ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുത്ത് കൊലയാളികളെ
ശിക്ഷിക്കണം: സിപിഐ എം
തിരു: മീന്‍ പിടിക്കാന്‍ നീണ്ടകരയില്‍ നിന്നും പോയ മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കണമെന്നും കൊലയാളികളെ കസ്റ്റഡിയിലെടുത്ത് കര്‍ശന നിയമനടപടിക്ക് വിധേയമാക്കണമെന്നും സി.പി.ഐ എം സംസ്ഥാനസെക്രട്ടേറിയറ്റ്.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് രണ്ട് ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്നതെന്ന ഇറ്റാലിയന്‍ ന്യായം ആര്‍ക്കും അംഗീകരിക്കാനാവില്ല. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള പോലീസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കടുത്ത ഉദാസീനത കാട്ടിയിരിക്കുകയാണ്. മല്‍സ്യതൊഴിലാളികളുടെ ജീവന് വിലയില്ല എന്ന് അധികാരികള്‍ ധരിക്കരുത്. യാതൊരു പ്രകോപനവുമില്ലാതെ മല്‍സ്യതൊഴിലാളികളെ കശാപ്പ് ചെയ്തശേഷം ഇറ്റാലിയന്‍ കപ്പലിലെ കപ്പിത്താനും ഇറ്റാലിയന്‍ അധികൃതരും പെരുമാറുന്നത് ധാര്‍ഷ്ട്യത്തോടെയാണ്.
സമുദ്രയാന സംബന്ധമായ സകല നിയമങ്ങളും ഇറ്റാലിയന്‍ കപ്പല്‍ കാറ്റില്‍ പറത്തിയാണ് വെടിവെപ്പ് നടത്തിയത്. ജീവനും കപ്പലിനും ആപത്ത് പൂര്‍ണ്ണമായി ഉറപ്പാവുന്ന ഘട്ടത്തില്‍ മാത്രമേ കപ്പലിലെ സായുധ ഗാര്‍ഡുകള്‍ തോക്ക് പ്രയോഗിക്കാവൂ എന്നാണ് നിയമം. അതുകൊണ്ട് തന്നെ നീണ്ടകരയില്‍ നിന്നുപോയ ബോട്ടിനെതിരെ വെടി ഉതിര്‍ക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. പതിനൊന്ന് മല്‍സ്യതൊഴിലാളികളും മല്‍സ്യബന്ധനോപകരണങ്ങളും അല്ലാതെ മറ്റൊന്നും ബോട്ടിലുണ്ടായിരുന്നില്ല.
ജീവന്‍ നഷ്ടമായ രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് ഉപരിയായ നഷ്ടപരിഹാരത്തിന് ആ കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇറ്റാലിയന്‍ കപ്പലിനും കുറ്റക്കാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ഉയര്‍ന്ന നഷ്ടപരിഹാരം ഇറ്റാലിയന്‍ കപ്പല്‍ കമ്പനിയില്‍ നിന്നും നേടിയെടുക്കാനും നടപടി സ്വീകരിക്കണം. ഇറ്റാലിയന്‍ കപ്പല്‍ കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് കാത്തുനില്‍ക്കാതെ സങ്കടകടലിലായ രണ്ട് മത്സ്യതൊഴിലാളി കുടുംബങ്ങളെ അര്‍ഹമായ തോതില്‍ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
1 comment:
ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുത്ത് കൊലയാളികളെ ശിക്ഷിക്കണം: സിപിഐ എം

Post a Comment