തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്..
തിവ്രദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com
തലശ്ശേരിയില്‍ കോടിയേരിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയം താങ്കള്‍ നിരന്തരമായി ഉന്നയിക്കാറുണ്ട്. കോടിയേരി- എന്‍ ഡി എഫ് ബന്ധത്തെക്കുറിച്ച്24,000 വോട്ടിന് നായനാര്‍ ജയിച്ച മണ്ഡലമാണ് തലശ്ശേരി. അവിടെ ഒരു 5000 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കോടിയേരി. ആ മണ്ഡലത്തില്‍ കോടിയേരിയുടെ വരവ് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് ക്ലീന്‍ ഇമേജുമായി താരമായിവന്നു. തിരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന് അനുകൂലമായി കേരളത്തിലെ 98 സീറ്റുകള്‍ വിധി പറഞ്ഞപ്പോള്‍ കഷ്ടിച്ചാണ് തലശ്ശേരി രക്ഷപ്പെട്ട് പോയത്.ആ തിരഞ്ഞെടുപ്പ് കോടിയേരിക്ക് അത്രയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫ് കൈമെയ് മറന്ന് കോടിയേരിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് മെറ്റീരിയലായുള്ള തെളിവുണ്ട്, വെറും വാദങ്ങളല്ല, ഇപ്പൊഴും സി പി ഐ എം മറുപടി പറയാത്ത ഒരു കാര്യമുണ്ട്. തേജസ് പത്രത്തിലെ ഒരു ഫുള്‍ പേജ് പരസ്യം. തേജസ് ഇതുവരെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ടിയും പരസ്യം ചെയ്തിട്ടില്ല. അത് കൊടിയേരിക്ക് വേണ്ടി മാത്രമായിരുന്നു.അതിന് കോടിയേരി അവര്‍ക്ക് പരിഗണന നല്‍കുകയും ചെയ്തു. ഈ നാല് വര്‍ഷക്കാലം എന്‍ ഡി എഫ് വിലസി നടന്നത് പോലീസിന്റെ സഹായത്തോടെയാണ്. പ്രത്യേകിച്ചും അഭ്യന്തരമന്ത്രിയുടെ.കോടിയേരിയുടെ വിഷയം പറയുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സാധാരണയായി യു ഡി എഫിനെയാണ് പിന്തുണക്കാറുള്ളത്. അതിന്റെ പ്രത്യുപകാരമായണോ കൊണ്ടോട്ടിയിലും മറ്റും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ യു ഡി എഫ് ഭരണ കാലത്ത് പിന്‍വലിക്കപ്പെട്ടത്.കൊണ്ടോട്ടിയിലെ വിഷയം, അന്നും അങ്ങിനെയൊരു സഹായത്തെ നമ്മള് എതിര്‍ത്തിരുന്നു. അവിടത്തെ പ്രാദേശിക നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്നും ഇന്നും സംസ്ഥാന സമിതിക്കകത്തുള്ളയാളാണ് ഞാന്‍. അങ്ങിനെ വന്നിട്ടുണ്ടെങ്കില്‍ അത് പാടില്ലെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍.ലീഗിനകത്ത് കെ എം ഷാജിയും മുനീറും മാത്രമാണ് എന്‍ ഡി എഫിനെ എതിര്‍ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായിരുന്നു.മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പിടിച്ച് നില്ക്കാന് കഴിയില്ല. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ നയം തീവ്രവാദത്തിനെതിരാണ്. എന്‍ ഡി എഫിനെതിരാണ്. പാണക്കാട് കുടുംബം ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. യൂത്ത് ലീഗ് ട്രഷററായി വരുമ്പോള്‍ തന്നെ ഞാന്‍ എന്‍ ഡി എഫിനെ എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ എനിക്ക് പിടിച്ച് നില്ക്കാന് കഴിയില്ലായിരുന്നു.ഞാന്‍ വ്യക്തിപരമായാണ് നിലപാടെടുക്കുന്നതെങ്കില്‍ എന്നെ എപ്പോഴേ പുറത്താക്കുമായിരുന്നു. ഞാന്‍ പിന്നീട് യൂത്ത് ലീഗ് സെക്രട്ടറിയായി. അതി ശക്തമായ പോരാട്ടം നടത്തി. ഇപ്പോള്‍ പ്രസിഡന്റായി. മുസ്ലിം ലീഗില്‍ ജനാധിപത്യമുണ്ടെന്നൊക്കെ പറയുമ്പോഴും ഏകധ്രുവമായ നേതൃത്വമുണ്ട്. പാണക്കാട് തങ്ങളെന്ന നേതൃത്വം. ആ നേതൃത്വം എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. ചില വ്യക്തികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്ന് ഞാന്‍ പറഞ്ഞത് അതാണ്. കെ ടി ജലീലിനൊപ്പം സംഭവിച്ചത് പോലെ പാര്‍ട്ടിയെ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടിയാണ് ടാര്‍ജെറ്റ് ചെയ്തതെങ്കില്‍ സംഘടനക്ക് പുറത്തേക്ക് പോകേണ്ടി വരികയായിരുന്നു. ഒഴുക്കിനെതിരായാണ് പോരാടേണ്ടി വന്നത്. 15 വര്‍ഷത്തെ പോരാട്ടമായിരുന്നു അത്. ഇപ്പോള്‍ ശാന്തമാണ്. ചെറിയ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ.തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ മുസ്ലിം ലീഗിനെ ഉപയോഗിക്കുകയായിരുന്നു. മുസലിം ലീഗ് അവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് ജയിച്ചു വന്നപ്പോള്‍ ലീഗിന്റെ കൊടിയേക്കാള്‍ ഉയരത്തില്‍ എസ് ഡി പി ഐയുടെ കൊടി കെട്ടിയത്. അത് അവരുടെ ബുദ്ധിയാണ്. അവരുടെ ബുദ്ധി തിരിച്ചറിയപ്പെടാതെ പോയി. അന്ന് പ്രതിരോധിക്കാന്‍ കഴിയാതെ പാര്‍ട്ടി അങ്കലാപ്പിലായിപ്പോയ സമയമായിരുന്നു.താങ്കളെയും എം കെ മുനീറിനേയും പോപ്പുലര്‍ഫ്രണ്ട് ശക്തമായി എതിര്‍ക്കുമ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബഷീറിനും എം ഐ ഷാനവാസിനുംവേണ്ടി അവര്‍ ശക്തമായി രംഗത്തു വന്നിരുന്നു. അങ്ങിനെ ശക്തമായി അവരെ അനുകൂലിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും?അതെനിക്കറിയില്ല. അവരെ പോപ്പുലര്‍ ഫ്രണ്ട് അനുകൂലിക്കുന്നതും എന്നെ എതിര്‍ക്കുന്നതും.
No comments:
Post a Comment