Tuesday, September 30, 2008

പീഡിതരുടെ ചോരയില്‍ പ്രശംസാപത്രങ്ങളെഴുതപ്പെടുമ്പോള്‍

പീഡിതരുടെ ചോരയില്‍ പ്രശംസാപത്രങ്ങളെഴുതപ്പെടുമ്പോള്‍
ഭൂമിയിലെ ചായങ്ങള്‍ മുഴുവന്‍ വാരിതേച്ചാലും മോഡിയുടെ മുഖത്തുനിന്നു ചോരക്കറ മാഞ്ഞുപോകുകയില്ല. എത്രതന്നെ നറുമണം വാരിപൂശിയാലും വംശഹത്യയുടെ നാറ്റത്തില്‍നിന്നു മോഡീഗുജറാത്തിനു രക്ഷപ്പെടാനാവില്ല. നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രാഥമിക നീതിക്കുനേരേയുള്ള യുദ്ധ പ്രഖ്യാപനമാണ്‌. അധികാരത്തിന്റെ മറ പറ്റി അതു നിര്‍വ്വഹിക്കുന്നതു ചോരവാര്‍ന്നൊഴുകുന്ന ഓര്‍മകള്‍ക്കു നേരെയുള്ള ഒളിയുദ്ധമാണ്‌. മുമ്പു മനുഷ്യരെ ജീവനോടെചുട്ടു കരിച്ചവര്‍, ഇപ്പോള്‍ ജനാധിപത്യത്തെയാകെത്തന്നെ ചുട്ടുകരിക്കുകയാണ്‌. ഇരകളുടെ നെഞ്ചില്‍ ചവിട്ടിയാണു വംശഹത്യാവിരുതരിപ്പോള്‍ വീണ്ടും നൃത്തം വയ്‌ക്കുന്നത്‌. വംശഹത്യകള്‍ക്കിടയില്‍ ശിലയായിമാറിയ ഫാസിസ്‌റ്റ് ഗുജറാത്തിനു ശാപമോക്ഷം നല്‍കാന്‍ ഇനിയൊരു ശ്രീരാമദേവനും കഴിയില്ല. കുറ്റബോധത്തിന്റെ കണ്ണുനീരൊക്കെയും വറ്റിപ്പോയ ആ മോഡിനാട്ടിലേക്കു കാലെടുത്തു വയ്‌ക്കാന്‍ മാലാഖമാരൊക്കെയും പേടിക്കും. കാലു കുത്താനിടംകിട്ടാതെ ശീവോതി ഗുജറാത്തിലിനിയും പുറത്തുനില്‍ക്കും. നല്ല സംസ്‌ഥാനമെന്ന രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്റെ സാക്ഷ്യപത്രത്തിലും വംശഹത്യയില്‍ മോഡിക്കൊരു പങ്കുമില്ലെന്ന നാനാവതിയുടെ പ്രശംസയിലും സംശയിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടും., ഹിറ്റ്‌ലറെ മഹത്വപ്പെടുത്തുന്ന ഒരു സ്‌ഥലത്തുനിന്നു പൊട്ടിക്ക്‌ ഒരിക്കലും പുറത്തു പോകാനാവില്ല. നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടും കൂടി പുറത്തു വന്നതോടുടെ ചേട്ടര്‍ക്കും കൂട്ടര്‍ക്കും ചുറ്റികറങ്ങാനുള്ള ഒന്നാംതരം സ്‌ഥലമായി ഗുജറാത്ത്‌ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ആരംഭിച്ചുകഴിഞ്ഞ വംശീയ യുദ്ധത്തിന്റെ ന്യൂക്ലിയസ്സായി നാളത്തെ ഇന്ത്യാചരിത്രത്തില്‍, മഹാത്മാഗാന്ധി ജീവിച്ച ഈ ഭൂപ്രദേശം നിറഞ്ഞുനിന്നേക്കും. ഒരു പക്ഷേ വംശഹത്യയില്‍ അഭിമാനിക്കുന്നവരെ വീണ്ടും വിജയിപ്പിക്കുന്നതിന്റെ മഹത്വവും മഹാത്മാഗാന്ധി ജീവിച്ച ഈ സ്‌ഥലത്തിനു ലഭിച്ചേക്കും. എങ്കിലും ഒരുനാള്‍ മുറിവേറ്റനീതി തിരിച്ചുവരും. അന്നു മോഡിക്കൊപ്പം നാനാവതിയും വിചാരണ നേരിടേണ്ടിവരും. വംശഹത്യയുടെ ഭീകരതയെ സമവാക്യങ്ങള്‍കൊണ്ടു, മിനുസപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ മുഖം മൂടികളും അന്നു പൊളിഞ്ഞുവീഴും. ആദ്യം ഗോധ്രയില്‍ ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്തതൊക്കെയും സംഭവിച്ചു, തുടര്‍ന്നു ഗുജറാത്തില്‍ മുഖ്യമന്ത്രികൂടിയായ മോഡിപറഞ്ഞതു പോലെ മഹാനായ ന്യൂട്ടന്റെ ചലനനിയമമനുസരിച്ചു ന്യൂനപക്ഷജനതയുടെ കൂട്ടക്കൊലയും സംഭവിച്ചു! ആദ്യം ന്യൂനപക്ഷഭീകരവാദികള്‍, പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ. പിന്തുണയോടെ, രാമഭക്‌തര്‍മാത്രമായ കര്‍സേവകരെ ആസൂത്രിതമായി, 2002, ഫെബ്രുവരി ഇരുപത്തിയേഴിന്‌, ഉന്മൂലനം ചെയ്‌തു. തുടര്‍ന്നു ഫെബ്രുവരി 28 മുതല്‍ മോഡിയുടെയും കെ.കെ. ശാസ്‌ത്രിയുടെയും നല്ല, കുട്ടികള്‍ നിര്‍ത്താത്ത തിരിച്ചടിയും തുടങ്ങി. ചുണ്ടങ്ങ കൊടുത്തവര്‍ക്കു വഴുതനങ്ങ കിട്ടി!ഇങ്ങനെയുള്ള പ്രചാരണങ്ങളാണു നിഷ്‌പക്ഷമെന്ന വ്യാജേന കൊടുമ്പിരിക്കൊള്ളുന്നത്‌. ഇത്തരം പ്രചാരണങ്ങളില്‍ വ്യാപൃതരാവുന്നവര്‍ വിസ്‌മരിക്കുന്നത്‌, ഗോധ്രയ്‌ക്കും എത്രയോമുമ്പു മുതല്‍തന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവേട്ട നിര്‍ബാധം നടന്നിരുന്നുവെന്ന വസ്‌തുതയാണ്‌. ഗോധ്രയും, ഗോധ്രയ്‌ക്കുശേഷവും എന്ന വേര്‍തിരിവ്‌ വിശകലനങ്ങളുടെ വഴിതിരിച്ചുവിടാനുള്ള ഒരു ഫാസിസ്‌റ്റ് തന്ത്രമാണ്‌. ഗോധ്രയ്‌ക്കു മുമ്പുള്ള ഗുജറാത്ത്‌ മതസൗഹാര്‍ദത്തിന്റെ പൂന്തോപ്പായിരുന്നെന്ന്‌ അവകാശപ്പെടാന്‍ തീവ്രവംശഹത്യാവാദികള്‍ക്കു പോലും കഴിയില്ല. ഗോധ്രയില്‍ സംഭവിച്ച അപകടം ആസുത്രിതമായ ഭീകരപ്രവര്‍ത്തനമാണെന്ന്‌ ആദ്യം പറഞ്ഞതു മോഡിയും തൊഗാഡിയും അശോക്‌ഭട്ടുമാണ്‌. ജില്ലാ കലക്‌ടര്‍ ജയന്തിരവി, ഐ.ജി.പി: പി അഗ്‌ജാ, എന്നിവരും റെയില്‍വേ നിയോഗിച്ച യു.സി. ബാനര്‍ജി കമ്മിറ്റിയും മുന്‍ ഗുജറാത്ത്‌ ഡി.ജി.പി: ആര്‍ ബി. ശ്രീകുമാറും, ഫോറന്‍സിക്‌ റിപ്പോര്‍ട്ടും, സ്വതന്ത്രാന്വേഷണസംഘങ്ങളുടെ റിപ്പോര്‍ട്ടും, തെഹല്‍ക്കയുടെ വെളിപ്പെടുത്തലും ദൗര്‍ഭാഗ്യകരമായ ഒരപകടമാണിതെന്ന നിലപാടാണു മുന്നോട്ടു വച്ചത്‌. സംഘപരിവാറിനു വേണ്ടി മോഡിയാല്‍ നിയമിക്കപ്പെട്ടിട്ടും നാനാവതി കമ്മിഷനു മോഡിയും സംഘപരിവാറും നിര്‍ദേശിച്ചവിധം ഇതില്‍ ഒരു ബാഹ്യഭീകരതയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതും ശ്രദ്ധേയമാണ്‌. ഗോധ്രയെ പാകിസ്‌താന്റെ ഒളിത്താവളം എന്നര്‍ഥം വരും വിധം ആക്ഷേപിച്ചതിന്‌ അംഗീകാരം നല്‍കാന്‍ നാനാവതികമ്മിഷനുപോലും കഴിഞ്ഞില്ല. ഗോധ്രയിലെ ദാരുണമായ മനുഷ്യക്കുരുതി ആസൂത്രിതമാണെന്നു തെളിയിക്കാന്‍ നാനാവതി കമ്മിഷന്‍ അവതരിപ്പിച്ച പ്രധാന തെളിവ്‌ കോഴകൊടുത്തു കെട്ടിച്ചമച്ച വലിയൊരു കള്ളമാണെന്നു തെളിഞ്ഞിരിക്കുന്നു. തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനുമുമ്പിലിരുന്ന നാനാവതി കമ്മിഷനു കുറേയേറെ നാളുകള്‍ വിയര്‍ക്കേണ്ടിവരും. 2002 ഫെബ്രുവരി ഇരുപത്തിയാറിന്‌, തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍നിന്നു 140 ലിറ്റര്‍ പ്രെട്രോള്‍ വാങ്ങിക്കൊണ്ടുപോയി എന്നതു സത്യത്തില്‍ സംഭവിച്ചതല്ലെന്നും, അരലക്ഷം രൂപാവീതം കോഴനല്‍കി തങ്ങളെക്കൊണ്ടു നിര്‍ബന്ധിച്ച്‌, അന്വേഷണ ഉദ്യോഗസ്‌ഥനായ നോയല്‍ പാര്‍മര്‍ പറയിച്ചതാണെന്നും രണ്‍ജിത്ത്‌സിംഗ്‌ പട്ടേലും, പ്രഭാത്‌ സിങ്‌പട്ടേലും വിളിച്ചുപറഞ്ഞതോടെ, നാനാവതികമ്മിഷന്റെ വിശ്വാസ്യതയാണ്‌, വംശഹത്യയുടെ ചോരയില്‍കുതിര്‍ന്നു കലങ്ങിപോയത്‌.ജസ്‌റ്റീസ്‌ നാനാവതിയുടെ മകന്‍ മൗലിക്‌ നാനാവതിയെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ആയി നിയമിച്ചതിനുള്ള പ്രത്യുപകാരമാണു മോഡിയെ കുറ്റവിമുക്‌തമാക്കുന്ന നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടെന്ന വിമര്‍ശം ശരിവയ്‌ക്കപ്പെട്ടിരിക്കുകയാണ്‌. ഇതിനെ നാനാവതി റിപ്പോര്‍ട്ട്‌ എന്നതിനേക്കാള്‍ നരേന്ദ്രമോഡിറിപ്പോര്‍ട്ട്‌ എന്നു പറയുന്നതാണു പ്രസക്‌തമെന്ന കെ.എന്‍. പണിക്കരുടെ നിരീക്ഷണം നൂറുശതമാനവും ശരിയാണ്‌. ഒരര്‍ഥത്തിലും ഇതൊരു സത്യസന്ധമായ റിപ്പോര്‍ട്ടല്ല. മറിച്ചു മുന്‍ഗുജറാത്ത്‌ ഡി.ജി.പി: ആര്‍.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടതു പോലെ അപക്വവും അപര്യാപ്‌തവും രാഷ്‌ട്രീയപ്രേരിതവും, പക്ഷപാതപരവുമായ ഒരു പ്രചാരണരേഖ മാത്രമാണ്‌.ഹിറ്റ്‌ലറെ സ്‌തുതിക്കുന്ന പാഠപുസ്‌തകങ്ങളാണു ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്നത്‌. കബീര്‍ നല്ലവനാണ്‌ , മുസ്ലിമാണെങ്കിലും എന്ന മട്ടിലുള്ള മതസൗഹാര്‍ദമാണ്‌. ഗുജറാത്തിലെ കൊച്ചുകുട്ടികളുടെ പാഠപുസ്‌തകങ്ങളില്‍പോലും മാര്‍ച്ചു നടത്തുന്നത്‌! കൗസര്‍ഭാനുവെന്ന ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയതു ഞാനാണെന്നും എനിക്കതിനു പ്രചോദനം ലഭിച്ചതു റാണപ്രതാപില്‍നിന്നാണെന്നും അഭിമാനപൂര്‍വം പ്രഖ്യാപിച്ച ബാബു ബജരംഗിയെപ്പോലെയുള്ളവര്‍ക്കാണു ഗുജറാത്തില്‍ മാര്‍ക്കറ്റ്‌. ഇങ്ങിനെയുള്ളവര്‍ക്കാണു നല്ല നിലയില്‍ വളര്‍ത്തപ്പെട്ട ഞങ്ങളുടെ കുട്ടികളെന്നു വന്ദ്യവയോധികനായ കെ.കെ. ശാസ്‌ത്രികള്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ! രണ്ടായിരത്തിലെ ഇന്ത്യന്‍ നാസിമാതൃകയെ ഒരു സംസ്‌കൃത പാണ്ഡിത്യത്തിനും സംരക്ഷിക്കാന്‍ കഴിയില്ല. ഒന്നാം ന്യൂറംബര്‍ഗിനുശേഷം ജര്‍മനിയില്‍ രണ്ടാം ന്യൂറംബര്‍ഗും സംഭവിക്കുകയുണ്ടായി. അവിടെ വച്ചാണ്‌ നരാധമരായ നാസികള്‍ വിചാരണചെയ്യപ്പെട്ടത്‌. ചില മനുഷ്യസ്‌നേഹികള്‍ കരുതുന്നതു പോലെ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സ്വീകരിക്കാനുള്ള ഭാഗ്യം ചവറ്റുകുട്ടകള്‍ക്കുണ്ടാവില്ല അതിനുമുമ്പേയത്‌, ഇരകളുടെ ഹൃദയവ്യഥകളുടെ ആഴം കാണാത്ത തീയില്‍ ചാരമായിക്കഴിഞ്ഞിട്ടുണ്ടാവും.!

Monday, September 29, 2008

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

Wishing you and your whole family a hearty Great Eidul Fitr Mubarak

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
Wishing you and your whole family a hearty Great Eidul Fitr Mubarak

Sunday, September 28, 2008

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: വര്‍ക്കി വിതയത്തില്‍


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: വര്‍ക്കി വിതയത്തില്‍

കൊച്ചി: ക്രൈസ്‌തവ സമൂഹത്തിനുനേരെ രാജ്യത്ത്‌ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ ആക്രമിക്കപ്പെട്ട പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം തടയാന്‍ സര്‍ക്കാരുകള്‍ക്ക്‌ കഴിയുന്നില്ല. നെടുമ്പാശേരി സംഭവം നടന്ന്‌ ഒരാഴ്‌ച്ചയായിട്ടും ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ തങ്ങള്‍ക്ക്‌ ആശങ്കയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. ന്യൂനപക്ഷമായ ക്രൈസ്‌തവര്‍ക്കെതിരെ ഒറീസയടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളാണ്‌ ഉള്ളത്‌. വോട്ട്‌ ബാങ്കിനുവേണ്ടി ഭരണകക്ഷികള്‍ ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുകയാണെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ കൂട്ടിച്ചേര്‍ത്തു.

Friday, September 26, 2008

ഇനി പാര്‍ലമെന്റ് ആവശ്യമില്ല!

ഇനി പാര്‍ലമെന്റ് ആവശ്യമില്ല!

സുകുമാര്‍ അഴീക്കോട്

ഇ ന്ത്യ-അമേരിക്ക നവദാമ്പത്യത്തിന്റെ ഫലമാ യി ഇന്ത്യക്ക് ലഭിച്ച ആണവകരാര്‍ എന്ന ദിവ്യഗര്‍ഭം എപ്പോഴാണ്-കാലമെത്തിയിട്ടോ കാലം കഴിഞ്ഞിട്ടോ-പ്രസവിച്ചുകിട്ടുക എന്ന സന്ദേഹത്തിന്റെ ഫലമായി നാട്ടിലെങ്ങും കാണുന്ന നിഷ്ക്രിയതയുടെ ഏറ്റവും സ്പഷ്ടമായ തെളിവാണ് ഇപ്പോള്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം മാറ്റിവച്ചത്. ഈ ഗര്‍ഭത്തിന്റെ 'ഉദരമോചന'ത്തിന്റെ നിരീക്ഷകനായും മറ്റ് പരിചരണങ്ങള്‍ക്കുവേണ്ടിയും ഈ സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയില്‍ പോകാന്‍ നിശ്ചയിച്ചിരിക്കയാണ്. പിന്നെയെന്തിന് പാര്‍ലമെന്റ് കൂടണം? പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാണനായകനല്ലേ അദ്ദേഹം? ആണവകരാറാണ് കൂടുതല്‍ പ്രധാനം എന്ന് അദ്ദേഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെയെന്ത് ലോക്സഭാ സമ്മേളനം? ലോക്സഭയോടുള്ള അത്യധികമായ ബഹുമാനംമൂലമാണല്ലോ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാതിരുന്നിട്ടും പിന്‍വാതിലിലൂടെ ലോക്സഭയില്‍ കടന്നുവരുന്നത്. എന്തൊരു രാജ്യസ്നേഹം! പോരെങ്കില്‍ വിദേശകാര്യമന്ത്രി പ്രണബ്മുഖര്‍ജി വിദേശനയം നോക്കിനടത്തുന്നതും ലാത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തോറ്റിട്ടും രാജ്യത്തിന്റെ സുരക്ഷ 'ഉറപ്പുവരുത്തി'ക്കൊണ്ടിരിക്കുന്ന ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും ലോക്സഭാംഗമല്ലാത്ത വ്യക്തികളുടെ പാര്‍ലമെന്റ് വ്യവസ്ഥയോടുള്ള പ്രിയത്തിന്റെ മറ്റൊരു തെളിവാണ്. മാത്രമല്ല അമേരിക്കയില്‍ പോയി റൈസും (ചോറല്ല, ആളാണ്!) മറ്റും വിളമ്പുന്നത് സശ്രദ്ധം കേട്ട് വിശേഷിച്ചൊന്നും മിണ്ടാതെ തിരിച്ചുവരുന്നതില്‍ വിജയിച്ച പ്രതിരോധമന്ത്രിയും ജനാധിപത്യപ്രേമംമൂലം മാത്രമാണ് ലോക്സഭയില്‍ ഏതോ കുറുക്കുവഴിയിലൂടെ കടന്നുവന്നത്. ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്ന യുപിഎ ഗവമെന്റും ഇന്ത്യന്‍ നാഷണല്‍ കോഗ്രസും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം വേണ്ടെന്നുവയ്ക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കാനല്ലെങ്കില്‍ പിന്നെ മറ്റൊന്നിനുംവേണ്ടിയാവില്ല. എന്നിട്ടും ആളുകള്‍ ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതിത്തള്ളുന്നു, ഈ ചെയ്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ് എന്നൊക്കെ. ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റിന് കല്‍പ്പിച്ച പ്രാധാന്യം ഏറെ അമിതമായിരുന്നു എന്നാണ് പുതിയ ഗവമെന്റിന്റെ നിരീക്ഷണം. ഇതിനുമുമ്പ് പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കിയ -'മരവിപ്പിച്ച' എന്നും പറയുന്ന -ചരിത്രമുണ്ടായില്ലെന്നു പറഞ്ഞ് പലരും സ്തംഭിച്ചുനില്‍ക്കുന്നു. ആണവകരാര്‍ മുമ്പുണ്ടായതല്ലല്ലോ. കരാര്‍ വിജയിപ്പിക്കാന്‍ ഇതൊക്കെ വേണ്ടിവരും. ഇന്ത്യയുടെ ഭാവി ഈ കരാറിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സിങ്ങും സോണിയാജിയും പ്രഘോഷിക്കുന്നത് കേള്‍ക്കണം. കഴിഞ്ഞകൊല്ലം ജപ്പാന്‍പ്രധാനമന്ത്രിക്ക് പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നതിന് വര്‍ഷകാലസമ്മേളനം ഒരു മാസത്തോളം നീട്ടിവച്ചില്ലേ? ആണവകരാറും ജപ്പാന്‍പ്രധാനമന്ത്രിയും വന്നപ്പോള്‍ പാര്‍ലമെന്റ് മാറിനില്‍ക്കേണ്ടിവന്നു. ആരും അന്തം വിടരുത്! കൌശിക്കിന്റെ പാര്‍ലമെന്റ് പ്രവര്‍ത്തനപുസ്തകം തുറന്നുനോക്കി, ഒന്നാം പാര്‍ലമെന്റ് അഞ്ചുകൊല്ലത്തിനിടയിലും പിന്നീട് ആറാം ലോക്സഭ ആറുകൊല്ലത്തിനിടയിലും 600ല്‍ അധികം 'ഇരിപ്പു' നടന്നുവെന്നു പറഞ്ഞ് ആശ്ചര്യപ്പെടുന്നവര്‍, മനോമോഹനകാലം വന്നപ്പോള്‍ 2006ല്‍ 79ഉം 2007ല്‍ 66ഉം ആയി സമ്മേളനദിനങ്ങളുടെ എണ്ണം ചുരുങ്ങിയത് ചൂണ്ടിക്കാട്ടി പരിഹസിക്കുന്നു. കഷ്ടം, അവരറിയുന്നില്ല, 2008 എന്ന ഈ നടപ്പുവര്‍ഷം തീരുമ്പോള്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ പാര്‍ലമെന്റ് സമ്മേളിച്ചെന്ന കുപ്രശസ്തി അതിന് ലഭിച്ചെന്നുവരും എന്ന്. ആശ്ചര്യവും പരിഹാസവുമൊക്കെ ഇക്കൂട്ടര്‍ അപ്പോഴത്തേക്ക് മാറ്റിവയ്ക്കട്ടെ. ഇത് നെഹ്റുവിന്റെ കാലമല്ല, ആ കുടുംബവുമായി വിവാഹബന്ധമല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു വനിതയുടെ കാലമാണെന്ന് ഇവര്‍ ഓര്‍ക്കാത്തതെന്തുകൊണ്ട്? ഒരുപാട് കടുകടുത്ത പ്രശ്നങ്ങള്‍ ഇവിടെ ഓളം വെട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രിക്കും കോഗ്രസിലെ വലിയ നേതാക്കള്‍ക്കും നന്നായറിയാം. ഏറ്റവും പുതിയ പ്രശ്നം ഡല്‍ഹിയെ നടുക്കിത്തകര്‍ത്ത ഉഗ്രസ്ഫോടനംതന്നെ. പേടിക്കേണ്ട-പാകിസ്ഥാനിലെ ഉഗ്രവാദികളെ കീഴടക്കാന്‍ ബുഷ് സേനയെ വിനിയോഗിച്ചതുപോലെ ഇന്ത്യയുടെ രക്ഷയ്ക്ക് അമേരിക്കന്‍പട്ടാളം വന്നുചേരാതിരിക്കില്ല. സിങ് സെപ്തംബര്‍ ഒടുവില്‍ നടത്തുന്ന യുഎസ് സന്ദര്‍ശനത്തിന്റെ അജന്‍ഡയില്‍ ഈ ഇനംകൂടി ചേര്‍ക്കാന്‍ സിങ്ങിന് ഉദ്ദേശ്യമുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം. അമേരിക്കന്‍സേനയെ എതിര്‍ക്കുക എന്ന ഭോഷത്തം പാകിസ്ഥാനെപ്പോലെ ഇന്ത്യ പ്രകടിപ്പിക്കുമെന്ന് ആരും കരുതേണ്ട. സിങ്ങും സര്‍ദാരിയും തമ്മില്‍ വ്യത്യാസം ഇങ്ങനെ പലതുണ്ട്. വേറെയും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ജമ്മുകശ്മീര്‍, വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവ ഒരുവശത്തും സ്ത്രീകള്‍ക്കുള്ള റിസര്‍വേഷന്‍, വിദ്യാഭ്യാസം എന്ന അവകാശം തുടങ്ങിയവയ്ക്കുള്ള ബില്ലുകള്‍ വേറൊരു വശത്തും കിടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി അമേരിക്കയ്ക്കു പറക്കുന്നത്. ആണവകരാര്‍ നേരെയായി വരട്ടെ, മറ്റെല്ലാം നേരെയാവും. കരാറിന്റെ വിജയപ്രദമായ പരിസമാപ്തിക്ക് എതിരെ കുറെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിവരുന്നുണ്ട്. ബുഷ് കോഗ്രസിന് എഴുതിയ കത്ത്, ഓര്‍ക്കാപ്പുറത്തുള്ള ഒരു മര്‍മാഘാതമായിപ്പോയി ഇന്ത്യക്ക്. എങ്കിലും 123 കരാറിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബുഷിന്റെ കത്തിനെയും ഹൈഡ്ആക്ടിനെയും കോഗ്രസിലെ വിമതരായ സെനറ്റര്‍മാരുടെ അഭിപ്രായങ്ങളെയും എല്ലാം മറികടക്കാന്‍ സിങ്ങിന് കഴിയുമെന്നാണ് പ്രതീക്ഷ. അവിടെ അങ്ങോര്‍ പോയില്ലെങ്കിലത്തെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ! ഇനി നിങ്ങള്‍ പറയൂ. അമേരിക്കാ സന്ദര്‍ശനമാണോ പ്രധാനം, അല്ല പാര്‍ലമെന്റ് സമ്മേളനമോ? ജവഹര്‍ലാലും മന്‍മോഹനനും ഇംഗ്ളണ്ടിലാണല്ലോ പഠിച്ചത്. അവര്‍ തമ്മിലുള്ള മാനസികമായ അന്തരം ആ വിദ്യാഭ്യാസം കാരണം കൂടുകയാണ് ചെയ്തത്. നെഹ്റു കേംബ്രിഡ്ജിലും സിങ് ഓക്സ്ഫോര്‍ഡിലും ആണ് പഠിച്ചത് എന്നതല്ല വ്യത്യാസം, നെഹ്റു അവിടെനിന്ന് പാശ്ചാത്യദേശങ്ങളുടെ മുഴുവന്‍ ചരിത്രവും ഗ്രഹിക്കാനും ഇന്ത്യയുടെ സംസ്കാരചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രാഥമികവായന നടത്തുകയുംചെയ്ത ആളാണ്. മന്‍മോഹനനാകട്ടെ ഓക്സ്ഫോര്‍ഡില്‍നിന്ന് നന്ദിപൂര്‍വം മനസ്സിലാക്കിയത്, ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്ത്യക്ക് സിദ്ധിച്ച റെയില്‍വെ, തപാല്‍ വ്യവസ്ഥ, ഏകഭരണം തുടങ്ങിയ ബാഹ്യങ്ങളായ നേട്ടങ്ങളെപ്പറ്റിയാണ്. പശ്ചാത്തലവ്യത്യാസം ഒരാളുടെ ജനാധിപത്യവ്യവസ്ഥയുടെ പരമമായ മേന്മയെക്കുറിച്ചുള്ള ആരാധനാപരമായ സമീപനത്തിന് കാരണമായപ്പോള്‍, മറ്റേയാളുടെ മനസ്സില്‍ നേരത്തേയുണ്ടായിരുന്ന പാരതന്ത്യ്രബോധത്തിന് ആക്കംകൂട്ടി. ഈ ഇരുവര്‍ ഇരുന്ന കസേര ഒന്നുതന്നെയെങ്കിലും ചരിത്രത്തിലും ഇന്ത്യക്കാരുടെ മനസ്സിലും ഇവയ്ക്ക് നല്‍കിയിട്ടുള്ള ഇരിപ്പിടങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണ്. ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഈ ഭിന്നതയുടെ ആഴമെന്തെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി തോന്നുന്നു. നമ്മുടെ പ്രധാനമന്ത്രി ആണവകരാര്‍ തട്ടും തടവുമില്ലാതെ അന്തിമരൂപത്തിലെത്തിച്ച് തിരിച്ചുവന്ന് ഒരൂഴംകൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരികയാണെങ്കില്‍ ('ശാന്തം പാവം' എന്നൊന്നും പറഞ്ഞിട്ട് ഫലമില്ല) അദ്ദേഹത്തിന്റെ ലക്ഷ്യം, ഇക്കണക്കിന് പാര്‍ലമെന്റേ ആവശ്യമില്ലെന്ന നിലയിലേക്ക് ഇന്ത്യയെ അടുപ്പിക്കുകയായിരിക്കില്ലേ? ഇപ്പോള്‍ത്തന്നെ ഇന്ത്യ-അമേരിക്ക കരാറിന് അമേരിക്കന്‍ കോഗ്രസിന്റെ സമ്മതം ലഭിക്കാന്‍ സ്വേച്ഛാബുദ്ധിയായ ബുഷുപോലും നെട്ടോട്ടം ഓടുമ്പോള്‍, മറുകക്ഷിയായ സിങ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളനപരിപാടിയെ മുഴുവന്‍ പൂഴ്ത്തിവച്ചിരിക്കയാണ്. ഇതിനെപ്പറ്റിയൊക്കെ അദ്ദേഹം ചിന്തിച്ചാല്‍ നമ്മുടെ ഭാഗ്യം, ചിന്തിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെയും ബുഷിന്റെയും ഭാഗ്യം. ഈ പാര്‍ലമെന്റ് നിഷ്ക്രിയത്വവും ജനാധിപത്യഹിംസയും എല്ലാം നടക്കുന്നത് ഇപ്പോഴത്തെ സ്പീക്കറുടെ വാഴ്ചക്കാലത്താണ്. മസൂ സെഷന്‍ വേണ്ടെന്നുവച്ചത് സ്പീക്കര്‍ അറിയാതെയാവാന്‍ തരമില്ലല്ലോ. അദ്ദേഹം സ്പീക്കര്‍സ്ഥാനം ഒഴിയേണ്ട സന്ദര്‍ഭം ഇതായിരുന്നു. മന്‍മോഹന്‍സിങ്ങും സോണിയയും വീട്ടില്‍ച്ചെന്ന് വിജയാശംസ നേര്‍ന്നതോടെ ചാറ്റര്‍ജി അനൌദ്യോഗികമായിട്ടാണെങ്കിലും ഇന്ന് മാറിയെന്നു തോന്നുന്നു. സിങ്ങിന് ചാറ്റര്‍ജിയെക്കൊണ്ട് പാര്‍ലമെന്റില്‍ ഏത് കളിയും കളിപ്പിക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭീമന്റെ പതനം ഭീമന്‍ അറിയുന്നില്ല. ഇതിനപ്പുറത്ത് വല്ല പതനവുമുണ്ടോ?

Monday, September 22, 2008

മുസ്ളീമായതിനാല്‍ പ്രധാനമന്ത്രിയുടെ യുഎസ് യാത്രയില്‍നിന്ന് പത്രാധിപരെ ഒഴിവാക്കി

മുസ്ളീമായതിനാല്‍ പ്രധാനമന്ത്രിയുടെ യുഎസ് യാത്രയില്‍നിന്ന് പത്രാധിപരെ ഒഴിവാക്കി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ പര്യടനത്തിനുള്ള മാധ്യമസംഘത്തില്‍നിന്ന് അസമിലെ പ്രമുഖ പത്രത്തിന്റെ പത്രാധിപരെ ഒഴിവാക്കി. മുസ്ളീമായതിന്റെ പേരില്‍ അമേരിക്ക വിസ നിഷേധിച്ചതാണ് കാരണം. അസമിലെ ഒന്നാം നിരയിലുള്ള പത്രം അസമിയ പ്രതിദിന്‍പത്രാധിപര്‍ ഹൈദര്‍ ഹുസൈനാണ്, രാജ്യത്തിന് തന്നെ അപമാനമായ ഈ ദുതവസ്ഥയുണ്ടായത്. അമേരിക്കന്‍ എംബസിയില്‍ വിസ നടപടികള്‍ വൈകിയതാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ മുസ്ളീമായതിന്റെ പേരില്‍ അമേരിക്ക വിസ നിഷേധിക്കുകയാണ് ചെയ്തത്. മറ്റൊരു കാരണവും അധികൃതര്‍ നല്‍കുന്നുമില്ല. എംബസിയുടെ ഈ നടപടിക്കെതിരെ ഇന്ത്യ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നതാണ് ഏറെ അല്‍ഭുതകരം. വിദേശമന്ത്രാലയം ക്ഷണിച്ചിട്ടാണ് താന്‍ അംഗമായതെന്ന് ഹൈദര്‍ ഹുസൈന്‍ പറഞ്ഞു. ഇത് അപമാനമാണ്. നടപടിക്രമങ്ങള്‍ വൈകുമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചപ്പോള്‍ വേണ്ട നടപടി എടുക്കുന്നതില്‍ വിദേശമന്ത്രാലയം പരാജയപ്പെട്ടു. 35 അംഗ മാധ്യമ സംഘത്തില്‍ വടക്കു കിഴക്കന്‍ മേഖലയില്‍നിന്നുള്ള ഏക പ്രതിനിധിയും ഏക മുസ്ളീമുമാണ് ഹൈദര്‍ ഹുസൈന്‍. സെപ്തംബര്‍ 16ന് ഡല്‍ഹിയിലെത്തിയ ഹൈദര്‍ പിറ്റേന്ന് വിസ അഭിമുഖത്തിനായി ഹാജരായതാണ്. തിരിച്ച് ഗുവാഹത്തിക്കുപോയ ഹൈദരെ വിസ വൈകുമെന്ന കാര്യം വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിളിച്ച് അറിയിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി താനൊരു മുസ്ളീമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. പഠിക്കുന്ന കാലം മുതല്‍ സമാധാനത്തിനും സമുദായ സൌഹാര്‍ദത്തിനുംവണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് മുമ്പൊരിക്കലും ഇങ്ങനെയൊരു അപമാനം ഉണ്ടായിട്ടില്ലെന്നും ഹൈദര്‍ പറഞ്ഞു.

Tuesday, September 16, 2008

ദക്ഷ്യണേന്ത്യയില്‍ ബി ജെ പി ഭരണത്തിന്റെ സാമ്പില്‍ വെടിക്കെട്ട്.

ദക്ഷ്യണേന്ത്യയില്‍ ബി ജെ പി ഭരണത്തിന്റെ സാമ്പില്‍ വെടിക്കെട്ട്.
ഡല്‍ഹി സ്ഫോടനങ്ങളുടെ അത്രതന്നെ തീക്ഷ് ണതയും ഭീകരതയുമുണ്ട് മംഗുളൂരുവിലെ അക്രമസംഭവങ്ങള്‍ക്ക്. തീവ്രഹിന്ദുത്വവാദം ആളിക്കത്തിച്ച് വരാനിരിക്കുന്ന ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കര്‍ണാടകത്തിലെതന്നെ ബംഗളൂരുവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗംചേര്‍ന്ന് തീരുമാനിച്ച അതേ ദിവസമാണ് മംഗളൂരുവില്‍ കൊലവിളിയും കൊള്ളിവയ്പും തുടങ്ങിയത്. ഒറീസ ഇപ്പോഴും കത്തുകയാണ്. ആ തീയും അവിടെനിന്നുള്ള നിലവിളിയും ഒടുങ്ങുംമുമ്പ് പുതിയ പോര്‍മുഖം കര്‍ണാടകത്തില്‍ തുറന്നു. ദേവാലയങ്ങള്‍ തകര്‍ക്കുകയും ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ കൂട്ടത്തോടെ ആക്രമിക്കുകയുംചെയ്തു. തിങ്കളാഴ്ചയും ആക്രമണം തുടര്‍ന്നു. ദക്ഷിണ കാനറ, ഉഡുപ്പി, ചിക്മഗളൂരു ജില്ലകളില്‍ ഒരേസമയം നടന്ന ഈ ആക്രമണങ്ങള്‍ അതിന്റെ സംഘടിത സ്വഭാവത്തെയും കേന്ദ്രീകൃത ആസൂത്രണത്തെയും സൂചിപ്പിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സമാനതകളുള്ള അക്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നു. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ഇത് ആദ്യത്തേതല്ല. വോട്ടില്‍ നോട്ടമിട്ടാണ് ബിജെപി അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചത്; അതിന്റെ മറവില്‍ രാജ്യത്താകെ ന്യൂനപക്ഷവേട്ട നടത്തിയത്. ഗുജറാത്തും ഒറീസയുമെല്ലാം സംഘപരിവാറിന്റെ മൃഗീയമായ തെരഞ്ഞെടുപ്പ് അജന്‍ഡ കൂട്ടക്കൊലയും കൊടുംപാതകവുമായി രൂപാന്തരപ്പെട്ട സ്ഥലങ്ങളാണ്. ഇന്ന് രാജ്യത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പുഭാവി ശോഭനമല്ല. ഇതേ നിലയില്‍ പോയാല്‍ വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാതെരഞ്ഞെടുപ്പിലും ആ പാര്‍ടിക്ക് നേട്ടമുണ്ടാകുമെന്നു കരുതാനാകില്ല. ആശങ്കാകുലമായ ഈ അവസ്ഥ മറികടക്കാനാണ് ന്യൂനപക്ഷവേട്ടയുടെയും അതിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ ആളിക്കത്തിക്കലിന്റെയും ആയുധങ്ങള്‍ ബിജെപി പുറത്തെടുക്കുന്നത്. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍, ആ പാര്‍ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി വിശേഷിപ്പിക്കപ്പെടുന്ന എല്‍ കെ അദ്വാനി നടത്തിയ പ്രസംഗത്തില്‍ നഗ്നമായ വര്‍ഗീയ ക്കാര്‍ഡുതന്നെയാണ് പുറത്തെടുത്തത്. ഇനി അധികാരത്തില്‍ വരികയാണെങ്കില്‍ ഭീകരവിരുദ്ധനിയമമായ 'പോട്ട' തിരിച്ചുകൊണ്ടുവരുമെന്നും 100 ദിവസത്തിനുള്ളില്‍ കടുത്ത നടപടി ഇത്തരം ശക്തികള്‍ക്കെതിരെ സ്വീകരിക്കുമെന്നുമുള്ള വീരവാദംതന്നെ അതിന് ഉദാഹരണം. ഇന്നാട്ടിന്റെ ആഭ്യന്തരമന്ത്രിയായി അദ്വാനി വാണപ്പോഴാണ് രാജ്യത്താകെ തീവ്രവാദ സംഘടന അനിയന്ത്രിതമായി വളര്‍ന്നതെന്ന വസ്തുത പെട്ടെന്ന് മറക്കാനാകുമോ? കര്‍ണാടകത്തില്‍ തുടങ്ങിവച്ച ആക്രമണത്തെ ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിന്റെ അഖിലേന്ത്യാതലത്തിലുള്ള ആസൂത്രണമായേ കാണാനാവൂ. ഒറീസയില്‍നിന്ന് വ്യത്യസ്തമായി കര്‍ണാടകത്തില്‍ ക്രൈസ്തവരില്‍നിന്ന് ചെറുത്തുനില്‍പ്പുമുണ്ടായി. പള്ളികളില്‍ കൂട്ടമണിയടിക്കുകയും ക്രിസ്തുമതവിശ്വാസികള്‍ സംഘടിച്ച് റോഡിലിറങ്ങുകയുംചെയ്തു. ബിജെപി ഭരണത്തിലുള്ള കര്‍ണാടകത്തിലെ പൊലീസ് അവര്‍ക്കെതിരെയാണ് ബലപ്രയോഗത്തിന് മുതിര്‍ന്നത്. ജനങ്ങള്‍ വര്‍ഗീയമായി ചേരിതിരിഞ്ഞ് പോരടിക്കുന്ന അവസ്ഥയാണവിടെ രൂപപ്പെടുന്നത്. സ്ഥിതി കൂടുതല്‍ വഷളാവുകയാണ് എന്നര്‍ഥം. അപകടകരമായ ഈ അവസ്ഥയ്ക്കെതിരെയും അതിന്റെ കാരണക്കാര്‍ക്കെതിരെയും മതനിരപേക്ഷതയില്‍ അടിയുറച്ച പ്രതിരോധം രൂപപ്പെടേണ്ടതുണ്ട്. കേരളത്തിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ സംഘപരിവാര്‍ ക്രിസ്ത്യന്‍വേട്ടയ്ക്കിറങ്ങിയ സ്ഥിതിക്ക്, നമ്മുടെ സംസ്ഥാനത്തേക്ക് അത് പടരാതിരിക്കാന്‍ അതീവ ജാഗ്രത സര്‍ക്കാരും ജനങ്ങളാകെയും പുലര്‍ത്തണം. കാസര്‍കോട്ട് ഒരു സ്കൂളിനുനേരെയുണ്ടായ ആക്രമണം ഗൌരവമായിത്തന്നെ കാണണം. സങ്കുചിതവും താല്‍ക്കാലികവുമായ ലാഭക്കണക്കുകള്‍ നോക്കി സ്വന്തം കടമ മറന്ന്, സംഘപരിവാറിനെ കാണാതിരിക്കുന്നവര്‍ കണ്ണുതുറന്ന് വര്‍ഗീയവിപത്ത് മനസ്സിലാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ചരിത്രത്തില്‍നിന്നോ വിശ്വാസി സമൂഹത്തില്‍നിന്നോ മാപ്പുലഭിക്കില്ല. വര്‍ഗീയതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത, യോജിച്ച പോരാട്ടമാണ് ഉണ്ടാകേണ്ടത്.

