ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്.ഇടുക്കിയില്‍ പൊട്ടിത്തെറി
തിരു: ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്. ഇടുക്കിയില്‍ ഇത് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കോഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് തൊടുപുഴയിലും സംസ്ഥാനത്തൊട്ടാകെയും രോഷാഗ്നി പടര്‍ത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ചങ്ങാത്തം കൂടുന്നത് മുന്നണിക്ക് ദോഷംചെയ്യുമെന്ന് ലീഗ് ജില്ലാപ്രസിഡന്റ് ടി എം സലീം മാധ്യമങ്ങളോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോഗ്രസ് നിര്‍ദേശം നല്‍കിയെന്നാണ് സലീം വെളിപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലത്തെല്ലാം അവരെ തൃപ്തിപ്പെടുത്തുംവിധം സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ കോഗ്രസ് സംസ്ഥാന വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിഎഫിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ സ്വന്തംപേരിലും സ്വതന്ത്രവേഷത്തിലും സംസ്ഥാനത്ത് അയ്യായിരത്തിലധികം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നുണ്ട്. സ്വതന്ത്രന്മാരില് പലരും യുഡിഎഫ് കുപ്പായത്തിലാണ്. ചിലയിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളായും ഇവരുണ്ട്. ഇതെല്ലാം കോഗ്രസ്-പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ്. തീവ്രവാദി സംഘടനയ്ക്ക് പങ്കാളിത്തം നല്‍കുന്നതിനോട് ചിലയിടത്തു മാത്രം ലീഗിന് എതിര്‍പ്പുണ്ട്. എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന നയം സ്വീകരിച്ചിരിക്കുന്ന യുഡിഎഫിലെ ചില ഘടകകക്ഷികള്‍ കോഗ്രസ് നീക്കത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയാണ്. ഇടുക്കി ലേഖകന്‍ തുടരുന്നു: ചോദ്യപേപ്പര്‍ വിവാദത്തില്‍ ശക്തമായ മതേതര നിലപാടെടുത്ത ലീഗിനെ പിന്നാമ്പുറത്തുനിന്ന് വെല്ലുവിളിക്കുന്നവരെ കോഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം സലീം ദേശാഭിമാനിയോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യണമെന്ന കോഗ്രസ് നിര്‍ദേശം ദുഃസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതവണ തൊടുപുഴയില്‍ 8 സീറ്റില്‍ മത്സരിച്ച ലീഗിന് ഇത്തവണ 6 സീറ്റേ ഉള്ളൂവെന്നാണ് കോഗ്രസ് അറിയിച്ചത്. ഇതില്‍ത്തന്നെ 7, 17 വാര്‍ഡുകള്‍ നല്‍കില്ലെന്നും തീര്‍ത്തുപറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള ടൌ ചന്തക്കുന്ന്, കുമ്മംകല്ല് പ്രദേശങ്ങളാണ് ഈ വാര്‍ഡുകളിലുള്ളത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് സീറ്റുചര്‍ച്ച രണ്ടാംദിവസവും ലീഗ് ബഹിഷ്കരിച്ചു. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള കട്ടപ്പന പഞ്ചായത്ത് 19-ാം വാര്‍ഡില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരനെ മത്സരിപ്പിക്കാനും യുഡിഎഫ് ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ച മാണി കേരള ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം മറ്റൊരു വാര്‍ഡിലേക്ക് മാറി. അവിശുദ്ധ സഖ്യത്തെ മാണി ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി ഒരക്ഷരം പറയാന്‍ കെ എം മാണി ഇതുവരെ തയ്യാറാകാത്തതും ഇതിന്റെ സൂചനയാണ്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള എല്ലാ സ്ഥലത്തും സഖ്യവും ധാരണയുമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഇടുക്കിയില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം എം മണി പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ എംപി പി ടി തോമസാണ് മതതീവ്രവാദ സംഘടനയുമായി നേരത്തെമുതല്‍ സഖ്യനീക്കം നടത്തിയതെന്നും മണി പറഞ്ഞു.. രാഷ്ട്രീയ ലേഖകന്‍ .
Subscribe to:
Post Comments (Atom)
1 comment:
പോപ്പുലര്‍ ഫ്രണ്ട്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇടുക്കിയില്‍ പൊട്ടിത്തെറി
തിരു: ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്. ഇടുക്കിയില്‍ ഇത് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കോഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് തൊടുപുഴയിലും സംസ്ഥാനത്തൊട്ടാകെയും രോഷാഗ്നി പടര്‍ത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ചങ്ങാത്തം കൂടുന്നത് മുന്നണിക്ക് ദോഷംചെയ്യുമെന്ന് ലീഗ് ജില്ലാപ്രസിഡന്റ് ടി എം സലീം മാധ്യമങ്ങളോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോഗ്രസ് നിര്‍ദേശം നല്‍കിയെന്നാണ് സലീം വെളിപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലത്തെല്ലാം അവരെ തൃപ്തിപ്പെടുത്തുംവിധം സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ കോഗ്രസ് സംസ്ഥാന വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment