Monday, February 6, 2012

ക്രിസ്തുമതത്തിന് കൂടുതല്‍ പൊരുത്തം 

കമ്യൂണിസവുമായി: കാരാട്ട്


തിരു: മതത്തെയല്ല; വര്‍ഗീയതയെയും മതമൗലിക വാദത്തെയുമാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. തിരുവനന്തപുരത്ത് പാര്‍ട്ടി ഇരുപതാം സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്യവേയാണ് അടുത്തിടെ കേരളത്തിലുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ച് കാരാട്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചത്.

ഇക്കാര്യത്തില്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്. ക്രൈസ്തവ സഭയെക്കുറിച്ച് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് മഹാനായ നേതാവ് ഫിദല്‍ കാസ്ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്. അദ്ദേഹം പറഞ്ഞു: "മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്". കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്ന് കാരാട്ട് തുടര്‍ന്നു.
ഇന്ത്യയിലെ ഭരണക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ഇതുവരെ കാണാത്ത അഴിമതിയാണ് യുപിഎ ഭരണത്തില്‍ . ലോക്പാല്‍ കൊണ്ടു മാത്രം ഇതിനെ നേരിടാനാവില്ല. അഴിമതിക്കു കാരണമായ നവ ഉദാവല്‍ക്കരണ നയങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം തുടര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ സ്വാഗതം ചെയ്തു.

No comments: