ബംഗാളില്‍ മാവോയിസ്റുകള്‍ 2 വര്‍ഷത്തിനിടെ കൊന്നത് 600 പേരെ
കൊല്‍ക്കത്ത: മാവോയിസ്റുകള്‍ രണ്ടുവര്‍ഷത്തിനിടെ പശ്ചിമബംഗാളില്‍ കൊലപ്പെടുത്തിയത് അറുനൂറിലേറെപ്പേരെ. ഇതില്‍ നാനൂറോളംപേര്‍ പശ്ചിമ മേദിനിപുര്‍ ജില്ലയിലുള്ളവരാണ്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലെ പ്രാഥമികവിവരങ്ങളാണിത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്‍ദേശപ്രകാരമാണ് മാവോയിസ്റുകളുടെ നരവേട്ടയുടെ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. മാവോയിസ്റ് ആക്രമണങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നുലക്ഷം രൂപവീതം നല്‍കാനുള്ള കേന്ദ്രപദ്ധതിയുടെ ആനുകൂല്യത്തിന് മരിച്ചവരുടെ വിശദാംശമടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കണം. ഇതിനായി ജില്ലതിരിച്ചുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ പടിഞ്ഞാറന്‍ ജില്ലകളായ പശ്ചിമ മേദിനിപുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലാണ് മരിച്ചവരില്‍ 99 ശതമാനവും. ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ജില്ലകളില്‍ മാവോയിസ്റുകള്‍ക്ക് തൃണമൂല്‍ കോഗ്രസ് സഹായം നല്കുന്നു. ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിയില്‍ മരിച്ചവരെയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ട്രെയിന്‍ അട്ടിമറിയില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര പദ്ധതി ആനുകൂല്യം കിട്ടാതാക്കാന്‍ റെയില്‍മന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നു. റെയില്‍വേ അപകടമെന്ന വിഭാഗത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതോടെ മാവോയിസ്റ് ആക്രമണത്തില്‍ മരിച്ചവരുടെ കണക്കില്‍നിന്ന് ഇവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് മമതയുടെ പ്രതീക്ഷ. പശ്ചിമബംഗാളില്‍ മാവോയിസ്റ് ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം കൂടുന്നത് തൃണമൂല്‍ കോഗ്രസിന് ദോഷമാകുമെന്നതിനാലാണിത്. തൃണമൂല്‍ കോഗ്രസ് നേതൃത്വത്തില്‍ സിംഗൂരിലും നന്ദിഗ്രാമിലും നടത്തിയ കലാപങ്ങളുടെ മറവിലാണ് മാവോയിസ്റുകള്‍ ബംഗാളിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ നുഴഞ്ഞുകയറിയത്. ഇവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നത് തൃണമൂലാണ്. നന്ദിഗ്രാം സംഭവത്തിനുശേഷം ഈ ജില്ലകളില്‍ മാവോയിസ്റ് ആക്രമണം തുടരെയുണ്ടായി. സിപിഐ എമ്മിന്റെ ശക്തിദുര്‍ഗമായ ഈ ജില്ലകളില്‍ പാര്‍ടിയുടെ അടിത്തറ തകര്‍ക്കാനാണ് മാവോയിസ്റുകളും തൃണമൂലും ശ്രമിക്കുന്നത്. 2009 മെയ് മുതല്‍ 2010 ജൂലൈ വരെ 154 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇപ്പോള്‍ 200 കവിഞ്ഞു. തൃണമൂല്‍ കോഗ്രസ് ആക്രമണങ്ങളില്‍ മരിച്ചവര്‍ ഇതിന് പുറമെയാണ്. 2008 നവംബര്‍ രണ്ടിന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ പശ്ചിമ മേദിനിപുര്‍ ജില്ലയിലെ സാല്‍ബണിയില്‍ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റുകള്‍ അതിനുശേഷം തുടര്‍ച്ചയായ ആക്രമണവും കൊലപാതകങ്ങളുമാണ് ഈ മേഖലയില്‍ നടത്തുന്നത്. വി ജയിന്
1 comment:

Post a Comment