Thursday, September 23, 2010

ബാബറി മസ്ജിദ് പ്രശ്നം വഷളാക്കിയത് കോഗ്രസ്: ഹഷിം അന്‍സാരി

അയോധ്യ: 'ഓരോ ഘട്ടത്തിലും അയോധ്യാപ്രശ്നം വഷളാക്കി ബാബറി മസ്ജിദ് തകരുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോഗ്രസിനാണ്'- ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസില്‍ യുപി സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി കക്ഷിചേര്‍ന്ന ഹഷിം അന്‍സാരി തുറന്നു പറയുന്നു. ഉടമസ്ഥാവകാശക്കേസില്‍ കക്ഷിചേര്‍ന്നവരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് തൊണ്ണൂറിലെത്തിയ അന്‍സാരി. 'നീണ്ട 60 വര്‍ഷക്കാലത്തെ ഓര്‍മകളുടെ ശവപ്പറമ്പുപേറിയാണ് ജീവിതമെന്ന്' പറഞ്ഞുതുടങ്ങിയ അന്‍സാരി അയോധ്യ പ്രശ്നത്തിന് ബിജെപിയെന്നതുപോലെ കോഗ്രസും കാരണക്കാര ാണെന്ന് വ്യക്തമാക്കുന്നു. '1949ല്‍ ബാബറി മസ്ജിദില്‍ രാമവിഗ്രഹം വയ്ക്കാന്‍ അനുവദിച്ചത് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായപ്പോഴാണ്. 1986ല്‍ മസ്ജിദ് ഹിന്ദു ആരാധനയ്ക്കായി തുറന്നുകൊടുത്തതും ശിലാന്യാസം അനുവദിച്ചതും രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്. മസ്ജിദ് തകര്‍ക്കപ്പെട്ടത് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴും'- പഞ്ചിതോലയിലെ കൊച്ചുവീട്ടിലിരുന്ന് അന്‍സാരി പറഞ്ഞു. ബിജെപിയും ഈ വിഷയം ഉയര്‍ത്തി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു. 'ഇവരൊക്കെ കുര്‍സിക്കും (കസേരയ്ക്കും) കറന്‍സിക്കും വേണ്ടിയാണ് മസ്ജിദ് പ്രശ്നത്തെ ഉപയോഗിച്ചത്. ഞങ്ങളുടെ നിയമയുദ്ധം പ്രാര്‍ഥിക്കാനായി ഉപയോഗിച്ച മസ്ജിദ് വീണ്ടെടുക്കാനാണ്. മതസൌഹാര്‍ദം നിലനിര്‍ത്താനാണ്. 'ഹിന്ദു- മുസ്ളിം- സിഖ്- ഇസായി ഭായിഭായി' എന്ന സ്വതന്ത്യ്രസമരകാലത്തെ മുദ്രാവാക്യംതന്നെയാണ് ഇപ്പോഴും അയോധ്യയില്‍ ഉയരുന്നത്. അയോധ്യയുടെ സമാധാനമാണ് ആദ്യത്തെ പ്രശ്നം. അതിനുശേഷമേ ബാബറി മസ്ജിദുള്ളൂ- അന്‍സാരി പറഞ്ഞു. 1961ല്‍ കേസില്‍ കക്ഷിയായ അന്‍സാരി ഫൈസാബാദ് കോടതിയിലേക്ക് കേസ് വാദംകേള്‍ക്കാന്‍ പോയിരുന്നത് ശ്രീരാമജന്മഭൂമി ന്യാസ് അധ്യക്ഷനും ദിഗംബര്‍ അകാഡയുടെ മേധാവിയുമായ രാമചന്ദ്ര പരമഹംസുമൊന്നിച്ചായിരുന്നു. ചെറിയൊരു സ്വത്തു തര്‍ക്കം വലിയ പ്രശ്നമാക്കിയവര്‍ക്ക് തികഞ്ഞ രാഷ്ട്രീയലക്ഷ്യമുണ്ട്. 'മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം' എന്ന മുദ്രാവാക്യം ഹിന്ദുക്കളുടേതല്ല. ഹിന്ദുരാഷ്ട്രവാദികളുടേതാണ്.കേസില്‍ കക്ഷിയായതിനെ തുടര്‍ന്ന് അയോധ്യയിലെ ഒരു ഹിന്ദുവും എന്നെ വഴക്കുപറഞ്ഞില്ല. 60 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് സാക്ഷികളായവരെല്ലാം മരിച്ചു. കേസ് നല്‍കിയവരും അവര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകരും മമറഞ്ഞു. എല്ലാത്തിനും സാക്ഷിയായി ഈ ജീവിതംമാത്രം ബാക്കി- അന്‍സാരി പറഞ്ഞു. ലഖ്നൌ കോടതിയില്‍ പ്രശ്നം തീരണമെന്നാണ് അന്‍സാരിയുടെ ആഗ്രഹം. 60 വര്‍ഷം അനുരഞ്ജനത്തിലെത്താത്ത വിഷയത്തില്‍ ഇനി സമവായം തേടുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. കോടതിവിധി എന്തായാലും അത് മാനിക്കും. അന്തിമവിധി കേള്‍ക്കാനായി ലഖ്നൌ കോടതിയില്‍ പോകാനാകില്ല. കാലില്‍ നീരാണ്. വീട്ടിലിരുന്ന് വിധി വീക്ഷിക്കും- ചുമരില്‍ തൂക്കിയിട്ട ബാബറി മസ്ജിദ് നോക്കി അദ്ദേഹം പറഞ്ഞു.
വി ബി പരമേശ്വരന്‍

1 comment:

ജനശബ്ദം said...