തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത്. 4
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു. അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
ബാബരി മസ്ജിദിന്റെ തകര്‍ച്ച മതേതര ഇന്ത്യക്കേല്‍പിച്ച മുറിവ് വലിയൊരു ആഘാതമായിരുന്നു. 1992ന് ശേഷമാണ് മുസ്ലിം വിഭാഗത്തില്‍ തീവ്രവാദം ശക്തമായി വേരോട്ടുണ്ടാക്കിയത്. യഥാര്‍ഥത്തില്‍ അന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നതിന് പകരം കുറച്ച് കൂടി ശക്തമായ നിലപാട് ലീഗ് കൈക്കൊണ്ടിരുന്നതെങ്കില്‍ തീവ്രവദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാമായിരുന്നില്ലെ..?
ഒരു വമ്പിച്ച പ്രതിസന്ധിയായിരുന്നു അത്. മുസ്ലിം ലീഗ് ഭരണത്തിലായിപ്പോയത് മാത്രമാണ് ആ സമയത്തെ പ്രശ്നം. എങ്ങിനെ പറഞ്ഞാലും ഭരണം നിലനിര്‍ത്താനുള്ള ഒരു വാദമായി അതിനെ പറയും. അന്ന് സമസ്തയുടെ യോഗം ചേര്‍ന്ന് മുസ്ലിം ലീഗ് ഭരണം വിടരുതെന്നും അത് വലിയ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും പറഞ്ഞു. മുജാഹിദ് സംഘടനകളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും അങ്ങിനെ തന്നെ ആവശ്യപ്പെട്ടു.എന്നാല്‍ അന്നും ഇന്നും മുസ്ലിം ചെറുപ്പക്കാരുടെ മനസ് സേഠുവിന്റെ കൂടെയായിരുന്നു. മഅദനിയുടെ പ്രസംഗത്തിന്റെ കൂടെയായിരുന്നു.ഇതൊക്കെ ഇതിനകത്തെ ഇപ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്ത ചില യാഥാര്‍ഥ്യങ്ങളാണ്. അങ്ങിനെ ഒരു ഒഴുക്കായിരുന്നു. അബ്ദുന്നാസര്‍ മഅദനിക്ക് എത്ര പിന്‍ബലമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം ഇബ്രാഹിം സുലൈമാന്‍ സേഠുവിന് എത്ര വോട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അന്നും ഇന്നും മുസ്ലിം ചെറുപ്പക്കാരുടെ മനസ് സേഠുവിന്റെ കൂടെയായിരുന്നു. മഅദനിയുടെ പ്രസംഗത്തിന്റെ കൂടെയായിരുന്നു. മുസ്ലിം ലീഗിന് പത്തറുപത് വര്‍ഷത്തെ ചരിത്രമുള്ളത് കൊണ്ട് ചെറുപ്പക്കാരൊന്നും പാര്‍ട്ടി വിട്ട് പോയില്ലെന്നേയുള്ളൂ.അക്കാലത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ഒരു യോഗത്തിനും ആളുകള്‍ വരില്ലായിരുന്നു. ആ സമയത്ത് ഞങ്ങളോട് ശക്തമായി വിയോജിച്ചിരുവരെല്ലാം ഇന്നും ലീഗിന്റെ പ്രവര്‍ത്തകരാണ്. എന്നാല്‍ അവരൊക്കെ സേഠു സാഹിബിനെ സ്നേഹിക്കുന്നുണ്ട്. അന്നും ഇന്നും ലീഗുകാര്‍ സേഠുസാഹിബിനെ സ്നേഹിക്കുന്നുണ്ട്. ലീഗിന് നശിപ്പിക്കാന്‍ വന്ന ഒരാളെ ലീഗുകാര്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. അഖിലേന്ത്യാ ലീഗിന്റെ ചരിത്രമൊക്കെ നമുക്ക് അറിയാമല്ലോ. എന്നാല്‍ നാഷണല്‍ ലീഗിന്റെ കാര്യം അങ്ങിനെയല്ല. അന്ന് മുസ്ലിം ലീഗ് ബലം പിടിച്ച് നില്‍ക്കുകയായിരുന്നു. ഒന്നു ചാഞ്ഞ് കൊടുക്കുകയോ നേരെ നില്‍ക്കുകയോ ചെയ്തിരുന്നുവെങ്കില്‍ തിരിച്ചു വരാന്‍ കഴിയുമായിരുന്നില്ല. കാസര്‍കോഡ് നിന്ന് മഅദനിയുടെ യാത്ര തുടങ്ങി തിരുവനന്തപുരത്തെത്തുന്നത് വരെ ലീഗ് നേതൃത്വം ശ്വാസം പിടിച്ച് നില്‍ക്കുകയായിരുന്നു.