ആദിവാസികളെ വഞ്ചിക്കുന്നത് യുഡിഎഫ്, രക്ഷിക്കുന്നത് എല്‍ഡിഎഫ്
സി കെ ശശീന്ദ്രന്‍
വയനാട്ടില്‍ ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും 2010 ഫെബ്രുവരിമുതല്‍ നടത്തിവന്ന ഭൂസമരം താല്‍ക്കാലികമായി ആഗസ്റ്റ്് 31ന് നിര്‍ത്തിവെച്ചു. ആഗസ്റ്റ് 30ന് തൃശൂര്‍ രാമനിലയത്തില്‍ വെച്ച് ബഹു. കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി ആദിവാസി ക്ഷേമസമിതി സംസ്ഥാന നേതാക്കളായ കെ സി കുഞ്ഞിരാമന്‍ എംഎല്‍എ, സീതബാലന്‍, വി കേശവന്‍, പി വാസുദേവന്‍, സമരസഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നിര്‍ത്തിവെച്ചത്. 3 മാസത്തിനകം സര്‍ക്കാര്‍ ഭൂമി കൈയേറിയ ഭൂപ്രമാണിമാരില്‍നിന്ന് ഭൂമി വീണ്ടെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വിതരണംചെയ്യുമെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.
വയനാട്ടില്‍ ആദിവാസികള്‍, കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ വിവിധ ഭൂപ്രശ്നങ്ങള്‍ ഉന്നയിച്ചു നിരന്തരമായി പ്രക്ഷോഭരംഗത്താണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സ്തുത്യര്‍ഹമാണ്. പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടന്ന സങ്കീര്‍ണമായ വയനാട്ടിലെ ഭൂപ്രശ്നങ്ങളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് പരിഹരിക്കപ്പെട്ടത്. 8,500 കര്‍ഷകരുടെ ഭൂമിക്ക് രേഖ നല്‍കുന്നതിനുവേണ്ടി വയനാട്ടില്‍ ഒരു പ്രത്യേക ട്രിബ്യൂണല്‍ ആരംഭിച്ചു. 40 ഉദ്യോഗസ്ഥരെ ഇതിന്റെ മാത്രം പ്രവര്‍ത്തനത്തിനായി അനുവദിച്ചു.
5000 ആദിവാസി കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനാവകാശ നിയമപ്രകാരം ഭൂമി നല്‍കി. നിക്ഷിപ്ത വനഭൂമിയില്‍ സമരംചെയ്ത ആദിവാസികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ്ചെയ്തു ജയിലിലിട്ടു. ഇവര്‍ക്കെല്ലാം ഇപ്പോള്‍ ഭൂമി ലഭിച്ചു. വയനാട്ടില്‍ കൃഷി യോഗ്യമായ 1000 ഏക്കര്‍ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. 50 കോടി രൂപ ഇതിനുവേണ്ടി വയനാട് ജില്ലാ കലക്ടറെ ഏല്‍പിച്ചു. ഭൂമി വാങ്ങുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനും മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
വയനാട്ടില്‍ സര്‍ക്കാരിന്റെ ഭൂമി കൈയേറി കൈവശംവെയ്ക്കുന്ന നിരവധി ഭൂപ്രമാണിമാര്‍ ഉണ്ട്. വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താനനയില്‍ 2587.80 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി ഭൂ പ്രമാണിമാര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ഭൂമിയിലാണ് ആദിവാസി ക്ഷേമസമിതി രണ്ടാംഘട്ട സമരം ആരംഭിച്ചത്. എം വി ശേയാംസ്കുമാര്‍ എംഎല്‍എ, വയനാട് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. ജോര്‍ജ് പോത്തന്‍, ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു. സമരത്തെതുടര്‍ന്ന് ഭൂപ്രമാണിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആദിവാസികളെ വെടിവെച്ചു കൊന്നിട്ടായാലും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കണമെന്ന കറുത്തവിധി പ്രഖ്യാപിച്ചു. ഹൈക്കോടതിവിധിക്കെതിരെ വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നു. ജൂലൈ 16ന് വന്‍ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിക്കാന്‍ വന്നു. ജനകീയ ചെറുത്തുനില്‍പ് ഉയര്‍ന്നുവന്നു. ആദിവാസികളായ വൃദ്ധരും, കുട്ടികളും, സ്ത്രീകളും അവരെ സഹായിക്കുന്ന വര്‍ഗ-ബഹുജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. നിരവധി കുടിലുകള്‍ പൊലീസ് നശിപ്പിച്ചു. എംഎല്‍എമാര്‍ ഉള്‍പ്പെടെ ഇടപെട്ടു. ജനകീയ ചെറുത്തുനില്‍പിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. 2010 ആഗസ്റ്റ് 31നകം വീണ്ടും ഒഴിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് - യുഡിഎഫ് നേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും രക്തച്ചൊരിച്ചിലിലൂടെ ഒഴിപ്പിക്കുന്നത് ആഘോഷിക്കാന്‍ കച്ചകെട്ടി ഇരിക്കുകയായിരുന്നു. ഒഴിപ്പിക്കാന്‍ വന്നാല്‍ ജനകീയ ചെറുത്തുനില്‍പ് സംഘടിപ്പിക്കാന്‍ ആദിവാസികള്‍ തീരുമാനിച്ചു. 1000 ആദിവാസികളെ ഇതിനായി റിക്രൂട്ടുചെയ്തു. ഇവരെ സഹായിക്കാന്‍ വയനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും തീരുമാനിച്ചു. വളരെ പ്രധാനപ്പെട്ട തീരുമാനം സിപിഐ (എം) വയനാട് ജില്ലാകമ്മിറ്റി എടുത്തു. വീണ്ടും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് വന്നാല്‍ ജില്ലയിലെ മുഴുവന്‍ പാര്‍ടി അംഗങ്ങളും ജനകീയ ചെറുത്തുനില്‍പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
ആദിവാസികളെ രക്തച്ചൊരിച്ചിലിലൂടെ ഒഴിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പ്മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. മുത്തങ്ങ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യ സമീപനം സമരം പുതിയ വഴിത്തിരിവില്‍ എത്തിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും 3 മാസത്തിനകം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രീയ ഇഛാശക്തിയുള്ള സര്‍ക്കാരിനുമാത്രമെ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. ഭൂപ്രമാണിമാരുടെ താല്‍പര്യത്തെ അല്ല സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത്. ദുര്‍ബലരായ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളുടെകൂടെയാണ് സര്‍ക്കാര്‍ എന്ന പരസ്യപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. കോടതി, പ്രമാണിമാരുടെ വാദഗതി അംഗീകരിച്ച് ആദിവാസികളെ വെടിവെച്ചുകൊല്ലാന്‍ പറഞ്ഞാലും അതംഗീകരിക്കാന്‍ ഈ സര്‍ക്കാരിന് ബാധ്യതയില്ലെന്ന പ്രഖ്യാപനം അഭിമാനകരമാണ്.
മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ആഗസ്റ്റ് 31ന് വെള്ളാരംകുന്നില്‍ ചേര്‍ന്ന ആദിവാസി സമ്മേളനത്തില്‍വെച്ച് കുടില്‍കെട്ടി സമരം തല്‍ക്കാലം നിര്‍ത്തിവെച്ചു. സമര ഭൂമിയില്‍നിന്ന് പിരിഞ്ഞുപോകുന്ന കുടുംബങ്ങള്‍ക്ക് 25 കിലോ വീതം അരി, താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക വീട് നിര്‍മ്മിച്ചു നല്‍കുക, സമരഭൂമിക്കടുത്തുള്ള പെരുനാട് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കുന്നതിനുള്ള താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം എന്നിവ ഒരുക്കുന്നതിന് സമരസഹായസമിതി തീരുമാനിച്ചു. സിപിഐ (എം) ആദിവാസികളെ വഞ്ചിച്ചുവെന്ന കള്ളപ്രചാരണം ചില മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സമരത്തിന്റെ ഉജ്വല വിജയം പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ വന്‍കിട ഭൂപ്രമാണിമാര്‍ക്ക് പ്രയാസം ഉണ്ടാക്കും. അവര്‍ നടത്തുന്ന പത്രത്തിലൂടെ സമരത്തിനെതിരെ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. സമരം ആരംഭിച്ചപ്പോള്‍ ആദിവാസികളെ പരിഹസിച്ചവര്‍, സമരം തല്‍ക്കാലം നിര്‍ത്തിവെച്ചപ്പോള്‍ ആദിവാസികളെ വഞ്ചിച്ചുവെന്ന മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മാതൃഭൂമി പത്രത്തില്‍ എത്രകോളം വാര്‍ത്ത എഴുതിയാലും സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഭൂമി അല്ലാതാവില്ലെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം. കോടതി വിധിയിലൂടെ ആദിവാസികളെ വെടിവെച്ചുകൊന്നിട്ടായാലും ഒഴിപ്പിക്കണമെന്ന വിധി സമ്പാദിച്ചത് ഒരു എംഎല്‍എ ആണ്. ഇതും ജനാധിപത്യ കേരളം നല്ലതുപോലെ ചര്‍ച്ചചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുത്തങ്ങയില്‍ ജോഗിയെ വെടിവെച്ചു കൊന്നു. ആദിവാസിക്ഷേമസമിതി പ്രവര്‍ത്തകരെ ജയിലിലടച്ചു. ശാന്ത ജയിലില്‍ പ്രസവിച്ചു. കുട്ടി മരിച്ചു. ജോഗിയുടെ മകള്‍ സീതയ്ക്ക് ഈ സര്‍ക്കാര്‍ ജോലി നല്‍കി. കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കി. കോണ്‍ഗ്രസിന്റെ ആദിവാസി വഞ്ചന ജനങ്ങള്‍ നേരിട്ട് കണ്ടതാണ്. രക്തച്ചൊരിച്ചില്‍ ഇല്ലാതെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ സമരത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തി. 3 മാസത്തിനകം ഭൂമി വീണ്ടെടുത്ത് നല്‍കിയില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് എന്ന പ്രതിജ്ഞയെടുത്താണ്് ആദിവാസികള്‍ പിരിഞ്ഞുപോയത്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment