Wednesday, October 31, 2012

കേരളം പിന്നിട്ട നാള്‍വഴി.... പിണറായി വിജയന്‍

കേരളം പിന്നിട്ട നാള്‍വഴി....

പിണറായി വിജയന്‍

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു. സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്. അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു. 1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി. ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും. അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്. തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്. ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. 1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്. (അവസാനിക്കുന്നില്ല)

Sunday, October 21, 2012

യു എ ഇ എക്സേയിഞ്ച് - ദല കേരളോത്സവം ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ദുബായ് ഫോക്ലോര്‍ സൊസൈറ്റി തിയേറ്റര്‍ ഗ്രൗണ്ടില്‍.

യു എ ഇ എക്സേയിഞ്ച് - ദല കേരളോത്സവം ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ദുബായ് ഫോക്ലോര്‍ സൊസൈറ്റി തിയേറ്റര്‍ ഗ്രൗണ്ടില്‍. (ദുബായ് അല്‍ മുല്ല പ്ലാസക്കും സെഞ്ചുറി മാളിന്നും ഇടയില്‍ )
പ്രവേശനം സൌജന്യം.

ദല കേരളോത്സവം ബലിപെരുന്നാള്‍ ദിനങളില്‍ ( ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ) വൈകിട്ട് 5 മുതല്‍ 10 വരെ..ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍(അല്‍ മുല്ല പ്ലാസക്ക് അടുത്ത് ) 
പഞ്ചവാദ്യം,തായമ്പക,ആന,കാവടിയാട്ടം,തെയ്യം ,തിറ,കാളി,കാളകളി, പരിചമുട്ടുകളി തുടങി നിരവധി നാടന്‍ കലാരൂപങള്‍ അണി നിരത്തിക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്ര,
നാടന്‍ കലകള്‍ , പെണ്‍കുട്ടികള്‍ അണീനിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന ,മാര്‍ഗ്ഗം കളി ,തിരുവാതിര, മാപ്പിളപ്പാട്ട് ,നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍ ,കോല്‍ക്കളി,ദഫ് മുട്ട് ,ഓട്ടംതുള്ളല്‍, തുടങി കേരളത്തിന്റെ തനതായ നിരവധി കലാപരിപാടികള്‍ ...

സൈക്കള്‍ യജ്ഞം,റിക്കാര്‍ഡ് ഡാന്‍സ്, കഥാപ്രസംഗം, ഗാനമേള,തെരുവ് നാടകങള്‍ ,കോഴിക്കോടി നിന്ന് ഇറക്കുമതി ചെയ്ത വിവിധ തരത്തിലും നിറത്തിലുമുള്ള കോഴിക്കോടന്‍ ഹലുവ,അമ്പലപ്പുഴ പാല്‍ പായസം,രുചികരമായ നാടന്‍ വിഭവങള്‍ ലഭിക്കുന്ന കുടുംബശ്രി ഭക്ഷണശാല,തട്ടുകട,പുസ്തകശാല,കേരള ചരിത്ര പ്രദര്‍ശനം,സാഹിത്യ സം‌വാദം തുടങി
കേരളത്തിന്റെ തനിമയും സംസ്‌കൃതിയും ഇഴചേര്‍ന്ന നാട്ടുത്സവം കാണികള്‍ക്ക് വെറിട്ടൊരു അനുഭവമായിരിക്കും...പ്രവേശനം സൌജന്യം.

by.Narayanan veliancode.050-6579581

Wednesday, October 3, 2012

  • ""തലയാട്ടുന്ന കഴുതകള്‍"" 
  • ""തലയാട്ടുന്ന കഴുതകള്‍"" എന്ന തലവാചകം എഴുതുമ്പോള്‍ ഉദ്ദേശിച്ചത്, അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് അനുസരിച്ച് തലകുലുക്കുന്ന മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികളെയല്ല. ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനത്തെക്കുറിച്ചാണ് - ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനം. ""തലയാട്ടുന്ന കഴുതകള്‍"" (നോഡിങ്ങ് ഡോങ്കീസ്) എന്നാണ് ആ സംവിധാനത്തിന് പറയുക. കഴുതയെപ്പറ്റി പറയുംമുമ്പ് ഒരു ചെറിയ കളിപ്പാട്ടത്തെപ്പറ്റി പറയാം. കടകളില്‍ ധാരാളമായി കാണാറുള്ള, വീട്ടില്‍ മേശപ്പുറത്തു വെയ്ക്കാറുള്ള ഒരു കളിപ്പാട്ടം. ഒരു വെള്ളപ്പാത്രത്തില്‍ വിലങ്ങനെ വെച്ചിട്ടുള്ള ഒരു കമ്പി. കമ്പിയില്‍ തല കീഴോട്ടും മേലോട്ടും ഉയര്‍ത്താന്‍ കഴിയുന്ന ഒരു ജിറാഫ്. ജിറാഫിെന്‍റ തല കീഴോട്ടു അമര്‍ത്തി വെള്ളത്തില്‍ തൊടുവിച്ച് വിട്ടാല്‍ മേലോട്ടു പൊങ്ങും. പിന്നെ തല അമര്‍ത്താതെത്തന്നെ അത് താഴോട്ടുവരും. വെള്ളത്തില്‍ തൊടും; ഉയരും. അങ്ങനെ നിരന്തരം ആവര്‍ത്തിക്കും. അതിനു പാകത്തില്‍ അതിെന്‍റ പിന്‍ഭാഗത്ത് ആവശ്യമായ ഭാരം ഒരുക്കിവെച്ചിരിക്കും. ജിറാഫിനു പകരം പക്ഷികളും ആവാം. ഇതുപോലൊരു സംവിധാനമാണ് ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കാന്‍ ബ്രൂണെ എന്ന രാജ്യത്ത് കടലോരത്തുള്ള പരന്ന എണ്ണപ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്.

    ജിറാഫിെന്‍റ സ്ഥാനത്ത് കഴുതയുടെ തലയാണെന്ന് മാത്രം. ""നോഡിങ്ങ് ഡോങ്കി"" തലതാഴ്ത്തും; ഉയര്‍ത്തും. നാം ഹാന്‍ഡ് പമ്പിെന്‍റ പിടി താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ വെള്ളം പമ്പ് ചെയ്യപ്പെടുന്നതുപോലെ ഭൂമിയ്ക്കടിയിലുള്ള ക്രൂഡ് ഓയില്‍ പമ്പ് ചെയ്യപ്പെടും. കഴുതത്തലയുടെ മറുവശത്ത് അഡ്ജസ്റ്റുചെയ്ത് വെച്ചിട്ടുള്ള ഭാരം കാരണം, ഹാന്‍ഡ് പമ്പിലെന്നവിധം, കഴുതത്തല നിരന്തരം താഴുകയും പൊങ്ങുകയും ചെയ്യും. അതിനുസരിച്ച് എണ്ണ പമ്പ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. പമ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ആളുവേണ്ട; കറന്‍റ് വേണ്ട. രാത്രിയും പകലും വ്യത്യാസമില്ലാതെ കഴുത തലയാട്ടും. ക്രൂഡ് ഓയില്‍ പുറത്തേക്ക് വന്നു കൊണ്ടിരിക്കും. പരന്ന പാടത്ത് അങ്ങനെ നിരവധി നോഡിങ്ങ് ഡോങ്കികള്‍. അവയില്‍ നിന്നെല്ലാം തുടര്‍ച്ചയായി എണ്ണ ഭൂമിക്കു മുകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ഡോങ്കികളില്‍നിന്നുമുള്ള എണ്ണ ശേഖരിച്ച്, റിഫൈനറിയിലേക്ക് എത്തിയ്ക്കാനുള്ള കുഴലുകള്‍ ഒരുക്കിവെച്ചാല്‍ മതി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ (30 കൊല്ലം മുമ്പുവരെ ബ്രൂണെ ബ്രിട്ടീഷ് കോളണിയായിരുന്നു) ഒരുക്കിവെച്ച നോഡിങ്ങ് ഡോങ്കികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കരയില്‍, പരന്ന പാടങ്ങളില്‍നിന്ന്, ഏറെ ആഴത്തില്‍നിന്നല്ലാതെ എണ്ണ കുഴിച്ചെടുക്കാനുള്ള ഏറ്റവും ലളിതമായ, ചെലവ് കുറഞ്ഞ (ചെലവില്ലാത്ത എന്നു തന്നെ പറയാം - കാരണം ഒരിയ്ക്കല്‍ കഴുത തലയാട്ടിത്തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അത് നിര്‍ത്തുകയില്ല. പതിറ്റാണ്ടുകളായി തലയാട്ടിക്കൊണ്ടിരിക്കുന്ന കഴുതകള്‍ ബ്രൂണെയിലുണ്ട്) സംവിധാനമാണിത്. ആഴക്കടലില്‍നിന്ന് എണ്ണ കുഴിച്ചെടുക്കാനുള്ള ആധുനിക സംവിധാനങ്ങളും അവിടെ അതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ എണ്ണ കുഴിച്ചെടുത്ത് സ്വന്തം റിഫൈനറിയില്‍ ശുദ്ധീകരിച്ച്, വലിയ ലാഭമെടുക്കാതെ, വിതരണം ചെയ്യുമ്പോള്‍ പെട്രോളിന് ബ്രൂണെയിലെ വിലയെന്തെന്നറിയാമോ?

    എട്ടുകൊല്ലം മുമ്പ് ലിറ്ററിന് 53 സെന്‍റ്. ഇന്നും 53 സെന്‍റ്. (നൂറ് സെന്‍റ് = 1 ഡോളര്‍). ഇന്നത് 23.1 രൂപയാണ്. (അവിടത്തെ നാണയം ഡോളര്‍ ആണ്. സിങ്കപ്പൂര്‍ ഡോളറിന് സമം). ഇന്ത്യന്‍ രൂപയില്‍ എട്ടുകൊല്ലത്തിനുള്ളില്‍ കണക്കാക്കുമ്പോള്‍ അല്‍പം വില കൂടിയത്, രൂപയുടെ മൂല്യം കുറഞ്ഞതിനാലാണ്. അവിടത്തെ കൂലിച്ചെലവും മറ്റ് ചെലവുകളും എല്ലാം ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണ്. എന്നിട്ടും ഒരു ലിറ്റര്‍ പെട്രോളിന് വില ഇന്ത്യന്‍ നാണയത്തിലേക്ക് മാറ്റിയാല്‍ 23.1 രൂപ മാത്രം. ഇന്ത്യയിലും ക്രൂഡ് ഓയില്‍ കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. വില ലിറ്ററിന് 73 രൂപ! (പ്രാദേശികമായി അല്‍പസ്വല്‍പം വ്യത്യാസം കാണും). എട്ടുകൊല്ലം മുമ്പ് വില ഇതിെന്‍റ മൂന്നിലൊന്നായിരുന്നു. ഇവിടെ ശുദ്ധീകരണച്ചെലവ് വളരെ കുറവാണ്. (അതുകൊണ്ട് വിദേശത്തുനിന്ന് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച്, ഇന്ത്യന്‍ കമ്പനികള്‍ പെട്രോളും ഡീസലും കയറ്റിയയച്ച് ലാഭമുണ്ടാക്കുന്നു). കൂലിച്ചെലവും കുറയും - നോഡിങ്ങ് ഡോങ്കികളില്ലെങ്കിലും. രണ്ട് രാജ്യങ്ങളിലും മൊത്തം ചെലവ് തുല്യമാണെന്ന് കരുതിയാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് എന്തിനാണ് ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയില്‍നിന്നുള്ള പെട്രോളിന് ലിറ്ററിന് 73 രൂപ ഈടാക്കുന്നത്? എല്ലാ ചെലവും ലാഭവും അടക്കം 23 രൂപയ്ക്ക് വില്‍ക്കാമെന്നിരിയ്ക്കെ? നാട്ടിലെ ക്രൂഡ് ഓയിലിന് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിെന്‍റ അതേ വിലയിടണം എന്നാണ് സര്‍ക്കാരിെന്‍റ വാശി. വിദേശ വിപണിയിലെ ഇന്നത്തെ വിലയെന്താണ്? 159 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ബാരലിന് 106 ഡോളര്‍. അതായത് ഡോളറിന് 54 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഇറക്കുമതി ചെയ്ത ബാരലിന് വില 5724 രൂപ. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ സംസ്കരിക്കാന്‍ 80 രൂപ കണക്കാക്കിയാല്‍ ആകെ ചെലവ് 5804 രൂപ. കട്ടിയായ ക്രൂഡ് നേര്‍പ്പിച്ച് പെട്രോളാക്കുമ്പോള്‍ അതിെന്‍റ സാന്ദ്രത കുറയും; അതിനുസരിച്ച് വ്യാപ്തം കൂടും. 159 ലിറ്റര്‍ ക്രൂഡ് ശുദ്ധീകരിച്ച് നേര്‍പ്പിക്കുമ്പോള്‍ 166 ലിറ്റര്‍ കിട്ടും എന്ന് കരുതാം. (ക്രൂഡ് മുഴുവനും പെട്രോള്‍ ആക്കപ്പെടുകയാണെങ്കില്‍). അങ്ങിനെ വരുമ്പോള്‍ ശുദ്ധീകരിച്ച ഒരു ലിറ്റര്‍ പെട്രോളിന് 35 രൂപ വില വരും. അതായത് നാട്ടില്‍നിന്ന് കുഴിച്ചെടുക്കുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 23 രൂപയും ഇറക്കുമതി ചെയ്യുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 35 രൂപയും വില വരും. അതിെന്‍റ സ്ഥാനത്ത് സര്‍ക്കാര്‍ പെട്രോളിന് മൊത്തത്തില്‍ 73 രൂപ വില ഈടാക്കുന്നു. ക്രൂഡ് ശുദ്ധീകരിക്കുമ്പോള്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, കരി, ലൂബ്രിക്കന്‍റ് ഓയില്‍ എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അവയുടെ അനുപാതം കൃത്യമായി സര്‍ക്കാരോ റിഫൈനറികളോ വ്യക്തമാക്കാറില്ല. എങ്കിലും കിട്ടിയ ചില കണക്കുകള്‍വെച്ച് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്ന ഘടക പദാര്‍ഥങ്ങളും അവയുടെ ഇന്നത്തെ വിലയും താഴെ കൊടുക്കുന്നു. അതായത് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഇന്നത്തെ വിലയ്ക്ക് ഇറക്കുമതിചെയ്ത് ശുദ്ധീകരിക്കുമ്പോഴത്തെ റിഫൈനറി വില 5804 രൂപ. അത് ഘടകങ്ങളാക്കി വില്‍ക്കുമ്പോള്‍ കിട്ടുന്ന വില 10,062 രൂപ. ലാഭം 4258 രൂപ. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു, നഷ്ടം നഷ്ടം എന്ന്. ഒരു ലിറ്റര്‍ പെട്രോളിെന്‍റ വില ബ്രിട്ടനില്‍ 153 രൂപയാണ്; എന്നാല്‍ ഇവിടെ 73 രൂപയ്ക്ക് വില്‍ക്കേണ്ടിവരുന്നു. അതിനാല്‍ ലിറ്ററിന് 80 രൂപ നഷ്ടമാണ് എന്നാണ് സര്‍ക്കാരിെന്‍റ വാദം. ലണ്ടനില്‍ വില്‍ക്കുന്ന വിലയ്ക്ക് ഇവിടെയും വിറ്റിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന വിലയും ഇപ്പോള്‍ കിട്ടുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തെയാണ് നഷ്ടം എന്ന നിലയില്‍ മന്‍മോഹന്‍ സിങ് അവതരിപ്പിക്കുന്നത്. അതിനെയാണ് ""അണ്ടര്‍ റിക്കവറി"" എന്ന, സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ വിശേഷിപ്പിക്കുന്നത്. സാധാരണ വ്യാപാരങ്ങളിലൊന്നും ഇങ്ങനെയൊരു പ്രയോഗമില്ല. ഒരു താരതമ്യവുമില്ല. ലണ്ടനിലെ വിലയുമായി പെട്രോളിെന്‍റ വില താരതമ്യപ്പെടുത്തുന്നതിനുപകരം ബ്രൂണെയിലെ വിലയുമായി താരതമ്യപ്പെടുത്തിയിട്ട് ലിറ്ററിന് 50 രൂപ ലാഭം എന്ന് എന്തേ മന്‍മോഹന്‍സിങ് പറയാത്തത്? ""അണ്ടര്‍ റീക്കവറി""യ്ക്കുപകരം ""ഓവര്‍ റീക്കവറി"" എന്നെന്തേ പറയാത്തത്? പാകിസ്താനിലും (41.81 രൂപ) ശ്രീലങ്കയിലും (50.30 രൂപ) ബംഗ്ലാദേശിലും (44.80 രൂപ) നേപ്പാളിലും (63.24 രൂപ) എല്ലാം പെട്രോളിന് ഇന്ത്യയിലേതിനേക്കാളും വില കുറവാണല്ലോ. അതെന്താ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്ക്കാത്തത്! എന്നിട്ടെന്താ ""ഓവര്‍ റീക്കവറി""യെപ്പറ്റി പറയാത്തത്?

    ഉത്തരം വളരെ വ്യക്തമാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ് പെട്രോളിയം മേഖല. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന മേഖല. സര്‍ക്കാരിെന്‍റ മൊത്തം നികുതി വരുമാനത്തില്‍ 20 ശതമാനത്തിലധികവും പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നത്രേ. 2009-10 വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റുകളും കൂടി ഈ ഒരൊറ്റ മേഖലയില്‍നിന്ന് നികുതിയായി പിരിച്ചെടുത്തത് 1,83,830 കോടി രൂപയാണ്. 2010-11 വര്‍ഷത്തില്‍ 2,25,449 കോടി രൂപ പിഴിഞ്ഞെടുത്തു. ജനങ്ങളെ വഞ്ചിയ്ക്കുന്ന ഈ നടപടി കൂടുതല്‍ ഊര്‍ജ്ജിതമായി തുടരാന്‍, മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികള്‍ക്ക്, കോണ്‍ഗ്രസ്സിെന്‍റ പ്രവര്‍ത്തക സമിതി സെപ്തംബര്‍ 24ന് യോഗം ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. സംശയമില്ല. കോണ്‍ഗ്രസ് പാര്‍ടി ആര്‍ക്കോവേണ്ടി തലയാട്ടുക തന്നെയാണ്.നാരായണന്‍ ചെമ്മലശ്ശേരി

എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം

  • എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം 
  • പുതിയ വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വകാലത്തെ വിശകലനം ചെയ്യുക എന്നത് പൊതുവെയുള്ള ശൈലിയാണ്. വ്യക്തിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഒരാള്‍ക്ക് ഞാന്‍ ചതിയനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്റെ ഭൂതകാലം മുഴുവന്‍ ആ "ചതിരേഖ" മാര്‍ഗരേഖയാക്കി പരിശോധിക്കും. ചരിത്രവും അങ്ങനെതന്നെ. സമകാലിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ചരിത്രത്തെ വ്യാഖ്യാനിക്കുക. പാവം ചരിത്രം!. എല്ലാത്തിനും നിന്നുകൊടുക്കും!. "അന്നന്നത്തെ അന്നം" കണ്ടെത്താന്‍ ഓരോരുത്തരും കണ്ടെത്തുന്ന വഴി. "അന്നം" എന്നുള്ളത് ചീത്തവാക്കല്ലെങ്കില്‍ ഈ പഴഞ്ചൊല്ലും നിഷേധാത്മകമല്ല. ഊണുകഴിക്കുക, അതിനുള്ള വക തേടുക എന്നുള്ളതൊക്കെ മോശം കാര്യമല്ല.

    കേരള ചരിത്രം സമകാലിക സൈദ്ധാന്തിക- സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റി എഴുതാനുള്ള എളിയ ശ്രമമാണ് ഇത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുമാതിരി ആവശ്യങ്ങളൊക്കെ കാലഘട്ടത്തിന്റെ പിടലിക്ക് കെട്ടുകയാണല്ലോ സാധാരണ. പാവം കാലഘട്ടം!. എല്ലാ ഭാരവും താങ്ങി വിയര്‍ത്തൊലിച്ച് നില്‍ക്കുകയാണ്, ഋതുക്കള്‍ മാറുന്നതറിയാതെ!. കേരള ചരിത്രരചനയെ ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ് ഇവിടെ. പുനഃസൃഷ്ടി, പുനര്‍രചന എന്നീ വാക്കുകള്‍ ഒഴിവാക്കി പുനര്‍വായന എന്നത് മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ഗ്രന്ഥകാരന്‍ പണ്ഡിതനും, സമകാലിക ജ്ഞാനവ്യാപാരത്തിലെ മോശമല്ലാത്ത ഒരു കച്ചവടക്കാരനുമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണ് അത്. അല്ലാതെ മറ്റൊരു ദുരുദ്ദേശ്യവും അതിലില്ല.

    പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വായിക്കുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ച കിട്ടുമെന്നതിനാല്‍ പുനര്‍വായന എന്ന് പ്രയോഗിക്കാമെന്നാണ് ഇതിന്റെ കച്ചവടക്കാര്‍ പറയുന്നത്. കഴിയുന്നത്ര പുതിയ വാക്കുകള്‍ ഉപയോഗിച്ചു തന്നെയാണ് ഇത് നിര്‍വഹിക്കുന്നത്. എവിടെയെങ്കിലും അതിന് കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗ്രന്ഥകര്‍ത്താവിന്റെ പ്രാപ്തിക്കുറവായി മാത്രം കണ്ടാല്‍ മതി. " ഡെവലപ്മെന്റാ"ണ് ഇപ്പോഴത്തെ പ്രധാന ഭാഷ. ദൈനംദിന ജീവിത വ്യാപാരത്തിലെ പ്രധാന പ്രയോഗവും "ഡെവലപ്മെന്റ്" തന്നെ. ഡെയ്ലി ഡയലോഗടിയില്‍ ഡെവലപ്മെന്റ് എന്ന വാക്കാണ് കൂടുതലും കയറിവരുന്നതെന്നാണ് ഉദ്ദേശിച്ചത്. ഇത് മുന്‍ പറഞ്ഞ വാചകം വായിച്ചപ്പോള്‍ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

    ദൈവം കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരമുള്ള വാക്ക് "ഡെവലപ്മെന്റാ"ണ്. ഒരു മാതിരി എല്ലാക്കാര്യത്തിനും ഇപ്പോള്‍ "ഡെവലപ്മെന്റാ"ണ് ഉപയോഗിക്കുന്നത്. വീട് പൊളിച്ചു പണിയുന്ന കാലം പോയി. ഇപ്പോള്‍ വീടൊന്ന് "ഡെവലപ്" ചെയ്യലാണ്. ചായക്കടയില്‍ സ്ഥിരം പരിപ്പുവടക്ക് പകരം മസാലദോശ വന്നാല്‍ കട ഒന്ന് "ഡെവലപ്" ചെയ്യലാവും. കല്യാണം കഴിഞ്ഞ പെണ്ണിനോട് "ഡെവലപ്മെന്റൊന്നും ആയില്ലേടീ" എന്നു ചോദിക്കുന്ന ബന്ധുക്കള്‍ ഉണ്ട്. ഗര്‍ഭിണിയായോ എന്നാണ് വിവക്ഷ. മരമൊക്കെ വെട്ടിക്കളഞ്ഞ് രണ്ട് ടിപ്പറിടിച്ചാല്‍ "അവിടെയൊക്കെ ഭയങ്കരമായി ഡെവലപ്മെന്റാവും." ഇപ്പോള്‍ പണിയുള്ളവന്‍, പണിയില്ലാത്തവന്‍ എന്നീ വാക്കുകള്‍ ഇല്ല. പണിയുള്ളവന്‍ ഡെവലപ്പന്‍, പണിയില്ലാത്തവന്‍ അണ്‍ഡെവലപ്പന്‍. പുതിയ വാക്കുകള്‍ ഉപയോഗിച്ച്, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ചരിത്രരചനയുടെ ആദ്യസംരംഭമാണ് ഇത്. ഇത് പുതിയ സമീപനം കൂടിയാണ്. രചനയുടെ സാമ്പിള്‍ വെടിക്കെട്ട് താഴെ. അതിപ്രാചീന കാലത്ത് വെള്ളം മൂടി ഒരു ഡെവലപ്പ്മെന്റുമില്ലാതെ കിടക്കുകയായിരുന്നു കേരളം.

