Sunday, August 31, 2008

ഒറീസയില്‍ ക്രിസ്താനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമങളും വറ്ഗ്ഗിയ കലാപവും കേരളത്തിനേക്കാള്‍ നിസ്സാരം: ജോസഫ് പവ്വത്തില്‍

ഒറീസയില്‍ ക്രിസ്താനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമങളും വറ്ഗ്ഗിയ കലാപവും കേരളത്തിനേക്കാള്‍ നിസ്സാരം: ജോസഫ് പവ്വത്തില്‍ .

വിശ്വാസികള്‍ക്കുനേരെയുള്ള പ്രത്യക്ഷ ആക്രമങ്ങളേക്കാള്‍ ഭീകരം പരോക്ഷമായ ആക്രമങ്ങളാണെന്ന് ഇന്റര്‍ചര്‍ച്ച് കൌസില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ളീവ സഡേ സ്കൂളില്‍ രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പള്ളി തകര്‍ന്നാല്‍ പുനര്‍നിര്‍മിക്കാം. തലമുറയുടെ വിശ്വാസം തകര്‍ന്നാല്‍ വീണ്ടെടുക്കാനാകില്ല. ഭൌതികവാദവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത കൂടിവരികയാണ്. ക്രൈസ്തവസമൂഹം ചെകുത്താനും കടലിനും ഇടയിലാണ്- അദ്ദേഹം പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ വിഷമമാണ്. റഷ്യയില്‍ 70 വര്‍ഷം വിശ്വാസികളെ പീഡിപ്പിച്ചു. അവിടെ ഭരണസംവിധാനം തകര്‍ന്നപ്പോള്‍ വിശ്വാസം പുനര്‍ജനിച്ചെങ്കിലും അത് വികലമായി കഴിഞ്ഞിരുന്നു. മതം ഉപയോഗപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവരാണ് ഒറീസയിലെ അക്രമത്തിനുപിന്നില്‍. അക്രമത്തെ ക്രൈസ്തവമായും ജനാധിപത്യപരമായും നേരിടണം. മാനസാന്തരത്തിന് പ്രാര്‍ഥിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സംരക്ഷണവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. വര്‍ഗീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

മതമേലദ്ധ്യക്ഷന്മാര്‍ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു - ഡി.വൈ.എഫ്‌.ഐ

മതമേലദ്ധ്യക്ഷന്മാര്‍ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു - ഡി.വൈ.എഫ്‌.ഐ

ഇടതുപക്ഷ വിരോധം വെച്ചുപുലര്‍ത്തുന്ന കേരളത്തിലെ ഒരുവിഭാഗം
മതമേലദ്ധ്യക്ഷന്മാര്‍, ഒറീസയില്‍ പുരോഹിതന്മാരും കന്യാസ്‌ത്രീകളും ആക്രമിക്കപ്പെടുമ്പോള്‍ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ കുറ്റപ്പെടുത്തി.

വര്‍ഗീയ ഫാസിസ്റ്റുകളെ അരമനയിലേക്ക്‌ ആനയിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഇത്തരം മതമേലദ്ധ്യക്ഷന്മാര്‍, പുരോഗമന രാഷ്ട്രീയത്തിന്റെ സാന്നിധ്യം മൂലമാണ്‌ കേരളത്തില്‍ ഗുജറാത്തും ഒറീസയും ആവര്‍ത്തിക്കാത്തതെന്ന്‌ മനസ്സിലാക്കണമെന്നും ഡി.വൈ.എഫ്‌.ഐ പറഞ്ഞു.

തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ മനുഷ്യപക്ഷ ലേഖനം വായിക്കും. ഒറീസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എം.ബി. രാജേഷും സെക്രട്ടറി ടി.വി. രാജേഷും പത്രപ്രസ്‌താവനയില്‍ അറിയിച്ചു.

സഭാനിലപാടുകളോട്‌ എതിര്‍പ്പ്‌: കോളേജ്‌ പ്രിന്‍സിപ്പലായ കന്യാസ്‌ത്രീ മഠാംഗത്വം ഉപേക്ഷിച്ചു



സഭാനിലപാടുകളോട്‌ എതിര്‍പ്പ്‌: കോളേജ്‌ പ്രിന്‍സിപ്പലായ കന്യാസ്‌ത്രീ മഠാംഗത്വം ഉപേക്ഷിച്ചു

സീറോ മലബാര്‍സഭയുടെ നിലപാടുകളോടുള്ള എതിര്‍പ്പുമൂലം സി.എം.സി. സംന്യാസിനീസമൂഹാംഗവും കോളേജ്‌ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ജെസ്‌മി മഠാംഗത്വം ഉപേക്ഷിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ അറിയിച്ചതിനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനും സഭാനേതൃത്വം, തന്നെ മാനസികമായി പീഡിപ്പിച്ചതായി പത്രസമ്മേളനത്തില്‍ സിസ്റ്റര്‍ ജെസ്‌മി ആരോപിച്ചു. സി.എം.സി.യില്‍ 26 വര്‍ഷമായി അംഗമായ, 51-കാരിയായ ജെസ്‌മി നാലുവര്‍ഷമായി തൃശ്ശൂര്‍ സെന്റ്‌ മേരീസ്‌ കോളേജ്‌ പ്രിന്‍സിപ്പലാണ്‌. സെന്റ്‌ മേരീസ്‌, വിമല കോളേജുകളില്‍ ദീര്‍ഘകാലം ഇംഗ്ലീഷ്‌ അധ്യാപികയായിരുന്നു. വിമല കോളേജില്‍ വൈസ്‌ പ്രിന്‍സിപ്പലുമായിരുന്നു. മദര്‍ ജനറല്‍ ആവശ്യപ്പെട്ടതുപ്രകാരം ഏതാനും മാസങ്ങളായി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന്‌ അവധിയിലായിരുന്നു. ശനിയാഴ്‌ചയാണ്‌ സംന്യാസിനീസമൂഹാംഗത്വത്തോട്‌ വിടപറഞ്ഞത്‌. സ്വാശ്രയ കോഴ്‌സുകള്‍ക്ക്‌ കുട്ടികളില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പണമീടാക്കുന്നതും പ്രകടനങ്ങള്‍ക്കും മറ്റുമായി വിദ്യാലയങ്ങള്‍ക്ക്‌ അവധി നല്‍കുന്നതും ചോദ്യംചെയ്‌തപ്പോഴാണ്‌ ആദ്യം എതിര്‍പ്പുണ്ടായതെന്ന്‌ ജെസ്‌മി പറഞ്ഞു. താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനോടും എതിര്‍പ്പുണ്ടായി. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാതെ അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മനോരോഗമുണ്ടെന്ന്‌ പ്രചരിപ്പിക്കുകയും മരുന്ന്‌ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ രാജിവെയ്‌ക്കാന്‍ നിശ്ചയിച്ചതെന്നും ജെസ്‌മി പറഞ്ഞു. കോലഴിയില്‍ മദര്‍ ജനറലിനെ കാണാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാത്തതിനാല്‍ മാലയൂരി അസിസ്റ്റന്റുമാരെ ഏല്‍പ്പിക്കുകയും രാജിക്കത്ത്‌ കൊടുക്കുകയുമായിരുന്നു. കോളേജില്‍നിന്ന്‌ വി.ആര്‍.എസ്സിന്‌ അപേക്ഷിക്കും. പക്ഷേ, സംന്യസ്‌തജീവിതവും അധ്യാപികാവൃത്തിയും തുടരാനാണ്‌ നിശ്ചയം.

Saturday, August 30, 2008

മലയാളികള്ക്ക് ആവശ്യമുള്ളതെല്ലാം ഒരു ക്ലിക്കില് അതാണ് www.ikerala.net.

മലയാളികള്ക്ക് ആവശ്യമുള്ളതെല്ലാം ഒരു ക്ലിക്കില് അതാണ് www.ikerala.net.

www.ikerala.net ഈ അത്തതിന് മലയാളികളുടെ മുമ്പില് സമര്പ്പിക്കുകയാണ്. മലയാളികള്ക്ക് ആവശ്യമായ മിക്കവാറും എല്ലാ വെബ്സൈറ്റുകളും ഒരു സ്ക്രീനില് ഒന്നിപ്പിക്കുകയാണ് ഞങ്ങള്. ഉപരി വായനക്ക് ആവശ്യമായ പ്രത്യേകലിങ്കുകളും വെബ്സൈറ്റിന്റെ പ്രത്യേകതയാണ്. ശസലൃമഹമ.ില മലയാളികള്ക്ക് ഓര്മ്മിച്ചുവെക്കാന് ഏറ്റവും എളുപ്പമായ പേരായിരിക്കും. ഉപയോഗപ്രദമായ വെബ്സൈറ്റുകള് ആര്ക്കും സൌജന്യമായി ഈ സൈറ്റിലേക്ക് ചോര്ക്കാവുന്നതാണ്. ക്രിയാത്മകമായ നിര്ദ്ദേശങ്ങള് പ്രതീക്ഷിക്കുന്നതോടൊപ്പം ഓരോരുത്തരും സ്വയം പൂക്കളമിട്ട് ശസലൃമഹമ.ില ഉദ്ഘാടനം ചെയ്യണമെന്നുകൂടി ഞങ്ങള് ആഗ്രഹിക്കുന്നു.

ഓര്മ്മകളുടെ ഓണം...

പൂവും പൂക്കളവും ഓണവും കാര്ഷികവൃത്തിയും മലയാളിയുടെ വാര്ഷിക ചാക്രിയതകളില്നിന്നും കുടിയൊഴിഞ്ഞെങ്കിലും - ബാല്യകൌമാരങ്ങളുടെ ഓര്മ്മകളില് ഓണവും പൂക്കാലവുമുള്ള മലയാളികള് ഇനിയും കാണും. ഇന്ന് പല രാജ്യങ്ങളിലായി പരന്നു കിടക്കുന്നവരാണ് മലയാളികള്. അത്തം വരുമ്പോള് മനസ്സില് നാട്ടോര്മ്മകളുടെ തുടിയുണരാം..
മലയാളികള്ക്കായി - കുട്ടികള്ക്ക് പ്രത്യേകമായി www.ikerala.net സൈബര് പൂക്കളമൊരുക്കുകയാണ്.!
ഇഷ്ടാനുസരണം ഓരോരുത്തരും പൂക്കളമിട്ട്, നന്മകളുടെ തിരുമുറ്റത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കാനായെങ്കില് ഞങ്ങള് തൃപ്തരാണ്.


www.ikerala.net

Friday, August 29, 2008

സ്‌കൂളുകള്‍ അടയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്‌തവ നേതൃത്വം വര്‍ഗീയത പ്രചരിപ്പിക്കുന്നു

സ്‌കൂളുകള്‍ അടയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്‌തവ നേതൃത്വം വര്‍ഗീയത പ്രചരിപ്പിക്കുന്നു .

ഒറീസ്സയിലെ സംഘര്‍ഷത്തിന്റെപേരില്‍ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിടുന്നതിനെതിരെ ഹിന്ദുസംഘടനകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.

കേരളത്തില്‍ ക്രൈസ്‌തവ മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ അടച്ചിടുന്നത്‌ വര്‍ഗീയതയുടെപേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന്‌ ഹിന്ദുസംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാരില്‍നിന്ന്‌ഗ്രാന്റും ശമ്പളവുംപറ്റിക്കൊണ്ട്‌ ക്രിസ്‌തീയമാനേജ്‌മെന്റുകള്‍ നിയമനിഷേധം നടത്തുകയാണ്‌.
ഒറീസ്സയിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നുപേരും ക്രൈസ്‌തവ മിഷിനറി പ്രവര്‍ത്തകരാണ്‌. ക്രിസ്‌ത്യന്‍ കുട്ടികളെല്ലാം ക്രൈസ്‌തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കണമെന്നാണ്‌ ക്രൈസ്‌തവ നേതൃത്വം പറയുന്നത്‌. എന്നിട്ടും വര്‍ഗീയത പരത്തുന്നത്‌ ഹിന്ദുസംഘടനകളാണെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഭൂപരിഷ്കരണം ഇപ്പോഴത്തെ നടപടികള്‍ ഇ എം എസ് ഗവമെന്റിന്റെ തുടര്‍ച്ച: പിണറായി

ഭൂപരിഷ്കരണം ഇപ്പോഴത്തെ നടപടികള്‍ ഇ എം എസ് ഗവമെന്റിന്റെ തുടര്‍ച്ച: പിണറായി

പറവൂര്‍: കേരള വികസനത്തിന് അടിത്തറയിട്ട ഇഎംഎസ് ഗവമെന്റിന്റെ ഭൂപരിഷ്കരണ നടപടികളുടെ തുടര്‍ച്ചയാണ് മറ്റെല്ലാഇടതുപക്ഷ ഗവമെന്റുകളെയുംപോലെ ഇപ്പോഴത്തെ വി എസ് ഗവമെന്റും നടപ്പാക്കിവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഗവമെന്റ് തുടരുകയാണ്. ഒപ്പം നിലവിലുള്ള മിച്ചഭൂമിയും അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയെന്ന സമീപനവുമായാണ് ഗവമെന്റ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ' ഇഎംഎസും കേരള രാഷ്ട്രീയവും' എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎംഎസ് ഗവമെന്റ് മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള നടപടികളെടുത്തപ്പോഴും അതിനെ ശക്തിയായി എതിര്‍ക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. ഇപ്പോഴും ചിലര്‍ ഭൂപരിഷ്കരണത്തിനെതിരെ രംഗത്തുവന്നിരിക്കയാണ്. ഇവര്‍ പാവപ്പെട്ടവരുടെ താല്‍പ്പര്യമല്ല സംരക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി എസ് പറഞ്ഞതുപോലെ ഇക്കൂട്ടര്‍ റിയല്‍ എസ്റ്റേറ്റുകാരുടെ താല്‍പ്പര്യമാണ് ഉന്നയിക്കുന്നത്. ഭൂപരിഷ്കരണത്തെ തകര്‍ക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രസക്തമാണ്. ഉള്ള ഭൂമി പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യണമെന്നു തന്നെയാണ് എല്‍ഡിഎഫ് തീരുമാനം. അതുമായി ഗവമെന്റ് മുന്നോട്ടുപോകുകതന്നെ ചെയ്യും. ഗവമെന്റ് മുന്നോട്ടുവച്ച കാല്‍ പിറകോട്ടെടുക്കുന്ന പ്രശ്നമില്ല. ചില ഇടതുതീവ്രവാദികളും നേരത്തെ ഇടതുതീവ്രവാദത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനുമൊക്കെ ചേര്‍ന്നു പ്രചരിപ്പിക്കുന്ന വിപ്ളവ വായാടിത്തംകൊണ്ട് ഗവമെന്റിനെ കളങ്കപ്പെടുത്താന്‍ കഴിയില്ല. എല്ലാവര്‍ക്കും വീടു നല്‍കാനുള്ള പദ്ധതിയും ഗവമെന്റ് തയ്യാറാക്കിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. വെള്ളം, വെളിച്ചം, കക്കൂസ് എന്നിവ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വീടുകള്‍ നല്‍കുക. ഇത്തരം ശക്തമായ ഇടപെടലുകളും ഇഎംഎസ് ഗവന്റിെന്റെ തുടര്‍ച്ചയാണ്. ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഇഎംഎസാണെന്ന് പിണറായി പറഞ്ഞു. വികസനത്തിന് രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിക്കണമെന്ന സന്ദേശം ശക്തമായി ഉയര്‍ത്തിയതും ഇഎംഎസായിരുന്നു. എല്ലാത്തിനേയും എതിര്‍ക്കുകയാണ് ഒരു കൂട്ടരുടെ കടമയെന്നത് നാടിന്റെ താല്‍പ്പര്യത്തിന് യോജിച്ചതല്ല. കാര്‍ഷിക നിക്ഷേപ വര്‍ധനവ്, പൊതുമേഖലാ സംരക്ഷണം, അടിസ്ഥാന മേഖലയിലെ പുതിയ നിക്ഷേപസാധ്യത, വിദ്യാഭ്യാസ മേഖല പാവപ്പെട്ടവനു പ്രാപ്യമാക്കല്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവയിലെല്ലാം കേരളത്തെ പുതുക്കിപ്പണിത ഇഎംഎസിന്റെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവമെന്റും മുന്നോട്ടു പോകുന്നത്. ഇതു കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ചുനില്‍ക്കണം. ഈ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇഎംഎസിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ നമുക്കു ചെയ്യാനുള്ളതെന്നും പിണറായി പറഞ്ഞു. ടൌഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എസ് ശര്‍മ അധ്യക്ഷനായിരുന്നു. അഡ്വ.എന്‍ എ അലി സ്വാഗതവും ഡോ.കെ വി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Thursday, August 28, 2008

ജോമോനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌‍‍‍‍‍‍‍‍‍‍

ജോമോനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌‍‍‍‍‍‍‍‍‍‍.

കൊച്ചി: അഭയകേസില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡി.ജി.പി പ്രത്യേക പോലീസ് സംഘ​െ​ത്ത രൂപീകരിക്കണം. സത്യസന്ധരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരായിരിക്കണം സംഘത്തില്‍ ഉണ്ടാ​േ​വണ്ടത്. ഇതിനായി 22 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും ഹൈക്കോടതി നല്‍കി. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ആറു മാസത്തിനുള്ളില്‍ യാതൊരുവിധ പൊതുതാല്‍പര്യ ഹറജിയും ഒരു കോടതിയിലും സമര്‍പ്പിക്കരുതെന്നും ജസ്റ്റീസ് ബി. രാംകുമാര്‍ ഉത്തരവിട്ടു.അതേസമയം നാര്‍കോ അനാലിസിസ് പരിശോധന റിപ്പോര്‍ട്ടില്‍ സംശയമുന്നയിച്ച്‌ ജോമോന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. സി.ജെ.എം കോടതിയിലും ഹൈക്കോടതിയും സമര്‍പ്പിച്ചിട്ടുള്ള നാര്‍​േ​കാ അനാലിസിസ് സിഡികള്‍ താരതമ്യം ചെയ്യണമെന്നും ജോമോന്‍ ഹര്‍ജിയില്‍‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ​േ​കസില്‍ സി.ബി.ഐ ഡി.വൈ.എസ്.പി ആര്‍.കെ അഗര്‍വാളിനോട് കോടതി ഇന്നും വിശദീകരണം തേടി. നാര്‍​േ​കാ അനാലിസിസ് പരിശോധന സംബന്ധിച്ച് സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ സിഡിയും ബംഗളൂരുവിലെ ലാബില്‍ നിന്നു ലഭിച്ച വിവരം തമ്മിലുള്ള ​ൈ​വരുദ്ധ്യം സംബന്ധിച്ച് വിശദീകരണമാണ് തേടിയിരിക്കുന്നത്. അതിനിടെ നാര്‍കോ പരിശോധന സംബന്ധിച്ച് ഫോറന്‍സിക് ലാബില്‍ നിന്നും മൂന്നാമതും റിപ്പോര്‍ട്ട് ​ൈ​ഹ‍ക്കോടതിയില്‍ ലഭിച്ചതായി സൂചനയുണ്ട്. മൂന്ന് സിഡികള്‍ സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ മൂന്നു സിഡികളിലെ വിവരങ്ങള്‍ ഒരു സിഡിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും ലാബ് ഡയറക്ടര്‍ മോഹന്‍ ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. സി.ബി.ഐ റിപ്പോര്‍ട്ടിലെ വിവരങ്ങളുമായി സി.ബി.ഐ നല്‍കിയ സിഡിയില്‍ വ്യത്യാസമുള്ളതായി സൂചനയുണ്ട്.ഇതേ തുടര്‍ന്ന് ഡല്‍ഹിക്ക് പുറപ്പെട്ട സി.ബി.ഐ ഡി.​ൈ​വ.എസ്.പി അഗര്‍വാളിനോട് യാത്ര നിര്‍ത്തി ഉച്ചയോടെ ​േ​കാടതിയില്‍ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.

Wednesday, August 27, 2008

ജീവനും ഉമ്മുഖുല്‍സുവും തമ്മിലെന്ത്

ജീവനും ഉമ്മുഖുല്‍സുവും തമ്മിലെന്ത്

ആരാണ്‌ കെ.എസ്‌.യു. ബദല്‍ പുസ്‌തകത്തിലെ ജീവന്‍' എന്ന സംവാദാത്മകമായ അന്വേഷണത്തോടെയാണ്‌, ''രിസാല'' വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്‌. 'പാഠപുസ്‌തക വിവാദ'ത്തെ, 'ഇന്ത്യന്‍ ദേശീയതയുമായി', ബന്ധപ്പെടുത്തി, സംവാദാത്മകമായി വികസിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിലാണ്‌, പ്രസ്‌തുത അന്വേഷണം പ്രസക്‌തമാകുന്നത്‌. ഔദ്യോഗിക ആചാരങ്ങളിലും, ദേശീയ അനുഷ്‌ഠാനങ്ങളിലും പാഠപുസ്‌തകങ്ങളിലും സാഹിത്യ കൃതികളിലും നര്‍മ്മങ്ങളിലും തെളിഞ്ഞും ഒളിഞ്ഞും നിലനില്‍ക്കുന്ന സവര്‍ണാധിപത്യത്തെ ശരിവയ്‌ക്കും വിധത്തിലാണ്‌ കെ.എസ്‌.യുവിന്റെ 'ബദല്‍ പാഠപുസ്‌ക'മെന്ന വീക്ഷണമാണ്‌ അതു പങ്കുവയ്‌ക്കുന്നത്‌. 'മതമില്ലാത്ത ജീവന്‍' എന്ന പാഠത്തിനു പകരമായി ബദല്‍ പാഠപുസ്‌തകത്തില്‍, അമ്പലത്തില്‍ ഉത്സവത്തിനു പോകുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഥയാണു ചേര്‍ത്തിരിക്കുന്നത്‌, 'ഉമ്മുകുത്സുവിന്റെ തട്ടം' എന്നപേരില്‍ അമ്പലപ്പറമ്പിലൂടെ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നു തട്ടം നഷ്‌ടപ്പെടുന്നു. തട്ടവുമന്വേഷിച്ച്‌ പെണ്‍കുട്ടി അമ്പലവും പരിസരവും ഓടി നടക്കുന്നു. ഒടുവില്‍ ഒരു ഹിന്ദു യുവാവ്‌ തട്ടം കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. അയാള്‍ മുസ്ലിം പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നു. പെണ്‍കുട്ടി ആഹ്‌ളാദവതിയാകുന്നു.ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകത്തിലെ, 'മതമില്ലാത്ത ജീവനില്‍' കുതറലും വ്യവസ്‌ഥയ്‌ക്കെതിരായ കലാപവുമുണ്ട്‌. അതില്‍നിന്നും ചിറകു വിടര്‍ത്തുന്നതു പുതിയ ലോകത്തെക്കുറിച്ചുള്ള കിനാക്കളാണ്‌. ജാതിരഹിതവും മതനിരപേക്ഷവുമായ ഒരാധുനിക കേരളം എന്ന മുദ്രാവാക്യത്തിലേക്കാണതു മിഴികള്‍ തുറന്നുവച്ചിരിക്കുന്നത്‌.എന്നാല്‍, ഇതിനു ബദലായി, കെ.എസ്‌.യു പുറത്തിറക്കിയിരിക്കുന്ന, 'ഉമ്മുകുത്സുവിന്റെ തട്ട' ത്തിനു പഴയ ലോകത്തില്‍ ചുറ്റിക്കറങ്ങുന്നതിനപ്പുറം പുതിയ ലോകത്തെക്കുറിച്ചു മൗലികമായ ഒരു താല്‍പര്യവും മുന്നോട്ടുവയ്‌ക്കാനില്ല. പ്രത്യക്ഷത്തിലതു മത സൗഹാര്‍ദ്ദത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നുള്ളതു ശരിയാണ്‌. അത്രത്തോളമതു സ്വാഗതാര്‍ഹവുമാണ്‌.'തട്ടമിട്ടവരെ' മുഴുവന്‍, 'തട്ടണം' എന്ന കാഴ്‌ചപ്പാടു കൊടി പറത്തുന്ന ഒരു സ്‌ഥലത്തായിരുന്നു കെ.എസ്‌.യു. ഈ പാഠമവതരിപ്പിച്ചിരുന്നതെങ്കില്‍ അതൊരു സ്‌ഫോടനാത്മകമായ ശരിയായി സവര്‍ണാധികാര കേന്ദ്രങ്ങളെയാകെ കിടിലംകൊള്ളിക്കുമായിരുന്നു. അങ്ങനെ വന്നാല്‍, ' ഉമ്മുകുല്‍സുവിന്റെ തട്ടം' ഉടന്‍ നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നുവരുമായിരുന്നു.എന്നാല്‍ കേരളത്തില്‍, ഏഴാംക്ലാസിലെ വിവാദ വിധേയമായ പാഠപുസ്‌തകത്തില്‍, 'ഉമ്മുകുല്‍സുവിന്റെ തട്ടം' എന്ന കെ.എസ്‌.യു.വിന്റെ ബദല്‍ പാഠപുസ്‌തകത്തിലെ പാഠം കൂടി ചേര്‍ത്താല്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സൂക്ഷ്‌മമായി വിശകലനം ചെയ്യുമ്പോള്‍ 'മതമില്ലാത്ത ജീവന്‍' വളരെ മുമ്പിലും, 'ഉമ്മുകുല്‍സുവിന്റെ തട്ടം' അതിനെ അപേക്ഷിച്ചു വളരെ പിറകിലുമാണെന്നു കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. പത്തുമുപ്പതു കൊല്ലംമുമ്പ്‌ ഒരു ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തില്‍ ഞങ്ങള്‍ പഠിച്ച ഒരു പാഠം തന്നെയാണ്‌ ഇന്നു ചില്ലറ പരിഷ്‌കാരത്തോടെ, 'ഉമ്മുകുല്‍സുവിന്റെ തട്ട'വുമിട്ടു തിരിച്ചുവന്നിരിക്കുന്നത്‌!അന്ന്‌ ആറാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്‌തകം പരിചയപ്പെടുത്തിയത്‌ ഒരു സൈക്കിള്‍പോലും വാങ്ങാനാവാത്തവിധം ദരിദ്രനായ ഒരു ബാലുവിന്‌, അത്ഭുതകരമാംവിധം ആഗ്രഹിച്ച സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ഒരു കഥയായിരുന്നു. ഇന്നു 'മതമില്ലാത്ത ജീവന്‌' ബദലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നതു തട്ടം നഷ്‌ടപ്പെട്ട ഒരു മുസ്ലിം പെണ്‍കുട്ടിക്ക്‌ അമ്പലപ്പറമ്പില്‍ നിന്നും ഒരു യുവാവ്‌ തട്ടം വീണ്ടെടുത്തു തിരിച്ചുകൊടുക്കുന്ന വീരകഥയും!ബാലു ഒരധ്യാപകന്റെ മകനാണ്‌, പീടികയില്‍ കണ്ട പല നിറത്തിലുള്ള സൈക്കിള്‍ അവനു വലിയ ഇഷ്‌ടമായി. പക്ഷേ നൂറ്റമ്പത്‌ രൂപയാണ്‌ വില. ജന്മദിനസമ്മാനമായി സൈക്കിള്‍ വാങ്ങിത്തരാന്‍ അച്‌ഛനോടു പറഞ്ഞു. പണമില്ല, ബാലുവിനു വളരെ സങ്കടമായി. ഒരു ദിവസം നടന്നുപോകുമ്പോള്‍, അതാ വഴിയില്‍ വിലങ്ങനെ ഒരു 'പേഴ്‌സ്' കിടക്കുന്നു! ബാലു തുറന്നു നോക്കിയപ്പോള്‍ നൂറിന്റെ പത്തു നോട്ട്‌. അവന്റെ തൊട്ടുമുന്നില്‍ നടന്നുപോകുന്നത്‌ അയല്‍വാസിയായ വില്യംസാണ്‌. ബാലു ഓടി വില്യംസിന്റെ അടുത്തെത്തി. അവന്‍ ചോദിച്ചു. 'നിങ്ങളുടെ പേഴ്‌സ് നഷ്‌ടപ്പെട്ടിട്ടുണ്ടോ? വില്യംസിന്റെ പേഴ്‌സ് അയാളുടെ കൈയില്‍ തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ ഇതാരുടേതാണ്‌? വില്യംസിനൊപ്പം ബാലു തൊട്ടടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പോയി. അവന്‍ പേഴ്‌സ് സബ്‌ ഇന്‍സ്‌പെക്‌ടറെ ഏല്‍പ്പിച്ചു. അപ്പോഴുണ്ട്‌ കച്ചവടക്കാരനായ ഇസ്‌മായില്‍ പരിഭ്രമിച്ച്‌ ഓടിവരുന്നു. അയാള്‍ പറഞ്ഞു' സാര്‍, എന്റെ പേഴ്‌സ് വഴിയിലെവിടെയോ വീണുപോയി. അടയാളമോരാന്നായി അയാള്‍ വിശദീകരിച്ചു. ബാലു ഏല്‍പ്പിച്ച പേഴ്‌സ് ഇന്‍സ്‌പെക്‌ടര്‍ ഇസ്‌മായിലിനു കൊടുത്തു. ഇസ്‌മായില്‍ അത്ഭുതപ്പെട്ടു. ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. 'ഇത്‌ ബാലു. സത്യസന്ധനായ നല്ല കുട്ടി. ഇവനാണു നിങ്ങളുടെ പേഴ്‌സ് ഇവിടെ ഏല്‍പ്പിച്ചത്‌'. ഇസ്‌മായില്‍ അവനൊരു സമ്മാനം വാങ്ങിക്കൊടുത്തു. അത്‌ അവന്‍ നേരത്തെ സ്വന്തമാക്കാന്‍ കൊതിച്ചിരുന്ന പല നിറത്തിലുള്ള ആ സൈക്കിളായിരുന്നു!ബാലുവിന്റെ സത്യസന്ധതയുടെ ചെലവില്‍ പഴയ ആറാം ക്ലാസിലെ കഥ ബാലു ഉള്‍പ്പെടുന്ന ദരിദ്രരുടെ ജീവിതസത്യങ്ങളെയാണു സമര്‍ത്ഥമായി മറച്ചുവച്ചത്‌. സാമൂഹ്യപ്രശ്‌നങ്ങളെ അപഗ്രഥിക്കാനുള്ള കഴിവ്‌ വിദ്യാര്‍ഥികളില്‍ സൃഷ്‌ടിക്കുന്നതിന്നു പകരം, സര്‍വപ്രശ്‌നങ്ങളും അത്ഭുതകരമായി പരിഹരിക്കുമെന്ന വ്യാജ ശുഭാപ്‌തിവിശ്വാസം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണതു ശ്രമിച്ചത്‌. ബാലുവിനു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്നതു പണമില്ലാഞ്ഞിട്ടാണ്‌. അപ്പോള്‍ അവനു പണം വീണുകിട്ടുന്നു! ബാലു സത്യസന്ധനാണ്‌. അതുകൊണ്ടവന്‍ പണം വില്യംസിന്റേതാണോ എന്നന്വേഷിക്കുന്നു. വില്യംസ്‌ സത്യസന്ധനാണ്‌. അതുകൊണ്ടിരുവരും ചേര്‍ന്നു പണം പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നു. ഇന്‍സ്‌പെക്‌ടര്‍ സത്യസന്ധനാണ്‌. അയാള്‍ പണം യഥാര്‍ഥ ഉടമയെ ഏല്‍പ്പിക്കുന്നു. ഉടമ വളരെ നല്ലവനാണ്‌. അതുകൊണ്ട്‌ അയാള്‍ ബാലുവിന്‌ സമ്മാനമായി 'ഒരു സൈക്കിള്‍ തന്നെ' വാങ്ങിക്കൊടുക്കുന്നു. സത്യസന്ധതയും നന്മയും ചേര്‍ന്നു നിര്‍വഹിക്കുന്ന ഒരു സംഘനൃത്തമാണ്‌ അന്ന്‌ 'ആറാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അടിച്ചുപൊളിച്ചത്‌'!'നിങ്ങള്‍ സത്യസന്ധരായിരിക്കുക, വേണ്ടതൊക്കെയും സ്വയം വന്നുചേരും' എന്ന ഗുണപാഠം തന്നെയാണു നിസംശയം അന്നാക്കഥ പങ്കുവച്ചത്‌! കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതില്‍ 'മതസൗഹാര്‍ദ്ദ മാതൃക' പിന്തുടരാന്‍ കഥ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഹിന്ദുബാലു, ക്രിസ്‌ത്യന്‍വില്യംസ്‌, ഇസ്ലാം ഇസ്‌മായില്‍! പ്രത്യക്ഷത്തില്‍ ഒരു 'കുറവും' പറയാന്‍ ആര്‍ക്കും പറ്റില്ല. കൃത്യം കിറുകൃത്യം.എന്നാല്‍ മുമ്പു പനയില്‍ നിന്നു വീണു തലതെറിച്ചു മരിച്ചുപോയ പിതാവിന്‌ എന്തെങ്കിലും പറ്റിയോയെന്ന്‌ ആരോ ചോദിച്ചപ്പോള്‍, 'ഒന്നും പറ്റിയിട്ടില്ല, തല കാണാനില്ല' എന്ന്‌ ഒരു കുട്ടി പറഞ്ഞതുപോലെ, പഴയ ബാലുവിന്റെ സൈക്കിള്‍ കഥയിലും, പുതിയ ഉമ്മുകുല്‍സുവിന്റെ തട്ടം കഥയിലും, 'ചിന്തിക്കുന്ന തലയോ', മിടിക്കുന്ന ഹൃദയമോ' ഇല്ല. അതിലാകെക്കൂടെയുള്ളത്‌, ഇക്കിളിപ്പെടുത്തുന്ന ഒരല്‍പം പൈങ്കിളിയും, അധികാര വ്യവസ്‌ഥ ആജ്‌ഞാപിക്കുന്നതിനനുസരിച്ച്‌ ഇളകുന്ന ഒരു വാലുമാണ്‌.അധികാരികള്‍ ആഗ്രഹിക്കുന്നത്‌ കുട്ടികളെ അത്ഭുതങ്ങളുടെ ലോകത്ത്‌ അടച്ചിടാനാണ്‌. 'രക്‌തസാക്ഷികളെ', പരിചയപ്പെടുത്തുന്ന പാഠങ്ങള്‍ക്കെതിരേ അവര്‍ പൊട്ടിത്തെറിക്കും. എന്നാല്‍, ചോര കുടിക്കുന്ന ചെകുത്താന്മാരെക്കുറിച്ചുള്ള കഥകളവരെ കോരിത്തരിപ്പിക്കും! ബാലുവിനെയും ഉമ്മുകുല്‍സുവിനെയും അവര്‍ക്കിഷ്‌ടമാണ്‌! രണ്ടുപേര്‍ക്കും എന്തൊക്കെ പറഞ്ഞാലും മതമുണ്ട്‌. എന്നാല്‍ ഇന്നത്തെ ഏഴാം ക്ലാസിലെ 'ജീവന്‌' ഇപ്പോള്‍ മതമില്ല. ഭാവിയില്‍ 'മതം' സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നൊക്കെ ചില ഇടതന്മാര്‍ പറയുന്നുണ്ടെങ്കിലും, 'കുരുത്തംകെട്ട' ഇവന്‍ നാളെ മതം സ്വീകരിച്ചില്ലെങ്കില്‍, പാവം ഹെഡ്‌മാഷിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്നോര്‍ത്താണു ചിലരിപ്പോള്‍ തന്നെ മുന്‍കൂറായി പരിഭ്രമിക്കുന്നത്‌!'ഉമ്മുകുല്‍സുവിന്റെ തട്ടത്തില്‍' ഗാന്ധിജിയുടെ, മതസൗഹാര്‍ദ്ദ കാഴ്‌ചപ്പാടിനൊപ്പം, 'ഇന്ത്യന്‍ ദേശീയത' സംബന്ധിച്ച ഗാന്ധിജിയുടെ സമീപനവും 'കുഴിച്ചുനോക്കിയാല്‍' കാണാന്‍ പറ്റും.സൗകര്യത്തിനു വേണ്ടി ഇന്ത്യന്‍ ദേശീയതയെ നാലായി വിഭജിക്കാവുന്നതാണ്‌. ഒന്ന്‌, ഗാന്ധിജിയുടെ നേതൃത്വത്തില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായി വികസിച്ചു വന്ന സാമുദായിക ദേശീയത. ഇന്ത്യ ഒരു മതക്കാരുടെയും സ്വകാര്യസ്വത്തല്ലെന്ന ശരിയായ കാഴ്‌ചപ്പാടാണതു മുന്നോട്ടുവച്ചത്‌ എന്നാലതിനു സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ അദൃശ്യമായ അതിര്‍ത്തികള്‍ മുറിച്ചുകടക്കാന്‍ കഴിഞ്ഞില്ലെന്നു കാണാന്‍ കഴിയും.ഗോഡ്‌സെയുടെ രണശൂരശ്രീരാമനെതിരേ, മര്യാദാ പുരുഷോത്തമനായ മറ്റൊരു ശ്രീരാമനെ, ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചെങ്കിലും, ആ ശ്രീരാമനും വര്‍ണവ്യവസ്‌ഥയ്‌ക്കുള്ളിലായിരുന്നു എന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല. നെഹ്‌റുവിന്റെ 'മതേതര ദേശീയത്വം', ബ്രാഹ്‌മണരുടെ കാല്‍ കഴുകിയ രാജേന്ദ്രപ്രസാദിനെതിരേ പൊട്ടിത്തെറിച്ചെങ്കിലും, ഒരു പരിധി വരെ മതാത്മകതയില്‍ പുറത്തുകടക്കാന്‍ കഴിഞ്ഞെങ്കിലും, പൂര്‍ണമായ അര്‍ഥത്തിലതിനും സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ ജനകീയ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.മൂന്നാമത്തേത്‌ സംഘപരിവാര്‍ ശക്‌തികള്‍ വികസിപ്പിച്ച ആക്രമോത്സുകമായ മേല്‍ക്കോയ്‌മാ ദേശീയതയാണ്‌. സവര്‍ണ പ്രത്യയശാസ്‌ത്രമൊഴിച്ചു മറ്റെല്ലാറ്റിനെയും, ദേശവിരുദ്ധമായി കാണുന്ന ഒരു കാഴ്‌ചപ്പാടാണ്‌ അവരുടെ മേല്‍ക്കോയ്‌മാ ദേശീയതയെ മറ്റെല്ലാ ദേശീയ കാഴ്‌ചപ്പാടുകളില്‍ നിന്നും വിപല്‍ക്കരമാംവിധം വ്യത്യസ്‌തമാക്കുന്നത്‌.ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലെ അവര്‍ക്കു 'യഥാര്‍ഥ ഇന്ത്യക്കാര്‍' എന്ന നിലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. 'ഹിന്ദുമുസ്ലിം ഐക്യമല്ലാതെ സ്വരാജ്‌ സാധ്യമല്ലെന്നു പറഞ്ഞവന്‍' രാജ്യവഞ്ചകനാണെന്ന ദേശവിരുദ്ധ പരാമര്‍ശത്തിലൂടെയാണ്‌, പേരുപോലും പ്രത്യേകം എടുത്തു പറയാതെ അവര്‍ ഗാന്ധിജിയെ, 'രാജ്യദ്രോഹികളുടെ' പട്ടികയില്‍പെടുത്തിയത്‌! ഇന്ത്യക്കാരനായ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്‌ എന്നു സ്വയം ചോദിച്ച്‌, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി എന്നു സ്വയം ഉത്തരം പറഞ്ഞാണ്‌, ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവര്‍, 'ഇന്ത്യാവിരുദ്ധനാക്കിയത്‌'. എന്നിട്ടു പോലും നെഹ്‌റുവിന്‌ സംഘപരിവാറിന്റെ 'ദേശീയവിരുദ്ധത' യെ ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല.നാലാമത്തെ ദേശീയ കാഴ്‌ചപ്പാട്‌, ജനകീയ ദേശീയതയെന്നോ വിപ്ലവകരമായ ദേശീയതയെന്നോ വിളിക്കാവുന്ന സാമ്രാജ്യത്വവിരുദ്ധ ദേശീയതയാണ്‌. അതിനെ എതിര്‍ക്കുന്നതില്‍ ഗാന്ധി, നെഹ്‌റു, സംഘപരിവാര്‍ ശക്‌തികള്‍ തമ്മിലുള്ള അടുപ്പമാണ്‌, ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിനെതിരേയുള്ള അലസിപ്പോയ സമരത്തില്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്‌.കെ.എസ്‌.യു വിന്റെ ബദല്‍ പാഠപുസ്‌തകം പ്രത്യക്ഷത്തില്‍ ഗാന്ധിജിയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും, അതിന്‌ 'സംഘപരിവാര്‍ പ്രത്യയശാസ്‌ത്രത്തോട്‌' നിവര്‍ന്നു നിന്നേറ്റുമുട്ടാന്‍ കഴിയാത്തതുകൊണ്ടാണ്‌ അതിനൊരു യഥാര്‍ഥ 'ബദല്‍' ആവാന്‍ കഴിയാതെ പോയത്‌.
(കെ.ഈ.എന്‍ . കുഞ്ഞഹമ്മദ്)

