ആത്മഹത്യ ഇല്ലാതാക്കാന്‍
ഡോ. ഡി രാജു
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട്ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2009ല്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരുലക്ഷം പേര്‍ക്ക് 25.5 ആണ്. ഇത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടിയാണ്. എന്നിരുന്നാലും 2003ല്‍ ഒരുലക്ഷത്തിന് 31 എന്നതില്‍നിന്ന് ഇപ്പോഴത്തെ നിലയിലേക്ക് ആത്മഹത്യാനിരക്ക് കുറഞ്ഞത് കേരളത്തില്‍ ആത്മഹത്യ കുറയുന്നു എന്നതിന്റെ തെളവാണ്. 2009ല്‍ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് (ഒരുലക്ഷത്തിന് 38.6). കുടുംബ ആത്മഹത്യയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. വയനാട്ടിലും ഇടുക്കിയിലും കര്‍ഷക ആത്മഹത്യ വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ ശക്തമായ ഇടപെടല്‍മൂലം ഈ ജില്ലകളില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞതും ആനുപാതികമായി കൊല്ലംജില്ലയില്‍ ആത്മഹത്യകുറയാതിരുന്നത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് ക്രമേണ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 2009ല്‍ ആത്മഹത്യ ചെയ്തവരില്‍ 22 ശതമാനംപേര്‍ 15 മുതല്‍ 29 വയസ്സുവരെയുള്ളവരായിരുന്നു. കൂടാതെ വാര്‍ധക്യത്തിലുള്ള ആത്മഹത്യാനിരക്കും വര്‍ധിച്ചുവരികയാണ്. ആത്മഹത്യാപ്രവണതയെ ഫലപ്രദമായി നേരിടാന്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ അറിയണം. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍, പാരമ്പര്യം, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം, നിത്യജീവിതത്തില്‍ തുടരെയുണ്ടാകുന്ന തിരിച്ചടികള്‍, സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍- ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഗുരുതരവും ലഘുവുമായ മാനസികാരോഗ്യപ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം. വിഷാദരോഗം, ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. ഇവരില്‍ 20 ശതമാനമാണ് ആത്മഹത്യാനിരക്ക്. സ്കിസോഫ്രനിയ ഗുരുതരമായ മറ്റൊരു രോഗമാണ്. ഇവരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിധേയത്വമുള്ളവരില്‍ ആത്മഹത്യാനിരക്ക് 10 ശതമാനമാണ്. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളോട് ആരോഗ്യകരമായി പ്രതികരിക്കാന്‍ കഴിയാത്തതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് യുവജനങ്ങളുടെ ആത്മഹത്യയുടെ കാരണങ്ങളില്‍ മുഖ്യം. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍, ചെറുപ്പംമുതലേ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും പീഡനങ്ങളും, ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍, വ്യക്തിത്വ സവിശേഷതകള്‍, ഗൃഹാന്തരീക്ഷം ഇവയെല്ലാം നമ്മുടെ പ്രശ്നപരിഹാരശേഷിയെ ബാധിക്കും. സാമ്പത്തികപ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവിതശൈലിയില്‍വരുന്ന മാറ്റങ്ങള്‍, അന്ധമായ അനുകരണഭ്രമം, സാഹചര്യങ്ങള്‍ മറന്നുള്ള ജീവിതരീതി തുടങ്ങിയവയെല്ലാം ആത്മഹത്യക്കുള്ള കാരണങ്ങളാണ്. കൂടാതെ അര്‍ബുദം, അപസ്മാരം പോലെയുള്ള ശാരീരികരോഗങ്ങളും കഠിനമായ വേദനയുളവാക്കുന്ന മറ്റു ശാരീരികരോഗങ്ങളും ആത്മഹത്യക്കു കാരണമാകാറുണ്ട്. ആത്മഹത്യാ പ്രതിരോധം ഓരോ പൌരന്റെയും കടമയാണ്. ആത്മഹത്യചെയ്യാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണ് ആത്മഹത്യാപ്രതിരോധത്തില് പ്രധാനം. വിഷാദരോഗം തുടക്കത്തിലേ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ സമൂഹത്തില്‍ ആത്മഹത്യ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനുള്ള പരിശീലനം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കേണ്ടതുണ്ട്. മരുന്നു ചികിത്സപോലെതന്നെ പ്രധാനമാണ് മാനസിക പിരിമുറുക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള കൌസലിങ് ഉള്‍പ്പെടെയുള്ള മനഃശാസ്ത്രചികിത്സാമാര്ഗങ്ങള്. ആത്മഹത്യാ ചിന്തകളെ പ്രതിരോധിക്കാനുള്ള ഘടകങ്ങള്‍ എല്ലാ മനുഷ്യരുടെയും മനസ്സിലുണ്ടാകും. ആത്മഹത്യാ പ്രവണതയുള്ളവരിലെ ഈ ആത്മഹത്യാ പ്രതിരോധഘടകങ്ങളെ തിരിച്ചറിഞ്ഞ് അത് പരിപോഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ പല ആത്മഹത്യകളും നമ്മുക്ക് തടയാന്‍ കഴിയും. മാനസികാരോഗ്യപ്രശ്നങ്ങളെപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും മനോരോഗങ്ങളോടുള്ള വിവേചനം ഇല്ലാതാക്കാനും കഴിഞ്ഞാല്‍ മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ലഭ്യമായ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുകയും അതുവഴി ആത്മഹത്യ കുറയ്ക്കാനും കഴിയും. വ്യാപകമായ പൊതുജന ബോധവല്‍ക്കരണ പരിപാടി ഇതിലേക്ക് ആവശ്യമാണ്. തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജില്ലാ മാനസികാരോഗ്യപരിപാടിയിലൂടെയും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യ- മാനസികാരോഗ്യ പദ്ധതിയിലൂടെയും മാനസികപ്രശ്നമുള്ളവര്ക്ക് സൌജന്യ ചികിത്സയും മാനസിക പരിചരണവും ലഭ്യമാക്കാനും ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും കഴിയുന്നുണ്ട്. ഈ പദ്ധതി മറ്റുജില്ലകളില്‍ കൂടി വ്യാപിപ്പിക്കാനായാല്‍ ആത്മഹത്യാനിരക്ക് കുറയ്ക്കാനാകും. മാനസിക പിരിമുറുക്കമുള്ളവര്‍ക്ക് ഏതുസമയവും നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാന്‍ കഴിയുന്ന 'ക്രൈസിസ് ഇന്റര്‍വന്‍ഷന്‍ സെന്ററുകള്‍' എല്ലാ ജില്ലയിലും ആരംഭിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിവരുന്ന മറ്റൊരു ആത്മഹത്യാപ്രതിരോധ പദ്ധതിയാണ് കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധപദ്ധതി. സംസ്ഥാനത്ത് ആത്മഹത്യ കുറയ്ക്കാന്‍ ഈ പദ്ധതി വരെയധികം സഹായിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. അതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യം കാട്ടുന്നുണ്ട്. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രയത്നത്തിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
1 comment:
ആത്മഹത്യ ഇല്ലാതാക്കാന്‍
ഡോ. ഡി രാജു
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട്ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2009ല്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരുലക്ഷം പേര്‍ക്ക് 25.5 ആണ്. ഇത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടിയാണ്. എന്നിരുന്നാലും 2003ല്‍ ഒരുലക്ഷത്തിന് 31 എന്നതില്‍നിന്ന് ഇപ്പോഴത്തെ നിലയിലേക്ക് ആത്മഹത്യാനിരക്ക് കുറഞ്ഞത് കേരളത്തില്‍ ആത്മഹത്യ കുറയുന്നു എന്നതിന്റെ തെളവാണ്. 2009ല്‍ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് (ഒരുലക്ഷത്തിന് 38.6). കുടുംബ ആത്മഹത്യയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. വയനാട്ടിലും ഇടുക്കിയിലും കര്‍ഷക ആത്മഹത്യ വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ ശക്തമായ ഇടപെടല്‍മൂലം ഈ ജില്ലകളില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞതും ആനുപാതികമായി കൊല്ലംജില്ലയില്‍ ആത്മഹത്യകുറയാതിരുന്നത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് ക്രമേണ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 2009ല്‍ ആത്മഹത്യ ചെയ്തവരില്‍ 22 ശതമാനംപേര്‍ 15 മുതല്‍ 29 വയസ്സുവരെയുള്ളവരായിരുന്നു. കൂടാതെ വാര്‍ധക്യത്തിലുള്ള ആത്മഹത്യാനിരക്കും വര്‍ധിച്ചുവരികയാണ്. ആത്മഹത്യാപ്രവണതയെ ഫലപ്രദമായി നേരിടാന്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ അറിയണം. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍, പാരമ്പര്യം, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം, നിത്യജീവിതത്തില്‍ തുടരെയുണ്ടാകുന്ന തിരിച്ചടികള്‍, സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍- ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഗുരുതരവും ലഘുവുമായ മാനസികാരോഗ്യപ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം. വിഷാദരോഗം, ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. ഇവരില്‍ 20 ശതമാനമാണ് ആത്മഹത്യാനിരക്ക്. സ്കിസോഫ്രനിയ ഗുരുതരമായ മറ്റൊരു രോഗമാണ്. ഇവരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിധേയത്വമുള്ളവരില്‍ ആത്മഹത്യാനിരക്ക് 10 ശതമാനമാണ്. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളോട് ആരോഗ്യകരമായി പ്രതികരിക്കാന്‍ കഴിയാത്തതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് യുവജനങ്ങളുടെ ആത്മഹത്യയുടെ കാരണങ്ങളില്‍ മുഖ്യം. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍, ചെറുപ്പംമുതലേ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും പീഡനങ്ങളും, ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍, വ്യക്തിത്വ സവിശേഷതകള്‍, ഗൃഹാന്തരീക്ഷം ഇവയെല്ലാം നമ്മുടെ പ്രശ്നപരിഹാരശേഷിയെ ബാധിക്കും. സാമ്പത്തികപ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവിതശൈലിയില്‍വരുന്ന മാറ്റങ്ങള്‍, അന്ധമായ അനുകരണഭ്രമം, സാഹചര്യങ്ങള്‍ മറന്നുള്ള ജീവിതരീതി തുടങ്ങിയവയെല്ലാം ആത്മഹത്യക്കുള്ള കാരണങ്ങളാണ്. കൂടാതെ അര്‍ബുദം, അപസ്മാരം പോലെയുള്ള ശാരീരികരോഗങ്ങളും കഠിനമായ വേദനയുളവാക്കുന്ന മറ്റു ശാരീരികരോഗങ്ങളും ആത്മഹത്യക്കു കാരണമാകാറുണ്ട്. ആത്മഹത്യാ പ്രതിരോധം ഓരോ പൌരന്റെയും കടമയാണ്. ആത്മഹത്യചെയ്യാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണ് ആത്മഹത്യാപ്രതിരോധത്തില് പ്രധാനം. വിഷാദരോഗം തുടക്കത്തിലേ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ സമൂഹത്തില്‍ ആത്മഹത്യ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനുള്ള പരിശീലനം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കേണ്ടതുണ്ട്.
Post a Comment