Sunday, September 5, 2010

ഗള്‍ഫ്‌വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണം-മുഖ്യമന്ത്രി.

ഗള്‍ഫ്‌വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണം-മുഖ്യമന്ത്രി
.



തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി എയര്‍ഇന്ത്യയുടെ 203 ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും. പലര്‍ക്കും ഇതുവഴി ജോലിപോലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും സ്വകാര്യ വിമാനക്കമ്പനികള്‍ ഈ അവസരം മുതലാക്കി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ഇന്ത്യ സര്‍വീസുകള്‍ സാധാരണഗതിയില്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

No comments: