എല്‍ഡിഎഫ് മുന്നേറ്റം തെളിയിക്കുന്നു. അത് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് അക്രമം അഴിച്ചുവിടാനുള്ള യുഡിഎഫിന്റെ നീക്കങ്ങള്‍. ആഗോളവല്‍ക്കരണത്തിന്റെ എല്ലാ തിന്മയും മുടിയഴിച്ചാടിയതായിരുന്നു 2001-06 കാലത്തെ യുഡിഎഫ് ഭരണം. അഴിമതി, ക്രമസമാധാനത്തകര്‍ച്ച, വര്‍ഗീയലഹളകള്‍, ന്യൂനപക്ഷധ്വംസനം, പെവാണിഭസംഘങ്ങളുടെ തേര്‍വാഴ്ച, വിദ്യാഭ്യാസം- ആരോഗ്യാദി മേഖലകളുടെ നഗ്നമായ സ്വകാര്യവല്‍ക്കരണം, പ്രകൃതിവിഭവങ്ങളുടെ കൊള്ള, പൊലീസ് അതിക്രമങ്ങള്‍, നിയമന നിരോധം ഇങ്ങനെ എല്ലാ തിന്മകള്‍ക്കും അന്ന് പ്രാമുഖ്യം കിട്ടി. അത്തരമൊരവസ്ഥ തിരിച്ചുവരണോ എന്ന ചോദ്യമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നിലുള്ളത്. യുഡിഎഫിന്റെ ദുര്‍ഭരണത്തില്‍നിന്ന് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സാധാരണക്കാരെയും മോചിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലംമുമ്പ് കേരളത്തിന്റെ ഇതിഹാസതുല്യമായ മുന്നേറ്റത്തിനാണ് തുടക്കമിട്ടത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും കാല്‍നൂറ്റാണ്ടിനുള്ളില്‍ കൈവരിച്ചതിനേക്കാള്‍ മൂല്യമുള്ള നേട്ടങ്ങള്‍ അഞ്ചുകൊല്ലംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് കൈവരിക്കാനായി. കേരളമാതൃക കൂടുതല്‍ തിളക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനും വികസനത്തിന്റെ സാമൂഹ്യ- സാമ്പത്തിക സൂചകങ്ങളില്‍ ഇന്ത്യക്കാകെ മാതൃകയായി ഉയരാനും നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു. ഭരണമികവിനുള്ള ഇരുപത്തഞ്ചിലേറെ പുരസ്കാരമാണ് അഖിലേന്ത്യാതലത്തിലും അന്തര്‍ദേശീയതലത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെ തേടിയെത്തിയത്. ക്രമസമാധാനപാലനം, പഞ്ചായത്തീരാജ് സംവിധാനം, അധികാരവികേന്ദ്രീകരണം, കമ്യൂണിറ്റി പൊലീസിങ്, പൊതുവിതരണസംവിധാനം, വിലനിയന്ത്രണസംവിധാനം, ധന മാനേജ്മെന്റ്, മതസൌഹാര്‍ദം, വിദ്യാര്‍ഥിപ്രവേശനത്തിലെ ഏകജാലകസംവിധാനം, ലാഭത്തിലാക്കപ്പെട്ട പൊതുമേഖലകള്‍, അവശജനവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍, കാര്‍ഷിക കടാശ്വാസം, കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചത്, പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനം, വ്യവസായ സൌഹൃദ അന്തരീക്ഷം, സാക്ഷരത, വൈദ്യുതീകരണത്തിന്റെ വ്യാപനം, സന്തുഷ്ടമായ പൊലീസും സിവില്‍സര്‍വീസും, മെച്ചപ്പെട്ട ആതുരസേവന സംവിധാനം, സ്ത്രീശാക്തീകരണം- ഇങ്ങനെ ഏത് മേഖലയിലും കേരളം മുന്നിലാണ്- രാജ്യത്തിന് മാതൃകയാണ്. ആധുനിക കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് 1957-59ലെ ഇ എം എസ് സര്‍ക്കാരാണ്. പിന്നീട് അധികാരത്തിലേറിയ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ആ അടിത്തറ വിപുലമാക്കാനും കൂടുതല്‍ ദൃഢമാക്കാനും ശ്രമിച്ചു. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ജനവിധി തേടുന്ന വി എസ് സര്‍ക്കാരിന് എല്ലാ അര്‍ഥത്തിലും ആ കടമ നിറവേറ്റാന്‍ കഴിഞ്ഞു എന്ന് അവകാശപ്പെടാനാകും. പുതിയ കാലത്തിന്റെയും സാഹചര്യങ്ങളുടെയും വെല്ലുവിളികള്‍ ഏറ്റെടുത്ത് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍വയ്ക്കുന്നത് പുത്തന്‍ കേരളവികസനത്തിനുള്ള കര്‍മപരിപാടിയാണ്. 1960 തൊട്ട് കേരളത്തില്‍ അധികാരം നേടിയ കോഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനാണ് എന്നും ശ്രമിച്ചത്. 2001-06 കാലത്ത് അരങ്ങേറിയതായി യുഡിഎഫ് നേതാക്കള്‍തന്നെ ഇന്ന് ഓര്‍മിപ്പിക്കുന്ന ദുഷ്ചെയ്തികള്‍ കേരളത്തിന്റെ ഏറ്റവും കെട്ടുപോയ ഒരു കാലത്തെ പ്രതിനിധാനംചെയ്യുന്നു. കേരളത്തെ വീണ്ടും അത്തരമൊരു ദുരിതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ്, ഉദാരവല്‍ക്കരണത്തിന്റെ ജീര്‍ണതകളിലേക്കും ക്രൂരതകളിലേക്കും വലിച്ചെറിയാനാണ്, യുഡിഎഫും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുന്ന കുത്തകമാധ്യമങ്ങളും ശ്രമിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളും എല്‍ഡിഎഫിന്റെ നയങ്ങളും തമ്മിലുള്ള വ്യത്യാസം മറച്ചുപിടിക്കുകയാണവര്‍. അധ്വാനിക്കുന്നവരുടെയും സാധാരണക്കാരുടെയും തകര്‍ച്ചയ്ക്കും പാപ്പരീകരണത്തിനും വഴിവയ്ക്കുന്നതാണ് യുഡിഎഫ് നയമെങ്കില്‍, നേര്‍വിപരീതമാണ് എല്‍ഡിഎഫ് നയങ്ങള്‍. അഴിമതിരഹിതമായ ജനപക്ഷബദല്‍ തീര്‍ക്കാനുള്ള എല്‍ഡിഎഫിന്റെ മുദ്രാവാക്യത്തിന് പിന്തുണ നല്‍കുകയെന്നാല്‍, കേരളത്തിന്റെ പുരോഗതിക്കൊപ്പം നില്‍ക്കുക എന്നാണര്‍ഥം. ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കേരളത്തെ നല്ല നാളെയിലേക്ക് നയിക്കാനുള്ള തീര്‍പ്പാകും ഏപ്രില്‍ പതിമൂന്നിനുണ്ടാവുക എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. എല്ലാത്തരം അട്ടിമറിശ്രമങ്ങളെയും അക്രമത്തെയും പ്രതിരോധിക്കാനും ജനങ്ങള്‍ നിര്‍ഭയം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Monday, April 11, 2011

ഇടതുപക്ഷം... നാടിന്‍റെ ഹൃദയപക്ഷം, എന്നഅഞ്ചു വര്ഷം തികയുന്നു... നമ്മള്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക്...




ജനപക്ഷ വികസനത്തിന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കുക


ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ഇവിടുത്തെ സ്ഥിതി എന്തായിരുന്നു? കഴിഞ്ഞ അഞ്ചു വര്ഷം കേരളത്തില്‍ ഉണ്ടായ പദ്ധതികള്‍ എന്തൊക്കെയാണ്? ഇപ്പോഴത്തെ സ്ഥിതി എന്താണ്? ഇതൊക്കെ മനസ്സിലാക്കി മാത്രമേ നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്ന് തീരുമാനിക്കാവൂ. ... ഇടതു സര്‍കാരിന്റെ നേട്ടങ്ങള്‍. 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതി. 41,000 നിലാരംബ കുടുംബങ്ങളുടെ 183 കോടി രൂപയുടെ കടബാധ്യത എഴുതി തള്ളി; കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. സംസ്ഥാന-രാജ്യ താല്പര്യങ്ങള്‍ മുഴുവനായും മുന്‍നിര്‍ത്തി സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റി നടപ്പിലാക്കി. അലി ഗട്ട് ഓഫ്‌ കാമ്പസ് അനുവദിക്കപെട്ട 5 സംസ്ഥാനങ്ങളില്‍ അത് യാഥാര്‍ത്ഥ്യമാക്കിയത് കേരളം മാത്രം. കരിപൂരില്‍ ഹജ്ജ് ഹൌസ് നിര്‍മ്മിച്ചു. എല്ലാ ജില്ലകളിലും IT പാര്‍ക്ക്‌ പദ്ധതിക്ക് തുടക്കമായി. ഇന്‍ഫോ പാര്‍ക്ക്‌ വികസനം ത്വരിത വേഗത്തിലാക്കി. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇഎംഎസ് ഭവന പദ്ധതി പ്രകാരം 1 ലക്ഷം കുടുംബങ്ങള്‍ക്ക് വീട്. 65,000 പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സഹായം 31,000 പുതിയ തസ്തികകള്‍ 1 ലക്ഷം പേര്‍ക്ക് പി എസ് സി വഴി നിയമനം; നിയമന നിരോധനം ഇല്ലാതാക്കി. പൊതുമേഘല സ്ഥാപനങ്ങള്‍ എല്ലാം ലാഭത്തില്‍. 10 പുതിയ പൊതു മേഘല സ്ഥാപനങ്ങള്‍, അവയും ലാഭത്തില്‍. 8,000 സഹകരണ പുതു വിതരണ സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാദനങ്ങള്‍. 42 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്ക് അരി. (യുഡിഎഫ് കാരുടെ ഇടപെടല്‍ മൂലം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു) അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. ഒരു ദിവസം പോലും ട്രഷറി അടച്ചിട്ടില്ല. കൊണ്ട്രക്ടര്‍ മാരുടെയും മറ്റും പെന്റിംഗ് ബില്ലുകള്‍ പൂര്‍ണമായും തീര്‍ത്തു നല്‍കി. ഒന്നര ലക്ഷം പേര്‍ക്ക് പട്ടയം. ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിച്ചു. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും 10,000 രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പദ്ധതി. സൈബര്‍ പോലീസ് സെല്‍ കാര്യക്ഷമമാക്കി; ആദ്യമായി പ്രത്യേക സൈബര്‍ പോലീസ് സ്റ്റേഷന്‍ തുറന്നു. 30,000 പേര്‍ക്ക് ഭൂമി വിതരണം, ഇത് ചരിത്ര നേട്ടം. ജനമൈത്രി പോലീസ് പദ്ധതി; അതിനു അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ 59 വന്‍കിട ജലസേചന പദ്ധതികളും 300 ചെറുകിട ജലസേചന പദ്ധതികളും. പവര്‍ കട്ട് ഇല്ലാത്ത കേരളമായി. പ്രവാസികള്‍ക്ക്, ക്ഷേത്ര ജീവനകാര്‍ക്ക്, മദ്രസ്സ അധ്യാപകര്‍ക്ക്, കര്‍ഷകര്‍ക്ക്, നിര്‍മാണ തൊഴിലാളികള്‍ക്ക്, മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് തുടങ്ങി 28 വിഭാഗങ്ങള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പെടുത്തി. ഭാവി തലമുറയ്ക്കായി 55,05,108 ഏക്കര്‍ പ്രദേശം റിസേര്‍വ് വനമായി പ്രഖ്യാപിച്ചു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തില്‍ സ്ഥാപിച്ചു. ടൂറിസം, ക്രമസമാധാനം, വ്യവസായം, ആരോഗ്യം, തദ്ദേശ സ്വയം ഭരണം, വനം തുടങ്ങി പതിനൊന്നു വകുപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തിനുള്ള അംഗീകാരം കേന്ദ്രത്തില്‍ സര്‍കാരില്‍ നിന്നും ലഭിച്ചു. കഴിഞ്ഞില്ല... ഇടതു സര്‍കാരിന്റെ നേട്ടങ്ങള്‍ ഇനിയുമുണ്ട് ഒരുപാട്.... ബഹുമാന്യരായ സുഹൃത്തുക്കളെ നിങ്ങളുടെ വില ഏറിയ വോട്ടു രേഘപെടുതുന്നതിനു മുമ്പായി ഇടതു സര്‍ക്കാരിന്റെ ഈ നേട്ടങ്ങളും കഴിഞ്ഞ സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളും ദയവു ചെയ്തു താരതമ്യം ചെയ്യുക, എന്നിട്ട് ആരാണ് മികച്ചത് എന്ന് നിങ്ങള്‍ തീരുമാനിക്കുക. ഇടതുപക്ഷം... നാടിന്‍റെ ഹൃദയപക്ഷം, എന്നും ജനപക്ഷം.. !. ജനപക്ഷ വികസനത്തിന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കുക




പ്രിയ സുഹൃത്തുക്കളെ,


പൊന്നാനിയില്‍ സഃ ഇമ്പിച്ചിബാവ തുടങി വെച്ചതും സഃ പാലോളി മുന്നോട്ടു കൊണ്ടുപോയതും സമാനതകളില്ലാത്ത സമഗ്ര വികസന പ്രവര്‍ത്തനങളാണു.ഇന്ന് പൊന്നാനി വികസനത്തിന്റെ കൊടുമുടിയിലാണു. ഈ വികസന പ്രവര്‍ത്തനങ്ങളുടെ വികസന തുടര്‍ച്ചക്കും, ഭരണ സ്ഥിരതയ്ക്കും, സര്‍വ്വോപരി പൊന്നാനിയുടെ വികസന സ്വപ്നങ്ങളുടെ തുടര്‍ച്ചക്കും പൂര്‍ത്തീകരണത്തിനും ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി സഃ ശ്രിരാമകൃഷ്ണനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എന്റെ എല്ലാ സുഹൃത്തുക്കളോറ്റും അവരുടെ കുടുംബത്തൊടും വിനിതമായി അഭ്യര്‍ത്ഥിക്കുന്നു.ഇപ്പോള്‍ തന്നെ നിങളുടെ വീട്ടിലേക്ക് വിളിച്ച് വീട്ടിലെ എല്ലാ അംഗങളുടെയും വോട്ട് ശ്രിരാമകൃഷ്ണനു ഉറപ്പാക്കണമെന്നും വിനിതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് നിങളുടെ സുഹൃത്ത്...

നാരായണന്‍ വെളിയംകോട്.

050.6579581


പൊന്നാനി നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്ത്ഥി സഃ ശ്രീരാമകൃഷ്ണ‍ ന്റെ വോട്ടര്മാരോടുള്ള വിനീത അഭ്യര്‍ത്ഥന


കഴിഞ്ഞ 5 വര്‍ഷക്കാലം സ: പാലൊളിമുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. പൊന്നാനിയുടെ വൈകാരികതയായി പാലൊളിമുഹമ്മദ്കുട്ടി മാറിയതും അതുകൊാണ്. പൊന്നാനിയുടെ വികസന സ്വപ്നങ്ങള്‍ക്ക് അടിത്തറ പാകിയത് ഇമ്പിച്ചിബാവയാണെങ്കില്‍ ആധുനിക പൊന്നാനിയുടെ ശില്പി സ: പാലൊളിമുഹമ്മദ്കുട്ടിയാണ്. കാല്‍ നൂറ്റാിലേറെയായി ഒരു ജനത ഹൃദയത്തില്‍ സ്വപ്നമായി സൂക്ഷിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്, പൊന്നാനിയുടെ ചിരകാല അഭിലാഷമായിരുന്ന ഫിഷിംഗ് ഹാര്‍ബര്‍, ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ്, പൊന്നാനി സിവില്‍ സര്‍വ്വീസ് അക്കാദമി, മൈനോറിട്ടി ട്രെയിനിംഗ് സെന്റര്‍, മാറഞ്ചേരിയിലെ ഗവണ്‍മെന്റ് ഐ.ടി.ഐ., പൊന്നാനി ഹാര്‍ബറിനേയും ചമ്രവട്ടം പാലത്തേയും ബന്ധിപ്പിക്കുന്ന കര്‍മ്മ ബൈപാസ്, ചെറവല്ലൂര്‍ കടവ് പാലം, ചങ്ങരംകുളത്ത് കെ.എസ്.എഫ്.ഇ. ബ്രാഞ്ച്, മാറഞ്ചേരിയിലും ചങ്ങരംകുളത്തും കണ്‍സ്യൂമര്‍ഫെഡ് സൂപ്പര്‍മാര്‍ക്കറ്റ്, 763 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെര്‍ പൂര്‍ത്തീകരിച്ച പൊന്നാനി വാണിജ്യ തുറമുഖം, എടപ്പാളിലെയും ചങ്ങരംകുളത്തെയും നീതി മെഡിക്കല്‍ സ്റ്റോറുകള്‍, നന്നംമുക്ക് ടെക്‌നിക്കല്‍ സ്കൂള്‍ വികസനം, നിര്‍ദ്ദിഷ്ട എടപ്പാള്‍ ബൈപാസ്, ബിയ്യം കായല്‍ ടൂറിസം പദ്ധതി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി, എടപ്പാളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്, വെളിയങ്കോട്ടെ സുനാമി ഭവന നിര്‍മ്മാണ പദ്ധതി, ജനകീയ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന ബിയ്യം കായല്‍ തൂക്കുപാലം, നിര്‍ദ്ദിഷ്ട ഒളമ്പക്കടവ്, ആളം പാലങ്ങള്‍... പൊന്നാനി ഒരുകാലത്തും സാര്‍ത്ഥകമാകും എന്ന് കരുതിയിട്ടില്ലാത്ത നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും കഴിഞ്ഞ 5 വര്‍ഷമാണ് കടന്നുപോയത്. കേരള രാഷ്ട്രീയത്തിലെ പാലൊളി പൊന്നാനിയുടെ വികസന ചന്ദ്രികയുടെ നിലാവെളിച്ചം പൊഴിച്ച 5 വര്‍ഷങ്ങള്‍... ഈ വികസന പ്രവര്‍ത്തനങ്ങളുടെ വികസന തുടര്‍ച്ചക്കും, ഭരണ സ്ഥിരതയ്ക്കും, സര്‍വ്വോപരി പൊന്നാനിയുടെ വികസന സ്വപ്നങ്ങളുടെ തുടര്‍ച്ചക്കും പൂര്‍ത്തീകരണത്തിനും ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുക

പിടിവള്ളികള്‍ ഓരോന്നും അറ്റുപോകുമ്പോള്‍ ബേജാറിലാകുന്നത് യുഡിഎഫ് മാത്രമല്ല,ചില മാധ്യമങ്ങളും

പിടിവള്ളികള്‍ ഓരോന്നും അറ്റുപോകുമ്പോള്‍ ബേജാറിലാകുന്നത് യുഡിഎഫ് മാത്രമല്ല,ചില മാധ്യമങ്ങളും
പിടിവള്ളികള്‍ ഓരോന്നും അറ്റുപോകുമ്പോള്‍ ബേജാറിലാകുന്നത് യുഡിഎഫ് മാത്രമല്ല, മലയാളത്തിലെ ചില മാധ്യമങ്ങളുമാണ്. പെവാണിഭക്കാരും അഴിമതി വീരന്മാരും നയിക്കുന്ന യുഡിഎഫിനെ കരകയറ്റാന്‍ ക്വട്ടേഷന്‍ എടുത്തവര്‍ക്ക് പോളിങ് ദിനം അടുക്കുന്തോറും വെപ്രാളം കൂടിവരികയാണ്. യുഡിഎഫിന് സെഞ്ച്വറി പ്രവചിച്ചവരൊക്കെ ജനങ്ങളുടെ പ്രതികരണത്തില്‍ പകച്ചുനില്‍ക്കുകയാണ്. കേരളത്തെ ഇളക്കിമറിക്കുമെന്ന് കരുതിയിരുന്ന സോണിയയും മന്‍മോഹനും വന്നിറങ്ങിയപ്പോള്‍ എതിരേറ്റത് ആളൊഴിഞ്ഞ കസേരകള്‍. രാഹുല്‍ 'മാജിക് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. യുവരാജാവ് പങ്കെടുത്ത യോഗങ്ങളിലുംആയിരംപേര്‍ തികച്ചെത്തിയില്ല. പക്ഷേ, മനോരമയും മാതൃഭൂമിയും ചാനലുകളും ആവേശത്തില്‍ ജനം ഇളകിമറിഞ്ഞെന്നാണ് വിളിച്ചുപറഞ്ഞത്. വീക്ഷണത്തില്‍പ്പോലും രാഹുലിന്റെ പരിപാടിക്കെത്തിയ ജനക്കൂട്ടത്തിന്റെ പടമില്ല. രാഹുല്‍ വന്നിറങ്ങുന്നതും പൊറോട്ട കഴിച്ചതും ചെരുപ്പില്‍ ആണിതറച്ചതുമെല്ലാം വര്‍ണിച്ച് മാധ്യമങ്ങള്‍ സായൂജ്യമടഞ്ഞു. 'ചാലക്കുടി ഗ്രൌണ്ടില്‍ രാഹുല്‍ എത്തുമ്പോള്‍ പൊരിവെയിലിന്റെ കാഠിന്യം മറന്ന് ജനം ആവേശഭരിതമായി.' പക്ഷേ, ജനങ്ങളുടെ ആവേശത്തിന്റെ ചിത്രം മാതൃഭൂമിയില്‍ എത്രപരതിയിട്ടും കണ്ടില്ല. അപ്പോള്‍ രോമാഞ്ചമണിഞ്ഞത് എഴുതിയ ലേഖകനായിരിക്കണം. രാഹുലിന്റെ ചെരുപ്പില്‍ ആണിതറച്ച നിമിഷംവരെ പകര്‍ത്തിയ മനോരമയും ജനക്കൂട്ടത്തിന്റെ ചിത്രം കൊടുത്തില്ല. യുഡിഎഫിന്റെ ബ്രാന്റ് അംബാസഡറായി വീക്ഷണത്തെപ്പോലും കടത്തിവെട്ടുന്ന മനോരമ 'വന്‍ജനാവലി'യുടെ പടം തമസ്കരിച്ചത് കടുത്ത അനീതിതന്നെ. കാര്യങ്ങളിങ്ങനെയാണെങ്കിലും മലയാളമനോരമയുടെ അടങ്ങാത്ത ആഗ്രഹം അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്. രാഹുലിന്റെ ചെരുപ്പില്‍ തറച്ച ആണി എടുത്തുമാറ്റുന്ന ചിത്രത്തിന് 'ഇതുപോലെ പിഴുതെറിയണം' എന്നാണ് അടിക്കുറിപ്പ്. അച്ചായന്റെ മനംപോലെയാണ് കേരളജനതയും ചിന്തിച്ചിരുന്നതെങ്കില്‍ സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനവും ഒരു പഞ്ചായത്തില്‍ പോലും ഭരണത്തിലെത്തില്ലായിരുന്നു. ജനങ്ങളെയും വായനക്കാരെയും കൊഞ്ഞനംകുത്തുന്ന ഇത്തരം ക്ഷുദ്രപ്രവര്‍ത്തനത്തെയാണ് മലയാളമണ്ണില്‍നിന്ന് വേരോടെ പിഴുതെറിയേണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ അലയടിക്കുന്ന ജനവികാരം അതിന്റെകൂടി സൂചനയാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പത്രമുതലാളിമാര്‍ ആരും വിഷം കഴിച്ച് മരിച്ചേക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള ഈ പത്രങ്ങളുടെ വിലയിരുത്തലും സാമാന്യബോധമുള്ള വായനക്കാരെ വെല്ലുവിളിക്കുന്നതാണ്. അഴിമതി മുഖ്യവിഷയമാക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നതിലാണ് മാതൃഭൂമിക്കു സങ്കടം. കേന്ദ്രസര്‍ക്കാരിന്റെ ഹിമാലയന്‍ അഴിമതികളില്‍ സഹികെട്ട് ഗാന്ധിയനായ അണ്ണ ഹസാരെയെപ്പോലുള്ളവര്‍ നിരാഹാരസമരം നടത്തിയതും അതിനു രാജ്യമാകെ ലഭിച്ച പിന്തുണയും ദേശീയപ്രസ്ഥാനത്തിന്റെ തീച്ചൂളയില്‍ പിറന്ന മാതൃഭൂമി ഓര്‍ക്കണമായിരുന്നു. വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിയില്ലെന്ന പരിദേവനവുമുണ്ട്. എന്നാല്‍, ലതികാ സുഭാഷ് പ്രശസ്തയാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഇതേ പത്രങ്ങളാണ് ദിവസങ്ങളോളം വിവാദമുണ്ടാക്കി പേജ് നിറച്ചത്. വി എസിന്റെ പ്രചാരണ പരിപാടികളില്‍ പാര്‍ടിക്ക് നിയന്ത്രണമില്ലെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. ഇതില്‍ പാര്‍ടിയില്‍ അസ്വസ്ഥതയുള്ളതായാണ് ലേഖകന്റെ വെളിപാട്. ജില്ലാകമ്മിറ്റിയാണ് വി എസിന്റെ പരിപാടികള്‍ നിശ്ചയിക്കുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ടി ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ജില്ലകളിലെ പരിപാടി ജില്ലാ കമ്മിറ്റികള്‍ നിശ്ചയിക്കുകയാണ് രീതി. മനോരമക്ക് അറിയാത്തതുക്കൊണ്ട് അതൊരു അപരാധമാകുന്നില്ല.

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ആന്റണി. പാവപ്പെട്ടവര്‍ പട്ടിണി കൂടാതെ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണത്തിലാണ്. കേരളത്തിലെ പാവപ്പെട്ടവരെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ 110 രൂപയുടെ ക്ഷേമപെന്‍ഷന്‍ യുഡിഎഫ് കുടിശികയാക്കുമായിരുന്നോ. 300 കോടിയാണ് എല്‍ഡിഎഫ് വന്നപ്പോള്‍ വിതരണം ചെയ്തത്. പാവപ്പെട്ടവര്‍ക്കു നല്‍കുന്ന റേഷന്‍ തടഞ്ഞത് ആന്റണിയുടെ കേന്ദ്രസര്‍ക്കാരാണ്. എല്ലാവര്‍ക്കും രണ്ടു രൂപക്ക് അരി നല്‍കുന്നത് തടയാന്‍ കോടതിയില്‍ പോയവരാണ് യുഡിഎഫ് നേതാക്കള്‍.അവരാണിപ്പോള്‍ കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്. എല്‍ഡിഎഫിന് ഇത്തവണ നല്ല ആത്മവിശ്വാസമുണ്ട്. കോഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നെല്ലിന് 14 രൂപ സംഭരണവില നല്‍കുന്നുണ്ടോ. കര്‍ഷകര്‍ക്ക് കടാശ്വാസമോ ഭൂമിയോ നല്‍കുന്നുണ്ടോ. ഇതൊക്കെ മറച്ചുവെച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

Sunday, April 10, 2011

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി.
കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ആന്റണി. പാവപ്പെട്ടവര്‍ പട്ടിണി കൂടാതെ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണത്തിലാണ്. കേരളത്തിലെ പാവപ്പെട്ടവരെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ 110 രൂപയുടെ ക്ഷേമപെന്‍ഷന്‍ യുഡിഎഫ് കുടിശികയാക്കുമായിരുന്നോ. 300 കോടിയാണ് എല്‍ഡിഎഫ് വന്നപ്പോള്‍ വിതരണം ചെയ്തത്. പാവപ്പെട്ടവര്‍ക്കു നല്‍കുന്ന റേഷന്‍ തടഞ്ഞത് ആന്റണിയുടെ കേന്ദ്രസര്‍ക്കാരാണ്. എല്ലാവര്‍ക്കും രണ്ടു രൂപക്ക് അരി നല്‍കുന്നത് തടയാന്‍ കോടതിയില്‍ പോയവരാണ് യുഡിഎഫ് നേതാക്കള്‍.അവരാണിപ്പോള്‍ കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്. എല്‍ഡിഎഫിന് ഇത്തവണ നല്ല ആത്മവിശ്വാസമുണ്ട്. കോഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നെല്ലിന് 14 രൂപ സംഭരണവില നല്‍കുന്നുണ്ടോ. കര്‍ഷകര്‍ക്ക് കടാശ്വാസമോ ഭൂമിയോ നല്‍കുന്നുണ്ടോ. ഇതൊക്കെ മറച്ചുവെച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

ഹസാരെസമരം : കേരളത്തിലും അലയൊലി,ആന്റണിയും ഉമ്മന്‍ ചാണ്ടിയും സൊണീയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതിക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍

ഹസാരെസമരം : കേരളത്തിലും അലയൊലി,ആന്റണിയും ഉമ്മന്‍ ചാണ്ടിയും സൊണീയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതിക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍.

