Sunday, February 28, 2010

ബജറ്റ് : എരിതീയില്‍ എണ്ണ ഒഴിച്ചു.

ബജറ്റ് : എരിതീയില്‍ എണ്ണ ഒഴിച്ചു.


പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു പി എ ക്ക് കൂടുതല്‍ സീറ്റ് കിട്ടി വീണ്ടും അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ സാധരണാക്കാരായ ജനങളുടെ കഷ്ടകാലം ആരംഭിച്ചുവെന്നും ഈ ജന വിധി ഇന്ത്യന്‍ ജനതക്ക് വല്ലാത്തൊരു തലവിധിയാകുമെന്നും പറഞ്ഞത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയായിരിക്കുകയാണു‌‌.‍‌ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലൂടെ ‍ തെളിയിച്ചിരിക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് നേത്ര്ത്വം നല്‍കുന്നത്.സാധാരണക്കാര്‍ക്ക്‌ ഇരുട്ടടിയാണെങ്കിലും കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും വമ്പന്‍ വ്യവസായികള്‍ക്കും ആഹ്ലാദം നല്‍കുന്ന ബജറ്റാണ്‌ ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെ മറന്നുകൊണ്ടുള്ള ഈ നടപടി ജനദ്രോഹപരമാണു. സര്‍ക്കാറിന്റെ ഇത്തരം ദുഷ്ചെയ്തികള്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന് ‍രാജ്യത്ത് അതിശക്തമായ ബഹുജനമുന്നേറ്റം ഉയര്‍ന്നുവരേണ്ടതായിട്ടുണ്ട്. ഇന്ത്യ മഹാരാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമല്ല ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരായവര്ക്കും മാന്യമായി ജീവിക്കാനുമുള്ള അവസരം സ്രിഷ്ടിക്കേണ്ടവര്‍ അത് നിഷേധിക്കുകയാണിന്ന് ചെയ്യുന്നത്.ഇത് നീതികരിക്കാന്‍ ഒരിക്കലും സാധ്യമല്ല.അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു. ഇത് ഒരു കാരണവശാലും ഇന്ത്യാരാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലായെന്ന് ഭരണാഅധികാരികള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം.‍കേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്.കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട്.എന്നാല്‍ ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ ഇതുവരെ കഴിയുന്നില്ലായെന്ന് മാത്രമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്ക് കൂട്ട് നില്‍ക്കുകയും കേന്ദ്രത്തിന്ന് ഒശാന പാടുകയമാണിവര്‍ ചെയ്യ്യുന്നത്.
രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍.പെേ്രടാളിയം, ക്രൂഡ്‌ ഓയില്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന്‌ ഉറപ്പായി. യാത്ര കൂലിയും വര്‍ദ്ധിക്കും.നിത്യോപയോഗസാധനങളുടെ വിലയും വന്‍‌തോതില്‍ വര്‍ദ്ധിക്കും. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണക്കാരന്റെ പ്രതീക്ഷയ്‌ക്കാണ്‌ തിരിച്ചടിയേറ്റിരിക്കുന്നത്‌.ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ വിലക്കയറ്റംരൂക്ഷമാക്കുകയും സധാരണക്കാരന്റെ ജീവിതം ദുരിതപൂര്ണ്ണമാക്കുകയും അവന്ന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാതമാക്കുകയും ചെയ്യും.സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതം‍ കടുത്ത പ്രതിസന്ധിയിലാണീന്ന്.
സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പണ്‍ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശങള്‍ അക്ഷരം പ്രതി നടപ്പാക്കാനാണു ധനകാര്യമന്ത്രി ശ്രമിച്ചിട്ടുള്ളത്.ഇത് സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തെ തകര്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.മാത്രമല്ല സര്‍ക്കാരിന്റെ ഈ രംഗത്തുനിന്നുള്ള പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കുള്ള നടപടികൂടിയാണിത്.ഭക്ഷ്യസാധനങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.
രാജ്യത്തിലെ അറുപത്ത്യഞ്ചു ശതമാനം ഉപജീവനമര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂജ്യത്തിലാണു. ‍ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ പത്തൂ വര്‍ഷത്തിനുള്ളില്‍ എട്ട് ദശലക്ഷം പേര്‍ കാര്‍ഷികവ്രത്തി ഉപേക്ഷിച്ചതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഒരു ദിവസം രണ്ടായിരം പേര്‍ കാര്‍ഷിക വ്രത്തിയില്‍ നിന്ന് പിന്‍മാറുന്നത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങള്‍ക്കും പ്രയാസങള്‍ക്കും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ടു തന്നെയാണു. അവധി വ്യാപരം കാര്‍ഷിക രംഗത്തെ അപ്പാടെ തകര്‍ക്കുമെന്നകായത്തില്‍ ഒട്ടും സംശയത്തിന്ന് അവകാശമില്ല,
സാമ്പാത്തീക മാന്ദ്യത്തെ ചെറുക്കാന്‍ വന്‍‍ മതിലുപോലെ നിലയുറപ്പിച്ചിരുന്ന ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങള്‍ വിറ്റു തുലക്കാന്‍ പ്രതിജ്ഞയെടുത്ത് യു പി എ സര്‍ക്കാര്‍ മുന്നോട്ട് ‍ പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം.ഇത് ഇന്ത്യയിലെ ദേശസല്‍ക്രത ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം
പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. സിമന്റിന്‌ വില വര്‍ദ്ധിപ്പിച്ചത്‌ നിര്‍മാണമേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണമേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും.സിമന്റ്, കമ്പി തുടങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്ന് മറ്റുള്ള എല്ലാ കെട്ടിട‍ നിര്‍മ്മാണ സാമഗ്രികളുടെയും വിലകൂടും. മാത്രമല്ല സിമന്റിന്ന് ചാക്കിന്ന് ഇരുപത് രൂപയെങ്കിലും കൂടുമെന്നാണു പ്രതിക്ഷിക്കുന്നത്.ഇതൊടോപ്പം കൂലിയിലും വന്‍ വര്‍ദ്ധനവുണ്ടായാല്‍ കെട്ടിട നീര്‍മ്മാണ രംഗം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങും.മണലിന്റെ ദൗര്‍ല്ലഭ്യം കൊണ്ട് കെട്ടിട നിര്‍മ്മാണ രംഗം വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണു.
ഊര്‍ജമേഖലയ്‌ക്ക് 5130 കോടി ചിലവഴിക്കും. സൗരോര്‍ജ മേഖലയ്‌ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി.ആണവ നിലയങളെപ്പറ്റി ഒന്നും തന്നെ പറയാത്തത് അത്ഭുതകരമായി തോന്നുന്നു. പൊതുകടം നിയന്ത്രിക്കാന്‍ ആറ്‌ മാസത്തിനകം നടപടി സ്വീകരിക്കുമെന്നും , വളം സബ്‌സിഡി നേരിട്ട്‌ കര്‍ഷകരിലെത്തിക്കുമെന്നും പറയുന്നത് വെറും വാചകക്കസര്‍‍ത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൊടുക്കേണ്ട ആവശ്യമില്ല.പൊതുമേഖലാ ബാങ്കിങ്‌ മേഖലയിലേക്ക്‌ 16,500 കോടി. പണപ്പെരുപ്പ നിരക്ക്‌ കുറയ്‌ക്കണം. അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി.ഇതിലെല്ലാം കേരളത്തെ പരിപൂര്‍ണ്ണമായിത്തന്നെ അവഗണിച്ചിരിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിക്കുപോലും കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മുപ്പത്തിഒമ്പതിനായിരം കോടിയായിരുന്നെങ്കില്‍ ഈ ബജറ്റില്‍ 40,100 കോടിയും ഗ്രാമീണ വികസനക്കിന്‌ 66,100 കോടിയും വകയിരുത്തി. ഇന്ദിരാ ആവാസ്‌ യോജനയ്‌ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട്‌ രൂപീകരിക്കും. നഗരവികസനത്തിന്‌ 5,400 കോടിയാണ്‌ വകയിരുത്തിയിട്ടുള്ളത്‌.

Thursday, February 25, 2010

'ഇത് കേരളീയ സംസ്‌ക്കാരത്തെ അറിയാത്തവരുടെ 'ഗ്വാ ഗ്വാ' വിളികള്‍'

'ഇത് കേരളീയ സംസ്‌ക്കാരത്തെ അറിയാത്തവരുടെ 'ഗ്വാ ഗ്വാ' വിളികള്‍'

കോഴിക്കോട്: കേരളീയ ജീവിതത്തെയും സാംസ്‌ക്കാരികനിലയെയും കുറിച്ച് വിവരമില്ലാത്ത പാമരന്‍മാരുടെ 'ഗ്വാ ഗ്വാ' വിളികളാണ് സിനിമാ ലോകത്തുനടക്കുന്ന പ്രസ്താവനകളെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. രാമനാമം വൃദ്ധന്‍മാര്‍ക്കുള്ളതാണെന്ന് ഇന്നസെന്റ് മനസിലാക്കിയത് എവിടെ നിന്നാണെന്ന് മനസിലാകുന്നില്ല. രാമനാമം വൃദ്ധന്‍മാര്‍ക്കുള്ളതല്ല ഭക്തന്‍മാര്‍ക്കുള്ളതാണ്. ഇന്നസെന്റ് ഇന്നസെന്റല്ലെന്നും അഴീക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപിച്ചു. ഇന്നസെന്റ് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്റെ പ്രസംഗത്തിന് വിലയിടാനാരും ഇവിടെയില്ല. പ്രസംഗത്തിന് വിലയിടാമായിരുന്നെങ്കില്‍ ഞാനിന്ന് കോടീശ്വരനായേനെ. പ്രസംഗത്തിനു പോകുമ്പോള്‍ ലഭിക്കുന്നത് നഷ്ടപരിഹാരമാണ്. പെട്രോള്‍ ചിലവഴിച്ച് പ്രസംഗസ്ഥലത്തേയ്‌ക്കെത്തുന്നതിനുള്ള ടി.എ മാത്രമായാണിത് ലഭിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.

കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് മോഹന്‍ലാല്‍ സംസാരിക്കുന്നതെന്ന് തത്വമസിയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മറുപടിയായി അഴീക്കോട് പറഞ്ഞു. സ്വന്തം സഹോദരന്റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തതായി തനിക്ക് അറിയാം. ഈ അറിവ് തെറ്റാണെങ്കില്‍ ഞാന്‍ മാപ്പ് പറയാന്‍ തയ്യാറാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതാപം നഷ്ടപ്പെടുന്നതിന്റെ വെപ്രാളമാണന്നും അഴീക്കോട് ആരോപിച്ചു.

പ്രവാസി മാര്‍ച്ച് ആവശ്യപ്പെടുന്നത്...

പ്രവാസി മാര്‍ച്ച് ആവശ്യപ്പെടുന്നത്.
പയ്യോളി നാരായണന്‍.

കേരള പ്രവാസി സംഘത്തിന്റെ തെരഞ്ഞെടുത്ത നൂറുകണക്കിനു പ്രവര്‍ത്തകരാണ് 23ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനു സാധാരണക്കാരായ പ്രവാസ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീര്‍ത്തും അവഗണനയുടെയും അതിലേറെ പരിഹാസത്തിന്റെയും സമീപനമാണ് കേന്ദ്രഗവമെന്റ് തുടരുന്നത്. പ്രതിഷേധാര്‍ഹമായ ഈ നിലപാടിനെതിരെ പ്രസക്തമായൊരു ദേശീയ സംവാദത്തിന് കളമൊരുക്കി അവഗണിക്കപ്പെട്ട ഈ സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ ലക്ഷ്യമിട്ടത്. സമീപകാലത്ത് നടന്ന ആധികാരികമായ ഒട്ടനവധി സാമ്പത്തിക പഠനങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തിലാണെന്ന വസ്തുത അടിവരയിട്ട് പറഞ്ഞതാണ്. കാലഹരണപ്പെട്ട അപരിഷ്കൃതമായ കുടിയേറ്റ നിയമങ്ങളുടെ ചങ്ങലക്കണ്ണികളിലാണ് ഈ സമൂഹം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. കുടിയേറ്റ നിയമങ്ങളില്‍ സമഗ്രമായൊരു പൊളിച്ചെഴുതാണ് പരിഷ്കൃതസമൂഹം ആവശ്യപ്പെടുന്നത്. ഈ കുടിയേറ്റനിയമത്തിലെ ഇപ്പോഴും വ്യക്തമായി നിര്‍വചിക്കാനാകാത്ത ഒരു വകുപ്പിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് യാത്രക്കാരില്‍നിന്ന് കേന്ദ്രഗവമെന്റ് പിരിച്ചെടുത്ത 25,000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സാധാരണക്കാരായ ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന്റെ ഒരു ഉദാഹരണംമാത്രമാണിത്.

Wednesday, February 24, 2010

ജനത്തെ പറ്റിക്കാനുള്ള റെയില്‍ ബജറ്റ്

ജനത്തെ പറ്റിക്കാനുള്ള റെയില്‍ ബജറ്റ്


രണ്ടാം യുപിഎ സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയം പ്രതിഫലിപ്പിക്കുന്നതാണ് മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍ബജറ്റ്. മമതയുടെ ബംഗാള്‍ രാഷ്ട്രീയ സ്വപ്നങ്ങളും ഇതില്‍ ലക്ഷ്യംവയ്ക്കുന്നു. ഒറ്റനോട്ടത്തില്‍ ജനപ്രിയം എന്നുതോന്നുന്ന ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും സമര്‍ഥമായി മറച്ചുവയ്ക്കപ്പെട്ട സ്വകാര്യവല്‍ക്കരണനടപടിക്കാണ് ബജറ്റില്‍ പ്രാധാന്യമുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണബജറ്റാണിത്. ഇതിനു മുന്നോടിയായി മന്ത്രാലയം പ്രസിദ്ധീകരിച്ച കാഴ്ചപ്പാട് രേഖ- 2020, ധവളപത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മാത്രമേ ഈ ബജറ്റിനെ സമീപിക്കാന്‍ കഴിയുകയുള്ളൂ. സ്വകാര്യമൂലധനത്തെ ആകര്‍ഷിച്ചുമാത്രമേ ലക്ഷ്യം നിര്‍വഹിക്കാനാകൂ എന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. ചരക്കുകടത്തുപാതയുടെ കാര്യത്തിലും റെയില്‍വേ സ്റേഷനുകളുടെ ആധുനീകരണത്തിന്റെ കാര്യത്തിലും സ്വകാര്യമൂലധനത്തെ ഉപയോഗിക്കുമെന്ന കാര്യം പ്രസംഗത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കാഴ്ചപ്പാട് രേഖപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വിഹിതമായി 50,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അത്തരം സമീപനം ഉണ്ടാകില്ലെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ പുതിയ പദ്ധതികള്‍ക്കായി കൂടുതല്‍ സ്വകാര്യപങ്കാളിത്തത്തെ ആശ്രയിക്കേണ്ടിവരുമെന്ന് ഉറപ്പ്. റെയില്‍വേയുടെ ആസ്തി വിറ്റ് പണമുണ്ടാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. 129 സഥലങ്ങളിലായി 3568 ഏക്കര്‍ സ്ഥലം വില്‍ക്കുമെന്ന് കാഴ്ചപ്പാട് രേഖയില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. അതില്‍ രണ്ടു സ്ഥലത്തിന്റെ വില്‍പ്പനയിലൂടെമാത്രം 1052 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഈ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന സൂചനായണ് ബജറ്റിലുള്ളത്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നല്ലൊരു പങ്കും ആസൂത്രണകമീഷന്റെയോ ധനമന്ത്രാലയത്തിന്റെയോ അനുമതി നേടാത്തവയാണ്. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള വകയിരുത്തലില്‍ കുറവ് വരുത്തിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുവശത്ത് അപകടരഹിത സര്‍വീസായി റെയില്‍വേയെ മാറ്റുമെന്ന് പ്രഖ്യാപിക്കുകയും മറുവശത്ത് വകയിരുത്തല്‍ കുറയ്ക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. റെയില്‍വേ സുരക്ഷാഫണ്ടില്‍ത്തന്നെ 2316 കോടി രൂപ ചെലവഴിക്കാതെ കിടക്കുമ്പോഴാണ് ഈ കുറവുകൂടി വരുത്തുന്നത്. റെയില്‍വേയുടെ നടത്തിപ്പു ചെലവ് ഭീമമായി വര്‍ധിക്കുമെന്നും ബജറ്റ് പറയുന്നു. വികസനകാര്യങ്ങള്‍ക്കായുള്ള നീക്കിയിരുപ്പില്‍ വലിയ കുറവാണ് ഇതുവഴിയുണ്ടാകുന്നത്. ഈ സാഹചര്യവും സ്വകാര്യമൂലധനത്തെ ആശ്രയിക്കുന്നതിനു നിര്‍ബന്ധിതമാക്കും. യാത്രക്കൂലിയില്‍ വര്‍ധനയില്ലെന്നതാണ് ജനപ്രിയമാകുന്നതിനു കാരണമായി പ്രധാനമായും പറയുന്നത്. എന്നാല്‍, യാത്രക്കൂലിയില്‍ നേരിട്ട് വര്‍ധന വരുത്താതെ പരോക്ഷമായി ഈയിനത്തിലെ വരുമാനം റെയില്‍വേ വര്‍ധിപ്പിക്കുന്നുണ്ട്. 2005-06ല്‍ മൊത്തം റിസര്‍വ്ഡ് സീറ്റിന്റെ 5.6 ശതമാനമായിരുന്നു തത്കാല്‍ സീറ്റെങ്കില്‍ ഇപ്പോഴത് 14.2 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ഇതുവഴി 650 കോടി രൂപയാണ് അധികമായി റെയില്‍വേ സമാഹരിച്ചത്. ചരക്കുകൂലയില്‍ വര്‍ധന വരുത്താതിരുന്നതും ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും കാര്യത്തില്‍ ഇളവുകള്‍ വരുത്തിയതും സ്വാഗതാര്‍ഹംതന്നെ. എന്നാല്‍, ലോകത്ത് ഏറ്റവുമധികം ചരക്കുകൂലിയുള്ള രാജ്യമാണ് ഇന്ത്യ എന്ന കാര്യം മറക്കരുത്. പ്രതിവര്‍ഷം 1000 കിലോമീറ്റര്‍ റെയില്‍പാത പുതുതായി നിര്‍മിക്കുമെന്ന പ്രഖ്യാപനം ആവേശപൂര്‍വം നടത്തിയെങ്കിലും ഇതുസംബന്ധിച്ച മൂര്‍ത്തമായ പദ്ധതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴത്തെ നിര്‍മാണം കേവലം 220 കിലോ മീറ്ററാണ്. വര്‍ഷത്തില്‍ 1000 കിലോമീറ്റര്‍ പാത നിര്‍മിക്കുന്ന ചൈനയുടെ വഴിയിലേക്ക് എത്തണമെന്ന ആഗ്രഹം നല്ലതാണെങ്കിലും ഈയിനത്തില്‍ നിലവിലുള്ള തുകപോലും കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ മാത്രമല്ല അതിനുമുമ്പുള്ള ബജറ്റുകളിലും പ്രഖ്യാപിച്ച നിരവധി പദ്ധതി തുടങ്ങാന്‍പോലും കഴിഞ്ഞിട്ടില്ലെന്ന കുറ്റകരമായ അനാസ്ഥയ്ക്കുള്ള മറുപടിയും മമതുടെ പ്രസംഗത്തിലില്ല. 1.7 ലക്ഷം ജീവനക്കാരുടെ കുറവുണ്ടെന്നു സമ്മതിക്കുന്ന റെയില്‍വേ അത് നികത്താനുള്ള നടപടി ഒന്നുംതന്നെ എടുത്തിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. റെയില്‍വേ അതിന്റെ മുഖ്യപ്രവര്‍ത്തനത്തില്‍നിന്നു വഴിമാറി മറ്റുമേഖലകളില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള 150 കോടി രൂപയില്‍നിന്ന് 1000 കോടി രൂപയാക്കി ഇതില്‍നിന്നുള്ള വരുമാനം ഉയര്‍ത്തുമെന്നാണ് പറയുന്നത്. കേരളത്തെ സംബന്ധിച്ച് കുറച്ച് പുതിയ ട്രെയിനുകള്‍ ലഭിച്ചെന്നതാണ് പ്രധാനനേട്ടമായി പറയുന്നത്. എന്നാല്‍, കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട കൊച്ചി- ബംഗളൂരു ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറാകാത്തത് ബംഗളൂരു ബസ് ലോബിയുടെ സമ്മര്‍ദത്തിന്റെ ഫലമായാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളില്‍ മഹാഭൂരിപക്ഷവും ആരംഭിച്ചിട്ടില്ലെന്ന കാര്യവും പ്രസക്തം. രാജധാനി എക്സ്പ്രസ് പ്രതിദിന സര്‍വീസാക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്രധാനാവശ്യങ്ങളും പരിഗണിച്ചില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനാവശ്യമായ പ്രത്യേക സോണിന് ഈ ബജറ്റിലും പരിഗണന ലഭിച്ചില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ആരംഭിക്കുന്ന നടപടി തുടരുകയാണെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹംതന്നെ. എന്നാല്‍, അക്കൂട്ടത്തില്‍പ്പെട്ട ചേര്‍ത്തല ഓട്ടോകാസ്റിലെ വാഗ ഫാക്ടറിയുടെ കാര്യത്തില്‍ ബജറ്റ് നിശബ്ദത പാലിച്ചു. പുതുതായി അഞ്ച് വാഗ ഫാക്ടറി അനുവദിക്കുന്ന പ്രഖ്യാപനംകൂടി നടത്തിയ സാഹചര്യത്തില്‍ ഇത് കടുത്ത അവഗണനയാണ്. അതിവേഗചരക്കുകടത്തുപാതയില്‍ കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടു. റെയില്‍വേയുടെ ആറു പാതയില്‍ ചെന്നൈ-ബംഗളൂരു- കോയമ്പത്തൂര്‍- കൊച്ചി അതിവേഗ ചരക്കു കടത്തുപാതയുടെ സാങ്കേതികപഠനത്തിന് അനുമതി നേരത്തെ നല്‍കിയിരുന്നതാണ്. പക്ഷേ, അത് ഈ ബജറ്റില്‍ സ്ഥാനംപടിച്ചില്ല. ആസൂത്രണകമീഷന്റെ പരിഗണനയ്ക്ക് അഞ്ചു പുതിയ പാത കേരളത്തില്‍നിന്ന് നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ വലിയ പുതുമയില്ല. ഇതുവരെ 13 പ്രധാന സര്‍വേ കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലും അതില്‍ മഹാഭൂരിപക്ഷവും ഉപേക്ഷിക്കുകയാണ് ചെയ്തത്. പുതിയ മെമു ട്രെയിന്‍ അനുവദിച്ചതിലും വലിയ പുതുമയില്ല. ലാലുപ്രസാദിന്റെ ഭരണകാലത്തുതന്നെ ഇത് പ്രഖ്യാപിക്കുകയും അതിനായി കൊല്ലത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് അന്നുതന്നെ പണം അനുവദിക്കുകയും ചെയ്തു. പഴയ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനമാണ് കേരളത്തെ സംബന്ധിച്ച് പ്രധാനമായുമുള്ളത്. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍കൂടി വരുന്നതോടെ തിരക്കു വര്‍ധിക്കുന്ന എറണാകുളം- ഷൊര്‍ണൂര്‍ പാത നാലുവരിയാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പൊതുവെ പ്രഖ്യാപനങ്ങള്‍കൊണ്ട് ആളുകളെ പറ്റിക്കാനുള്ള വിദ്യയാണ് മമത നടത്തിയത്.
From deshabhimani editorial

റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; കോച്ച് ഫാക്ടറിയെക്കുറിച്ച് സൂചന മാത്രം

റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; കോച്ച് ഫാക്ടറിയെക്കുറിച്ച് സൂചന മാത്രം

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ വിവിധ മേഖലകളെ ബന്ധപ്പെടുത്തി ചരക്കുനീക്കത്തിന് കൂടുതല്‍ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഇതില്‍നിന്ന് ഒഴിവാക്കി. ചരക്കുനീക്കത്തിനുള്ള പ്രത്യേക പാതയായ ദക്ഷിണ - ദക്ഷിണ ഇടനാഴിയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭയില്‍ ബഹളംവെച്ചുവെങ്കിലും മമത ഈ ആവശ്യം അംഗീകരിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചതല്ലാതെ എപ്പോള്‍ തുടങ്ങുമെന്നോ എന്ന് തീരുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറിയില്‍നിന്ന് ഈ വര്‍ഷംതന്നെ കോച്ചുകള്‍ ഇറങ്ങുമെന്ന് മമത പറയുകയും ചെയ്തു. ചേര്‍ത്തല വാഗ ഫാക്ടറിക്ക് ചില്ലി പൈസപോലും ഈ ബജറ്റിലും നീക്കി വെച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡല്‍ഹി - കൊച്ചി തുരന്തോ എക്സ്പ്രസ് ഇനിയും തുടങ്ങാതിരിക്കെയാണ് പുതിയ വണ്ടികളുടെ കൂട്ടത്തില്‍ മുംബൈ - കൊച്ചി പുതിയ തുരന്തോ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് റെയില്‍വെ മന്ത്രി. ചരക്ക്, യാത്രാകൂലി കൂട്ടില്ലെന്ന് മമത ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയും റെയില്‍വെയുടെ ഭുമി ഉപയോഗപ്പെടുത്തിയും പുതിയ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മമത പറഞ്ഞു. തിരുവനന്തപുരം അടക്കം ആറ് കേന്ദ്രങ്ങളില്‍ കുടിവെള്ള ബോട്ട്ലിങ്ങ് പ്ളാന്റുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വെമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 93 വിവിധോദ്ദേശ കോംപ്ളാക്സുകള്‍ സ്ഥാപിക്കും. അഞ്ച് സ്പോര്‍ട്സ് അക്കാദമികള്‍. പഞ്ചായത്ത് തലത്തിലും ഇ ടിക്കറ്റിങ്ങ്. ഹൌറയില്‍ ടാഗോര്‍ മ്യൂസിയം. സ്റ്റേഷനുകളില്‍ ബഹുനില പാര്‍ക്കിങ്ങ്. റെയില്‍വെ ജീവനക്കാര്‍ക്ക് പുതിയ ഭവന പദ്ധതി. റെയില്‍വെ പരീക്ഷകള്‍ ഇനി പ്രാദേശിക ഭാഷകളിലും എഴുതാം. വനിതകള്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസ് ഇളവ് നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാകും. ഓരോ വര്‍ഷവും 1000 കിലോ മീറ്റര്‍ വീതം പുതിയ റെയില്‍ ട്രാക്ക് നിര്‍മിക്കും.

Tuesday, February 23, 2010

കേരള പ്രവാസിസംഘം ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

കേരള പ്രവാസിസംഘം ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും .

ന്യൂഡല്‍ഹി: പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസിസംഘം ചൊവ്വാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് 12ന് കേരളഹൗസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയും കാതലായ പ്രശ്‌നങ്ങളില്‍ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷനില്‍ കെട്ടിവെച്ച തുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി ഉപയോഗിക്കുക, സമഗ്രമായ കുടിയേറ്റനിയമം നടപ്പാക്കുക, കേരളമാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷേമനിധിയും പെന്‍ഷന്‍പദ്ധതിയും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.2003 ഡിസംബര്‍വരെ വിദേശത്തേക്ക് തൊഴില്‍തേടി പ്പോയവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി നിക്ഷേപിച്ച് തിരിച്ചുകിട്ടാത്ത തുക ഏകദേശം 20,000 കോടി രൂപയാണ്. പ്രവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഈ തുക വിവിധ അക്കൗണ്ടുകളില്‍ മരവിച്ചുകിടക്കുകയാണ്. തിരിച്ചുനല്‍കാത്ത ഈ തുക വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ സമഗ്രമായ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കണമെന്ന് മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.1992ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ എമിഗ്രേഷന്‍ നിയമത്തിന്റെ കാര്‍ബണ്‍കോപ്പിയാണ് 1983ലെ എമിഗ്രേഷന്‍ നിയമം. ഈ നിയമം വിദേശത്ത് തൊഴില്‍തേടിപ്പോയവര്‍ക്ക് യാതൊരുവിധ സംരക്ഷണവും ഉറപ്പുനല്‍കുന്നില്ല. സമഗ്രമായ കുടിയേറ്റനിയമം അടിയന്തരമായി നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിയമമാണ് കേരളനിയമസഭ പാസ്സാക്കിയ നോണ്‍-റസിഡന്റ് കേരളൈറ്റ് വെല്‍ഫെയര്‍ ആക്ട്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമം കൊണ്ടുവരാന്‍ കാലതാമസം വന്നാല്‍ കേരളത്തിലെ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ വിഹിതവും ധനസഹായവും അനുവദിക്കണം. 2008ല്‍ പ്രവാസികള്‍ 52 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനക്കുറവുമുണ്ടാക്കിയിട്ടും ഇന്ത്യയിലേക്ക് ഒഴുകിയ വിദേശനാണ്യം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രവാസി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിട്ടും യാതൊരു നേട്ടവും പ്രവാസികള്‍ക്ക് അതുവഴി ഉണ്ടായിട്ടില്ല. പ്രവാസികളുടെ ക്ഷേമത്തിനായി 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വലയാര്‍ രവി പറഞ്ഞെങ്കിലും യാതാന്നും നടന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.സെയ്താലിക്കുട്ടി, ആര്‍.ശ്രീകൃഷ്ണപിള്ള, എ.സി ആനന്ദന്‍, പീറ്റര്‍ മാത്യു, പി.കെ അബ്ദുള്ള, പി.പി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.

Monday, February 22, 2010

പരിഹാസ്യമായ തനിയാവര്‍ത്തനം

പരിഹാസ്യമായ തനിയാവര്‍ത്തനം.
ജനതയുടെ ജീവിതപ്രശ്നങ്ങള്‍ നേരിടുന്നതിനും ആശ്വാസം പകരുന്നതിനും മൂര്‍ത്തമായ നടപടികള്‍ ഒന്നുംതന്നെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലെന്നു വ്യക്തമാക്കുന്ന നയപ്രഖ്യാപനമാണ് പാര്‍ലമെന്റിന്റെ ഇരുസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നടത്തിയത്. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ പരിപാടികളുടെ ആവര്‍ത്തനമാണ് മിക്കവാറും കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള മൂര്‍ത്തമായ പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുമെന്ന വാചകമടി മാത്രമാണ് മിച്ചം. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷ്യാധിഷ്ഠിതമാക്കിയതോടെ പൊതുവിതരണസമ്പ്രദായത്തിന്റെ യഥാര്‍ഥലക്ഷ്യം നഷ്ടമായി. മഹാഭൂരിപക്ഷവും പൊതുവിതരണസമ്പ്രദായത്തില്‍നിന്ന് പുറത്തായി. എപിഎല്‍ കാര്‍ഡ് ഉടമകള്‍ അവശ്യസാധനങ്ങള്‍ക്ക് പരസ്യവിപണിയിലെ വില നല്‍കേണ്ടിവരുന്നെന്നതാണ് കേരളത്തിന്റെ അനുഭവം പഠിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടാകുമെന്ന സൂചനകള്‍ കോഗ്രസിന്റെ നേതൃത്വംതന്നെ നല്‍കിയിരുന്നു. എന്നാല്‍, അതൊന്നുംതന്നെ നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ അതീവഗുരുതരമായ അലംഭാവമാണ് കേന്ദ്രം കാണിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ അവധിവ്യാപാരം നിരോധിക്കുന്ന പ്രഖ്യാപനവും പലരും പ്രതീക്ഷിച്ചിരുന്നു. അതുമുണ്ടായില്ല. അങ്ങേയറ്റം ജനവിരുദ്ധമായ ഈ സമീപനത്തിന് സര്‍ക്കാര്‍ വില നല്‍കേണ്ടിവരും. ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുമെന്ന പല്ലവി ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതൊന്നും പുതിയ പ്രസംഗത്തില്‍ കാണാനില്ല. കാര്‍ഷികപ്രതിസന്ധിയുടെ കാര്യത്തിലും പുതിയ പരിപാടികള്‍ ഒന്നുംതന്നെ നയപ്രഖ്യാപനത്തിലില്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഒരുകോടിയോളം കര്‍ഷകരാണ് ഈ മേഖല ഉപേക്ഷിച്ചുപോയത്. വര്‍ധിച്ചുവരുന്ന കാര്‍ഷികചെലവും വിളകളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും അങ്ങേയറ്റം അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം കോഗ്രസിനുമാത്രമാണ്. ഈ സ്ഥിതി രൂക്ഷമാക്കുന്നതാണ് യൂറിയയുടെ വിലവര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം. രാസവളങ്ങളുടെ സബ്സിഡി നിരക്കില്‍ മാറ്റം വരുത്തുന്ന നിലപാട് എല്ലാ വളങ്ങളുടെയും വില വര്‍ധിപ്പിക്കും. ഇതിനെതിരായ വികാരം നാനാമേഖലയില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. രണ്ടാം യുപിഎയിലെ ഘടകകക്ഷികളില്‍ ചിലതും പ്രതിഷേധം പ്രകടിപ്പിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, കര്‍ഷകവിരുദ്ധമായ ഇത്തരം നയങ്ങളില്‍നിന്നുമാറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. സാമ്പത്തികവളര്‍ച്ചയുടെ പ്രതീക്ഷകളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ളത്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യമാണ് സര്‍ക്കാരിന്റേതെന്ന് പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ദാരിദ്യ്രവും അവഗണനയും അസുഖങ്ങളും അവസരങ്ങളിലെ അസമത്വവും തുടച്ചുനീക്കുമെന്ന് സ്വാതന്ത്യ്രപ്പുലരിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുനടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗവും പ്രതിഭ പാട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, അതിന് കടകവിരുദ്ധമായ നടപടികളാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്ന കാര്യം ജനം അനുഭവംകൊണ്ട് തിരിച്ചറിയുന്നുണ്ട്. 77 ശതമാനം ജനങ്ങളും ഇരുപതുരൂപയില്‍ താഴെ പ്രതിദിന ഉപഭോഗമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത് ഈ നയങ്ങളാണ്. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യത്തില്‍ കണ്ണടയ്ക്കുന്നു. പെതുമേഖലാസ്ഥാപനങ്ങളുടെ പത്തുശതമാനം ഓഹരി വിറ്റഴിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തുമെന്നുതന്നെയാണ് കാണിക്കുന്നത്. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ ഓഹരികളും ആസ്തികളും സ്വകാര്യകുത്തകകള്‍ക്ക് വിറ്റുതുലയ്ക്കുന്നതാണ് ഈ നയം. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്ന് കഴിഞ്ഞ നയപ്രഖ്യാപനത്തിലും ബജറ്റിലും വ്യക്തമാക്കിയിരുന്നു. വിറ്റഴിക്കലിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വ്യത്യാസവും സ്ഥാപനങ്ങളുടെ കാര്യത്തിലില്ലെന്നാണ് ഇതു കാണിക്കുന്നത്. തന്ത്രപ്രധാനമേഖലകളും നവരത്ന സ്ഥാപനങ്ങളും വില്‍ക്കാന്‍വച്ചിരിക്കുന്നെന്നാണ് അര്‍ഥം. വിത്തെടുത്ത് കുത്തി നിത്യചെലവുകള്‍ നടത്തുന്നവര്‍പൊതുമേഖലാസ്ഥാപനങ്ങളെ ക്ഷേത്രങ്ങളോട് ഉപമിച്ച ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വാചകങ്ങള്‍ നിരന്തരം ഉദ്ധരിക്കുന്നത് ആ മഹാനെ പരിഹസിക്കുന്നതിനു തുല്യമാണ്. വനിതാസംവരണത്തിനായി പുതിയ നിയമനിര്‍മാണം നടത്തുമെന്ന വാചകമടി ഇത്തവണയും ആവര്‍ത്തിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യസെഷനില്‍തന്നെ ഇതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് പ്രസംഗിച്ചവര്‍ തന്നെയാണ് പല്ലവി പാടിക്കൊണ്ടിരിക്കുന്നത്. സ്ത്രീസമൂഹത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണിത്. സാമൂഹ്യസേവനമേഖലകളെ വിദേശമൂലധനത്തിനു തുറന്നിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതായിരിക്കും ഇനിയുണ്ടാകുകയെന്ന് വ്യക്തം. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച നൂറുദിനപദ്ധതിയില്‍ എത്രയെണ്ണം നടപ്പാക്കിയെന്ന കാര്യമെങ്കിലും രാഷ്ട്രപതി വ്യക്തമാക്കേണ്ടതായിരുന്നു. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇനിയാണത്രേ മേല്‍നോട്ടം വഹിക്കാന്‍ പോകുന്നത്! മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഒപ്പമല്ല ഈ സര്‍ക്കാരെന്ന പരസ്യപ്രഖ്യാപനമാണ് രാഷ്ട്രപതി നടത്തിയിരിക്കുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും കത്തിപ്പടരുന്ന അതിശക്തമായ പ്രക്ഷോഭത്തെയാണ് വരുംകാലം ആവശ്യപ്പെടുന്നത് എന്ന് വ്യക്തം.

റെയില്‍വേ.കേരളത്തിന്റെ ആവശ്യങ്ങള്‍

റെയില്‍വേ.കേരളത്തിന്റെ ആവശ്യങ്ങള്‍

റെയില്‍വേ സോണ്‍ .പാലക്കാട് കോച്ച് ഫാക്ടറി .65 മേല്‍പ്പാലം .ചേര്‍ത്തല വാഗണ്‍ ഫാക്ടറി .നേമത്ത് വര്‍ക്ഷോപ് .

പാത ഇരട്ടിപ്പിക്കല്‍: കണ്ണൂര്‍-വളപട്ടണം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, തിരുവനന്തപുരം-കന്യാകുമാരി .

വൈദ്യുതീകരണം: തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-മംഗളൂരു . മെമു: നെയ്യാറ്റിന്‍കര-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തൃശൂര്‍-പാലക്കാട് .

ഗേജ്മാറ്റം: കൊല്ലം-പുനലൂര്‍, നിര്‍മാണത്തിലുള്ളവ . പുതിയ പാത: ഗുരുവായൂര്‍-താനൂര്‍-തിരുനാവായ, അങ്കമാലി-ശബരി, കാഞ്ഞങ്ങാട്-പാണത്തൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍ .

പുതിയ പാതയ്ക്ക് സര്‍വേ: ശബരി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം, ഇടപ്പള്ളി-ഗരുവായൂര്‍, ശബരിമല-ചെങ്ങന്നൂര്‍, കൊല്ലംകോട്-തൃശൂര്‍, അങ്ങാടിപ്പുറം-കോഴിക്കോട് .

പുതിയ വണ്ടികള്‍: തിരുവനന്തപുരം-ബംഗളൂരു (കോയമ്പത്തൂര്‍, മംഗളൂരു വഴി),തിരുവനന്തപുരം-മുംബൈ (കൊങ്കണ്‍ വഴി), തിരുവനന്തപുരം-ന്യൂഡല്‍ഹി (കൊങ്കണ്‍ വഴി), കോഴിക്കോട്-ഗോവ, കന്യാകുമാരി-ഗോവ, കോഴിക്കോട്-നിസാമുദീന്‍ (നാഗൂര്‍ വഴി) .

സര്‍വീസ് നീട്ടല്‍: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍, കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരിബി രഥ് .

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി.


കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും മണ്ണിനുവേണ്ടി സമരം നടത്തി ചരിത്രം സൃഷ്ടിച്ച മണ്ണാണ് കേരളം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അടിത്തറയായ മൌലിക ഘടകം ഭൂപരിഷ്കരണമാണ്. കാര്‍ഷികമേഖലയിലെ നാടുവാഴിത്ത, അര്‍ധ നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളെയാകെ തകര്‍ത്ത് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള ഉപാധിയാണ് ഭൂപരിഷ്കരണം. കേരളം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇന്നും ഭൂപരിഷ്കരണം മരീചികയാണ്. 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കാര്‍ഷികബന്ധങ്ങളില്‍ മാറ്റംവരുത്താനുള്ള ധീരമായ നടപടികള്‍ക്ക് തുടക്കംകുറിച്ചു. കാര്‍ഷികബന്ധങ്ങളില്‍ മൌലിക മാറ്റമെന്ന ലക്ഷ്യത്തോടെ കാര്‍ഷിക ബന്ധബില്‍ പാസാക്കി. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ഇത്. 28 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക് 6 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബത്തിന്് കുടികിടപ്പ് അവകാശം കിട്ടാനും ഭൂപരിഷ്കരണം സഹായിച്ചു. കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം നല്‍കുകയും പാട്ടം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ സംസ്ഥാനത്ത് ഒരേക്കറില്‍ താഴെ ഭൂമിയുള്ള 14,86,000 കുടുംബമാണ് ഉണ്ടായിരുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതി 6,45,000 ഏക്കറായിരുന്നു. അതേസമയം, 25 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ 39,000ഉം അവരുടെ കൈവശമുള്ള ഭൂമി 25,40,000 ഏക്കറുമായിരുന്നു. ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരായിരുന്ന 55.60 ശതമാനം പേരുടെ കൈയില്‍ മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചു. ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുകയായിരുന്നു ഇ എം എസ് സര്‍ക്കാര്‍. അധികാരത്തില്‍ വന്നതിന്റെ ആറാം നാള്‍ 1955 ഏപ്രില്‍ 11നു കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 1959 ജൂ 19നു കാര്‍ഷികബന്ധബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഇതിനു കയ്യൂര്‍ സമരം മുതല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ ബഹുജനപ്രക്ഷോഭങ്ങള്‍വരെ അടിസ്ഥാന കാരണമായി. ഈ പ്രക്ഷോഭത്തിന്റെ ചൂടും തീയുംകൊണ്ടാണ്, ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചതുകൊണ്ട് നടപ്പാകാതിരുന്ന നിയമം പിന്നീട് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്. ഭൂപരിഷ്കരണത്തില്‍ കോഗ്രസ് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതുകൊണ്ട് വളരെ കുറച്ചു ഭൂമിയേ വിതരണംചെയ്തുള്ളൂ. ഭൂപരിഷ്കരണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുന്നതിലും കോഗ്രസ് നേതൃസര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1967ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ ഗവര്‍മെന്റ് കുടികിടപ്പുകാരന് അവന്റെ വീടിനും അതിനോടുചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്തിനും അവകാശം നല്‍കി. പാട്ടവ്യവസ്ഥ പൂര്‍ണമായി എടുത്തുകളയാനും മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാനുമുള്ള വ്യവസ്ഥകള്‍ സമഗ്ര ഭൂപരിഷ്കരണ നിയമത്തില്‍ ഉള്‍പ്പെടുത്തി. ഈ നിയമവ്യവസ്ഥകള്‍ നടപ്പാക്കാന്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍ നടത്തി. ഇ എം എസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭൂപരിഷ്കരണനിയമം വീണ്ടും ആശങ്കയിലായി. ഇ എം എസ് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ സമഗ്ര ഭൂപരിഷ്കരണനിയമം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് 1969 ഡിസംബര്‍ 14നു കുടിയാന്‍ കുടികിടപ്പ് സമരത്തിന് ആഹ്വാനംചെയ്ത ആലപ്പുഴ കവന്‍ഷന്‍. എ കെ ജി, ഇ എം എസ്, ഹരേകൃഷ്ണകോനാര്‍, സുന്ദരയ്യ, സുര്‍ജിത് തുടങ്ങി ഫാദര്‍ വടക്കന്‍വരെയുള്ള പ്രമുഖര്‍ പങ്കെടുത്ത കവന്‍ഷന്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് ആഹ്വാനംചെയ്തു. കുടികിടപ്പുകാര്‍ക്ക് നിയമം നിര്‍ദേശിക്കുന്ന 10 സെന്റ്, 5 സെന്റ്, 3 സെന്റ് ഭൂമി അളന്ന് അതിരിട്ട് അനുഭവമെടുക്കല്‍ സമരം 1970 ജനുവരി ഒന്നിനു തുടങ്ങാനായിരുന്നു തീരുമാനം. അതു നടന്നു. കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും ശക്തി ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സമരമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായി മിച്ചഭൂമി സമരവും നടത്തി. 2 വര്‍ഷത്തിനകം ആലപ്പുഴയിലെ കുട്ടിയമ്മയും കള്ളിക്കാട്ടെ ഭാര്‍ഗവിയും മുതല്‍ വള്ളിക്കാട്ടെ വാസുവരെ 28 സഖാക്കള്‍ ഭൂസമരത്തില്‍ രക്തസാക്ഷികളായി. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തിലെ 8 ലക്ഷത്തിലേറെ വരുന്ന കുടികിടപ്പുകാര്‍ ജന്മാവകാശം നേടിയെടുത്തത്. 1955-56ല്‍ 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബം മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചെങ്കില്‍ 1971ല്‍ അത് 0.40 ശതമാനം കുടുംബവും 12.4 ശതമാനം ഭൂമിയുമായി കുറഞ്ഞു. മണ്ണിനുവേണ്ടിയുള്ള കാര്‍ഷിക കലാപങ്ങളും അതിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ ഭരണമാറ്റങ്ങളും നിയമനിര്‍മാണങ്ങളും കേരളത്തിന്റെ കാര്‍ഷികബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഈ ചരിത്രപശ്ചാത്തലത്തെ വിസ്മരിച്ചാണ് വയനാട്ടിലും ഇടുക്കിയിലും ഭൂമിക്കുവേണ്ടി കര്‍ഷകരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും നടത്തുന്ന സമരത്തെ അപഹസിക്കുന്നതും തള്ളിപ്പറയുന്നതും. വയനാട്ടിലും ഇടുക്കിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ആദിവാസികളും ഭൂരഹിതരും മണ്ണിനുവേണ്ടി നടത്തുന്ന സമരം വിജയിപ്പിക്കേണ്ടത് കേരളം ഇതഃപര്യന്തം പാസാക്കിയ ഭൂപരിഷ്കരണനിയമത്തെയും അനുബന്ധമായി സ്വീകരിക്കേണ്ട ഭരണനടപടികളെയും ഊര്‍ജിതപ്പെടുത്താന്‍ ആവശ്യമാണ്. വയനാട്ടിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ എം പി വീരേന്ദ്രകുമാറും മകന്‍ എം വി ശ്രേയാംസ്കുമാറും ഉള്‍പ്പെട്ടത് സാമ്പത്തിക ചൂഷണത്തിന്റെയും ഭൂസ്വത്ത് കൊള്ളയടിക്കുന്നതിന്റെയും ഭാഗമായാണ്. ഈ കൊള്ളയ്ക്ക് മറയിടാന്‍ യുഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയുടെ കവചത്തെയും മാതൃഭൂമിയെന്ന കുത്തകപ്പത്രത്തെയും ഫലപ്രദമായി ദുരുപയോഗിക്കുകയാണ് വീരേന്ദ്രകുമാറും സംഘവും. ഈ കെണിയില്‍ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും വീണുകൊടുത്തിരിക്കുകയാണ്. വീരേന്ദ്രകുമാറും ഭൂമി തട്ടിപ്പുകാരും യുഡിഎഫില്‍ ആയതുകൊണ്ട് ആദിവാസികള്‍ മിച്ചഭൂമിക്കും സര്‍ക്കാര്‍ഭൂമിക്കും വേണ്ടി സമരം നടത്തരുതെന്നു പറയുന്നത് യുക്തിയല്ല. വയനാട്ടില്‍ കലക്ടര്‍ പൊതു ആവശ്യത്തിനുമാറ്റിവച്ച 135.18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും സ്വകാര്യവ്യക്തികള്‍ക്കു വിറ്റത് വന്‍ കൊള്ളയല്ലേ? ഭൂമിയിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ മുറിച്ചുകടത്തിയതിനുശേഷമായിരുന്നല്ലോ വില്‍പ്പന. കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റ് ഇങ്ങനെ മുറിച്ചുവില്‍പ്പന നടത്തിയതിനു നിയമസാധുത ഇല്ലല്ലോ. മാനന്തവാടി സബ് കലക്ടറായിരിക്കെ മാരപാണ്ഡ്യന്‍ തന്റെ അന്വേഷണത്തില്‍ ഈ കൊള്ള ചൂണ്ടിക്കാട്ടിയിരുന്നല്ലോ. വീരേന്ദ്രകുമാറിന്റെയും മകന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ആയിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെയും യഥാര്‍ഥ അവകാശികള്‍ ആദിവാസികളാണ്. നാടിനെ കൊള്ളയടിക്കുന്ന ഭൂമിക്കൊള്ളക്കാരുടെ രാഷ്ട്രീയനിറം നോക്കി അവരെ സംരക്ഷിക്കുന്ന യുഡിഎഫ് നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കു പോകാന്‍ മണ്ണിനുവേണ്ടിയുള്ള സമരം ഉപകരിക്കും. ഇടുക്കിയിലെ ഭൂപ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ പരിഹരിക്കേണ്ടതുണ്ട്. ഇവിടത്തെ ഭൂപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ ഇ എം എസ് സര്‍ക്കാര്‍ അംഗീകരിച്ച മലയോര കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലവും അന്നത്തെ സാമൂഹ്യ,സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റപ്പാട്ടമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി 1നുമുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. പിന്നീടുവന്ന നായനാര്‍സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ കേരള ഭൂപതിവ് ചട്ടപ്രകാരം പട്ടയങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതിലാരെങ്കിലും അനര്‍ഹരായിട്ടുള്ളവര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ഇതിനകംതന്നെ കൈവശാവകാശം ലഭ്യമായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ നിയമപരമായ എല്ലാ അവകാശവും അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. ബാങ്ക്വായ്പ ഉള്‍പ്പെടെ ലഭിക്കാനും ഇ എം എസ് ഭവനനിര്‍മാണ പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ഗുണഭോക്താക്കളാകുന്നതിനും ഇതാവശ്യമാണ്. മൂന്നാറിലും ഇടുക്കിയിലെ മറ്റു പ്രദേശങ്ങളിലും വന്‍കിടക്കാരും റിസോര്‍ട്ട് ലോബിയും നടത്തിയിട്ടുള്ള നിയമവിരുദ്ധ കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ-ഭരണ നടപടികള്‍ ശക്തമായി തുടരണം. വന്‍കിടക്കാരുടെ കൈയേറ്റങ്ങളില്‍നിന്നു ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്കും അര്‍ഹതയുള്ള ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ഭൂമി നല്‍കുന്നതിലൂടെ ഒന്നാം ഇ എം എസ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണ വിപ്ളവം കൂടുതല്‍ ഫലപ്രാപ്തി കൈവരിക്കും. ഭൂമിയും സമ്പത്തും നീതിപൂര്‍വമായി പങ്കുവയ്ക്കാനുള്ള സമരം തുടരണം. അതിനായി കൂടുതല്‍ ഉറച്ച പോരാട്ടം വേണം. കര്‍ഷകരും കുടിയേറ്റക്കാരും അവരെ പിന്തുണയ്ക്കുന്ന ജനസമൂഹവും കൂടുതല്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കണം. കേരളസമ്പദ്ഘടന ശക്തിപ്പെടുത്താനും ഭരണ സംവിധാനത്തെ കൂടുതല്‍ കര്‍മോന്മുഖമാക്കാനും ഈ സമരം കൂടുതല്‍ ഉപകരിക്കും.
..ഇ പി ജയരാജന്‍

Saturday, February 20, 2010

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍ .

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍.


ഇരുപതാം നൂറ്റാണ്ടില്‍ കേരളം കാഴ്ചവെച്ച അര്‍ഥശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഫെബ്രുവരി 10ന് അന്തരിച്ച ഡോ. കെ എന്‍ രാജ്. അറുപതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ പോയി ഉന്നതവിദ്യാഭ്യാസം കൈവരിച്ച് പിന്നീട് തങ്ങളുടെ വ്യക്തിമുദ്ര ദേശീയതലത്തില്‍ മായാത്ത രീതിയില്‍ പതിപ്പിച്ച രണ്ട് മഹദ്വ്യക്തികളായിരുന്നു ഡോ. കെ എന്‍ രാജും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും. പിന്നോക്ക വിഭാഗങ്ങളില്‍നിന്ന് അവര്‍ ഉയര്‍ന്നുവന്നത് അവരുടെ പ്രാഗത്ഭ്യത്തിനും അവരെ ഉയര്‍ത്തിയത് അന്നു തന്നെ കേരളം കൈവരിച്ചിരുന്ന സാമൂഹ്യനീതിക്കും തെളിവാണ്. 26 വയസ്സായപ്പോഴേക്ക് വിദേശത്തെ ഉന്നത പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഡോ. രാജ് ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതില്‍ ഗണനീയമായ പങ്ക് വഹിച്ചു.

അര്‍ഥശാസ്ത്രത്തിനു തന്റേതായ വിശകലനങ്ങളും പഠനങ്ങളും വഴി അദ്ദേഹം അവിസ്മരണീയമായ സംഭാവന നല്‍കി. ദല്‍ഹി സര്‍വകലാശാലയിലെയും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെയും അധ്യാപകന്‍ എന്ന നിലയിലും വൈസ് ചാന്‍സലറായും ഡോ. രാജിനെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരകള്‍ തന്നെ സ്നേഹാദരങ്ങളോടെ ഏറെക്കാലം ഓര്‍ക്കും. കേരളത്തില്‍ അക്കാദമിക്തലത്തില്‍ നിരവധിപേര്‍ അദ്ദേഹത്തെ സ്മരിക്കുക സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സ്ഥാപിക്കുന്നതില്‍ മുന്നിട്ടുനിന്നയാള്‍ എന്ന നിലയിലായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ പ്രവര്‍ത്തിച്ച ഐ എസ് ഗുലാട്ടി, ടി എന്‍ കൃഷ്ണന്‍, കൃഷ്ണാജി, വൈദ്യനാഥന്‍ തുടങ്ങിയ പ്രഗത്ഭര്‍ കേരളത്തിലെ സാമ്പത്തിക ശാസ്ത്ര കോഴ്സുകളുടെയും അതുവഴി വിവിധ സാമൂഹ്യശാസ്ത്ര കോഴ്സുകളുടെയും അലകുംപിടിയും മാറ്റുന്നതിനു നേതൃത്വപരമായ പങ്ക് വഹിച്ചു. 1970കള്‍ മുതല്‍ കേരളത്തില്‍ അക്കാദമിക് തലത്തിലായാലും ജനങ്ങളുടെ നിലവാരത്തിലായാലും സാമൂഹ്യശാസ്ത്രപരമായ ചിന്തയെ മാറ്റി മറിക്കുന്നതില്‍ ഡോ. രാജ് വഹിച്ച പങ്ക് നിസ്തുലമാണ്. പ്രൊഫ. ജോവന്‍ റോബിന്‍സനെപോലുള്ള പ്രഗത്ഭരായ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ കേരളത്തില്‍ വന്ന് അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിനു കാരണക്കാരന്‍ ഡോ. രാജായിരുന്നു.

1970കള്‍ വരെ കേരളത്തിന്റെ സാമ്പത്തിക പുരോഗതി അളക്കപ്പെട്ടിരുന്നത്, മറ്റ് പലേടങ്ങളിലും എന്നപോലെ, ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലും മറ്റുമായിരുന്നു. വരുമാനം കുറവായിരിക്കെ തന്നെ, ഭൂപരിഷ്കരണത്തിനും സാര്‍വത്രിക വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടവയുടെ പൊതുവിതരണത്തിനും മുന്‍ഗണന നല്‍കിയതുമൂലം കേരളത്തിലെ ജനസാമാന്യത്തിനും കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജനക്ഷേമകരമായ ഇത്തരം ഭരണപരിഷ്കാരങ്ങളുടെ പ്രാധാന്യം 1970കളുടെ മധ്യത്തില്‍ ഡോ. രാജിന്റെ നേതൃത്വത്തില്‍ സിഡിഎസ് പഠനം നടത്തുന്നതുവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സംസ്ഥാനത്തിന്റെ ബജറ്റും ജനങ്ങളുടെ ആളോഹരി വരുമാനവും കുറഞ്ഞിരിക്കെ തന്നെ ഉയര്‍ന്ന തോതിലുള്ള മാനവവികസനം കൈവരിക്കാന്‍ കഴിയും എന്നായിരുന്നു ആ പഠനം എത്തിയ നിഗമനം. കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് അതോടെയായിരുന്നു.

ഈ 'മാതൃക'യില്‍ ഒരു ഗുണവും ദോഷവും ഉണ്ടെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗുണം ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി എല്ലാവര്‍ക്കും അവ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റ് ശ്രമിക്കുന്നു എന്നതാണ്. ഇതിനെ മഹത്വവല്‍കരിച്ചാല്‍ ഉണ്ടാകുന്ന ദോഷം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കപ്പെടാതിരിക്കലാവും. അത് സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിനു തടസ്സമായിവരും. കേരളത്തില്‍ കാര്‍ഷിക - വ്യാവസായിക മേഖലകളിലെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നത് ഇതിനു തെളിവാണ്.

'കേരള മോഡല്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഇടയാക്കിയ പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. രാജിനു ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ കൃഷിക്കു പ്രഥമസ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആ ഊന്നലില്‍നിന്ന് ആഗോളവല്‍ക്കരണനയം അംഗീകരിച്ച ശേഷം കോണ്‍ഗ്രസും ബിജെപിയും നയിച്ച ഗവണ്‍മെന്റുകള്‍ വ്യതിചലിച്ചതാണ് ലക്ഷക്കണക്കിനു കൃഷിക്കാരുടെ ആത്മഹത്യക്കും ഭക്ഷ്യവസ്തുക്കളുടെ ഇപ്പോഴത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള വളര്‍ച്ച ഇന്ത്യക്ക് ഉണ്ടാകണം എന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ അഭിപ്രായത്തോട് 60 വര്‍ഷം മുമ്പ് രാജ് വിയോജിച്ചു. അനിയന്ത്രിതമായ ഇറക്കുമതിക്കും ഡോ. രാജ് എതിരായിരുന്നു. അത് ഇപ്പോള്‍ കാണപ്പെടുന്നതുപോലെ, ജനകോടികളെ പട്ടിണിക്കിട്ട് ഒരു പിടി പേരെ ശതകോടീശ്വരന്മാരോ സഹസ്ര കോടീശ്വരന്മാരോ ആക്കിക്കൊണ്ട് അത് അസമത്വവും സാമൂഹ്യ അനീതിയും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയിരുന്നു.

ഡോ. രാജ,് നെഹ്റു മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തികോപദേഷ്ടാവായിരുന്നു. പല കാര്യങ്ങളിലും സിപിഐ എമ്മിന്റെ നിലപാടുകളെയും നടപടികളെയും തുറന്നു വിമര്‍ശിച്ചിട്ടുമുണ്ട്. അതൊക്കെയാണെങ്കിലും അദ്ദേഹം ഇടതുപക്ഷ കാഴ്ചപ്പാടുള്ള അര്‍ഥശാസ്ത്രജ്ഞനായിരുന്നു. ഇ എം എസിനോട് അദ്ദേഹം പുലര്‍ത്തിയ വ്യക്തിപരമായ സൌഹൃദമല്ല ഇതിന്റെ പ്രധാന തെളിവ്. ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്റിന് ഉപദേശം നല്‍കാന്‍ അദ്ദേഹം നേരിട്ടും ഗുലാട്ടി, അശോക്മിത്ര എന്നീ സുഹൃത്തുക്കള്‍ വഴിയും നടത്തിയ യത്നം, ആ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ തന്റെ എതിര്‍പ്പ് നെഹ്റുവിനോട് തുറന്നു പ്രകടിപ്പിച്ചത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചത് മുതലായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. തന്റെ ദരിദ്രജനപക്ഷപാതവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അധികാരവികേന്ദ്രീകരണത്തെ അദ്ദേഹം ഫാഷനായല്ല കണ്ടത്. ജനാധിപത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി അതിനെ സുശക്തമാക്കുന്നതിനും വേണ്ട അവശ്യോപാധിയായാണ്. കേരളത്തില്‍ 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമനിര്‍മാണം ഏറെ വൈകിയപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താനും അതിനായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും വരെ അദ്ദേഹം താല്‍പര്യമെടുത്തു. ജനകീയാസൂത്രണം നടപ്പാക്കപ്പെട്ടപ്പോള്‍ അതില്‍ സജീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സിപിഐ എം ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് നടത്തിയപ്പോള്‍ അതിന്റെ ബൌദ്ധിക നേതൃത്വത്തില്‍ താനുമുണ്ട് എന്ന് സ്പഷ്ടമാക്കിക്കൊണ്ട് കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ഉദ്ഘാടനയോഗത്തിലും യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന നിരവധി സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ഒരു കാരണവരെപ്പോലെ നടന്നുനീങ്ങുകയും അതിഥികളായി വന്നവരോട് ആതിഥേയനെപ്പോലെ പെരുമാറുകയും ചെയ്തുകൊണ്ട് ബൌദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടതുപക്ഷപാതം അദ്ദേഹം സ്പഷ്ടമാക്കിയിരുന്നു.

കേരളത്തിലെ അര്‍ഥശാസ്ത്രരംഗത്തെ അവിസ്മരണീയമായ ഒരു തലമുറയും അധ്യായവും ഡോ. രാജിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണ്. അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങള്‍ പുതിയ തലമുറയിലെ അര്‍ഥശാസ്ത്ര വിദ്യാര്‍ഥികളെയും വിദഗ്ധരെയും ജനങ്ങളോട് പ്രതിബദ്ധരാകാന്‍ പ്രേരിപ്പിക്കും എന്നു നമുക്ക് ആശിക്കാം. ഡോ. രാജിന്റെ സ്മരണക്കുമുമ്പില്‍ സ്നേഹാദരങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.
സി പി നാരായണന്‍.

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?..

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

നല്ലതണ്ണി ആറും മാട്ടുപ്പെട്ടി ആറും കന്നിയാറും ഒന്നിച്ചുചേരുന്ന സംഗമസ്ഥാനമാണ് മൂന്നാര്‍ പട്ടണം. ആ സംഗമസ്ഥാനത്തിന് തൊട്ടടുത്തായി മൂന്ന് കുന്നുകളില്‍ മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍-ടാറ്റാ ടീ കമ്പനി 'ഗിഫ്ട'ായി നല്‍കിയ ഭൂമിയിലാണ് അമ്പലവും പള്ളിയും മോസ്ക്കും. സംഗമസ്ഥാനത്തിന് തൊട്ടുമുകളിലായി നല്ലതണ്ണി ആറിന്റെ തീരത്താണ് മൂന്നാറിലെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറിയും മത്സ്യവും മറ്റും വില്‍ക്കുന്ന അടച്ചുപൂട്ടിയ മാര്‍ക്കറ്റ്. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ. ആഴ്ചയില്‍ ഒരു ദിവസം ചരക്ക് ഇറക്കുന്നതിനായി ഈ സമയക്രമത്തില്‍ കുറച്ച് ഇളവ് അനുവദിക്കും. നിശ്ചിത സമയം ആകുമ്പോള്‍ ചന്തയുടെ സൂക്ഷിപ്പുകാര്‍ കച്ചവടക്കാരെയെല്ലാം പുറത്താക്കി ചന്ത അടച്ചുപൂട്ടും. പ്രവേശന കവാടത്തില്‍തന്നെ 'ചീ ഋിൃ്യഠഅഠഅ ഠലമ ഇീാുമ്യി'എന്ന ബോര്‍ഡ് കാണാം. അതേ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏക സ്വകാര്യചന്തയാണ് മൂന്നാറിലേത്. 'ഉടമസ്ഥാവകാശം' ടാറ്റാ ടീ കമ്പനിക്ക്. ചന്തയുടെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി മൂകസാക്ഷിയെപ്പോലെ പൊലീസ് ഔട്ട്പോസ്റ്റും. അതും ടാറ്റയുടെ 'ഗിഫ്റ്റ്' തന്നെ.

മാരിയപ്പനും മുത്തുവേലുവും പളനിസാമിയുമെല്ലാം ഈ ചന്തയില്‍ വര്‍ഷങ്ങളായി പച്ചക്കറി കച്ചവടം ചെയ്യുന്നവരാണ്. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തുള്ള ഈ ചന്തയില്‍ അഞ്ഞൂറോളം ചെറു കച്ചവട സ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ചന്തയില്‍ നിന്നുള്ള വേസ്റ്റുകള്‍ മൊത്തം നല്ലതണ്ണി ആറിലേക്കാണ് ഒഴുക്കിവിടുന്നത്. അങ്ങനെ ജലമലിനീകരണവും നടക്കുന്നു. മേല്‍ക്കൂരയായുള്ള പോളിത്തീന്‍ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയാല്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെങ്കില്‍, എന്തിന് വില്‍പനയ്ക്കുള്ള എന്തെങ്കിലും സാധനം തൂക്കിയിടാന്‍ ഒരാണി അടിക്കണമെങ്കില്‍ ടാറ്റാ ടീ കമ്പനിയുടെ അനുവാദം വേണം. ഇല്ലാതെ എന്തുചെയ്താലും മണിക്കൂറുകള്‍ക്കകം കമ്പനി പൊളിച്ചുമാറ്റും. തങ്ങള്‍ നടപ്പാക്കുന്ന 'നിയമം' തെറ്റിക്കുന്നവരെ കമ്പനി അവിടെ വച്ചുപൊറുപ്പിക്കില്ല. കൈയോടെ അടിച്ചുപുറത്താക്കും. ഇതാണ് കമ്പനിയുടെ അലംഘനീയമായ രീതികള്‍. ആഴ്ചതോറും കരം കമ്പനിക്കു നല്‍കണം. കമ്പനിക്ക് 'നിയമം' നടപ്പാക്കാന്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഒന്നും സഹായം ആവശ്യമില്ല. 'സെക്യൂരിറ്റി' എന്ന പേരില്‍ കമ്പനി പോറ്റിവളര്‍ത്തുന്ന ഗുണ്ടാപ്പടയുണ്ട്.

കരംപിരിക്കാനും സ്വന്തം 'നിയമം' നടപ്പാക്കാനും കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാരാജ്യത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും നിയമം ടാറ്റയെ അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നിയമാനുസൃതം മൂന്നാര്‍ ടൌണ്‍ഷിപ്പിലെ ഭൂമിക്കുമേല്‍ കമ്പനിക്ക് എന്തെങ്കിലും അവകാശമുണ്ടോ? അതും ഇല്ല. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈവശപ്പെടുത്തിയാണ് ടാറ്റ മൂന്നാറില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നത്. മൂന്നാര്‍ പച്ചക്കറി-മത്സ്യ മാര്‍ക്കറ്റിനുനേരെ എതിര്‍വശത്ത് കാണുന്ന കച്ചവട സ്ഥാപനങ്ങള്‍ എല്ലാം ടാറ്റ പല കാലങ്ങളിലായി വിറ്റവയാണ്; ഇപ്പോഴും വാടകക്കാരായി കഴിയുന്നവരുമുണ്ട്. എന്നാല്‍ അവയില്‍ ഏതിലെങ്കിലും എന്തെങ്കിലും പുതുക്കിപ്പണിയലോ മാറ്റമോ വരുത്തിയാല്‍ കമ്പനി അധികൃതര്‍ അത് തടയും എന്നാണ് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നത്.

മൂന്നാര്‍ പട്ടണത്തില്‍ ടാറ്റയുടെ ആധിപത്യത്തിന്റെ രുചി മൂന്നാര്‍ പഞ്ചായത്തിനും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സത്രത്തിനു സമീപം പഞ്ചായത്ത് ഒരു മൂത്രപ്പുര കെട്ടുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ കമ്പനി അധികൃതര്‍ അത് തടയുകയുണ്ടായി. മൂന്നാര്‍ പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം, യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ സ്ഥലം, ടാറ്റാ ടീ കമ്പനിയില്‍നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വിലയ്ക്കുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ടാറ്റയില്‍നിന്ന് ഭൂമി വിലയ്ക്കോ 'ദാന'മായോ വാങ്ങിയാല്‍ മാത്രമേ പറ്റൂ. മൂന്നാറിലെ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിന് സ്ഥലം നല്‍കിയത് കമ്പനിയാണ്-1957ല്‍. 2007ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലി സ്മാരകമായി പിടിഎ ഒരു ഗേറ്റ് പണിതു-കമ്പനിയുടെ അനുവാദത്തോടെതന്നെ. ഇപ്പോള്‍ സ്കൂള്‍ പിടിഎ പ്രതിവര്‍ഷം കമ്പനിക്ക് 120 രൂപ ഗേറ്റിനുവേണ്ടി പാട്ടം നല്‍കണം.

ഇങ്ങനെ മൂന്നാര്‍ പട്ടണത്തില്‍ ആധിപത്യം സ്ഥാപിച്ച് തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതെ സമാന്തര സാമ്രാജ്യമായി വാഴുന്ന ടാറ്റാ കമ്പനി ഏറ്റവും ഒടുവില്‍ പൊതുസമൂഹത്തോടും രാജ്യത്തെ നിയമവാഴ്ചയോടും നടത്തിയ വെല്ലുവിളിയാണ് ചിറ്റുവരൈ എസ്റ്റേറ്റിലും ലക്ഷ്മി എസ്റ്റേറ്റിലും രണ്ട് തടയണകള്‍ കെട്ടിയത്. ആദിവാസികളുടെയും കാട്ടാനകളുടെയും വഴിതടഞ്ഞ് വൈദ്യുത മുള്ളുവേലി കെട്ടിയത് മറ്റൊരു നിയമലംഘനമാണ്. നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം സ്വന്തം ഭൂമിയില്‍ ഒരു മതില്‍കെട്ടണമെങ്കില്‍പോലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. ഈ സ്ഥലങ്ങള്‍ ടാറ്റയുടെ സ്വന്തം ഭൂമിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പോലും ഏകദേശം രണ്ടുകോടിയില്‍ അധികം രൂപ മുടക്കി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവ സ്ഥിതിചെയ്യുന്ന മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് അനുമതിവാങ്ങിയിട്ടില്ല. അതിനെക്കാള്‍ ഗുരുതരമായ സംഗതി, ഇവിടെ ഒരു സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനമല്ല, നദിയുടെ സ്വാഭാവികമായ പ്രവാഹത്തെ തടഞ്ഞുകൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. നിയമപ്രകാരം ഇതിനുള്ള അധികാരം സംസ്ഥാന ജലവിഭവവകുപ്പില്‍ നിക്ഷിപ്തവുമാണ്. അതിനര്‍ത്ഥം ഒരു സ്വകാര്യവ്യക്തിക്കോ കമ്പനിക്കോ ഇത്തരം ഡാമുകള്‍ നിര്‍മ്മിക്കാന്‍ അവകാശം ഇല്ല എന്നാണ്. സംസ്ഥാന സര്‍ക്കാര്‍തന്നെ അത്തരം ഒന്ന് നിര്‍മ്മിക്കുന്നത് പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പഠനങ്ങള്‍ക്കുശേഷമാണ്. ഇവിടെ അതൊന്നും കൂടാതെയാണ്, സര്‍ക്കാരിന്റെ അറിവോ സമ്മതമോപോലും ഇല്ലാതെ രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. ലക്ഷ്മി എസ്റ്റേറ്റിലാകട്ടെ എസ്റ്റേറ്റും കഴിഞ്ഞ് ഒരു കിലോമീറ്ററില്‍ അധികം വനത്തിന് ഉള്ളിലേക്ക് കടന്നാണ് കാട്ടിനുള്ളിലെ ജലസ്രോതസ്സുകളുടെ സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞുകൊണ്ട് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തേയിലകൃഷിചെയ്യാന്‍ മാത്രം ഭൂമി പാട്ടത്തിനെടുത്ത കമ്പനിയാണ് എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കത്തക്കവിധം രണ്ടിടത്ത് തടയണ നിര്‍മ്മിച്ചത്.

കമ്പനി അതിന് നല്‍കുന്ന ന്യായീകരണങ്ങളാണ് ഏറെ വിചിത്രം. ചിറ്റുവരൈ എസ്റ്റേറ്റില്‍ തടയണ 70 വര്‍ഷമായി നിലവിലുണ്ടായിരുന്നുവെന്നും അത് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നുമാണ് ഒരു വാദം. പുതുക്കിപ്പണിയണമെങ്കിലും സര്‍ക്കാരിന്റെ അനുമതിവേണമെന്ന നിയമവ്യവസ്ഥ ടാറ്റയ്ക്ക് അറിയാത്തതല്ല; അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതംഗീകരിക്കുകയുമില്ല എന്ന ധാര്‍ഷ്ട്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. (മൂന്നാര്‍ മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് ഒരാണി അടിക്കണമെങ്കില്‍ കമ്പനിയില്‍നിന്ന് അനുവാദം വാങ്ങണമെന്നാണ് അലിഖിത നിയമം എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.) പണ്ട് ഏതോ കാലത്ത് ആ സ്ഥലത്തിനടുത്ത് ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്നത് ശരി. അത് വളരെക്കാലം മുമ്പുതന്നെ പൊളിഞ്ഞുപോയിരുന്നു എന്ന് മാത്രമല്ല അതിനും ഏകദേശം ഒന്ന് ഒന്നരമീറ്റര്‍ മുകളിലായാണ് ഇപ്പോള്‍ മുപ്പതടിയോളം ഉയരത്തില്‍ പുതിയ ഡാം കെട്ടിയിരിക്കുന്നത് എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. (കമ്പനിയുടെ 'സുരക്ഷാഗാര്‍ഡു'കളുടെ ചോദ്യംചെയ്യലും അനുമതിയും ഇല്ലാതെ അവിടേക്ക് കടക്കാന്‍ പറ്റില്ല എന്നത് മറ്റൊരു സംഗതി. ഇത് ടാറ്റയുടെ സ്വന്തം നാടാണല്ലോ!)

തൊഴിലാളികള്‍ക്ക് കുടിക്കാന്‍ വേണ്ട വെള്ളത്തിനുവേണ്ടിയാണെന്നതും വെറുമൊരു തട്ടിപ്പ് ന്യായം മാത്രമാണ്. കാരണം മൂന്നാര്‍ പട്ടണത്തില്‍ എന്നപോലെ ലായങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് മൂന്നാര്‍ പഞ്ചായത്താണ്. അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് നാട്ടുനടപ്പ്. പക്ഷേ, അതൊന്നും ടാറ്റയ്ക്ക് ബാധകമല്ലത്രെ! സര്‍ക്കാരും പഞ്ചായത്തുമെല്ലാം തങ്ങള്‍ക്കു താഴെയാണെന്ന മട്ടിലാണ് ഇതേവരെ കമ്പനി പെരുമാറിക്കൊണ്ടിരിക്കുന്നത്.

കാട്ടുമൃഗങ്ങള്‍ക്ക് വെള്ളംകുടിക്കാന്‍ സൌകര്യമൊരുക്കാനാണത്രെ ലക്ഷ്മിയില്‍ ചെക്ക്ഡാം നിര്‍മ്മിച്ചത്. കാട്ടുമൃഗങ്ങള്‍ സുഗമമായി ഇറങ്ങി വെള്ളും കുടിച്ചിരുന്ന ചിറയ്ക്കുചുറ്റും ബണ്ടുയര്‍ത്തി അവയ്ക്ക് അവിടെ ഇറങ്ങാന്‍ പറ്റാതാക്കിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ആദിവാസികളും ആനക്കൂട്ടങ്ങളും സഞ്ചരിച്ചിരുന്ന വഴിത്താര അടച്ച് വൈദ്യുതിവേലി കെട്ടിയതാണ് ടാറ്റയുടെ നിയമവിരുദ്ധവും നിഷ്ഠൂരവുമായ മറ്റൊരു ചെയ്തി. തങ്ങളുടെ റോസാതോട്ടം സംരക്ഷിക്കാന്‍ അങ്ങനെ ചെയ്യുന്നതിന് അവകാശമുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ 1974 മാര്‍ച്ച് 29ന്റെ ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം തേയില കൃഷി ചെയ്യുന്നതിനും വിറകുമരം വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ എവിടെയും റോസതോട്ടത്തിന്റെ കാര്യം വരുന്നില്ല. പാട്ടഭൂമിയില്‍ ടാറ്റയ്ക്ക് എന്തും ചെയ്യാനുള്ള അധികാരം 1971ലെ നിയമവും 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡും നല്‍കുന്നില്ല. കാട്ടിനുള്ളില്‍ ബോട്ടിങ്ങിനും മറ്റുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഇവ പണിചെയ്തത് എന്നതായിരിക്കണം യാഥാര്‍ത്ഥ്യം. ടീ മ്യൂസിയം എന്ന പേരിലുള്ള സ്ഥാപനത്തില്‍നിന്നുതന്നെ സന്ദര്‍ശകരില്‍നിന്ന് ആളൊന്നിന് 100 രൂപ ഈടാക്കുന്ന കമ്പനി ഇവയില്‍നിന്ന് ഇതിലും ഏറെ തുക ഈടാക്കാനുള്ള സാധ്യതയുണ്ട്.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിന് ടാറ്റയുടെ സാന്നിധ്യം നിലനിര്‍ത്തണമെന്നും മറ്റു കയ്യേറ്റക്കാരെ കുടിയിറക്കണമെന്നും വാദിക്കപ്പെടുന്നുണ്ട്. ടാറ്റയുടെ വിറകുമരം വളര്‍ത്തല്‍തന്നെ പരിസ്ഥിതിനാശം ഉണ്ടാക്കുന്നതാണ് എന്ന കണ്‍മുന്നിലെ യാഥാര്‍ത്ഥ്യംപോലും ഈ ടാറ്റ സ്തുതിപാഠകര്‍ കാണുന്നില്ല. വിറകിനായി യൂക്കാലിപ്റ്റസും ഗ്രാന്റീസുമാണ് വളര്‍ത്തുന്നത്. ഇവ രണ്ടും വലിയതോതില്‍ ഭൂഗര്‍ഭജലം ചൂഷണംചെയ്യുന്ന മരങ്ങളാണ്. മണ്ണില്‍നിന്ന് ജലം വലിച്ചെടുത്ത് പെട്ടെന്ന് തഴച്ചുവളരുന്നതിനാലാണ് ടാറ്റ ഇവ നട്ടുവളര്‍ത്തുന്നത്. അതിലും പ്രധാനമായ മറ്റൊരു കാര്യം മൂന്നാറില്‍ ടാറ്റയെ പിന്‍പറ്റിയാണ് റിസോര്‍ട്ട് മാഫിയ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുന്നത് എന്നതാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ഭൂമിയും പാട്ടഭൂമിയും റിസോര്‍ട്ടുകള്‍ക്കായി ടാറ്റ മുമ്പും ഇപ്പോഴും മുറിച്ചുവിറ്റിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

1971-ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ നിയമം വരുന്നതിനുമുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 2611.33 ഏക്കര്‍ ഭൂമിക്കുപുറമെ 6907.67 ഏക്കര്‍ ഭൂമി മറ്റു പല കമ്പനികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി ടാറ്റ വിറ്റിരുന്നു. ഇതുതന്നെ പൂഞ്ഞാര്‍ രാജാവും മണ്‍റോ സായിപ്പും തമ്മില്‍ ഉണ്ടാക്കിയതും രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചതുമായ ഉടമ്പടിയുടെ ലംഘനമാണ്. അതിലും വലിയ ധിക്കാരമാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം നിലവില്‍ വന്നശേഷം 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിനു മുമ്പായി 38 പേര്‍ക്ക് 166 ഏക്കര്‍ 48 സെന്റ് 440 ചതുരശ്രലിംഗ്സ് ഭൂമി വിറ്റത്. എന്നാല്‍ അനധികൃതവും നിയമവിരുദ്ധവുമായ ഈ നടപടികളെയെല്ലാം കെ സി ശങ്കരനാരായണന്‍ ഐഎഎസിന്റെ അധ്യക്ഷതയിലുള്ള ലാന്റ് ബോര്‍ഡ് 1974-ല്‍ അംഗീകരിച്ചുകൊടുത്തതില്‍തന്നെ കോണ്‍ഗ്രസ് ഭരണകാലത്ത് നമ്മുടെ ഭരണ സംവിധാനം ടാറ്റയ്ക്കുമുന്നില്‍ വണങ്ങിനില്‍ക്കുന്നതിന്റെ ഉദാഹരണം കാണാവുന്നതാണ്.

1973 ഡിസംബര്‍ 4-ാം തീയതി ദേവികുളം അസിസ്റ്റന്റ് കളക്ടറായിരുന്ന മുകുള്‍ സന്യാല്‍ മൂന്നാര്‍ ടൌണില്‍ ടാറ്റ അനധികൃതമായി പുറമ്പോക്കുഭൂമി തുണ്ടുതുണ്ടുകളായി വില്‍ക്കുന്ന വിവരം സര്‍ക്കാരിനെയും ലാന്റ് ബോര്‍ഡിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 1982ല്‍ അന്ന് ദേവികുളം സബ്കളക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ടാറ്റ, നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയും പാട്ടഭൂമിയും മുറിച്ചുവില്‍ക്കുന്നതിനെതിരെ നടപടിക്ക് തുടക്കംകുറിച്ചെങ്കിലും അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും കോടതിയും അത് തടയുകയാണുണ്ടായത്. കോടതിയില്‍ അന്ന് സര്‍ക്കാര്‍ ടാറ്റയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അനധികൃതമായ കൈയേറ്റങ്ങള്‍ അന്നുതന്നെ തടയാനാകുമായിരുന്നു. വീണ്ടും 1994ലും ദേവികുളം സബ്കളക്ടര്‍ ടാറ്റ നടത്തുന്ന നിയമവിരുദ്ധമായ ഭൂമി വില്‍പനയ്ക്കെതിരെ നോട്ടീസ് നല്‍കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനമന്ത്രിസഭയില്‍ അംഗവുമായിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

ടാറ്റയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായത് 1996-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസില്‍ ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യന്‍ 2000 നവംബര്‍ 24ന് പുറപ്പെടുവിച്ച സുപ്രധാനമായ വിധിന്യായത്തില്‍ ടാറ്റ ഇത്തരം നിയമവിരുദ്ധ നടപടികള്‍ തുടരുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിരുന്നു. മേലില്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി മാപ്പുപറഞ്ഞാണ് കമ്പനി അന്ന് മറ്റു നടപടികള്‍ കൂടാതെ രക്ഷപ്പെട്ടത്.

പക്ഷേ, അതിനുശേഷവും ഭൂമി വില്‍പ്പനയും മൂന്നാറില്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കലും ടാറ്റ തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നേരിട്ട് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള കുറുക്കുവഴികളാണ് ടാറ്റ പിന്നീട് തേടിയത്. മുമ്പ് എപ്പോഴത്തെയുംപോലെ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ (ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍) അതിന് കൂട്ടുനില്‍ക്കുകയാണുണ്ടായത്. വനം, റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളിലെ അഴിമതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരും എക്കാലത്തും ടാറ്റയുടെ പറ്റുപടിക്കാരായി എന്തിനും തയ്യാറായി ഉണ്ടായിരുന്നു. അവര്‍ ടാറ്റയ്ക്കുവേണ്ടി സര്‍വെ റിക്കാര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും കെഡിഎച്ച് വില്ലേജിലുള്ള ഭൂമി പള്ളിവാസല്‍ വില്ലേജില്‍ ഉള്‍പ്പെടത്തക്കവിധം വില്ലേജ് അതിര്‍ത്തിയിലെ സര്‍വെക്കല്ലുകള്‍തന്നെ മാറ്റി സ്ഥാപിക്കുകയും ചെയ്തതായാണ് ജില്ലാ കളക്ടര്‍ ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ രേഖകളില്‍ കൃത്രിമം വരുത്തുകയും വില്ലേജ് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയും ചെയ്തശേഷമാണ് 2002 മുതല്‍ ടാറ്റാ അവിടെ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റത്. അങ്ങനെ ടാറ്റ മറിച്ചുവിറ്റ ഭൂമിയിലാണ് കെഡിഎച്ച് വില്ലേജിലും മാങ്കുളത്തും പള്ളിവാസലിലുമെല്ലാം നിയമവിരുദ്ധമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് ഇന്ന് മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെപേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗ്വാഗ്വാവിളിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെയാണ് ഈ കൃത്രിമങ്ങള്‍ ഏറെയും നടന്നത് എന്നതാണ് വസ്തുത. അന്നെല്ലാം ഉമ്മന്‍ചാണ്ടി അതിനുനേരെ കണ്ണടയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ടാറ്റയ്ക്കെതിരെ ഉറച്ചനിലപാട് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ലല്ലോ.

ഗ്രീന്‍ മൂന്നാര്‍ ബ്രൌണ്‍ മൂന്നാറായിക്കൊണ്ടിരിക്കുന്നുവെന്ന് ശരിയായിത്തന്നെ കേരള ഹൈക്കോടതി അടുത്തയിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പരിശോധിക്കേണ്ട ഒരു സംഗതിയുണ്ട്. കഴിഞ്ഞ 50ല്‍ ഏറെ വര്‍ഷം മുന്‍സിഫ് കോടതിമുതല്‍ ഹൈക്കോടതിവരെയുള്ള നമ്മുടെ നീതിപീഠങ്ങള്‍ ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് അനുകൂലമായി എത്രതവണ സ്റ്റേ കൊടുക്കുകയും വിധി എഴുതുകയും ചെയ്തിട്ടുണ്ടെന്നതാണ് അത്. വ്യാജ പരിസ്ഥിതി സംഘടനകളും ചില മാധ്യമപ്രവര്‍ത്തകരും അന്നും ഇന്നും ടാറ്റയ്ക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പട നയിക്കുന്നതും മൂന്നാറിലെ ഭൂപ്രശ്നത്തെ സങ്കീര്‍ണമാക്കുക മാത്രമാണ് ചെയ്യുന്നത്.

1971ല്‍ കണ്ണന്‍ദേവന്‍ ഭൂ നിയമം പാസാക്കിയതിനെതിരെ ടാറ്റ കൊടുത്ത കേസില്‍ നിയമത്തിനനുകൂലമായി സുപ്രിംകോടതി വിധിയെഴുതിയതുതന്നെ ഭൂരഹിത കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമി പതിച്ചുകൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് ആ നിയമം ഉണ്ടാക്കിയത് എന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ മൂന്നാറില്‍ അങ്ങനെ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനും ലാന്റ്ബോര്‍ഡ് അവാര്‍ഡിനെതുടര്‍ന്ന് രൂപീകരിച്ച വിദഗ്ധസമിതി ഭവനപദ്ധതിക്കായി നീക്കിവെച്ച ഭൂമിയില്‍ ഭവനപദ്ധതി നടപ്പിലാക്കാനും നടപടി സ്വീകരിച്ചത് 1980ലും 1999ലും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും കപട പരിസ്ഥിതിവാദികളെയും ചില വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ടാറ്റ പിന്നില്‍നിന്ന് കളിക്കുകയും കോടതി ഇടപെടലിലൂടെ ആ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തടയുകയുമാണുണ്ടായത്. ഇപ്പോഴും ഇക്കാനഗറിലെ പാര്‍പ്പിടങ്ങള്‍ പൊളിക്കണമെന്നും വര്‍ഷങ്ങളായി അവിടെ കഴിയുന്ന ചെറുകിട കുടിയേറ്റ കര്‍ഷകരെയും കച്ചവടക്കാരെയും കുടിയിറക്കണമെന്നും വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ടാറ്റയ്ക്കുവേണ്ടി നിഴല്‍യുദ്ധം നടത്തുകയാണ്.

മൂന്നാറിലെ ഭൂപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ മൂന്നാര്‍ പട്ടണത്തിന്റെ പൂര്‍ണമായ നിയന്ത്രണം ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കണം. ടാറ്റ അനധികൃതമായി കൈയടക്കിവെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കണം. പാട്ടഭൂമിയില്‍ പാട്ടവ്യവസ്ഥയ്ക്ക് വിരുദ്ധമായി ടാറ്റ നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. അതിന്റെ ഭാഗമായി ഇപ്പോള്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചുനീക്കണം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ നിലപാടിന് മൂന്നാറില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്നാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജപകുമാറിന്റെയും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായ സോജന്റെയും മൂന്നാറില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ജോര്‍ജിന്റെയും വിനോദിന്റെയും നാരായണന്റെയും സര്‍ക്കാര്‍ ജീവനക്കാരായ സണ്ണിയുടെയും പ്രദീപിന്റെയും എല്ലാം ഹൃദയവികാരമാണ് എല്‍ഡിഎഫ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.
ജി വിജയകുമാര്‍


Tuesday, February 16, 2010

മാവോയിസ്റ്റ് അക്രമം: മമതയുടെ പ്രതികരണമെന്ത് ?

മാവോയിസ്റ്റ് അക്രമം: മമതയുടെ പ്രതികരണമെന്ത് ?

പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ 21 സൈനികരെ കൊലപ്പെടുത്തുകയും നിരവധിപേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം തികഞ്ഞ ഗൌരവത്തോടെ കാണേണ്ടതുണ്ട്. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് സംയുക്ത സൈനിക ക്യാമ്പിനു നേരെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മിന്നലാക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിലേക്കുള്ള വഴിയിലുടനീളം അക്രമികള്‍ കുഴിബോംബ് വിതറിയതുമൂലം അവരെ പിന്തുടര്‍ന്ന് പിടികൂടുന്നതിനു പ്രയാസം നേരിട്ടെന്നാണ് പറയുന്നത്. അക്രമികള്‍ എകെ 47 യന്ത്രത്തോക്കുകളും മറ്റായുധങ്ങളും പ്രയോഗിച്ചു. ക്യാമ്പിനു തീവയ്ക്കുകയും ചെയ്തു. ഏതാനും സൈനികര്‍ എരിതീയില്‍ വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി'ന് എതിരെയുള്ള പ്രതികാരനടപടിയാണ് സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിനു കാരണമായി മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പറയുന്നത്. സൈനിക നടപടി തുടര്‍ന്നാല്‍ വീണ്ടും ഇത്തരം ആക്രമണം ആവര്‍ത്തിക്കുമെന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ ഭയന്ന് പിന്തിരിയുകയില്ലെന്നും മാവോയിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് സംയുക്തസേനയ്ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റവും കടുത്ത ആക്രമണമാണ് തിങ്കളാഴ്ച നടന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെയാണ് അക്രമം അഴിച്ചുവിട്ടിരുന്നത്. ആദിവാസിമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെടുന്നതു തടയാനാണ് ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വ്യക്തമാണ്. ആദിവാസികള്‍ക്കിടയില്‍ പാര്‍ടിക്ക് വമ്പിച്ച സ്വാധീനമുണ്ട്. പാര്‍ലമെന്റിലേക്ക് മത്സരിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ആദിവാസിമേഖലയില്‍ നിന്നാണ്. വിപ്ളവകാരികള്‍ എന്നു വിശേഷിപ്പിക്കുന്ന മാവോയിസ്റ്റുകളുടെ ഇത്തരം ചെയ്തികള്‍ ഭരണാധികാരിവര്‍ഗത്തെ സഹായിക്കാനാണെന്നും വ്യക്തമാണ്. ഭരണാധികാരിവര്‍ഗത്തിന്റെ ഉപകരണമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചശേഷം നാളിതുവരെ ബംഗാളില്‍ മാത്രം 168 സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും പൈശാചികമായി കൊല്ലപ്പെട്ടു. ഇതില്‍ 75 പേരെയും കൊന്നത് മാവോയിസ്റ്റുകളാണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മാവോയിസ്റ്റുകളെ പ്രോത്സാഹനം നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത് തൃണമൂല്‍ കോഗ്രസ് നേതാവ് മമതാബാനര്‍ജിയാണ്. സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവികസനം തടയുന്നതിനായുള്ള സമരത്തില്‍ തൃണമൂല്‍ കോഗ്രസ് ഉപയോഗപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണ്. മാവോയിസ്റ്റുകളും തൃണമൂല്‍കോഗ്രസ് ക്രിമിനലുകളും മറ്റു പിന്തിരിപ്പന്മാരും തോളോടു തോളുരുമ്മിയാണ് ബംഗാളില്‍ അക്രമം സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പ്രവചനം നടത്തിയത്. തൃണമൂല്‍ കോഗ്രസ് കേന്ദ്രം ഭരിക്കുന്ന യുപിഎ സംഖ്യത്തിലെ രണ്ടാമത്തെ കക്ഷിയാണ്. അതിന്റെ നേതാവ് മമതാബാനര്‍ജി കേന്ദ്ര ക്യാബിനറ്റിലെ റെയില്‍മന്ത്രിയുമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും മുന്നറിയിപ്പു നല്‍കുന്നു. അക്രമം ഉപേക്ഷിച്ച് ആയുധം താഴെവച്ചാലേ മാവോയിസ്റ്റുകളുമായി സംഭാഷണമുള്ളൂവെന്നും പറയുന്നു. മാവോയിസ്റ്റുകളെ ബലംപ്രയോഗിച്ച് നേരിടുമെന്നും ചിദംബരം പറയുന്നു. എന്നാല്‍, മമതാബാനര്‍ജിയുടെ അഭിപ്രായം നേര്‍വിപരീതമാണ്. മാവോയിസ്റ്റുകളെ നേരിടാന്‍ പാടില്ലെന്നാണ് അവര്‍ പരസ്യമായിത്തന്നെ പറയുന്നത്. അര്‍ധസൈനിക വിഭാഗത്തെ മാവോയിസ്റ്റുകളെ നേരിടാന്‍ ഉപയോഗിക്കരുതെന്നും പൊലീസ് സേനയെ പിന്‍വലിക്കണമെന്നുമാണ് മമതാബാനര്‍ജി പറയുന്നത്. സംസ്ഥാനത്ത് ക്രിമിനലുകളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയും ക്രമസമാധാനം തകരാറിലായെന്ന് മുറവിളികൂട്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബംഗാളിലെ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇടതുമന്ത്രിസഭയെ പിരിച്ചുവിടണമെന്നും ശാഠ്യംപിടിക്കുന്നു. ഇത് ഈ നൂറ്റാണ്ടില്‍ രാജ്യംകണ്ട ഏറ്റവും വലിയ വിരോധാഭാസമാണ്. കോഗ്രസും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഗൌരവപൂര്‍ണമായ ചര്‍ച്ച നടത്തി ഒരാഴ്ച തികയുംമുമ്പാണ് സംയുക്ത സേനാനീക്കത്തിനുനേരെ ഇത്രയും കടുത്ത മാവോയിസ്റ്റ് ആക്രമണമുണ്ടായിരിക്കുന്നത്. ഇത് ചിദംബരത്തിനുള്ള കനത്ത തിരിച്ചടിയാണെന്ന് കിഷന്‍ജി പറയുകയും ചെയ്തിരിക്കുന്നു. മമതാബാനര്‍ജിയെ മര്‍മസ്ഥാനത്തിരുത്തി മാവോയിസ്റ്റ് അക്രമികള്‍ക്കെതിരെ ഫലപ്രദമായ നടപടികൈക്കൊള്ളാന്‍ യുപിഎ സര്‍ക്കാരിനു കഴിയുമോ എന്നതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. സൈന്യത്തിനുതന്നെ ആത്മവിശ്വാസം നഷ്ടപ്പെടാനിടവരികയും ചെയ്യും. പ്രകാശ് കാരാട്ട് തികഞ്ഞ ഗൌരവത്തോടെ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയേണ്ടത് കോഗ്രസ് നേതൃത്വമാണ്. കേന്ദ്ര ക്യാബിനറ്റ് മന്ത്രികൂടിയായ മമതാബാനര്‍ജിയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
from deshabhimani

Monday, February 15, 2010

നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്

നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വദീക്ഷയില്ലാതെ പിന്തുടരുന്ന നവലിബറല്‍ നയങ്ങളാണ് വിലക്കയറ്റത്തിന് മുഖ്യകാരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇഎംഎസ് ജന്മശതാബ്ദിയോടനുബന്ധിച്ച് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ഇഎംഎസും കേരള വികസനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഇഎംഎസ് രൂപകല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കേരളത്തിന്റെ വികസനത്തിന് ഇഎംഎസ് വിഭാവനം ചെയ്ത കാഴ്ചപ്പാടുകള്‍ കേന്ദ്രസര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍മൂലം അട്ടിമറിക്കപ്പെടുകയാണ്. പ്രകൃതിക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍മൂലമോ അല്ല വിലക്കയറ്റമുണ്ടായത്. പഞ്ചസാരയുടെ വില കിലോയ്ക്ക് അമ്പത് രൂപ വരെ എത്തിനില്‍ക്കുന്നു. അപ്പോഴും വന്‍കിട പഞ്ചസാര മില്ലുടമകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കരിമ്പിന്റെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്തിരിയുമ്പോള്‍ പഞ്ചസാര ഇറക്കുമതിക്ക് കേന്ദ്രം അനുമതി കൊടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 33 മില്ലുടമകള്‍ 30 മുതല്‍ 900 കോടി രൂപവരെയാണ് ലാഭമുണ്ടാക്കിയത്. ഗോതമ്പിന്റെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനുപകരം അത് തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യ വിഹിതത്തില്‍ 70 ശതമാനത്തിലധികം വെട്ടിക്കുറച്ചു. എപിഎല്‍ വിഭാഗത്തിന് അധികം അനുവദിക്കുന്ന വിഹിതത്തിന് അധിക വിലയും ഈടാക്കുന്നുണ്ട്. തൊഴില്‍ ഖേലയില്‍ വളര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും തൊഴില്‍രഹിത വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത്. ഭൂപരിഷ്കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍പ്പോലും വരുന്നില്ല. രാജ്യത്ത് 500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുള്ളതില്‍ 73 ലക്ഷം ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതില്‍ വിതരണം ചെയ്തത് 53 ലക്ഷം ഏക്കര്‍. അതില്‍ത്തന്നെ ഏറെയും പശ്ചിമ ബംഗാളിലാണ്. കേരളവും പശ്ചിമ ബംഗാളും ത്രിപുരയുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തം കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗികവല്‍ക്കരിച്ചതില്‍ ഇഎംഎസിന്റെ പങ്ക് നിസ്തുലമാണ്. ആറ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇ എം എസ് മുന്നോട്ടുവച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞതിന്റെ നേട്ടങ്ങളാണ് ആധുനിക കേരളം ഇന്ന് അനുഭവിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി.

തളരാത്ത പോരാളി

തളരാത്ത പോരാളി


പാലോളി മുഹമ്മദ്കുട്ടി


കമ്യൂണിസ്റ്റുകാരന്റെ ആശയഗരിമയും സംഘടനാദൃഢതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അന്തരിച്ച കെ സെയ്താലിക്കുട്ടി. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റുകാരനായിരിക്കെത്തന്നെ ഇതര ജനവിഭാഗങ്ങളുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ മുന്‍നിരയില്‍നിന്ന് പൊരുതാനും അദ്ദേഹമുണ്ടായിരുന്നു. ഏറനാട്ടുകാരന്റെ സ്വഭാവഗുണങ്ങളാണ് സെയ്താലിക്കുട്ടിയെ തുടക്കത്തില്‍ പരുവപ്പെടുത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി നേതാവായി മാറിയപ്പോഴും ആ 'നാടത്വം' അദ്ദേഹം കൈവിട്ടില്ല. അതുകൊണ്ടുതന്നെ സമപ്രായക്കാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും അദ്ദേഹം സ്വന്തം സെയ്താലിക്കുട്ടിക്കയാണ്.

1951ലാണ് ഞാന്‍ സെയ്താലിക്കുട്ടിയുമായി പരിചയപ്പെടുന്നത്. പാര്‍ടി നിരോധിച്ച കാലമായിരുന്നത്. നേതാക്കളെല്ലാം ഒളിവില്‍. അതിനിടെ പാര്‍ടിക്കനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നു. അതോടെ രഹസ്യ പ്രവര്‍ത്തനം നിര്‍ത്തി പാര്‍ടി പരസ്യപ്രവര്‍ത്തനം തുടങ്ങി. കമ്യൂണിസ്റ്റ് നേതാവായിരുന്ന പരപ്പനങ്ങാടിയിലെ കോയകുഞ്ഞിനഹയുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ താലൂക്ക് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു സമരം നടന്നു. ഏറനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട ഒരു ജാഥക്ക് നേതൃത്വം നല്‍കിയത് സെയ്താലിക്കുട്ടിയായിരുന്നു. ജാഥയില്‍ മെഗഫോണില്‍ മുദ്രാവാക്യം വിളിച്ചുകൊടുത്ത സെയ്താലിക്കുട്ടിയെ ആരുമൊന്ന് ശ്രദ്ധിക്കും. അത്രയ്ക്കും ഊര്‍ജസ്വലനായ യുവാവ്. ഞാനന്ന് വള്ളുവനാട് താലൂക്കില്‍പ്പെട്ട കോഡൂരില്‍ പാര്‍ടി സെല്‍ സെക്രട്ടറിയായിരുന്നു. സെയ്താലിക്കുട്ടി ഏറനാട് താലൂക്കില്‍പ്പെട്ട കൊണ്ടോട്ടി പാര്‍ടി ഘടകത്തിലെ അംഗവും. അന്ന് വള്ളുവനാട് പാലക്കാട് ജില്ലയുടെ ഭാഗവും ഏറനാട് കോഴിക്കോട് ജില്ലയുടെ ഭാഗവുമായിരുന്നു. എങ്കിലും മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലെ വിവിധ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കിടെ ഞങ്ങള്‍ കണ്ടുമുട്ടും. പിന്നീട് 1969ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ ഞങ്ങളുടെ പ്രവര്‍ത്തനം ഒരേ ഘടകത്തിലായി. ഞാന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയും അദ്ദേഹം സെക്രട്ടറിയറ്റ് അംഗവും. 1986ല്‍ ഞാന്‍ സംസ്ഥന സെക്രട്ടറിയറ്റ് അംഗമായപ്പോള്‍ സെയ്താലിക്കുട്ടി ജില്ലാ സെക്രട്ടറിയായി. രണ്ട് ഘടകങ്ങളിലായിരുന്നെങ്കിലും മലപ്പുറത്തെ പാര്‍ടിയെ നയിക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുനീങ്ങി. ആ ബന്ധം മരണംവരെ തുടര്‍ന്നു. ഏത് കാര്യങ്ങളിലും തീരുമാനമെടുക്കും മുമ്പ് അദ്ദേഹം ഞാനുമായി സംസാരിക്കുമായിരുന്നു.

