തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്‌ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
എന്‍ ഡി എഫിന് സ്വന്തം നിലയില്‍ വളരാന്‍ കേരളത്തില്‍ വളക്കൂറുണ്ടായിരുന്നോ?. അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായത്തോടെയാണോ അത് വളര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മറ്റ് സംഘടനകളുടെയോ അല്ലെങ്കില്‍ മുഖം മൂടിയുടെയോ സഹായം കേരളത്തിലെ ഒരു രാഷ്ടീയ പാര്‍ട്ടിയും സംഘടനാപരമായി തീവ്രവാദികളുമായി യോജിക്കില്ല. എന്നാല്‍ മറ്റ് സംഘടനയിലെ വ്യക്തികളുമായി എന്‍ ഡി എഫ് ബന്ധമുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളിലെ സാമ്പത്തിക താല്പ്പര്യമുളളവരെ അങ്ങനെ സ്വാധീനിക്കും. അതല്ലാതെ വോട്ടുവേണ്ടവരെ ആ നിലയ്ക്ക് സ്വാധീനിക്കും. അതല്ലാതെ പബ്ലിസിറ്റി ആവശ്യമുള്ളവരെയും കായിക ശേഷി ആവശ്യമുളളവരെയും ആനിലക്കും സഹായിക്കും.എങ്ങനെയാണോ ഒരാളെ പര്‍ച്ചേസ് ചെയ്യേണ്ടത് ആ നിലയ്ക്ക് അവരെ പര്‍ച്ചേസ് ചെയ്യും. ഇരുപത് കൊല്ലം കൊണ്ട് ആ നിലയ്ക്ക് അവര്‍ പര്‍ച്ചേസ് നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥന്‍മാരിലെ ഒരു വിഭാഗത്തെയും അവര്‍ പര്‍ച്ചേസ് ചെയ്തു കഴിഞ്ഞു. ഏറ്റവും വലീയ ഹാര്‍ഡ് പാര്‍ട്ട് എന്നു പറയുന്ന ഇവിടുത്തെ മീഡിയയിലും അവര്‍ നുഴഞ്ഞു കയറിക്കഴിഞ്ഞു. പ്രസ്ക്ലബിന് അകത്താണ് ഇവരുളളത്. തേജസുകാര് പ്രസ് അക്രഡിറ്റേഷന് വാങ്ങുന്നുണ്ട്. എല്ലാ മേഖലയിലും വ്യാപിച്ചുനില്ക്കുന്ന ഒരു ഭീകര രൂപമായി ഇത് മാറിയിട്ടുണ്ട്.ആര്‍ എസ് എസിനെതിരെ ഉണ്ടായ ഈ സമീപനം എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷസമുദായത്തിലെ തീവൃവാദികള്ക്കെതിരെ ഉണ്ടാകുന്നില്ല.സാധാരണയില്നി്ന്ന് വ്യത്യസ്തമായി പിരമിഡ് ശൈലിയില്‍ താഴെയില്‍ നി്ന്ന് മുകളിലേക്കാണ് സംഘടനയെ ഉണ്ടാക്കികൊണ്ടുവന്നത്. അതൊരു പരീക്ഷണമാണ്. അതാണ് ഇപ്പോള്‍ സര്‍ക്കാറിനെ അലട്ടുന്നത്. വേരുകള്‍ എത്ര ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനാവുന്നില്ല. തീവ്രവാദികള്‍ കേരളത്തില്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പഠിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്. സര്‍ക്കാറിന്റെ കൈയ്യിലുളള ആയുധങ്ങല്‍ അത്ര പുതിയതല്ലാതായിപ്പോയാല് ഇവരെ നേരിടാന്‍ കഴിയില്ല. ഇപ്പോള്‍ നിരോധനം എവാക്കാണ് കേള്‍ക്കുത്. എന്നാല്‍ ഞാന്‍ വ്യക്തിപരമായി നിരോധനത്തിനോട് യോജിക്കുന്നില്ല. ആശയ സമരത്തിന് മാത്രമേ പ്രസക്തിയുലള്ളൂ.ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചപ്പോള്‍ പ്രബോധനവും നിരോധിച്ചു. അതിന് പകരമായി അവര്‍ ബോധനം എന്ന പേരില്‍ പ്രസിദ്ധീകരണം ഇറക്കി. നിരോധനത്തിന് ശേഷം അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണം ഉണ്ടായി. അതുകൊണ്ട് നിരോധനമല്ല പരിഹാരം. ഇതിന് രണ്ട് പരിഹാരങ്ങളാണുളളത്. മുസ്‌ലിം മനസ്സ് അരക്ഷിതമായിപോകുന്നതിലെ കാര്യം പഠിക്കേണ്ടതുണ്ട്. ബാബരിയും ഗുജറാത്തും പോലുളള പ്രശ്നങ്ങളാണ് മുസ്‌ലിം മനസ്സ് അരക്ഷിതമാക്കിയത്. ഈ അരക്ഷിതമനസ്സ് ചൂഷണം ചെയ്യാന്‍ ഒരു വിഭാഗം വരുമെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടതായിരുന്നു. അതിനെ പരിഹരിക്കേണ്ടതിന്റെ ഒരു ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.രണ്ടാമത്തെ കാര്യം 1925ല്‍ പൂനെയില്‍ ആര്‍ എസ് എസ് ഉണ്ടായ ആ സമയത്തുതന്നെ കേരളത്തിലും സംഘടനയുടെ ശാഖയുണ്ടായിട്ടുണ്ട്. പക്ഷേ കേരളീയ പൊതുസമൂഹം ആര്‍ എസ് എസ്സിനെ തള്ളിക്കളഞ്ഞു. അവര്‍ക്ക് ഒരു എം എല്‍ എ പോലും കേരള നിയമസഭയില്‍ ഉണ്ടായില്ല. കേരളത്തിലെ ആര്‍ എസ് എസ്സ് ക്ലച്ചുപിടിച്ചില്ലെന്നും സംഘടന പിരിച്ചുവിടേണ്ടിവരുമെന്നും കേരളീയര്‍ക്ക് ബുദ്ധിയില്ലെന്ന് പറയേണ്ടിവരുമെന്നും 1989 ല്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിലപിക്കുണ്ട്.ആര്‍ എസ് എസിനെതിരെ ഉണ്ടായ ഈ സമീപനം എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷസമുദായത്തിലെ തീവൃവാദികള്ക്കെതിരെ ഉണ്ടാകുന്നില്ല. രാഷ്ടീയ പാര്‍ട്ടികളിലെ കള്ളനാണയങ്ങളെയും ഉദ്യോഗസ്ഥരിലെ ടോമിന് തച്ചങ്കരിയെപോലുളളവരെയും നമ്മള് കാണുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലെ ഇത്തരം കളളനാണയങ്ങളെക്കുറിച്ചുളള സംവാദത്തിന് ഇപ്പോള്‍ ഞാന്‍ തയ്യാറാവുന്നില്ല. ഇപ്പോഴുണ്ടായ ഈ തിരിച്ചറിവിനെ ഗുണപരമായി കൊണ്ടുവരിക എന്നുമാത്രമാണ് ഞാന്‍ കരുതുന്നത്.തീവ്രവാദത്തെ അവസാനിപ്പിക്കാന്‍ സംസ്ഥാനത്തിന് മാത്രം കഴിയില്ല. അതില്‍ പ്രധാനപ്പെട്ട കാര്യം കേരളത്തിലേക്ക് തീവ്രവാദത്തിനായി വരുന്ന സമ്പത്ത് തടയുകയെന്നതാണ്. അതിന് കേന്ദ്ര സഹായം കൂടിയേ തീരൂ. എന്നാല്‍ കേരളവും അന്വേഷിക്കട്ടെ.
