കുടുംബവാഴ്ചക്കെതിരെ മമത കോഗ്രസ്- തൃണമൂല്‍ ഒളിയുദ്ധം മുറുകുന്നു
കൊല്‍ക്കത്ത: മാന്യമായ പെരുമാറ്റം ഉണ്ടാകണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെ കോഗ്രസിന്റെ കുടുംബാധിപത്യത്തെ ചോദ്യംചെയ്ത് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി രംഗത്ത്. ഇതോടെ പശ്ചിമബംഗാളില്‍ കോഗ്രസും തൃണമൂല്‍ കോഗ്രസും തമ്മിലുള്ള ഒളിയുദ്ധം ശക്തമായി. ഇടതുമുന്നണിയെ എതിര്‍ക്കാന്‍ തൃണമൂലുമായി കൈകോര്‍ക്കാന്‍ തയ്യാറാണെങ്കിലും തലകുനിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് മൂന്ന് ദിവസം പശ്ചിമബംഗാളില്‍ പര്യടനം നടത്തിയ രാഹുല്‍ഗാന്ധി തൃണമൂല്‍ നേതാവിന് നല്‍കിയത്. ഇതിന് മറുപടിയായാണ് കോഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ മമതയുടെ പ്രസ്താവന. തൃണമൂല്‍ കോഗ്രസില്‍ മമത കഴിഞ്ഞാല്‍ രണ്ടാംനിര നേതൃത്വം ഉണ്ടാകുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മമത. മായാവതിയോടും സോണിയയോടും ചോദിക്കാത്ത ഈ ചോദ്യം തന്നോട് എന്തിന് ചോദിക്കുന്നുവെന്ന് മമത തിരിച്ചുചോദിച്ചു. 'ഞാന്‍ എന്തായാലും കുടുംബാംഗങ്ങളെ കൊണ്ടുവന്ന് നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലെ ഒരാളെപ്പോലും രാഷ്ട്രീയത്തില്‍ താന്‍ പിന്തുണയ്ക്കില്ല. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ സമൂഹമാണ് എന്റെ കുടുംബം'- രാഹുലിനെ നേതൃസ്ഥാനത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് രണ്ടാംനിര നേതൃത്വമാക്കി മാറ്റുന്നതിനെതിരെയാണ് മമത ആഞ്ഞടിച്ചത്. മാന്യമായ പെരുമാറ്റം വേണമെന്ന രാഹുലിന്റെ ആവശ്യത്തെക്കുറിച്ച് മമത ഒന്നും പറഞ്ഞില്ല. കോഗ്രസ് പ്രതീക്ഷിക്കുന്ന മാന്യത മമതയില്‍ നിന്ന് കിട്ടില്ലെന്ന സൂചനയാണിത്. ഇടതുമുന്നണിക്കെതിരായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കോഗ്രസ് അനിവാര്യമാണെന്നുപോലും അവര്‍ പറഞ്ഞില്ല. അതിനിടെ, കോഗ്രസ് ആസ്ഥാനത്ത് സംസ്ഥാന പിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗം ഇരു വിഭാഗം കോഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.
1 comment:
കുടുംബവാഴ്ചക്കെതിരെ മമത കോഗ്രസ്- തൃണമൂല്‍ ഒളിയുദ്ധം മുറുകുന്നു
വി ജയിന്‍

Post a Comment