കമ്യൂണിസ്റ്റുകാരനായതിന് ഇത്രയേറെ ത്യാഗം സഹിച്ച നേതാക്കള്‍ വിരളമാണ്. ഒരു മുസ്ളിം കമ്യൂണിസ്റ്റുകാരനാകുന്നത് പിശാചായതിന് തുല്യമായാണ് അക്കാലത്ത് സമുദായ പ്രമാണിമാര്‍ കണ്ടിരുന്നത്. അതിനാല്‍ നാട്ടുപ്രമാണിമാരും മത-സാമുദായ നേതാക്കളും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.കുട്ടിക്കാലത്ത് ബാലസംഘം രൂപീകരിച്ചതിന് അധ്യാപകനില്‍നിന്ന് അടിവാങ്ങി സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട ആളാണ് അദ്ദേഹം. പിന്നീട് കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസില്‍ സ്ഥിരം സന്ദര്‍ശകനായി. അക്കാലത്തെ ഏറനാട്ടിലെ പാര്‍ടി നേതാവ് എടക്കോട്ട് മുഹമ്മദാണ് സെയ്താലിക്കുട്ടിയിലെ കമ്യൂണിസ്റ്റ്കാരനെ തിരിച്ചറിഞ്ഞത്. രക്തസാക്ഷി കുഞ്ഞാലി, സാധു പി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരായുമുണ്ടായിരുന്നു. ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച ദുരിതങ്ങളായിരുന്നു അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരനാക്കിയത്. ആ മനസ്സില്‍ സാധാരണക്കാരോടുള്ള അനുകമ്പ പലപ്പോഴും എനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. ഏറനാട്ടില്‍ അത്രവലിയ ചൂഷണമായിരുന്നു സാധാരണക്കാര്‍ നേരിട്ടത്. അതിനാല്‍ ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിന്റെ കൊടും ചൂഷണത്തിനുമെതിരെ അദ്ദേഹം പൊരുതി. ജാപ്പ് വിരുദ്ധ സമരം നയിച്ച് പ്രക്ഷോഭകാരിയായി മാറിയ സെയ്താലിക്കുട്ടി ഹരിജനങ്ങള്‍ക്കായും സമരം നയിച്ചു. മുസ്ളിം പ്രമാണിമാര്‍ക്കെതിരായ സമരം ഏറ്റെടുത്തതോടെ സാമുദായിക നേതാക്കള്‍ക്ക് അടങ്ങിയിരിക്കാനായില്ല. അവരുടെ പക ഇരട്ടിച്ചു. പക്ഷേ, എല്ലാ എതിര്‍പ്പുകളും നേരിടാന്‍ അദ്ദേഹത്തിന് കരുത്തുണ്ടായിരുന്നു. പൌരോഹിത്യത്തിന്റെ വിലക്കുകള്‍ക്കും ഫത്വകള്‍ക്കും മുമ്പില്‍ അദ്ദഹം കീഴടങ്ങിയില്ല. നാട്ടുപ്രമാണിമാരുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ പതറിയതുമില്ല. സാമൂഹ്യ ജീവിതത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കുടുംബജീവിതം ഇല്ലാതാക്കാനായി കമ്യുണിസ്റ്റ് തിമിരം ബാധിച്ച പുരോഹിതന്മാരുടെ നീക്കം. ഇതിനാല്‍ അദ്ദേഹത്തിന് ഏറെക്കാലം ഭാര്യയുമായുള്ള ബന്ധം തുടരാനായില്ല. പക്ഷേ അതിനൊന്നും മുമ്പില്‍ കീഴടങ്ങാതെ തന്റേടത്തോടെ പാര്‍ടികൊടി ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് പോയി. ആ ധീരതയും തന്റേടവുമാണ് സെയ്താലിക്കുട്ടിയുടെ എക്കാലത്തേയും സവിശേഷത.

മലപ്പുറം ജില്ലയില്‍ പാര്‍ടിയെ നയിക്കുന്നതിനിടെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഒട്ടേറെ കായികാക്രമണങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ധീരമായ ഇടപെടലാണ് സെയ്താലിക്കുട്ടി നടത്തിയത്. ഏത് സംഘര്‍ഷ മേഖലയിലും ധീരനായി അദ്ദേഹം പാഞ്ഞെത്തും. അക്രമികള്‍ക്ക് ശക്തമായ താക്കീതു നല്‍കുന്നതിന് ഒരു മടിയും കാണിക്കാറില്ല. അതേസമയം സംഘര്‍ഷം വളര്‍ത്താതെ സമാധാനം സ്ഥാപിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. ഇതിലൂടെ രണ്ട് സന്ദേശമാണ് നല്‍കുക. അക്രമംകൊണ്ടും ഭീഷണികൊണ്ടും കമ്യൂണിസ്റ്റ്കാരെ നിശബ്ദരാക്കാമെന്ന് എതിരാളികള്‍ കരുതേണ്ടെന്നതാണ് ഒരു സന്ദേശം. സമാധാനം സംരക്ഷിക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നതാണ് മറ്റൊന്ന്. ആ തന്റേടം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. സിപിഐഎമ്മിനെ ഇന്ന് മലപ്പുറം ജില്ലയിലെ ഏറ്റവും കരുത്തുള്ള പാര്‍ടിയാക്കിയത് അദ്ദേഹത്തിന്റെ ഈ നേതൃപാടവമാണ്.

സെയ്താലിക്കുട്ടിയെ പരുക്കനെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടുന്നവര്‍ക്ക് ആ മനസ്സിന്റെ സ്നേഹവും നൈര്‍മല്യവും നേരിട്ടറിയാം. നാട്യങ്ങള്‍ തെല്ലുമില്ലാത്ത തനി ഏറനാട്ടുകാരനാണദ്ദേഹം. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ന്യായമാണെങ്കില്‍ പാര്‍ടി നോക്കാതെ സഹായിക്കും. ദീര്‍ഘകാലം ആര്‍ ടിഎ അംഗമായിരുന്ന കാലത്ത് ഒരു പരാതിക്കും അദ്ദേഹം ഇടം നല്‍കിയില്ല. വിവിധ പാര്‍ടിക്കാര്‍ തമ്മിലുള്ള പ്രദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഒരു നാട്ടുകാരണവരെപ്പോലെ സെയ്താലിക്കുട്ടി ഓടി നടക്കും.

പാര്‍ലമെന്റ് രംഗത്തേക്കാള്‍ സംഘടനാ പ്രവര്‍ത്തന രംഗമായിരുന്നു സെയ്താലിക്കുട്ടിക്ക് പ്രിയം. ട്രേഡ്യൂണിയന്‍ രംഗത്തും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. 1948ല്‍ കോഴിക്കോട്ട് പ്രമുഖ പ്രമുഖ തൊഴിലാളി നേതാവ് ശേഖരന്‍ പങ്കെടുത്ത ബീഡിത്തൊഴിലാളി യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്താണ് സെയ്താലിക്കുട്ടി ട്രേഡ്യൂണിയന്‍ രംഗത്ത് സജീവമായത്. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്കായി ഒട്ടേറെ സമരത്തിന് നേതൃത്വം നല്‍കി. മലപ്പുറം ജില്ല രൂപീകരിച്ചതോടെ സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയായി. പാര്‍ടി ജില്ലാ സെക്രട്ടറിയായതോടെ ദീര്‍ഘകാലം സിഐടിയു ജില്ലാ പ്രസിഡന്റായി തുടര്‍ന്നു. മദ്യവ്യവസായ തൊഴിലാളിയൂണിയന്‍ പ്രസിഡന്റുമായിരുന്നു. മത സാമുദായിക ശക്തികളുടെ കേന്ദ്രത്തിലാണിതെന്ന് ഓര്‍ക്കണം.

മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തിപ്പെട്ടുവന്നിരുന്ന ആദ്യകാലങ്ങളില്‍ മലപ്പുറം ജില്ലയില്‍ പാര്‍ടി വളര്‍ച്ച അത്രയും വേഗതയിലായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചക്ക് ഏറ്റവും പാകപ്പെട്ട മണ്ണാണ് മലപ്പുറത്തിന്റേത്. ജന്മിത്വവും സാമ്രാജ്യത്വവും പൌരോഹിത്യവും സൃഷ്ടിച്ച അന്ധകാരത്തില്‍ ദുരിത ജീവിതമായിരുന്നു ജനങ്ങള്‍ നയിച്ചത്. ഇതിനെതിരായ പ്രതിഷേധാഗ്നിയായിരുന്നു ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍. എന്നാല്‍ 1921ലെ മലബാര്‍ കലാപശേഷം സാധാരണ ജനങ്ങളുടെ മത വിശ്വാസം ചൂഷണം ചെയ്ത മുസ്ളിംലീഗും ഇതര സമുദായ സംഘടനകളും ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുക്കുന്നത് തടുത്തു. ഇതിനായി മതത്തെ ദുരുപയോഗിച്ചു. കേരളപ്പിറവിക്കുശേഷം ജനങ്ങളുടെ പരോഗമന ചിന്തകള്‍ക്ക് തടയിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അത്തരം ശക്തികള്‍ തുടര്‍ന്നു. എന്നാല്‍ ഈ വിലക്കുകളും മറ്റും തൃണവല്‍ഗണിച്ച് ധാരാളം മുസ്ളിം യുവാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കാകൃഷ്ടരായി. അങ്ങനെ കടന്നുവന്നരായിരുന്നു പില്‍ക്കാലത്ത് പാര്‍ടി നേതൃത്വത്തിലേക്ക് ഉയര്‍ന്ന ഈയുള്ളവന്‍ ഉള്‍പ്പെടെ. എടക്കോട്ട് മുഹമ്മദ്, കുഞ്ഞാലി, ഇമ്പിച്ചിബാവ, സാധു പി അഹമ്മദ്കുട്ടി, ഇസ്ഹാഖ് തുടങ്ങിയവരും അക്കാലത്ത് കൊടും പീഡനം സഹിച്ച് കടന്നുവന്നവരാണ്. അവരില്‍ മുന്‍നിരയില്‍ സെയ്താലിക്കുട്ടിയുമുണ്ടായിരുന്നു.

ഇന്ന് മലപ്പുറം ജില്ലയില്‍ ഏറ്റവും വളര്‍ച്ചയുള്ള പാര്‍ടി സിപിഐ എമ്മാണ്. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ ആശ്രയമായി പാര്‍ടിയെ കാണുന്നു. ഈ മാറ്റത്തിന് പിന്നില്‍ ജില്ലയില്‍ പാര്‍ടിയെ ഏറെക്കാലം നയിച്ച സെയ്താലിക്കുട്ടിയുടെ പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം നമ്മെ നൊമ്പരപ്പെടുത്തുേമ്പോഴും ആ ജീവിതത്തിന്റെ പ്രകാശം വരുംകാലത്തും നമുക്ക് തുണയേകും.ി

തയാറാക്കിയത് : റഷീദ് ആനപ്പുറം


Friday, February 12, 2010

വാലന്റൈന്‍ ദിനവും മത പൊലീസും

വാലന്റൈന്‍ ദിനവും മത പൊലീസും

എഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു വാലന്റൈന്‍. റോമാ ചക്രവര്‍ത്തി ക്ളോഡിയസ് രണ്ടാമന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ക്രിസ്ത്യാനികളെ സഹായിക്കുന്നതുപോലും കുറ്റകൃത്യമായി കണ്ടിരുന്നു. വിവാഹം കഴിക്കാത്ത എല്ലാ യുവാക്കളും നിര്‍ബന്ധമായി പട്ടാളത്തില്‍ ചേരണമെന്ന് ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍, രഹസ്യമായി വാലന്റൈന്‍ ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തു. ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കവെ വാലന്റൈന്‍ പിടിയിലാവുകയും തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. ജയിലിലായിരിക്കെ ജയിലറുടെ മകളുമായി ഉറ്റ സൌഹൃദത്തിലായ വാലന്റൈന്‍ അവളെ ഒരു രോഗത്തില്‍നിന്നു സുഖപ്പെടുത്തുകയുണ്ടായി. ചക്രവര്‍ത്തിയെയും സൌഹൃദത്തിന്റെ തടവറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ വാലന്റൈനെ വധശിക്ഷയ്ക്ക് ഇരയാക്കി. പിന്നീട് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ദിനമായി ലോകമെങ്ങും ആചരിച്ചു തുടങ്ങി. ആഗോളവല്‍ക്കരണകാലമായതോടെ വാലന്റൈന്‍ ദിനത്തിന് ഏറെ പ്രചാരം ലഭിച്ചുതുടങ്ങി. ഇതിനുകാരണം ചില കോര്‍പറേറ്റ് കമ്പനികളുടെ ബോധവപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്. ആശംസാ കാര്‍ഡുകളും സോഫ്റ്റ് റ്റോയ്സുകളും പെര്‍ഫ്യൂമുകളുമൊക്കെ ഉല്‍പ്പാദിപ്പിച്ച് കോടിക്കണക്കിനു ഡോളറാണ് ഇവര്‍ ലാഭമുണ്ടാക്കുന്നത്. എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്. കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ നിരവധി അക്രമങ്ങള്‍അവര്‍ നടത്തുകയുണ്ടായി. 2009 ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനത്തിനുമുമ്പായി രാംസേനയുടെ തലവന്‍ പ്രമോദ് മുത്തലിഖ് വാലന്റൈന്‍ ദിനം പാശ്ചാത്യവീക്ഷണമാണെന്നും ക്രിസ്ത്യാനികളാണ് കൂടുതലായും ഇത് ആഘോഷിക്കുന്നതെന്നും എന്തുവിലകൊടുത്തും തങ്ങള്‍ ഈ ആഘോഷം തടയുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. വാലന്റൈന്‍ദിനത്തില്‍ ഒന്നിച്ചുകാണുന്ന യുവതീയുവാക്കളെ അപ്പോള്‍ത്തന്നെ വിവാഹം കഴിപ്പിക്കുമെന്നും അതിനായി പ്രത്യേക സംഘങ്ങളെ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി മുഴക്കുകയുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ വാലന്റൈന്‍ ദിനത്തില്‍ പെകുട്ടികള്‍ അതിരുവിട്ട വസ്ത്രധാരണത്തോടെ പുറത്തിറങ്ങുകയും അതിന്റെ ഫലമായി രാജ്യത്ത് പല സ്ഥലങ്ങളിലും ബലാത്സംഗങ്ങള്‍ നടന്നതായുമാണ് മുത്തലിഖ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, വര്‍ഷത്തില്‍ മറ്റു ദിവസങ്ങളിലും ബലാത്സംഗങ്ങളും തദനുബന്ധമായ സ്ത്രീചൂഷണങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മുത്തലിഖിന് മറുപടിയില്ല. നവരാത്രി ആഘോഷങ്ങളില്‍ ഗുജറാത്തിലും രാജസ്ഥാനിലും മറ്റും പെകുട്ടികള്‍ അമിത ആടയാഭരണങ്ങള്‍ അണിഞ്ഞ് പുരുഷന്മാര്‍ക്കൊപ്പം രാത്രി മുഴുവന്‍ ഗര്‍ബാ നൃത്തം നടത്താറുണ്ട്. ഇതിലൊന്നും ഒരു പരാതിയുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍ക്ക് വാലന്റൈന്‍ ദിനത്തോടുമാത്രം എന്തുകൊണ്ട് എതിര്‍പ്പ് എന്ന ചോദ്യത്തിന് അന്യമത വിരോധം പരത്തുകയാണ്, അല്ലാതെ സദാചാരബോധം ഉണര്‍ന്നതുകൊണ്ടല്ല എന്ന ഉത്തരമേയുള്ളൂ. മറ്റ് മതങ്ങളെ ദുഷിച്ചു പറയുന്ന ഹിന്ദുവര്‍ഗീയതയുടെ രീതിതന്നെയാണ് ഇവിടെയും കാണുന്നത്. കഴിഞ്ഞവര്‍ഷം മംഗളൂരുവിലെ പബ്ബില്‍ ഒത്തുകൂടിയ യുവതീയുവാക്കളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. ഇതിന്റെ മറവില്‍ യുവതികളെ പീഡിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ലോകം കാണ്ടു. വനിതാസംഘടനകളും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. രാം സേനാത്തലവന്‍ മുത്തലിഖിന് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചു. മംഗളൂരു നഗരം ദേശ-ഭാഷ വ്യത്യാസമെന്യേ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും താമസിച്ചുവരുന്ന സ്ഥലമാണ്. അവിടെയെത്തുന്ന യുവതീ യുവാക്കള്‍ പരസ്പരം സംസാരിക്കുന്നതുപോലും രാംസേനക്കാര്‍ വിലക്കുകയുണ്ടായി. മാത്രമല്ല, 2009 ഫെബ്രുവരി അഞ്ചിന് മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ബസില്‍ മറ്റൊരു സീറ്റിലിരുന്ന യുവാവുമായി സംസാരിച്ചതിന്റെ പേരില്‍ ഇരുവരെയും മംഗളൂരുവിലെ ഒരു ഉള്‍ഗ്രാമത്തില്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി മര്‍ദിച്ചത് ലോകം മുഴുവന്‍ അറിഞ്ഞ സംഭവമാണ്. "ചില ഗുണ്ടകള്‍ ഇപ്രകാരം ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണമെന്ന'' കര്‍ണാടകയുടെ ബിജെപിക്കാരനായ ആഭ്യന്തരമന്ത്രിയുടെ ന്യായീകരണവും ഉപദേശവും ഞെട്ടിക്കുന്നതായിരുന്നു. മാത്രമല്ല, പബ് ആക്രമണക്കേസില്‍ പ്രതിയായ മുത്തലിഖ് ഒരു ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ മൈസൂരുവിലും മറ്റും വര്‍ഗീയകലാപങ്ങള്‍ക്ക് കാരണമായി. മൈസൂരു കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യമുള്ള സംസ്കാരത്തെ നശിപ്പിക്കുന്നതും അതിന്റെ ഉദ്ഗ്രഥനത്തെ തടയുന്നതുമാണ് ഈ പ്രവണതകള്‍. ഈ വര്‍ഷവും വാലന്റൈന്‍ ദിനാഘോഷത്തെ പ്രതിരോധിക്കുന്നതിന് സംഘപരിവാര്‍ തയ്യാറെടുത്തിരിക്കുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയിലൊന്നും ഇത് ആഘോഷിക്കാന്‍ പാടില്ല എന്ന ഭീഷണിയുമായാണ് ഇത്തവണ മുത്തലിഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള മതപൊലീസിങ്ങാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തികച്ചും എതിരാണ്. മതപൊലീസിന്റെ പ്രാകൃത രീതികള്‍ വിവിധ മാധ്യമങ്ങളില്‍ ചെറുതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ ശിവരാജ് ചൌഹാന്‍ ആയുര്‍വേദ തിരുമ്മല്‍കേന്ദ്രങ്ങളുടെ പരസ്യബോര്‍ഡുകള്‍പോലും അതില്‍ ലൈംഗികത ഉണ്ടെന്നാരോപിച്ച് നിരോധിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍നിന്ന് മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നിരുന്നു. പരിവാര്‍ സംഘടനയായ സംസ്കൃതി ബച്ചാവോ മഞ്ച് ഭോപാലിലെ കടയുടമകളോട് അടിവസ്ത്രങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ കടയ്ക്ക് തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. ഇവരുടെ നേതാവിന് കഴിഞ്ഞവര്‍ഷം വനിതാ സംഘടനകള്‍ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തതുകൊണ്ടാകാം ഇങ്ങനെ ഒരു നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചത്! നിയമം കൈയിലെടുക്കുന്ന സംഘപരിവാറിന്റെ കൃത്യങ്ങള്‍ക്കെതിരെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധാവഹമാണ്. പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയ നടത്തിയ പ്രസംഗത്തോട് ഒരു പ്രസ്ഥാനത്തിന്റെയും തീരുമാനമില്ലാതെ ആകസ്മികമായി ചിലര്‍ പ്രതികരിച്ചതിന്റെ പേരില്‍ സിപിഐ എമ്മിനെയും ഡിവൈഎഫ്ഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മുഖ്യധാരാമാധ്യമങ്ങള്‍, സംഘപരിവാര്‍ സംഘടനകള്‍ ആണും പെണ്ണും മിണ്ടിയാല്‍ അപകടമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൌരസ്വാതന്ത്യ്രത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍പോലും സന്നദ്ധത കാട്ടുന്നില്ലെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സംസ്കൃതി ബച്ചാവോ മഞ്ചിന്റെ മേല്‍പ്പറഞ്ഞ ആഹ്വാനത്തിന്റെ അതേ ദിവസംതന്നെ മധ്യപ്രദേശിലെ മല്‍ഗാവിലുണ്ടായ ഒരു സംഭവം പ്രമുഖ വാര്‍ത്താചാനലായ ടൈംസ് നൌവില്‍ക്കൂടി ഇന്ത്യന്‍ ജനത കാണുകയുണ്ടായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടുകൊണ്ടു നടത്തിയ റഷ്യന്‍ യുവതികളുടെ അര്‍ധനഗ്നനൃത്തമായിരുന്നു ചാനലില്‍ നിറഞ്ഞുനിന്നത്. ആദിവാസിക്ഷേമവകുപ്പിന്റെ ബിജെപിക്കാരനായ മന്ത്രി വിജയ് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. ആദിവാസികളുടെ ഉന്നമനത്തിന് അര്‍ധനഗ്നനൃത്തമാകാം എന്നായിരിക്കുമോ മതപൊലീസിനെ നയിക്കുന്ന സംഘപരിവാറിന്റെ നിഗമനം! ഇതിനെതിരെ മധ്യപ്രദേശിലെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നത് പരിവാര്‍ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണോ? സംഘപരിവാറിന്റെ ഊര്‍ജസ്രോതസ്സായ നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള വാര്‍ത്തയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സോവിയറ്റ്യൂണിയന്റെ പതനത്തിനുശേഷം രൂപംകൊണ്ട കോമവെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റേറ്റ്സ് രാഷ്ട്രങ്ങളായ ഉക്രയ്ന്‍, ജോര്‍ജിയ, കസാഖ്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചെച്നിയ, കിര്‍ഗിസ്ഥാന്‍ മുതലായ രാഷ്ട്രങ്ങളില്‍നിന്ന് യുവതികള്‍ ശരീരവില്‍പ്പനയ്ക്കായി ഇന്ത്യയില്‍ എത്തുന്നു. ഇതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് രാജ്കോട്ട് ആണെന്നാണ് ദൈനിക് ഭാസ്കറും ഇന്ത്യാടുഡെയും നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും സംഘപരിവാര്‍ നേതാക്കക്കളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. ഇന്ത്യയില്‍ പലയിടത്തും ദളിത്-പിന്നോക്ക-പട്ടിക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ അവരില്‍ ഒരു പ്രയാസവും സൃഷ്ടിക്കുന്നതായി നമുക്കനുഭവമില്ല. ഏത് പ്രശ്നത്തെയും മതസ്പര്‍ധയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാറിന്റെ ശൈലി. വാലന്റൈന്‍ ദിനം ലോകമെമ്പാടുമുയര്‍ത്തുന്ന സൌഹൃദത്തിന്റെ സന്ദേശത്തെ മതവൈരത്തിന്റെ ഖഡ്ഗമുയര്‍ത്തി തല്ലിത്തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അല്ലാതെ യുവതീയുവാക്കളിലെ വഴിപിഴച്ച പോക്കിനെ തടയുകയല്ല അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
പി ജയരാജന്‍

