Friday, August 31, 2012

എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ല: വി.എസ്‌




എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ല: വി.എസ്‌


എമര്ജിംഗ് കേരള എമര്ജിംഗ് ലീഗായി മാറുന്നു. വരാനിരിക്കുന്ന വന്കിട പദ്ധതികളുടെ 25 ശതമാനവും ലീഗ് ആസ്ഥാനമായ പാണക്കാട് വില്ലേജിലേക്ക്.


ആലുവ: കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. തൃപ്തികരമായ വിശദീകരണം ലഭിച്ചാല്‍മാത്രം പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെല്ലിയാമ്പതിയും വാഗമണും അടക്കമുള്ള വനഭൂമികളുടെ കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. പദ്ധതികളെക്കുറിച്ച് വ്യക്തത ലഭിക്കാത്തപക്ഷം ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം.





പദ്ധതികളെല്ലാം പാണക്കാട്ടേക്ക്; സര്ക്കാര് ചെലവില് റിയല് എസ്റ്റേറ്റ് ഇടപാട്

തൃശൂര്: എമര്ജിംഗ് കേരള എമര്ജിംഗ് ലീഗായി മാറുന്നു. വരാനിരിക്കുന്ന വന്കിട പദ്ധതികളുടെ 25 ശതമാനവും ലീഗ് ആസ്ഥാനമായ പാണക്കാട് വില്ലേജിലേക്ക്.

വ്യവസായ വകുപ്പ് സെപ്റ്റംബറിലാരംഭിക്കുന്ന എമര്ജിംഗ് കേരളയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖകലകളിലെ പദ്ധതികള് മുഴുവനും ആരംഭിക്കുന്നത് മലപ്പുറം നിയോജകമണ്ഡലത്തിലെ പാണക്കാട്
വില്ലേജിലാണ്. 183 ഏക്കര് ഭൂമി സ്വകാര്യ കമ്പനികള്ക്ക് ഏറ്റെടുത്തു നല്കിയ ശേഷമാകും പദ്ധതികള് ആരംഭിക്കുക. 170 പദ്ധതികളാണ് എമര്ജിംഗ് കേരളയിലൂടെ നടപ്പാക്കുന്നത്. കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ചാണ് ഇവയെല്ലാം നടക്കുക. ഇതില് നൂറില്പരം പദ്ധതികള് ശതകോടികളുടെ നിക്ഷേപം വേണ്ടിവരുന്നവയാണ്. ഇവയില് 24 എണ്ണവും പാണക്കാട്ടാണ് ആരംഭിക്കുക.

2,300 കോടിയോളം രൂപയുടെ പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. എഡ്യു-ഹെല്ത്ത് സിറ്റിയെന്ന പേരില് പ്രത്യേക മേഖലയും ഇതിനായി സൃഷ്ടിക്കും. നല്കുന്ന ഭൂമി മറ്റാവശ്യങ്ങള്ക്കുപയോഗിക്കാനുള്ള സ്വാതന്ത്ര്യവും കമ്പനികള്ക്ക് നല്കുന്നുണ്ട്.

അഞ്ഞൂറുകോടിക്കടുത്ത് മൂലധനം വേണ്ടിവരുന്ന മലപ്പുറം കാന്സര് ഇന്സ്റ്റിറ്റ്യൂട്ട്, ഇത്ര തന്നെ ചെലവു വരുന്ന സൂപ്പര് സ്പെഷാലിറ്റി ഹോസ്പിറ്റല്, 300 കോടിയുടെ സെന്റര് ഫോര് എക്സലന്സ് ഇന് മെഡിക്കല് എജുക്കേഷന് ആന്ഡ് സൂപ്പര് സ്പെഷാലിറ്റി ഹോസ്പിറ്റല്, 85 കോടിയുടെ മെഗാ ഹോട്ടല്, 2 കോടിയുടെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്നോസ്റ്റിക്സ്, ഒന്നരക്കോടിയുടെ സ്കില് ഡവലപ്പ്മെന്റ് സെന്റര്, 16 കോടിയുടെ ബിസിനസ് സ്കൂള്, 50 കോടിയുടെ ഫാര്മസി കോളജ്, 89 കോടിയുടെ ഇന്റര്നാഷണല് എന്ജിനിയറിംഗ് കോളജ്, 33 കോടിയുടെ ഇന്റര്നാഷണല് സ്കൂള്, 30 കോടിയുടെ ഇന്റര്നാഷണല് റെസിഡന്ഷ്യല് സ്കൂള്, 28 കോടിയുടെ കാറ്ററിംഗ് ആന്ഡ് ഹോട്ടല് മാനേജ്മെന്റ് സ്കൂള്, 35 കോടിയുടെ സ്കൂള് ഓഫ് ഹോസ്പിറ്റാലിറ്റി ട്രാവല് ആന്ഡ് ടൂറിസം, 75 കോടിയുടെ സ്കൂള് ഓഫ് നഴ്സിംഗ്, 10 കോടിയുടെ സെന്റര്ഫോര് അഡ്വാന്സ്ഡ് സ്പോര്ട്സ് സയന്സ്, 5 കോടിയുടെ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ്, 10 കോടിയുടെ വൊക്കേഷണല് എഡ്യുക്കേഷന് അക്കാദമി എന്നിവയാണ് പാണക്കാട്ടെ എഡ്യു-ഹെല്ത്ത് സിറ്റിയില് വരുന്നത്.

ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്ക്കായി 110 കോടിയുടെ ഗ്രൂപ്പ് ഹൗസിംഗ്, 25 കോടിയുടെ സര്വീസ് അപ്പാര്ട്ട്മെന്റ്, 50 കോടിയുടെ വാണിജ്യ സംവിധാനങ്ങള്, 25 കോടിയുടെ വെല്നസ് സെന്റര്, 20 കോടിയുടെ റിക്രിയേഷന് സോണ് എന്നീ പദ്ധതികളും നടപ്പാക്കും.

ഇവയ്ക്കുവേണ്ട ഭൂമി സര്ക്കാര് ഏറ്റെടുത്തു നല്കും. നിര്മ്മാണം നടത്തുന്ന സ്വകാര്യ കമ്പനികള്ക്ക് ഇത് മറ്റ് ഏജന്സികള്ക്ക് മറിച്ചുനല്കാനുള്ള അനുവാദവുമുണ്ട്. സര്ക്കാര് ഭൂമി മറ്റുള്ളവര്ക്ക് വാടകയ്ക്ക് നല്കാനുള്ള അധികാരം ഇതോടെ കമ്പനികള്ക്ക് കൈവരും. ഇതുവഴി കോടികളുടെ ഇടപാടിനാണ് കളമൊരുങ്ങുക.

സ്ഥാപനങ്ങളിലേക്കുള്ള റോഡ്, തെരുവു വിളക്കുകള്, വൈദ്യുതി ലൈനുകള്, ഡ്രൈനേജ് സംവിധാനം, കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള് എന്നിവയെല്ലാം സര്ക്കാര് ചെലവിലാണ് നിര്മ്മിച്ചു നല്കുക. നിലവില് പദ്ധതി വന്കിടക്കാര്ക്കുള്ള റിയല് എസ്റ്റേറ്റ് പദ്ധതിയായും പരിണമിക്കും.

26 ശതമാനം സര്ക്കാര് പങ്കാളിത്തവും 74 ശതമാനം സ്വകാര്യ ഓഹരികളുമുള്ള ഇന്കെല്ലാണ് ഇവയുടെയെല്ലാം നിര്മ്മാണം നടത്തുന്നത്. ഇന്കലിലെ ഭൂരിപക്ഷ പങ്കാളിത്തം വന്വ്യവസായികള്ക്കാണ്.

പദ്ധതികള് നടപ്പാക്കിയ ശേഷം അവ കൈമാറാതെ സ്വയം നിയന്ത്രിക്കാനും ഇന്കെല്ലിന് അധികാരം നല്കിയിട്ടുണ്ട്. വേണമെങ്കില് നിര്മ്മാണ പ്രവൃത്തികള് പൂര്ത്തിയാക്കിയ ശേഷം ഇന്കെല്ലിന് സ്ഥാപനങ്ങള് വാടകയ്ക്കു നല്കി ലാഭമുണ്ടാക്കാം.

ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം പോലും സര്ക്കാരിലേക്കു നല്കേണ്ടതില്ല. സര്ക്കാര് ഭൂമി കുറഞ്ഞനിരക്കിലാണ് കമ്പനികള്ക്ക് പാട്ടത്തിനു നല്കുക. സാധാരണക്കാരെക്കുറിച്ചു പദ്ധതിയിലൊരിടത്തും പരാമര്ശിച്ചിട്ടില്ല.

നരോദാപാട്ടിയ കേസില്‍ ശിക്ഷ ഇന്ന്


നരോദാപാട്ടിയ കേസില്‍ ശിക്ഷ ഇന്ന്









ന്യൂഡല്‍ഹി: നരോദാ പാട്ടിയ കൂട്ടക്കൊലകേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധിക്കും. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കൊലയായ നരോദാ പാട്ടിയ കേസില്‍ നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായ ബെന്‍ കൊദ്നാനി എംഎല്‍എയടക്കം 32 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചു. ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയും കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ കൂട്ടത്തിലുണ്ട്. 61 പ്രതികളില്‍ 29 പേരെ കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ച പ്രത്യേകസംഘം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.


കൊലപാതകം, ഗൂഢാലോചന, കലാപത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മായ കൊദ്നാനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തത്. ഗുജറാത്ത് വംശഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന നരേന്ദ്രമോഡിയുടെ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതിവിധി. ഗോധ്രയില്‍ ട്രെയിന്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും വിശ്വഹിന്ദുപരിഷത്തും 2002 ഫെബ്രുവരി 28ന് ആഹ്വാനംചെയ്ത ബന്ദിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം രാവിലെ അഹമ്മദാബാദിലെ മുസ്ലിംഭൂരിപക്ഷപ്രദേശമായ നരോദാ പാട്ടിയയില്‍ ഒത്തുചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത്, ബിജെപി പ്രവര്‍ത്തകര്‍ 97 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്തശേഷം മൃതദേഹങ്ങള്‍ ഒരു പൊട്ടക്കിണറ്റിലിട്ട് കത്തിച്ചു. നരോദാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന മായ ബെന്‍ കൊദ്നാനിയാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ആരംഭിച്ച അന്വേഷണം പക്ഷപാതപരമാണെന്ന ആക്ഷേപത്തെത്തുടര്‍ന്ന് 2003 നവമ്പറില്‍ കേസന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. 2008 മാര്‍ച്ചില്‍ സുപ്രീംകോടതി നരോദാ പാട്ടിയ അടക്കം ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. നരോദാ പാട്ടിയ കേസ് വിചാണയ്ക്ക് ജ്യോത്സ്ന യാജ്ഞിക്കിനെ പ്രത്യേക അതിവേഗ കോടതി ജഡ്ജിയായി നിയമിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.


സംസ്ഥാനത്ത് വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ 2009 മാര്‍ച്ച് 27ന് മായ കൊദ്നാനിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചു. കേസില്‍ മൊത്തം 70 പ്രതികളെയും അറസ്റ്റുചെയ്തെങ്കിലും ഇവരില്‍ ആറുപേര്‍ 2009 ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിക്കുംമുമ്പ് മരിച്ചു. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി. കോടതി നിയോഗിച്ച സംഘം 2012 ജനുവരിയില്‍ നരോദാ പാട്ടിയ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഏപ്രിലില്‍തന്നെ വിധി തയ്യാറായിരുന്നെങ്കിലും വീണ്ടും പ്രതികളിലൊരാള്‍ മരിച്ചതിനെത്തുടര്‍ന്ന് വിധിപ്രസ്താവം നീട്ടിവയ്ക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്ന മായ കൊദ്നാനിയുടെ രാഷ്ട്രീയവളര്‍ച്ച അതിവേഗത്തിലായിരുന്നു. 1995ല്‍ ബിജെപിയുടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി. മുസ്ലിങ്ങള്‍ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങളാണ് അവരുടെ രാഷ്ട്രീയവളര്‍ച്ചയുടെ പ്രധാന കാരണം.


ബിജെപി സ്ഥാനാര്‍ഥിയായി നരോദയില്‍നിന്ന് അവര്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. നരോദാ പാട്ടിയ സംഭവത്തിലും ഗുജറാത്ത് വംശഹത്യയിലും അവരുടെ പങ്കിനുള്ള പ്രതിഫലമെന്ന മട്ടിലാണ് മോഡി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചത്. എംഎല്‍എ എന്ന നിലയില്‍ മായ കൊദ്നാനി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്നാണ് കോടതിവിധിയെക്കുറിച്ച് നരേന്ദ്ര മോഡി പ്രതികരിച്ചത്.

ഉത്തരമില്ലാതെ പ്രധാനമന്ത്രി


ഉത്തരമില്ലാതെ പ്രധാനമന്ത്രി






യുപിഎ സര്‍ക്കാര്‍ കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെ രാഷ്ട്ര ഖജനാവിന് 1.86 ലക്ഷംകോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ ലോക്സഭാവേദി ഉപയോഗിച്ച് ആക്രമിച്ചതിലൂടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് യഥാര്‍ഥത്തില്‍ ചെയ്തത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള തന്റെ ബഹുമാനമില്ലായ്മ വിളംബരം ചെയ്യുകയാണ്. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ സിഎജിക്ക് പാര്‍ലമെന്റില്‍ വന്ന് വിശദീകരണം നല്‍കാം. എന്നാല്‍, പാര്‍ലമെന്റ് സിഎജിയോട് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അങ്ങനെയൊരു നിര്‍ദേശംവച്ചിട്ടുമില്ല. സിഎജിക്ക് സഭാതലത്തില്‍ വന്ന് വിശദീകരണം നല്‍കാനുള്ള അവകാശം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് അദ്ദേഹത്തെ ഏകപക്ഷീയമായി ആക്രമിക്കുക. ഇതാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഇതിന് ന്യായീകരണമില്ല. സിഎജി എന്നത് പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളിലൊന്നാണ്. ആ നിലയ്ക്ക് മാനിക്കപ്പെടേണ്ടതാണ് സിഎജിയുടെ റിപ്പോര്‍ട്ടെന്ന് ഇടയ്ക്കിടെ പറയാറുള്ള കോണ്‍ഗ്രസിന്റെതന്നെ പ്രധാനമന്ത്രിയാണ് ആ സ്ഥാപനത്തെ, അതിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് രാഷ്ട്രീയമായി പ്രതികൂലമായെന്ന് വന്നപ്പോള്‍ കടന്നാക്രമിച്ചത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭരണഘടനാസ്ഥാപനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവം ഇത്തരത്തിലായികൂടാത്തതാണ്. തന്റെ വിശദീകരണം പൂര്‍ണമായി സഭയില്‍ നല്‍കാന്‍ കഴിയാത്തതിന് പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ സഭയില്‍ ബഹളമുണ്ടാക്കിയ ബിജെപി അംഗങ്ങളെ കുറ്റപ്പെടുത്താം. അങ്ങനെ സഭ പ്രക്ഷുബ്ധമാകുന്ന വേളകളില്‍ തന്റെ വിശദീകരണം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നുവെന്ന് പറഞ്ഞ് രേഖാമൂലമുള്ള വിശദീകരണം സഭാനടപടിയുടെ ഭാഗമാക്കുകയും സഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എത്തിച്ചുകൊടുക്കുകയുമാണ് സാധാരണ പ്രധാനമന്ത്രിമാര്‍ ചെയ്യാറ്. എന്നാല്‍, ഈ പ്രധാനമന്ത്രി അതല്ല ചെയ്തത്. 32 ഖണ്ഡങ്ങളുള്ള വിശദീകരണത്തിലെ രണ്ട് ഖണ്ഡികകള്‍മാത്രം സഭയില്‍ വായിച്ച് പൂര്‍ണരൂപം ട്വിറ്ററിലിട്ടു. ഇത് സഭയോടും ജനാധിപത്യത്തോടുമുള്ള പ്രധാനമന്ത്രിയുടെ അവജ്ഞയെയാണ് കാണിക്കുന്നത്. പരമാധികാര ജനപ്രതിനിധിസഭയ്ക്ക് കിട്ടാത്ത വിശദീകരണം ട്വിറ്ററില്‍! ഇത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമല്ല. ട്വിറ്ററില്‍ പ്രധാനമന്ത്രി പറയുന്നതാകട്ടെ, വിശ്വസനീയമായ കാര്യമല്ല. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ കൊടുക്കാന്‍ 2004ല്‍ തീരുമാനിച്ചുവെന്നു പറയുന്നു. എന്നാല്‍, നീണ്ട എട്ടുവര്‍ഷമായിട്ട് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കാതിരുന്നതെന്തുകൊണ്ട്? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. ലേലത്തില്‍ കൊടുക്കുന്നതിനെ ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തുവെന്ന് പ്രധാനമന്ത്രി പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും സമ്മതം ചോദിച്ചിട്ടാണോ സാധാരണ കേന്ദ്രത്തിന്റെ നടപടികള്‍? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. സംസ്ഥാനാവകാശങ്ങള്‍ തീര്‍ത്തും ധ്വംസിച്ചുകൊണ്ട് ഫെഡറല്‍ സത്തയ്ക്ക് വിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിനോടുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ പുച്ഛിച്ചുതള്ളുകയും ചെയ്ത പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ഇതു പറയുന്നത്. എന്നുമാത്രമല്ല, ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തത് സംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരി നിഷേധിച്ചുകൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതിനെയാണ്; ലേലം നടത്തുന്നതിനെയല്ല. ഇക്കാര്യം വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ, പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ വിശദീകരണത്തില്‍ ഇതിനൊന്നും മറുപടിയില്ല. ലേലമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുന്നുണ്ട്. രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാല്‍ എല്ലാമായോ? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രി പലതും ഒളിക്കുകയാണ്. അക്കാര്യമാണ് ട്വിറ്ററില്‍ തെളിയുന്നത്. നവ ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസിനും ബിജെപിക്കും ഗുരുതരമായ ഈ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കുന്നതിലല്ല താല്‍പ്പര്യം; മറിച്ച് ചര്‍ച്ച ഒഴിവാക്കുന്നതിനാണ്. അതുകൊണ്ടാണ് ബിജെപി പ്രത്യേക വിധത്തിലുള്ള നിലപാട് സഭയില്‍ എടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് സമവായമുണ്ടാക്കി സഭാസ്തംഭനപ്രശ്നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് 

Tuesday, August 28, 2012


സമൃദ്ധിയുടെയും  സമത്വത്തിന്റെയും ഓണസങ്കല്പം  യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് അണിചേരാം 

എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ  ഓണാശംസകള്‍




പൊന്നിന് ചിങമാസത്തില്‍ മറ്റൊരു പൊന്നോണം കൂടി വന്നിരിക്കുന്നു, മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം  സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെപറ്റിയുള്ള മധുര സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില് അത്യാഹ്ലാദത്തിന്റെ അലയൊലികള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനത പ്രതിക്ഷയുടെ പ്രതീകമായി ഓണത്തെ ഇന്നു കാണുന്നു.
 കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണത്തിന്ന്  ഒട്ടെറെ സവിശേഷതകള്‍ ഉണ്ടായിരുന്നു. പാടത്തും പറമ്പിലും  ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. കര്‍ഷകനു കൃഷിചെയ്യാന്‍ വയലുകളില്ല  . അവശേഷിക്കുന്ന നിലങളില്‍ കൃഷി ചെയ്യാന്‍ തയ്യാറുമില്ല...കൃഷി ചെയ്ത കര്‍ഷകരാകട്ടെ  കാര്‍ഷിക ഉല്പ്പാന്നങളുടെ  വിലയിടിവും വി ത്തിന്റേയും  വളത്തിന്റെയും ഉയര്‍ന്ന വിലയും തൊഴിലാളികളുടെ ഉയര്‍ന്ന കൂലിയും കലാവസ്ഥ വ്യതിയാനങളിലെ മാറ്റങള്‍ കൊണ്ടുള്ള കൃഷി നാശവും ബേങ്കുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും അമിതമായ പലിശക്കെടുക്കുന്ന പണം തിരിച്ചടക്കാന്‍ പറ്റാത്തതുകോണ്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ദയനിയമായ സ്ഥിതിയാണിന്നുള്ളത്.ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കാത്തത് പ്രശ്നം കൂടുതല്‍ ഗൗരവതരമാക്കുന്നു.ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുതി തള്ളാനോ കടക്കെണികൊണ്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്ത മഹാ കഷ്ടമാണു


 വീടും പരിസരവും ഇന്റര്‍ ലോക്ക് ടൈല്‍സിട്ട് അലങ്കരിച്ച്  അവശേഷിക്കുന്ന  വീടിന്റെ പരിസരമാകെ ലാന്റ് സ്കേപ്പില്‍ നടത്തി അലങ്കരിക്കുന്ന മലയാളി  വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.അമിത വിഷപ്രയോഗം നടത്തി വിളയിക്കുന്ന പച്ചക്കറികളും അരിയും പാലും വാങിക്കഴിച്ച് അകാലത്തില്‍ അന്ത്യയാത്രക്ക് ഒരുങിയിരിക്കുകയാണു..കൃഷി ചെയ്യാന്‍ സ്വന്തം മണ്ണും അദ്ധ്വാനിക്കാന്‍ കരുത്തും ഉണ്ടായിട്ടും ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ ജനത ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. ഈ എല്ലാ കൊള്ളരുതായ്മകള്‍ക്കും സര്‍ക്കാറ് ഒത്താശ ചെയ്തുകൊടുക്കുന്നു... അവശേഷിക്കുന്ന വയലേലകളും കൃഷി ഭൂമിയും  വെട്ടിപ്പിടിക്കാന്‍  കഴുകന്‍  കണ്ണുമായി നടക്കുന്ന  മാഫിയ സംഘങള്‍ സര്‍ക്കാര്‍  അനുകൂലമായ നിയമനിര്‍മ്മാണങള്‍ കൊണ്ടുവരാന്‍ ശ്രമങള്‍ ആരംഭിച്ചു കഴിഞ്ഞു


