Monday, July 28, 2008
ചങനാശേരി അതിരൂപതയുടെ അധികപ്രസംഗം ഉടനെ അവസാനിപ്പിക്കണം.
ആറ് മാസത്തിനിടെ ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തത് 79 ഇന്ത്യക്കാര്‍
ആറ് മാസത്തിനിടെ ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തത് 79 ഇന്ത്യക്കാര്‍
യു.എ.ഇയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍വരെ മാത്രം 79 പേര്‍ ജീവനൊടുക്കിയെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മനീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ ഏറിയ പങ്കും കേരളം, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. 2006 ല്‍ 109 പേര് ആത്മഹത്യ ചെയ്‌തെങ്കില്‍ 2007 ആയപ്പോള്‍ അത് 118 ആയി വര്‍ധിച്ചു. ഇതേ സ്ഥാനത്താണ് ഈ വര്‍ഷം ജനവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസ കാലത്തിനിടയ്‌ക്ക് 79 പേര്‍ ആത്മഹത്യ ചെയ്‌തത്. ഇവരില്‍ 23 പേരും തമിഴ് നാട്ടുകാരാണ്. 2003 മുതല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനയുണ്ടെന്ന് പ്രവാസി ക്ഷേമ സംഘടനയായ പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ഷംസുദീന്‍ വ്യക്തമാക്കി. നിരാശ ബാധിച്ച് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്രകാരം ദിവസവും രണ്ട് ഫോണ്‍ കോളുകളുകളെങ്കിലും എത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് പലരേയും നിരാശയിലേക്ക് നയിക്കുന്നത്. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വിഷമങ്ങള്‍ പങ്കിടാന്‍ ഇവര്‍ തയാറല്ല. ഗള്‍ഫ് സ്വപ്‌നവുമായി എത്തുന്നവര്‍ വിസ, വിമാനക്കൂലി എന്നിവയ്‌ക്കുള്ള വന്‍തുക ചിലവഴിക്കേണ്ടി വരുന്നതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെടുന്നു. ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ ശമ്പളം വാങ്ങുന്നതിന് മുമ്പ് തന്നെ പണം അയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളും ഫോണ്‍ വിളികളും എത്തിത്തുടങ്ങുന്നു. ഇതിന് പുറമേ വായ്‌പകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലും വരുത്തുന്ന ഭാരം വേറെയും. ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ പണം അടയ്‌ക്കാന്‍ വൈകുന്നതോടെ പലിശ വര്‍ധിച്ച് ഒടുവില്‍ മാസ ശമ്പളത്തെക്കാള്‍ അധികമാകുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ ആശ്രയം കണ്ടെത്തുന്നു-ഷംസുദീന്‍ വിശദീകരിച്ചു.
കേരളത്തില്‍ സറ്ക്കാറ് മതനിഷേധവും വിദ്യാഭ്യാസ മേഖലയില്‍ കമ്യൂണിസ്റുവത്കരണവും നടത്തുന്നുവെന്ന് ചങ്ങനാശേരി അതിരൂപതയുടെ ആരോപണം
പാഠപുസ്തകങ്ങളില്‍ മതനിഷേധവും ജാതിസ്പര്‍ധയും അക്രമവാസനയും വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം
'പേന പിടിക്കും കൈകളില്‍ പടവാള്‍ എന്താന്‍ കല്പിക്കും നിരീശരത്വ ചിന്തകളാല്‍ പിഞ്ചുമനങ്ങളെ നോവിക്കും പാഠ്യപദ്ധതി വേണ്േട വേണ്ട, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധറാലി മുന്നോട്ടു നീങ്ങിയത്. വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് മഹാഅപരാധമായി കാണുന്ന പള്ളിയും പട്ടക്കാരും സ്വന്തം താല്പ്പര്യം സംരക്ഷിക്കാന്‍ പിഞ്ചുകുഞുങളെപ്പോലും തെരുവില്‍ ഇറക്കുന്നത് എന്തൊരു വിരോധാഭാസമഅണ്.അട്ടയെപ്പോലെ വിശ്വാസികളുടെ ചോര ഊറ്റിക്കുടിച്ച് തടിക്കുന്ന പള്ളി മേധാവികളുടെ കൂട്ടത്തില്‍ പണം കൊടുത്ത് വിശ്വാസം നേടിയ കേന്ദ്ര പാറ്ലിമെന്റ് കാര്യമന്ത്രി വയലാറ് രവിയും ഉണ്‍റ്റായിരുന്നുറാലി എസ്.ബി കോളജില്‍ എത്തിയതോടെ സമ്മേളനം ആ രംഭിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യപ്രഭാഷണം നട ത്തി. കെ.എം.മാണി എംഎല്‍എ വിഷയാവതരണ പ്രസംഗം നടത്തി.
Sunday, July 27, 2008
തീവ്രവാദശക്തികളെ തളച്ചേ തീരൂ
രാജ്യം ഭയന്നുനില്‍ക്കുകയാണ്. എപ്പോള്‍ എവിടെ ബോംബ് പൊട്ടുമെന്ന് അറിയാത്ത അവസ്ഥ വന്‍ നഗരങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. കേരളത്തില്‍ കൊച്ചിയിലും വയനാട്ടിലും ബോംബ് പൊട്ടിക്കുമെന്ന ഭീഷണി സംസ്ഥാനത്തെ മുള്‍മുനയിലാണ് നിര്‍ത്തിയത്്. മണിക്കൂറുകളുടെ ഇടവേളയിലാണ് ബാംഗ്ളൂരിലും അഹമ്മദാബാദിലും സ്ഫോടനപരമ്പരയുണ്ടായത്. രണ്ടും സമാനതയുള്ള സ്ഫോടനങ്ങള്‍. ഇന്ത്യയുടെ ഐടി നഗരമെന്ന പേര് പേറുന്ന ബാംഗ്ളൂരില്‍ എട്ടിടത്താണ് വെള്ളിയാഴ്ച ഉച്ചയോടെ പൊട്ടിത്തെറിയുണ്ടായത്. ബ്രിഗേഡ് റോഡുമുതല്‍ ഹൊസൂര്‍ റോഡുവരെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍കൂട്ടി സ്ഥാപിച്ച ബോംബുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സമയം നിശ്ചയിച്ച് പൊട്ടിക്കുകയായിരുന്നു. ഒരാള്‍ മരിച്ചു; പതിനഞ്ചിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്കും 7.40നും ഇടയ്ക്കുള്ള 70 മിനിറ്റില്‍ പതിനാറിടത്താണ് അഹമ്മദാബാദില്‍ സ്ഫോടനമുണ്ടായത്. 45 പേര്‍ മരിക്കുകയും 162 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാംഗ്ളൂരിലും അഹമ്മദാബാദിലും പൊട്ടാത്ത ഓരോ ബോംബ് പിന്നീട് കണ്ടെടുക്കുകയുമുണ്ടായി. താരതമ്യേന ശേഷികുറഞ്ഞ സ്ഫോടകവസ്തുക്കളാണ് ബോംബുകളില്‍ ഉപയോഗിച്ചത് എന്നതുകൊണ്ടുമാത്രമാണ് മരണസംഖ്യ ചുരുങ്ങിയത്. എന്നാല്‍, ബോംബുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച സൂക്ഷ്മതയും ഉപയോഗിച്ച സാങ്കേതികവിദ്യയും വിലയിരുത്തുമ്പോള്‍, ഇതില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ബോംബ് വയ്ക്കാന്‍ സാഹചര്യമുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതിനര്‍ഥം, ഒരു മുന്നറിയിപ്പുപോലെയോ ഭീഷണിപ്പെടുത്തല്‍പോലെയോ ആണ് രാജ്യവിരുദ്ധശക്തികള്‍ ഈ സ്ഫോടനങ്ങളെ കണ്ടതെന്നാണ്. എല്ലാ സുരക്ഷാ സംവിധാനത്തെയും കബളിപ്പിച്ച് ജനങ്ങളെ കൊന്നൊടുക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തല്‍കൂടിയാണത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇ മെയിലിന്റെ ഉറവിടം നവിമുംബൈയിലെ ഒരു ഫ്ളാറ്റാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. എന്നിരുന്നാലും ആരാണ് സ്ഫോടനങ്ങള്‍ക്കുപിന്നിലെന്നത് അജ്ഞാതമായി തുടരുകയാണ്. മാധ്യമങ്ങള്‍ പലതരത്തിലുമുള്ള അഭ്യൂഹമാണ് പുറത്തുവിടുന്നത്. കര്‍ണാടകവും ഗുജറാത്തും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാകയാല്‍, സംഘപരിവാറിന്റെ ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരായ തീവ്രവാദിസംഘങ്ങളുടെ പ്രതികാരമാണിതെന്ന വാദവും പ്രചരിക്കപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും മുരത്ത വര്‍ഗീയവാദിയുമായ നരേന്ദ്രമോഡിയുടെ മണ്ഡലമായ മണിനഗറിലാണ് അഹമ്മദാബാദിലെ ആദ്യ സ്ഫോടനം നടന്നത്. ഭൂരിപക്ഷവര്‍ഗീയതയുടെ എല്ലാംതികഞ്ഞ മനുഷ്യരൂപമായ പ്രവീ തൊഗാഡിയയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ധന്വന്തരി ആശുപത്രിക്കടുത്തും രണ്ട് പൊട്ടിത്തെറിയുണ്ടായി. മേല്‍പ്പറഞ്ഞ 'പ്രതികാര വാദഗതി'ക്കാര്‍ ഈ രണ്ട് സംഭവങ്ങളും ഉദാഹരിച്ചാണ് തങ്ങളുടെ വാദം സമര്‍ഥിക്കുന്നത്. ഉത്തരവാദികള്‍ ആരുതന്നെയായാലും ഇന്ത്യയുടെ നിലനില്‍പ്പിനുനേര്‍ക്കുള്ള വെല്ലുവിളിയായിമാത്രമേ ഇത്തരം ഭീകര ആക്രമണങ്ങളെ കാണാനാകൂ. 2004 മെയ് 22ന് യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്തരം 15 സ്ഫോടനപരമ്പരയുണ്ടായി. 550 പേരാണ് കൊല്ലപ്പെട്ടത്. ഇക്കൊല്ലം മെയ് 13ന് ജയ്പുരിലുണ്ടായ ഏഴ് ബോംബ് സ്ഫോടനത്തിലായി 63 പേര്‍ കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഓരോ സ്ഫോടനപരമ്പര നടക്കുമ്പോഴും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്താറുണ്ടെങ്കിലും വൈകാതെ എല്ലാം പഴയ പടിയാകുന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ വിധ്വംസക പ്രവര്‍ത്തനം തൊഴിലാക്കിയ സംഘങ്ങള്‍ പലപ്പോഴും പരിക്കുകൂടാതെ രക്ഷപ്പെടുകയും പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ്. ഇപ്പോഴത്തെ സ്ഫോടനത്തിനുപിന്നില്‍ നിരോധിതസംഘടനയായ സിമിയും ലഷ്കര്‍ ഇ തോയ്ബയും ആകാമെന്ന സംശയം ഔദ്യോഗികമായിത്തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകളും നല്‍കുന്ന വിശദീകരണങ്ങളില്‍ പ്രകടമായ പൊരുത്തക്കേടുമുണ്ട്. കേന്ദ്ര-സംസ്ഥാന അന്വേഷണ സംവിധാനങ്ങള്‍ യോജിച്ചുള്ള നീക്കമാണ് ആവശ്യമായിട്ടുള്ളത്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെട്ടുകൂടാ. അതേസമയം, നിരപരാധികള്‍ പീഡിപ്പിക്കപ്പെടാനും പാടില്ല. തന്റെ അധികാരം നിലനിര്‍ത്താന്‍ നിരപരാധികളെ വെടിവച്ചുകൊന്ന് തീവ്രവാദിമുദ്ര ചാര്‍ത്തിക്കൊടുത്ത നരേന്ദ്രമോഡി സ്റ്റൈല്‍ അന്വേഷണമല്ല ആവശ്യമെന്നര്‍ഥം. ഭീകര ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്താകെ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. തീവ്രവാദിസംഘങ്ങളുടെ നീക്കങ്ങള്‍ ജനങ്ങളുടെ സഹായത്തോടെ പൊളിക്കാനും അവരെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനുമാകണം. അത്തരമൊരു നീക്കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും യുപിഎ സര്‍ക്കാരുംതന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഒരു സ്ഫോടനമുണ്ടാകുമ്പോള്‍ അപലപിക്കല്‍, സന്ദര്‍ശനം, ഏതാനും പ്രഖ്യാപനങ്ങള്‍ എന്നിവയില്‍ പ്രതികരണം ഒതുങ്ങിപ്പോവുകയും അത് വിധ്വംസകശക്തികള്‍ക്ക് വളമാവുകയും ചെയ്യുന്ന സ്ഥിതി ഇനിയും തുടരരുത്. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഇത്തരം സംഭവങ്ങളെ ദുരുപയോഗംചെയ്യുന്ന പ്രവണതയും നിലനില്‍ക്കുന്നു. ശരിയായ രാഷ്ട്രീയകാഴ്ചപ്പാടും അതിന്റെ വെളിച്ചത്തിലുള്ള കര്‍ക്കശമായ നടപടികളുംകൊണ്ടേ ഈ രോഗം ശമിപ്പിക്കാനാകൂ. ദൌര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന കോഗ്രസിനില്ലാത്തത് ശരിയായ രാഷ്ട്രീയവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്. ബിജെപിയാകട്ടെ, അക്രമകാരികളുടെ കൂട്ടത്തിലുമാണ്. രണ്ടു കൂട്ടര്‍ക്കും ആത്മാര്‍ഥതയോടെ ഇത്തരം തീവ്രവാദി ആക്രമണങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. അതുതന്നെയാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നും. ബാംഗ്ളൂരിലും അഹമ്മദാബാദിലുമുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ കരങ്ങളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും അടിയന്തര നടപടികള്‍ക്ക് കേന്ദ്ര ഗവമെന്റ് നേതൃത്വം നല്‍കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും പരമാവധി സഹായം നല്‍കണം. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാത്തരം സന്നാഹവും ഉപയോഗിക്കുകയും വേണം. തീവ്രവാദികള്‍ അല്ലലും അലട്ടലുമില്ലാതെ ഓരോ നഗരത്തിലും ബോംബുവച്ച് പൊട്ടിക്കുമ്പോള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. വിധ്വംസകശക്തികളുടെ ഉറവിടം കണ്ടെത്തി തകര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ക്ക് കേന്ദ്ര ഗവമെന്റ് ഇനിയും തയ്യാറായില്ലെങ്കില്‍, രാജ്യത്ത് ഇനിയുമിനിയും കൂട്ടക്കൊലകള്‍ നടക്കുന്ന സ്ഥിതിയാണ് ഉണ്ടാവുക. അത് പൊറുപ്പിച്ചുകൂടതന്നെ. കേരളത്തില്‍ തീവ്രവാദികളുടെ ഏതു നീക്കത്തെയും കണ്ടെത്തി തകര്‍ക്കാന്‍ പൊലീസിനൊപ്പം ജനങ്ങളാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. മറ്റൊരു ഗുജറാത്തോ മുംബൈയോ ആയി നമ്മുടെ നാട് മാറരുതെന്ന ലക്ഷ്യത്തോടെ യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം.
deshabhimani editorial
സര്‍ക്കാര്‍ സഹായമില്ല; ആത്മഹത്യ ചെയ്യുമെന്ന് കലാവതി
ന്യൂദല്‍ഹി: വിദര്‍ഭ കാര്‍ഷിക പ്രതിസന്ധിയുടെ ജീവിക്കുന്ന രക്തസാക്ഷി കലാവതി ഭണ്ഡൂര്‍ക്കര്‍ സര്‍ക്കാര്‍ സഹായമെത്താത്തതിനെത്തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. 'എനിക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ വേണ്ട പണം കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതമാവും. അതോടെ കുട്ടികള്‍ അനാഥരാവും.