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

കല്‍പ്പറ്റ: മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരം എട്ടാംദിനത്തിലേക്ക്. സമരത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂസമര സഹായസമിതി വെള്ളിയാഴ്ച മനുഷ്യമതില്‍ തീര്‍ത്തു. ആദിവാസികള്‍ അവകാശം സ്ഥാപിച്ച വെള്ളാരംകുന്ന് മിച്ചഭൂമിയിലും കൃഷ്ണഗിരിയിലുമാണ് മനുഷ്യമതില്‍ തീര്‍ത്തത്. ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് നേതൃത്വം കൈയേറ്റമായി തള്ളിപ്പറഞ്ഞിരുന്നു. ആദിവാസി ക്ഷേമസമിതിയുടെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് വയനാട്ടിലെ ഭൂസമരം. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ഫെബ്രുവരി ആറിന് ആദിവാസികള്‍ അവകാശം സ്ഥാപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 1200 കുടുംബങ്ങള്‍ 19 സ്ഥലങ്ങളില്‍ കുടില്‍കെട്ടി. ഹാരിസ മലയാളം ലിമിറ്റഡിന്റെ 18 ഇടങ്ങളിലും വെള്ളാരംകുന്ന് മിച്ചഭൂമിയിലുമാണ് സമരം. എച്ച്എംഎല്‍ കമ്പനിയുടെ താഴെ അരപ്പറ്റ, അഞ്ചുമുറി, കടൂര്‍ ഡിവിഷനിലെ കടൂര്‍, കോനാര്‍ക്കാട്, കര്‍പ്പൂരക്കാട് പത്താംമൈല്‍, നാലാംനമ്പര്‍, ലക്കിഹില്‍സ്, പൊഴുതന, കല്ലൂര്‍, പെരിങ്കോട, ചുണ്ടേല്‍ ഡിവഷനിലെ ഏഴിടങ്ങള്‍ എന്നിവിടങ്ങളിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും അവകാശം സ്ഥാപിച്ചത്. ഈ ഭൂമികളെല്ലാം പാട്ടക്കാലാവധി കഴിഞ്ഞ് എച്ച്എംഎല്‍ കൈയേറിയതാണ്. ഇവയില്‍ മിക്കതും വാഴ- കവുങ്ങ് തോട്ടങ്ങളും തരിശുനിലങ്ങളുമാണ്.

Wednesday, February 10, 2010

ഡോ.കെ എന്‍ രാജ് തുറന്നമനസ്സിന്റെ ഉടമ

ഡോ.കെ എന്‍ രാജ് തുറന്നമനസ്സിന്റെ ഉടമ.

ഡോ. തോമസ് ഐസക്.

ഡോ. കെ എന്‍ രാജിനെ ഞാന്‍ ആദ്യമായി കാണുന്നത് ആലപ്പുഴയിലെ വലിയചുടുകാട്ടില്‍വച്ചായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ എസ്എഫ്ഐ യൂണിറ്റ് മുന്‍ സെക്രട്ടറിയും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്് സ്റഡീസിലെ (സിഡിഎസ്) ഗവേഷണ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന എ ഡി നീലകണ്ഠനും കെ എന്‍ ഗണേഷിനുമൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടു. നീലകണ്ഠന്‍ കൊല്ലപ്പെട്ടു. സംസ്കാരം വലിയചുടുകാട്ടിലായിരുന്നു. ചിത എരിയുമ്പോള്‍ കെ എന്‍ രാജ് എന്റെ തോളില്‍തട്ടി സിഡിഎസിലേക്ക് വരുന്നുണ്ടോയെന്ന് ആരാഞ്ഞു. അവിടേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത് എന്നതുകൊണ്ടാകാം അങ്ങനെ ചോദിച്ചത്. എന്നാല്‍, ഞാന്‍ യാത്രയ്ക്കുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സിഡിഎസിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കെ എന്‍ രാജും പ്രൊഫ. കൃഷ്ണാജിയുമൊക്കെ അടങ്ങുന്ന സംഘം മടങ്ങി. അങ്ങനെയാണ് ഞാന്‍ സിഡിഎസിലെ വിദ്യാര്‍ഥിയാകുന്നത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായ എന്നെ സിഡിഎസില്‍ വിദ്യാര്‍ഥിയായി സ്വീകരിക്കുന്നതിന് ഒുരു വൈമനസ്യവും കാട്ടിയില്ലെന്നു മാത്രമല്ല, എന്നെപ്പോലുള്ളവര്‍ എത്തുന്നത് വളരെ നന്നായി എന്ന ഭാവമായിരുന്നു ഡോ. രാജിന്. ഇത് അദ്ദേഹത്തിന്റെ തുറന്ന മനസ്സിന്റെ ഒരു നല്ല ഉദാഹരണം. വിദ്യാര്‍ഥിയായിരിക്കുമ്പോഴും മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ എന്നെ അംഗീകരിക്കുന്നതിനും ഇടം തരുന്നതിനും കമ്യൂണിസ്റുകാരനല്ലെങ്കിലും വിശാലമായ മനസ്സാണ് ഡോ. രാജിനുണ്ടായത്. അക്കാലം ഡോ. രാജിലെ അക്കാദമിക് പ്രതിഭ ഉച്ചസ്ഥായിയിലായിരുന്നപ്പോഴാണ് ഡല്‍ഹി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവിയും മറ്റ് ആകര്‍ഷകങ്ങളും ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തി ഒരു ഗവേഷണസ്ഥാപനത്തിന് ഹരിശ്രീ കുറിക്കുന്നത്. ഇത് പലരെയും അത്ഭുതപ്പെടുത്തി. അക്കാദമിക് ഔന്നത്യം മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പറ്റം പണ്ഡിതരെയും ഒപ്പംകൂട്ടി. പ്രൊഫ. വൈദ്യനാഥന്‍, പ്രൊഫ. കൃഷ്ണാജി, പ്രൊഫ. ഐ എസ് ഗുലാത്തി തുടങ്ങിയവരുടെ പ്രാമാണിക ബന്ധം ഏതാനും വര്‍ഷത്തിനകം സിഡിഎസിനെ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാക്കി മാറ്റി. പാണ്ഡിത്യവും സംഘടനാ പാടവവും ആസൂത്രണ വൈദഗ്ധ്യവും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു ഡോ. രാജ്. 26-ാം വയസ്സിലാണ് ഒന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കിയ പ്ളാനിങ് കമീഷനില്‍ അദ്ദേഹം ചേര്‍ന്നത്. സ്വതന്ത്ര ഇന്ത്യയുടെ ദീര്‍ഘകാല പരിപ്രേക്ഷ്യം സംബന്ധിച്ച ഒരു അധ്യായം അദ്ദേഹം രചിച്ചു. മൂന്ന് ശതമാനം വളര്‍ച്ച നിരക്ക് ലക്ഷ്യമിട്ടതിന് ഡോ. രാജിനെ പലരും വിമര്‍ശിച്ചു. എന്നാല്‍, ചെറിയ തുടക്കത്തില്‍നിന്നേ ഉന്നതിയില്‍ എത്താന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് ശരിയാണെന്ന് രണ്ടാം പഞ്ചവത്സരപദ്ധതി തെളിയിച്ചു. ജനകീയത ഊന്നിയ ആധുനികവല്‍ക്കരണമായിരുന്നു ഡോ. രാജിന്റെ സമീപനം. ഭക്രാനംഗല്‍ അണക്കെട്ടിനെക്കുറിച്ച് ഡോ. രാജ് തയ്യാറാക്കിയ നേട്ട-കോട്ട വിശകലനം വലിയ വഴിത്തിരിവായി. ആധുനിക ഇന്ത്യയുടെ അമ്പലമെന്ന പ്രയോഗം നെഹ്റു നടത്തിയത് ഇതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടായിരുന്നു. ആസൂത്രണ കമീഷനില്‍ പ്രവര്‍ത്തിക്കുന്ന വേളയിലാണ് 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. വലിയ അനുഭവത്തോടെയാണ് ഡോ. രാജ് ഈ സംഭവത്തെ നോക്കിക്കണ്ടത്. അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ കഴിവുറ്റ യുവാക്കളായ ഒട്ടേറെ സാമ്പത്തിക വിദഗ്ധരെ തെരഞ്ഞെടുത്ത് കേരളത്തില്‍ എത്തിച്ചത് രാജായിരുന്നു. അങ്ങനെയാണ് ഗുലാത്തിയും അശോക് മിത്രയുമൊക്കെ കേരളത്തില്‍ എത്തിയത്്. ഇന്ത്യന്‍ ആസൂത്രണമേഖലയില്‍ ഉദാര ഇടതുപക്ഷ കാഴ്ചപ്പാടിന്റെ വക്താവായിരുന്നു അദ്ദേഹം. പൊതുമേഖലയില്‍ അടിസ്ഥാന വ്യവസായവളര്‍ച്ച, വമ്പന്‍ മുതല്‍മുടക്കില്‍ കൃഷിയുടെ ആധുനികവല്‍ക്കരണം, സാമൂഹ്യക്ഷേമം ഇവയായിരുന്നു അദ്ദേഹത്തിന്റെ ചിന്താധാരകള്‍. ബാങ്കിങ് ദേശസാല്‍ക്കരണത്തിന് ഇന്ദിര ഗാന്ധിയെ ഉപദേശിച്ചവരില്‍ പ്രമുഖന്‍ ഡോ. രാജായിരുന്നു. കേരളത്തിന്റെ സാമ്പത്തിക വികാസത്തില്‍ ഡോ. രാജിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇന്നും കേരളത്തിന്റെ ഭൂഉടമ ബന്ധങ്ങളിലെ സമഗ്ര പഠനമായി കരുതുന്ന ടി സി വര്‍ഗീസിന്റെ പഠനത്തിന്റെ മേല്‍നോട്ടം രാജിനായിരുന്നു. കേരളചരിത്രത്തിന്റെ സവിശേഷത വിശദീകരിക്കാന്‍ ഭൂഉടമ ബന്ധത്തിന്റെ പങ്ക് ഊന്നിയിരുന്നു. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല പ്രബന്ധങ്ങളില്‍ ഒന്ന് ഡോ. മൈക്കിള്‍ തരകനും ഡോ. രാജും ചേര്‍ന്നാണ് രചിച്ചത്. കേരള വികസനവുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ചചെയ്യുന്ന പ്രധാന സങ്കല്‍പ്പങ്ങളെല്ലാം ഡോ. രാജിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. 'ദാരിദ്യ്രം, തൊഴിലില്ലായ്മ, വികസന നയം' എന്ന ഗ്രന്ഥത്തില്‍നിന്ന് ഉരുത്തിരിഞ്ഞവയാണ്. ഇതില്‍ മുന്നോട്ടുവച്ച വാദങ്ങളാണ് കേരളത്തെ സംബന്ധിച്ച് പിന്നീട് സിഡിഎസിന്റെ രണ്ടു ദശാബ്ദക്കാലത്തെ പഠനമെന്നു പറയാം. പൊതുവില്‍ ഡോ. രാജിന്റെ സമീപനത്തെ ഇടതുപക്ഷ കെയ്നീഷ്യന്‍ എന്നു വിശേഷിപ്പിക്കാം. ഞാന്‍ സിഡിഎസില്‍ ചേരുന്ന കാലയളവില്‍ ഇതു സംബന്ധിച്ച് അദ്ദേഹം നടത്തിയിട്ടുള്ള ഒട്ടേറെ ഇംപീരിയല്‍ പഠനങ്ങള്‍ കെനീഷ്യന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ശ്രീമതി. ജോന്‍ റോബിന്‍സ ഉള്‍പ്പെടെയുള്ള ഒട്ടേറെ അര്‍ത്ഥശാസ്ത്ര വിദഗ്ധര്‍ അക്കാലത്ത് സിഡിഎസില്‍ തീര്‍ഥാടനത്തിന് എത്തുമായിരുന്നു. ഇ എം എസുമായി പ്രത്യേകതരം ബന്ധമായിരുന്നു ഡോ. രാജിന് ഉണ്ടായിരുന്നത്. ആശയപരമായി ഒട്ടേറെ സംവാദങ്ങള്‍ ഡോ. രാജുമായി എഴുപതുകളില്‍ ഇ എം എസ് നടത്തി. നിശിതമായ വിമര്‍ശം നടത്തിയിരുന്നപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള ആരോഗ്യകരമായ ബന്ധം ഇരുവരും സൂക്ഷിച്ചു. വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ച് സിഡിഎസിന്റെ പഠനഗവേഷണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ഡോ. രാജ്് ഇ എം എസിനെ ക്ഷണിച്ചു. കല്യാശേരിയിലെ ആസൂത്രണപരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രബന്ധം ഈ സമ്മേളനത്തില്‍ വിശദ ചര്‍ച്ചയ്ക്ക് വിഷയമായി. ഒരുപക്ഷേ, ഡോ. രാജ് പങ്കെടുത്ത ഏക പ്രതിഷേധ പരിപാടിയും ഇക്കാലത്തായിരുന്നു. 73, 74 ഭരണഘടനാ ദേദഗതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിയമനിര്‍മാണം നടത്തുന്നതിലുണ്ടായ കാലവിളംബത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ഗുലാത്തിക്കൊപ്പം ഡോ. രാജും പങ്കെടുത്തു. ഇങ്ങനെ ബഹുമുഖമായിട്ടുള്ള വലിയൊരു വ്യക്തിത്വമായിരുന്നു രാജിന്റേത്. സംശയം വേണ്ട, കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനായിരുന്നു അദ്ദേഹം.

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി(48)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്നൂറോളം ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പുറത്തുവന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1990 ല്‍ പുറത്തിറങ്ങിയ എന്‍ക്വയറിയിലാണ് ആദ്യമായി സിനിമ ഗാനരചന നടത്തിയത്. തിരക്കഥാകൃത്ത് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പുത്തഞ്ചേരി. മൂന്നു പുസ്തകങ്ങ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാളെ രാവിലെ പത്തുമണിക്കു കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടക്കും.

നാരായണന്‍ വെളിയംകോട്

Tuesday, February 9, 2010

ആ ഭൂമി ആദിവാസികളുടേത്.

