എല്‍ഡിഎഫ് വിജയം സുനിശ്ചിതം: പിണറായി.
കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക
തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇതിനെ തടയാന്‍ എന്ത് നെറികെട്ട പ്രചാരണത്തിനും യുഡിഎഫ് തയ്യാറാകുന്നു. ഇത് ജനങ്ങളുടെ മുന്നില്‍ വിലപ്പോകില്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം അവര്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെയും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നയസമീപനങ്ങളിലെ വ്യത്യാസം കേരളജനത നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത കാര്‍ഷികരംഗവും പൊതുമേഖലയുമെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കര്‍ഷകരെ തിരികെ കൃഷിയിടങ്ങളിലേക്ക് കൊണ്ടുവരാനായി. രാജ്യം കാര്‍ഷികവളര്‍ച്ചയില്‍ പിന്നോട്ടുപോയപ്പോള്‍ നമുക്ക് മൂന്ന് ശതമാനം വളര്‍ച്ച നേടാനായി. പൊതുമേഖല സ്ഥാപനങ്ങളെയെല്ലാം ലാഭത്തിലെത്തിച്ചു. യുഡിഎഫ് നഷ്ടക്കെണിയിലാക്കിയതും അടച്ചുപൂട്ടിയതും സ്വകാര്യമേഖലയ്ക്ക് വിറ്റ് കമീഷന് പറ്റാനുമായി ശ്രമിച്ച സ്ഥാപനങ്ങളാണ് ഇന്ന് ലാഭത്തിലേക്കെത്തിയത്. ഇവയുടെ ലാഭവിഹിതം ഉപയോഗിച്ച് എട്ടു പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ലിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്നത് കേരളത്തിലാണ്. പരമ്പരാഗതവ്യവസായ മേഖലയിലും വന്‍കുതിപ്പുണ്ടായി. യുഡിഎഫ് അടച്ചുപൂട്ടിയിരുന്ന കാഷ്യു കോര്‍പറേഷന്റെ ഫാക്ടറികളില്‍ കഴിഞ്ഞവര്‍ഷം 240 ദിവസത്തെ ജോലി നല്കി. 11 ലക്ഷം കുടുംബത്തിനുമാത്രം റേഷന്‍സംവിധാനം നല്കിയാല് മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍, 26 ലക്ഷം കുടുംബത്തിനാണ് കേരളം നല്‍കുന്നത്. പ്രതിബദ്ധതയുള്ള സര്‍ക്കാരിനുമാത്രമേ ഇത്തരം നടപടി സ്വീകരിക്കാനാകൂ. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നയവ്യത്യാസം ജനം നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.

1 comment:

Post a Comment