 ഓണമിന്ന്  ചാനലുകളും  കോര്‍പ്പററേറ്റ്  വ്യാപരശ്രംഗലകളും കൂടി ഹൈജാക്ക് ചെയ്തു കഴിഞ്ഞു...ഓണമിന്ന് ഒരു വന്‍ വ്യാപരോത്സമായി മാറിക്കഴിഞ്ഞു....ഓണത്തിന്റെ കെട്ടും മട്ടും  ഇന്ന്  മാറിക്കഴിഞ്ഞിരിക്കുന്നു...നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിക്കുപോലും അതീവശ്രദ്ധയാണുണ്ടായിരുന്നത് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് അതൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. തമിഴ് നാട്ടില്‍ നിന്ന് പൂക്കളും കയറ്റിക്കൊണ്ടുള്ള വണ്ടി വന്നില്ലെങ്കില്‍ മലയാളിയുടെ മുറ്റത്തിന്ന് പൂക്കളമില്ല...
 കള്ളവും ചതിയുമില്ലാത്ത നാട്ടില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും പ്രധാനം ചെയ്ത്   പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാന‍ലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി  ആസ്വദിക്കുകയ്യാണു ജനങള്‍. ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.ഈ ഓണത്തിന്നു മുമ്പ് ക്ഷേമപെന്‍ഷനും ,കര്‍ഷകതൊഴിലാളി പെന്‍ഷനും  വികലാംഗ പെന്‍ഷനും അഗതി -വിധവ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും  കുടിശ്ശിഖ സഹിതം കിട്ടാത്തതുകോണ്ട് സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ ഓണം സര്‍ക്കാര്‍ അവതാളത്തിലാക്കി... 

 സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസംഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും ഭീകരവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും  കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ തിവ്രവാദ സംഘടനകള്‍  തിവ്രമായ ശ്രമങള്‍ നടത്തുന്നുണ്ട്... വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനത്തിലാണു ജനങള്‍ മുന്നോട്ട് പോകുമ്പോഴും ഇന്ത്യയില്‍  നടന്ന ഏതു തിവ്രവാദ ഭീകരവാദപ്രവര്‍ത്തനങളില്‍ പങ്കെടുത്തവരെ പിടിക്കപ്പെടുമ്പോള്‍  അതില്‍ മലയാളികളുടെ സാന്നിധ്യം ആരേയും ഞെട്ടിപ്പിക്കുന്നതാണു.

വ്യവസായത്തിന്റേയും  വികസനത്തിന്റേയും  പേരു പറഞ്ഞ് നമ്മുടെ കണ്ണായ ഭൂമിയും കടലും കായലും കുന്നുകളും മലകളും വനവും കരിമണലും മറ്റ് ധാതു സമ്പത്തുകളുംകൊള്ളയടിക്കാന്‍  സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും ബിനാമികള്‍ക്കും സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളാണാണിന്ന് നമുക്കുള്ളത് .വ്യവസായമെന്നു പറഞ്ഞാല്‍ പൊതുസ്വത്ത് കൊള്ളയടിക്കലെന്നാണു  സര്‍ക്കാര്‍ പഠിപ്പിക്കുന്നത്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്നവരും വഴിയിലും വൃദ്ധ സദനങലിലും  കൊണ്ട് തള്ളുന്ന മക്കള്‍  ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോരയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, സ്ത്രി പിഢനക്കാര്‍ക്കും പെണ്‍‌വാണിഭ സംഘങള്‍ക്കും  ഒത്താശ ചെയ്യുന്ന ക്രിമിനലുകളായ പോലീസ് മേധാവികള്‍ , അഴിമതികളില്‍ തങള്‍ ആരേക്കാളും മുന്നിലെത്തണമെന്ന്  മത്സരിക്കുന്ന ഭരണാധികാരികള്‍,  കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍  സംഘങളുടെയും സദാചാരപോലീസ് എന്ന ഗുണ്ടാസംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. 

ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും  കാര്‍ഷികസമൃദ്ധിയിലേക്ക്  മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും പൂക്കളുടെയും തുമ്പികളുടെയും കിളികളുടെയും നിലാവിന്റെയും പുഴയുടെയും പാട്ടിന്റെയും   മനുഷ്യരുടെ സന്തോഷത്തിന്റെയും നിറനിലാവായി എന്നും നമ്മളില്‍    നിറഞ  പുന്ചിരി വിടര്‍ത്താന്‍ ഈ ഓണസങ്കല്പത്തിന്നാകട്ടെയെന്ന് നമുക്ക് ആശിക്കാം.  

നാരായണന്‍ വെളിയംകോട്050-6579581

Monday, August 27, 2012

ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം


ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം

സമൃദ്ധിയുടെയും സമത്വത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഓണം. ഇല്ലായ്മയില്‍നിന്ന് നന്മയിലേക്ക് മുന്നേറുമെന്ന ശുഭപ്രതീക്ഷ. ചിങ്ങമോരോന്നു കഴിയുന്തോറും ഓണാവേശം ഉയരുകയാണ്. മുമ്പ് "പൊന്നോണം" സവര്‍ണനും ധനികനുമായിരുന്നെങ്കില്‍ ഇന്ന് സര്‍വ മലയാളിക്കും കാണം വില്‍ക്കാതെ ഓണം ആഘോഷിക്കാമെന്നായിട്ടുണ്ട്. ഓണസമത്വത്തിന്റെ കേരളമാതൃകയായ ആദ്യ ഇ എം എസ് സര്‍ക്കാരും തുടര്‍ന്നുണ്ടായ ഇടതുപക്ഷ സര്‍ക്കാരുകളുമാണ് ഓണത്തെ ഇല്ലങ്ങളില്‍നിന്നും നാലുകെട്ടുകളില്‍നിന്നും പിടിച്ചിറക്കി ചാളകളിലും ചെറ്റക്കുടിലുകളിലും നിറപറയാക്കിയത്. കേരളത്തിന്റെ സമത്വഭാവം ഇടതുപക്ഷത്തിന്റെ മനോഭാവമാണ്. അതിനാല്‍ ഓരോ ഓണവും പൊലിമയേറുമ്പോള്‍ തുടിക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ്. അതിനാല്‍ ഓണപ്പെരുമയെ ക്രിയാത്മകമായി കാണാനേ എന്നും ഞങ്ങള്‍ തയ്യാറുള്ളൂ. എങ്കിലും മഹത്തായ ആ സങ്കല്‍പ്പത്തെ ഇത്രയേറെ പുച്ഛത്തോടെ കാണാന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ശ്രമിച്ചതിനെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. ഉമ്മന്‍ചാണ്ടിഭരണം ഈ ഓണക്കാലത്ത് ചെയ്തത് മലയാളികള്‍ ഏത് ഓണച്ചന്തയിലും ചാലക്കമ്പോളത്തിലും അനുഭവിച്ചറിഞ്ഞതാണ്. "പൊള്ളുന്ന ഓണം" ഇതുപോലെ അടുത്തകാലത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ഓണത്തീവില എന്നു പറഞ്ഞാല്‍ അത് "ദേശാഭിമാനി"യുടെ ദുഷ്ടലാക്കാണെന്ന് ഉമ്മന്‍ചാണ്ടിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടാന്‍ ഓണക്കാലത്തെങ്കിലും കേരള സര്‍ക്കാരുകള്‍ മുമ്പ് ശ്രദ്ധാപൂര്‍വം ശ്രമിച്ചുപോന്നിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കുടിശ്ശിക സഹിതം വിതരണം ചെയ്യാറുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അഗതി-വിധവാ പെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍... ഇതിലേതെങ്കിലും ഉത്രാടനാളിനുമുമ്പ് അര്‍ഹരായവര്‍ക്ക് കിട്ടിയോ? ഇത് സമയത്തിന് അനുവദിക്കുക എന്നത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഔദാര്യമല്ല. ധനമന്ത്രി കെ എം മാണി ജുബ്ബയില്‍ നിന്നെടുത്തു കൊടുക്കേണ്ട കൈനീട്ടവുമല്ല. പ്രബുദ്ധ കേരളം പോരടിച്ചുനേടിയ അവകാശങ്ങളാണ്. അത് പിടിച്ചുവച്ചത് എന്തിന്? വിമര്‍ശമുയര്‍ന്നപ്പോള്‍ അത്തം മൂന്നാംനാള്‍ ഇവ അനുവദിച്ച് പ്രഖ്യാപനമിറക്കിയെന്നത് നേര്. ഇവയൊന്നും ഓണമുണ്ണാന്‍ പാവങ്ങളുടെ കൈയിലെത്തില്ലെന്ന് ഉറപ്പിച്ചുകൊണ്ട്. എന്തിന്, പൊതുവിദ്യാലയങ്ങളിലെ പിഞ്ചുകുട്ടികള്‍ക്ക് എല്ലാവര്‍ഷവും നല്‍കുന്ന ഓണം സ്പെഷ്യല്‍ അരി ഇത്തവണ വിതരണംചെയ്തോ? നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1987ലാണ് സ്കൂളുകളില്‍ ഉപ്പുമാവിനു പകരം ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെയുള്ള കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ അരി സൗജന്യമായി നല്‍കിപ്പോന്നു. പിന്നീടത് പെരുന്നാള്‍, ക്രിസ്മസ് ആഘോഷത്തിനും വ്യാപിപ്പിച്ചു. കഴിഞ്ഞവര്‍ഷംവരെ മുടക്കംകൂടാതെ വിതരണം നടന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം അഞ്ചുകിലോയ്ക്ക് പകരം മൂന്നുകിലോയാക്കി. ഇത്തവണ അതുമില്ലാതായി. പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട എന്ന കോണ്‍ഗ്രസ്-ലീഗ് നയം ഓണനാളില്‍ ഇത്ര ക്രൂരമായി നടപ്പാക്കേണ്ടിയിരുന്നോ? കുട്ടികള്‍ സ്കൂളുകളില്‍നിന്ന് ചുമന്നുകൊണ്ടുപോകുന്ന ഈ അരി കേരളത്തിലെ സാധാരണക്കാരന്റെ അഭിമാനഭാണ്ഡമാണ്. ഗോഡൗണുകളില്‍ ടണ്‍കണക്കിന് അരി കെട്ടുനാറുമ്പോള്‍ എന്തിനാണ് ആ ഭാണ്ഡം വേണ്ടെന്നുവച്ചത്? വയനാട്ടിലും മറ്റും ആത്മഹത്യചെയ്ത കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായംപോലും ഈ ഓണക്കാലത്ത് വിതരണംചെയ്തില്ല. ചൂണ്ടിക്കാട്ടിയപ്പോള്‍ ഓണത്തലേന്ന് ദാ പ്രഖ്യാപനം. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായംപോലും അതിക്രൂരമായി തടയപ്പെട്ടു. ഓണത്തിന് എങ്ങനെയും നാടണയാന്‍ കുതിക്കുന്നവരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ബസുകള്‍ ഓണനാളുകളില്‍ കട്ടപ്പുറത്താക്കി. അത്തം തുടങ്ങിയതോടെ ആയിരത്തോളം ആനവണ്ടികള്‍ ഓട്ടം നിര്‍ത്തിപോലും. അതിശയോക്തിയല്ല. ബൂര്‍ഷ്വാ മാധ്യമങ്ങളും പറയുന്നതിങ്ങനെയാണ്. ഉമ്മന്‍ചാണ്ടിഭരണത്തില്‍ രണ്ടാമത്തെ ഓണം ഇങ്ങനെയൊക്കെയാണ.് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്ക് കേരളത്തില്‍ ഓണം നിരോധിക്കുമോ? അങ്ങനെയും സംഭവിക്കാം. ഓണ നടത്തിപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുമിടയുണ്ട്. ഓണം പിന്നെയും ധനികന്റെ പുത്തന്‍ മനകളിലെയും പുത്തന്‍ പണക്കാരന്റെ എട്ടുകെട്ടുകളിലെയും ചില്ലുമേടകളിലായേക്കാം. കോരന്‍ കഞ്ഞിക്കുവേണ്ടി ആ ഭവനങ്ങളുടെ പടിക്കല്‍ കാവല്‍നിന്നേക്കാം. പക്ഷേ, മാവേലിസങ്കല്‍പ്പം ലോകത്തിനു സംഭാവന നല്‍കിയ നാടാണ് മലയാളമെന്ന് ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം താമസിയാതെ അറിഞ്ഞുകൊള്ളും. ""പൃഥ്വിയിലന്ന് മനുഷ്യര്‍ നടന്ന പ- ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍, ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍ ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍ മൂവടിമണ്ണിനിരന്ന് കവര്‍ന്നു,വ- ധിച്ചു, നശിപ്പോ, രല്‍പ്പസുഖത്തിന്‍ പാവകളി,ച്ചത് തല്ലിയുടച്ചു- കരഞ്ഞുമയങ്ങിയുറങ്ങീടുന്നോര്‍"" വൈലോപ്പിള്ളി ഇന്നത്തെ അവസ്ഥ നേരത്തെ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ടല്ലോ.

Sunday, August 26, 2012

നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്‍റെ ആലോചനകള്‍

മലപ്പുറം ലീഗ് വര്‍ഗ്ഗിയതയുടെയും തിവ്രവാദത്തിന്റെയും കയറ്റുമതി കേന്ദ്രം...നാടിന്റെ ഐക്യവും സമാധാനവും തകര്‍ക്കുന്ന പ്രതിലോമകരമായ പ്രവര്‍ത്തികള്‍ക്ക് രൂപം കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഇവിടെ നിന്ന്.....

നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്‍റെ ആലോചനകള്‍

ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.




ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക





സീഷാന്‍ ഗുലാം ഹുസൈന്‍ അലി; പേരുകേട്ടാല്‍ ഒരു പാകിസ്താനി ചുവയുണ്ടെങ്കിലും തനി മലയാളിയാണ് ഈ 23 കാരന്‍. പിതാവ് മട്ടാഞ്ചേരി സ്വദേശി. ജനിച്ചത് കൊച്ചിയില്‍. വളര്‍ന്നതും പഠിച്ചതും മലപ്പുറം ജില്ലയിലെ തിരൂരില്‍. 2009-ലെ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 96-ാം റാങ്ക്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് 24. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) 72 സീറ്റുകളുള്ള പ്രവേശന പരീക്ഷയില്‍ 6-ാം റാങ്കുകാരന്‍. ഇപ്പോള്‍ 'എയിംസ്' സ്റ്റുഡന്റ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. ഈ മിടുക്കനെ ഞാന്‍ കണ്ടുമുട്ടിയ സമയത്ത് പല കാര്യങ്ങളും അന്വേഷിച്ച കൂട്ടത്തില്‍ ചോദിച്ചു. ഡല്‍ഹിയില്‍, പ്രത്യേകിച്ച് എയിംസിലെ പഠനകാലയളവില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എപ്പോഴെങ്കിലും അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ? അവന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എനിക്ക് എയിംസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആകാന്‍ കഴിയുമായിരുന്നോ? പിന്നീടവന്‍ ചില ജീവിതാനുഭവങ്ങളും പങ്കുവെച്ചു. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ചെന്നപ്പോള്‍ ഗുലാം ഹുസൈന്‍ അലിക്ക് റൂംമേറ്റായി കിട്ടിയത് അനൂജിനെ. തന്റെ സഹപാഠിയുടെ നീളമുള്ള പേരുകേട്ടപ്പോള്‍ ലഗേജെടുത്ത് തൊട്ടടുത്ത റൂമിലേക്ക് പേടിച്ചോടി അനൂജ്. ആഴ്ചകള്‍ കഴിഞ്ഞില്ല അനൂജിന് പനിബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവന്റെ കൂട്ടിന് ആസ്പത്രിയില്‍ നില്‍ക്കാന്‍ ഗുലാം ഹുസൈനാണ് പോയത്. മുസ്‌ലിങ്ങളെ കുറിച്ച് താന്‍ കേട്ടതൊക്കെയും തെറ്റാണെന്ന് ഗുലാം ഹുസൈനിലൂടെ അനൂജ് മനസ്സിലാക്കി. അവരിന്ന് നല്ലകൂട്ടുകാരാണ്. ഏത് തെറ്റിദ്ധാരണയും മാറണമെങ്കില്‍ പരസ്പരം അടുത്തറിയാനുള്ള സന്ദര്‍ഭങ്ങളും ഇടകലര്‍ന്ന് ജീവിക്കുവാനും സംവദിക്കുവാനുമുള്ള സാഹചര്യങ്ങളും നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഉണ്ടാകണം, അത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യയെപ്പോലൊരു ബഹുസ്വരസമൂഹത്തില്‍ എന്ത് വിലകൊടുത്തും പ്രോത്സാഹിപ്പിക്കേണ്ടതാണ്.





വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൈന്ദവ-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന അകല്‍ച്ച ചരിത്രത്തിന്റെ ഏതോ ശപിക്കപ്പെട്ട ദശാസന്ധിയില്‍ വന്നു ഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരും ഒരിക്കല്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്നവരായിരുന്നു. അവരില്‍ നിന്നുള്ളവര്‍ പിന്നീട് ഇന്ത്യയിലേക്ക് കടന്നുവന്നതും ഇന്ത്യയില്‍ത്തന്നെ ജന്മം കൊണ്ടതുമായ മറ്റു മതധാരകളെ ഉള്‍ക്കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസവഴികള്‍ തിരഞ്ഞെടുത്തു. അങ്ങനെ ഒരു മതവും വിശ്വാസികളുടെ ഒരു കൂട്ടവും മാത്രം ഉണ്ടായിരുന്ന രാജ്യത്ത് നിരവധി മതങ്ങളും ആ മതങ്ങളെ പുല്‍കിയ വിശ്വാസികളുടെ സമൂഹങ്ങളും ഉണ്ടായി. പ്രസ്തുത മതംമാറ്റങ്ങളൊന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങളോ അസ്വസ്ഥതകളോ ഭാരതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇന്ത്യ മതേതരമായി അഥവാ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചു തുടങ്ങിയത് സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഭരണഘടന നിലവില്‍ വന്നതിന് ശേഷമായിരുന്നുവെന്ന ധാരണ ശരിയല്ല. നമ്മുടെ നാടിന്റെ മതേതരഭാവത്തിന് ഈ രാജ്യത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.





സ്വാതന്ത്ര്യത്തിന് ശേഷമാകട്ടെ 99 ശതമാനവും മതവിശ്വാസികളുള്ള ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നപ്പോഴും 1957-ല്‍ കേരളം രൂപംകൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ഭൗതികവാദിയായിരുന്ന ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ആരും മതപരമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.





ഓരോ നാടിനും അവരവരുടേതായ പാരമ്പര്യവും ജീവിത രീതികളും അടയാളങ്ങളുമുണ്ട്. ഇവയില്‍ മതാഭിമുഖ്യമുള്ളവയും അല്ലാത്തവയും കാണാം. അവനവന്റെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത നാട്ടാചാരങ്ങളെയും ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുന്നതില്‍ ഒരു മതവും തെറ്റുപറയുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന മുസല്‍മാനും ഇന്‍ഡൊനീഷ്യയില്‍ ജീവിക്കുന്ന ഹൈന്ദവനും അറേബ്യന്‍ നാടുകളില്‍ ജീവിക്കുന്ന ക്രൈസ്തവനും ഒരുപോലെ ഇതു ബാധകമാണ്. ഈ യാഥാര്‍ഥ്യം നമ്മുടെ പൂര്‍വികര്‍ അംഗീകരിച്ചിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാനസ്വഭാവമുള്ള സംസ്‌കാരവും ആഘോഷങ്ങളും ചിഹ്നങ്ങളും എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്ത് ഓരോ രാജ്യത്തിന്റെയും സാംസ്‌കാരികത്തനിമ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായേ കാണാനാവൂ.





85 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യവും ലോകത്ത് ഏറ്റവും അധികം മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രവുമാണ് ഇന്‍ഡൊനീഷ്യ, അവിടത്തെ ഔദ്യോഗിക എയര്‍ലൈന്‍സിന്റെ പേര് 'ഗരുഡ ഇന്‍ഡൊനീഷ്യ' എന്നാണ്. മഹാവിഷ്ണുവിന്റെ ദേവഭാവമുള്ള വാഹനമാണ് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഗരുഡന്‍. ഈ പേര് പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതം ഒരു തടസ്സമായിട്ടില്ല. ഇന്‍ഡൊനീഷ്യന്‍ കറന്‍സിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ പല മുദ്രകളുടെ കൂട്ടത്തില്‍ ഗണപതിയുടെ ചിത്രവും കാണാം. ഇതിന്റെ പേരില്‍ ഒരു മുസ്‌ലിം രാജ്യവും ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ല. ഇന്നും ഏറ്റവുമധികം പേര്‍ ഓരോവര്‍ഷവും വിശുദ്ധ തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകുന്നത് ഇന്‍ഡൊനീഷ്യയില്‍ നിന്നാണ്. സലഫി സ്വാധീനമുള്ള സൗദി അറേബ്യന്‍ ഭരണകൂടമോ പണ്ഡിതസഭകളോ ഇവയുടെയൊക്കെ പേരില്‍ ഇന്‍ഡൊനീഷ്യയോട് ചിറ്റമ്മനയം കാണിച്ചിട്ടില്ലെന്നുകൂടി ഓര്‍ക്കണം.





നിലവിളക്കും നിറപറയുമൊക്കെ ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ് നമ്മുടെ നാട്ടില്‍ പരിഗണിച്ച് വരുന്നത്. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഇന്നും കേരളത്തിലെ പല മുസ്‌ലിംലീഗ് നേതാക്കള്‍ക്കും മതനിഷിദ്ധമായത് എന്തോ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും അങ്ങനെയല്ലതാനും. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും നിലവിളക്ക് കൊളുത്താതെ മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്തുമാത്രമാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചെറുതാകേണ്ടിവന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ഈ മാനസിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമസ്തയുടെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ അസ്ഹരി തങ്ങളെ ഞാന്‍ സമീപിച്ചു. നിലവിളക്ക് ഒരു ചടങ്ങിന്റെ ഭാഗമായി കൊളുത്തുന്നതിന്റെ മതവിധി ഞാനദ്ദേഹത്തോടാരാഞ്ഞു. തങ്ങള്‍ പറഞ്ഞു; ''എല്ലാ കര്‍മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണ്, വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല''. ഇതിനു ശേഷം ഞാന്‍ പങ്കെടുത്ത ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടി വന്നാല്‍ മാറിനില്‍ക്കാതെ ഞാനും നിലവിളക്ക് കൊളുത്തിത്തുടങ്ങി. കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇതോടനുബന്ധമായി കാണണം. പള്ളിയില്‍ നിലവിളക്ക് കൊളുത്തുന്നത് മതത്തിന് അനുകൂലവും പള്ളിക്ക് പുറത്തു കൊളുത്തുന്നത് മതത്തിന് പ്രതികൂലവുമാകുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക.





കൈകൂപ്പലിന്റെ കാര്യവും തഥൈവ. ഹൈന്ദവ മതവിശ്വാസികള്‍ ദൈവത്തിന്റെ മുന്നില്‍ കൈ കൂപ്പുന്നു. അതുകൊണ്ട് മുസ്‌ലിങ്ങള്‍ സ്‌നേഹാദരങ്ങളോടെ സൃഷ്ടികളുടെ മുന്നില്‍ കൈ കൂപ്പാന്‍ പാടില്ലെന്ന തെറ്റിദ്ധാരണയും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതാക്കളുടെ ഫോട്ടോകളില്‍ അവര്‍ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് കാണാനാവില്ല. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കളുടെ കൈകൂപ്പിയുള്ള ബോര്‍ഡുകളും ബാനറുകളും കാണാനുമാകും. ഇസ്‌ലാമില്‍ ലീഗ് മുസ്‌ലിമിന് ഒരു സമീപനവും ലീഗേതര മുസ്‌ലിമിന് മറ്റൊരു സമീപനവും ആയിക്കൂടല്ലോ?. ഭാരതീയമായ ഒരു അഭിവാദനരീതിയാണ് കൈകൂപ്പല്‍. അത് മുസ്‌ലിങ്ങള്‍ ചെയ്യുന്നത് അവരുടെ മതവിശ്വാസത്തിനെതിരാണെന്നത് തികച്ചും അബദ്ധജടിലമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ആ നാട്ടിലെ അഭിവാദനരീതിയും ശൈലിയും ഇസ്‌ലാമികമാണെന്ന് പറഞ്ഞ് മുസ്‌ലിങ്ങളല്ലാത്തവര്‍ അവ സ്വീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്നില്ലെന്ന് കൂടി ഓര്‍ക്കണം. ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പുറംതോട് പൊട്ടിച്ച് ലീഗ് പുറത്തു വരണം. 'ഗംഗ' എന്ന് പേരിട്ട വീട്ടില്‍ താമസിച്ചതുകൊണ്ട് തകരുന്നതല്ല ഇസ്‌ലാം, നിരുപദ്രവകരമായ ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഒലിച്ചു പോകുന്നതുമല്ല ഇസ്‌ലാം. സ്‌നേഹാദരങ്ങളോടെ ഒന്നു കൈകൂപ്പിയാല്‍ ഇല്ലാതാവുന്നതുമല്ല വിശ്വാസം.





ഇസ്‌ലാം മതാചാരപ്രകാരം വിവാഹച്ചടങ്ങ് (നിക്കാഹ്) നടന്ന് കഴിഞ്ഞതിനുശേഷം തിരുവിതാംകൂര്‍ കൊച്ചി മേഖലയിലെ മുസ്‌ലിങ്ങള്‍ താലികെട്ട് കല്യാണവും നടത്താറുണ്ട്. വരനും വധുവും പരസ്പരം പൂമാലകള്‍ കൈമാറുകയും സ്വര്‍ണമാല വരന്‍ വധുവിനെ അണിയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനോട് ഒരു മുസ്‌ലിം പണ്ഡിതരും ഇന്നുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലബാറിലെ മുസ്‌ലിങ്ങള്‍ക്ക് താലികെട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. കേരളത്തിലെ തിരുകൊച്ചിയില്‍ തെറ്റല്ലാത്തൊരു കാര്യം മലബാറിലെത്തുമ്പോള്‍ എങ്ങനെയാണ് തെറ്റാകുന്നത്? ഒരു മതക്കാര്‍ ചെയ്യുന്നുവെന്നുള്ളത്‌കൊണ്ടു മാത്രം മറ്റു മതസ്ഥര്‍ അതംഗീകരിക്കരുതെന്നും അവ സ്വീകരിക്കരുതെന്നും പറയുന്നതാണോ മതവിശ്വാസം? അവനവന്റെ വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളോട് എതിരു നില്‍ക്കാത്ത ആചാരങ്ങള്‍ ഇതരമതസ്ഥര്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അതിനെ സ്വന്തം മതത്തിന്റെ കീഴടങ്ങലായും സഹോദര മതങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കലായും വ്യാഖ്യാനിക്കുന്നത് കഷ്ടമാണ്.





മുസ്‌ലിങ്ങള്‍ മഹാഭൂരിഭാഗവും സാധുക്കളും നല്ലവരുമാണ്, അനാവശ്യമായ ദുശ്ശാഠ്യങ്ങളും അതിരു കടന്ന സ്വത്വബോധവും ഒരുപാടു തെറ്റിദ്ധാരണകള്‍ പൊതുസമൂഹത്തില്‍ അവരെക്കുറിച്ചുണ്ടാക്കിയിട്ടുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസധാരകളെ കൈവിടാതെ തന്നെ ചില നിര്‍ദോഷകരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ തെറ്റുണ്ടോ എന്ന് എല്ലാ വിശ്വാസിസമൂഹങ്ങളും ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരുടെയെങ്കിലും ഒരുവാക്കോ നോക്കോ ചിന്തയോ പ്രവൃത്തിയോ മറ്റുള്ളവരില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ഇടവരുന്നതാകരുത്. മുസ്‌ലിങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവര്‍ കര്‍ക്കശക്കാരുടെയും ശാഠ്യക്കാരുടെയും സമുദായമാണെന്നല്ല. ഒരു മധ്യമ സമുദായമാണെന്നാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ പോലും മിതത്വം അനുശാസിക്കുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് കണിശക്കാരും ദുശ്ശാഠ്യക്കാരും ആകാന്‍ സാധിക്കുക.





Wednesday, August 22, 2012

ചൂഷണത്തിന്റെ പുതിയ ഇരകള്‍


ചൂഷണത്തിന്റെ പുതിയ ഇരകള്‍

പി രാജീവ്       
              
കോതമംഗലത്തെ നേഴ്സുമാരുടെ സമരമായിരുന്നു പോയ വാരത്തിലെ പ്രധാനവാര്‍ത്തകളില്‍ ഒന്ന്. നൂറുദിവസത്തിലധികമായി തുടരുന്ന സമരം ഒത്തുതീരാത്ത സാഹചര്യത്തിലാണ് മൂന്നുപേര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് കയറിയത്. ഇതോടെ സമരത്തിന്റെ സ്വഭാവം മാറി. വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ന്യൂസ് ചാനലുകളുടെ ക്യാമറകള്‍ അങ്ങോട്ടേക്ക് പാഞ്ഞു. തത്സമയ സംപ്രേഷണങ്ങള്‍ ആളുകളെ സമരകേന്ദ്രത്തിലേക്ക് എത്തിച്ചു. കേരളത്തില്‍ അടുത്തകാലത്തൊന്നും തൊഴിലാളി സമരങ്ങളില്‍ പ്രയോഗിക്കാത്ത രീതിയാണ് ആത്മഹത്യസ്ക്വാഡുകള്‍. എന്നാല്‍, ഇങ്ങനെയൊരു രൂപം സ്വീകരിക്കാന്‍ സമരക്കാര്‍ നിര്‍ബന്ധിതമായതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അങ്ങേയറ്റത്തെ നിസ്സംഗതയാണ് പ്രകടിപ്പിച്ചത്. പ്രതിപക്ഷനേതാവും മറ്റു ജനപ്രതിനിധികളും ഇടപെട്ടിട്ടും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ സമരസ്ഥലത്ത് എത്തിയില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.


നാട്ടിലെ ജനങ്ങളാകെ സമരസജ്ജരായി രംഗത്തിറങ്ങിയതോടെ സമരം ഒത്തുതീര്‍ക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായി. കേരളത്തിലും ഡല്‍ഹിയിലുമായി നടന്ന നിരവധി സമരങ്ങളില്‍ ഇടപെടുന്നതിനും ഒത്തുതീര്‍പ്പുകളിലേക്ക് എത്തിക്കുന്നതിനും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ശക്തമായ നേഴ്സിങ് സമരം നടന്ന അമൃതയില്‍ തുടര്‍ച്ചയായി നിരവധി ദിവസങ്ങള്‍ ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചാണ് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നത്. കോതമംഗലത്തും കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അവിടെനിന്നും പോയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ട് രണ്ടാം ദിവസം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചകളിലെല്ലാം തെളിഞ്ഞു കാണുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന അരാജകപ്രവണതകളാണ്. രണ്ടായിരവും മൂവായിരവും രൂപ മാത്രം ശമ്പളം കിട്ടുന്നവരാണ് മഹാഭൂരിപക്ഷം നേഴ്സുമാരും. നിരോധിക്കപ്പെട്ടെങ്കിലും ബോണ്ട് സമ്പ്രദായം പലയിടങ്ങളിലും തുടരുന്നു. ബോണ്ടിന്റെ കാലാവധി കഴിഞ്ഞാലും സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ പിന്നെയും നിരവധി കടമ്പകളുണ്ട്. ജോലി സമയത്തിന് ഒരു വ്യവസ്ഥയുമില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ് മിക്കവാറും ആശുപത്രികളിലെ നേഴ്സുമാര്‍. ഇവരുടെ സേവനത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുമില്ല. വിജയിച്ച ഓപ്പറേഷനുകളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ അതില്‍ വിശ്രമരഹിതമായി ഇടപെടുന്ന നേഴ്സുമാരുടെ പേരുകള്‍ ആരും കാണാറില്ല. ചില സമരങ്ങള്‍ ശക്തമായി നടന്നുവെങ്കിലും മിക്കവാറും അസംഘടിതരാണ് ഈ സമൂഹം.

നല്ലൊരു വിഭാഗവും നാട്ടിലെ ആശുപത്രികളിലെ ജോലിയെ കണ്ടിരുന്നത് വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള പരിശീലനത്തിനുള്ള ഇടമായിട്ടാണ്. എന്നാല്‍, ഇന്ന് വിദേശ അവസരങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. നല്ലൊരു വിഭാഗവും നാട്ടില്‍ തന്നെ ജോലി ചെയ്യുന്നതിന് നിര്‍ബന്ധിതരാകുന്നു. നേരത്തെ പലതും സഹിച്ച് നിന്നിരുന്നത് സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രമാണ്. എന്നാല്‍, ഇന്ന് ഈ തൊഴില്‍ അവരുടെ ജീവിതമാര്‍ഗമായി തന്നെ മാറി. വിദ്യാഭ്യാസസമ്പ്രദായത്തിലെ മാറ്റം ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. പുതിയ തലമുറ നേഴ്സുമാരില്‍ മഹാഭൂരിപക്ഷവും സ്വാശ്രയ സംവിധാനത്തിന്റെ സന്തതികളാണ്. പ്രവേശനം കിട്ടുന്നതിനായി ലക്ഷങ്ങളാണ് മുടക്കേണ്ടിവന്നിട്ടുള്ളത്. ഇതു കൂടാതെ ഉയര്‍ന്ന ഫീസും. ഇതിനായി ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവരുന്നു. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്നവര്‍ക്ക് തിരിച്ചടവുകള്‍ അസാധ്യമാകുന്നു. ഇതു വല്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ആശുപത്രിയുടെ മുകളില്‍ ആത്മഹത്യചെയ്യാന്‍ തയ്യാറായവര്‍ ഈ സാഹചര്യത്തെ കൂടി നേരിടുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിരവധി ആളുകള്‍ അവരുടെ പ്രശ്നങ്ങളുമായി സമീപിക്കുന്നുണ്ട്. എന്നാല്‍, എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളില്ല. പലരും പതുക്കെ പതുക്കെ കടക്കെണിയിലേക്ക് നീങ്ങുകയാണ്.

കര്‍ഷക ആത്മഹത്യകളാണ് കടക്കെണിയുടെ ഭാഗമായി ഇപ്പോള്‍ കാണുന്നതെങ്കില്‍ വിദ്യാഭ്യാസവായ്പയെടുത്ത് കെണിയിലായവരുടെ കൂട്ട ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു. സര്‍ക്കാരിന്റെ വിദ്യാഭ്യാസമേഖലയില്‍നിന്നുള്ള പിന്‍വാങ്ങലാണ് ഈ സാഹചര്യത്തിന്റെ പ്രധാന സൃഷ്ടി. അത് തിരുത്തുന്നതിന് പകരം കൂടുതല്‍ കൂടുതല്‍ വാണിജ്യവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേഴ്സുമാരുടെ മിനിമം കൂലിയെന്നത് കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഇപ്പോഴും ഇത് നടപ്പിലാക്കാത്തവയാണ് നല്ലൊരു പങ്കു മാനേജ്മെന്റുകളും. ജോലി സുരക്ഷിതത്വം പലയിടങ്ങളിലും മരീചികയാണ്. തീര്‍ന്ന സമരങ്ങളിലെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് വീണ്ടും വീണ്ടും സമരം ചെയ്യേണ്ട സാഹചര്യമാണ് മിക്കവാറും സ്ഥലങ്ങളിലുള്ളതെന്നും കാണണം. സര്‍ക്കാര്‍ കര്‍ശനമായി ഇടപെടാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിയില്ല. സംഘടിത ട്രേഡ് യൂണിയനുകളും ഗൗരവത്തോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവരും. ഇതുപോലെതന്നെ കടുത്ത ചൂഷണം അനുഭവിക്കുന്നവരാണ് അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും മറ്റും. രണ്ടായിരവും മൂവായിരവും മറ്റുമാണ് സ്കൂള്‍ അധ്യാപകരുടെ ശമ്പളം. പലരും ഉയര്‍ന്ന ശമ്പളത്തിന്റെ വൗച്ചറില്‍ എഴുതി ഒപ്പിട്ട് കൊടുക്കണം. കൈയില്‍ കിട്ടുന്നത് നിസാര ശമ്പളം.

ചെറുകാടിന്റെ മുത്തശ്ശിയിലെ പല കാര്യങ്ങളുടേയും തനിയാവര്‍ത്തനം ഈ സ്കൂളുകളുടെ നേര്‍ചിത്രമാണ്. സ്വാശ്രയ കോളേജുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുജിസി നിരക്ക് വാങ്ങുന്ന അധ്യാപകര്‍ ചെയ്യുന്ന ജോലി തന്നെയാണ് ഇവിടെയുള്ള അധ്യാപകരും ചെയ്യുന്നത്. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നതിന്റെ പത്തുശതമാനം പോലും കിട്ടാതെയാണ് നല്ലൊരു വിഭാഗവും ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. കടുത്ത ചുഷണത്തിന്റെ മറ്റൊരു ഇടമാണിത്. ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഒരു പൊട്ടിത്തെറി ഇവിടെനിന്നും പ്രതീക്ഷിക്കാം. പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങളുമായി ചേര്‍ത്തുവച്ചായിരിക്കണം ഇത്തരം പ്രശ്നങ്ങളെ വായിച്ചെടുക്കേണ്ടത്. ഇപ്പോഴും അസംഘടിതമാണ് ഈ മേഖലകള്‍ എന്ന തിരിച്ചറിവും അതിന് അനുസൃതമായ പ്രവര്‍ത്തനരീതികളും ഈ കാലം ആവശ്യപ്പെടുന്നുണ്ട്.

Thursday, August 9, 2012

കലുഷമാകുന്ന സഹകരണ ബാങ്കിങ് മേഖല


കലുഷമാകുന്ന സഹകരണ ബാങ്കിങ് മേഖല
എം മെഹബൂബ്

ജൂലൈ 19നു നിയമസഭ ഏകപക്ഷീയമായി കേരള സഹകരണ സംഘം നിയമഭേദഗതി ബില്‍ പാസാക്കുകയുണ്ടായി. ഇത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ശക്തവും സമാനതകളില്ലാത്തതുമായ സഹകരണ ബാങ്കിങ് മേഖലയാണ് നമുക്കുള്ളത്. ഏകദേശം 1600 പ്രാഥമിക സര്‍വീസ് സഹകരണസംഘവും/ബാങ്കും 14 ജില്ലാ സഹകരണബാങ്കും അവയുടെ ഏകദേശം 700 ബ്രാഞ്ചും സംസ്ഥാന സഹകരണബാങ്കും അതിന്റെ 20 ബ്രാഞ്ചും അടങ്ങുന്ന ബൃഹത്തായ സഹകരണ ബാങ്കിങ് ശൃംഖല നമ്മുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ്. സഹകരണ ബാങ്കുകളോ അവയുടെ ശാഖകളോ ഇല്ലാത്ത പ്രദേശം നമ്മുടെ നാട്ടില്‍ ഇല്ലെന്നു പറയാം.

ജനാധിപത്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ മികവാര്‍ന്ന പ്രകടനമാണ് ഇക്കാലമത്രയും കാഴ്ചവച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നബാര്‍ഡും റിസര്‍വ് ബാങ്കും സഹകരണ ബാങ്കിങ് മേഖലയില്‍ നിബന്ധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കി വരുമ്പോഴും നമ്മുടെ സഹകരണ ബാങ്കുകള്‍ അവയെല്ലാം പാലിച്ച് മുന്നോട്ടുപോകാനുള്ള ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. അവരുടെ നിബന്ധനപ്രകാരം സഹകരണ ബാങ്കുകള്‍ക്ക് "ബാങ്ക്" ആയി തുടരണമെങ്കില്‍ ചുരുങ്ങിയത് നാലുശതമാനം മൂലധനപര്യാപ്തത കൈവരിച്ചിരിക്കണം. അറ്റമൂല്യം (ചലേ ംീൃവേ) പോസിറ്റീവ് ആയിരിക്കണം. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ചജഅ) പടിപടിയായി അഞ്ചുശതമാനത്തിന് താഴേക്ക് കുറച്ചുകൊണ്ടുവരണം. മാത്രമല്ല, സഹകരണ ബാങ്കുകള്‍ ബാങ്കിങ് ഇതര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അരുത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ കഴിയൂവെന്നതാണ് റിസര്‍വ് ബാങ്ക് നിലപാട്. ഈ വ്യവസ്ഥകളില്‍ ചിലതിനോട് യോജിക്കാനാകില്ല. എങ്കിലും ഇതുമൂലമുണ്ടാകുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാനുള്ള മുന്നൊരുക്കം നമ്മള്‍ നടത്തുകയുണ്ടായി. അപ്രകാരം, സംസ്ഥാന സഹകരണ ബാങ്കിനു പുറമേ കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കിനും റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടാനായി. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയലക്ഷ്യം വച്ച് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയെയും പിരിച്ചുവിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സ് നിയമസഭ പാസാക്കുകവഴി സഹകരണ ജനാധിപത്യ കുരുതി നിയമമായി മാറുകയാണ് ഉണ്ടായത്.

സഹകരണനിയമത്തിലെ 2-ാം വകുപ്പ് ഭേദഗതി ചെയ്ത് ജില്ലാ ബാങ്കുകളുടെ അംഗങ്ങളായി ജില്ലയിലെ മുഴുവന്‍ പ്രാഥമിക സംഘത്തെയും ജില്ലയില്‍ പ്രധാന ആസ്ഥാനമുള്ള മറ്റു സംഘങ്ങളെയും ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശവും നല്‍കി. പ്രവര്‍ത്തനരഹിതവും കടലാസില്‍ മാത്രം രൂപീകരിച്ചതുമായ സംഘങ്ങള്‍ക്കുകൂടി ജില്ലാ സഹകരണ ബാങ്കുകളില്‍ വോട്ടവകാശമുള്ള അംഗത്വം നല്‍കിയതിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ ജനാധിപത്യ പുനഃസ്ഥാപനമായി ചിത്രീകരിക്കുന്നത്. 2002ലും ഇത്തരത്തിലുള്ള തന്ത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. തല്‍ഫലമായി 2006ല്‍ അവര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ ആന കയറിയ കരിമ്പിന്‍തോട്ടം പോലെയായി സഹകരണമേഖല. സഹകരണ ബാങ്കുകള്‍ അഴിമതിയുടെയും ക്രമക്കേടുകളുടെയും വിളനിലമായി. അക്കാലയളവില്‍ 400 കോടി രൂപയിലേറെ തുകയ്ക്കുള്ള വായ്പകള്‍ ക്രമരഹിതമായി അനുവദിച്ചു. വായ്പ നല്‍കാന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മാര്‍ഗങ്ങള്‍ അവലംബിച്ചതടക്കം ഒട്ടേറെ കൊള്ളരുതായ്മ 2002- 2006 കാലയളവില്‍ അരങ്ങേറി. തല്‍ഫലമായി സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭൂരിഭാഗം ജില്ലാ സഹകരണ ബാങ്കുകളുടെയും നിഷ്ക്രിയ ആസ്തി 25 ശതമാനത്തിലേറെയായി. ഇക്കാരണത്താല്‍ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കുത്തഴിഞ്ഞുകിടന്ന സഹകരണ ബാങ്കിങ് മേഖലയെ സംരക്ഷിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരികയും ജില്ലാ ബാങ്കുകളുടെ ഭരണസമിതിയിലേക്കുള്ള വോട്ടവകാശം വീണ്ടും പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2006ല്‍ 22,000 കോടിയായിരുന്നത് 2011 ആയപ്പോള്‍ 70,000 കോടി രൂപയിലേറെയായി വര്‍ധിച്ചു. അതേ തോതില്‍ വായ്പയും വര്‍ധിച്ചു. ഈ രംഗത്ത് കൈമോശം വന്ന വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. യുഡിഎഫ് കാലയളവില്‍ നടന്ന അഴിമതികള്‍ മൂലം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയില്‍ വന്ന വര്‍ധന നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിച്ചുകിട്ടുന്നതിന് തടസ്സമായെങ്കിലും സ്വന്തം ഫണ്ടില്‍ നിന്ന് നഷ്ടം സഹിച്ച് എക്കാലത്തേക്കാളും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാന്‍ സഹകരണബാങ്കുകള്‍ തയ്യാറായി.

പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന തടയാനും പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനുമായി സഹകരണബാങ്കുകള്‍ വിപണി ഇടപെടല്‍ നടത്തി. ഇത്തരത്തില്‍ ജനോപകാരപ്രദവും നിയമാനുസൃതവുമായി പ്രവര്‍ത്തിച്ചുവന്ന സഹകരണബാങ്കിങ് മേഖലയെ താറുമാറാക്കി തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇപ്പോഴത്തെ നിയമഭേദഗതിക്ക് പിന്നിലുള്ളത്.

നിയമഭേദഗതി പ്രകാരം ജില്ലാ ബാങ്കുകളുടെ ഭരണസമിതിയില്‍ നിക്ഷേപകരുടെ പ്രതിനിധികളായി രണ്ടുപേര്‍, സഹകരണബാങ്കിങ് രംഗത്തുനിന്ന് രജിസ്ട്രാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രൊഫഷണലുകള്‍, ജില്ലയിലെ മറ്റു പലവിധ സംഘങ്ങളുടെ പ്രതിനിധികളായി നാലുപേര്‍, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ പ്രതിനിധാനം ചെയ്ത് താലൂക്കില്‍ നിന്ന് ഒരാള്‍ വീതവുമാണ് ഉണ്ടാകുക. ഒരു ജില്ലയില്‍ 3 മുതല്‍ 5 വരെ താലൂക്കാണുള്ളത്. ഈ താലൂക്കുകളെ പ്രതിനിധാനം ചെയ്ത് പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളുടെ ഓരോ പ്രതിനിധി മാത്രമാണ് ജില്ലാ സഹകരണബാങ്ക് ഭരണസമിതിയില്‍ എത്തുക. ഭരണസമിതിയില്‍ ന്യൂനപക്ഷമായി മാറുന്ന ഈ പ്രതിനിധികള്‍ക്ക് സഹകരണബാങ്കിങ് മേഖലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്രത്തോളം കഴിയുമെന്നത് സംശയമാണ്. മാത്രമല്ല, രാഷ്ട്രീയ താല്‍പ്പര്യം വച്ച് നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളും കടലാസ് സംഘങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് ജില്ലാ സഹകരണബാങ്കുകളുടെ ഭരണം കൈപ്പിടിയിലൊതുക്കുമെന്നതില്‍ സംശയമില്ല. ഇവരുടെ പ്രതിനിധികള്‍ തന്നെയാകും സംസ്ഥാന സഹകരണബാങ്കിലും എത്തുക. തുടര്‍ന്നങ്ങോട്ട് നടക്കാന്‍ പോകുന്ന വഴിവിട്ട നടപടികള്‍ക്ക് വില നല്‍കേണ്ടിവരുന്നത് സഹകരണ ബാങ്കിങ് മേഖലയാകും. ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ച നിക്ഷേപം സ്വജനപക്ഷമായും ക്രമരഹിതമായും ഉപയോഗിക്കാന്‍ മടിയില്ലാത്ത യുഡിഎഫുകാര്‍ സഹകരണ ബാങ്കുകളുടെ അസ്ഥിവാരം തോണ്ടാനും മടിക്കില്ലെന്നത് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഒരിക്കല്‍ കൂടി നമ്മുടെ സഹകരണമേഖലയുടെ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും നമുക്ക് തിരിച്ചുവരാനാകില്ല. റിസര്‍വ് ബാങ്കും നബാര്‍ഡും ഇവിടത്തെ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാക്കും. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ കേവലം രാഷ്ട്രീയ താല്‍പ്പര്യത്തിനായി ഇത്തരത്തില്‍ കുരുതി കൊടുക്കുന്നത് പൊതുസമൂഹത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. ഇതിനെതിരെ സഹകാരികളും പൊതുജനങ്ങളും സഹകരണ ജീവനക്കാരും പ്രതികരിക്കണമെന്നും നമ്മുടെ സഹകരണമേഖലയില്‍ ഇനിയും അരുതായ്മകള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു. (സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റാണ് ലേഖകന്‍)

Wednesday, August 8, 2012

സര്‍ക്കാരിന് മാര്‍ക്ക് വട്ടപ്പൂജ്യം


സര്‍ക്കാരിന് മാര്‍ക്ക് വട്ടപ്പൂജ്യം





























ഒരു സര്‍ക്കാരിനെ വിലയിരുത്തുന്നതിന് അതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണ്. ഈ സര്‍ക്കാരിന്റെ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റെയും കടമയാണ്. നിലവിലെ സ്ഥിതിവച്ചുനോക്കുമ്പോള്‍ അമ്പേ പരാജയമാണ് യുഡിഎഫ് സര്‍ക്കാര്‍. അത് നല്ലതുപോലെ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിക്കും അറിയാവുന്നതാണ്. എന്നാല്‍, അതിനെ സംബന്ധിച്ചുള്ള ചര്‍ച്ച പലപ്പോഴും വഴിമാറിപ്പോകുന്നുണ്ട്. അതിന് വഴിവച്ച സാഹചര്യങ്ങള്‍, ഇക്കാലയളവില്‍ നടന്ന പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സെല്‍വരാജ് മറുകണ്ടം ചാടിയതും യുഡിഎഫിന് തല്‍ക്കാലം ആശ്വാസത്തിന് വകയായി. പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാര്‍മികതയുടെ എല്ലാ സീമകളും ലംഘിച്ച് യുഡിഎഫ് അധികാരഗര്‍വില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം അവര്‍ക്ക് വിജയിക്കാനുള്ള വഴിയൊരുക്കി.

യുഡിഎഫ് അധികാരത്തിലെത്തിയ നാള്‍മുതല്‍ ഭരണരംഗത്ത് അനിശ്ചിതത്വം ഉടലെടുത്തു. മന്ത്രിമാരെ നിശ്ചയിക്കുന്നതും അഞ്ചാംമന്ത്രി വിവാദവും അതിന്റെ തുടര്‍ച്ചയായി. അഞ്ചാംമന്ത്രി വിഷയം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ കെപിസിസി പ്രസിഡന്റിന്റെയും നിയമസഭാസ്പീക്കറുടെയും കസേരകള്‍ ഇളക്കാനും പുനഃപ്രതിഷ്ഠ നടത്താനുമുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും ഡല്‍ഹി കേന്ദ്രീകരിച്ചും നടത്തി അവര്‍ അപഹാസ്യരായി. അവസാനം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കണ്ടെത്തിയ ഉപായം ജാതിസമവാക്യങ്ങള്‍ നോക്കി മന്ത്രിമാര്‍ക്ക് വകുപ്പ് വിഭജനം നടത്തിക്കൊണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത രാഷ്ട്രീയ അധഃപതനത്തിന് ഈ രീതി തുടക്കംകുറിച്ചു. പൊതുജനാരോഗ്യം ലക്ഷ്യംവച്ച് തുടങ്ങിയ ധര്‍മാശുപത്രികളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചത്. ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയായി ഒപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ സമരത്തെത്തുടര്‍ന്ന് ഈ വര്‍ധന പിന്‍വലിച്ചു. ആദിവാസിമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനുള്ള സൂചന നല്‍കലായിരുന്നു. ആ അവസരം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ മുതലെടുപ്പ് നടത്തുന്നതിനുള്ള നീക്കവുമുണ്ടായി.

സ്വകാര്യവല്‍ക്കരണം അതിശക്തമായി നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തന്ത്രമാണ് ഇതിനുപിന്നില്‍. ആദിവാസിമേഖലയില്‍ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ അതീവശ്രദ്ധ നല്‍കേണ്ടുന്നതിനുപകരം ആദിവാസി സമൂഹത്തെ ദ്രോഹിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരു ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ മരിക്കാനിടയായതും ആദിവാസി സ്ത്രീ ഓട്ടോയില്‍ പ്രസവിക്കാനിടവന്നതും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ കണക്കനുസരിച്ച് മരുന്നു പരീക്ഷണത്തിന്റെ ഇരകളായി 2000ല്‍ അധികം പേര്‍ ഇന്ത്യയില്‍ മരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ആദിവാസിമേഖലയില്‍ നടന്ന മരുന്നുപരീക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണുന്നതിമന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് വിസ്മരിക്കാറായിട്ടില്ല. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം, എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയായിരുന്നു. കാസര്‍കോഡും മറ്റും എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്ക് സഹായം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ പരാജയമാണെന്നു മാത്രമല്ല അവരെ അവഗണിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തി നീചമാണെന്നു പറയാതെ നിവൃത്തിയില്ല.

