മതനിരപേക്ഷ നിലപാട് കരുത്ത് പകരും
തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടിന്റെകൂടി വിലയിരുത്തലാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ജനപക്ഷനയങ്ങളും യുഡിഎഫിന്റെയും ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോഗ്രസിന്റെയും ജനദ്രോഹനയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പ്. അതോടൊപ്പം എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടും യുഡിഎഫിന്റെ തീവ്രവാദ-വര്‍ഗീയബന്ധവും തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടും. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നതാണ് തെരഞ്ഞെടുപ്പു രംഗത്തെ ചിത്രം-പിണറായി പറഞ്ഞു. ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാനഘട്ടം കഴിഞ്ഞപ്പോള്‍ എന്താണ് അനുഭവം. -എല്‍ഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് തെരഞ്ഞെടുപ്പുരംഗം കാണിക്കുന്നത്. പ്രചാരണ പരിപാടികളിലൊക്കെ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ പൊതുവെ ഇത്ര വലിയ ആള്‍ക്കൂട്ടം കാണാറില്ല. ഇത്തവണ വന്‍തോതിലുള്ള കേന്ദ്രീകരണം കാണുന്നു. പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളും അനുഭവിച്ചറിയുകയാണ്. യുഡിഎഫാകട്ടെ വല്ലാത്ത അവസ്ഥയിലാണ് എത്തിപ്പെട്ടിരിക്കുന്നത്. അവരുടെ അണികള്‍ താല്‍പ്പര്യം കാണിക്കാത്ത സാഹചര്യമുണ്ട്. ഘടകകക്ഷികളും പ്രവര്‍ത്തകരും അണികളാകെയും കടുത്ത അസംതൃപ്തിയിലാണ്. വര്‍ഗീയതയെ കൂട്ടുപിടിച്ചത്് ഈ അസംതൃപ്തി മൂര്‍ഛിപ്പിച്ചു. പരസ്യമായി എല്ലാ വര്‍ഗീയശക്തികളുമായും ഒരേസമയം യുഡിഎഫ് കൂട്ടുകൂടുകയാണ്. ബിജെപിയും എസ്ഡിപിഐയുമൊക്കെ അവരുടെ മുന്നണിയിലുണ്ട്. സ്വന്തം ചിഹ്നം ഉപേക്ഷിച്ച് മാങ്ങയും ആപ്പിളുമൊക്കെയായാണ് രംഗത്തിറങ്ങിയത്. ഈ അവിശുദ്ധബന്ധം അവര്‍ക്കു തന്നെ വിനയായി. സ്വന്തം അനുയായികളെപ്പോലും ഈ കൂട്ടുകെട്ടിനെ കുറിച്ച് വിശ്വസിപ്പിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. ? എന്താണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ കേന്ദ്ര മുദ്രാവാക്യം. -തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതീതമാണെന്നു ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഏറെ രാഷ്ട്രീയപ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കാണണം. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയപ്രാധാന്യം ഇതിനുണ്ട്. സംസ്ഥാന ഗവമെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ വിലയിരുത്തല്‍ ആകുന്നില്ലെങ്കിലും അതൊരു പ്രധാന ഘടകമായി മാറും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. അത്രയ്ക്കും നേട്ടമാണ് ഈ സര്‍ക്കാര്‍ കൈവരിച്ചത്. ആ നേട്ടങ്ങളുടെ ഫലം അനുഭവിക്കാത്ത ഒരു വിഭാഗവുമില്ല. പാവപ്പെട്ടവര്‍ തങ്ങളുടെ അത്താണിയായാണ് ഗവമെന്റിനെയും അതിന് നേതൃത്വം നല്‍കുന്ന മുന്നണിയെയും കാണുന്നത്. യുഡിഎഫും കോഗ്രസും നാടിനെ തകര്‍ക്കുന്ന നയങ്ങള്‍ നടപ്പാക്കുന്നു. കടുത്ത ജനദ്രോഹനിലപാടാണ് കോഗ്രസ് തുടരുന്നത്. മതനിരപേക്ഷതയും വര്‍ഗീയതയും മാറ്റുരയ്ക്കപ്പെടും. എല്ലാ വര്‍ഗീയശക്തികളുമായും യുഡിഎഫ് കൂട്ടുകൂടുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അത് ജനങ്ങള്‍ നന്നായി വിലയിരുത്തുകയും ചെയ്യും. പ്രാദേശിക വികസനത്തിന് ഏറെ ശ്രമിച്ചത് എല്‍ഡിഎഫാണെന്ന അനുഭവവും ജനങ്ങളുടെ മുന്നിലുണ്ട്. പ്രാദേശിക വികസനപ്രശ്നങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടും. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നുറപ്പുണ്ട്. ? ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം. -എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ നേരിട്ടറിയുന്നവരാണ് ജനങ്ങള്‍. അവര്‍ക്കു മുന്നില്‍ മറ്റൊരനുഭവവുമുണ്ട്. യുഡിഎഫിന്റെ മുന്‍ഭരണത്തില്‍ സര്‍വമേഖലയും നാശത്തിലേക്ക് നീങ്ങി. തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. ആ ഭരണം തുടര്‍ന്നിരുന്നെങ്കില്‍ നാട് നശിക്കുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചു. അധികാരമേറ്റ് ആദ്യനാളുകളില്‍ ശ്രമിച്ചത് തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാണ്. പിന്നീടുള്ള നാളുകളില്‍ പുരോഗതിയിലേക്ക് നയിക്കാനും. അടുത്ത തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ? യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തര്‍ക്കങ്ങള്‍ ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് എങ്ങനെ വിലയിരുത്തുന്നു. -പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. ഇതിന് കേന്ദ്രസര്‍ക്കാറില്‍ നിന്നുള്‍പ്പെടെ നമ്മുടെ സംസ്ഥാനത്തിന് ഒട്ടേറെ അവാര്‍ഡുകളും കിട്ടി. ഇത്തരത്തില്‍ അവാര്‍ഡ് നല്‍കരുതെന്ന് കേന്ദ്രഗവമെന്റിന് നിവേദനം നല്‍കിയവരാണ് യുഡിഎഫുകാര്‍. അത് ജനങ്ങള്‍ കണ്ടതാണ്. എങ്ങനെയാണ് അവര്‍ക്ക് ഇത്ര പരിഹാസ്യമായ നിലപാടു സ്വീകരിക്കാനായത്. നാടിനു തന്നെ എതിരായ നിലപാടാണിത്. അവര്‍ കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. പരമദയനീയമാണ് യുഡിഎഫിന്റെ സ്ഥിതി. അന്തഃഛിദ്രങ്ങളുടെ കൂടാരമാണത്. ജനങ്ങളില്‍നിന്ന് അവര്‍ ഒറ്റപ്പെട്ടു. മുന്നണി എന്ന നിലയ്ക്കേയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന ഘടകകക്ഷിയായ കെ എം മാണിയുടെ കേരളകോഗ്രസ് പി ജെ ജോസഫും കൂട്ടരും ലയിച്ചതോടെ മഹാശക്തി എന്നാണ് പറഞ്ഞുനടക്കുന്നത്. ശക്തിക്കനുസരിച്ച് പരിഗണനയും സീറ്റും കിട്ടിയില്ലെന്നാണ് മാണിയുടെ ഇപ്പോഴത്തെ പരാതി. മാണി വിഭാഗവും യുഡിഎഫും പലയിടത്തും പരസ്പരം മത്സരിക്കുന്നു. മാണിക്ക് സ്വാധീനമുള്ള ജില്ലകളില്‍ ഈ മത്സരം ശക്തമാണ്. മാണിക്കൊപ്പം കൂടിയ ജോസഫും കൂട്ടരും കടുത്ത നിരാശയിലാണ്. എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ജയിച്ച സീറ്റിന്റെ അത്രപോലും ഇത്തവണ മത്സരിക്കാന്‍ കിട്ടിയിട്ടില്ല. എസ്ഡിപിഐയെ കൂടെക്കൂട്ടാന്‍ മുസ്ളിം ലീഗിനെ തഴഞ്ഞ് സീറ്റ് തട്ടിപ്പറിച്ചതില്‍ പ്രതിഷേധിച്ച് ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് കോഗ്രസിനെതിരെ പരസ്യമായി രംഗത്തിറങ്ങി. ഗൌരിയമ്മയുടെ പാര്‍ടിയും ഇടഞ്ഞു. അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് പുറപ്പെട്ടെങ്കിലും കൂടുതല്‍ ഇടഞ്ഞ് പരസ്യമായ വാദകോലാഹലമാണ് നടക്കുന്നത്. ടി എം ജേക്കബ്ബും പ്രതിഷേധത്തിലാണ്. ഇത്തരത്തിലൊരു മുന്നണിക്ക് എങ്ങനെ നാട്ടില്‍ അഭിവൃദ്ധിയുണ്ടാക്കാനാകും. പ്രശ്നങ്ങളുണ്ടെന്ന് യുഡിഎഫ് തുറന്നു സമ്മതിക്കുന്നുണ്ട്. പരിഹരിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുഴപ്പത്തില്‍ ചാടുകയാണവര്‍. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തകര്‍ച്ചയാണ് യുഡിഎഫ് നേരിടാന്‍ പോകുന്നത്. ? മതത്തിന് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. മതം കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പിണറായിയുടെ അഭിപ്രായം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും അവര്‍ ആക്ഷേപിക്കുന്നു. -മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നതിന്റെ പൊരുള്‍ ഇതാണ്. എന്നാല്‍, പൊതുവായ രാഷ്ട്രീയ കാര്യങ്ങളില്‍ മതം ഇടപെടുന്നതില്‍ വിലക്കിന്റെ ആവശ്യമില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതങ്ങള്‍ക്ക് പങ്കുവഹിക്കാനാകും. വര്‍ഗീയത വളര്‍ത്തി അന്യമതങ്ങളെ കടന്നാക്രമിക്കുമ്പോള്‍ അരുതെന്നും അന്യമതവിദ്വേഷം പാടില്ലെന്നും പറയുന്നത്് രാഷ്ട്രീയമായ ഇടപെടലാണ്. അതു പാടില്ലെന്ന് ആരും പറയുന്നില്ല. അത്തരം നിലപാട് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, കക്ഷിരാഷ്ട്രീയത്തില്‍ ഇടപെട്ട് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആര്‍എസ്എസ്-ബിജെപി ഇടപെടല്‍ നമ്മുടെ മുമ്പിലുണ്ട്. ഗുജറാത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കിയ ബിജെപി ഭരണത്തില്‍ അരങ്ങേറിയ ക്രൂരതകളുടെ നടുക്കം നമ്മെ വിട്ടുപോയിട്ടില്ല. മതസ്വാധീനം രാഷ്ട്രീയത്തില്‍ പ്രയോഗിച്ചതിന്റെ ദുരന്താനുഭവമായിരുന്നു അത്. അത് അനുകരണനീയമല്ല. കക്ഷിരാഷ്ട്രീയത്തിലെ ഇടപെടലിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. വിരലിലെണ്ണാവുന്ന ചില പുരോഹിതരുടെ പ്രസ്താവനകള്‍ ക്രൈസ്തവസഭയുടെ നിലപാടാണെന്ന് ചിത്രീകരിച്ച് യുഡിഎഫ് വലിയ പ്രചാരണം നടത്തുന്നുണ്ട്. പുരോഹിതര്‍ നേരത്തെ രാഷ്ട്രീയമുള്ളവരായിരിക്കാം. എന്നാല്‍, പുരോഹിതവൃത്തിയില്‍ ഏര്‍പ്പെട്ടശേഷം അവര്‍ പഴയ ഓര്‍മയില്‍ പ്രവര്‍ത്തിക്കരുത്. ഏതാനും ചിലര്‍ യുഡിഎഫിന്റെ നീക്കത്തില്‍ സഹകരിച്ചു. എല്‍ഡിഎഫിനെ ആക്ഷേപിച്ചു. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സഭകളില്‍ ഏതെങ്കിലും എല്‍ഡിഎഫിന് എതിരാണെന്നു പറയാന്‍ പറ്റില്ല. ചിലരുടെ വ്യക്തിപരമായ നിലപാടു മാത്രമാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന യുഡിഎഫിന്റെ വാദത്തിനു മറുപടി പാസ്റ്ററല്‍ കൌസില്‍ തന്നെ കൊടുത്തിട്ടുണ്ട്. സഭ സേവനത്തില്‍ ഊന്നണം, അധികാരത്തില്‍ അല്ലെന്നാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പാസ്റ്ററല്‍ കൌസിലില്‍ പ്രസംഗിച്ചത്. സഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാസ്റ്ററല്‍ കൌസില്‍ പ്രമേയവും അംഗീകരിച്ചു. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്ന നിലപാട് സഭ പൊതുവെ സ്വീകരിച്ചെന്നാണ് ഇതു കാണിക്കുന്നത്. ഞങ്ങളും സഭയും ശത്രുതയിലെന്ന് പ്രചരിപ്പിക്കാന്‍ യുഡിഎഫ് നല്ലപോലെ ശ്രമിക്കുന്നുണ്ട്. വിശ്വാസികളുടെ ഉന്നമനത്തിനും പുരോഗതിക്കുമായാണ് സഭ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സഭാവിശ്വാസികള്‍ കൂടി ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെയാകെ ഉന്നമനത്തിനാണ്. രണ്ടു കൂട്ടര്‍ക്കും യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമില്ല. ഞങ്ങള്‍ ആ സഹകരണമാണ്ആഗ്രഹിക്കുന്നത്. ? യുഡിഎഫ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നു പറയുന്നു. - ശുദ്ധ ഭോഷ്കാണത്. അവര്‍ ചെയ്തതെന്തെന്ന് കേരളം മറന്നിട്ടില്ല. ജനകീയാസൂത്രണം അട്ടിമറിക്കുകയും അധികാരവികേന്ദ്രീകരണപ്രക്രിയ തകര്‍ക്കുകയും ചെയ്തതാണ് യുഡിഎഫ് ഭരണത്തിലെ അനുഭവം. കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീ ഉണ്ടാക്കിയവരാണ്യുഡിഎഫുകാര്‍.
കെ എം മോഹന്‍ദാസ്
1 comment:
തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടിന്റെകൂടി വിലയിരുത്തലാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ജനപക്ഷനയങ്ങളും യുഡിഎഫിന്റെയും ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോഗ്രസിന്റെയും ജനദ്രോഹനയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പ്. അതോടൊപ്പം എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടും യുഡിഎഫിന്റെ തീവ്രവാദ-വര്‍ഗീയബന്ധവും തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടും. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നതാണ് തെരഞ്ഞെടുപ്പു രംഗത്തെ ചിത്രം-പിണറായി പറഞ്ഞു. ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാനഘട്ടം കഴിഞ്ഞപ്പോള്‍ എന്താണ് അനുഭവം. -എല്‍ഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് തെരഞ്ഞെടുപ്പുരംഗം കാണിക്കുന്നത്.
Post a Comment