സര്‍ക്കാറില്‍ നിന്ന് ഇതുവരെ ഒരു സഹായവും എനിക്ക് കിട്ടിയിട്ടില്ല' ^കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ലോക്സഭയിലെ വിശ്വാസ വോട്ട് ചര്‍ച്ചക്കിടെ പുതിയ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായി അവതരിപ്പിച്ച വിധവ പറഞ്ഞു. തന്നെപ്പോലുള്ള വിധവകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്നും 1500 കര്‍ഷകര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യവെ ഒമ്പതു കുട്ടികളുടെ മാതാവായ അവര്‍ ആവശ്യപ്പെട്ടു. കര്‍ഷകനായ കലാവതിയുടെ ഭര്‍ത്താവ് കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്പീക്കര്‍ക്ക് കക്ഷിയുണ്ടോ?
Thursday, July 24, 2008
അധ്യാപകന് മരിച്ചത് യുത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ പരിക്കുമൂലമെന്ന് റിപ്പോര്‍ട്ട്
മലപ്പുറം ഡി.ഇ.ഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
കിഴിശ്ശേരി സ്‌കൂളില്‍ ക്ലസ്‌റ്റര്‍ യോഗത്തിനെത്തിയ ജയിംസ് അഗസ്‌റ്റിനാണ് യുത്ത് ലീഗുകാറ് ചവിട്ടിക്കൊന്നത്.
Wednesday, July 23, 2008
'അടിമ'യും കുതിരക്കച്ചവടവും
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്നത് കുട്ടികളുടെ പുസ്തകത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട വാചകമല്ല. നൂറ്റിയിരുപതോളം കോടി ജനങ്ങള്‍. അഞ്ചുകൊല്ലത്തിലൊരിക്കല്‍ പൊതുതെരഞ്ഞെടുപ്പ്. പതിനെട്ടുവയസ്സായ എല്ലാവര്‍ക്കും വോട്ട്. തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും അവകാശം. ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും ലെജിസ്ളേച്ചറിനും നിയതമായ അധികാരാവകാശങ്ങള്‍. എല്ലാം കാണാനും കേള്‍ക്കാനും അറിയിക്കാനുമുള്ള മാധ്യമസ്വാതന്ത്യ്രം. പത്ത് രൂപ കൊടുത്തപേക്ഷിച്ചാല്‍ സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ അറിയാന്‍ പൌരന് അവകാശം - അങ്ങനെ സുതാര്യവും അലംഘനീയവുമായ ജനാധിപത്യസംവിധാനം നിലവിലുള്ള ഏറ്റവും വലിയ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്. ഈ അഭിമാനബോധത്തിനും അവകാശവാദത്തിനുംനേരെ കാര്‍ക്കിച്ചുതുപ്പുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോഗ്രസ് നേതൃത്വത്തിലുള്ള ഭരണമുന്നണിയും ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത കാറ്റില്‍ പറത്തിക്കൊണ്ട് വിശ്വാസം നേടുക. ഭൂരിപക്ഷം തട്ടിക്കൂട്ടാന്‍ ഏതതിര്‍ത്തിവരെയും പോകാന്‍ മടിയില്ലെന്ന് കോഗ്രസ് തെളിയിച്ചിരിക്കുന്നു. ഏതാനും ജനപ്രതിനിധികളെ പണം കൊടുത്ത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടച്ചരക്കാക്കി മാറ്റുകയാണ് ചെയ്തത്. പതിനഞ്ചുവര്‍ഷം മുമ്പ് ഇതേ മന്‍മോഹന്‍ സിങ് ധനമന്ത്രിയായിരിക്കെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കൃത്രിമ ഭൂരിപക്ഷമുണ്ടാക്കിയതെങ്ങനെയെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയിലെ എംപി മാരെ വിലയ്ക്കെടുക്കുകയും അവരെ കോവളത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്തതാണല്ലോ. അതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത മന്‍മോഹന്‍സിങ് കുതിരക്കച്ചവടത്തില്‍ നരസിംഹറാവുവിനോട്താന്‍ തോറ്റുപോകില്ലെന്ന് തെളിയിച്ചിരിക്കുന്നു. പണം കൊടുത്തും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും കൂറുമാറ്റിയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരായ എംപിമാരെ പരോളിലിറക്കിക്കൊണ്ടുവന്നുമെല്ലാം യുപിഎ സര്‍ക്കാര്‍ കൃത്രിമഭൂരിപക്ഷം സൃഷ്ടിച്ചിരിക്കുന്നു. അപഹാസ്യമായ ഈ ജനാധിപത്യധ്വംസനത്തില്‍ മതിമറന്ന് ആഹ്ളാദപ്രകടനം നടത്തുകയാണ് കോഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം ആഹ്ളാദം പ്രകടിപ്പിക്കുകയും ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തെ ആക്ഷേപിക്കുകയും ചെയ്യുകയാണ്. തത്വദീക്ഷയെപ്പറ്റിയോ ജനാധിപത്യമര്യാദയെപ്പറ്റിയോ കോഗ്രസുകാരോട് പറഞ്ഞിട്ട് കാര്യമില്ല. തങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ ജനാധിപത്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും പ്രവൃത്തികൊണ്ട് ജനാധിപത്യതത്വങ്ങള്‍ പിച്ചിച്ചീന്തുകയും ചെയ്യുകയാണ് കോഗ്രസിന്റെ പാരമ്പര്യം. അധികാരവും അതുപയോഗിച്ചുള്ള അഴിമതിയും മാത്രമാണ് കോഗ്രസിന്റെ അജന്‍ഡയിലുള്ളത്. ഇടതുപക്ഷം തന്നെ അടിമയാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശ്വാസപ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞത്. അധികാരം നിലനിര്‍ത്താന്‍ പാര്‍ലമെന്റംഗങ്ങളില്‍ ചിലരെ അടിമകളാക്കി അടിമക്കച്ചവടം നടത്തിയ കൂട്ടരാണ് പറയുന്നത് ഇടതുപക്ഷം അടിമയാക്കാന്‍ ശ്രമിച്ചെന്ന്. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിക്കരുതെന്നും വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടതാണോ അടിമയാക്കാനുള്ള ശ്രമം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഇടതുപക്ഷം ആവശ്യപ്പെട്ടു. കടുത്ത സമ്മര്‍ദം ചെലുത്തി. അതേ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധരായി. ഇന്‍ഷുറന്‍സ് - ബാങ്കിങ് മേഖല അപ്പാടെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ അതിശക്തമായി എതിര്‍ത്തു. പിഎഫ് പലിശനിരക്ക് കുറയ്ക്കുന്നതിനെയും പെന്‍ഷന്‍ സമ്പ്രദായം തകര്‍ക്കുന്നതിനെയും പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തെയും തടഞ്ഞു നിര്‍ത്തി. ഇറക്കുമതി ഉദാരവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അമേരിക്കയ്ക്ക് കീഴടങ്ങുന്ന വിദേശനയത്തെയും ഇറാനെതിരായ അമേരിക്കന്‍നീക്കത്തെ പിന്തുണയ്ക്കുന്ന സമീപനത്തെയും എല്ലാം എതിര്‍ത്തു. ഇടതുപക്ഷം കഴിഞ്ഞ നാലുവര്‍ഷമായി ചെയ്തുകൊണ്ടിരുന്നത് ഇതൊക്കെയാണ്. ഇടതുപക്ഷം വീറ്റോ പ്രയോഗിച്ചെന്നാണിതിനെ മന്‍മോഹന്‍സിങ് വിശേഷിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ 'വീറ്റോ' ഇല്ലായിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നത്, ഇടതുപക്ഷം തന്നെ അടിമയാക്കാന്‍ ശ്രമിച്ചെന്ന്!. അടിമയാക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം വാസ്തവത്തില്‍ ഇടതുപക്ഷത്തിനുള്ള സര്‍ട്ടിഫിക്കറ്റാണ്. ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ തീവ്രമാക്കി ജനങ്ങള്‍ക്കുമേല്‍ കടുത്ത കടന്നാക്രമണം നടത്താന്‍ യുപിഎ ഗവമെന്റിന് കഴിയാതെപോയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം കാരണമാണെന്ന് സമ്മതിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കനുസൃതമായ തീവ്രപരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാന്‍ കളമൊരുങ്ങിയെന്നാണ് ധനമന്ത്രി ചിദംബരം പറഞ്ഞത്. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്, അതുകൊണ്ട് ആഗസ്റ് 11ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ സാമ്പത്തികപരിഷ്കരണത്തിനുള്ള നടപടികളുണ്ടാകുമെന്നാണ് ചിദംബരം പറഞ്ഞത്. അതായത് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്താനും പെന്‍ഷന്‍ പരിഷ്കരണത്തിനും പിഎഫ് പണം ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും അനുവാദം നല്‍കുന്ന ബില്ലുകള്‍ പാസാക്കുമെന്ന്. ഇടതുപക്ഷത്തിന്റെ പിന്തുണയാണ്, സമ്മര്‍ദമാണ് ഇതേവരെ ഇത്തരം ജനവിരുദ്ധപരിപാടികള്‍ക്ക് തടസ്സമായതെന്ന് മന്‍മോഹന്‍സിങ്ങും ചിദംബരവും തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ആ എതിര്‍പ്പിനെ, ആ സമ്മര്‍ദത്തെ അടിമയാക്കാനുള്ള ശ്രമമായി ചിത്രീകരിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമത്തം സ്വയം സ്വീകരിച്ച് ദല്ലാളായിമാറുകയും ഒരു രാജ്യത്തെ അപ്പാടെ അമേരിക്കയുടെ അടിമരാഷ്ട്രമാക്കി മാറ്റാന്‍ നൂറ്റെട്ടടവുകളും പയറ്റുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങാണ് അടിമത്തത്തെക്കുറിച്ച് പറയുന്നത്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നത് രാജ്യത്തെ അടിമവല്‍ക്കരിക്കുന്നതിന് തുല്യമാണ്. പ്രഖ്യാതമായ ചേരിചേരാനയമാണ് ലോകരംഗത്ത് ഇന്ത്യക്ക് സവിശേഷമായ സ്ഥാനം നേടിത്തന്നത്. അതുപേക്ഷിച്ച് അമേരിക്കയുടെ 'റാന്‍മൂളി' രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് മന്‍മോഹന്‍സിങ്. ആണവരാഷ്ട്രമായ ഇന്ത്യയില്‍ ആണവപരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നതിനുള്ള പരമാധികാരംപോലും അടിയറവയ്ക്കുക, അമേരിക്കയുടെ സാമ്രാജ്യത്വവികസന താല്‍പ്പര്യങ്ങള്‍ക്ക് സഹായിയായി ഇന്ത്യയെ മാറ്റുക, ഊര്‍ജോല്‍പ്പാദനത്തിനുള്ള സ്വന്തം വഴികള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ഇന്ത്യയെ തടയുക, ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യാ വാതക പൈപ്പ്ലൈന്‍ പദ്ധതി ഇല്ലാതാക്കുകയും അതുവഴി നമുക്ക് ഊര്‍ജോല്‍പ്പാദനത്തിന് യഥേഷ്ടം പ്രകൃതിവാതകം കിട്ടുന്നതിനുള്ള സാധ്യത തടയുകയും ചെയ്യുക, അതെല്ലാമാണ് കരാറിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മേല്‍ക്കോയ്മ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞ മന്‍മോഹന്‍സിങ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. യുപിഎ ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചതുവഴി ഇടതുപക്ഷം ബിജെപിയെ സഹായിക്കുകയാണെന്ന് നിര്‍ലജ്ജം ആക്ഷേപിക്കുകയാണ് കോഗ്രസ്. എന്നാല്‍, ആണവകരാറിനെയോ അമേരിക്കയുമായുള്ള അതിരുവിട്ട ബന്ധത്തിനോ ബിജെപി എതിരല്ല. ആണവകരാര്‍ നടപ്പാക്കാന്‍ കോഗ്രസ് ഐയും ബിജെപിയും നേരത്തെ ഏറെക്കുറെ ധാരണയിലെത്തിയതാണ്. സ്വകാര്യവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കും ബിജെപി എതിരല്ല. ഇപ്പോള്‍ വിശ്വാസവോട്ട് വന്നപ്പോള്‍ ഗവമെന്റിനെ ഇടതുപക്ഷത്തോടൊപ്പം എന്‍ഡിഎയും എതിര്‍ത്തു. അത് തികച്ചും സാങ്കേതികമായ എതിര്‍പ്പ് മാത്രമാണെന്നും സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാന്‍ ബിജെപി പരോക്ഷമായി സഹായിച്ചെന്നതും വ്യക്തമാണ്. ഭരണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള താല്‍പ്പര്യവ്യത്യാസം മാത്രമല്ലാതെ ഇപ്പോള്‍ ചര്‍ച്ചാവിഷയമായ പ്രശ്നങ്ങളില്‍ നയപരമായി കോഗ്രസും ബിജെപിയും ഒരേ തട്ടിലാണ്. കുതിരക്കച്ചവടത്തിലൂടെ നേടിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ആണവകരാറുമായും ജനദ്രോഹ സാമ്പത്തിക പരിഷ്കാരങ്ങളുമായും മുന്നോട്ടുപോകാമെന്ന ധാര്‍ഷ്ട്യത്തിലാണ് കോഗ്രസും മന്‍മോഹന്‍സിങ്ങും. എന്നാല്‍, രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും അടിയറവയ്ക്കുന്ന കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യന്‍ജനത അനുവദിക്കില്ല. ആണവകരാറിനും ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുമെതിരെ അതിശക്തമായ ബഹുജനസമരങ്ങളാണ് രാജ്യത്താകെ നടക്കാന്‍ പോകുന്നത്. ഏതാനും എംപിമാരെ കൂറുമാറ്റിയതുപോലെ ജനകോടികളെ കൂറുമാറ്റാനും കബളിപ്പിക്കാനും മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും കഴിയില്ല. ആണവകരാറും അതുമായി ബന്ധപ്പെട്ട് വിശ്വാസവോട്ടില്‍ ഭൂരിപക്ഷം കൈവരിച്ചതും കുതിരക്കച്ചവടത്തിലൂടെയാണ്. ഒന്ന് ഇന്ത്യയെ ആശ്രിതരാഷ്ട്രമാക്കാന്‍ അമേരിക്ക നടത്തിയ കുതിരക്കച്ചവടം. അതിന് സന്തോഷത്തോടെ വിധേയരായവര്‍ നടത്തിയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ കണ്ടത്.
സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കി
സംയുക്ത പ്രചാരണത്തിന് ഇടതുപക്ഷവും ബിഎസ്പി, യുഎന്‍പിഎ കക്ഷികളും
രാജ്യം നേരിടുന്ന മുഖ്യവിഷയങ്ങള്‍ ഉയര്‍ത്തി ദേശവ്യാപകമായി യോജിച്ച പ്രചാരണം നടത്താന്‍ ഇടതുപക്ഷ കക്ഷികളുടേയും ബിഎസ്പിയുടേയും യുഎഎന്‍പിഎ കക്ഷികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, പണപ്പെരുപ്പം, ആണവ കരാര്‍, വര്‍ഗീയത തുടങ്ങിയ അഞ്ചു വിഷയങ്ങളാണ് ഉന്നയിക്കുകയെന്ന് യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട് നേടിയ പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് കാരാട്ട് തുടര്‍ന്നു. പ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്; ഇതൊരു സഖ്യമൊന്നും ആയിട്ടില്ല. കാരാട്ടിനു പുറമെ സീതാറാം യെച്ചൂരി, എ ബി ബര്‍ദന്‍, പ്രൊഫ. ചന്ദ്രചൂഢന്‍, ഡി രാജ, ദേവബ്രത ബിശ്വാസ്, മായാവതി, ചന്ദ്രബാബു നായിഡു, ദേവ ഗൌഡ, അജിത് സിങ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tuesday, July 22, 2008
വിലയ്കെടുത്ത വിശ്വാസം
പാര്‍ലിമന്റ് മെമ്പര്‍മാരെ വിലയ്ക് വാങ്ങി യു പി എ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്ന് നാണക്കേട്.
ഫൈനല്‍ റിസല്‍ട്ട്
ആകെ പങ്കെടുത്തവര്‍..531
യു പി എ...........275
എതിര്‍ത്തവര്‍......256
വിട്ടുനിന്നവര്‍.....10
ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം
Monday, July 21, 2008
വോട്ടെടുപ്പില്‍ വിജയിക്കും;ആണവക്കരാര്‍ നടപ്പാക്കും: പ്രണബ്
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കുകയും ആണവക്കരാര്‍ നടപ്പാക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പാസ്‌പോര്‍ട്ടാണ് ഈ കരാറെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ട്: ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ലോകസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അനുശോചന പ്രമേയങ്ങള്‍ക്കുശേഷമാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ചന്ദ്രശേഖരറാവു, പി എ സാംങ്മയുടെ മകള്‍ അഗത കെ സാങ്മ അടക്കമുള്ള മറ്റ് അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഒറ്റവരിയുള്ള വിശ്വാസപ്രയേത്തിനുശേഷം അഞ്ചുമിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിച്ചു. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിക്കും ഈ വോട്ടെടുപ്പിനും കാരണം പ്രതിപക്ഷമോ ഇടതുപക്ഷമോ അല്ല. പ്രധാനമന്ത്രി മാത്രമാണെന്ന് അദ്വാനി കുറ്റപ്പെടുത്തി.
അതിജീവിക്കുമോ?
വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചെങ്കിലും യുപിഎ സര്‍ക്കാരിന് അതിജീവിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സര്‍ക്കാരിന് ഭൂരിപക്ഷത്തിനാവശ്യമായ അംഗബലം ഇനിയും ഉറപ്പായിട്ടില്ലെങ്കിലും കൂറുമാറ്റത്തിനലൂടെയും വോട്ടെടുപ്പില്‍ നിന്നും പ്രതിപക്ഷാംഗങ്ങളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചും ഭൂരിപക്ഷം നേടാമെന്നാണ് യു.പി.എ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അജിത്സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളും ദേവഗൌഡയുടെ ജനതാദള്‍ എസ്സും സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇപ്പോഴും തീരുമാനം വ്യക്തമാക്കാത്ത എഴ് അംഗങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകമാകുക എന്നാണ് അവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ കോണ്‍ഗ്രസ് 151 ആര്‍ജെഡി 24 ഡിഎംകെ 16 എന്‍സിപി 11 പിഎംകെ 6 എല്‍ജെപി 4 എസ്പി 33 എംഡിഎംകെ വിമതര്‍ 2 ബിഎന്‍പി 1 ബിജെപി വിമതര്‍ 1 ബിഎസ്പി വിമതന്‍ 1 ജെഎംഎം 5 എസ്ഡിഎഫ് 1 പിഡിപി 1 ആര്‍പിഐ 1 എഐഎംഐഎം 1 എന്‍സി 2 ജെഡിയു വിമതര്‍ 1 എന്‍എല്‍ടി 1 എന്‍എല്‍പി 1 സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ബിജെപി 129 ബിജെഡി 11 ജെഡിയു 6 അകാലിദള്‍ 8 ശിവസേന 11 സിപിഐഎം 43 സിപിഐ 10 ആര്‍എസ്പി 3 ഫോര്‍വ്വേഡ് ബ്ളോക്ക് 3 ബിഎസ്പി 16 എംഡിഎംകെ 2 ജെഡി 3 ടിആര്‍എസ് 2 ആര്‍എല്‍ഡി 3 എംഎന്‍എഫ് 1 എന്‍പിഎഫ് 1 സ്വതന്ത്രന്‍ 1 കോണ്‍ഗ്രസ് വിമതന്‍ 2 കേരള കോണ്‍ഗ്രസ് 1 എസ്പി വിമതര്‍ 6 ടിഡിപി 5 എജെപി 2 ജിവിപി 1 തീരുമാനം വ്യക്തമാക്കാത്തവര്‍ സ്വതന്ത്രര്‍ 2 ടിആര്‍സി 1 ടിഎംസി 1 ജെഡിയു 1
അവസാന കണക്കുകള്‍ പ്രകാരം സര്‍ക്കാരിനൊപ്പം 267 പേരും എതിരെ 269 പേരുമാണ് ഉള്ളത്. എന്നാല്‍ അഞ്ച് പേര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചിട്ടും ദില്ലിയില്‍ കുതിരക്കച്ചവടവും അവസാന റൌണ്ട് കരുനീക്കങ്ങളും സജീവമാണ്.
Sunday, July 20, 2008
അധ്യാപകനെ ചവിട്ടിക്കൊന്ന കൊലയാളിസംഘത്തിന്ന് ചരിത്രം മാപ്പ് കൊടുക്കില്ല.
മുസ്ളിംയൂത്ത് ലീഗുകാര്‍ ക്രൂരമായി കൊന്ന മലപ്പുറം വാലില്ലാപ്പുഴ എഎം എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന് കണ്ണീരോടെ അന്ത്യാഞ്ജലി. ഭാര്യ മേരിക്കുട്ടി, മക്കളായ നീത, നിഖില്‍, അച്ഛനമ്മമാരായ അഗസ്റ്റിന്‍, ഏലിക്കുട്ടി എന്നിവരുടെ കണ്ണീരും വിലാപവും നിറഞ്ഞ ശോകമൂകമായ എടക്കരവീട്ടില്‍നിന്ന് വൈകിട്ട് അഞ്ചിനാണ് മൃതദേഹം പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയത്. ആയിരക്കണക്കിന് ബഹുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും മന്ത്രിമാരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ തോട്ടുമുക്കം സെന്റ്തോമസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ മൃതദേഹം സംസ്കരിച്ചു. താമരശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, പള്ളിവികാരി ഫാദര്‍ പോള്‍ പുത്തന്‍പുര തുടങ്ങിയ പുരോഹിതര്‍ അന്ത്യോപചാര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
പാഠപുസ്തകം കത്തിച്ചിട്ടും കലിയടങ്ങാതെ യൂത്ത് ലീഗ് ഗുണ്ടാസംഘം അധ്യാപകനെ ചവിട്ടിക്കൊന്നു.
അധ്യാപകനെ ചവിട്ടിക്കൊന്ന ഏഴ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ ചവിട്ടിക്കൊന്ന കേസ്സില്‍ ഏഴ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
മലപ്പുറം: കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയിലൂടെ യൂത്ത്ലീഗുകാര്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിനാണ് (46) മരിച്ചത്. മാതാവിനും പിതാവിനുമൊപ്പം ഗുരുവിനെയും ദൈവതുല്യമായികാണുന്ന സംസ്കാരം പിന്തുടരുന്ന കേരളത്തെ നടുക്കിയ ദാരുണമായ അരുംകൊലക്ക് വേദിയായത് കിഴിശ്ശേരി ജിഎല്‍പി സ്കൂള്‍ പരിസരമാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണത്തിനിടയാക്കിയ അക്രമം. കോഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയു ജില്ലാതല പ്രവര്‍ത്തകനായിരുന്നു ജെയിംസ് അഗസ്റ്റിന്‍. പ്രധാനാധ്യാപകരുടെ പ്രത്യേക സംഘടനയായ കെപിപിഎച്ച്എയിലും അംഗമാണ്. അരീക്കോട് ബിആര്‍സിക്കുകീഴിലെ പരിശീലനം നടക്കുന്ന കിഴിശ്ശേരി സ്കൂളിനുമുന്നില്‍ യൂത്ത്ലീഗുകാര്‍ ശനിയാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.നൂറോളം പേര്‍ സ്കൂള്‍ പരിസരത്ത് നേരത്തെതന്നെ തമ്പടിച്ചു. യൂത്ത്ലീഗ് കിഴിശേരി പഞ്ചായത്ത് പ്രസിഡന്റ് അലവിക്കുട്ടി, സെക്രട്ടറി മുത്തലിബ്, ട്രഷറര്‍ മുള്ളന്‍ സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധവും ആക്രമണവും. ഇതിനാല്‍ ക്ളാസിനെത്തിയ അധ്യാപകര്‍ക്കാര്‍ക്കും സ്കൂളിലേക്ക് കടക്കാനായില്ല. പ്രതിഷേധത്തിനെത്തിയവരുടെ കൈയില്‍ കൊടികെട്ടിയ വലിയ വടികളുമുണ്ടായിരുന്നു. സ്കൂളിനുമുന്നില്‍ പൊലീസ് കുറവായിരുന്നു. ഈ സമയത്താണ് ജെയിംസ് അഗസ്റ്റിന്‍ ക്ളാസില്‍ പങ്കെടുക്കാനെത്തിയത്. ജെയിംസ് കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് ക്ളസ്റ്റര്‍ ഡയറി പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. വാക്ക്തര്‍ക്കത്തില്‍ ജെയിംസിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. വീണിടത്തിട്ട് തലക്കും ശരീരത്തിലും ക്രൂരമായി ചവിട്ടി. പരിക്കേറ്റ് അവശനായികിടന്ന അഗസ്റ്റിനെ അധ്യാപകര്‍ ചേര്‍ന്ന് തൊട്ടടുത്ത അല്‍അമീന്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം. അതിനുമുമ്പ് തോട്ടുമുക്കം ജിയുപി സ്കൂളില്‍ പൊതുദര്‍ശത്തിന് വെക്കും. തോട്ടുമുക്കം സെന്റ്തോമസ് ഹൈസ്കൂള്‍ അധ്യാപിക മേരിക്കുട്ടിയാണ് ഭാര്യ. മക്കള്‍: നീത(ബിരുദ വിദ്യാര്‍ഥിനി, ചങ്ങനാശ്ശേരി അസംപ്ഷന്‍) നിഖില്‍ (ഐ എച്ച് ആര്‍ ഡി പാലക്കാട്)്. അച്ഛന്‍: അഗസ്റ്റിന്‍. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങള്‍: ഗ്ളോയി അഗസ്റ്റിന്‍ (എന്‍ഐഐടി ചാത്തമംഗലം), ജിജു അഗസ്റ്റിന്‍ (കൂടരഞ്ഞി സെന്റ്തോമസ് എച്ച് എസ് എസ്), ജിജി അഗസ്റ്റിന്‍, ലീലാമ്മ അഗസ്റ്റിന്‍. വിദ്യാഭ്യാസരംഗത്തെ എല്ലാ നല്ല സംരംഭങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സഹകരിക്കുന്ന ജെയിംസ് അഗസ്റ്റിന്‍ കോഗ്രസ് അനുഭാവിയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാനാധ്യാപകനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേരിട്ടുള്ള നിര്‍ദേശത്തെതുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി അന്വേഷണം നടത്തി. കിഴിശ്ശേരിയിലെ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട്, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
സി.പി.എം. ദുഃഖിക്കേണ്ടി വരും : ആന്റണി , ആന്റണിക്ക് ദു:ഖം മന്ത്രിപ്പണി പോകുന്നതില്‍
തിരുവനന്തപുരം: യു.പി.എ. സര്‍ക്കാരിനെതിരേ നടത്തുന്ന നീക്കങ്ങള്‍ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഏതുചെകുത്താനെയും കൂട്ടുപിടിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തുന്ന ശ്രമം പിന്നീട് ദുഃഖത്തിനിടയാക്കും .ഏത് ചെകുത്താനേയും കൂട്ടുപിടിച്ച് പണം വാരിയെറിഞ് ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് കളിക്കുന്ന കളിയൊന്നും പാവം ആന്റണി അറിയിന്നില്ലേ.ആണവകരാര്‍ മുസ്ലീം വിരുദ്ധമെന്ന നിലപാട് അപലപനീയമാണ്. ലോകത്തെന്‍പാടും പതിനായിരങളെ മുസ്ലിം രാജ്യങളെ തേടിപ്പിടിച്ച് കൊന്നൊടുക്കുന്ന ബുഷ് മുസ്ലിംങളൂടെ ആജ്ന്മശത്രുവാണ്‍.
അധ്യാപകനെ ചവിട്ടിക്കൊന്ന ഏഴ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ ചവിട്ടിക്കൊന്ന കേസ്സില്‍ ഏഴ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
രാവിലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിടിയിലായത്. ഇന്നലെയാണ്‍ ക്ലസ്റ്ററ് യോഗം ഉപരോധിക്കാന്‍ എത്തിയ യുത്ത് ലീഗികാര്‍ തോട്ടുമുക്കം സ്വേദേശിയായ ജിയിംസ് അഗസ്‌റ്റിനെ ചവിട്ടിക്കൊന്നത്
Saturday, July 19, 2008
ക്ളസ്റ്റര്‍ പരിശീലനം: യൂത്ത് ലീഗുകാറ് അധ്യാപകനെ ചവട്ടിക്കൊന്നു
മരിച്ചത് കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗം.
മലപ്പുറം: മലപ്പുറം കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ് അധ്യാപകന്‍ മരിച്ചു. അരീക്കോട് തോട്ടുമുക്കം വാലില്ലാപ്പുഴ എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ (46) ആണ് മരിച്ചത്. വാലില്ലാപുഴ എഎംഎല്‍പി സ്കൂള്‍ പ്രധാന അധ്യാപകനാണ് ഇദ്ദേഹം. കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗമാണ്. ശനിയാഴ്ച ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത്ലീഗുകാര്‍ കിഴിശേരി സ്കൂളില്‍ കയറി അക്രമം നടത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് ജയിംസ് അഗസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂത്ത് ലീഗുകാരും യൂത്ത് കോണ്‍ഗ്രസുകാരും ക്ളസ്റ്റര്‍ പരിശീലനം അലങ്കോലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
Friday, July 18, 2008
ആണവ കരാറും മുസ്ലിംലീഗും
ടി.എ. അഹ്മദ് കബീര്‍
അമേരിക്കന്‍ ഐക്യനാടുകളുമായി ചേര്‍ന്ന് ഇന്ത്യ ഒപ്പിടാന്‍ പോകുന്ന ആണവ കരാറിന്റെ കാര്യത്തില്‍ മുസ്ലിംലീഗ് എടുത്തിട്ടുള്ള തീരുമാനം അവ്യക്തമോ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതോ അല്ല. മറിച്ചുള്ള പ്രചാരണം പൊള്ളയും അടിസ്ഥാന രഹിതവുമാണ്. സ്വന്തം നിലനില്‍പില്‍ അരക്ഷിതാവസ്ഥ പേറുന്ന ചില കേന്ദ്രങ്ങള്‍ അലക്ഷ്യമായി അഴിച്ചുവിടുന്ന വിലകുറഞ്ഞ വാദങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.
ലീഗ് തീരുമാനം പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
1. 22ാം തീയതി ലോക്സഭയില്‍ വിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ യു.പി.എയുടെ ഭാഗമെന്ന നിലക്ക് ലീഗ് സര്‍ക്കാറിനെ അനുകൂലിക്കും.
2. ആണവകരാറിന്റെ കാര്യത്തില്‍ രാജ്യത്ത് പ്രബലമായ രണ്ടഭിപ്രായമുണ്ട്. ആ സ്ഥിതിക്ക് സമന്വയം കണ്ടെത്തുന്നതിനുപകരം ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ സംഘടനക്ക് കനത്ത ആശങ്കയുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാണ്.
3. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും തീരുമാനം സംഘടനാ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതായതിനാല്‍ രാഷ്ട്രീയ പ്രേരിതമാണ്. അതിനാല്‍ അവരുടെ നയപാപ്പരത്തം വിശദീകരിക്കാന്‍ ശ്രമിക്കും.
ഈ മൂന്ന് കാര്യങ്ങളും വസ്തുതാപരമായും യാഥാര്‍ഥ്യബോധത്തോടെയും രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തിയും വിലയിരുത്തിയാല്‍ ലീഗ് തീരുമാനം സമഗ്രമാണെന്നും വിഷയത്തിന്റെ നാനാവശങ്ങള്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കണക്കിലെടുത്തിട്ടുണ്ടെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുംവിധം ഒരു ആശയക്കുഴപ്പവും ഉള്‍ക്കൊള്ളുന്നതല്ലെന്ന് കൃത്യമായി കണ്ടെത്താനാവും.
ജനായത്ത മതനിരപേക്ഷ സമീപനം പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് അതിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്തി വേണ്ടവണ്ണം പ്രയോഗവത്കരിക്കുകയും അതുവഴി രാഷ്ട്രനിര്‍മാണവും സമുദായ സേവനവും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് മുസ്ലിംലീഗിന്റെ പ്രഖ്യാപിത നയം. നിയമവാഴ്ചയും സാമൂഹിക നീതിയും സമുദായ ഐക്യവും സാമുദായിക സൌഹൃദവും നേടിയല്ലാതെ ഇത് സാധ്യമാവില്ലെന്ന ഉറച്ച നിലപാടാണ് സംഘടനക്കുള്ളത്. അതിനാല്‍ ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് പ്രായോഗികമായ നയങ്ങള്‍ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലുമാണ് പാര്‍ട്ടി എപ്പോഴും യത്നിച്ച് പോന്നിട്ടുള്ളത്. ഈ ഉന്നം വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ ജനായത്ത മതനിരപേക്ഷ മൂല്യങ്ങളോട് ഇണങ്ങിപ്പോകാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെന്ന് ലീഗിനറിയാം. അങ്ങനെ ജനങ്ങളുടെ ബോധപൂര്‍വമായ പുനരണിചേരലിലൂടെ ഫലപ്രദമായ രാഷ്ട്രീയ ധ്രുവീകരണം സാധിക്കേണ്ടതുണ്ടെന്നാണ് സംഘടന കരുതുന്നത്. തുടക്കം മുതല്‍തന്നെ ഈ സമീപനത്തിന് ഇടം തേടാന്‍ സജ്ജമായ നിലപാടുകളാണ് പാര്‍ട്ടിയെടുത്തിട്ടുള്ളതെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മനം മടുത്ത് ഇട്ടെറിഞ്ഞുപോകാന്‍ ആരും നിര്‍ബന്ധിതമാവുന്ന പ്രതികൂല സാഹചര്യങ്ങളില്‍പോലും അസാമാന്യമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഇക്കാര്യത്തില്‍ നേതൃത്വം വ്രതശുദ്ധിയോടെ വെച്ചുപുലര്‍ത്തുകയും ചെയ്തു. കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ അതിന്റെ ഫലമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ അഭേദ്യമായ ഘടകമെന്ന നിലക്ക് നാലോളം പതിറ്റാണ്ടുകാലമായി തീവ്രവലതുപക്ഷ ചിന്തകളെ തടഞ്ഞുനിര്‍ത്തുന്നതില്‍ വരിച്ച വിജയം ആഹ്ലാദകരമായ ദൌത്യമായി പാര്‍ട്ടി കാണുന്നു. കേന്ദ്രത്തിലാവട്ടെ ഏകകക്ഷി ഭരണം അസ്തമിക്കുകയും കൂട്ടുകക്ഷി ഭരണത്തിന്റെ നാളുകള്‍ എത്തുകയും ചെയ്തപ്പോള്‍ യു.പി.എയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ലക്ഷ്യപ്രാപ്തിയെ എളുപ്പമാക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍ തീവ്ര വലതുപക്ഷ വര്‍ഗീയ ശൈലിയെ ചെറുക്കുകയും മുസ്ലിംകളുടെ പൌരാവകാശങ്ങള്‍ വലിയൊരളവില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഫലം.
യു.പി.എ പരീക്ഷണം അസാധാരണമായ വിജയമാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രോജ്വലമായ പ്രോദ്ഘാടനമാണ് ഈ മുന്നണി സംവിധാനമെന്ന് ചരിത്രം വിലയിരുത്തും. ഭരണഘടനാപരമായ ദിശാബോധമാണ് ഈ സര്‍ക്കാറിന്റെ മുഖമുദ്ര. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ ഏറക്കുറെ സത്യസന്ധവും സന്തുലിതവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഈയളവില്‍ വിജയിച്ചൊരു സര്‍ക്കാറിനെ കണ്ടെത്താനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചും പൌരാവകാശങ്ങളെക്കുറിച്ചും തുല്യാവസരങ്ങളെക്കുറിച്ചുമുള്ള വാചകമടിക്കപ്പുറം കാര്യമായൊന്നും നടന്നിട്ടില്ലാത്ത ഒരു രാജ്യത്ത് ഭരണകൂട പ്രവര്‍ത്തനശൈലി സമൂലമായ അഴിച്ചുപണിക്ക് വിധേയമാകുന്ന കാഴ്ച നിസ്സാരവത്കരിക്കാനാവുന്ന മാറ്റമല്ല. ജനപക്ഷത്ത് അടിയുറച്ചുനിന്നുകൊണ്ട് നാളെ ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റുകളുടെ ആരംഭത്തിലെ ഇരമ്പം ആയി ഈ സംവിധാനം മാറിക്കഴിഞ്ഞിരിക്കുന്നു.
സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യം കക്ഷിഭേദങ്ങള്‍ക്കപ്പുറം ഇതഃപര്യന്തം കാണിച്ച വിവേചനത്തിന്റെയും നിരുത്തരവാദിത്തത്തിന്റെയും പരസ്യപ്പലകയാണ്. ആ രംഗത്ത് യു.പി.എ സര്‍ക്കാറിന്റെ കാല്‍വെപ്പുകള്‍ ഒരു തുടക്കമെന്ന നിലക്ക് ജനങ്ങളില്‍ ജനിപ്പിച്ചിട്ടുള്ള പ്രതീക്ഷകള്‍ക്ക് അതിരുകളില്ല. ആത്മാഭിമാനവും ആത്മവിശ്വാസവും അവരില്‍ തിരിച്ചുവരികയാണ്. ഒരു നാട്ടുരാജാവായിരുന്ന അര്‍ജുന്‍സിംഗ് ഈ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് സാമൂഹിക നീതിയുടെ വക്താവായി മാറുന്ന വിസ്മയകരമായ കാഴ്ചയാണ് നാംകാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്നതിന് സന്ധിയില്ലാസമരം നടത്തിയ യു.പി.എ സര്‍ക്കാര്‍ സമാനതകളില്ലാത്ത നേര്‍ക്കാഴ്ചയുടെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ജനവിഭാഗവും പൌരബോധം കൊണ്ട് പ്രകാശിതവും പൌരാവകാശങ്ങള്‍കൊണ്ട് ശക്തവുമാകണമെന്ന് വളച്ചുകെട്ടില്ലാതെ ജനങ്ങളെ പഠിപ്പിച്ച ഈ സര്‍ക്കാര്‍ ജനമനസ്സുകളില്‍ ഇടം കണ്ടെത്തുകതന്നെ ചെയ്യും. ഭിന്ദ്രന്‍വാലയുടെ രംഗപ്രവേശവും തുടര്‍ന്ന് രാജ്യത്തിന്റെ പൊതുജീവിതത്തില്‍ ഉയര്‍ന്നുവന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളും സുവര്‍ണക്ഷേത്രത്തിലെ ഏറ്റുമുട്ടലും ഭിന്ദ്രന്‍വാലയുടെ മരണവും ഇന്ദിരാവധവും സിഖ് വേട്ടയും സംഭ്രമം നിറഞ്ഞുകത്തിയ സാഹചര്യത്തിലും ഇന്ത്യയുടെ ആന്തരിക ശക്തിയുടെ മഹിതമായ ഉദാഹരണമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിപദം. എത്ര നിശിതമായ പക്വതയും ധാരണയുമാണ് അദ്ദേഹം കാട്ടുന്നത്. വിവാദങ്ങളില്‍ചെന്ന് പെടാതെയും പൊരുത്തക്കേടുകള്‍ക്ക് നടുവിലും മുന്നണി സംവിധാനത്തെ ഇത്രയും കാലം പിടിച്ചുലക്കാതെയും മുന്നോട്ടുപോകാന്‍ അദ്ദേഹം കാട്ടിയ വൈഭവം ചൂണ്ടിക്കാണിക്കാതെവയ്യ. എല്ലാ മുന്‍വിധികളും തകിടംമറിച്ച സര്‍ക്കാറാണിത്. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ആത്യന്തിക ഫലം മാത്രമാണിത്. പിന്നാക്കക്കാരന് ഭരിക്കാനറിയുമോ എന്ന് ചോദിക്കാന്‍ വെമ്പിയ മേലാളന്മാര്‍ക്ക് കണക്കിന് മറുപടി കൊടുത്ത സര്‍ക്കാറാണിത്. റെയില്‍വേയെ മഹാവിജയമാക്കിയ ലാലുപ്രസാദ് യാദവിനെ സംഭാവന ചെയ്ത മുന്നണിയാണിത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലക്ക് തന്നെയേല്‍പിച്ച ചുമതല ഇ. അഹമ്മദ് ദുരുപദിഷ്ടമായ മറ്റൊരു മുന്‍വിധികൂടി തിരുത്തിക്കുറിച്ചു.
ദുസ്സഹമായ നാണയപ്പെരുപ്പം മാത്രമാണ് എടുത്തുപറയാവുന്ന കോട്ടം. ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയപോലെ ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും താമസംവിനാ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഒരുപക്ഷേ, അടുത്ത വിളവെടുപ്പിനുശേഷം നാണയപ്പെരുപ്പ നിരക്ക് ഏഴു ശതമാനം വരെയെങ്കിലും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രസ്തുത സാഹചര്യത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായ ലീഗിന് യു.പി.എയുടെ പ്രകടനത്തില്‍ മതിപ്പാണുള്ളത്. ഈ സംവിധാനം കുറ്റമറ്റ രീതിയില്‍ കേരളത്തിലേതുപോലെ തുടര്‍ന്നുപോകണമെന്നും സംഘടന ആഗ്രഹിക്കുന്നു. രാജ്യത്തിനും സമുദായത്തിനും അനുപേക്ഷണീയമാണ് ഈ നയരൂപവത്കരണം എന്നും സംഘടന കരുതുന്നു. വര്‍ഗീയ ഫാഷിസം ആഭ്യന്തരമായി ചെറുത്തുതോല്‍പിക്കാന്‍ കേരളത്തില്‍ മുസ്ലിംകള്‍ വളര്‍ത്തിയെടുത്ത സംഘശക്തിയാണ് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍നിന്ന് ഭിന്നമായി കേരളീയ സാമാജികഘടനയെ അനുകൂലമായി മാറ്റിയെടുത്തതെങ്കില്‍ അതേ രാഷ്ട്രീയശക്തി ദേശീയമായി വളര്‍ത്തിയെടുക്കുകയാണ് അവലംബിക്കാവുന്ന ആയുധമെന്ന ലീഗിന്റെ സുചിന്തിതമായ വാദം ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിക്കുമെന്ന ഉത്തമ വിശ്വാസംപാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് ഈ വീക്ഷണം ജനകീയ കോടതിയില്‍ വിശദീകരിക്കാന്‍ സംഘടനക്ക് അഭിമാനമേയുള്ളൂ. അതിനാല്‍ രാഷ്ട്രീയമായ സത്യസന്ധതയെന്ന നിലക്കും നയപരമായ ബാധ്യതയെന്ന നിലക്കും വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാറിനനുകൂലമായി വോട്ട് ചെയ്യുന്നതില്‍ നേരിയ അസാംഗത്യം പോലുമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല.
ആണവകരാറിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. അമേരിക്കന്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. അന്യരാജ്യങ്ങളോട് രണ്ടാംലോക യുദ്ധത്തിനുശേഷം അമേരിക്ക അനുവര്‍ത്തിക്കുന്ന നയം പ്രതിലോമപരമാണ്, മനുഷ്യത്വ രഹിതവും. അതുകൊണ്ടാണ് ആണവകരാറിന്റെ കാര്യത്തില്‍ ശക്തമായ വിവാദങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിലപിടിച്ച വിഭവങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക താല്‍പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി കൊള്ളയടിക്കാനാണ് ശ്രമം. ശാസ്ത്ര സാങ്കേതിക രംഗത്തെ മികവ് അമേരിക്ക ദുരുപയോഗം ചെയ്യുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ മ്ലേച്ഛമായ ലാഭക്കൊതിയില്‍ ഊന്നിയ ഒരു ലോകവിപണിക്കുവേണ്ടി ചരടുവലിക്കുന്ന അമേരിക്കയെ മൂന്നാംലോകം സംശയത്തോടെ നോക്കുന്നത് അമേരിക്കയുടെ നയംമാറ്റംകൊണ്ട് മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ. ജനായത്ത സംവിധാനത്തില്‍ ജനാഭിപ്രായം ഏതു ഭരണകൂടവും മുഖവിലക്കെടുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കണക്കിലെടുക്കാത്തതെന്ത്? ഇത്രയുംകാലം സര്‍ക്കാറിന്റെ കൂടെനിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവില്‍ ഉള്ളത്. കോണ്‍ഗ്രസിന് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോവട്ടെ, കേവലഭൂരിപക്ഷം പോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും.