തിരു: അഴിമതിക്കെതിരായ പോരാട്ടത്തില്‍ മന്‍മോഹന്‍സര്‍ക്കാരിനെ മുട്ടുകുത്തിച്ച അണ്ണ ഹസാരെയുടെ നിരാഹാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ അടിയൊഴുക്കായി. ഇത് ജനവിധിയില്‍ പ്രതിഫലിക്കും. 96 മണിക്കൂര്‍ നീണ്ട ഹസാരെയുടെ ജന്തര്‍മന്ദറിലെ നിരാഹാരം ഒത്തുതീര്‍ക്കാന്‍ കേന്ദ്രഭരണക്കാര്‍നിര്‍ബന്ധിതമായെങ്കിലും, സമരം സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും യുഡിഎഫിനെതിരായ വോട്ടെഴുക്കിനുള്ള ചാലുകീറലായി. ആദര്‍ശ്, 2ജി, കോമവെല്‍ത്ത് അഴിമതികള്‍ പുറത്തുവന്നതിനെതുടര്‍ന്ന് കോൺഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയവികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യപ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോൺഗ്രസും അവരുടെ ഭരണവും നോക്കി. പ്രതിപക്ഷത്തിന്റെ കളിയാണ് സമരമെന്ന് കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. പക്ഷേ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. മന്‍മോഹന്‍, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ കരിതേച്ച് പ്രതിഷേധിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍നിന്നുമാത്രം മൂന്നുലക്ഷം ഓൺലൈന്‍ സന്ദേശം പോയി. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗതവോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോൺഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സുമടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടുകോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതുവോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍പ്പോലും മാറ്റംവന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. 'അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്' എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗതവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നല്ലൊരു പങ്ക് എല്‍ഡിഎഫിന് വോട്ടുചെയ്തേക്കും. ഹസാരെയുടെ സമരം കഴിഞ്ഞ നാലുനാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍ഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഎ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതുയോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു. കോൺഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയുടെ ഭീമാകാര വളര്‍ച്ചയാണ് കുറ്റമറ്റ ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിന് പ്രേരണയായത്. സമരം ഒത്തുതീര്‍ന്നെങ്കിലും കോൺഗ്രസിനോടുള്ള താല്‍പ്പര്യമില്ലായ്മയാണ് മന്‍മോഹന്‍സിങ്ങിന്റെയും രാഹുലിന്റെയും കേരളപര്യടനത്തില്‍ പൊതുയോഗങ്ങളിലെ ആള്‍ക്ഷാമത്തില്‍ തെളിയുന്നത്. 2ജി ഉള്‍പ്പെടെയുള്ള അഴിമതിയും അണ്ണ ഹസാരെയുടെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണെന്ന് കേന്ദ്രത്തിന് വെള്ളിയാഴ്ച സമര്‍പ്പിച്ച കേന്ദ്ര ഇന്റലിജന്‍സിന്റെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. ഇത് യുഡിഎഫിന് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നതായും എല്‍ഡിഎഫ് മേല്‍ക്കൈക്ക് ഇടയാക്കുന്നതായും ഐബി പറഞ്ഞതായി അറിയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡില്‍ എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് ഐബിയുടെ വിലയിരുത്തല്‍. യുഡിഎഫിന്റെ വിജയസാധ്യത നിരാകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കോൺഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ഏതുവിധേനയും ജാതി- മത ശക്തികളെ സ്വാധീനിക്കാനും വോട്ട് വിലയ്ക്ക് വാങ്ങാന്‍ പണം ഒഴുക്കാനുമുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന കോൺഗ്രസും സംസ്ഥാനത്തെ യുഡിഎഫും. പതിവില്ലാത്തവിധം യുഡിഎഫ് ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ വകയായി കാല്‍ക്കോടി രൂപവീതം നല്‍കുന്നു. ആദ്യപടിയായി 10 ലക്ഷം രൂപ നല്‍കി. ഹെലികോപ്റ്റര്‍ വിവാദം, ഐസ്ക്രീം കേസുമുതല്‍ ടൈറ്റാനിയം അഴിമതിവരെയുള്ള വിഷയങ്ങളില്‍ പൊള്ളലേറ്റ യുഡിഎഫിനുമേല്‍ തെരഞ്ഞെടുപ്പിലെ വേനല്‍ച്ചൂടില്‍ പതിച്ച സൂര്യാഘാതമാണ് അണ്ണ ഹസാരെയുടെ സമരം.

Saturday, April 9, 2011

വി എസ്സിന്റെ വീറ് കുറയ്ക്കാന്‍ അച്ച് നിരത്തി വിയര്‍ക്കണ്ട,ഈ പ്രശ്നത്തില്‍ ഉമ്മ്ന്‍‌ചാണ്ടി മാത്രം ഒന്നും പറഞ്ഞില്ലല്ലൊ??????എന്തുകൊണ്ട് ?....

വി എസ്സിന്റെ വീറ് കുറയ്ക്കാന്‍ അച്ച് നിരത്തി വിയര്‍ക്കണ്ട,ഈ പ്രശ്നത്തില്‍ ഉമ്മ്ന്‍‌ചാണ്ടി മാത്രം ഒന്നും പറഞ്ഞില്ലല്ലൊ??????എന്തുകൊണ്ട് ?....എന്തുകൊണ്ട് ????

ഉണര്‍ന്ന് കണ്ണുതുറന്ന് 'മലയാളത്തിന്റെ സുപ്രഭാതം' കണ്ടപ്പോള്‍ അന്തംവിട്ടുപോയി. 'ലതിക: റിപ്പോര്‍ട്ട് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന് ' രണ്ട് നിറത്തില്‍ ഉള്ളതിലും വലിയ ചുവന്ന അക്ഷരത്തില്‍ അഞ്ച് കോളത്തില്‍ തലക്കെട്ട് കണ്ടാണ് അന്ധാളിച്ച് പോയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി വി എസ്സിനെതിരെ യു ഡി എഫ് നേതാക്കളും അതിന് കൂട്ട് നിന്ന മനോരമയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഇത്രയും ഭ്രമജനകമായ ഒരു വാര്‍ത്ത മുഖ്യവിഷയമായി ഒന്നാം പേജില്‍ അവതരിപ്പിച്ചത്. ബി ജെ പിയുടെ പ്രമുഖതാരങ്ങളായ സുഷമാസ്വരാജിന്റെയും സ്മൃതി ഇറാനിയുടെയും അഭിപ്രായങ്ങളും റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കാനായി വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു ചെറിയ കാര്യം ദുര്‍വ്യാഖ്യാനം ചെയ്ത് പര്‍വതീകരിക്കാനുള്ള അസാമാന്യമായ ഈ വൈഭവത്തെ ആര്‍ക്കാണ് പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയുക. തിരഞ്ഞെടുപ്പ് കഴിഞ്ഞ അസമിലെ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ എത്രയോ വലിയ കാര്യങ്ങള്‍ ഇലക്ഷന്‍ കമ്മിഷന് പരിഗണിക്കേണ്ടതുണ്ട്. അതിലൊക്കെ പ്രധാനമാണ് ലതികാ പ്രശ്‌നമെന്ന് കാണുന്നവരെ പറ്റി എന്ത് പറയാനാ. ഇലക്ഷന്‍ കമ്മിഷന്‍ ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുമോ എന്ന് സംശയിച്ച് പോന്ന തരത്തിലാണ് ലതികാ വാര്‍ത്തയുമായി മനോരമ നീങ്ങുന്നത്. അതിന് വേണ്ടി ഇതിന്റെ ലേഖകന്മാര്‍ ധാരാളം വിയര്‍പ്പൊഴുക്കുന്നുണ്ട്. എന്താണ് സംഭവം? ഏപ്രില്‍ 6-ാം തീയതിയിലെ മനോരമ സംഭവം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. തലേദിവസം പാലക്കാട് പ്രസ്‌ക്ലബില്‍ നടന്ന ഒരു മുഖാമുഖത്തില്‍ വനിതയായ ലതികാസുഭാഷ് എതിരാളിയായതുകൊണ്ടാേണാ വി എസ് കൂടുതല്‍ ദിനം മണ്ഡലത്തില്‍ പ്രചാരണം നടത്തിയത് എന്നായിരുന്നു ഒരു ലേഖകന്റെ ചോദ്യം. അവര്‍ ഒരു തരത്തില്‍ പ്രശസ്തയാണ് അത് ഏത് തരത്തിലാണെന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു വി എസിന്റെ മറുപടി. ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ലതികാസുഭാഷിനെ വ്യക്തിഹത്യ നടത്തിയെന്ന രീതിയിലാണ് മനോരമ വാര്‍ത്ത പുറത്തുവിട്ടത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ പി സി സി സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രസിദ്ധയാണെന്നാണ് താന്‍ പറഞ്ഞെതന്നും അതില്‍ കവിഞ്ഞൊന്നും പറഞ്ഞിട്ടില്ലെന്നും വി എസ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. പിന്നീട് അതില്‍ പിടിച്ചുള്ള കോലാഹലമായിരുന്നു. എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണോ എന്ന് തോന്നുമോ, എന്തിന് പ്രതികരിക്കണം? ചില അഖിലേന്ത്യാ വനിതാ നേതാക്കളിലേക്കും യു ഡി എഫ് ഉന്നത നേതാക്കളിലേക്കും ഈ പ്രശ്‌നം വളര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന കേരളത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം ഇതാണോ എന്ന് മൂക്കില്‍ വിരല്‍ വച്ച് ആരും ചോദിച്ചുപോകും? തുടര്‍ന്ന് കേസായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയായി. ഇതാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് കണ്ട് യു ഡി എഫ് നേതാക്കളും ചില വനിതാ നേതാക്കളും പ്രതികരിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കും അവരെ ആക്രമിക്കുന്നവര്‍ക്കും എതിരായി നിയമസഭയിലും പുറത്തും നിരന്തരമായി പോരാട്ടം നടത്തുന്ന വി എസ്സിനെ ആക്രമിക്കാന്‍ വേണ്ടി ഈ സംഭവം വളര്‍ത്തിയെടുത്ത് പ്രയോജനമുണ്ടാക്കാമെന്ന് കരുതിയവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഇതിനെപ്പറ്റി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പ്രതികരിച്ചത് 'ഇന്‍സ്‌ററന്റ്' പ്രതികരണക്കാര്‍ കേള്‍ക്കേണ്ടതാണ്. ലതികാസുഭാഷിനെപ്പറ്റി പറഞ്ഞതില്‍ നേരുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിട്ടുണ്ടെന്നുമാണ് ആലപ്പുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വി എസ് പറഞ്ഞതുകൊണ്ടാണ് അത് വിവാദമായതെന്നും വി എസിന്റെ പ്രസംഗശൈലി ഏവര്‍ക്കും ഇഷ്ടമായതിനാലാണ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ സോണിയയുടെ പ്രസംഗസ്ഥലത്തേക്കാളും ആളുകൂടുന്നതെന്നും ആളുകളെ അടിച്ചു കൊണ്ടുവരേണ്ട അവസ്ഥയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി എസ്സിനെ കുരിശിലേറ്റാന്‍ നടക്കുന്ന സന്മാര്‍ഗനിരതന്മാര്‍ക്കുള്ള മറുപടികൂടിയാണ് ഇത്. പ്രശസ്ത വ്യക്തികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകുന്നത് അതിന് തയ്യാറാകുന്ന വ്യക്തികളുടെ പ്രശസ്തിക്ക് നിദാനമായ ഘടകമാണ്. വി എസ്സിനെ എതിര്‍ക്കാന്‍ പറ്റുന്ന ആളായി കോണ്‍ഗ്രസ് കണ്ടത് ലതികാസുഭാഷിനെയാണ്. കോട്ടയത്തോ ഏററുമാനൂരോ അവര്‍ക്ക് ഒരു സീറ്റ് നല്‍കുന്നതിന് പകരം മലമ്പുഴയിലേക്ക് അയച്ചത് പ്രശസ്തയായതുകൊണ്ടുമാണ്. അവരുടെ സ്ഥാനാര്‍ഥിത്വം തന്നെ വൈകിയാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ നിയോജക മണ്ഡലത്തില്‍ അടങ്ങി നിന്ന് പത്ത് വോട്ട് പിടിക്കുന്നതിന് പകരം വക്കീലന്മാരെ കാണാനും കോടതിയില്‍ പോകാനുമൊക്കെ സമയം കളയുന്നത് ഗൗരവപൂര്‍വമായ ഒരു മത്സരത്തിനല്ല ലതികാസുഭാഷ് മലമ്പുഴയില്‍ എത്തിയതെന്ന് വ്യക്തമാകുന്നു. കൂടുതല്‍ പ്രശസ്തി ഉണ്ടാക്കാന്‍ വി എസ് പറഞ്ഞതിന്റെ പേരില്‍ ഉള്ള തത്രപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. വി എസ്സിന്റെ ജനസ്വാധീനം കുറച്ച് കാണിക്കാന്‍, ജനങ്ങള്‍ക്ക് എതിരാക്കാന്‍ ഒരു കച്ചിത്തുരുമ്പുമായിട്ടാണ് ഇതിനെ കോണ്‍ഗ്രസ് കണ്ടത്. യു ഡി എഫും അതിന്റെ നേതാക്കളും ഈ കച്ചിത്തുരുമ്പില്‍ പിടിച്ച് വി എസ്സിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പിടിവിട്ട് താഴെപ്പോകാനെ ഇത് ഉപകരിക്കൂ. ഈ വിഷയത്തില്‍ യു ഡി എഫ് നേതാക്കള്‍ ബഹളം കൂട്ടിയപ്പോള്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ഇതിന് ചൂട്ട് പിടിക്കുകയും ചെയ്തിട്ടും വി എസ്സിന്റെ പ്രതിച്ഛായയ്ക്കും സ്വീകാര്യതയ്ക്കും ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇതിന് ശേഷമുള്ള മണ്ഡലങ്ങളില്‍ നിന്നും മണ്ഡലങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ തേരോട്ടം തെളിയിക്കുന്നത്. വി എസിനെതിരായ അനാവശ്യ പ്രചാരണത്തിന്റെ ഫലമായി മലമ്പുഴയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ പോലും ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമാണ്. ഈ കോലാഹലം മൂലം കിട്ടാനിരുന്ന വോട്ടിന്റെ എണ്ണം കുറയുമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ തന്നെ വിജയിപ്പിക്കാനല്ലല്ലോ അവരെ മലമ്പുഴയിലേക്കയച്ചത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് ലതികാസുഭാഷിനെ ഉപയോഗിച്ച് യു ഡി എഫ് നേതാക്കള്‍ നടത്തുന്നത്. കാമാന്ധന്മാരുടെ ആക്രമത്തെ തുടര്‍ന്ന് മൃതിയടഞ്ഞ ശാരിയുടെ വീട്ടില്‍ നിന്നും ലതികാസുഭാഷിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയെന്നുള്ള വാര്‍ത്ത ശാരിയുടെ അച്ഛന്‍ തന്നെ നിഷേധിച്ചത് ഇതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ്. സംഭാവനയായി നൂറ് രൂപ മാത്രമാണ് ലതികയ്ക്ക് നല്‍കിയതെന്നും പിന്നീടാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയഗൂഢാലോചന ബോധ്യപ്പെട്ടതെന്നും വി എസ് ജയിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നുകൂടി കഴിഞ്ഞ ദിവസം ഇന്ത്യാവിഷനിലൂടെ ശാരിയുടെ അച്ഛന്‍ തന്നെ ജനങ്ങളോട് പറഞ്ഞപ്പോള്‍ ആ വഴിക്കും വോട്ടുതേടാനുള്ള യു ഡി എഫ് ശ്രമവും പരാജയം കണ്ടു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ലതികയുടെ പേരില്‍ അഴിച്ചുവിട്ട ഈ ദുഷ് പ്രചാരണങ്ങളെ അവജ്ഞയോടെ മാത്രമേ കാണുകയുള്ളുവെന്നും അച്യുതാന്ദന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ മലമ്പുഴയില്‍ ജയിക്കുമെന്നും തീര്‍ച്ചയാണ്. വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ യു ഡി എഫിന് ഇത് ബോധ്യമാകും. കേരളത്തില്‍ രണ്ട് തരം പത്രങ്ങളാണ് ഉള്ളത്. ഒന്ന് സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍. അവരുടെ ഉടമസ്ഥത ഒരു പക്ഷേ കുടുംബത്തിനോ അവര്‍ ഉണ്ടാക്കുന്ന കമ്പനിക്കോ ആണ്. മറ്റൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. എല്ലാവാര്‍ത്തകളും നല്‍കുന്നതിനോടൊപ്പം പാര്‍ട്ടി താല്‍പ്പര്യത്തിനും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടികളുടെ വിജയത്തിനും പരമാവധി ശ്രമിക്കും അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സി പി ഐയുടെ ജനയുഗം, സി പി എമ്മിന്റെ ദേശാഭിമാനി, കോണ്‍ഗ്രസിന്റെ വീക്ഷണം, ബി ജെ പിയുടെ ജന്മഭൂമി, ലീഗിന്റെ ചന്ദ്രിക എന്നിവയൊക്കെ പാര്‍ട്ടി പത്രങ്ങളാണ്. മൂലധന ശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍ എല്ലാ തത്വദീക്ഷയും മറന്ന് തിരഞ്ഞെടുപ്പില്‍ ഒരു പക്ഷത്തിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അവര്‍ അവകാശപ്പെടുന്ന നിഷ്പക്ഷതയെപ്പറ്റി വായനക്കാര്‍ വിധിയെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. ലതികാസംഭവം മനോരമ വളര്‍ത്തിക്കൊണ്ടുവന്നത് ഇതിന് ചെറിയൊരു ഉദാഹരണം മാത്രം. അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകമായ സിന്ധുജോയി എല്‍ ഡി എഫ് വിട്ടുവന്നപ്പോള്‍ അതിന്റെ പേരില്‍ എത്രസ്‌റ്റോറികളാണ് മനോരമയില്‍ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് വേദിയില്‍ മുഴങ്ങുന്ന മുദ്രാവാക്യം എന്തായാലും ഭാവിവികസനത്തിനാണ് ജനം വോട്ട് നല്‍കുന്നതെന്ന് മനോരമയുടെ അഭിപ്രായ സര്‍വേയില്‍ പോലും പറയുന്നു. 49.9 ശതമാനം ജനങ്ങളും ഇത് ശരിവയ്ക്കുന്നതായും അവര്‍ തന്നെ പറയുന്നു. അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഭാവിവികസനത്തിന് വേണ്ടിയാണ് ജനങ്ങളുടെ വോട്ടെങ്കില്‍ ഭരണത്തുടര്‍ച്ചയല്ലാതെ കേരളത്തിലെ ഇപ്പോഴത്തെ വികസനം സാധ്യമാണോ? വെറും ആരോപണങ്ങളുടെ പേരില്‍ അഭിപ്രായം മാറുന്നവരോ സ്വാധീനവലയത്തില്‍ പെടുന്നവരോ അല്ല കേരളീയ ജനമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ 'നിഷ്പക്ഷര്‍ക്ക്' ബോധ്യപ്പെടും.

അഴിമതിക്ക് മുന്നില്‍ പ്രധാനമന്ത്രി നിസ്സഹായനായി: വി എസ്




അഴിമതിക്ക് മുന്നില്‍ പ്രധാനമന്ത്രി നിസ്സഹായനായി: വി എസ്






പാലക്കാട്: അഴിമതിക്കാര്‍ക്ക്മുന്നില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിസ്സഹായനായെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഘടക കക്ഷികളില്‍ പലരും അഴിമതി നടത്തുമ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായ രാജയെ സുപ്രീംകോടതി ജയിലിലടച്ചു. എന്നിട്ടും അഴിമതികള്‍ ഒന്നിനുപിറകേ ഒന്നായി തുടരുന്നതുകൊണ്ടാണ് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നിരാഹാരസമരം നടത്തിയത്. അഴിമതി തടയുന്നതിന് രൂപീകരിച്ച ലോക്പാല്‍ ബില്‍ 40 വര്‍ഷമായിട്ടും പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തോടെ ബില്‍ അംഗീകരിക്കാന്‍ സാധ്യത കൂടിയിട്ടുണ്ട്. കോഗ്രസുകാരെ വിജയിപ്പിക്കാനായി കേരളത്തിലെത്തിയ സോണിയ ഗാന്ധി ശുദ്ധ നുണകളാണ് പറയുന്നത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടഞ്ഞത് യുപിഎ സര്‍ക്കാരാണെന്ന് അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ കോഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെയും ആന്ധ്രപ്രദേശിലെയും കര്‍ഷകആത്മഹത്യകള്‍ എന്തുകൊണ്ട് തടയാനാകുന്നില്ല. കോഗ്രസ്അധ്യക്ഷ പറഞ്ഞ നുണകള്‍ ഏറ്റുപറയാനാണ് പ്രധാനമന്ത്രിയും കേരളത്തിലെത്തിയത്. കോഗ്രസ്നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്ടറും മണ്ഡലങ്ങളില്‍ ചെലവാക്കാന്‍ കോടിക്കണക്കിനു രൂപയും നേരത്തേ ഇവിടെ എത്തിച്ചിട്ടുണ്ട്- വി എസ് പറഞ്ഞു. രാജ്യത്തിന്റെ പൊതുമുതല്‍ കട്ടുതിന്നുന്നവരോടും പെകുട്ടികളുടെ മാനം കവരുന്നവരോടും തനിക്ക് സന്ധിയില്ല. അതുകൊണ്ടാണ് താന്‍ വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്. ശത്രുക്കള്‍തന്നെ വൈരാഗ്യബുദ്ധിയോടെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. അതെല്ലാം പാഴ്വേലകളാകുന്നത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോഗ്രസിന്റെയും യുഡിഎഫിന്റെയും ഭരണം കേരളത്തെ താറുമാറാക്കി. അവര്‍ ഒരുതവണകൂടി അധികാരത്തിലെത്തിയാല്‍ കേരളത്തെ പിച്ചിച്ചീന്തും. അതുകൊണ്ട് അത്തരം ഭൂതങ്ങള്‍ കേരളത്തെ ബാധിക്കാതിരിക്കാനുള്ള പ്രതിരോധനിര നമ്മള്‍ ശക്തിപ്പെടുത്തണം. ശത്രുക്കള്‍ കേരളത്തെ ഇനിയും വരിഞ്ഞ് മുറുക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