2006-11 കാലയളവില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് അറുതിവരുത്തി. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നശേഷം അതൊക്കെ അവതാളത്തിലായി എന്നതാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷകരുടെ ആത്മഹത്യ വെളിവാക്കുന്നത്. 15 മാസത്തിനുള്ളില്‍ 55 കര്‍ഷകര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് തുടങ്ങിയ കാര്‍ഷിക കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനം ഇന്ന് കാര്യക്ഷമമല്ല. കാര്‍ഷികനയം രൂപപ്പെടുത്തുന്നതിനോ കര്‍ഷകരെ സംരക്ഷിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല. ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും മണ്ണിട്ട് നികത്തി ഫ്ളാറ്റുകളും മറ്റും നിര്‍മിക്കുന്നതിന് ഭൂമാഫിയകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. കര്‍ഷകരും കാര്‍ഷികവൃത്തിയും രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന ബോധമെങ്കിലും സര്‍ക്കാരിനുണ്ടാകണം. ഇറ്റാലിയന്‍ കപ്പല്‍കൊലയില്‍ രണ്ടു മലയാളികള്‍ മരിക്കാനിടയായ സംഭവം വളരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതാണ്. സര്‍ക്കാരിന്റെ നിലപാടുകളെ കോടതിപോലും വിമര്‍ശിച്ചു. എന്നിട്ടും സുതാര്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്രിമിനല്‍സംഘങ്ങള്‍ തഴച്ചുവളര്‍ന്ന കേരളത്തില്‍ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലാതായി. കൊല്ലത്ത് എഎസ്ഐ ജോയിക്ക് കുത്തേറ്റതും സഹപ്രവര്‍ത്തകന്‍ മണിയന്‍പിള്ള കുത്തേറ്റ് മരിച്ചതും ഈ അടുത്തകാലത്തുനടന്ന സംഭവമാണ്. ആ കേസിലെ പ്രതിയെ പിടിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സംരക്ഷിത വനമായ നെല്ലിയാമ്പതി തോട്ടഭൂമി ഇടപാടിനെ സംബന്ധിച്ച് ചീഫ് വിപ്പും വനംമന്ത്രിയും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങളോടെയാണ് പാട്ടഭൂമി ഇടപാടിലെ അഴിമതിക്കഥകളുടെ ചുരുളഴിയുന്നത്. അഴിമതിക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. വിദ്യാഭ്യാസമേഖല അനുദിനം കൊള്ളരുതായ്മകളുടെ വിളനിലമായി മാറുന്നു. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന വിദ്യാഭ്യാസനയത്തെ തകിടംമറിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ശ്രമവും കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനവും സ്വാശ്രയകോളേജുകളുടെ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും അതിന്റെ ദൃഷ്ടാന്തമാണ്.

വൈദ്യുതിനിരക്ക് വര്‍ധനയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കൊടിയ ജനവഞ്ചനയാണ് നടത്തിയത്്. ദുസ്സഹമായ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍പ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എറിയുന്ന രീതിയാണ് വൈദ്യുതിനിരക്ക് വര്‍ധനയിലൂടെ ചെയ്തത്. വൈദ്യുതിനിരക്ക് വര്‍ധനയില്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റൊരു ദ്രോഹംകൂടിചെയ്തു. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിക്കുക എന്നുപറയുന്നതുപോലെ ചരിത്രത്തിലാദ്യമായി വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യംകൂടി നല്‍കി.

മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗസാധനങ്ങളുടെ വില 55 മുതല്‍ 70 ശതമാനംവരെ വര്‍ധിപ്പിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെയാണ്. അധികാരത്തിലിരുന്ന് ജനവിരുദ്ധ നയങ്ങളുടെ വേലിയേറ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. നിയമസഭയെപ്പോലും മൂകസാക്ഷിയാക്കി അധികാരഭ്രമം തലയ്ക്കുപിടിച്ച് നടത്തുന്ന ഈ ഭരണം ജനദ്രോഹമാണ്. ഒരു വിഷയത്തിലും ജനക്ഷേമത്തിന് മുന്‍ഗണന നല്‍കാത്ത ഈ സര്‍ക്കാരിന് ഏത് രീതിയില്‍ മാര്‍ക്കിട്ടാലും അത് വട്ടപ്പൂജ്യമായിരിക്കും. ഒരര്‍ഥത്തിലും തുടരാന്‍ അര്‍ഹതയില്ലാത്ത സര്‍ക്കാരാണിതെന്ന് നിസ്സംശയം പറയാം.


യുഡിഎഫ് കേരളത്തെ നാശത്തിലേക്ക് നയിക്കുന്നു: സിപിഐ എം









തിരു: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ അണിചേരാന്‍ മുഴുവന്‍ ബഹുജനങ്ങളോടും സ്രെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോഴും റേഷന്‍വിതരണം അവതാളത്തിലാക്കുന്നു. അവശ്യവസ്തുക്കളുടെ വില ദിവസവും കുതിക്കുന്നു. ദാരിദ്ര്യരേഖയുടെ നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റി. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിലനിയന്ത്രണ സംവിധാനം എല്ലാ മേഖലയില്‍നിന്നും എടുത്തുമാറ്റുകയാണ്. ഇതിന്റെ ഫലമായി പെട്രോള്‍, രാസവളം, മരുന്നുകള്‍ തുടങ്ങിയവയുടെ വില അനുദിനമെന്നോണം കുതിച്ചുയര്‍ന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യം കേരളത്തിലും തുടരുകയാണ്. അതേസമയം, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ നശിപ്പിക്കേണ്ടി വരുന്ന സാഹചര്യവും സംസ്ഥാനത്തുണ്ടായി. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു. വൈദ്യുതിനിരക്ക് വര്‍ധനയാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. വയല്‍നികത്തല്‍ നിരോധനിയമം അട്ടിമറിക്കുകയും വനങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് അടിയറവയ്ക്കുകയും ചെയ്ത് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെ തകിടംമറിച്ചു. അഴിമതിക്കേസുകളില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിനുതന്നെ അപമാനമായി മാറി. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വര്‍ഗീയശക്തികളുടെയും കച്ചവടശക്തികളുടെയും കൈകളിലേക്ക് വിദ്യാഭ്യാസമേഖല എത്തി. ഉന്നതമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കപ്പെടുകയാണ്. വര്‍ഗീയശക്തികള്‍ സ്പോണ്‍സര്‍ചെയ്യുന്ന സദാചാര പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീതിയായി മാറി. ലീഗിന്റെ തീവ്രവാദബന്ധം, സംസ്ഥാനത്തെ മതനിരപേക്ഷ അടിത്തറയ്ക്കുതന്നെ ഭീഷണിയായി മാറി. ക്രമസമാധാനകാര്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മുമ്പന്തിയിലേക്ക് കുതിച്ചു. ഗുണ്ടകള്‍ക്കും പെണ്‍വാണിഭശക്തികള്‍ക്കും മുമ്പില്‍ കീഴടങ്ങുന്ന പൊലീസ് ജനകീയപ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നു. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച്, സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും, ഭീകരമായി മര്‍ദിക്കുകയുംചെയ്യുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചശേഷം സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം ഹീനമാണ്. കെ കെ രാഗേഷ്, ടി വി രാജേഷ് എന്നിവരെയും കള്ളക്കേസില്‍ കുടുക്കി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി മോഹനന്‍, കാരായി രാജന്‍ എന്നിവരെയും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചു. ജനാധിപത്യ അവകാശങ്ങളുടെ ശവപ്പറമ്പായി കേരളം മാറുകയാണ്. ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് പൊരുതുന്ന സിപിഐ എമ്മിനെതിരെ ഒരുപറ്റം മാധ്യമങ്ങളുമായി ചേര്‍ന്ന് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് യുഡിഎഫ്. കവിയൂര്‍ കേസില്‍ സിപിഐ എം നേതാക്കളും മക്കളും കുറ്റക്കാരാണെന്ന് വ്യാജമൊഴി നല്‍കുന്നതിന് ഒരു കോടി രൂപ കൈക്കൂലി നല്‍കാമെന്ന വാഗ്ദാനം പാര്‍ടിയെ തകര്‍ക്കാന്‍ ഏതറ്റംവരെയും പിന്തിരിപ്പന്‍ ശക്തികള്‍ പോകുന്നുവെന്നതിന്റെ തെളിവാണ്. കേരളജനതയുടെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സിപിഐ എം പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതില്‍ മുഴുവന്‍ ജനതയും അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Tuesday, August 7, 2012






പള്ളിക്കമ്മിറ്റിയിലെ അധികാര തര്‍ക്കം; ഹോട്ടലുടമകളുടെ കൈകാലുകള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ തല്ലിയൊടിച്ചു...  




















പറവൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുള്ള പള്ളിയുടെ ഭരണസമിതിയുടെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പള്ളിയില്‍ പ്രഭാത നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുó ഹോട്ടലുടമയുടെ കൈകാലുകള്‍ തല്ലിയൊടിച്ചത്. വാണിയക്കാട് കളരിപ്പറമ്പിð നാസര്‍ വാണിയക്കാടിന് (43) നേരെയാണ് ആക്ര
മണമുണ്ടായത്. തലയ്ക്കും തോളിനും ഇരുകാലുകള്‍ക്കും വെട്ടേറ്റ നാസറിനെ എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയിð ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്നലെ രാവിലെ ആറുമണിയോടെ വാണിയക്കാട് ജുമാമസ്ജിദിð പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയായിരുന്നു അക്രമണമുണ്ടായത്.
ബൈക്കില്‍ എത്തിയ നാലുപേര്‍ സ്കൂട്ടര്‍ തടഞ്ഞു നിറുത്തി വടിവാള്‍, ഇരുമ്പുവടി എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിð നാസറിന്റെ വലതുകാല്‍ ഒടിഞ്ഞുതൂങ്ങി. അക്രമമുണ്ടായ കാര്യം നാസര്‍ തന്നെ പറവൂര്‍ സിഐയെ വിളിച്ച് അറിയിച്ചത്. ആദ്യം പറവൂര്‍ താലൂക്കാശുപത്രിയിð പ്രവേശിപ്പിച്ച നാസറിനെ തുടര്‍ന്ന് എറണാകുളം മെഡിക്കð ട്രസ്റ് ആശുപത്രിയിലും എത്തിച്ചശേഷം സ്പെഷ്യലിസ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പോപ്പുലര്‍ഫ്രണ്ടിനു സ്വാധീനമുള്ള പള്ളി ഭരണസമിതിയെ നാസര്‍ ഇടപ്പെട്ട് നീക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൂടാതെ കുടുംബപരമായ തര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വാണിയക്കാട് സെക്രട്ടറി സാഫിര്‍ (34), പറവൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയായ അയൂബ് (20) എന്നിവരെ പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. നാലു പ്രതികളിð രണ്ടുപേര്‍ നാസറിന്റെ ബന്ധുകളാണ്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വെടിമറയില്‍ പാര്‍ട്ട്ണര്‍ഷിപ്പിð 'സെവന്‍സ് ഡെയ്സ് 'എന്ന ഹോട്ടð നടത്തുó നാസര്‍ 'അല്‍ഖമ്ര്‍ എന്ന മാസികയുടെ പത്രാധിപരുമാണ്.

പറവൂര്‍ പെണ്‍വാണിഭ കേസ് പുറത്തു കൊണ്ടുവരുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ആളാണ് നാസര്‍. സജീവ പൊതുപ്രവര്‍ത്തകനായ നാസറിനെ വധിക്കാന്‍ ശ്രമിച്ചതിð പ്രതിഷേധിച്ച് പറവൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍വകക്ഷി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം അക്രമവുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമിന്ന്ó് ജില്ലഭാരവാഹികള്‍ അറിയിച്ചു.
 ·  ·  · 7 minutes ago ·