അമേരിക്കയും ഇന്ത്യയും പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍ ഇത്ര പ്രധാനപ്പെട്ടതും വിവാദങ്ങള്‍ അടങ്ങാത്തതുമായ ഒരു കരാറുമായി മുന്നോട്ടുപോകുന്നതിന് ധാര്‍മികമായ അവകാശമുണ്ടോ? അമേരിക്കയുമായി ആണവകരാറില്‍ വരുന്നതോടെ രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പൂര്‍ണമായി അവസാനിക്കുകയും ഊര്‍ജ ഭദ്രതയും സ്വാതന്ത്യ്രവും കൈവരുകയും ചെയ്യുമോ? ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലക്ക് യൂറേനിയം കുത്തക രാജ്യങ്ങളില്‍ ഒന്നായ ആസ്ത്രേലിയ ആണവ ഇന്ധനം നമുക്ക് തരില്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കെ നാം വലിയൊരു കെണിയില്‍ ചെന്ന് വീഴുമെന്ന ആശങ്ക അപ്പാടെ തള്ളിക്കളയാനാവുമോ? അമേരിക്ക നാളെ പണിയുന്ന ചതിക്കുഴിയുടെ ഫലമായി എന്‍.എസ്.ജി ഗ്രൂപ്പ് നാടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയും അമേരിക്കയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്താല്‍ നമുക്ക് പല വിഷയങ്ങളിലും കനത്ത വില നല്‍കേണ്ടിവരുമെന്ന വാദം നിരര്‍ഥകമെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ അമേരിക്കയെ അടുത്തറിയുന്നവര്‍ക്ക് കഴിയുമോ? നമ്മുടെ ശാസ്ത്രകാര സമൂഹം ആണവകരാറിന്റെ കാര്യത്തില്‍ ഒന്നാകെ സര്‍ക്കാറിന്റെ വാദത്തെ പിന്തുണക്കുന്നുണ്ടെന്ന് അവകാശപ്പെടാനാകുമോ? വാജ്പേയിയുടെ ഉപദേശകനായിരുന്ന ബ്രിജേഷ് ശര്‍മയും മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാമും അനുകൂലിച്ചതുകൊണ്ട് ആണവ കരാറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പൊതുവികാരം ഏകോപിതമാണെന്ന് ആര്‍ക്കാണ് പറയാനാവുക? അമേരിക്കന്‍ ഭരണകൂട ചെയ്തികളെ ആ നാടിനെ ആക്ഷേപിക്കാന്‍ കാരണമാകരുതെന്നും ആ ജനതയെ ഒന്നടങ്കം സംശയിക്കരുതെന്നുമുള്ള വാദം ശരിയാണ്. എന്നാല്‍, റൊണാള്‍ഡ് റീഗനുശേഷം അമേരിക്ക തീവ്രവലതുപക്ഷത്തേക്ക് ചായുകയാണെന്നും അമേരിക്കയിലെ തീവ്രവലതുപക്ഷ മതവെറിയരുംസയണിസ്റ്റുകളും കൈകോര്‍ക്കുകയാണെന്നും അതിന്റെ ദുരന്തമാണ് ലോകം ഇന്ന് അനുഭവിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാനാവില്ല. ലോക ക്രമത്തെ അപായകരമാംവിധം പിന്നോട്ടടിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. സീനിയര്‍ ബുഷും ജൂനിയര്‍ ബുഷും ഡിക്ചെനിയും കാള്‍റോവും ചേര്‍ന്ന് മാനവികതയുടെ വിശാലതയും മാനുഷികതയുടെ മര്‍മരവും കെടുത്തിക്കളഞ്ഞിരിക്കുകയാണ്. ഫലസ്തീനി ജനതയോട് അമേരിക്ക കാട്ടുന്ന വഞ്ചന ലോകത്തിന് മറക്കാനോ പൊറുക്കാനോ കഴിയുമോ? ഇറാഖിലും അഫ്ഗാനിസ്ഥാനിലും നിപരാധികളായ പക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്യ്രം പിച്ചിച്ചീന്തുകയുംചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സുത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും?
ഇന്ത്യയെ സഹായിക്കാന്‍ മാത്രമായി അമേരിക്ക ഒരു കരാര്‍ ചമക്കുകയില്ലെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാവുമോ? പലപ്പോഴും ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ സഹായിക്കുന്ന അമേരിക്കയുമായി ഉണ്ടാക്കുന്ന കരാര്‍ രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുമെന്ന ആശങ്ക ഒറ്റയടിക്ക് തള്ളിക്കളയാനാകുമോ? നമ്മുടെ സ്വതന്ത്ര വിദേശനയം അപചയത്തിന് വിധേയമാകുമെന്ന നിഗമനം അസ്ഥാനത്താണോ? അമേരിക്ക ലോകത്ത് കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏകധ്രുവലോക ഘടന നവസാമ്രാജ്യത്വത്തിന്റെ ഭീഷണമായ രൂപമാണ്. അമേരിക്കന്‍ ഭരണകൂടം സ്വന്തം നാട്ടുകാര്‍ക്ക് സ്വാതന്ത്യ്രവും സുഭിക്ഷതയും ഒരുക്കിക്കൊടുത്ത് ബോധം കെടുത്തിയിട്ടിട്ട് ലോകരാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രം തകിടം മറിക്കുന്നതിന് ഏത് നെറികേടും അവലംബിക്കുമ്പോള്‍ അമേരിക്കന്‍ മേധാവിത്വത്തിന് ഇന്ത്യയെ പാകപ്പെടുത്തിയെടുക്കാന്‍ വളഞ്ഞ വഴിയിലൂടെ അമേരിക്ക ശ്രമിക്കുമെന്ന ആരോപണം നിസ്സാരമായി കാണാനാവില്ല. സമയം തീര്‍ന്നു, സമയം തീര്‍ന്നു എന്നുപറഞ്ഞ് അമേരിക്ക നമ്മെ വിരട്ടുകയും സഖ്യകക്ഷികളെപ്പോലും അകറ്റി കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ തിടുക്കം കാട്ടുകയും ചെയ്യുമ്പോള്‍ അസ്വാഭാവികത അനുഭവപ്പെടുന്നു എന്ന് വിളിച്ചുപറയുന്നത് ഒരു പാതകമാകുമോ? രാജ്യത്തെ വലിയൊരു വിഭാഗംജനങ്ങളുടെ ആശങ്കയാണ് ലീഗ് പങ്കുവെക്കുന്നത്. 2007 സെപ്റ്റംബര്‍ രണ്ടാം തീയതി ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ സമിതി എടുത്ത തീരുമാനം അനുസരിച്ചാണ് ഇപ്പോഴത്തെ അടിയന്തര സ്വഭാവം പരിഗണിച്ച് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വികാരം മാനിക്കപ്പെടുന്നില്ലെങ്കില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനം എടുക്കേണ്ടിവരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ വസ്തുതകളുടെ പശ്ചാത്തലത്തിലും ഇടത് പാര്‍ട്ടികളുടെ തീരുമാനം വിമര്‍ശന വിധേയമാണ്. സംഘടനാ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് അവര്‍ നടത്തിയിരിക്കുന്നത്. അന്തര്‍ദേശീയ ആണവ സമിതിയുമായി ചര്‍ച്ചനടത്താന്‍ നേരത്തേ സര്‍ക്കാറിന് പച്ചക്കൊടി കാട്ടിയശേഷം ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച് രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചതില്‍ വിശ്വസനീയത കുറവാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടികളുടെയും അംഗസംഖ്യ കുറയുമെന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയമില്ല. നന്ദിഗ്രാം സംഭവം ബംഗാളില്‍ അവര്‍ക്ക് നഷ്ടങ്ങള്‍ വരുത്തും. പ്രവചനാതീതമാണ് ബംഗാളിലെ രാഷ്ട്രീയ സ്ഥിതിയെന്ന് വ്യക്തമാണ്. കേരളത്തിലാവട്ടെ സാധാരണ രാഷ്ട്രീയ കാലാവസ്ഥയില്‍ പോലും ഇന്നത്തെ അംഗസംഖ്യ നിലനിര്‍ത്താനാവില്ല. അതിന്റെ ഫലം ലോക്സഭയില്‍ ഒരുപക്ഷേ, അവരുടെ നിര്‍ണായകമായ സ്വഭാവം ചോര്‍ന്നു പോകലായിരിക്കും. ആ കുറവ് പരമാവധി ലഘൂകരിക്കാന്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏതെങ്കിലും പൊള്ളുന്ന വിഷയത്തിന്റെ തണല്‍ അവര്‍ക്കാവശ്യമുണ്ട്. അത് മുന്‍കൂട്ടി കണ്ടിട്ടാണ് ഇടതുപാര്‍ട്ടികള്‍ മറുകണ്ടം ചാടിയതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലീഗിന്റെ തീരുമാനം ജനങ്ങള്‍ വിലയിരുത്തുമെന്ന് ഉറപ്പാണ്.
തങ്ങള്‍ സാഹിബേ, ഇത്ര വേണമോ?
കുശുമ്പ് ജീര്‍ണമനസ്സിന്റെ ദുര്‍ഗന്ധവാഹിയായ ഉല്‍പ്പന്നമാണ്. ഇല്ലാത്തത് പറയുക; ഉള്ളതിനെ തന്നെ തലകുത്തി നിര്‍ത്തുക. പരസ്പര വിരുദ്ധമായ ആരോപണം ഉന്നയിക്കുക; ഇത്യാദി വ്യവഹാരങ്ങളാണ് സമൂഹജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അനാരോഗ്യകരമായ വിവാദങ്ങളും നാശങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ കുശുമ്പു പറച്ചിലുകള്‍ ഇടയാക്കുന്നു. രാമായണമെന്ന ഇതിഹാസകാവ്യത്തില്‍ കുശുമ്പുപറച്ചിലിന് നോബല്‍ പുരസ്കാരത്തിന് അര്‍ഹയായ സ്ത്രീയാണല്ലോ മന്ഥര. കുടുംബബന്ധങ്ങളെയാകെ താറുമാറാക്കാന്‍ മന്ഥരയുടെ കുശുമ്പുപറച്ചിലുകള്‍ ഇടയാക്കിയ കഥ അതു പഠിച്ചവര്‍ക്കെല്ലാം അറിയാവുന്നതാണ്. ആമുഖമായി ഇത്രയും എഴുതാന്‍ പ്രേരകമായത് നമ്മുടെ നാട്ടില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ദുര്‍ഗന്ധവാഹിയായ ചില കുശുമ്പുപറച്ചിലുകളാണ്. ബഹുമാനപ്പെട്ട ശിഹാബ്തങ്ങള്‍ കോഴിക്കോട്ടു നടന്ന ഒരു മുസ്ളിം സമ്മേളനത്തില്‍ ഇങ്ങനെ പ്രസംഗിച്ചു: "ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാനുള്ള പരിപാടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ.'' ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാന്‍ കഴിയുമോ? ഇടതുപക്ഷമെന്ന് ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ്. അന്ധമായ കമ്യൂണിസ്റ്റ്വിരോധത്തില്‍നിന്നു ജനിച്ച അഭിപ്രായമാണ് ഇത്. മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കമ്യൂണിസ്റ്റ്പാടികള്‍ക്ക് തനതായ വിലയിരുത്തലുകളുണ്ട്. കമ്യൂണിസ്റ്റ്പാര്‍ടികളുടെ കര്‍മപരിപാടിയില്‍ ഒരിക്കലും ഇത്തരമൊരു അജന്‍ഡ ഉണ്ടാകുകയില്ല. ജര്‍മന്‍ ഐഡിയോളജി എന്ന പ്രസിദ്ധമായ മാര്‍ക്സിസ്റ്റ് കൃതിയില്‍ മതത്തോടുള്ള സമീപനത്തെക്കുറിച്ച് മാര്‍ക്സ് എഴുതിയിട്ടുണ്ട്. വിദ്യാസമ്പന്നനായ ശിഹാബ്തങ്ങള്‍ അതൊന്നു ദയവായി വായിച്ചുനോക്കാന്‍ താല്‍പ്പര്യമെടുക്കണം. ദുരിതമയമായ ജീവിതത്തില്‍നിന്നു മനുഷ്യന് ആശ്വാസം പകരുന്ന സംവിധാനമായിട്ടാണ് മാര്‍ക്സിസം മതത്തെ കണ്ടത്. എന്നാല്‍, മതം മനുഷ്യനെ വഴിപിഴപ്പിക്കുന്ന കറുപ്പാണെന്നും അദ്ദേഹം ആ കൃതിയിലൂടെ ഗുണദോഷിച്ചിട്ടുണ്ട്. മതഭ്രാന്ത് സൃഷ്ടിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഇതില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. മതം ഇല്ലാതാക്കാനോ മതത്തെ നിരോധിക്കാനോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ എവിടെയും ചിന്തിച്ചിട്ടില്ല. റഷ്യന്‍ വിപ്ളവാനന്തരം ഒരു സംഘം തീവ്രവിപ്ളവകാരികള്‍ ലെനിനെ വന്നുകണ്ട് ഇപ്രകാരം അഭ്യര്‍ഥിച്ചു: "സഖാവേ, അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഈ നാട്ടിലെ മുഴുവന്‍ പള്ളികളും പൊളിക്കാം.'' 'ഒരു പള്ളിയുടെ ചുവരിലെ ഒരു കല്ലുപോലും പൊളിക്കാന്‍ അനുവദിക്കുകയില്ല. പള്ളി പൊളിക്കലല്ല നമ്മുടെ പരിപാടി. ഒരു പള്ളി പൊളിച്ചാല്‍ ആ സ്ഥാനത്ത് നിരവധി പള്ളികള്‍ ഉയര്‍ന്നുവരും. മനുഷ്യമനസ്സുകളിലെ അന്ധവിശ്വാസപരവും അശാസ്ത്രീയവുമായ ആശയങ്ങളുടെ പള്ളികള്‍ പൊളിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനു സഹായകമായ ആശയസമരം നടത്താന്‍ തയ്യാറാകുക'-ആ തീവ്രവാദികളോട് ലെനിന്‍ നടത്തിയ പ്രതികരണത്തിന്റെ ചുരുക്കമിതാണ്. റഷ്യന്‍ വിപ്ളവാനന്തരം ഒരു വലിയ രാഷ്ട്രം ഭരിക്കാനവസരം കിട്ടിയ മഹാനായ ലെനിന്റെ ഈ മഹത്തായ വചനം മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കെങ്കിലും കമ്യൂണിസ്റ്റുകാര്‍ പള്ളിപൊളിപ്പന്മാരും മതത്തെ നിരോധിക്കുന്നവരുമാണെന്നു പറയാന്‍ കഴിയുമോ? ബഹുമാനപ്പെട്ട തങ്ങള്‍സാഹിബ് ലെനിന്റെ സാംസ്കാരിക വിപ്ളവത്തെപ്പറ്റിയെഴുതിയ ഛി ഈഹൌൃമഹ ഞല്ീഹൌശീിേ എന്ന കൃതി വായിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടു സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇടതുകക്ഷികള്‍. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്ളിങ്ങളെ കൊന്നുകുഴിച്ചുമൂടിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളൂ. തങ്ങള്‍സാഹിബിന്റെ അരുമസുഹൃത്തുക്കളായ കോഗ്രസുകാരെ എവിടെയും കണ്ടില്ല? ഒറീസയിലും മഹാരാഷ്ട്രയിലും മതന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോഴും അതിനെ പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമുണ്ടായില്ല. കേരളത്തില്‍ തലശേരിയിലും മാറാട്ടും തിരുവനന്തപുരത്തും മറ്റും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ വര്‍ഗീയശക്തികളുടെ കടന്നാക്രമണമുണ്ടായപ്പോള്‍ അതിനെതിരായി ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. എന്നിട്ടും അന്ധമായ ഇടതുപക്ഷ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് തങ്ങള്‍സാഹിബായാല്‍പ്പോലും അംഗീകരിക്കാനാകില്ല. തങ്ങള്‍സാഹിബുമായി ബന്ധപ്പെടാന്‍ മൂന്നുതവണ മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരിക്കല്‍ അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്നപ്പോള്‍. അന്ന് അദ്ദേഹവുമായി കുറച്ചുനേരം സംസാരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം മാന്യതയുടെ ഒരു ആള്‍രൂപമാണെന്ന് അന്ന് എനിക്ക് മനസ്സിലായി. അത്തരമൊരാളില്‍നിന്ന് അമാന്യവും ഇത്തരം വസ്തുതാവിരുദ്ധവുമായ മേല്‍പ്പറഞ്ഞ തരത്തിലുള്ള അഭിപ്രായപ്രകടനം കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. തങ്ങള്‍സാഹിബേ ഇത്ര വേണ്ടിയിരുന്നില്ല. നിരര്‍ഥകവും സത്യവിരുദ്ധവും വിവാദാത്മകവുമായ വാചകമടികള്‍ക്ക് റെക്കോഡ് സൃഷ്ടിച്ചവരാണ് കുഞ്ഞാലിക്കുട്ടി -രമേശ്ചെന്നിത്തലയാദികള്‍. ആ നിലവാരത്തിലേക്ക് താഴരുതേ എന്നാണ് എനിക്ക് മാന്യനായ തങ്ങള്‍സാഹിബിനോട് അഭ്യര്‍ഥിക്കാനുള്ളത്.
ഐ വി ദാസ്
Wednesday, July 16, 2008
ആണവക്കാരാറിലൂടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറും.
ഒരിക്കലും തിരുത്തിയെടുക്കാന്‍ ആകാത്തവിധം ഇന്ത്യ ആത്യന്തികമായും അമേരിക്കയുടെ പക്ഷത്ത് ഉറയ്ക്കുന്നതിന്റെ സ്ഥിരീകരണമാണ് നടക്കാന്‍ പോകുന്നത്. ആണവകരാറിലൂടെ ഇന്ത്യക്കുമേല്‍ അമേരിക്കയുടെ പിടിമുറുകും. ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറുകയുംചെയ്യും. ഈ വര്‍ഷംതന്നെ അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്ക ഇറാനോടുകാട്ടുന്ന കോപവും ഇന്ത്യയോട് ഇപ്പോള്‍ കാട്ടുന്ന ആഭിമുഖ്യവും ഒരേ വിഷയത്തിലുള്ളതാണെന്നതാണ് രസകരം. രണ്ടും ആണവകാര്യത്തില്‍ത്തന്നെ. ഇറാന്റെ നടാന്‍സ് ആണവകേന്ദ്രം ആണവായുധമുണ്ടാക്കാന്‍ പാകത്തില്‍ സമ്പുഷ്ട യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് അമേരിക്ക ഇറാനെ ആക്രമിക്കാന്‍ പോകുന്നത്. അങ്ങനെ ഒരു ആക്രമണമുണ്ടായാല്‍, അമേരിക്കയുടെ സൈനികാക്രമണത്തിന്റെ ഇടത്താവളമാകുക ഇന്ത്യയാകും. ഇന്ത്യന്‍മണ്ണില്‍ തമ്പടിച്ചുകൊണ്ട് ഇറാനെ ആക്രമിക്കുക. ഇറാനുമായി ഇത്രകാലവും നല്ല സൌഹൃദബന്ധം പുലര്‍ത്തിപ്പോന്ന ഇന്ത്യക്കുകൂടി ആ ആക്രമണത്തില്‍ തിരിച്ചടിയേല്‍ക്കേണ്ടിവരും എന്നര്‍ഥം. സമ്പുഷ്ട യുറേനിയത്തിന്റെ കാര്യത്തില്‍ നാളെ ഇന്ത്യയുടെ ഭാഗത്തുനിന്ന് അപ്രിയമായ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഇന്ത്യക്ക് എന്താണുണ്ടാവുക എന്ന ചോദ്യത്തിനുള്ള ഉത്തരവും നിര്‍ദിഷ്ട ഇറാന്‍ ആക്രമണത്തിന്റെ പാഠത്തിലുണ്ട്. രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി സമ്പുഷ്ട യുറേനിയം ഇന്ത്യ സ്വന്തം താല്‍പ്പര്യപ്രകാരം ഉപയോഗിച്ചാല്‍, കരാര്‍ ലംഘിച്ചെന്ന ന്യായം പറഞ്ഞ് ഇന്ത്യക്കെതിരെയും അമേരിക്കയുടെ ആക്രമണമുണ്ടാകാം എന്നര്‍ഥം. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായശേഷം ആകെ ഒരേയൊരു രാഷ്ട്രീയപ്രസ്താവനയേ നടത്തിയിട്ടുള്ളൂ. അത് ബിജെപിയുടെ വര്‍ഗീയനിലപാടുകളെക്കുറിച്ചോ, സ്വന്തം ഗവമെന്റിന്റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചോ അല്ല. രാജ്യം നേരിടുന്ന പണപ്പെരുപ്പപ്രതിസന്ധിയെക്കുറിച്ചോ കര്‍ഷകരുടെ കൂട്ട ആത്മഹത്യയെക്കുറിച്ചോ അല്ല. പിന്നെയോ? ആണവകരാറിനെക്കുറിച്ചാണ് അത്. 2007 ആഗസ്തില്‍, ടെലഗ്രാഫ് പത്രവുമായുള്ള അഭിമുഖസംഭാഷണത്തില്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടതുപക്ഷം വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോട്ടെ, ആണവകരാര്‍ നടപ്പാക്കുകതന്നെചെയ്യും എന്നതായിരുന്നു ആ പ്രസ്താവന. മുഖ്യഎതിര്‍കക്ഷിയായ ബിജെപിക്കെതിരെ ഒരു വാക്ക് പറയാത്ത പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് നടത്തിയിട്ടുള്ള രാഷ്ട്രീയ കടന്നാക്രമണങ്ങള്‍ക്കെതിരെ ഒരു വാക്ക് രാഷ്ട്രീയമായി പറയാത്ത പ്രധാനമന്ത്രി, തന്റെ ഗവമെന്റിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ വെളിവായത് ആണവകരാര്‍ കാര്യത്തില്‍ കോഗ്രസ് അമേരിക്കയോട് എത്രമാത്രം പ്രതിജ്ഞാബദ്ധമാണെന്നാണ്. ആണവകരാര്‍കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാകുമെന്ന് ഇന്നു പറയുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് ആദ്യം പറയിക്കേണ്ടത് നിങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടങ്ങള്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. നേട്ടങ്ങളെന്നുപറഞ്ഞ് വിലക്കയറ്റവും പണപ്പെരുപ്പവും കൂട്ട ആത്മഹത്യയും ഭക്ഷ്യപ്രതിസന്ധിയും നേടിത്തന്നതിന്റെ വിശദീകരണമാണ് മന്‍മോഹന്‍സിങ്ങില്‍നിന്ന് ആദ്യം വാങ്ങേണ്ടത്. കോഗ്രസ് വില കല്‍പ്പിക്കുന്നത് ഇന്ത്യന്‍പാര്‍ലമെന്റിനു കൊടുത്ത വാക്കിനല്ല, ജോര്‍ജ് ബുഷിനു കൊടുത്ത ഉറപ്പിനാണ് എന്നതു വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരി മന്‍മോഹന്‍സിങ്ങാണെന്ന് ജോര്‍ജ്ബുഷ് സര്‍ട്ടിഫിക്കറ്റും നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ജനതയോടുള്ളതിനേക്കാള്‍ പ്രതിബദ്ധത തനിക്ക് അമേരിക്കയോടാണെന്ന് മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. സത്യത്തില്‍ ആരുടെ ശമ്പളക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി? ഇന്ത്യയില്‍ എണ്ണവില കൂട്ടാതെ കഴിക്കാന്‍ വഴിയുണ്ടായിരുന്നെന്ന് സാമ്പത്തികവിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്കുണ്ടായ വിന്‍ഡ് ഫാള്‍ പ്രോഫിറ്റിനുമേല്‍ നികുതി ചുമത്തിയും വിലയുടെ അത്രതന്നെ വരുന്ന നികുതിയില്‍ ഇളവുവരുത്തിയും പെട്രോളിയം - ഡീസല്‍ വില നിയന്ത്രിച്ച് നിര്‍ത്താമായിരുന്നു. യുപിഎ ഗവമെന്റ് അത് ചെയ്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമാകുന്നുണ്ട് ആണവകരാറിനുവേണ്ടി മുമ്പോട്ടുവയ്ക്കുന്ന മുഖ്യ ന്യായവാദം. ആണവോര്‍ജംമാത്രമാണ് നമ്മുടെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആണവോര്‍ജം ഉണ്ടാകണമെങ്കില്‍ ആണവകരാര്‍ വേണം. അതുകൊണ്ട് ഊര്‍ജവില കുറയണമെന്നുണ്ടെങ്കില്‍ ആണവകരാറിനെ പിന്തുണയ്ക്കുക. ഇങ്ങനെ പോകുന്നു ന്യായവാദം. അപ്പോള്‍, പെട്രോള്‍, ഡീസല്‍ വില ക്രമാതീതമായി ഉയര്‍ത്തിയതുപോലും ആണവകരാറിനു ന്യായീകരണമുണ്ടാക്കാന്‍ വേണ്ടിയാണെന്നുവരുന്നു. നടപ്പുപദ്ധതിയില്‍ ഊര്‍ജമേഖലയ്ക്കുള്ള നിക്ഷേപമായി വകയിരുത്തിയത് ഏഴാംപദ്ധതിക്കാലത്തെ നിക്ഷേപത്തെ അപേക്ഷിച്ച് താഴ്ന്ന തുകയാണ്. ഇതും മനഃപൂര്‍വം ഊര്‍ജപ്രതിസന്ധിയുണ്ടാക്കി ആണവകരാറിന് ന്യായീകരണമുണ്ടാക്കാനാണെന്നു കരുതിയാല്‍ തെറ്റില്ല. ഇന്ന് ആണവകരാര്‍ ഒപ്പിട്ടാല്‍ എട്ടുവര്‍ഷം കഴിഞ്ഞേ വൈദ്യുതിയുണ്ടാകൂ. ഇവിടെനിന്നുണ്ടാകുന്ന വൈദ്യുതിക്കാകട്ടെ, മറ്റു വൈദ്യുതിയെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികമാകും വില. തെര്‍മല്‍പ്ളാന്റുകള്‍ക്കു വേണ്ട ചെലവിന്റെ മൂന്നിരട്ടിയിലധികം വേണം ന്യൂക്ളിയര്‍ പവര്‍പ്ളാന്റുകള്‍ സ്ഥാപിക്കാന്‍. ആണവപ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം, ചെലവ്, അവിടെനിന്നുള്ള വൈദ്യുതിയുടെ ദുസ്സഹമാകുന്ന വില തുടങ്ങിയവയൊന്നുമില്ല തെര്‍മല്‍ പവര്‍പ്ളാന്റുകള്‍ക്ക്. പക്ഷേ, ആ വഴിക്കു നീങ്ങാന്‍ കൂട്ടാക്കുന്നില്ല. ആകെ ആവശ്യമാകുന്നതിന്റെ നാലുശതമാനം വൈദ്യുതിയേ ന്യൂക്ളിയര്‍ പ്ളാന്റില്‍നിന്നുകിട്ടൂവെന്ന കാര്യം വേറെ. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര യുറേനിയം ഇപ്പോള്‍ത്തന്നെ ഇന്ത്യയിലുണ്ടായിരിക്കെ 4000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിപോലും വികസിപ്പിച്ചിട്ടില്ലെന്ന് അറ്റോമിക് എനര്‍ജി കമീഷന്‍തന്നെ പറയുന്നു. ആ വഴിക്കുള്ള നിലവിലെ സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നില്ല. ഇറാനില്‍നിന്ന് ഇന്ധനം കൊണ്ടുവരാനുള്ള പൈപ്പ്ലൈന്‍ പദ്ധതിയാകട്ടെ സര്‍ക്കാര്‍ അനാസ്ഥകൊണ്ട് മുടന്തിനീങ്ങുന്നു. ഇതെല്ലാം ഊര്‍ജപ്രതിസന്ധി കൃത്രിമമായുണ്ടാക്കി രാജ്യത്തെക്കൊണ്ട് ആണവകരാര്‍ അംഗീകരിപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്നു പറയുന്നവരെ കുറ്റം പറയാനാകില്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കോഗ്രസാണ്. 12 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റുകഴിഞ്ഞു ആ പാര്‍ടി. ഒരുകാലത്ത് കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനവും അടക്കിഭരിച്ചിരുന്ന ആ പാര്‍ടി ഇന്ന് ഒറ്റയ്ക്കു ഭരിക്കുന്നത് ഒരേയൊരു സംസ്ഥാനത്തുമാത്രമാണ്. ഇനിയും നഷ്ടപ്പെടണോ എന്നത് കോഗ്രസ് സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
prabhavarma
Tuesday, July 15, 2008
ബുഷ് കി നഹി, ജനതാ കി സുനോ
Monday, July 14, 2008
മുസ്ലിം ലീഗ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അപ്രസക്തമായി. പിണറായി .കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പം. കാരാട്ട് .
കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പം: കാരാട്ട്
മുസ്ലിം ലീഗ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അപ്രസക്തമായി. പിണറായി
ആണവക്കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, ആണവകരാറിനെതിരായ പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കം
ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ആണവകരാറുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷ പാര്‍ടികള്‍ പ്രഖ്യാപിച്ച ദേശവ്യാപക പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കം. ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികള്‍ സംഘടിപ്പിച്ച പൊതുറാലിയിലും സമ്മേളനത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നതെന്ന് കാരാട്ട് പറഞ്ഞു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ കരാറുമായി മുന്നോട്ടു പോകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഐഎഇഎയില്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജപ്പാനില്‍വെച്ച് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് കൂടിക്കാഴ്ച നടത്തിയശേഷമാണ് ഈ നടപടി ഉണ്ടായത്. ഇന്ത്യയുടെ കാര്യങ്ങള്‍ ആരാണ് തീരുമാനിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അമേരിക്കയില്‍ പ്രസിഡണ്ട് ബുഷിന്റെ പാര്‍ടി ന്യൂനപക്ഷമാണ്. ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ മന്‍മോഹന്‍സിങ്ങ് സര്‍ക്കാരും ന്യൂനപക്ഷമായിരിക്കുകയാണ്. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റും അതേ അവസ്ഥയിലുള്ള പ്രധാനമന്ത്രിയുമാണ് കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് - കാരാട്ട് പറഞ്ഞു. സിപിഐ സെക്രട്ടറി എ ബി ബര്‍ദന്‍, ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
Sunday, July 13, 2008
ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്തിന്?