    വെള്ളം മൂടിയാണ് കിടന്നിരുന്നതെങ്കിലും കേരളത്തിന്റെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് പരശുരാമനായിരുന്നു. പരശുരാമന്‍ എവിടെനിന്നാണ് വന്നതെന്നറിയില്ല. എന്നാലും കേരളത്തിന്റെ ഭാവി കണ്ടറിഞ്ഞ് മൂലധനമിറക്കാന്‍ തയ്യാറായി വന്ന ആദ്യത്തെ നിക്ഷേപകനാണ് എന്ന് നിസ്സംശയം പറയാം. ഏതൊരു വ്യവസായത്തിനും അത്യന്താപേക്ഷിതമായത് ഭൂമിയാണ്. വെള്ളത്തിനടിയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി കണ്ടെത്തി എന്നതിലാണ് പരശുരാമന്റെ ക്രാന്തദര്‍ശിത്വം. കേരളവികസന മാതൃകയുടെ "സോഴ്സ്" കണ്ടെത്തിയ ആദ്യത്തെ "റിസോഴ്സ് പേഴ്സണാണ്" പരശുരാമന്‍. അതുകൊണ്ട് കേരളത്തിന്റെ ഡെവലപ്മെന്റിന്റെ പിതാവ് എന്ന് പരശുരാമനെ അടയാളപ്പെടുത്തുന്നതില്‍ അപാകമില്ല. വെള്ളം വറ്റിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ അന്ന് പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല. അതുകൊണ്ട് മറ്റു മാര്‍ഗങ്ങള്‍ പരശുരാമന് ആരായേണ്ടി വന്നു. ഒരു എന്റര്‍പ്രണര്‍ അഥവാ ഒരു സംരംഭകന്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ പരാജയപ്പെട്ടില്ല പരശു. വിന്ധ്യാപര്‍വതത്തിനപ്പുറത്ത് അന്ന് വര്‍ക്ക്ഫോഴ്സ് ഉണ്ട്. കച്ചവടത്തിന് വന്ന ഇബ്നുബത്തൂത്ത ഇത്തരം ലേബര്‍ ഫോഴ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അക്കാലം പണിമുടക്കുകളോ, ഹര്‍ത്താലോ ഇല്ല. തൊഴില്‍ ദിനങ്ങള്‍ അങ്ങനെ നഷ്ടപ്പെടുകയുമില്ല. നോക്കുകൂലിയുമില്ല. എങ്കിലും വിന്ധ്യനപ്പുറത്തുനിന്ന് വര്‍ക്ക്ഫോഴ്സിനെ കൊണ്ടു വരേണ്ടന്ന് തന്നെ പരശുരാമന്‍ തീരുമാനിച്ചു. പ്രാദേശിക വികസനരീതി വികസിപ്പിച്ചെടുക്കണമെന്ന് തന്നെ പരശുരാമന് തോന്നി. സ്വന്തം സാധ്യതകളെ ആരായുകയായിരുന്നു പരശുരാമന്‍. അതുകൊണ്ട് പുതിയ സംരംഭങ്ങളുടെ പിതാവ് എന്നും പരശുരാമനെ വിളിക്കാം. പുറത്തുനിന്ന് വര്‍ക്ക് ഫോഴ്സ് കൊണ്ടുവരുന്നതിനുള്ള എക്സ്പെന്റിച്ചര്‍, അതിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് എല്ലാം കണക്കുകൂട്ടുമ്പോള്‍ അത് ഒരു ചെറിയ ബജറ്റായിരിക്കില്ല. കേരളത്തിന്റെ ജി ഡി പിയേക്കാള്‍ അധികം വരും. എങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ലോകത്താകെ നടക്കുന്ന മാറ്റങ്ങളുമായി കേരളത്തെ "ഇന്റഗ്രേറ്റ്" ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു തന്നെ പരശുരാമന് തോന്നി. സ്വയം ഒരു ഡിസ്ക്കഷന് വഴങ്ങുകയായിരുന്നു പരശു. ഒരു തീരുമാനമെടുക്കുന്നതിന് തന്നെത്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രകിയയിലേക്ക് പരിവര്‍ത്തനം ചെയ്യലായിരുന്നു അത്. ഇതിനെ അന്ന് തപസ്സ് എന്നാണ് പറഞ്ഞിരുന്നത്. ഇത് നിര്‍വികാരമോ, നിസ്സംഗതയോ, നിര്‍ഗുണമോ അല്ല. അങ്ങനെ ഇന്റര്‍പ്രട്ട് ചെയ്യാന്‍ അന്ന് ചില ആന്റിഡെവലപ്മെന്റ് ഫോഴ്സസ് തയ്യാറായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് വളരെ പൊട്ടന്‍ഷ്യല്‍ ആവശ്യമുള്ള ഒരു പ്രക്രിയയാണ്. നിലവിലുള്ള സിസ്റ്റം ഓഫ് ബിലീവ്സിനെ അഥവാ വിശ്വാസരൂപത്തെ തകര്‍ക്കാനുള്ള മെന്റല്‍ സ്ട്രെങ്ത്ത് അഥവാ മാനസികധൈര്യം ആവാഹിക്കാനുള്ള വളരെ ജൈവികമായ പ്രക്രിയയാണ്. ഏത് സംരംഭത്തിനും നാല്‍പ്പതു ശതമാനത്തോളം റിസ്ക്ക് ഫാക്റ്ററുണ്ടാവും. ഒരു റിസ്ക്ക് ഫാക്റ്റര്‍ ഫേസ് ചെയ്യലാണ് ഡെവലപ്മെന്റിന്റെ ഫസ്റ്റ് സ്റ്റെപ്. ആ സ്റ്റെപ്പെടുക്കലാണ് സത്യത്തില്‍ ഈ തപസ്സ്. തപസ്സിനു തന്നെ പല സ്റ്റെപ്പുകളുണ്ടെന്ന് അറിയാമല്ലോ. തന്റെ കൈയ്യിലുള്ള വിഭവം എങ്ങനെയാണ് ഡെവലപ്മെന്റിനു വേണ്ടി വിനിയോഗിക്കാവുന്നത് എന്നാണ് പരശുരാമന്‍ ചിന്തിച്ചത്. പരിമിത വിഭവന്മാരായ കേരളീയര്‍ക്കുള്ള നവീന ചിന്താപദ്ധതിയുടെ വഴിവെട്ടല്‍ കൂടിയായിരുന്നു പരശുരാമന്റെ അപ്രോച്ച്.