ആ ഭൂമി ആദിവാസികളുടേത്


വന്‍കിട ഭൂമികൈയേറ്റക്കാരുടെ പേര് പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും വെല്ലുവിളിച്ചതായി കണ്ടു. യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍മുതല്‍ യുഡിഎഫില്‍ ചേക്കേറിയ എം പി വീരേന്ദ്രകുമാര്‍വരെ അക്കൂട്ടത്തില്‍പ്പെടും. മൂന്നാറില്‍ മാത്രമല്ല വന്‍കിടക്കാര്‍ കൈയേറിയ ഭൂമി ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് എല്‍ഡിഎഫ് നയം. കുടിയേറ്റക്കാരുടെ ഭൂപ്രശ്നം പരിഹരിക്കാന്‍ ശരിയായ നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷം ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമി വിതരണംചെയ്തു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ 3000 കുടുംബത്തിനു മാത്രമാണ് വിതരണംചെയ്തത്. ഭൂമാഫിയകളുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത 17,000 ഏക്കര്‍ ഭൂമി ഇപ്പോള്‍ ലാന്‍ഡ് ബാങ്കിന്റെ കൈവശമുണ്ട്. യുഡിഎഫ് ഒരിഞ്ചുഭൂമിപോലും കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്തില്ല. മാത്രമല്ല, ഭൂമി കൈയേറാന്‍ യുഡിഎഫ് നേതാക്കളടക്കമുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുകയുംചെയ്തു. വലതുപക്ഷം വന്‍കിട കൈയേറ്റക്കാര്‍ക്കൊപ്പമാണ് നിന്നത്. ഇടതുപക്ഷം കുടിയേറ്റക്കാരോടും ഭൂരഹിതരോടും പ്രതിബദ്ധത കാട്ടി. എന്നാല്‍, ഭൂമികൈയേറ്റക്കാരുടെ പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പത്രത്തെ ഉപയോഗിച്ചും അസംബന്ധ പ്രസംഗങ്ങളിലൂടെയും വലിയ സംഭാവന നല്‍കിയ ആളാണ് എം പി വീരേന്ദ്രകുമാര്‍. വയനാട്ടിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവച്ചാണ് ഇക്കാലമത്രയും വീരേന്ദ്രകുമാര്‍ ഏത് പക്ഷത്തിരിക്കുമ്പോഴും ഈ പണി നടത്തിയത് എന്നത് പരമപുച്ഛത്തോടെയേ കാണാനാകൂ. മൂന്നാറിലും മറ്റും ഭൂമി കൈയേറിയതിനെതിരെ ഗവമെന്റ് നടപടി സ്വീകരിച്ച ഘട്ടത്തില്‍ത്തന്നെ ദേശാഭിമാനി വയനാട്ടിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാവിഷനെപ്പോലുള്ള ചാനലുകള്‍ വയനാട്ടില്‍പ്പോയി ദൃശ്യങ്ങളെടുത്തെങ്കിലും വെളിച്ചം കണ്ടില്ല. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 703/1ല്‍ എംഎല്‍എകൂടിയായ എം വി ശ്രേയാംസ്കുമാര്‍ കൈവശംവയ്ക്കുന്ന 16.75 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഒപ്പിട്ട 2009 സെപ്തംബര്‍ ഒമ്പതിന് ജി.ഒ.എം.എസ് 291/07-ാം നമ്പര്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് ഭൂമി കൈയേറ്റക്കാരെ തുറന്നുകാട്ടുന്നതാണ്. എം വി ശ്രേയാംസ്കുമാറിന്റെ സ്വന്തം വകയോ കുടുംബവകയോ സ്വത്തല്ല കൃഷ്ണഗിരിയിലേതെന്ന് അദ്ദേഹംതന്നെ പ്രസ്താവനയില്‍ സമ്മതിച്ചിട്ടുണ്ട്. 1964ലെ കേരള ഭൂമി പതിവ് ചട്ടം 15 ഉപചട്ടം 1 ബി അനുസരിച്ചാണ് ഈ ഭൂമി പതിച്ചുകിട്ടാന്‍ ശ്രേയാംസ്കുമാര്‍ ഹര്‍ജി നല്‍കിയത്. മാതൃഭൂമിയിലെ ഫെബ്രുവരി ഏഴിന്റെ പ്രസ്താവനയില്‍ 'കൈയേറിയതല്ല തന്റെ കൈവശത്തിലുള്ളതാണ് ഭൂമി'യെന്ന് ശ്രേയാംസ്കുമാര്‍ പറയുന്നു. പിതൃസ്വത്താണെങ്കില്‍ എന്തിനാണ് പതിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയത്? ഈ ഹര്‍ജി നിരസിച്ചുകൊണ്ടാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. തന്റെ പക്കലുണ്ടെന്ന് ശ്രേയാംസ് അവകാശപ്പെടുന്ന എല്ലാ തെളിവും തഹസില്‍ദാര്‍മുതല്‍ റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിവരെയുള്ള അര്‍ധജുഡീഷ്യല്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് ഭൂമി സര്‍ക്കാരിന്റേതാണെന്ന് തീര്‍പ്പുകല്‍പ്പിച്ചത്. ശ്രേയാംസ്കുമാറിന്റെ കൈവശം 62.23 ഏക്കര്‍ കരഭൂമി ഉണ്ടെന്നും ഈ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഭൂമിയില്‍ നാലുമുറിയുള്ള കെട്ടിടമുണ്ടെന്നും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായും വയനാട് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1964ലെ കേരളഭൂമി പതിവ് ചട്ടപ്രകാരം സമതലപ്രദേശങ്ങളില്‍ 50 സെന്റുവരെയും മലയോരങ്ങളില്‍ ഒരേക്കര്‍വരെയും ഭൂമി പതിച്ചു നല്‍കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. അതില്‍ കൂടുതല്‍ വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ വിവേചനാധികാരത്തിലൂടെ ഭൂമി പതിച്ച് നല്‍കാമെന്ന് ചട്ടം 24 അനുശാസിക്കുന്നു. ശ്രേയാംസ്കുമാറിന്റെ അപേക്ഷയില്‍ പൊതുതാല്‍പ്പര്യം ഇല്ലാത്തതിനാല്‍ പതിച്ച് നല്‍കേണ്ടതില്ലെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നും കലക്ടറോട് ഉത്തരവില്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് കലക്ടര്‍ നടപടിയെടുത്തില്ല എന്നതിന് എംഎല്‍എകൂടിയായ ശ്രേയാംസ്കുമാര്‍തന്നെ മറുപടി പറയുന്നതായിരിക്കും നല്ലത്. വന്‍കിട ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. എം പി വീരേന്ദ്രകുമാറിനും കുടുംബത്തിനുമാകെ 1000 ഏക്കര്‍ ഭൂമിയിലേറെ കൈവശമുണ്ടെന്ന് പലപ്പോഴും വീരേന്ദ്രകുമാര്‍തന്നെ തുറന്നുപറയുന്നു. 'ഭൂമി പതിച്ചു നല്‍കല്‍' നിയമം ഭൂരഹിതര്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി നല്‍കാനാണ് കൊണ്ടുവന്നത്. ശ്രേയാംസ്കുമാറിന്റെ ഭൂമി സിപിഐ എമ്മുകാര്‍ കൈയേറിയെന്ന മാതൃഭൂമിയുടെ കണ്ടുപിടിത്തം അപാരമാണ്. 1966ല്‍ എം പി വീരേന്ദ്രകുമാര്‍ ഈ ഭൂമി പതിച്ചുകിട്ടാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെന്ന് പ്രസ്തുത പത്രംതന്നെ വ്യക്തമാക്കുന്നു. അക്കാലത്ത് ഭൂമി പതിച്ച് കിട്ടിയിട്ടുമില്ല. പിന്നീട് പതിച്ചുകിട്ടാന്‍ അപേക്ഷ കൊടുക്കുന്നത് എം വി ശ്രേയാംസ്കുമാറാണ്. നിയമാനുസൃതം അത് നിരസിക്കുകയും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്തപ്പോഴാകട്ടെ 2008 ഫെബ്രുവരി 12ന് സര്‍ക്കാര്‍ ഉത്തരവ് ശരിവയ്ക്കുകയും ഭൂമി കൈയേറിയവരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. "ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ കേസ് ബത്തേരി കോടതിയില്‍ നടന്നുവരുന്നു. ഭൂമി സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെതിരെ താല്‍ക്കാലിക ഇഞ്ചങ്ഷനും നിലവിലുണ്ടെ''ന്നാണ് ശ്രേയാംസ്കുമാര്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. കീഴ്ക്കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ 2009 ഫെബ്രുവരി മൂന്നിന് ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുത്തത് എന്തിന്? കോടതിവിധി സര്‍ക്കാരോ മറ്റാരെങ്കിലും ലംഘിച്ചെങ്കില്‍ കോടതി അലക്ഷ്യകേസെടുക്കുകയല്ലേ വേണ്ടത്. ബത്തേരി കോടതിയില്‍ ആദിവാസിയായ രവി ഛ.ട. 142/07 നമ്പര്‍ പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കേണ്ടുന്ന ഭൂമി അനധികൃതമായി ഒരു ജനപ്രതിനിധിതന്നെ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അത് പിടിച്ചെടുത്ത് ഭൂരഹിതരായ തങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൈയേറ്റ ഭൂമിയാണെങ്കില്‍ എന്തുകൊണ്ട് എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലുണ്ടായിരുന്ന സമയത്ത് ഏറ്റെടുത്തില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ ചോദിക്കുന്നത്. 2005ല്‍ നിയമസഭയില്‍ കോഗ്രസ് അംഗം പി ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ യുഡിഎഫ് സര്‍ക്കാര്‍തന്നെ കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ 703/1ല്‍പ്പെടുന്ന 16.75 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും എം പി വീരേന്ദ്രന്റെ കുടുംബം അനധികൃതമായി കൈയേറിയിരിക്കുകയാണെന്നും ടിയാന്‍ നികുതി അടയ്ക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടി സ്വീകരിച്ചില്ല. ഉത്തരം പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തെക്കുറിച്ച് പ്രസ്താവനാ യുദ്ധം നടത്തിയ കെ കെ രാമചന്ദ്രന്‍ മാസ്ററാകട്ടെ മൌനത്തിലാണ്. എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലുണ്ടാകുമ്പോള്‍ ഭൂമി കൈയേറ്റം; യുഡിഎഫില്‍ ചേര്‍ന്നാല്‍ 'നല്ല ഭൂമി'യും 'സല്‍സ്വഭാവ'വും. കൈയേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് വസ്തുതകള്‍ സഹിതം വ്യക്തമാക്കപ്പെട്ടിട്ടും മുട്ടുന്യായവുംകൊണ്ടിറങ്ങുകയാണ്. വീരേന്ദ്രകുമാറും കുടുംബവും വയനാട്ടില്‍ കൈയേറിയ ഭൂമി കൃഷ്ണഗിരി വില്ലേജില്‍ മാത്രമല്ല. ശ്രീ പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ 2008 മെയ് എട്ടിന് 'ദി മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (അമെന്‍ഡ്മെന്റ്) ഓര്‍ഡിനന്‍സ് പ്രകാരം ബത്തേരിതാലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13, 19/41 സര്‍വേ നമ്പരുകളില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം മാതൃഭൂമി മാനേജിങ് എഡിറ്ററും ഭാര്യയും അനധികൃതമായി കൈവശംവയ്ക്കുന്നെന്നും ഈ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹിന്ദുധര്‍മ സ്ഥാപന ഭരണവകുപ്പ് കോഴിക്കോട് ഡിവിഷന്‍ സ്പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് ദേവസ്വം ഭൂമി കൈയേറിയതായി കണ്ടെത്തിയത്. വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭഗൌഡരാകട്ടെ പാട്ടക്കരാര്‍ ഒഴിയാന്‍ കാശുവാങ്ങി ഭൂമിയില്‍ ഒരു അവകാശവുമില്ലെന്ന് 1956 ജൂ 18ന് വൈത്തിരി സബ്രജിസ്ട്രാര്‍ ഓഫീസില്‍ അന്നത്തെ ദേവസ്വം മാനേജരായിരുന്ന കുമ്പത്തൊടി ബാലകൃഷ്ണന്‍നായര്‍ക്ക് 10,008 രൂപ പ്രതിഫലം പറ്റി ആധാരം കൈമാറിയിരുന്നു. പിന്നെ എങ്ങനെ ദേവസ്വം ഭൂമി സ്വന്തമായി? കല്‍പ്പറ്റ പുളിയാര്‍മലയിലെ എം പി വീരേന്ദ്രകുമാറിന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലംപോലും റവന്യൂ ഭൂമിയാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. ജില്ലാ ഭരണകൂടം വയനാട്ടിലെ വന്‍കിട ഭൂമികൈയേറ്റം സംബന്ധിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ലിസ്റില്‍ കല്‍പ്പറ്റ-മാനന്തവാടി ദേശീയപാതയിലെ കോടികള്‍ വിലമതിക്കുന്ന കല്‍പ്പറ്റ വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 18ല്‍ 343 റീസര്‍വേ നമ്പരില്‍പ്പെട്ട 33.72 ഹെക്ടര്‍ ഭൂമികൂടിപ്പെടുന്നു. ഇത്തരം ഭൂമികൈയേറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വിതരണം ചെയ്യാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ഇടതുപക്ഷസര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
എം വി ജയരാജന്‍

Sunday, February 7, 2010

കഥയറിയാതെ ആട്ടം കാണുന്ന പിഗ്മികള്‍

കഥയറിയാതെ ആട്ടം കാണുന്ന പിഗ്മികള്‍

പുതുവര്‍ഷാരംഭത്തില്‍ തന്നെ ഡോ. കെ എസ് മനോജ് സിപിഐ (എം) വിരുദ്ധരായ മാധ്യമ ചര്‍ച്ചാമല്ലന്മാര്‍ക്ക് പുതിയ ഇര എന്ന മട്ടില്‍ ഒരു പച്ചക്കള്ളം എറിഞ്ഞുകൊടുത്തു. ചര്‍ച്ചാവീരന്മാര്‍ ഈ പച്ചക്കള്ളം ചവച്ചരച്ച് രണ്ടാഴ്ച ഒച്ചവെച്ചുകൊണ്ടിരുന്നു. സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ ഡോ. മനോജിന് വിയോജിപ്പു തോന്നിയതും അതു പ്രകടിപ്പിച്ചതുമല്ല പച്ചക്കള്ളം എന്ന പ്രയോഗംകൊണ്ട് വിവക്ഷിക്കുന്നത്. അഞ്ചുവര്‍ഷം പാര്‍ലമെന്റംഗം എന്ന നിലയിലുള്ള ഭാരിച്ച അലവന്‍സുകളുടെയും അധികാരത്തിന്റെയും പദവിയുടെയും സുഖശീതളഛായയില്‍ ആനന്ദതുന്ദിലനായി കഴിഞ്ഞ് രണ്ടാം ഊഴത്തിനും മല്‍സരിച്ച് തോറ്റ് ഒരു വര്‍ഷം പിന്നിടാറായപ്പോഴാണ് താന്‍ ഇതറിയുന്നത് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വളിച്ചുപുളിച്ചു നാറിയ ആരോപണം തികട്ടിയെടുത്ത് അയവിറക്കി കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അപവദിക്കുന്നതു കണ്ടപ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ശിവദാസമേനോനും മാര്‍ക്സിസം മതത്തെ ഏതുവിധം വിലയിരുത്തുന്നുവെന്നും പാര്‍ടി അംഗത്വവും മതവിശ്വാസവും തമ്മിലുള്ള ബന്ധം എന്തെന്നും വിശദീകരിച്ചുകൊണ്ട് ഓരോ ലേഖനങ്ങള്‍ ജനുവരി 14ലെ ദേശാഭിമാനിയില്‍ എഴുതുകയുണ്ടായി. വാദപ്രതിവാദങ്ങളിലും ചര്‍ച്ചകളിലും മാന്യതയും യുക്തിബോധവും കാണിക്കുന്നവര്‍ ഈ രണ്ട് ലേഖനങ്ങളും അംഗീകരിക്കുകയോ, മറിച്ച് അവയില്‍ യുക്തിരാഹിത്യവും തെറ്റുകളും ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. എന്നാല്‍ മനോരമ വിഷന്റെ അന്നത്തെ കൌണ്ടര്‍ പോയിന്റില്‍ ഒരു കത്തോലിക്കാ പുരോഹിതനെ കൂടി എഴുന്നള്ളിച്ച് ഈ ലേഖനങ്ങളെയും കൌണ്ടര്‍ ചെയ്യുകയാണുണ്ടായത്. യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുകയല്ല, കമ്യൂണിസ്റ്റ് പാര്‍ടി അംഗത്തിന് മതവിശ്വാസം പാടില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയായിരുന്നു! ഇതോടുകൂടി ഇതേപ്പറ്റിയുള്ള ചര്‍ച്ചയുടെ പെരുമഴ തോര്‍ന്നെന്നു കരുതിയപ്പോള്‍ ഇതാ, പിഗ്മി നേതാക്കള്‍ എന്നു ഭാരേന്ദ്രബാബു വിശേഷിപ്പിക്കുന്നവരില്‍ ഒരാളായ ആസാദ് ജനുവരി 20ന് മാതൃഭൂമി ദിനപത്രത്തില്‍ സിപിഐ എമ്മിനെ ശപിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

'അപ്രിയ സത്യങ്ങളും കമ്യൂണിസ്റ്റുകാരും' എന്ന ലേഖനത്തില്‍ ആസാദ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവം വരെ പലതും കൂട്ടി കുഴയ്ക്കുന്നതിനിടയില്‍ ഏംഗല്‍സിന്റെ പേരില്‍ സക്കറിയയെ ന്യായീകരിക്കുകയും 'പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോള്‍ പാര്‍ടിയേപ്പറ്റി ഒരു ചുക്കും'' അറിയാത്തതില്‍ കള്ള ക്കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നു. ലേഖനം തുടരുന്നു: "ജാതിമതാചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കാനായില്ലെങ്കില്‍, കമ്യൂണിസത്തിന്റെ മൂലതത്വമായ ഭൌതിക വാദത്തെ ഉപേക്ഷിക്കലാകും ഫലം. അപ്പോള്‍ അതു കമ്യൂണിസ്റ്റ് പാര്‍ടി അല്ലാതാകും. പേരും കൊടിയും ഉപേക്ഷിക്കാത്തതുകൊണ്ട് അത് അത്ര എളുപ്പവും അല്ല. എന്നാല്‍ വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ തത്വങ്ങള്‍ സമരങ്ങളിലൂടെയും ഇതര സൈദ്ധാന്തിക പ്രായോഗികാനുഭവങ്ങളിലൂടെയും പഠിപ്പിക്കാനും സാധിക്കുന്നില്ല. ഇതാണ് സിപിഎം സ്വയം വരുത്തിവെച്ച പ്രതിസന്ധി....

നേരത്തെ സൂചിപ്പിച്ച മാധ്യമ ചര്‍ച്ചാവീരന്മാര്‍ പാര്‍ടിയുടെ പരിപാടിയും ഭരണഘടനയും വായിച്ചിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഈ മുന്‍ കമ്യൂണിസ്റ്റുകാരോ?. ഒന്നു വ്യക്തം. മനോജുമാര്‍ക്കും അബ്ദുള്ളക്കുട്ടികള്‍ക്കും ആസാദ്മാര്‍ക്കും പച്ചക്കള്ളം തട്ടിവിട്ട് നല്ല പിള്ള ചമയാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് പാര്‍ടിയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പാര്‍ടിയുടെ ലക്ഷ്യം നിര്‍വചിക്കുന്ന ഭരണഘടന 2-ാം വകുപ്പില്‍ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടി മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് സിദ്ധാന്തങ്ങളും തത്വശാസ്ത്രവുമാണെന്നും അര്‍ത്ഥശങ്കയ്ക്കിടം നല്‍കാതെ പറയുന്നു. വകുപ്പ് 4(1)ല്‍
ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും തദനുസരണം പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകുകയും 18 വയസ്സു പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഏതൊരു ഇന്ത്യന്‍ പൌരനും അംഗത്വത്തിനും അര്‍ഹനാണ്. 4 (7)ല്‍ സന്നദ്ധത കാണിക്കുമെന്ന് പറഞ്ഞ പാര്‍ടിയില്‍ വന്ന പുതിയ അംഗത്തെ പരിപാടിയും ഭരണഘടനയും പഠിക്കാനും തദനുസരണം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അവലോകനം ചെയ്യാനും അയാളെ അംഗമായി ചേര്‍ത്ത ഘടകത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മേല്‍പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും കമ്യൂണിസ്റ്റാദര്‍ശങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ശ്രമിക്കാമെന്നുമുള്ള പ്രതിജ്ഞയില്‍ പാര്‍ടിയില്‍ എല്ലാഅംഗങ്ങളും ഒപ്പുവയ്ക്കണമെന്നും 5-ാം വകുപ്പ് അനുശാസിക്കുന്നു. പാര്‍ടി അംഗങ്ങളുടെ ചുമതലകള്‍ നിര്‍വ്വചിക്കപ്പെടുന്ന വകുപ്പ് 11 (1ബി) മാര്‍ക്സിസം ലെനിനിസം പഠിച്ച് സ്വന്തം നിലവാരം അംഗങ്ങള്‍ ഉയര്‍ത്തണമെന്നും ഉപവകുപ്പ് (2)ല്‍ ഇക്കാര്യങ്ങള്‍ നേരായ വണ്ണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സഹായിക്കാനും പാര്‍ടി ഘടകത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം പാര്‍ടി അംഗങ്ങള്‍ നിര്‍ബന്ധമായും സ്വായത്തമാക്കണമെന്നല്ലാതെ അതുപേക്ഷിച്ച് ജാതിമതാനുഷ്ഠാനങ്ങളും ആചാരങ്ങളും സ്വീകരിക്കണമെന്ന് എവിടെ പറയുന്നുവെന്ന് ആസാദ് വ്യക്തമാക്കണം. ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കരുത്.

പിന്നെ, പുതുതായി പാര്‍ടിയിലേക്കു വരുന്ന വരുടെ കാര്യം. അതു തുടര്‍ച്ചയായ പ്രക്രിയ ആണ് എന്നാണ് ഈ ലേഖകന്റെ അനുഭവം. ഓരോ പണിമുടക്കിന്റെയും മറ്റു പ്രക്ഷോഭങ്ങളുടെയും ക്യാമ്പയിനുകളുടെയും ഇടയിലും അവസാനത്തിലും പുതുതായി ആളുകള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. ആ പണിമുടക്കത്തില്‍, പ്രക്ഷോഭത്തില്‍ ക്യാമ്പയിനില്‍ പാര്‍ടിയുടെ നിലപാടിന്റെ ശരിമ ബോദ്ധ്യപ്പെട്ടവരാണിവര്‍.

"വരട്ടെ, നിങ്ങള്‍ ആദ്യം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദവും ലെനിന്റെ ഭരണകൂടവും വിപ്ളവവും.'ഏംഗല്‍സിന്റെ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം ഇവയുടെ ഉല്‍പത്തി'യും മാര്‍ക്സിന്റെ 'മൂലധന'വും വായിച്ച് ഹൃദിസ്ഥമാക്കീട്ട് വരൂ. എന്നിട്ട് പാര്‍ടി അംഗത്വത്തെക്കുറിച്ചാലോചിക്കാം എന്നു പറയുന്നതില്‍പരം പമ്പര വിഡ്ഢിത്തം വേറേ ഉണ്ടോ? ബാല്യം മുഴുവനും ഋഗ്വേദം ആദി മുതല്‍ അവസാനം വരെയും വീണ്ടും മറിച്ച് അവസാനം മുതല്‍ ആദിവരെയും ഉരുവിട്ട് മനഃപാഠമാക്കി ദൈവങ്ങളുടെയും പിശാചുക്കളുടെയും മധ്യത്തില്‍ കഴിഞ്ഞുകൂടിയ ഇ എം എസ് മാര്‍ക്സിസ്റ്റാചാര്യനായത് പാര്‍ടിയില്‍ വന്ന് മാര്‍ക്സിസം പഠിച്ചതിനുശേഷമാണ്. കമ്യൂണിസ്റ്റുകാര്‍ പ്രത്യേക സൃഷ്ടികളാണെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും കമ്യൂണിസ്റ്റായി ആരും ജനിക്കുന്നില്ലെന്നോര്‍ക്കണം. ഇന്നത്തെ സമൂഹത്തില്‍നിന്നും പരിവര്‍ത്തനം ചെയ്യപ്പെടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

സഹസ്രാബ്ദങ്ങളുടെ ചരിത്രം, വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും വിവിധ ആചാരങ്ങള്‍, വിവിധ ഭാഷകള്‍, ലോകത്തിലെ എണ്ണപ്പെട്ട കോടീശ്വരന്മാരും ദരിദ്ര നാരായണന്മാരും ഇന്നും പ്രാകൃതാവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി മോചിതരല്ലാത്ത വിഭാഗം ഉള്‍പ്പെടെയുള്ള ആദിവാസികളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സമൂഹം. പുതുതായി വരുന്നവര്‍ കമ്യൂണിസ്റ്റാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഈ പ്രതിജ്ഞ വിജയകരമായി നിറവേറ്റി മാര്‍ക്സിസം - ലെനിനിസം സ്വാംശീകരിച്ച് സംഘടനാ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ സ്വഭാവികമായും നേതൃത്വത്തിലേക്ക് ഉയരും. ഇന്നുള്ളവരും ഇനി പാര്‍ടിയില്‍ വരാന്‍ പോകുന്നവരുമായ മെമ്പര്‍മാരില്‍ ഇ എം എസുമാരും ജ്യോതിബസുമാരും ബാലാനന്ദന്‍മാരും ഇല്ലെന്നാര്‍ക്കു പറയാന്‍ കഴിയും? പ്രതിജ്ഞ നിറവേറ്റാന്‍ ആവാതെ ഞ്ഞഞ്ഞമിഞ്ഞ ന്യായങ്ങള്‍ പറയുന്ന ആസാദ്മാരുടെയും മനോജുമാരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറുകൊട്ടയിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പാര്‍ടിയുടെ പരിപാടിയിലും ഭരണഘടനയിലും പറയുന്ന ചില കാര്യങ്ങള്‍ ഒന്നുകൂടി ഊന്നി ഓര്‍മ്മപ്പെടുത്തുകയല്ലാതെ തെറ്റുതിരുത്തല്‍ രേഖയില്‍ കൂടുതലായോ കുറവായോ ഒന്നുമില്ലെന്നും അപവാദ പ്രചാരകര്‍ മനസ്സിലാക്കണം.


പയ്യപ്പിള്ളി ബാലന്‍