പ്രകാശ് കാരാട്ട്
അമേരിക്കയുമായുള്ള ആണവസഹകരണകരാറുമായി മുന്നോട്ടുപോകരുതെന്ന് ഇടതുപക്ഷം യു പി എ ഗവണ്‍മെണ്ടിന് കഴിഞ്ഞവര്‍ഷം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. 2007 ജൂലൈയില്‍ അമേരിക്കയും ഇന്ത്യയും ഇക്കാര്യത്തിലുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ നമ്മുടെ രാജ്യത്ത് ഒരു രാഷ്‌ട്രീയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇന്ത്യാഗവണ്‍മെണ്ട് മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള യാതൊരു കരാറും യുഎസുമായുള്ള ആണവ സഹകരണക്കരാറിനെപ്പോലെ രാഷ്‌ട്രീയ കൊടുങ്കാറ്റുയര്‍ത്തിയിട്ടില്ല. ഒരു പക്ഷേ ലോകവ്യാപാരസംഘടനയുടെ അടിത്തറയുറപ്പിച്ച മരാക്കേഷ് കരാര്‍ മാത്രമേ ഇതിനുമുമ്പ് ഇത്തരമൊരു വിവാദം സൃഷ്‌ടിച്ചിട്ടുള്ളൂ.ആണവസഹകരണപ്രശ്‌നത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മറ്റു വിശദാംശങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത് കേവലമൊരു ആണവസഹകരണകരാര്‍ മാത്രമാണോ അതോ വിശാലമായ മറ്റൊരു കരാറിന്റെ ഭാഗം മാത്രമാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണെങ്കില്‍ ഈ കരാര്‍ നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശനയം സംരക്ഷിക്കാനുതകുമോ എന്നും ആലോചിക്കേണ്ടതുണ്ട്. അമേരിക്ക ആഗോളതലത്തില്‍ നടത്തുന്ന ജനാധിപത്യ വ്യാപാരത്തിന്റെ ഭാഗമായി ഇന്ത്യ മാറുന്നതിനെ ഏതൊരാള്‍ക്കും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള ഭരണമാറ്റവും ജനാധിപത്യം സ്ഥാപിക്കലും ഇറാഖില്‍ വരുത്തിവെച്ച ഭീതിജനകമായ ഫലങ്ങളെക്കുറിച്ച് ഏവര്‍ക്കുമറിയാമല്ലോ.അമേരിക്കയുമായി യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള വിശാലമായ കൂട്ടുകെട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ആണവക്കരാര്‍. 2005 ജൂലൈയില്‍ വാഷിംഗ്‌ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡണ്ടും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തില്‍ തന്നെ ഇതിന്റെ സൂചനകളുണ്ട്. ഈ കരാര്‍ രാഷ്‌ട്രീയവും സാമ്പത്തികവും സൈനികവും ആണവവുമായ സഹകരണങ്ങളാണ് ലക്ഷ്യമിടുന്നത്. കേവലമായ ആണവ സഹകരണം മാത്രമല്ല, ആഗോളജനാധിപത്യ പ്രക്രിയ വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളും സഹകരിക്കുക, ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ വന്‍തോതില്‍ അമേരിക്കന്‍ നിക്ഷേപം ഉറപ്പുവരുത്തുക, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സൈനിക സഹകരണം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി കരാറിനുണ്ട്.2005 ജൂലൈയിലെ സംയുക്തപ്ര ഖ്യാപനത്തിന്റെ മുമ്പുതന്നെ അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ പത്തുവര്‍ ഷത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇത്തരമൊരു പ്രതിരോധ കരാര്‍ ഇല്ലാതെ ആണവസഹകരണ കരാറില്‍ ഒപ്പുവക്കാന്‍ അമേരിക്ക തയ്യാറാവുമായിരുന്നില്ല. ഇന്ത്യയുടെ വിദേശനയം പുറമെനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാവില്ലെന്ന് ഗവണ്‍മെണ്ട് വീമ്പു പറയാറുണ്ടെങ്കിലും ഇറാനുമായുള്ള ബന്ധത്തിലെ തകിടം മറിച്ചിലോടെ സര്‍ക്കാരിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാതായിട്ടുണ്ട്. ഇറാനോടുള്ള ഇന്ത്യയുടെ നിലപാട് എന്താണെന്നത് അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ സസൂക്ഷ്‌മം നിരീക്ഷിക്കാറുണ്ട്. ആണവ സഹകരണകരാറില്‍ ഒപ്പിടും മുമ്പുതന്നെ യുപിഎ സര്‍ക്കാര്‍ രണ്ടു തവണ ഇറാനെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയോഗത്തില്‍ വോട്ടു രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ആണവപ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച യുഎസ് അനുകൂല നിലപാടാണ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കിയ ആദ്യസംഭവം. 2005 സെപ്‌റ്റംബറില്‍ യുപിഎ ഗവണ്‍മെണ്ട് അമേരിക്കക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് ഇറാനെതിരെ വോട്ടു ചെയ്‌തു. ഇക്കാര്യത്തില്‍ ചേരിചേരാരാജ്യങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കാന്‍പോലും ഇന്ത്യ തയ്യാറായില്ല.അമേരിക്കയുമായി യോജിച്ച് യുപിഎ ഗവണ്‍മെണ്ട് തന്ത്രപരമായ സൈനിക സഹകരണം സ്ഥാപിക്കുന്നത് അസ്വസ്ഥതയോടെയാണ് ഇടതുപക്ഷം കണ്ടത്. യുഎസുമായുള്ള പ്രതിരോധകരാറിനെ ശക്തമായി വിമര്‍ശിക്കുന്നതിനും ഇടതുപക്ഷം തയ്യാറായി. യോജിച്ച പ്രവര്‍ത്തനമെന്ന ഓമനപ്പേരില്‍ ഇന്ത്യന്‍ സായുധസേനയും യുഎസ് സേനയും പരസ്‌പരം ബന്ധപ്പെടുന്നതിന് കരാറില്‍ വ്യവസ്ഥചെയ്‌തിരുന്നു. നാവിക സേനയുടെ സഹകരിച്ചുള്ള പ്രവര്‍ത്തനമുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കരാറില്‍ ഇടംപിടിച്ചിട്ടുണ്ട്. യു.എസ് വ്യോമസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന് പശ്ചിമബംഗാളിലെ കലൈക്കുണ്ട വ്യോമകേന്ദ്രത്തില്‍ തുടക്കം കുറിച്ചപ്പോള്‍ ഇടതുപക്ഷം അതി ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഗവണ്‍മെണ്ടും ശക്തമായി പ്രതിഷേധിച്ചു. 2005നും 2007നും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തസൈനികാഭ്യാസത്തില്‍ വമ്പിച്ച വര്‍ദ്ധനയാണുണ്ടായത്. ജപ്പാന്റെയും ആസ്‌ട്രേലിയയുടെയും നാവികസേനകള്‍ കൂടി ചേര്‍ന്നുകൊണ്ടുള്ള സൈനികാഭ്യാസമായി ഇതു വികസിച്ചു.ആണവകരാറിലൂടെ അമേരിക്കക്ക് സൈനികവും വ്യാപാരപരവുമായ നിരവധി നേട്ടങ്ങളാണുള്ളത്. ആണവറിയാക്‌ടറുകളുടെ വില്‌പനക്കു പുറമെ സൈനികാവശ്യത്തിനുള്ള വിമാനങ്ങള്‍, കപ്പലുകള്‍, റഡാറുകള്‍, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‌പനയും യുഎസിന്റെ ലക്ഷ്യമാണ്. ഇസ്രായേലില്‍നിന്നുള്ള ഇന്ത്യയുടെ ആയുധവ്യാപാരവും പടിപടിയായി ഉയരുകയാണ്. ഇതിനര്‍ത്ഥം ഏഷ്യയില്‍ അമേരിക്കയുടെ തന്ത്രപരമായ ഇടപെടലുകളില്‍ ഇന്ത്യയും പങ്കാളിയാവുന്നു എന്നതാണ്. ആണവകരാറിനു വേണ്ടി വാദിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനവാദഗതി ഇന്ത്യയുടെ ഊര്‍ജ്ജാവശ്യം വലിയൊരളവോളം പരിഹരിക്കാന്‍ കരാറിലൂടെ കഴിയുമെന്നാണ്. ഇന്ത്യയുടെ ഊര്‍ജ്ജസ്രോതസ്സുകളില്‍ ആണവോര്‍ജ്ജത്തിന്റെ തോത് കേവലം 3 ശതമാനമാണെന്നത് ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. 2020ഓടെ ഇരുപതിനായിരം മെഗാവാട്ടായി ഉയര്‍ത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചാല്‍പോലും ആണവോര്‍ജ്ജത്തിന്റെ തോത് പരമാവധി എഴു ശതമാനമേ ആവുകയുള്ളൂ. ഊര്‍ജ്ജസുരക്ഷയുടെ പ്രശ്‌നമെടുത്താല്‍ ആണവോര്‍ജ്ജത്തിന്റെ ഉത്‌പാദനച്ചെലവ് പ്രധാനമായി കാണണം. മൂന്നു ഘട്ടങ്ങളിലായുള്ള നമ്മുടെ ആണവസാങ്കേതികവിദ്യാവികസനം നമുക്കു തുടരേണ്ടതുണ്ട്. ആണവസാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ഊര്‍ജ്ജസുരക്ഷയുടെ കേന്ദ്രസ്ഥാനത്തുണ്ടാവില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള ഒരു ഇന്ധനപ്ലാന്റില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ രണ്ടിരട്ടിയാണ് ഇറക്കുമതി ചെയ്യുന്ന ആണവറിയാക്‌ടര്‍ ഉപയോഗിച്ച് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക് നല്‍കേണ്ടിവരിക. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയത്തിന്റെ മൂന്നിരട്ടി തുകയാണ് ഒരു ആണവ വൈദ്യുതിനിലയം നിര്‍മ്മിക്കാനുള്ള ചെലവ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വപ്‌നം കാണുന്നതുപോലെ 2010ല്‍ ഇരുപതിനായിരം മെഗാവാട്ട് (നാല്‌പതിനായിരം മെഗാവാട്ട് വരെയാണ് സ്വപ്‌നത്തിന്റെ വ്യാപ്‌തി) വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിവരുന്ന മൂലധനം എത്രയാണ്?ഇക്കാര്യത്തില്‍ സാങ്കേതികമായോ മൂലധനം സംബന്ധിച്ചോ യാതൊരു പഠനവും ഗവണ്‍മെണ്ട് നടത്തിയിട്ടില്ല. എന്‍റോണ്‍ മാതൃകയിലുള്ള കുറേക്കൂടി വ്യാപ്‌തിയേറിയ ഒരു വന്‍തകര്‍ച്ചയാണ് നമ്മെ കാത്തിരിക്കുന്നത്. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതിനകം പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യമായി ഇന്ത്യയുടെ സൈനികവും സൈനികേതരവുമായ റിയാക്‌ടറുകളും അനുബന്ധഘടകങ്ങളും വേര്‍തിരിക്കുന്ന പദ്ധതി തയ്യാറാക്കപ്പെട്ടു. യു എസ് കോണ്‍ഗ്രസ്സിന്റെ ഇരു സഭകളിലും ഇന്ത്യയുടെ ആണവപദ്ധതി സംബന്ധിച്ച കരടുനിയമം സമര്‍പ്പിക്കപ്പെട്ടു. ഇന്ത്യയുമായി സൈനികേതരമായ ആണവസഹകരണത്തിന് അനുമതി നേടാനായിരുന്നു ഇത്. ഈ ഘട്ടത്തിലാണ് ഇടതുപക്ഷ പാര്‍ട്ടികളും ഇതര പ്രതിപക്ഷ കക്ഷികളും ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ള അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍, വിശേഷിച്ചും ഇറാനുമായും ബന്ധപ്പെട്ടത്, ആണവ നിരായുധീകരണ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നത്, വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്, ആണവസാങ്കേതിക വിദ്യ കൈമാറുന്നതിലെ നിയന്ത്രണങ്ങള്‍, ഫ്യൂവല്‍ സപ്ലൈയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തത് ഇതെല്ലാം അമേരിക്ക ഗോള്‍പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ദൃഷ്‌ടാന്തമായിരുന്നു. സിപിഐഎമ്മിന്റെയും ഇതര ഇടതുപക്ഷപാര്‍ട്ടികളുടെയും നിരന്തരമായ സമ്മര്‍ദ്ദത്തിന്റെയും ചോദ്യങ്ങളുടെയും ഫലമായി യുഎസ് കോണ്‍ഗ്രസ്സിനു മുന്നിലെ കരടുരേഖ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ പാര്‍ലമെന്റില്‍ 2006 ആഗസ്റ്റ് 17ന് ചില ഉറപ്പുകള്‍ നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ ഘട്ടത്തിലാണ് നമ്മുടെ ആണവപദ്ധതിയുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന പൊതു താല്‍പര്യം ഉയര്‍ന്നുവന്നത്. ഇന്ത്യയുമായുള്ള ആണവസഹകരണത്തിന് യുഎസ് കോണ്‍ഗ്രസ്സ് അനുമതി നല്‍കുകയും ഹൈഡ് ആക്‌ട് എന്നറിയപ്പെടുന്ന യുഎസ് നിയമം അംഗീകരിക്കപ്പെടുകയും ചെയ്‌തതോടെ സ്ഥിതിഗതിയില്‍ മാറ്റമുണ്ടായി. ഹൈഡ് ആക്‌ടിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക് തീര്‍ത്തും എതിരായിരുന്നു. ആണവ സാങ്കേതിക വിദ്യ കൈമാറുന്നതിന് നിയന്ത്രണങ്ങളുള്ളതും ദ്വിമുഖ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് തടയുന്നതുമായ ഹൈഡ് ആക്‌ട് ഇന്ത്യയുടെ ആണവപദ്ധതിയെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ്. യുഎസ് പ്രസിഡണ്ട് കൊല്ലം തോറും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പെരുമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹൈഡ് ആക്‌ടില്‍ വ്യവസ്ഥയുണ്ട്. അമേരിക്ക കരാറില്‍ നിന്നും പിന്‍വാങ്ങിയാല്‍പോലും ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ധനം നേടുന്നതിന് സാദ്ധ്യതയില്ലാത്ത വിധമാണ് ഇതിലെ വ്യവസ്ഥകള്‍. ഹൈഡ് ആക്‌ട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയ്‌ക്ക് അത് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. ആണവസഹകരണത്തിനുപുറമെ ഹൈഡ് ആക്‌ട് ഇന്ത്യയുടെ വിദേശനയവും ഇതരസൈനിക സുരക്ഷാകാര്യങ്ങളും സംബന്ധിച്ചും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇറാനുമായുള്ള യുഎസ് ബന്ധത്തില്‍ ഇന്ത്യയുടെ പങ്ക് പിന്തുണയുടേതും സഹകരണത്തിന്റേതും ആകുമെന്നും ഇതില്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. 2006 ഡിസംബറില്‍ ഹൈഡ് ആക്‌ട് അംഗീകരിക്കപ്പെട്ട ശേഷം അതിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് സിപിഐഎം വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുന്നതുവരെ ഗവണ്‍മെണ്ട് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പക്ഷെ, ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അമേരിക്കയാവട്ടെ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇറാനുമായുള്ള വ്യാപാരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇറാന്‍ -പാക്കിസ്ഥാന്‍ - ഇന്ത്യ വാതക പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് തടയുന്നതിനും ആണവകരാര്‍ ഇടയാക്കും. ഇറാനും ഇതരപശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്തുന്നത് ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളുള്‍പ്പെടെ നിര്‍വ്വഹിക്കുന്നതിന് ഭാവിയില്‍ തടസ്സം സൃഷ്‌ടിക്കും. 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ ഇടതുപക്ഷവുമായി ആലോ ചിച്ച് ഒരു പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കിയിരുന്നു. അമേരിക്കയുമായു ള്ള സൈനിക ബന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശം നീക്കണമെന്ന് ആ ഘട്ടത്തില്‍ തന്നെ ഇടതുപക്ഷം ആവശ്യപ്പെട്ടു. പൊതു മിനിമം പരിപാടിയില്‍ യു എസുമായുള്ള സൈനിക സഹകരണത്തെ ക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. എന്നിട്ടും യുപിഎ സര്‍ക്കാരിന് അമേരിക്കയുമായുള്ള സഹകരണം തുടരാന്‍ യാതൊരു മടിയുമുണ്ടായില്ല. 1,2,3 കരാറിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന് ഗവണ്‍മെണ്ടിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവ കരാറിനോടുള്ള എതിര്‍പ്പ് എന്തൊക്കെയാണെന്നു വ്യക്തമാക്കി വിശദമായ പ്രസ്‌താവനയും ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കി. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇല്ലാതാക്കാനും സൈനികമായ സ്വയംഭരണം അവസാനിപ്പിക്കാനുമാണ് കരാര്‍ ഇടവരുത്തുക എന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ആണവകരാറിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് വിവേകത്തോടെ ചുവടുവക്കുകയാണ് യുപിഎ ഗവണ്‍മെണ്ട് ചെയ്യേണ്ടിയിരുന്നത്. വോട്ടിനിട്ടാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം പേരും കരാറിനെതിരെ നിലപാടെടുക്കുമായിരുന്നു. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തുന്നതിലേക്ക് സര്‍ക്കാര്‍ ചുവടുവെക്കുന്നത് ഇതിലൂടെ തടയാന്‍ കഴിഞ്ഞേനെ. ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ഗവണ്‍മെണ്ട് നിലനില്‍ക്കണമെന്നും വര്‍ഗ്ഗീയശക്തികള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്നുമുള്ള കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഉറച്ച അഭിപ്രായമാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രമായ വിദേശ നയവും പണയം വക്കുന്നതിനുള്ള ലൈസന്‍സായി ഇതിനെ യുപിഎ സര്‍ ക്കാര്‍ കാണുന്നതിന് ന്യായീകരണം ഇല്ല. (അവലംബം: Subordinate Ally, Leftword Books)
കോണ്‍ഗ്രസുകാരോട് വിനയപൂര്‍വ്വം
ജോസഫ് പുലിക്കുന്നേല്
ക്രൈസ്‌തവ വിദ്യാലയ മാനേജ്‌മെന്റുകള്‍ തന്ത്രപൂര്‍വം ആരംഭിച്ച പാഠപുസ്‌തകവിവാദം കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍, ഒരു പഴയ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എനിക്ക് അത്ഭുതവും സങ്കടവും തോന്നി. ഇന്ത്യ ലക്ഷ്യമാക്കുന്ന മതേതരത്വദര്‍ശനവും ന്യൂനപക്ഷാവകാശസംരക്ഷണവുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കന്മാരുടെ ചിന്താസന്താനങ്ങളായിരുന്നു. മതേതരത്വത്തെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം യഥാര്‍ത്ഥ അവകാശികളായ ന്യൂനപക്ഷസമൂഹങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്‌ട്രീയമായ കടമയുണ്ട്.കോണ്‍ഗ്രസും വിദ്യാഭ്യാസരംഗവുംഞാന്‍ ചരിത്രത്തിലേയ്‌ക്ക് ഒന്നു തിരിഞ്ഞുനോക്കട്ടെ. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ് ആദ്യമായി പ്രൈമറി വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയെന്ന നിലയില്‍ ഗവണ്മെന്റ് ഏറ്റെടുക്കണമെന്നും അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണമെന്നുമുള്ള നയം ആവിഷ്‌ക്കരിച്ചത്. സര്‍ സി പിയുടെ രാഷ്‌ട്രീയനയങ്ങളെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസിലെ എന്‍ ശ്രീകണ്‌ഠന്‍ നായരെപ്പോലുള്ള ഉല്‍പതിഷ്‌ണുക്കള്‍ സി പി യുടെ വിദ്യാഭ്യാസനയത്തെ അന്ന് അനുകൂലിച്ചു. അന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടം താണുപിള്ളവരെ ഈ നയത്തെ അനുകൂലിച്ചു. എന്നാല്‍ അന്ന് രാഷ്‌ട്രീയകാരണങ്ങളാല്‍ വിദ്യാലയമാനേജ്‌മെന്റുകളുടെ സമരത്തെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. സി പിയുടെ വിദ്യാഭ്യാസനയം ശരിയാണെന്നും എന്നാല്‍ അത് നടപ്പിലാക്കേണ്ടത് ഒരു ജനാധിപത്യ ഗവണ്മെന്റാണെന്നുമായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുകയും തിരു-കൊച്ചി സംയോജിച്ചൊരു സംസ്ഥാനമായിത്തീരുകയും ചെയ്‌തപ്പോള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഗവണ്മെന്റ് 1952-ല്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി പനമ്പള്ളി പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെ അന്ന് മാനേജ്‌മെന്റുകള്‍ ശക്തമായി എതിര്‍ത്തു. 1958-ലെ വിദ്യാഭ്യാസബില്ലിനെയും ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ മുച്ചൂടും എതിര്‍ത്തു. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ അന്ന് മാനേജ്‌മെന്റിന്റെ അവകാശവാദങ്ങളെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അന്നുമുതല്‍ ഇന്നുവരെ ഒരു ഗവണ്മെന്റും - കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും - പുരോഹിതരുടെ വിദ്യാലയസാമ്രാജ്യത്തെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിനെ ഈ കുത്തകകള്‍ ശക്തമായി എതിര്‍ത്തു. 1972-ല്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി ബില്‍ അവതരിപ്പിച്ചപ്പോഴും സംഘടിത സഭാധികാരം അതിനെ എതിര്‍ക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും സ്വാശ്രയവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിന് ബില്ല് കൊണ്ടുവന്നപ്പോള്‍ ഈ വിദ്യാഭ്യാസകച്ചവടക്കാര്‍ ശക്തമായി എതിര്‍ത്തു എന്ന് ഓര്‍ക്കുക.പൗരന്മാരുടെ ചിന്താ സ്വാതന്ത്ര്യം സംരക്ഷിക്കുമെങ്കില്‍ മാത്രമേ ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് സുഗമമായി പ്രവര്‍ത്തിക്കാനാവൂ എന്ന് കോണ്‍ഗ്രസ് കണ്ടു. കേന്ദ്രീകൃതമായ സാമ്പത്തികശക്തി നിലനിന്നാല്‍ പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് നാട്ടുരാജാക്കന്മാര്‍ക്കും ജന്മിസമ്പ്രദായത്തിനുമെതിരെ കോണ്‍ഗ്രസ് നീങ്ങിയത്. ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ നിയന്ത്രിക്കുന്ന ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ദേശസാല്‍ക്കരിച്ചുകൊണ്ട് കോണ്‍ഗ്രസ് സാമ്പത്തിക കേന്ദ്രീകരണത്തിന് തടയിടുകയുണ്ടായി. കേരളത്തിലെ 60 ശതമാനത്തോളം വിദ്യാലയങ്ങളുടെ മാനേജ്‌മെന്റ് ക്രൈസ്‌തവമതാധികാരികളുടേതാണ്. ഇന്ന് വിദ്യാഭ്യാസരംഗം വമ്പിച്ച കച്ചവടമേഖലയായി മാറിക്കഴിഞ്ഞു എന്ന് അറിയാത്ത കോണ്‍ഗ്രസുകാരില്ല. ഇതിനെതിരെ ചെറുവിരലനക്കിയാല്‍ അതിന് തടയിടുന്നതിന് പണം വാരിയെറിഞ്ഞ് സമരങ്ങള്‍ നടത്താന്‍ സഭാധികാരത്തിന് കഴിയും. പുരോഗമനപരമായ എല്ലാ രാഷ്‌ട്രീയചിന്തകളെയും വിശകലനങ്ങളെയും നിയമനിര്‍മ്മാണത്തെയും മുഷ്‌ടിബലംകൊണ്ട് നേരിടാന്‍ മാത്രം ഇന്നത്തെ വിദ്യാഭ്യാസകച്ചവടക്കാര്‍ ശക്തരായിക്കഴിഞ്ഞു. ഇന്ത്യയുടെ ദേശീയലക്ഷ്യങ്ങളായ മതേതരത്വവീക്ഷണത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെങ്കില്‍ അതിനുള്ള പശ്ചാത്തലമൊരുക്കേണ്ടത് വിദ്യാലയങ്ങളിലാണ്. ഭരണഘടന 25, 26 വകുപ്പുകളില്‍ മതസ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും നല്‍കുന്നു. 1972-ലെ യൂണിവേഴ്‌സിറ്റി ബില്‍ പ്രക്ഷോഭണകാലത്ത് കെ എസ് യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും വിളിച്ചു പറഞ്ഞ മുദ്രാവാക്യം കേട്ടത് അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ക്രൈസ്‌തവരക്തം ഞങ്ങളിലില്ല, ഹൈന്ദവരക്തം ഞങ്ങളിലില്ല; മുസ്ലീം രക്തം ഞങ്ങളിലില്ല; ഞങ്ങളിലുള്ളത് മാനവരക്തം.? കോണ്‍ഗ്രസിന്റെ പുത്തന്‍ തലമുറ ഒരു പുത്തന്‍ രാഷ്‌ട്രീയ പരിതോവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള കുഴലൂത്തായാണ് അന്ന് അതിനെ എന്നെപ്പോലെയുള്ളവര്‍ കണ്ടത്. കെ എസ് യു വിനും യൂത്ത് കോണ്‍ഗ്രസിനും ജന്മം കൊടുത്തു നയിച്ച കോണ്‍ഗ്രസ് യുവാക്കന്മാര്‍ മതേതരത്വത്തിന്റെ വക്താക്കളായി മാറി. എം എ ജോണും, എ കെ ആന്റണിയും വയലാര്‍ രവിയുമെല്ലാം മതനിരപേക്ഷമായി വിവാഹം ചെയ്‌തു. വഴിവിട്ടുള്ള ഈ യാത്ര മതേതരത്വത്തിന്റെ ശക്തമായ സന്ദേശമാണ് യുവജനങ്ങള്‍ക്ക് നല്‌കിയത്. ഇവരെ രാഷ്‌ട്രീയമായി മുച്ചൂടും നശിപ്പിക്കുന്നതിന് കത്തോലിക്കാസഭാധികാരികള്‍ പരിശ്രമിച്ചതും ഓര്‍ക്കുന്നു. പക്ഷേ കേരളത്തിലെ ജനങ്ങളുടെ അന്തര്‍ദാഹമായിരുന്ന മതേതരസമൂഹസൃഷ്‌ടിക്ക് നേതൃത്വം നല്‍കിയ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇന്ന് ഇന്ത്യയുടെ ഭരണചക്രം കൈയിലെടുക്കാന്‍ അവസരം ലഭിച്ചു. ഒരുകാലത്ത് പള്ളിയുടെ വക്താക്കളായി കോണ്‍ഗ്രസില്‍ പ്രവേശിച്ചവര്‍ പുത്തന്‍ നേതൃത്വത്തിന്റെ വരവോടെ കോണ്‍ഗ്രസില്‍നിന്നും പുറംതള്ളപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസ് വീണ്ടും കേരള രാഷ്‌ട്രീയത്തില്‍ ശക്തമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍രാഷ്‌ട്രീയ പാര്‍ട്ടിയാണ്. അതുപോലെതന്നെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്‌ട്രീയ എതിരാളിയാണ്. പക്ഷേ ജനനന്മകരമായ നയങ്ങളും നിയമങ്ങളും കോണ്‍ഗ്രസ് ആവിഷ്‌കരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കാലങ്ങളില്‍ പിന്തുണ നല്‌കിയിട്ടുണ്ട്. ജമീന്താരി നിര്‍മ്മാര്‍ജ്ജനം, ബാങ്കുകളുടെയും ഇന്‍ഷുറന്‍സിന്റെയും ദേശസാല്‍ക്കരണം മുതലായ നിയമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‌കി എന്നോര്‍ക്കുക. കഴിഞ്ഞ 50 കൊല്ലക്കാലമായി കേരളത്തില്‍ രാഷ്‌ട്രീയ അസ്ഥിരത വിതയ്‌ക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികളെ കാലാകാലങ്ങളായി കടമെടുക്കുന്ന ഒരു വന്‍ശക്തിയായി പള്ളി അധികാരികള്‍ മാറിയിരിക്കുകയാണ്. എല്ലാ സാമൂഹ്യനീതിക്കും വിരുദ്ധമായി നിലകൊള്ളുന്ന ഈ വിദ്യാലയസെമിന്താരീവ്യവസ്ഥയ്‌ക്ക് കടിഞ്ഞാണിടാന്‍ പുരോഗമനവാദികളായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തയ്യാറാവേണ്ടതല്ലേ? കെ എസ് യുക്കാരും യൂത്ത് കോണ്‍ ഗ്രസ്‌കാരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടുത്തെ ക്രൈസ്‌തവര്‍ക്ക് ഈ വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല. മാത്രമല്ല, കാനോന്‍നിയമത്തിലൂടെ കേരളത്തിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും മെത്രാന്മാര്‍ സ്വന്തമാക്കിയിരിക്കുകയുമാണ്. അവരിന്ന് യഥാര്‍ത്ഥത്തില്‍ നാട്ടുരാജാക്കന്മാരെപ്പോലെ സഭയുടെ സ്ഥാപനങ്ങളെയും സമ്പത്തിനെയും ഭരിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ക്രൈസ്‌തവമതപുരോഹിതരാണ്. പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളിലും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍വരെ പണിതും അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ സ്ഥാപിച്ചും ഒരു പുതിയ അരാഷ്‌ട്രീയസമ്പന്ന വര്‍ഗ്ഗത്തെ ഇവര്‍ സൃഷ്‌ടിക്കുകയാണ്. ഇതറിയുന്നവരാണ് ഈ തലമുറയിലെ യുവാക്കള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ യുവാക്കളെ ദേശീയവികാരത്തിലേക്ക് കൊണ്ടുവന്ന് വര്‍ഗ്ഗീയതയുടെ വേരറുക്കാനും മതപുരോഹിതരില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസരംഗത്തെ രക്ഷിക്കാനും കോണ്‍ഗ്രസ് തയാറാകേണ്ടതല്ലേ? വിവാദ പാഠപുസ്‌തകത്തിലെ വിവാദഭാഗങ്ങള്‍ ഞാന്‍ വായിച്ചു. മതവിരുദ്ധമായ ഒറ്റ വാചകംപോലും അതില്‍ കണ്ടില്ല. പക്ഷേ ഒരു പുത്തന്‍ സമൂഹത്തിന്റെ സൃഷ്‌ടിക്കുവേണ്ടി തലമുറകളെ ബോധവല്‍ക്കരിക്കാന്‍ അത് ഉതകും. പക്ഷേ നമ്മുടെ ഈ സമൂഹത്തില്‍ മതേതരത്വത്തിന്റെ നിലനില്‍പാണ് രാഷ്‌ട്രലക്ഷ്യം. ഇത് മനസ്സിലാക്കി കോണ്‍ഗ്രസിലെ യുവജനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉണര്‍ന്നും ഉയര്‍ന്നും ചിന്തിക്കുന്ന യുവാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് ഒരു ആകര്‍ഷണകേന്ദ്രമല്ലാതെയാകും.കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതരരാഷ്‌ട്രീയ കക്ഷിയാണ്. മതേതരവ്യവസ്ഥയെ തകിടം മറിക്കുന്ന സാമൂഹ്യശക്തികള്‍ക്ക് ബലം കൊടുത്തുകൊണ്ട് ഇത്തരം സമരത്തെ സഹായിക്കുന്നത് ??മുതലയ്‌ക്ക് തീറ്റി കൊടുത്ത് ശക്തിപകരുന്നതുപോലെ അപകടകരമാണെന്ന് ഓര്‍ത്താല്‍ നന്ന്.