Wednesday, August 4, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ . 2

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 2

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
എന്‍ ഡി എ­ഫി­ന് സ്വ­ന്തം നി­ല­യില്‍ വ­ള­രാന്‍ കേ­ര­ള­ത്തില്‍ വ­ള­ക്കൂ­റു­ണ്ടാ­യി­രുന്നോ?. അ­ല്ലെ­ങ്കില്‍ ആ­രു­ടെ­യെ­ങ്കിലും സ­ഹാ­യ­ത്തോ­ടെയാണോ അ­ത് വ­ളര്‍­ന്നത്. രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളുടെ­യോ, മ­റ്റ് സം­ഘ­ട­ന­ക­ളുടെ­യോ അ­ല്ലെ­ങ്കില്‍ മു­ഖം മൂ­ടി­യുടെയോ സ­ഹാ­യം കേ­ര­ള­ത്തി­ലെ ഒ­രു രാ­ഷ്ടീ­യ പാര്‍­ട്ടിയും സം­ഘ­ട­നാപ­ര­മാ­യി തീ­വ്ര­വാ­ദി­ക­ളു­മാ­യി യോ­ജി­ക്കില്ല. എ­ന്നാല്‍ മ­റ്റ് സം­ഘ­ട­ന­യി­ലെ വ്യ­ക്തി­ക­ളു­മാ­യി എന്‍­ ഡി എ­ഫ് ബ­ന്ധ­മു­ണ്ടാ­ക്കുന്ന­ു­ണ്ട്. രാ­ഷ്ട്രീ­യ­പാര്‍ട്ടിക­ളി­ലെ നേ­താ­ക്ക­ളി­ലെ സാ­മ്പത്തി­ക താല്‍­പ്പ­ര്യ­മു­ള­ളവ­രെ അങ്ങ­നെ സ്വാ­ധീ­നി­ക്കും. അ­തല്ലാ­തെ വോട്ട­ു­വേ­ണ്ടവ­രെ ആ നി­ല­യ്­ക്ക് സ്വാ­ധീ­നി­ക്കും. അ­തല്ലാ­തെ പ­ബ്ലി­സിറ്റി ആ­വ­ശ്യ­മു­ള്ള­വ­രെ­യും കായി­ക ശേ­ഷി ആ­വ­ശ്യ­മു­ള­ളവ­രെയും ആ­നി­ലക്കും സ­ഹാ­യി­ക്കും.എ­ങ്ങ­നെയാണോ ഒ­രാ­ളെ പര്‍­ച്ചേ­സ് ചെ­യ്യേണ്ട­ത് ആ നി­ല­യ്­ക്ക് അവ­രെ പര്‍­ച്ചേ­സ് ചെ­യ്യും. ഇ­രുപ­ത് കൊല്ലം കൊ­ണ്ട് ആ നി­ല­യ്­ക്ക് അവര്‍ പര്‍­ച്ചേ­സ് ന­ട­ത്തി­ക്ക­ഴി­ഞ്ഞു. ഉ­ദ്യോ­ഗ­സ്ഥ­ന്‍­മാ­രി­ലെ ഒ­രു വി­ഭാ­ഗ­ത്തെയും അ­വര്‍ പര്‍­ച്ചേ­സ് ചെ­യ്­തു ക­ഴിഞ്ഞു. ഏ­റ്റവും വലീ­യ ഹാര്‍­ഡ് പാര്‍­ട്ട് എ­ന്ന­ു­ പ­റ­യു­ന്ന ഇ­വി­ടു­ത്തെ മീ­ഡി­യ­യിലും അ­വര്‍ നുഴ­ഞ്ഞു ക­യ­റിക്ക­ഴിഞ്ഞു. പ്ര­സ്­ക്ല­ബി­ന് അ­ക­ത്താ­ണ് ഇ­­വ­രു­ള­ള­ത്. തേ­ജ­സു­കാര്‍ പ്രസ് അ­ക്ര­ഡി­റ്റേ­ഷന്‍ വാ­ങ്ങുന്നുണ്ട്. എല്ലാ മേ­ഖ­ല­യിലും വ്യാ­പി­ച്ചു­നില്‍­ക്കുന്ന­ ഒ­രു ഭീ­ക­ര രൂ­പ­മാ­യി ഇ­ത് മാ­റി­യി­ട്ടുണ്ട്.ആര്‍ എ­സ് എ­സി­നെ­തി­രെ ഉണ്ടാ­യ ഈ സ­മീപനം എന്തു­കൊണ്ട് കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളില്‍ നിന്നും ന്യൂ­ന­പ­ക്ഷ­സ­മു­ദാ­യ­ത്തി­ലെ തീ­വൃ­വാ­ദി­കള്‍­ക്കെ­തി­രെ ഉ­ണ്ടാ­കുന്ന­ില്ല.സാ­ധാ­ര­ണ­യില്‍­നി­്ന്ന് വ്യ­ത്യ­സ്­ത­മാ­യി പി­ര­മി­ഡ് ശൈ­ലി­യില്‍ താ­ഴെ­യില്‍ നി­്ന്ന് മു­ക­ളി­ലേ­ക്കാ­ണ് സം­ഘ­ടന­യെ ഉ­ണ്ടാക്കി­കൊ­ണ്ടു­വന്ന­ത്. അ­തൊ­രു പ­രീ­ക്ഷ­ണ­മാണ്. അ­താ­ണ് ഇ­പ്പോള്‍ സര്‍­ക്കാ­റിനെ അ­ല­ട്ടുന്ന­ത്. വേ­രു­കള്‍ എ­ത്ര ആ­ഴ­ത്തി­ലി­റ­ങ്ങി­യി­ട്ടു­ണ്ടെന്ന­് ക­ണ്ടെ­ത്താ­നാ­വുന്ന­ില്ല. തീ­വ്ര­വാ­ദി­കള്‍ കേ­ര­ള­ത്തില്‍ എല്ലാ പ്ര­തി­സ­ന്ധി­ക­ളെയും മ­റി­ക­ട­ക്കാന്‍ പഠിച്ചു­കൊ­ണ്ടാ­ണ് വന്ന­ി­രി­ക്കു­­ന്നത്. സര്‍­ക്കാ­റിന്റെ കൈ­യ്യി­ലു­ള­ള ആ­യു­ധ­ങ്ങല്‍ അ­ത്ര­ പു­തി­യ­തല്ലാ­താ­യി­പ്പോ­യാല്‍ ഇവ­രെ നേ­രി­ടാന്‍ ക­ഴി­യില്ല. ഇ­പ്പോ­ള്‍ നി­രോധ­നം എ­­വാ­ക്കാ­ണ് കേള്‍­ക്കു­ത്. എ­ന്നാല്‍ ഞാന്‍ വ്യ­ക്തി­പ­ര­മാ­യി ന­ി­രോ­ധ­നത്തി­നോ­ട് യോ­ജി­ക്കുന്ന­ില്ല. ആ­ശ­യ സ­മ­ര­ത്തി­ന് മാ­ത്ര­മേ പ്ര­സക്തിയു­ല­ള്ളൂ.ജ­മാ അ­ത്തെ ഇ­സ്‌ലാ­മി­യെ നി­രോ­ധി­ച്ചപ്പോള്‍ പ്ര­ബോ­ധ­നവും നി­രോ­ധിച്ചു. അ­തി­ന് പ­ക­ര­മായി അ­വര്‍ ബോ­ധ­നം എ­ന്ന പേ­രില്‍ പ്ര­സി­ദ്ധീ­കര­ണം ഇ­റക്കി. നി­രോ­ധ­ന­ത്തി­ന് ശേ­ഷം അ­വര്‍­ക്ക് ര­ണ്ട് പ്ര­സി­ദ്ധീ­കര­ണം ഉ­ണ്ടാ­യി. അതു­കൊ­ണ്ട് നി­രോ­ധ­ന­മല്ല പ­രി­ഹാ­രം. ഇ­തി­ന് ര­ണ്ട് പ­രി­ഹാ­ര­ങ്ങ­ളാ­ണു­ള­ളത്. മു­സ്‌ലിം മന­സ്സ് അ­ര­ക്ഷി­ത­മായി­പോ­കുന്ന­­തി­ലെ കാര്യം പഠി­ക്കേ­ണ്ട­തുണ്ട്. ബാ­ബ­രിയും ഗു­ജ­റാ­ത്തു­ം പോ­ലു­ള­ള പ്ര­ശ്‌­ന­ങ്ങ­ളാ­ണ് മു­സ്‌ലിം മന­സ്സ് അ­ര­ക്ഷി­ത­മാ­ക്കി­യത്. ഈ അ­ര­ക്ഷി­ത­മന­സ്സ് ചൂ­ഷ­ണം­ ചെ­യ്യാന്‍ ഒ­രു വി­ഭാ­ഗം വ­രു­മെന്ന് ഭ­ര­ണാ­ധി­കാ­രി­കള്‍ മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­യി­രുന്നു. അ­തി­നെ പ­രി­ഹ­രി­ക്കേ­ണ്ട­തി­ന്റെ ഒ­രു ശ്ര­മം ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു­നിന്ന­് ഉ­ണ്ടാ­കേ­ണ്ട­തു­ണ്ട്.ര­ണ്ടാമ­ത്തെ കാ­ര്യം 1925ല്‍ പൂ­നെ­യില്‍ ആര്‍­ എ­സ് എ­സ് ഉണ്ടായ ആ സ­മ­യ­ത്തു­ത­ന്നെ കേ­ര­ള­ത്തിലും സംഘ­ട­ന­യു­ടെ ശാഖയു­ണ്ടാ­യി­ട്ടു­ണ്ട്. പ­ക്ഷേ കേ­രളീയ പൊ­തു­സ­മൂ­ഹം ആര്‍ ­എ­സ്­ എ­സ്സി­നെ ത­ള്ളി­ക്ക­ള­ഞ്ഞു. അ­വര്‍­ക്ക് ഒ­രു എം­ എല്‍­ എ പോലും കേ­ര­ള നി­യ­മ­സ­ഭ­യില്‍ ഉ­ണ്ടാ­യി­ല്ല. കേ­ര­ള­ത്തി­ലെ ആര്‍­ എ­സ് ­എ­സ്സ് ക്ല­ച്ചു­പി­ടി­ച്ചി­ല്ലെന്നും സംഘടന പി­രി­ച്ചു­വി­ടേ­ണ്ടി­വ­രു­മെന്നും കേ­ര­ള­ീ­യര്‍­ക്ക് ബു­ദ്ധി­യി­ല്ലെന്ന് പ­റ­യേ­ണ്ടി­വ­രു­മെന്നും 1989 ല്‍ ആര്‍ എ­സ് എ­സ് മു­ഖ­പ­ത്രമായ ഓര്‍­ഗ­നൈ­സര്‍ വി­ല­പി­ക്കു­ണ്ട്.ആര്‍ എ­സ് എ­സി­നെ­തി­രെ ഉണ്ടാ­യ ഈ സ­മീപനം എന്തു­കൊണ്ട് കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളില്‍ നിന്നും ന്യൂ­ന­പ­ക്ഷ­സ­മു­ദാ­യ­ത്തി­ലെ തീ­വൃ­വാ­ദി­കള്‍­ക്കെ­തി­രെ ഉ­ണ്ടാ­കുന്ന­ില്ല. രാഷ്ടീ­യ പാര്‍ട്ടി­ക­ളി­ലെ ക­ള്ള­നാ­ണ­യ­ങ്ങ­ളെ­യും ഉ­ദ്യോ­ഗ­സ്ഥ­രി­ലെ ടോ­മിന്‍ ത­ച്ച­ങ്ക­രിയെ­പോ­ലു­ള­ളവ­രെയും ന­മ്മള്‍ കാ­ണു­ന്നു­ണ്ട്. രാ­ഷ്ട്രീ­യ പാര്‍ട്ടി­ക­ളി­ലെ ഇത്ത­രം ക­ള­ള­നാ­ണ­യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള­ള സം­വാ­ദ­ത്തി­ന് ഇ­പ്പോള്‍ ഞാന്‍ ത­യ്യാ­റാ­വു­ന്നില്ല. ഇ­പ്പോ­ഴുണ്ടായ ഈ­ തി­രി­ച്ച­റി­വി­നെ ഗു­ണ­പ­ര­മാ­യി കൊണ്ടുവരി­ക എ­ന്നു­മാ­ത്ര­മാ­ണ് ഞാന്‍ ക­രു­തു­­ന്ന­ത്.തീ­വ്ര­വാദ­ത്തെ അ­വ­സാ­നി­പ്പി­ക്കാന്‍ സം­സ്ഥാ­ന­ത്തി­ന് മാത്രം ക­ഴി­യില്ല. അ­തില്‍ പ്ര­ധാ­ന­പ്പെ­ട്ട കാര്യം കേ­ര­ള­ത്തി­ലേ­ക്ക് തീ­വ്ര­വാ­ദ­ത്തി­നായി വ­രു­ന്ന സ­മ്പ­ത്ത് ത­ട­യു­ക­യെന്ന­­താണ്. അ­തി­ന് കേ­ന്ദ്ര സ­ഹാ­യം കൂ­ടി­യേ തീരൂ. എ­ന്നാല്‍ കേ­ര­ളവും അ­ന്വേ­ഷി­ക്ക­ട്ടെ.

4 comments:

Unknown said...

മലപ്പുറം: മുസ്‌ലിംലീഗ് നേതാവിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം വീണ്ടും വിവാദമാകുന്നു. മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് മുസ്‌ലിംലീഗ് ജോയന്റ് സെക്രട്ടറിയുാമയ അബൂബക്കറിനെതിരെയാണ് മുസ്‌ലിംലീഗില്‍ ഒരുവിഭാഗം ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മുസ്‌ലിംലീഗ് ചിഹ്‌നത്തില്‍ മല്‍സരിക്കുന്നതിനെതിരെ ലീഗ് അണികളില്‍ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. പ്രശ്‌നം പാണക്കാട്ട് വരെ എത്തുകയും ചെയ്തു. എസ്.ഡി.പി.ഐ നേതൃത്വം സംഘടിപ്പിച്ച ജനകേരള യാത്രക്ക് വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ ഇദ്ദേഹം സംഘാടകനായിരുന്നു. കുറെയായി മുസ്‌ലിംലീഗ് കമ്മിറ്റികളില്‍നിന്നു മാറിനിന്ന അബൂബക്കര്‍ കഴിഞ്ഞദിവസം യോഗത്തില്‍ പങ്കെടുത്തതോടെയാണ് വീണ്ടും ആരോപണങ്ങളുയര്‍ന്നത്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ നേതാവാണ് ഇദ്ദേഹത്തിന്റെ രക്ഷക്കെത്തിയത്. ഈ നേതാവ് ചെയര്‍മാനായ ഒരു വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഡയറക്ടര്‍മാരിലൊരാളാണ് അബൂബക്കര്‍. മറ്റ് മൂന്നു ഡയറക്ടര്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും നേതാക്കളാണ്.

പറപ്പൂരിന് തൊട്ടടുത്ത കോട്ടക്കലില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കുകയും പോപ്പുലര്‍ ഫ്രണ്ടിനും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകരില്‍നിന്നുതന്നെ ആരോപണമുയര്‍ന്നിരിക്കുന്നത്.
എസ്.ഡി.പി.ഐയുടെ മണ്ഡലം സെക്രട്ടറിയായിരുന്നു അബൂബക്കര്‍ എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമതലയുള്ളതിനാല്‍ ഇദ്ദേഹം മാസങ്ങള്‍ക്കുമുമ്പെ ജോയന്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ഇപ്പോള്‍ മണ്ഡലം പ്രവര്‍ത്തക സമിതിയിലെ ഒമ്പതംഗത്തില്‍ ഒരാളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സജീവവുമാണ്. ജില്ലയില്‍ പല പ്രദേശങ്ങളിലും പഴയ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദ്വയാംഗത്വം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിലും മുസ്‌ലിംലീഗിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന സി.പി.എ. ലത്തീഫിനെ എന്‍.ഡി.എഫ് ബന്ധത്തിന്റെ പേരില്‍ പുറത്താക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഇക്രാമുല്‍ ഹഖിനെ എന്‍.ഡി.എഫ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നുപുറത്താക്കിയിട്ട് ഏറെയായില്ല. ഇരുവരും ഇപ്പോള്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളാണ്.

മൊയ്തു വാണിമേല്‍
http://www.youtube.com/watch?v=R_vFQVKS3ZY
http://www.youtube.com/watch?v=cOBiONGNAIg

nnn said...

എന്‍ഡി എഫ് യു ഡി എഫിന്റെ നയങള്‍ അംഗികരിച്ചു ഒന്നിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ഒന്നിച്ച് മത്സരിക്കാനും തീരുമാനിച്ചു.അങിനെ ആ പ്രശനം അവസാനിപ്പിച്ചു.
പൊന്നാനിയില്‍ യു ഡി എഫ് ജയിച്ചതിന്ന് ശേഷം എന്‍ ഡി എഫും കോണ്‍ഗ്രസ്സും ലീഗും നടത്തിയ പ്രകടനത്തിന്റെ ദൃശ്യം....എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും എന്തു തിവ്രവാദികളായാലും യു ...ഡി എഫ് അവരെ കൈവിടില്ല....നാട് നശിച്ചാലും നാലു വോട്ടാണു യു ഡി എഫിന്റെ നോട്ടം
.‍പാലക്കാട്: യുഡിഎഫിന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ എന്‍ഡിഎഫ് ഉള്‍പ്പെടെ ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. .

Anonymous said...

കേരളത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങളുണ്ടാകാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം.

ഈ തിവ്രവാദികളെക്കൊണ്ട് നാടും നാട്ടൂകാരും വലഞ്ഞു. ഒരു സ്വാതന്ത്രദിനം പോലും സമാധാനമായി കൊണ്ടാടാന്‍ ഈ രാജ്യദ്രോഹികള്‍ ‍ സമ്മതിക്കുന്നില്ല . സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീവ്രവാദികളുടെ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.