Sunday, August 28, 2011

അരാഷ്ട്രീയവാദം വളര്‍ത്താനുള്ള നീക്കം അപകടകരം: പിണറായി



അരാഷ്ട്രീയവാദം വളര്‍ത്താനുള്ള നീക്കം അപകടകരം: പിണറായി ...



അങ്കമാലി/ഹരിപ്പാട്: രാഷ്ട്രീയം കൊള്ളരുതാത്തതാണെന്ന് പ്രചാരിപ്പിച്ച് അരാഷ്ട്രീയത വളര്‍ത്താനുള്ള നീക്കം രാജ്യത്തിെന്‍റ ഭാവി അപകടപ്പെടുത്തുമെന്ന് സിപിഐ എം സംസ്ഥാന ക്രെട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ നിയമസഭാ സ്പീക്കറും സിപിഐ എം നേതാവുമായിരുന്ന എ പി കുര്യെന്‍റ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിഎസ്എ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അങ്കമാലിയിലും കുവൈത്ത് മലയാളികളുടെ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല) വി സാംബശിവന്‍ സ്മാരക പുരസ്കാര വിതരണം ചെയ്ത് ഹരിപ്പാട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. ശ്രീനാരായണെന്‍റ നേതൃത്വത്തില്‍ നടന്ന നവോത്ഥാനത്തിെന്‍റ തുടര്‍ച്ച വിവിധ രാഷ്ട്രീയ കക്ഷികളാണ് ഏറ്റെടുത്തത്. വ്യത്യസ്തമായ പങ്ക് ഓരോരുത്തരും വഹിച്ചു. അതാണ് മറ്റ് പ്രദേശങ്ങളിലെല്ലാം കാണുന്ന പ്രശ്നങ്ങള്‍ ഏശാത്ത നാടായി കേരളത്തെ മാറ്റിയത്. അതാകെ നിഷേധിച്ചാണ് അരാഷ്ട്രീയതയും ജാതി ബോധവും മതവൈരവും വളര്‍ത്താനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നത്. മതനിരപേക്ഷതയും സൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുമായി ഇടപെടുന്നത് വിലക്കുന്ന നടപടികള്‍ പോലും ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായി. സമൂഹം കൂട്ടായ്മയിലൂടെയാണ് വളര്‍ന്നത്. ആ കൂട്ടായ്മ തകര്‍ക്കലാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയത്തില്‍ ഒന്നോരണ്ടോ മോശക്കാര്‍ ഉണ്ടാകാം. അവരെ ചൂണ്ടി കാണിച്ച് എല്ലാവരും അത്തരാക്കാരാണെന്നും രാഷ്ട്രീയം മോശമാണെന്നും വരുത്തിരരീര്‍ക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനും നാടിെന്‍റ ഭാവിക്കും ആപത്താകുന്ന അത്തരം നീക്കങ്ങളെ ചെറുക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. സമൂഹത്തിലെ ഏല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നേതാവാണ് എ പി കുര്യന്‍ . രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിെന്‍റ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്നും പിണറായി പറഞ്ഞു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. എ പി അനുസ്മരണ ചടങ്ങില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍ , സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍ , കെ പി ധനപാലന്‍ എംപി, എംഎല്‍എമാരായ ജോസ് തെറ്റയില്‍ , ബി ഡി ദേവസി, സാജു പോള്‍ , ഏരിയാ സെക്രട്ടറി പി ജെ വര്‍ഗീസ്, മുനിസിപ്പല്‍ ശചയര്‍മാന്‍ സി കെ വര്‍ഗീസ്, സിഎസ്എ സെക്രട്ടറി പി വി പൗലോസ് എന്നിവര്‍ സംസാരിച്ചു. അഡ്വ. പി സി വര്‍ഗീസ് അധ്യക്ഷനായി.

ഹസാരെ സമരം നിര്‍ത്തി




ഹസാരെ സമരം നിര്‍ത്തി





ന്യൂഡല്‍ഹി: അണ്ണാഹസാരെ 12 ദിവസമായി തുടര്‍ന്നു വന്ന നിരാഹാരസമരം ഞായറാഴ്ച രാവിലെ 10.20 ന് അവസാനിപ്പിച്ചു. കുട്ടികളില്‍ നിന്ന് ഇളനീര് സ്വീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. തന്റെ സമരം ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടത് ഇന്ത്യന്‍ ജനതയുടെ വിജയമാണെന്നും ഹസാരെ പറഞ്ഞു. ഹസാരെ അനുകൂലികള്‍ സമരവിജയത്തെ തുടര്‍ന്ന് വൈകിട്ട് ഇന്ത്യഗേറ്റിലേക്ക് റാലി നടത്തും. ഹസാരെ ഉന്നയിച്ച മൂന്നു നിര്‍ദേശങ്ങളും ഉള്‍പ്പെടുതി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം ഇരു സഭകളുംഅംഗീകരിച്ചിരുന്നു. രാംലീല മൈതാനത്തിലേക്ക് ഹസാരെ അനുയായികളുടെ പ്രവാഹം തുടരുകയാണ്. നീണ്ട നിരാഹാര സമരത്തെ തുടര്‍ന്ന് അവശനായ ഹസാരെയെ ആശുപത്രിയിലേക്കു മാറ്റും. പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയമനുസരിച്ച് താഴെതട്ടുവരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ലോക്പാലിന്റെ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശ രേഖസ്ഥാപിക്കും. ഹസാരെയുടെ മൂന്നു നിര്‍ദേശങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ശക്തമായ ലോക്പാലിനു വേണ്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ വഴങ്ങി. ഇതോടെ 12 ദിവസമായി നടക്കുന്ന സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി.

അഴിമതിക്കിടെ കോണ്‍ഗ്രസ് വരുമാനം എട്ടിരട്ടിയായി



അഴിമതിക്കിടെ കോണ്‍ഗ്രസ് വരുമാനം എട്ടിരട്ടിയായി



ന്യൂഡല്‍ഹി: കേന്ദ്രഭരണം അഴിമതിയുടെ തുടര്‍ക്കഥകളില്‍ ആടിയുലയുമ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക രേഖ പുറത്തുവന്നിരിക്കുന്നു. ഏഴ് വര്‍ഷങ്ങളില്‍ പാര്‍ട്ടിവരുമാനം എട്ടിരട്ടിയായാണ് വര്‍ധിച്ചത്. വിവരാകാശ നിയമപ്രകാരം ചെന്നൈയിലെ ഗോപാലകൃഷ്ണനു ലഭിച്ച മറുപടിയില്‍ 2002-03 വര്‍ഷങ്ങളില്‍ 69.55 കോടിയായിരുന്ന കോണ്‍ഗ്രസിന്റെ വരുമാനം 2010-11 വര്‍ഷം 465.57 കോടിയായാണ് വര്‍ധിച്ചത്. ഇതില്‍ 95.90 കോടി രൂപ സംഭാവനയും 326.71 കോടി രൂപ കൂപ്പണുകളിലൂടെ ശേഖരിച്ചതുമാണെന്നാണ് പാര്‍ട്ടി വെളിപ്പെടുത്തല്‍ . കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും ഊര്‍ജ്ജോത്പാദകരില്‍ നിന്നും ടെലികോം കമ്പനികളില്‍ നിന്നും കല്‍ക്കരി മേഖലയില്‍ നിന്നും സംഭാവന സ്വീകരിച്ചതായി പറയുന്നു. ഈ മേഖലയിലെല്ലാം ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ലഭിച്ച വരുമാനത്തില്‍ സോണിയാഗാന്ധി 79,068, സച്ചിന്‍ പൈലറ്റ് 60,000, എസ് എം കൃഷ്ണ 38,500, എംഎസ് ഗില്‍ 32,000 എന്നിങ്ങിനെയാണ് സംഭാവന നല്‍കിയതെന്നിരിക്കെ വരുമാനത്തിലുണ്ടായ വന്‍വര്‍ധന സംശയങ്ങള്‍ക്ക് വകനല്‍കുന്നു.

Saturday, August 20, 2011

തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍

തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു എം കെ പന്ഥെ. തൊഴിലാളികള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും എന്നും മുന്‍നിരയിലുണ്ടായിരുന്നു. സാമൂഹ്യസേവന പാരമ്പര്യമുള്ള വീട്ടിലെ ജനന പശ്ചാത്തലം തന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകങ്ങള്‍ , ചെറുപ്പത്തില്‍ പന്ഥെയെ ആകര്‍ഷിച്ചിരുന്നു. ഷോലാപ്പൂരിലെ ഡിഎവി കോളേജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായത്. 1940ല്‍ മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലെ ഖണ്ഡേഷ് തുണിമില്ലില്‍ നടന്ന തൊഴിലാളി സമരമാണ് അദ്ദേഹത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി അടുപ്പിച്ചത്. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന ഷോലാപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ സെക്രട്ടറിയായി. 1948ല്‍ ട്രേഡ്യൂണിയന്‍ രംഗത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അതേവര്‍ഷം തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഷോലാപ്പൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി. അക്കാലത്ത് 27 മാസക്കാലം അദ്ദേഹം തൊഴിലാളികളുടെ ഇടയില്‍ ഒളിവില്‍ കഴിഞ്ഞു. ബോംബെ പ്രസിഡന്‍സി ഗവണ്‍മെന്റ് നിയമിച്ച ഷോലാപ്പൂര്‍ ഹാന്റ്ലൂം വീവേഴ്സ് എന്‍ക്വയറി കമ്മിറ്റിയെ സഹായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ ഈ സര്‍വ്വേവഴി സാധിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പന്ഥെ പഠനവും തുടര്‍ന്നു. പുനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ 1953ല്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് 1960ല്‍ ഡോക്ടറേറ്റ് എടുത്തു. "ഷോലാപ്പൂരിലെ തൊഴിലാളി സംഘടനകള്‍ - ഘടനയും പ്രവര്‍ത്തനവും" എന്നതായിരുന്നു പിഎച്ച്ഡിക്കുള്ള വിഷയം. പിന്നീട് കേന്ദ്രതൊഴില്‍ മന്ത്രിയും രാഷ്ട്രപതിയുമായിത്തീര്‍ന്ന വി വി ഗിരിയായിരുന്നു പന്ഥെയുടെ തീസീസ് പേപ്പറിന്റെ പരിശോധകന്‍ . 1956ലെ ഗോവാ വിമോചന സമരത്തില്‍ പാര്‍ടിയോടൊപ്പം പാന്ഥെ സജീവമായി പങ്കെടുത്തു. ഷോളാപ്പൂരിലെ ഗോവാ വിമോചന സമിതിയുടെ സെക്രട്ടറിയായിരുന്നു. പാര്‍ടിയുടെ മറാത്തി വാരികയായിരുന്ന "ഏക് ജൂതി"ന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചത് ഇക്കാലത്താണ്. 1958 മുതല്‍ 1970വരെ പന്ത്രണ്ടുകൊല്ലം അദ്ദേഹം എഐടിയുസി യുടെ കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എസ് എ ഡാങ്കെ ജനറല്‍ സെക്രട്ടറിയും എസ് എസ് മിറാജ്കര്‍ പ്രസിഡന്റുമായിരുന്നു. റിവിഷനിസത്തിനെതിരായ ആശയസമരകാലത്ത് അദ്ദേഹത്തിന് കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. മോഡിനഗര്‍ തുണിമില്‍ തൊഴിലാളികളുടെ 1968ലെ ഐതിഹാസികമായ സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് തൊഴിലാളികളാണ് മരണമടഞ്ഞത്. 140 പേര്‍ക്ക് പരിക്കേറ്റു. കൊലക്കേസില്‍ കുരുക്കി പൊലീസ് അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 13 മാസക്കാലം അദ്ദേഹം ഒളിവിലായിരുന്നു. സിപിഐ എമ്മിന് വേണ്ടിയും അതിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന് വേണ്ടിയും പന്ഥെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് പരസ്യമായിട്ടും 1970വരെ അദ്ദേഹം എഐടിയുസിയില്‍ സെക്രട്ടറിയായി തുടര്‍ന്നത് രസകരമാണ്. വര്‍ക്കേഴ്സ് എജ്യൂക്കേഷന്‍ ബോര്‍ഡിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. മുതലാളിത്തവത്കരണ സമൂഹത്തിനെതിരെ ട്രേഡ് യൂണിയനുകളെ അണിനിരക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തെ സിഐടിയുവിന്റെ അമരക്കാരനാക്കി മാറ്റിയത്.

ലോക്പാല്‍ : സിപിഐഎം നിലപാട്



ലോക്പാല്‍ : സിപിഐഎം നിലപാട്




രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു.
ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു. രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.
ലോക്പാല്‍ ബില്‍ പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ലോകരാജ്യങ്ങളില്‍ വിവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുമൂലം ഇന്ത്യയില്‍ നാലു പതിറ്റാണ്ടായിട്ടും പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാനായിട്ടില്ല. ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാറുകളെല്ലാം ബില്‍ പരിഗണിച്ചുവെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിനും ഇതില്‍ താല്‍പര്യമില്ല. അഴിമതിയില്‍ മുങ്ങിയ യുപിഎ ഗവണ്‍മെന്റ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു ബില്ലുമായി രംഗത്തുവന്നത്. ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയെയും ആവശ്യകതയെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അഴിമതിയുടെ നിര്‍വചനം
പണമുണ്ടാക്കാനുള്ള എല്ലാ അനധികൃത ഇടപാടുകളും അഴിമതിയില്‍പ്പെടും. വഴിവിട്ട് പണം സമ്പാദിക്കുക, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്വജന പക്ഷപാതത്തിനായി പ്രവര്‍ത്തിക്കുക, സ്വന്തം കാര്യം നേടാന്‍ മറ്റുള്ളവരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുക, അഴിമതിക്കായി ഉദ്യോഗസ്ഥരെ സ്വാധീനിക്കുക, പണമുണ്ടാക്കാനായി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുക എന്നിവയെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. ഇന്നത്തെ സാഹചര്യത്തില്‍ 1988ലെ അഴിമതിവിരുദ്ധനിയമത്തിന്റെ പരിധിയാപിപ്പിക്കേണ്ടതുണ്ട്.
പൊതു അധികാരം സ്വകാര്യലാഭത്തിനായി ഉപയോഗിക്കുന്നതാണ് പൊതുവെ അഴിമതി. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി അധികാരം ദുര്‍വിനിയോഗിക്കുന്നതും അഴിമതിയായി കാണണം. 88ലെ നിയമത്തിലെ വ്യക്തി എന്ന നിര്‍വചനത്തില്‍ കമ്പനി പെടാത്തതിനാല്‍ ഇത്തരം അഴിമതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ കോഴപ്പണം കണ്ടെത്താനാവില്ല. എന്നാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. പൊതുമേഖലാ സ്ഥാപന വില്‍പ്പന ഇതിന് ഉദാഹരണമാണ്. "നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ബോധപൂര്‍വം അനര്‍ഹമായ നേട്ടം നല്‍കുന്നതും ഏതെങ്കിലും ജീവനക്കാരനില്‍ നിന്ന് അനര്‍ഹമായ നേട്ടം വാങ്ങുന്നതും" എന്ന് കൂടി ഉള്‍പ്പെടുത്തി അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം. സുതാര്യത ലോക്പാല്‍ വസ്തുത കണ്ടെത്തുന്ന ഒരു സമിതിയാവണം. സ്വമേധയാ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാകണം. ലഭിക്കുന്ന പരാതികളും മറ്റും അന്വേഷിക്കാനും പ്രഥമദൃഷ്ട്യാ അഴിമതിയുള്ള കേസുകള്‍ പ്രത്യേക കോടതിക്ക് അയക്കാനും സമയബന്ധിതമായി ശിക്ഷ ഉറപ്പുവരുത്താനുമുള്ള അധികാരമുണ്ടാവണം. കേന്ദ്ര തലത്തില്‍ അഴിമതി കേസുകളുമായി ബന്ധപ്പൈട്ട മുഴുവന്‍ സംവിധാനവും ഇതിന്റെ മേല്‍നോട്ടത്തിലാവണം. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് ശുപാര്‍ശ നല്‍കാനും അതു സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള അധികാരമുണ്ടാവണം. ഇക്കാര്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും സ്വതന്ത്രമായും നിര്‍വഹിക്കാന്‍ ലോക്പാലിന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കണം. നിയമനിര്‍മാണ സഭയും എക്സിക്യട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള വേര്‍തിരിവ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനൊത്താകണം ലോക്പാല്‍ രൂപീകരണം. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കേണ്ട ഒന്നുണ്ട്. അഴിമതി മാത്രം പരിഗണിക്കുന്ന ഒന്നാണോ അതോ പരാതി പരാഹാരവും അതിന്റെ ചുമതലയാണോ എന്നതാണത്. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഇത് സ്ഥാപിക്കണം.




ലോക്പാല്‍ രൂപീകരണവും ഘടനയും




ലോക്പാലില്‍ അംഗമാകാന്‍ കഴിവ്, കാര്യക്ഷമത, പരിചയം യോഗ്യത തുടങ്ങിയ സുതാര്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കണം. ഭരണനിര്‍വ്വഹണസമിതി അംഗങ്ങളും പാര്‍ലമെന്റ് നേതാക്കളും ഉന്നത നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളും നിയമജ്ഞരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന വിപുലമായ സെലക്ഷന്‍ കമ്മറ്റി വേണം.



ഘടന




ലോക്പാലില്‍ എല്ലാവിഭാഗത്തില്‍ നിന്നും പ്രതിനിധികളുണ്ടാവണം. ചെയര്‍മാനെ കൂടാതെ പത്തംഗങ്ങള്‍ വേണം. ഇതില്‍ നാലു പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. ഭരണ-സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ള മൂന്നു പേര്‍ . ബാക്കി മൂന്നു പേര്‍ നിയമ, അക്കാദമിക്, സാമൂഹ്യ സേവന മേഖലകളില്‍ നിന്നാവണം. രാഷ്ട്രീയ നേതാക്കള്‍ പാടില്ലെന്നതു പോല വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ആരുമുണ്ടാകരുത്. അധികാരപരിധി ഉന്നതങ്ങളിലെ അഴിമതി മുന്‍ഗണനാ ക്രമത്തില്‍ പരിഹരിക്കേണ്ടതാണെങ്കിലും, സാധാരണക്കാരന് നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അഴിമതിയാണ് വേഗത്തില്‍ പരഹരിക്കേണ്ടത്. സംസ്ഥാനങ്ങളിലെഅധികാരികളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതിയേറെയും. ലോക്പാല്‍ മാതൃകയിലുള്ള സംസ്ഥാന ലോകയുക്തകളുടെ പരിധിയില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരെയും തദ്ദേശസ്ഥാപന, കോര്‍പ്പറേഷന്‍ ജീവനക്കാരെയും പെടുത്തണം. ഇതിനൊപ്പം ജനങ്ങളുടെ പരാതി തീര്‍ക്കാനും പ്രാഥമിക സേവനം ഉറപ്പുവരുത്താനും, മുകളില്‍ നിര്‍ദേശിച്ചതുപോലെ പരാതി പരിഹാര സംവിധാനവും വേണം.



പ്രധാനമന്ത്രി




വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം. പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാപൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരുന്ന ബില്ലാണ് 1989ല്‍ വി പി സിങ് ഗവണ്‍മെന്റ് കൊണ്ടുവന്നത്. പിന്നീടുകൊണ്ടുവന്ന മറ്റെല്ലാ കരട് നിയമനിര്‍മാണങ്ങളിലും പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001ലെ ലോക്പാല്‍ ബില്‍ പരിശോധിക്കുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിയ ഇപ്പോഴത്തെ സര്‍ക്കാരാണ് 1989നുശേഷം ആദ്യമായി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്. പ്രധാനമന്ത്രിയടക്കം അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയിലും വരണം.
ഉന്നത നീതിന്യായവ്യവസ്ഥയും പരിശോധനക്കു വിധേയമാകേണ്ടതുണ്ട്. ഇവരുടെ അഴിമതി അന്വേഷിക്കാന്‍ ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണമെന്നത് സ്വയം സംരക്ഷണമാകുന്നുണ്ട്. അതേസമയം ഇവരെ ലോക്പാലില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശം ഭരണഘടനാപരമായി സുപ്രിംകോടതിക്കുള്ള സ്വാതന്ത്ര്യത്തിലെ കൈകടത്തലുമാവും. വെറുമൊരു ആരോപണത്തിന്റെ പേരിലും ലോക്പാല്‍ അന്വേഷണം തുടങ്ങാം. അത് ജഡ്ജിമാര്‍ക്ക് ഭീതികൂടാതെ പ്രവര്‍ത്തിക്കുന്നതിനു വിഘാതമാകും. അതുകൊണ്ട് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ എന്ന പ്രത്യേക സംവിധാനം ഉണ്ടാകണം. ജഡ്ജി നിയമനവും ഉയരുന്ന പരാതികളും അഴിമതിയും പരിഹരിക്കലും കമീഷനാവണം. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരും.



പാര്‍ലമെന്റ് അംഗങ്ങള്‍




പാര്‍ലമെന്റ് അംഗങ്ങളും നിയമപരിധിയില്‍ വരണം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും അഴിമതി അന്വേഷിക്കാനും ഇപ്പോഴുള്ള സംവിധാനം ദുര്‍ബലമാണ്. ആര്‍ട്ടിക്കിള്‍ 105 അനുസരിച്ച് അംഗങ്ങള്‍ക്ക് സംസാര സ്രാതന്ത്ര്യത്തിനും വോട്ടിങ്ങിനും പ്രത്യേക സംരക്ഷണമുണ്ട്. ഈ സ്വാതന്ത്ര്യവും സംരക്ഷണവും എംപിമാരുടെ അഴിമതിക്ക് ബാധകമാകരുത്. ആര്‍ട്ടിക്കിള്‍ 105 ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മായി വിലയിരുത്താനും അഴിമതി തടയാനും കഴിയണം. പറ്റുമെങ്കില്‍ , വോട്ടിങ്, പ്രസംഗം തുടങ്ങി എംപിയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അത് അഴിമതി നിരോധന പരിധിയില്‍ വരുത്താന്‍ കഴിയണം.
ലോകായുക്തകള്‍






കേന്ദ്ര ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണം. കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധം ഉദാരവല്‍ക്കരണത്തിനു ശേഷം അഴിമതിക്കുള്ള പ്രധാന കരാണം വന്‍കിട ബിസിനസ്സുകാരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് തിരിച്ചറിയണം. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാലിന് കഴിയണം. അഴിമതിയിലൂടെ നേടിയ ലൈസന്‍സുകള്‍ , കരാറുകള്‍ , പാട്ടം തുടങ്ങിയവ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കാനാവണം. ഇത്തരംസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും നഷ്ടപ്പെട്ട പണംവീണ്ടെടുക്കാനും അധികാരമുണ്ടാകണം. ന്‍ ശുപാര്‍ശ നല്‍കാനുംകഴിയണം.






ഉപസംഹാരം



1. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക



2. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാകും വിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരുക



3. എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ വകുപ്പ് 105 ഭേദഗതി ചെയ്യുക
4. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം



5. സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോക്യുക്തകള്‍



6. കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി

Thursday, August 18, 2011

‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ വിപ്ലവകാരികള്‍ക്ക് എന്നും ആവേശം




‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ വിപ്ലവകാരികള്‍ക്ക് എന്നും ആവേശം





‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ളവകാരികള്‍ക്ക് അനുകരണീയ മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ആ ജീവിതം അന്യൂനമായ സംഘടനാശേഷിയും ഉറച്ച കമ്യൂണിസ്റ് ബോധവും സന്നദ്ധതയും മനുഷ്യസ്നേഹവും ധീരതയും സമ്മേളിച്ചതായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്യ്രംമൂലം അഞ്ചാംക്ളാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ ചെയ്തു; ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിനിരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ളവകാരികളൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ളവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. '34ല്‍ കോഗ്രസില്‍ രൂപംകൊണ്ട കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടമില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. '36ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്ത കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്തു. '40 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധദിനത്തിന് നേതൃത്വം നല്‍കിയത്. '40 അവസാനം അറസ്റ് ചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. '42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. '46 മുതല്‍ വീണ്ടും ഒളിവു ജീവിതമാരംഭിച്ചു. '46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്. കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിന്റെ പര്യായമായി 'സഖാവ്' മാറി. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലും കോഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പോലും ഗുണ്ടകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ അത്തരം പ്രദേശങ്ങളില്‍ ഓടിയെത്താനും സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകരാനുമുള്ള സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ളവകാരി നല്‍കിയ സന്ദേശം 'സഖാക്കളെ മുന്നോട്ട'് എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നെടുനായകത്വം വഹിച്ച സഖാവിന്റെ സ്മരണപുതുക്കുന്ന ഈ വേളയില്‍ സഖാവ് നയിച്ച അതേ തീവ്രതയോടെ പോരാട്ടം തുടരുകയാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം. ‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണക്കു മുന്നില്‍ വിപ്ലവാഭിവാദ്യങള്‍ അര്‍പ്പിക്കുന്നു

Monday, August 15, 2011

അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.



അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.




ന്യൂഡല്‍ഹി: അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ചൊവ്വാഴ്ച നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് പ്രശ്‌നം വീണ്ടും സങ്കീര്‍ണമായത്. അന്നയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ന ഹാസാരേയുടെ സമരത്തെ വിമര്‍ശിച്ചതിന് തൊട്ടു പിറകെയാണ് ഡെല്‍ഹി പോലീസ് സമരത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നയുടെ നിരാഹാര സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
അന്ന ഹസാരെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജെ.പി. പാര്‍ക്കില്‍ നടക്കാനിരുന്ന സമരത്തിന് നേരത്തെ നല്‍കില്‍ അനുമതി പിന്‍വലിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചത്തെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അന്ന ഹസാരെയുടെ തീരുമാനം. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജെ.പി. പാര്‍ക്കില്‍ അറസ്റ്റ് വരിക്കുമെന്നും അന്ന ഹസാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതിന് പുറമെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും അന്ന ഹസാര തള്ളിക്കളഞ്ഞു.

Sunday, August 14, 2011

സ്വാതന്ത്ര്യദിനത്തില്‍ നീതിക്കുവേണ്ടി കേഴുന്നവര്‍,മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച 158 പേര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല

സ്വാതന്ത്ര്യദിനത്തില്‍ നീതിക്കുവേണ്ടി കേഴുന്നവര്‍,മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച 158 പേര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല

മംഗലാപുരം വിമാനത്താവളത്തില്‍ 2010 മെയ് 22ന് നടന്ന ദുരന്തത്തിന് ഒരു യാത്രക്കാരനും ഉത്തരവാദിയല്ല. 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേരാണ് അന്ന് മരിച്ചത്..കാസര്‍കോട് ജില്ലയില്‍നിന്ന് മാത്രം 48 പേര്‍ മരിച്ചു. അങ്ങനെ മരിച്ചവരുടെ കുടുംബങ്ങളോട് തികഞ്ഞ അവഗണനയും നിരുത്തരവാദിത്തവുമാണ് എയര്‍ ഇന്ത്യ കാട്ടിയത്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല. ദുരന്തത്തില്‍ മരിച്ച കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നീതിതേടി കോടതിയെ സമീപിച്ചു. ആ ഹര്‍ജിയിലാണ് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എയര്‍ ഇന്ത്യ നേരത്തെ നല്‍കിയ നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരത്തുക കണക്കാക്കി ഉടന്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവിയും എയര്‍ ഇന്ത്യയും അന്ന് വ്യക്തമാക്കി. ഇന്ന് അതേ കൂട്ടര്‍ ഹൈക്കോടതിവിധിക്കെതിരെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നു. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില്‍ , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമപരമല്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. കഴിഞ്ഞ ജൂലൈ 20ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവില്‍ 1999ലെ മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യക്തമാക്കിയിരുന്നത്. എയര്‍ ഇന്ത്യ പൊതുമേഖലാസ്ഥാപനമാണ്. ഒരുകാലത്ത് അസൂയാവഹമാംവണ്ണം സര്‍വീസ് നടത്തിയിരുന്ന ആ സ്ഥാപനത്തെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കുവേണ്ടി തകര്‍ക്കാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നു. ഇന്ന് എയര്‍ ഇന്ത്യ വിമാനസര്‍വീസിന്റെ സ്ഥിതി പരിതാപകരമാണ്. മറ്റൊരു വിമാനവും കിട്ടിയില്ലെങ്കിലേ യാത്രക്കാര്‍ എയര്‍ ഇന്ത്യയെ ആശ്രയിക്കുന്നുള്ളൂ. ആ സ്ഥാപനത്തിന് അതില്‍ യാത്രചെയ്യുന്നവരോട് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഉത്തരവാദിത്തംപോലും ഇല്ല എന്ന സന്ദേശമാണ് അപ്പീല്‍ നല്‍കിയതിലൂടെ പുറത്തുവരുന്നത്. നഷ്ടപരിഹാരം നല്‍കുന്നത് പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണ് ഈ അപ്പീല്‍നാടകമെന്ന വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. എയര്‍ ഇന്ത്യയെ തകര്‍ത്ത് സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കഴിഞ്ഞദിവസം ലോക്സഭയില്‍ ഗൗരവമായി ഉയര്‍ന്നിരുന്നു. ഇന്ന് എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനി 22,165 കോടി രൂപയുടെ കടക്കെണിയിലാണ്. ആ നഷ്ടം നികത്തി കമ്പനിയെ മുന്നോട്ടുനയിക്കാനുള്ള ഇടപെടല്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പകരം ചെലവേറിയ വിമാനം വാങ്ങിക്കൂട്ടുകയാണ്. സര്‍വീസ് മെച്ചപ്പെടുത്തല്‍ , യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ , സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയാണിത്. പുതുതായി 111 വന്‍കിട വിമാനം വാങ്ങിയതില്‍ പതിനായിരം കോടി രൂപ നഷ്ടം വന്നു എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്ന് നാനാഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 2005ല്‍ 43 വിമാനങ്ങളാണ് വാങ്ങിയത്. എയര്‍ ഇന്ത്യയുടെ സാമ്പത്തികശേഷി പരിശോധിക്കാതെയാണ് ഈ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനുംപുറമെ 68 വിമാനങ്ങള്‍കൂടി വാങ്ങാന്‍ സിവില്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശിച്ചു. 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോഴാണ് 68 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എയര്‍ ഇന്ത്യ മാനേജുമെന്റല്ല, യുപിഎ സര്‍ക്കാര്‍ തന്നെയാണ് ഇതിലാകെ ഇടപെടുന്നത് എന്ന് തെളിയിക്കുന്ന അനുഭവമാണിത്. ഇഞ്ചിഞ്ചായി എയര്‍ ഇന്ത്യയെ ഇല്ലാതാക്കുക; അതിനുമുമ്പ് പരമാവധി അഴിമതി നടത്തുക-ഈ ലക്ഷ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അടുത്ത കാലത്ത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുനടന്ന ഒട്ടുമിക്ക ഇടപാടുകളിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആവശ്യത്തിലധികം പരിചയസമ്പന്നരായ പൈലറ്റുമാര്‍ ഇന്ത്യയിലുള്ളപ്പോഴാണ് എയര്‍ ഇന്ത്യ വിദേശപൈലറ്റുമാരെ എടുക്കുന്നത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തോടെയാണ് കമ്പനി നഷ്ടത്തിലായത്. ആ ലയനത്തിന്റെ ഉദ്ദേശ്യശുദ്ധി തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ പൈലറ്റുമാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല. പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ശമ്പളവും ആനുകൂല്യവും നല്‍കാമെന്ന് വാഗ്ദാനംചെയ്തെങ്കിലും അത് പാലിക്കപ്പെട്ടില്ല. എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതുപോലും ഏതാനും സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ്. ഈ പ്രക്രിയയുടെ തുടര്‍ച്ച മാത്രമാണ് മംഗലാപുരം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് കാട്ടുന്ന കടുത്ത അനീതി എന്നേ കരുതാനാകൂ. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അരുതായ്മകള്‍ അരങ്ങേറുന്നത്. ജനങ്ങളോടും രാജ്യത്തിനോടുമുള്ള വെല്ലുവിളി തന്നെയാണിത്. ഹൈക്കോടതി വിധിക്കും മുമ്പുതന്നെ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ , കോടതിവിധിയെ മറികടക്കാന്‍ ശ്രമിക്കുന്ന ലജ്ജാകരമായ അവസ്ഥയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനും വ്യോമയാനമന്ത്രി വയലാര്‍ രവിക്കും ബാധ്യതയുണ്ട്. അതവര്‍ നിറവേറ്റണം. എയര്‍ ഇന്ത്യ രാജ്യത്തിന്റെ സ്വത്താണെന്നും ജനങ്ങളുടെ ശത്രുവല്ലെന്നും അതിനെ നയിക്കുന്നവര്‍ മനസ്സിലാക്കിയേ തീരൂ.

ഇന്ത്യയുടെ തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്, വിറളി പിടിച്ച് കോണ്‍ഗ്രസ്സ് നെട്ടോട്ടം ഓടുന്നു.



ഇന്ത്യയുടെ തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്, വിറളി പിടിച്ച് കോണ്‍ഗ്രസ്സ് നെട്ടോട്ടം ഓടുന്നു.



ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാരസമരം ചൊവ്വാഴ്ച തുടങ്ങും. ഹസാരക്കെതിരെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും രംഗത്തുവന്നു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ സമരംതന്നെ നീതികേടാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ കുറ്റപ്പെടുത്തി. സമരം നേരിടാന്‍ അടിയന്തരാവസ്ഥക്കാലത്തില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും അണ്ണാഹസാരെ ആവശ്യപ്പെട്ടു. അറസ്റ്റുചെയ്താലും സമരം നിര്‍ത്തില്ല. രാജ്യത്തെങ്ങും യുവാക്കള്‍ തങ്ങള്‍ക്കൊപ്പം സമരത്തില്‍ ചേരും. ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഹസാരെ സംഘം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം തുടങ്ങണമെന്നും വ്യാഴാഴ്ച വൈകിട്ട് ആറിന് അവസാനിപ്പിക്കണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. 4000ത്തിനും 5000ത്തിനും ഇടയ്ക്ക് ആളുകള്‍ മാത്രമേ ജെപി പാര്‍ക്കില്‍ സമരത്തിനെത്താവൂ. 50 വാഹനങ്ങളില്‍ കൂടുതല്‍ അവിടെയെത്താന്‍ പാടില്ല. എന്നാല്‍ , ഈ നിബന്ധനകള്‍ പൗരന്റെ അവകാശലംഘനമാണെന്നും തങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരമാണ് തുടങ്ങാന്‍ പോകുന്നതെന്ന് ഹസാരെ സംഘത്തിലെ സ്വാമിഅഗ്നിവേശ്, ശാന്തിഭൂഷണ്‍ , അരവിന്ദ്കെജ്രിവാള്‍ , കിരണ്‍ബേദി എന്നിവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിലും ഹസാരെ പ്രതിഷേധിച്ചു. ഇന്ത്യയില്‍ നടക്കുന്ന സമരത്തെക്കുറിച്ച് അമേരിക്ക ഉപദേശിക്കുന്നതും ഇടപെടുന്നതും തെറ്റാണ്. ഈ സ്ഥിതിയിലേക്ക് എത്തിച്ചത് മന്‍മോഹന്‍സിങ്ങിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവോടെയല്ല ഡല്‍ഹി പൊലീസ് നിബന്ധനകള്‍ വച്ചതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹസാരെയുടെ കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മറുപടി നല്‍കി. അതേസമയം, സമരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാനുള്ള എല്ലാ സന്നാഹവും ഡല്‍ഹി പൊലീസ് ഒരുക്കിക്കഴിഞ്ഞു. അവകാശം പോലെതന്നെ ഉത്തരവാദിത്തവും ഒരു പൗരനുണ്ടെന്ന് മന്ത്രി കപില്‍സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണ്ണാഹസാരെയുടെ സമരം ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ല, അതുകൊണ്ട് നീതീകരണവുമില്ല. ലോക്പാല്‍ബില്ല് ഇപ്പോള്‍ സര്‍ക്കാരിന്റേതല്ല, പാര്‍ലമെന്റിന്റേതാണ്. അതു ചോദ്യംചെയ്യുന്നത് പാര്‍ലമെന്റിനെ ചോദ്യം ചെയ്യുന്നതിനുതുല്യമാണ്. ഇഷ്ടമുള്ളിടത്ത് സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിബല്‍ പറഞ്ഞു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി ആരോപിച്ചു. ജസ്റ്റിസ് സാവന്ത്കമീഷന്‍ ഹസാരെ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് ജനകീയ സമിതിക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് ഏപ്രിലില്‍ ജന്ദര്‍മന്തറില്‍ ഹസാരെ നടത്തിയ നിരാഹാരസമരം വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. അന്ന് ഹസാരെ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. കരടുണ്ടാക്കാന്‍ ലോക്പാല്‍സമിതി രൂപീകരിച്ചു. എന്നാല്‍ , ബില്ലിന്റെ കരട് രൂപീകരണവേളയില്‍ സര്‍ക്കാര്‍ ഹസാരെ സംഘത്തെ തള്ളി സ്വന്തം ബില്ല് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു. ഹസാരെയുടെ പിന്നാലെ മെയ് മാസത്തില്‍ സമരം തുടങ്ങിയ രാംദേവിനെ സര്‍ക്കാര്‍ തന്ത്രപരമായി കീഴടക്കിയിരുന്നു. സ്വാതന്ത്ര്യദിനപരിപാടികളുടെ സുരക്ഷയെന്ന പേരില്‍ തലസ്ഥാനത്ത് പൊലീസ് ഒരുക്കിയ സുരക്ഷാസംവിധാനങ്ങള്‍ അണ്ണാഹസാരെയുടെ സമരത്തെ നേരിടുന്നതിനു കൂടിയാണ്

വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം



വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം.


അഴിമതിക്കേസ്സുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം. പിറന്ന നാടിന്റെ മോചനത്തിന്നായി പോരാടി ജീവൻ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ വീര സ്മ രണയ്ക്കു മുന്നിൽ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അവര്‍ നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം..രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്ക് സാമ്രാജിത്ത ശക്തികള്‍ക്ക് എതിരെ ജീവന്‍ കൊടുത്തും പോരാടുമെന്നും പിറന്ന നാടിനെ കട്ടുമുടിക്കുന്ന ഭരണധികാരികള്‍ക്കെതിരായും ഭരണകൂടത്തിന്നെതിരായും യാതൊരു വിട്ടുവീഴ്ചയില്ലാതെ പടപൊരുതുമന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം .

Saturday, August 13, 2011

ആഗസ്ത് 15



ആഗസ്ത് 15




ചിറകരിയപ്പെട്ട കിളിക്ക് തുറന്നുകിട്ടുന്ന
ആകാശമാണോ സ്വാതന്ത്ര്യം?
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ
നാളങ്ങള്‍ ഒന്നൊന്നായി
കെട്ടുപോകുമ്പോള്‍ ഏത് ജനതയും
മനസ്സുകൊണ്ട് ചോദിച്ചുപോകുന്ന ചോദ്യമാണിത്.
നിരക്ഷരതയുടെ അന്ധകാരത്തില്‍
കഴിയാന്‍ ...
അണയാത്ത വിശപ്പിന്റെ എരിതീയില്‍
പിടയാന്‍ ...
ആകാശംമാത്രം മേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍
കൊടും തണുപ്പില്‍ മരവിച്ചു
മരിക്കാന്‍ ...
കടക്കെണിയില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യാന്‍ ...
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും കോടിക്കണക്കിന്
ഇന്ത്യന്‍ പൗരന്മാര്‍
അനുഭവിക്കുന്നത്.
ലോകത്തെ ശതകോടീശ്വരന്മാരുടെ
തിളക്കമുറ്റ പട്ടികയില്‍
ഒന്നാമനാകാന്‍ ...
ആറക്കത്തിനുമപ്പുറമുള്ള
കോടികളിലേക്ക്
സ്വകാര്യനിക്ഷേപങ്ങള്‍
പെരുപ്പിക്കാന്‍ ...
സാമ്രാജ്യത്വ മള്‍ട്ടി കോര്‍പറേറ്റുകളുടെ
ദല്ലാളുകളാകാന്‍ ...
മന്ത്രിമാരെ പകിടകളെ പോലെ
എടുത്തുപെരുമാറാന്‍ ...
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും അപൂര്‍വം
ഇന്ത്യന്‍ പൗരന്മാര്‍
അനുഭവിക്കുന്നത്.
മനസ്സ് നിര്‍ഭയവും
ശിരസ്സ് സമുന്നതവുമായിരിക്കുന്ന
ഒരു ഇന്ത്യയെക്കുറിച്ച്
രവീന്ദ്രനാഥടാഗോര്‍ സ്വപ്നം കണ്ടു
എല്ലാ മനസ്സും ഭയഗ്രസ്തവും എല്ലാ ശിരസ്സും
താണടിയുന്നതുമായ ഒരു വര്‍ത്തമാനകാല
ഇന്ത്യയെ ആധുനിക രാഷ്ട്രശില്‍പ്പികള്‍ നമുക്ക്
പ്രദാനംചെയ്തു.
എല്ലാ വിളക്കും അണയ്ക്കാനുള്ള
സ്വാതന്ത്ര്യം!
എല്ലാപോരിലും തോല്‍ക്കാനുള്ള
സ്വാതന്ത്ര്യം!
ഗില്ലറ്റിനിലേക്ക് കൂട്ടിക്കൊണ്ടുപോക
പ്പെട്ടപ്പോള്‍ മാഡം റോളണ്ട് പറഞ്ഞ വാചകമുണ്ട്: "
''Oh, Liberty, Liberty!
What Crimes are
Committed in your
Name!
ഏത് കുറ്റകൃത്യത്തിനുമുള്ള
ലൈസന്‍സാണോ
സ്വാതന്ത്ര്യം?
ഗുരുനാഥന്റെ കൈകളെ
ലക്ഷ്യമാക്കുന്ന
കരവാളിന്റെ സ്വാതന്ത്ര്യം...
ഗര്‍ഭപാത്രത്തിലുറങ്ങുന്ന
കുഞ്ഞിനെ തേടിയെത്തുന്ന
ത്രിശൂലത്തിന്റെ സ്വാതന്ത്ര്യം!
സ്വാതന്ത്ര്യത്തിന്
എന്തെല്ലാം രൂപങ്ങള്‍!
എന്തെല്ലാം ഭാവങ്ങള്‍!
എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കടക കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-
പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!
മനുഷ്യത്വത്തിന്റെ
മഹാവസന്തമുണ്ടെന്ന്
പ്രഭാവര്‍മ

'അഴിമതിക്കെതിരെ ജനങ്ങള്‍ ഉണരും. യുവാക്കള്‍ മുന്നോട്ടുവരും. ഈ സമരത്തില്‍ ജീവത്യാഗത്തിനുവരെ ജനങ്ങള്‍ തയ്യാറാവണം.''




'അഴിമതിക്കെതിരെ ജനങ്ങള്‍ ഉണരും. യുവാക്കള്‍ മുന്നോട്ടുവരും. ഈ സമരത്തില്‍ ജീവത്യാഗത്തിനുവരെ ജനങ്ങള്‍ തയ്യാറാവണം.''

ന്യൂഡല്‍ഹി: സുശക്തമായ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അന്ന ഹസാരെ ആഗസ്ത് 16ന് തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നു. സമരം മൂന്നു ദിവസംകൊണ്ട് അവസാനിപ്പിക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ഉപാധികള്‍ ഡല്‍ഹി പോലീസ് മുന്നോട്ടുവെച്ചു. എന്നാലിത് ഹസാരെയും കൂട്ടരും തള്ളി. നിബന്ധനകളില്‍ മിക്കതും ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി അന്ന ഹസാരെ പ്രധാനമന്ത്രിക്ക് കത്തെഴുതി.
പോലീസ് അനുവദിച്ച ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ തന്നെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഹസാരെയും സംഘവും ശനിയാഴ്ച വൈകിട്ട് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിബന്ധനകള്‍ അംഗീകരിക്കാമെന്ന് ഹസാരെയും സംഘവും സമ്മതപത്രം ഒപ്പിട്ടുനല്‍കിയാലേ സമരത്തിന് അനുമതി നല്‍കൂവെന്നാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. എന്നാല്‍, ഇവയില്‍ ഭരണഘടനാവിരുദ്ധമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹസാരെയുടെ നിലപാട്.
ഡല്‍ഹിയിലും പരിസരത്തും പോലീസ് നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ സമരങ്ങള്‍ക്കുള്ള പതിവുവേദിയായ ജന്തര്‍മന്തറില്‍ അനിശ്ചിതകാലസമരം നടത്താനാവില്ലെന്നു പറഞ്ഞാണ് ഹസാരെയ്ക്ക് ജെ.പി. പാര്‍ക്ക് അനുവദിച്ചത്. എന്നാല്‍, ഇവിടെയും ഒട്ടേറെ ഉപാധികള്‍ വെച്ചതോടെ സര്‍ക്കാറും ലോക്പാല്‍ സമിതിയിലെ പൊതുസമൂഹപ്രതിനിധികളും തമ്മിലുള്ള യുദ്ധം മുറുകുകയാണ്.
സമരത്തില്‍ 5000 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും 18ന് വൈകിട്ട് ആറുമണിയോടെ സമരം അവസാനിപ്പിക്കണമെന്നുമാണ് ഡല്‍ഹി പോലീസിന്റെ മുഖ്യനിബന്ധനകള്‍. സമരത്തിനെത്തുന്നവര്‍ റോഡിലേക്കിറങ്ങാതെ പാര്‍ക്കില്‍ തന്നെയിരിക്കണം, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തരുത്, പന്തലുകള്‍ കെട്ടരുത് തുടങ്ങിയവയാണ് മറ്റുപാധികള്‍. ഉപവാസത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ദിവസം കുറഞ്ഞത് മൂന്നുതവണ പരിശോധിക്കും.
ഉപവാസക്കാരെ ആസ്പത്രിയിലാക്കുന്ന കാര്യത്തിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ തീരുമാനം സംഘാടകര്‍ അംഗീകരിക്കണം. എന്നാല്‍, നിബന്ധനകളില്‍ മിക്കതും അംഗീകരിക്കാനാവില്ലെന്ന് ഹസാരെ വ്യക്തമാക്കി. മുപ്പതുദിവസത്തെ സമരത്തിനാണ് ഹസാരെ അനുമതി തേടിയിരുന്നത്. മൂന്നുദിവസം കഴിഞ്ഞ് സമരം നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന്, അപ്പോഴേക്കും പരിഹാരം തെളിഞ്ഞുവരുമെന്ന് അന്ന ഹസാരെ പറഞ്ഞു.
''അഴിമതിക്കെതിരെ ജനങ്ങള്‍ ഉണരും. യുവാക്കള്‍ മുന്നോട്ടുവരും. ഈ സമരത്തില്‍ ജീവത്യാഗത്തിനുവരെ ജനങ്ങള്‍ തയ്യാറാവണം.'' -ഹസാരെ പറഞ്ഞു. അഴിമതിക്കെതിരെയുള്ള മുന്നേറ്റം കണ്ട് സര്‍ക്കാര്‍ ഭയക്കുകയാണെന്ന് പൗരസമൂഹ പ്രതിനിധികളിലൊരാളായ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തുപോലും സമരം നടത്തുന്നതിന് സര്‍ക്കാര്‍ ഇത്തരം നിബന്ധനകള്‍ വെച്ചിട്ടില്ലെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി ചൂണ്ടിക്കാട്ടി. ''ഡല്‍ഹി പോലീസ് അയച്ച കത്തിലെ വരികള്‍ മറ്റാരോ തയ്യാറാക്കിയതാണ്. പോലീസ് സ്വതന്ത്രമായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് '' -അവര്‍ പറഞ്ഞു.
പോലീസ് ഇപ്പോള്‍ അനുവദിച്ച ജെ.പി. പാര്‍ക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. സമരത്തിന് അവരുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍, ജെ.പി. പാര്‍ക്കില്‍ത്തന്നെ സമരം നടത്തുമെന്ന് ഹസാരെയും സംഘവും വ്യക്തമാക്കി. ഹസാരെയുടെ സമരത്തെ രാജ്യം മുഴുവന്‍ പിന്തുണയ്ക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.

മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.


മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.

കൊച്ചി/കാസര്‍കോട്: മംഗളൂരു വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിവിധിക്കെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അന്താരാഷ്ട്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ വാഗ്ദാനം ഇതോടെ പാഴ്വാക്കായി. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില്‍ , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ . ദുരന്തത്തിനിരയായവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡപ്രകാരം 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജൂലൈ 20ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ ഉത്തരവിട്ടത്. 1999ലെ മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം എസ്ഡിആര്‍ (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്-ഇന്ത്യയില്‍ ഇത് 75 ലക്ഷം രൂപ വരും) ലഭിക്കാന്‍ അവകാശമുണ്ടെന്നും അനുബന്ധ ഇന്ത്യന്‍ നിയമമായ 2009ലെ കാരിയേജ് ബൈ എയര്‍ നിയമത്തിലും ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വയലാര്‍ രവിയും എയര്‍ ഇന്ത്യ അധികൃതരും കോടതിവിധി നേരത്തെ സ്വാഗതം ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തിയ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിനെകൂടി എതിര്‍കക്ഷിയാക്കിയാണ് വ്യാഴാഴ്ച ഡിവിഷന്‍ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ പാടില്ലെന്ന് 1995ലെ ഒഎന്‍ജിസി കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇത് ലംഘിച്ച് അപ്പീല്‍ നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നു. നഷ്ടപരിഹാരം പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയെ എയര്‍ ഇന്ത്യ സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്. റിട്ട. ജസ്റ്റിസ് എച്ച് ഡി നാനാവതിയാണ് അപ്പീല്‍ കേസിലും എയര്‍ ഇന്ത്യയുടെ അഭിഭാഷകന്‍ . 2010 മെയ് 22ന് നടന്ന ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്്. ഇതുവരെ 62 പേരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കി. മന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാക്കിനും വിലയില്ലാത്ത സാഹചര്യത്തില്‍ ഇനി ആരെ സമീപിക്കുമെന്ന ചിന്തയിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ .

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം


മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം
നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ പോയത് മനുഷ്യത്വരഹിതം...


കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആശ്രിതരുടെ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടമുണ്ടായി 15 മാസം പിന്നിട്ടിട്ടും ദുരിതാശ്വാസത്തിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ , മരിച്ച മുഹമ്മദ് റാഫിയുടെ പിതാവ് കുമ്പള സ്വദേശി അബ്ദുല്‍സലാം നല്‍കിയ കേസിലാണ് 75 ലക്ഷം വീതം എല്ലാവര്‍ക്കും ഒരുമാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്. അപ്പീല്‍ പോകില്ലെന്നും തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും എയര്‍ ഇന്ത്യ അപ്പീലുമായി പോയത് സഹായം പരമാവധി താമസിപ്പിക്കാനാണ്. ഇതില്‍ കടുത്ത പ്രതിഷേധവും ദുഃഖവുമുണ്ട്-ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്‍സി വൈസ് പ്രസിഡന്റ് എന്‍ എ സുലൈമാന്‍ , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, കലിംഗം നാരായണന്‍ , ഹബീബ് ഉള്ളാള്‍ , അബ്ദുല്‍സലാം കുമ്പള, പ്രമോദ് നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്


കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്


കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്. മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് മുസ്ലിംലീഗിനുള്ളതെന്ന അവകാശവാദം പൊള്ളയാണെന്ന് വ്യക്തമായി. കാസര്‍കോട് വെടിവയ്പിനെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം എ നിസാര്‍ കമീഷന് ലഭിച്ച തെളിവുകള്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടത് അക്ഷരാര്‍ഥത്തില്‍ കേരളീയരെയാകെ ഞെട്ടിക്കുന്നതാണ്. മലബാറിലാകെ വര്‍ഗീയകലാപം ഇളക്കിവിടാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയ വിവരമാണ് പുറത്തുവന്നത്. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ് പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷന് നല്‍കിയ മൊഴിയാണ് പരസ്യമായത്.

ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിടാന്‍ മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും സമ്മര്‍ദം ചെലുത്തിയതും കമീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും എന്തുകൊണ്ടാണെന്ന് ഇനിയും അന്വേഷിച്ച് വിഷമിക്കേണ്ടതില്ല. വിധി എതിരാകുമെന്ന് കണ്ടാല്‍ ജഡ്ജിയുടെ ജാതകം പരിശോധിക്കുന്നതില്‍ യുഡിഎഫിന് യാതൊരു മടിയുമില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന പാമൊലിന്‍ അഴിമതി ആരോപണം വസ്തുനിഷ്ഠമായും കാര്യക്ഷമമായും അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജി വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഒരു വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് അന്വേഷണം നടത്തി കണ്ടെത്തിയതായി ഇപ്പോള്‍ പറയുന്നു. ഇത് പ്രസ്തുത ജഡ്ജിയുടെ വിധി നിഷ്പക്ഷമല്ലെന്ന് വരുത്താനാണ്. കാസര്‍കോട് വെടിവയ്പിനെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച റിട്ടയേര്‍ഡ് ജഡ്ജിക്കും രാഷ്ട്രീയബന്ധമുണ്ടായിരുന്നെന്നാണ് മുസ്ലിംലീഗ് പറയുന്നത്. അതുകൊണ്ടാണ് ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്നും ന്യായീകരണമായി പറയുന്നു. വിവിധ കോടതികളിലെ ജഡ്ജിമാരുടെ പൂര്‍വകാലചരിത്രം അന്വേഷിച്ചാല്‍ പലരും വിദ്യാര്‍ഥിജീവിതകാലത്തും യുവാവായിരുന്ന കാലത്തും ഏതെങ്കിലും സംഘടനയില്‍ അംഗമോ നേതാവോ ആയിരുന്നെന്ന് കാണാന്‍ കഴിയും. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഭാരവാഹികളായിരുന്നവര്‍പോലും പിന്നീട് ജഡ്ജിയുടെ പദവിയില്‍ എത്തിയതായി കാണാം. അവര്‍ ഏതെങ്കിലും കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ കേസിന്റെ തെളിവിന്റെ അടിസ്ഥാനത്തിലാണ് വിധി കല്‍പിക്കുക-അതാണ് പതിവ്. അതില്‍നിന്ന് വ്യതിചലിച്ച് പക്ഷപാതിത്വം കാണിച്ചതായി വ്യക്തമായ തെളിവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അതല്ലാതെ ഒരു ജഡ്ജിയുടെ പൂര്‍വകാല രാഷ്ട്രീയബന്ധം പരിശോധിച്ച് പക്ഷപാതിത്വം ആരോപിക്കുന്നത് നീതിന്യായവ്യവസ്ഥയെത്തന്നെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ.

കാസര്‍കോട് ജുഡീഷ്യല്‍ കമീഷന്റെ മുമ്പില്‍ രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് വര്‍ഗീയകലാപം കുത്തിപ്പൊക്കാന്‍ ശ്രമിച്ചെന്ന വിവരം വെളിവാകുന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ ദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് വിവിധ ജില്ലകളില്‍ അക്രമമുണ്ടായത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയുന്നതല്ല. അത് ആസൂത്രിതമാണെന്ന് വ്യക്തം. 2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് സ്വീകരണം നല്‍കിയത്. അനുമതിയില്ലാതെ മുസ്ലിംലീഗ് പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിയുണ്ടായി. കടകള്‍ക്കുനേരെ ആക്രമണമുണ്ടായി. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളുമാണ് നശിപ്പിച്ചത്.

നാദാപുരത്താണെങ്കില്‍ കല്ലാച്ചിക്കടുത്ത് നരിക്കാട്ടേരിയില്‍ ഒരു ബോംബ് നിര്‍മാണ ഫാക്ടറിതന്നെ പിന്നീട് പ്രവര്‍ത്തിച്ചതായി കാണുന്നു. ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അഞ്ച് മുസ്ലിംലീഗ് ചെറുപ്പക്കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുപേര്‍ കൊല്ലപ്പെടാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. നിരവധി ആളുകള്‍ അവിടെ ബോംബ് നിര്‍മാണ ഫാക്ടറിയില്‍ പണിയെടുത്തിരുന്നു എന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇതൊരു ഫാക്ടറിതന്നെയായിരുന്നെന്ന് പറയുന്നത്. ലീഗിന്റെ ശക്തികേന്ദ്രത്തിലാണ് ബോംബ്സ്ഫോടനം നടന്നതെന്ന വസ്തുതയും കാണാതിരുന്നുകൂടാ. കാസര്‍കോട്ടും നാദാപുരത്തുമൊക്കെ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ആരോപിക്കുന്നത് ശരിയാണെന്ന് കരുതാനാകില്ല. ലീഗും എന്‍ഡിഎഫും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎഫ് തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും പ്രോത്സാഹനം നല്‍കുന്നതും മുസ്ലിം ലീഗാണെന്ന വിവരവും ആര്‍ക്കും അറിയാത്തതല്ല. തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് ലീഗ് വര്‍ഗീയകലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. അതിനുപുറമെ കള്ളപ്പണ ഇടപാട്, കള്ളനോട്ട് എന്നിവയടക്കം ദേശവിരുദ്ധമായ പലതും മറച്ചുവെക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. വര്‍ഗീയകലാപമുണ്ടായാല്‍ മുസ്ലിം ഏകീകരണം എളുപ്പത്തില്‍ സാധ്യമാകും എന്നാണ് ലീഗ്നേതൃത്വം കരുതുന്നത്. ഹിന്ദുവര്‍ഗീയവാദികളും മുസ്ലിം വര്‍ഗീയവാദികളും തീവ്രവാദികളും മതവിദ്വേഷം വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മതവിദ്വേഷം കുത്തിവച്ചാല്‍ വൈകാരികമായി ഉത്തേജനം ലഭിക്കാനിടവരും. അതുവഴിയാണ് സ്വന്തം സംഘടന ശക്തിപ്പെടുത്താന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്.

മുസ്ലിംലീഗിന് 2006ലെ തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചപ്പോള്‍ മുസ്ലിം ഏകീകരണം ഏതുവിധേനയും സാധിച്ചെടുക്കാനാണ് കുഞ്ഞാലിക്കുട്ടിയും സംഘവും ശ്രമിച്ചത്. കാസര്‍കോട്ടുനടന്ന വെടിവയ്പും കലാപവും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ശ്രമിച്ചതായ സത്യം പുറത്തുവരും. അതില്‍ കുഞ്ഞാലിക്കുട്ടിക്ക് നേരിട്ടുള്ള പങ്കാളിത്തവും തെളിയും. അങ്ങനെ വന്നാല്‍ ഇന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാകും. അതൊഴിവാക്കാനാണ് അസാധാരണമായ നടപടി യുഡിഎഫ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ കമീഷനുമുമ്പില്‍ രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നാടിനെയാകെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിച്ചതിനെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവന്നേ തീരൂ. വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ആപല്‍ക്കരമായ ശ്രമം ജനമധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള സമ്മര്‍ദം ജനങ്ങളില്‍ നിന്നാകെ ഉണ്ടാകണം. ഭരണം കിട്ടാന്‍ വര്‍ഗീയത; കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ അധികാര ദുര്‍വിനിയോഗം-ഈ രീതി സഹിക്കാനാവില്ല എന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്.

കുഞ്ഞാലിക്കുട്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി


കുഞ്ഞാലിക്കുട്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

കോഴിക്കോട്: അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുന്‍ ലീഗ് മന്ത്രിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. മന്ത്രിമാരായിരിക്കെ ഇവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍ കെ അബ്ദുല്‍അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നടപടി ആരംഭിച്ചത്. 17ന് പ്രാഥമിക തെളിവെടുപ്പിന് ഹാജരാകാനാവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്പി ടി ആര്‍ പ്രകാശ് അബ്ദുല്‍ അസീസിന് നോട്ടീസ് നല്‍കി. മന്ത്രിയായിരിക്കെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തിനകത്തും പുറത്തും സ്വത്ത് വാങ്ങിക്കൂട്ടിയതായി പരാതിയില്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ ഖത്തറില്‍ സ്റ്റീല്‍ ഫാക്ടറി ആരംഭിച്ചതായും പരാതിയിലുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാറില്‍ മന്ത്രിമാരായിരിക്കെ ഇ ടി മുഹമ്മദ് ബഷീര്‍ , ചെര്‍ക്കളം അബ്ദുള്ള, ആര്യാടന്‍ മുഹമ്മദ് എന്നിവരും അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ ഭീമമായ തുക നിക്ഷേപിച്ചതായും ഹോട്ടലുകള്‍ , റിസോര്‍ടുകള്‍ , ബാറുകള്‍ , അപ്പാര്‍ടുമെന്റുകള്‍ തുടങ്ങിയവ വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഇടനിലക്കാരനും സഹായിയുമായി പ്രവര്‍ത്തിച്ചത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനാണ്. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സീഷോര്‍ ഹോട്ട് റോളിങ് എന്നപേരില്‍ അടുത്ത കാലത്താണ് ഖത്തറില്‍ ഇരുമ്പുരുക്ക് വ്യവസായശാലയ്ക്ക് തുടക്കമിട്ടതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിക്കും മുന്‍മന്ത്രിമാരായ ഇ ടി മുഹമ്മദ്ബഷീറിനും ചെര്‍ക്കളം അബ്ദുള്ളയ്ക്കും എതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് നേരത്തെ ആരോപണങ്ങളുന്നയിച്ച കാര്യം അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വകുപ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അതേസമയം അന്വേഷണം നടക്കുന്നതായി ആരു പറഞ്ഞെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരണത്തില്‍ ചോദിച്ചു. ഇങ്ങനെയാരന്വേഷണമില്ലെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. ഏത് അന്വേഷണവും നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചപ്പോള്‍ ഇതിനു പിന്നില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരം വരുമ്പോള്‍ അതാരാണെന്ന് വെളിപ്പെടുത്തുമെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മുസ്തഫ


പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മുസ്തഫ


കൊച്ചി: പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ ഒരേ പങ്കാണുള്ളത്. താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടലാണോ ധനമന്ത്രിയുടെ പണിയെന്ന് ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫ ചോദിച്ചു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുസ്തഫ നടത്തിയത്. ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും ഇടപാടില്‍ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ധനമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും മുസ്തഫ പറഞ്ഞു. വിവാദ ഇടപാടിനെക്കുറിച്ച് തുടക്കത്തിലേ സംശയമുണ്ടായിരുന്നെന്ന് മുസ്തഫ പറഞ്ഞു. 15 ശതമാനം കമീഷനില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായി ചീഫ് സെക്രട്ടറിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയും തനിക്ക് ഫയല്‍ അയച്ചു. സംശയം കാരണം ഒപ്പിടാതെ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാനുള്ള തന്റെ കുറിപ്പിനടിയില്‍ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയും ഒപ്പിട്ടാണ് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചത്. ഇറക്കുമതിയില്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തീരുമാനം മന്ത്രിസഭക്കു വിട്ടത്. ഉത്സവകാലത്ത് ഭക്ഷ്യഎണ്ണയ്ക്ക് വന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്നു പറഞ്ഞാണ് ഇറക്കുമതി തിടുക്കത്തിലാക്കിയത്. മറ്റു കാര്യം മുഴുവന്‍ ചീഫ് സെക്രട്ടറിതലത്തിലാണ് നടന്നത്. അതുകൊണ്ട് തന്നെമാത്രമായി കേസില്‍ പ്രതിയാക്കാനാവില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമേ തനിക്കുമുള്ളൂ. ഒരര്‍ഥത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിയമപരമായി എല്ലാവരെയും പ്രതികളാക്കാന്‍ കഴിയുമോ എന്നറിയില്ല. എന്നാല്‍ , സാക്ഷികളെങ്കിലുമാക്കണം. ഇടപാടില്‍ സംശയമുണ്ടായിരുന്നിട്ടും ഫയലുകള്‍ പരിശോധിക്കാതെ താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നു. അപ്പോള്‍ മണ്ടനായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. കാരണം നല്ലതില്‍ തൊട്ടാലും ചീത്തയില്‍ തൊട്ടാലും അപകടത്തില്‍ ചാടും. അതിനേക്കാള്‍ നല്ലത് താന്‍ മണ്ടനാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നതാണ്. ഉദ്യോഗസ്ഥരൊക്കെ അങ്ങനെ കരുതിക്കോട്ടെ. ദൈവം അങ്ങനെ തോന്നിച്ചത് എത്ര നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഫയല്‍ ധനവകുപ്പില്‍ എത്താതിരുന്നതിന് താന്‍ ഉത്തരവാദിയല്ല. അത് തന്റെ ജോലിയല്ല. കിട്ടിയില്ലെങ്കില്‍ അവരാണ് അന്വേഷിക്കേണ്ടത്. പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ചീഫ് സെക്രട്ടറി പത്മകുമാറും പ്രതിയാകുന്ന സാഹചര്യത്തില്‍ തന്നെയും ബലിയാടാക്കി. ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു അതൊക്കെ. തുടരന്വേഷണ ഉത്തരവ് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രം പോലെയാണ്. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ല. അന്വേഷണത്തെ തള്ളുകയോ, സ്വീകരിക്കുകയോ അല്ലാതെ കുറ്റപത്രത്തിനു സമാനമായ ഉത്തരവിറക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ഡിവൈഎസ്പിയെ സ്ഥലംമാറ്റി


അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ഡിവൈഎസ്പിയെ സ്ഥലംമാറ്റി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ച വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി ആര്‍ പ്രകാശിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. തൃശൂര്‍ സിബിസിഐഡി ഒസിഡബ്ല്യുവിലേക്കാണ് സ്ഥലം മാറ്റിയത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് സ്ഥലംമാറ്റം. ഡിവൈഎസ്പി സി ടി ടോമിനെയാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയായി പകരം നിയമിച്ചത്. അദ്ദേഹം 10 ദിവസത്തിനുശേഷമേ ചാര്‍ജ് എടുക്കൂ എന്നാണ് വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

Friday, August 12, 2011

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുധാകരന്റെ ക്വട്ടേഷന്‍ : കേസ് അവസാനിപ്പിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുധാകരന്റെ ക്വട്ടേഷന്‍ : കേസ് അവസാനിപ്പിച്ചു .


കണ്ണൂര്‍ : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്ന കേസ് പൊലീസിന്റെ ഹര്‍ജിയെതുടര്‍ന്ന് കോടതി അവസാനിപ്പിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ മത്സരിച്ചപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത്. സംഭവത്തില്‍ വസ്തുതയില്ലെന്ന് കാണിച്ചാണ് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാഗേഷിന്റെ പ്രധാന തെരഞ്ഞെടുപ്പ് ഏജന്റായ എം വി ജയരാജന്റെ പരാതിയില്‍ ജില്ലാ വരണാധികാരിയായ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തെരഞ്ഞെടുപ്പു ദിവസം പകല്‍ മൂന്നോടെ ഡിസിസി ഓഫീസില്‍നിന്ന് വണ്ടിയില്‍ പുറപ്പെട്ട ക്വട്ടേഷന്‍ സംഘത്തിലെ ഏതാനുംപേരെ താലൂക്ക് ഓഫീസിനു മുന്നില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി പികെ ജോഷി എന്ന മധുര ജോഷി, ടി വി സ്റ്റാന്‍ലി എന്നിവരടക്കം 48 പേരായിരുന്നു പ്രതികള്‍ . ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ പി ബാലകൃഷ്ണന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ചാലക്കുടിയിലും പരിസരങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ക്വട്ടേഷന്‍ സംഘമാണെന്നും പിടിയിലായ വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്നും തെളിഞ്ഞു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്റെ നേതൃത്വത്തില്‍ ടൗണ്‍ സിഐ ഓഫീസില്‍ കയറി ബഹളം വയ്ക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അര്‍ധരാത്രിവരെ ആയുധങ്ങളുമായി വന്‍ സംഘം സ്റ്റേഷനു പുറത്തും സംഘടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിറ്റേന്ന് സിഐ ഓഫീസിലേക്കുള്ള റോഡ് തടയുകയും നഗരത്തിലാകെ പരിഭ്രാന്തി പരത്തുകയും ചെയ്തു. വന്‍ വിവാദം സൃഷ്ടിച്ച കേസ് ഇല്ലാതാക്കാന്‍ ഭരണമാറ്റത്തോടെയാണ് ശ്രമം ആരംഭിച്ചത്. ക്വട്ടേഷന്‍ വാങ്ങി അക്രമം നടത്തുന്നവരെ രാഷ്ട്രീയ താല്‍പര്യത്തില്‍ കേസില്‍നിന്ന് ഒഴിവാക്കിയാല്‍ കുറ്റകൃത്യം തുടരുന്നതിന് പ്രേരണയാകുമെന്നും തെരഞ്ഞെടുപ്പു സമയത്ത് അക്രമം സംഘടിപ്പിക്കാന്‍ എത്തിയവരാണെന്നതിനാല്‍ ചട്ടലംഘനമാണെന്നും കാണിച്ച് മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്കെല്ലാം എം വി ജയരാജന്‍ പരാതി നല്‍കി. കണ്ണൂരിലെ പൊലീസ് മേധാവിക്ക് നേരിട്ടും നിവേദനം നല്‍കി. അതൊന്നും പരിഗണിക്കാതെയാണ് രാഷ്ട്രീയ താല്‍പര്യം മാത്രം പരിഗണിച്ച് കേസ് അവസാനിപ്പിച്ചത്.

മലബാറിലെ ജനങള്‍ ജാഗ്രത പാലിക്കുക,

മലബാറിലെ ജനങള്‍ ജാഗ്രത പാലിക്കുക,വീണ്ടും കലാപത്തിന്ന് ലീഗ് കോപ്പ് കൂട്ടുന്നു..അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....

മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചിട്ടുണ്ടെന്ന് ചാനലുകളില്‍ ലഭിച്ച റിപ്പോര്ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത് .2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഈ അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണം സത്യസന്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇന്ത്യയുടെ ചരിത്രത്തില്‍ ആയമായിട്ടാണു ഇങിനെയോരു ജുഡിഷ്യല്‍ കമ്മിഷനെ പിരിച്ചുവിടുന്നത്.അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....
കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ജനങള്‍ക്കും കടകള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായിയെന്നത് യാദര്‍ച്ഛികമായ സംഭവമായികാണാന്‍ കഴിയില്ല.ഇതെല്ലാം കാണിക്കുന്നത് മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടാക്കാന്‍ ലീഗ് ഗൂഢാലോചന നടത്തിയെന്നതാണു. പൊലീസ് നല്‍കിയ മൊഴിയിലും‍ തെളിവുസഹിതം ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നുവെന്നും. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനവും അക്രമവും അഴിഞ്ഞാട്ടവും നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നതും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു.
അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചതെന്നും പറയുന്നു. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു
.

എന്തുകൊണ്ട് എല്‍ഡിഎഫ് പ്രക്ഷോഭം Posted on: 12-Aug-2011 12:20 AMതൊടുന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്






തൊടുന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ കേരളം പൊതുവെ എക്കാലവും പുലര്‍ത്തിപ്പോന്നിട്ടുള്ള രാഷ്ട്രീയ ധാര്‍മികതയുടെയും സാമൂഹ്യ സദാചാരത്തിന്റെയും ലംഘനമാണ്. നീതിന്യായപീഠത്തില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതിന്റെ പേരില്‍പോലും അധികാരം വിട്ടിറങ്ങിയിട്ടുള്ളവരുണ്ട് കേരളത്തില്‍ . എന്നാല്‍ , ഇവിടെയിതാ, കോടതി അക്കമിട്ട് കുറ്റപ്പെടുത്തിയശേഷവും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ വ്യഗ്രതപ്പെടുന്നു ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് കോണ്‍ഗ്രസുകാരില്‍ ചിലര്‍ വിശേഷിപ്പിച്ചുപോന്ന ഉമ്മന്‍ചാണ്ടി.

ജനാധിപത്യം പുലരുന്നത്, സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ മാത്രമല്ല, അടിസ്ഥാനപരമായ ചില ധാര്‍മികമൂല്യങ്ങളുടെകൂടി ബലത്തിലാണ്. അക്കാര്യം വിസ്മരിച്ചുകൂടാ. പാമൊലിന്‍ അഴിമതിക്കേസില്‍ തന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന കേവല പരാമര്‍ശംമാത്രമാണ് കോടതിയില്‍നിന്നുവന്നത് എന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍പ്പോലും രാഷ്ട്രീയ ധാര്‍മികത ആവശ്യപ്പെടുന്നത് രാജിയാണ്. ഇവിടെ, അന്വേഷിക്കണമെന്ന് പറഞ്ഞുനിര്‍ത്തുക മാത്രമല്ല കോടതി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് എന്താണെന്ന് കോടതി മുമ്പാകെ വന്ന രേഖകളുടെ അടിസ്ഥാനത്തില്‍ അക്കമിട്ടു വിവരിക്കുകകൂടി ചെയ്തു. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയെ ഏജന്റായി നിശ്ചയിച്ച് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചതും അവര്‍ക്ക് 15 ശതമാനം കമീഷന്‍ നല്‍കിയതുമെല്ലാം ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചതിന്റെ ബലത്തിലാണെന്ന് കോടതി കണ്ടെത്തി. കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനും സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്റെ നിരക്കിനേക്കാള്‍ പാമൊലിന്‍ വില ഉയര്‍ത്തി നിശ്ചയിച്ചതിനും കൂട്ടുനിന്നു ഉമ്മന്‍ചാണ്ടിയെന്ന് രേഖകളിലൂടെ, മൊഴികളിലൂടെ, കോടതി കണ്ടെത്തി. അഴിമതിയാണ് നടക്കാന്‍ പോകുന്നത് എന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വന്നശേഷവും അത് തടയണമെന്ന് ഉമ്മന്‍ചാണ്ടിക്ക് തോന്നിയില്ലത്രെ. ടെന്‍ഡര്‍ വിളിച്ചല്ല പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന് ഇറക്കുമതിച്ചുമതല ഏല്‍പ്പിച്ചുകൊടുത്തത്. 15 ശതമാനം കമീഷന്‍ എന്നത് ചര്‍ച്ചചെയ്തുപോലുമല്ല നിശ്ചയിച്ചത്. നിരക്ക് കുറപ്പിക്കാന്‍ ശ്രമം നടന്നതുമില്ല. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ഇറക്കുമതി. ആ ഇറക്കുമതിയാകട്ടെ, ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തത്തോടെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്രയും കാര്യങ്ങളാണ് കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം ഇതേക്കുറിച്ച് നടത്താന്‍ കോടതി നിര്‍ദേശിച്ചതും. ഇത്രയും കുറ്റപ്പെടുത്തലുകളുള്ളതില്‍ ഏതെങ്കിലും ഒരെണ്ണംമാത്രം പരിഗണിച്ചാല്‍പ്പോലും രാജിവയ്ക്കേണ്ടതാണ് മുഖ്യമന്ത്രി. പാമൊലിന്‍ ഇടപാടില്‍ അഴിമതിയുണ്ടായിരുന്നുവെന്ന് വിജിലന്‍സുതന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, എട്ടുപേര്‍ക്ക് കുറ്റപത്രം കൊടുത്തത്. അപ്പോള്‍ , അഴിമതിയുണ്ടായി എന്നത് വ്യക്തം. ആ അഴിമതിക്ക് വഴിതെളിച്ച ഒരാള്‍ മാത്രമെങ്ങനെ പ്രതിയാകാതിരിക്കും!

സാമാന്യബുദ്ധിയുള്ള ആരുടെ മനസ്സിലും വരുന്ന ഈ ചോദ്യമാണ് പരോക്ഷമായി കോടതി ഉന്നയിച്ചത്. ഇതിനിടെ, ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള ഗൂഢശ്രമം നടന്ന കാര്യംകൂടി പുറത്തുവന്നിരിക്കുന്നു. വിജിലന്‍സ് വിഭാഗം ആദ്യം തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി നാലാം പ്രതിയായിരുന്നുവെന്നും ആ തുടരന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് മറ്റൊരു റിപ്പോര്‍ട്ട് പിന്നീട് തയ്യാറാക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് ശിക്ഷിക്കപ്പെടേണ്ട മറ്റൊരു കുറ്റകൃത്യമാണ്. ആദ്യതുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരായി ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും ആ റിപ്പോര്‍ട്ട് മുക്കുകയായിരുന്നുവെന്നും വരുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണ പ്രക്രിയയില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ഇതിനര്‍ഥം. റിപ്പോര്‍ട്ട് മുക്കിയതിനെക്കുറിച്ചും കേസ് ഡയറി തിരുത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതാണ്. കോടതി ഇത് ശ്രദ്ധിക്കുമെന്നുവേണം കരുതാന്‍ . കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞശേഷമുണ്ടായ ഈ കൃത്രിമം ആരുടെ ഇടപെടല്‍കൊണ്ടുണ്ടായതാണെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. എന്തായാലും ഈ കൃത്രിമത്തിന്റെ ഗുണഭോക്താവ് ഉമ്മന്‍ചാണ്ടിയാണെന്നത് വ്യക്തം.

കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന നടപടിയാണ് ഉമ്മന്‍ചാണ്ടിയില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. വിജിലന്‍സ് വകുപ്പിന്റെ ചുമതലയൊഴിഞ്ഞ് "ആദര്‍ശപുരുഷനായി" എന്ന് നടിക്കുന്നതുതന്നെ ഇതില്‍ മുഖ്യം. വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇടപെടാനുള്ള ഒരു പഴുതും ഇനിയില്ല എന്ന് കേരളജനത വിശ്വസിക്കണമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്തിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ പക്കലാണുള്ളത്. വിജിലന്‍സ് വകുപ്പുമേധാവിയായി ആരിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും പൊതുഭരണച്ചുമതലയും ആഭ്യന്തരച്ചുമതലയുള്ള ഉമ്മന്‍ചാണ്ടിയില്‍ നിക്ഷിപ്തമാണ്. ഐപിഎസ് ഓഫീസര്‍മാരുടെ നിയമന-സ്ഥലംമാറ്റ കാര്യങ്ങളില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എടുക്കുക. വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പൊലീസ് ഓഫീസര്‍മാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുപോലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താല്‍പ്പര്യത്തിലാണ് തയ്യാറാക്കപ്പെടുന്നത്. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ ഏതെങ്കിലുമൊരു ഡിവൈഎസ്പി മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കെങ്കിലും എഴുതാന്‍ ധൈര്യപ്പെടുമോ? ഇല്ല എന്ന് ഏവര്‍ക്കുമറിയാം. ഇതുകൊണ്ടാണ്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകുമെന്നു പറയുന്നത്. ആര്‍ക്കുമറിയുന്ന ഇക്കാര്യം അംഗീകരിച്ചുകൊണ്ട് അധികാരം വിട്ടുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മനസ്സില്ല.

പാമൊലിന്‍ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നതുകൊണ്ടാണ് അപ്പീല്‍ നല്‍കാത്തത് എന്നുള്ള ഉമ്മന്‍ചാണ്ടിയുടെ വാദം രസകരമാണ്. അപ്പീല്‍ നല്‍കിയാലുണ്ടാകാവുന്ന ഫലത്തെക്കുറിച്ചുള്ള ഭയവും തന്റെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് (വിജിലന്‍സിലും ഐപിഎസ് ഓഫീസര്‍മാര്‍തന്നെ) തന്നെക്കുറിച്ചന്വേഷിപ്പിച്ച് ക്ലീന്‍ചിറ്റ് വാങ്ങാമെന്ന അധികാരധാര്‍ഷ്ട്യവുമാണ് ഉമ്മന്‍ചാണ്ടിയിലുള്ളത്. കോണ്‍ഗ്രസ് നീതിന്യായപീഠത്തോടു പുലര്‍ത്തുന്ന യഥാര്‍ഥ മനോഭാവമെന്താണെന്നറിയാനുള്ള അവസരംകൂടിയായി ഇത്. ജഡ്ജിയെ വ്യക്തിപരമായി ഭര്‍ത്സിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുമുണ്ടായത്. ജഡ്ജിയെ ആക്ഷേപത്തില്‍ കുളിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കോണ്‍ഗ്രസ് മുഖപത്രം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത്. ഇതിനെയൊക്കെ വിലക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധനാവുന്നില്ല. ഉമ്മന്‍ചാണ്ടി ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കില്‍ അന്ന് നില്‍ക്കുമായിരുന്നു ജുഡീഷ്യറിക്കുനേര്‍ക്കുള്ള ഈ അധിക്ഷേപം. പക്ഷേ, അതിനെ വിലക്കാന്‍പോലും ഉമ്മന്‍ചാണ്ടിയുടെ "ആദര്‍ശധീരത" അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ഡിഎഫ് പ്രക്ഷോഭം ജനാധിപത്യത്തിന്റെയും ധാര്‍മികമൂല്യങ്ങളുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും മൂല്യങ്ങള്‍ പരിരക്ഷിക്കാനുള്ള പ്രക്ഷോഭമായി മാറുന്നത്.

Thursday, August 11, 2011

റിട്ട. ജില്ലാ ജഡ്ജി എം എ നിസാറിന്റെ വീടിന് നേരെ മുസ്ലിംലീഗു ഗുണ്ടകള്‍‍ കല്ലെറിഞ്ഞു

റിട്ട. ജില്ലാ ജഡ്ജി എം എ നിസാറിന്റെ വീടിന് നേരെ മുസ്ലിംലീഗു ഗുണ്ടകള്‍‍ കല്ലെറിഞ്ഞു


കണ്ണൂര്‍ : റിട്ട. ജില്ലാ ജഡ്ജിയും മുന്‍ നിയമ സെക്രട്ടറിയുമായ എം എ നിസാറിന്റെ വീടിന് മുസ്ലിംലീഗുകാര്‍‍ കല്ലെറിഞ്ഞു. വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് കണ്ണൂര്‍ താണയിലെ വീടിനുനേരെ ആക്രമണം. നിസാറും ഭാര്യ റസിയയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുസ്ലിംലീഗുകാരാണ് സംഘടിതമായ ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായി. കാസര്‍കോട് വെടിവയ്പ് അന്വേഷണ കമീഷന്‍ സര്‍ക്കാര്‍ അന്യായമായി പിരിച്ചുവിട്ടതു സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ ആസൂത്രിതമായാണ് ആക്രമണം. വിവിധ ചാനലുകളില്‍ കാസര്‍കോട് സംഭവത്തെക്കുറിച്ച് ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ വീടിന്റെ പോര്‍ട്ടിക്കോയില്‍ എന്തോ വന്നു വീഴുകയായിരുന്നെന്ന് എം എ നിസാര്‍ പറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഈ സമയം ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു


വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു

കാസര്‍കോട്: മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചു. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത്. ജുഡീഷ്യല്‍ കമീഷന് പൊലീസ് നല്‍കിയ മൊഴികള്‍ വ്യാഴാഴ്ച പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. എം എ നിസാര്‍ കമീഷനെ ജൂലൈ 26ന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിച്ചത്. അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. കമീഷന് മുന്നില്‍ പൊലീസ് നല്‍കിയ മൊഴി ജൂലൈ 27ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടായത് ഗൂഢാലോചനയാണെന്ന് പൊലീസ് നല്‍കിയ മൊഴിയില്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. എസ്പി രാംദാസ് പോത്തന്റെ മൊഴിയിലെ പ്രസക്തഭാഗം: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു. അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട്ടുവച്ച് ശ്രീകണ്ഠപുരം സിഐയുടെ വാഹനത്തിനുനേരെയും കുപ്പത്ത് ഡിവൈഎസ്പിക്കുനേരെയും ഇതേസമയത്ത് അക്രമണം നടന്നു. നാദാപുരത്തും പൊലീസ് വാഹനത്തിനുനേരെയായിരുന്നു അക്രമം. ഇതിനൊന്നും പ്രത്യേകിച്ച് കാരണം ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരേസമയത്താണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയതെന്നതാണ് സംശയത്തിനിടനല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൊഴിയില്‍ പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് കളത്തിലും സമാനമൊഴിയാണ് കമീഷന്‍ മുമ്പാകെ നല്‍കിയത്

Tuesday, August 9, 2011

മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും,ഇത് അറിയാത്തവരാണോ യു ഡി ഫുകാര്‍

മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും,ഇത് അറിയാത്തവരാണോ യു ഡി ഫുകാര്‍


തിരു: മുഖ്യമന്ത്രിപദവി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പകരം തന്റെ വിശ്വസ്തനും ഗ്രൂപ്പുകാരനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വകുപ്പ് ഏല്‍പ്പിച്ചു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വകുപ്പ് ഒഴിഞ്ഞത്. പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിലും കരുക്ക് കൂടുതല്‍ മുറുകുകയാണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടുവെന്നോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നോ ആക്ഷേപം വരാതിരിക്കാനാണ് വകുപ്പ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. എന്നാല്‍ , മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും. വിജിലന്‍സ് മന്ത്രിക്ക് തന്നെ മുഖ്യമന്ത്രിക്ക് വിധേയനായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതിനാല്‍ വകുപ്പ് കൈമാറ്റം വെറും കണ്ണില്‍പൊടിയിടലാണെന്ന് ഭരണപക്ഷത്തുള്ളവരും സമ്മതിക്കുന്നു.
മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും ആഭ്യന്തര വകുപ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാവട്ടെ പൊതുഭരണവകുപ്പിന് കീഴിലും. ഈ വകുപ്പും ഉമ്മന്‍ചാണ്ടിയുടെ കയ്യിലാണ്. കോടതിവിധി അത്യന്തം ഗൗരവമുള്ളതാണെന്ന പ്രതിപക്ഷ നിലപാട് സാധൂകരിക്കുന്നതാണ് വിജിലന്‍സ് വകുപ്പ് പെട്ടെന്ന് ഒഴിയാനുള്ള തീരുമാനം. മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതിനെ ന്യായീകരിക്കാന്‍ ഇതുവരെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുമില്ല. രാജിവയ്ക്കാത്തതിന് പറയുന്ന ഏക കാരണം, തുടരാന്‍ ആന്റണി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്. എ കെ ആന്റണി നിര്‍ദേശിക്കുന്നതുകൊണ്ട് മാത്രം, ഈ കേസിലെ നിയമപരവും ധാര്‍മികവുമായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് എത്രനാള്‍ തുടരാനാവുമെന്ന സംശയം കോണ്‍ഗ്രസ്-യുഡിഎഫ് വൃത്തങ്ങളിലുമുണ്ട്.
വിജിലിന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട് കോടതിയില്‍ എത്തി അന്തസ്സ് നഷ്ടപ്പെടുംവരെ രാജി നീട്ടിക്കൊണ്ടുപോകണോ എന്നതാണ് ചോദ്യം. നീതിപീഠത്തോട് പൂര്‍ണ ബഹുമാനമാണെന്ന് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ ഉടനെ മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുകൂല വിധി വരുമ്പോള്‍ നല്ലതെന്നും എതിരാകുമ്പോള്‍ മോശമെന്നും പറയാനാകില്ലെന്നും വിജിലന്‍സ് കോടതിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതിനിടെ, വിജിലന്‍സിന്റെ ചുമതല തിരുവഞ്ചൂരിന് കൈമാറുന്ന കത്ത് ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് നല്‍കി. ദൗത്യം പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവിനെ വിമര്‍ശിച്ച അദ്ദേഹം, മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയില്ലെന്ന് അവകാശപ്പെട്ടു. തിരുവഞ്ചൂര്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്താല്‍ അന്വേഷണം ഏതു രൂപത്തിലാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ പ്രതികരണം.

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി...



തിരു: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി ആദ്യം തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ വിവരം പുറത്തുവന്നു. 14 പേജുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പു സെക്രട്ടറി എന്‍ വി മാധവനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വിജിലന്‍സ് നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് തയ്യാറാക്കിയ ഒമ്പതു പേജുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് മറ്റാര്‍ക്കും അഴിമതിയില്‍ പങ്കില്ലെന്ന് ചേര്‍ത്തത്. ഈ റിപ്പോര്‍ട്ടിന് ബലംനല്‍കാന്‍ കേസ് ഡയറിയിലും തിരിമറി നടത്തി. ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാലാം പ്രതിസ്ഥാനത്ത് ചേര്‍ത്ത ഉമ്മന്‍ചാണ്ടിയെ അവസാനഘട്ടത്തിലാണ് ഒഴിവാക്കിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാലാം പ്രതിയുമായ സഖറിയാ മാത്യൂ എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, ധന സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനുമെതിരെയുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. ആദ്യറിപ്പോര്‍ട്ടിലെ ഈ ഭാഗം നീക്കിയ ശേഷമാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലഭിച്ച തെളിവുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ ആര്‍എസ് ജ്യോതി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദ് എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥനായ വി എന്‍ ശശിധരന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോക്ക് റിപ്പോര്‍ട്ടുനല്‍കി. വോട്ടെണ്ണല്‍ കഴിയുംവരെ പിടിച്ചുവച്ച ശേഷമാണ് റിപ്പോര്‍ട്ട് മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടിയെന്ന് ഉറപ്പായ ശേഷമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുകയും രണ്ടു രേഖകള്‍ കൂടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ധനവകുപ്പ് സെക്രട്ടറി എന്‍ വി മാധവന്‍ , ഭക്ഷ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി സോമരാജന്‍ , ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ വി തോമസ്, ടി എച്ച് മുസ്തഫ എന്നിവരെയാണ് വീണ്ടും ചോദ്യംചെയ്തത്. ഇക്കാര്യം തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറഞ്ഞിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാമാത്യൂ, അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒരേതരത്തില്‍ നല്‍കിയ മൊഴിയാണ് ഗൂഢാലോചനയ്ക്ക് തെളിവായി വിജിലന്‍സ് കണ്ടെത്തിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമായിരുന്നുവെന്നാണ് മൂന്നുപേരും ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ , അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി. ഇറക്കുമതി പ്രശ്നം മന്ത്രിസഭായോഗത്തില്‍ വരുന്നതിനുമുമ്പ് സഖറിയാ മാത്യൂ തയ്യാറാക്കിയ കുറിപ്പ് ഉമ്മന്‍ചാണ്ടി അംഗീകരിച്ചതിനും തെളിവുണ്ട്. ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അംഗീകരിച്ച് ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിട്ടുണ്ട്. 1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇനം 0/8-4 ആയാണ് ഇക്കാര്യം പരിഗണിച്ചത്. "വെരി അര്‍ജന്റ് മാറ്റര്‍" എന്ന കുറിപ്പോടെ എത്തിയ ഫയലില്‍ "ക്യാബിനറ്റില്‍ കൊണ്ടുവരിക" എന്ന് ഭക്ഷ്യമന്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ടുതാഴെയാണ് ഉമ്മന്‍ചാണ്ടി അംഗീകരിച്ച് ഒപ്പിട്ടത്. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പരിഗണനാ വേളയിലാണ് കേസ് ഡയറി കോടതി കസ്റ്റഡിയിലെടുത്തത്്. ഇതിലെ നിരവധി പേജുകള്‍ മാറ്റം വരുത്തിയതായി സൂചനയുണ്ട്. ചില പേജുകളില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയതിനും തെളിവുണ്ട്.


Monday, August 8, 2011

ഉമ്മന്‍ ചാണ്ടിക്കുമേല്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ,പുതിയ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല ഒരുക്കങല്‍ തുടങി

ഉമ്മന്‍ ചാണ്ടിക്കുമേല്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ,പുതിയ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല ഒരുക്കങല്‍ തുടങി.




പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ റിപ്പോര്‍ട്ട് കോടതി തള്ളി
തിരു: പാമോലിന്‍ കേസില്‍ പുനഃരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ നയമെന്ന നിലയില്‍ മുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിരുന്നില്ല. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനില്ല എന്നുകാട്ടി വിജിലന്‍സ് ഇപ്പോള്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ട എന്ന രൂപത്തിലുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതെ തനിക്കെതിരെ മാത്രം അന്വേഷണം നടത്തുന്നതിനെ അന്നത്തെ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എതിര്‍ത്തത് വിവാദമായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടന്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു
.

Saturday, August 6, 2011

"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"


"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"





"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍നിന്ന് തുടങ്ങിയ രഹസ്യനീക്കങ്ങള്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പച്ചജീവനുകളുടെ പകല്‍ക്കുരുതിയോടെ പരസ്യമാക്കപ്പെട്ടു. ആണവപദ്ധതികള്‍ ഇല്ലാതിരുന്ന ജപ്പാന്റെ ആകാശത്തിന് മുകളില്‍ കഴുകന്മാര്‍ വട്ടമിട്ടു. അമേരിക്കയുടെ അണുബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിനെതിരെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും "ചെകുത്താന്റെ മുന്നില്‍ ഓതിയ വേദവാക്യങ്ങളായി" അവ മാറി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കൊലച്ചിരിക്കു മുന്നില്‍ നിശബ്ദമാക്കപ്പെട്ടത് നിരപരാധികളുടെ നിലവിളികളാണ്. 1945 ആഗസ്ത് ആറിന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. 20 ലക്ഷം പേര്‍ മരിച്ച വിയറ്റ്നാം യുദ്ധവും പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയുംചെയ്ത അഫ്ഗാനിസ്ഥാന്‍ , ഇറാഖ് യുദ്ധങ്ങളും അമേരിക്കന്‍ ഭീകരതയ്ക്കും മനുഷ്യവേട്ടയ്ക്കും അവസാനമില്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വികസ്വര രാജ്യങ്ങളുടെ ആയുധവിപണിയെ മുന്നില്‍കണ്ട് യുദ്ധോത്സുകത വളര്‍ത്താനുള്ള അമേരിക്കന്‍നീക്കങ്ങളും തിരിച്ചറിയപ്പെടണം.

രമ്യമായി പരിഹരിക്കപ്പെടേണ്ട അതിര്‍ത്തി തര്‍ക്കങ്ങളില്‍പ്പോലും ചെന്നായയുടെ കൗശലത്തോടെയാണ് അമേരിക്ക ഇടപെടുന്നത്. ആണവായുധത്തിന്റെ അപകടഫലം ലോകം കണ്ടുകഴിഞ്ഞു. അണുവായുധങ്ങള്‍ പരീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സാമ്രാജ്യത്വമാണ്. വികസനത്തിന്റെ പേരില്‍ വീണ്ടുവിചാരമില്ലാതെ ആണവോര്‍ജ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും സാമ്രാജ്യത്വ ഗൂഢാലോചനയാണ്. സ്വന്തം രാജ്യത്ത് ചെലവാകാത്ത ആണവനിലയങ്ങള്‍ വികസ്വര രാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സുരക്ഷിതത്വമില്ലാത്ത റിയാക്ടറുകളില്‍ നിന്നുമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടവും ആലോചിക്കുന്നില്ല. സുനാമിയെത്തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറിലെ ഇന്ധനചോര്‍ച്ചയും അണുവികിരണവും ഏറെ ആശങ്കയോടെയാണ് ലോകം കണ്ടത്. സര്‍വ ജൈവവൈവിധ്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുന്ന ആണവനിലയങ്ങള്‍ക്കെതിരെ ലോകജനത അണിനിരക്കുന്ന വേളയിലാണ് മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ ആണവോര്‍ജ പദ്ധതിക്കെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഫുക്കുഷിമ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് സാമ്രാജ്യത്വ വിധേയത്വത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ജനതയെ വെല്ലുവിളിക്കുന്നത്. സാമ്രാജ്യത്വ വിധേയത്വം അവസാനിപ്പിക്കണമെന്നും വീണ്ടുവിചാരമില്ലാത്ത ആണവപദ്ധതികള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബാലസംഘം കേരളമെമ്പാടും ഹിരോഷിമ-നാഗസാക്കി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Thursday, August 4, 2011

പികെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും ഗണ്‍മാന്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസര്‍


പികെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും ഗണ്‍മാന്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസര്‍

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും ഗണ്‍മാനായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചു. മജീദ് ചീഫ്വിപ്പായിരുന്ന കാലത്തും മുമ്പ്കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോഴും സുരക്ഷാചുമതലയുണ്ടായിരുന്ന കെ അബ്ദുല്‍ റഷീദിനാണ് ഡെപ്യൂട്ടേഷനില്‍ നിയമനം. ഡിവൈഎസ്പി റാങ്കില്‍ മലപ്പുറം ആംഡ് റിസര്‍വ് പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ റഷീദ് വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ്. പാസ്പോര്‍ട്ട് ഓഫീസറായി കേരളാ പൊലീസില്‍നിന്ന് ഒരാളെ നിയമിക്കുന്നത് ആദ്യമാണ്. മുസ്ലിംലീഗിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് നിയമനമെന്നറിയുന്നു. കേന്ദ്ര സര്‍വീസിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഈ നിയമനം അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലെ പാസ്പോര്‍ട്ട് ഓഫീസറെ മാറ്റാന്‍ പ്രത്യേക കാരണം പറയാതെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസില്‍നിന്ന് നേരിട്ടുള്ള നിയമനം. കേന്ദ്ര സര്‍വീസില്‍ ക്ലാസ് ഒന്ന് ഓഫീസറായി മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്തവരാണ് പാസ്പോര്‍ട്ട് ഓഫീസര്‍ തസ്തികയിലെത്താറുള്ളത്. സംസ്ഥാന സര്‍വീസിലുള്ളവരെ പരിഗണിക്കാറില്ല. റഷീദ് വ്യാഴാഴ്ച ചുമതലയേല്‍ക്കും. എന്നാല്‍ നിലവിലെ ഓഫീസര്‍ പി വി മാത്യുവിന് പുതിയ നിയമന ഉത്തരവ് ലഭിച്ചിട്ടുമില്ല. പാസ്പോര്‍ട്ട് ഓഫീസര്‍ തസ്തികക്ക് ആവശ്യമായ യോഗ്യതയുണ്ടെന്ന് റഷീദ് പറഞ്ഞു. കേന്ദ്ര സര്‍വീസിലെ ക്ലാസ് ഒന്ന് ഓഫീസറുടെ തത്തുല്യയോഗ്യതയാണ് ഡിവൈഎസ്പി റാങ്ക്. എട്ട് വര്‍ഷമായി ഡിവൈഎസ്പിയാണ്. 1991-ല്‍ ആംഡ് പൊലീസില്‍ എസ്ഐയായാണ് തുടക്കം. തിരുവനന്തപുരത്ത് സ്പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിലും ജോലിചെയ്തു. കോഴിക്കോട് റൂറലിലും കണ്ണൂര്‍ എആര്‍ ക്യാമ്പിലും ജോലി ചെയ്തശേഷമാണ് മലപ്പുറത്ത് തിരിച്ചെത്തിയത്. ബികോം, ബിഎഡ്, എംബിഎ ബിരുദങ്ങളും ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ലോമയുമുണ്ട്. രണ്ട് തവണ ഹജ്ജ് കോര്‍ഡിനേറ്ററായിരുന്നു. പാസ്പോര്‍ട്ട് ഓഫീസിലെ പ്രശ്നങ്ങള്‍ പഠിച്ചശേഷം നടപടിയെടുക്കുമെന്ന് റഷീദ് പറഞ്ഞു. മുസ്ലിംലീഗ് പ്രതിനിധിയായി മത്സരിച്ച ഭാര്യ ലേഖാ റഷീദ് എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. റിഷ്തയും ലസ്നയും മക്കളാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷ ധര്‍ണ.




എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷ ധര്‍ണ.




ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തില്‍ ധര്‍ണ നടത്തി. ഇനിയും പഠിച്ചശേഷമേ മാരാകമായ വിഷം നിരോധിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണെന്ന് ഇടതുപക്ഷ എംപിമാര്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ധര്‍ണയില്‍ സംസാരിച്ചു. പി കരുണാകരന്‍ , ബസുദേവ്ആചാര്യ, ഡി രാജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തിലെയും ബംഗാളിലെയും എംപിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കാസര്‍കോട് ചിലപ്രദേശങ്ങളിലുള്ളവര്‍ക്ക് തുടര്‍ച്ചയായി വൈകല്യങ്ങള്‍ ഉണ്ടാകുന്നത് എന്‍ഡോസള്‍ മൂലമല്ലെന്നും വിശദമായി പഠിച്ചശേഷമേ നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു