തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് -6.
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
കേരളത്തില്‍ വലിയ ഭീഷണിയായി ആര് എസ് എസ് വളരുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ ആര് എസ് എസിനെ തള്ളിക്കളയാന്‍ കേരളത്തിന് കഴിഞ്ഞു. എന്ത് കൊണ്ട് എന്‍ ഡി എഫിനെതിരെ ഇത്തരമൊരു നീക്കമില്ലാതെ പോയി.കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടത്തെ ബ്യൂറോക്രസിയും സത്യസന്ധത പാലിച്ചാല്‍ ഒരു മണിക്കൂര്‍ മതി ഇവരെ തകര്‍ക്കാന്‍. കാരണം മൈക്ക്രോ മൈനോറിട്ടിയാണ് ഈ സംഘം. അത്ര നിസാരമാണ് ആ അര്‍ഥത്തില്‍ അവരുടെ ആളുകള്‍. ഒരാളെ കൊല്ലാനും വെട്ടാനും എന്തിനാണ് ഒരു ഓര്ഗനൈസേഷന്. വാടകക്കൊലയാളികള്‍ അത് ചെയ്യുന്നുണ്ടല്ലോ. എത്ര പേരെ അവര്‍ കൊന്നിട്ടുണ്ട്.ഇപ്പോഴുണ്ടായ അധ്യാപകന്റെ കൈവെട്ടല്‍ സംഭവം. ആര് എസ് എസിന്റെ പേര് പറഞ്ഞ് വളര്‍ന്ന എന്‍ ഡി എഫിന് ആര് എസ് എസ് ഇല്ലാതായതോടെ പുതിയ എതിരാളികളെ വേണമെന്ന അവസ്ഥ വന്നിട്ടുണ്ട്. പുതിയ ശത്രുക്കളെ അവര്‍ ഉണ്ടാക്കുന്നു. പുതിയ സംഭവ വികാസങ്ങളെ അങ്ങിനെ കാണാന്‍ കഴിയുമോ?പ്രവാചകന് എന്നത് ലോകമുസ്ലിംകളുടെ സെന്റിമന്സുകളിലൊന്നാണ്. അത്തരം സെന്റിമെന്സിലാണ് ഈ വിവരദോഷിയായ അധ്യാപന് കൈവെച്ചിരിക്കുന്നത്. അതൊരാളുടെ വിവരക്കേട് മാത്രമാണ്. പ്രവാചകന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് മാപ്പുകൊടുക്കുമായിരുന്നു. സല്മാന് റുഷ്ദി, തസ്ലീമ നസ്രീന് എന്നിവര്‍ ഇസ്ലാമിനെതിരെ പറഞ്ഞപ്പോള്‍ ആരും പ്രതിരോധം ഉണ്ടാക്കിയില്ല, പക്ഷെ കേരളത്തില്‍ പ്രതികരിക്കാന്‍ ആളുണ്ട്; ഈ രീതിയില്‍ മുസ്ലിം സെന്റിമന്സിനെ ഉപയോഗിക്കാനായിരുന്നു അവരുടെ ശ്രമം. എല്ലാ ബ്ലാക്ക് ജീനിയസും ഒരു ദിവസം പൊട്ടിപ്പോകും. അത് വേണമെങ്കില്‍ ദൈവത്തിന്റെ അറിയാത്ത ഒരു കരം എന്ന് വേണമെങ്കില്‍ പറയാം.ഇസ്ലാമിന്റെ 1400 വര്‍ഷത്തെ ചരിത്രം വെല്ലുവിളിയില്ലാത്തതൊന്നുമല്ല. ലോകത്തെ ആത്മാര്‍ഥതയുള്ള മുസ്ലിംകളെല്ലാം ആ വെല്ലുവിളികളെ ആശയപരമായാണ് നേരിട്ടത്. കൃസ്ത്യനിറ്റി ഒരു സംഘടിത മതസമൂഹമാണ്. ഹിന്ദു സമൂഹമാണ് അസംഘടിതമായ മതം. മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് എന്ത് അന്തഛിദ്രങ്ങളുണ്ടെങ്കിലും മതം എന്ന നിലയില്‍ ഒരു കൂട്ടായ്മയുണ്ട്.കൈവെട്ട് സംഭവത്തോടെയുണ്ടായ ഭീകരമായ അവസ്ഥക്ക് ആരാണ് ഉത്തരവാദി. ലോകത്തെ ഏറ്റവും വലിയ പ്രവാചക നിന്ദ നടത്തിയത് ആ കൈവെട്ടിയവനാണ്ക്രിസത്യന് സമുദായം വളരെ ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ മിടുക്കുള്ള വിഭാഗമാണ്. അവര്‍ ആളെ കൈവെട്ടാനും പിടിക്കാനും പോകില്ല, കൈവെട്ടിയുണ്ടാക്കുന്നതിന്റെ പതിനായിരം ഇരട്ടി പിന്തുണ അവര്‍ മറ്റ് മാര്ഗങ്ങളിലൂടെയുണ്ടാകും. എ കെ ആന്റണിയുടെ വിവാദ പ്രസ്താവന പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ക്രിസ്ത്യന്‍ സമുദായവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് അന്നുണ്ടായത്. പുഷ്പഗിരി കോളജുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അത്. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെ മനസില്‍ വെച്ച്കൊണ്ടായിരുന്നു അത് ഞാന്‍ പറഞ്ഞതെന്ന് ആന്റണി തന്നെ പലപ്പോഴും പറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് മുസ്ലിം കമ്മ്യൂണിറ്റിയായിരുന്നു.കേരളത്തില്‍ ഒരു കാലത്തും നടക്കാന്‍ ഒരു ശതമാനത്തോളം സാധ്യതയില്ലാത്ത കാര്യമാണ് മഫ്ത വിവാദത്തലും മറ്റും ഉണ്ടായത്. ഇത് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഒരുമിച്ചെടുക്കുന്ന തീരുമാനമാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ മതത്തിലും ചില ഞരമ്പ് രോഗികളുണ്ട്. അത്തരത്തില്‍ അതിനകത്തുള്ള ചില ഞരമ്പ രോഗികളുടെ മാത്രം പ്രശ്നമാണത്. മതത്തിന്റെ ചിഹ്നങ്ങള്‍, ഏറ്റവും മതപരമായി പൗരോഹിത്യ വേഷം കാര്‍ക്കഷ്യത്തോടെ ധരിക്കുന്ന മതമാണ് ക്രിസ്ത്യന്‍ കമ്യൂണിറ്റി.മഫ്ത വിവാദം അത്തരത്തില്‍ ചില ഞരമ്പ് രോഗികളുണ്ടാക്കിയതാണ്. കേരളത്തില്‍ ആരും അതിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ല. പത്രങ്ങളോ ക്രിസ്ത്യന്‍ രാഷ്ട്രീയക്കാരോ അതിനെ പിന്തുണക്കുന്നില്ല. അവരുടെ പിന്തുണകൂടി നേടിയെടുത്ത് ഈ തീവ്ര ചിന്തയെ എതിര്‍ക്കുന്നതിന് പകരം ഇത്തരം ചോരക്കളിയിലേക്ക് പോകുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. കൈവെട്ട് സംഭവത്തോടെയുണ്ടായ ഭീകരമായ അവസ്ഥക്ക് ആരാണ് ഉത്തരവാദി. ലോകത്തെ ഏറ്റവും വലിയ പ്രവാചക നിന്ദ നടത്തിയത് ആ കൈവെട്ടിയവനാണ്. പ്രവാചകന് എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലുണ്ടാവേണ്ടത് വളരെ തരളിതമായ ഒരു വികാരമാണ്.സ്നേഹത്തിന്റെയും വിട്ടു വീഴ്ചയുടെയും സൗന്ദര്യവുമാണുണ്ടാകേണ്ടത്. ലോകത്തോടൊക്കെ ചിരിക്കുന്ന മനുഷ്യന്റെ രൂപമാണുണ്ടാവേണ്ടത്. ഇപ്പോള്‍ മുഹമ്മദ് എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് ഭീതിയാണ്. ചുണ്ടിലും നാവിലും ചോരപുരണ്ട് കൈയിയില്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്ന ഭീകരന്റെ ചിത്രമാണോ ഇവര്‍ ആളുകള്‍ക്ക് മുന്നില്‍ എക്സ്പ്രസ് ചെയ്യാന്‍ ശ്രമിക്കേണ്ടത്. മതത്തിനെ ഇത്രമാത്രം അവഹേളിച്ച സംഭവം ലോകത്തിന് തന്നെ അപൂര്‍വ്വമായിരിക്കും.പലപ്പോഴും മതത്തിന്റെ പ്രതിഛായ ഇത്തരക്കാര്‍ക്ക് ഒരു പ്രശ്നവുമല്ലാതാകുന്നുണ്ട്. മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിന് പകരം മതത്തെ വൈകാരികമായ ഒരു ഭ്രാന്തായി അവതരിപ്പിക്കുന്ന അവസ്ഥ. മതം സ്നേഹത്തിന്റെതാണെന്ന് പറയുമ്പോള്‍ ഇവര്‍ക്ക് എങ്ങിനെ ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നു?അത് മതം ഇല്ലാത്തത് കൊണ്ടാണ്. കാരണം ഞാനെപ്പോഴും പറയാറുണ്ട്. വയനാട്ടില്‍ കര്‍ക്കിടകത്തിലും മകരത്തിലും സുബ്ഹി നിസ്കരിക്കാന്‍ പോകുന്ന മനുഷ്യന് മതമില്ലെ, അവന് ഒരാളെ കൊല്ലാന്‍ പോകുമോ, പ്രവാചകനെ അവഹേളിച്ചുവെന്ന് കേട്ടാല്‍ വാളെടുത്ത് പോകുമോ. അയാള്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയല്ലെ ചെയ്യുക. അങ്ങിനെയുള്ളവരല്ലേ യഥാര്‍ഥ മതമുള്ളവര്‍. മതം എന്നത് തൊലിയുടെ പുറത്തുണ്ടാവേണ്ടതല്ലല്ലോ. കള്ള് ഷാപ്പില് പോകുന്ന ഹാജിയാരുടെ മകനോട് മുസ്ലിയാര് ഉപദേശം നല്കിയ കഥയുണ്ട്. അപ്പോള്‍ അയാള്‍ മറുപടി പറയുന്നത് കള്ള്ഷാപ്പില് ഇസ്ലാമിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നോക്കാന്‍ ഞാനല്ലേയുള്ളൂവെന്നാണ്. ഇത് മതമല്ല, മതത്തിന്റെ ഒരു അംശം പോലുമില്ല.രണ്ട് ബാധ്യത കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. ഒന്ന് തീവ്രവാദത്തെ എതിര്‍ക്കുകയെന്ന വിശ്വാസപരമായ ബാധ്യതയും രാഷ്ട്രം എന്ന നിലക്ക് രാഷ്ട്രീയപരമായ ബാധ്യതയുംഒരു മനുഷ്യന്റെ പ്രാഥമിക കടമയാണ് പ്രബോധനമെന്നത്. എങ്ങിനെയാണ് നമ്മള് പൊതു സമൂഹത്തോട് പ്രബോധനം നടത്തുക. പിന്നെ ചിലര്‍ പറയുന്നത് കൈവെട്ടിയിതിലൂടെ ഇസ്ലാമിക വിധി നടപ്പാക്കുകയാണ് ചെയ്തതെന്നാണ്. ഒരു കൃത്യമായ ഫ്രെയിമിനകത്താണ് മുസ്ലിം ജീവിക്കുന്നത്. ഇസ്ലാം പറയുകയാണെങ്കില്‍ എല്ലാം പറയണം. ഇസ്ലാം ലക്ഷക്കണക്കിന് പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ മൂന്ന് പേര് മാത്രമാണ് സായുധ ജിഹാദ് നടത്തിയത്. മൂന്ന് പേരും രാഷ്ട്ര തലവന്മാരായിരുന്നു. ഒരു ഗ്രൂപ്പിന് ഇസ് ലാമിക വിധി നടപ്പിലാക്കാന്‍ കഴിയില്ല. ലോകത്ത് അങ്ങിനെ നടന്നിട്ടില്ല.ഇസ്ലാമിക രാഷ്ട്രം പ്രഖ്യാപിക്കുകയും ജസിയ പ്രഖ്യാപിക്കപ്പെട്ട മൈനോരിറ്റി വിഭാഗം ഉണ്ടാവുകയും ചെയ്താലേ ഇസ്ലാമിക വിധി നടപ്പിലാക്കാന്‍ പറ്റുകയുള്ളൂ. പിന്നെ എന്ത് അധികാരമാണുള്ളത്. ഖലീഫ എന്ന കാഴ്ചപ്പാട് നിലവില്‍ വരാത്തിടത്തോളം മുസ്ലിംകള്ക്ക് എങ്ങിനെയാണ് വിധി നടപ്പാക്കാന്‍ കഴിയുക. മക്കയില്‍ പ്രവാചകന് ഒരിക്കലും യുദ്ധം നടത്തിയിട്ടില്ല. മദീനയിലെ അവിശ്വാസികളോട് ഒരു കരാറുണ്ടാക്കി, രാഷ്ട്രമുണ്ടാക്കി, അവിടെ ഒരു ഭരണഘടനയുണ്ടാക്കി, ഒരു രാഷ്ട്രം എന്ന നിലക്ക് മദീന രൂപപ്പെട്ട ശേഷമാണ് യുദ്ധമുണ്ടായത്. അതിന് ശേഷമാണ് ശരീഅത്ത് വിധികള്‍ നടപ്പിലാക്കിയത്. പ്രവാചകന് ഇരുട്ടിന്റെ മറവില്‍ ഇസ്ലാമിക വിധി നടപ്പാക്കിയിട്ടില്ല. ഇവര്‍ക്ക് ഈ തോന്നിവാസം കാണിക്കാന്‍ എന്തിന്റെ പിന്ബലാണുള്ളത്.രണ്ട് ബാധ്യത കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. ഒന്ന് തീവ്രവാദത്തെ എതിര്‍ക്കുകയെന്ന വിശ്വാസപരമായ ബാധ്യത, രണ്ട് രാഷ്ട്രം എന്ന നിലക്ക് രാഷ്ട്രീയപരമായ ബാധ്യതയുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പ്രഥമമായി പരിഗണിക്കുന്നത് അതാണ്. ആര് എസ് എസിനെ ഷാജിയും യൂത്ത് ലീഗും എതിര്‍ക്കുന്നില്ലെന്ന് പറയുന്നണ്ട്. ആര് എസ് എസിനെ ആരാണ് തോല്പിച്ചത്. അത് ഇവിടത്തെ ഹിന്ദു സമൂഹമാണ്.വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തിലെ പരാമര്ശങ്ങളില്ലെ. എന്തിനാ സ്വര്‍ണക്കുരിശ്, മരക്കുരിശ് പോരെ എന്ന് ബഷീര്‍ ചോദിച്ചിട്ടില്ലെ. അതിനെയൊക്കെ കേരളീയ സമൂഹം വളരെ സൗഹാര്‍ദത്തോടെയാണ് സമീപിച്ചത്. ഹിന്ദു മതവിഭാഗം കാണിക്കുന്ന മര്യാദയോട് മുസ്ലിം സമുദായം തിരിച്ചുകാണിക്കേണ്ട മര്യാദയാണത്. ആര് എസ് എസിനെ ഞാന്‍ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കും. ഇവരെ ബോധിപ്പിക്കാന്‍ വേണ്ടി എതിര്‍ക്കേണ്ടതില്ല.ഐ ബിയുടെ ചാരന് എന്ന് പറയുന്നു. ഞാന്‍ ഐ ബിയുടെ ചാരനാണെന്ന് പറഞ്ഞ് എനിക്ക് കുറെ ഇ മെയില്‍ കിട്ടിയിട്ടുണ്ട്. ഞാനെന്തിനാണ് ഐ ബിയുടെ ചാരനാകുന്നത്. ഐ ബിയില്‍ പണികിട്ടിയാല് ഞാന്‍ ജോലി ചെയ്യും. ഐ ബി പാക്കിസ്ഥാന്റെ സംഘടനയൊന്നുമല്ലല്ലോ
No comments:
Post a Comment