മാവോയിസ്റ്റ് റാലി: മമതയോട് കേന്ദ്രം വിശദീകരണം തേടി
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ലാല്‍ഗഡില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം റാലി നടത്തിയ റെയില്‍മന്ത്രിയും തൃണമൂല്‍ കോഗ്രസ് നേതാവുമായ മമത ബാനര്‍ജിയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാന്‍ മമതയോട് ആവശ്യപ്പെട്ടത്. ലാല്‍ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി മമത പ്രസംഗിച്ചത് പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് നടപടി. ലാല്‍ഗഡില്‍ എന്താണ് പ്രസംഗിച്ചതെന്നും അതിന് ഇടയാക്കിയ സാഹചര്യമെന്തെന്നും വിശദമായി എഴുതിനല്‍കാനാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് കൊടിയ ഭീഷണി ഉയര്‍ത്തുന്നവരെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച മാവോയിസ്റ്റുകള്‍ക്കൊപ്പം മന്ത്രിസഭാംഗം റാലി നടത്തിയത് സര്‍ക്കാരിന് കനത്ത ആഘാതമായിട്ടുണ്ട്. ഒരു വശത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ സേനാനീക്കം നടക്കുമ്പോള്‍ മറുവശത്ത് സര്‍ക്കാരിലെ തന്നെ പ്രതിനിധികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നുെവെന്ന ആരോപണത്തെ ശരിവയ്ക്കുന്നതായി മമതയുടെ നടപടി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് നേതാവ് ആസാദ് മരിച്ചതിനെ ആസൂത്രിതമായ കൊലപാതകമെന്നാണ് മമത വിശേഷിപ്പിച്ചത്. മമതയുടെ നിലപാടു തന്നെയാണോ മാവോയിസ്റ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുന്നില്‍ കോഗ്രസിന് ഉത്തരംമുട്ടി. മമതയോട് വിവരം തിരക്കിയശേഷം ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നടത്താമെന്നാണ് പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാടുമായി മമത മുന്നോട്ടുപോകുന്നതില്‍ കോഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. മമതയുടെ താന്‍പ്രമാണിത്തം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് മുമ്പ് പല പ്രശ്നങ്ങളിലും കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഇതിന് തടസ്സം നിന്നത്

1 comment:

Post a Comment