Wednesday, June 30, 2010

5ന് ദേശീയ ഹര്‍ത്താല്‍,രാജ്യവ്യാപകമായി പ്രതിഷേധാഗ്നി ആളിപ്പടരുന്നു

5ന് ദേശീയ ഹര്‍ത്താല്‍,രാജ്യവ്യാപകമായി പ്രതിഷേധാഗ്നി ആളിപ്പടരുന്നു

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം ഉപേക്ഷിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂലൈ അഞ്ചിന് ദേശീയ ഹര്‍ത്താലിന് ഇടതുപക്ഷ പാര്‍ടികളും മറ്റ് മതനിരപേക്ഷ പാര്‍ടികളും ആഹ്വാനംചെയ്തു. ബിജെപിയും എന്‍ഡിഎ കക്ഷികളും അഞ്ചിന് ഭാരത്ബന്ദും പ്രഖ്യാപിച്ചു. ദുസ്സഹമായ വിലക്കയറ്റം സൃഷ്ടിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ കടുത്ത ജനരോഷമാണ് രാജ്യമെങ്ങും. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ ഹര്‍ത്താലിനുള്ള തീരുമാനം. രണ്ടു ദശാബ്ദത്തിനുശേഷമാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തോടൊപ്പം യോജിക്കാന്‍ മറ്റ് മതേതര കക്ഷികള്‍ ഒന്നടങ്കം തയ്യാറാകുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ സംയുക്തമായാണ് ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എഐഎഡിഎംകെ, തെലുങ്ക്ദേശം പാര്‍ടി, ജനതാദള്‍ എസ്, സമാജ്വാദി പാര്‍ടി, ബിജുജനതാദള്‍, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവയും ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മറ്റ് മതനിരപേക്ഷ പാര്‍ടികളുമായും ചര്‍ച്ച നടത്തിവരികയാണ്. കൂടുതല്‍ കക്ഷികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കും. എല്ലാവിഭാഗം ജനങ്ങളോടും ഹര്‍ത്താലില്‍ പങ്കെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിക്കാനും ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ബിജെപി ഭാരത്ബന്ദ് നടത്തുമെന്ന് പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ് എന്‍ഡിഎ ഘടകക്ഷികളും ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന വേളയിലാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പ്രതിഷേധത്തിന് ചെവികൊടുക്കാതെ വഞ്ചനാപരമായ വാദങ്ങളാണ് വിലവര്‍ധനയെ ന്യായീകരിക്കാനായി സര്‍ക്കാര്‍ മുന്നോട്ട്വയ്ക്കുന്നതെന്നും ഇടതുപക്ഷം പറഞ്ഞു.

ഇന്ത്യയിലെ മുസ്ളിങ്ങളുടെ അവസ്ഥ

ഇന്ത്യയിലെ മുസ്ളിങ്ങളുടെ അവസ്ഥ .
ഡോ. എന്‍ എം മുഹമ്മദലി

ഇന്ത്യയിലെ മുസ്ളിങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കാന്‍ സഹായകമായ രേഖയാണ് സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ മുസ്ളിങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ 13 അംഗ സമിതിയെ നിയമിച്ചത്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കമ്മിറ്റി സവിസ്തരം ചൂണ്ടിക്കാണിച്ചു. ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രകുത്തലിന്റെ ഇരട്ടഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്ന് പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്ളിങ്ങള്‍ക്ക്. അതേസമയംതന്നെ ആരോപിക്കപ്പെടുന്ന പ്രീണനംവഴി സമുദായത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനം ഉദ്ദേശിച്ച തലത്തില്‍ എത്തിയിട്ടുമില്ല...... പൊതുസ്ഥലങ്ങളില്‍ ‘മുസ്ളിം’ ആയി വേര്‍തിരിക്കപ്പെടുന്നു. മുസ്ളിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്നമാണെന്ന് പലരും കരുതുന്നു. ഒരു വീട് വാടകയ്ക്കോ വാങ്ങാനോ കിട്ടില്ലെന്നതു മുതല്‍ കുട്ടികളെ നല്ല സ്കൂളില്‍ വിടാന്‍ കഴിയാത്തതുവരെയുള്ള പ്രശ്നങ്ങള്‍..... സുരക്ഷ തോന്നായ്ക, മുസ്ളിങ്ങളോടുള്ള വിവേചനപരമായ മനോഭാവം എന്നിവ വ്യാപകമായി അനുഭവപ്പെടുന്നു. എന്നാലത് പല സംസ്ഥാനങ്ങളില്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്നു. വര്‍ഗീയാക്രമണങ്ങളുടെ കാര്യമെടുത്താല്‍, അടുത്തയിടെ ഒരു സംസ്ഥാനത്ത് നടന്നതുപോലെ, മുസ്ളിം സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസമാണ് കടുത്ത ഉല്‍ക്കണ്ഠ ഉളവാക്കുന്ന രംഗം. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് തിരിച്ചറിവ് മുസ്ളിങ്ങള്‍ക്കിടയില്‍ നന്നായിട്ടുണ്ട്.... മുസ്ളിം കുട്ടികളുടെ വല്ലാത്ത കൊഴിഞ്ഞുപോക്ക് അസ്വാസ്ഥ്യജനകമാണ്. ദാരിദ്യ്രമാണ് മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം... മുസ്ളിങ്ങള്‍ക്ക് സാമുദായിക വിദ്യാഭ്യാസം നല്‍കുന്നതിലാണ് മദ്രസകള്‍ ശ്രദ്ധിക്കുന്നത്. എങ്കിലും അവയെ സംശയത്തോടെയാണ് സമൂഹം വീക്ഷിക്കുന്നത്. മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ മദ്രസ വിദ്യാര്‍ഥികളെ അനുവദിക്കുന്ന അയവുള്ള സമീപനം സ്വീകരിക്കണമെന്ന് വര്‍ധിച്ച ആവശ്യമുണ്ട്.... (ഇന്ത്യന്‍ മുസ്ളിങ്ങള്‍: സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരം സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഇസ്ളാമിക് പബ്ളിഷിംഗ് ഹൌസ്. പുറം 38-48) കേരളത്തിലെ മുസ്ളിങ്ങളുടെ അവസ്ഥ ചരിത്രപരമായ കാരണങ്ങളാല്‍ താരതമ്യേന മെച്ചമാണ്. ബാബറി മസ്ജിദ് തകര്‍ത്തതുമുതല്‍ മുസ്ളിങ്ങളിലെ ഒരു ന്യൂനപക്ഷം പ്രതികാരത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചത്. പ്രതികാരം ചെയ്യുക എന്നത് സാര്‍വജനീനമായ വൈകാരികപ്രതികരണമാണ്. ജീവനു ജീവന്‍, കണ്ണിനു കണ്ണ് എന്ന ക്രമത്തില്‍ പകപോക്കലിന് ഖുര്‍ആന്‍ അനുവാദം തന്നിട്ടുണ്ടെന്ന ധാരണ ഈ ന്യൂനപക്ഷത്തെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ച മതപരമായ കാരണമാണ്. ഖുര്‍ആന്‍ 5.45 വചനം ഇസ്ളാമികമായ ശിക്ഷാവിധിയെക്കുറിച്ചാണ് പറയുന്നതെങ്കിലും അറബ് ഗോത്രവ്യവസ്ഥയില്‍ നിലവിലുണ്ടായിരുന്ന പകപോക്കല്‍ നിയമവ്യവസ്ഥയെ (ഹലഃ മേഹശീിശ) ആധാരമാക്കിയുള്ളതാണ്. പകപോക്കല്‍ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആഗോളജിഹാദിന്റെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് (ടകങക) എന്ന തീവ്രവാദി സംഘടനയാണ്. ഇന്ത്യയിലെ ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥിസംഘടന എന്ന നിലയിലാണ് സിമി രൂപവല്‍ക്കരിച്ചത്. ഇറാനിലെ ഇസ്ളാമിക വിപ്ളവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സിമി ‘ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ’എന്ന വിപ്ളവ’സിദ്ധാന്തം ആവിഷ്കരിച്ചു. “അല്ലാഹു നമ്മുടെ നാഥന്‍, ഖുര്‍ആന്‍ നമ്മുടെ ഭരണഘടന, മുഹമ്മദ് നമ്മുടെ നേതാവ്, ജിഹാദ് നമ്മുടെ മാര്‍ഗം, ശഹാദത്ത് നമ്മുടെ ലക്ഷ്യം” ഇതായിരുന്നു സിമിയുടെ മുദ്രാവാക്യം. ലോക മുസ്ളിം സമുദായത്തിനു (ഉമ്മത്ത്) വേണ്ടി ജിഹാദ് ചെയ്യാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഒസാമ ബിന്‍ ലാദനാണ് സിമിയുടെ മാതൃകാ മുജാഹിദ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ മതനിരപേക്ഷത, സോഷ്യലിസം, ദേശീയത എന്നിവ ഇസ്ളാം വിരുദ്ധമാണെന്നും സിമി പ്രചരിപ്പിച്ചു. താമസിയാതെ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. സിമിയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും തീവ്രഇസ്ളാമിസവും ദൈവത്തിന്റെ ഭരണവും (ഹുകൂമത്തെ ഇലാഹി) അടിസ്ഥാനപ്രമാണങ്ങളായി അംഗീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ളാമിക്ക് ഇന്ത്യയില്‍ നടക്കുന്ന ഇസ്ളാമിക ഭീകര പ്രവര്‍ത്തനങ്ങളുടെ ബദല്‍ബാധ്യതയില്‍ (്ശരമൃശീൌ ഹശമയശഹശ്യ) നിന്ന് ഒഴിഞ്ഞു മാറാനാകുകയില്ല. സിമിയെ നിരോധിച്ചതിനുശേഷം സിമിയുടെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യസംഘടനയില്‍ അണിനിരക്കുകയാണ് ചെയ്തത്. പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐ രൂപം കൊടുത്ത ലഷ്കര്‍-ഇ തോയ്ബ എന്ന ഭീകരസംഘടനയുടെ സഹായത്തോടെ പാകിസ്ഥാനില്‍പോയി ആയുധ പരിശീലനം നേടിയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1993 നുശേഷം ഇന്ത്യയിലെ നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ളാമിസ്റ് ഭീകരസംഘങ്ങളില്‍ ഇന്ത്യക്കാര്‍ക്കാണ് മുന്‍കൈയെന്ന് ദി ഹിന്ദു ലേഖകന്‍ പ്രവീ സ്വാമി ചൂണ്ടിക്കാണിക്കുന്നു. അഹമ്മദാബാദിലെ കോല്‍പൂര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ലാല്‍ മസ്ജിദ് സെമിനാരിയാണ് ഇന്ത്യയിലെ ഭീകരപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനുള്ള ആശയപരമായ അടിത്തറ പണിയുന്ന ഒരു കേന്ദ്രമെന്ന് പ്രവീ സ്വാമി പറയുന്നു. പ്രവീ സ്വാമി പൊലീസ് നല്‍കുന്ന കാര്യങ്ങളെമാത്രം ആധാരമാക്കി മുസ്ളിങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നാണ് മാധ്യമം പത്രത്തില്‍ മീഡിയ സ്കാന്‍ പംക്തികാരന്റെ അഭിപ്രായം. നിഷേധിക്കാനാവാത്ത ഒരു വസ്തുത നിലനില്‍ക്കുന്നുണ്ട്. കൂട്ടക്കൊലകളില്‍ വ്യഥിതരും വിവേചനങ്ങളാല്‍ പ്രകോപിതരുമായ ഒരു വിഭാഗം മുസ്ളിം യുവാക്കള്‍ ജിഹാദിസത്തെ തങ്ങളുടെ മുമ്പിലുള്ള ഏകമാര്‍ഗമായി കാണുന്നു. ദേവബന്ദി ഉലമകളുടെ സംഘടന അടുത്തകാലത്ത് വലിയ സമ്മേളനം സംഘടിപ്പിച്ച് മതത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമായ കാര്യമാണ്. പക്ഷേ അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ വ്യക്തമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വര്‍ഗീയഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പോരാടിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ശക്തികളോടൊപ്പം ചേര്‍ന്ന് വിമോചന ജിഹാദിന് ” തയ്യാറാകണം. ഇന്ത്യയില്‍ മുസ്ളിം രാഷ്ട്രീയം ഉരുത്തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പണ്ഡിതനായ പ്രതാപ് ഭാനു മേത്ത പറയുന്നു: ഈ ഘട്ടത്തില്‍ മുസ്ളിം രാഷ്ട്രീയത്തെയും അതിന്റെ ധര്‍മസങ്കടങ്ങളെയുംകുറിച്ച് ചര്‍ച്ചചെയ്യുന്നത് ധാര്‍ഷ്ട്യമാണെന്ന് തോന്നിയേക്കാം. ഒരു മുസ്ളിം ആയിരിക്കുന്നതുതന്നെ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഉല്ലംഖനമാണെന്ന് ചിലര്‍ കരുതുന്നതും ഗവമെന്റ് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന അടിസ്ഥാന കടമ നിര്‍വഹിക്കാത്തതുമായ സാഹചര്യത്തില്‍ മുസ്ളിം രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ക്രൂരമായ ഫലിതമാണെന്ന് തോന്നും. പക്ഷേ മുസ്ളിങ്ങളുടെയും- മുഴുവന്‍ ഇന്ത്യാക്കാരുടെയും- താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ശക്തികളെ പരാജയപ്പെടുത്താന്‍ തത്വങ്ങളും വീണ്ടുവിചാരങ്ങളും സംശ്ളേഷിക്കുന്ന ഒരു രാഷ്ട്രീയഭാവന മുസ്ളിങ്ങള്‍ക്ക് ആവശ്യമാണ്. പല കാരണങ്ങളാലും ഇന്ത്യാവിഭജനത്തിനു ശേഷം അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഉരുത്തിരിഞ്ഞില്ലെന്നുള്ളത് ദുഃഖസത്യമാണ്. ധ“ടലരൌഹമൃശാ മിറ വേല കറലിശേ്യ ഠൃമു” യ്യ ജൃമമുേ ആവമിൌ ങലവമേ ശി ണശഹഹ ടലരൌഹമൃ കിറശമ ട്ൌൃശ്ല? ഋറശലേറ യ്യ ങൌവെശൃൌഹ ഒമമിെ. ുമഴല 81പ അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരാത്തതിന് ബാഹ്യവും ആന്തരികവുമായ കാരണങ്ങളുണ്ട്. ബാഹ്യമായ കാരണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്ളിം ന്യൂനപക്ഷത്തെ വോട്ടുബാങ്കായി മാത്രം കാണുക എന്ന വികലമായ ഭരണവര്‍ഗനയങ്ങളില്‍നിന്ന് ഉത്ഭവിച്ചവയാണ്. ആന്തരിക കാരണങ്ങള്‍ മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികത്വവും മുസ്ളിം വരേണ്യരുടെ നിസ്സംഗതയുമാണ്. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസം മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഫാസിസത്തിനെതിരെ വിശാലമായ ഐക്യമുന്നണി എന്ന കമ്യൂണിസ്റ് തത്വം അംഗീകരിച്ചുകൊണ്ട് വിമോചനത്തിന്റെ മാര്‍ഗം സ്വീകരിക്കുകയല്ലാതെ ഇന്ത്യയിലെ മുസ്ളിം സമുദായത്തിന്റെ മുമ്പില്‍ കുറുക്കുവഴികളൊന്നുമില്ല. ഇടതുപക്ഷവുമായി വര്‍ഗീയഫാസിസത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് മുസ്ളിം സമുദായം സന്നദ്ധമായാല്‍ സമുദായത്തിനാകെ കളങ്കം ചാര്‍ത്തുന്നതുമായ ഭീകരപ്രവര്‍ത്തനങ്ങളുടെ നിഷ്ഫലത അതിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ സഹായകമാവുകയും ചെയ്യും.
deshabhimani editorial

Monday, June 28, 2010

ജമാഅത്തിന്റേത് മത പരിത്യാഗം

ജമാഅത്തിന്റേത് മത പരിത്യാഗം
ഹുസൈന്‍ രണ്ടത്താണി


ഇസ്ളാം രണ്ടുതരം രാഷ്ട്രവ്യവസ്ഥകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഒന്ന് വിശ്വാസ സ്വാതന്ത്യ്രവും ജനക്ഷേമവും നടപ്പാക്കുന്ന രാഷ്ട്രം (ദാറുല്‍ ഇസ്ളാം); രണ്ട്: വിശ്വാസ സ്വാതന്ത്യ്രം ഹനിക്കുകയും ജനക്ഷേമത്തിന് എതിരു നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രം (ദാറുല്‍ ഹര്‍ബ്). ദാറുല്‍ ഇസ്ളാം എന്നതുകൊണ്ട് ഇസ്ളാമിന്റെ തത്വങ്ങള്‍ക്കനുസരിച്ചു മാത്രം ഭരിക്കുന്ന രാജ്യമെന്നോ മുസ്ളിങ്ങള്‍ ഭരിക്കുന്ന രാജ്യമെന്നോ അര്‍ഥമില്ല. ദാറുല്‍ ഹര്‍ബിന് മുസ്ളിങ്ങളല്ലാത്തവര്‍ ഭരിക്കുന്ന രാജ്യമെന്നും അര്‍ഥമില്ല. സ്വേച്ഛാധിപത്യവും സാമ്രാജ്യത്വവും ആരുടെ ഭാഗത്തുനിന്നായാലും ആ രാജ്യം സ്വാഭാവികമായും ദാറുല്‍ ഹര്‍ബായി (യുദ്ധഭൂമി) മാറും. യുദ്ധഭൂമിയിലെ ശത്രു അശുദ്ധമാ(നജസ്)ണ്. ഇവര്‍ അക്രമം നിര്‍ത്തി സമാധാനം സ്ഥാപിക്കുംവരെയോ ശത്രു കീഴടങ്ങുംവരെയോ യുദ്ധം ചെയ്യാനാണ് മതം നിര്‍ദേശിക്കുന്നത്. അതേസമയം ഭരണം മതസ്വാതന്ത്യ്രവും ജനക്ഷേമവും ലാക്കാക്കുമ്പോള്‍ ആ രാജ്യം ഇസ്ളാമിക രാജ്യമാവും(ദാറുല്‍ ഇസ്ളാം). ഇസ്ളാമിക രാജ്യം ഭരിക്കുന്നവര്‍ ഏത് മതക്കാരനാണെന്നതോ അവിടെ രാജ ഭരണമെന്നതോ, ജനാധിപത്യമെന്നതോ പ്രശ്നമല്ല. അതു കൊണ്ടാണ് ഹിന്ദുധര്‍മമനുസരിച്ച് രാജ്യം ഭരിച്ച സാമൂതിരിയുടെ രാജ്യത്തെ മുസ്ളിം മതപ്രബോധകര്‍ ഇസ്ളാം രാജ്യം എന്ന് വിളിച്ചത്. കേരളത്തില്‍ മുസ്ളിം നവോത്ഥാനം കുറിച്ച ശൈഖ് സൈനുദീന്‍ മഖ്ദൂം സാമൂതിരിയുടെ നാടിന് ദാറുല്‍ ഇസ്ളാം (ഇസ്ളാമിക രാജ്യം) എന്നാണ് തന്റെ ചരിത്രകൃതിയായ തുഹ്ഫതുല്‍ മുജാഹിദീനില്‍ പേര് നല്‍കിയത്. യൂറോപ്യന്‍ അധിനിവേശം വന്നപ്പോള്‍ അതിനെതിരെ മുസ്ളിങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും അംഗീകരിക്കരുതെന്ന ഇസ്ളാമിക നിര്‍ദേശത്തിന്റെ ഭാഗമായാണ്. ക്ഷേമരാഷ്ട്രം മുസ്ളിങ്ങള്‍ക്ക് സ്വരാജ്യമാണ്. രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗവുമാണ്. ഈ നിയമങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ലോകത്ത് ഇസ്ളാമിസ്റുകളെന്ന പേരില്‍ രൂപംകൊണ്ട ഇഖ്വാനുല്‍ മുസ്ളിമുന്‍, ജമാഅത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിച്ചത്. അധിനിവേശ ശക്തികള്‍ക്കെതിരെ മുസ്ളിം പോരാട്ട പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ ഇവയെ പരാജയപ്പെടുത്താന്‍ മുസ്ളിങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് യൂറോപ്യന്‍ ശക്തികള്‍ ആവിഷ്കരിച്ചത്. ഇതിന് സിഐഎ ശക്തമായി പിടിമുറുക്കുകയും ചെയ്തു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ച് ഈജിപ്തിലും ഇറാഖിലുമൊക്കെ ഉയര്‍ന്നു വന്ന ഭരണകൂടങ്ങള്‍ സാമ്രാജ്യത്വ അച്ചുതണ്ടിനെതിരെ ശക്തി പ്രാപിക്കുകയും കമ്യൂണിസ്റ് ചേരിയിലേക്ക് പോവുകയും ചെയ്തപ്പോള്‍ ഇവര്‍ക്കെതിരെ ചില മതപണ്ഡിതന്മാരെത്തന്നെ രംഗത്തിറക്കുകയാണ് കൊളോണിയന്‍ ശക്തികള്‍ ചെയ്തത്. ദേശീയതയും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ച മുസ്ളിം നേതാക്കളെ ഇസ്ളാം വിരോധികളായി മുദ്രകുത്തുകയും ഇവര്‍ക്കെതിരെ വാളെടുക്കാന്‍ ആജ്ഞാപിച്ചുകൊണ്ട് ജിഹാദിന് ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കുകയുംചെയ്തു. ഇങ്ങനെ മുസ്ളിങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പ് സൃഷ്ടിച്ച്് ഇസ്ളാമിസ്റുകള്‍ സാമ്രാജ്യത്വത്തെ കൈയയച്ച് സഹായിച്ചു. സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്ന ഈ തീവ്ര സംഘടനകള്‍ ദേശീയ നേതാക്കളെ വധിച്ചു. തങ്ങളുടെ ഹിതത്തിന് അനുകൂലിക്കാത്ത പാരമ്പര്യ പണ്ഡിതരെയും ഇവര്‍ ഹനിച്ചു. ഈജിപ്തില്‍ പിറന്ന ഇഖ്വാനുല്‍ മുസ്ളിമുനാണ് ഈ ഇനത്തില്‍ നാം കേള്‍ക്കുന്ന ആദ്യത്തെ ഇസ്ളാമിസ്റുകള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി ഇഖ്വാന്റെ പ്രചോദനത്തില്‍ പിറന്ന സംഘടനയാണ്. ഇസ്ളാമിന്റെ വേഷമണിയുകയും, ഇസ്ളാം കാര്യങ്ങളനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് സാധാരണ മുസ്ളിങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. അഹ്മദിസം, അല്‍ ഖായ്ദ, താലിബാന്‍, സിമി, ലഷ്കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകള്‍ ഏറെക്കുറെ ജമാഅത്ത് സ്ഥാപകനായ മൌദൂദി സാഹിബിന്റെ വീക്ഷണങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പല മെയ്യാണെങ്കിലും ഇവരൊറ്റക്കരളാണ്. ഇവര്‍ സാമ്രാജ്യത്വ ശക്തികളുടെ ജീവനാണ്. ഇവര്‍ക്ക് പാലും പഴവും നല്‍കുന്നത് സാമ്രാജ്യത്വമാണ്. ഇവരുപയോഗിക്കുന്നത് ഇസ്രയേലിന്റെയും അമേരിക്കയുടെയും കാലഹരണപ്പെട്ട ആയുധങ്ങളാണ്. ഇവരൊക്കെ പൊരുതിപ്പഠിച്ചത് മുസ്ളിം രാജ്യങ്ങളോടോ പരമ്പരാഗത മുസ്ളിം വിഭാഗങ്ങളോടോ യുദ്ധം ചെയ്തുകൊണ്ടാണ്; പൊതുശത്രുവായ സാമ്രാജ്യത്വത്തോടല്ല. സാമ്രാജ്യത്വ വിരോധം അവര്‍ക്ക് ആളെക്കൂട്ടാനുള്ള ഉപാധിമാത്രമാണ്. ഇസ്ളാമിന്റെ ആധ്യാത്മികത അവഗണിച്ച് വേദവചനങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് ഒരു രാഷ്ട്രീയശക്തിയാക്കി മതത്തെ പരിവര്‍ത്തിപ്പിച്ച് മതത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന നടപടികളാണ് ഇസ്ളാമിസ്റുകളെന്നറിയപ്പെടുന്ന ഇഖ്വാനും ജമാഅത്തും ചെയ്യുന്നത്. ഇവരുടെ സാഹിത്യങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്നറിയപ്പെടുന്ന മിക്ക മുസ്ളിം ഭീകര വാദ സംഘടനകളുടെയും ആയുധം. ആധ്യാത്മിക പ്രസ്ഥാനമായ സൂഫിസത്തെ എതിര്‍ക്കുന്നതില്‍ ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടാണ്. കള്‍ച്ചറല്‍ ഇസ്ളാമിനെയും ഇവര്‍ക്ക് കണ്ടുകൂടാ. വിവിധ നാടുകളില്‍ മുസ്ളിം ജനവിഭാഗങ്ങളും ആധ്യാത്മിക നേതാക്കളും വളര്‍ത്തിയെടുത്ത സമന്വയ സംസ്കാരത്തെ ഇവര്‍ തെല്ലും അംഗീകരിക്കുന്നില്ല. പാരമ്പര്യ മതവിഭാഗങ്ങളെ ഇവര്‍ നരകത്തിന്റെ ആളുകളായി ചിത്രീകരിക്കുകയാണ്. അല്‍ ജിഹാദു ഫില്‍ ഇസ്ളാം (ഇസ്ളാമിലെ ജിഹാദ്) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദി തന്റെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ളിമുന്‍ പ്രസ്ഥാനത്തിന്റെ ശില്‍പ്പി ഹസനുല്‍ ബന്നായുടെ ചിന്തകള്‍ക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൌദൂദി ഈ കൃതി രചിക്കുന്നത്. "ഇസ്ളാമിന്റെ ആശയങ്ങള്‍ സ്വീകരിക്കാത്ത എല്ലാ സര്‍ക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ്് ഇസ്ളാം ആഗ്രഹിക്കുന്നത്. ഇസ്ളാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരില്‍ ബുദ്ധിപരവും മാനസികവുമായ വിപ്ളവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്. പഴയ സ്വേച്ഛാധിപത്യ വ്യവസ്ഥിതി തകര്‍ക്കുകയും വാളിന്റെ ശക്തികൊണ്ട് ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നതും ജിഹാദാണ്. അതിനുവേണ്ടി പണം ഉപയോഗിക്കുന്നതും ശക്തി പ്രയോഗിക്കുന്നതും ജിഹാദ് തന്നെ.''(അല്‍ ജിഹാദു ഫില്‍ ഇസ്ളാം). യുദ്ധഭൂമിയില്‍ പ്രയോഗിക്കാന്‍വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളാക്കെ തന്റെ ജിഹാദിനു വേണ്ടി മൌദൂദി പ്രയോഗിക്കുന്നു. പ്രവാചക വചനങ്ങളും ഇപ്രകാരം പ്രയോഗിച്ച് തന്റെ തീവ്രവാദങ്ങള്‍ക്ക് വളം നല്‍കുന്നു. ചരിത്ര വസ്തുതകളെ അദ്ദേഹം വെടക്കാക്കി തനിക്കാക്കുകയാണ്. തന്റെ യുദ്ധക്കൊതിക്കു വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തതും ജനാധിപത്യവ്യവസ്ഥയെ തള്ളിയതും ഭൂരിപക്ഷ മതപണ്ഡിതന്‍മാരുടെയും എതിര്‍പ്പിന് കാരണമായി. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാത്ത മൌദൂദി സാഹിബിന്റെ നീക്കങ്ങളെ അക്കാലത്തെ മതപണ്ഡിതന്മാര്‍ ശക്തമായി വിമര്‍ശിച്ചു. മത പണ്ഡിത സഭയായ ജംഇയ്യത്തേ ഉലമായെ ഹിന്ദ് മൌദൂദിയെ മത പരിത്യാഗിയായി പ്രഖ്യാപിച്ചു. ജംഇയ്യത്തിന്റെ പ്രസിഡന്റായ മൌലാനാ ഹുസൈന്‍ അഹ്മദ് മഅ്ദനി പറഞ്ഞു: "ദൈവീകമായ സൂത്രങ്ങളിലൂടെ എഴുതിയതാണെങ്കിലും മത പരിത്യാഗപരവും മതവിരുദ്ധവുമാണ് മൌദൂദിയുടെ അഭിപ്രായങ്ങള്‍. സാധാരണ വായനക്കാര്‍ ഈ കെണികള്‍ കണ്ടുകൊള്ളണമെന്നില്ല. തത്ഫലമായി പ്രവാചകന്‍ കൊണ്ടുവന്ന ഇസ്ളാം അക്രമപരമാണെന്ന് ജനങ്ങള്‍ വിചാരിച്ചു പോവുന്നു.''(മൌദൂദി സാഹിബ്; അകാബിറേ ഉമ്മത്ത് കീ നസര്‍ മെം) മുസ്ളിംലോകം സര്‍വാത്മനാ ആദരിക്കുന്ന ഇന്ത്യയിലെ മുസ്ളിം പണ്ഡിതന്‍ മൌലാനാ അബുല്‍ ഹസന്‍ അലി നദ്വിയും ഇതേ അഭിപ്രായംതന്നെയാണ് ജമാഅത്തിനെക്കുറിച്ച് പറഞ്ഞത്. മൌദൂദി തന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഇസ്ളാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ഉര്‍ദു പുസ്തകമായ അസ്റേ ഹാസിര്‍ മെം ദീന്‍ കി തഫ്ഹിം ഒ തശ്രീഹ് എന്ന കൃതിയില്‍ നദ്വി സാഹിബ് പറയുന്നു. ഇസ്ളാം ഒരു രാഷ്ട്രീയ പ്രോഗ്രാമിനപ്പുറം ഒന്നുമല്ലെന്നാണ് മൌദൂദി പ്രചരിപ്പിക്കുന്നത്. "മതം, ദീന്‍, ആരാധന, അല്ലാഹു എന്നീ സംജ്ഞകളെയൊക്കെ മൌദൂദി കേവലം രാഷ്ട്രീയ വല്‍ക്കരിച്ചരിക്കയാണ്.'' ഇസ്ളാമിന്റെ ലക്ഷ്യം ഭരണം സ്ഥാപിക്കയാണെന്ന മൌദൂദിയുടെ പ്രചാരണം പ്രവാചകത്വ പദവിയെത്തന്നെ ദുര്‍വ്യാഖ്യാനം ചെയ്യലാണെന്നും നദ്വി. സ്വാതന്ത്യ്രവേളയില്‍ ഇന്ത്യയുടെ ഭരണഘടനയ്ക്കും സര്‍ക്കാരിനും എതിരായ നിലപാടാണ് മൌദൂദി സ്വീകരിച്ചത്. ദൈവീക ഭരണമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കരുതെന്നാണ് അദ്ദേഹം അനുയായികളെ ഉപദേശിച്ചത്. എന്നാല്‍, പാകിസ്ഥാനില്‍ അദ്ദേഹം കുറെക്കൂടി തീവ്രമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല; അവിടത്തെ അമുസ്ളിം വിഭാഗങ്ങളെ രണ്ടാം തരം പൌരന്മാരായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമീഷന്റെ മുമ്പില്‍ നിര്‍ദേശം വയ്ക്കുകയുംചെയ്തു. മുസ്ളിം പണ്ഡിതന്മാരും സര്‍ക്കാരും അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. പാകിസ്ഥാനിലെ രാഷ്ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ജമാഅത്തെ ഇസ്ളാമി പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിക്കുന്നതില്‍ പങ്ക് വഹിച്ചത്രേ. എന്നാല്‍, ഇന്ത്യയില്‍ പ്രത്യക്ഷമായ നിലപാട് സ്വീകരിക്കാന്‍ ജമാഅത്ത് തയ്യാറായില്ല. മുസ്ളിങ്ങളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പാണ് സംഘടനയ്ക്ക് നേരിടേണ്ടിവന്നത്. ഏതാണ്ട് എല്ലാ മുസ്ളിം സംഘടനകളും ജമാഅത്തിനെതിരാണ്. സാഹിത്യങ്ങളിലൂടെയാണ് കുറച്ചെങ്കിലും സമുദായത്തിനകത്ത് അവര്‍ വേരുറപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് തീവ്രവാദങ്ങളുടെ പേരില്‍ ആര്‍എസ്എസിനോടൊപ്പം ജമാഅത്തിനെയും ജയിലിലടച്ചപ്പോള്‍ ആര്‍എസ്എസുമായി ഒരുമിക്കുന്ന വിചിത്രമായ അവസ്ഥയാണ് നാം കണ്ടത്. ആര്‍എസ്എസ്് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍വരെ ഇവരുടെ അഭ്യര്‍ഥന വന്നു. തങ്ങളുടെ ശ്രമങ്ങളൊന്നും ഗുണംപിടിക്കാതെ പോയതുകൊണ്ടാണ് ഇത്രകാലം ഇസ്ളാമിക വിരുദ്ധമെന്ന് മുദ്ര കുത്തിയ ജനാധിപത്യ വ്യവസ്ഥിതിയോട് രാജിയാവാന്‍ അവര്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇതാണ് പോംവഴിയെന്നും അവര്‍ കണക്ക് കൂട്ടുന്നു. വോട്ട് ചെയ്യല്‍ ബഹുദൈവത്വവും നിഷിദ്ധവുമാണെന്ന് പറഞ്ഞവര്‍ പിന്നീട് മൂല്യംനോക്കി വോട്ട് ചെയ്യാമെന്നു പറഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ ദിനപത്രവും തുടങ്ങി. വൈകാരിക പ്രശ്നങ്ങളെടുത്തിട്ട് സമുദായത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിക്കുകയുംചെയ്തു. പത്രം മതേതര മുഖം പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ അജന്‍ഡകള്‍ ഭംഗിയായി നടപ്പാക്കുകയുംചെയ്തു. രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍വേണ്ടി സോളിഡാരിറ്റി എന്ന സംഘടനയ്ക്ക്

ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍

ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍.
ഡോ. കെ ഇ എന്‍ കുഞ്ഞഹമ്മദ്..
കമ്യൂണിസ്റ് പാര്‍ടിയുടെ രേഖകളില്‍ മുമ്പേതന്നെ കൃത്യമായ അര്‍ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട, 'ന്യൂനപക്ഷപ്രശ്നം' പുരോഗമന കലാസാഹിത്യസംഘത്തിലെ ചിലരുടെ സൃഷ്ടിയാണെന്ന പുക പരത്താനാണ് സംഘപരിവാര്‍ശക്തികള്‍ മുമ്പെന്നപോലെ ഇപ്പോഴും ശ്രമിക്കുന്നത്. അതനുസരിച്ച് അവര്‍ കമ്യൂണിസ്റുകാരില്‍ ഒരു വിഭാഗത്തെ, 'ന്യൂനപക്ഷപ്രീണനവാദികള്‍' എന്നും വേറൊരു വിഭാഗത്തെ, 'ഭൂരിപക്ഷപ്രീണനവാദികള്‍' എന്നും വിഭജിച്ച് സ്വയം രസിക്കുകയാണ്! ഭൂരിപക്ഷ കാര്‍ഡാണ് ഇപ്പോള്‍ സിപിഐ എം കളിക്കുന്നതെന്ന ജമാഅത്തെ ഇസ്ളാമി വിമര്‍ശം, സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ വിജയമാണ് വേറൊരു വിധത്തില്‍ വിളംബരം ചെയ്യുന്നത്. കമ്യൂണിസ്റ് പാര്‍ടിയുടെമേല്‍ ഹിന്ദുവിരുദ്ധപ്രതിച്ഛായ കെട്ടിവയ്ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍, അതിന്റെമേല്‍ 'ന്യൂനപക്ഷവിരുദ്ധത' കെട്ടിവയ്ക്കാനാണ് ജമാഅത്തെ ഇസ്ളാമി ശ്രമിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടിയേ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മൂലധനശക്തികളെയാണ് ആ അര്‍ഥത്തില്‍ വ്യത്യസ്തതലങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും ഇരുകൂട്ടരും ആശ്ളേഷിക്കുന്നത്. ജാതിമതഭേദമെന്യേ ഒരു വീട്ടില്‍ എല്ലാവരും, എല്ലാ ഉത്സവങ്ങളും എല്ലാവര്‍ക്കും, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും തുടങ്ങി, ഒരു പുതിയ മതരഹിത സാമൂഹ്യക്രമത്തിന്റെ സാക്ഷാല്‍ക്കാരം സ്വപ്നംകണ്ട് ഞാനെഴുതിയത് നിരവധി പുസ്തകങ്ങളിലായി ആര്‍ക്കും വായിക്കാന്‍ കഴിയുംവിധം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മതവിശ്വാസത്തിന്റെതന്നെ അടിസ്ഥാനത്തില്‍ വികസിക്കുന്ന മതനിരപേക്ഷബോധത്തെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ സദാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആശയതലത്തില്‍ സംവാദങ്ങളും പ്രായോഗികതലങ്ങളില്‍ 'ജീവിത ബദലുകളും' സൃഷ്ടിച്ചുകൊണ്ടാണ്, അല്ലാതെ ചുമ്മാ ആഴ്ചപ്പതിപ്പുകള്‍ക്കുചുറ്റും കറങ്ങിക്കൊണ്ടല്ല, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ ഇത്തരം ദൌത്യം നിരവധി പരിമിതിക്കും ആശയസംവാദങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സാഹിത്യസംഘം പ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ക്കെതിരെ ഭൂരിപക്ഷവര്‍ഗീയശക്തികളും ന്യൂനപക്ഷവര്‍ഗീയശക്തികളും സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വിമര്‍ശങ്ങള്‍ നിര്‍വഹിക്കുന്നത്. സംഘപരിവാര്‍ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെയും നിരന്തരം വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനെതിരെയും സമാനതകളില്ലാതെ വംശഹത്യകള്‍ ഗുജറാത്തിലും ഒറീസയിലും നടത്തിയതിനെതിരെയും ശക്തമായ പ്രചാരണം നടത്തിയ ഒരു സാംസ്കാരികസംഘടനയെന്ന നിലയില്‍ സാഹിത്യസംഘവും അതിന് നേതൃത്വം നല്‍കിയവരും സംഘപരിവാര്‍ രോഷത്തിന് മറ്റാരേക്കാളും കൂടുതല്‍ വിധേയമാകുക സ്വാഭാവികമാണ്. പ്രധാനമായും സംഘപരിവാര്‍ നേതൃത്വത്തില്‍ അടുത്തുനടന്ന 'ലൌ ജിഹാദ്' വിവാദത്തിന്റെ അസംബന്ധം പുറത്തായിപ്പോയതിന്റെ രോഷം കേസരി എനിക്കെതിരെ പ്രകടിപ്പിക്കുന്നതുമാത്രം കാണുക. "ലൌ ജിഹാദിനെതിരെ സൈദ്ധാന്തിക തത്ത്വാധിഷ്ഠിത ഡങ്കു ഡുങ്കയുമായി വന്ന കുഞ്ഞഹമ്മദ് വെറുമൊരു ജമാഅത്ത് മെഗഫോണായിരുന്നുവെന്ന് വൈകിയെങ്കിലും മാര്‍ക്സിസ്റുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.'' ഇന്ത്യ പൊട്ടിക്കരഞ്ഞ സമയങ്ങളിലൊക്കെ സമര്‍ഥമായ മൌനം സൂക്ഷിച്ച് സമവാക്യങ്ങള്‍ സൃഷ്ടിച്ചവരോട് അവര്‍ക്കേറെ സന്തോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. മൃദുഹിന്ദുത്വവുമായി കൊഞ്ചിക്കുഴയുന്നവരെ ആശ്ളേഷിക്കുന്ന സംഘപരിവാറിന്റെ ചോരമണക്കുന്ന കൈകളല്ല, അതില്‍ കോരിത്തരിക്കുന്ന മനസ്സുകളാണ് ഏറെ ലജ്ജിക്കേണ്ടത്. നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'വിശ്വാസങ്ങള്‍ക്ക് എന്തുപറ്റി' എന്ന പേരില്‍, ഞാനെഴുതിയ ഒരു പ്രബന്ധത്തിനെതിരെ ജമാഅത്തെ ഇസ്ളാമിയുടെ താത്വിക പ്രസിദ്ധീകരണമായ പ്രബോധനം നിര്‍വഹിച്ച നിശിതവിമര്‍ശത്തോടുള്ള പ്രതികരണമായി ഞാനെഴുതിയ 'മതരാഷ്ട്രീയത്തിന്റെ ബലതന്ത്രം' എന്ന പ്രബന്ധം 2010ല്‍ ഒലീവ് പുറത്തിറക്കിയ, 'ജമാഅത്തെ ഇസ്ളാമി അകവും പുറവും' എന്ന ജമാഅത്ത് വിമര്‍ശന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ ഇ എന്‍ ജമാഅത്തെ ഇസ്ളാമിയെ വിമര്‍ശിക്കാറില്ലെന്ന കള്ളം പൊളിക്കാന്‍ ആ പ്രബന്ധത്തില്‍നിന്നുള്ള ഒരല്‍പ്പഭാഗംതന്നെ അധികമാകും. അതുകൊണ്ടിപ്പോള്‍ അതില്‍നിന്ന് ഒരു ചെറുഭാഗംമാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു. "ദൈവസമര്‍പ്പണത്തിനും സാമൂഹ്യസമര്‍പ്പണത്തിനും സൈദ്ധാന്തികമായി സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ വിപത്തുകള്‍ക്കെതിരെ അനിവാര്യമായും ഒന്നിക്കാന്‍ കഴിയുമെന്നും ഒന്നിക്കേണ്ടതുണ്ടെന്നുമുള്ള സമരോത്സുകമായ ഒരു ശുഭാപ്തിവിശ്വാസമായിരുന്നു പ്രസ്തുത പ്രബന്ധം മുന്നോട്ടുവെച്ചത്. മതമൌലികവാദികള്‍ മനുഷ്യജീവിതത്തിന്റെ നടുത്തളങ്ങളിലേക്ക് ഉന്തിവിട്ട കൊമ്പന്‍ മീശക്കാരനായ വമ്പന്‍ ദൈവത്തിനുപകരം, അശാന്തമായ കാലത്തിന് സാന്ത്വനം നല്‍കുന്ന സ്നേഹമൂര്‍ത്തിയായ ഒരീശ്വരനുവേണ്ടിയുള്ള വിനീതമായ ഒരു നിവേദനമായിരുന്നു അത്. വിശ്വാസത്തോട് വിടചോദിച്ച് കഴിഞ്ഞതിനുശേഷവും ദൈവത്തെ മനുഷ്യവംശം സൃഷ്ടിച്ച മനോഹരമായ കവിതയായി, ആത്യന്തിക നീതിയെക്കുറിച്ചുള്ള സമാനതകളില്ലാത്ത സ്വപ്നമായി മനസ്സിലിപ്പോഴും സൂക്ഷിക്കുന്ന ഒരു ശാരാശരി മനുഷ്യന്റെ സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗ്രഹമായിരുന്നു അത്. യഥാര്‍ഥ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ ആഗ്രഹിക്കുന്ന ശാന്തിയും സമാധാനവും സാക്ഷാല്‍ക്കരിക്കുന്ന സര്‍വമത/മതേതര കൂട്ടായ്മയാണത് കൊതിച്ചത്. "പക്ഷേ ജമാഅത്തെ ഇസ്ളാമിയുടെ സൈദ്ധാന്തിക മാസികയായ 'പ്രബോധനം' അതിനോട് പ്രതികരിച്ചത് മതസൌഹാര്‍ദം ശക്തിപ്പെടുത്താന്‍ സഹായിക്കും വിധത്തിലല്ല, മറിച്ച് 'രാഷ്ട്രീയ ഇസ്ളാമിന്റെ' സവിശേഷത ആവര്‍ത്തിച്ച് ഉറപ്പിക്കുംവിധത്തിലാണ്. "മനുഷ്യന്റെ ചോരപുരണ്ട ആരാധനാലയങ്ങള്‍ കൊള്‍ഗേറ്റ് പേസ്റിനൊപ്പം ബഹിഷ്കരിക്കപ്പെടണം എന്ന സമീപനത്തോട് 'മതരാഷ്ട്രീയക്കാര്‍' എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ചോദ്യം. കലാപകേന്ദ്രങ്ങളാകുന്ന ആരാധനാലയങ്ങളില്‍ തുടര്‍ന്നും പ്രാര്‍ഥിക്കാനും അത്തരം മതസ്ഥാപനങ്ങളുമായി സഹകരിക്കാനും ഞങ്ങള്‍ക്ക് വിഷമമുണ്ട് എന്ന് വിശ്വാസികള്‍ക്ക് സ്വയമേവ വ്യക്തമാക്കാനുമുള്ള ഒരു പരോക്ഷ പ്രചോദനമായിത്തീരട്ടെ എന്ന പ്രത്യാശയോടെയാണ് 'വിശ്വാസങ്ങള്‍ക്കെന്തുപറ്റി' എന്ന പ്രബന്ധം എഴുതിയത്. മതത്തെയല്ല, മറിച്ച് മതവിശ്വാസത്തെപ്പോലും അസാധ്യമാക്കുന്ന 'മതരാഷ്ട്രീയത്തെ' മാത്രമാണ് അതില്‍ വിചാരണയ്ക്ക് വിധേയമാക്കിയത്. എന്നാല്‍, അതുപോലും 'മാര്‍ക്സിസ്റ് ബുദ്ധിജീവിക്ക് പറ്റിയ ഒരബദ്ധമാണ്' എന്നാണ് 'ആദര്‍ശ വ്യതിയാനങ്ങളാണ് അപകടകാരണം' എന്ന സാമാന്യയുക്തിയുടെ മറവില്‍ നിന്നുകൊണ്ട് 'പ്രബോധനം' ചോദ്യോത്തര പംക്തിയില്‍ മുജീബ് വിശദീകരിക്കുന്നത്. 'ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്ന മൌലാനാ മൌദൂദീയുടെ കാഴ്ചപ്പാടില്‍നിന്ന് മുജീബിനെപ്പോലുള്ളവര്‍ ഇപ്പോഴും പുറത്തുകടന്നിട്ടില്ല! "ആദര്‍ശ വ്യതിയാനങ്ങള്‍ക്ക് പ്രധാനമായും ഇടനല്‍കുന്നത് മോക്ഷ സാക്ഷാല്‍ക്കാരത്തിന് സമര്‍പ്പിക്കേണ്ട മതവിശ്വാസത്തെ, രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ഉപകരണവും ഉപാധിയുമാക്കി സങ്കോചിപ്പിക്കുന്ന മതരാഷ്ട്രീയ കാഴ്ചപ്പാടുകളാണ് എന്ന മൌലികവസ്തുതയാണ് അദ്ദേഹം സൌകര്യപൂര്‍വം മാറ്റിവെച്ചിരിക്കുന്നത്. മതം 'വ്യക്തിപരമായ കാര്യമാണ്', ഏത് വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം, മതംതന്നെ ഉപേക്ഷിക്കാം, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കരുത് തുടങ്ങിയ മതേതരത്വനിലപാടുകളെ മതത്തെ പരിമിതപ്പെടുത്താനും അതുവഴി ഉന്മൂലനം ചെയ്യാനുള്ള ഭൌതികവാദശ്രമങ്ങളുടെ ഗൂഢപദ്ധതികളായിട്ടാണ് ജമാഅത്തെ ഇസ്ളാമി പരിഗണിക്കുന്നത്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന ഗ്രന്ഥത്തില്‍ ഇതുസംബന്ധിച്ച് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌലാനാ മൌദൂദി എഴുതുന്നു: 'മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ളാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ കൊടി ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ളാമിന്റെ പേരില്‍ മുസ്ളിങ്ങളെന്നു നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ളാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ളാം വെറും ജലരേഖയായിരിക്കും. ഇസ്ളാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്ക്ക് യാതൊരു സ്ഥാനവുമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ളാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയിരുന്നാലും ശരി, മതേതര ഭൌതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും, പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു: നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്യ്രവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ളാമിക വ്യവസ്ഥിതിക്കുപകരം, ഈ 'കുഫ്ര്‍' വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല.'' ജമാഅത്തെ ഇസ്ളാമിയടക്കമുള്ള മുസ്ളിം മതമൌലികപ്രസ്ഥാനങ്ങളെയും ഭീകരവര്‍ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വ-സംഘപരിവാര്‍ സമീപനങ്ങളില്‍ നിന്നുകൊണ്ടല്ല. സംഘപരിവാര്‍ശക്തികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 'സാംസ്കാരിക ദേശീയത'യ്ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞ വിമര്‍ശങ്ങളെ ശിഥിലീകരിക്കുംവിധം, ഇടതുപക്ഷ സാംസ്കാരികവിമര്‍ശകരെ നിര്‍വീര്യമാക്കാനുള്ള വലതുപക്ഷ സംഘടിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.ജമാഅത്തെ ഇസ്ളാമിയടക്കമുള്ള മുസ്ളിം മതമൌലികപ്രസ്ഥാനങ്ങളെയും ഭീകര വര്‍ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വ-സംഘപരിവാര്‍ സമീപനങ്ങളില്‍നിന്നുകൊണ്ടല്ല. സംഘപരിവാര്‍ശക്തികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 'സാംസ്കാരിക ദേശീയത'യ്ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞ വിമര്‍ശങ്ങളെ ശിഥിലീകരിക്കുംവിധം, ഇടതുപക്ഷ സാംസ്കാരിക വിമര്‍ശകരെ നിര്‍വീര്യമാക്കാനുള്ള വലതുപക്ഷ സംഘടിതശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Sunday, June 27, 2010

യുഡിഎഫ് സര്‍ക്കാര്‍ വിറ്റു തുലക്കാന്‍ ശ്രമിച്ച ഇന്‍ഫോ പാര്‍ക്കില് ‍ഐടി സ്വപ്നങ്ങള്‍ക്കു ചിറകേകി അതുല്യ തുറന്നു

യുഡിഎഫ് സര്‍ക്കാര്‍ വിറ്റു തുലക്കാന്‍ ശ്രമിച്ച ഇന്‍ഫോ പാര്‍ക്കില്‍ ഐടി സ്വപ്നങ്ങള്‍ക്കു ചിറകേകി അതുല്യ തുറന്നു .

സംസ്ഥാനത്തിന്റെ ഐടി തൊഴില്‍സ്വപ്നങ്ങള്‍ക്കു ചിറകേകി ഇന്‍ഫോ പാര്‍ക്കിലെ അതുല്യ ഐടി കെട്ടിടസമുച്ചയം തുറന്നു. അതുല്യയിലെ കഫറ്റേരിയ കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റിമോട്ടില്‍ വിരലമര്‍ത്തി ഫലകം മൂടിയിരുന്ന നാട നീക്കി. ഐടി വിദഗ്ധരടക്കമുള്ള വലിയ സദസ്സ് ചടങ്ങിനു സാക്ഷിയായി. അതുല്യയിലെ ആദ്യ ഐടി സംരംഭകനായ ഒലിവ് അഡ്വൈസറി സര്‍വീസിന്റെ മാനേജിങ് ഡയറക്ടര്‍ ഷിന്റോ മാത്യുവിന് മുഖ്യമന്ത്രി താക്കോലും കൈമാറി.
5.5 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം പണിതീര്‍ത്തത്. ഇതില്‍ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടിക്കു മാത്രമാണ്. 50 ശതമാനത്തിലേറെ സ്ഥലം വിവിധ കമ്പനികള്‍ സ്വന്തമാക്കി ക്കഴിഞ്ഞു. വലുതും ചെറുതുമായ കമ്പനികള്‍ക്ക് ഒരുപോലെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമാണ് കെട്ടിടത്തിന്റെ നിര്‍മാണം. പുതുസംരംഭകരെ സഹായിക്കാന്‍ ഇങ്കുബേറ്റര്‍ പദ്ധതിപ്രകാരമുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം നിര്‍വഹിച്ചത്. 95 കോടി രൂപയാണ് ചെലവ്. സോഫ്റ്റ്വെയര്‍ വികസനത്തിനു പുറമെ ഏഴു നിലകളിലായി 300 കാറുകള്‍ക്ക് പാര്‍ക്ക്ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് സെന്റര്‍, ഫുഡ്കോര്‍ട്ടും ഷോപ്പിങ് മാളുമടങ്ങുന്ന കഫറ്റേരിയ എന്നിവയും അതുല്യയില്‍ ഉണ്ട്. ചെറിയ സബ്സ്റ്റേഷന്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയും ഉണ്ട്. 18 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെട്ടിടം 15 മാസംകൊണ്ട് പൂര്‍ത്തീകരിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ കൈമാറാന്‍ വച്ചിരുന്ന ഇന്‍ഫോ പാര്‍ക്ക് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വി എസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റിയില്‍ വിഭാവനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ ഇന്‍ഫോപാര്‍ക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. നാലുവര്‍ഷംകൊണ്ട് വമ്പിച്ച വികസനമാണിവിടെ ഉണ്ടായത്. ഇന്ന് 31 ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം പ്രവര്‍ത്തനസജ്ജമായി. അടുത്ത മൂന്നുവര്‍ഷംകൊണ്ട് 20 ലക്ഷത്തോളം ചതുരശ്ര അടി ഐടി കെട്ടിടംകൂടി ഇവിടെ സജ്ജമാക്കും. നാല്‍പ്പതിനായിരത്തോളം ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. 1.10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടിയുടെ കുതിപ്പിനും വളര്‍ച്ചയ്ക്കും സഹായകമായി സമയത്തിനു മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിനു കഴിയുമെന്നതിനു തെളിവാണിതെന്ന് മന്ത്രി എസ് ശര്‍മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി ജോസ് തെറ്റയില്‍, കെ ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, അംഗം എം ഇ ഹസൈനാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇക്കോരന്‍, സെസ് ഡെവലപ്മെന്റ് കമീഷണര്‍ കെ രമേശ്കുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, പഞ്ചായത്ത് പ്രസിഡന്റ് സബിത കരീം, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ ബാബു, കെ എം യൂസഫ് എന്നിവര്‍ സംസാരിച്ചു. ഐടി സെക്രട്ടറി ഡോ. അജയകുമാര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സിഇഒ സിദ്ധാര്‍ഥ ഭട്ടാചാര്യ നന്ദിയും പറഞ്ഞു.

ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും

ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും

ഡോ. പി കെ പോക്കര്

‍ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ കേന്ദ്രം സിപിഐ എം ആണെന്നതില്‍ സംശയമുണ്ടാകാനിടയില്ല. നിലവിലുള്ള ഇടതുപക്ഷത്തെ തകര്‍ത്താല്‍ സാമ്രാജ്യത്വത്തിനും ഹിന്ദുത്വഫാസിസത്തിനും ഇന്ത്യയില്‍ എതിര്‍പ്പുകളില്ലാതെ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ കഴിയും. മുഖ്യമായും കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം ആര്‍ജിച്ച ശക്തി ഉപയോഗിച്ചുകൊണ്ടാണ് ഇടതുപക്ഷം ഇന്ത്യയിലാകമാനം വലതുപക്ഷവും തീവ്രവലതുപക്ഷവും നടത്തുന്ന കടന്നുകയറ്റം ചെറുക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ പലവിധത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായി 1959 മുതലെങ്കിലും തെളിയിക്കപ്പെട്ട കാര്യമാണ്. ഇന്ന് കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷശക്തികളെ ദുര്‍ബലമാക്കാനുള്ള വലതുപക്ഷ മാധ്യമ-വര്‍ഗീയ അജന്‍ഡ കുറേക്കൂടി മറനീക്കി രംഗത്തുവന്നിരിക്കയാണ്. അടിത്തറയില്ലാത്ത കേരളമാതൃക അതിജീവിക്കണമെങ്കില്‍ സാമ്പത്തിക ഉല്‍പ്പാദന അടിത്തറ വികസിപ്പിക്കുകതന്നെ വേണമെന്ന് ഇ എം എസ് ജീവിതസായാഹ്നത്തില്‍ ഉപദര്‍ശിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും ഇടതുപക്ഷത്തിനും വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയില്‍ അതെല്ലാം അതേപടി പ്രയോഗത്തില്‍ വരാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ നാലു വര്‍ഷമായി ആഗോളതലത്തില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ച കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും ജനപക്ഷ കാഴ്ചപ്പാടിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തെ കര്‍ഷക ആത്മഹത്യയില്‍നിന്നു വിമോചിപ്പിച്ചിട്ടുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. വിദര്‍ഭയില്‍ കോടികളുടെ സഹായം കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പ്രഖ്യാപിച്ചെങ്കിലും അതൊന്നും കര്‍ഷകരുടെ ജീവിതപരിസരത്തെ മാറ്റിയില്ല. ലോകമൊട്ടുക്കും മാധ്യമശ്രദ്ധ കിട്ടുംവിധത്തിലാണ് സിംഗൂരിലെ വികസനപ്രശ്നത്തെ വലത്-തീവ്രവലത്-പ്രച്ഛന്ന ഇടതുസഖ്യം അവതരിപ്പിച്ചത്. ജമാ അത്തെ ഇസ്ളാമിയും അവരുടെ മാധ്യമങ്ങളും സിംഗൂരില്‍ ഇടതുപക്ഷം ജനവിരുദ്ധവികസനം നടപ്പാക്കിയെന്നു മാത്രമല്ല, മുസ്ളിം വിരുദ്ധമാണ് ബംഗാളിലെ ഇടതുപക്ഷമെന്നും പ്രചരിപ്പിച്ചു! പശ്ചിമബംഗാളിലെ സിംഗൂരില്‍നിന്നും അഹമ്മദാബാദില്‍നിന്നും വെറും 40 കിലോമീറ്റര്‍ അകലെ ആയിരക്കണക്കിനേക്കര്‍ ഭൂമിയില്‍ രത്തന്‍ ടാറ്റ നാനോ കാര്‍ ഫാക്ടറി മാറ്റിസ്ഥാപിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല! നരേന്ദ്രമോഡിയെയും ഗുജറാത്തിനെയും വികസനപക്ഷമായും പശ്ചിമബംഗാളിനെയും കേരളത്തെയും വികസനവിരുദ്ധ സംസ്ഥാനങ്ങളായും അടയാളപ്പെടുത്തുന്നതില്‍ വലതുപക്ഷ-പ്രച്ഛന്ന ഇടതുപക്ഷ സഖ്യത്തിന് ഊര്‍ജംപകരുന്നത് ഇപ്പോള്‍ കേരളത്തില്‍ ജമാ അത്തെ ഇസ്ളാമിയാണ്. ജമാ അത്തെ ഇസ്ളാമി അമീര്‍ ടി ആരിഫലി മാതൃഭൂമി വാരികയ്ക്ക് (ജൂ 13-19) നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് കാണുക: 'ദൌര്‍ഭാഗ്യവശാല്‍ സിപിഐ എമ്മില്‍ പ്രകടമായും രണ്ടു ചിന്താധാരകളുണ്ട്. ജമാ അത്ത് മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാട് സിപിഐ എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു വിരുദ്ധമായ കാഴ്ചപ്പാടുള്ളവരോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. ഇത് പാര്‍ടി സെക്രട്ടറിയെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും വളരെ വൈകാരികമായി സ്വാധീനിക്കുന്നു. ഏതെങ്കിലും ഒരുവിഭാഗത്തിന്റെ അഭിപ്രായം പാര്‍ടിയിലെ മറ്റേ വിഭാഗത്തിന്റെ അഭിപ്രായത്തോട് യോജിച്ചുവന്നാല്‍ അവരുടെ ആത്മാവില്‍ തട്ടും. ഔദ്യോഗിക പക്ഷത്തിന്റെ വികസന, സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടിനേക്കാള്‍ മറുവിഭാഗത്തിന്റെ കാഴ്ചപ്പാടുകളോടാണ് ജമാ അത്തിന്റെ നിലപാടുകള്‍ യോജിച്ചുവരുന്നത്.' കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഒരുവിഭാഗം തങ്ങളുടെ കൂടെയാണ് നിലയുറപ്പിച്ചതെന്ന് കേരളീയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ജമാ അത്തെ ഇസ്ളാമി ലക്ഷ്യമിടുന്നത് എന്താണ്? ഒരുവശത്ത് കമ്യൂണിസ്റ്റുകാരില്‍ ഒരുവിഭാഗം ജമാ അത്തെയുടെ വികസനസങ്കല്‍പ്പം പങ്കിടുന്നവരാണെന്ന വ്യാജ പ്രചാരണവും മറുവശത്ത് ഇടതുപക്ഷം കേരളത്തിലും പശ്ചിമബംഗാളിലും ന്യൂനപക്ഷവിരുദ്ധമാണെന്നും പ്രചരിപ്പിക്കാന്‍ എന്തുകൊണ്ടാണ് ജമാ അത്തെ നിരന്തരം ഉത്സാഹിക്കുന്നത്? കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു മാന്ദ്യകാലത്തുപോലും ചെയ്യാന്‍ സാധ്യമാകുന്ന വികസനപ്രവര്‍ത്തനത്തിനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും വ്യവസായവകുപ്പും നേതൃത്വം നല്‍കുന്നത്. കിനാലൂരില്‍ സംഘര്‍ഷം സൃഷ്ടിച്ച് വികസനം മുടക്കുക മാത്രമല്ല ഇടതുപക്ഷസര്‍ക്കാരും കമ്യൂണിസ്റ്റുകാരും മുസ്ളിങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരാണെന്നു വരുത്തിത്തീര്‍ക്കാനും ജമാ അത്തെ നേതൃത്വം വ്യഗ്രത കാണിക്കുന്നതായി കാണാന്‍ കഴിയും. വ്യവസായങ്ങളും അനുബന്ധ വികസനവുമില്ലാതെ എങ്ങനെയാണ് ഒരു ജനതയ്ക്ക് അതിജീവിക്കാന്‍ കഴിയുക! സ്വന്തമായി ഒന്നും നിര്‍മിക്കാനോ തൊഴില്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനോ കഴിയാതെ കേരളത്തെ മുരടിപ്പിക്കണമെന്നാണോ ജമാ അത്തെ പറയുന്നത്. ബംഗാളിലും കേരളത്തിലും വികസനം തടയുന്നതിനു നേതൃത്വം കൊടുക്കുന്ന ജമാ അത്തെ എന്തുകൊണ്ട് വംശഹത്യനടക്കുന്ന ഗുജറാത്തിനെ വികസന പിന്തുണക്കാരാക്കി മാറ്റുന്നു? എല്ലാ തീവ്രവലതുപക്ഷത്തെയുംപോലെ ജമാ അത്തെയും ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ രണ്ടായി വിഭജിച്ച് ഒരുവിഭാഗം ചാരന്മാരും സാമ്രാജ്യത്വ ഏജന്റുമാരുമാണെന്ന കപടവിപ്ളവ പ്രചാരണം പൊളിഞ്ഞെങ്കിലും പുതിയ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയാണ്. ശുദ്ധ-പരിസ്ഥിതിവാദത്തെയോ പ്രകൃതിവാദത്തെയോ സൈദ്ധാന്തികമായോ പ്രായോഗികമായോ ഇടതുപക്ഷം ഒരുകാലത്തും പിന്തുണച്ചിട്ടില്ല. മറിച്ച് പ്രകൃതിയെയും പരിസ്ഥിതിയെയും പരമാവധി സംരക്ഷിച്ചുകൊണ്ട് ആധുനീകരണം നടത്തണമെന്ന കാഴ്ചപ്പാടാണ് എന്നും ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതുകൊണ്ട് കമ്യൂണിസ്റ്റ്പാര്‍ടിയെ ഭിന്നിപ്പിച്ച് വിപ്ളവകാരികള്‍/പിന്തിരിപ്പന്മാര്‍/പരിസ്ഥിതി പ്രേമികള്‍/മാഫിയകള്‍ മുതലായ കപടമുദ്രകള്‍ ചാര്‍ത്തി കേരളത്തിന്റെ വികസനത്തെ തടയാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ളാമി ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ജമാ അത്തെ ഇസ്ളാമിയുടെയും വലതുപക്ഷത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നോക്കിയല്ല കേരളത്തിലെ ഇടതുപക്ഷത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. മറിച്ച് സംഘടനയുടെയും സര്‍ക്കാരിന്റെയും നിലപാടുകളാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എന്നും ജനപക്ഷത്ത് സ്ഥിരം സാന്നിധ്യമായി മാറുന്നതില്‍ സഹായിച്ചിട്ടുള്ളത്. 1957 മുതല്‍ കേരളത്തില്‍ നടപ്പാക്കിയ നിയമനിര്‍മാണങ്ങളും മുപ്പതുകളില്‍ ആരംഭിച്ച അവകാശപ്രക്ഷോഭങ്ങളുമാണ് കേരളത്തെ വേറിട്ട മാതൃകയാക്കിമാറ്റിയതെന്ന സത്യം മൂടിവയ്ക്കാനാണ് ഇത്തരം ചാപ്പകുത്തലുകളും ഭിന്നിപ്പിക്കലും നടത്തുന്നത്. പ്രച്ഛന്ന ഇടതുപക്ഷത്തെ തീവ്രഇടതുപക്ഷമെന്ന വ്യാജേന അവതരിപ്പിച്ച് വര്‍ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന കപടവിപ്ളവ വായാടിത്തത്തെ തിരിച്ചറിയേണ്ടത് ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണ്. ജമാ അത്തെ ഇസ്ളാമിയുടെ വിപ്ളവാഭിമുഖ്യത്തിലെ കാപട്യവും മുതലാളിത്ത മാധ്യമങ്ങളുടെ പരിസ്ഥിതി പ്രേമത്തിലെ ചതിക്കുഴിയും ആര്‍ക്കാണ് ഇന്നു മനസ്സിലാകാത്തത്.

Friday, June 25, 2010

ഉമ്മന്‍ചാണ്ടി കേരളത്തിലെ നെറികേട്ട പ്രതിപക്ഷ നേതാവ്...

ഉമ്മന്‍ചാണ്ടി കേരളത്തിലെ നെറികേട്ട പ്രതിപക്ഷ നേതാവ്...

ഇന്ധന വില വര്‍ധിപ്പിച്ചു ഇന്ത്യയിലെ സാധരണക്കാരെ മഹാദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ നയങളെ പരിപൂര്‍ണ്ണമായീ പിന്താങുകയും കേരളസര്‍ക്കാരിന്ന് കിട്ടുന്ന ടാക്സ് കുറക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ നെറികേടാണു.പ്ട്രോളിയം ഉല്പ്പന്നങളുടെ വില കുറക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ ജനദ്രോഹനടപടികളെയും കാണ്ണടച്ച് അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തെ പാടെ തകര്‍ക്കാനുള്ള വഴികളാണു തേടിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ജനക്ഷേമകരമായ നടപടികളുമായി കേരളസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണു.. കേരളസര്‍ക്കാര്‍ ടാക്സ് കുറക്കലല്ല മറിച്ച് കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ ജനവിരുദ്ധ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണു വേണ്ടത്...വര്‍ദ്ധിപ്പിച്ച് പെട്രോള്‍ ഡിസല്‍ മണ്ണെണ്ണ ഗ്യാസ് വില ഉടന്‍ പിന്‍‌വലിക്കണം.കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ സാധരണക്കാര്‍ക്കെതിരെ പ്രഖ്യാപിച്ച്രിക്കുന്ന യുദ്ധപ്രഖ്യാപനത്തിന്നെതിരെ ഇന്ത്യയിലെ ജനങള്‍ ഒന്നടക്കംശക്തമായി പ്രതികരിക്കണം ഈ ജദ്രോഹ നടപടികള്‍ തിരുത്തിക്കണം.ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സമ്പന്നരുടെ താല്‍‌പര്യമല്ല കോടാനുകോടിവരുന്ന സാധരണക്കാരുടെ താല്പര്യമാണന്നുള്ള ഓര്‍മ‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്ന് ഉണ്ടായിരിക്കണം പെട്രോളിന് ലിറ്ററിന് 3.50 രൂപയും ഡീസലിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപ ഒറ്റയടിക്ക് കൂട്ടി. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിലെ സുപ്രധാന തീരുമാനം. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന കാര്യമാണിത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
ഡല്‍ഹിയില്‍ പെട്രോളിന് 3.50 രൂപയാണ് വര്‍ധിച്ചത്. കേരളത്തെ സംബന്ധിച്ച് വിവിധ ജില്ലകളില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരും.
വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക.

രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം....

രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം.

പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്തീനികളുടെ സമരോത്സുകമായ സ്വപ്നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്. 1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്നമായാണ് പലസ്തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്. അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്തീന്‍ ദേശരാഷ്ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്തീന്‍ ദേശരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്ക്ക് രൂപം നല്‍കി. അറബ് ക്രിസ്ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു. പലസ്തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്ട്ര സമൂഹം പാലസ്തീന് നല്‍കിയ 'രാഷ്ട്രപദവി' പാലസ്തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്ട്രീയ മൂല്യങ്ങളെയും രാഷ്ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്ട്രീയ ഇസ്ളാം മധ്യപൌരസ്ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്ദുള്‍ നാസറിന്റെ സോഷ്യലിസ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്ട്രീയ ഇസ്ളാം' കടന്നു വന്നു. മധ്യ പൌരസ്ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്തു രാഷ്ട്രീയ ഇസ്ളാമിസ്റുകള്‍. ദേശരാഷ്ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി. മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്തീന്‍ പ്രശ്നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്റുകള്‍ക്ക് കഴിഞ്ഞു. ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്റ്സംഘങ്ങള്‍ പലസ്തീന്‍ പ്രശ്നത്തെ പലസ്തീന്‍ ഒരു മതപ്രശ്നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ്' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്തു. ഫത്ത പാര്‍ടിയും ഹമാസും രാഷ്ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്ത്യന്‍ അറബികള്‍, പലസ്തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്തീന്‍ മാറി. രാഷ്ട്രീയമായി ഐക്യപ്പെട്ട പലസ്തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്ട്രമായി മാറാനുള്ള യോഗ്യത പലസ്തീനിനില്ല' എന്ന സയണിസ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്തീന്‍ ജനതയ്ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്തീന്‍.
ഡോ. പി ജെ വിന്‍സന്റ്
(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് ഇന്ധനവില വീണ്ടും കൂട്ടി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് ഇന്ധനവില വീണ്ടും കൂട്ടി, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.73 രൂപയുും ഡീസലിന് ലിറ്ററിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപയാണ് ഒറ്റയിടിക്ക് കൂട്ടിയത്. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിന്റെ സുപ്രധാന തീരുമാനം. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പായത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. പെട്രോളിയം മന്ത്രി മുരളി ദേവ്‌ര വാര്‍ത്താ സമ്മേളനത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തുകളയാണ് തീരുമാനിച്ചത്.
പ്രതിഷേധിക്കുക...പ്രതികരിക്കുക

Thursday, June 24, 2010

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും .
കെ ടി കുഞ്ഞിക്കണ്ണന്‍.
കമ്യൂണിസത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സ ആവിഷ്കരിച്ചതും പ്രസിഡന്റ് ഹാരി ട്രൂമാന്‍ വിപുലപ്പെടുത്തിയതുമായ 'പ്രതിവിപ്ളവപദ്ധതി' (ഇീൌിലൃേ കിലേഹലഴലിരല ജൃീഴൃമാാാല) യുടെ സൃഷ്ടിയാണ് ഇന്ത്യയിലെ ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും. സോവിയറ്റ് യൂണിയനും ദേശീയ വിമോചനശക്തികളും ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനുള്ള സാമ്രാജ്യത്വത്തിന്റെ കുത്സിത നീക്കങ്ങളിലാണ് സര്‍വവിധ മത, വംശീയ പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്. വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്നിച്ചത്. ആധുനിക രാഷ്ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്ചാത്തലത്തിലാണ്. ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്ടം രാജവാഴ്ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്. ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്. ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്ട്രവാദംപോലെതന്നെ രാഷ്ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്. സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (ണീൃഹറ ങൌഹെശാ ഘലമഴൌല) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി. റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ്'' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്. സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഇസ്ളാമിസ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്കരിക്കപ്പെടുന്നതാണ്. പ്രശസ്ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിക്മോവ്സ്കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്റുകാരുടെ 'ജനാധിപത്യമില്ലായ്മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്റുകാരും ക്രൈസ്തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്കോവ്സ്കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി. വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിക്മോവിസ്കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇസ്ളാമിസ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.

Wednesday, June 23, 2010

എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഗള്‍ഫിലെത്തി കേരളത്തിന്നെതിരെ പ്രചരണം നടത്തുന്നത് തികഞ്ഞ രാജ്യദ്രോഹ നടപടി.

എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഗള്‍ഫിലെത്തി കേരളത്തിന്നെതിരെ പ്രചരണം നടത്തുന്നത് തികഞ്ഞ രാജ്യദ്രോഹ നടപടി.

ഉംറ നിര്‍‌വഹിക്കാനെണെന്ന് പറഞ്ഞ് ഗല്‍ഫില്‍ എത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ കേരളത്തില്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ നിക്ഷേപമിറക്കാന്‍ പറ്റാത്ത സഹചര്യമാണുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സാധ്യതകളുള്ളത് എന്നുമുള്ള പ്രചരണം ദുരുദ്ദേശപരമാണു. കേരളത്തിന്നെതിരെ ഗള്‍ഫ് നാടുകളില്‍ പോയി ഏകപക്ഷിയമായി മാധ്യമങളെ കൂട്ടുപിടിച്ച് നടത്തുന്ന ഈ പ്രചരണം കേരളത്തില്‍ നിക്ഷേപമിറക്കിയവരെയും ഇറക്കാന്‍ പോകുന്നവരെയും ബോധപൂവ്വം തെറ്റിദ്ധരിപ്പിക്കാനും ആ സംരഭങളില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണു. കേരളത്തിന്നെതിരെ ഒരു എം എല്‍ എ ഈ നടത്തുന്നത് ദേശദ്രോഹനടപടിയാണു.നാടിനെ തകര്‍ക്കാനും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന ഈ നടപടിയെ തികഞ്ഞ ഗൗരവത്തോടെ മാത്രമെ കാണാന്‍ കഴിയുകയുള്ളു.എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഈ രാജ്യദ്രോഹ നടപടിയില്‍ നിന്ന് പി‌ന്‍മാറണം.കേരളത്തില്‍ നിക്ഷേപമിറക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ സഹചര്യമാണുള്ളത്......നരേന്ദ്രമോഡീയുടെ മൂടുതാങികള്‍ക്ക് ഇതൊന്നും മനസ്സിലാകില്ല...................

Tuesday, June 22, 2010

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും.

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും.
മതേതരത്വമാണ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുസ്ളിം ലീഗ് പറയാറുണ്ട്. മുസ്ളിം ന്യൂനപക്ഷത്തിന്റെ ഭൌതിക ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശവാദം. മുസ്ളിം സമുദായത്തെ വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തി അധികാരം നേടുക എന്നതാണ് ലീഗിന്റെ പരിപാടി. അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും വേണ്ടി പലഘട്ടത്തിലും മുസ്ളിം മതവികാരം ഇളക്കിവിട്ടുള്ള ഹീനതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കാറുണ്ട്. ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു. വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്. എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്. 1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ്' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി. എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്. മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്ഡ് (ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡ്ഡുകാര്‍ ഈജിപ്തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്ദ് അക്ബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്. ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്റോസ്'. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും. ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്റോസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107). ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86) ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡ്ഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക: "താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്''. ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന:് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്മീരിലും രണ്ടാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്. മേല്‍വിവരിച്ച ഇസ്ളാമും, രാഷ്ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്തു എന്നു പറയുന്നത് യാദൃച്ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.
ടി കെ ഹംസ

തകര്‍ന്നത് ചെന്നിത്തലയുടെ മനഃസമാധാനം

തകര്‍ന്നത് ചെന്നിത്തലയുടെ മനഃസമാധാനം

സര്‍ക്കാരും പൊലീസും ചേര്‍ന്ന് ക്രമസമാധാനം തകര്‍ത്തെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. ഒരര്‍ത്ഥത്തില്‍, ക്രമസമാധാനം തകര്‍ന്നെന്ന മലയാള മനോരമയുടെ പല്ലവി ഏറ്റുപാടുക മാത്രമേ രമേശ് ചെന്നിത്തല ചെയ്തിട്ടുള്ളൂ. കോഗ്രസിനു ബുദ്ധി ഉപദേശിക്കുന്നതില്‍ മുഖ്യപങ്ക് നിര്‍വഹിക്കുന്നത് ആ പത്രമാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ക്രമസമാധാനത്തകര്‍ച്ചയെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കില്‍ അത് കോഗ്രസിന്റെ പാരമ്പര്യത്തിന് യോജിച്ചതുമാകില്ല. യഥാര്‍ഥത്തില്‍ ഇരുകൂട്ടരുടെയും മനഃസമാധാനത്തിനാണ് തകര്‍ച്ച സംഭവിച്ചത്. രമേശ് ചെന്നിത്തലയ്ക്കു പന്ത്രണ്ടുപേരുടെ പിന്തുണപോലുമില്ലെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി പ്രഖ്യാപിച്ചത് സ്വന്തം പാര്‍ടിയുടെ നേതാവും പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമൊക്കെ ആയ പി സി ചാക്കോയാണ്. മുതിര്‍ന്ന നേതാവ് കെ കരുണാകരനാകട്ടെ സംസ്ഥാന നേതൃത്വത്തിനെതിരെ കത്ത് നല്‍കി കാത്തിരിക്കുന്നു. പ്രമുഖരായ മറ്റു ചില കോഗ്രസ് നേതാക്കളും രമേശ്ചെന്നിത്തലയെ നിഷ്കരുണം തള്ളിപ്പറഞ്ഞു. മാണി- ജോസഫ് ലയനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കീറാമുട്ടിയായി നിലനില്‍ക്കുന്നുമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ സ്വന്തം കടമ നിര്‍വഹിക്കുന്നതിനായി സംസ്ഥാനത്തിന്റെ സമഗ്ര വികസനം, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയാണ്. ചെന്നിത്തലയുടെയും കൂട്ടരുടെയും മനഃസമാധാനം തകരാന്‍ ഇതിലപ്പുറം മറ്റെന്താണ് വേണ്ടത്. ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള വിശ്വാസം വളരണമെങ്കില്‍ ഭരണവും പൊലീസും ആദ്യം നന്നാവണം എന്നാണ് മനോരമയുടെ പക്ഷം. പൊലീസിനെപ്പറ്റി മനോരമയില്‍ വന്ന വാര്‍ത്തയില്‍നിന്നുതന്നെ തുടങ്ങാം. ജൂ 10ന് മാവേലിക്കരയില്‍നിന്നുള്ള വാര്‍ത്തയില്‍ നാടിനെ നടുക്കിയ ചെറിയനാട് കാരണവര്‍ കൊലപാതകക്കേസില്‍ പ്രതികളെ വേഗം അറസ്റ്ചെയ്യാന്‍ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണമികവാണെന്ന് മനോരമ തുറന്ന് സമ്മതിച്ചിരിക്കുന്നു. കേരളത്തിലെ പൊലീസിനെ എല്ലാ പത്രങ്ങളും ഈ വിഷയത്തില്‍ പ്രകീര്‍ത്തിച്ചു. 2009 നവംബര്‍ എട്ടിനാണ് ഭാസ്കരകാരണവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ഭാര്യ ഉള്‍പ്പെടെ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷവിധിക്കുകയുംചെയ്തു. റെക്കോഡ് വേഗത്തിലാണ് കുറ്റാന്വേഷണവും പ്രതികളെ കണ്ടെത്തലും കേസ് വിചാരണയും ശിക്ഷ വിധിക്കലുമൊക്കെ നടന്നത്. ചേലേമ്പ്ര ബാങ്കില്‍നിന്ന് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്തി ജയിലിലടയ്ക്കാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. അത്യന്തം സങ്കീര്‍ണത നിറഞ്ഞതായിരുന്നു സംഭവം. പുത്തൂര്‍ ഷീലവധക്കേസിലും പ്രതിയെ കണ്ടെത്താന്‍ താമസമുണ്ടായില്ല. മകനെ അടിച്ചുകൊന്ന അച്ഛന്‍ അറസ്റില്‍, ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി ഉടന്‍ അറസ്റില്‍, ക്ളോറോഫോം മണപ്പിച്ച് കവര്‍ച്ച: ദമ്പതികള്‍ കസ്റഡിയില്‍, അസം സ്വദേശിയുടെ മരണം: കൂടെ ഉണ്ടായിരുന്ന ആള്‍ അറസ്റില്‍, വീട്ടമ്മയെ കൊന്ന് വനത്തില്‍ തള്ളിയെന്ന് തെളിഞ്ഞു; രണ്ടുപേര്‍ പിടിയില്‍.... ഇങ്ങനെ മനോരമയില്‍ ഒറ്റദിവസം വന്ന വാര്‍ത്തകള്‍മാത്രം പരിശോധിച്ചാല്‍ അറിയാന്‍കഴിയുന്നതാണ് രാഷ്ട്രീയ ഇടപെടലുകളില്ലാത്ത കര്‍മശേഷിയുള്ള പൊലീസാണ് നാട്ടില്‍ ഇന്നുള്ളതെന്ന്. ഇന്നലെ ഞങ്ങള്‍ എഴുതിയത് കേരളത്തിലെ പൊലീസിന്റെ കര്‍മശേഷിയെപ്പറ്റിയാണെന്നതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല. പൊലീസ് സംവിധാനം കുറ്റമറ്റതാണെന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. നിലവിലുള്ള ഭരണകൂടത്തിന്റെ അവിഭാജ്യഘടകമാണ് കേരളത്തിലെ പൊലീസും. എന്നാല്‍, നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ക്രമസമാധാനനില കഴിയുന്നത്ര ഭദ്രമാക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചിട്ടുള്ളതെന്ന് നിസ്സംശയം പറയാം. പൊലീസുമായി ബന്ധപ്പെടുത്തി രമേശ് ചെന്നിത്തലയും കൂട്ടരും ഉയര്‍ത്തിയ മറ്റൊരുപ്രശ്നം വയനാട്ടിലെ ആദിവാസികളെ കുടിയിറക്കുന്നതിനുള്ള പൊലീസിന്റെ പ്രവര്‍ത്തനം നാടകമായിരുന്നുവെന്നാണ്. രമേശ്ചെന്നിത്തല- വീരന്‍കൂട്ടുകെട്ടിന് ആദിവാസികളെ തെരുവിലിറക്കിവിട്ട് ജയിലില്‍ അടയ്ക്കണം. യുഡിഎഫ് ഭരണകാലത്താണല്ലോ വയനാട്ടിലെ ആദിവാസികളെ കൈക്കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ജയിലിലടച്ചത്. എന്നിട്ടെന്തുണ്ടായി എന്നും അവരോര്‍ക്കുമല്ലോ. മുത്തങ്ങയില്‍ ആദിവാസിയെ വെടിവച്ചുകൊന്നതും സി കെ ജാനുവിന്റെ മുഖം അടിച്ചുപരത്തിയതും യുഡിഎഫ് നയിക്കുന്ന പൊലീസായിരുന്നല്ലോ. എന്നാല്‍, ചെങ്ങറയിലും ആദിവാസികളെ ഒഴിപ്പിക്കണമെന്നായിരുന്നു കോടതിവിധി. അവിടെ ബലപ്രയോഗം നടത്തി ആരെയും ഒഴിപ്പിച്ചിട്ടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കി, പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് ചെയ്തത്. അവിടെ റബര്‍ എസ്റ്റേറ്റിലാണ് കൈയേറി കുടില്‍കെട്ടിയത്. അന്ന് കൈയേറ്റക്കാര്‍ക്ക് ചികിത്സാസഹായം നല്‍കണമെന്നും ഭക്ഷണം എത്തിച്ചുകൊടുക്കണമെന്നുമാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടത്. വയനാട്ടിലും ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കോടതി പറഞ്ഞു. വയനാട്ടില്‍ മിച്ചഭൂമിയിലാണ് ആദിവാസികള്‍ കുടില്‍കെട്ടിയത്. മിച്ചഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണല്ലോ. സുപ്രീംകോടതിതന്നെ പറഞ്ഞത് സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിച്ച് സമയം ചോദിച്ചുവാങ്ങാമെന്നാണ്. ഇത്തരം ഇരട്ടത്താപ്പുമായി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. രമേശ്ചെന്നിത്തലയുടെയും കൂട്ടാളികളുടെയും മനഃസമാധാനം തകര്‍ന്നതില്‍ എല്‍ഡിഎഫ് ഭരണത്തിന് ഉത്തരവാദിത്തമില്ല. അത് സ്വയംകൃതാനര്‍ഥമാണെന്ന തിരിച്ചറിവുണ്ടാകണം എന്നുമാത്രം.

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്ട്രീയ പ്രത്യയശാസ്ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്യ്രമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ: "ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്കാരം വാസ്തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ സമരം നടത്തിയേ തീരൂ''. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യപരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍. മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്ട്രീയവും അവിച്ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്. മാര്‍ക്സിസത്തിനും മാര്‍ക്സിസ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വം സകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി. അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്ട്രവാദത്തിലധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''.
പ്രത്യേക ലേഖകന്‍.ദേശാഭിമാനി

Monday, June 14, 2010

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും
ശംസുദ്ദീന്‍ പാലക്കോട്‌
ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ്‌ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ തൊട്ടു മുമ്പ്‌ നടത്തിയ രണ്ട്‌ പ്രഭാഷണങ്ങള്‍ ഇന്ന്‌ ജമാഅത്ത്‌ കേന്ദ്രങ്ങളില്‍ സംവാദവിവാദങ്ങള്‍ക്ക്‌ നിമിത്തമായിരിക്കുകയാണ്‌. മൗദൂദി 1947 മെയ്‌ മാസത്തില്‍ രണ്ട്‌ മൂന്ന്‌ ദിവസത്തെ വ്യത്യാസത്തില്‍ പഠാന്‍കോട്ടിലും മദ്രാസിലും ചെയ്‌ത പ്രഭാഷണങ്ങളാണ്‌ അര നൂറ്റാണ്ടിന്‌ ശേഷം ജമാഅത്തുകാര്‍ വിശകലനത്തിന്‌ വിധേയമാക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ളത്‌. മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗം മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതും മുസ്‌ലിംകള്‍ക്ക്‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മുസ്‌ലിംകള്‍ മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമാണെന്നും ഊന്നിപ്പറയുന്ന പ്രഭാഷണമാണ്‌. ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ പ്രസംഗം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ പ്രസംഗവിഷയത്തോട്‌ കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത്‌ പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച്‌ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മൗദൂദിയുടെ മറ്റൊരു പ്രസംഗമായ മദ്രാസ്‌ പ്രഭാഷണമാകട്ടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ നിയസഭകളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടിയും തെരഞ്ഞെടുപ്പിനു വേണ്ടിയും ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയും മുറവിളി കൂട്ടുന്നതിനെ നിഷ്‌ഫലവും ദോഷകരവുമായി ചിത്രീകരിക്കുന്ന പ്രഭാഷണമാണ്‌. താത്വികവിശകലനം പോലെ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കാന്‍ മാത്രം നീളവും വീതിയുമുള്ള ഈ പ്രസംഗം പക്ഷെ ജമാഅത്തിന്റെ കേരളഘടകം ഇതുവരെ പുസ്‌തകമായി പ്രസിദ്ധീകരിച്ചതായി അറിയപ്പെട്ടിട്ടില്ല. എന്നാല്‍ ഈയടുത്ത കാലത്ത്‌ ജമാഅത്ത്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ തലത്തിലുള്ള സമുന്നത നേതാക്കളിലൊരാളായ ഡോ. നജാത്തുല്ലാസിദ്ദീഖി മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തെ ഒരഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ജമാഅത്തുകാര്‍ രാഷ്‌ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെട്ടതില്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ ജമാഅത്തുകാരന്‍ തന്നെയായ നജാത്തുല്ല സിദ്ദീഖി വെട്ടിത്തുറന്ന്‌ പറയുകയുണ്ടായി. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ജമാഅത്ത്‌ മുഖപത്രത്തില്‍ വന്നത്‌ നമുക്കിങ്ങനെ വായിക്കാം:
``മൗലാനാ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടി എത്രത്തോളം നടപ്പാക്കി? ഇന്നും അതിന്‌ പ്രസക്തിയുണ്ടോ?
ഇന്നതിനെ നാം ഒരിക്കലും മാര്‍ഗനിര്‍ദേശമാക്കിക്കൂടാ എന്നാണ്‌ എന്റെ അഭിപ്രായം. ആ കര്‍മപരിപാടിയനുസരിച്ച്‌ നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക്‌ പ്രയോജനപ്പെടുന്നത്‌ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടി കൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നുപോയി എന്നതാണ്‌. അതിന്റെ ഫലമാവട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്‌. രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്‍ക്കാവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പോലും അത്‌ സ്വാധീനിച്ചു. വിട്ടുനില്‌പെല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷേ വളരെ വേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കാന്‍ ആരും ഉപദേശിക്കരുതെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.'' (പ്രബോധനം 25-7-09)
നജാത്തുല്ലാ സിദ്ദീഖിയുടെ ഈ തിരിച്ചറിവും തുറന്ന്‌ പറച്ചിലും ജമാഅത്ത്‌ അണികളില്‍ അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി എന്നത്‌ സ്വാഭാവികം. അങ്ങനെയാണ്‌ മൗദൂദിയുടെ `മദ്രാസ്‌ പ്രഭാഷണം' അഞ്ചു ലക്കങ്ങള്‍ ദൈര്‍ഘ്യമുള്ള ഒരു ലേഖന പരമ്പരയായി ഈയടുത്ത കാലത്ത്‌ പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്ത്‌ നേതൃത്വം നിര്‍ബന്ധിതമായത്‌. നജാത്തുല്ല സിദ്ദീഖി വിമര്‍ശിച്ചതുപോലെ അത്ര വലിയ അപകടമൊന്നും മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലില്ല എന്ന്‌ അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ഒരു വിഫലശ്രമവും അര നൂറ്റാണ്ടിനു ശേഷം ഈ പ്രഭാഷണം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയായി വര്‍ത്തിച്ചിരിക്കും. എന്നാല്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടിയില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖി സൂചിപ്പിച്ച മൗദൂദിയുടെ പ്രതിലോമചിന്തകള്‍ മുഴച്ചു നില്‌ക്കുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം:
``മുസ്‌ലിംകള്‍ അവരുടെ പ്രവര്‍ത്തനരീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.'' (ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നാലിന പരിപാടി- മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിന്റെ അവസാനഭാഗം, പ്രബോധനം 30-1-2010)സ്വാതന്ത്ര്യാനന്തരം രൂപപ്പെടുന്ന മതേതര ജനാധിപത്യ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌, നിയമനിര്‍മാണ സഭയിലെ പ്രാതിനിധ്യം, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മുസ്‌ലിംകള്‍ വിട്ടുനില്‌ക്കണം എന്നതാണ്‌ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ കാമ്പും കാതലും. അതുകൊണ്ടാണ്‌ നജാത്തുല്ലാ സിദ്ദീഖിയെപ്പോലുള്ളവര്‍ വളരെ വൈകിയാണെങ്കിലും മദ്രാസ്‌ പ്രഭാഷണത്തെ പിന്തിരിപ്പന്‍ പ്രഭാഷണമായി വിലയിരുത്തിയത്‌. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതാകട്ടെ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തില്‍ നിന്നും പഠാന്‍കോട്ട്‌ പ്രഭാഷണത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്‌ ജനാധിപത്യ സര്‍ക്കാറുകള്‍ക്കെതിരെ അണികളുടെ പടയണി തീര്‍ക്കുകയായിരുന്നു. പഠാന്‍കോട്ട്‌, മദ്രാസ്‌ പ്രഭാഷണങ്ങളെ സിരകളില്‍ ആവാഹിച്ച്‌ ജമാഅത്തുകാര്‍ എഴുതി:
``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി)
``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.'' (പ്രബോധനം -1960 ജനുവരി 15)
``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം -1953 ഡിസംബര്‍ 15)
``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)
മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം ജമാഅത്തുകാര്‍ ആദര്‍ശമായി നെഞ്ചേറ്റിയതുകൊണ്ടാണ്‌ അവര്‍ക്ക്‌ ഇപ്രകാരം നിഷേധാത്മകവും പ്രതിലോമപരവുമായ നിലപാട്‌ സ്വീകരിക്കേണ്ടി വന്നത്‌ എന്നത്‌ വ്യക്തം.ഇനി പഠാന്‍കോട്ട്‌ പ്രഭാഷണത്തിന്റെ കഥ പറയാം: ജനാധിപത്യം, മതേതരത്വം, ദേശീയത്വം എന്നീ മൂന്ന്‌ ഭരണ രാഷ്‌ട്രീയ വ്യവസ്ഥകളെ രൂക്ഷമായി വിമര്‍ശിക്കുകയും മുസ്‌ലിംകള്‍ ഈ `അനിസ്‌ലാമിക വ്യവസ്ഥ'യുമായി തീരെ സഹകരിക്കരുതെന്നും അത്‌ അവരുടെ ഈമാനിനെയും ഇസ്‌ലാമിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഇത്‌ ഭയങ്കരവിപത്താണെന്നും മുസ്‌ലിംകള്‍ എവിടെയായിരുന്നാലും ഈ `ഭയങ്കര വിപത്തിനെ'തിരെ പടപൊരുതണമെന്നുമുള്ള വിശകലനങ്ങളും ആഹ്വാനങ്ങളുമാണ്‌ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗത്തിന്റെ കാതല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും സന്ദേശവുമെന്ന നിലക്ക്‌ തന്നെ ജമാഅത്തുകാര്‍ ഈ പ്രസംഗം പുസ്‌തകമാക്കി വ്യാപകമായി പ്രചരിപ്പിച്ചു എന്നതും ശ്രദ്ധേയമത്രെ.
പിന്നീട്‌ പുസ്‌തകത്തിലെ ഉള്ളടക്കത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും വായനാതാല്‌പര്യം ജനിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു തലവാചകം -മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം- നല്‌കി ഈ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പുന:പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു!ജമാഅത്തെ ഇസ്‌ലാമി സമീപകാലത്ത്‌ ജനാധിപത്യത്തെയും മതേതരത്വത്തെയും വാഴ്‌ത്തിപ്പറയുന്ന ഒരു സമീപനരീതിയിലേക്ക്‌ ചുവട്‌ മാറിയിട്ടുണ്ടെങ്കിലും തങ്ങളുടെ യഥാര്‍ഥ ആദര്‍ശം ഇസ്‌ലാമിക ഭരണ സംസ്ഥാപനവും ജനാധിപത്യവിരുദ്ധതയും തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്ന രീതിയില്‍ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗപുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയാണ്‌. ഈ വൈരുധ്യം പല കേന്ദ്രങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഒരു വിശദീകരണവുമായി രംഗത്തുവന്നു. അതിപ്രകാരമായിരുന്നു:
``ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരല്ല. മൗദൂദിയുടെ പ്രസംഗ പുസ്‌തകത്തില്‍ -താത്വിക വിശകലനത്തില്‍- വിമര്‍ശിച്ച ജനാധിപത്യവും മതേതരത്വവും മതനിരാസത്തിലധിഷ്‌ഠിതമായ പാശ്ചാത്യന്‍ ഡമോക്രസിയാണ്‌. മതത്തോട്‌ നിഷ്‌പക്ഷത പുലര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മൗദൂദിയോ ജമാഅത്തോ എതിരല്ല. ജമാഅത്തെ ഇസ്‌ലാമിക്കും ചിലത്‌ പറയാനുണ്ട്‌ എന്ന പേരില്‍ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീറായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ ഈയിടെ എഴുതിയ ഒരു ലേഖനത്തിലും ഈ ന്യായീകരണം ആവര്‍ത്തിക്കുകയുണ്ടായി. ആ വരികള്‍ ഇപ്രകാരമാണ്‌:
``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്‍ശനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്‍ത്തത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.'' (ശൈഖ്‌ മുഹമ്മദിന്റെ ലേഖനം, കേരള ശബ്‌ദം 7-3-2010)
താത്വിക വിശകലനം എന്ന വിവാദപുസ്‌തകം മൗദൂദി പുസ്‌തകമായി എഴുതിയതല്ല എന്ന കാര്യവും 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ ജമാഅത്ത്‌ സമ്മേളനത്തില്‍ മൗദൂദി നടത്തിയ പ്രഭാഷണം ജമാഅത്തുകാര്‍ പിന്നീട്‌ അവരുടെ ആദര്‍ശപുസ്‌തകമായി പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്ന കാര്യവും ജമാഅത്ത്‌ നേതാവ്‌ സൗകര്യപൂര്‍വം ഇവിടെ തമസ്‌കരിക്കുന്നു.
ഇനി വാദത്തിനുവേണ്ടി മൗദൂദി പാശ്ചാത്യന്‍ ജനാധിപത്യത്തെയാണ്‌ എതിര്‍ത്തത്‌ എന്ന കാര്യം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഒരു പ്രശ്‌നം മറുപടി ലഭിക്കാതെ നിലനില്‌ക്കുന്നു; അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോട്‌ ജമാഅത്തെ ഇസ്‌ലാമി പുറംതിരിഞ്ഞു നിന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇന്നോളം തൃപ്‌തികരമായ മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല.
`താത്വിക വിശകലന'ത്തിലെ ജനാധിപത്യ വിരുദ്ധതക്കും ഇസ്‌ലാമിക ഭരണ സംസ്ഥാപനാഹ്വാനത്തിനും വ്യത്യസ്‌തമായ മറ്റൊരു വിശദീകരണമാണ്‌ മറ്റൊരു ജമാഅത്ത്‌ നേതാവായ കെ ടി ഹുസൈന്‍ നല്‌കുന്നത്‌. മൗദൂദിയുടെ പ്രസംഗ പുസ്‌തകമായ `താത്വികവിശകലന'ത്തിലെ ജനാധിപത്യവിരുദ്ധ പരാമര്‍ശം പാകിസ്‌താനിലെ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ക്ക്‌ മാത്രം ബാധകമായതാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ അത്‌ ബാധകമേയല്ല എന്നുമാണ്‌ കെ ടി ഹുസൈന്റെ വിശദീകരണം. ശൈഖ്‌ മുഹമ്മദിന്റെ വിശദീകരണവുമായി വൈരുധ്യം പുലര്‍ത്തുന്ന പ്രസ്‌തുത വിശകലനം നമുക്കിങ്ങനെ വായിക്കാം:
``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്‌താന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്‍ത്തകരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്‌താന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്‍ക്കിയിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്‌താന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്‍ക്കാലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.'' (കെ ടി ഹുസൈന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌, പ്രബോധനം 16-08-2008, പേജ്‌ 13)
``വിഭജനാനന്തരം പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍ക്ക്‌ അടിത്തറയായി മാറിയ പഠാന്‍കോട്ട്‌ പ്രസംഗം ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളെ സ്വാധീനിച്ചിട്ടില്ല'' എന്നുകൂടി ലേഖകന്‍ ഒരിടത്ത്‌ പ്രസ്‌താവിക്കുന്നുണ്ട്‌. ഈ പ്രസ്‌താവന തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതുമാണ്‌. കാരണം ഈ പ്രസംഗം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പുസ്‌തകമായി ഇറക്കുകയും 1960 മുതല്‍ മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ പത്തോളം പതിപ്പുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും `ബാധകമേ അല്ലാത്ത' ഈ പഠാന്‍കോട്ട്‌ പ്രസംഗം പിന്നെന്തിനാണ്‌ ജമാഅത്തുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌?
ചുരുക്കത്തില്‍ ഇന്ത്യാവിഭജനത്തിന്റെ തൊട്ടുമുമ്പ്‌ അടുത്ത ദിവസങ്ങളില്‍ മൗദൂദി ചെയ്‌ത പഠാന്‍കോട്ട്‌ പ്രസംഗവും മദ്രാസ്‌ പ്രസംഗവും തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശാടിത്തറ എന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തുകാര്‍ വ്യത്യസ്‌തവും വൈരുധ്യാത്മകവുമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശകലനത്തില്‍ സത്യത്തിന്റെ അംശമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച രണ്ട്‌ ചോദ്യങ്ങള്‍ക്ക്‌ ജമാഅത്ത്‌ നേതൃത്വം മറുപടി നല്‌കണം. അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടമുഖം അനാവൃതമാക്കപ്പെടുമെന്നെങ്കിലും
അവരറിയണം. l

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കക്കോടി: 'ജനകീയ വികസന മുന്നണി' എന്ന പേരില്‍ യോഗം വിളിച്ചുചേര്‍ക്കുകയും യോഗത്തിനെത്തിയ ജനങ്ങളെ ആക്രമിക്കുകയും ചെയ്ത ജമാഅത്തെ ഇസ്ളാമിയുടെ നടപടിയില്‍ ഡിവൈഎഫ്ഐ കക്കോടി ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വികസന സമിതി യോഗമെന്ന പേരില്‍ ജനങ്ങളെ വിളിച്ചുവരുത്തി സര്‍ക്കാരിനെതിരെയും പഞ്ചായത്ത് ഭരണത്തിനെതിരെയും കുപ്രചാരണങ്ങള്‍ നടത്തിയതിനാലാണ് ജനങ്ങള്‍ പ്രതികരിച്ചത്. ജനങ്ങളുടെ പ്രതികരണത്തെ ജനാധിപത്യ വിരോധികളായ ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകര്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജനങ്ങളും പ്രതികരിച്ചു. ജനങ്ങള്‍ക്കുനേരെയുള്ള ആസൂത്രിത അക്രമം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ കക്കോടി ബ്ളോക്ക് കമ്മിറ്റി അറിയിച്ചു.

ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയ പാര്‍ടികളെ അധിക്ഷേപിക്കുന്നു: സിപിഐ എം

ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയ പാര്‍ടികളെ അധിക്ഷേപിക്കുന്നു: സിപിഐ എം


കോഴിക്കോട്: ജമാഅത്തെ ഇസ്ളാമിക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണെന്ന് സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അതിന്റെ തെളിവാണ് കക്കോടിയില്‍ ഞായറാഴ്ച നടന്ന അക്രമം. കക്കോടി പഞ്ചായത്ത് ഭരണാധികാരികളും മറ്റ് ഭരണാധികാരികളും ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സ്വന്തം കീശയിലാക്കുകയാണ് എന്ന് പ്രചരിപ്പിക്കാന്‍ 'ജനകീയ വികസന മുന്നണി' എന്ന പേരില്‍ യോഗം വിളിച്ചുചേര്‍ത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു. ഇഎംഎസ് ഭവനപദ്ധതി പോലുള്ള പദ്ധതികളില്‍ ഭരണാധികാരികള്‍ തട്ടിപ്പ് നടത്തുകയാണെന്ന് യോഗത്തില്‍ വിശദീകരിച്ചു. ഇഎംഎസ് ഭവനപദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് ചെക്ക് മുഖാന്തരം ലഭ്യമാണല്ലോ എന്ന് ജനങ്ങള്‍ തിരിച്ചുചോദിച്ചു. ഇതില്‍ പ്രകോപിതരായ ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയ ജനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനോട് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് കക്കോടിയിലുണ്ടായത്. സിപിഐ എമ്മിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ജനാധിപത്യം അംഗീകരിക്കാത്ത മതതീവ്രവാദികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു. വിളിച്ചുവരുത്തി ജനങ്ങളെ ആക്രമിച്ചതിനും അതിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുമുള്ള ആസൂത്രിത ശ്രമത്തിനെതിരെ തിങ്കളാഴ്ച ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കോടിയില്‍ പ്രതിഷേധപ്രകടനം നടത്തും. ജനങ്ങളെ ഭിന്നിപ്പിക്കാനായി നടത്തുന്ന ഇത്തരം പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

Sunday, June 13, 2010

.കക്കോടിയില്‍ അരങേറീയത് ജമ അത്ത് ഇസ്ലാമിയുടെ ആസൂത്രിത അക്രമം.

കക്കോടിയില്‍ അരങേറീയത് ജമ അത്ത് ഇസ്ലാമിയുടെ ആസൂത്രിത അക്രമം

കക്കോടിയില്‍ അരങേറീയ' അക്രമം' ജമ അത്ത് ഇസ്ലാമിയുടെ പ്രചരണത്തിന്നു വേണ്ടിയുള്ളതായിരുന്നു.ജനകിയ വികസന മുന്നണി പ്രഖ്യാപന സമ്മേളനം എന്ന പേരില്‍ പഞ്ചായത്തിലെ എല്ലാവിഭാഗം ജനങളെയും വിളിച്ച് ചേര്‍ത്ത് സര്‍ക്കാരിന്നെതിരെ പ്രചരണം നടത്താനുള്ള ശ്രമമായിരുന്നു കക്കോടിയില്‍ ജമ അത്ത് ഇസ്ലാമി നടത്തിയത്.എന്നാല്‍ ഒരു വിഭാഗം ജനങള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അക്രമം അഴിച്ച് വിട്ട് ഭീകരാന്തരിക്ഷം സ്രിഷ്ടിച്ചു.എല്ലാ വാര്‍ഡുകളിലും എല്‍ ഡി എഫ് ജയിച്ച കക്കോടി പഞ്ചായത്തില്‍ കൂടുതല്‍ വികസനം ആവശ്യമാണെന്നും ഇതിന്നായി കൂട്ടായ ചര്‍ച്ച നടത്താമെന്നുമുള്ള രീതിയിലാണു ജമാ ആത്ത് ഇസ്ലാമി യോഗത്തിലേക്ക് ആളുകളെ ക്ഷണിച്ചത്.പഞ്ചായത്ത് വാര്‍ഡ് അംഗങളും എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെയും നേതാക്കളും അടങുന്നവര്‍ പഞ്ചായത്ത് കമ്യൂണിറ്റി സെന്റ്രിലെ യോഗത്തിന്ന് എത്തിയിരുന്നു.
വൈകിട്ട് നാലുമണിക്ക് യോഗം തുടങി." ജനസേവകരായി മാറേണ്ട അധികാരികള്‍ പാര്‍ട്ടിയുടെ താല്പര്യസം‌രക്ഷകരായി മാറുന്നു.കപടവാഗ്ദാനങള്‍ നല്‍കി ജനങളെ വഞ്ചിക്കുന്നു.വികസനത്തിന്ന് സര്‍ക്കാര്‍ നല്‍കുന്ന വന്‍ തുകകള്‍ കള്ളക്കണക്കുണ്ടാക്കി കൈലോതുക്കുന്നു" എന്ന ഉള്ളടത്തോടു കൂടീയ ലഘുലേഖകള്‍ വിതരണം ചെയ്തു.
ഇ എം എസ് ഭവനപദ്ധതിയില്‍ സി പി ഐ എം നേതാക്കള്‍ കൈക്കുലി വാങുന്നുണ്ടെന്നും സി പി ഐ എമ്മില്‍ ഭിന്നത രൂക്ഷമാണെന്നും അണികള്‍ പാര്‍ട്ടി വിട്ട് പോകാനൊരുങി നില്‍ക്കുകയാണെന്നും ഉല്‍ഘകടകനായ ഹമീദ് വാണിമേല്‍ പ്രസംഗിച്ചു.ഈ പ്രസ്താവനയെപ്പറ്റി ചര്‍ച്ച വേണമെന്ന് പറഞ്ഞ ആളെ ജമാ അത്ത് ഇസ്ലാമിക്കാര്‍ കഴുത്തിന്ന് പിടിച്ച് തള്ളി മര്‍ദ്ദിച്ചുഇതിനെ തുടര്‍ന്ന് ജമാ അത്ത് ഇസ്ലാമിക്കാര്‍ വിളിച്ചു വരുത്തിയവര്‍ക്കെതിരെ അക്രമം ബോധപൂര്‍‌വ്വം അഴിച്ചു വിടുകയാണു ചെയ്തത്.എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കാരേയും വിളിച്ചു വരുത്തി അസൂത്രിതമായി അക്രമം അഴിച്ച് വിട്ട് സി പി ഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ച് വ്യാപകമായി കള്ളപ്രചരണം നടത്തുന്നത് അവരുടെ ഗതികേടിനെയാണൂ കാണിക്കുന്നത്...

ഇവര്‍ മനുഷ്യരോ? ഹിംസ്രമൃഗങ്ങളോ?

ഇവര്‍ മനുഷ്യരോ? ഹിംസ്രമൃഗങ്ങളോ?
പുള്ളിപ്പുലിയുടെ പുള്ളി തേച്ചുമാച്ചുകളയാനാവില്ല. അതുപോലെയാണ് കോഗ്രസിന്റെ വര്‍ഗസ്വഭാവവും. ഏതെങ്കിലും നേതാവ് തലപ്പത്തു വന്നതുകൊണ്ടോ ഒരു സംഘം നേതാക്കളുടെ ഇടപെടല്‍കൊണ്ടോ മാറ്റാനാകുന്ന ഒന്നല്ല അത്. ഭോപാലില്‍ കൂട്ടക്കൊല നടത്തിയ ന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സ— രക്ഷപ്പെട്ടതിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഇപ്പോള്‍ കോഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും ദിഗ്വിജയ് പറയുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്നു ദിഗ്വിജയ്സിങ്. അന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നായകത്വം അര്‍ജുന്‍ സിങ്ങിനായിരുന്നു. അര്‍ജുന്‍ സിങ്ങാണ് വാറന്‍ ആന്‍ഡേഴ്സന്റെ ഒളിച്ചുകടക്കലിന് ഒത്താശചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ദിഗ്വിജയിന്റെ ഇടപെടലെങ്കിലും അതിന് കൂടുതല്‍ വിശാലമായ മാനങ്ങളുണ്ട്. കോഗ്രസ് എന്ന രാഷ്ട്രീയപാര്‍ടി കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ കൊലയാളിക്കമ്പനിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. അര്‍ജുന്‍സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ്. ഭോപാല്‍ ദുരന്തമുണ്ടായ ഉടനെ അതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വരദരാജന്‍ കമ്മിറ്റിയെക്കുറിച്ച് ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരന്തകാരണമായി വന്‍ സുരക്ഷാപാളിച്ചകള്‍ വന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബാഹ്യതാല്‍പ്പര്യങ്ങള്‍ക്ക് അടിപ്പെടാതെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരദരാജനെ ടെലിഫോണിലൂടെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റിയാണ് കേന്ദ്ര കോഗ്രസ് ഗവമെന്റ് അന്ന് പ്രതികാരം ചെയ്തത്. അതിനു ചുക്കാന്‍ പിടിച്ചയാള്‍ രാജീവ് ഗാന്ധിയാണെന്ന് അന്നേ വാര്‍ത്തകള്‍ വന്നതാണ്. ആന്‍ഡേഴ്സണുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തത് കേന്ദ്രമാണ് എന്നും ആ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്നും ഇപ്പോള്‍ ദിഗ്വിജയ് സിങ് പറയുന്നു. അന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങാണ്. ഇന്ത്യയും മധ്യപ്രദേശും ഭരിച്ചത് കോഗ്രസാണ്. കേന്ദ്രം പറഞ്ഞു; സംസ്ഥാനം നടപ്പാക്കി എന്ന് ആണയിടുമ്പോള്‍, കോഗ്രസ് തീരുമാനിച്ചു; കോഗ്രസ് നടപ്പാക്കി എന്നാണ് അതിനര്‍ഥം. ആയിരങ്ങളെ കൊന്നൊടുക്കിയ കൊടും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ രാജ്യം ഭരിക്കുന്ന കക്ഷി ലജ്ജാശൂന്യമായി സൌകര്യമൊരുക്കിക്കൊടുത്തു എന്നാണ്. ആന്‍ഡേഴ്സനെ ഭോപാലില്‍നിന്ന് ഡല്‍ഹിക്ക് — കടത്തിയത് മുഖ്യമന്ത്രിയായിരുന്നന്ന അര്‍ജുന്‍സിങ്ങിന്റെ വിമാനത്തില്‍, മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നാണ് അന്ന് ഭോപാല്‍ കലക്ടറായിരുന്നന്ന മോത്തി സിങ് വ്യക്തമാക്കിയത്. ആന്‍ഡേഴ്സനെ സഹായിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസാണെന്ന് ഭോപാലില്‍ വ്യോമയാന ഡയറക്ടറായിരുന്നന്ന ക്യാപ്റ്റന്‍ ആര്‍ എസ് സോധിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ച് ആന്‍ഡേഴ്സന്റെ രക്ഷപ്പെടലിന് സൌകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്യാപ്റ്റന്‍ സോധി പറയുന്നത്. 1984 ഡിസംബര്‍ ഏഴിനാണ് ആന്‍ഡേഴ്സന്‍— ഗവമെന്റിന്റെ വിമാനത്തില്‍ ഭോപാല്‍ല്‍ വിട്ടത്. ആ യാത്രയ്ക്ക് സംസ്ഥാന ഭരണത്തിന്റെ എല്ലാ സന്നാഹങ്ങളും അകമ്പടി സേവിച്ചു. ല്ല ഡല്‍ഹിയിലെത്തി അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിനെ കണ്ടശേഷമാണ് ആന്‍ഡേഴ്സന്‍— അമേരിക്കയിലേക്ക് കടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുതന്നെയാണിത്. ലോകത്തെ നടുക്കിയ കൂട്ടക്കൊലക്കേസില്‍ ഒന്നാംപ്രതിസ്ഥാനത്തുള്ള ഒരാളെ രാജ്യത്തുനിന്ന് സുരക്ഷിതനായി കടത്താന്‍ ഭരണസംവിധാനങ്ങളാകെ ഉപയോഗിക്കപ്പെടുക; അയാള്‍ രാഷ്ട്രത്തിന്റെ ഭരണത്തലവനെത്തന്നെ സന്ദര്‍ശിക്കുക; അന്ന് നടന്നതെല്ലാം കേന്ദ്ര ഗവമെന്റിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് ബന്ധപ്പെട്ട കക്ഷിയുടെ മുതിര്‍ന്ന നേതാവുതന്നെ സമ്മതിക്കുക-കോഗ്രസ് എവിടെയാണ് എത്തിനില്‍ക്കുന്നത്? അതേ കോഗ്രസ് തന്നെയാണ് ഇപ്പോള്‍ ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ രംഗത്തുള്ളത്. ആണവദുരന്തമുണ്ടായാല്‍ ആണവസാമഗ്രികള്‍ നിര്‍മിച്ചു നല്‍കിയ വിദേശകമ്പനികളില്‍നിന്ന് നഷ്ടം ഈടാക്കാന്‍ വ്യവസ്ഥയുള്ള ഉപവകുപ്പ് ആണവബാധ്യതാ ബില്ലില്‍നിന്ന് നീക്കിയാണ് ഭോപാല്‍ വിവാദം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ വിധേയത്വത്തിന്റെ പുതിയ അധ്യായം കേന്ദ്രസര്‍ക്കാര്‍ രചിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ല്‍ അവതരിപ്പിച്ച ബില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എതിരാണെന്ന കടുത്ത വിമര്‍ശം നിലനില്‍ക്കെയാണ് ബില്ലില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വീണ്ടും വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയത്. ജനങ്ങള്‍ കൂട്ടമരണത്തിനിടയായാലും നഷ്ടപരിഹാരം അമേരിക്കന്‍ കമ്പനികളില്‍നിന്ന് വാങ്ങാന്‍ പറ്റില്ല എന്ന് പറയുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍തന്നെയാകുമ്പോള്‍ ജനാധിപത്യത്തിന് എന്തുവില? ഭോപാലില്‍നിന്ന് ആന്‍ഡേഴ്സനെ ഒളിച്ചുകടത്തിയ അതേ മാനസികാവസ്ഥയിലാണ് ഇന്നും കോഗ്രസ്. അതിന്റെ പുള്ളികള്‍ ഒരുകാലത്തും മായാത്തതാണ്. ഇവരെക്കൊണ്ട് ജനങ്ങള്‍ കണക്ക് പറയിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? ഈ നാടിനുവേണ്ടിയോ അതോ അമേരിക്കന്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ? വിഷവാതകം ശ്വസിച്ച് പിടഞ്ഞുമരിച്ച ആയിരക്കണക്കിന് പാവങ്ങളെയും നരകയാതന അനുഭവിക്കുന്ന ലക്ഷങ്ങളെയും ആശ്വസിപ്പിക്കാന്‍ ഒരിറ്റ് കരുണ കാണിക്കാതെ, കൊലയാളിയെ വിമാനത്തിലേറ്റി രക്ഷപ്പെടുത്തിയ നിങ്ങള്‍ മനുഷ്യരോ ഹിംസ്രമൃഗങ്ങളോ?

Check out എം.ഇ.എസ് ദുബായ് ചാപ്റ്റര്‍ വാര്‍ഷികം - Gulf - Mathrubhumi NRI

I want you to take a look at: എം.ഇ.എസ് ദുബായ് ചാപ്റ്റര്‍ വാര്‍ഷികം - Gulf - Mathrubhumi NRI 

Friday, June 11, 2010

പ്രവാസി വോട്ടവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണു

പ്രവാസി വോട്ടവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണു
പ്രവാസി വോട്ടവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണു. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവിടെ നിന്നുകൊണ്ട് വോട്ട് ചെയ്യനുള്ള അവകാശമാണു വേണ്ടത്.അല്ലാതെ ഇലക്ഷന്‍ സമയത്ത് നാട്ടിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമല്ല. ഇങിനെ ചെയ്യുന്നതിനെയാണോ പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് പെരുമ്പറയടിക്കുന്നത്. ഇതിന്നു വേണ്ടിയാണോ ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പോകുന്നത്.ഇങിനെ ചെയ്യുന്നതുകൊണ്ട് ലക്ഷക്കണക്കായ സാധാരണക്കാരായ വിദേശത്ത് പണിയെടുക്കുന്നവര്‍ക്ക് യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല.സമൂഹത്തില്‍ സമ്പന്നരായ വന്‍‌കിടക്കാര്‍ക്കും വ്യവസായികള്‍ക്കും മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയുള്ളു. യഥാര്‍ത്ഥത്തില്‍ സാധരണക്കാരെ തിരെഞ്ഞെടുപ്പില്‍ നിന്ന് പാടെ മാറ്റീ നിര്‍ത്തുന്നതിന്നു വേണ്ടിയുള്ള സര്‍ക്കാറിന്റെ കുല്‍സിതശ്രമാണു ഇതില്‍ നിന്ന് വെളിവാകുന്നത്.
വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത്..എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും..നാട്ടില്‍നിന്ന് വിട്ട് വിദേശരാജ്യത്ത് പോയി രണ്ടും മൂന്നും കൊല്ലം പണിയെടുത്ത് ഒരു മാസത്തിന്നും ഒന്നരമാസത്തിന്നും ലീവന്ന്‍ തിരിച്ച് വരുന്നവരാണു കേരളത്തില്‍ നിന്നുള്ള ഒട്ടു മിക്ക തൊഴിലാളികളും.ഇത്തരക്കാരെ കബളിപ്പിക്കുന്ന തരത്തിലല്ലെ ഇന്ന് പ്രവാസികള്‍ക്ക് വോട്ടാവകാശം നല്‍കുന്നതിന്ന് നിയമം കൊണ്ടുവരുന്നുവെന്ന പ്രചരണത്തിലൂടെ സര്‍ക്കാറ് ചെയ്യുന്നത്.....പ്രവാസികള്‍ക്ക് അവര് ജോലിയെടുക്കുന്ന രാജ്യത്തുനിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം വേണം അതിനുള്ള എന്തെങ്കിലും സൗകര്യം ചെയ്യാന്‍ സര്‍ക്കാരിന്ന് സാധിക്കുമോ... അതിനുള്ള സൗകര്യം ചെയ്യാതെ വീമ്പുളക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല..
പിന്നെ വന്‍‌വ്യവസായി തങളുടെ ബിനാമികളെയും ഉപയോഗിച്ച് തങളുടെ അനുഭാവികളെ പ്ലയിറ്റ് ചര്‍ട്ടര് ചെയ്ത് കൊണ്ടുപോയി വോട്ട് ചെയ്യിച്ച് തിരിച്ച് കൊണ്ടൂവരാമെന്നും കരുതുന്നുണ്ടാകും..പണ്ട് ഇവിടെ നിന്ന് പോകുന്നവരുടെ കയ്യില്‍ അഞ്ചു കിലോ സ്വര്‍ണ്ണം കൊണ്ടുപോകാന്‍ തയ്യാറുള്ളവര്‍ക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും കൊടുത്തിരുന്നു.. ഇനി നമുക്ക് കേള്‍ക്കാം കോണ്‍ഗ്രസ്സിന്ന് വോട്ട് ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക്ക്ക് നാട്ടിലേക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും. കാത്തിരുന്ന് കാണാം ‍