തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
തീവ്രവാദത്തിന്റെ ശക്തി സ്രോതസ് എവിടെ നിന്നായിരിക്കും. അവരെ ഉത്തേജിപ്പിക്കുന്നതെന്താണ്?.വിദേശ രാജ്യത്ത് നിന്നാണ് തീവ്രവാദികള്‍ക്ക് കാര്യമായി പണം വരുന്നത്. ഐ എസ് ഐയില്‍ നിന്ന് വരെ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. ലോകത്ത് തീവ്രവാദികള്‍ക്ക് പണം വരുന്നത്. മൂന്ന് സ്രോതസുകളില്‍ നിന്നാണ്. മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും താഴെയുള്ള പടിയാണ് ഹവാല. നമ്മുടെ എല്ലാ ഇല്ലീഗല്‍ ഏര്‍പ്പാടിന്റെയും പണം വരുത് ഹവാലവഴിയാണ്. ലോകത്ത് ഏറ്റവും കൂടുകല്‍ തീവ്രവാദം കയറ്റി അയക്കുത് അഫ്ഗാനാണ്. ഏറ്റവും കൂടുതല്‍ ആഷിഷ് ഉല്പാദിപ്പിക്കുതും അഫ്ഗാനിലാണ്.കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുത് തീവ്രവാദികളാണെന്ന് ചിദംബരം പറഞ്ഞിട്ടുണ്ട്. ഖത്തറില്‍ ചേര്‍ന്ന വേള്‍ഡ് ഇസ് ലാമിക് കോഫ്റന്സില് സൗദി പറഞ്ഞത് നമ്മളുടെ പണം നമുക്ക് തന്നെ വിപത്തായി വരുന്നുവെന്നാണ്. ഇസ്ലാമിക് ബാങ്കുകള്‍ ലോകത്ത് കൂടുതലായും സ്ഥാപിക്കേണ്ടതുണ്ട്. മുസ്ലിംകള് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കും. എന്നാല്‍ പലിശ ഹറാമായതിനാല്‍ ആ പണം വാങ്ങിക്കില്ല.ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, കള്ളനോട്ടിന്റെ പണമാണ്ആ പണം എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി അറിയില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത് ഈ പണം എത്തിപ്പെടുന്നത് തീവ്രവാദികള്ക്കാണെന്നാണ്. അമേരിക്ക വഴിയാണ് ഈ പണം തീവ്രവാദികള്‍ക്ക് എത്തുന്നത്. അമേരിക്ക ഉല്പാദിപ്പിക്കുന്നത് പോലെ ലോകത്ത് തീവ്രവാദം ആരാണ് ഉല്പാദിപ്പിക്കുന്നത്.സാമ്രാജ്യത്വ താല്പര്യങ്ങള് നടപ്പിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞു. മൂന്നാം ലോക മഹായുദ്ധം ഇനി നടക്കില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഫിസിക്കലായി ആക്രമിക്കുക ഇനി സാധ്യമല്ല. ഇറാഖ് യുദ്ധത്തോടുകൂടി അമേരിക്ക പഠിച്ചിട്ടുണ്ട്. ഇനി കേള്‍ക്കാന്‍ പോകുന്നത് ബോംബെ മോഡല്‍ ആക്രമണമാണ്. ഏതൊരു രാജ്യത്തും അസ്വാസ്ഥ്യങ്ങളുണ്ടാക്കി വെക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇനി കേള്‍ക്കുക. അതിരുകള്‍ മാന്താനും അതിരുകള്‍ കാക്കാനായി അപ്പുറവും ഇപ്പുറവും ആളുകളെ നിര്‍ത്തിയും നടത്തുന്ന കൂട്ടക്കൊലകള്‍ ഇനി നടക്കില്ല. ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, പലിശയുടെ പണമാണ്. കള്ളനോട്ടിന്റെ പണമാണ്.സംഘടനക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്നയാളുകള് അവസാനിച്ചുവെന്ന് 89ല്‍ ഓര്‍ഗനൈസര്‍ പറയുന്നുണ്ട്. ഇനി ആളുകളെ പര്‍ച്ചേസ് ചെയ്യുകയാണ്. അഥവാ കൂലി നല്കി ഓരോ മാസത്തെയും ശമ്പളം നല്കി ആളുകളെ വാങ്ങുകയാണ്. അവര്‍ക്ക് ബൈക്ക് വാങ്ങി നല്കി സൗകര്യങ്ങള്‍ ചെയ്തുകൊടുത്താണ് ആളെക്കൂട്ടുന്നത്. പോപ്പുലര്ഫ്രണ്ടായാലും ആര് എസ് എസ് പ്രവര്‍ത്തകരായാലും അവര്‍ക്ക് കാര്യമായി പണിയൊന്നുമുണ്ടാകില്ല, രാത്രിയില്‍ സ്റ്റഡി ക്ലാസ് നടത്തലും മസില് പെരുപ്പിച്ച് നടക്കലുമാണ് പണി. അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ മുകള്‍ തട്ടില്‍ കോയ മുതല്‍ താഴെ വരെയുള്ള പ്രവര്‍ത്തകരെ പരിശോധിക്കേണ്ടതുണ്ട്. ആത്മാര്‍ഥമായാണ് വരുന്നതെങ്കില്‍ അവരെ റിലീജിയസ് പാര്‍ട്ടില്‍ കാണണം. മതം പ്രസരിപ്പിക്കുന്ന നന്മയിലാണ് ഇവരെ കാണേണ്ടത്. പണം കൊടുത്തിട്ടാണ് ചെറുപ്പക്കാരെ ഇവര്‍ പിടിച്ചത്. അല്ലാതെ ആത്മഹത്യാ പ്രവണതയുള്ള മനോരോഗികളായി ഈ ചെറുപ്പക്കാര്‍ മാറിയതല്ല.
No comments:
Post a Comment