Sunday, August 15, 2010

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്
‍കോടിയേരി ബാലകൃഷ്ണന്‍
അസംബ്ളിമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 7 മണ്ഡലം കുറയുകയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 7 മണ്ഡലം വര്‍ധിക്കുകയുംചെയ്തു. മുന്നണി അടിസ്ഥാനത്തില്‍ മത്സരം നടക്കുന്ന കേരളത്തില്‍ സീറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി തീരുന്നത് ഈ പ്രശ്നമാണ്. മുസ്ളിംലീഗിന് താരതമ്യേന സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റുവര്‍ധിക്കുകയും കോഗ്രസ്, കേരള കോഗ്രസ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ, യുഡിഎഫിലെ വിലപേശല്‍ ശക്തിയായി മുസ്ളിംലീഗിന് മുന്‍കൈ ലഭിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന് തടയിടാന്‍ കേരള കോഗ്രസുകളെ ഏകോപിപ്പിച്ച് ശക്തി സംഭരിക്കാന്‍ ഒരുവിഭാഗം മതമേലധ്യക്ഷന്മാരടക്കം രംഗത്തിറങ്ങിയതോടെയാണ് വളരെക്കാലമായി ശത്രുപക്ഷത്തു നിലകൊണ്ട കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായത്. കേരള രാഷ്ട്രീയത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട കമ്യൂണിസ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വിളിച്ചറിയിച്ച ചരിത്രസംഭവമാണ് 1957ലെ കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. ഇന്ത്യക്ക് മാതൃകയായി പ്രവര്‍ത്തിച്ച ആ ഗവമെന്റ് 5 വര്‍ഷം കേരളം ഭരിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം ദേശവ്യാപകമായി വര്‍ധിക്കുമെന്ന് ഭയന്ന ഇന്ത്യയിലെ മുതലാളിത്ത വര്‍ഗം കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികളായി പ്രവര്‍ത്തിച്ചുവന്നന്നജാതി-മത ശക്തികളെ കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നന്നസര്‍ക്കാരിനെ കേന്ദ്ര ഗവമെന്റ് പിരിച്ചുവിടുകയുംചെയ്തു. കേരളഭരണത്തില്‍ മത-ജാതി ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ച നടപടിയായിരുന്നു ഇത്. മുസ്ളിംലീഗും കേരള കോഗ്രസും ഇതിന്റെ പ്രതിരൂപങ്ങളായിത്തീര്‍ന്നു. 1980കളില്‍ ഇടതുപക്ഷം വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്, കേരള കോഗ്രസും ലീഗും മാത്രം ഉണ്ടായാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോഗ്രസിന് ബോധ്യപ്പെട്ടത്. 1982ല്‍ എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ ജാതി പാര്‍ടികള്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കി മത-ജാതിശക്തികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭരിക്കുന്നന്നസംവിധാനം അവര്‍ രൂപപ്പെടുത്തി. ഹിന്ദു-മുസ്ളിം വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെട്ടതും പൂന്തുറ, വിഴിഞ്ഞം, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതും 1982-87 കാലഘട്ടത്തിലാണെന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത ശക്തികള്‍ക്കു വീതംവച്ചു നല്‍കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഈ വിഭാഗങ്ങള്‍ വീതിച്ചെടുത്തു. ഈ ഘട്ടത്തിലാണ് ജാതി മത- വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയില്ല എന്ന് പ്രഖ്യാപിച്ച് മതേതരഭരണത്തില്‍ അടിയുറച്ച ഗവമെന്റ് രൂപീകരിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തതും ജാതി- മത പാര്‍ടികളുമായി പല ഘട്ടങ്ങളിലായി ഉണ്ടാക്കിയ ബന്ധങ്ങള്‍ വിച്ഛേദിച്ച് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഈ മുന്നണിയെ തകര്‍ക്കാനാണ് 1991ലെ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയസഭാ മണ്ഡലത്തിലും യുഡിഎഫ് ബിജെപിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കുകയും മറ്റ് അസംബ്ളിമണ്ഡലങ്ങളില്‍ല്‍വോട്ടു കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത് അവിശുദ്ധ രാഷ്ട്രീയബന്ധം വളര്‍ത്തിയെടുത്തത്. വടകരയിലും ബേപ്പൂരിലും ഈ പരസ്യ കൂട്ടുകെട്ടിനെ ജനങ്ങള്‍ തോല്‍പ്പിച്ചെങ്കിലും മറ്റു അസംബ്ളി മണ്ഡലങ്ങളില്‍ ബിജെപി വോട്ടുനേടി യുഡിഎഫ് കേരളത്തില്‍ ഭരണനേതൃത്വത്തിലെത്തി. 91-96ലെ യുഡിഎഫ് ഭരണത്തെ മുസ്ളിംലീഗിന് നേരിട്ടും ബിജെപിക്ക് പരോക്ഷമായും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഹിന്ദുതീവ്രവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിക്കാന്‍ നടത്തിയ യാത്രയ്ക്ക് എല്ലാ സഹായവും ചെയ്ത് യുഡിഎഫ് പ്രത്യുപകാരം ചെയ്തു. അദ്വാനിയുടെ രഥയാത്രയെത്തുടര്‍ന്ന് പലയിടങ്ങളിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും ഉണ്ടായി. പാലക്കാട് സിറാജുന്നീസ എന്ന പെകുട്ടിയെ വെടിവച്ചുകൊന്ന സംഭവം ഈ കാലത്താണുണ്ടായത്. വിവിധ പേരുകളില്‍ മുസ്ളിംതീവ്രവാദസംഘടനകള്‍ കേരളത്തില്‍ രൂപംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. 1996ല്‍ ഇത്തരം കൂട്ടുകെട്ടുകളെ തോല്‍പ്പിച്ചാണ് നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 1996-2001ലെ എല്‍ഡിഎഫ് ഭരണകാലത്ത് തീവ്രവാദ വര്‍ഗീയ ശക്തികള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞു. എന്നാല്‍, 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് അറുപതോളം നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി മറിച്ച് വോട്ടുകച്ചവടം അരങ്ങേറി. മുസ്ളിം വിഭാഗത്തിലെ എല്ലാ തീവ്രവാദ സംഘടനകളും ലീഗിന്റെ കൂടെ ചേര്‍ന്ന് യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ബിജെപി ഒരു ഭാഗത്തും മുസ്ളിംലീഗ്, എന്‍ഡിഎഫ് എന്നിവര്‍ മറുഭാഗത്തുമായി ചേരിതിരിവിന് നേതൃത്വം നല്‍കി. ഇതിന്റെ അനന്തരഫലമായിരുന്നു രണ്ടുഘട്ടങ്ങളിലായി മാറാട് കടപ്പുറത്ത് നടന്ന കലാപം. ഈ വര്‍ഗീയ ലഹളകളില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ അംഗവൈകല്യം സംഭവിച്ച് വീടും, തൊഴിലും നഷ്ടപ്പെട്ടവരായി തീരുകയുംചെയ്തു. ആ കാലത്ത് മൊത്തം 18 പേരാണ് വിവിധ ഇടങ്ങളില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. കേന്ദ്രഭരണം ഉപയോഗിച്ച് ബിജെപിയും കേരളഭരണം ഉപയോഗിച്ച് മുസ്ളിംലീഗ് ശക്തികളും ഈ ചേരിതിരിവിന് നേതൃത്വം നല്‍കിയതിന്റെ അനന്തരഫലമായാണ് കേരളത്തില്‍ വര്‍ഗീയശക്തികള്‍ക്ക് മാന്യത ലഭിക്കുന്ന അവസ്ഥ ഉണ്ടായത്. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും ഇത്തരം വര്‍ഗീയ ധ്രുവീകരണത്തില്‍ അസ്വസ്ഥരായിരുന്നു. ഇത് 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 18ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ മുസ്ളിംലീഗിനും കേരള കോഗ്രസിനും കേരള രാഷ്ട്രീയം തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതി നഷ്ടപ്പെടുന്നു എന്ന് ബോധ്യമായി. എ കെ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നുമാറ്റി ഉമ്മന്‍ചാണ്ടിയെ ഭരണം ഏല്‍പ്പിക്കുന്നതിനും ഇത് കാരണമായി. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ യുഡിഎഫിന് വന്‍പരാജയം സമ്മാനിച്ചു. യുഡിഎഫിലെ എല്ലാ പാര്‍ടികള്‍ക്കും തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവുംവലിയ തകര്‍ച്ച നേരിട്ടത് ലീഗിനായിരുന്നു. അതുവരെ യുഡിഎഫില്‍ രണ്ടാമത്തെ കക്ഷിയായ ലീഗ് മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടിവന്നു. കുറ്റിപ്പുറം, തിരൂര്‍, മങ്കട, പെരിന്തല്‍മണ്ണ, കൊടുവള്ളി, മഞ്ചേശ്വരം എന്നീ കുത്തക മണ്ഡലങ്ങളില്‍പോലും ലീഗിന്റെ പ്രമുഖര്‍ പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ മുസ്ളിംവിഭാഗത്തിലെ എല്ലാ സംഘടനകളെയും കൂടെ നിര്‍ത്തുക എന്ന ഏക അജന്‍ഡയോടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി മുസ്ളിംലീഗ് പ്രവര്‍ത്തിച്ചുവരുന്നത്. പാഠപുസ്തക വിവാദം സൃഷ്ടിച്ച് മുസ്ളിം സംഘടനകളെ ഏകോപിപ്പിക്കാന്‍ ലീഗ് നേതൃത്വം നല്‍കുകയും മലപ്പുറത്ത് ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ കത്തിക്കുകയും, അധ്യാപകനെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായി. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ ഈ നീക്കത്തില്‍ പങ്കാളികളായില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ല്‍ജമാഅത്തെ ഇസ്ളാമി, എന്‍ഡിഎഫ് (പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ) എന്നിവരുമായി തുടര്‍ച്ചയായി സ്ഥാപിച്ച ബന്ധമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചത്. യുഡിഎഫ് എന്ന നിലയില്‍ മത്സരിച്ചാല്‍ കേരളത്തിലെ എല്‍ഡിഎഫിനെ നേരിടാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് എല്ലാ മത-വര്‍ഗീയ ശക്തികളെയും കൂടെനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. മുസ്ളിം മതവിഭാഗത്തിലെ വിവിധ സംഘടനകളെ കൂടെ നിര്‍ത്താന്‍ മുസ്ളിംലീഗും, ക്രിസ്ത്യന്‍ വിഭാഗത്തിലെ വിവിധ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കോഗ്രസും, കേരള കോഗ്രസും നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കേരളത്തിലിന്ന്. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ എല്ലാ മേലധ്യക്ഷന്മാരും ഒറ്റ നിലപാട് സ്വീകരിക്കുന്നവരല്ല. പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിലപാട് എടുക്കുന്നവരാണ് നല്ലൊരു വിഭാഗം. ഒരു വിഭാഗം കോഗ്രസ്, കേരള കോഗ്രസ് വിഭാഗത്തിന് അനുകൂലമായി സ്വീകരിക്കുന്ന നിലപാടുകളാണ് ഇടയലേഖനങ്ങളിലൂടെ ചിലപ്പോള്‍ പുറത്തുവരുന്നത്. മുസ്ളിം ലീഗിന്റെ കുടക്കീഴില്‍ മുസ്ളിംസംഘടനകളും കോഗ്രസ്, കേരള കോഗ്രസ് കുടക്കീഴില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരുപക്ഷവും ശക്തി സംഭരിക്കാന്‍ നടത്തുന്ന ശ്രമം കേരളത്തെ 1982-87 കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ മാത്രമേ സഹായിക്കുകയുളളു. 1982-87ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനംവരെ മുസ്ളിംലീഗിനായിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തോടെ യുഡിഎഫില്‍ ആ സ്ഥിതി പുനഃസ്ഥാപിക്കാന്‍ സമയമായെന്ന് ചിന്തിക്കുന്ന ലീഗ് നേതൃത്വവും കേരള കോഗ്രസുകളെ സംയോജിപ്പിച്ച് ലീഗിന് സമാനമായ സ്ഥാനത്ത് എത്താമെന്ന് കരുതുന്ന കേരള കോഗ്രസും ചേര്‍ന്നുള്ള സംവിധാനമായി യുഡിഎഫ് മാറി. 2001-2006ലെ യുഡിഎഫ് ഭരണകാലത്ത് ബജറ്റിന്റെ 50 ശതമാനത്തോളം തുക ചെലവഴിക്കാന്‍ കഴിയുന്ന വകുപ്പുകളാണ് മുസ്ളിംലീഗിന് നല്‍കിയിരുന്നത്. കേരളത്തിലെ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും മതേതരനിലപാട് സ്വീകരിക്കുന്നവരാണ്. അതുകൊണ്ടാണ് മുന്‍പും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിനെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്. മതേതര പാര്‍ടിയായ കോഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആരുമായും കൂട്ടുകൂടാവുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. തുടര്‍ച്ചയായി അധികാരത്തില്‍നിന്നു മാറിനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോഗ്രസ് മാറി. മുസ്ളിംസംഘടനകളെ ഏകോപിപ്പിക്കാന്‍ നേതൃത്വംനല്‍കുന്ന മുസ്ളിംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോഗ്രസ് തയ്യാറല്ല. കേരളമൊഴിച്ച് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കോഗ്രസിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗുമായി സഖ്യമില്ല. സിപിഐ എം സ്വീകരിച്ചതുപോലെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികളുമായി മുന്നണി ഉണ്ടാക്കുകയില്ല എന്ന് കോഗ്രസ് തീരുമാനിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ മൌലികമായ മാറ്റംവരുത്താന്‍ കഴിയും. മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് വന്നാല്‍ മതമൌലികതയും തീവ്രവാദവും വര്‍ഗീയതയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ കഴിയും.

7 comments:

ജനശബ്ദം said...

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്
‍കോടിയേരി ബാലകൃഷ്ണന്‍
അസംബ്ളിമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 7 മണ്ഡലം കുറയുകയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 7 മണ്ഡലം വര്‍ധിക്കുകയുംചെയ്തു. മുന്നണി അടിസ്ഥാനത്തില്‍ മത്സരം നടക്കുന്ന കേരളത്തില്‍ സീറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി തീരുന്നത് ഈ പ്രശ്നമാണ്. മുസ്ളിംലീഗിന് താരതമ്യേന സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റുവര്‍ധിക്കുകയും കോഗ്രസ്, കേരള കോഗ്രസ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ, യുഡിഎഫിലെ വിലപേശല്‍ ശക്തിയായി മുസ്ളിംലീഗിന് മുന്‍കൈ ലഭിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന് തടയിടാന്‍ കേരള കോഗ്രസുകളെ ഏകോപിപ്പിച്ച് ശക്തി സംഭരിക്കാന്‍ ഒരുവിഭാഗം മതമേലധ്യക്ഷന്മാരടക്കം രംഗത്തിറങ്ങിയതോടെയാണ് വളരെക്കാലമായി ശത്രുപക്ഷത്തു നിലകൊണ്ട കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായത്. കേരള രാഷ്ട്രീയത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട കമ്യൂണിസ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വിളിച്ചറിയിച്ച ചരിത്രസംഭവമാണ് 1957ലെ കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. ഇന്ത്യക്ക് മാതൃകയായി പ്രവര്‍ത്തിച്ച ആ ഗവമെന്റ് 5 വര്‍ഷം കേരളം ഭരിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം ദേശവ്യാപകമായി വര്‍ധിക്കുമെന്ന് ഭയന്ന ഇന്ത്യയിലെ മുതലാളിത്ത വര്‍ഗം കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികളായി പ്രവര്‍ത്തിച്ചുവന്നന്നജാതി-മത ശക്തികളെ കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നന്നസര്‍ക്കാരിനെ കേന്ദ്ര ഗവമെന്റ് പിരിച്ചുവിടുകയുംചെയ്തു. കേരളഭരണത്തില്‍ മത-ജാതി ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ച നടപടിയായിരുന്നു ഇത്. മുസ്ളിംലീഗും കേരള കോഗ്രസും ഇതിന്റെ പ്രതിരൂപങ്ങളായിത്തീര്‍ന്നു. 1980കളില്‍ ഇടതുപക്ഷം വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്, കേരള കോഗ്രസും ലീഗും മാത്രം ഉണ്ടായാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോഗ്രസിന് ബോധ്യപ്പെട്ടത്. 1982ല്‍ എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ ജാതി പാര്‍ടികള്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കി മത-ജാതിശക്തികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭരിക്കുന്നന്നസംവിധാനം അവര്‍ രൂപപ്പെടുത്തി. ഹിന്ദു-മുസ്ളിം വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെട്ടതും പൂന്തുറ, വിഴിഞ്ഞം, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതും 1982-87 കാലഘട്ടത്തിലാണെന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത ശക്തികള്‍ക്കു വീതംവച്ചു നല്‍കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഈ വിഭാഗങ്ങള്‍ വീതിച്ചെടുത്തു. ഈ ഘട്ടത്തിലാണ് ജാതി മത- വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയില്ല എന്ന് പ്രഖ്യാപിച്ച് മതേതരഭരണത്തില്‍ അടിയുറച്ച ഗവമെന്റ് രൂപീകരിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തതും ജാതി- മത പാര്‍ടികളുമായി പല ഘട്ടങ്ങളിലായി ഉണ്ടാക്കിയ ബന്ധങ്ങള്‍ വിച്ഛേദിച്ച് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഈ മുന്നണിയെ തകര്‍ക്കാനാണ് 1991ലെ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയസഭാ മണ്ഡലത്തിലും യുഡിഎഫ് ബിജെപിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കുകയും മറ്റ് അസംബ്ളിമണ്ഡലങ്ങളില്‍ല്‍വോട്ടു കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത് അവിശുദ്ധ രാഷ്ട്രീയബന്ധം വളര്‍ത്തിയെടുത്തത്.

Anonymous said...

തൊഴിലാളിവർഗ്ഗപാർട്ടിയുടെ മുതലാളിവർഗ്ഗനേതാക്കളായ സവർണ്ണആർ എസ് എസ് ഭീകരരുടെ പരാജയഭീതിപൂണ്ട അധികാരാസക്തവിഭ്രാന്ത സവർണ്ണഭീകരതകൾ………………

Anonymous said...

കേരളഭരണം എക്കാലത്തും നിയന്ത്രിക്കുന്ന ഇടതുവലതു പാർട്ടികളിലെയും മറ്റും സവർണ്ണആർ എസ് എസ് ഭീകരരാണ് ഒരേഅജണ്ഡയോടെ ആദിവാസിദളിതീഴവമുസ്ലിംക്രൈസ്തവ വിരുദ്ധ ഭീകരനടപടികൾ പതിവാക്കിയിരിക്കുന്നതെന്നു തിരിച്ചറിയാൻ നിലവിലെ ഉദ്യോഗസ്ഥസ്ഥാനമാനകണക്കുകളിലെ സവർണ്ണക്കവർച്ചകളും ടെലിവിഷൻ ചർച്ചകളും ഇതര മാധ്യമ ലേഖനങ്ങളും പ്രസ്താവനകളും സമീപനങ്ങളും ഒന്നോടിച്ചുനൊക്കിയാൽ മാത്രം മതി .ഒരല്പംകൂടിമാത്രം നിരീക്ഷിക്കുമ്പോഴേക്കും അവരിലെ സവർണ്ണആർ എസ് എസ് ഭീകരരെ നിങ്ങൾക്കാർക്കും തിരിച്ചറിയാം.ഇങ്ങനെയാണ് ബി ജെ പി യെ ഇടങ്കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച കേരാളസമൂഹം എന്നു ലീഗ് മുഖമൂടിയിട്ട ആർ എസ് എസ് ഏഴാംകൂലി ഷാജിമുനീറുമാർ പോലും ജനങ്ങളെ കബളിപ്പിച്ച് ചൂഷകമുതലാളിത്ത ആർ എസ് എസ് ഭീകരഭരണത്തിന്റെ എച്ചിൽ പട്ടികളായി കുരച്ചുകൊണ്ടിരിക്കുന്നത്.അപ്പോൾ ബാക്കിയുള്ള മുഖ്യധാരാപാർട്ടികളിലെ സവർണ്ണആർ എസ് എസ്സുകാരുടെ കാര്യം എത്രമാത്രം ഭീകരമായിരിക്കുമെന്നും ഏഴാംകൂലികളുടെ ഗതികേട് എത്രമാത്രം ജനവഞ്ചകവുമായിരിക്കുമെന്നുമാലോചിക്കുക.

Anonymous said...

ചൂഷകമുതലാളിത്തഭീകരർരാജ്യസ്നേഹമുഖമൂടികൾ അണിയിച്ചിറക്കിയ കൂട്ടിക്കൊടുപ്പുകാരും കങ്കാണികളുമായ ആർ എസ് എസ് ഭീകരർ മാർക്സിസ്റ്റ് മതേതരമടക്കം വ്യത്യസ്ത പൊയ്മുഖങ്ങളണിഞ്ഞ് നുഴഞ്ഞുകയറി ഇടതുവലതു പാർട്ടികളേയും അധികാരസിരാകേന്ദ്രങ്ങളേയും നിയന്ത്രണത്തിലാക്കിയിരിക്കുന്നുഎന്നതിന്റെ പ്രകോപനധാഷ്ഠ്യഭീകരതകളാണിതെല്ലാം തെളിയിക്കുന്നത്. .ചൂഷകമുതലാളിത്തഭീകരസിൽബന്ദികളായ ആർ എസ് എസ് ഭീകരരാണ് ഭരണപ്രതിപക്ഷകഷികളെ കാലങ്ങളായിപ്പോഴും നിയന്ത്രിക്കുന്നത്. കേരളത്തിലിപ്പോൾ ഇടതുപക്ഷസർക്കാരിലെ സവർണ്ണ ആർ എസ് എസ് ഭീകര നിയന്ത്രണം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

Anonymous said...

ബ്രിട്ടീഷിന്ത്യൻ കാലഘട്ടത്തിൽ ചൂഷകമുതലാളിത്തഭീകരർ അവരുടെ കൂട്ടിക്കൊടുപ്പുകാരും കങ്കാണികളുമായ കുടിലമനസ്കരെ ഉപയോഗിച്ചു രാജ്യസ്നേഹമുഖമൂടി അണിയിച്ചിറക്കിയ ജനഭിന്നതാ വിഷവിദ്വേഷവർഗ്ഗീയ കലാപസേനയാണ് ആർഎസ് എസ് ഭീകരസംഘം.കൂട്ടക്കൊലകളുടെ ഭീകരസംഘമാണ് ആർ എസ് എസ്.
ആർ എസ് എസ് ഭീകരർ ഹൈന്ദവാദർശങ്ങൾക്കു കടകവിരുദ്ധമായ കൊടുംഭീകരതകൊണ്ടാണ് ആയിരങ്ങളെ കഴുത്തറുത്ത ചോരച്ചാലുകളിലൂടെ രഥയാത്രനടത്തി ബാബരിമസ്ജിദ് തകർക്കുന്നരാഷ്ട്രീയകുടിലതന്ത്രങ്ങളിലൂടെ ഇന്ത്യയെ ചൂഷലമുതലാളിത്തത്തിനു തീറെഴുതാനുള്ള പ്രധാനമന്ത്രിപദവി കവർന്നെടുത്തത്.ചൂഷകമുതലാളിത്തഭീകര കങ്കാണിപ്പണി ചെയ്യുന്ന ആർ എസ് എസ് ഭീകരർ ഹൈന്ദവദർശനപ്രകാരം ഒരിക്കലും ഹിന്ദുക്കളല്ല.ഹിന്ദു നാമധാരികൾമാത്രമാണ്.

Anonymous said...

രാജ്യാവകാശികളായ കോടാനുകോടി ജനങ്ങൾക്കവകാശപ്പെട്ട രാജ്യസമ്പത്തുകൾ ചൂഷകമുതലാളിത്തഭീകരും കൂട്ടാളികളുമായ ഏതാനും പേർക്കുമാത്രം കവർന്നെടുക്കാൻ അവകാശികളായ ബാക്കി തൊണ്ണൂറ്റൊമ്പതുശതമാനത്തിലേറെ ജനങ്ങളെ കബളിപ്പിക്കണം.ജനങ്ങളിൽ ചില വിഭാഗങ്ങളെ അവർ രാജ്യദ്രോഹികളും, ഭീകരരുമായ് തെറ്റിദ്ധരിപ്പിച്ചു പൊതുശത്രുക്കളാക്കി ആവശ്യം പോലെ തന്ത്രപൂരവ്വം ഓരോരോകാരണങ്ങളുണ്ടാക്കി കലാപങ്ങളഴിച്ചുവിട്ട് പരസ്പരം ജനങ്ങളെ ഏറ്റുമുട്ടിച്ചു സ്വത്തും ജീവിതങ്ങളും തകർത്തു ദുർബ്ബലതയും,ദാരിദ്ര്യദുരിതങ്ങളും വ്യാപകമാക്കുന്നു . ഭിന്നിപ്പിച്ചു ഭീതിയിലും പകയിലും ചിന്തകൾതളച്ചിടുന്നു.നാം കൊന്നുംചത്തും പിടഞ്ഞിഴഞ്ഞും നരകിക്കുമ്പോൾ ചൂഷകമുതലാളിത്തഭീകരരും കൂട്ടാളികളുംഅവരുടെ സവർണ്ണആർ എസ് എസ് ഭീകര കങ്കാണികളും നമ്മെ നമ്മളറിയാതെ അടിമവൽകരിച്ചു നമ്മുടെ സർവ്വവും ഊറ്റിക്കുടിച്ചാനന്ദിക്കുകയാണ്.

Anonymous said...

സസ്യ-മൃഗാദികളടക്കമുള്ള സകല ജീവജാലങ്ങളുടെയും മോക്ഷ മാര്ഗങ്ങളെ അംഗീകരിക്കുകയും ദൈവികതയിലേക്കുള്ള പാതകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രദ്ധേയവും ഉന്നതവുമായ സവിശേഷത. ഇതര വിശ്വാസങ്ങള് പുലര്ത്തുന്നവരെ ഭല്സിക്കുവാനോ അവിശ്വാസികളോട് മോശമായി പെരുമാറാനോ പോലും ഹിന്ദു വിശ്വാസം അനുവദിക്കുന്നില്ല. ഇതിനെതിരില് ഏതെങ്കിലും വ്യക്തിയോ സംഘമോ പ്രവര്ത്തിക്കുന്നത് സനാതന ധര്മം പിന്പറ്റുന്ന ഹിന്ദുവിനെ സംബന്ധിച്ചെടുത്തോളം അപലപനീയവും അസ്വീകാര്യവുമാണ്. ഈ മാനദണ്ഡം വെച്ച് നോക്കുമ്പോള് വിശ്വാസ സംഹിതകള് പാലിക്കുന്ന ഹിന്ദുക്കളുമായി മാറ്റുരക്കുമ്പോൾ ഹൈന്ദവമുഖമൂടികളണിഞ്ഞ ആർ എസ് എസ്സുകാർ കൊടുംഭീകരദുഷ്ടമൂർത്തികളാണ്. ആരാധനാലയങ്ങൾ പൊളിക്കാൻ ആയിരങ്ങളുടെ കഴുത്തറുത്ത മനുഷ്യരക്തത്തിലൂടെ രഥയാത്രനടത്തുന്ന ആർ എസ് എസ് ഭീകരർ ഒരർത്ഥത്തിലും ഹിന്ദുക്കളല്ല. ചൂഷകമുതലാളിത്ത കൂട്ടിക്കൊടുപ്പുകങ്കാണികളായ ആർ എസ് എസ് ഭീകരർ മനുഷ്യത്വം മരവിച്ച മനുഷ്യരൂപഭീകരരാണ്.