Thursday, September 23, 2010

കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം...


കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം..
.



കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം
കോട്ടക്കല്‍: കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം. ബേപ്പൂരിലും വടകരയിലും പരസ്യമായി മുസ്ളിംലീഗ് - ബിജെപി ബന്ധം തുടങ്ങുന്നതിനുമുമ്പ് 1989-ല്‍ കോട്ടക്കലില്‍ ഈ സഖ്യം ആരംഭിച്ചിരുന്നു. 1989-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഭരണം ഉറപ്പിക്കാന്‍ മുസ്ളിം ലീഗ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്. അന്ന് തോക്കാംപാറ വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി ആരംഭിച്ച ബന്ധം ഇപ്പോഴും തുടരുകയാണ്. 1995-ല്‍ കൈപ്പള്ളിക്കുണ്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന പാലപ്പുറ, കോട്ടൂര്‍, തോക്കാംപാറ വാര്‍ഡുകളില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു. 2000-ത്തില്‍ തോക്കാംപാറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി പരസ്യമായിരുന്നു ഇവരുടെ ബന്ധം. ഈ ബന്ധത്തിലൂടെ 2005-ല്‍ ബിജെപി പഞ്ചായത്തില്‍ അക്കൌണ്ട് തുടങ്ങി. കോട്ടക്കലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോഗ്രസും മുസ്ളിംലീഗും സീറ്റ് ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ കോഗ്രസിന്റെ അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി ബിജെപിക്കാരെ സ്വതന്ത്രന്മാരായി നിര്‍ത്തുകയായിരുന്നു തന്ത്രം.

No comments: