Monday, September 13, 2010

വലതുപക്ഷത്തിന് ബുദ്ധി വിളമ്പാനും മാധ്യമങ്ങള്‍

അഡ്വ. കെ അനില്‍കുമാര്‍

കൊമ്പനു പിറകെ മോഴയെന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കി മൂത്ത കോണ്‍ഗ്രസിനുപിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് ത്രിശങ്കുവിലായി. മുരളീധരന്‍ കടന്നുവരാതിരിക്കാനും കസേരക്കാലുകള്‍ ഇളകാതിരിക്കാനും കെപിസിസിക്കാര്‍ പരസ്പരം മത്സരിച്ചും കടക്കണ്ണെറിഞ്ഞും കാലം പോക്കുന്നു. കെപിസിസിയെ ബഹുദൂരം പിന്നിലാക്കി രാഷ്ട്രീയ ഇടയലേഖനങ്ങള്‍ വരെയിറങ്ങി. എന്നിട്ടും കെപിസിസി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നില്ല. വീരേന്ദ്രകുമാറും പി ജെ ജോസഫും ഉള്‍പ്പെടെ ഭൂമിക്കുമേലെയും സ്ത്രീകളോടും പരസ്യമായ കയ്യേറ്റത്തിന് മുതിരുന്ന നേതാക്കളേറെ വന്നടിഞ്ഞുകൂടി വലതുമുന്നണി ചീര്‍ത്തുവീര്‍ത്തെങ്കിലും എന്തോ ഒരു ബലക്കുറവുപോലെ. യുഡിഎഫിലെ ഒരു ഘടകകക്ഷിയെങ്കിലും കോണ്‍ഗ്രസിന്റെ ദയയില്‍ രാഷ്ട്രീയമായ ആയുസ്സ് നീട്ടിക്കിട്ടിയ ഗൌരിയമ്മപോലും കോണ്‍ഗ്രസിനോട് നേരിട്ടിടയുന്ന നിലയായി. ഗൌരിയമ്മയുടെ പരസ്യമായ ഭര്‍ത്സനങ്ങള്‍ യുഡിഎഫ് ദുര്‍ബലപ്പെട്ടതിന്റെ പ്രത്യക്ഷഫലമാണ്. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെകാലത്ത് മതമാധ്യമ പിന്തുണയോടെ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ കാലാവസ്ഥ എങ്ങോ പോയ്മറഞ്ഞതായി മാധ്യമങ്ങള്‍ക്കും തിരിഞ്ഞമട്ടുണ്ട്. പെട്ടെന്നൊരു ഉള്‍വിളിപോലെ മലയാള മനോരമയും മാതൃഭൂമിയും സൈദ്ധാന്തിക ചര്‍ച്ചകളിലേക്ക് കടക്കുന്നതാണ് ഇപ്പോള്‍ കേരളം കാണുന്നത്.

ലോകമാകെ ആകാംക്ഷയോടെ നോക്കികാണുന്ന കേരളമോഡല്‍ മനോരമയുടെ മുഖപ്രസംഗത്തിലൂടെ ആക്രമിക്കപ്പെട്ടപ്പോള്‍ മാതൃഭൂമി രണ്ടുദിവസങ്ങളിലായി ജനകീയാസൂത്രണത്തെയാണ് കൊല്ലാനോങ്ങുന്നത്. ഓണസന്ദേശം നല്‍കിയ മുഖ്യമന്ത്രി, മാവേലിനാട്ടിലെപ്പോലെ സമൃദ്ധമായി ഓണമുണ്ണാന്‍ കഴിയുന്നവിധം ഇല്ലാത്തവരുടെ ജീവിതത്തില്‍ ക്ഷേമം നിറച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ മാതൃഭൂമിയിലെ ഇന്ദ്രന്‍ 'അഭിനവ മാവേലി'യെന്ന് മുഖ്യമന്ത്രിക്കുമേല്‍ പരിഹാസം ചൊരിയുകയും ചെയ്യുന്നു. റബര്‍വില ഇടിക്കുന്ന കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നതായി നടിക്കുന്ന മാധ്യമങ്ങള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അത് യുഡിഎഫിനെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ്. റബര്‍ബോര്‍ഡ് ആഫീസിനുമുമ്പില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുത്ത പ്രക്ഷോഭം ദീപിക ദിനപത്രത്തില്‍ പ്രാദേശിക പേജില്‍പോലും വാര്‍ത്തയാകുന്നില്ല. വലതുപക്ഷ രാഷ്ട്രീയത്തിന് പരിക്കേല്‍ക്കാതിരിക്കാന്‍ മാത്രമല്ല, അവര്‍ക്ക് ബുദ്ധിയും പ്രത്യയശാസ്ത്രവും വിളമ്പാന്‍ തയ്യാറായാണ് വലതുപക്ഷ മാധ്യമങ്ങളുടെ നില്‍പ്.

മനുഷ്യവികസന സൂചികകളുടെ ലോക മാനദണ്ഡങ്ങള്‍ നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഏതൊരു ലോക രാഷ്ട്രത്തോടും കിടപിടിക്കുന്ന വളര്‍ച്ചാനിരക്ക് കേരളം നേടി. ഭൂപരിഷ്കാരവും ജനകീയ വിദ്യാഭ്യാസവും ഉള്‍പ്പെടെ സമത്വാധിഷ്ഠിതമായ ഇടതുപക്ഷ നയങ്ങള്‍ മാത്രമല്ല, നാണ്യവിളകളും ഗള്‍ഫ് പണവും ഉള്‍പ്പെടെയുള്ള ധന സ്രോതസുകളും കേരളത്തിന്റെ നേട്ടങ്ങളാണ്. വിദേശത്താണെങ്കിലും മികച്ച ജോലി തേടുകയും പണം നേടുകയും ചെയ്യുന്നതരത്തിലേക്ക് മലയാളിയെ വളര്‍ത്തിയത് മാതൃകാപരമായ വിദ്യാഭ്യാസനിയമമായിരുന്നുവെന്നതും ചരിത്ര നേട്ടങ്ങള്‍ക്കിടയിലും കേരളത്തിന്റെ കാര്‍ഷിക -വ്യാവസായിക - ഉല്‍പാദനമേഖലകളില്‍ വളര്‍ച്ച പിന്നോട്ടാണെന്ന് തൊണ്ണൂറുകളില്‍ ചൂണ്ടിക്കാട്ടിയത് ഇ എം എസ് ആണ്. കേരള മോഡല്‍ എന്നത് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഈ ദൌര്‍ബല്യം തിരുത്തണമെന്ന് ഇ എം എസ് നിരീക്ഷിച്ചു. 1994ലെ കേരള പഠന കോണ്‍ഗ്രസും തുടര്‍ന്ന് 1996ല്‍ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനവും അത്തരം ബൌദ്ധിക വ്യാപാരങ്ങളുടെ ഉല്‍പന്നമാണ്.

ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? കേരളാമോഡലിന്റെ അവിഭാജ്യ ഘടകങ്ങളായ വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. കര്‍ഷക ആത്മഹത്യ തടയുക മാത്രമല്ല, കാര്‍ഷിക വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍സ്ഥലത്ത് കൃഷി ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കി. ഇതിനു പുറമെ എട്ട് പുതിയ സ്ഥാപനങ്ങളും ആരംഭിക്കുന്നു. വ്യവസായവും കൃഷിയും കേരളത്തില്‍ പുരോഗതി കൈവരിച്ച അമ്പതു മാസങ്ങളാണ് പിന്നിട്ടത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതോടൊപ്പം അടിസ്ഥാന സൌകര്യവികസനത്തിനും ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യംവയ്ക്കുന്നത്.

സമ്പൂര്‍ണ്ണ പാര്‍പ്പിടവും വൈദ്യുതീകരണവും സര്‍ക്കാര്‍ ഉറപ്പുനല്‍കുമ്പോള്‍ ഇതരമേഖലകളിലുള്‍പ്പെടെയുണ്ടായ നേട്ടങ്ങളെയാകെ വിസ്മരിച്ചും തമസ്കരിച്ചും മലയാളമനോരമ കേരളാ മോഡലിനെ ആക്രമിക്കുന്നത് എന്തിനാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമെന്നത് തീര്‍ച്ചയായപ്പോള്‍ ഈ നേട്ടങ്ങള്‍ ഉറപ്പിക്കാന്‍ കേരള ഭരണമാതൃക പൊള്ളയും താല്‍ക്കാലികവുമാണെന്ന് സമര്‍ത്ഥിക്കാന്‍ മനോരമ ശ്രമിക്കുന്നത് അവരുടെ രാഷ്ട്രീയംകൊണ്ടാണ്. എന്നാല്‍ മലയാള മനോരമ എക്കാലവും പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏതു സര്‍ക്കാരാണ് മാതൃകയാക്കാനുള്ളതെന്നുകൂടി പറയാമായിരുന്നു.

ജില്ലാ കൌണ്‍സിലുകള്‍ രൂപീകരിക്കാന്‍ 1958ല്‍ ഇ എം എസ് സര്‍ക്കാര്‍ ശ്രമിച്ചത് മാതൃഭൂമിക്കറിയില്ല. 1990ല്‍ നിലവില്‍വന്ന ജില്ലാ ഭരണകൂടങ്ങളെ പിരിച്ചുവിട്ടത് ആരാണെന്നതും ചരിത്രം. 1995ല്‍ ഭരണഘടന നിര്‍ബന്ധിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് തയ്യാറായതൊഴിച്ചാല്‍ കേരളത്തിലെ ഏതു വലതുപക്ഷ സര്‍ക്കാരാണ് കൃത്യമായി പഞ്ചായത്തു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. പഞ്ചായത്തുകള്‍ക്ക് അധികാരവും പണവും കൈമാറാന്‍ എക്കാലവും തയ്യാറാകാത്തത് കോണ്‍ഗ്രസാണ്. ആ ചരിത്രത്തെയെല്ലാം മറച്ചുവച്ച് ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഫണ്ട് പരിമിതപ്പെടുത്തുകയാണെന്ന കണക്ക് കസര്‍ത്തിലൂടെ അവതരിപ്പിക്കാനാണ് മാതൃഭൂമിയുടെ ശ്രമം. കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കല്‍ ഏതാണ്ട് ഇരട്ടിയാക്കി പതിനായിരം കോടിയിലേക്ക് എത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാഭാവികമായും അതിന്റെ മുപ്പതുശതമാനത്തിലേറെയും ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കുമ്പോള്‍ ആരാണ് കൂടുതല്‍ ഫണ്ട് കൈമാറിയതെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ഇതിനുപുറമെ ഗ്രാമീണ റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് 200 കോടി അനുവദിച്ചതും മാതൃഭൂമിയുടെ കണക്കിലില്ല.

പദ്ധതി തുക ജനസംഖ്യാനുപാതികമായി നല്‍കിത്തുടങ്ങിയപ്പോള്‍ ഗ്രാമീണ വളര്‍ച്ചയ്ക്ക് അത് ഉണര്‍വ് നല്‍കി. നാടെമ്പാടും പുതിയ റോഡുകളും പാലങ്ങളുമുണ്ടായി. ഗ്രാമീണ ഗതാഗതം വികസിച്ചു. കേരളത്തിലെ റോഡുകളുടെ പലമടങ്ങ് വര്‍ദ്ധിക്കുമ്പോള്‍ അത് സമ്പദ്ഘടനയെ മാറ്റിമറിക്കും. നഗരങ്ങളെപ്പോലെതന്നെ വികസിത ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ കേരളം ഒരു അര്‍ബന്‍ സംസ്ഥാനമായി പരിണമിക്കുന്നതില്‍ ജനകീയാസൂത്രണത്തിന്റെ പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക. സ്ത്രീകളുടെ ജീവിതത്തിന്റെ ഉന്നമനത്തിന് സഹായിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം എങ്ങനെയാണ് കേരളത്തെ ശക്തിപ്പെടുത്തിയത് എന്ന് മാതൃഭൂമി കാണുന്നില്ല. കുടുംബശ്രീയെപ്പറ്റി ഒരു വരിപോലുമെഴുതാതെ ജനകീയാസൂത്രണത്തെപ്പറ്റിയുള്ള ഏതു വിശകലനമാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

