മത തീവ്രവാദ ശക്തികള്‍ക്കെതിരായ കര്‍ക്കശനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ജാതിമത ഭേദമില്ലാതെ കേരളം ഒറ്റക്കെട്ടായി നല്‍കിയ പിന്തുണ ഈ നടപടികള്‍ ഫലപ്രദമാകുന്നതിന് സഹായകമായി. ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനും ചെറുക്കാനും ഹിന്ദു സമുദായാംഗങ്ങള്‍ കാണിച്ച താല്‍പ്പര്യം പോലെ തന്നെന്ന ഇസ്ളാം മത വിശ്വാസികളായ മഹാഭൂരിപക്ഷം പേരും മതതീവ്രശക്തികളെ തള്ളിപ്പറയുകയാണ്. കേരളത്തിലെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത്തെ രൂപം കൈവന്നത് 1993ല്‍ നാഷണല്‍ല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്)പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രത്യേക അന്തരീക്ഷം മുതലെടുത്താണ് അവര്‍ രംഗത്തിറങ്ങിയത്. പൊതുസമൂഹത്തിന് സ്വീകാര്യമായ പലതും അനിസ്ളാമികമാണെന്നു വിധിച്ച് അവയ്ക്കുനേരെ കടന്നാക്രമണം നടത്തുന്നന്ന മതമൌലികവാദ പ്രവര്‍ത്തനങ്ങളിലൂടെ നാന്ദി കുറിക്കപ്പെട്ട വിധ്വംസക വാസനകള്‍ തീവ്രവാദമായി വളരാന്‍ ഏറെനാള്‍ വേണ്ടി വന്നില്ല. 1993 മുതല്‍ 1996 വരെ അധികാരത്തിലിരുന്നന്നയുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. എന്‍ഡിഎഫിന് ഈ കാലയളവില്‍ല്‍സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായി. പിന്നീട് വന്നന്ന നായനാര്‍ സര്‍ക്കാര്‍ തീവ്രവാദ സ്ക്വാഡിന് രൂപം നല്‍കിയെങ്കിലും 2001ല്‍ യുഡിഎഫ് ഈ സ്ക്വാഡ് പിരിച്ചുവിട്ടു. 2001- 2006 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ നിസ്സംഗതയും പ്രീണനവുംമൂലം തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ ഉണ്ടായതുമില്ല. നിഗൂഢമായി വേരുപടര്‍ത്തിയ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ടായും പിന്നീട് എസ്ഡിപിഐ എന്നന്നരാഷ്ട്രീയ പാര്‍ടിയായും ഒരു ശരീരത്തിലെ ബഹുമുഖങ്ങളായി അവതരിക്കുകയും കേരളസമൂഹത്തിലെ ഭീഷണമായ സാന്നിധ്യമായിത്തീരുകയും ചെയ്തു. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ പേരുകളില്‍ല്‍ പ്രവര്‍ത്തിച്ചുവരുന്നന്ന തീവ്രവാദശക്തികള്‍ നടത്തി വരുന്നന്ന പ്രവര്‍ത്തനം കേരളത്തിന്റെ സജീവമായ പൊതുശ്രദ്ധയിലേക്കുവന്നത് മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകനായ ജോസഫിന്റെ കൈവെട്ടിയെടുത്ത സംഭവത്തോടു കൂടിയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഗ്രീന്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങിയ എന്‍ഡിഎഫിന് എല്ലാ ജില്ലയിലും ഇപ്പോള്‍ യൂണിറ്റുകള്‍ ഉണ്ട്. 2007 മുതല്‍ല്‍ എന്‍ഡിഎഫ്, മനിതനീതിപസറെ (തമിഴ്നാട്), ഫോറം ഫോര്‍ ഡിഗ്നിറ്റി (കര്‍ണാടകം) എന്നീ സംഘടനകള്‍ ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടന രൂപീകരിച്ചു. കര്‍ണാടക സംസ്ഥാനത്താണ് ഈ സംഘടന രജിസ്റര്‍ ചെയ്തത്. ആര്‍എസ്എസ് നടത്തുന്നന്ന റൂട്ട് മാര്‍ച്ചിന് സമാനമായി 2004 മുതല്‍ല്‍എല്ലാ വര്‍ഷവും ആഗസ്റ് 15ന് ഫ്രീഡം പരേഡ് എന്നന്ന പേരില്‍ നടക്കുന്ന പരേഡാണ് ഇവരുടെ പ്രധാന പൊതുപ്രകടനം. ഈ ശക്തിപ്രകടനത്തിനപ്പുറം തങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നവര്‍ക്കുനേരെ നടത്തുന്ന കായികമായ ആക്രമണങ്ങളാണ് മുഖ്യമായ പ്രവര്‍ത്തനം. ഈ വിഭാഗം ഇതിനകം 22 കൊലപാതകങ്ങളും 73 കൊലപാതകശ്രമങ്ങളും നടത്തിയത് സംബന്ധിച്ച കേസുകളുണ്ടായിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി സ്വയം തുറന്നു കാട്ടുന്നന്ന സംഘടനകള്‍ക്കപ്പുറം 20 വിവിധ സംവിധാനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പ്രകടമായി മതതീവ്രവാദ പ്രസ്ഥാനങ്ങളല്ല. മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയുടെ കീഴില്‍ല്‍ സ്കൂള്‍ ഓഫ് ഇസ്ളാമിക് സ്റഡീസ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ല്‍ സ്റഡീസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടിടത്തും സൌജന്യമായാണ് കോഴ്സുകള്‍ നടത്തുന്നത്. തേജസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം വഴി പത്രപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ കോഴ്സ് നടത്തുന്നു. ഇവിടെയും വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഹോസ്റല്‍ല്‍ സൌകര്യവും നല്‍കുന്നു. അംഗവൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുഡ്ഹോപ്പ് സ്കൂള്‍, വിവാഹപൂര്‍വ കൌസലിങ്ങിനും മദ്രസ അധ്യാപകര്‍ക്കും പള്ളി ഇമാമുകള്‍ക്കും മഹല്‍ ഭാരവാഹികള്‍ക്കും പരിശീലനങ്ങള്‍ നല്‍കാനും ആക്സസ് ഗൈഡന്‍സ് സെന്റര്‍ എന്നിവയുണ്ട്. റിഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ എന്നന്നപേരില്‍ ഡല്‍ഹിയിലെ ജാമിയാ നഗര്‍ കേന്ദ്രീകരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ ഗ്രാമീണമേഖലയിലെ ദരിദ്രരും നഗരങ്ങളിലെ ചേരി നിവാസികളുമാണെന്ന് ഈ സംഘടന പ്രചരിപ്പിക്കുന്നു. അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യസൌകര്യവും ലഭ്യമല്ല, സാമ്പത്തികസ്ഥാപനങ്ങള്‍ വായ്പ നല്‍കില്ല, അവര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ മതിയായ കൂലി നല്‍കില്ലല്ല തുടങ്ങിയ അസത്യങ്ങളോ അര്‍ധസത്യങ്ങളോ ആണ് റിഹാബ് ഫൌണ്ടേഷന്റെ വെബ്സൈറ്റില്‍. ഗുജറാത്ത് കലാപത്തിനു ശേഷം ബറോഡയിലും അഹമ്മദാബാദിലും പുനരധിവാസത്തിനായി 40 ലക്ഷം രൂപ ചെലവഴിച്ചതായും സംഘടന അവകാശപ്പെടുന്നു. മുസ്ളിം റിലീഫ് നെറ്റ്വര്‍ക്ക് എന്ന പേരില്‍ വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. നാഷണല്‍ കോഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്നന്നപേരില്‍ ഒരു മനുഷ്യാവകാശ സംഘടനയും ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിച്ച പലരെയും തെറ്റിദ്ധരിപ്പിച്ച് ഇവരുടെ വേദിയില്‍ അണിനിരത്തുന്നു. നാഷണല്‍ല്‍ ലോയേഴ്സ് നെറ്റ്വര്‍ക്ക് അഭിഭാഷകര്‍ക്കിടയിലും മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫൌണ്ടേഷന്‍, ഓഡിയോ വിഷ്വല്‍/ മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. 'സത്യ സരണി' ഇസ്ളാമിലേക്ക് കടന്നുവരുന്നവരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ രൂപീകരിക്കപ്പെട്ടതാണ്. ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും തങ്ങളുടെ ആശയങ്ങള്‍ എത്തിക്കണമെന്നന്ന താല്‍പ്പര്യത്തോടെയാണ് ജൂനിയര്‍ ഫ്രണ്ട്സ് എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പസ് ഫ്രണ്ടും സ്ത്രീകള്‍ക്കായി നാഷണല്‍ വുമ ഫ്രണ്ടും രൂപീകരിച്ചിട്ടുണ്ട്. സമുദായാംഗങ്ങള്‍ക്കിടയിലുണ്ടാകുന്നന്നതര്‍ക്കങ്ങള്‍ രമ്യമായി തീര്‍പ്പാക്കുന്നതിന് മുസ്ളിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ കീഴില്‍ ദാറുല്‍ല്‍ഖദാ സംവിധാനത്തില്‍ല്‍ കേരളത്തില്‍ ഇമാം കൌസില്‍ ഇമാമുമാരുടെ സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് തേജസ് ദിനപത്രം, ദ്വൈവാരിക, തേജസ് പബ്ളിക്കേഷന്‍സ് എന്നിവ. സമീപകാലത്ത് പുറത്തുവന്നന്ന വിവിധ ലഘുലേഖകളില്‍ കൂടിയാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ല്‍ തന്നെന്ന അക്സസ് ഗൈഡന്‍സ് സെന്റര്‍, ഇമാംമ്സ് കൌസില്‍, ഗ്രീന്‍വാലി അക്കാദമി, ഗുഡ്ഹോപ്പ് സ്കൂള്‍, സത്യസരണി, അറിവകം എന്നിവയെക്കുറിച്ച് പരാമര്‍ശമുണ്ട്. സുപ്രധാന പ്രവര്‍ത്തനമായാണ് ഫ്രീഡം പരേഡിനെ സംഘടന വിവക്ഷിക്കുന്നത്. എന്‍ഡിഎഫ് പ്രസിദ്ധീകരണത്തില്‍ ഫ്രീഡം പരേഡിനെക്കുറിച്ചു പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "ശത്രുവിന്റെ എല്ലാ ശക്തികളേയും ചോര്‍ത്തിക്കളയുകയും അവരെ ഭയപ്പെടുത്തി നിര്‍ത്തുകയും ചെയ്യേണ്ടത് ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്. നമ്മുടെ അച്ചടക്കം അവരെ ഭയപ്പെടുത്തും. ചിട്ടയായ പ്രവര്‍ത്തനം, ലളിതമായ ജീവിതം നയിക്കുന്ന നേതൃത്വം, അനുസരണയുള്ള അനുയായികള്‍, സത്യസന്ധതയും കൃത്യനിഷ്ഠയും പുലര്‍ത്തുന്നന്നസ്വഭാവം എല്ലാം ശത്രുവിനെ ഭയപ്പെടുത്തുന്നു. ഇതിന്റെകൂടെ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളിലൂടെ മുസ്ളിങ്ങളെ പെട്ടെന്ന് കീഴ്പ്പെടുത്താനാകില്ലെന്ന ഒരു സന്ദേശം അവര്‍ക്ക് നല്‍കുന്നു. ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായുള്ള ഒരാക്രമണമാണ്. അതോടൊപ്പം മുസ്ളിങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവുമാണ്.'' അതായത് ഫ്രീഡം പരേഡ് ദേശാഭിമാന പ്രചോദിതമായി സ്വാതന്ത്യ്രദിനത്തില്‍ നടത്തുന്നന്ന നിര്‍ദോഷമായ ആഘോഷമല്ലെന്നര്‍ഥം. മറിച്ച് അവര്‍ 'ശത്രു'വായിക്കാണുന്നവര്‍ക്കെതിരായ മാനസിക ആക്രമണമാണത്. പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിച്ചുവരുന്ന ഇസ്ളാമും ജനാധിപത്യവും എന്ന ഒരു പുസ്തകത്തിലൂടെ ജനാധിപത്യവും ഇസ്ളാമും രണ്ട് വിരുദ്ധ ആദര്‍ശങ്ങളാണ് എന്ന് പ്രചരിപ്പിക്കുകയാണ്. 'ജനാധിപത്യമോ മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം 'ജാഹിലീയത്താ' ണ്. ജാഹിലീയത്തില്‍നിന്ന് പൂര്‍ണമായും അകന്നു നിന്നുകൊണ്ട് അതിനോട് നിസ്സഹകരിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.' എന്നാണ് സഅദ് അബ്ദുള്ള ഉറുദുവില്‍ എഴുതി സര്‍ഫറാസ് നവാസ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഈ പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നത്. 'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും കുഫിര്‍ ആണ് മതേതരത്വം' എന്നാണ് പ്രചരിപ്പിക്കുന്നത്. കുഫിര്‍ എന്നാല്‍ല്‍ സത്യനിഷേധം എന്നര്‍ഥം. മതത്തെ സമൂഹത്തിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടുമാത്രം കാണുന്നതാണ് മതേതരത്വത്തിനെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. മതത്തെ വ്യക്തിജീവിതത്തില്‍ തളച്ചിടാതെ രാഷ്ട്രീയ ഇടപെടല്‍ല്‍ ശക്തിയാക്കി മാറ്റണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. മതവും രാഷ്ട്രീയവും രണ്ടായി നില്‍ക്കണമെന്ന പരിഷ്കൃതസമൂഹത്തിന്റെ കാഴ്ചപ്പാടിനെ നിഷേധിക്കലാണിത്. 'ഇന്ത്യക്കകത്ത് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നത് ഒരു ശക്തിക്കും തടയാനാകില്ല. കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെന്നമുസ്ളിം രാഷ്ട്രങ്ങളുടെ ഘടനയും തിരുത്തപ്പെടും. ഇന്ന് മുഴുവന്‍ ലോകവും അടക്കി വാണുകൊണ്ടിരിക്കുന്നന്നഒരു ശക്തിയും ഈ മുന്നേറ്റത്തില്‍ സുരക്ഷിതമായിരിക്കില്ല.' എന്നാണ് സഅദ് അബ്ദുള്ളയുടെ പുസ്തകത്തിലെ ഏഴാം അധ്യായത്തില്‍ല്‍ പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ ആശയമാണ് മുഖ്യമായി എല്ലാ പ്രസിദ്ധീകരണങ്ങളിലുംകൂടി മുന്നോട്ടുവയ്ക്കുന്നത്. മതാധിഷ്ഠിത ലോകം സൃഷ്ടിക്കുക എന്നതില്‍ല്‍ കുറഞ്ഞ ഒരു ലക്ഷ്യവും അവര്‍ക്കില്ലെന്ന് ഇവ നമുക്ക് മനസ്സിലാക്കിത്തരുന്നു. 'സമാധാനം' എന്ന ലക്ഷ്യം മുഖ്യമായി കാണുന്ന ഒരു മതത്തിന്റെ പേരിലാണ് വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. പരസ്പരസഹകരണത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് ഖുര്‍-ആന്‍ പകര്‍ന്നു തരുന്നത്. മതപരമായ ശാഠ്യങ്ങള്‍ പുലര്‍ത്തുന്നന്ന ഇസ്ളാമിസ്റുകള്‍ തന്നെന്ന ജനാധിപത്യത്തിന്റെ സാധ്യതകളെ അംഗീകരിക്കുന്നതായും മനസ്സിലാക്കണം. ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ ജനാധിപത്യ ഭരണക്രമത്തിലേക്ക് മടങ്ങിപ്പോകുകയും സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ ഭീകരതയ്ക്കെതിരായ പൊതുവേദികള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.ന്ന ലോകസാഹചര്യത്തിലാണ് അതിനെ തകര്‍ക്കുംവിധം മത തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിനും മതേതരത്തിനുമെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ സാ
കോടിയേരി ബാലകൃഷ്ണന്‍.
കോടിയേരി ബാലകൃഷ്ണന്‍.
No comments:
Post a Comment