Sunday, February 12, 2012

നേഴ്സ് സമരം: ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ് ഭീഷണി


നേഴ്സ് സമരം: ആശുപത്രി അടച്ചിടുമെന്ന് 

മാനേജ്മെന്റ് ഭീഷണി






കൊച്ചി: നേഴ്സുമാരുടെ സമരം 15 ദിവസത്തിനകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് തിരിയുമെന്ന്് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭീഷണി. സംസ്ഥാനവ്യാപകമായി പടരുന്ന സമരം ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുമ്പോഴും സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന നേഴ്സുമാരുടെ സമരം "സര്‍ക്കാര്‍ സ്പോണ്‍സേഡ്" ആണെന്ന് മാനേജുമെന്റുകള്‍ ആരോപിക്കുന്നു. സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ നിരവധിതവണ തൊഴില്‍മന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മിനിമം വേജസ് നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. നേഴ്സുമാര്‍ ശത്രുക്കളല്ല. അവരുടെ അവകാശമായ മിനിമം വേതനം നടപ്പാക്കണം. ബിഎസ്സി നേഴ്സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരുവര്‍ഷം സ്റ്റൈപെന്‍ഡോടുകൂടിയ ഇന്റേണ്‍ഷിപ് സമ്പ്രദായം തിരികെ കൊണ്ടുവരണം. എന്നാല്‍ , ട്രെയ്നികളായി വരുന്നവര്‍ക്ക് സ്ഥിരംജോലിക്കാര്‍ക്കുനല്‍കുന്ന മിനിമം വേതനം നല്‍കാനാകില്ല. സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്ത് സമരത്തിന് പരിഹാരമുണ്ടാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി അബ്ദുള്‍ ബഷീറും ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍കോയ തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച നടത്തിയ ചര്‍ച്ചയും മാനേജ്മെന്റിന്റെ പിടിവാശിയെത്തുടര്‍ന്ന് പരാജയപ്പെട്ടു. ജില്ലാ അഡീഷണല്‍ ലേബര്‍ കമീഷണര്‍ ടോണി വിന്‍സന്റിന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ച അവസാനിക്കുംമുമ്പേ തൊഴില്‍വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നുപറഞ്ഞ് മാനേജ്മെന്റ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. തങ്ങള്‍ക്ക് നഷ്ടമാണെങ്കില്‍ക്കൂടി സമവായത്തിലെത്താന്‍ സര്‍ക്കാര്‍നിര്‍ദേശം അംഗീകരിക്കാന്‍ നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ തയ്യാറായെങ്കിലും ധിക്കാരപരമായ മറുപടിനല്‍കിയാണ് ആശുപത്രി മാനേജ്മെന്റ് ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് അസോസിയേഷന്‍ സെക്രട്ടറി സുധീഷ് രാജന്‍ പറഞ്ഞു. പുതുതായി ജോലിക്കുകയറുന്നവര്‍ക്ക് മിനിമം വേതനം നടപ്പാക്കാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. രണ്ടുവര്‍ഷമെങ്കിലും ജോലിചെയ്ത് സ്ഥിരനിയമനം ലഭിക്കുന്നവര്‍ക്കേ മിനിമം വേതനം നടപ്പാക്കാനാകൂവെന്നും മാനേജ്മെന്റ് ചര്‍ച്ചയില്‍ പറഞ്ഞു. ധിക്കാരപരമായ നിലപാട് സ്വീകരിച്ച മാനേജ്മെന്റിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ, ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ തിങ്കളാഴ്ച സമരക്കാരെ മാനേജുമെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 18ന് എറണാകുളം അമൃത ആശുപത്രിയിലും ചര്‍ച്ചയുണ്ട്. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നേഴ്സ് സംഘടനകളുടെ 

1 comment:

ജനശബ്ദം said...

നേഴ്സ് സമരം: ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ് ഭീഷണി