പ്രചാരണം നാളെ തീരും മുന്‍കൈ നിലനിര്‍ത്തി എല്‍ഡിഎഫ്

പ്രചാരണം നാളെ തീരും മുന്‍കൈ നിലനിര്‍ത്തി എല്‍ഡിഎഫ്.
തിരു: സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ സംഭവവികാസങ്ങളും സജീവ ചര്‍ച്ചാ വിഷയമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും. ഭരണത്തുടര്‍ച്ചയ്ക്ക് അംഗീകാരം തേടി എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം കുരുക്കിനിര്‍ത്താനാണ് യുഡിഎഫ് പാടുപെട്ടത്. പത്ര-ദൃശ്യമാധ്യമങ്ങളുടെ പൂര്‍ണപിന്തുണ ഇതിനുണ്ടായെങ്കിലും രാഷ്ട്രീയകാര്യങ്ങള്‍തന്നെ ചര്‍ച്ചാവിഷയമാക്കി യുഡിഎഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എല്‍ഡിഎഫ് വിജയിച്ചു. സോണിയാഗാന്ധിയുടെ പ്രചാരണം പൊളിഞ്ഞതിന്റെ പിറകെ പ്രധാനമന്ത്രിയുടെയും രാഹുല്‍ഗാന്ധിയുടെയും യോഗങ്ങള്‍ ദയനീയമാംവിധം ശുഷ്കമായത് കോഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. രാഹുലിന്റെ യോഗങ്ങള്‍ക്ക് ആളെകിട്ടിയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍പോലും ശനിയാഴ്ച റിപ്പോര്‍ട് ചെയ്തു. കോഗ്രസിന്റെ ദേശീയ നേതാക്കളുടെ യോഗങ്ങള്‍ മുമ്പൊരു കാലത്തും ഇതുപോലെ പൊളിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍തന്നെയാണ് മുഖ്യമായും എല്‍ഡിഎഫ് വിശദീകരിക്കുന്നത്. അതോടൊപ്പം യുഡിഎഫ് ഭരണകാലത്തെ അഴിമതികളും സ്ത്രീപീഡനങ്ങളും പ്രചാരണരംഗത്ത് നിറഞ്ഞുനിന്നു. ഐസ്ക്രീം പാര്‍ലര്‍ പെവാണിഭം അടക്കമുള്ള കേസുകള്‍ കേരളസമൂഹം വീണ്ടും സജീവമായി ചര്‍ച്ചചെയ്തു. യുഡിഎഫിനെയും എല്‍ഡിഎഫിനെയും താരതമ്യം ചെയ്യുന്നതിന് ഇത് വഴിയൊരുക്കി. യുഡിഎഫ് ഭരണകാലത്തെ ജീര്‍ണതകളും പ്രചാരണരംഗത്ത് മുഴങ്ങിക്കേട്ടു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറയാനാകാതെ യുഡിഎഫ് വിഷമിച്ചു. കേന്ദ്രത്തിലെ അമ്പരപ്പിക്കുന്ന അഴിമതിയും വിലക്കയറ്റം സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇതിനൊന്നും മറുപടി പറയാനാകാതെ കുഴങ്ങിയ യുഡിഎഫ് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. മാധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനംചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചതായി നുണപ്രചരിപ്പിച്ചു. ഇതൊക്കെ വിപരീതഫലമാണുണ്ടാക്കിയത്. ലതിക സുഭാഷിനെ അധിക്ഷേപിച്ചെന്ന മുറവിളി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍തന്നെ തള്ളുകയുംചെയ്തു. ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ ശനിയാഴ്ച സമാപിച്ച അണ്ണ ഹസാരെയുടെ നിരാഹാര സമരത്തിലും പ്രതിക്കൂട്ടിലായത് കേന്ദ്രസര്‍ക്കാരാണ്. രണ്ടു രൂപ അരി പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചതും അന്യസംസ്ഥാന ലോട്ടറികാര്യത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതുമൊക്കെ യുഡിഎഫിന് പ്രചാരണരംഗത്ത് കൂടുതല്‍ ക്ഷീണമുണ്ടാക്കി. ലോട്ടറി എല്‍ഡിഎഫിനെതിരായ പ്രചാരണവിഷയമാക്കാനുള്ള നീക്കം തിരിച്ചടിയായി. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയും ലോട്ടറിമാഫിയയുമായി കോഗ്രസിനുള്ള ബന്ധവും കോടതിയുടെ പരാമര്‍ശത്തിലൂടെ തുറന്നുകാണിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ പതിവായി ചര്‍ച്ചചെയ്യുന്ന ഭരണവിരുദ്ധവികാരം ഇല്ലാത്തതാണ് യുഡിഎഫിനെ വല്ലാതെ ക്ഷീണിപ്പിച്ചത്. പ്രചാരണവിഷയങ്ങളില്‍ ഇരുട്ടില്‍ തപ്പിയ കോഗ്രസ് ഹൈടെക് പ്രചാരണരീതികളും പ്രയോഗിച്ചുനോക്കി. ഇവന്റ് മാനേജ്മെന്റ് ടീമുകളെ രാഹുല്‍ഗാന്ധി നേരിട്ട് നിയോഗിച്ചു.

കള്ളപ്പണം: വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം- മുഖ്യമന്ത്രി

കള്ളപ്പണം: വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം- മുഖ്യമന്ത്രി



തിരു: സ്വിസ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഗൌരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ സത്വരവും കര്‍ശനവുമായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്ത ഹസന്‍ അലി നല്‍കിയതായി പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 36,000 കോടി രൂപയാണ് ഇയാള്‍ വഴി നിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരം. കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ പണവും ഇതില്‍പ്പെടും. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്ത കേന്ദ്രഗവമെന്റിന്റെ നടപടിയെയും കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശിക്ഷിക്കുന്നതിനും വിവരങ്ങള്‍ പുറത്തുവരണം. അഴിമതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയെപ്പോലുള്ളവരെ ഇനിയും സമരമാര്‍ഗത്തിലേക്ക് കൊണ്ടുവരാതെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യുഡിഎഫ് കാലത്ത് 267.81 കോടി നഷ്ടം പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 870 കോടി

യുഡിഎഫ് കാലത്ത് 267.81 കോടി നഷ്ടം പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 870 കോടി
തിരു: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച ലാഭം 870 കോടിയായി. എല്‍ഡിഎഫിന്റെ ആദ്യ നാലുവര്‍ഷം ഈ സ്ഥാപനങ്ങള്‍ 580.69കോടിയാണ് ലാഭമുണ്ടാക്കിയത്. 2010-11ലെ അവസാനകണക്ക് വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും ഇത് 290-300കോടി രൂപയിലെത്തുമെന്നാണ് സൂചന. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ 267.81കോടിരൂപയാണ് നഷ്ടമുണ്ടാക്കിയത്. രാജ്യത്തെ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നാണ് പുതിയ നിക്ഷേപസാഹചര്യ സൂചിക. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നതുമായ വ്യവസായങ്ങള്‍ ലാഭത്തിലേക്ക് ഉയര്‍ന്നു. സംസ്ഥാന പൊതുമേഖലയിലുള്ള ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ ഒഴികെ ഇന്ന് എല്ലാ സ്ഥാപനങ്ങളും ലാഭത്തിലേക്കെത്തിക്കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ വ്യവസായവകുപ്പിനുകീഴിലുള്ള 12 പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ലാഭത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അവയുടെ എണ്ണം 35ആയി ഉയര്‍ത്താനായി. എല്‍ഡിഎഫ് ഭരണത്തില്‍ വ്യവസായവകുപ്പ് 245.17കോടിരൂപ മുതല്‍മുടക്കുള്ള 13വന്‍കിട വ്യവസായവും 48.44കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. 170കോടി രൂപ മുതല്‍മുടക്കില്‍ പത്ത് പുതിയ വ്യവസായസംരംഭങ്ങളും 275കോടി മുതല്‍മുടക്കില്‍ പ്രധാന നവീകരണപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ചവറയില്‍ സ്ഥാപിച്ച 140കോടിരൂപയുടെ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി, ടെല്‍ക്-എന്‍ടിപിസി സംയുക്തസംരംഭം, ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സംയുക്തപ്രവര്‍ത്തനം തുടങ്ങി. ചേര്‍ത്തല ഓട്ടോകാസ്റ്റ് സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ ബോഗി നിര്‍മാണ യൂണിറ്റിന് നടപടിയാരംഭിച്ചു. കാസര്‍കോട് എച്ച്എഎല്ലിന്റെ പുതിയ സ്ട്രാറ്റജിക് ഇലക്ട്രോണിക് യൂണിറ്റ്, കളമശേരിയില്‍ ബിഇഎല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട് സെന്റര്‍ എന്നിവയും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാവുന്ന സംരംഭങ്ങളാണ്. മുന്‍സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷന്‍ പ്രക്രിയയിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ച് വീണ്ടും ഉല്‍പ്പാദനം തുടങ്ങി. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കോമളപുരം സ്പിന്നിങ്മില്ലും തുറന്നുപ്രവര്‍ത്തിക്കുന്നു. ചെറുകിട വ്യവസായമേഖലയില്‍മാത്രം 1.64ലക്ഷം പേര്‍ക്കും വന്‍കിട വ്യവസായമേഖലയില്‍ 2601പേര്‍ക്ക് നേരിട്ടും 1540പേര്‍ക്ക് പരോക്ഷമായും ഇക്കാലയളവില്‍ തൊഴില്‍ ലഭിച്ചു. ടി എന്‍ സീന