Thursday, May 29, 2008
ആള്‍ദൈവങ്ങളും ആരാധകരും മനഃശാസ്ത്രപരമായ അന്വേഷണം
ആ ള്‍ദൈവങ്ങള്‍ എക്കാലത്തും എല്ലാ സമൂ ഹത്തിലും ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുബോധത്തില്‍ (അന്റോണിയോ ഗ്രാംഷിയുടെ രീാാീി ലിെലെ എന്ന പരികല്‍പ്പന) ആത്മീയതയുടെ അതിപ്രസരമുണ്ടാകുമ്പോഴാണ് ആള്‍ദൈവങ്ങള്‍ പെരുകുന്നതും യഥേഷ്ടം വിഹരിക്കുന്നതും. കേരളീയസമൂഹത്തിന്റെ പൊതുബോധത്തില്‍ ഹൈന്ദവമായ ആത്മീയതയുടെ അധീശത്വം സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്താന്‍ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. അവരോട് മത്സരിച്ചുകൊണ്ട് ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും അവരവരുടെ മതാത്മകമായ ആത്മീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കൈക്കലാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടുള്ളവയാണ്. വംശീയത, ദേശീയത, ആത്മീയത എന്നീ ഉപായങ്ങളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാസിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് ഫാസിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന മാസ് സൈക്കോളജി ഓഫ് ഫാസിസം എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹ്യ മനഃശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. വംശീയതയും ദേശീയതയും ഫാസിസത്തിന്റെ ഉപകരണങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാസിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍, ഇറ്റാലിയന്‍ ഫാസിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. മുസ്സോളിനി കത്തോലിക്കാസഭയുമായി സഹകരിച്ചാണ് ഫാസിസ്റ്റ് നയങ്ങള്‍ ഇറ്റലിയില്‍ നടപ്പാക്കിയത്. സഭയാകട്ടെ കാതലിക് ഇന്റഗ്രലിസത്തിന്റെ ഭാഗമായി ഫാസിസത്തെ ഉള്‍പ്പെടുത്തുകയും ക്ളെരിക്കല്‍ ഫാസിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങുകയുംചെയ്തു. ജര്‍മനിയില്‍ ജനപിന്തുണ നേടണമെങ്കില്‍ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകളെയും സഖ്യകക്ഷികളാക്കണമെന്ന് ഹിറ്റ്ലറും അല്‍പ്പം വൈകി മനസ്സിലാക്കി. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി ആത്മീയവാദികളായ ക്രിസ്ത്യാനികളും നാസികളും യോജിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചാരണം. ഇതിന്റെ ഫലമായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും നാസിപാര്‍ടിയുടെ അര്‍ധസൈനിക വിഭാഗമായ സ്റ്റോം ട്രൂപ്പേഴ്സിനെ അനുകരിച്ച് സ്റ്റോം ട്രൂപ്പേഴ്സ് ഓഫ് ക്രൈസ്റ്റ് എന്ന പേരില്‍ സംഘങ്ങളുണ്ടാക്കി. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസമാണുള്ളത്. അതിന്റെ സംഘടനാരൂപമാണ് അര്‍ധസൈനിക സ്വഭാവമുള്ള ആര്‍എസ്എസും അനുബന്ധസംഘടനകളും ചേര്‍ന്ന സംഘപരിവാര്‍. ഹൈന്ദവമായ ആത്മീയതയുടെ അന്തരീക്ഷം ഇന്ത്യയില്‍ പരമാധികാരത്തില്‍ വരാന്‍ ഉപകരിക്കുമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍. എല്‍ കെ അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തിയതും ബാബറിപ്പള്ളി തകര്‍ത്തതും ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു.
എന്‍ എം മുഹമ്മദലി
Wednesday, May 28, 2008
ഏറ്റവും കൂടുതല്‍ കപടസ്വാമിമാരും തങള്‍മാരും മലപ്പുറം ജില്ലയില്‍ .
മലപ്പുറം ജില്ലയില്‍ ആള്‍ദൈവങ്ങളുടെയും ആത്മീയ കേന്ദ്രങ്ങളുടെയും മറവില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവരുടെ ഭൂമി ഉള്‍പ്പെടെയുള്ള സമ്പാദ്യത്തെ കുറിച്ച് റവന്യൂ വിഭാഗം അന്വേഷിച്ചേക്കും. ഇതിനിടെ ഒരു സിദ്ധനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മറ്റൊരു സിദ്ധനെ പൊലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രണ്ട് തട്ടിപ്പുകാര്‍ക്കെതിരെ പൊലീസിന് പരാതിയും ലഭിച്ചു. ചങ്ങരംകുളത്ത് വ്യാജ ചികില്‍സക്കിടെ സയ്യിദ് അലി തങ്ങള്‍ സഖാഫിയെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറി. മാറഞ്ചേരി പരിച്ചകം പൂച്ചേക്കല്‍ മന്ത്രവാദം നടത്തുന്ന പെരിന്തല്‍മണ്ണ പുത്തൂര്‍ താഴേക്കോട് വലിയ പീടിയേക്കല്‍ മമ്മദിനെയാണ് പെരുമ്പടപ്പ് പൊലീസ് ചോദ്യം ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു. പരപ്പനങ്ങാടിയിലെ 'പടച്ചോന്‍' നാരായണിക്കെതിരെയും നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സന്തോഷ് മാധവന്‍ അറസ്റ്റിലായതോടെ ജില്ലയിലെ ആത്മീയ തട്ടിപ്പുകാരെകുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. വ്യാഴാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. റിപ്പോര്‍ട്ട് തൃശൂര്‍ എസ്പിക്ക് സമര്‍പ്പിക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ആത്മീയ കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കുറ്റകൃത്യങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ആത്മീയ കേന്ദ്രങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കും കൈയേറുന്നതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മീയ കേന്ദ്രങ്ങള്‍ കൈവശംവെച്ചിരിക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കാനും നീക്കമുണ്ട്. വ്യാജ സ്വാമിമാരും സിദ്ധന്‍മാരും സ്വന്തം പേരിലും ബിനാമി പേരിലുമായി വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയതായാണ് വിവരം. ജില്ലയിലെ 25-ഓളം ആത്മീയ തട്ടിപ്പുകാര്‍ ചുരുങ്ങിയ നാളുകൊണ്ടാണ് കോടികളുടെ സ്വത്തിനുടമയായത്. ആഭിചാരക്രിയകളും വ്യാജ ചികിത്സയും മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വരെ ഇവര്‍ക്കുണ്ട്. അന്വേഷണം ആരംഭിച്ചതോടെ അപകടം മണത്തറിഞ്ഞ സ്വാമിനിയടക്കം ചിലര്‍ മുങ്ങി. മാറാരോഗത്തിന് മാന്ത്രിക മരുന്ന് നല്‍കിയ ജിന്നുബീവിയായ താനാളൂര്‍ മൂച്ചിക്കലിലെ ജലീനാ ബീവിയാണ് മുങ്ങിയവരില്‍ പ്രമുഖ. കടക്കാരനായി മുങ്ങി മന്ത്രവാദം നടത്തി കോടികള്‍ സമ്പാദിച്ച മുട്ട തങ്ങളായ എടപ്പാളിലെ അഷ്കര്‍അലി, അത്താഴ പട്ടിണിക്കാരനായ ടാപ്പിങ് തൊഴിലാളിയില്‍നിന്നും ആത്മീയ ദൈവമായ വൈലാശ്ശേരി വേലായുധന്‍, ഉറഞ്ഞുതുള്ളി വെളിപാട് പറയുന്ന 'പടച്ചോന്‍' നാരായണിയും ബാബുവും പുത്തന്‍പീടിക കാളികാവ് ക്ഷേത്രത്തിലെ പഴയ വെളിച്ചപ്പാടായ ഇന്നത്തെ ബാലകൃഷ്ണ സ്വാമിയും കൂലിവേലക്കാരി രമണിയും ഓലക്കുടിലില്‍ ചികിത്സയും ജില്ലയില്‍ പലയിടങ്ങളിലും കോടികള്‍ വിലമതിക്കുന്ന ഭൂമിയുമുള്ള ചങ്കുവെട്ടി കദിയാമ്മബീവി, ആശാരിപ്പണി ഉപേക്ഷിച്ച നിലമ്പൂരിലെ ഉണ്ണിയെന്ന കാളി മുത്തപ്പന്‍, ഭൂമി തട്ടിപ്പില്‍ മുങ്ങി സ്വാമിയായി പൊങ്ങി കോടികളുടെ കല്‍ക്കിപുരി സ്ഥാപിച്ച അഖിലാന്ദസ്വാമി തുടങ്ങി വെളിപ്പെട്ടവരും വിഭൂതിയില്‍ അപ്രത്യക്ഷരായി കഴിയുന്നവരുമായ അനേകം സ്വാമിമാരും ജില്ലയിലുണ്ട്. ആത്മീയതയുടെ മറവില്‍ കോടികള്‍ കൊയ്യുന്ന കപട സ്വാമിനി, സിദ്ധന്‍മാരുടെ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയിരുന്നു. ബഹുജന പ്രക്ഷോഭം ശക്തമായതോടെ യുഡിഎഫ്-സംഘപരിവാര്‍ സംഘം പ്രക്ഷോഭത്തെ വര്‍ഗീയവത്കരിക്കാനും നീക്കം നടത്തുന്നുണ്ട്.
മാധ്യമ വിമര്‍ശനങ്ങളോട് പോലിസ് വിവേകത്തോടെ പ്രതികരിക്കണം: കോടിയേരി
മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് നോക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പോലിസിന് കഴിയണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'പോലിസ്^മാധ്യമ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ട നിലപാടുകള്‍ എന്തൊക്കെയാണെന്ന് ധാരണയുണ്ടായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മര്‍ദനമുറകളിലൂടെ ഭരണകൂടങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ഇന്ന് പോലിസില്‍ വന്നിട്ടുള്ള പല മാറ്റങ്ങളും. പല സംസ്ഥാനങ്ങളിലും പോലിസ് ഭീകരതയുടെ പര്യായമാണ്. ശക്തി ഉപയോഗിച്ച് ജനങ്ങളെ കീഴടക്കുകയെന്ന സമീപനത്തില്‍ മാറ്റം വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനമൈത്രി സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയത്.
കപട ആത്മീയത പോലുള്ള സമൂഹത്തിലെ വൈകൃതങ്ങളും തട്ടിപ്പും പുറത്തുകൊണ്ടുവരാന്‍ ജനമൈത്രി പദ്ധതി കൊണ്ട് സാധിക്കും. പല സംഭവങ്ങളുണ്ടാകുമ്പോഴും മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. അതിനായി ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം പരിശോധിച്ച് നടപ്പാക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യുന്നിടത്ത് തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടക്കുന്ന ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ യൂനിഫോം ധരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ അക്കാര്യത്തെക്കുറിച്ചും ആലോചിക്കാം.
മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളും. മാധ്യമപ്രവര്‍ത്തകരും^പോലിസും ചേര്‍ന്ന് ജില്ലാ^സംസ്ഥാന തലങ്ങളില്‍ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാപ്രസിഡന്റ് എസ്. അനില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കപട സന്യാസികള്‍ ആള്‍ദൈവങളാകുന്നത് ജനങളുടെ അജ്ഞത മുതെലെടുത്ത്.
കപടസന്യാസി വേഷധാരികള്‍ക്കെതിരായ പൊലീസ് നടപടികള്‍ക്ക് മതവിശ്വാസങ്ങള്‍ക്കതീതമായ സ്വീകാര്യത ലഭിച്ചുവെന്നത് കേരളത്തിനു അഭിമാനിക്കാവുന്ന സംഗതിയാണ്. മറ്റൊരു സംസ്ഥാനത്തും സര്‍ക്കാരുകള്‍ ധൈര്യപ്പെടാത്ത നടപടികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. മാധ്യമസമൂഹത്തിന്റെ ഗൌരവമേറിയ ഇടപെടല്‍ ഇതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ പ്രധാനപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്. വ്യാജ ആത്മീയതയുടെ വക്താക്കളെയും ആത്മീയ വ്യാപാരികളെയും തുറന്നുകാണിക്കാന്‍ മാധ്യമങ്ങളും പൊതുസമൂഹവും, അത്തരക്കാരെ നിയമത്തിന്റെ കാരാഗൃഹങ്ങളിലേക്ക് എത്തിക്കുന്നതിന് പൊലീസ് സംവിധാനവും ഇനിയും പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. അതേസമയംതന്നെ എന്തുകൊണ്ട് ഇത്തരക്കാര്‍ക്ക് ചെറുതല്ലാത്ത വിഭാഗത്തെ ആകര്‍ഷിക്കാനും വിധേയരാക്കാനും കഴിയുന്നെന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടത് അത്യാവശ്യമാണ്. അങ്ങനെമാത്രമേ ശരിയായ ബോധവല്‍ക്കരണം നടത്താന്‍ കഴിയുകയുള്ളു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലുള്ള കേരളം എങ്ങനെ ആള്‍ദൈവങ്ങളുടെ നാടായി മാറി? കഴുത്തറുപ്പന്‍ മത്സരത്തിന്റെ കാടന്‍നിയമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ മുഖമുദ്ര. സ്കൂള്‍ പ്രവേശനംമുതല്‍ എല്ലായിടത്തും മത്സരമാണ്. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്നു. തൊഴില്‍ ലഭിക്കുന്നതിനു മാത്രമല്ല കടുത്ത മത്സരം. ലഭിച്ച തൊഴില്‍ നഷ്ടപ്പെടാതിരിക്കുന്നതിനും മത്സരത്തില്‍ പിടിച്ചുനില്‍ക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയുടെ തകര്‍ച്ചമൂലം ജീവിതത്തിന്റെ വഴികള്‍ അടഞ്ഞുപോയവര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് രണ്ടു വര്‍ഷം മുമ്പുവരെ കേരളത്തിലുണ്ടായത്. ജോലി തേടി ചെറുപ്പക്കാരില്‍ നല്ലൊരു പങ്കും വിദേശരാജ്യങ്ങളിലേക്കാണ് പോകുന്നത്. കേരളത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ പ്രധാനഭാഗം പ്രവാസിമലയാളികളില്‍നിന്നാണ് വരുന്നത്. ജീവിതത്തിന്റെ നല്ലൊരു സമയവും സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയാത്തവരില്‍ കടുത്ത മാനസിക സംഘര്‍ഷമാണുണ്ടാകുന്നത്. കേരളത്തിലെ കുടുംബഘടനയിലുണ്ടായ മാറ്റവും ശ്രദ്ധേയമാണ്. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം പങ്കുവയ്ക്കലുകളുടെ ഇടങ്ങളെ അപ്രസക്തമാക്കി. മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബത്തില്‍ കൂട്ടായ ഇടപെടലുകള്‍ക്കുള്ള സമയവും കുറവാണ്. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥകളില്‍ ആശ്വാസംതേടി മനുഷ്യനെ നെട്ടോട്ടമോടിക്കുന്നു. സാമൂഹ്യജീവിയെന്ന നിലയില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും ആശ്വാസം നല്‍കുന്നതിനും കഴിയാത്തവിധം ആധുനിക കേരളീയന്റെ ജീവിതം മാറിയിരിക്കുന്നു. ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നിടത്തുനിന്നാണ് സാമൂഹ്യപ്രതിബദ്ധത തുടങ്ങുന്നത്. ഇതാണ് ശരിയായ രാഷ്ട്രീയ തുടക്കവും. ഇത്തരം തുടക്കങ്ങള്‍ വല്ലാതെ കുറയുന്നുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. കടുത്ത മത്സരത്തിന്റെ അന്തരീക്ഷത്തില്‍ തന്റെ അവസരം തട്ടിയെടുക്കുമോയെന്ന ഉല്‍ക്കണ്ഠ നിറഞ്ഞ അന്തരീക്ഷത്തില്‍ ശത്രുവിനെപ്പോലെയാണ് അപരനെ കാണുന്നത്. ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണം പ്രധാന സംഭാവന നല്‍കിയിട്ടുണ്ട്. അഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഒരു വിധത്തിലുള്ള സാമൂഹ്യ ബന്ധത്തിനുമുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നല്‍കാതിരുന്നതെങ്കില്‍ ഇന്ന് അതു മാതൃകയാക്കുന്നതിന് എല്ലാ സ്ഥാപനവും ശ്രമിക്കുകയാണ്. പൊതുസമൂഹവുമായി ഒട്ടും ബന്ധമില്ലാതെ വളരുന്ന ഇക്കൂട്ടരാണ് കേരളീയ സമൂഹത്തിലെ നിര്‍ണായക ഘടകമായ ഇടത്തരക്കാരായി മാറുന്നത്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇടത്തരക്കാരില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ കാണാം. ഇത്തരക്കാരാണ് ആശ്വാസംതേടി പരക്കം പായുന്നതില്‍ മഹാഭൂരിപക്ഷവും. മാനസിക സംഘര്‍ഷങ്ങള്‍ക്കായി ചികിത്സ തേടുന്ന ചെറുപ്പക്കാരുള്ള പ്രധാന സംസ്ഥാനം കേരളമാണ്. ആത്മാവ് നഷ്ടപ്പെട്ട ലോകത്തിന്റെ ആത്മാവായി മാറുന്നതിനു മതം വഹിച്ച പങ്ക് ചരിത്രപരമാണ്. എന്നാല്‍, പുതിയ സാഹചര്യത്തിലെ മനുഷ്യനു വേണ്ടത് ക്ഷിപ്രസാധ്യ പരിഹാരമാര്‍ഗങ്ങളാണ്. ഒരാലിംഗനവും ശബ്ദഘോഷങ്ങളുടെ മാസ്മരികതയും ആശ്വാസത്തിന്റെ തുരുത്തായി മാറുന്നു. ഇതു ചൂഷണംചെയ്യുകയാണ് കപട സന്യാസിമാര്‍. ആഗോളവല്‍ക്കരണകാലം ആത്മീയതയെയും ചരക്കാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും പ്രൊഫഷണലൈസ് ചെയ്ത മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ കുറഞ്ഞ കാലംകൊണ്ട് കോടികളുടെ വരുമാനമുണ്ടാക്കിയ ചില ആത്മീയകേന്ദ്രങ്ങള്‍ കേരളത്തില്‍ കാണാം. എല്ലാം സ്പെഷ്യലൈസ് ചെയ്യുന്ന കാലത്ത് ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതില്‍ സ്പെഷ്യലൈസ് ചെയ്തവരുണ്ട്. ഒട്ടും മുതല്‍മുടക്കില്ലാതെ കൊള്ളലാഭം കൊയ്തെടുക്കാവുന്ന ഒന്നായി കപട ആത്മീയത മാറി. സംഘപരിവാറിന്റെ ഇടപെടലുകള്‍ ആള്‍ദൈവങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് സഹായിച്ച ഒന്നാണ്. ബിജെപിക്ക് രാജ്യത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും ഇത്തരം വേഷധാരികളുടെ മഹാസമ്മേളനങ്ങളുടെ നടത്തിപ്പുകാരായി ഇവര്‍ മാറിയതും പ്രത്യേകം പഠിക്കേണ്ടതാണ്. ശാസ്ത്രീയബോധം പകര്‍ന്നുനല്‍കുന്നതിലും തിരിച്ചറിവുള്ള തലമുറയെ രൂപപ്പെടുത്തുന്നതിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടതും പഠനവിഷയമാക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളുടെ വേരറക്കുന്നതിന് സഹായകരമായ ഒരു പാഠ്യക്രമം രൂപപ്പെടുത്തുന്നതിന് കുറെയേറെ ശ്രമങ്ങള്‍ നടന്നെങ്കിലും ഇനിയുമേറെ ഇക്കാര്യത്തില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ പ്രശ്നത്തിനും ഒറ്റമൂലി പരിഹാരങ്ങള്‍ നല്‍കുന്ന തട്ടിപ്പുകാരെ തിരിച്ചറിയുന്നതിനെങ്കിലും ഒരാളെ പ്രാപ്തനാക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയേണ്ടതുണ്ട്. ഇതിനു എത്രമാത്രം പ്രാപ്തമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമെന്ന അന്വേഷണവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. കേരളത്തിലെ പുതിയ സാഹചര്യം സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ ചുഷണംചെയ്ത് തടിച്ചുകൊഴുത്ത കപട സന്യാസിമാര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമ്പോള്‍ തന്നെ ശരിയായ തിരിച്ചറിവോടെ പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹ്യ അവബോധം രൂപപ്പെടുത്തുന്നതിനും പൊതുസമൂഹമാകെ ശ്രമിക്കേണ്ടതാണ്. ഏതെങ്കിലും മതത്തിനെതിരായ നീക്കമാണ്് എന്നു പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ വ്യാജ ആത്മീയതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മതത്തിലും ഇത്തരം കള്ളവേഷക്കാരുണ്ടെന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ മതത്തിനു അതിന്റേതായ ഇടമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പരിത്യാഗത്തിന്റെ പ്രതീകങ്ങളായി മാറിയ സന്യാസിമാര്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയവരുമാണ്. ഇത്തരത്തില്‍ സന്യാസമാര്‍ഗം സ്വീകരിച്ചിട്ടുള്ള നിരവധിയാളുകള്‍ ഇന്നും സമൂഹത്തിലുണ്ട്. അവരെക്കൂടി അപമാനിക്കുകയാണ് കപട സന്യാസിമാര്‍ ചെയ്യുന്നത്. ഭൌതികസമ്പത്തിനായി ആര്‍ത്തിപിടിച്ച് നെട്ടോട്ടമോടുന്ന പുതിയ 'അവതാരങ്ങളുടെ' ആസ്തി സംസ്ഥാനങ്ങളുടെ ബജറ്റിനേക്കാള്‍ വലുതാണെന്നും പറയുന്നു. ഇവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ളത്.
പി രാജീവ്
Tuesday, May 27, 2008
ആര്യാടന്‍ പുകഞ്ഞ കൊള്ളിയല്ല .കരുണാകരന്‍ യു ഡി എഫിനെ ദുറ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടി
ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ പുകഞ്ഞ കൊള്ളിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പുകയുന്ന കൊള്ളികള്‍ കോണ്‍ഗ്രസിന് പുറത്തു പോകുമെന്ന കെ.കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ആരും പ്രവര്‍ത്തിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അതതു കമ്മിറ്റികളിലാണ് പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസ് ശക്തിപ്പെടുമ്പോള്‍ മറ്റൊരു കക്ഷിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
എന്തിനും തയ്യാറായി കോണ്‍ ഗ്രസ്സും ലീഗും മുഖാമുഖം ; പോലീസ്സ് അതീവ ജാഗ്രത.
നിലമ്പൂരില്‍ കോണ്‍ഗ്രസ് - ലീഗ് സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നിലമ്പൂര്‍ ടൌണില്‍ രണ്ട് കൂട്ടരും മുഖാമുഖം ഏറ്റുമുട്ടാനൊങ്ങിയത്. പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തട്ടാരശേരി സുബൈദ രാജിക്കത്ത് നല്‍കാന്‍ പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. സെക്രട്ടറിക്ക് രാജി നല്‍കുമ്പോഴും പ്രവര്‍ത്തകര്‍ പുറത്ത് മുദ്രാവാക്യം മുഴക്കി. ആര്യാടന്‍ മുഹമ്മദ് എംഎല്‍എയെയും മകന്‍ ആര്യാടന്‍ ഷൌക്കത്തിനെയും തെറിവിളിച്ചായിരുന്നു പ്രകടനം. പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള എംഎല്‍എയുടെ വസതിയില്‍ പൊലീസ്കാവല്‍ ഏര്‍പ്പെടുത്തി. ലീഗുകാര്‍ വസതിയിലേക്ക് മാര്‍ച്ച്ചെയ്യുമെന്നും കല്ലെറിയുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്യാടന്റെ വസതിയില്‍ സംഘടിച്ചു. രാജി സമര്‍പ്പിച്ച ശേഷം ലീഗ് പ്രകടനമായി പോയതിനു പിന്നാലെ കോണ്ര്‍ഗസും പ്രകടനം ആരംഭിച്ചു. പൊലീസ്സ്റ്റേഷന് തൊട്ടടുത്ത ലീഗ് ഓഫീസിന് സമീപമുള്ള റോഡില്‍നിന്നും കോഗ്രസ് പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പത്രപ്രവര്‍ത്തകര്‍ കൂടിനിന്ന സ്ഥലത്താണ് കല്ല് വന്ന് പതിച്ചത്. ഇരു വിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. ലീഗുകാര്‍ പ്രകടനം അവസാനിപ്പിച്ചതോടെ കോഗ്രസുകാര്‍ പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജ്യോതിപ്പടിയില്‍ പൊലീസ് തടഞ്ഞു. ടൌണിലെ സംഘര്‍ഷാവസ്ഥ കാരണം എംഎല്‍എ പങ്കെടുക്കേണ്ട പൊതുപരിപാടി രണ്ടര മണിക്കൂര്‍ വൈകി. കുടുംബശ്രീ ബ്ളോക്ക്തല മാസച്ചന്തയാണ് രാവിലെ 10 മണിക്ക് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ ഉദ്ഘാടനംചെയ്യേണ്ടിയിരുന്നത്. യൂത്ത്ലീഗ് കരിങ്കൊടി കാണിക്കുമെന്ന വാര്‍ത്ത പരന്നതോടെ കോഗ്രസ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് തമ്പടിച്ചിരുന്നു. ആര്യാടനെയും മകനെയും തെറിവിളിച്ച് ലീഗ് പ്രകടനം നടത്തിയപ്പോള്‍ കോഗ്രസ് പ്രവര്‍ത്തകര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുള്‍വഹാബ് എന്നിവരെയും തെറിവിളിച്ചാണ് പകരം വീട്ടിയത്.
Monday, May 26, 2008
വയലാര്‍ രവി തങളുടേ കാലുപിടിക്കുന്നു;ആര്യാടന്‍ കാലുവാരുന്നു
വയലാര്‍ രവി പാണക്കാട്ട് ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മുസ്ളിംലീഗ് നേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും കോണ്‍ഗ്രസ്- ലീഗ് പോരിന് ശമനമായില്ല. മാത്രമല്ല, പോര് കൂടുതല്‍ ശക്തവും വ്യാപകവുമായി തെരുവുയുദ്ധത്തിന്റെ മട്ടിലേക്കെത്തി. ചര്‍ച്ച കഴിഞ്ഞ് വയലാര്‍ രവി ഡല്‍ഹിക്ക് മടങ്ങുംമുമ്പ് ആര്യാടന്‍ വീണ്ടും ലീഗിനെതിരെ നിറയൊഴിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ് ലീഗ് നേതാക്കള്‍ എംഎല്‍എമാരായതെന്നും അവര്‍ സ്ഥാനം രാജിവയ്ക്കുമോ എന്നും ആര്യാടന്‍ നിലമ്പൂരില്‍ വെല്ലുവിളിച്ചു. ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്ക്കായി വയലാര്‍ രവിയെ കാത്തിരിക്കുമ്പോള്‍ത്തന്നെ നിലമ്പൂരില്‍ മുസ്ളിംലീഗിലെ തട്ടാരശേരി സുബൈദ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്‍കി. മുസ്ളിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറിവിളിയുമായി പ്രകടനം നടത്തി മുഖാമുഖം നിന്നു. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണത്തിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്തും മുസ്ളിംലീഗ് തിങ്കളാഴ്ച നല്‍കി. തുടര്‍ന്നാണ് ലീഗ് എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്നും അങ്ങിനെയെങ്കില്‍ താനും രാജിവെക്കാമെന്ന് ആര്യാടന്‍ പറഞ്ഞത്. കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസും കുറ്റ്യാടിയില്‍ ലീഗ് ഓഫീസായ ബാഫക്കി തങ്ങള്‍ സ്മാരക മന്ദിരവും കത്തിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തിങ്കളാഴ്ച നടത്തിയ പ്രകടനം ഏറ്റുമുട്ടലിന്റെ വക്കിലെത്തി. പൊലീസ് ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. സംഘര്‍ഷം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആയിരംപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് ചപ്പാരപ്പടവില്‍ കോണ്‍ഗ്രസ് ഓഫീസ് മുസ്ളിംലീഗുകാര്‍ തകര്‍ത്തു. ആര്യാടനെതിരെ തെറിവിളിച്ചുള്ള പ്രകടനം നിലമ്പൂരില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍നിന്നാണ് ആരംഭിച്ചത്. ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും തെറിവിളിച്ച് കോണ്‍ഗ്രസും പ്രകടനം നടത്തി. പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസുകാരെ പൊലീസ് തടഞ്ഞു. ആക്രമണമുണ്ടായേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ആര്യാടന്റെ വീടിന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വയലാര്‍ രവി പാണക്കാട്ട് എത്തിയത്. ആര്യാടന്‍ മുഹമ്മദും മകനും നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടന്‍ ഷൌക്കത്തും മുസ്ളിംലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും വീഡിയോദൃശ്യം ലീഗ് നേതാക്കള്‍ രവിയെ കാണിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ശിഹാബ് തങ്ങള്‍ക്കു പുറമെ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവരുമുണ്ടായിരുന്നു. മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് പ്രശ്നം തീര്‍ക്കാന്‍ തീരുമാനമൊന്നുമായില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രവി പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ഞാനല്ല. കോഗ്രസ് നേതൃത്വമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കും. ആര്യാടന്റെ പരസ്യപ്രസ്താവന തടയേണ്ടത് കെപിസിസിയാണ്- അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പരിഹാരമില്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസുമായി മുസ്ളിംലീഗിന് പ്രശ്നമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആര്യാടനുമായാണ് പ്രശ്നം. ഇനിയും ഇത് സഹിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
ആര്യാടനും മകനും ലീഗിനെ തകറ്ത്തെ അടങുവെന്ന വാശിയുമായി മുന്നോട്ട്.
ആര്യാടന്‍ പുകഞ്ഞ കൊള്ളി; പുകഞകൊള്ളി പുറത്തെന്ന് : കരുണാകരന്‍
മുസ്‌ലീം ലീഗ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദ് പുകഞ്ഞ കൊള്ളിയാണെന്ന് കെ.കരുണാകരന്‍. ശത്രുക്കള്‍ കരുതുന്ന പോലെ ഐക്യജനാധിപത്യ മുന്നണി തകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്, അദ്ദേഹം ആവര്‍ത്തിച്ചു.
അതിനിടെ, ആര്യാടന്‍ മുഹമ്മദിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.പി.സി.സി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയ മുസ്‌ലിം ലീഗ്, ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നാണ് വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് തിങ്കളാഴ്‌ച പ്രവര്‍ത്തക സമിതി അംഗം കൂടിയായ കേന്ദ്രമന്ത്രി വയലാര്‍ രവി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ആര്യാടനും തുടര്‍ന്ന് മകന്‍ ഷൗക്കത്തും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉളവാക്കിയ കാലുഷ്യം അകറ്റാനും ലീഗ് നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുമാണ് രവി പാണക്കാട്ടെത്തിയത്.
ഈ സന്ദര്‍ശനം നടക്കുമ്പോള്‍ തന്നെ ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും ലീഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ചത് പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കപ്പെടില്ല എന്ന പ്രതീതിയുണര്‍ത്തിയിരിക്കുകയാണ്
രാജസ്ഥാനില്‍ പോലീസ് വെടിവെച്ചുകൊന്ന ഗുജ്ജര്‍ പ്രക്ഷോഭകാരികല്‍ക്ക് നഷ്ടപരിഹാരം നല്‍കണം .
രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ രാജ്യത്ത് സമാധാനവും സൗഹാര്‍ദവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ ക്കെല്ലാം ആശങ്കയുണ്ടാക്കുന്നു. പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അവിടെ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ്‌വെടിവെപ്പിനെത്തുടര്‍ന്ന് പ്രക്ഷോഭം പലേടത്തും അക്രമാസക്തമായി. പ്രശ്‌നം സംയമനത്തോടെ കൈകാര്യംചെയ്യുന്നതിന് പോലീസിനോ പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനോ കഴിഞ്ഞില്ല. ഗുജ്ജര്‍സംവരണപ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ചയാണ് സമരം തുടങ്ങിയത്. ചര്‍ച്ചയ്‌ക്കെത്തണമെന്ന മുഖ്യമന്ത്രി വസുന്ധരരാജെസിന്ധ്യയുടെ അഭ്യര്‍ഥന നേതാക്കള്‍ തള്ളിയതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. റോഡ്, തീവണ്ടി ഗതാഗതം പലേടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. ആവശ്യം അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഗുജ്ജര്‍ സംവരണപ്രക്ഷോഭസമിതി അറിയിച്ചിരുന്നു. പട്ടികവര്‍ഗത്തില്‍ ഗുജ്ജറുകളെ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്‌ത് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കു കത്തെ ഴുതാമെന്ന് തിങ്കളാഴ്‌ച മുഖ്യമന്ത്രി സമ്മതിച്ചതോടെ സമരം തീരാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. പ്രക്ഷോഭം പോലീസും അധികൃതരും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതായിരുന്നു. അവര്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തെ ങ്കില്‍ ഇത്രയേറെ അനിഷ്‌ടസംഭവങ്ങളും ആളപായവും ഉണ്ടാകുമായിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും തങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ട സ്ഥിതിയുള്ളവര്‍ക്ക് പട്ടികജാതി, വര്‍ഗ പരിഗണന കിട്ടുന്നതായി ഗുജ്ജറുകള്‍ പരാതിപ്പെടുന്നു. അവരെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്താമെന്ന് രാജസ്ഥാന്‍ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി. ഉറപ്പുനല്‍കിയിരുന്നതാണ്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനോ അവരെ വിശ്വാസത്തിലെടുക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല. ഗുജ്ജര്‍വിഭാഗക്കാര്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഏറെക്കാലം മുന്‍പേ അറിയിച്ചിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മടിച്ചു. കഴിഞ്ഞകൊല്ലം അവര്‍ നടത്തിയ വന്‍പ്രക്ഷോഭവും ദേശീയപാത ഉപരോധവും മറ്റും ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കി. അന്നത്തെ സ്ഥിതിവിശേഷത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ കണ്ടത്. പ്രശ്‌നം നേരത്തേതന്നെ ഗൗരവമായിക്കണ്ട് അത് പരിഹരിക്കുന്നതിന് ആര്‍ജവത്തോടെ എല്ലാവഴിക്കും ശ്രമിക്കാന്‍ കഴിഞ്ഞില്ലെന്നത് സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വീഴ്‌ചതന്നെയാണ്. പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തണമെന്ന് ഗുജ്ജറുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായ സ്ഥിതിക്ക്, രാജസ്ഥാനിലെ സാമൂഹികസാഹചര്യങ്ങള്‍ പരിശോധിച്ച്, അവരുടെ ആവശ്യം ന്യായമാണെങ്കില്‍ അനുവദിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കേന്ദ്രത്തെ സമീപിക്കേണ്ടതായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ സമരത്തിന് മുതിരുക സ്വാഭാവികമാണ്. അത് അക്രമാസക്തമാകാതെനോക്കേണ്ട ബാധ്യത ഗുജ്ജര്‍ സമുദായത്തിനുമുണ്ട്. കഴിഞ്ഞകൊല്ലം ഗുജ്ജറുകള്‍ നടത്തിയ പ്രക്ഷോഭം അയല്‍സംസ്ഥാനങ്ങളിലും സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്കെല്ലാം അന്നത്തെ സമരം വ്യാപിച്ചു. ഇക്കുറിയും സമരം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അത് ആ മേഖലയിലാകെ വലിയ സാമൂഹികസംഘര്‍ഷത്തിനുതന്നെ കാരണമാകും.
പ്രവാസി സര്‍വകലാശാല കേരളത്തിന് നല്‍കാത്തതില്‍ പ്രതിഷേധം
പ്രവാസി സര്‍വകലാശാല കേരളത്തില്‍ അനുവദിക്കാത്ത നടപടിയില്‍ കേരള പ്രവാസിസംഘം പ്രതിഷേധിച്ചു. പ്രവാസജീവിതം നയിക്കുന്നവരില്‍ പകുതിയിലധികം മലയാളികളാണെങ്കിലും കേന്ദ്രസര്‍ക്കാരെന്നും അവഗണനമാത്രമേ കാണിച്ചിട്ടുള്ളൂ. അതിന്റെ ഏറ്റവും പുതിയ തെളിവാണ് പുതുതായി എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാതെ കര്‍ണാടകത്തിലെ കല്‍പ്പിത സര്‍വകലാശാലയായ മണിപ്പാലിന് നല്‍കിയ നടപടി. ഏറെ കാലമായി കേരളീയര്‍ ആവശ്യപ്പെടുന്നതാണ് ഇത്തരമൊരു സംവിധാനം കേരളത്തില്‍ വേണമെന്നുള്ള കാര്യം. വിദേശ ഇന്ത്യക്കാരില്‍ 30 ലക്ഷത്തിലധികം മലയാളികളാണെന്നിരിക്കെ നിര്‍ദിഷ്ട എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളീയരോടുള്ള വെല്ലുവിളിയുമാണ്. ഇതിനുവേണ്ടി ചെറുവിരല്‍ അനക്കാത്ത മലയാളിയായ പ്രവാസിമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിനും പ്രവാസിമലയാളികള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എംഎല്‍എയും പ്രസ്താവനയില്‍ ആഹ്വാനംചെയ്തു.
