Friday, September 24, 2010

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം ..

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം ..


പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പത്തൊമ്പതാം വയസില്‍ ജോലി തേടി ദുബൈലേയ്ക്ക് പോകാന്‍ നാടുവിട്ട ഇബ്രാഹിം വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി പാകിസ്ഥാനിലാണെത്തിയത്. ദുബൈലേയ്‌ക്കെന്ന് പറഞ്ഞ് ഉരുവില്‍ കയറ്റിയ ഇബ്രാഹിമിനെ വിസ ഏജന്റ് പാകിസ്ഥാനിലിറക്കുകയായിരുന്നു. പാകിസ്ഥാനിലെ ഹോട്ടലില്‍ എട്ട് വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ പാക് അധികൃതരുടെ അനുമതിയോടെ നാട്ടിലെത്തിയ ശേഷമാണ് ദുരിതങ്ങള്‍ തുടങ്ങിയത്. നാട്ടിലെത്തിയ ഇബ്രാഹിം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി. വെള്ളികുളങ്ങരയില്‍ മത്സ്യ വില്‍പനയുമായി ജീവിതം കഴിക്കവെ ഒരുദിവസം പോലീസെത്തി ഇബ്രാഹിമിനെ അറസ്റ്റുചെയ്യുകയായിരുന്നു. 2003-ജൂണ്‍ അഞ്ചിനാണ് പാകിസ്ഥാനില്‍ നിന്ന് എത്തി തിരിച്ചുപോകാത്തതിന്റെ പേരില്‍ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ജൂലൈ 18-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാട്ടിലെത്തുന്നതിന് പാക് സര്‍ക്കാരിന്റെ രേഖകള്‍ കൈപ്പറ്റിയതിനാലാണ് ഇദ്ദേഹം പാക്ക് പൗരനായി മുദ്രകുത്തപ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ പൗരനെന്ന് ആരോപിച്ച് ഇബ്രാഹിമിനെ നാടുകടത്താന്‍ ഭരണകൂടം നിര്‍ദേശം നല്‍കുകയായിരുന്നു. നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇബ്രാഹിം മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. 2003-ല്‍ കേരള പൊലീസ് ഇദ്ദേഹത്തെ നാടുകടത്തുന്നതിനായി ഇന്ത്യാ-പാക്ക് അതിര്‍ത്തിയായ വാഗയിലെത്തിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്ക് എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇബ്രാഹിമിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇബ്രാഹിം പഠിച്ച മടപ്പള്ളി വരിശ്യക്കുനി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ മൊഴിയും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലുമുള്ള പേരും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.

1 comment:

ജനശബ്ദം said...

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം ..