ഭിഷണിയും പ്രലോഭനവും ഏശിയില്ല; യുഡിഎഫ് റിബലുകള്‍ ഉറച്ചുതന്നെ
മലപ്പുറം: പത്രിക പിന്‍വലിക്കാനുള്ള അവസാന സമയും കഴിഞ്ഞതോടെ യുഡിഎഫില്‍ റിബലുകള്‍ നിറഞ്ഞു. ഭീഷണിയും പ്രലോഭനവും തള്ളിയാണ് വിമതര്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. നേതൃത്വം അടിച്ചേല്‍പിച്ച സ്ഥാനാര്‍ഥികളെ അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞു. ജില്ലയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം ആദ്യമാണ്. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ മൂന്നു ഡിവിഷനുകളില്‍ റിബല്‍ സജീവമാണ്. രണ്ടാം വാര്‍ഡ് വട്ടപ്പാറയില്‍ മുസ്ളിം ലീഗ് സ്ഥാനാര്‍ഥി മേച്ചേരി ആസിക്കിനെതിരെ അത്തിമണ്ണില്‍ ഉസ്മാന്‍ മത്സരിക്കുന്നു. കിഴക്കേത്തല വാര്‍ഡില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി കരിപ്പാളി ഇബ്രാഹിമിനെതിരെ ലീഗില്‍നിന്ന് തന്നെയാണ് റിബല്‍. 49-ാം വാര്‍ഡ് കരുവമ്പ്രത്ത് കോഗ്രസ് സ്ഥാനാര്‍ഥി ചീരക്കുഴിയില്‍ രാജുവിനെതിരെ കേരള കോഗ്രസ് പിള്ള വിഭാഗം നേതാവ് താണിപ്പാറ ശങ്കരന്‍ റിബല്‍ മത്സരാര്‍ഥിയാണ്. തിരൂര്‍ മുനിസിപ്പാലിറ്റിയിലും റിബല്‍ പ്രളയമാണ്. ഡിവിഷന്‍ രണ്ടില്‍ കോഗ്രസ് സ്ഥാനാര്‍ഥി ആനിമോള്‍ക്കെതിരെ ലീഗ് മുന്‍ കൌസിലറുടെ മകന്റെ ഭാര്യ ഖദീജ ഫിറോസ് സ്ഥാനാര്‍ഥിയായി. മൂന്നാം വാര്‍ഡില്‍ ലീഗ് നേതാവിനെതിരെ ലീഗ് പ്രവര്‍ത്തകനും ആറാം ഡിവിഷനില്‍ കോഗ്രസ് സ്ഥാനാര്‍ഥി രാമന്‍കുട്ടിക്കെതിരെ യൂത്ത് കോഗ്രസ് നേതാവ് സുധീഷും റിബലായി അങ്കത്തട്ടിലുണ്ട്. 15-ല്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എ കെ യാഹുവിനെതിരെ ലീഗ് നേതാവ് തറയില്‍ അബൂബക്കറിന്റെ മകന്‍ റിബലാണ്. 13-ല്‍ ചെയര്‍മാന്‍ കണ്ടത്ത് മുഹമ്മദാലിക്കെതിരെ രണ്ട് ലീഗുകാര്‍ പിന്‍മാറാതെ ഉറച്ചു നില്‍ക്കുന്നു. 22-ാം ഡിവിഷന്‍ ലീഗ് സ്ഥാനാര്‍ഥി ഹനീഫക്കെതിരെ ചേക്കുമ്പാട് ഹംസ റിബലാണ്. കോട്ടക്കല്‍ മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി പാലപ്പുറായില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പാറോളി മൂസക്കുട്ടിഹാജിക്കെതിരെ മുക്രി കുഞ്ഞാവുട്ടി റിബലായി രംഗത്തുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റി ആലത്തൂര്‍പടിയില്‍ ലീഗ് സ്ഥാനാര്‍ഥി അഡ്വ. മുജീബിനെതിരെ മുന്‍ കൌസിലര്‍ മാനു റിബല്‍ സ്ഥാനാര്‍ഥിയാണ്. മുണ്ടുപറമ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥി ഭവാനിക്കെതിരെ ലീഗ് സഹായത്തോടെ കുന്നത്തൊടി മുംതാസ് റിബലാണ്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ നാലു വാര്‍ഡുകളില്‍ യുഡിഎഫ് റിബലുകള്‍ രംഗത്തുണ്ട്. കോഗ്രസിന് അനുവദിച്ച 16-ാം വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന നസീറക്കെതിരെ ലീഗിലെ ബള്‍ക്കീസ് മൊബൈല്‍ ഫോ ചിഹ്നവുമായി രംഗത്തുണ്ട്. ഒന്നാം വാര്‍ഡില്‍ കോഗ്രസിലെ കൃഷ്ണപ്രിയക്കെതിരെ കോഗ്രസിലെ പൊട്ടേങ്ങല്‍ ഗീത റിബലാണ്. മൂന്നാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി താമരത്ത് ഉസ്മാനെതിരെ കോഗ്രസ് നേതാവ് താമരത്ത് അഷ്റഫലി റിബലായി മത്സരിക്കുന്നു. 34-ാം വാര്‍ഡില്‍ മുന്‍ കൌസിലര്‍ കോഗ്രസിലെ അറഞ്ഞിക്കല്‍ ആനന്ദിനെതിരെ കോഗ്രസിലെ രാമകൃഷ്ണന്‍ സ്ഥാനാര്‍ഥിയാണ്.

No comments:
Post a Comment