ഇടയലേഖനവും രാഷ്ട്ര വികസനവും
പയ്യപ്പിള്ളി ബാലന്‍
"കക്ഷി രാഷ്ട്രീയത്തില്‍ പങ്കു ചേരാതെ തന്നെ രാഷ്ട്ര വികസന പ്രക്രിയയില്‍ പങ്കുചേരാനും അഭിപ്രായം പറയാനും സഭയ്ക്ക് അധികാരമുണ്ടെ''ന്ന് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് പ്രസ്താവിച്ചിരിക്കുന്നു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം - അങ്കമാലി അതിരൂപതാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്ര വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയില്‍ അംഗമായിരിക്കണമെന്ന് ആരോ നിബന്ധന വച്ചിട്ടുള്ളതായി അഭിവന്ദ്യ തിരുമേനിയുടെ വാക്കുകള്‍ കേട്ടാല്‍ ആരും തെറ്റിദ്ധരിച്ചുപോകും. നിയമപരമായും രാഷ്ട്രീയ കക്ഷികളുടെ നയപ്രഖ്യാപനങ്ങള്‍ വഴിയും ആരും ഒരു നിബന്ധനയും വച്ചിട്ടില്ല. സത്യാവസ്ഥ നേരെ മറിച്ചാണ്. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുത് എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തുകയും അതു പ്രായോഗികമാക്കുകയും ചെയ്തതിന്റെ ഉടമാവകാശം മാര്‍ ചക്യത്തിനല്ല, കമ്യൂണിസ്റ്റ് പാര്‍ടിക്കുതന്നെയാണെന്ന് ചരിത്രം.
1953ലെ തിരു-കൊച്ചി സംസ്ഥാനത്തിലെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് - മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. (അന്ന് 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കേ വോട്ടവകാശമുണ്ടായിരുന്നുള്ളു). കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു നയപ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞു: "ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടവേദിയാക്കരുത്. ഗ്രാമ/നഗര വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരും പ്രാദേശിക മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്''. കോണ്‍ഗ്രസ്സിന് അത് തീരെ രസിച്ചില്ല. അവര്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ ചിഹ്നമായ നുകം വച്ച രണ്ടു കാളകളുടെ ചിഹ്നത്തില്‍ മല്‍സരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ, അതതു ഗ്രാമങ്ങളിലെ/നഗരങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പരിഹാരമാര്‍ഗ്ഗങ്ങളും അറിയാവുന്ന എല്ലാ ദേശസ്നേഹികളെയും അണിനിരത്തി ഗ്രാമോദ്ധാരണസമിതി/നഗരവികസന സമിതി എന്നിങ്ങനെ മുന്നണി രൂപീകരിച്ചു മല്‍സരിച്ചു. അന്ന് വോട്ടെടുപ്പ് ഘട്ടംഘട്ടമായി ആയിരുന്നു. ആദ്യം ഫലം അറിഞ്ഞ ഇന്നത്തെ എറണാകുളം ജില്ലയിലെ വേങ്ങൂര്‍, നെടുമങ്ങാട്ടു താലൂക്കിലെ മാണിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടിയില്ലെന്നത് ഈ ലേഖകന്‍കൃത്യമായി ഓര്‍ക്കുന്നു.
1957ലെ ഇ എം എസ് മന്ത്രിസഭ മുതല്‍ ഇന്നത്തെ വി എസ് മന്ത്രിസഭ വരെയുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന സംസ്ഥാനത്ത് ഉണ്ടായ പരിഷ്കരണ നടപടികളില്‍ വമ്പിച്ച ബഹുജനപങ്കാളിത്തമുണ്ടായിരുന്നുവെന്ന സത്യം മറച്ചുപിടിക്കാനാവുമോ? രണ്ട് ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം. 1957ലെ ഇ എം എസ് മന്ത്രിസഭയെ, കത്തോലിക്കാസഭയുടെ പങ്കാളിത്തത്തോടെ നടത്തിയ വിമോചനസമരം മറയാക്കി കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റ് പിരിച്ചുവിട്ടെങ്കിലും 1960ലെ തിരഞ്ഞെടുപ്പില്‍ 4% വോട്ട് അധികം ലഭിച്ചു. പിന്നീട് കുടികിടപ്പുകാരും പാട്ടകൃഷിക്കാരും രേഖയില്ലാത്ത കൈവശകൃഷിക്കാരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടെ ലക്ഷോപലക്ഷം ബഹുജനങ്ങള്‍ പോര്‍ക്കളത്തിലിറങ്ങിയതിന്റെ ഫലമായിട്ടായിരുന്നു ആ മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പുകള്‍ നടപ്പാക്കിയത്. രണ്ടാമത്തെ ഉദാഹരണം നായനാര്‍ മന്ത്രിസഭ പ്രാബല്യത്തിലാക്കിയ ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവുമാണ്. ജനാധിപത്യമെന്നുവച്ചാല്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കുണ്ടായിരിക്കണം; എംഎല്‍എമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രം പോര എന്നാണ്. 