എ കെ ആന്റണി തിരൂരങ്ങാടിയില്‍ മത്സരിക്കുമ്പോള്‍ പി ഡി പി രൂപീകരിച്ച് നാലര മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പി ഡി പിക്ക് അന്ന് 14,000 വോട്ട് കിട്ടി. ഞെട്ടിപ്പോയ സമയമായിരുന്നു അത്. 20 കൊല്ലത്തെ പാരമ്പര്യമുള്ള എസ് ഡി പി ഐക്ക് ലഭിക്കുന്നത് മൂവായിരത്തിച്ചില്ലറ വോട്ടാണ്. പി ഡി പി ഈ നേട്ടമുണ്ടാക്കുത് മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയില്‍ ആന്റണിക്കെതിരാണെന്ന് ഓര്‍ക്കണം. തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് പറയുന്ന ആളൊന്നുമല്ല ഞാന്‍. ലീഗ് മനുഷ്യന്മാര് നയിക്കുന്ന സംഘടനയാണ്. സ്വാഭാവികമായ വീഴ്ചകള്‍ ലീഗിനും സംഭവിച്ചിരിക്കാം.ഒരു കാലത്ത് മുസ്ലിം ലീഗിലുണ്ടായ അപചയങ്ങള്‍. ചില നേതാക്കള്‍ക്കെതിരെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍.
ലീഗ് സമ്പന്ന വര്‍ഗ താല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്നുവെന്ന തരത്തിലുള്ള ആരോപണം. ഇതെല്ലാം തീവ്രവാദ സംഘടനകള്‍ക്ക് വളമായിട്ടല്ലേ …?
തീര്‍ച്ചയായും. മുസ്ലിം ലീഗിന് അങ്ങിനെ ചില നിര്ഭാഗ്യങ്ങളുണ്ടായിരുന്നു. ബാബരി മസ്ജിദിന് അനുബന്ധമായി സംഭവിച്ച കുറെ ദുരന്തങ്ങളില്പ്പെട്ടവയായിരുന്നു അത്. സമ്പന്നന്മാരുടെ പാര്‍ട്ടിയാണ് ലീഗെന്ന് തോന്നാവുന്ന തരത്തില്‍ ചില കാര്യങ്ങളുണ്ടായി. വഹാബ് സാഹിബിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വഹാബ്ക്കയുടെ മുസ്ലിം ലീഗിനോടുള്ള കമ്മിറ്റ്മെന്റോ അദ്ദേഹത്തിന്റെ ബാപ്പയുടെ പാരമ്പര്യമോ ബോധ്യപ്പെടുത്തുതിന് പകരം അദ്ദേഹത്തിന്റെ സമ്പന്നത ലീഗുകാര്‍ക്ക് മുമ്പില്‍ വന്നുപെട്ടു.അദ്ദേഹത്തിന്റെ പിതാവ് മരിച്ചപ്പോള്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ സി എച്ച് എഴുതിയിട്ടുണ്ട്. വഹാബിന്റെ അനുജന് മുനീര്‍ മമ്പാട് എം എസ് എഫിന്റെ സജീവ സ്ഥാനാര്‍ഥിയായിരുന്നു. വഹാബ്ക്ക തന്നെ മമ്പാട് കോളജില്‍ എം എസ് എഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. വഹാബ്ക്ക എന്ന ലീഗ്കാരനെ അവതരിപ്പിക്കുന്നതിന് പകരം വഹാബ്ക്ക എന്ന സമ്പന്നനാണ് അവതരിപ്പിക്കപ്പെട്ടത്. അത് ലീഗിന്റെ നടത്തിപ്പിന് സംഭവിച്ച പാളിച്ചയായിരുന്നു. അങ്ങിനെ ഒരു പാട് ഇഷ്യൂകള്‍ അന്ന് മുസ്ലിം ലീഗിനുണ്ടായിട്ടുണ്ട്.പിന്നെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എല്ലാ ഇഷ്യൂസുകളും വിശദീകരിക്കുന്നതിന് പ്രയാസമുണ്ട്. മുസ്ലിം ലീഗ് അവമതിക്കപ്പെടുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നു. അത് പാര്‍ട്ടിക്ക് വമ്പിച്ച തിരിച്ചടിയായി. ഒരു അഞ്ചു പത്തടി പിറകിലോട്ട് നടക്കേണ്ടി വന്നു. ഇതൊക്കെ തീവ്രവാദത്തിന്റെ വളര്‍ച്ചയില്‍ ഘടകങ്ങളായിട്ടുണ്ട്
No comments:
Post a Comment