4 comments:
മലപ്പുറം: മുസ്‌ലിംലീഗ് നേതാവിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം വീണ്ടും വിവാദമാകുന്നു. മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് മുസ്‌ലിംലീഗ് ജോയന്റ് സെക്രട്ടറിയുാമയ അബൂബക്കറിനെതിരെയാണ് മുസ്‌ലിംലീഗില്‍ ഒരുവിഭാഗം ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മുസ്‌ലിംലീഗ് ചിഹ്‌നത്തില്‍ മല്‍സരിക്കുന്നതിനെതിരെ ലീഗ് അണികളില്‍ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. പ്രശ്‌നം പാണക്കാട്ട് വരെ എത്തുകയും ചെയ്തു. എസ്.ഡി.പി.ഐ നേതൃത്വം സംഘടിപ്പിച്ച ജനകേരള യാത്രക്ക് വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ ഇദ്ദേഹം സംഘാടകനായിരുന്നു. കുറെയായി മുസ്‌ലിംലീഗ് കമ്മിറ്റികളില്‍നിന്നു മാറിനിന്ന അബൂബക്കര്‍ കഴിഞ്ഞദിവസം യോഗത്തില്‍ പങ്കെടുത്തതോടെയാണ് വീണ്ടും ആരോപണങ്ങളുയര്‍ന്നത്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ നേതാവാണ് ഇദ്ദേഹത്തിന്റെ രക്ഷക്കെത്തിയത്. ഈ നേതാവ് ചെയര്‍മാനായ ഒരു വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഡയറക്ടര്‍മാരിലൊരാളാണ് അബൂബക്കര്‍. മറ്റ് മൂന്നു ഡയറക്ടര്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും നേതാക്കളാണ്.
പറപ്പൂരിന് തൊട്ടടുത്ത കോട്ടക്കലില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കുകയും പോപ്പുലര്‍ ഫ്രണ്ടിനും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകരില്‍നിന്നുതന്നെ ആരോപണമുയര്‍ന്നിരിക്കുന്നത്.
എസ്.ഡി.പി.ഐയുടെ മണ്ഡലം സെക്രട്ടറിയായിരുന്നു അബൂബക്കര്‍ എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമതലയുള്ളതിനാല്‍ ഇദ്ദേഹം മാസങ്ങള്‍ക്കുമുമ്പെ ജോയന്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ഇപ്പോള്‍ മണ്ഡലം പ്രവര്‍ത്തക സമിതിയിലെ ഒമ്പതംഗത്തില്‍ ഒരാളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സജീവവുമാണ്. ജില്ലയില്‍ പല പ്രദേശങ്ങളിലും പഴയ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദ്വയാംഗത്വം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിലും മുസ്‌ലിംലീഗിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന സി.പി.എ. ലത്തീഫിനെ എന്‍.ഡി.എഫ് ബന്ധത്തിന്റെ പേരില്‍ പുറത്താക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഇക്രാമുല്‍ ഹഖിനെ എന്‍.ഡി.എഫ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നുപുറത്താക്കിയിട്ട് ഏറെയായില്ല. ഇരുവരും ഇപ്പോള്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളാണ്.
മൊയ്തു വാണിമേല്‍
http://www.youtube.com/watch?v=R_vFQVKS3ZY
http://www.youtube.com/watch?v=cOBiONGNAIg

എന്‍ഡി എഫ് യു ഡി എഫിന്റെ നയങള്‍ അംഗികരിച്ചു ഒന്നിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ഒന്നിച്ച് മത്സരിക്കാനും തീരുമാനിച്ചു.അങിനെ ആ പ്രശനം അവസാനിപ്പിച്ചു.
പൊന്നാനിയില്‍ യു ഡി എഫ് ജയിച്ചതിന്ന് ശേഷം എന്‍ ഡി എഫും കോണ്‍ഗ്രസ്സും ലീഗും നടത്തിയ പ്രകടനത്തിന്റെ ദൃശ്യം....എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും എന്തു തിവ്രവാദികളായാലും യു ...ഡി എഫ് അവരെ കൈവിടില്ല....നാട് നശിച്ചാലും നാലു വോട്ടാണു യു ഡി എഫിന്റെ നോട്ടം
.പാലക്കാട്: യുഡിഎഫിന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ എന്‍ഡിഎഫ് ഉള്‍പ്പെടെ ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. .
കേരളത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങളുണ്ടാകാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം.
ഈ തിവ്രവാദികളെക്കൊണ്ട് നാടും നാട്ടൂകാരും വലഞ്ഞു. ഒരു സ്വാതന്ത്രദിനം പോലും സമാധാനമായി കൊണ്ടാടാന്‍ ഈ രാജ്യദ്രോഹികള്‍ സമ്മതിക്കുന്നില്ല . സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീവ്രവാദികളുടെ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
Post a Comment