2001 -2006ലെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അധികാരവികേന്ദ്രീകരണത്തിലും ജനകീയാസൂത്രണത്തിലും വെള്ളം ചേര്‍ക്കാനും അട്ടിമറിക്കാന്‍പോലും ശ്രമിച്ചെങ്കിലും, തുടര്‍ന്ന് ഭരണഭാരം ഏറ്റെടുത്ത ഇന്നത്തെ വി എസ് മന്ത്രിസഭ ആ പ്രക്രിയയ്ക്കും കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്ന് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. അതിന്റെ ഫലമല്ലേ ഇന്ന് പഞ്ചായത്ത് പ്രദേശങ്ങളില്‍ കാണുന്ന കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിന്റെ മനോഹര കാഴ്ചകള്‍? പച്ചക്കറി കൃഷിയില്‍ അനുകരണീയ മാതൃകയല്ലേ കഞ്ഞിക്കുഴി പഞ്ചായത്ത് നല്‍കുന്നത്? ചൊരിമണല്‍ പ്രദേശമായ കഞ്ഞിക്കുഴിയില്‍ ഇന്ദ്രജാലവിദ്യപോലുള്ള കൃഷി വികസിപ്പിക്കാമെങ്കില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ അത് അസാദ്ധ്യമായി കരുതരുത്. വിസ്തരഭയത്താല്‍ എടുത്തു കാണിക്കാനുള്ള മറ്റു പല പഞ്ചായത്തുകളേയും വിടുകയാണ്.
ഇപ്രകാരം ജനപങ്കാളിത്തമെന്ന മുദ്രാവാക്യം കേവലം അധര വ്യായാമം ആക്കാതെ അതു പ്രയോഗത്തില്‍ കൊണ്ടുവന്ന സംസ്ഥാനത്ത് മാര്‍ തോമസ് ചക്യത്തിന്റെ വാക്കുകള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ ശ്രമിക്കുന്നതുപോലെ പരിഹാസ്യമായി.
കെസിബിസിയുടെ ജൂലൈ 18ലെ ഇടയലേഖനം ന്യായമെന്നു സ്ഥാപിക്കാന്‍ വെമ്പുകയായിരുന്നു മാര്‍ ചക്യത്ത്. കക്ഷി രാഷ്ട്രീയത്തില്‍ പങ്കുചേരാതെയുള്ള രാഷ്ട്ര വികസനത്തെക്കുറിച്ച് വാചാലനാകുന്ന മാര്‍ തോമസ് ചക്യത്ത്, മേല്‍ സൂചിപ്പിച്ച വികസന പ്രവര്‍ത്തനങ്ങളില്‍ അണിനിരന്ന ദശലക്ഷക്കണക്കിനുള്ള ബഹുജനങ്ങളെല്ലാവരും കക്ഷി രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടവരല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. വി എസ് ഗവണ്‍മെന്റ് നടപ്പാക്കുന്ന ഓരോ വികസന പ്രവര്‍ത്തനത്തെയും കണ്ണടച്ച് എതിര്‍ക്കുന്ന യുഡിഎഫിനെ എന്തിന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. 167 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൌണില്‍ കിടന്നു നശിക്കുമ്പോഴല്ലേ ഭക്ഷ്യ പ്രശ്നത്തില്‍ വലയുന്ന നമ്മുടെ സംസ്ഥാനത്തിനുള്ള റേഷന്‍വിഹിതംപോലും കേന്ദ്ര കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് നിര്‍ദ്ദയം വെട്ടിക്കുറച്ചത്? ആ നടപടിയെ ന്യായീകരിച്ച കേരളീയനും ക്രിസ്തുമത വിശ്വാസിയുമായ കേന്ദ്രമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയ നടപടിയെ അഭിവന്ദ്യ തിരുമേനി അപലപിച്ചില്ലെങ്കിലും വിശ്വാസികളായ അല്‍മായന്മാര്‍ തിരിച്ചറിയുന്നുണ്ട്.
ഈശ്വരവിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ "അതിരൂപതയുടെ കീഴിലുള്ള 4 ലക്ഷം സുറിയാനി കത്തോലിക്ക''രില്‍ എത്ര പേരെ ഒഴിച്ചുനിര്‍ത്താനാകും?
നേതൃസമ്മേളനത്തിന്റെ പ്രമേയമില്ലാതെ തന്നെ ജനപ്രീതിയുള്ളവര്‍ - സുറിയാനി സമുദായത്തില്‍പ്പെട്ടവര്‍ എന്ന കാരണത്താല്‍ - ഒരിക്കലും അവഗണിക്കപ്പെടുകയില്ല. ഇടതുപക്ഷമുന്നണിയുടെ ഭരണത്തില്‍ അക്കാര്യം ഉറപ്പിക്കാം.
1 comment:

Post a Comment