പിന്നീടവര്‍ ക്രിസ്ത്യാനികളെ തേടിവന്നു...

പിന്നീടവര്‍ ക്രിസ്ത്യാനികളെ തേടിവന്നു...

ചെ റുന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതി രെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള അതിക്രമങ്ങള്‍ക്കാണ് ഒറീസ സാക്ഷ്യംവഹിക്കുന്നത്. ആഗസ്ത് 23ന് മാവോയിസ്റുകളെന്ന് സംശയിക്കുന്ന സംഘം സ്വാമി ലക്ഷ്മണാനന്ദിനെയും നാല് അനുയായികളെയും കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വന്‍തോതിലുള്ള അതിക്രമം അരങ്ങേറിയത്. കാലേകൂട്ടി തീരുമാനിച്ചതാണ് ഈ അതിക്രമങ്ങളെന്ന് അവ ആരംഭിച്ച രീതി കണ്ടാല്‍ വ്യക്തമാകും. ആസൂത്രിതവും വ്യാപകവുമായിരുന്നു അതിക്രമങ്ങള്‍. ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന് കാത്തുനിന്നപോലെ അക്രമികള്‍ നേരത്തെതന്നെ അവിടങ്ങളില്‍ തമ്പടിച്ചതുപോലെ തോന്നിച്ചു. ഇതിനകം നിരപരാധികളായ നിരവധി ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കേറ്റു, പലരും ഭവനരഹിതരായി. സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയത് ക്രിസ്ത്യാനികളാണെന്നും ക്രിസ്ത്യന്‍-മാവോയിസ്റ് കൂട്ടുകെട്ട് നിലവിലുണ്ടെന്നും ആര്‍എസ്എസിന്റെ കൂട്ടാളികളായ ആദിവാസി കല്യാ ആശ്രമും വിഎച്ച്പിയും ബജ്രംഗ്ദളും ആരോപിച്ചു. എന്നാല്‍, ഇത്തരത്തില്‍ ക്രിസ്ത്യന്‍-മാവോയിസ്റ് കൂട്ടുകെട്ടിനുള്ള സാധ്യത വളരെ അകലെയാണ്. എന്തുതന്നെയായാലും ലക്ഷ്മണാനന്ദയുടെ കൊലപാതകം ഉചിതമായ അന്വേഷണത്തിന് വിധേയമാക്കുകയും കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കുകയുമാണ് ഏറെ പ്രധാനം. 2007 ഡിസംബറില്‍ ക്രിസ്മസ് കാലത്തുതന്നെ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസയില്‍ അക്രമം നടന്നിരുന്നു. അന്നും സ്വാമിയെ ക്രിസ്ത്യാനികള്‍ മര്‍ദിച്ചെന്ന കഥയുണ്ടാക്കിയായിരുന്നു 'പ്രതികാരം'ചെയ്തത്. ഇത്തരം കഥകളുണ്ടാക്കിയ ശേഷം അക്രമം നടത്തുകയെന്നത് ആര്‍എസ്എസ് കൂട്ടുകെട്ടിനെസംബന്ധിച്ചിടത്തോളം ഇപ്പോള്‍ കുട്ടിക്കളിയായി മാറിയിരിക്കുന്നു. ഒരു കപടന്യായം തേടുക, വര്‍ഗീയ അജന്‍ഡയുണ്ടാക്കാന്‍ എണ്ണയിട്ട യന്ത്രംപോലുള്ള തങ്ങളുടെ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുക, മതാടിസ്ഥാനത്തില്‍ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക, അതുപയോഗിച്ച് രാഷ്ട്രീയാടിത്തറ ശക്തമാക്കുക. ഇതായിരിക്കുന്നു ഇപ്പോള്‍ ഇവരുടെ സഞ്ചാരപഥം. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് 6 ബോഗി കത്തിയശേഷം ഇതേപ്രതിഭാസംതന്നെയാണ് ഗുജറാത്തില്‍ നടപ്പായത്. ഉചിതമായ ഒരു അന്വേഷണത്തിന് കാത്തുനില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഏതൊരു സംഭവവും അന്വേഷിക്കുകയെന്ന റെയില്‍വെയുടെ രീതികള്‍ക്കും കാത്തുനിന്നില്ല. ശക്തമായ ന്യൂനപക്ഷധ്വംസനമാണ് അരങ്ങേറിയത്. മതാടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഭരണത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബഹുജനസമ്മതി കുറഞ്ഞിട്ടും ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനായി. ഒരു കപടസിദ്ധാന്തത്തിനുവേണ്ടി കാത്തുനിന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കള്ളക്കഥകളും മുന്‍വിധികളും പ്രചരിപ്പിക്കുകയും വര്‍ഗീയവല്‍ക്കരിച്ച സംസ്ഥാന ഭരണസംവിധാനത്തിന്റെ കമുന്നില്‍വച്ച് കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് ഇപ്പോള്‍ അംഗീകരിച്ച പ്രവര്‍ത്തനരീതിയായി മാറിയിരിക്കുന്നു. ബിജെപിയോ ബിജെപിസഖ്യകക്ഷിയോ അധികാരത്തിലുണ്ടെങ്കില്‍ ഈ പ്രകിയ എളുപ്പമാവുകയും ചെയ്യും. 1996ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരമേറിയ ഉടന്‍ ക്രിസ്ത്യന്‍വിരുദ്ധ അതിക്രമം വന്‍തോതില്‍ പലയിടത്തും പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ പാവപ്പെട്ട ആദിവാസികളെ പ്രലോഭിപ്പിച്ചും ബലംപ്രയോഗിച്ചും മതംമാറ്റുകയാണെന്ന കഥ പ്രചരിപ്പിച്ചായിരുന്നു ഇത്. ഈ അവസരം മുതലെടുത്ത ആദിവാസി കല്യാ ആശ്രമും വിഎച്ച്പിയും ബജ്രംഗ്ദളും തുടര്‍ച്ചയായി ശക്തമായ ആക്രമണം നടത്തി. ഇതില്‍ ഏറ്റവും ഭയാനകമായത് സ്റെയിന്‍സ് വധമായിരുന്നു. പാസ്റര്‍ ഗ്രഹാം സ്റെയിന്‍സിനെയും പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളെയും ചുട്ടുകൊല്ലുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഫാ. അരുള്‍ദാസിനെ കൊലപ്പെടുത്തി. ഗോഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഷെയ്ഖ് റഹ്മാനെ കൊലപ്പെടുത്തി. ക്രിസ്ത്യന്‍വിരുദ്ധവികാരം പ്രചരിപ്പിച്ചതോടെ പൊലീസ്, നിയമം എന്നിവയുമായി പ്രാപ്യതയൊട്ടുമില്ലാത്ത വിദൂരസ്ഥപ്രദേശങ്ങളിലെ ആദിവാസികള്‍ക്കുനേരെയാണ് രൂക്ഷമായ ആക്രമണം നടന്നത്. ആര്‍എസ്എസ് അതിക്രമത്തില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനവും സംശയിക്കപ്പെട്ടതോടെ അതിക്രമം വ്യാപകമായി. തിളച്ചുനില്‍ക്കുന്ന ആക്രമണാന്തരീക്ഷം ക്രിസ്മസ് കാലങ്ങളില്‍ അതിതീവ്രമായ അവസ്ഥയിലെത്തി. പള്ളികള്‍ അഗ്നിക്കിരയാക്കുകയും ക്രിസ്തുമതവിശ്വാസികളെ ആക്രമിക്കുകയും ചെയ്യുന്ന പുതിയതരത്തിലുള്ള വാര്‍ഷികക്രിസ്മസ് ആചാരം രൂപപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം അങ്ങേയറ്റം ചെറുതാണെന്നും എഡി ഒന്നാംനൂറ്റാണ്ടുമുതല്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആര്‍എസ്എസിന്റെ ആരോപണമുള്ളപ്പോഴും സെന്‍സസ് കണക്കുകളില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ എണ്ണം സ്ഥിരമായി കുറയുകയാണെന്നുമുള്ള വസ്തുത ഇവിടെ അപ്രസക്തമാണ്. ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മതം മറച്ചുവയ്ക്കുന്നു എന്ന ആരോപണംകൂടി ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് ഉന്നയിക്കുന്നു. മിഷണറിപ്രവര്‍ത്തനം അതിന്റെ പരമാവധി ശക്തിയില്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് മതംമാറ്റത്തിനുശേഷവും അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന കേവലമായ വാദമാണ് ഉന്നയിക്കുന്നത്. തന്റെ അനുയായികള്‍ പലവട്ടം തന്നെ വെല്ലുന്നത് കാണുന്ന ഗീബല്‍സ് കുഴിമാടത്തില്‍നിന്ന് ഇവര്‍ക്കെതിരെ രോഷംകൊള്ളുന്നുണ്ടാകും. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ആദിവാസിമേഖലകള്‍ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളാണെന്നത് യാദൃച്ഛികമല്ല. ക്രിസ്ത്യാനികള്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടന്ന ഡാങ്സ് ജില്ല ഗുജറാത്തിലെ ഏറ്റവും ദരിദ്രമായ ജില്ലയാണ്. ഒറീസയാകട്ടെ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനവും. ക്രിസ്ത്യന്‍വിഭാഗങ്ങളുടെ ക്ഷേമ-വിദ്യാഭ്യാസസേവനങ്ങള്‍ ദരിദ്രരായ ആദിവാസികളില്‍ എത്തരുതെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ് അക്രമങ്ങള്‍ക്കുള്ള പ്രധാനകാരണം. ഈ ആദിവാസികള്‍ ദരിദ്രരും നിരക്ഷരരുമായി തുടരുന്നു. ഇവിടങ്ങളില്‍ തല്‍സ്ഥിതി തുടരുകയും സ്വാമിമാര്‍ സൃഷ്ടിക്കുന്ന മതപരത സാമൂഹ്യതിന്മകള്‍ അകറ്റാനുള്ള ജനാധിപത്യപരമായ ഇടം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ മേഖലകളില്‍ കൂടെച്ചേര്‍ക്കലിന്റെയും ഭയപ്പെടുത്തി കൂടെനിര്‍ത്തലിന്റെയും രണ്ടുതരം പ്രക്രിയ നടക്കുന്നു. ലക്ഷ്മണാനന്ദ (ഒറീസ), അസിമാനന്ദ് (ഡാങ്സ്), അസാരാം ബാപ്പു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഘര്‍വാപ്സി എന്ന പരിപാടികളിലൂടെ ഹിന്ദുമതത്തിലേക്ക് ചേര്‍ക്കുന്നു. ഡാങ്സിലെ ശബരി കുംഭമേള, മറ്റ് ആദിവാസിമേഖലകളിലെ ഹിന്ദുസംഗമം തുടങ്ങിയ പരിപാടികളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസിലേക്ക് ആദിവാസികളെ അണിചേര്‍ക്കുന്നത്. രണ്ടാമത്തേത് ഒരു രാഷ്ട്രീയപ്രക്രിയയാണ്. എന്തെങ്കിലും കള്ളക്കഥയുണ്ടാക്കി സാമുദായിക സൌഹാര്‍ദം തകര്‍ക്കാന്‍ കാത്തിരിക്കുന്ന ദാരാസിങ്ങിനെപ്പോലുള്ളവരുടെ തയ്യാറെടുപ്പുകളാണിവ. പ്രതികാരപ്രക്രിയയെന്നോണം അക്രമപ്രവര്‍ത്തനങ്ങള്‍ സജ്ജമാകും. ഇതിലൂടെ ആര്‍എസ്എസ് കാര്യപരിപാടിയാണ് നടപ്പാകുന്നത്. പാസ്റര്‍ ഗ്രഹാം സ്റെയിന്‍സ് മതപരിവര്‍ത്തനശ്രമം നടത്തിയിട്ടില്ലെന്ന് വാധ്വാ കമീഷന്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിക്രമങ്ങള്‍ക്ക് രാഷ്ട്രീയാടിത്തറയുണ്ടെന്നും ഇവയ്ക്ക് മതവുമായോ മതപരിവര്‍ത്തനവുമായോ ഒരു ബന്ധവുമില്ലെന്നും നിരവധി പൌരാവകാശസംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയസംഘടനകള്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിനെക്കുറിച്ച് റിട്ട. ജസ്റിസ് കെ കെ ഉഷ നേതൃത്വം നല്‍കിയ പീപ്പിള്‍സ് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റിസ് കെ കെ ഉഷയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ട്രിബ്യൂണല്‍ 2006ല്‍ ഒറീസയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തിയിരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്നുതന്നെ അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. "ഒറീസയില്‍ വര്‍ഗീയസംഘടനകളുടെ വ്യാപനവും ഇതേത്തുടര്‍ന്നുണ്ടാകുന്ന ചെറുചെറു സംഭവങ്ങളും ലഹളകളും കമീഷന്‍ വിലയിരുത്തി... ഇത്തരം പ്രശ്നങ്ങള്‍ ഭീഷണിയും കൂടുതല്‍ വലിയ അക്രമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും സൃഷ്ടിക്കാനാണ് ഉപയോഗപ്പെടുത്തിയത്.''- പീപ്പിള്‍സ് ട്രിബ്യൂണല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും നടപടിയെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായ അനാസ്ഥകാട്ടിയെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷവര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന കേഡര്‍ സംഘടനകള്‍ എങ്ങനെയാണ് സഹജമായി കീഴ്പെടുന്ന സ്വഭാവമുള്ള മറ്റ് സമുദായങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും അതിക്രമം ആസൂത്രണംചെയ്യുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചും വര്‍ഗീയവല്‍ക്കരണസംവിധാനങ്ങളെക്കുറിച്ചും പരാമര്‍ശിക്കെ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി: "ഇത്തരത്തിലുള്ള വര്‍ഗീയവല്‍ക്കരണമാണ് ഒറീസയില്‍ സംഭവിച്ചത്. ഇത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്... സൂചനകള്‍ തീര്‍ച്ചയായും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെസംബന്ധിച്ചിടത്തോളം ദുസ്സൂചനകളാണ്.'' (പേജ് 70) എല്ലാ ആദിവാസിമേഖലയിലും അപകടകരമായ സ്ഥിതിവിശേഷമാണ്. പലയിടത്തും ശാന്തത പുറമെയ്ക്കുമാത്രം. സ്വാമി ലക്ഷ്മണാനന്ദന്റെ ഘാതകര്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നിരിക്കെ സ്വാമിയുടെ ശിഷ്യന്മാര്‍ ഈ പ്രദേശങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും സാമൂഹ്യാന്തരീക്ഷം ദുഷിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനം വര്‍ഗീയവല്‍ക്കരിക്കുന്നത് വ്യക്തമായി കാണാനാകുന്നു. സംസ്ഥാന ഭരണകൂടവും ബിജെപിയും അധികാരകേന്ദ്രങ്ങളിലിരുന്നത് അക്രമികള്‍ക്കും തീവെട്ടിക്കൊള്ളക്കാര്‍ക്കും ചരടുവലിക്കുകയും ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2007 ഡിസംബറില്‍ സ്വാമിയെ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമം. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. തീര്‍ത്തും ചെറുന്യൂനപക്ഷമായ ക്രിസ്ത്യാനികളിലെല്ലാവരും സ്വന്തം വിശ്വാസം മറ്റുള്ളവര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. ചിലര്‍ ഇത്തരം തെറ്റായ പ്രവര്‍ത്തനം നടത്തുന്നുണ്ടാകാമെങ്കിലും അത് ചെയ്യാത്തവരെ നിയമപരമായി സംരക്ഷിക്കേണ്ടതുണ്ട്. അക്രമങ്ങള്‍ക്ക് ഭരണകൂടം സമ്മതം മൂളുകയാണെങ്കില്‍ അത് അധികാരത്തിലിരിക്കുന്നവര്‍ ചെയ്ത പ്രതിജ്ഞയുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ അവരെ പുറത്താക്കുകയും വേണം. സംസ്ഥാനത്തെ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് അധികാരത്തില്‍ തുടരുക? ഏതു രാഷ്ട്രീയശക്തിയാണ് സംശയാതീതരും ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴിലെ നിയമങ്ങള്‍ പാലിക്കാന്‍ സത്യസന്ധത കാണിക്കുകയും ചെയ്യുന്നത് എന്നതാണ് മുഖ്യമായ ചോദ്യം. ഒറീസയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥസംവിധാനവും പൊലീസും ആവശ്യമായ നടപടിയെടുത്തോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

രാം പുനിയാനി

ക്രൈസ്തവവേട്ട: കേരളം ജാഗരൂകമാകണം - പിണറായി

ക്രൈസ്തവവേട്ട: കേരളം ജാഗരൂകമാകണം - പിണറായി
തിരു: ഒറീസയിലും കര്‍ണാടകയിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെയും ആരാധനാലയങ്ങളെയും സംഘപരിവാര്‍ ആക്രമിക്കുന്നതിനെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. മംഗളൂരുവില്‍ തുടരുന്ന അക്രമത്തിന്റെ അലകള്‍ കേരളത്തില്‍ ഒരു കാരണവശാലും വിഭാഗീയത സൃഷ്ടിക്കാനും വര്‍ഗീയ കുഴപ്പം വളര്‍ത്താനും ഇടയാക്കരുത്. ഇതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണം. പാറശാലയിലും കാസര്‍കോടും ചേരിതിരിവ് സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ തലപൊക്കിയത് നിര്‍ഭാഗ്യകരമാണ്. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരും സമാധാനകാംക്ഷികളും ഇടതുപക്ഷക്കാരും കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേരളത്തില്‍ ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകമാകണം.

Friday, September 12, 2008

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍

Wednesday, September 10, 2008

കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും

കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും


വി എസ് അച്യുതാനന്ദന്‍


ഇ ത്തവണ ഓണം ആഘോഷിക്കുമ്പോള്‍ ഏ റ്റവും ചാരിതാര്‍ഥ്യം നല്‍കുന്ന കാര്യം കാര്‍ ഷിക കടാശ്വാസ നടപടി അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ്. കടക്കെണിയിലകപ്പെട്ട്് നീറുകയായിരുന്ന വയനാട് ജില്ലയിലെ ആയിരക്കണക്കിനു കൃഷിക്കാര്‍ക്ക്, അവര്‍ ബാങ്കില്‍ പണയംവച്ചിരുന്ന ആധാരം തിരിച്ചു നല്‍കുകയാണ് - കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട്. ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ ആയിരക്കണക്കിന് കൃഷിക്കാര്‍ സോത്സാഹം അണിനിരന്ന ചടങ്ങില്‍ ഞാന്‍ കൃഷിക്കാര്‍ക്ക് രേഖ കൈമാറി. രണ്ടു വര്‍ഷംമുമ്പ് ഞാന്‍ കല്‍പ്പറ്റയില്‍ ചെന്നപ്പോഴും ഇപ്പോഴുമുള്ള അനുഭവം തമ്മില്‍ വലിയ അന്തരമുണ്ട്. കടക്കെണി കാരണം കര്‍ഷക ആത്മഹത്യ- കര്‍ഷക കുടുംബങ്ങളുടെ തന്നെ ആത്മഹത്യ- നിത്യസംഭവമായ കാലമായിരുന്നു അത്. നാലംഗ കുടുംബം ആത്മഹത്യചെയ്ത വീട് സന്ദര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ വയനാട്ടിലെ എന്റെ പൊതുപരിപാടി തുടങ്ങിയത്. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം അന്നേദിവസം കൈമാറുകയുംചെയ്തു. എന്നാല്‍ ഇത്തവണ വീണ്ടും വയനാട്ടിലെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിന്റെ രണ്ടേകാല്‍ വര്‍ഷത്തെ ഭരണം ജനജീവിതത്തില്‍ എന്തു മാറ്റം വരുത്തിയെന്നതിന്റെ ഒരു ഉദാഹരണം മാത്രം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ നടപടിയെ കരിതേച്ചു കാട്ടാനും കുപ്രചാരണം നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചത്. കടം എഴുതിത്തള്ളിയതിന്റെ രേഖ കൃഷിക്കാര്‍ക്ക് കൈമാറുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഏതാനും കോഗ്രസ് നേതാക്കള്‍ വായ് മൂടിക്കെട്ടി വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയതായി അറിഞ്ഞു. കോഗ്രസിന്റെ അണികള്‍തന്നെ നേതൃത്വത്തിന്റെ അപഹാസ്യ സമരത്തെ അവഗണിച്ചു. കേരളത്തിലെ കാര്‍ഷിക കടാശ്വാസ കമീഷനെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന കടാശ്വാസ നടപടിയെക്കുറിച്ചും യുഡിഎഫും മറ്റു ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും നിരന്തരം കള്ളപ്രചാരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി അവര്‍ പല തവണ ഹര്‍ത്താലും നടത്തി. അതുകൊണ്ടുതന്നെ കടക്കെണിയും കടാശ്വാസ നടപടിയുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുത കടം എഴുതിത്തള്ളല്‍ പ്രഖ്യാപനച്ചടങ്ങില്‍ ഞാന്‍ വിശദീകരിച്ചു.


ഞാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോഗ്രസ് നേതൃത്വം ആക്ഷേപിക്കുകയാണ് ഇപ്പോള്‍. യഥാര്‍ഥത്തില്‍ എന്താണ് വസ്തുത? വയനാട് ജില്ലയിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാരുടെ കാല്‍ലക്ഷം രൂപ വരെയുള്ള കടം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയിട്ട് ഏതാനും മാസമായി. പക്ഷേ, സാങ്കേതികമായി എഴുതിത്തള്ളുന്നതിന് അല്‍പ്പം വൈകി. ഇപ്പോഴിതാ അതും നടന്നു. പതിനാലു കോടി പതിനൊന്നു ലക്ഷം രൂപ കൊടുക്കുകയാണ്. ബാങ്കുകള്‍ക്ക് തുക നല്‍കുകയാണ്. വാസ്തവത്തില്‍ ഇതുമാത്രമാണോ കടാശ്വാസം? വയനാട് ജില്ലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം ഇതുമാത്രമാണോ. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്തതുപ്രകാരം വയനാട് ജില്ലയില്‍ എഴുതിത്തള്ളേണ്ട കടം മുപ്പത്തൊമ്പതു കോടി അമ്പത്തൊമ്പതു ലക്ഷം രൂപയാണ്. അത്രയും തുക എഴുതിത്തള്ളാന്‍ നടപടി തുടങ്ങിയപ്പോഴാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. കേന്ദ്ര നിബന്ധനയനുസരിച്ച് എത്ര തുക കിട്ടുമെന്ന് വ്യക്തമായി അറിയാന്‍ വൈകി. ഒരേ കടം കേന്ദ്രവും സംസ്ഥാനവും എഴുതിത്തള്ളേണ്ടതില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത മുപ്പത്തൊമ്പതര കോടി രൂപയുടെ കടത്തില്‍ ഇരുപത്തഞ്ച് കോടി നാല്‍പ്പത്തെട്ടു ലക്ഷം രൂപ കേന്ദ്രപദ്ധതിയില്‍പ്പെടും. ശേഷിച്ച പതിനാലു കോടി പതിനൊന്ന് ലക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കടക്കെണിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് രാജ്യത്താദ്യമായി ഒരു കടാശ്വാസ നിയമം കൊണ്ടുവന്നത് കേരളത്തിലാണ്. അതിന്റെ മാതൃകയില്‍ ദേശീയനിയമം കൊണ്ടുവരണമെന്ന് നമ്മള്‍ പല തവണ ആവശ്യപ്പെട്ടു. ചെവിക്കൊണ്ടില്ല. യുപിഎ - ഇടത് ഏകോപന സമിതിയില്‍ ഇടതുപക്ഷം അതിശക്തമായി ആവശ്യപ്പെട്ടു. അതിന്റെ ഫലമായാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒരു കടാശ്വാസനിയമം കൊണ്ടുവരുന്നതിനു പകരം ഒറ്റത്തവണ നടപടിമാത്രമാണ് കേന്ദ്രം സ്വീകരിച്ചത്. വയനാട് ജില്ലയിലെ കാര്‍ഷിക കടത്തിന്റെ പലിശ നേരത്തെതന്നെ എഴുതിത്തള്ളിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് വിദര്‍ഭാ പാക്കേജില്‍ വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുള്ള അഞ്ചു വര്‍ഷമാണ് വയനാട് ജില്ലയില്‍ കടക്കെണി കാരണം നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്തത്. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയോ സഹായധനം ലഭ്യമാക്കുകയോ ചെയ്തില്ല. കേന്ദ്രസഹായം ആവശ്യപ്പെട്ടുമില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ഉടനെതന്നെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കെടുത്തു. അവരുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ അരലക്ഷം രൂപ വീതം നല്‍കി. അവരുടെ മുഴുവന്‍ കടവും എഴുതിത്തള്ളി. മറ്റുള്ളവരുടെ കടത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും പാക്കേജിനായി സമ്മര്‍ദംചെലുത്തുകയും വിദര്‍ഭാ പാക്കേജില്‍ മൂന്നു ജില്ലയെ ഉള്‍പ്പെടുത്തുകയും ചെയ്തു. മൂന്നു ജില്ലയ്ക്കുമായി എഴുനൂറ്റമ്പതോളം കോടിരൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേര്‍ത്തതാണ് പാക്കേജ്. അതുപ്രകാരം വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലയിലെ കാര്‍ഷിക കടങ്ങളുടെ പലിശ കഴിഞ്ഞ വര്‍ഷംതന്നെ എഴുതിത്തള്ളി. അതില്‍ ഗണ്യമായ തുക ചെലവഴിച്ചത് സംസ്ഥാന ഗവമെന്റാണ്. തുക മുഴുവന്‍ ബാങ്കുകള്‍ക്ക് നല്‍കുകയുംചെയ്തു. മൂന്നു ജില്ലയ്ക്കുമായി തൊണ്ണൂറു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. കാര്‍ഷികമേഖലയിലെ ദുരിതം പരിഹരിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഇടതുപക്ഷം മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ് ആ പദ്ധതി. ആ പദ്ധതിയില്‍ വയനാട് ജില്ലയെ ആദ്യമേതന്നെ ഉള്‍ക്കൊള്ളിച്ചു. തൊഴിലുറപ്പ് പദ്ധതി വയനാട്ടില്‍ മാതൃകാപരമായി നടപ്പാക്കിയെന്ന് ദേശീയതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു. കടക്കെണി ഇല്ലാതായതിനൊപ്പം കാര്‍ഷികമേഖലയില്‍ തൊഴിലവസരം വര്‍ധിച്ചതും വയനാട്ടില്‍നിന്ന് ദാരിദ്യ്രത്തെ അകറ്റി. അതിന്റെ ഉന്മേഷം എല്ലായിടത്തും പ്രകടമാണ്. കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്നമുണ്ട്. കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയ കടത്തിന്റെ സംഖ്യ ബാങ്കിന് നല്‍കിയിട്ടില്ല. അതുകൊണ്ട് നമ്മുടെ സഹകരണമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തുക മുഴുവന്‍ ബാങ്കിന് നല്‍കിക്കഴിഞ്ഞു. കേന്ദ്രവും തുക അടിയന്തരമായി നല്‍കാന്‍ തയ്യാറാകണം. കടം ഇനിയും എഴുതിത്തള്ളിക്കൊള്ളും, അതുകൊണ്ട് പണം അടയ്ക്കുന്നത് വൈകിക്കുകയെങ്കിലും ചെയ്യാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് കടുത്ത പിശകായിരിക്കും. കടം തീരെ കിട്ടാത്ത അവസ്ഥയിലേക്കും ബാങ്കിങ് മേഖലയുടെ തകര്‍ച്ചയിലേക്കും ബ്ളേഡുകാരുടെ കുരുക്കില്‍ തലവച്ചുകൊടുക്കുന്നതിലേക്കുമാണ് അത് നയിക്കുക. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള കടാശ്വാസനടപടി കടം കൃത്യമായി തിരിച്ചടയ്ക്കുന്നതിന് പ്രചോദനവും പ്രോത്സാഹനവുമാകും. കടം കൃത്യമായി തിരിച്ചടയ്ക്കണമെന്ന് ഞാന്‍ പറഞ്ഞതിനെതിരെയും വയനാട്ടില്‍ യുഡിഎഫുകാര്‍ കുപ്രചാരണം നടത്തുന്നതായി അറിഞ്ഞു. അതെല്ലാം ജനം പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും. വയനാട്ടില്‍ മാത്രമല്ല കേരളത്തിലാകെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം ലഭ്യമാക്കാന്‍ ഈ ഓണക്കാലത്ത് സാധ്യമായി എന്ന ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. തൊഴില്‍സ്തംഭനം ഇല്ലെന്നതും ബോണസ് നേരത്തെ വിതരണംചെയ്യാന്‍ കഴിഞ്ഞതും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതും കാരണം ആഹ്ളാദം നിറഞ്ഞ അന്തരീക്ഷമാണ് സംസ്ഥാനത്താകെ. എപതിനായിരം പട്ടികജാതി കുടുംബത്തിന് ഓണമുണ്ണാന്‍ പന്ത്രണ്ട് കിലോ അരി സൌജന്യമായി നല്‍കി. ഇരുപത് ലക്ഷം കുടുംബത്തിന് സൌജന്യമായി ഓണക്കിറ്റ്, കുറഞ്ഞ വിലയ്ക്ക് പച്ചക്കറിക്കിറ്റ്, സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ വീതം അരി എന്നിവയെല്ലാം നല്‍കാന്‍ കഴിഞ്ഞു. സപ്ളൈകോവിന്റെയും കസ്യൂമര്‍ഫെഡിന്റെയും സ്റാളുകള്‍ വഴി അരിയും പലവ്യഞ്ജനവുമെല്ലാം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുകയാണ്. സബ്സിഡി നല്‍കി പൊതുവിതരണം തികഞ്ഞ കാര്യക്ഷമതയോടെ നടപ്പാക്കാന്‍ കഴിഞ്ഞു. ബുധനാഴ്ചത്തെ ക്യാബിനറ്റ് യോഗം കൈക്കൊണ്ട തീരുമാനത്തിലൊന്ന് ഓണത്തിന് സാധനങ്ങള്‍ വില കുറച്ചു നല്‍കുന്നതിന് കസ്യൂമര്‍ഫെഡിന് നാലു കോടി രൂപ നല്‍കാനുള്ളതാണ്. സപ്ളൈകോവിന് ഓണച്ചന്ത നടത്താന്‍ നേരത്തെതന്നെ പണം അനുവദിച്ചു. കേന്ദ്രം റേഷനരി നിഷേധിച്ച് ജനത്തെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടെങ്കിലും അതിശക്തവും മാതൃകാപരവുമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ ജനത്തിന് ആശ്വാസമേകാന്‍ കഴിഞ്ഞു.

Saturday, September 6, 2008

ഇന്ത്യ അടിമത്തം ഇരന്നുവാങി

ഇന്ത്യ അടിമത്തം ഇരന്നുവാങി
വിയന്ന: ആണവോര്‍ജകരാറിന്റെ മറവില്‍ അമേരിക്ക ഒരുക്കിയ കെണിയില്‍ ഇന്ത്യ വീണു. അസമമായ ആണവനിര്‍വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) നിന്ന് ഇളവ് നേടി. രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച് അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് വഴിതുറന്നാണ് ഇളവ് ലഭിച്ചത്. 34 വര്‍ഷംമുമ്പ് പൊഖ്റാന്‍ സ്ഫോടനത്തോടെ അമേരിക്കതന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് അവര്‍ക്കു മുമ്പില്‍ വഴങ്ങി ഇന്ത്യ മറികടക്കുന്നത്. ഇളവ് പ്രഖ്യാപിച്ച ഉടന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ടെലിഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. മൂന്നു ദിവസം വിയന്നയില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിച്ചുള്ള ഇളവ് അംഗീകരിക്കാന്‍ 45 അംഗ എന്‍എസ്ജി തയ്യാറായത്. ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത ഇന്ത്യക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക നല്‍കിയ മൂന്നാമത്തെ കരട് രേഖയാണ് ഏതാനും ഭേദഗതിയോടെ എന്‍എസ്ജി അംഗീകരിച്ചത്. ആഗസ്ത് 21നും 22നും കരടിനെതിരെ ശക്തമായ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റം വരുത്തി രണ്ടാമത്തെ കരടാണ് വ്യാഴാഴ്ച യോഗത്തില്‍ വച്ചത്. അതിലും മാറ്റം വരുത്തിക്കൊണ്ടുള്ള കരടാണ് ഇപ്പോള്‍ അംഗീകരിച്ചത്. ഇളവ് നല്‍കുന്നതിനെ എതിര്‍ക്കുന്ന അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, നോര്‍വെ, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യത്തിന്റെ എതിര്‍പ്പ് കുറയ്ക്കാനുള്ള ഭേദഗതിയാണ് അംഗീകരിച്ചതെന്ന് അറിയുന്നു. ഇന്ത്യ ഇനിയും ആണവപരീക്ഷണം നടത്തിയാല്‍ ഉടന്‍തന്നെ കരാറില്‍നിന്ന് പിന്മാറുക, ഇന്ത്യക്ക് ഏറെ ആവശ്യമായ സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ നല്‍കാതിരിക്കുക, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനംമാത്രം നല്‍കുക തുടങ്ങിയ നിബന്ധനയാണ് ഇളവ് നല്‍കാന്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള ആണവ വ്യാപാരത്തിനു മാത്രമായി അമേരിക്ക പാസാക്കിയ ഹൈഡ് ആക്ടിലെ വ്യവസ്ഥതന്നെയാണ് ഈ നിബന്ധനയെല്ലാം. എന്‍പിടി, സിടിബിടി, എംടിസിആര്‍ തുടങ്ങിയ കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് സമ്മതം മൂളിക്കൊണ്ടുള്ളതായിരുന്നു വിദേശമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച നടത്തിയ പ്രസ്താവന. 1988ല്‍ രാജീവ് ഗാന്ധി മുന്നോട്ടുവച്ച നിരായുധീകരണ സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണ് ഇന്ത്യയുടെ നീക്കം. അന്തിമമായി അംഗീകരിച്ച ഇളവിന്റെ രൂപം എന്‍എസ്ജി പുറത്ത് വിട്ടിട്ടില്ല. എന്‍എസ്ജി അധ്യക്ഷന്‍ ജര്‍മനിയായതുകൊണ്ടുതന്നെ ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്ന രേഖ ഇംഗ്ളീഷില്‍ പുറത്തു വന്നാലേ ചതിക്കുഴി എന്തെന്ന് മനസ്സിലാകൂ. ഇന്ത്യക്ക് സ്വീകാര്യമല്ലാത്ത ഒന്നും അംഗീകരിക്കാതെയാണ് കരാറിലെത്തിയതെന്ന് വിയന്നയില്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ പറഞ്ഞു. എന്നാല്‍, പുറമേക്ക് ഉപാധി ഇല്ലെങ്കില്‍ത്തന്നെ അമേരിക്കയുടെ ഹൈഡ് ആക്ടിനു വിധേയമായിട്ടേ ഇന്ത്യക്ക് നില്‍ക്കാനാകൂവെന്ന് ബുഷ് ഭരണകൂടംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്ജിയുടെ അംഗീകാരം ലഭിച്ചതോടെ അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാനുള്ള പ്രധാന കടമ്പ കടന്നിരിക്കുകയാണ്. അമേരിക്കന്‍ കോഗ്രസ് 123 കരാറിന് അംഗീകാരം നല്‍കലാണ് അടുത്ത പടവ്. ഇന്ത്യന്‍ ആണവനിലയങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ സംവിധാനം നടപ്പാക്കാനുള്ള അഡീഷണല്‍ പ്രോട്ടോകോളില്‍ ഒപ്പുവയ്ക്കേണ്ടതുമുണ്ട്. 26 വരെയാണ് അമേരിക്കന്‍ കോഗ്രസ് സമ്മേളിക്കുന്നത്. 30 ദിവസംമുമ്പ് കരാറിന്റെ കോപ്പി അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുണ്ടെങ്കിലും കരാറുകൊണ്ട് ഏറ്റവും ഗുണം അമേരിക്കയ്ക്കാണെന്നതിനാല്‍ അവര്‍ എന്ത് വില കൊടുത്തും അത് പാസാക്കിയെടുക്കാനാണ് സാധ്യത.

Wednesday, September 3, 2008

സ്നേഹ പൂക്കള് കൊണ്ടൊരു ഓണപ്പൂക്കളം

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം
പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില്‍ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു.വയലേലകളില്‍ ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങമാസം ,കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞിരുന്ന നെല്ലും മനസ്സില്‍ നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.

നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന്‍ പ്രക്രതിപോലും അതീവശ്രദ്ധയാണ്.പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു
ഗ്രമാന്തരങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.

കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണനാടും ആകെ മാരിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.
സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല്‍ വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്‍ ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള്‍ ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍ ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ,സ്വന്തം ചോ രയില്‍ പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യനമൃഗങള്‍, കടക്കെണിയില്‍ നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ്‍ നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്‍‌.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌
ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?
മനുഷ്യമനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യമനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ നിറഞ നല്ലൊരു പുന്ചിരി വിടരാന്‍ കൊതിക്കുന്നവരെങ്കിലും ആകാം നമുക്ക്.സ്നേഹപൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയബന്ധങള്‍ തമ്മില്‍ തീറ്ക്കുന്ന ഒരു സ്നേഹപൂക്കളമൊരുക്കാം നമുക്ക്.

വര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ മതേതരത്വവാദികള്‍ മാളത്തില്‍ .

വര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ മതേതരത്വവാദികള്‍ മാളത്തില്‍ .

ഒറിസ്സ കത്തിയെരിയുകയാണ്.ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദറ്ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ്@ അക്രമങള്‍ക്ക് തുടക്കം .ഒരാഴ്ചക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതിക്രൂരവും
പൈശാചികവുമായ നരനായാട്ട് ഇന്നും തുടരുകയാണ്@. ആയിരക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു.പതിനായിരക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തുവകകളും ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .

അക്രമങളും കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം തുടരുമ്പോഴും
സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമകാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ്@ കാര്യങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായിരത്തോളം പേരെ നിരവധി ദുരിതാശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും
കൊടും കാട്ടില്‍ അഭയം തേടിയ ആറായിരത്തോളം പേരെ തിരിച്ച്കൊണ്ടുവരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലായെന്നത് അത്യന്തം വേദനാജനകമായ അവസ്ഥയാണ്.

അതിരൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളിവെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതിഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങളില്‍നിന്ന് ഭീതിയകറ്റാനോ അവരില്‍ സുരക്ഷബോധം ഉറപ്പ് വരുത്താനോ ഇതുവരെ കഴിഞിട്ടില്ല.
ഒറിസ്സയില്‍ ഹിന്ദുവര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുമ്പോള്‍ മതേതരത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാനുവാദം കൊടുത്ത് മാളത്തില്‍ ‍ ഒളിച്ചിരിക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകായുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടുകരിക്കുമ്പോള്‍ അതിന്നെതിരെ ചെറുവിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല.കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.
വര്‍ഗ്ഗിയവാദികളുടെ കൊലക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തുവകകളും ജീവിതത്തിലെ സര്‍വസമ്പാദ്യങളും അഗ്നിക്കിരയാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ്‍ കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യക്കുരുതി നടത്തുന്നവരേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടിവരും .കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയല്‍ മനുഷ്യന്‍ എത്രത്തൊളം അധഃപതിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത് .

Monday, September 1, 2008

പൂവിളികളായി; അത്തം പിറന്നു

പൂവിളികളായി; അത്തം പിറന്നു
ചിങ്ങവെയിലിന്റെ പൊന്നൊളിയും ആഹ്ല്‌ളാദപ്പൂക്കളുമായി തിരുവോണത്തിന്റെ വരവറിയിച്ച്‌ അത്തം പിറന്നു. കാലസങ്കല്‌പങ്ങള്‍ മാറിയെങ്കിലും പൂക്കളവും ഓണമൊരുക്കലും മലയാളിക്ക്‌ ഇന്നും പ്രിയങ്കരം. ഗൃഹാതുരത ഉണര്‍ത്തുന്ന ഇടവഴിയില്‍ ഇനി പൂവിളിയുടെ ആഹ്ല്‌ളാദങ്ങള്‍...

ഇത്തവണ അത്തം പതിനൊന്നിനാണ്‌ തിരുവോണം. സപ്‌തംബര്‍ അഞ്ചിനും ആറിനും വിശാഖം നാള്‍ വരുന്നതിനാലാണ്‌ തിരുവോണം ഒരുദിവസം കൂടി നീളുന്നത്‌.

ചാണകം മെഴുകിയ മുറ്റവും പൂവിറുക്കുന്ന ബാല്യവും ഭാവഭേദത്തോടെ പുനര്‍ജനിക്കും. 'പത്തു തട്ട്‌ അത്ത'വും അതില്‍ നിറയുന്ന കാക്കപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവുമൊക്കെ അപൂര്‍വ കാഴ്‌ചയാണിപ്പോള്‍. തിരക്കുകള്‍ക്കിടയില്‍ പൂക്കളമിടല്‍ ചടങ്ങുതീര്‍ക്കലായി മാറിയിരിക്കുന്നു. പല ഓണവിനോദങ്ങളും പഴമക്കാരുടെ ഓര്‍മ്മകളില്‍ ഊഞ്ഞാലാട്ടം നടത്തുകയാണ്‌.

സി.ബി.ഐ.ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍

സി.ബി.ഐ.ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍

സി.ബി.ഐയുടെ പ്രവര്‍ത്തനം നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം .

ജനാധിപത്യ വ്യവസ്ഥയില്‍ നിഷ്‌പക്ഷതയും വിശ്വാസ്യതയും പുലര്‍ത്തുന്ന കാര്യക്ഷമമായ നീതിനിര്‍വഹണം സുപ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. നീതിയും ന്യായവും പുലര്‍ത്തിയാല്‍ മാത്രംപോര. അത്‌ ബോധ്യപ്പെടുകയും വേണം. അടുത്ത കാലത്തായി രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണഏജന്‍സിയായ സി.ബി.ഐയെ സംബന്ധിച്ച ചില കാര്യങ്ങള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അഭയകേസ്‌ അന്വേഷണത്തില്‍ ഈ ഏജന്‍സി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഹൈക്കോടതിയുടെയും മാധ്യമങ്ങളുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. സി.ബി.ഐയുടെ സത്യസന്ധതയും വിശ്വാസ്യതയും ഇന്ന്‌ പ്രതിക്കൂട്ടില്‍ ആണ്‌.

സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അന്വേഷണ ഏജന്‍സി കേന്ദ്ര ഗവണ്മെന്റിന്റെ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌. പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ അതിന്റെ ഡയറക്ടറായി ചുമതല വഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനും. സി.ബി.ഐയുടെ തലവനെ നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ ആണ്‌. ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946ലെ ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ (ഡി.എസ്‌.പി.ഇ) അനുസരിച്ചും. ഈ നിയമത്തിലെ മൂന്നാംവകുപ്പ്‌ അനുസരിച്ച്‌ പലകുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തുന്നു. സി.ബി.ഐയ്‌ക്ക്‌ സ്വന്തം നിലയ്‌ക്ക്‌ (സുവോമോട്ടോ) അന്വേഷണം ഏറ്റെടുക്കുന്നതിന്‌ അധികാരം ഇല്ല. ഡി.എസ്‌.പി.ഇ നിയമം അഞ്ചും ആറും വകുപ്പുകള്‍ അനുസരിച്ച്‌ കുറ്റാന്വേഷണം ഏറ്റെടുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതവും ആവശ്യമാണ്‌. ഇതിനു പുറമെ ഹൈക്കോടതികളും അന്വേഷണച്ചുമതല ഏല്‍പ്പിക്കാറുണ്ട്‌.
നമ്മുടെ ഭരണഘടന അനുസരിച്ച്‌ പോലീസും ക്രമസമാധാനവും പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെടുത്തി സംസ്ഥാന പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ അധികാരം ഇല്ല. എന്നാല്‍ ക്രിമിനല്‍ കുറ്റാന്വേഷണം സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച്‌ ചെയ്യേണ്ടതാണ്‌. അന്തസ്സംസ്ഥാന കുറ്റകൃത്യങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചുമതലയില്‍ വരും. ഈ ചുമതല കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയ്‌ക്ക്‌ ആണ്‌ നല്‌കുന്നത്‌. നമ്മുടെ ഭരണഘടന ഒരു റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയാണ്‌ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്ന്‌ നിര്‍വചിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്‌. ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം അന്താരാഷ്ട്രബന്ധങ്ങള്‍ ഉള്ളവയാണ്‌. എന്നാല്‍ ഇവ നേരിട്ട്‌ അന്വേഷിക്കുന്നതിനും ഇടപെടുന്നതിനും സി.ബി.ഐയ്‌ക്ക്‌ അധികാരമില്ല. അത്യന്തം ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ സംസ്ഥാനപോലീസ്‌ സജ്ജമല്ല എന്നുള്ള കാര്യം ആര്‍ക്കും അറിയാം. ഫലപ്രദമായ കേസന്വേഷണവും സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍കുറ്റം എന്തെന്ന്‌ നിര്‍വചിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫെഡറല്‍ കുറ്റം നിര്‍വചിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നു എന്ന ഭീതിയില്‍ പല മുഖ്യമന്ത്രിമാരും ഇതിനെ എതിര്‍ക്കുന്നു. അതേ അവസരത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യവും ദിനംപ്രതി കൂടി വരുന്നു.
അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും ഫെഡറല്‍ കുറ്റം നിര്‍വചിച്ചിട്ടുണ്ട്‌. സി.ബി.ഐ.യ്‌ക്ക്‌ സമാനമായി പ്രവര്‍ത്തിച്ചു വരുന്ന അമേരിക്കന്‍ അന്വേഷണ ഏജന്‍സിയാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്‌.ബി.ഐ.). സി.ബി.ഐ.യ്‌ക്ക്‌ ഇന്നത്തെ അവസ്ഥയില്‍ അന്വേഷണത്തിന്‌ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ പലകാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരുന്നു. അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്‌ക്കും കുറ്റകൃത്യങ്ങള്‍ നടന്ന്‌ മാസങ്ങള്‍ കഴിഞ്ഞിരിക്കും. പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഗുജറാത്ത്‌ കലാപങ്ങളും അടുത്ത കാലത്ത്‌ നടന്ന ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ബോംബ്‌ സ്‌ഫോടനങ്ങളും ഇപ്പോള്‍ ഒറീസ്സയില്‍ നടക്കുന്ന തീവെപ്പും ദേവാലയം നശിപ്പിക്കലും എല്ലാം രാഷ്ട്രത്തിന്റെ പൊതുനിലനില്‌പിനെ ബാധിക്കുന്ന സംഭവങ്ങളാണ്‌. ഗുരുതരമായ ദേശീയ പ്രാധാന്യമുള്ള ഈ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സി.ബി.ഐ.യ്‌ക്ക്‌ നേരിട്ട്‌ ക്രൈം രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താനുള്ള അധികാരം ഇപ്പോള്‍ ഇല്ല. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അധികാരപ്പെടുത്തുന്നതനുസരിച്ച്‌ മാത്രമേ സി.ബി.ഐയ്‌ക്ക്‌ രംഗത്ത്‌ വരുവാന്‍ കഴിയൂ.
സുപ്രീംകോടതി ഒരു വിധിന്യായത്തിലൂടെ (പ്രകാശ്‌ സിങ്‌ /യൂണിയന്‍ ഓഫ്‌ ഇന്ത്യ എന്ന കേസില്‍) ഫെഡറല്‍ ക്രൈംസ്‌ നിര്‍വചിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ബഹുരാഷ്ട്ര ഭീകരപ്രവര്‍ത്തനം, അതിര്‍ത്തിയിലൂടെയുള്ള ആയുധം കടത്തല്‍, മയക്കുമരുന്ന്‌ കടത്തല്‍, കള്ളനോട്ട്‌ വ്യാപാരം, കുഴല്‍പ്പണ വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ആകയാല്‍ ഇവയെല്ലാം ഫെഡറല്‍ ക്രൈംസില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റകൃത്യങ്ങള്‍ ആണ്‌. എന്നാല്‍ ഇതിനനുസൃതമായ നിയമനിര്‍മാണം ഇനിയും നടന്നിട്ടില്ല. ഈ വസ്‌തുതകള്‍ പരിഗണിച്ച്‌ സി.ബി.ഐ. നേരിടുന്ന പരിമിതികള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ പല കമ്മിറ്റികളും സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി, ജസ്റ്റിസ്‌ മാലിമത്ത്‌ കമ്മിറ്റി, നിരവധി പാര്‍ലമെന്ററി കമ്മിറ്റികള്‍ എന്നിവ ഉദാഹരണമാണ്‌. ഗുരുതരമായ ക്രിമിനല്‍കുറ്റകൃത്യങ്ങള്‍ രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്നതിനാല്‍ അവയുടെ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കേണ്ടതാണ്‌. അതുകൊണ്ടുതന്നെ ഈ കമ്മിറ്റികള്‍ എല്ലാം സി.ബി.ഐയുടെ ഇന്നത്തെ ഘടനയില്‍ മാറ്റംവരുത്താന്‍ ശുപാര്‍ശചെയ്‌തിട്ടുണ്ട്‌.
ഈ അന്വേഷണഏജന്‍സി ഇപ്പോള്‍ കേന്ദ്രആഭ്യന്തരവകുപ്പിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടറാകട്ടെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഒരാളും. സ്വാഭാവികമായും നിയമനത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. സി.ബി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ നിയമന, വേതന, സേവന വ്യവസ്ഥകളെല്ലാം സുതാര്യമായിരിക്കണമെന്നില്ല. പലപ്പോഴും ഗുരുതരമായ ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്‌. ഉന്നത രാഷ്ട്രീയരംഗങ്ങളിലെ അഴിമതിക്കേസുകളില്‍ അന്വേഷണം നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല.ബോഫോഴ്‌സ്‌ കേസ്സ്‌ ഒരു ഉദാഹരണമാണ്‌. കഴിഞ്ഞദിവസം കേരള ഹൈക്കോടതി പരാമര്‍ശിച്ചതു പോലെ ഗുരുതരമായ കൊലക്കേസ്സുകളില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പശ്ചാത്തലം ആഴത്തില്‍ അന്വേഷണ വിധേയമാകുന്നില്ല. സി.ബി.ഐ ഡയറക്ടറും താഴോട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥരും പല സ്വാധീനങ്ങള്‍ക്കും അപൂര്‍വമായിട്ടെങ്കിലും വഴിപ്പെടാറുണ്ട്‌. ഇന്നത്തെ സംവിധാനം ഇവയ്‌ക്കെല്ലാം സാഹചര്യമൊരുക്കുന്നു.
സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകളില്‍ മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എടുത്തുപറയേണ്ടതാണ്‌. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കൂട്ടായ്‌മ ആകണം അന്വേഷണഏജന്‍സി. ഇത്തരം അന്വേഷണ ഏജന്‍സിയുടെ പൂര്‍ണനിയന്ത്രണം ഒര സ്വതന്ത്ര ഭരണഘടനാ ഏജന്‍സിക്കാകണം. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവ പോലെ ഭരണഘടനാനുസൃതമായ ഒരു സ്വതന്ത്രദേശീയ ക്രിമിനല്‍ കമ്മീഷന്‍ നിലവില്‍ വരണം എന്നിവയാണിവ.
ഇന്ന്‌ സെന്റര്‍ വിജിലന്‍സ്‌ കമ്മീഷന്‍ (സി.വി.സി) എന്നത്‌ മൂന്ന്‌ പേര്‍ അടങ്ങുന്ന ഒരുസമിതിയാണ്‌. ഈ സമിതിക്ക്‌ സി.ബി.ഐയുടെമേല്‍ അഴിമതിക്കേസുകളില്‍ ഒരുമേല്‍നോട്ടം നല്‌കിയിട്ടുണ്ട്‌. എങ്കിലും ഇവര്‍ക്കും രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഉയരാന്‍ കഴിയുന്നില്ല. അഴിമതിക്കേസ്‌ ഒഴിച്ചുള്ള മറ്റ്‌ കാര്യത്തിലും സമിതിക്ക്‌ ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കുറ്റാന്വേഷണം പൂര്‍ണമായും ഒരുസ്വതന്ത്ര ഏജന്‍സിയെ ഏല്‌പിക്കുകയാണ്‌ വേണ്ടത്‌. സി.ബി.ഐയുടെ പ്രവര്‍ത്തനം നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം.
ലേഖകന്‍ ഉള്‍പ്പെടുന്ന കമ്മറ്റിയും സി.ബി.ഐയും പുനഃസംഘടനയെ സംബന്ധിച്ച്‌ സമൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌. അഭയകേസ്‌ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. ഭരണഘടനാ ഭേദഗതികളിലൂടെ മാത്രമേ സി.ബി.ഐയുടെ നഷ്‌ടപ്പെട്ട വിശ്വാസവും കാര്യക്ഷമതയും വീണ്ടെടുക്കാന്‍ കഴിയൂ.

വര്‍ക്കല രാധാകൃഷ്‌ണന്‍ എം.പി.

ഒറീസ കത്തിയെരിയുന്നു; കേന്ദ്രം വീണവായിക്കുന്നു

ഒറീസ കത്തിയെരിയുന്നു; കേന്ദ്രം വീണവായിക്കുന്നു .

ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരേയൊരു യാഥാര്‍ഥ്യമേ രാഷ്ട്രീയക്കാരുടെ മുമ്പിലുള്ളൂ. ആ യാഥാര്‍ഥ്യത്തിന്റെ പേരാണ് വോട്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരമായതുകൊണ്ട് ആ യാഥാര്‍ഥ്യത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിക്കുകയാണ്. ഒറീസയിലെ ക്രൈസ്തവമതപീഡനവും അതോടനുബന്ധിച്ച് ആയിരക്കണക്കിന് നിസഹായരായ ആദിവാസികള്‍ കൊള്ളയിലും കൊള്ളിവയ്പിലും മര്‍ദനത്തിലും നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും അനേകംപേര്‍ സര്‍വതും നശിച്ച് ഉടുതുണിമാത്രമായി വനങ്ങളിലേക്ക് ഓടിയൊളിക്കുകയും ചെയ്തിട്ടും അതൊന്നും അറിയാത്ത ഭാവത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പെരുമാറുന്നതു കാണുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെപ്പറ്റി ജനങ്ങള്‍ ആശങ്കാകുലരാകുന്നു. അഭയാര്‍ഥിക്യാമ്പുകളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍വരെ വായ്പിളര്‍ത്തി കരഞ്ഞു വിലപിക്കുമ്പോള്‍ അവരെ തിരിഞ്ഞുനോക്കാന്‍ വോട്ടുബാങ്കു രാഷ്ട്രീയം ആരെയും അനുവദിക്കുന്നില്ല.
ഒരു വശത്തു ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍. മറുവശത്തു മൃഗീയമായി വേട്ടയാടപ്പെടുന്ന നിസഹായരായ ക്രൈസ്തവ ആദിവാസികളും അവരുടെ ആത്മീയഗുരുക്കന്മാരും ശുശ്രൂഷികളും. ഇവര്‍ക്കുമുന്നില്‍ എല്ലാം നോക്കിക്കണ്ട് രസിക്കുന്ന ഭരണാധികാരികള്‍. ആ ഭരണാധികാരികളില്‍ ഒരു വിഭാഗം തീവ്രഹിന്ദുത്വവാദം കൊണ്ട് നേടാനാവുന്ന വോട്ടുകള്‍ എണ്ണുന്നു. ഗുജറാത്താണ് അവരുടെ മോഡല്‍. മോഡിയുടെ നേട്ടമാണ് അവരുടെ കണ്‍മുമ്പില്‍.
മറ്റൊരു വിഭാഗം മൃദുഹിന്ദുത്വവാദ സമീപനത്തിന്റെ വക്താക്കളാണെന്നു സംശയിക്കേണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്കനുകൂലമായി ശബ്ദിച്ചാല്‍, മതപീഡനത്തില്‍നിന്നു അവരെ രക്ഷിക്കാന്‍ കരുത്തുറ്റ നടപടികള്‍ സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുന്ന ഹൈന്ദവ വിഭാഗം കൂടി തങ്ങള്‍ക്കെതിരേ വോട്ടു ചെയ്താലോ എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. അതുകൊണ്ടു ക്രൈസ്തവര്‍ നേരിടുന്ന ഈ അരുംകൊലയുടെ മുമ്പില്‍ 'ഞാനൊന്നു മറിഞ്ഞില്ല രാമനാരായണ' എന്ന ഭാവത്തില്‍ അവര്‍ നിസംഗത പാലിക്കുന്നു. എന്നാല്‍, ഒറീസയിലെയും ഇന്ത്യയിലെയും ബഹുഭൂരിപക്ഷം ഹൈന്ദവരും നിഷ്ഠൂരമായ ഈ കൂട്ടക്കുരുതിക്ക് എതിരാണെന്നുള്ളതാണ് വസ്തുത. ഒറീസയില്‍നിന്നു തന്നെ അതു വ്യക്തമാകുന്നുണ്ട്. തീവ്രവാദികളുടെ ഇരയായ ക്രൈസ്തവരെ സഹായിക്കാന്‍ ഓടിയെത്തിയതും അവര്‍ക്ക് അഭയം നല്‍കിയതും ഹൈന്ദവരാണ്.
മറ്റൊരുവിഭാഗം ക്രൈസ്തവര്‍ക്കുവേണ്ടി വളരെ വാചാലരാണ്. എല്ലാ രംഗത്തും ക്രൈസ്തവരുടെ സേവനത്തെ അവമതിക്കുകയും വിദ്യാഭ്യാസ, സേവന, ധാര്‍മികരംഗങ്ങളില്‍ നിന്നു അവരെ തൂത്തെറിയാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപ്രസ്ഥാനങ്ങളാണ് സംരക്ഷകവേഷത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. മൂന്നുകൂട്ടരുടെയും കണ്ണ് വോട്ടില്‍മാത്രം.
കേന്ദ്ര ഭരണകൂടത്തിന്റെയും കേന്ദ്രത്തിലെ ഭരണപാര്‍ട്ടികളുടെയും നിലപാട്, കാഷ്മീരില്‍ നടക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളുടെ കാര്യത്തിലായാലും ഒറീസയിലെ ക്രൈസ്തവ മതപീഡനത്തിന്റെ കാര്യത്തിലായാലും അപഹാസ്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ മറ്റാരേക്കാള്‍ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 355, 356 വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കേണ്ടിയിരുന്നില്ല. Article 355 Duty of the Union to Protect States against external agression and internal disturbance: it shall be the duty of the Union to protect every state against external agression and internal disturbance and to ensure that the goverment of every state in carried on in accordance with the provisions of this constitution. 356þmw വകുപ്പ് ഒറീസയില്‍ ഇന്നു നടക്കു ന്ന രീതിയില്‍ ആഭ്യന്തരരംഗം തകരുമ്പോള്‍ കേന്ദ്രത്തിന് ഇടപെടാനുള്ള എല്ലാ അധികാരവും നല്‍കുന്നുണ്ട്. ഈ ഭരണഘടനാനുശാസനം പാലിക്കുന്നതില്‍ കേന്ദ്രം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
നടപ്പാക്കാനാവില്ലെങ്കില്‍ എത്രയും വേഗം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ആ വകുപ്പ് എടുത്തുകളയട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍കൊണ്േടാ പിടിപ്പുകേടുകള്‍കൊണ്േടാ ഒരു സംസ്ഥാനം, ഒരു പ്രദേശം കലാപ കലുഷിതമായാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ പീഡിപ്പിക്കപ്പെടുന്നവരെ, തകര്‍ക്കപ്പെടുന്നവരെ സംരക്ഷിക്കുക കേന്ദ്ര കര്‍ത്തവ്യമാണ്. 355, 356 എന്നീ വകുപ്പുകളിലെ ഭരണഘടനാ വ്യവസ്ഥയുടെ അക്ഷരാര്‍ഥവും ആന്തരാര്‍ഥവും അതുതന്നെയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഒറീസ സര്‍ക്കാരിനോടുള്ള, ഹൈന്ദവ തീവ്രവാദികളോടുള്ള, ക്രൈസ്തവ വംശഹത്യ നടത്തുന്നവരോടുള്ള ഇന്നത്തെ മൃദുസമീപനം അധാര്‍മികമാണ്, ഭരണഘടനാ വിരുദ്ധമാണ്, ഭരണഘടനാപരമായ പരാജയമാണ്. ഇതിനെ അത്യന്തം നിരുത്തരവാദപരമെന്നേ വിശേഷിപ്പിക്കാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ബോധപൂര്‍വമായ നിഷ്ക്രിയത്വമെന്നു ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അത്യന്തം ലജ്ജാകരമായ ഒരു സ്ഥിതിവിശേഷം. ഒറീസാ മതപീഡനത്തെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു കേന്ദ്ര മന്ത്രിസഭാ തീരുമാനമെന്ന് ഒരു കേന്ദ്ര മന്ത്രിപറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മറ്റൊരു ഗവണ്‍മെന്റ് വക്താവ് പ്രസ്താവിക്കുന്നു. ഇത് എന്തൊരു നയം? ഇത് ഒളിച്ചു കളിയല്ലേ? സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ആവശ്യപ്പെടണമത്രെ! കോഴിപിടിത്തത്തെപ്പറ്റി അന്വേഷിക്കണമെന്നു കുറുക്കന്‍ തന്നെവേണം കടുവായോട് ആവശ്യപ്പെടാന്‍ അല്ലേ? എന്താണിത്? കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനസര്‍ക്കാരാണോ പരമാധികാര സര്‍ക്കാര്‍? ഇന്ത്യ ഒറീസയിലാണോ അതോ ഒറീസ ഇന്ത്യയിലാണോ? ക്രൈസ്തവ വംശഹത്യ നടക്കുന്ന ഒറീസയിലാണ് ഇന്ത്യയെന്നു തോന്നിപ്പോകും അത്യന്തം നിര്‍ഭാഗ്യകരവും ലജ്ജാകരവുമായ സമീപനം കാണുമ്പോള്‍. ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും നിശബ്ദതയുടെ അര്‍ഥം മനസിലാക്കാം. കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസഹായതയും പ്രകടിപ്പിക്കുന്ന മൌനവുമാണ് മനസിലാക്കാനാവാത്തത്.
ആകെ രണ്ടു ശതമാനം ക്രൈസ്തവര്‍ മാത്രമാണ് ഒറീസയിലുള്ളത്. അവര്‍ എന്തു രാജ്യദ്രോഹമാണ് ചെയ്തത്, ഇത്രവലിയ മതപീഡനം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍? ഒറീസയിലെ വര്‍ഗീയ സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്നു ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിസഹായരായ ഈ ആദിവാസി ക്രൈസ്തവ ജനതയ്ക്ക് നീതിലഭിക്കേണ്ടതല്ലേ? നിസാര കാര്യങ്ങള്‍ക്ക് വാചാലരാകുന്ന, വിപ്ളവം തുപ്പുന്ന പുരോഗമനക്കാരായ ക്രൈസ്തവ നേതാക്കന്മാരുടെ തന്നെ നാവിറങ്ങിപ്പോയോ? ശബ്ദിക്കേണ്ടവര്‍ ശബ്ദിച്ചിരുന്നെങ്കില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒറീസയുടെ നിലവിളി ഇത്ര ഭയാനകവും ഹൃദയഭേദകവുമാകില്ലായിരുന്നു. ക്രൈസ്തവര്‍ പോയി തുലയട്ടെ, അവരുടെ വോട്ടിന്റെ എണ്ണം കൈവിരലില്‍ എണ്ണാവുന്നതല്ലേയുള്ളൂ! നമ്മുടെ ജനാധിപത്യത്തിലെ ഒരേയൊരു യാഥാര്‍ഥ്യം വോട്ട് തന്നെ. വോട്ടുവഴി ഉണ്ടാകുന്ന അധികാരവും പണവും ആ വോട്ടിനുവേണ്ടി നിശബ്ദത പാലിക്കുന്നവര്‍ ധാര്‍മികാധപതനത്തിന്റെ ആഴക്കടലിലാണു ചെന്നുപെട്ടിരിക്കുന്നത്. മനുഷ്യന്റെ നന്മയില്‍ വിശ്വാസമുള്ള സര്‍വരും ജാതിമത ഭേദമെന്യേ ഒറീസയിലെ ക്രൈസ്തവനരഹത്യക്കെതിരേ പ്രതികരിക്കേണ്ടതാണ്. അല്ലെങ്കില്‍ പിന്നെ മനുഷ്യത്വത്തെപ്പറ്റി, മാനവികതയെപ്പറ്റി എല്ലാവരും എന്തിന് വാചാലരാകുന്നു.
മുഖപ്രസംഗം.deepika

ഇടതുപക്ഷ സംഘം ഭുവനേശ്വറില്‍; സന്ദര്‍ശനം പറ്റില്ലെന്ന് സര്‍ക്കാര്‍

ഇടതുപക്ഷ സംഘം ഭുവനേശ്വറില്‍; സന്ദര്‍ശനം പറ്റില്ലെന്ന് സര്‍ക്കാര്‍.

ക്രൈസ്തവ വേട്ട നടക്കുന്ന ഒറീസയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം - സിപിഐ എംപിമാരുടെ സഘം തിങ്കളാഴ്ച ഭുവനേശ്വരിലെത്തി. എന്നാല്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഒറീസ ആഭ്യന്തര സെക്രട്ടറി തരുകാന്തി മിശ്ര സംഘത്തെ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ സ്ഥിതി അനുകൂലമല്ലെന്നും സന്ദര്‍ശനം സാധ്യമല്ലെന്നും ആഭ്യന്തരസെക്രട്ടറി സംഘത്തെ അറിയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ തപന്‍ സെന്‍, സുരേഷ് കുറുപ്പ്, സിപിഐ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, സി കെ ചന്ദ്രപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ട്. സംഘം ഗവര്‍ണര്‍ എം സി ഭണ്ഡാരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചുവെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. വൈകുന്നേരത്തിനുള്ളില്‍ അനുമതി കിട്ടിയില്ലെങ്കില്‍ സംഘം മടങ്ങുമെന്ന് സുരേഷ് കുറുപ്പ് അറിയിച്ചു. സിപിഐ എം - സിപിഐ, എന്‍സിപി പാര്‍ടിയുടെ നേതൃത്വത്തില്‍ ഭുവനേശ്വറിലെ ജവഹര്‍ സ്റ്റാച്യുവില്‍ തിങ്കളാഴ്ച രാവിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ ധര്‍ണ നടത്തി.