തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് . 5
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു..അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
മറ്റൊരു കാര്യം ലീഗുയര്‍ത്തിയ വികസന സങ്കല്പമാണ്. ആ വികസന രീതി ഒരു ഘട്ടത്തില്‍ മുസ്ലിം മനസ് തള്ളിക്കളയുന്നുണ്ടല്ലോ. കുഞ്ഞാലിക്കുട്ടിക്കു പോലും പരിസ്ഥിതിയെ പരിഗണിച്ചേ ഇനി വികസനമുണ്ടാകൂവെന്ന് പറയേണ്ടി വരുന്നു. ഇത്തരം സംഭവങ്ങളും സോളിഡാരിറ്റിയും എസ് ഡി പി ഐയും ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ..ഇത് ആളുകളുടെ തിരിച്ചറിവിന്റെ ഒരു കാലമാണ്. കാലത്തെ അപ്ഡേറ്റ് ചെയ്ത് പോകുന്നതില്‍ സംഭവിച്ച് പോയൊരു പാളിച്ചയാണത്. കോപ്പന്‍ഹേഗന്‍ മീറ്റിങ് ലോകത്ത് ആദ്യമാണല്ലോ. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് വലിയ ഗൗരവത്തോടെ ആലോചിക്കുന്ന കാലമാണിത്. കാലത്തെ തിരിച്ചറിയുതില്‍ ചെറിയൊരു കാലതാമസം പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ യൂത്ത് ലീഗ് അടക്കം ശക്തമായി രംഗത്ത് വിരിക്കയാണ്. കണ്ണൂര്‍ കണ്ടല്‍ സമരത്തില്‍ ഞങ്ങള്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി ദളിത് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗ് അപ്ഡേറ്റ് ചെയ്ത് പോയിട്ടില്ലെന്നത് ശരിയാണ്മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും ആദ്യമായി ഈ വിഷയത്തില്‍ പരാതി നല്‍കുന്നത് യൂത്ത് ലീഗാണ്. സുധാകരന് എം പിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതും യൂത്ത്ലീഗാണ്. ചെങ്ങറയിലെ ഞങ്ങളുടെ ഇടപെടല്‍, തൃശൂരിലെ സമരങ്ങളിലെ ഇടപെടല്‍, കിനാലൂരിലെ സമരത്തില്‍ സാന്നിധ്യമുറപ്പിനായിരുന്നില്ല ഞങ്ങള്‍ ഇടപെട്ടത്. അവിടെ 300ലധികം കുടുംബങ്ങള്‍ മുസ്ലിം ലീഗുകാരാണ്. ഈ വിഷയങ്ങളില്‍ സാന്നിധ്യമറിയിക്കുതിനപ്പുറത്ത് ആത്മാര്‍ഥമായിരുന്നു ഞങ്ങളുടെ ഇടപെടല്‍.പ്രകൃതി എന്ന് പറയുന്നത് മനുഷ്യന് പൂജിക്കാനുള്ളതല്ല. പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്. ഗിവ് ഏന്റ് ടേക് ആണ്. പ്രകൃതിയെ ചൂഷണം ചെയ്യാനും പാടില്ല, പൂജിക്കാനും പാടില്ല. വികസനങ്ങള്‍ക്ക് മുഴുവന്‍ തടയിട്ടു പരിസ്ഥിതി വാദങ്ങള്‍ ഉന്നയിക്കരുത്. എക്സ്പ്രസ് ഹൈവേയെക്കുറിച്ച് മുനീര്‍ സാഹിബ് പറയുമ്പോള്‍ തിരുവനന്തപുരം കാസര്‍കോഡ് വരെ 3000 കുടുംബങ്ങളും കെട്ടിടങ്ങളും കുടിയൊഴിപ്പിച്ചാല്‍ മതിയായിരുന്നു. ഇന്ന് ആറ് കിലോമീറ്ററാവുമ്പോഴേക്കും 4000ത്തിലധികം കുടുംബങ്ങളെ മലപ്പുറം ജില്ലയില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നു. ഇത് ശുദ്ധ പരിസ്ഥിതി വാദത്തിന്റെ പ്രശ്നാണ്.നിങ്ങള്‍ പറഞ്ഞത് പോലെ പരിസ്ഥിതി വാദവും ദളിത് പ്രശ്നവും മനുഷ്യാവകാശ പ്രശ്നവും സമീപകാലത്ത് വമ്പിച്ച ചര്‍ച്ചയായി വന്നിട്ടുണ്ട്. അതില്‍ മുസ്ലിം ലീഗ് അപ്ഡേറ്റ് ചെയ്ത് പോയിട്ടില്ലെത് ശരിയാണ്. പക്ഷെ അത് ഇപ്പോള്‍ അങ്ങിനെയാണെന്ന് പറയാനാകില്ല. ഈ സമരത്തിനൊക്കെ മുന്നില്‍ സജീവമായി ഞങ്ങളുണ്ട്.സി പി ഐ എമ്മിനകത്ത് നിന്ന് ഉയര്‍ന്ന ഇരവാദവും തീവ്രവാദത്തെ സഹായിച്ചിട്ടുണ്ടോ ?പാര്‍ട്ടി എന്ന നിലക്കല്ല, സി പി ഐ എമ്മിനകത്ത് നിന്ന് ഇത്തരം പിന്തുണയുണ്ടായത്. സി പി ഐ എം പാര്‍ട്ടി എന്ന നിലക്ക് ഇതിനെ പിന്തുണച്ചിരുന്നില്ലെതിന് തെളിവ് അച്യുതാനന്ദന്റെ സമീപനമാണ്. വി എസ് എല്ലാത്തിലും വത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സമീപനത്തില്‍, ഇരവാദത്തില്‍, പി ഡി പി ബന്ധത്തില്‍, കോടിയേരിയുടെ എന്‍ ഡി എഫ് ബന്ധത്തില്‍ എല്ലാം കൃത്യമായ നിലപാട് അച്യുതാനന്ദന് സ്വീകരിച്ചിട്ടുണ്ട്.അതിന്റെ പ്രതിഫലമാണത്. അന്യായമായ ചര്‍ച്ചകള്‍ ഈ വിഷത്തില്‍ ഉയര്‍ന്നുവരരുതെന്ന് വ്യക്തിപരമായി ആഗ്രഹിക്കുയാളാണ് ഞാന്‍. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന എന്‍ ഡി എഫ് വിരുദ്ധ സമീപനം തളര്‍ന്നു പോകരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.തുടക്കത്തില്‍ എന്‍ ഡി എഫില്‍ മുസ്ലിം യൂത്ത് ലീഗുകാരായ ചിലര്‍ ഉണ്ടായിരുന്നു. പത്ത് കൊല്ലത്തെ പ്രവര്‍ത്തന ഫലമായി അത് ഞങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി മുസ്ലിം ലീഗുകാരായ 10 പേര് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് തരാനാവില്ല. ഇരവിപുരത്തെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫുമായി അതിന്റെ എന്‍ഡില്‍ പോയാണ് തീരുമാനമെടുക്കുന്നത്. അത് വേര്‍പിരിയണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരുന്നു.ഒരു ചെറിയ കോംപ്രമൈസിന് അവസരം നല്കിയിരുന്നെങ്കില് സ്ഥിതിഗതികള്‍ കൈവിട്ട് പോവുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിയുടെ ഭാഗമായണ് എന്‍ ഡി എഫ് നിലനില്‍ക്കുന്നത്. കേരളത്തിലെ കുറച്ചാളുകളുടെ ബുദ്ധിയാണിതെന്ന് കരുതാന്‍ പ്രയാസമാണ്. കാരണം ഇപ്പോഴത്തെ പ്രതിരോധം മാത്രം കണ്ടാല്‍ മതി. പോലീസ് വരുമ്പോള്‍ അവരുടെ ബോഡി ലാംഗ്വേജ് പരിശോധിച്ചാല്‍ മാത്രമം മതി ഇക്കാര്യം മനസിലാകാന്‍.
No comments:
Post a Comment