തിരെഞ്ഞെടുപ്പില്‍ മതവും വിശ്വാസവും എഴുന്നൊള്ളിച്ച് കൊണ്ടുവരുന്നത് മതത്തെയും വിശ്വാസത്തേയും സംരക്ഷിക്കാനല്ല
തിരെഞ്ഞെടുപ്പില്‍ മതവും വിശ്വാസവും എഴുന്നൊള്ളിച്ച് കൊണ്ടുവരുന്നത് മതത്തെയും വിശ്വാസത്തേയും സംരക്ഷിക്കാനല്ല.. മതത്തെയും വിശ്വാസങളെയു അപമാനിക്കാനും ജനങള്‍ക്കിടയില്‍ അവമതിഉണ്ടാക്കാനുമാണു..
.ഇതെല്ലാം ചെയ്തത് വിശ്വാസികളാണു എന്ന് നമുക്ക് അറിയാം...മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന നാഥൂറാം ഗോഡ്‌സെ തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നില്ലേ ?....
അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നില്ലേ?.
ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നില്ലേ?.
അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ട കൃസ്തിയപുരോഹിതന്മാര്‍ നിരിശ്വര വാദികളായിരുന്നോ..?
കൃസ്തിയ പുരോഹിതന്മാര്‍ കുട്ടികളോടും സ്ത്രികളോടും ലോകമെമ്പാടും അതിക്രമങള്‍ക്കും ക്രൂരതകള്‍ക്കും കാണിച്ചത് അവര്‍ ദൈവവിശ്വാസികളല്ലാത്തതുകൊണ്ടായിരുന്നോ ?..
ഗുജറാത്തില്‍ ആയിരങളെ കൊലചെയ്ത് വംശിയ കലാപം അഴിച്ച് വിട്ടവര്‍ വിശ്വാസികളായിരുന്നില്ലേ?
ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും വിയ്റ്റനാമിലും മനുഷ്യക്കുരുതി നടത്തി ലക്ഷക്കണക്കിന്ന് ജനങളെ കൂട്ടക്കൊല നടത്തിയവര്‍ വിശ്വാസികളായിരുന്നില്ലെ ?
മലപ്പുറത്ത് അധ്യാപകനെ ചവിട്ടീക്കൊന്ന വിദ്യാര്‍ത്ഥികളും വിശ്വാസികളായിരുന്നില്ലേ....?.
താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നില്ലേ ?.
വിക്ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നില്ലേ?.
ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളാവുന്നതും കടുത്ത വിശ്വാസികളെല്ലെ ?.
അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളെല്ലെ ?.
ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത്?
വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും പറയുന്നത് കടുത്ത വിവര ദോഷികളാണു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു
Subscribe to:
Post Comments (Atom)
No comments:
Post a Comment