Monday, February 13, 2012



പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രി നേഴ്സുമാരെ പുറത്താക്കി

ഇടുക്കി: പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് നിര്‍ബന്ധിച്ച് പുറത്താക്കി. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പുറത്താക്കിയശേഷം രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി അടച്ചുപൂട്ടുകയാണെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. സമരം ചെയ്യുന്ന മുഴുവന്‍ പേരെയും പുറത്താക്കുകയാണ് എന്നറിയിച്ചു. ജോലിക്കെത്തിയവരെയും നിര്‍ബന്ധിച്ച് പുറത്താക്കി. മാനസികരോഗികളെ ചികില്‍സിക്കുന്ന ആശുപത്രിയാണിത്. സമരം ചെയ്യുന്ന നേഴ്സുമാരോട് ക്രൂരമായ സമീപനമാണ് മാനേജ്മെന്റ് കാട്ടുന്നത്. 150 നേഴ്സുമരെയാണ് അധികൃതര്‍ നിര്‍ബന്ധിച്ച് പുറത്താക്കിയത്. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലും അടച്ചുപൂട്ടിയിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന നേഴ്സുമാരെ പുറത്താക്കുന്നതിന് പൊലീസ് സഹായം തേടി. മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. വേതനവര്‍ധനയാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയരുന്നുവെങ്കിലും പ്രതികരിക്കാത്തതിനലാണ് സമരമാരംഭിച്ചത്. ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും മാനേജ്മെന്റ് വഴങ്ങിയില്ല.

1 comment:

ജനശബ്ദം said...

പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് നിര്‍ബന്ധിച്ച് പുറത്താക്കി. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പുറത്താക്കിയശേഷം രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി അടച്ചുപൂട്ടുകയാണെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. സമരം ചെയ്യുന്ന മുഴുവന്‍ പേരെയും പുറത്താക്കുകയാണ് എന്നറിയിച്ചു. ജോലിക്കെത്തിയവരെയും നിര്‍ബന്ധിച്ച് പുറത്താക്കി.