    സ്വന്തം സാഹചര്യം ഫലപ്രദമായി കണ്ടെത്തുകയും അതിന്റെ വിപണിസാധ്യതകള്‍ ആരായുകയും തുറക്കുകയും ചെയ്തു. സത്യത്തില്‍ പരശുരാമന്‍ വരുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് ഒരു മഴു മാത്രമാണ്. മഴു എന്നതിന്റെ സംസ്കൃതരൂപമാണ് പരശു. പരശു ഏന്തിയവന്‍ പരശുരാമന്‍. തന്റെ വിഭവവുമായി ബന്ധപ്പെട്ടായിരുന്നു പരശുരാമന്റെ സ്വത്വവും. തന്റെ കൈയ്യിലുള്ള ഈ ഏകവിഭവം പരശുരാമന്‍ സമര്‍ഥമായി കന്യാകുമാരിയിലേക്ക് വിന്യസിപ്പിച്ചു. അങ്ങനെ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ വന്‍ വ്യവസായ സാധ്യതകളുള്ള ഭൂമി പ്രത്യക്ഷമായി. എമര്‍ജിങ് കേരള. ഭൂമി വെറുതെ ഭൂമിയായി കിടക്കുന്നതുകൊണ്ട് എന്ത് കാര്യം? പറമ്പും തൊടികളുമൊക്കെയായി അത് ഒട്ടും വാണിജ്യപ്രാധാന്യമില്ലാതെ മാറ്റിയാല്‍ വരും തലമുറക്കെന്ത് പ്രയോജനം?

    ഇവിടെ വ്യവസായം വരണം, നിക്ഷേപം വരണം, തൊഴില്‍ സാധ്യതകള്‍ ഉണ്ടാവണം. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമവും പരശുരാമന്‍ തന്നെ തുടങ്ങി. വീണ്ടും എമര്‍ജിങ് കേരള. ആദ്യത്തെ ആഗോളനിക്ഷേപ സംഗമവും തുടങ്ങിയത് പരശുരാമനാണ്. അതിനു വേണ്ടി അദ്ദേഹം നന്നായി ക്ലേശിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കമ്യൂണിക്കേഷന്‍ സാധ്യത കുറവായതിനാല്‍ ആരെ യും കണ്ടെത്താനായില്ല. മാത്രമല്ല, മാധ്യമശ്രദ്ധയും കുറവായിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അന്ന് നമ്പൂതിരിമാരില്ലാതിരുന്നതും പരശുരാമന്റെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. എങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 64 നമ്പൂതിരിമാരെ കുടുംബസമേതം പ്രഥമ ആഗോളനിക്ഷേപ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പരശുരാമന് കഴിഞ്ഞു. ഇവരെ വെറും നമ്പൂതിരിമാരായി കാണാന്‍ മാത്രമാണ് പല ചരിത്രകാരന്മാരും തയ്യാറായത്. പക്ഷേ, ഇവരില്‍ പലരും ഒന്നാന്തരം നിക്ഷേപകരായിരുന്നു എന്നുള്ള സത്യം മറച്ചുവച്ചു.

    64 വ്യക്തികളെ കൊണ്ടുവരാതെ അവരുടെ കുടുംബത്തെ തന്നെ കൂട്ടത്തോടെ കൊണ്ടുവന്നതിലാണ് പരശുരാമന്റെ ദീര്‍ഘവീക്ഷണം കിടക്കുന്നത്. ഇതാണ് പ്ലാനിങ്. പിന്നീട് ഒരു പ്ലാനിങ് ബോര്‍ഡിലേക്കു വരെ എത്തിച്ചത് പരശുരാമന്റെ ഈ നവീന ആശയമായിരുന്നു. കേരളം വിട്ടുപോകാതെ അവരെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താനാണ് പരശുരാമന്‍ കുടുംബസമേതം അവരെക്കൊണ്ടു വന്നത്. ഈ കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരശുരാമന്‍ തരപ്പെടുത്തി. ബ്യൂറോക്രസിയുടെ നൂലാമാലകളൊന്നും ഉണ്ടായില്ല, ചുവപ്പുനാടകളില്‍ കുടുങ്ങിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകളില്‍ കയറി നരകിച്ചില്ല. കുടിക്കിട സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പോക്കു വരവ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒറ്റയടിക്ക് നടത്തിക്കൊടുത്തു. എല്ലാം സുതാര്യമായിരുന്നു. അതിവേഗം, ബഹുദൂരം. ഒരു ക്യാപിറ്റല്‍ ഫ്രണ്ട്ലി അഥവാ മൂലധന സൗഹാര്‍ദ രാജ്യമായി കേരളത്തെ മാറ്റാനുള്ള പരശുരാമന്റെ കാഴ്ചപ്പാട് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്.

    നമ്പൂതിരിമാരുടെ വരവോടെ കേരളത്തില്‍ ഒരു വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു. വ്യവസായവും തുടങ്ങി. കേരളത്തിന്റെ തനതു സാധനങ്ങള്‍ തന്നെ ഉപയാഗിച്ചുള്ള വ്യവസായമാണ് തുടങ്ങിയത്. അത് ഉപയോഗിച്ച് എങ്ങനെ ലോകമാര്‍ക്കറ്റിലെത്താം എന്നായിരുന്നു നോക്കിയത്. വായ്പാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് പണത്തിനുള്ള സ്രോതസ്സ് കുറവായിരുന്നു. എങ്കിലും ഇതൊന്നും വ്യവസായത്തെ ബാധിച്ചില്ല. വിപണി കീഴടക്കിയ ഉല്‍പ്പന്നം തന്നെയായിരുന്നു ഇവര്‍ ഉണ്ടാക്കിയത്-ചൂട്ടുകറ്റ. വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതും ഈ ചൂട്ടുകറ്റകള്‍ തന്നെയായിരുന്നു. സുഗന്ധദ്രവ്യങ്ങളാണ് ഇതിനു കാരണം എന്നൊരു തെറ്റിദ്ധാരണ ചരിത്രത്തിലുണ്ട്. പുതിയ തെളിവുകള്‍ ഇത് നിഷേധിക്കുകയാണ്. സമുദ്രസഞ്ചാരത്തിനിടെ അറബികളും, പാശ്ചാത്യരും ഈ ചൂട്ടുകറ്റയുടെ വെളിച്ചം കണ്ട് കപ്പല്‍ കിഴക്കോട്ട് തിരിച്ചുവിടുകയായിരുന്നു. ഒന്നാം അധ്യായം അവസാനിച്ചു. രണ്ടാം അധ്യായം ഈ രീതിയില്‍ ജ്ഞാനസമ്പത്തും ഉള്‍ക്കാഴ്ചയുമുള്ള ആര്‍ക്കു വേണമെങ്കിലും എഴുതാവുന്നതാണ്.എം എം പൗലോസ്

ഇതല്ല, ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യ

ഇതല്ല, ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യ

പതിനേഴുകാരനായ രാഹുല്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന വാര്‍ത്ത ഛത്തീസ്റായിക്കും ഭാര്യ പ്രമീളദേവിക്കും എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്ന ഇടിത്തീയായിരുന്നു. മൂത്ത മകന്‍ ജോലിചെയ്ത് നല്‍കുന്നതുകൊണ്ട് ശിഷ്ടകാലം കഴിക്കാമെന്ന പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. അവന്റെ മൃതദേഹം ഒരു നോക്ക് കാണണമെന്ന് ബിഹാറിലെ ബങ്ക ജില്ലയിലെ ലീലഗോഡ ഗ്രാമത്തിലെ ഈ കര്‍ഷകത്തൊഴിലാളി ദമ്പതികള്‍ക്കുണ്ടായിരുന്നു. എന്നാല്‍, മകന്‍ മരിച്ചത് രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരിലെ ജുവൈനല്‍ ജയിലിലായിരുന്നു. ജോലിതേടി മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിതെറ്റിയാണ് രാഹുല്‍ ജയ്പുരിലെത്തിയത്.

പുരമേയാന്‍ ഒരു വര്‍ഷമായി സ്വരൂപിച്ച 700 രൂപയുമായാണ് പുതിയ ചക്രവാളംതേടി രാഹുല്‍ ജൂലൈ 17ന് തീവണ്ടി കയറിയത്. പണം തീര്‍ന്നതോടെ കള്ളവണ്ടി കയറി. ജയ്പുരില്‍വച്ച് പിടിക്കപ്പെട്ട് ജുവനൈല്‍ ജയിലിലായി. അവിടെ രോഗാതുരനായി മരിക്കുകയും ചെയ്തു. മകനെ അവസാനമായി ഒരു നോക്ക് കാണാനും മൃതദേഹം തിരിച്ചുകൊണ്ടുവന്ന് സംസ്കരിക്കാനും ഈ മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ജയ്പുരിലേക്ക്് പോകാനുള്ള പണം ആരു തരും? പലരെയും നിറകണ്ണുകളോടെ ഇവര്‍ സമീപിച്ചു. ജില്ലാഭരണകൂടം 500 രൂപ നല്‍കാമെന്ന് വാഗ്ദാനംചെയ്തു. 500 രൂപയ്ക്ക്് എങ്ങനെയാണ് ജയ്പുരിലെത്തി മൃതദേഹം തിരിച്ചുകൊണ്ടുവരിക? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആരുമുണ്ടായില്ല. അവസാനം അപരിചിതര്‍ രാഹുലിന്റെ മൃതദേഹം മറവുചെയ്തു. തുടര്‍ച്ചയായ പട്ടിണിയാണ് പൂര്‍ണിമ ഹല്‍ദര്‍ എന്ന അമ്മയെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. മദ്യപാനിയായ ഉത്തം ഹല്‍ദര്‍ എന്ന ഭര്‍ത്താവിനാല്‍ കൂരയില്‍നിന്ന് അടിച്ചിറക്കപ്പെട്ട പൂര്‍ണിമ മൂന്ന് പെണ്‍കുട്ടികളെയുംകൊണ്ട് കൊല്‍ക്കത്ത മഹാനഗരത്തിലേക്ക് ഇറങ്ങി. ഭക്ഷണം കിട്ടാതെ കുട്ടികള്‍ വാവിട്ട് കരഞ്ഞു. പൂര്‍ണിമയും കടുത്ത പട്ടിണിയിലായിരുന്നു. അവസാനം ആ അമ്മ കുട്ടികളെ വിറ്റു. മൂന്നു കുട്ടികളെയും മൂന്നു പേര്‍ക്കായി 155 രൂപയ്ക്കാണ് വിറ്റത്. വാങ്ങുന്നവര്‍ കുട്ടികളെ ഊട്ടുമെന്ന പ്രതീക്ഷ ആ അമ്മയ്ക്കുണ്ടായിരുന്നു. മൂന്നരവയസ്സുള്ള ഇളയമകളെ 30 രൂപയ്ക്കും ഏഴുവയസ്സുള്ള സുപ്രിയയെ 25 രൂപയ്ക്കും ഒമ്പതുവയസ്സുള്ള പ്രിയയെ 100 രൂപയ്ക്കുമാണ് വിറ്റത്. പ്രിയയെ ഗൗരിഹല്‍ദര്‍ക്കാണ് വിറ്റത്. നിയമപരമായിത്തന്നെ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു ഗൗരിഹല്‍ദര്‍. മക്കളില്ലാത്ത പച്ചക്കറിക്കച്ചവടക്കാരനാണ് രണ്ടാമത്തെ മകളെ വാങ്ങിയത്. മൂന്നാമത്തെ കുട്ടിയെ വാങ്ങിയത് തെരുവു കച്ചവടക്കാരനും. അയാളുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ല. പട്ടിണികാരണമാണ് പൂര്‍ണിമ ഈ കടുംകൈ ചെയ്തതെന്ന് ഡയമണ്ട് ഹാര്‍ബര്‍ പൊലീസും സ്ഥിരീകരിച്ചു. ഭരത് തോമര്‍ എന്ന ഇരുപത്തൊന്നുകാരന്‍ ജോലിചെയ്യുന്ന പെയിന്റ് ഫാക്ടറിയിലെ ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ലോണിയിലെ ഫാക്ടറിയിലാണ് ഭരത് തോമര്‍ ആത്മഹത്യചെയ്തത്. മുറിയില്‍ ആത്മഹത്യാകുറിപ്പും തോമര്‍ എഴുതിവച്ചു. അതിങ്ങനെയാണ്. "എന്റെ മരണത്തിന് ഒരു വ്യക്തിയും ഉത്തരവാദിയല്ല. എനിക്ക് ആരോടും വിരോധമില്ല. എന്റെ കുടുംബവുമായും എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് ജീവിതം മടുത്തു. നല്ലൊരു ജോലിയില്ലാതെ എന്താണ് ഒരു മനുഷ്യന്‍ ചെയ്യുക? അതിനെല്ലാം പുറമെ രൂക്ഷമായ വിലക്കയറ്റം ജീവിതം തീര്‍ത്തും വിഷമകരമാക്കി. എന്റെ മരണത്തിനു പിന്നിലുള്ള ഏക കാരണം വിലക്കയറ്റമാണ്." കുടുംബത്തോടുള്ള കടപ്പാടും ഈ കത്തില്‍ നിറഞ്ഞുതുളുമ്പുന്നുണ്ട്. അവരെ ഒരു തരത്തിലും ദ്രോഹിക്കരുതെന്ന് ആവശ്യപ്പെടുന്ന ഭരത് തോമര്‍ തന്റെ അവസാനസമ്പാദ്യം അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നു. കുടുംബത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിലുള്ള വിഷമവും തോമര്‍ കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ക്ഷേത്രനഗരമായ മഥുര ജില്ലക്കാരനാണ് തോമര്‍. 5000 രൂപ മാത്രമാണ് പെയിന്റ് ഫാക്ടറിയില്‍നിന്ന് ശമ്പളമായി ലഭിച്ചിരുന്നത്. പൊലീസും ഇത് സമ്മതിക്കുന്നു. ഭരത് തോമറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കായി അവന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ദേവ്ഗാവ് രംഗോരിയില്‍ സ്വന്തം കൃഷിക്കളത്തിലെ അത്തിമരത്തില്‍ തൂങ്ങി മുരളീധര്‍ ഗഡ്ഡു അന്ത്യശ്വാസം വലിച്ചു.

യവത്മല്‍ ജില്ലയിലെ പൊഖാരി ഗ്രാമത്തില്‍ അച്ഛന്‍ ബലിറാം വാഗും മകന്‍ ശിവാജി വാഗും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യചെയ്തു. കാലവര്‍ഷം ചതിച്ചതിനാലാണ് ഈ കര്‍ഷകര്‍ ആത്മഹത്യചെയ്തത്. ഒരാഴ്ചയ്ക്കകം ഏഴ് കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യചെയ്തത്. ഇതോടെ ഈ വര്‍ഷംമാത്രം വിദര്‍ഭയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 565 ആയി. ഗാന്ധിജിയുടെ കര്‍മഭൂമിയായ ഭാരതത്തില്‍ നടക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ ചിലതുമാത്രമാണിത്. കഴിഞ്ഞ ഒരു മാസത്തിനകം ദേശീയപത്രങ്ങളില്‍ വന്ന ഏതാനും വാര്‍ത്തകള്‍ മാത്രമാണിത്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ആവര്‍ത്തിക്കുമ്പോഴാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ പൂര്‍ണിമ ഹല്‍ദര്‍മാര്‍ ഇവിടെ നിര്‍ബന്ധിക്കപ്പെടുന്നത്. ഐസ്ക്രീം വാങ്ങാന്‍ 20 രൂപ നല്‍കുന്നവര്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു രൂപ വില വര്‍ധിപ്പിച്ചാല്‍ കൊടുക്കാനെന്താണ് മടിയെന്നാണ് പളനിയപ്പന്‍ ചിദംബരത്തിന്റെ ചോദ്യം. വാങ്ങല്‍ശേഷി വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ പാലും മുട്ടയും വാങ്ങുന്നതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നതെന്നാണ് ഇന്ത്യന്‍ ആസൂത്രണ പ്രക്രിയക്ക് ചുക്കാന്‍പിടിക്കുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഭാഷ്യം. ശരീരം തടിക്കുമെന്ന ഭയത്താല്‍ പെണ്‍കുട്ടികളും മറ്റും ഭക്ഷണം കുറച്ചു കഴിക്കുന്നതുകൊണ്ടാണ്, അല്ലാതെ ഭക്ഷണം കിട്ടാഞ്ഞിട്ടല്ല വിളര്‍ച്ചയുണ്ടാകുന്നതെന്ന് നരേന്ദ്രമോഡിയും പറയുന്നു. വിലക്കയറ്റം കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്ന് ബേനി പ്രസാദ് വര്‍മയെന്ന മന്ത്രിയും കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ഇതല്ല. റേഷന്‍ സബ്സിഡി വെട്ടിക്കുറച്ചും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചും ഒബാമയുടെ ഉപദേശം സ്വീകരിച്ച് മന്‍മോഹന്‍സിങ് സാമ്പത്തിക ഉദാരവല്‍ക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍ വിദര്‍ഭ വീണ്ടും ശവഭൂമിയായി തുടരും; പൂര്‍ണിമ ഹല്‍ദര്‍മാര്‍ കുട്ടികളെ വിറ്റുകൊണ്ടിരിക്കും; ഭരത് തോമര്‍മാര്‍ ഇനിയും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കും. ഇന്ത്യക്ക് ഇവിടെ തിളക്കമില്ലെന്നു പറഞ്ഞുവയ്ക്കാം...വി ബി പരമേശ്വരന്‍

Tuesday, October 2, 2012

ഹോബ്സ്ബോമിനെക്കുറിച്ച് പി.ജി

ഹോബ്സ്ബോമിനെക്കുറിച്ച് പി.ജി

വിപ്ലവങ്ങളുടെ ചരിത്രകാരന്‍
പി ഗോവിന്ദപ്പിള്ള
 
ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എറിക് ഹോബ്സ്ബാം (1917-2012). കിഴക്കന്‍ യൂറോപ്പിലാണ് ജനിച്ചതെങ്കിലും അദ്ദേഹവും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. നാസിസത്തിന്റെ ഈ കടന്നുവരവാണ് ഹോബ്സ്ബാമിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ചരിത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിനു (1789) ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമായും കേന്ദ്രീകരിച്ചത്. ആര്‍നോള്‍ഡ് ടോയന്‍ബി മുതലായവരുടെ ശൈലിയിലല്ല ഹോബ്സ്ബാം ചരിത്രരചന നടത്തിയത്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് ചരിത്രവിവരണത്തിന് വിഷയമാണ്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പോരാളികളുടെയും വിവരങ്ങള്‍ മിതമായി മാത്രമേ ഹോബ്സ്ബാമിന്റെ ചരിത്രരചനയില്‍ കാണൂ.
 
1789 മുതല്‍ 1848 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് അദ്ദേഹമെഴുതിയ "ഏജ് ഓഫ് റെവല്യൂഷന്‍" (വിപ്ലവത്തിന്റെ യുഗം) ഏറെ വിലപ്പെട്ടതാണ്. 1884 വരെയുള്ള ചരിത്രം ക്യാപ്പിറ്റല്‍ അഥവാ മൂലധനം എന്ന പേരിലാണ് എഴുതിയത്. തുടര്‍ന്ന് ഒന്നാം ലോക മഹായുദ്ധംവരെയുള്ള കാലഘട്ടത്തിന് ഏജ് ഓഫ് എമ്പയര്‍ അഥവാ സാമ്രാജ്യത്വ യുഗം എന്നാണ് അദ്ദേഹം പേര് നല്‍കിയത്. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ 1991ലെ തകര്‍ച്ചവരെയുള്ള കാലഘട്ടത്തെ ദി ഷോര്‍ട്ട് സെഞ്ച്വറി (ഹ്രസ്വ ശതകം) എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. പിന്നീടുള്ള കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം ഒരു പുസ്തകമെഴുതി. ഇവയില്‍ ആദ്യം പറഞ്ഞ ഏജ് ഓഫ് റെവല്യൂഷന്‍ യൂറോപ്പിന്റെ മുഖഛായയും അതിന്റെ പദവിയും മാറ്റിമറിച്ച രണ്ട് വിപ്ലവത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ആദ്യം യൂറോപ്പിലും പിന്നീട് ലോകമാകെയും ജനാധിപത്യ പരിവര്‍ത്തനത്തിന് വഴിവച്ച ഫ്രഞ്ച് വിപ്ലവത്തെയും ബ്രിട്ടീഷ് സാമ്പത്തിക പരിവര്‍ത്തനത്തിന് വഴിവയ്ക്കുകയും അവരുടെ ലോകാധിപത്യത്തിന് വഴിതെളിക്കുകയും ചെയ്ത വ്യവസായിക വിപ്ലവത്തെയുമാണ് ഇരട്ടവിപ്ലവമെന്ന് ഹോബ്സ്ബാം നാമകരണം ചെയ്തത്. ഈ കാലഘട്ടത്തിലാണ് ഇംഗ്ലീഷ് ഭാഷയിലെ നിരവധി പദങ്ങള്‍ക്ക് പുതിയ അര്‍ഥം കല്‍പ്പിക്കുകയോ പഴയ അര്‍ഥങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയോ ചെയ്തത് എന്ന് ഹോബ്സ്ബാം പറയുന്നു.
 
സയന്‍സ്, ജേര്‍ണലിസം, ട്രെയിന്‍, ഇന്‍ഡസ്ട്രി, സ്ട്രൈക് തുടങ്ങിയ നിരവധി പുതിയ പദങ്ങള്‍ നിലവില്‍ വന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷ സ്വഭാവത്തെ ഊന്നിക്കാണിക്കുന്നു. ഇവയ്ക്കു പുറമെ അന്നത്തെ വിദ്യാഭ്യാസം, ആഹാര രീതി, വേഷ ഭൂഷാദികള്‍, പെരുമാറ്റ മര്യാദകള്‍ എന്നിവയും വിശദീകരിക്കപ്പെടുന്നുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങളും റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച സ്വാതന്ത്ര്യസമര വേലിയേറ്റവുമാണ് "ഷോര്‍ട്ട് സെഞ്ച്വറി"യില്‍ ഹോബ്സ്ബാം വിവരിക്കുന്നത്. ഹാബ്സ്ബാം ആത്മകഥ എഴുതിയിട്ടുണ്ട്. ചരിത്രപഠനത്തെ സംബന്ധിച്ച ശാസ്ത്രീയഗ്രന്ഥവും എഴുതിയിട്ടുണ്ട്.
 
ഹോബ്സ്ബാമിന്റെ കൊള്ളക്കാര്‍ എന്ന കൃതി എങ്ങനെയാണ് കൊള്ളക്കാര്‍ ഉണ്ടായതെന്നും കൊള്ളക്കാരുടെ പിറവി കൃഷിക്കാരെ ചൂഷണംചെയ്യുന്ന ഭൂപ്രഭുത്വത്തിലും കൊളോണിയല്‍ വാഴ്ചയിലും ആണെന്നും സ്ഥാപിക്കുന്നു. ഹോബ്സ്ബാമിനെ അനുപമനായ ചരിത്രകാരനായി ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണമാണ്. ഗോര്‍ഡന്‍ ചെല്‍ഡ് തുടങ്ങിയ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുമായി സഹകരിച്ച് ചരിത്രകാരന്മാരുടെ ശില്‍പ്പശാലയും കൂട്ടായ്മയും സംഘടിപ്പിക്കാന്‍ 1950ല്‍ ഹോബ്സ്ബാം പ്രധാന പങ്ക് വഹിച്ചു. മാര്‍ക്സിസം അദ്ദേഹത്തിന്റെ വീക്ഷണത്തിന് രൂപംനല്‍കിയെങ്കിലും മാര്‍ക്സ് എഴുതിയ കാര്യങ്ങളെല്ലാം അതുപോലെ ഉള്‍ക്കൊള്ളുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരു വിമര്‍ശനാത്മക സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യവും വാര്‍ധക്യവും അദ്ദേഹത്തിന്റെ വരവിന് തടസ്സമായി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന് നല്ല മതിപ്പുമായിരുന്നു

പാസ്പോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ ശക്തമായി പ്രതിഷേധിക്കുക...

പാസ്പോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ ശക്തമായി  പ്രതിഷേധിക്കുക...

മണ്ണെണ്ണ,ഗ്യാസ്, ഇലട്രിസിറ്റി,വെള്ളം,ബസ്സ് ചാര്‍ജ്ജ്,ഓട്ടോ,ലോറി,ട്രയില്‍, വിമാന ചാര്‍ജ്ജുകള്‍ ,  എന്നിവയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുകയും ,   നിത്യോപയോഗ സാധനങളായ അരി പഞ്ചസാര ഉപ്പ് മുളക് പച്ചക്കറികള്‍  പാല്‍  തുടങി   എല്ലാറ്റിന്നും  അമിതമായി  വിലകൂട്ടുകയും ചെയ്ത് ജനങളെ കഷ്ടപ്പാടിലേക്കും ദുരിതത്തിലേക്കും അതിവേഗ്ഗം തള്ളിവിടുന്ന  കേന്ദ്ര കേരള സര്‍ക്കാറുകള്‍  പ്രവാസികളേയും കൊള്ളയടിക്കാന്‍ ഇറങിത്തിരിച്ചിരിക്കുകയാണു...ഗള്‍ഫില്‍ തുച്ഛവരുമാനത്തിന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ നാട്ടിലെ കുടുബത്തെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടാപ്പെടുമ്പോഴാണു പ്രവാസികളേയും കൊള്ളയടിക്കാന്‍  കേന്ദ്രസര്‍ക്കാര്‍  മുന്നിട്ടിറങിയിരിക്കുന്നത്..സ്വദേശത്തായാലും വിദേശത്തായാലും  ഒരുത്തനേയും ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് ഉറച്ച തീരുമാനത്തിലാണു കേന്ദ്ര-കേരള സര്‍ക്കാറുകളെന്ന്  ആര്‍ക്കും  തോന്നാവുന്ന രീതിയിലാണവരുടെ പ്രവര്‍ത്തനങള്‍..

പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള ഫീസിനത്തില്‍ കേന്ദ്രഗവണ്‍മെന്‍റ് വന്‍ വര്‍ദ്ധനവാണു വരുത്തിയിരിക്കുന്നത്...എന്തും ചെയ്യാമെന്നും ആരും ചോദിക്കാനില്ലായെന്നുമുള്ള തോന്നലില്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് 50 ശതമാനം വര്‍ധന വരുത്തിയിട്ടുള്ളത്...ഗള്‍ഫ് രജ്യങളില്‍ പണിയെടുക്കുന്ന  തുച്ഛവരുമാനക്കാരായ പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇത് താങാവുന്നതിലുംകൂടുതലാണു...എന്നാല്‍ ഗള്‍ഫ് രാജ്യങളിലുള്ള എംബസികളും കൗണ്‍സിലെറ്റുകളും  ഒരു പടി കൂടി മുന്നോട്ട് നീങി അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്...കൊല്ലുന്ന രാജാവിന്ന് തിന്നുന്ന മന്ത്രിയെന്നു പറഞ്ഞതുപോലെ  യാതൊരു ദയാദാക്ഷിണ്യവുമില്ലാതാതെ പ്രാസികള്‍ക്കെതിരെയുള്ള ഈ കഴുത്തറുപ്പന്‍ വര്‍ധനവിനെ ഒരിക്കലും ന്യായികരിക്കാന്‍ ആര്‍ക്കും സാധ്യമല്ല..പ്രവാസികളോട് ചെയ്തിരിക്കുന്ന ഈ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേഢിക്കാനും  ഓരോ പ്രവാസിയും മുന്നോട്ട് വരണം...പ്രവാസികളുടെ ഈ നിശബ്ദതയാണു കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്ക് എന്തു നെറികേടും ചെയ്യാനുള്ള ധൈര്യം നല്‍കുന്നത്...

പുതുക്കിയ  നിരക്കുകള്‍  തിങ്കളാഴ്ച മുതല്‍ തന്നെ  പ്രാബല്യത്തിലാക്കാനും എത്ര വലിയ ശുഷ്കാന്തിയാണിവര്‍ കാണിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരും അനധികൃതമായി ഇവിടെ  തങ്ങുന്നവര്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ രേഖക്കുമുള്ള ഫീസുകളില്‍ വരുത്തിയ വര്‍ധനവും കടുത്ത തിരിച്ചടിയായിരിക്കുകയാണു. പുതിയ നിരക്കുപ്രകാരം ഒരു സാധാരണ തൊഴിലാളി പാസ്പോര്‍ട്ട് പുതുക്കാന്‍ ഒരു മാസത്തെ ശമ്പളം തന്നെ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ വേതനം പറ്റുന്ന വളരെ സാധാരണക്കാരായ തൊഴിലാളികളാണ്. കഴുത്തറപ്പന്‍ ഫീസ് വര്‍ധനയിലൂടെ കടുത്ത വിവേചനവും അനീതിയുമാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
 പാസ്പോര്‍ട്ടിന്‍െറ അച്ചടി, ഗതാഗതം പോലുള്ള പലവിധ ചെലവുകളിലുണ്ടായ വര്‍ധനവാണ് ഫീസുയര്‍ത്താന്‍ കാരണമായി വിദേശകാര്യ മന്ത്രാലയം പറയുന്നതെങ്കിലും അത് അത്രക്ക് വിശ്വാസയോഗ്യമല്ല. എങ്കില്‍തന്നെ ഇന്ത്യയിലും വിദേശത്തും വലിയ വ്യത്യാസമുണ്ടാവുന്നത് എങ്ങനെയെന്നതും ദുരൂഹമായിരിക്കുന്നു. ഇന്ത്യയില്‍ അച്ചടിക്കുന്ന പാസ്പോര്‍ട്ടിനുള്ള ചെലവ് ഇന്ത്യയിലായാലും വിദേശത്തായാലും ഒന്നുതന്നെയായിരിക്കെ, ദല്‍ഹിയില്‍നിന്ന്  ഗള്‍ഫ് രാജ്യങളിലോ മറ്റേതെങ്കിലും രാജ്യത്തോ എത്തിക്കുന്ന ചെലവുമാത്രമാണ് അധികമാവുക. എന്നിട്ടും ഇന്ത്യയിലെ 50 ശതമാനം വര്‍ധനവ് ഗള്‍ഫ് രാജ്യങളില്‍ 300 ശതമാനമാക്കുകയാണിവര്‍ ചെയ്തിരിക്കുന്നത്.ഈ നിരക്ക്  നിരക്കുവര്‍ധന ഒരിക്കലും നീതീകരിക്കാനാവില്ല. ഈ  തീരുമാനം ഉടനെ പി‌വലിക്കണം.
ഇന്ത്യയിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ തന്നെ വിദേശത്തെ ഇന്ത്യന്‍ മിഷനുകള്‍ ഈ സേവനങ്ങള്‍ക്ക് ഈടാക്കുന്ന പണം കൂടുതലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തന്നെ സമ്മതിച്ചിരിക്കെ വീണ്ടും വന്‍ വര്‍ദ്ധനവുണ്ടാക്കി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണു ഇതില്‍ നിന്ന്  ഉടനെ  പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം...150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന്ന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി..135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്...എമര്‍ജന്‍സി പാസ്പോര്‍ട്ടിന്ന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്..എല്ലാ സേവനങള്‍ക്കും ചര്‍ജ്ജില്‍ വന്‍ വര്‍ദ്ധനവാണിന്ന് വരുത്തിയിരിക്കുന്നത്
Narayanan Veliancode...0506579581