ലീഗ് ആര്യാടനുമുന്നില്‍ കീഴടങുന്നു
കോണ്‍ഗ്രസ് - മുസ്ളീം ലീഗ് പോര് മൂര്‍ഛിപ്പിച്ച് നിലമ്പൂര്‍ പഞ്ചായത്തില്‍നിന്ന് ലീഗിന്റെ വൈസ് പ്രസിഡന്റ രാജിവെച്ചു. തട്ടാരശേരി സുബൈദയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൌക്കത്താണ് പഞ്ചായത്ത് പ്രസിഡന്റ്. 22 അംഗ പഞ്ചായത്തില്‍ കോഗ്രസിന് 11ഉം ലീഗിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. സിപിഐ എമ്മിന് ഒമ്പത് അംഗങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ നിലമ്പൂരില്‍ കോഗ്രസുകാരും ലീഗുകാരും പോര്‍വിളിയുമായി പ്രകടനം നടത്തി. കോഗ്രസ് പ്രകടനത്തിനുനേരെ ലീഗുകാര്‍ കല്ലെറിഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ലീഗ് കോഗ്രസ് തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തിങ്കളാഴ്ച രാവിലെ പാണക്കാട്ടെത്തി. രാവിലെ 11.30ഓടെ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ രവി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവരുമായി ചര്‍ച്ച തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തില്‍ ലീഗ് പഞ്ചായത്ത് ഓഫീസായ ബാഫകി തങ്ങള്‍ സ്മാരക സൌദം ഞായറാഴ്ച അര്‍ധരാത്രി കോഗ്രസുകാര്‍ തീവെച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ മുസ്ളീം ലീഗ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ കുറ്റ്യാടി ടൌണില്‍ ഇരുപാര്‍ടികളിലെയും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇരുകൂട്ടരും മുഖാമുഖംനിന്ന് മുദ്രാവാക്യവും ചീത്തവിളിയും നടത്തി. ലീഗ് നേതാവ് പികെകെ ബാവ കുറ്റ്യാടിയിലെത്തി ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.ലീഗ് ആര്യാടനുമുന്നില്‍
കീഴടങുന്നു
കപട ആത്മീയതയുടെ മൊത്തക്കച്ചവ ടക്ക ര്‍
സ ന്യാസത്തിന്റെ മറവില്‍ സന്യാസവിരുദ്ധജീ വിതം നയിക്കുന്ന കപടവേഷക്കാരുടെ പൊയ്മുഖങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. വ്യാജ ആത്മീയ വേഷക്കാര്‍ക്കെതിരെയുണ്ടാകുന്ന നിയമനടപടികളെ സാംസ്കാരിക പ്രബുദ്ധമായ കേരളം ഒറ്റക്കെട്ടായി സ്വാഗതംചെയ്യേണ്ടതാണ്. കേരളത്തിലെ ജനസാമാന്യം സ്വാഭാവികമായും ആ വഴിക്കുതന്നെയാണ് ചിന്തിക്കുന്നത്. ഈ ഘട്ടത്തില്‍നിന്ന് വര്‍ഗീയ മുതലെടുപ്പിന് ചില കറുത്ത ശക്തികള്‍ ശ്രമിക്കുന്നുണ്ട്. പൊതുവില്‍ സന്യാസിസമൂഹത്തിനെതിരായ നീക്കമാണിതെന്ന് തെറ്റിദ്ധരിപ്പിക്കാനും അങ്ങനെ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമാണ് ശ്രമം. ഇതിനെതിരായ ജാഗ്രത കേരളസമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സുഖസൌകര്യങ്ങള്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ശ്രേഷ്ഠസന്യാസിമാരുണ്ടായ നാടാണ് ഇന്ത്യ. ഇന്ത്യയുടെ യശസ്സ് വിദേശങ്ങളില്‍വരെ ഉയര്‍ത്തിപ്പിടിച്ച സ്വാമി വിവേകാനന്ദന്‍. സമരപരമ്പരകളിലൂടെ കര്‍ഷക പ്രസ്ഥാനത്തെ നയിച്ച സഹജാനന്ദ സരസ്വതി. സ്വാതന്ത്യ്രസമരം നയിച്ചവരുടെ നിരയില്‍നിന്ന് സ്വാമി രാമാനന്ദന്‍. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സന്ദേശം പടര്‍ത്തിയ ശ്രീനാരായണഗുരു. അറിവിന്റെ പുതുവെളിച്ചം സമൂഹത്തില്‍ പടര്‍ത്തിയ സ്വാമി രംഗനാഥാനന്ദ മുതല്‍ നിത്യചൈതന്യയതി വരെയുള്ളവര്‍. ദേശാഭിമാനബോധം ജനങ്ങളില്‍ വളര്‍ത്തി വക്കം മൌലവി, സാമുദായിക നവോത്ഥാനത്തിന് ശ്രമിച്ച സനാവുള്ള ഖാന്‍, ജീവകാരുണ്യ പ്രവര്‍ത്തനം മഹാപ്രസ്ഥാനമാക്കി മാറ്റിയ മദര്‍ തെരേസ, മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പൌലോസ് മാര്‍ ഗ്രിഗോറിയോസ്, പൌലോസ് മാര്‍ പൌലോസ് തുടങ്ങിയവര്‍. ഒരു കാലത്ത് അനാചാരങ്ങള്‍ അവസാനിപ്പിച്ച് സാമുദായിക നവോത്ഥാനമുണ്ടാക്കാനും സാമൂഹ്യ പരിഷ്കരണം സാധ്യമാക്കാനും മുന്‍നിന്നു പ്രവര്‍ത്തിച്ചിരുന്നു സന്യാസിമാര്‍. അവരെയൊക്കെ കേരളം ആദരിച്ചു. എന്നാലിന്ന്, അവര്‍ കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച നവോത്ഥാന പൈതൃകത്തിന്റെ വെളിച്ചം തല്ലിക്കെടുത്തി സമൂഹത്തെ സദാചാരരാഹിത്യത്തിലേക്കും നികൃഷ്ടമായ ധനസമ്പാദന വ്യഗ്രതയിലേക്കും അതിരുവിട്ട സുഖലോലുപതയിലേക്കും ജീര്‍ണമായ അന്ധകാരത്തിലേക്കും മടക്കിക്കൊണ്ടുപോകുകയാണ് സന്യാസിവേഷമിട്ട കപട ആത്മീയ ഗുരുക്കന്മാര്‍. സ്വാര്‍ഥതാലേശമില്ലാത്തതായിരുന്നു യഥാര്‍ഥ സന്യാസിമാരുടെ പ്രവര്‍ത്തനമെങ്കില്‍ ആത്മീയതയുടെ പേരില്‍ ഇന്ന് തുറന്നുകാട്ടപ്പെടുന്ന കള്ളവേഷങ്ങള്‍ക്ക് സ്വാര്‍ഥതയല്ലാതെ മറ്റൊന്നില്ല; ലൌകികവിഷയവ്യഗ്രതയല്ലാതെ മറ്റൊന്നില്ല. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് രൂപ വാരിക്കൂട്ടുക, പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികളെവരെ ബലാത്സംഗം ചെയ്യുക, നിലച്ചിത്രങ്ങളുടെ സിഡി നിര്‍മിക്കുക, അങ്ങനെ അധമത്വമാര്‍ന്ന ഇവരുടെ നടപടികള്‍ ഓരോന്നായി പുറത്തുവരികയാണ്. അടുത്തകാലത്താണ് കേരളത്തില്‍ വ്യാജ ആത്മീയതയുടെ ഈ പ്രവണത കൂടുതല്‍ ശക്തമായത്. വിദേശത്തുനിന്നടക്കം കോടികള്‍ ഇവരില്‍ പലരുടെയും നിക്ഷേപങ്ങളിലേക്ക് ഒഴുകിയെത്തുന്നു. അനേകം ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങിക്കൂട്ടുന്നു. വ്യാജ ആത്മീയതയും കമ്പോള സംസ്കാരവും എങ്ങനെ പരസ്പരം സഹായിച്ച് കൊഴുത്തുതടിക്കുന്നു എന്നത് ഇതില്‍നിന്നു വ്യക്തമാണ്. വിദേശത്ത് എവിടെ നിന്നൊക്കെയാണ് ഇവര്‍ക്ക് പണം ലഭിക്കുന്നത് എന്നതും ആ പണം ഇവരിലൂടെ നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടനയില്‍ ഏതൊക്കെ വിധത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതും പിശോധിക്കേണ്ടതുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൂണുകള്‍പോലെ മുളച്ചുപൊന്തിയ കപട ആത്മീയകേന്ദ്രങ്ങളില്‍ ചിലത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട് വലിയ പ്രസ്ഥാനങ്ങളെപ്പോലെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും മറയിട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടും സമൂഹത്തിന്റെ ഉന്നതതലങ്ങളിലെ മാന്യന്മാരുടെ സഹകരണം ഉറപ്പാക്കുന്നതുകൊണ്ടും ഇവയില്‍ ചിലത് മാന്യതയുടെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ കൃത്രിമം നടത്തുന്നുവെന്നു പരാതിയുണ്ടായാല്‍ അന്വേഷിക്കേണ്ടിവരും. ഇത്തരം വ്യാജ ആത്മീയവേഷക്കാര്‍ക്കെതിരായ നടപടി നമ്മുടെ സമൂഹം പൊതുവിലും ആധ്യാത്മിക സമൂഹം പ്രത്യേകിച്ചും സ്വാഗതംചെയ്യേണ്ടതാണ്. ശരിയായ അര്‍ഥത്തില്‍ ആധ്യാത്മികജീവിതം നയിക്കുന്നവരും സമൂഹത്തിലുണ്ട് എന്ന്് കാണാതിരുന്നുകൂടാ. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ടാകാം. എങ്കിലും ആധ്യാത്മികജീവിതം നയിക്കാന്‍ അവര്‍ക്കുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടുകൂടാ. ശരിയായ അര്‍ഥത്തിലുള്ള ആധ്യാത്മികജീവിതത്തിന് പോറല്‍പോലും ഏല്‍പ്പിക്കാന്‍ കേരളത്തിലെ പുരോഗമന രാഷ്ട്രീയശക്തികള്‍ക്ക് താല്‍പ്പര്യമില്ല. എന്നുമാത്രമല്ല, അവരുടെ ആ അവകാശവാദം പരിരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് മടിയുമില്ല. ഇതു മനസ്സിലാക്കി വ്യാജ ആത്മീയതക്കെതിരായ സാമൂഹ്യസമരത്തില്‍ യഥാര്‍ഥ ആത്മീയതക്കാര്‍ പങ്കെടുക്കുകയാണ് വേണ്ടത്. അവരുടെ ദുഷ്പ്രവൃത്തിമൂലം തങ്ങളുടെ യശസ്സുകൂടി കളങ്കപ്പെടുകയാണ് എന്നു തിരിച്ചറിഞ്ഞ്് അവര്‍ക്കെതിരായ സാമൂഹ്യ സംരംഭങ്ങളില്‍ സഹകരിക്കാന്‍ യഥാര്‍ഥ ആത്മീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മടി കാട്ടേണ്ടതില്ല. എന്നാല്‍, അത്തരം വ്യക്തികളെപ്പോലും വര്‍ഗീയതയുടെ ശക്തികള്‍ കപടസ്വാമിമാര്‍ക്കുവേണ്ടി സ്വാധീനിക്കുന്നുണ്ടോ എന്നു സംശയിക്കണം. അതല്ലെങ്കില്‍ ഗവമെന്റ് കൈക്കൊള്ളുന്ന നടപടികളെ സന്യാസ സമൂഹത്തിനെതിരായ നടപടികളായി വ്യാഖ്യാനിക്കാന്‍ അവരില്‍ ചിലര്‍ തയ്യാറാകുകയില്ലല്ലോ. അവിഹിത ധനസമ്പാദനവും അതുപയോഗിച്ചുള്ള ദുഷ്പ്രവൃത്തികളും തുടരെ നടത്തുന്ന കള്ളസ്വാമിമാര്‍ക്കെതിരെ ഒരു വാക്കുപോലും പറയാതെ, അവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഗവമെന്റിനെ ആക്ഷേപിക്കാനാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ചില സന്യാസിമാര്‍ തയ്യാറായത്. അവിഹിത പണസമ്പാദനത്തിനെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനെ സന്യാസസമൂഹത്തിന്റെയാകെ സ്വത്ത് കൈയടക്കാനുള്ള ശ്രമമായാണ് അവര്‍ ചിത്രീകരിച്ചത്. ദൌര്‍ഭാഗ്യകരമാണിത്. കപടവേഷക്കാര്‍ക്കെതിരായത് ആധ്യാത്മിക സമൂഹത്തിനാകെ എതിരായുള്ള നടപടിയാണെന്നു ചിത്രീകരിക്കുന്നത് വ്യാജ ആത്മീയതയുടെ ആളുകളെയും സ്ഥാപനങ്ങളെയും അവ സമൂഹത്തില്‍ നടത്തുന്ന ദുഷിച്ച ചെയ്തികളെയും ന്യായീകരിക്കുന്നതിന് തുല്യമാണ്. ബഹുമാന്യരായ സന്യാസിമാര്‍ അത് ആ അര്‍ഥത്തില്‍ മനസ്സിലാക്കണം. സംഘപരിവാര്‍ ശക്തികളാണ് വ്യാജ ആത്മീയതക്കാര്‍ക്കായി കേരളീയസമൂഹത്തില്‍ ഇപ്പോഴുണ്ടാവുന്ന ഉണര്‍വിനെ ദുര്‍വ്യാഖ്യാനിക്കുന്നത്. അതിന് ആര്‍എസ്എസിനും മറ്റും അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, സന്യാസിമാരും സമുദായനേതാക്കളും ആ കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട എല്ലാ മതങ്ങളുടെയും പേരില്‍ വ്യാജവേഷങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മതവിശ്വാസികളടക്കമുള്ളവര്‍ ചേര്‍ന്ന് ഇതിനെ എതിര്‍ക്കുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇതിനിടെ, ഹിന്ദുഇതരമതങ്ങളുടെ പേരില്‍ ഉയര്‍ന്നുവരുന്ന വ്യാജ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെമാത്രം പ്രതിഷേധപ്രകടനം നടത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആര്‍എസ്എസ്- സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. വ്യാജ ആത്മീയവേഷക്കാരും അവരുടെ സ്ഥാപനങ്ങളുമായി ബിജെപി നേതാക്കള്‍ക്കുള്ള ബന്ധം വെളിവായതോടെയാണ് സമൂഹശ്രദ്ധ വഴിതിരിച്ചുവിടുന്നതിനുള്ള ഈ വര്‍ഗീയശ്രമം ആരംഭിച്ചത്. ആ വഴിക്ക് വ്യാജന്മാര്‍ക്കെതിരായ നടപടികള്‍ക്ക് തടയിടാനാകുമോ എന്നാണു നോട്ടം. കോഴിക്കോട്ട് ഒരു വ്യാജ ആശ്രമത്തിന് കാവല്‍ നില്‍ക്കുകയുംചെയ്തു ബിജെപി-ആര്‍എസ്എസ് സംഘം. ഇതേ കൂട്ടര്‍തന്നെ മറ്റൊരു മതത്തില്‍പ്പെട്ട കോട്ടയത്തെ സ്ഥാപനത്തിനുനേര്‍ക്കും കോഴിക്കോട്ടെ മറ്റൊരു സ്ഥാപനത്തിനുനേര്‍ക്കും പ്രതിഷേധപ്രകടനം നടത്തി. വ്യാജവേഷക്കാരെ കൈകാര്യംചെയ്യുന്നതില്‍ ജാതി-മത വേര്‍തിരിവുകള്‍ വേണ്ട. ഏതു മതത്തില്‍പ്പെട്ടവരായാലും കള്ളന്മാരെ കള്ളന്മാരായിത്തന്നെ കാണണം. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതു ദുരുപദിഷ്ടമാണ്. ഒരുകാര്യം കൂടി ശ്രദ്ധയില്‍ വയ്ക്കേണ്ടതുണ്ട്. നാട്ടിലെ കപടവേഷങ്ങളെ നേരിട്ട് കൈകാര്യംചെയ്യാമെന്ന് വ്യക്തികളോ സംഘടനകളോ കരുതരുത്. നിയമവാഴ്ചയുള്ള നാടാണിത്. നിയമം കൈയിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. പരാതികളുണ്ടാകുന്ന എല്ലായിടത്തും പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. ആ നിലയ്ക്കുള്ള ഒരു നയ നിലപാടാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഗവമെന്റ് കൈക്കൊണ്ടിട്ടുള്ളത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഗവമെന്റിനുള്ള ജാഗ്രത അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റൊരുകാര്യം ഓര്‍ക്കാനുള്ളത്, യുഡിഎഫ് ഭരണമായിരുന്നു ഇന്ന് എങ്കില്‍ ഇന്നത്തേതുപോലുള്ള ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല എന്നതാണ്. എല്ലാ വര്‍ഗീയശക്തികളെയും പ്രീണിപ്പിച്ച്, അത്തരക്കാരുടെ ഔദാര്യത്തില്‍ അധികാരത്തില്‍ വരുന്ന രീതിയാണ് യുഡിഎഫിന്റേത്. വര്‍ഗീയശക്തികളുടെയും വ്യാജ ആത്മീയതയുടെയും തടങ്കലില്‍ ഇരുന്നാണ് അവര്‍ ഭരിച്ചിട്ടുള്ളത്. അത്തരക്കാര്‍ക്ക് ഇന്നത്തെ ഗവമെന്റ് കൈക്കൊള്ളുന്നതുപോലുള്ള ഒരു നടപടിയും എടുക്കാനാകില്ല എന്നത് അനുഭവത്തിലൂടെ വെളിവായിട്ടുള്ളതാണ്. സാമൂഹ്യ വ്യവസ്ഥിതിയുടെ തിക്തഫലങ്ങള്‍ സാമ്പത്തികജീവിതത്തില്‍ മാത്രമല്ല, വ്യക്തിയുടെയും കുടുംബങ്ങളുടെയും മാനസികജീവിതത്തില്‍വരെ പ്രതിഫലിക്കുക സ്വാഭാവികമാണ്. അത്തരമൊരു അവസ്ഥയിലാണ് എവിടെ ആശ്വാസം ലഭിക്കുമെന്നന്വേഷിച്ച് നിരാലംബരായ മനുഷ്യര്‍ അങ്ങോട്ടൊക്കെ തിരിയുന്നത്. സാമൂഹ്യ വ്യവസ്ഥിതിതന്നെ മാറ്റിക്കൊണ്ടുമാത്രമേ ആത്യന്തികമായി ഈ അവസ്ഥ മാറ്റാനാകൂ. പക്ഷേ, ഒരുകാര്യം ചെയ്യാനാകും. ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനാകും. വ്യാജ ആത്മീയകേന്ദ്രങ്ങള്‍ ആശ്വാസമല്ല, ദുരന്തങ്ങളാണ് വിതയ്ക്കുന്നത് എന്നും സമ്പത്തു വാരിക്കൂട്ടുകയും പലവിധത്തില്‍ ചൂഷണംചെയ്യുകയുമാണ് അവയുടെ ഉദ്ദേശ്യം എന്നും പുറത്തുവന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി ദുര്‍ബല മനസ്കരായ ആളുകളെ ബോധ്യപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ മുതല്‍ വര്‍ഗീയമുതലെടുപ്പിന്റെവരെ കാണാച്ചരടുകളെക്കുറിച്ച് ബോധവല്‍ക്കരിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍, സാമൂഹ്യഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജനസംഘടനകളും ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ഇതില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം വലിയ പങ്ക് വഹിക്കാനാകും. വ്യാജ ആത്മീയതക്കെതിരെ ശരിയായ ആത്മീയതയുടെ പക്ഷത്തുനില്‍ക്കുന്ന വിശ്വാസികളെയടക്കം അതില്‍ പങ്കെടുപ്പിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍ കേരളത്തിലാകെ നടക്കട്ടെ.
Saturday, May 24, 2008
യു പി എ സര്‍ക്കാര്‍ 5-) വര്‍ഷത്തിലേക്ക്
വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയ സന്ദര്‍ഭത്തിലാണ് യുപിഎ സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിക്കുകയും മുന്നണി മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ടിവന്ന കോഗ്രസ് ഒരു പുതിയ സാഹചര്യത്തെയാണ് അഭിമുഖീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയെ നേരിടുന്നതിനും ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കോഗ്രസിനെ നിര്‍ബന്ധിക്കുന്നതിനും രൂപംനല്‍കിയ പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിന് എത്രമാത്രം പ്രതിബദ്ധത കാണിച്ചെന്നതാണ് വാര്‍ഷികത്തിലെ വിലയിരുത്തലിലെ പ്രധാന ഘടകം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് ഇടതുപക്ഷം യുപിഎയെ പിന്തുണച്ചത്. വര്‍ഗീയകലാപങ്ങളില്ലാത്ത അവസ്ഥ രാജ്യത്തുണ്ടായി എന്നത് അഭിമാനകരമാണ്. എന്നാല്‍, വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ സാമൂഹ്യപരിസരം ഇല്ലാതാക്കുന്നതിനാവശ്യമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിബദ്ധത കാട്ടിയില്ലെന്നത് കാണാതിരുന്നുകൂടാ. ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന ജനങ്ങള്‍ അധികാരത്തിലിരിക്കുന്ന മുന്നണിക്കും പാര്‍ടിക്കും എതിരെ വിധിയെഴുതുന്നത് സ്വാഭാവികമാണ്. കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനകാരണം അന്വേഷിക്കാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്തതിന്റെ പ്രത്യാഘാതം കോഗ്രസ് നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വളര്‍ച്ചനിരക്കിന്റെയും രൂപയുടെ ഉയരുന്ന മൂല്യത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ച് ഉദാരവല്‍ക്കരണത്തെ പ്രകീര്‍ത്തിക്കുകയാണ് മൂന്നാം വാര്‍ഷികത്തില്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും ചെയ്തതെങ്കില്‍ ഇത്തവണ അതിനുപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. സമ്പദ്ഘടന പ്രതീക്ഷിച്ച വളര്‍ച്ചനിരക്ക് കാണിക്കുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ചെപ്പടിവിദ്യകൊണ്ടൊന്നും കാര്‍ഷികമേഖലയ്ക്ക് പുതിയ ഉണര്‍വുനല്‍കാന്‍ കഴിഞ്ഞില്ല. പൊതുവിതരണസമ്പ്രദായത്തെ തകര്‍ത്തതിന്റെയും കാര്‍ഷികമേഖലയുടെ തകര്‍ച്ച സൃഷ്ടിച്ച വാങ്ങല്‍ശേഷിയുടെ ഇടിവിന്റെയും ഫലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അവശ്യസാധനങ്ങള്‍പോലും വാങ്ങാന്‍ കഴിയാതെ ജനം കഷ്ടപ്പെടുന്നു. ഒരു സര്‍ക്കാരിനും അഭിമാനിക്കാന്‍ കഴിയാവുന്നതല്ല ഈ സാഹചര്യം. നയങ്ങള്‍ തിരുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ജനപിന്തുണ ഇടിയുന്നതിനു പ്രധാന കാരണം. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു തുടങ്ങി പ്രീമിയര്‍ ക്രിക്കറ്റ് ലീഗിനുവരെ വന്‍ നികുതി ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തില്‍ ഇത്തരം സമീപനം സ്വീകരിക്കാറില്ല. കാര്‍ഷിക മേഖലയിലെ അതീവഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കേരള മാതൃക ഉള്‍ക്കൊണ്ട് കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. എന്നാല്‍, ഉദ്ദേശിച്ച രൂപത്തില്‍ സാധാരണ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നിലയിലേക്ക് അതു മാറുമോ എന്നത് കാത്തിരുന്നു കാണണം. ഇടതുപക്ഷം തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളാണ് ചില പുരോഗമനപരമായ നടപടികള്‍ കൈകൊള്ളാന്‍ യുപിഎയെ പല ഘട്ടത്തിലും നിര്‍ബന്ധിതമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ രണ്ടു നിയമങ്ങള്‍ പാസാക്കിക്കാനും മറ്റൊരു ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഇടതുപക്ഷ ഇടപെടലിനെത്തുടര്‍ന്നാണ്. വിവരാവകാശനിയമവും തൊഴിലുറപ്പു പദ്ധതിയുമാണ് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു പ്രധാന സംഗതികള്‍. രാജ്യത്തെ എല്ലാ ജില്ലയിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ദീര്‍ഘവീക്ഷണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആദിവാസികള്‍ക്കും വനത്തില്‍ താമസിക്കുന്നവര്‍ക്കും വനാവകാശം നല്‍കുന്ന നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം വ്യവസ്ഥചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമാണെങ്കിലും അതിന്റെ തുടര്‍നടപടികളുടെ കാര്യത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദം വേണ്ടിവരുമെന്ന കാര്യം ഉറപ്പ്. യുപിഎ സര്‍ക്കാരിന്റെ നാലുവര്‍ഷ ഭരണത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലകളിലൊന്ന് വിദേശ നയമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും പൈതൃകത്തെ തള്ളിക്കളഞ്ഞ് അമേരിക്കയുടെ കാല്‍ക്കീഴില്‍ രാജ്യത്തെ കൊണ്ടുകെട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് ഇടതുപക്ഷം നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പായിരുന്നു. അമേരിക്കയുമായുള്ള ആണവകരാര്‍ പ്രയോഗത്തില്‍ വരുത്താന്‍ നടത്തിയ നീക്കം ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനുപോലും ഭീഷണിയായി മാറി. അമേരിക്ക വേണോ സര്‍ക്കാര്‍ വേണോ എന്ന കാര്യം കോഗ്രസിനു തീരുമാനിക്കാമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനു മുമ്പില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതമായി. കോഗ്രസിന്റെ നയങ്ങള്‍തന്നെ പിന്തുടരുന്ന ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളും പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് പ്രശ്നങ്ങളുടെ ഗൌരവം ഉള്‍ക്കൊള്ളാനും തിരുത്തല്‍പ്രക്രിയക്ക് നേതൃത്വംനല്‍കാനും യുപിഎയ്ക്ക് എത്രമാത്രം കഴിയുമെന്നതാണ് ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.
കേന്ദ്രമന്ത്രി ഏ കെ ആന്റണിയുടെ പൊള്ളയായ അവകാശവാദം
കേന്ദ്രഗവമെന്റ് കേരളത്തിന് മറ്റ് ഏത് സംസ്ഥാന ത്തേക്കാളും അധികം വാരിക്കോരി സഹായം നല്‍കിയെന്നും അതിനു പകരമായി കേരളം ഒരു നല്ലവാക്കുപോലും പറഞ്ഞില്ലെന്നും കേന്ദ്രമന്ത്രി എ കെ ആന്റണി കേരളത്തില്‍വന്ന് പറയുമ്പോള്‍ സത്യം എന്തെന്നറിയാന്‍ താല്‍പ്പര്യം ജനിക്കുന്നത് സ്വാഭാവികമാണ്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള 'ഉദാരമായ' സഹായത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതിക്കാര്യത്തിലുള്ള തീരുമാനം. ശബരിഗിരി, കക്കാട് പദ്ധതികളില്‍ ഉല്‍പ്പാദനം നിലച്ച സാഹചര്യത്തില്‍ കേരളത്തിന് താല്‍ക്കാലികമായി 250 മെഗാവാട്ട് വൈദ്യുതിയെങ്കിലും അനുവദിക്കണമെന്ന് സംസ്ഥാന വൈദ്യുതിബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. തികച്ചും ന്യായവും മിതവുമായ ഈ ആവശ്യം കേന്ദ്ര ഊര്‍ജ മന്ത്രാലയം നിഷ്കരുണം തള്ളിക്കളഞ്ഞതായാണ് കാണുന്നത്. ഇതോടെ താല്‍ക്കാലികമായി കേരളം പവര്‍കട്ടിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തംപോലും കണക്കിലെടുക്കാതെയാണ് കേന്ദ്രം തീരുമാനങ്ങളെടുക്കുന്നത് എന്നര്‍ഥം. വൈദ്യുതിക്കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണെന്ന വിചിത്രവാദമുന്നയിച്ചാണ് അടിയന്തര സഹായം നിഷേധിച്ചത്. വൈദ്യുതികാര്യത്തില്‍ മാത്രമല്ല അവഗണന. കേരളീയരുടെ മുഖ്യ ഭക്ഷ്യവസ്തു അരിയാണെന്ന് കേന്ദ്രമന്ത്രിസഭയിലെ കേരളീയനായ ആന്റണി അറിയാതിരിക്കില്ലല്ലോ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ശരത്പവാര്‍ പറഞ്ഞത് കേരളം കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കണമെന്നും പശ്ചിമബംഗാളില്‍നിന്ന് അരി വാങ്ങണമെന്നുമാണ്. പഞ്ചാബില്‍നിന്നോ ആന്ധ്രയില്‍നിന്നോ അരി വാങ്ങണമെന്ന് ഉപദേശിക്കാതെ ബംഗാളില്‍ചെന്ന് വേണമെങ്കില്‍ അരി വാങ്ങൂ എന്നുപറഞ്ഞതിന്റെ പൊരുള്‍ മന്ത്രിസഭയില്‍ പവാറിനൊപ്പം കൂട്ടുത്തരവാദിത്തമുള്ള ആന്റണി എങ്ങനെയാണ് വിശദീകരിക്കുക? അതെന്തായാലും ഇടതുപക്ഷം തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഭരിച്ചതിന്റെ ഫലമായാണല്ലോ പശ്ചിമബംഗാള്‍ നെല്ല് ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും ഒന്നാമതെത്തിയത്. ഈ സത്യം അംഗീകരിച്ചാണ് ബംഗാളില്‍നിന്ന് അരി വാങ്ങാന്‍ ഉപദേശിച്ചതെങ്കില്‍ നല്ലതുതന്നെ. അതല്ല ഇവിടെ പ്രശ്നം. നാണ്യവിള ഉല്‍പ്പാദനത്തിലാണ് കേരളം മുമ്പുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദേശനാണ്യം സമ്പാദിക്കാന്‍ സഹായകമാണ് അത് എന്നുപറഞ്ഞ് കേരളത്തെ എല്ലാവരും പുകഴ്ത്തിയതാണ്. ഔപചാരിക റേഷനിങ്ങിന് ആവശ്യമായ അരി നല്‍കിക്കൊള്ളാമെന്ന് കേന്ദ്രം മുമ്പുതന്നെ കേരളത്തിന് ഉറപ്പുനല്‍കിയതുമാണ്. അതൊന്നും ആന്റണിക്ക് അറിയില്ലെന്നുണ്ടോ? അറിയുമെങ്കില്‍ എന്തുകൊണ്ട് ശരത്പവാറിനെ തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല? ഇടതുപക്ഷം ഭരിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ കേരളത്തോട് രാഷ്ട്രീയ വിരോധംവച്ച് അരി നിഷേധിക്കുന്ന സമീപനം കോഗ്രസ് സ്വീകരിച്ചിട്ടുണ്ട്. 1957ലെ ഇ എം എസ് ഗവമെന്റിന്റെ കാലത്ത് അരി നല്‍കാതിരുന്നതുകൊണ്ട് ആന്ധ്രയില്‍നിന്ന് നേരിട്ടുവാങ്ങി കേരളീയര്‍ക്ക് വിതരണം ചെയ്യേണ്ടിവന്നു. കേരളീയരുടെ പട്ടിണി മാറ്റാന്‍ ആന്ധ്ര അരി കൊണ്ടുവന്നപ്പോള്‍ അതിനെ ചൂണ്ടി അരി കുംഭകോണമെന്ന് വിളിച്ചുകൂവുകയാണ് അന്നത്തെ കോഗ്രസുകാര്‍ ചെയ്തത്. 1968 ലും റേഷന്‍വിതരണത്തിന് ആവശ്യമായ അരി നിഷേധിച്ചു. അന്ന് കേന്ദ്രസമീപനത്തിനെതിരെ സിപിഐ എമ്മിന് സമരം നടത്തേണ്ടിവന്നു. അന്ന് കോഗ്രസിന്റെ ഭരണക്കുത്തകയുണ്ടായിരുന്നു. ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ 20 ലോക്സഭാംഗങ്ങളില്‍ 19 പേരും എല്‍ഡിഎഫുകാരാണ്. ഒരൊറ്റ കോഗ്രസുകാരനും കേരളത്തില്‍നിന്ന് ജയിച്ച് ലോക്സഭയില്‍ എത്തിയിട്ടില്ല; അതിനുള്ള അവസരം കേരളീയര്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇവിടെനിന്നുള്ള 20 എംപിമാരും ആന്റണി ഉള്‍പ്പെടുന്ന കേന്ദ്രഗവമെന്റിന് പിന്തുണ നല്‍കുന്നവരാണ്. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടാണ് കേന്ദ്രഗവമെന്റ് നിലനില്‍ക്കുന്നത്. കേരളത്തില്‍നിന്ന് ഒരൊറ്റ കോഗ്രസുകാരനും ജയിക്കാത്തതുകൊണ്ട് ആന്റണിക്കെതിരെ ഒപ്പുശേഖരണവും പാരവയ്പും ഉണ്ടാകുന്നില്ല എന്ന് അദ്ദേഹത്തിന് ആശ്വസിക്കാം. ഇടതുപക്ഷ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് യുപിഎ ഗവമെന്റ് അധികാരത്തില്‍ തുടരുന്നത് എന്നതിന്റെ പേരില്‍ ഒരു നല്ല വാക്കെങ്കിലും പറയാന്‍ ആന്റണി ബാധ്യസ്ഥനല്ലേ? എന്തേ അദ്ദേഹത്തിന് അങ്ങനെ പറയാന്‍ തോന്നുന്നില്ല. പകരം കേന്ദ്രത്തിന്റെ പണമാണ് കേരളത്തില്‍ ചെലവിടുന്നത് എന്ന് ഡംഭ് പറയുന്നത് ഉചിതമാണോ? കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തിന്റെ പ്രത്യേകതകൂടി കണക്കിലെടുത്ത് നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ആന്റണി ചെയ്യേണ്ടത്. അതു ചെയ്യാതെ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്ന യാഥാര്‍ഥ്യം ആന്റണി ഒളിച്ചുവച്ചാലും മറഞ്ഞുപോകുന്നതല്ല. കേരളത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റണിയുടെ കൂട്ടുകാര്‍ ജനശ്രീ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. പാലക്കാട് റെയില്‍വെ സോണിന്റെ കാര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തിലും ആന്റണി തികഞ്ഞ നിശബ്ദതയിലായിരുന്നു. എന്നിട്ടും കേന്ദ്രത്തിന്റെ മേന്മയെക്കുറിച്ച് വീമ്പുപറയാന്‍ അദ്ദേഹത്തിനുതോന്നുന്നത് ആര്‍ക്കും അംഗീകരിച്ചുകൊടുക്കാനാകില്ല.
Friday, May 23, 2008
പ്രവാസി കാര്യമന്ത്രി വയലാറ് രവി കാലുമാറി, പ്രവാസി സര്‍വകലാശാല കേരളത്തിന്ന് നഷ്ടമായി
ന്യൂഡല്‍ഹി: വിദേശത്തു കഴിയുന്ന ഇന്ത്യന്‍ വംശജരുടെ മക്കള്‍ക്കായുള്ള 'പ്രവാസി സര്‍വകലാശാല' ബാംഗ്‌ളൂരിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ട്രസ്‌റ്റിന്. കേരളത്തില്‍ നിന്നുള്ള അപേക്ഷ അവസാന വട്ടം തള്ളിപ്പോയി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്‌തമാക്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ബാംഗ്‌ളൂരിനടുത്തുള്ള ദേവനഹള്ളിയിലാരംഭിക്കുന്ന സര്‍വകലാശാല പൂര്‍ണമായും സ്വകാര്യ മേഖലയിലായിരിക്കും. പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും 50:50 എന്ന നിലയിലായിരിക്കും പ്രവേശനം. കല്‌പിത സര്‍വകലാശാലാ പദവി ലഭിക്കുമെങ്കിലും സംവരണ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കും.
രണ്ടു വര്‍ഷം മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് പ്രവാസി സര്‍വകലാശാല ആരംഭിക്കുമെന്നു പ്രഖ്യാപിച്ചത്. നിര്‍ദിഷ്‌ട സര്‍വകലാശാലയ്‌ക്ക് കല്‌പിത പദവി നല്‍കാനും കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനമായിരുന്നു. 16 അപേക്ഷകളാണ് ലഭിച്ചത്. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ഏഴുമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റി ഇതില്‍ നിന്ന് മൂന്ന് അപേക്ഷകളാണ് യോഗ്യരായി കണ്ടെത്തിയത്. മുംബൈയിലെ ഹിന്ദുജ ഗ്രൂപ്പ്, പത്തനംതിട്ടയിലെ കടമ്മനിട്ട എജ്യൂക്കേഷന്‍ ട്രസ്‌റ്റ്, മണിപ്പാല്‍ അക്കാദമി എന്നിവയില്‍ നിന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തെരഞ്ഞെടുപ്പ് നടത്തിയത്. സ്‌ഥല ലഭ്യത, സാമ്പത്തിക നില, ഈ മേഖലയിലുള്ള പരിചയം എന്നിവയായിരുന്നു മാനദ്‌ണ്ഡം.
മൂന്ന് അപേക്ഷകരെ യോഗ്യരായി കണ്ടെത്തി. ആദ്യ ഘട്ടം എന്നനിലയില്‍ ഒരു സര്‍വകലാശാല ആരംഭിക്കാനാണ് വിജ്‌ഞാപനം ചെയ്‌തത്.
നോക്കുകൂലി വിവാദങ്ങള്‍
ഐ.വി. ദാസ്
തൊഴിലാളിവര്‍ഗത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കു വേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് സി.പി.എം. പൊതുവെ തൊഴിലാളി വര്‍ഗത്തിന്റെ സ്ഥായിയായ പ്രശ്‌നങ്ങളില്‍ ഈ പാര്‍ട്ടി ഉറച്ച നിലപാട് സ്വീകരിക്കുന്നു. ജോലി ചെയ്‌തു ജീവിക്കുന്ന തൊഴിലാളിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സംഘടിതമായിത്തന്നെ പോരാടിയിട്ടുള്ള പാരമ്പര്യവും പൈതൃകവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. എട്ടു മണിക്കൂര്‍ ജോലി, ജോലിക്ക് അനുസൃതമായ കൂലി, ജോലിചെയ്‌ത തൊഴിലാളിക്ക് ന്യായമായ വിശ്രമം എന്നീ മുദ്രാവാക്യങ്ങള്‍ സ്ഥായീഭാവം നേടിയതാണ്. ലോക തൊഴിലാളി വര്‍ഗം എല്ലാവര്‍ഷവും ആചരിക്കുന്ന മെയ്‌ദിനം ഇത്തരം മുദ്രാവാക്യങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള പോരാട്ടത്തിന്റെ ധീരസ്‌മരണ ഉയര്‍ത്തുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങളില്‍ തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ പ്രസ്ഥാനത്തിന്റെയും ഊര്‍ജ സ്രോതസ്സ് കമ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റുകാരെ തൊഴിലാളി വര്‍ഗ പ്രതിബദ്ധത പഠിപ്പിക്കാന്‍ ആരും മെനക്കെടേണ്ടതില്ല. ആമുഖമായി ഇത്രയും എഴുതാന്‍ പ്രേരകമായത് നീതി വിരുദ്ധമായ നോക്കുകൂലി പ്രശ്‌നത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിവേകപൂര്‍വം നടത്തിയ പ്രസ്‌താവനയെക്കുറിച്ച്, ജന്മനാതന്നെ തൊഴിലാളിവര്‍ഗ വിരുദ്ധരായ ചില രാഷ്ട്രീയ ശക്തികളുടെയും വക്താക്കളുടെയും പ്രതികരണങ്ങളാണ്. യാതൊരു പണിയും ചെയ്യാത്ത തൊഴിലാളിക്ക് എന്തിനു കൂലി നല്‌കണം? ''ജോലി ചെയ്യുന്നവനാണ് കൂലി ലഭിക്കേണ്ടതെന്നും നോക്കി നി'ുന്നവനു കൂലി നല്‌കുന്നത് അംഗീകരിക്കാനാവില്ല'' എന്നുമാണ് പിണറായി നടത്തിയ പ്രസ്‌താവനയുടെ രത്‌നനച്ചുരുക്കം. നോക്കി നി'ുന്നവര്‍ക്ക് കൂലി എന്നത് ഏതു തൊഴിലാളി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും ഇത് ഒരു തരം പിടിച്ചുപറിയല്ലേ എന്നുമാണ് പിണറായി വിജയന്‍ ചോദിച്ചത്. സാമാന്യമായി വിവേകശാലികളായ തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും ഈ വാദഗതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്; തനി കമ്യൂണിസ്റ്റ് വിരോധികള്‍ പോലും. ജോലി ചെയ്യുന്നവന് അര്‍ഹമായ കൂലിയും ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ് എക്കാലത്തും ആചാര്യന്മാര്‍ പറഞ്ഞുവെച്ചത്. ന്യായമായ കൂലിയും ആനുകൂല്യങ്ങളും നല്‌കാന്‍ തൊഴില്‍ ഉടമകള്‍ തയ്യാറായില്ലെങ്കില്‍ അവസാന കൈ ആയി പണിമുടക്കു വേണ്ടിവരുമെന്നും അവര്‍ ഊന്നി പ്പറഞ്ഞിട്ടുണ്ട്. ജോലി ചെയ്യാതെ കൂലി ആവശ്യപ്പെടുന്നത് അധാര്‍മികവും അന്യായവുമാണ്. ഈ കാര്യങ്ങളേ പിണറായി വിജയന്‍ പറഞ്ഞുള്ളൂ. എന്നാല്‍, ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ചില തത്‌പരകക്ഷികള്‍ ആസൂത്രിതമായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ മുദ്ര ചാര്‍ത്തിയ ഒരു തൊഴിലാളി സംഘടന വളരെ ആവേശപൂര്‍വം ഈ വിഷയത്തെ അധികരിച്ച് യുക്തിരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി താത്‌പര്യ വിരുദ്ധരാണെന്നുപോലും ആവര്‍ത്തിച്ചു പറയാന്‍ അവര്‍ മുന്നോട്ടു വന്നിരിക്കുന്നു. പിണറായിയുടെ പ്രസ്‌തുത പ്രസ്‌താവന അതിനൊരു തെളിവായി അവര്‍ ഉദ്ധരിക്കുന്നു. 'ആമാടയ്‌ക്ക് പുഴുക്കുത്ത് കാണുക' എന്നൊരു ചൊല്ല് ഉണ്ടല്ലോ. അതിനു സമാനമായ ഒരു വികട പ്രയോഗമാണ് പിണറായിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഇവര്‍ നടത്തിയത്. സംഘപരിവാറിന്റെ മലിന രക്തം സിരകളിലൂടെ ഒഴുകുന്ന ഒരു തൊഴിലാളി സംഘടന പിണറായിക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ നോക്കുകൂലി പ്രശ്‌നത്തില്‍ ദുഷ്‌ടമായ പ്രചാരണമാണ് നടത്തിയത്. ഇവരുടെ തൊഴിലാളി വര്‍ഗ പ്രേമം എത്ര കപടമാണെന്ന് ഒരനുഭവത്തിലൂടെ ഇവിടെ വിശദീകരിക്കാം. ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിചെയ്‌ത് ജീവിച്ച ഗണേശ്‌ബീഡി കമ്പനി അതിന്റെ തൊഴിലുടമ അടച്ചുപൂട്ടാന്‍ തയ്യാറായ ഒരു പഴയ കഥയുണ്ട്. ഉത്തരകേരളത്തിലെ പ്രസ്‌തുത കമ്പനിയുടെ പ്രവര്‍ത്തനം മംഗലാപുരത്തേക്കു മാറ്റാന്‍ അതിന്റെ ഉടമസ്ഥന്‍ തയ്യാറായി. ഈ ക്രൂരമായ നടപടിക്ക് പൂര്‍ണ പിന്തുണയാണ് ആര്‍.എസ്.എസ്സുകാര്‍ നല്‌കിയത്. പ്രസ്‌തുത തൊഴില്‍ ഉടമയുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബന്ധപ്പെട്ട തൊഴിലാളികളും സമരം ചെയ്‌തു. അതിന്റെ ഭാഗമായാണ് തലശ്ശേരിയിലും സമീപ പ്രദേശത്തും കമ്യൂണിസ്റ്റ് ആര്‍.എസ്.എസ്. സംഘട്ടനം ഉണ്ടായത്. ആയിരക്കണക്കായ തൊഴിലാളികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ തയ്യാറായ തൊഴിലുടമയുടെ സഹായികളാണ് ഇപ്പോള്‍ പിണറായി വിജയനെയും സി.പി.എമ്മിനെയും തൊഴിലാളിസ്‌നേഹം പഠിപ്പിക്കാന്‍ഒരുങ്ങുന്നത്. മനഃസാക്ഷി കാശിക്കു പോയവര്‍ക്കു മാത്രമേ ഈവിധം ലജ്ജാശൂന്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. പിണറായി സ്വീകരിച്ച നീതിയുക്തമായ നിലപാടിനെതിരെ ബഹളം കൂട്ടി തൊഴിലാളികളെ തങ്ങളുടെ പക്ഷത്ത് അണിനിരത്താന്‍ കഴിയുമെന്ന വൃഥാ വ്യാമോഹമാണ് ഇവരെ നയിക്കുന്നത്. ഏതു പ്രശ്‌നത്തെ സംബന്ധിച്ചും സംവാദങ്ങള്‍ ഉണ്ടാവുന്നത് അഭികാമ്യമാണ്. എന്നാല്‍ , ഇത്തരം വിവാദങ്ങള്‍ പ്രശ്‌നങ്ങളെ തലകുത്തി നിര്‍ത്താന്‍ മാത്രമേ സഹായകമാവുകയുള്ളൂ. നോക്കുകൂലി പ്രശ്‌നത്തില്‍ അതാണ് സംഭവിച്ചത്.
Saturday, May 17, 2008
മുന്നേറ്റത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്
വി എസ് അച്യുതാനന്ദന്‍
ആഗോളവല്‍ക്കരണനയങ്ങള്‍ കാരണം രാജ്യത്താകെയുണ്ടായ ഭക്ഷ്യകമ്മിയുടെയും കടുത്ത വിലക്കയറ്റത്തിന്റെയും സാഹചര്യത്തില്‍ സാധാരണജനങ്ങള്‍ക്ക് പരമാവധി ആശ്വാസം പകരാന്‍ ബദല്‍നയങ്ങള്‍ നടപ്പാക്കുന്നുവെന്നതാണ് എല്‍ഡിഎഫ് ഗവമെന്റിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. നിലവിലുള്ള വ്യവസായങ്ങളുടെ രോഗം മാറ്റി പുതുചൈതന്യം പകരുക, പുതിയ വ്യവസായങ്ങള്‍ തുടങ്ങുക, കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുകയും ചെയ്യുക- സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത് ഇതാണ്. ഈ രണ്ടുകാര്യത്തിലും അടിസ്ഥാനപരമായ തുടക്കങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. അവശേഷിച്ച നെല്‍പ്പാടങ്ങളെങ്കിലും സംരക്ഷിച്ച് നെല്‍ക്കൃഷി പോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. ഭക്ഷ്യധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സമഗ്രപദ്ധതി രണ്ടാം വര്‍ഷികവേളയില്‍ തുടങ്ങുകയാണ്. നെല്ലുസംഭരണവില ആദ്യം ഒന്നരരൂപയും വീണ്ടും 50 പൈസയും ഈവര്‍ഷം ഒരുരൂപയും വര്‍ധിപ്പിച്ച് പത്തു രൂപയില്‍ എത്തിച്ചു. വേനല്‍മഴ കാരണം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ തോതില്‍ യുദ്ധകാലവേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കി. രാജ്യത്തെ 36 ജില്ലയില്‍ കര്‍ഷക ആത്മഹത്യ രൂക്ഷമായതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അതില്‍ മൂന്നു ജില്ലകള്‍ കേരളത്തില്‍. ഇപ്പോള്‍ കേരളത്തിലെ മൂന്നു ജില്ലയും ഒഴിവായി. ശേഷിച്ച 33 ജില്ലയിലും ആത്മഹത്യകള്‍ തുടരുന്നു. കാര്‍ഷികമേഖലയിലെ രൂക്ഷപ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്ത് ശരിയായി നടപ്പാക്കി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അംഗീകരിച്ചു. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. സിവില്‍ സപ്ളൈസ് വകുപ്പും സഹകരണവകുപ്പും ഇക്കാര്യത്തില്‍ നിരന്തരവും കാര്യക്ഷമവുമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. സംസ്ഥാനത്തിന്റെ എപിഎല്‍ അരിവിഹിതത്തില്‍ 82 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തി ദ്രോഹിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അതിനെതിരെ ശക്തമായ സമ്മര്‍ദമുയര്‍ത്തുകയും അരിക്ഷാമം ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുകയുമാണ് സംസ്ഥാന ഗവമെന്റ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ തീവ്രയത്നമാണ് സര്‍ക്കാര്‍ നടത്തുന്നത്. മൂന്നാറില്‍ മാത്രം പന്തീരായിരം ഏക്കര്‍ വീണ്ടെടുത്തു. അനധികൃതമായ നൂറോളം വന്‍കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഇടിച്ചുനിരത്തി. സംസ്ഥാനത്താകെ പതിനയ്യായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി വീണ്ടെടുത്തു. കൈയേറ്റം ഒഴിപ്പിക്കലിന്റെയും സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കലിന്റെയും ഈ ഐതിഹാസിക മുന്നേറ്റം കേരള ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവമാണ്. വീണ്ടെടുത്ത ഭൂമിയും മറ്റു മിച്ചഭൂമികളും ഭൂരഹിതര്‍ക്ക് ന്യായമായി വിതരണംചെയ്യും. രണ്ടാം വാര്‍ഷികവേളയില്‍ ഭൂവിതരണത്തിന് തുടക്കം കുറിക്കുകയാണ്. എല്ലാ കുടുംബത്തിനും ഭൂമി, എല്ലാ കുടുംബത്തിനും വാസയോഗ്യമായ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും കുടിവെള്ളവും എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടുണ്ടാക്കി നല്‍കുന്നതിന് ഇ എം എസ് സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി ആരംഭിച്ചുകഴിഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തിനകം സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളത്തെ മാറ്റും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 1717 ആദിവാസി കുടുംബങ്ങള്‍ക്ക് ആറളം ഫാമില്‍ ഭൂമി നല്‍കി. ആദിവാസികള്‍ക്ക് എല്ലാ തലത്തിലും ചികിത്സ സൌജന്യമാക്കി. ഇടതുപക്ഷത്തെ വികസനവിരുദ്ധരെന്നാണ് തെരഞ്ഞെടുപ്പു കാലത്ത് വലതുപക്ഷക്കാര്‍ ആക്ഷേപിച്ചത്. വികസനവിരുദ്ധരെന്ന് വിശേഷിപ്പിക്കാന്‍ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കേരളത്തിന്റെ മണ്ണും വെള്ളവും പ്രകൃതിയും ചൂഷണത്തിനായി തീറെഴുതിക്കൊടുക്കുന്നതിനെതിരായ പ്രതിഷേധത്തെയും സമരങ്ങളെയും വികസനവിരുദ്ധതയായി ചിത്രീകരിക്കുകയായിരുന്നു. കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഉന്നയിച്ച ചില ആക്ഷേപങ്ങള്‍ അതില്‍ പ്രധാനമാണ്. സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സ്ഥലത്തിന് ന്യായവില ഉറപ്പാക്കിയും എറണാകുളത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ പാടില്ലെന്ന നിബന്ധന തള്ളിയും മാത്രമേ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നാണ് പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാനത്തിന്റെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തി പറഞ്ഞ ആ കാര്യങ്ങള്‍ വികസന വിരുദ്ധതയായി ചിത്രീകരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രമുദ്രാവാക്യമായി സ്മാര്‍ട്ട്സിറ്റി മാറുകയും ചെയ്തു. കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നതിന് തുടക്കമായി. സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അതു യാഥാര്‍ഥ്യമാക്കാന്‍ നിരന്തരപരിശ്രമമാണ് ഗവമെന്റ് നടത്തിയത്. നിരന്തരമായ ചര്‍ച്ചയിലൂടെ ടീകോമിന്റെ നിലപാടുകളില്‍ സംസ്ഥാനത്തിന് അനുകൂലമായ വമ്പിച്ച മാറ്റം വരുത്താന്‍ കഴിഞ്ഞു. ഐടി രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട് കഴിഞ്ഞു. തിരുവനന്തപുരത്ത് ടെക്നോസിറ്റി എന്ന പേരില്‍ പുതിയ ഐടി നഗരം സ്ഥാപിക്കാന്‍ 507 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുകയാണ്. നൂറേക്കര്‍കൂടി ഏറ്റെടുത്ത് ടെക്നോപാര്‍ക്ക് വികസിപ്പിക്കുന്നു. വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി 41 ഐടി കമ്പനികള്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 1200 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ആ കമ്പനികള്‍ നടത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 60 ശതമാനം വര്‍ധനയുണ്ടായി. ഇക്കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ച നിരക്കാണിത്. ഇതെല്ലാംവഴി ആയിരക്കണക്കിന് തൊഴിലവസരം പുതുതായുണ്ടായി. അഞ്ചു വര്‍ഷംകൊണ്ട് ഐടി മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍, തൊഴിലവസരം അതിനേക്കാള്‍ എത്രയോ അധികമായിരിക്കുമെന്നാണ് ഇപ്പോഴത്തെ നില. കാരണം മുന്‍ സര്‍ക്കാര്‍ വെറുതെ വിട്ടുകൊടുക്കാന്‍ കരാറാക്കിയിരുന്ന ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ നിലവിലുള്ളതിനേക്കാളും 40,000 തൊഴിലവസരം അടുത്ത മൂന്നു കൊല്ലത്തിനകംതന്നെ ഉണ്ടാകാന്‍ പോകുന്നു. സംസ്ഥാനത്തെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിന് പദ്ധതികള്‍ നടപ്പാക്കിവരികയാണ്. എല്ലാ ഗ്രാമത്തിലും അക്ഷയ കേന്ദ്രം സ്ഥാപിക്കുന്ന പരിപാടി പുരോഗമിക്കുകയാണ്. കേരള സ്റേററ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് ആരംഭിക്കുകയും മലയാളം കമ്പ്യൂട്ടിങ്ങിന് തുടക്കമാകുകയും ചെയ്തു. ഐടി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സി ഡിറ്റ് ലാഭത്തിലാകുകയും വരുമാനം ഇരട്ടിക്കുകയും ചെയ്തു. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 1441.75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകും. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനും നിലവില്‍ വന്നു കഴിഞ്ഞു. കാര്‍ഷിക കടാശ്വാസ കമീഷന്റെ ശുപാര്‍ശ പ്രകാരം വയനാട് ജില്ലയിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാരുടെ കാല്‍ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളാന്‍ നടപടിയെടുത്തു. നൂറും നൂറ്റിയിരുപതും രൂപമാത്രമായിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഒറ്റയടിക്ക് 200 രൂപയായി വര്‍ധിപ്പിക്കുകയും കുടിശിക കൊടുത്തുതീര്‍ക്കുകയും ചെയ്തു. ക്ഷേമനിധിയുടെ പരിധിയില്‍ ലക്ഷക്കണക്കിനു തൊഴിലാളികളെ പുതുതായി ഉള്‍പ്പെടുത്തി. രണ്ടു ലക്ഷത്തോളം ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. അസംഘടിതമേഖലയിലെ പത്തുലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി നിയമം. പതിനായിരക്കണക്കിനു ക്ഷീരകൃഷിക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്ന നിയമവും നടപ്പായി. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്ന ദേവസ്വം ബോര്‍ഡിനെ അതില്‍നിന്നു മോചിപ്പിക്കുന്നതിന് നിയമം കൊണ്ടുവന്നു. ദേവസ്വം ബോര്‍ഡിലെ നിയമനം പിഎസ്സിക്കു വിട്ടു. പൊലീസിനെ കാര്യക്ഷമമാക്കിക്കൊണ്ടും ക്രിയാത്മകമായ പരിഷ്കാരം വരുത്തിയും ക്രമസമാധാനപാലനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഗുണ്ടായിസം അമര്‍ച്ചചെയ്തു, കുറ്റകൃത്യം വലിയൊരളവോളം കുറച്ചുകൊണ്ടുവന്നു. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കുന്നതിനും നാശത്തില്‍നിന്നു കരകയറ്റുന്നതിനും വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്, തിരുവനന്തപുരം, കൊച്ചുവേളി റെയില്‍വെ സ്റേഷനുകളുടെ നവീകരണ പദ്ധതി, കൊല്ലത്തെ റെയില്‍വെ മള്‍ട്ടിപ്പിള്‍ യൂണിറ്റിനുള്ള അനുമതി, ചേര്‍ത്തലയില്‍ ഓട്ടോ കാസ്റില്‍ റെയില്‍വെ ബോഗി നിര്‍മാണശാല സ്ഥാപിക്കാനുള്ള അനുമതി എന്നിവയെല്ലാം നിരന്തര സമ്മര്‍ദംകൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞതാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് കേന്ദ്രത്തില്‍നിന്നുള്ള അനുമതികളെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞു. ലോകത്തിലെ തന്നെ മൂന്നാമത്തെ പ്രധാനപ്പെട്ട സ്പേസ് ഇന്‍സ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് ആവശ്യമായ സ്ഥലം സൌജന്യമായി അനുവദിച്ചു. കണ്ണൂരില്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു. എല്‍ഡിഎഫ് ഗവമെന്റിന്റെ നിരന്തരശ്രമത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അനുവദിച്ചു. കേന്ദ്ര സര്‍വകലാശാല അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി ഉള്‍പ്പെടെ ലഭ്യമാക്കി. പദ്ധതി നടത്തിപ്പിന് ആഗോള ടെന്‍ഡറിലൂടെ സ്വകാര്യപങ്കാളിയെ കണ്ടെത്തി. 5348 കോടിരൂപ ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം 2390 കോടി രൂപ ചെലവില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ മുഴുവന്‍ ദേശീയപാതകളും ഘട്ടംഘട്ടമായി നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍വെ നിര്‍മിക്കുന്നതിന് പ്രാരംഭനടപടി തുടങ്ങി. ദേശീയ ജലപാത-3ന്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം പാത കമീഷന്‍ ചെയ്തു. കോട്ടപ്പുറം-നീലേശ്വരം ജലപാതയുടെ പ്രവൃത്തി നടന്നുവരുന്നു. കാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം അതു പഞ്ചാബിലെ കപൂര്‍ത്തലയിലേക്കു മാറ്റുകയായിരുന്നു. ഇത്തവണ സേലം ഡിവിഷന്‍ പ്രശ്നത്തില്‍ നാം അതിശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഫാക്ടറിക്ക് സ്ഥലം ലഭ്യമാക്കാനും മറ്റു പ്രാഥമിക നടപടികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ സംവിധാനമുണ്ടാക്കി കഴിഞ്ഞു. പൂട്ടിയ വ്യവസായങ്ങള്‍ മിക്കതും തുറക്കാനും അങ്ങനെ വ്യവസായരംഗത്ത് പുതിയ ഉണര്‍വുണ്ടാക്കാനും കഴിഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായശാലകള്‍ പന്ത്രണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് ഇരുപത്തേഴാണ്. കോഴിക്കോട് സ്റീല്‍ കോംപ്ളക്സ് സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങുന്നതിന് നടപടിയായി. പുതിയ നിരവധി വ്യവസായങ്ങള്‍ തുടങ്ങി. വിനോദസഞ്ചാരമേഖലയില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡെസ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കുകയാണ്. മൂന്നു വര്‍ഷത്തിനകം പുതുതായി 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും തുടങ്ങി. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. ഇടുക്കിയില്‍ കാറ്റാടി വൈദ്യുതി പദ്ധതി കമീഷന്‍ ചെയ്തു. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചിട്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയില്ല. രണ്ടു കൊല്ലംകൊണ്ട് ഒമ്പതു ലക്ഷത്തോളം പുതിയ കണക്ഷന്‍ നല്‍കി റെക്കോര്‍ഡിട്ടു. നിയമനനിരോധനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ നടപടിയെടുത്തു. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റാഫിനെയും നിയമിക്കാന്‍ നടപടിയെടുത്തു. മാലിന്യമുക്തകേരളം പരിപാടി നടപ്പാക്കി. സര്‍ക്കാര്‍ ആശുപത്രികളെ ഇല്ലായ്മയില്‍നിന്ന് മോചിപ്പിച്ച് പുതിയ പൊതുജനാരോഗ്യനയം നടപ്പാക്കുകയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി നടപ്പാക്കി. ശബരിമല സന്നിധാനത്ത് അത്യാധുനിക സൌകര്യങ്ങളുള്ള ആശുപത്രി തുടങ്ങി. ഉന്നത വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണത്തിനെതിരെ അതിശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടായത് പരീക്ഷാഫലങ്ങളില്‍ പ്രതിഫലിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും മറ്റും പേരില്‍ ന്യൂനപക്ഷവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ആസൂത്രിതശ്രമം നടത്തുന്നുവെങ്കിലും ജനങ്ങള്‍ അതിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു. ന്യൂനപക്ഷസംരക്ഷണത്തിന് ഏറ്റവുംകൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഗവമെന്റാണ് ഇത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പാലോളികമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചുനടപ്പാക്കുകയാണ്. സ്പോര്‍ട്സ് രംഗത്ത് പുത്തനുണര്‍വുണ്ടായിരിക്കുന്നു. എല്ലാ ഗ്രാമത്തിലും സ്റേഡിയം നിര്‍മിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍നിന്നുള്ള നിയമനം അഞ്ചിരട്ടിയാക്കി. ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളുടെ വികസനത്തിന് പദ്ധതി ആരംഭിച്ചു. കൊയിലാണ്ടി, തലായി, ചെല്ലാനം മത്സ്യബന്ധനഹാര്‍ബറുകളുടെ പ്രവൃത്തി ആരംഭിക്കുകയും കായംകുളം ഹാര്‍ബര്‍ കമീഷനിങ്ങിന് ഒരുങ്ങുകയും ചെയ്തു. കാല്‍ കോടിയോളം വിദേശമലയാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കാന്‍ നടപടി തുടങ്ങി. പ്രവാസിമലയാളികള്‍ക്കായി വിപുലമായ ക്ഷേമനിധി നടപ്പാക്കുന്നതിന് ബില്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിപുലപ്പെടുത്തുകയും സഹായവിതരണം സത്വരമാക്കുകയും ഉദാരമാക്കുകയും ചെയ്തു. നിരാലംബരും രോഗബാധിതരുമായ ആയിരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞു. അന്തര്‍ സംസ്ഥാന നദീജല പ്രശ്നത്തില്‍ ഏറ്റവും ശക്തമായി ഇടപെടാനും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമെന്ന കേരളത്തിന്റെ സുചിന്തിതമായ നിലപാടിന് കൂടുതല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുകയാണ്. വനനശീകരണത്തിന് അറുതിവരുത്തുകയും വനസംരക്ഷണത്തില്‍ നല്ല പുരോഗതിയുണ്ടാക്കുകും ചെയ്തു. നിക്ഷിപ്ത വനഭൂമിയില്‍ കുറവ് വന്നില്ലെന്നു മാത്രമല്ല ചെറിയ തോതില്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌസിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. ശമ്പളകമീഷന്റെ ശുപാര്‍ശകള്‍ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുകയും ക്ഷാമബത്ത കുടിശിക സഹിതം യഥാസമയം വിതരണം ചെയ്യുകയുമെല്ലാം ചെയ്തിട്ടും ഓവര്‍ഡ്രാഫ്റ്റില്ലാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞു. നികുതിപിരിവ് ഊര്‍ജിതമാക്കിയും വരുമാനച്ചോര്‍ച്ചയ്ക്ക് അറുതിവരുത്തിയും റെവന്യൂ വരുമാനത്തില്‍ വമ്പിച്ച വര്‍ധനയുണ്ടാക്കി, സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ കളമൊരുങ്ങിയിരിക്കുന്നു. അഴിമതി മുക്തവും ഐശ്വര്യപൂര്‍ണവുമായ ഒരു കേരളം, സമഗ്രവികസനത്തിലേക്ക് കുതിക്കുന്ന ഒരു കേരളം-ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയൊരു ചുവടുവയ്ക്കാന്‍ 24 മാസത്തെ എല്‍ഡിഎഫ് ഭരണംകൊണ്ടുകഴിഞ്ഞു. സമഗ്രവികസനത്തിനുള്ള പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. എല്ലാ മേഖലയില്‍നിന്നും നൈരാശ്യത്തെ അകറ്റി നവോന്മേഷം പ്രസരിപ്പിക്കാന്‍ കഴിഞ്ഞു. ഇനി പുരോഗതിയുടെ കാലമാണ്.
Friday, May 9, 2008
എത്രയെത്ര രാമായണങ്ങള്‍
രാ മായണം വീണ്ടും പ്രതിഷേധത്തി നും അക്രമത്തിനുമുള്ള കാരണമായിരിക്കുന്നു. പ്രശസ്ത പണ്ഡിതനായ എ കെ രാമാനുജന്‍ എഴുതിയ "മൂന്ന് രാമായണങ്ങള്‍: അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ച് മൂന്ന് ചിന്തകളും'' എന്ന ലേഖനമാണ് രാമായണഭക്തരെ ക്ഷോഭിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം തയ്യാറാക്കിയ ഒരു കൈപ്പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് രാമായണങ്ങളോ? അഖില ഭാരത വിദ്യാര്‍ഥിപരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത് ദഹിക്കുന്നതെങ്ങനെ? അവര്‍ ചരിത്രവിഭാഗം കൈയേറി. മേശകളും കസേരകളും തകര്‍ത്തു. അധ്യാപകര്‍ക്ക് ദേഹോപദ്രവം പറ്റിയോ എന്നറിയില്ല. വ്യത്യസ്തമായ രാമകഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന കൈപ്പുസ്തകം പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഏറെ പ്രചാരം സിദ്ധിച്ചുകഴിഞ്ഞ ലേഖനമാണ് രാമാനുജന്റേത്. പൌളറിച്ച്മാന്‍ എഡിറ്റ് ചെയ്ത പല രാമായണങ്ങള്‍ എന്ന ഗ്രന്ഥത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ആമുഖമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ലേഖനത്തിനോടുള്ള പ്രതികരണമാണ് ഈ ഗ്രന്ഥത്തിലെ മറ്റു ലേഖനങ്ങള്‍. എത്ര രാമായണങ്ങള്‍? മൂന്നുറോ, മൂവായിരമോ? എന്ന രാമാനുജന്റെ ചോദ്യത്തിന് മറുപടി ആരായുകയാണ് ഈ ഗ്രന്ഥത്തിലെ പഠനം. രാമകഥയുടെ ബഹുസ്വരതയുടെ ചുരുക്കം ചില ഉദാഹരണം ഈ ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു. ഇന്ത്യയിലും പുറത്തും പ്രചാരത്തിലുള്ള വിവിധ ഭാഷ്യങ്ങള്‍. അവയിലെല്ലാംതന്നെ കഥയുടെ വിശദാംശങ്ങളില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. ഇവയൊന്നും വാല്‍മീകിരാമായണത്തിന്റെ പാഠഭേദങ്ങളല്ലെന്നും സ്വതന്ത്രമായ 'പറയലു'കളാണെന്നുമാണ് രാമാനുജന്റെ അഭിപ്രായം. ഓരോ കഥയുടെയും പ്രാദേശികസ്വഭാവത്തിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുന്നു. ഈ അഭിപ്രായമാണ് വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് രുചിക്കാതിരുന്നത്. രാമകഥയുടെ പാഠഭേദങ്ങളോട് ഹിന്ദുവര്‍ഗീയവാദികള്‍ക്കുള്ള അസഹിഷ്ണുത പുതുമയൊന്നുമല്ല. ഏകദേശം 20 കൊല്ലംമുമ്പ് 'ഹം സബ് അയോധ്യ' എന്ന പ്രദര്‍ശനം സംഘപരിവാര്‍ അലങ്കോലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കാരണം, അതില്‍ ബൌദ്ധജാതകകഥയിലെ രാമായണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നതായിരുന്നു. ബുദ്ധമതപാരമ്പര്യത്തില്‍ രാമനും സീതയും സഹോദരനും സഹോദരിയുമാണ്. ഈ വസ്തുത ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്നതായിരുന്നു അവരുടെ പരാതി. മുഖ്യധാരയില്‍നിന്ന് വ്യത്യസ്തമായ പാഠങ്ങള്‍ പ്രചരിപ്പിച്ചുകൂടെന്നതാണ് സംഘപരിവാറിന്റെ നിലപാട്. പൌളറിച്ച്മാന്റെ ഗ്രന്ഥത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള 'പറയലു'കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധമതപാരമ്പര്യവും തായ്ലന്‍ഡിലെ രാമകിയും തെലുങ്കിലുള്ള സ്ത്രീവാമൊഴിയും കേരളത്തിലെ പാവക്കൂത്തുമൊക്കെ ഈ ഗ്രന്ഥം സൂചിപ്പിക്കുന്നത് രാമകഥയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണസാധ്യതകളാണ്. ഈ സാധ്യതകള്‍ സഫലമാകുക പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള നിരവധി 'പറയലു'കള്‍ വീണ്ടെടുക്കുമ്പോഴാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ രാമകഥ പറഞ്ഞും പാടിയും ജനങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കുന്നു. ഓരോ പ്രദേശത്തും തദ്ദേശവാസികളുടെ കഥകളായാണ് അവ പ്രത്യക്ഷപ്പെടുന്നത്. പുരാവസ്തുഗവേഷകനായ എച്ച് ഡി സങ്കാലിയ രാമായണകഥ മധ്യപ്രദേശിലെ രണ്ടുഗോത്രങ്ങളുടെ കഥയായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പല ഗോത്രത്തിലും ഈ കഥ പലവിധ വ്യത്യാസത്തോടെ ഇന്നും നിലവിലുണ്ട്. കേരളത്തില്‍ത്തന്നെ എഴുതപ്പെടാത്ത നിരവധി രാമായണങ്ങളുമുണ്ട്. വയനാടന്‍മലകളില്‍ അടിയാന്മാര്‍ പറയുന്ന രാമായണംമുതല്‍ സി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ പാടി പ്രചരിപ്പിച്ച മാപ്പിളരാമായണംവരെ. അവയൊക്കെ സമാഹരിച്ച് പഠനവിധേയമാക്കുന്നത് നമ്മുടെ ബഹുസ്വരസംസ്കാരത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ വളരെയേറെ പ്രയോജനപ്രദമാകും. ഈ സന്ദര്‍ഭത്തിലാണ് ഡോ. അസീസ് തരുവണയുടെ വയനാടന്‍ രാമായണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ പ്രാധാന്യം. രാമായണകഥ സംഭവിച്ചത് വയനാട്ടിലാണെന്നാണ് ആ പ്രദേശത്തെ പൊതുവിശ്വാസം. സ്ഥലനാമങ്ങളും സാമൂഹ്യഓര്‍മയും ഈ വിശ്വാസത്തിന് ശക്തിയേകുന്നു. പുല്‍പ്പള്ളിക്കടുത്ത് കൊല്ലിയിലുള്ള ആശ്രമം വാല്‍മീകി ആശ്രമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സീത ഭൂമിയിലേക്കു താഴ്ന്നുപോയ സ്ഥലമാണ് ജടയറ്റകാവ്. ഹനുമാന്‍ വാലുകൊണ്ട് മലയെച്ചുറ്റിയ പാടും ജനങ്ങള്‍ തിരിച്ചറിയുന്നു. അങ്ങനെ വയനാടിനെ 'രാമായണക്ഷേത്ര'മായി വിശേഷിപ്പിക്കാനുതകുന്ന എത്രയോ വിശ്വാസം വയനാട്ടിലെ സാമൂഹ്യാവബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പക്ഷേ, വയനാട്ടില്‍ത്തന്നെ ഒരു രാമായണമല്ല ഉള്ളത്, പല രാമായണങ്ങളാണ്. അവ തമ്മില്‍ കഥയുടെ വിശദാംശങ്ങളിലും ആഖ്യാനരീതിയിലുമൊക്കെ വ്യത്യാസം കാണാം. ഈ വ്യത്യാസത്തിന്റെ ഉറവിടം ഓരോ പ്രദേശത്തെയും ജീവിതാനുഭവങ്ങളാണ്. ഓരോ ജനവിഭാഗത്തിന്റെയും സാമൂഹ്യബന്ധങ്ങളും അവയില്‍ നിഴലിക്കുന്നു. ആവേദകരില്‍നിന്ന് അസീസ് കേട്ട് ക്രമപ്പെടുത്തിയെടുത്ത അടിയരാമായണവും ചെട്ടിരാമായണവും സീതായനവും രാമാനുജന്‍ പറയുന്നപോലെ, പുതിയ 'പറയലു'കളാണ്. വാല്‍മീകിരാമായണത്തിന്റെയോ അധ്യാത്മരാമായണത്തിന്റെയോ പ്രാദേശികപാഠങ്ങളല്ല. എന്ന്, എപ്പോള്‍, എങ്ങനെ പറയാന്‍ തുടങ്ങിയെന്ന് തിട്ടപ്പെടുത്തുക വിഷമമാണ്. പക്ഷേ, വയനാടിന്റെ മണ്ണിലാണ് അവയുടെ ഉത്ഭവം എന്നതിന് സംശയമില്ല. ഈ പ്രാദേശികസ്വഭാവം അസീസ് ചൂണ്ടിക്കാണിക്കുന്നു: "വയനാടിന്റെ സാംസ്കാരികവും സാമൂഹ്യവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേര്‍ന്നിട്ടുള്ളതാണ് ഒട്ടുമിക്ക വയനാടന്‍ രാമായണകഥകളും''. ഒട്ടേറെ പാഠഭേദമുള്ള അടിയരാമായണം മറ്റു രാമകഥകളില്‍നിന്ന് വ്യത്യസ്തമാണ്. വയനാടിന്റെ സാംസ്കാരിക സാമൂഹ്യ സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് കഥ. കുടയും വടിയുമെടുത്ത് കുന്നും മലയും കയറിയിറങ്ങിവരുന്ന സീതയെയാണ് രാമന്‍ കാണുകയും പ്രേമിക്കുകയും ചെയ്യുന്നത്. പക്ഷേ, വഴിയില്‍വച്ച് കണ്ടുമുട്ടിയ രാവണനുമായി സീത സ്നേഹമാവുകയും, രാവണന്‍ സീതയെ മയക്കിയെടുത്ത് പാട്ടിലാക്കി ലങ്കപട്ടണത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. കാളവണ്ടിയിലാണ് യാത്ര. പന്ത്രണ്ടുകൊല്ലം തന്റെ ഉടുപ്പിലോ ദേഹത്തോ തൊടാന്‍ പാടില്ലെന്ന ചട്ടപ്രകാരമാണ് സീത ലങ്കയില്‍ താമസിച്ചത്. ലങ്കയില്‍ താമസിക്കുമ്പോള്‍ സീത രാമന്റെ ഭാര്യയല്ല. ഹനുമാന്റെ ലങ്കാദഹനത്തിന്റെ കാരണംതന്നെ സീതയ്ക്കറിയില്ല. അങ്ങനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കഥ ചുരുളഴിയുന്നത്. ഇത് മിക്കവാറും എല്ലാ ആദിവാസി രാമായണങ്ങളുടെയും സ്വഭാവമാണെന്നുപറയാം. വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണംമാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെയാണ്. ഈ അര്‍ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യപാഠം. വര്‍ഗീയവാദികളായ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ രാമായണത്തിന്റെ ഈ സ്വഭാവം നശിപ്പിക്കാന്‍ ശ്രമിക്കുകയാണോ?
കെ എന്‍ പണിക്കറ്
ലോകം ഭക്ഷ്യകലാപത്തിന്റെ വക്കിലെത്തിയതായി അന്താരാഷ്ട്ര സംഘടനകള്‍
അവികസിത രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ ദരിദ്രര്‍ അതിന്റെ വക്കിലാണ്. കാരണം ധാന്യങ്ങളുടെ വില കുതിച്ചുയരുകയാണ്. അരി വില ആഗോള തലത്തില്‍ 75 ശതമാനത്തോളം വര്‍ദ്ധിച്ചു. ബംഗ്ളാദേശില്‍ ഒരു ദരിദ്ര കുടുബത്തിന്റെ ഒരു ദിവസത്തെ വരുമാനം കൊണ്ട് രണ്ട് കിലോ അരി വാങ്ങാന്‍ മാത്രമേ കഴിയൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോതമ്പ് വില 120 ശതമാനം കൂടി. അന്നന്നത്തെ ആഹാരത്തിനായാണ് വരുമാനത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധിയും അത് ഉയര്‍ത്തിവിടുന്ന കലാപങ്ങളും വിവിധ രാജ്യങ്ങളുടെ സമാധാനപരമായ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാണ്. ഹെയ്ത്തില്‍ പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയോണ്ടി വന്നത് അതിന് ഉദാഹരണമാണ്. ഈജിപ്തില്‍ കലാപകാരികള്‍ കാറുകള്‍ കത്തിക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
അമേരിക്കയില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് 41 ശതമാനം വില വര്‍ദ്ധനയുണ്ടായി. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച ആവശ്യകതയും കാലാവസ്ഥാ വ്യതിയാനം മൂലം വ്യാപകമായി കൃഷി നാശമുണ്ടായതും ആണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്. ഭക്ഷ്യ പ്രതിസന്ധി ലോകത്തെ ദരിദ്ര ജനവിഭാഗങ്ങളെ കൊടും ദുരിതത്തിലാക്കിയിരിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ പകുതി അതായത് 280 കോടി പേര്‍ രണ്ട് ഡോളറില്‍ താഴെ ദിവസ വരുമാനമുള്ളവരാണ്. ഇതില്‍ 75 ശതമാനവും ഭക്ഷ്യ വസ്തുക്കള്‍ക്കായി ചിലവഴിക്കുമ്പോള്‍ ജീവിത നിലവാരം കുത്തനെ ഇടിയുന്നു.
ഓസ്ട്രേലിയ മുതല്‍ സിംബാബ്വെ വരെയുള്ള രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയലാണ് എന്നത്, ഈ പ്രശ്നത്തിന്റെ പരപ്പ് വെളിവാക്കുന്നതാണ്. അഗ്രിഇന്‍ഫ്ലേഷന്‍ എന്ന സംജ്ഞ ഉപയോഗിച്ചാണ് ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ജൈവ ഇന്ധന നിര്‍മ്മാണത്തിനായി ഭൂമി ഉപയോഗിക്കുന്നതാണ് ഭക്ഷോത്പാദനം കുറയാനുള്ള ഒരു കാരണം. മാത്രമല്ല വിവിധ കാരണങ്ങളാല്‍ ബ്രസീല്‍, ഓസ്ട്രേലിയ, തായ്ലന്റ്, വിയറ്റനാം എന്നീ രാജ്യങ്ങള്‍ അരി കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ലാഭ പ്രതീക്ഷയാല്‍ വാണിജ്യ വിളകള്‍ക്കാണ് എല്ലാവരും ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കായി കൃഷി ഭൂമി ഉപയോഗിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കാര്‍ഷിക പ്രതിസന്ധിയും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്പാദനക്കുറവും നഷ്ടം മുലം കര്‍ഷകര്‍ മറ്റ് തൊഴിലിലേക്ക് പോകുന്നതുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. ആഗോളവത്കരണ നയങ്ങളെ തുടര്‍ന്ന് ഉത്പാദന ചിലവ് വര്‍ദ്ധിക്കുകയും വില കുറയുകയും ചെയ്തു. ഇതാണ് കര്‍ഷകാത്മഹത്യകള്‍ക്ക് ഇടയാക്കുന്നത്. ഉത്പാദനക്കുറവ് മൂലം ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. അതും കൂടിയ വിലക്ക്. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന് ക്വിന്റണിന് 1000 രൂപയാണ് വില. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന് വില ക്വിന്റണിന് 1200 രൂപയാണ്. ഇതിനാകട്ടെ നിലവാരവുമില്ല. ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വില ഉയരുന്നത് ഇതുകൊണ്ട് കൂടിയാണ്. 50 ദശലക്ഷം ടണ്‍ ധാന്യ ശേഖരമുണ്ടായിരുന്ന ഇന്ത്യയാണ് ഇന്ന് ഈ ഗതികേടില്‍ എത്തിയിരിക്കുന്നത്.
ഭക്ഷ്യക്ഷാമത്തിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജൈവ ഇന്ധനത്തിനായി ഭൂമി ഉപയോഗിക്കുന്നത്, ഭക്ഷ്യ കരുതല്‍ ശേഖരം കുറയുന്നത്, ഏഷ്യയിലെ വര്‍ദ്ധിച്ച ഉപഭോഗം, എണ്ണവില വര്‍ദ്ധന, ആഗോള സമ്പദ്ഘടനയിലെ മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. ചോളം, പഞ്ചസാര എന്നിവ വ്യാപകമായി ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുകയാണ്. വിളകള്‍ ഇന്ധന ഉത്പാദനത്തിനായി കര്‍ഷകര്‍ ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യ ഉത്പാദനത്തിനായുള്ള ഭൂമിയാണ് ഇല്ലാതാകുന്നത്. ഇത് മൂലം മനുഷ്യോപഭോഗത്തിനായി ലഭിക്കുന്ന വിളകളുടെ അളവ് കുറയുന്നു. ഇതിന്റെ മനുഷത്വ വിരുദ്ധത ഭീകരമാണ്. കാരണം ഒരു കാറില്‍ നിറക്കുന്നതിനുള്ള ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള മൈസെ ഉണ്െടങ്കില്‍ ഒരു ആഫ്രിക്കക്കാരന്‍ ഒരു വര്‍ഷം ഭക്ഷണം കഴിക്കും.
ലോക ജനസംഖ്യ വര്‍ദ്ധനവും ഭക്ഷ്യ പ്രതിസന്ധിയുടെ കാരണമാണ്. ജനസംഖ്യ വര്‍ദ്ധനവിന് ആനുപാതികമായി ഭക്ഷ്യോത്പാദനം വര്‍ദ്ധിക്കുന്നില്ല. മാത്രമല്ല ഏഷ്യയില്‍ മധ്യവര്‍ഗം വളര്‍ന്നതിനാല്‍ അവിടെ നിന്നുള്ള ആവശ്യകത വര്‍ദ്ധിച്ചു. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ മധ്യവര്‍ഗം 9.7 ശതമാനവും ചൈനയില്‍ 8.6 ശതമാനവും കൂടി. 2000 ത്തിന് ശേഷം ഇത് ക്രമാതീതമായി വര്‍ദ്ധിച്ചു. എണ്ണവിലയും രാസവള വിലയും ഉയര്‍ന്നതും ധാന്യവില ഉയരാന്‍ കാരണമായിട്ടുണ്ട്. മുന്‍പ് വികസ്വര രാജ്യങ്ങള്‍ വന്‍തോതില്‍ ഭക്ഷ്യശേഖരങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഈ നയത്തില്‍ മാറ്റം വരുത്തി. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര ഉദാരവത്കരണവും കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അവധി വ്യാപാരമാണ് ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലെ മറ്റൊരു വില്ലന്‍. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകാവുന്ന വിലയ്ക്ക് അനുസരിച്ച് മുന്‍കൂര്‍ നടത്തുന്നതാണ് അവധി വ്യാപാരം. എന്നാല്‍ കുത്തകകള്‍ക്ക് ഇത് മൂലം കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിയുന്നു. 12 കുത്തകകളാണ് ഇന്ത്യയിലെ അവധി വ്യാപാര വിപണി നിയന്ത്രിക്കുന്നത് എന്ന റിപ്പോര്‍ട്ട് ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം ഇതാണ്.
Thursday, May 8, 2008
നമ്മുടെ അന്നം മുടക്കാന്‍ ഇവരാര് ?
കെ ഇ എന്‍
തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരിപോലും ഇല്ലാതെ വീട്ടില്‍ വിറച്ചിരിക്കുന്ന കുട്ടി, കല്‍ക്കരിത്തൊഴിലാളിയായ അഛനോട് ചോദിച്ചു: ഇന്നെന്താണഛാ കമ്പനിയില്‍ പോവാത്തത്?
അഛന്‍ പറഞ്ഞു: മോനേ, കമ്പനി പൂട്ടിയിരിക്കുകയാണ്. മകന്‍ ചോദിച്ചു: എന്തിനാണച്‌ഛാ കമ്പനി പൂട്ടിയത്? അഛന്‍ പറഞ്ഞു: 'അമിതോല്‍പാദനം നിമിത്തമാണ്'. മകന്‍ ചോദിച്ചു: 'എന്താണഛാ ഈ അമിതോല്‍പാദനം'? അഛന്‍ പറഞ്ഞു: 'ഉല്‍പാദനം, ജനങ്ങളുടെ മുഴുവന്‍ ആവശ്യവും കഴിഞ്ഞു പിന്നെയും വര്‍ധിച്ചിരിക്കുന്നു'. അപ്പോള്‍ തണുത്തു വിറങ്ങലിച്ച ആ കല്‍ക്കരിത്തൊഴിലാളിയുടെ മകന്‍ ചോദിച്ചു 'എന്നിട്ടും എന്താണഛാ നമുക്കു തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരി പോലും കിട്ടാത്തത്?'
പഴയ കഥയിലെ കല്‍ക്കരിത്തൊഴിലാളിയുടെ കുട്ടിയുടെ ചോദ്യത്തിന് ഇന്നും ഉത്തരം പറയാന്‍ കഴിയാത്തവരാണു വിലക്കയറ്റത്തെക്കുറിച്ച് ഇപ്പോള്‍ പുതിയ കഥകള്‍ എഴുതുന്നത്!
ലോകം മുഴുവന്‍ വെട്ടിവിഴുങ്ങുന്നവര്‍, ഇന്ന് അല്‍പസ്വല്‍പം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ പാവം മധ്യവര്‍ഗമനുഷ്യര്‍ക്കു നേരേയാണു മിസൈല്‍ തിരിച്ചുവച്ചിരിക്കുന്നത്! മീന്‍വില വര്‍ധിക്കാന്‍ കാരണം, 'ഗള്‍ഫുകാര്‍' നല്‍കുന്ന 'അധികവില'യാണെന്ന് ആക്ഷേപിച്ചവര്‍, മദ്യശാലയില്‍ തങ്ങള്‍ കൊടുക്കുന്ന 'അധികപണം' കൊണ്ട്, മദ്യത്തിനു വില കൂടിയതായി വിലപിച്ചു കേട്ടിട്ടില്ല. മദ്യശാലയില്‍ നൂറു രൂപ ടിപ്പ് കൊടുക്കാം, മീന്‍ചാപ്പയിലതു പാടില്ല എന്ന് എന്തിനു വാദിക്കണം? മത്തിക്കെന്തു ടിപ്പ് എന്ന കാഴ്‌ചപ്പാട് യുക്‌തിസഹമല്ല. ലോകംതന്നെയും തിന്നുതീര്‍ക്കുന്നവര്‍, അത്യാവശ്യം ഭക്ഷണം കഴിച്ചുതുടങ്ങിയവര്‍ക്കു നേരെ, ഇവ്വിധം ആക്രാന്തം കാണിക്കുന്നത് അത്രപോലും യുക്‌തിസഹമല്ല.
''തുമ്പികള്‍ക്കു പിന്നാലെ പറന്ന കുട്ടികള്‍ക്ക് ഇരപിടിയന്മാര്‍ സുവര്‍ണ മുട്ടകള്‍ വര്‍ഷിച്ചു. മുട്ട പൊട്ടി പുറത്തുവന്ന തീമലകള്‍ അവരുടെ പള്ളിക്കൂടങ്ങളേയും മിനാരങ്ങളേയും വിഴുങ്ങി. വിശന്നുവലഞ്ഞ അവര്‍ക്കു പിന്നെ നിലവിളിക്കേണ്ടി വന്നില്ല.'' ('ഇറാക്ക്' എന്ന വി. ജയകോശിന്റെ കഥ 'മൈക്രോകോസം' എന്ന സമാഹാരത്തില്‍ നിന്ന്).
ഇറാക്കിലും അഫ്‌ഗാനിസ്‌ഥാനിലും വിശന്നുതളര്‍ന്ന കുഞ്ഞുങ്ങളെ ആകര്‍ഷിക്കാന്‍ ആദ്യം ഭക്ഷണപ്പൊതിയും പിന്നെ ബോംബും വര്‍ഷിച്ചവര്‍, ഇന്നു ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച് വ്യാകുലരായിരിക്കുന്നു! സ്വന്തം വ്യവസ്‌ഥയുടെ വളര്‍ച്ചയ്‌ക്കുള്ള, 'അന്നമായി' ആയുധ വ്യവസായത്തെ ആഘോഷിക്കുന്നവരാണ്, അല്‍പാല്‍പമായി ഭക്ഷണം കഴിച്ചു തുടങ്ങിയ മൂന്നാംലോക മനുഷ്യനെ, സാമ്പത്തികശാസ്‌ത്രം പഠിപ്പിക്കുന്നത്! നല്ല വിള എങ്ങനെയാണ് ഒരു വിനയാകുന്നതെന്നും, അമിതോല്‍പാദനം എങ്ങനെയാണ് പട്ടിണി സൃഷ്‌ടിക്കുന്നതെന്നും വിശദീകരിക്കാത്തവര്‍ വിലക്കയറ്റത്തിനു കാരണം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്‌ഥ സൃഷ്‌ടിച്ചത്, പുതുതായി വെള്ളം കുടിക്കാനാരംഭിച്ച മൂന്നാംലോക മനുഷ്യരാണെന്ന് നാളെയിവര്‍ വിളിച്ചുകൂവും!
ദൈവം ചിരിച്ചപ്പോഴാണ് അരുവികളുണ്ടായതെന്നതു പഴയ കഥ. ദൈവം കുപ്പിക്കുള്ളിലിരുന്നാണ് ചിരിക്കുന്നതെന്നു പുതിയ കഥ!
ആയുര്‍ദൈര്‍ഘ്യം ഇങ്ങനെ വര്‍ധിച്ചതു കൊണ്ടാണോ, അതോ സാംക്രമിക രോഗങ്ങള്‍ നിമിത്തം കൂട്ടമരണങ്ങള്‍ നടക്കുന്നതു കൊണ്ടാണോ, ശവപ്പെട്ടിക്കു വിലകൂടുന്നതെന്നു കണ്ടെത്താന്‍ ഉടന്‍ ഒരു മാര്‍ക്കറ്റ് സര്‍വേ സംഘടിപ്പിക്കണം. മുമ്പ് ജന്മിമാര്‍ ഒരുക്കിയ, 'സര്‍വാണിസദ്യയില്‍' നിരന്നിരിക്കുന്ന കുടിയാന്മാരോട്, അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 'മതിയെടാ തിന്നുമുടിച്ചത്' എന്നു ജന്മിമാര്‍ പറയുമായിരുന്നത്രേ.
പക്ഷേ, അന്നു ജന്മി, സ്വന്തം ചെലവില്‍ ഒരു നല്ല ഭക്ഷണം നല്‍കിയതിനു ശേഷമാണ് ഇപ്രകാരം പരിഹസിച്ചതെങ്കില്‍ ഇന്നു സാമ്രാജ്യത്വം ഒരു 'സൗജന്യം' പോലും നല്‍കാതെയാണ്, ഇപ്പണി, ഏറ്റെടുത്തിരിക്കുന്നത്. 'നല്ലത് മാത്രം തിന്നൂ, മറ്റെല്ലാം മറക്കൂ' എന്ന 'ഉപഭോഗമന്ത്രം' സൃഷ്‌ടിച്ചവര്‍ തന്നെയാണ്, ഇന്നു തിരിഞ്ഞുനിന്ന് നിങ്ങളുടെ മുടിഞ്ഞ തീറ്റയാണു സര്‍വകുഴപ്പങ്ങള്‍ക്കും കാരണമെന്നു പറഞ്ഞ് കലമ്പല്‍ കൂട്ടുന്നത്.
സൈനികവല്‍കൃത മൂലധനത്തിന്റെ സര്‍വാധിപത്യ ഹുങ്കാണു മധ്യവര്‍ഗത്തിന്റെ ഭക്ഷണശീലത്തിന്നെതിരേയെന്ന വ്യാജേന മൂന്നാംലോക മനുഷ്യര്‍ക്കെതിരേ ബുഷ് പ്രകടിപ്പിച്ചിരിക്കുന്നത്.
ബുഷിനെക്കൊണ്ട് പ്രസ്‌തുത പ്രസ്‌താവന പിന്‍വലിപ്പിക്കുംവിധം ശക്‌തമായ പ്രക്ഷോഭം ഉയര്‍ന്നുവരുന്നില്ലെങ്കില്‍, ഇതിലും വലിയ അല്‍പത്വം സാമ്രാജ്യത്വം ആവര്‍ത്തിക്കും. അതിന്നെതിരേ ഉരുക്കുപോലെ ഉറച്ച ഐക്യം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭത്തിലും, തൊഴിലാളികളുടെ തലയ്‌ക്കിട്ട് രണ്ടു കുത്ത് കൊടുക്കാനാണ്, നിര്‍ഭാഗ്യവശാല്‍ നമ്മുടെ, ''ജന്മഭൂമിക്ക്'' ഉത്സാഹം! 'സാമ്രാജ്യത്വം വരുത്തിയ മൂന്നാംലോകത്തിന്റെ ദുരവസ്‌ഥയെക്കുറിച്ച്', പ്രതികരിക്കേണ്ട സമയത്തും, 'കമ്യൂണിസം വരുത്തിയ കേരളത്തിന്റെ ദുരവസ്‌ഥയെക്കുറിച്ചാണവര്‍, പതിവു തെറ്റിക്കാതെ, പ്രതികരിച്ചിരിക്കുന്നത്! 'ക്യാപിറ്റല്‍ മിലിറ്റന്‍സിയെ'ക്കുറിച്ചല്ല, 'ലേബര്‍ മിലിറ്റന്‍സിയെക്കുറിച്ചാണവര്‍' ഈ സമയത്തും വാചാലമാവുന്നത്.
ഉപഭോക്‌താവിനെ ഇന്നലെവരെ രാജാവ് എന്നു വിളിച്ചാദരിച്ചവരാണ്, ഇപ്പോളവരെ, തീറ്റപ്പണ്ടാരങ്ങള്‍ എന്നു തെറിവിളിക്കുന്നത്.
ലോകത്തിലെങ്ങുമുള്ള സമ്പത്തിന്റെ മുകളില്‍ സ്വന്തം കൊടി പറത്താന്‍ ശ്രമിക്കുന്നവര്‍, പ്രകൃതിസമ്പത്ത് മുഴുവന്‍ കൊള്ളചെയ്യുന്നവര്‍, ഉന്നത സാങ്കേതികവിദ്യയെ മൂഴുവന്‍ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ആണവകുത്തക സ്‌ഥാപിച്ചവര്‍, മാധ്യമ മേല്‍ക്കോയ്‌മവഴി പരോക്ഷമായും, സൈനിക ഇടപെടല്‍ വഴി പ്രത്യക്ഷമായും ലോകസമാധാനത്തെ വേട്ടയാടുന്നവര്‍ അവരാണ്, മൂന്നാംലോക മനുഷ്യരോട് വിലക്കയറ്റത്തിനു കാരണം നിങ്ങള്‍ ഒരു 'തവി' ചോറ് അധികം തിന്നുന്നതാണെന്നു നാണമില്ലാതെ തട്ടിവിടുന്നത്! തീറ്റയില്‍, കുടിയില്‍, കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്ക മലര്‍ന്നു കിടന്നു തുപ്പുകയാണ്!
'അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ചു പട്ടി' പിന്നെയും കുരയ്‌ക്കുകയാണ്. ഒരു ജന സമൂഹത്തിന്റെയാകെ ചോര കുടിച്ചു കൊഴുത്തവര്‍, നിങ്ങള്‍ വെള്ളം കുടിക്കുന്നത് കൊണ്ടാണു ഭൂമിയുടെ കുടിനീരുറവകളെല്ലാം അടഞ്ഞുപോകുന്നതെന്നു ആക്രോശിക്കുകയാണ്. ചൈനയിലെയും ഇന്ത്യയിലെയും ജനസംഖ്യ പകുതി കുറഞ്ഞിരുന്നെങ്കില്‍, ഭൂമി ഇത്രമാത്രം മനുഷ്യരെക്കൊണ്ടു ഞെരുങ്ങുമായിരുന്നില്ലെന്നാണു ബുഷ് വിളിച്ചു കൂവുന്നത്.
മനുഷ്യര്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടേയില്ലായിരുന്നെങ്കില്‍ , ഭക്ഷ്യക്ഷാമമോ, വിലക്കയറ്റമോ ഒന്നുമുണ്ടാകുമായിരുന്നില്ലെന്നാണ്, ഇവരിപ്പോള്‍ പുതുതായി കണ്ടു പിടിച്ചിരിക്കുന്നത്. കടമ്മനിട്ടയുടെ, 'പുഴുങ്ങിയ മുട്ടകള്‍' എന്ന കവിതയിലെ , മുട്ടയ്‌ക്ക് 'ഞങ്ങളെ ചൂടുതന്നുവിരിയിക്കരുത്. ഞങ്ങളെ ജന്തുക്കളാക്കരുത്' എന്നു കരഞ്ഞു പറഞ്ഞത്, അവര്‍ കവികളെപ്പോലെ കടന്നുകാണാന്‍ കഴിവു നേടിയ, 'ക്രാന്തദര്‍ശികളായതുകൊണ്ടാവണം. ഈ ഭൂമി ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും തിന്നു തീര്‍ക്കാനുള്ള തീറ്റസാധനമല്ലെന്ന ബുഷിന്റെ ഇന്നത്തെ അരുളപ്പാടിന്റെ മുന്‍കൂര്‍ മുരള്‍ച്ചകള്‍, സഹജാവബോധം കൊണ്ടു അവയെന്നോ തിരിച്ചറിഞ്ഞിരിക്കണം.
ആരൊക്കെ എത്രയൊക്കെ തിന്നണമെന്നു തീരുമാനിക്കാന്‍ അമേരിക്ക ലോകത്തിന്റെ തന്തയല്ല. നാളിതുവരെ ജനാധിപത്യം നിലനിര്‍ത്താനെന്ന വ്യാജേന, നരനായാട്ടിനു നേതൃത്വം കൊടുത്തവര്‍, ഇപ്പോള്‍ ,ആരൊക്കെ എത്രയൊക്കെ തിന്നുന്നു എന്നു തിട്ടപ്പെടുത്താനുളള അവകാശം സ്വന്തം ഉള്ളം കൈയിലെടുക്കുമ്പോള്‍, ' നീ നിന്റെ പാടു നോക്കി പോടാ പുല്ലേ എന്നു പറയാന്‍,' പോടാ ബ്രിട്ടാ എന്നാര്‍ത്തു വിളിച്ച സ്വാതന്ത്ര്യസ്‌നേഹികളായ ഒരു ജനതയുടെ പിന്‍മുറക്കാര്‍ക്കു കഴിയാതെ പോകരുത്. സ്വന്തം ആഡംബര സൗകര്യങ്ങള്‍ കാത്തു സംരക്ഷിക്കാന്‍വേണ്ടി, ഭക്ഷ്യ ധാന്യങ്ങളുപയോഗിച്ച് ഇന്ധനമുണ്ടാക്കുന്നവരാണ്, സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കുന്നവരുടെ മേല്‍, കുറ്റാരോപണങ്ങള്‍ വലിച്ചെറിയുന്നത്.
സാമ്രാജ്യത്വമാണ് ലോകം ഇന്നഭിമുഖീകരിക്കുന്ന മുഖ്യ വിപത്തെന്ന വസ്‌തുത മറച്ചുപിടിക്കാനാണ് , മാധ്യമ പിന്തുണയോടെ, ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള കൃത്രിമ വിവാദങ്ങള്‍ക്കു യു.എസ്. ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.
ബഹുരാഷ്‌ട്ര കുത്തകകളാണ് വിലക്കയറ്റം സഷ്‌ടിക്കുന്നത്. പൊതുവിതരണ വ്യവസ്‌ഥ തകര്‍ത്ത ആഗോള സാമ്പത്തിക നയങ്ങളാണ്, അവസ്‌ഥ ഇത്രയും വഷളാക്കിയത്. എന്നിട്ടും സാമ്രാജ്യത്വം പതിവുപോലെ, ജനങ്ങളെയാണു കുറ്റവാളികളായി മുദ്രകുത്തുന്നത്!
ഇന്ത്യയിലെ മുപ്പത്തിയഞ്ചു കോടി മധ്യവര്‍ഗ മനുഷ്യര്‍ക്കു നേരെ തിരിഞ്ഞുനിന്നു, വിലക്കയറ്റസിദ്ധാന്തം അവതരിപ്പിക്കുന്ന ബുഷ് മറന്നത്, എഴുപതോളം കോടി വരുന്ന ദാരിദ്ര്യ രേഖയിലും, അതിന്നടുത്തും താമസിക്കുന്ന ഭൂരിപക്ഷം മനുഷ്യരേയാണ്.
മുപ്പത്തിയഞ്ചു കോടി ജനം സുഭിക്ഷമായി തിന്നാന്‍ തുടങ്ങിയപ്പോള്‍, ഇത്രയും വിലകൂടിയെങ്കില്‍ ഒരു നൂറു കോടി ജനം അങ്ങനെ തിന്നാന്‍ തുടങ്ങുമ്പോള്‍ ഭക്ഷണമാകെ അപ്രത്യക്ഷമാവും എന്നാണോ ബുഷിന്റെ നവ സാമ്പത്തികശാസ്‌ത്രം പ്രഖ്യാപിക്കാന്‍ പോകുന്നത്?
ഇന്ത്യക്കാര്‍ എന്തു തിന്നണമെന്നു ഇന്ത്യക്കാരാണു തീരുമാനിക്കേണ്ടത്. ബുഷിന് അതേക്കുറിച്ചു ഒരു വാക്ക് ഉച്ചരിക്കാന്‍ അവകാശമില്ല.'ബുഷേ, പോയി പണിനോക്ക് എന്ന്, മറ്റെല്ലാ 'ഞഞ്ഞാമിഞ്ഞകളും' മാറ്റിവച്ച് പറയാന്‍ ഇനിയും ഇന്ത്യക്കാര്‍ക്കു കഴിയുന്നില്ലെങ്കില്‍, കാലം നമ്മെ, 'ഇരുകാലിമാടുകള്‍' എന്നു വിളിച്ചേക്കും!.
നവീന ഉദാരവത്‌കരണം എന്നത് സാമ്രാജ്യത്വത്തിന്റെ ആദര്‍ശമാണ്; സാമ്രാജ്യത്വം ലോകാധിപത്യം നേടാന്‍ ശ്രമിക്കുന്ന ഘട്ടത്തിന്റെ ആദര്‍ശമാണ് അവരുടെ ആശയങ്ങള്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. എന്നാല്‍, അമേരിക്കയ്‌ക്ക് ഈ ആശയങ്ങളൊന്നും ബാധകമല്ല.
കമ്മി ബജറ്റുകളുണ്ടാവരുതെന്ന് അവര്‍ ലാറ്റിനമേരിക്കക്കാരോടും മൂന്നാംലോക രാജ്യങ്ങളോടും പറയുമ്പോള്‍ത്തന്നെ അമേരിക്കയുടെ ബജറ്റ് കമ്മി 400 ബില്യണ്‍ ഡോളറാണ്. അങ്ങനെ അവര്‍ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള കരുത്തുറ്റ കറന്‍സികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ യന്ത്രമായി മാറുകയാണ്. വിദേശവ്യാപാരശിഷ്‌ടത്തില്‍ കമ്മി കാണരുത് എന്ന് അവര്‍ മറ്റു രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. പക്ഷേ, ഈ മേഖലയില്‍ ലോകത്തില്‍വച്ച് ഏറ്റവുമേറെ കമ്മിയുള്ളത് അവരുടെ രാജ്യത്താണ്.
ഒരു രാജ്യവും ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് സംരക്ഷണം നല്‍കരുതെന്നു ശഠിക്കുമ്പോള്‍ അത്തരം സംരക്ഷണം ഏറ്റവുമധികം കൊടുക്കുന്നത് അവരാണ്. മറ്റു രാജ്യങ്ങളില്‍ കൃഷിക്കോ വ്യവസായങ്ങള്‍ക്കോ സര്‍ക്കാര്‍ സഹായധനം നല്‍കരുതെന്നു പറയുമ്പോള്‍ത്തന്നെ, അത്തരം സബ്‌സിഡികള്‍ നല്‍കുന്നതില്‍ മുമ്പന്മാര്‍ അവര്‍ തന്നെ.
