Monday, February 13, 2012


ഉമ്മന്‍ ചാണ്ടിയുടേ ക്രൂരത, 

ആറായിരത്തിലധികം കുഞ്ഞുങ്ങള്‍ 

പട്ടിണിയിലേക്ക്





 സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലെ ആറായിരത്തഞ്ഞൂറോളം കുഞ്ഞുങ്ങള്‍ പട്ടിണിയിലേക്ക്. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സര്‍ക്കാര്‍ നടപടിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ദുരിതത്തിലാക്കുന്നത്. ശിശുക്ഷേമസമിതി ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും ഭരണസമിതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പൊലീസിനെ ഉപയോഗിച്ച് സമിതി ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെടുത്തുന്നു. ഇതുമൂലം അമ്മത്തൊട്ടിലിലെ 57 പിഞ്ചുകുഞ്ഞുങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 260 ക്രഷുകളിലെ കുട്ടികളും ഭക്ഷണവും പരിചരണവും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തിങ്കളാഴ്ചയും സമിതി ഓഫീസിനു മുന്നില്‍ പൊലീസ് സംഘര്‍ഷം സൃഷ്ടിച്ചു. തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് വിജിലന്‍സ് കേസില്‍ പ്രതികളായ സുനില്‍ സി കുര്യനെയും ചെമ്പഴന്തി അനിലിനെയും ഭരണം ഏല്‍പ്പിച്ചു. ഇതിനെതിരെ ഭരണസമിതി അംഗങ്ങള്‍ ജനറല്‍സെക്രട്ടറി പി കൃഷ്ണന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ഭരണം തുടരാന്‍ അനുമതി നേടി. എന്നാല്‍ , സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് കോടതിവിധി നിഷേധിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ ശിശുക്ഷേമസമിതിയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ശിശുദിന സ്റ്റാമ്പ് വിറ്റഴിക്കുന്നതിലൂടെയാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നത്. എന്നാല്‍ , കഴിഞ്ഞവര്‍ഷത്തെ ശിശുദിനസ്റ്റാമ്പിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തിങ്കളാഴ്ച സമിതിയുടെ ആസ്ഥാന ഓഫീസിലെത്തിയ സെക്രട്ടറി പി കൃഷ്ണനെയും ഭരണസമിതി അംഗങ്ങളെയും പൊലീസ് തടഞ്ഞു. പി കൃഷ്ണനെ പൊലീസ് കഴുത്തിനു പിടിച്ച് തള്ളുകയും ചെയ്തു. തുടര്‍ന്ന് ഏറെനേരം സംഘര്‍ഷമുണ്ടായി. അനധികൃതമായി ഓഫീസിനുള്ളില്‍ കയറിയ സുനില്‍ സി കുര്യനെയും ചെമ്പഴന്തി അനിലിനെയും പുറത്താക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ടി എന്‍ സീമ എംപി, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജെ മീനാംബിക, ബാലസംഘം ജില്ലാ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ആലിന്തറ കൃഷ്ണപിള്ള, ടി നാരായണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

1 comment:

ജനശബ്ദം said...

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലെ ആറായിരത്തഞ്ഞൂറോളം കുഞ്ഞുങ്ങള്‍ പട്ടിണിയിലേക്ക്. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സര്‍ക്കാര്‍ നടപടിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ദുരിതത്തിലാക്കുന്നത്. ശിശുക്ഷേമസമിതി ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും ഭരണസമിതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പൊലീസിനെ ഉപയോഗിച്ച് സമിതി ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെടുത്തുന്നു. ഇതുമൂലം അമ്മത്തൊട്ടിലിലെ 57 പിഞ്ചുകുഞ്ഞുങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 260 ക്രഷുകളിലെ കുട്ടികളും ഭക്ഷണവും പരിചരണവും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തിങ്കളാഴ്ചയും സമിതി ഓഫീസിനു മുന്നില്‍ പൊലീസ് സംഘര്‍ഷം സൃഷ്ടിച്ചു. തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്.