ന്യൂഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറിലുണ്ടായ വന്‍സ്ഫോടനത്തില്‍ ആദ്യം അന്വേഷിക്കെണ്ടത് ഇസ്രയേലിന്റെ പങ്ക്...
ഇസ്രയേല്‍ ചാരന്മാര്‍ ഡല്‍ഹിയില്‍ ; പങ്കില്ലെന്ന് ഇറാന്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറിലുണ്ടായ വന്‍സ്ഫോടനത്തെക്കുറിച്ചന്വേഷിക്കുന്നതിന് ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. ഇസ്രയേല്‍ രഹസ്യാന്വേഷണഏജന്‍സി മൊസാദിന്റെ പ്രതിനിധികളായ അഞ്ചുപേരടങ്ങുന്ന വിദഗ്ധരാണ് എത്തിയത്. പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ ഇന്ത്യക്ക് കൈമാറി. ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ അടിയന്തിരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്‍ഐഎ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും റെയ്ഡ് നടത്തുന്നുണ്ട്. സംഭവത്തെതുടര്‍ന്ന് ഇറാനെതിരെ രൂക്ഷഭാഷയിലാണ് ഇസ്രയേല്‍ പ്രതികരിച്ചത്. 2008ല്‍ ഹിസ്ബുള്ളയുടെ രണ്ട് ഉന്നതനേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികദിവസങ്ങള്‍ക്കിടയിലാണ് സ്ഫോടനം. തങ്ങള്‍ക്ക് സ്ഫോടനവുമായി ബന്ധമില്ലെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. ഇസ്രയേല്‍ തന്നെ ആസൂത്രണം ചെയ്തതാണ് സ്ഫോടനമെന്നും ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ നയതന്ത്രജ്ഞന്റെ ഭാര്യയടക്കം നാലുപേര്‍ക്ക് പരിക്കുണ്ടായിരുന്നു. ഇറാനും ലബനീസ് സംഘടന ഹിസ്ബുള്ളയുമാണ് സ്ഫോടനത്തിനുപിന്നിലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസില്‍ തിങ്കളാഴ്ച ഇസ്രയേല്‍ എംബസി ഡ്രൈവറുടെ കാറില്‍ ഒളിപ്പിച്ച നിലയില്‍ ഗ്രനേഡ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നിലും ഭീകരരാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഈ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്് പകല്‍ മൂന്നേകാലിനാണ് ഇസ്രയേല്‍ എംബസിയുടെ ഇന്നോവ കാറിന് വന്‍സ്ഫോടനത്തോടെ തീപിടിച്ചത്. ഇസ്രയേല്‍ എംബസിയില്‍നിന്ന് ഔറംഗസേബ് റോഡിലൂടെ വന്ന കാര്‍ സഫ്ദര്‍ജങ് റോഡിലേക്ക് എത്തുന്നതിനുമുമ്പുള്ള ട്രാഫിക് ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു സ്ഫോടനം. അതേസമയം, ഇസ്രയേല്‍ എംബസിയുടെ കാറിലുണ്ടായ സ്ഫോടനം തീവ്രവാദി ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം സ്ഥിരീകരിച്ചു. ബോംബ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചതാണെന്ന് വ്യക്തമായി. വിദഗ്ധ പരിശീലനം സിദ്ധിച്ച ആളാണ് ബോംബ് ഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി കെ ഗുപ്തയും ചിദംബരവും ചര്‍ച്ച നടത്തി.
No comments:
Post a Comment