സ്വതന്ത്രവ്യാപാരത്തിന്മേല്‍ ഒരു നിയന്ത്രണമുണ്ടാകരുതെന്നു പറയുന്ന അവര്‍, അവരുടെ സൗകര്യത്തിന്നുള്ള സ്വതന്ത്ര വ്യാപാരമേ അനുവദിക്കുന്നുള്ളൂ. അമേരിക്കയും അന്താരാഷ്‌്ട്ര നാണയനിധിയുംകൂടി ഉണ്ടാക്കിയ നയങ്ങള്‍ നമ്മെ എവിടെയാണ് എത്തിച്ചിരിക്കുന്നത്?
ഒളിമ്പിക് ചാമ്പ്യന്‍മാരുടെ ഒരു ടീമും, ബാലവാടിക്കുട്ടികളുടെ ഒരു ടീമും കൂടി, ഇരുടീമുകള്‍ക്കും ഒരേ നിയമാവലി തന്നെ ബാധകമായ ഒരു ഫുട്‌ബോള്‍ മാച്ചുപോലെയുണ്ട് ഈ കളി ('ഫിദല്‍ കാസ്‌ട്രോ').
Thursday, May 1, 2008
വാതക പൈപ്പ് ലൈന്‍: ഇറാനോട് ഇന്ത്യ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ഇറാനില്‍നിന്ന് പാകിസ്‌താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട് ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് അഹ്‌മദ് നെജാദുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുരക്ഷിതമായ പാത സംബന്ധിച്ച കൂടുതല്‍ സൗകര്യങ്ങള്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. 740 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി സംബന്ധിച്ച കരാറില്‍ ഈ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഒപ്പുവെയ്‌ക്കാമെന്നാണ് ഇന്ത്യ ഇറാനെ ധരിപ്പിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യ കാര്യമായി ഊന്നുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വാതകത്തിന്റെ ചുമതല ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പദ്ധതി അനുസരിച്ച് ഇറാനും പാകിസ്‌താനും തമ്മിലുള്ള അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്ക് വാതകത്തിന്റെ ഉത്തരവാദിത്വം കൈമാറാമെന്നാണ് ഇറാന്‍ പറയുന്നത്. ഇങ്ങനെയായാല്‍ പാകിസ്‌താനിലൂടെ വാതകം കടത്തേണ്ട ഉത്തരവാദിത്വവും അതിനുള്ള അപകട സാധ്യതയും ഇന്ത്യ ഒറ്റയ്‌ക്ക് പേറേണ്ടിവരും. വാതകത്തിന്റെ വില കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ഇന്ത്യയുടെ മറ്റൊരാവശ്യം. ഇന്ത്യയ്‌ക്ക് തടസ്സമില്ലാതെ വാതകം ലഭിക്കുമെന്നത് ഉറപ്പാക്കാന്‍ പദ്ധതിക്കു വേണ്ടി പ്രകൃതി വാതക മേഖലതന്നെ മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി ഇറാനോട് ആവശ്യപ്പെട്ടിട്ടുള്ളതായി വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ പ്രകൃതിവാതക സ്രോതസ്സുകളെക്കുറിച്ച് മൂന്നാമതൊരു രാജ്യത്തിന്റെ ഉറപ്പ്, ഇന്ത്യയ്‌ക്കുള്ള പ്രകൃതിവാതക വിതരണത്തിന് തടസ്സം നേരിട്ടാലുണ്ടാകുന്ന ബദല്‍ വിതരണ പരിപാടി സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങളെ കുറിച്ച് അഹ്‌മദ് നെജാദ് പ്രതികരിച്ചിട്ടില്ല. ഇന്ത്യ-യു.എസ് . ആണവക്കരാര്‍ സക്രിയമായതോടെ ഇറാനില്‍ നിന്നുള്ള വാതക പൈപ്പ് ലൈന്‍ ചര്‍ച്ച വഴിമുട്ടിനില്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുയര്‍ന്നു. എന്നാല്‍ പാകിസ്‌താനിലൂടെ വാതക പൈപ്പ് ലൈന്‍ കടത്തിവിടാന്‍ പ്രത്യേക ഫീസ് വേണമെന്ന് അവര്‍ നിലപാടെടുത്തതോടെയാണ് ഇന്ത്യ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ നിന്ന് പ്രത്യക്ഷമായി വിട്ടുനിന്നതെന്ന് വിശദീകരണമുണ്ടായി. കഴിഞ്ഞ ആഴ്‌ച കേന്ദ്രപെട്രോളിയം മന്ത്രി മുരളി ദേവ്‌ര പാകിസ്‌താന്‍ പെട്രോളിയം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് താത്‌കാലിക പരിഹാരമായിട്ടുണ്ട്‌്. ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചയില്‍ പദ്ധതിയില്‍ പങ്കുചേരാനുള്ള ഇന്ത്യയുടെ താത്‌പര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇറാന്‍ പ്രസിഡന്റ് അഹ്‌മദ് നെജാദിനോട് വ്യക്തമാക്കിയതായി മുരളി ദേവ്‌ര വിശദീകരിച്ചു. ഇന്ത്യയിലേയും പാകിസ്‌താനിലേയും ഇറാനിലേയും എണ്ണമന്ത്രിമാര്‍ കരാര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും. അഹ്‌മദ് നെജാദ് നിര്‍ദേശിച്ചിരിക്കുന്നത് 45 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനം വേണമെന്നാണ്. ഇത് സാധിച്ചേക്കുമെന്ന് മുരളി ദേവ്‌്‌ര പറഞ്ഞു.
കേരളത്തിന് വന്‍ വികസസാധ്യത: രാഷ്ട്രപതി
തിരു: പുരോഗമന മാനവവികസന അജന്‍ഡയുടെ അടിത്തറയിലൂന്നി കേരളത്തിന് ഭാവിയില്‍ വന്‍ നേട്ടം കൊയ്യാനാകുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. സാമൂഹ്യക്ഷേമമേഖലയില്‍ മാതൃകാപരമായ നിയമനിര്‍മാണം നടത്തിയ കേരളം വികസന പ്രശ്നങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കണം. വ്യാവസായിക സാങ്കേതിക ത്വരിതവികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്ക് നിയമസഭ രൂപം നല്‍കണം. കേരള നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ രംഗങ്ങളില്‍ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടില്‍ കേരളം വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ലോകത്തിന്റെ ഏതു കോണിലും പ്രശംസ പിടിച്ചുപറ്റാന്‍ മലയാളിക്കു കഴിഞ്ഞു. ഉയര്‍ന്ന സ്ത്രീ- പുരുഷ അനുപാതം കേരളത്തിന് അഭിമാനകരമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യറി, എന്‍ജിനിയറിങ് മേഖലകളില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നത് അഭിമാനകരമാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഭ്രൂണഹത്യയിലൂടെ പെകുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് ഗൌരവമായ ആശങ്കയുണര്‍ത്തുന്ന അവസരത്തിലാണ് ഈ നേട്ടം. സമൂഹത്തില്‍ വളരാനും ജീവിക്കാനുമുള്ള തുല്യാവകാശം എന്തുവിലകൊടുത്തും പെകുട്ടിക്ക് ഉറപ്പാക്കിയേ പറ്റൂ. ആധുനിക വിദ്യാഭ്യാസം, തൊഴില്‍ സംരംഭകത്വം എന്നിവയില്‍ പുത്തന്‍ അവസരം സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും സാക്ഷരമായ കേരളനിയമസഭ മാതൃകയാകണം. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവ സൃഷ്ടിക്കുന്ന പ്രശ്നം ഏറ്റെടുക്കാനും കഴിയണം. നമ്മുടെ സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നംഅനുകമ്പയോടെ കാണണം. നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം. ബജറ്റ് വിനിയോഗത്തില്‍ കൂടുതല്‍ പുരോഗതി, ഭരണത്തിന്റെ സുതാര്യത ഉറപ്പാക്കല്‍ തുടങ്ങിയവയിലും നിയമസഭകള്‍ പുതിയ മാനം കണ്ടെത്തണം. സാമൂഹ്യനീതിയിലും ദുര്‍ബലജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിലും കേരളനിയമസഭയുടെ സംഭാവന വലുതാണ്. സാമൂഹ്യമാറ്റത്തിനുള്ള ഉപകരണമായി നിയമസഭയെ മാറ്റാന്‍ കേരളത്തിനു കഴിഞ്ഞു. കേരളത്തിലെ നിയമസഭാ സബ്ജക്ട് കമ്മിറ്റികളുടെ രൂപീകരണം രാജ്യത്തിനുതന്നെ മാതൃകയായെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ഭക്ഷ്യമന്ത്രി സി ദിവാകരന്‍, ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, കെ എം മാണി, പി ജെ ജോസഫ്, കെ പി മോഹനന്‍, സി ടി അഹമ്മദലി, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു. സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്വാഗതവും ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി നന്ദിയും പറഞ്ഞു.
ഇന്ന് ലോക തൊഴിലാളി ദിനം
സാ മ്രാജ്യത്വത്തിന്റെ ആഗോളതന്ത്രങ്ങളെ പരാ ജയപ്പെടുത്തുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായി യോജിച്ച് പോരാടുന്നതിനുള്ള പരിശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് 2008ലെ മേയ്ദിനം തൊഴിലാളിവര്‍ഗത്തിനു നല്‍കുന്നത്. സാമ്പത്തികമുരടിപ്പും സമ്പദ്ഘടന നേരിടുന്ന മറ്റു പ്രതിസന്ധിയും വരുംനാളുകളില്‍ തൊഴിലാളിവര്‍ഗത്തിനു നേരെയുള്ള കടന്നാക്രമണം കൂടുതല്‍ ശക്തമാകുമെന്ന് സിഐടിയു വിശ്വസിക്കുന്നു. വിഘടനശക്തികള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. പൊതുജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജീവനും ജീവിതത്തിനും നേരെയും ആക്രമണങ്ങളുണ്ടാകും. രാജ്യത്തിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍ നേരുന്നതിനൊപ്പംതന്നെ ആഗോളവല്‍ക്കരണത്തിനും സാമൂഹ്യ അനീതിക്കും ഇല്ലായ്മയ്ക്കും എതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ അന്തര്‍ദേശീയ ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടി കൈകോര്‍ക്കുമെന്നും സിഐടിയു പ്രതിജ്ഞയെടുക്കുന്നു. മാന്യമായ വേതനം, സാമൂഹ്യ പരിരക്ഷ, തൊഴിലവകാശങ്ങള്‍, സാമൂഹ്യനീതി കൈവരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും തൊഴില്‍, സമാധാനം, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം എന്നിവയ്ക്കുവേണ്ടി പോരാടുന്നതിനും സിഐടിയു പ്രതിജ്ഞയെടുക്കുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ തൊഴിലാളികള്‍ക്ക് നേരെ ഗുരുതരമായ നിരവധി വെല്ലുവിളി ഉയര്‍ത്തുകയാണ്. എണ്ണത്തില്‍ വളരെ കുറവായ അതിസമ്പന്നരും വളരെ പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന ദശകോടിക്കണക്കിനു സാധാരണ മനുഷ്യരും തമ്മിലുള്ള അന്തരം കടല്‍പോലെ വര്‍ധിച്ചുവരികയാണ്. തൊഴിലില്ലായ്മ കൂടുകയും തൊഴില്‍സുരക്ഷയും സാമൂഹ്യപരിരക്ഷയും ഇല്ലാതാകുകയും ചെയ്യുന്നു. വികസിത രാജ്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ നടത്തുന്ന ഊര്‍ജത്തിന്റെ ഉപഭോഗം കാലാവസ്ഥാ വ്യതിയാനാവുമായും പരിസ്ഥിതി അപകടങ്ങളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്ന വിധത്തില്‍ ആഗോളതാപനിലയെ വര്‍ധിപ്പിക്കുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭക്ഷ്യധാന്യങ്ങളുടെ ദൌര്‍ലഭ്യവും ലോകത്തിന്റെ ഒട്ടനവധി ഭാഗങ്ങളില്‍, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളില്‍, തൊഴിലാളിവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്. ഈ സംഭവവികാസങ്ങള്‍ സാമൂഹ്യ സംഘര്‍ഷത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും നവ-ഉദാര-സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനും കാരണമാകുന്നു. സാമ്രാജ്യത്വ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും അമേരിക്കന്‍ മേധാവിത്വത്തിനുമെതിരായ പ്രതിരോധം എല്ലാ ഭൂഖണ്ഡത്തിലും അനുദിനം ശക്തിപ്പെട്ടുവരുന്നു. തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ജനങ്ങള്‍ ശക്തമായി മുന്നോട്ടുവരുകയാണ് ഇപ്പോള്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വലിയ രാഷ്ട്രീയമാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. പാകിസ്ഥാനിലും നേപ്പാളിലുമാകട്ടെ ജനാധിപത്യശക്തികള്‍ അമേരിക്കയുടെ പിന്തുണയുള്ള സാമ്രാജ്യത്വശക്തികള്‍ക്കെതിരെ വലിയ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ പ്രവേശിക്കുകയാണ്. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വനിതകള്‍ക്കും ഗുണംചെയ്യുന്ന നയങ്ങള്‍ നടപ്പാക്കുമെന്ന പൊതുമിനിമം പരിപാടിയിലെ ഉറപ്പുകള്‍ക്കു വിരുദ്ധമായി ഈ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയോടുകൂടി നവ-ഉദാരനയങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നത് പകല്‍പോലെ വ്യക്തമാണ്. സമീപകാലത്ത് നടത്തിയ സര്‍വേകളുടെ ഫലങ്ങള്‍ കാണിക്കുന്നത് ഒരുവിധത്തിലുമുള്ള നിയമപരിരക്ഷയോ സാമൂഹ്യ സുരക്ഷാ ആനുകൂല്യമോ ഇല്ലാത്ത അനൌപചാരിക- അസംഘടിത മേഖലയിലാണ് 94.27 ശതമാനം തൊഴിലാളികള്‍ പണിയെടുക്കുന്നത് എന്നാണ്. ഈ തൊഴില്‍ശക്തിയുടെ വലിയൊരുഭാഗം സ്ത്രീകളാണ്. നിലവിലുള്ള തൊഴില്‍നിയമങ്ങള്‍പോലും യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നില്ല. കരാര്‍ തൊഴിലും പുറംകരാര്‍ തൊഴിലും സാര്‍വത്രികമായി. അവശ്യസാധനങ്ങളുടെ നിരന്തരമായ വിലവര്‍ധന ഇന്ത്യയിലെ ജനങ്ങള്‍ നേരിടുകയാണ്. നാണയപ്പെരുപ്പത്തിന്റെ നിരക്ക് ഏഴു ശതമാനത്തിലധികമായി. ചില്ലറ വില്‍പ്പനവിലയെ അടിസ്ഥാനമാക്കി കണക്കാക്കിയാല്‍ നിരക്ക് ഇതിലും എത്രയോ കൂടുതലായിരിക്കും. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും അവധിവ്യാപാരം അനുവദിക്കുന്ന സര്‍ക്കാരിന്റെ പാളിപ്പോയ നയം കാരണം ജനങ്ങള്‍ വിലവര്‍ധനയാല്‍ കഷ്ടപ്പെടുകയാണ്. പൊതുവിതരണസമ്പ്രദായം തകര്‍ക്കപ്പെട്ടതും ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ധിപ്പിച്ചു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിച്ചും പോരാട്ടങ്ങള്‍ നയിച്ചും സമൂഹത്തിലെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സിഐടിയു അണിചേരണം. അമേരിക്ക, ഇംഗ്ളണ്ട്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഇവയ്ക്ക് പ്രീതികരങ്ങളല്ലാത്ത ഇറാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരെ സൈനിക പ്രതിരോധം കെട്ടിപ്പടുക്കുന്നതിനായി രൂപീകരിച്ച തന്ത്രപരമായ സഖ്യത്തിലെ പദവികുറഞ്ഞ ഒരു പങ്കാളിയായി ഇന്ത്യയെ മാറ്റാന്‍ ഭരണവര്‍ഗം അമിതാവേശത്തോടെ നടത്തുന്ന ശ്രമത്തിനെതിരെ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങളെ സിഐടിയു മുന്‍നിരയില്‍നിന്ന് നയിക്കുകയാണ്. ദേശീയ തലത്തില്‍ യുപിഎ സര്‍ക്കാരിന്റെ വിവിധ മേഖലയിലുള്ള പരാജയം മുതലെടുത്ത് വീണ്ടും തലയുയര്‍ത്താന്‍ ശ്രമിക്കുന്ന മത-മൌലികവാദ ശക്തികള്‍ക്കെതിരെയുള്ള നമ്മുടെ പോരാട്ടം തുടരുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സമൂഹത്തില്‍ മതപരമായ വിഭാഗീയത വളരെ ആഴത്തില്‍ സൃഷ്ടിക്കപ്പെടുന്നതിന് ഇടയാക്കുന്നു. ഇത് വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരെ യോജിച്ച പോരാട്ടങ്ങളില്‍ അണിനിരത്തുന്നതിനുമുള്ള ശ്രമത്തിന് വലിയ ഭീഷണിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത കൊല്ലം നടക്കാനിരിക്കെ വര്‍ഗീയശക്തികള്‍ അധികാരത്തിലെത്തുന്നതിനെ തടയുക എന്ന നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരവുംകൂടിയാണ് 2008ലെ മേയ്ദിനം. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിനും മതേതരശക്തികളുടെ മുന്നേറ്റം ഉറപ്പുവരുത്തുന്നതിനും പ്രയത്നിക്കാന്‍ സിഐടിയു തൊഴിലാളിവര്‍ഗത്തെ ആഹ്വാനംചെയ്യുന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇതിനുള്ള തിരിച്ചടിയായി ജാത്യടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘടനകളും രാഷ്ട്രീയത്തില്‍ വരുന്ന ചേരിതിരിവും ജനാധിപത്യശക്തികളുടെ ഇടയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഇത് വലിയ ഭീഷണിയാണ്. ദാരിദ്യ്രം, തൊഴിലില്ലായ്മ, അനീതി, ജാതിയുടെ പേരില്‍ മനുഷ്യനു നേരിടേണ്ടിവരുന്ന അപമാനം എന്നിവയ്ക്കെതിരെ പോരാടുന്നതിനും മനുഷ്യവര്‍ഗത്തിന്റെ മാന്യതയും സാമൂഹ്യ സൌഹാര്‍ദവും നിലനിര്‍ത്തുന്നതിനും സഹായമാകുന്ന ശക്തമായ നിലപാട് തൊഴിലാളിവര്‍ഗത്തിന് എടുക്കേണ്ടതായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതനകരാറുകള്‍ പുതുക്കേണ്ട വര്‍ഷമാണ് 2008. വേതന പരിഷ്കരണം സ്ഥിരംതൊഴിലാളികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന മുന്‍കാല രീതിക്ക് മാറ്റം വരുത്താന്‍ സിഐടിയു തീരുമാനിച്ചിരിക്കുകയാണ്. സംഘടിത വ്യവസായങ്ങളിലെ കരാര്‍ തൊഴിലാളികളുടെ വേതനവും സ്ഥിരം തൊഴിലാളികളോടൊപ്പം പരിഷ്കരിക്കുന്നത് ഉറപ്പാക്കണമെന്ന് സിഐടിയുവും സഹോദര സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. 2008 മേയ് ഏഴിന് ആഹ്വാനംചെയ്തിരിക്കുന്ന ദേശീയ പണിമുടക്കില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഇതാണ്. ഈ പണിമുടക്ക് വിജയമാക്കിത്തീര്‍ക്കാന്‍ സിഐടിയു അതിന്റെ അംഗങ്ങളോടും അനുഭാവികളോടും കൂട്ടാളികളോടും അഭ്യര്‍ഥിക്കുകയാണ്. മേയ്ദിനം നീണാള്‍ വാഴട്ടെ..! തൊഴിലാളി ഐക്യം നീണാള്‍ വാഴട്ടെ..! ഉദാരവല്‍ക്കരണം തുലയട്ടെ..! സാമ്രാജ്യത്വവും യുദ്ധവും തുലയട്ടെ..!