Tuesday, August 26, 2008

ക്രൈസ്തവ രക്തത്തിലും കണ്ണീരിലും കുതിര്‍ന്ന ആന്ധ്രയും ഒറീസയും

ക്രൈസ്തവ രക്തത്തിലും കണ്ണീരിലും കുതിര്‍ന്ന ആന്ധ്രയും ഒറീസയും

രക്തച്ചൊരിയല്‍ നിലയ്ക്കില്ലേ? ഈ കണ്ണീര്‍ വറ്റില്ലേ? നിസ്വാര്‍ഥസേവനത്തിന്റെ ആള്‍രൂപമായിരുന്ന ഫാ. തോമസ് പാണ്ടിപ്പള്ളിയുടെ രക്തം ആന്ധ്രായിലെ തെരുവില്‍ ഒഴുകിയത് ഒരാഴ്ചമുമ്പ്. ആ രക്തം ഉണങ്ങിയില്ല. അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരീസഹോദരന്മാരുടെയും സഭാംഗങ്ങളുടെയും ഈറനണിഞ്ഞ കണ്ണുകള്‍ സമാശ്വാസത്തിനായി ദൈവസന്നിധിയിലേക്കു തിരിയുന്നു. അതിക്രൂരമാംവിധം അരുമ മകന്‍ വധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും കൊലപാതകികള്‍ ആരെന്ന് അറിയില്ലെങ്കിലും അവരോട് വ്യവസ്ഥയില്ലാതെ ക്ഷമിച്ചുകൊണ്ട് ക്രൈസ്തവ സ്നേഹത്തിന്റെ കരുണയുടെ കൈത്തിരി കത്തിച്ചുയര്‍ത്തി അന്ധകാരമയമായ ലോകത്തിന് ഇത്തിരി പ്രകാശം നല്‍കി. "പിതാവെ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമെ'' എന്ന ക്രൂശിതന്റെ അന്തിമ പ്രാര്‍ഥന സ്വന്തം പ്രാര്‍ഥനയാക്കിക്കൊണ്ട് പ്രാര്‍ഥനയുടെയും ക്ഷമാപൂര്‍ണമായ ത്യാഗത്തിന്റെയും ബലിവേദിയില്‍ തോമസച്ചനുമായി ബന്ധപ്പെട്ടവരെല്ലാം ബലിയായിത്തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അതിശക്തമായ പ്രഘോഷണമാണ്. ബലിയാകാന്‍, ബലിയേകാന്‍ ആത്മസമര്‍പ്പണം നടത്തിയ ഒരു യുവവൈദികന്റെ ജീവതബലിയുടെ വാര്‍ത്ത മനുഷ്യത്വം മരവിക്കാത്ത സകലരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ആ ജീവിതബലിയുടെ സ്മരണ സജീവമായി നിലനില്‍ക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ ഒറീസയില്‍ നിസഹായരും നിരായുധരുമായ ക്രൈസ്തവര്‍ നിഷ്കരുണം വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ക്രൈസ്തവ വിദ്വേഷത്തിന് കുപ്രസിദ്ധിയാര്‍ജിച്ച നവീന്‍ പട്നായിക്കിന്റെ ഒറീസയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ക്രൈസ്തവ ലോകത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അവിശ്വസിക്കാന്‍ കാരണം കാണുന്നില്ല. മതവിദ്വേഷത്തിന്റെ ഒരു ഭ്രാന്താലയത്തില്‍ എന്തെല്ലാം നടക്കാമോ അതെല്ലാം അവിടെ നടന്നുകൊണ്ടിരിക്കുന്നു. കുഷ്ഠരോഗാശുപത്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു സ്ത്രീ ചുട്ടുകരിക്കപ്പെട്ടുവെന്നും ഒരു വൈദികന്‍ മാരകമാംവിധം മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് വിശ്വസനീയമായ വാര്‍ത്ത. കട്ടക്ക് രൂപതയുടെ പാസ്ററല്‍ സെന്ററും സോഷ്യല്‍ വര്‍ക്ക് സെന്ററും നിരവധി ദേവാലയങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു. കന്യാസ്ത്രീകളും ജനങ്ങളും വനത്തിലേക്ക് ഓടിമറയുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം നല്കാന്‍ നവീന്‍ പട്നായിക്കിന് സാധിക്കുമോ?, കേന്ദ്ര സര്‍ക്കാരിനു സാധിക്കുമോ? ക്രിമിനല്‍സിനെയാണ് ചുട്ടുകരിച്ചതെങ്കില്‍, അവരുടെ സ്ഥാപനങ്ങളാണ് കത്തിച്ചു ചാമ്പലാക്കിയതെങ്കില്‍ അതു മനസിലാക്കാമായിരുന്നു. നിരക്ഷരരായ ഗ്രാമീണ ജനതയ്ക്ക് അറിവിന്റെ വെളിച്ചം നല്‍കുകയും അവരെ മനുഷ്യോചിതമായി ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന 'കുറ്റം' ഇത്രവലിയ ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണോയെന്ന് നിയമപാലകരും ഭരണ സിരാകേന്ദ്രങ്ങളും പറയട്ടെ. ഭാരതത്തിന്റെ മനഃസാക്ഷിയുടെ മുമ്പില്‍ നിരായുധരായ ക്രൈസ്തവ ധാര്‍മികശക്തിക്ക് ഒരു ചോദ്യമുണ്ട്: "ഇത് എന്തുകൊണ്ട്?'' ചുട്ടുകരിച്ചും കൊന്നുതീര്‍ത്തും കത്തിച്ചു ചാമ്പലാക്കിയും അവസാനിപ്പിക്കാനാകാത്ത കാരുണ്യത്തിന്റെ ഉറവിടത്തില്‍നിന്നും ഉയിര്‍കൊണ്ട ഈ ധാര്‍മികശക്തി തകരില്ല, തളരില്ല-തീര്‍ച്ച. ഇതു ക്രൂശിതന്റെ ശക്തിയാണ്. ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്ന ശക്തിയാണ്. വ്യവസ്ഥയില്ലാത്ത സ്നേഹത്തിന്റെ ശക്തിയാണ്. ചാമ്പലില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന, പ്രകാശം ചൊരിയുന്ന ശക്തിയാണ്.
വി.എച്ച്.പി നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം ഏറ്റവും അപലപനീയവും നിന്ദ്യവുമായ സംഭവമായിരുന്നുവെന്നതില്‍ ഞങ്ങള്‍ക്കു ലവലേശം സംശയമില്ല. സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാടുകളുമായി മുന്നോട്ടുപോകാനുള്ള പൂര്‍ണ സ്വാതന്ത്യ്രമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വരം നിശബ്ദമാക്കിയവര്‍ ഭാരതത്തിന്റെ, അഹിംസയുടെ അമ്മയുടെ, ആത്മാവിനെത്തന്നെയാണ് മുറിവേല്പിച്ചത്. മാവോയിസ്റ്, നക്സലൈറ്റ് തീവ്രവാദികളാണ് ആ അരുംകൊല ചെയ്തതെന്ന് എല്ലാ ഔദ്യോഗിക വാര്‍ത്തകളും സൂചിപ്പിക്കുന്നു. പക്ഷേ, അതിനുള്ള പ്രതികാരം നിസഹായരും നിരാലംബരും നിരായുധരുമായ മിഷനറിമാര്‍ ഏറ്റെടുക്കേണ്ടിവരുന്നു. അതു കഷ്ടാല്‍ കഷ്ടമാണ്.
പുത്തന്‍ രക്തസാക്ഷികളുടെമുമ്പില്‍ ഞങ്ങള്‍ ആദരവോടെ, വേദനയോടെ തലകുനിക്കുന്നു. നിങ്ങളുടെ ജീവരക്തം ക്രൈസ്തവ വിശ്വാസ വൃക്ഷത്തിന് ജീവജലമാകും, ഉറപ്പ്. നിത്യതയുടെ കവാടങ്ങള്‍ കടന്ന നിങ്ങളില്‍ ഒരു തരിപോലും പ്രതികാരാഗ്നിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളെ പീഡിപ്പിച്ച് ഉന്മൂലനം ചെയ്തവര്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവെന്നും ഞങ്ങള്‍ക്കറിയാം.
1999 ജനുവരി 22-ന് ഗ്രഹാം സ്റെയിന്‍സിനെയും മക്കളായ പതിനൊന്നുവയസുകാരന്‍ ഫിലിപ്പിനെയും ഏഴുവയസുകാരന്‍ തിമോത്തിയേയും ചുട്ടുകൊന്ന സംഭവം ഒറീസയുടെ വിരിമാറിലെ രക്തവര്‍ണമായ തീരാകളങ്കമായി ഇന്നും നിലനില്‍ക്കുന്നു. ആ രക്തപുഷ്പങ്ങളോടൊപ്പം പുത്തന്‍ രക്തസാക്ഷികളും കഠോരമായ പീഡാനുഭവത്തില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന ഒറീസയിലെ ക്രൈസ്തവ ജനതയും നീതിക്കായി യാചിക്കുകയാണ്. മറ്റൊന്നും ചെയ്യാന്‍ അവര്‍ക്കുകഴിവില്ല. ആത്മീയമായി അവര്‍ ബലവാന്‍മാരാണെങ്കിലും ശാരീരികമായി അവര്‍ ബലഹീനരാണ്. "എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്തവരെ ദൈവത്തിന്റെ സ്നേഹം സ്പര്‍ശിക്കട്ടെ''യെന്നു പ്രാര്‍ഥിച്ച ഗ്ളാഡിസ് സ്റെയിന്‍സിന്റെ പ്രാര്‍ഥനതന്നെയാണ് കണ്ണീരില്‍ കുതിര്‍ന്നുനില്ക്കുന്ന ഓരോ ക്രൈസ്തവന്റെയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്ന സകല നല്ല മനുഷ്യരുടെയും ഇന്നത്തെപ്രാര്‍ഥനയെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
ബലഹീനര്‍ക്കു സംരക്ഷണം നല്‍കുകയാണ് ഒരു സര്‍ക്കാരിന്റെ ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യമെന്ന് രാജശേഖര റെഡ്ഢിയേയും നവീന്‍ പട്നായിക്കിനെയും മന്‍മോഹന്‍സിംഗിനെയും ഓര്‍മിപ്പിക്കേണ്ടിവരുന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്. ക്രൈസ്തവര്‍ ക്ഷമിക്കുമെന്നു കരുതി അവര്‍ തിരിച്ചടിക്കുകയില്ലെന്നു കരുതി ഇവിടെ നിയമവാഴ്ച ഉറപ്പുവരുത്തേണ്ടതില്ലെന്ന് ആരും കരുതരുത്. സര്‍ക്കാരിന് ഒരു ചുമതലയുണ്ട്. ആ ചുമതല അവര്‍ നിര്‍വഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കെ.സി.ബി.സി പ്രഖ്യാപിച്ചിരിക്കുന്ന പ്രാര്‍ഥനാദിനം കേരള ക്രൈസ്തവസഭയുടെയും മിഷനറിമാരുടെയും ഐക്യദാര്‍ഢ്യദിനമാകട്ടെ. ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ ദിനം.
ദീപിക . മുഖപ്രസംഗം

Tuesday, August 19, 2008

ആണവക്കാരാറിന്ന് മുമ്പ് കമ്മീഷന്‍ ലാക്കാക്കി നാലു ലക്ഷം കോടിയുടെ ആണവറിയാക്ടര്‍ കച്ചവടത്തിന്ന് നീക്കം.

ആണവക്കാരാറിന്ന് മുമ്പ് കമ്മീഷന്‍ ലാക്കാക്കി നാലു ലക്ഷം കോടിയുടെ ആണവറിയാക്ടര്‍ കച്ചവടത്തിന്ന് നീക്കം.

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതിനുമുമ്പുതന്നെ കോടികളുടെ ആണവ ബിസിനസിന് കളമൊരുങ്ങുന്നു. ഇന്ത്യക്ക് ആണവ റിയാക്ടര്‍ നല്‍കുന്നതിന് നാല് ബഹുരാഷ്ട്ര കമ്പനികളെ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) തെരഞ്ഞെടുത്തു. സ്വകാര്യ കമ്പനികളുമായി ആണവവ്യാപാരം നടത്തണമെങ്കില്‍ ഇന്ത്യന്‍ ഊര്‍ജനിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെങ്കിലും അതിനുമുമ്പുതന്നെ കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി. കരാര്‍ യാഥാര്‍ഥ്യമാകുന്ന പക്ഷം അടുത്ത അഞ്ചു വര്‍ഷത്തേക്ക് പതിനായിരം കോടി ഡോളറിന്റെ (ഉദ്ദേശം നാല് ലക്ഷം കോടി രൂപ) ബിസിനസ് നടക്കുമെന്നാണ് കണക്ക്. അമേരിക്കയിലെ ആണവഭീമനായ വെസ്റിങ്ഹൌസ് ഇലക്ട്രിക് കമ്പനി, അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ജപ്പാനിലെ ഹിറ്റാച്ചിയും ചേര്‍ന്നുള്ള ജി ഇ-ഹിറ്റാച്ചി, ഫ്രഞ്ച് കമ്പനിയായ അറീവ, റഷ്യന്‍ സ്വകാര്യ ആണവോര്‍ജ ഏജന്‍സിയായ റോസ്റം എന്നിവയുടെ പേരാണ് ഷോര്‍ട്ട് ലിസ്റ് ചെയ്തത്. സീമെനും മറ്റും താല്‍പ്പര്യം കാട്ടിയിരുന്നെങ്കിലും പുറത്തായി. കരാര്‍ നിലവില്‍ വന്നാല്‍ ഈ കമ്പനികളില്‍നിന്നാണ് ഇന്ത്യ പ്രധാനമായും ആണവ റിയാക്ടറുകള്‍ വാങ്ങുക. ലോകത്തെമ്പാടും റിയാക്ടര്‍ ഉപയോഗം കുറഞ്ഞതിനെത്തുടര്‍ന്ന് ഈ കമ്പനികള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യയില്‍നിന്ന് പതിനായിരക്കണക്കിന് കോടികളുടെ ബിസിനസ് ലഭിക്കുന്നത്. ഇതിനിടെ ആണവവ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിക്കുന്നതിന് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാനായി ആണവ വിതരണ രാജ്യങ്ങളുടെ (എന്‍എസ്ജി) പ്രത്യേക യോഗം വ്യാഴാഴ്ച വിയന്നയില്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ വിയന്നയിലേക്കു പോയി. പ്രധാനമന്ത്രിയുടെ പദ്ധതിയനുസരിച്ച് 2020 ആകുമ്പോഴേക്ക് 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. നിലവില്‍ 17 റിയാക്ടറില്‍നിന്നായി 4120 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കരാറിന്റെ ഭാഗമായി മൊത്തം 32 റിയാക്ടര്‍ വാങ്ങും. അവ തീരപ്രദേശത്തുള്ള നാലിടത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇറക്കുമതിചെയ്യുന്ന വലിയ ഉപകരണങ്ങളും മറ്റും ദൂരെ കൊണ്ടുപോകാന്‍ വിഷമമുള്ളതിനാലാണ് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്. ഗുജറാത്ത,് ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടിലെ കൂടംകുളത്തേതുപോലെ ആണവപാര്‍ക്കുകളുണ്ടാക്കുകയാണ് ലക്ഷ്യം. ഓരോ സ്ഥലത്തും ആയിരം മെഗാവാട്ട് ശേഷിയുള്ള എട്ട് റിയാക്ടര്‍ വീതം സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ രണ്ട് റിയാക്ടര്‍ വീതമാണ് സ്ഥാപിക്കുക. കോടികളുടെ ആണവവ്യാപാരത്തിന്റെ വിഹിതം നേടാന്‍ ഇന്ത്യന്‍ കമ്പനികളും മത്സരിക്കുന്നുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റാ പവര്‍, മഹീന്ദ്ര-മഹീന്ദ്ര, ഗോദ്റേജ് ആന്‍ഡ് ബോയേഴ്സ് തുടങ്ങി പല കമ്പനിയും ഇതിനായി രംഗത്തുണ്ട്. കരാര്‍ നിലവില്‍ വന്നാല്‍ 400 ഇന്ത്യന്‍ കമ്പനിയെങ്കിലും ആണവ ബിസിനസില്‍ ഇടപെടുമെന്ന് 'ഫിക്കി' സെക്രട്ടറി ജനറല്‍ അമിത്മിത്ര പറയുന്നു. 20 ശതമാനം വിദേശ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതിരോധ വിദഗ്ധന്‍ ഉദയ്ഭാസ്കര്‍ പറഞ്ഞു. വിദേശത്ത് നിന്ന് ആണവറിയാക്ടര്‍ കൊണ്ടുവന്നാലും അവയില്‍ നിന്ന് വൈെദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചുരുങ്ങിയത് എട്ടുവര്‍ഷമെടുക്കുമെന്നാണ് ഇന്ത്യന്‍ ആണവോര്‍ജ കമീഷന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടംകുളം ആണവനിലയം ഇതിനുദാഹരണം. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പതിനായിരക്കണക്കിന് കോടിരൂപയുടെ ബിസിനസും അവരുടെ ദല്ലാള്‍മാര്‍ക്ക് വന്‍ കമീഷനും കിട്ടുമെന്നതാണ് ആണവകരാറിന്റെ പെട്ടെന്നുള്ള പ്രയോജനം.

'ദാര്‍വിഷ്‌ സ്‌മരണകള്‍'

'ദാര്‍വിഷ്‌ സ്‌മരണകള്‍'

പലസ്‌തീന്‍, യഹൂദന്മാര്‍ക്കു നല്‍കുകയാണെങ്കില്‍ അവിടെയുള്ള അറബികളുടെ സ്‌ഥിതിയെന്താകുമെന്ന്‌ ഐന്‍സ്‌റ്റീന്‍ ചോദിച്ചപ്പോള്‍, 'ഏത്‌ അറബികള്‍? അവര്‍ പ്രശ്‌നമേയല്ല' എന്നായിരുന്നു സയണിസ്‌റ്റ് ആചാര്യനായ വെയില്‍സ്‌മേന്റെ ആദ്യപ്രതികരണം! 1982 ലെ സാബ്രഷാറ്റില കൂട്ടക്കൊലയ്‌ക്ക് ഇസ്രായേല്‍ നല്‍കിയ പേര്‌, ''പീസ്‌ ഫോര്‍ ഗലീലി'' എന്നായിരുന്നു! അതിനെ ലോകം വിശേഷിപ്പിച്ചതാകട്ടെ, 'മാനവികതയ്‌ക്കെതിരേയുള്ള കുറ്റകൃത്യം' എന്നും! റെഡ്‌ക്രോസിന്റെയും റെഡ്‌ക്രസന്റിന്റെയും ആസ്‌ഥാനങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ അഭയാര്‍ഥിക്യാമ്പുകള്‍ ഉള്‍പ്പെടെ സര്‍വതും അന്ന്‌ ആക്രമിക്കപ്പെട്ടു.
പര്‍വതങ്ങള്‍ അക്ഷരാര്‍ഥത്തില്‍ 'താഴ്‌വരകളായി'. ആക്രമണത്തെ അതിജീവിക്കാന്‍, പ്രകൃതിക്കുപോലും കഴിഞ്ഞില്ല. അവിടം സന്ദര്‍ശിച്ച സാര്‍വദേശീയ അന്വേഷണസംഘത്തോടു കനേഡിയന്‍ സര്‍ജന്‍ ക്രിസ്‌ഗിയനോ പറഞ്ഞത്‌ 'നരകത്തില്‍ പോയി തിരിച്ചുവന്ന ഒരവസ്‌ഥയിലാണു താനെ'ന്നായിരുന്നു. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ ഓറിയാനോഫലാസി, ഈ ക്രൂരകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജനറല്‍ ഏരിയല്‍ ഷാരോനെ, കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായ ലബനീസ്‌ കുട്ടികളുടെ ഫോട്ടോകൂമ്പാരങ്ങള്‍ക്കിടയില്‍ താന്‍ കുഴിച്ചുമൂടുമെന്നു പ്രഖ്യാപിച്ചു.
1948 വരെ ലോകഭൂപടത്തില്‍ 'ഇസ്രയേല്‍' ഉണ്ടായിരുന്നില്ല. എന്നാല്‍, ജൂതരും മുസ്ലിംകളും ക്രിസ്‌ത്യാനികളും സൗഹൃദപൂര്‍വം ഒന്നിച്ചു ജീവിച്ച ഒരു പലസ്‌തീന്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിലനിന്നിരുന്നു. യൂറോപ്പ്‌ ജൂതപീഡനം ആഘോഷിക്കുമ്പോഴും നാസിസം ജൂതവേട്ടകള്‍ തുടരുമ്പോഴും പലസ്‌തീനില്‍ ജൂതസമൂഹം സുരക്ഷിതരായിരുന്നു. പലസ്‌തീന്റെ 'ആദിമസ്വസ്‌ഥത' തകര്‍ത്തതു വ്യത്യസ്‌ത മതവിഭാഗത്തില്‍പ്പെട്ട 'പാലസ്‌തീന്‍കാര്‍' അല്ല, പുറത്തുനിന്നു സാമ്രാജ്യത്വവും 'സയണിസ'വും (ജൂത മതമൗലികവാദം) സംയുക്‌തമായി ഇറക്കുമതി ചെയ്‌ത ഭീകരപ്രസ്‌ഥാനങ്ങളാണ്‌. മതപരമായ സയണിസത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌, 'രാഷ്‌ട്രീയ സയണിസം' വളര്‍ന്നുവന്നത്‌. അതാണു പിന്നീട്‌ സൈനികസയണിസവും, സയണിസ്‌റ്റ് ഭീകരതയും തുടര്‍ന്ന്‌ 'ഇസ്രയേല്‍' രാഷ്‌ട്രവുമായി തീര്‍ന്നത്‌.
ജനാധിപത്യരാഹിത്യത്തിന്റെ മാരകമാതൃകയായി മാറിക്കഴിഞ്ഞ ഇസ്രയേലിന്റെ കാപട്യത്തെയാണു പലസ്‌തീന്റെ ദേശീയഗാനമെന്ന്‌ എഡ്വേര്‍ഡ്‌ സെയ്‌ദ് വിശേഷിപ്പിക്കുന്ന ദാര്‍വിഷിന്റെ 'തിരിച്ചറിയല്‍ കാര്‍ഡ്‌' എന്ന കവിത നിവര്‍ന്നുനിന്നു ചോദ്യംചെയ്യുന്നത്‌. ഏതൊരു രാജ്യത്തും നിലനില്‍ക്കുന്ന 'പരിശോധനകളെ' പരമാവധി പീഡനമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞ ലോകത്തിലെ ഏകരാഷ്‌ട്രമാണ്‌ ഇസ്രയേല്‍. 'ചെക്ക്‌പോസ്‌റ്റുകളില്‍ കുഞ്ഞിനു ജീവന്‍ നല്‍കേണ്ടിവരുന്ന ഹതഭാഗ്യരായ ഉമ്മമാരുടെ നാട്‌ പലസ്‌തീന്‍ മാത്രമാണ്‌'. ആരാരുമറിയാതെ ചെക്ക്‌പോസ്‌റ്റുകള്‍ക്കിടയില്‍ മാത്രം ചിതറിപ്പോവുന്ന എത്രയെത്ര ജീവിതങ്ങള്‍. പക്ഷേ, പലസ്‌തീന്‍ അറബിക്കു പേരും നാളും മേല്‍വിലാസവുമില്ല. അവര്‍ കാനേഷുമാരി കണക്കിലെ മരവിച്ച ഒരക്കം മാത്രം! അവര്‍, ഇസ്രയേല്‍ കാഴ്‌ചപ്പാടില്‍ 'ഇരുകാലിമാടുകളാണ്‌'. ''പലസ്‌തീനില്‍ ഒരു കുഞ്ഞ്‌ പിറക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിക്കുമ്പോള്‍ എനിക്കുറങ്ങാനേ കഴിയുന്നില്ലെന്ന്‌'' പറഞ്ഞത്‌, ഗോള്‍ഡാമെയര്‍ ആയിരുന്നു! 1982ലെ പ്രസിദ്ധമായ സാബ്രഷാറ്റില കൂട്ടക്കൊലയില്‍, ഗര്‍ഭിണികളായ സ്‌ത്രീകളെ കൂട്ടത്തോടെ കൊന്നുതള്ളിയതിന്‌ ഇസ്രായേല്‍ ഭരണാധികാരികള്‍ പറഞ്ഞ ന്യായം, ഇവിടത്തെ ഗര്‍ഭിണികള്‍ ഭീകരരെ മാത്രമേ പ്രസവിക്കുകയുള്ളു എന്നായിരുന്നു! ഇത്തരമൊരു പശ്‌ചാത്തലത്തില്‍ വായിക്കുമ്പോഴാണ്‌ ദാര്‍വിഷിന്റെ 'ഐഡന്റിറ്റി കാര്‍ഡ്‌' എഡ്വേര്‍ഡ്‌ സെയ്‌ദ് വിശദമാക്കുന്നതുപോലെ പലസ്‌തീനിന്റെ ദേശീയഗാനമായി വികസിക്കുന്നതിന്റെ പൊരുള്‍ തെളിയുന്നത്‌. 'എഴുതിയെടുത്തോ' എന്ന ആ കവിതയിലെ ഒരൊറ്റ പ്രയോഗം മതി, സത്യത്തില്‍ അതിന്റെ സ്‌ഫോടനശക്‌തി അറിഞ്ഞനുഭവിക്കുന്നതിന്‌! 'ഞാനൊരറബി, കുട്ടികള്‍ എട്ട്‌, എഴുതിക്കോ, കാര്‍ഡ്‌ നമ്പര്‍ അമ്പതിനായിരം...' പൊട്ടിത്തെറിക്കുന്ന വെടിമരുന്നുകൊണ്ടാണ്‌, ഇനിയും നിലവില്‍ വന്നിട്ടില്ലാത്ത ഒരു മഹത്തായ രാഷ്‌ട്രത്തിന്റെ ദേശീയഗാനം ദാര്‍വിഷ്‌ പൂരിപ്പിച്ചിരിക്കുന്നത്‌!
'എന്റെ ഏറ്റവും പുതിയ കവിത എന്റെ രാജ്യമാകുന്നു' എന്ന ദാര്‍വിഷിന്റെ ഒരൊറ്റ വരിക്കു മുമ്പില്‍, ഒരു മഹാശില്‍പത്തിന്റെ മുമ്പിലെന്നപോലെ നമ്മള്‍ നിശബ്‌ദരായി നിന്നുപോകുന്നു. അതിനെത്ര 'ടണ്‍' ഭാരം കാണുമെന്നു പറയുക പ്രയാസമാണ്‌. 'ഞങ്ങള്‍ ഒരിക്കല്‍ ഒരു ജനതയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വെറും കല്ലുകളാകുന്നു. ഒരിക്കല്‍ ഞങ്ങളൊരു രാജ്യമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പുകയാകുന്നു' എന്ന പലസ്‌തീനിയന്‍ പിടച്ചിലാണു ദാര്‍വിഷില്‍ കത്തിപ്പടരുന്നത്‌. 'തിന്നാന്‍ ഗോതമ്പും കുടിക്കാന്‍ വെള്ളവും നമുക്കു കിട്ടുന്നില്ലെങ്കില്‍, നമ്മള്‍ നമ്മുടെ സ്‌നേഹം തിന്നുകയും കണ്ണീരു കുടിക്കുകയും ചെയ്യണം' എന്ന ദാര്‍വിഷിന്റെ വരികളില്‍ വലിഞ്ഞുമുറുകുന്നതു വെട്ടേറ്റു പിടയുന്ന മനുഷ്യത്വത്തിന്റെ നിശബ്‌ദ നിലവിളികളാണ്‌.
മുറിവുകളില്‍നിന്നു ചോര വാര്‍ന്നൊഴുകുമ്പോഴും അധിനിവേശത്തിന്നെതിരേ അവര്‍ മുഷ്‌ടിചുരുട്ടുന്നു. കരയുമ്പോഴും അവര്‍ അനീതിക്കെതിരേ കലഹിക്കുന്നു. പട്ടം പറത്തിയും പമ്പരം കറക്കിയും കളിക്കേണ്ട കൊച്ചുകുട്ടികള്‍ പോലും പറയുന്നത്‌, 'ഉമ്മാ എനിക്കൊരു രക്‌തസാക്ഷിയാകണം' എന്നാണ്‌. അവര്‍ കുതിക്കുന്നതു കളിക്കളത്തിലേക്കല്ല, പടനിലങ്ങളിലേക്കാണ്‌. ലോകത്തിലെ സര്‍വശക്‌തയെന്നു സ്വയം തെറ്റിധരിക്കുന്ന ഒരു സാമ്രാജ്യത്വശക്‌തിക്കും അതിന്റെ ശിങ്കിടികള്‍ക്കുമെതിരേ കല്ലുകൊണ്ടാണവര്‍ പ്രതിരോധത്തിന്റെ കോട്ടകള്‍ നിര്‍മിക്കുന്നത്‌. സ്വന്തം മുറിവു തേടുന്ന ഒരു ചോരത്തുള്ളിയെക്കുറിച്ച്‌ ദാര്‍വിഷ്‌ എഴുതിയത്‌ അസ്വസ്‌ഥജനകമായി നമ്മെ പൊതിയുന്നു.
നാടുകടത്തിയാലും ഞങ്ങളിവിടെനിന്നു പോവില്ലെന്നും വെടിയുണ്ടകള്‍ക്കു ഞങ്ങളുടെ വഴികളില്‍ തുളകള്‍ വീഴ്‌ത്താനാവില്ലെന്നും സ്വന്തപ്പെട്ടതെല്ലാം നഷ്‌ടപ്പെട്ട ഒരു ജനവംശം വികാരവിവശമായി വിളിച്ചുപറയുകയാണ്‌. 'നമ്മളീ ഭൂമിയുടെ മക്കളാണെങ്കില്‍ അവര്‍ നമ്മോടു കരുണകാട്ടേണ്ടിയിരിക്കുന്നു'. ആരോ വിസര്‍ജിച്ച, ഈച്ചയാര്‍ക്കുന്ന ഉത്തരങ്ങളെയൊക്കെയും തള്ളിമാറ്റിക്കൊണ്ട്‌ ദാര്‍വിഷ്‌ ചോദിക്കുന്നു: 'അവസാനത്തെ അതിര്‍ത്തിയും മുറിച്ചുകടന്നു ഞങ്ങളെവിടെപ്പോകാനാണ്‌? അവസാനത്തെ ആകാശത്തിന്നുമപ്പുറത്തേക്കു പക്ഷികള്‍ എങ്ങോട്ടു പറക്കാനാണ്‌'?
by KEN

Monday, August 18, 2008

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.




തിരുവനന്തപുരം: സ്വാതന്ത്യ്രദിന ചടങ്ങില്‍ കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തിയെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന അപഹാസ്യമാണെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളെ പട്ടിണിക്കിടരുതെന്നാണു താന്‍ പറഞ്ഞതെന്നും സംസ്ഥാനത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര നേതാക്കളെ കണ്ട്, അരി വിട്ടുതരാന്‍ അഭ്യര്‍ഥിക്കുകയാണു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വി.എസ്. പറഞ്ഞു. ഓണത്തോടനുബന്ധിച്ചു സൌജന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇരുപതു ലക്ഷത്തോളം വരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണു സൌജന്യ ഓണക്കിറ്റ്. രണ്ടു കിലോ കുത്തരി, അര കിലോ പഞ്ചസാര, നൂറു ഗ്രാം തേയില, 200 ഗ്രാം മുളക് എന്നിവയാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം മാനിച്ചു 10,000 ടണ്‍ അരി കൂടി ഓണക്കാലത്തേക്കു കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അത് ഒന്നിനും തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
50 ലക്ഷം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ അരി വീതിക്കുമ്പോള്‍ ഒരാള്‍ക്കു രണ്ടു കിലോ അരി മാത്രമേ ലഭിക്കുകയുള്ളു. പൊതു വിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന വിധത്തില്‍ ചെറുകിട വില്‍പനരംഗത്തു കുത്തകകളെ പ്രോല്‍സാഹിപ്പിക്കുകയാണു കേന്ദ്രം ചെയ്യുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എഫ്സിഐ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന അരി നശിച്ചുപോയാലും എപിഎല്‍ കാര്‍ഡുകാര്‍ക്കു കൊടുക്കില്ലെന്ന കേന്ദ്ര നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സഖാക്കളേ മുന്നോട്ട്

സഖാക്കളേ മുന്നോട്ട്.



‍സ.പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് അറുപതുവര്‍ഷം തികയുകയാണ്. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ് സഖാവ്. ആ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ് നൈതികതയും എല്ലാ തലമുറയ്ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്തകമാണ്. 1937 ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. വൈക്കത്ത് 1906 ലാണ് കൃഷ്ണപിള്ളയുടെ ജനനം. ജീവിക്കാനായി പലതരം തൊഴിലുകള്‍ അദ്ദേഹം ചെയ്തിരുന്നു, ഹിന്ദി പ്രചാരണത്തിലും ദേശീയ പ്രസ്ഥാനത്തിലും സജീവമായ പങ്കാളിത്തം സഖാവ് വഹിച്ചു. മര്‍ദനങ്ങളും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമായി. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ് ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണംപോലും ഒളിവിലിരിക്കെയായിരുന്നു. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. പ്രസ്ഥാനത്തിന്റെ അനിവാര്യമായ വളര്‍ച്ചയിലും മുന്നേറ്റത്തിലും തന്റെ പങ്കാളിത്തം ഒരു രാസത്വരകം മാത്രമാണെന്ന് വിനയത്തോടെയാണ് മരണത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശത്തിലൂടെ നല്‍കിയത്. ആ സന്ദേശം പാര്‍ടിക്ക് എക്കാലത്തെയും ഊര്‍ജമാണ്. അമേരിക്കന്‍സാമ്രാജ്യത്വം തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിന് വ്യത്യസ്തമായ വഴികള്‍ ഇന്ന് ഉപയോഗിക്കുകയാണ്. ഈ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരുന്നു. പശ്ചിമേഷ്യന്‍ ജനത അമേരിക്കന്‍ ആധിപത്യത്തിന് കീഴടങ്ങാതെ പൊരുതുന്നു. ഐഎംഎഫിനെയും ലോകബാങ്കിനെയുംപോലുള്ള ധനസ്ഥാപനങ്ങള്‍ ഉപയോഗിച്ച് ചൂഷണംനടത്തുന്ന അമേരിക്കന്‍പദ്ധതിക്കെതിരെ ബദല്‍ ധനകാര്യ സ്രോതസ്സുകള്‍പോലും ലോകത്ത് രൂപപ്പെട്ടുവരികയാണ്. വെനസ്വേലയുടെ മുന്‍കൈയില്‍ രൂപീകരിച്ച ബാങ്കോ ഡെല്‍സൂര്‍ ഇതിന് ഉദാഹരണമാണ്. ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട അല്‍ബ എന്ന രാഷ്ട്രസഖ്യവും സാമ്രാജ്യത്വ അധിനിവേശനയങ്ങളെ പ്രതിരോധിക്കുകയാണ്. ഷാങ്ഹായ് സഖ്യം നാറ്റോവിന്റെ ആധിപത്യങ്ങളെ പ്രതിരോധിക്കുന്ന നിലപാടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഏകലോകക്രമമെന്ന അജന്‍ഡ നടക്കാന്‍പോകുന്നില്ലെന്ന് പുടിനും പ്രഖ്യാപിച്ചുകഴിഞ്ഞു. ദോഹവട്ട ചര്‍ച്ചകളില്‍ അമേരിക്കന്‍നയങ്ങളെ രാഷ്ട്രങ്ങള്‍ സംഘടിതമായി പ്രതിരോധിച്ചു. യൂറോപ്യന്‍രാജ്യങ്ങളിലെ തൊഴിലാളികളും കര്‍ഷകരും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രംഗത്തുവരുന്നു. തങ്ങളുടെ നില ഭദ്രമാക്കാന്‍ കൂടുതല്‍ സഖ്യകക്ഷികളെ നേടിയെടുക്കാന്‍ അമേരിക്ക പരിശ്രമിക്കുകയാണ്. ഇന്ത്യയെക്കൂടി നാറ്റോയുടെ ഭാഗമാക്കാനാണ് അമേരിക്കന്‍ശ്രമം. അതിന്റെ ഭാഗമായാണ് ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ കരാറിന് ആധാരമായി അമേരിക്ക നിര്‍മിച്ച ഹൈഡ് ആക്ട് നമ്മുടെ പരമാധികാരത്തെ അമേരിക്കയ്ക്ക് പണയംവയ്ക്കുന്നതാണ്. രാജ്യതാല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന നയങ്ങള്‍ അംഗീകരിച്ച് കരാര്‍ പ്രാബല്യത്തിലായാല്‍ത്തന്നെ നമ്മുടെ ഊര്‍ജാവശ്യത്തിന്റെ എട്ടുശതമാനം മാത്രമേ ഇതിലൂടെ നിറവേറ്റാന്‍ പറ്റൂ. മാത്രമല്ല, കല്‍ക്കരി ഉപയോഗിച്ച് 2.50 രൂപയ്ക്ക് വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥാനത്ത് 5.50 രൂപ ഇതിനായി ചെലവഴിക്കേണ്ടിയും വരും. തോറിയം ഉപയോഗിച്ചുള്ള തദ്ദേശീയമായ സാങ്കേതികവിദ്യയുടെ വികാസം തടസ്സപ്പെടുന്ന നിലയും ഉണ്ടാകും. ആണവകരാറിന് സമാന്തരമായി സാമ്പത്തികമേഖലയില്‍ ഉള്‍പ്പെടെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അംഗീകരിക്കുന്ന കരാറുകളിലേക്കും യുപിഎ സര്‍ക്കാര്‍ കടക്കുകയാണ്. അതോടെ രാജ്യത്തിന്റെ സാമ്പത്തിക-കാര്‍ഷിക-വ്യവസായ മേഖലകളും അമേരിക്കന്‍മൂലധനത്തിന് അടിപ്പെടുന്ന നിലവരും. പൊതു മിനിമം പരിപാടിയിലെ കാഴ്ചപ്പാടുകള്‍ ഉപേക്ഷിച്ച് ഇത്തരം നയങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചത്. അമേരിക്കന്‍ അധിനിവേശനയങ്ങളെ പിന്തുണയ്ക്കുകയും വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിക്കെതിരെയുള്ള പോരാട്ടവും പാര്‍ടി നടത്തുകയാണ്. ഈ പോരാട്ടം ഫലപ്രദമാവണമെങ്കില്‍ സാമ്രാജ്യത്വ നയങ്ങളെക്കൂടി പ്രതിരോധിക്കേണ്ടതുണ്ട്. ഇതിനുതകുന്ന തരത്തില്‍ കോഗ്രസിനും ബിജെപിക്കും ബദലായി ഒരു മൂന്നാംമുന്നണി രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ് സിപിഐ എം. ഈ പരിശ്രമങ്ങളെ പിന്തുണയ്ക്കുക എന്നതാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സ്വയം ഇഴുകിച്ചേര്‍ന്ന കൃഷ്ണപിള്ളയുടെ ചരമദിനത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ള സുപ്രധാനമായ കര്‍ത്തവ്യം. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിന്റെ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് ബദല്‍നയം ഉയര്‍ത്താനാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കാര്‍ഷിക-വ്യവസായ-സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്നതാണ് ആഗോളവല്‍ക്കരണനയത്തിന്റെ അന്തഃസത്ത. എന്നാല്‍, ഇതിനു ബദലായി പൊതുമേഖല സംരക്ഷിച്ചും കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തിയും കേരളസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നിലവിലുള്ള ക്ഷേമപദ്ധതികള്‍ നിലനിര്‍ത്തുക മാത്രമല്ല, കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് അവ നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമപെന്‍ഷനുകള്‍ 200 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വീകരിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തി പാവങ്ങളുടെ ആരോഗ്യവും പഠനാവസരവും വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ആഗോളവല്‍ക്കരണനയം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തി. സാമ്പത്തികബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന ധനകാര്യനയത്തില്‍നിന്നു മാറി നികുതിപിരിവ് ശക്തിപ്പെടുത്തി ജനകീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന നയം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഇത്തരം നയങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ഉതകുന്ന പരിപാടിയാണ് പാര്‍ടി ആവിഷ്കരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടരവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ അവലോകനംചെയ്യുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ, സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളിലും പാര്‍ടി ഇടപെടുകയാണ്. ഗുരുവായൂര്‍സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനത്തിനിരയായ കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. സാമൂഹ്യ അവശതകള്‍ക്കെതിരായുള്ള പോരാട്ടം വര്‍ഗസമരത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന കമ്യൂണിസ്റ് നിലപാടാണ് ഇതിന് അടിസ്ഥാനമായി നിലകൊണ്ടത്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട് ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുകയും ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ദുരിതംവിതയ്ക്കുകയും ചെയ്യുന്ന ദളിത് ജനവിഭാഗങ്ങളെ പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് അത്യാവശ്യമാണെന്ന് പാര്‍ടി മനസ്സിലാക്കുന്നു. ഈ യാഥാര്‍ഥ്യം കണ്ടറിഞ്ഞാണ് എറണാകുളത്ത് പട്ടികജാതി ജനവിഭാഗത്തിന്റെ കവന്‍ഷന്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് അവകാശരേഖ അംഗീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി അവശത അനുഭവിക്കുന്ന എല്ലാവിധ ജനവിഭാഗങ്ങളെയും ഇത്തരത്തില്‍ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി ഇടപെടുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ഇടതുപക്ഷബദല്‍ ഉയര്‍ത്തിക്കൊണ്ടും സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടും മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ വ്യത്യസ്ത രീതിയിലുള്ള അപവാദപ്രചാരണങ്ങള്‍ നടന്നുവരികയാണ്. അപ്രായോഗികമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അവതരിപ്പിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പറ്റുമോ എന്നാണ് ഇടതു തീവ്രനിലപാട് സ്വീകരിക്കുന്നവര്‍ നോക്കുന്നത്. രണ്ടാംഭൂപരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യത്തെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കേരളത്തിലെ ഭൂപരിഷ്കരണം ഉണ്ടാക്കിയ നേട്ടങ്ങള്‍ ലോകമാകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ രണ്ടാം ഭൂപരിഷ്കരണത്തിന്റെ വാദമുയര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള വഴിമരുന്നിടുകയാണ് ഇവരുടെ ലക്ഷ്യം. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി യോജിച്ചുനിന്ന് പോരാടേണ്ട ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അജന്‍ഡകൂടിയാണ് ഇതിനുപിന്നില്‍. വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. എന്നാല്‍, ഇത്തരം സമീപനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ചീറ്റിപ്പോയ പാഠപുസ്തകസമരം ഉള്‍പ്പെടെ കാണിക്കുന്നത്. അധ്യാപികമാരെപ്പോലും ആക്രമിച്ചും അധ്യാപകനെ കൊലചെയ്തും നടത്തിയ സമരാഭാസങ്ങള്‍ കേരളജനത അവജ്ഞയോടെ തള്ളിക്കളയുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ജനസാമാന്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹാവിപ്ളവകാരിയായിരുന്നു കൃഷ്ണപിള്ള. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സജീവമായ പങ്കാളിത്തവും സഖാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ജനജീവിതം ഗുണപരമായി മുന്നോട്ടുനയിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും സാമ്രാജ്യത്വനയങ്ങള്‍ പ്രതിരോധിക്കുന്നതിനും പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ. കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ ആവേശം പകരും. കേരളത്തിലെ കമ്യൂണിസ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ സഖാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
by

pinarayi vijayan

Sunday, August 17, 2008

ഏബ്രഹാം മാര്‍ യൂലിയോസിന്റെ സുവിശേഷം അല്ലെങ്കില്‍ ചെകുത്താന്റെ വേദം ഓതല്‍‍

ഏബ്രഹാം മാര്‍ യൂലിയോസിന്റെ സുവിശേഷം അല്ലെങ്കില്‍ ചെകുത്താന്റെ വേദം ഓതല്‍‍ .

കോതമംഗലം: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഭരിക്കുന്നത് കുട്ടിച്ചാത്തന്മാരാണെന്നു മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്. വിവാദ പാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
കൊച്ചുകുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ നിരീശ്വരവാദം കുത്തിത്തിരുകി ദൈവം ഇല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പുസ്തക പരിഷ്കരണത്തിലൂടെ ഭരണ വര്‍ഗം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ കുട്ടിച്ചാത്തന്മാരായി പരിഗണിക്കേണ്ടിയിരിക്കുന്നു. ദൈവം ഇല്ലെന്ന് അടക്കം പറയുന്ന ഭരണക്കാര്‍ ഈ വിശ്വാസം കുട്ടികളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകത്തില്‍ വിഡ്ഢിത്തങ്ങള്‍ എഴുതിച്ചേര്‍ക്കുന്നവര്‍ വിഡ്ഢികള്‍ മാത്രമല്ല ഭോഷന്മാര്‍ കൂടിയാണെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
കുഞ്ഞുങ്ങളെ വഴിപിഴപ്പിക്കാന്‍, അവരുടെ നെഞ്ചത്തു കയറി വിഡ്ഢിത്തം കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാല്‍ അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. രംഗത്തിറങ്ങുക തന്നെ ചെയ്യും. കണ്ടാലറിയാത്തവന്‍ കൊണ്ടാലേ അറിയൂ എന്ന മട്ടിലാണ് ഇപ്പോള്‍ ഭരണക്കാര്‍.
വിദ്യാഭ്യാസകാലത്ത് എം.എ ബേബി സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് ഇന്ദിരാഗാന്ധി അറസ്റ് ചെയ്യിച്ച് ജയിലില്‍ അടപ്പിച്ചിരുന്നു. ആ പ്രതികാരങ്ങളെല്ലാമാണ് പാഠപുസ്തക പരിഷ്കരണത്തിലൂടെ ഇന്നത്തെ പാവം വിദ്യാര്‍ഥികളോട് ചെയ്യുന്നത്. എം.എ ബേബിയെന്ന് കേള്‍ക്കുമ്പോള്‍ എം.എക്കാരനാണെന്ന് ആരും കരുതേണ്ട.
ബി.എ പോലും പാസാകാത്തയാളാണ് എം. എക്കാരനെന്ന ധാര്‍ഷ്ട്യത്തോടെ നടക്കുന്നത്. ഈ വിദ്വാന്റെ കോളജിലെ ഓമനപ്പേര് 'വിഷം' എന്നായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപാഠികള്‍ പറയുന്നു.
കോളജിലെ ഓമനപ്പേര് ഇതായിരുന്നുവെങ്കില്‍ ഇന്ന് ആ വിഷം കാളകൂടമായി രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. വിവാദ പാഠപുസ്തകം പിന്‍വലിക്കുംവരെ ക്രൈസ്തവ സഭ അടങ്ങിയിരിക്കുമെന്ന് കരുതേണ്െടന്നും ബിഷപ് മുന്നറിയിപ്പ് നല്‍കി.
മുപ്പതുവര്‍ഷം സി.പി.എം ഭരിച്ച ബംഗാളില്‍ 40 ശതമാനം മാത്രമേ സാക്ഷരതയുള്ളുവെന്നും എന്നാല്‍ കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രബുദ്ധത നേടിയിട്ടുണ്െടന്നും അധ്യക്ഷത വഹിച്ച കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ചൂണ്ടിക്കാട്ടി.
മതനിന്ദ കുത്തിനിറച്ച വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.ആകര്‍ഷകമായ പേപ്പറില്‍ പൊതിഞ്ഞ വിഷക്കനിയാണ് ഏഴാം ക്ളാസിലെ വിവാദപാഠപുസ്തകമെന്നും ജനങ്ങളെ ദേശീയ ചിന്തയില്‍ നിന്നും ഗതിതിരിച്ചുവിടുന്നതിനും സമൂഹത്തില്‍ അരക്ഷിതാവസ്ഥ നിറയ്ക്കുന്നതിനും ഈ ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രഫ. കെ.എം ഫ്രാന്‍സിസ് പറഞ്ഞു.
സമ്മേളനത്തില്‍ സെന്റ് അഗസ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഈശ്വര പ്രാര്‍ഥന ആലപിച്ചു. തുടര്‍ന്ന് നടന്ന വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ അഡ്വ. ബിജു പറയന്നിലയം ചൊല്ലിക്കൊടുത്തു. വികാരി ജനറാള്‍ മോണ്‍. തോമസ് മലേക്കുടി സ്വാഗതം പറഞ്ഞു. മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ജോസഫ് ചെട്ടിശേരി, സിസ്റര്‍ മെറീന സി.എം.സി, രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ. കുര്യാക്കോസ് കൊടകല്ലില്‍, മാതൃദീപ്തി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, യുവദീപ്തി പ്രസിഡന്റ് സ്മിനു പുളിക്കല്‍, ജോസ് ചെട്ടിശേരി, ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ജയിംസ് കോറമ്പേല്‍, ഷിനോ മോളത്ത് എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട്. ദീപികദിനപത്രം

Friday, August 15, 2008

സ്വാതന്ത്യ്രദിന ചിന്തകള്‍




സ്വാതന്ത്യ്രദിന ചിന്തകള്‍

ഒ രു സ്വാതന്ത്യ്രദിനംകൂടി കഴിഞ്ഞുപോകുക യാണ്; ഔദ്യോഗിക ആഘോഷങ്ങളുടെ അകമ്പടിയോടെ. 61 സംവത്സരം പിന്നിടുമ്പോള്‍ സ്വാതന്ത്യ്രലബ്ധി ഒരു ചരിത്രസംഭവംമാത്രമായി അവശേഷിക്കുന്നു. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്ന ആദര്‍ശങ്ങളും വൈകാരികതയും രാഷ്ട്രപ്രതിബദ്ധതയുമൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി സ്വാതന്ത്യ്രംതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പലരും സംശയിക്കാന്‍പോലും തുടങ്ങിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതില്‍ സാംഗത്യമുണ്ടോ? ഈ ചോദ്യം ഉന്നയിക്കുന്ന ഒരുപിടി ഉപചോദ്യമുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരുന്നു എന്നതാണ് അവയിലൊന്ന്. ആധുനിക ദേശീയതയുടെ സൃഷ്ടി ഇന്ത്യയില്‍ ആരംഭിക്കുന്നത് കൊളോണിയല്‍ ഭരണത്തെ പുറന്തള്ളാനുള്ള ശ്രമങ്ങളിലൂടെയാണ്. തല്‍ഫലമായാണ് 'ഇന്ത്യ എന്ന ആശയം' ഉരുത്തിരിയുന്നത്. ഈ ആശയം ഇന്ത്യന്‍ ജനതയെ ദേശീയതയുടെ ചരടില്‍ കോര്‍ത്തിണക്കാന്‍ ആവശ്യമായ പ്രത്യയശാസ്ത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അതൊരു സങ്കീര്‍ണപ്രക്രിയയായിരുന്നു. അതിന്റെ തുടക്കം ദേശി-പരദേശി വിവേചനത്തിലൂടെയാണ്. കൊളോണിയല്‍ ഭരണം നിലവില്‍വന്നപ്പോള്‍ വെള്ളക്കാരെ മുഴുവന്‍ 'അന്യരാ'യി കണക്കാക്കുന്ന ഒരു കാഴ്ചപ്പാട് ജാതിമതഭേദമെന്യേ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രകടമായിരുന്നു. വെള്ളക്കാരുമായി ചങ്ങാത്തമുണ്ടായിരുന്നവരില്‍ക്കൂടി ഈ ധാരണയുണ്ടായിരുന്നു. ഈ 'അന്യത്വ'ത്തിന് രണ്ട് ഉറവിടമുണ്ടായിരുന്നു- സാമ്പത്തികവും സാംസ്കാരികവും. ഈ തിരിച്ചറിവാണ് കൊളോണിയല്‍വിരുദ്ധ അവബോധത്തിലേക്കും ദേശീയതയിലേക്കും ഇന്ത്യന്‍ജനതയെ നയിച്ചത്. അതായത്, സ്വാതന്ത്യ്രം എന്നത് ഒരു സമഗ്രസങ്കല്‍പ്പമായിരുന്നു എന്നര്‍ഥം. കൊളോണിയല്‍ അടിമത്തത്തില്‍നിന്നുള്ള മുക്തി ആധുനികഭാരതം സൃഷ്ടിക്കുന്നതിന് ആവശ്യമായ ആദ്യപടിയായാണ് പരിഗണിക്കപ്പെട്ടത്. സ്വാതന്ത്യ്രത്തിന്റെ സങ്കല്‍പ്പം രാഷ്ട്രീയംമാത്രമായിരുന്നില്ല. സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുംകൂടിയായിരുന്നു. അധിനിവേശത്തിന്റെ ദൌത്യം അടിമരാജ്യങ്ങളുടെ ആധുനികവല്‍ക്കരണമാണെന്ന് സ്ഥാപിക്കാന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യന്‍ ബുദ്ധിജീവികളില്‍ പലരും അത് ഏറ്റുപാടുകയുംചെയ്തു. പക്ഷേ, സാമ്പത്തിക-സാംസ്കാരിക രാഷ്ട്രീയ വിമര്‍ശങ്ങളില്‍ അധിഷ്ഠിതമായ ദേശീയതയുടെ വളര്‍ച്ചയോടെ ഈ അഭിപ്രായം പുറന്തള്ളപ്പെടുകയുണ്ടായി. സാമ്രാജ്യത്വം അടിസ്ഥാനപരമായി ഒരു ചൂഷണവ്യവസ്ഥയാണെന്ന തിരിച്ചറിവായിരുന്നു ഈ അഭിപ്രായത്തെ തിരസ്കരിക്കാന്‍ കാരണമായത്. പക്ഷേ, ഈയിടെ ഒരു തിരുത്തല്‍വാദത്തിന് സ്വാധീനം സിദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വാദത്തിന്റെ സത്ത അധിനിവേശസ്വാധീനം അടിമരാജ്യങ്ങളില്‍ സാമ്പത്തിക സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്ക് വഴിവച്ചെന്നും അതിലൂടെ ഈ രാജ്യങ്ങളുടെ ആധുനീകരണത്തിന് കാരണമായി എന്നുമാണ്. അതുകൊണ്ട് അധിനിവേശം അപ്പാടെ തിരസ്കരിക്കേണ്ട ഒന്നല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വാദത്തിന്റെ ഏറ്റവും പുതിയ വക്താവാണ് പണ്ഡിതനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം 19-ാംനൂറ്റാണ്ടിലെ ബുദ്ധിജീവികളുടെ കാലഹരണപ്പെട്ട ആശയങ്ങളുടെ ആവര്‍ത്തനമായിരുന്നു. പക്ഷേ, പ്രസക്തമായ ചോദ്യം എന്തുകൊണ്ട് അധിനിവേശപ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന നവ കൊളോണിയല്‍ വ്യവസ്ഥിതിയുടെ ന്യായീകരണമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യയെപ്പോലുള്ള വികസനോന്മുഖമായ രാജ്യങ്ങളിലെ സാമ്പത്തിക- സാമൂഹ്യ പ്രക്രിയകളെ എങ്ങനെ വായിച്ചെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ഭരണകര്‍ത്താക്കളും മധ്യവര്‍ഗവും ആഗോളവല്‍ക്കരണത്തെ വികസനത്തിനുള്ള അവസരമായി കാണുന്നു. ആധുനികസമൂഹം സൃഷ്ടിക്കാനുള്ള അവസരം. കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ ഒരു ചെറിയ വിഭാഗം ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. പക്ഷേ, ജനസംഖ്യയുടെ ഒരു വലിയ വിഭാഗം ഈ ആധുനികജീവിതത്തില്‍ പങ്കാളികളല്ലെന്ന ദുഃഖസത്യം വിസ്മരിക്കുന്നു. 70 ശതമാനം പൌരന്മാര്‍ ഒരു ദിവസം ചെലവഴിക്കുന്നത് 20 രൂപയാണെന്നാണ് ഔദ്യോഗികകണക്ക്. അതായത്, ഇന്ത്യന്‍സമൂഹത്തില്‍ രണ്ട് സമാന്തരപ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുന്നു- ആധുനികവികസനവും ദരിദ്രവല്‍ക്കരണവും. ആധുനികവികസനം ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, ആധുനികവല്‍ക്കരണം രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രസക്തമാണ്. ഈ സന്ദര്‍ഭത്തിലാണ് ആണവകരാറിനെക്കുറിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ആണവകരാര്‍ ഊര്‍ജലഭ്യതയെക്കുറിച്ചല്ലെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കാരണം, കരാറിന്റെ ഫലമായി ഉണ്ടാകാന്‍പോകുന്ന ഊര്‍ജത്തിന്റെ വൃദ്ധി ഇന്ത്യയുടെ ആവശ്യത്തെ സാരമായി നികത്താന്‍ പോകുന്നില്ല. പക്ഷേ, കരാര്‍ ഇന്ത്യയുടെ ആഗോളനിലപാടില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനിടയുണ്ടുതാനും. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പൈതൃകം നഷ്ടപ്പെടാനും സാധ്യതയുണ്ട്. സ്വാതന്ത്യ്രലബ്ധിക്കുശേഷം ഇന്ത്യ നിലയുറപ്പിച്ചത് സാമ്രാജ്യത്വവിരുദ്ധ ചേരിയിലായിരുന്നു. ചേരിചേരാനയത്തിന്റെ പ്രണേതാവായിരുന്നല്ലോ ഇന്ത്യ. ചേരിചേരാനയം വാസ്തവത്തില്‍ സാമ്രാജ്യത്വവിരുദ്ധനയമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ അമേരിക്കയെ സംശയത്തോടെ വീക്ഷിച്ചത്. ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആശ്ളേഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുകയാണെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ കാണാതിരുന്നുകൂടാ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ ആന്തരികപ്രശ്നങ്ങളില്‍ ഇടപെടാനുള്ള സാധ്യത തുറന്നിടുകയാണോ ഇന്ത്യന്‍ ഭരണവര്‍ഗം ചെയ്യുന്നത്? അത്തരം നിരവധി ഇടപാട് മറ്റു രാജ്യങ്ങളില്‍ നടത്തിയതാണ് അമേരിക്കയുടെ ചരിത്രം. കഴിഞ്ഞ വിശ്വാസപ്രമേയപ്രശ്നത്തില്‍ അമേരിക്കയുടെ ഭൂമിക എന്താണെന്നത് അജ്ഞാതമാണ്. പക്ഷേ, ഇത്രയുംകാലം ആണവകരാറിനെ എതിര്‍ത്തിരുന്ന സമാജ്വാദി പാര്‍ടി, അമര്‍സിങ്ങിന്റെ അമേരിക്കന്‍ ചികിത്സയ്ക്കുശേഷം അഭിപ്രായം മാറ്റിയെന്നത് ഗൌരവപൂര്‍വമായ അന്വേഷണം അര്‍ഹിക്കുന്നു. അതിനുകാരണം അബ്ദുള്‍കലാമിന്റെ അഭിപ്രായംമാത്രമാകാന്‍ ഇടയില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സാമ്രാജ്യത്വത്തില്‍നിന്നാണ്. ഇന്ത്യയിലെ ഭരണവര്‍ഗവും പ്രതിപക്ഷത്തിരിക്കുന്ന ഭാരതീയ ജനതാപാര്‍ടിയും സാമ്രാജ്യത്വത്തിന്റെ കൈയേറ്റത്തിന് വഴിതുറന്നുകൊണ്ടിരിക്കുകയാണ്. ഭാരതീയ ജനതാപാര്‍ടി ആണവകരാറിനെ എതിര്‍ത്തെങ്കില്‍ക്കൂടി സാമ്രാജ്യത്വത്തിന്റെ ചേരിയിലാണ് അതിന്റെ സ്ഥാനം. ഭാരതീയ ജനതാപാര്‍ടിയില്‍ രണ്ട് അപകടം കുടിയിരിക്കുന്നു. സാമ്രാജ്യത്വവും വര്‍ഗീയതയും. ഇവ രണ്ടും ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ അപകടപ്പെടുത്തുന്നവയാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷത്തിന്റെ നിലപാട് പ്രാധാന്യം അര്‍ഹിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ സാമ്രാജ്യത്വത്തിനെതിരായി സന്ധിയില്ലാത്ത നിലപാടെടുത്ത് ഇടതുപക്ഷം ഇന്ത്യയുടെ പരമാധികാരത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്. സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ ജനസമ്മതി വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയതയെയും സാമ്രാജ്യത്വത്തെയും ചെറുക്കുന്ന ഒരു രാഷ്ട്രീയകൂട്ടായ്മയാണ് ഇന്ന് ആവശ്യം. അതിന് നേതൃത്വവും ദിശാബോധവും നല്‍കാനുള്ള കഴിവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഇന്ന് ഇന്ത്യ നേരിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ഇടതുപക്ഷം ഈ ദൌത്യം ഏറ്റെടുക്കണമെന്നതായിരിക്കും സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കെടുതികള്‍ക്ക് ഇരയാകാനിടയുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രതീക്ഷ.
കെ എന്‍ പണിക്കര്‍

Tuesday, August 12, 2008

പതിനൊന്ന്‌ ഒളിമ്പിക്‌സ്‌ സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്‌ ചരിത്ര നേട്ടം.

പതിനൊന്ന്‌ ഒളിമ്പിക്‌സ്‌ സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്‌ ചരിത്ര നേട്ടം.



ബെയ്‌ജിങ്‌: പതിനൊന്ന്‌ ഒളിമ്പിക്‌സ്‌ സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്‌ ചരിത്ര നേട്ടം കൈവരിച്ചു. ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ നാലാം സ്വര്‍ണ്ണം ബുധനാഴ്‌ച രാവിലെയാണ്‌ ഫെല്‍പ്‌സിന്‌ ലഭിച്ചത്‌. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്‌ വിഭാഗത്തിലാണ്‌ ഫെല്‍പ്‌സിന്റെ നാലാം സ്വര്‍ണ്ണം. ലോക റെക്കോര്‍ഡോടെയാണ്‌ നേട്ടം. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ നേരത്തെ മത്സരിച്ച മൂന്ന്‌ ഇനങ്ങളിലും ഫെല്‍പ്‌സ്‌ റെക്കോര്‍ഡോടെയാണ്‌ സ്വര്‍ണ്ണം നേടിയത്‌. 400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്‌ലെയിലും 4 x 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ്‌ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ ആദ്യദിവസം സ്വര്‍ണ്ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലിലാണ്‌ ഫെല്‍പ്‌സ്‌ മൂന്നാമത്തെ സ്വര്‍ണ്ണം ചൊവ്വാഴ്‌ച സ്വന്തമാക്കിയത്‌. 2004 ലെ ആതന്‍സ്‌ ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ്‌ ആറ്‌ സ്വര്‍ണ്ണം നേടിയിരുന്നു.

Sunday, August 10, 2008

28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യ ക്ക് സ്വര്‍ണ്ണം

28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യ ക്ക് സ്വര്‍ണ്ണം


ബെയ്‌ജിങ്‌: ഒളിമ്പിക്‌സ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ്‌ നേട്ടം കൈവരിച്ചത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമാണ്‌ ബിന്ദ്ര സ്വന്തമാക്കിയത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇന്ത്യ വ്യക്തിഗത സ്വര്‍ണ്ണം നേടുന്നത്‌.
700.5 പോയിന്‍േറാടെയാണ്‌ ബിന്ദ്ര ഫിനിഷ്‌ ചെയ്‌തത്‌. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിന്ദ്ര പിന്നീട്‌ വ്യക്തമായ മുന്‍തൂക്കം നേടി.
2000 ലെ സിഡ്‌നി ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കായിക താരമായിരുന്നു അഭിനവ്‌ ബിന്ദ്ര. വിവിധ അന്താരാഷ്‌ട്ര മത്സരങ്ങളിലായി ബിന്ദ്ര ആറ്‌ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്‌. 2004 ലെ ആതന്‍സ്‌ ഒളിമ്പിക്‌സില്‍ ബിന്ദ്ര റെക്കോര്‍ഡ്‌ തകര്‍ത്തെങ്കിലും മെഡല്‍ നേടാനായില്ല.
2001 ല്‍ ബിന്ദ്രയെ രാജ്യം അര്‍ജ്ജുന അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. 2001- 2002 ല്‍ രാജീവ്‌ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡും ബിന്ദ്രയ്‌ക്ക്‌ ലഭിച്ചു. എം.ബി.എ ബിരുദ ധാരിയായ ബിന്ദ്ര അഭിനവ്‌ ഫ്യൂച്ചറിസ്‌റ്റിക്‌സ്‌ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്‌.

അബുദാബി: മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യ0

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യ0

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍നായര്‍ പറഞ്ഞു. അബുദാബിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു ഗൗരിദാസന്‍ നായര്‍.'കേരളത്തിലെ എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ വിദേശപ്പണമാണ് എന്ന വിചാരം പ്രവാസികള്‍ക്കുണ്ട്. ഇത് തിരുത്തപ്പെടണം. പുറത്തു നില്‍ക്കുന്ന മലയാളിക്ക് കേരളത്തെ പുച്ഛമാണ്. അകത്ത് നില്‍ക്കുന്ന മലയാളിക്ക് എല്ലാവരെയും സംശയവും. സംസ്‌കാരത്തില്‍ നിന്ന് പിന്നാക്കം നടക്കുന്നവനാണ് മലയാളി. സംസ്‌കാരവും ഭാഷയുമൊക്കെ മലയാളിക്ക് ആഭരണങ്ങള്‍ മാത്രം. ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ മലയാളി എന്നും പിന്നിലാണ്. ഈ മടിയാണ് അവനെ വിദേശങ്ങളിലേക്ക് പലായനം ചെയ്യിക്കുന്നത് - അദ്ദേഹം പറഞ്ഞു.''ഗള്‍ഫില്‍ വിജയിച്ചവരുടെ കഥകള്‍ മാത്രം എഴുതപ്പെട്ടാല്‍ പോര. പരാജയപ്പെട്ടവരുടെ കഥകളും ചരിത്രമാവണം. പൈതൃകത്തെക്കുറിച്ചും ഗൃഹാതുരതയെക്കുറിച്ചും വാചാലനാകുന്ന പ്രവാസി, കലാകാരന്മാരെന്നു പറഞ്ഞ് ആനയിക്കുന്നത് മിമിക്രിക്കാരെയാണ്. അവര്‍ക്ക് എത്ര കാശും കൊടുക്കും. മലയാളി സമൂഹം ദുഷ്‌കരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെന്ത് പോംവഴിയെന്ന് ഗള്‍ഫ് മലയാളിയും ചിന്തിക്കണം''. കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന് കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.കേരളത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. പക്വതയില്ലാത്ത ഏറ്റവും ചപലമായ മാധ്യമ സംസ്‌കാരമാണ് കേരളത്തിലുള്ളത് - ബ്രിട്ടാസ് പറഞ്ഞു.കേരളീയര്‍ മാത്രമാണ് കേരളത്തെ ചീത്ത പറയുന്നതെന്ന് എം.ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ) അഭിപ്രായപ്പെട്ടു. ''കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും മെച്ചമാണ്. ഇന്ത്യയില്‍ ജനാധിപത്യം സജീവമായി നിലനില്‍ക്കുന്നതിന്റെ ക്രെഡിറ്റ് രാഷ്ട്രീയത്തിനും ജുഡീഷ്യറിക്കും പത്രങ്ങള്‍ക്കും അവകാശപ്പെട്ടതാണ് - രാധാകൃഷ്ണന്‍ പറഞ്ഞു.നാടു വിടുക എന്നതാണ് മലയാളിയുടെ സംസ്‌കാരമെന്ന് പത്രപ്രവര്‍ത്തകന്‍ പി.കിഷോര്‍ പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളായ നിധിപോള്‍, ജോര്‍ജ് ഇട്ടി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബുദാബി ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ഘടകം പ്രസിഡന്റ് ജോണി കുരുവിള സ്വാഗതം പറഞ്ഞു. ഗള്‍ഫ് മേഖലാ രക്ഷാധികാരി സെബാസ്റ്റ്യന്‍ മേനാച്ചേരി ആമുഖപ്രസംഗം നടത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ മിസ് കേരള ശ്രീതുളസീമോഹന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ''മലബാര്‍ റിഹാബിലിറ്റേഷന്‍ ഫോര്‍ ഹാന്റികാപ്ഡ്'' എന്ന സംഘടനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ സഹായധനം സ്ഥാപനത്തിന്റെ പ്രതിനിധി വി.ടി.വി. ദാമോദരന് ജോണി കുരുവിള കൈമാറി.ഐഡിയാ സ്റ്റാര്‍ സിംഗറിലെ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

Friday, August 8, 2008

Indian ambassador warns fake passports threaten UAE

Indian ambassador warns fake passports threaten UAE

The Indian ambassador to the UAE has urged the government of the southern state of Kerala to address a “casual approach” towards citizens who use fraudulent passports to travel to the UAE and elsewhere in the Gulf. Talmiz Ahmad said the Indian Embassy was aware of a large number of cases of citizens from Kerala using fake identities and holding multiple passports, which was illegal and posed a serious security threat to the UAE.
Vayalar Ravi, India’s minister for overseas affairs, has also called for a tightening of police verification processes in Kerala to weed out the use of fraudulent passports.
“ We get several such cases and this needs to be seriously looked into as it poses a security threat,” said Mr Ahmad. The ambassador claimed there was a certain “indulgence” of the situation in Kerala that needed to be addressed by the state government with stricter laws.
“ There is a casual approach in Kerala towards people holding multiple passports with fake identities. I am deeply concerned about this,” Mr Ahmad said. “ Many of them come back to the UAE on fake identities looking for jobs. However, this activity could open an opportunity to other elements.”
Last week, at least five Indians were apprehended by immigration officials at the Kozhikode International Airport in Kerala after arriving on fake passports from Ras al Khaimah. Kerala police suspected the existence of an organised network that provided fake passports to Indians travelling to Gulf countries, the Indian media reported.
On July 6, Kerala customs officials caught a man at the airport who was travelling to Sharjah with 31 passports in his possession. Mr Ahmad said it was not yet clear whether the passports were fake, or legitimate documents bearing fraudulent identities



2
Fake Indian passports threaten UAE
ZoomBookmarkSharePrintListenTranslate
From page 1

“I have not come across any fake documents since it is not easy to copy an Indian passport or visa. However, we know that a large number of people, especially from Kerala, have two or three passports of different identities,” said Mr Ahmad. Such passports, he said, usually originated in India. He said the nes and penalties for this type of offence were negligible. “As per the Indian laws, people caught with fake passports are let off with just a 5,000 rupee [Dh432] fine. This needs to be amended,” he said. The ambassador’s comments come as India investigates a series of bomb attacks, suspected to have been orchestrated by external terrorists. “India does not need any reminding to tighten these systems,” said Mr Ahmad. “We have been victims of terror attacks for years now and it is clear that we need a hard system in place.”
It was, Mr Ravi said, “an issue of the internal security of the country. We do not want this to happen.”
Dubai Naturalisation and Residency Department (DNRD) of-
cials declined to comment, but earlier this year Brig Mohammed Ahmad al Marri, the director, said at least 500 fake passports were seized by airport officials during the second half of 2007. Last week, DNRD introduced a system at the international airport that can recognise more than 1,400 documents from 190 countries.

Tuesday, August 5, 2008

അരിയിലും ‍ രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസ്സ് ശ്രമം

അരിയിലും ‍ രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസ്സ് ശ്രമം

കേരളത്തിന് ന്യായമായും ലഭിക്കേണ്ടതായ റേഷന്‍വിഹിതം നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ യുഡിഎഫിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് വ്യക്തമായിരിക്കുന്നു. നെല്ലിന്റെ ഉല്‍പ്പാദനത്തില്‍ കമ്മിസംസ്ഥാനമായ കേരളം അരി സംഭരിച്ച് കേന്ദ്രപൂളിലേക്ക് നല്‍കണമെന്നാവശ്യപ്പെടുന്നത് സാമാന്യനീതിക്കോ യുക്തിക്കോ നിരക്കുന്നതല്ല. മുഖ്യമായും അരിഭക്ഷണം ആശ്രയിക്കുന്ന കേരളീയരുടെ ഭക്ഷ്യാവശ്യത്തിന്റെ മൂന്നിലൊന്നുപോലും അരി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. എല്‍ഡിഎഫും യുഡിഎഫും പല തവണ മാറിമാറി ഭരിച്ച കേരളത്തില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭരണകാലത്തെ പ്രത്യേകതയല്ലിത്. വിദേശനാണ്യം ഇന്ത്യക്ക് നേടിത്തരുന്ന നാണ്യവിള ഉല്‍പ്പാദിപ്പിക്കുന്നതിലാണ് കേരളത്തിലെ കര്‍ഷകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചത്. അതുകൊണ്ടുതന്നെ ആദായകരമല്ലാത്ത നെല്ലുല്‍പ്പാദനത്തില്‍ കര്‍ഷകര്‍ക്ക് താല്‍പ്പര്യം കുറയാനിടയായി. ഈ പ്രവണതയില്‍ മാറ്റം വരുത്തി കേരളത്തിന്റെ നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫ് ഭരണം ആത്മാര്‍ഥമായി ശ്രമിക്കുന്നത്. തരിശായി കിടക്കുന്ന ഭൂമിയാകെ കൃഷിചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് സര്‍ക്കാര്‍ മുഴുകിയിരിക്കുന്നത്. എന്നാല്‍, ഇത് പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. മൂന്നോ നാലോ വര്‍ഷം സമയമെടുക്കും. എന്നാല്‍പ്പോലും നെല്ലിന്റെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനു കഴിയുമെന്നു കരുതാനാവില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ റേഷന്‍വിഹിതം പൂര്‍ണമായി കേന്ദ്രത്തില്‍നിന്ന് അനുവദിച്ചു കിട്ടുന്നതിന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പട്ടിണിക്കിടാന്‍ തയ്യാറാകുമ്പോള്‍ പട്ടിണിയില്‍നിന്ന് മുതലെടുത്ത് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നതിനാണ് കേരളത്തിലെ കോഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിന്റെ ഇത്തരം ആവശ്യങ്ങളോട് പുറംതിരിഞ്ഞതാണ് കോഗ്രസിന്റെ എന്നത്തെയും ചരിത്രം. കൊച്ചിയില്‍ കപ്പല്‍നിര്‍മാണശാല സ്ഥാപിക്കാന്‍ എ കെ ജിയുടെ നേതൃത്വത്തില്‍ സമരം നടത്തേണ്ടിവന്നത് മറക്കാവുന്നതല്ല. കേന്ദ്ര ഭരണത്തിലിരുന്നാലും ഇല്ലെങ്കിലും കോഗ്രസ് കേരളക്കാര്യം വരുമ്പോള്‍ ഉരുണ്ടുകളിക്കാറാണ് പതിവ്. കേരളത്തില്‍ പ്രതിമാസ ഉപയോഗം 1,83,000 മെട്രിക് ട അരിയാണ്. ഒരുവര്‍ഷം ഇവിടെ സംഭരിക്കുന്നത് 1,70,000 ട മാത്രവും. ഇപ്പോള്‍ ഒരു കിലോ നെല്ലിന് 10 രൂപ വില നല്‍കിയാണ് കേരളം സംഭരിക്കുന്നത്. ഇത് കേന്ദ്രം നല്‍കുന്നതിനേക്കാളും രണ്ടര രൂപയോളം കൂടുതലാണ്. ഇതില്‍നിന്നു പകുതി കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന വാദത്തിന്റെ യുക്തി എന്താണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിക്ക് സാധിക്കുന്നില്ല. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളം കേന്ദ്രപൂളിലേക്ക് അരി നല്‍കാമെന്ന ഒരു ധാരണപത്രം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ഒപ്പുവച്ചിരുന്നു. ഇത് കേരളീയരോടുള്ള കടുത്ത അനീതിയാണെന്നു തിരിച്ചറിഞ്ഞ്, അതിലെ 14-ാം നിബന്ധനയനുസരിച്ച് കഴിഞ്ഞ ജൂണില്‍ കേരളം ധാരണപത്രം പുതുക്കാന്‍ തയ്യാറായില്ല. മന്ത്രിസഭ ചര്‍ച്ചചെയ്താണ് തീരുമാനമെടുത്തത്. ഇത് മറച്ചുവച്ചാണ് കേരളം കരാര്‍ ലംഘിച്ചു എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ഗോഡൌണുകളില്‍ നാലുലക്ഷം ട അരി കെട്ടിക്കിടക്കുന്നുണ്ട്. ഇത് വിതരണംചെയ്യാന്‍ കേന്ദ്ര അനുമതി വേണം. അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേരളം കേന്ദ്രത്തിന്റെ ഭാഗമാണെന്നതില്‍ കോഗ്രസ് നേതാക്കള്‍ തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. സ്റ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം നടപ്പാക്കിയതുമുതല്‍ കേന്ദ്രം കേരളത്തിനാവശ്യമായ അരി തന്നുകൊള്ളാമെന്ന് വളരെക്കാലം മുമ്പുതന്നെ സമ്മതിച്ചതുമാണ്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട നാള്‍മുതല്‍ കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ വഴിയും കസ്യൂമര്‍ ഫെഡ് വഴിയും അന്യസംസ്ഥാനങ്ങളില്‍ പോയി അരി വാങ്ങി കൊണ്ടുവന്നു കിലോയ്ക്ക് 14 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയതാണ്. പശ്ചിമബംഗാളില്‍ പോയി അരി വാങ്ങി ലാഭവും നഷ്ടവുമില്ലാതെ ഒരു കിലോയ്ക്ക് 16 രൂപയ്ക്കു വില്‍പ്പന നടത്താനും കേരള സര്‍ക്കാര്‍ തയ്യാറായി. അപ്പോഴാണ് ബംഗാള്‍ അരി ഭക്ഷ്യയോഗ്യമല്ലെന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ തട്ടിമൂളിക്കാന്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ തയ്യാറായത്. ഇപ്പോഴും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം ലഘൂകരിക്കാന്‍ ബംഗാളടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് അരി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്് കേരളീയരെ പട്ടിണിക്കിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അത്യന്തം ക്രൂരവും മനുഷ്യത്വമില്ലാത്തതുമാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് കേരളസര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഇത് അരിയാക്കി മാവേലിസ്റ്റോറുകള്‍, ബാങ്ക്ചന്തകള്‍ തുടങ്ങിയവയിലൂടെ ന്യായവിലയ്ക്ക് ജനങ്ങള്‍ക്കുതന്നെ നല്‍കി. ഇത് കേന്ദ്രപൂളിലേക്കു നല്‍കി അവിടന്നുള്ള വിഹിതം കുറയ്ക്കാന്‍ ഇടവരരുതെന്നുതന്നെയാണ് സംസ്ഥാനത്തിന്റെ ഉറച്ച നിലപാട്. കേരളത്തിലുണ്ടാക്കുന്ന അരി ഇവിടെത്തന്നെ വില്‍ക്കുന്നതോടൊപ്പം കേന്ദ്രവിഹിതം കൂട്ടുകയാണ് വേണ്ടത്. ജനതാല്‍പ്പര്യം മാനിക്കുന്ന ഈ നിലപാടിനൊപ്പം നില്‍ക്കാതെ സംസ്ഥാനത്തെ ദ്രോഹിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ക്രൂരതക്കെതിരെ അതിശക്തമായ സമരം അനിവാര്യമാണെന്ന ചിന്ത ഉയര്‍ന്നുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളീയര്‍ ഒന്നാണെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം. അരിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ മെനക്കെടുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തി പാഠം പഠിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് നിഷേധിച്ച എപിഎല്‍ അരിവിഹിതം ഉടന്‍ പുനഃസ്ഥാപിക്കണം.

Saturday, August 2, 2008

പ്രവാസിക്ഷേമം സറ്ക്കാറിന്റെ കടമ

പ്രവാസിക്ഷേമം സറ്ക്കാറിന്റെ കടമ

വി എസ് അച്യുതാനന്ദന്

നിങളുടെ അഭിപ്രായം രേഖപ്പെടുത്തുക

‍കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തികവളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍. കുടുംബത്തിന്റെയും നാടിന്റെയും നിലനില്‍പ്പിനും പുരോഗതിക്കുംവേണ്ടി മറുനാട്ടില്‍ച്ചെന്ന് കഠിനാധ്വാനംചെയ്യുന്ന മലയാളികളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനുവേണ്ടി ഒരു പ്രത്യേകവകുപ്പും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കമ്പനിയും സംസ്ഥാനത്ത് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, പ്രവാസിമലയാളികളുടെ ക്ഷേമത്തിനുവേണ്ടി ഇതിനകം അധികമൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ആ അവസ്ഥ മാറ്റി നോര്‍ക്ക വകുപ്പിനെയും നോര്‍ക്ക റൂട്ട്സ് കമ്പനിയെയും കാര്യക്ഷമമാക്കുകയും വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യണമെന്നത് ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. നോര്‍ക്കാ റൂട്ട്സ് കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി മുന്‍ഗവമെന്റിന്റെ കാലത്ത് 26 ശതമാനമായി ലഘൂകരിച്ചതിന് മാറ്റംവരുത്തുകയും അമ്പത് ശതമാനത്തില്‍പ്പരം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുകയും ചെയ്തത് ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന മലയാളികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുപോലും ഇതേവരെ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസി മലയാളി ക്ഷേമപദ്ധതികള്‍ ആരംഭിക്കുന്നതിന് പ്രാഥമികമായി ആവശ്യമുള്ളതാണ് ഡാറ്റാബേസ്. അതുപോലെ പ്രവാസിമലയാളികള്‍ക്ക് താന്‍ പ്രവാസിമലയാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും അനിവാര്യമാണ്. വോട്ടര്‍പട്ടികയിലും റേഷന്‍കാര്‍ഡിലും പേരില്ലാത്തവരാണ് മഹാഭൂരിപക്ഷം പ്രവാസി മലയാളികളും. ഈ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കാന്‍ സംസ്ഥാന ഗവമെന്റ് നിശ്ചയിച്ചത്. പ്രവാസി മലയാളികളുടെ രജിസ്ട്രേഷനും രജിസ്റര്‍ചെയ്യുന്ന മുറയ്ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കലുമാണ് പദ്ധതി. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം മലപ്പുറംജില്ലയിലെ മങ്കടയില്‍ ഞാന്‍ നിര്‍വഹിക്കുകയുണ്ടായി. വൈകാതെ മറ്റ് ജില്ലകളിലും രജിസ്ട്രേഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടക്കും. പ്രവാസി ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയില്‍ നടത്തിയതിന് പ്രത്യേകമായ കാരണമുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ പത്തൊമ്പത് ശതമാനത്തോളവും മലപ്പുറം സ്വദേശികളാണ്. - ഏതാണ്ട് മൂന്നര ലക്ഷത്തോളംപേര്‍. അടുത്തകാലത്തായി മലപ്പുറംകാരല്ല കണ്ണൂര്‍ ജില്ലക്കാരാണ് കൂടുതലായി ഗള്‍ഫിലേക്ക് ജോലിക്കു പോകുന്നത്. പത്തുകൊല്ലം മുമ്പ് ഗള്‍ഫ് മലയാളികളില്‍ ഇരുപത്തിമൂന്ന് ശതമാനം മലപ്പുറംകാരായിരുന്നപ്പോള്‍ കണ്ണൂര്‍ ജില്ലക്കാര്‍ ആറര ശതമാനമായിരുന്നു. ഇന്ന് മലപ്പുറത്തിന്റെ വിഹിതം പത്തൊമ്പത് ശതമാനമായപ്പോള്‍ കണ്ണൂരിന്റേത് പതിനാല് ശതമാനത്തോളമെത്തി. മലപ്പുറത്തിന് തൊട്ടടുത്ത്. എല്ലാ ജില്ലയില്‍നിന്നുമായി ഇരുപത് ലക്ഷത്തോളം മലയാളി യുവാക്കള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നു. ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളില്‍ പോയി ജോലിചെയ്യുന്നവരില്‍ 23 ശതമാനത്തോളവും മലയാളികളാണ്. ഇവരില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. പത്തുവര്‍ഷം മുമ്പ് 95 ശതമാനവും ഗള്‍ഫിലായിരുന്നു. അടുത്ത കാലത്തായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും തൊഴില്‍നേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികളെക്കുറിച്ച് ഈയിടെ നടന്ന ഒരു സര്‍വേയില്‍ കണ്ടത് 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് മഹാഭൂരിപക്ഷവും എന്നാണ്. ശരാശരി പ്രായം 26 വയസ്സ്. ഇതിനര്‍ഥം നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അധ്വാനശേഷിയുള്ള ചെറുപ്പക്കാരില്‍ വലിയൊരു ഭാഗം മറുനാടുകളില്‍ അധ്വാനിച്ചു ജീവിക്കുകയാണെന്നാണ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവരാണ് പുറത്തുപോകുന്നത്. അത് നമ്മുടെ നാട്ടില്‍ പല ജോലികള്‍ക്കും രൂക്ഷമായ ആള്‍ക്ഷാമമുണ്ടാക്കുന്നുണ്ട്. രണ്ടു മൂന്ന് പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ജീവിതനിലവാരത്തില്‍ വമ്പിച്ച പുരോഗതിയുണ്ടായി. തൊഴിലില്ലായ്മയുടെ തോത് ഗണ്യമായി കുറഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ വികസിച്ചു. നമ്മുടെ ചെറുപ്പക്കാര്‍ കടുത്ത കഷ്ടപ്പാടുകള്‍ സഹിച്ച് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലം കൂടിയാണത്. ആണ്ടില്‍ ഇരുപത്തയ്യായിരത്തോളം കോടി രൂപ വിദേശമലയാളികള്‍ ഇങ്ങോട്ടയക്കുന്നുണ്ട്. വ്യാപാരമേഖലയിലും നിര്‍മാണമേഖലയിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തിലുമെല്ലാമുള്ള വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുടെയും മറ്റും ഇന്നത്തെ വികസനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചത് മലയാളികളുടെ അധ്വാനമാണെന്നും കാണേണ്ടതുണ്ട്. ഒരു പരിധിവരെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും വലിയ സംഭാവന ചെയ്യുകയുംചെയ്യുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കല്‍ സംസ്ഥാനത്തിന്റെ കര്‍ത്തവ്യമാണ്. അതിന്റെ ആദ്യനടപടികളിലൊന്നാണ് വിദേശമലയാളികളുടെ രജിസ്ട്രേഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും എന്നാണ് സൂചിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്കുള്ള കാര്‍ഡാണ് നല്‍കുന്നത്. ഇന്‍ഷുറന്‍സ് കവറേജ്കൂടി അടങ്ങിയതാണിത്. മുഴുവന്‍ വിദേശമലയാളികളെയും ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതാണ്. രജിസ്റര്‍ചെയ്ത് ഐഡന്റിറ്റി കാര്‍ഡ് വാങ്ങാന്‍ മുഴുവന്‍ വിദേശമലയാളികളും സന്നദ്ധമാകേണ്ടതുണ്ട്. പ്രവാസി മലയാളികളുടെ വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കണം. പ്രവാസി കേരളീയര്‍ക്കായി സമഗ്രമായ ഒരു ക്ഷേമനിധി പദ്ധതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് പാസാക്കും. വിദേശരാജ്യങ്ങളിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജോലിചെയ്ത് ജീവിക്കുന്ന മലയാളികള്‍ക്കായി സമഗ്രമായ ക്ഷേമനിധി നിയമമാണ് കൊണ്ടുവരുന്നത്. പെന്‍ഷനും കുടുംബ പെന്‍ഷനും ചികിത്സാസഹായവുമടക്കം വിപുലമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രവാസി മലയാളികളുടെ മലയാളമറിയാത്ത കുട്ടികളെ മലയാളവും കേരള സംസ്കാരവും പഠിപ്പിക്കാന്‍ മറുനാടന്‍ മലയാളി സംഘടനകളുടെ സഹായത്തോടെ ഒരു സ്കീം നടപ്പാക്കുന്നുണ്ട്. അതിനായി മലയാളംമിഷന്‍ അടുത്തുതന്നെ നിലവില്‍ വരും. പ്രവാസി കേരളീയരുടെ നിക്ഷേപം ശരിയായി തിരിച്ചുവിടുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അവ ശരിയായി ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കും. ജോലി മതിയാക്കി തിരിച്ചുവരുന്നവരുടെ പുനരധിവാസം, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ - ചികിത്സാ സൌകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഒരു കമ്പനി രൂപീകരിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മതിയായ യാത്രാരേഖകളില്ലാത്തതിനാലും ജോലി നഷ്ടപ്പെട്ടും സ്പോസര്‍മാരാല്‍ കബളിപ്പിക്കപ്പെട്ടുമെല്ലാം നിരവധിപേര്‍ കഷ്ടതയനുഭവിക്കുന്നുണ്ട്. ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ നടപടി സ്വീകരിക്കണമെന്ന് നാം കേന്ദ്രപ്രവാസി മന്ത്രാലയത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇതേത്തുടര്‍ന്ന് യുഎഇയിലെയും കോലാലംപൂരിലെയും വാഷിങ്ടണിലെയും ഇന്ത്യന്‍ എംബസിയില്‍ ഓരോ കമ്യൂണിറ്റി ഡെവലപ്മെന്റ് കൌസിലിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി കേരളീയര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനുള്ള സാന്ത്വനം പദ്ധതി വിപുലപ്പെടുത്തുകയും ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കായി നോര്‍ക്കാ റൂട്ട്സിന്റെ കീഴില്‍ ഹ്രസ്വകാല പരിശീലന കോഴ്സുകള്‍ ഇപ്പോള്‍ത്തന്നെ നടത്തുന്നുണ്ട്. എന്നാല്‍, ഇത് കുറേക്കൂടി ഫലപ്രദമാക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലും ഇതിനുള്ള സംവിധാനമുണ്ടാക്കേണ്ടതുണ്ട്. നോര്‍ക്കാ റൂട്ട്സ് അതിനുള്ള പദ്ധതി നടപ്പാക്കുന്നതാണ്.