കേരളത്തിലെ ത്രിതല പഞ്ചായത്തുകളില്‍ അംഗങ്ങളായ യുഡിഎഫ് പ്രതിനിധികള്‍പോലും എല്‍ഡിഎഫിന്റെ ഇഛാശക്തിയും ആത്മാര്‍ത്ഥതയും അംഗീകരിക്കും. എന്നാല്‍ ജനകീയാസൂത്രണമാകെ പാര്‍ടിവല്‍ക്കരിക്കുകയാണെന്നും മറ്റും മാതൃഭൂമി ലേഖകന്‍ എഴുതി വിടുമ്പോള്‍ അത് നാട്ടില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണോയെന്ന് ഒരു പഞ്ചായത്തിന്റെ അനുഭവത്തെയെങ്കിലും ഉദാഹരിച്ച് തെളിയിക്കണമായിരുന്നു. "വര്‍ഗരഹിത സമൂഹം'' ഉണ്ടാക്കാനാണ് ഇതുവഴി ഇ എം എസ് ശ്രമിച്ചത് എന്ന് എഴുതുമ്പോഴാണ് ലേഖകന്റെ അജ്ഞത ആഘോഷമായി മാറുന്നത്. ഒരു കമ്യൂണിസ്റ്റ് സമൂഹത്തിന്റെ ഏറ്റവും വികസിത ഘട്ടത്തില്‍ മാത്രം സംഭവിക്കാമെന്ന സ്വപ്നമാണ് വര്‍ഗരഹിത സമൂഹമെന്നിരിക്കെ, ഇന്ത്യന്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ കേരളത്തില്‍ അത് ഉടന്‍ നേടിയെടുക്കാന്‍ ഇ എം എസ് ശ്രമിച്ചുവെന്നൊക്കെ മാതൃഭൂമി എഴുതുമ്പോള്‍, എഴുതിയവര്‍ക്കുമാത്രമല്ല, അച്ചടിക്കുന്നവര്‍ക്കും ഇ എം എസിനെപ്പറ്റിയോ, വര്‍ഗങ്ങളെപ്പറ്റിയോ, വര്‍ഗരഹിത സമൂഹത്തെപ്പറ്റിയോ ഒന്നുമറിയില്ല എന്ന് വിളംബരംചെയ്യുകയല്ലേ? പത്രാധിപസ്ഥാനമലങ്കരിക്കുന്നവര്‍ മാത്രമല്ല, ഉത്തരവാദിത്തമുള്ള ആരെങ്കിലും ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ അത്തരമൊരു ലേഖനം അച്ചടിക്കാന്‍ തയ്യാറാകുമായിരുന്നോ?

ത്രിതല പഞ്ചായത്തുകള്‍ ഓരോന്നും ഒറ്റയ്ക്കും കൂട്ടായും നടത്തിയ പ്രവര്‍ത്തനങ്ങളാകെ ജനങ്ങളുടെ മുന്നിലുണ്ട്. അവര്‍ അത് തിരിച്ചറിയുന്നുമുണ്ട്. അവയെ കണ്ട് ബേജാറായി പിച്ചുംപേയും പറയുന്ന അവസ്ഥയിലെത്തിയവര്‍ നടത്തുന്ന വലതുപക്ഷ സൈദ്ധാന്തിക വ്യാപാരങ്ങള്‍ക്ക് യുഡിഎഫിനെ രക്ഷിച്ചെടുക്കാനാകുമെന്ന് കരുതേണ്ടതില്ല.

1 comment:

ജനശബ്ദം said...